UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1041.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള നിര്‍വ്വഹണ ഏജന്‍സികള്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1042.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ കിഡ്ക് (കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) ഹരിതകേരളം മുഖേന ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ ഏതൊക്കെ സ്‌കൂളുകളിലാണ് ജല ഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുന്നതെന്നും, ആയതിന് ചെലവഴിക്കുന്ന തുക എത്രയെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( സി )
കിഡ്ക് മുഖേന ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുക, നിലവിലെ സ്ഥിതി എന്നിവയെ കുറിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ?
1043.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി ഷട്ടര്‍ ഉയര്‍ത്തുന്നതും പരമ്പരാഗതമായി മത്സ്യത്തൊഴിലാളികള്‍ മണല്‍ നീക്കുന്നതും ആയി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1044.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിൽ പെരിയാർവാലി കനാലിന്റെ കരകളിലുള്ള കയ്യേറ്റം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കാലാകാലങ്ങളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനും കനാലിന്റെ മലിനീകരണം ഒഴിവാക്കുന്നതിനും ഇരുപത് വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1045.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ ജല വിഭവ വകുപ്പ് നടപ്പാക്കിവരുന്ന പ്രവൃത്തികളുടെ വിശദാംശം നൽകാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ, അവയ്ക്ക് ഓരോന്നിനും അനുവദിച്ച തുക, പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ പുരോഗതി എന്നിവ വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ കുടിവെള്ള വിതരണം, തോടു നവീകരണം, പാർശ്വഭിത്തി സംരക്ഷണം, തടയണ നിർമ്മാണം, കനാൽ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലുകൾ എതെല്ലാമെന്നും അവയില്‍ എത്രയെണ്ണത്തിന് ഭരണാനുമതി ലഭിച്ചുവെന്നും പുതിയ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; വിശദാംശം നൽകുമോ?
1046.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗര പ്രദേശത്ത് നടപ്പിലാക്കുന്ന പുതിയ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധന നടത്തിയതിന് ശേഷം എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടിവെള്ള പദ്ധതിക്ക് അടങ്കല്‍ തുക എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ടെണ്ടര്‍ നടപടിക്രമം പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1047.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂജല വകുപ്പ് മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുന്നംകുളം മണ്ഡലത്തിൽ നിന്നും ഏതെങ്കിലും പഞ്ചായത്ത് ഭരണാനുമതിയ്ക്കും സാങ്കേതികാനുമതിയ്ക്കുമായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എപ്പോള്‍ നടപ്പിലാകും എന്ന് വിശദമാക്കാമോ?
1048.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികൾ സംബന്ധിച്ച് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1049.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ മേജർ ഇറിഗേഷന്‍, മൈനർ ഇറിഗേഷന്‍, ഭൂജല വകുപ്പുകൾ വഴിയും വാട്ടർ അതോറിറ്റി മുഖേനയും പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1050.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1051.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കനാലുകളുടെയും തോടുകളുടെയും നവീകരണത്തിന് 2021 ഏപ്രിലിന് ശേഷം നാളിതുവരെ എത്ര തുകയാണ് അനുവദിച്ചിട്ടുളളതെന്ന് സാമ്പത്തിക വർഷം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ എവിടെയൊക്കെയാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ?
1052.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ ജലജീവൻ മിഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ആകെ എത്ര ഗാര്‍ഹിക കണക്ഷനുകൾ നല്‍കാനാണ് ലക്ഷ്യമിടുന്നത്;
( സി )
പദ്ധതിക്കായി സ്ഥലം കണ്ടെത്താൻ സാധിക്കാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ പ്രധാന സ്രോതസ് എവിടെ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവിടെ നിന്നും ദൈനദിനം എത്രത്തോളം ജലം വേണ്ടിവരുമെന്നും അറിയിക്കാമോ?
1053.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ചേര്‍പ്പുങ്കൽ ചെമ്പിളാവ് റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ.) അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
2018-ൽ അംഗീകരിച്ച പ്രസ്തുത പദ്ധതി ഇതുവരെയും തുടങ്ങാൻ കഴിയാത്തതിന്റെ കാരണം അറിയിക്കാമോ; നിർദ്ദിഷ്ട പദ്ധതി സ്ഥലത്ത് പാലത്തിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് ഭുഗർഭ ജലത്തിന്റെ ലഭ്യതയും വിഭവങ്ങളുടെ പുരോഗതിയും ലക്ഷ്യമാക്കിയാണോ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കിഫ്‌ബി പദ്ധതിയില്‍ ജലസേചന വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; പദ്ധതി തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1054.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പ് സാമ്പത്തിക വര്‍ഷം സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക്‌ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക വകയിരുത്തി ഭരണാനുമതി നൽകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ചീഫ് എൻജിനീയറുടെ ഓഫീസിലെ 3452/ഡി.5.ഇ/2022/സി.ഇ.എന്‍.ആര്‍-കെ.കെ.ഡി ,3363/ഡി4/2022/സി.ഇ.എന്‍.ആര്‍-കെ.കെ.ഡി എന്നീ ഫയലുകളുടെ നിലവിലെ സ്ഥിതിയും പ്രവൃത്തികളുടെ വിശദാംശവും ലഭ്യമാക്കുമോ?
1055.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലവിഭവ വകുപ്പ് വഴി കായംകുളം മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയെന്നും ആയതിന്റെ നിലവിലെ പുരോഗതി എന്താണെന്നും വിശദമാക്കുമോ?
1056.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ ചാട്ടുകുളം നവീകരണ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
1057.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ലെ മഹാപ്രളയത്തിന് ശേഷമുള്ള സാഹചര്യം നേരിടുന്നതിനായി ശാസ്ത്രീയമായ രീതിയിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ എന്തെല്ലാം മുൻകരുതലാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; ഇതിനായി പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
ജലാശയങ്ങളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ നീക്കം ചെയ്ത് സുഗമമായ നീരൊഴിക്കിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1058.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോൾ പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
1059.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിൽ മൈനർ ഇറിഗേഷന്‍, മേജ‍ർ ഇറിഗേഷന്‍, ഉൾനാടൻ ജലഗതാഗതം എന്നീ വിഭാഗങ്ങളുടെ ഏതെല്ലാം പ്രവൃത്തികൾക്കാണ് നിലവിൽ ഭരണാനുമതി ലഭിച്ചതെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ അറിയിക്കാമോ; പ്രസ്തുത ഭരണാനുമതിയുടെ പകർപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ ഈ വിഭാഗങ്ങൾക്ക് കീഴിൽ മുൻ സർക്കാരിന്റെ കാലയളവിൽ അനുമതി ലഭിച്ചതും വിവിധ ഘട്ടങ്ങളിലായി പ്രവൃത്തി പുരോഗമിച്ചുവരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1060.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ സീതാര്‍കുണ്ട് മിനി ഡൈവേര്‍ഷന്‍ സ്കീം തുടങ്ങുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ അടങ്കൽ തുകയുടെ 20% വകയിരുത്തിയ പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഡി.പി.ആര്‍. തയ്യാറാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1061.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം എത്ര ടി.എം.സി. ജലമാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കരാർ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ട ജലം ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കരാർ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തിന് ലഭിച്ച ജലത്തിന്റെ അളവ് സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ?
1062.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ 5 കോടി വകയിരുത്തിയിരുന്ന കോഴിക്കോട് വെള്ളരിതോട് നവീകരണ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1063.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
കരാറുകാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1064.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി തഴക്കര ഗ്രാമപഞ്ചായത്തിലെ കള്ളിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിക്ക് മുന്നിലെ പൊതുകടവ് നിർമാണം , അച്ചൻകോവിൽ പുഴയുടെ ഇടത് കര സംരക്ഷണം എന്നീ പ്രവൃത്തികൾക്ക് തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ എസ്റ്റിമേറ്റ് ഉള്‍പ്പെടെ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതിക്കാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1065.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ പുഴയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും മാലിന്യങ്ങള്‍ നീക്കി അരികുകള്‍ കെട്ടി പുഴ സംരക്ഷിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യങ്ങള്‍ക്കായി 2022-23 വര്‍ഷത്തെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍.ജി.ടി.) ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതിനായി തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റുകള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ?
1066.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ലഘൂകരിക്കുന്നതിന് ആറുകളിലെ മണല്‍ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ ;
( ബി )
എങ്കില്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ മണല്‍ നീക്കം ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1067.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദീതീരങ്ങൾ സംരക്ഷിക്കുന്നതിന് ഫ്ലഡ് കൺട്രോൾ, ഫ്ലഡ് ഡാമേജ് എന്നീ നോൺ പ്ലാൻ ശീർഷകങ്ങളിലും മറ്റ് സ്കീമുകളിലും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 2021 മുതൽ നാളിത് വരെ എത്ര രൂപ ചെലവഴിച്ചു എന്ന് ജില്ല തിരിച്ച് കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
ചാലിയാർ നദിയുടെ തീരം ഇടിഞ്ഞ് വീടും ഭൂമിയും നഷ്ടപ്പെടുന്നത് മൂലം കൊണ്ടോട്ടി മണ്ഡലത്തിലെ വാഴയൂർ, വാഴക്കാട്, ചീക്കോട് പഞ്ചായത്ത് പ്രദേശങ്ങളെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് സമർപ്പിച്ച എസ്റ്റിമേറ്റുകളുടെയും അതിന്മേൽ ഇത് വരെ സ്വീകരിച്ച നടപടികളുടെയും വിശദവിവരം ലഭ്യമാക്കാമോ ?
1068.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ ചീക്കോട് പഞ്ചായത്തിൽ ഏറാമ്പ്ര വലിയ തോടിന് കുറുകെ വി.സി.ബി. കം ബ്രിഡ്ജിന് വേണ്ടി പ്രൊപ്പോസൽ സമർപ്പിച്ചിരുന്നുവോ; എങ്കിൽ ഇതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1069.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരിഭാഗം പൊതു ജലാശയങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പൊതു ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1070.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുനിസിപ്പാലിറ്റിയിലെ കോട്ടത്തോട് സംരക്ഷണവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത തോടിന്റെ കയ്യേറ്റവും മലിനീകരണവും ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാക്കുമോ?
1071.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ നഗരസഭാ വാർഡ് 20-ലെ കാഞ്ഞിരക്കുളം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത കുളം നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും ഡീറ്റൈൽഡ് എസ്റ്റിമേറ്റ് റിപ്പോർട്ടും ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ഫയൽ നമ്പർ സഹിതം ലഭ്യമാക്കുമോ;
( സി )
കാഞ്ഞിരക്കുളം നവീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1072.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ഇടതുകര കനാല്‍ നവീകരിക്കുന്നതിനും ചോര്‍ച്ച തടയുന്നതിനുമായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത കനാലിന്റെ നവീകരണത്തിനാവശ്യമായ തുക അനുവദിക്കുമോ; കനാലിന്റെ വിവിധ ഭാഗങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കാമോ?
1073.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂരിലെ ചിറക്കല്‍ ചിറയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സമര്‍പ്പിച്ച ഡി.പി.ആര്‍-ന് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആയത് ആരംഭിക്കുന്നതിന് തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
1074.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പ് മുഖേന പുഴകളുടെ ഇടിഞ്ഞു പോകുന്ന കരകള്‍ കെട്ടി സംരക്ഷിക്കുന്ന പദ്ധതി നിലവിലുണ്ടോ;
( ബി )
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രസ്തുത ഇനത്തില്‍ ഭരണാനുമതി ലഭ്യമാക്കിയ തുകയുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ?
1075.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി, തൃശൂര്‍ കോള്‍ മേഖലാ കൃഷിക്ക് ഏറ്റവും സഹായകരമായ ചമ്രവട്ടം ബിയ്യം ലിങ്ക് കനാലിന്റെ പ്രവൃത്തി ഏതുവരെയായെന്നും അതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
1076.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്ത്‌ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം മൂലം മടവീഴ്ച്ച ഉണ്ടാകുന്നത് തടയുന്നതിനും പുറംബണ്ടുകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷ ലഭിക്കുന്നതിനും കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മഴക്കാലത്ത്‌ തോട്ടപ്പള്ളി സ്പില്‍വെ കൃത്യമായി തുറക്കുന്നതിനും അതിൽ അടിഞ്ഞു കൂടുന്ന മണ്ണ് യഥാസമയം നീക്കം ചെയ്യുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ആറുകളില്‍ നിന്നും എത്തുന്ന വെള്ളം കൃത്യമായി തോട്ടപ്പള്ളി വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും ഒഴുകി പോകുന്നതിന് കായല്‍ / കനാല്‍ ആഴം കൂട്ടുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
1077.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഉപ്പ് വെള്ള പ്രതിരോധ ബണ്ട് നിര്‍മ്മാണത്തിന് ചെറുകിട ജലസേചന വകുപ്പ് മുഖേന എസ്റ്റിമേറ്റ് സമര്‍പ്പിച്ച് ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായോ; വിശദാംശം ലഭ്യമാക്കാമോ?
1078.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയ തരൂര്‍ കോട്ടായി പഞ്ചായത്തിലെ ഒരു കോടി രൂപയുടെ കോട്ടായി കനാല്‍ സെെഫണ്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1079.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിലെ കനാലുകളുടെ പുനരുദ്ധാരണത്തിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തില്‍ കനാലുകളുടെ പുനരുദ്ധാരണത്തിനായി എത്ര തുകയാണ് പുതുതായി അനുവദിച്ചിട്ടുള്ളതെന്നും ഏതൊക്കെ പ്രവൃത്തികളാണ് പുനരുദ്ധാരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും അടുത്ത ജലവിതരണത്തിനുമുന്‍പ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
1080.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു കുളങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി നിലവിലുണ്ടോ;
( ബി )
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ഈ ഇനത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1081.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ചെറുകിട ജലസേചന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വകുപ്പു മുഖേന ഏതൊക്കെ കുളങ്ങളുടെ നവീകരണ പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വിശദമാക്കാമോ?
1082.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
16 കോടി രൂപ ചെലവില്‍ നടത്തിവരുന്ന വാളയാര്‍ ഡാം കനാലുകളുടെ നവീകരണ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എത്ര പ്രവൃത്തികളിലൂടെയാണ് നടപ്പിലാക്കിവരുന്നതെന്നും ഓരോ പ്രവൃത്തിയുടെയും അടങ്കല്‍ തുക, എഗ്രിമെന്റ് തുക എന്നിവയെത്രയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
1083.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അമരവിള പുല്ലാമലയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നെയ്യാര്‍ ബണ്ട് പുനര്‍നിര്‍മ്മിക്കുന്നതിന് 2023-24 ബഡ്ജറ്റില്‍ ഫണ്ട് അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബണ്ട് പുനര്‍നിര്‍മ്മിക്കാന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ; ബണ്ട് പുനര്‍നിര്‍മ്മാണത്തിന്റെ ഫയല്‍ നമ്പര്‍, തീയതി എന്നിവ ലഭ്യമാക്കാമോ;
( സി )
പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇറിഗേഷന്‍ വിഭാഗത്തിന്റെ ഫയല്‍ നിലവില്‍ ആരുടെ പക്കലാണെന്ന് വ്യക്തമാക്കാമോ?
1084.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ പച്ചാക്കില്‍ തോട് നവീകരണ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടത്തിപ്പില്‍ കാലതാമസം നേരിട്ടതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ;
( സി )
കാലതാമസം ഒഴിവാക്കി പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1085.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയതും നാല് കോടി രൂപ അടങ്കല്‍ തുകയില്‍ ഇരുപത് ശതമാനം തുക അനുവദിക്കപ്പെട്ട് നിര്‍മ്മിക്കുന്നതുമായ മലമ്പുഴ മണ്ഡലത്തിലെ ചെല്ലന്‍കാവ് മിനി ഡാമിന്റെ നിലവിലെ നിര്‍മ്മാണസ്ഥിതി അറിയിക്കാമോ; ഈ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1086.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012-ല്‍ കേന്ദ്ര ജല കമ്മീഷന്റെ നേതൃത്വത്തില്‍ ലോകബാങ്കിന്റെ സഹായത്തോടെ ഡാമുകളിലെ നവീകരണത്തിനായി ആവിഷ്കരിച്ച ഡി.ആര്‍.ഐ.പി പദ്ധതി പ്രകാരം വാഴാനി ഡാമില്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദവിവരങ്ങളും ചെലവഴിച്ച തുകയും വ്യക്തമാക്കാമോ?
1087.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിലെ നിലവിലെ ജലനിരപ്പ് എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കാലവർഷം ദുർബലമായതിനാൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കുറഞ്ഞിരിക്കുന്ന സാഹചര്യമാണോ നിലവിലുള്ളത്; ജലനിരപ്പ് കുറയുന്നതുമൂലം പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
1088.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജക മണ്ഡലത്തിലെ തെന്മല പരപ്പാർ ഡാം സംരക്ഷിത പ്രദേശത്ത് കല്ലടയാറിന്റെ വശത്തെ കൽക്കെട്ടുകളിലെ ആൽമരങ്ങൾ നാളിതുവരെ മുറിച്ച് മാറ്റിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തെന്മല പഞ്ചായത്തിലെ ബഹുഭൂരിപക്ഷ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ കിണറിന് സമീപത്തെ കല്ലടയാറിന്റെ കൽക്കെട്ടുകൾ തകർന്നാൽ കിണർ നശിക്കും എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കിൽ പ്രസ്തുത വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1089.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്റര്‍, മണലിപ്പുഴയിലെ ഓടഞ്ചിറ, തൃക്കൂര്‍ റെഗുലേറ്ററുകള്‍ എന്നിവയുടെ സംരക്ഷണത്തിനും ജലനിരപ്പ് നിരീക്ഷണത്തിനും ഷട്ടറുകള്‍ തുറക്കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ നോക്കുന്നതിനും പരിപാലനത്തിനുമായി ഉണ്ടായിരുന്ന വര്‍ക്കര്‍മാരുടെ സേവനം നിലവില്‍ ഇല്ലാതായതിനെ തുടര്‍ന്ന് പരിപാലനത്തിന് വലിയ വിഷമം നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
2020 ആഗസ്ത് മാസത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ഏക ജീവനക്കാരനും വിരമിച്ചതോടെ പരിപാലനത്തിനും സംരക്ഷണത്തിനും ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാല്‍ താല്‍ക്കാലികമായെങ്കിലും വാച്ച്മാനേയോ വര്‍ക്കര്‍മാരെയോ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1090.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി കെ. കെ. രമ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വ്യാപകമായ തീരശോഷണം ഉണ്ടാകുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
തീരശോഷണം തടയുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വെളിപ്പെടുത്താമോ;
( സി )
തീരദേശത്ത് നിലവിൽ നടത്തിവരുന്ന അശാസ്ത്രീയമായ നിര്‍മ്മാണ രീതികളും പ്രവർത്തനങ്ങളുമാണ് ഇതിന്റെ പ്രധാന കാരണം എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികൾ കൂടുതൽ ശാസ്ത്രീയമാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
തീരശോഷണം വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1091.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി പുഴയോരം ഇടിഞ്ഞുവീണ് ഭീഷണി നേരിടുന്നവരില്‍ നിന്ന് നിലവിൽ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതിന്മേല്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്താണെന്നും വിശദമാക്കുമോ;
( ബി )
ജീവനും സ്വത്തിനും ഭീഷണി നേരിടുന്നതിനാല്‍ കുറ്റ്യാടി പുഴയോരം കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തരമായി സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
( സി )
കുറ്റ്യാടി പുഴയോര സംരക്ഷണത്തിന് ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയിട്ടുള്ളതെന്നും 2021 ജൂണ്‍ മുതല്‍ നാളിതുവരെ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ച പ്രവൃത്തികളില്‍ ഏതെങ്കിലും പൂര്‍ത്തീകരിക്കാനുണ്ടോയെന്നും വിശദമാക്കാമോ?
1092.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ ചുണ്ടയില്‍ പ്രദേശത്തെ പുഴയുടെ വശങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുഴയുടെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
1093.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്ന നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി 2023-24 വര്‍ഷത്തെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; അറിയിക്കാമോ?
1094.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പനങ്ങാടി നഗരസഭയുടെ തീരപ്രദേശത്ത് കടൽഭിത്തി നിർമ്മിക്കുന്നതിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചോ; വിശദമാക്കാമോ;
( ബി )
ഇല്ലെങ്കിൽ നടപടികൾ പൂർത്തീകരിക്കാൻ കാലതാമസം വന്നതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( സി )
പരപ്പനങ്ങാടി തീരപ്രദേശത്ത് കടൽ ഭിത്തി നിർമ്മാണത്തിൽ മേൽപ്പറഞ്ഞ ഭരണാനുമതി ലഭിച്ച എസ്റ്റിമേറ്റിൽ ഉൾപ്പെടാത്ത ഭാഗങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് നബാർഡ് ഫണ്ട് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്ക് നബാർഡ് ഫണ്ട് ലഭ്യമാക്കി ഭരണാനുമതി ഉത്തരവ് എന്നത്തേക്ക് ലഭ്യമാക്കും എന്ന് വ്യക്തമാക്കാമോ?
1095.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വാടാനപ്പള്ളിയിൽ തീരശോഷണം ഒഴിവാക്കാന്‍ എടുത്ത നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
തീരശോഷണം ഒഴിവാക്കാന്‍ വാടാനപ്പള്ളി കടലോര പ്രദേശങ്ങളില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ ചെന്നൈ ഐ.ഐ.റ്റി.യുടെ സഹായത്തോടെ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ വിശദാംശം എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കടലാക്രമണം മൂലം തീരശോഷണം രൂക്ഷമായ വാടാനപ്പള്ളി പ്രദേശത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
1096.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും കൂടുതല്‍ തീരദേശമേഖലയുള്ള അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തീരമേഖലയെ കടലാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായുള്ള കടല്‍ഭിത്തി നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ ;
( ബി )
കടല്‍ഭിത്തി നിര്‍മ്മാണം സാങ്കേതിക പ്രശ്നങ്ങളില്‍പ്പെട്ട് നീണ്ടുപോകുന്നതുമൂലം, തീരദേശങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലാഴുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണ പ്രവ‍ൃത്തികള്‍ അടിയന്തരമായി ആരംഭിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1097.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം കൂടുതലായുള്ള പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ കടലാക്രമണം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
1098.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സർക്കാരിന്റെ (2016-2021) കാലം മുതൽ നാളിതുവരെ ഓരോ ബജറ്റിലും പുലിമുട്ട് നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വിശദമാക്കാമോ; ഇതില്‍ ഓരോ സാമ്പത്തിക വർഷവും എത്ര തുക അനുവദിച്ചു നൽകിയെന്നും എത്ര തുക ചെലവഴിച്ചുവെന്നുമുള്ള വിശദാംശങ്ങൾ നല്‍കാമോ?
1099.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി, മാട്ടൂല്‍ ഗ്രാമപഞ്ചായത്തുകളിലെ കടല്‍ ഭിത്തി പുനര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതുവരെ കടൽ ഭിത്തിയുടെ നിർമാണം എത്ര മീറ്റര്‍ വരെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1100.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ബീച്ചില്‍ പരപ്പാല്‍ തീരസംരക്ഷണ പ്രവൃത്തിയുടെ രൂപരേഖക്ക് വേണ്ടി ഹൈഡ്രോളിക്ക് മോഡല്‍ പഠനം നടത്തുവാന്‍ നല്‍കിയ അനുമതിയുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തില്‍ ആനങ്ങാടി ബീച്ചില്‍ കടൽ ഭിത്തി നിര്‍മ്മാണത്തിന് നല്‍കിയ ഭരണാനുമതിയുടെ തുടര്‍ച്ചയായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ കടലുണ്ടിപ്പുഴയുടെ വലതുകര ഭാഗത്ത് നിര്‍മ്മിച്ച കടവുകള്‍ പുനരുദ്ധരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1101.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 2.26 കോടി രൂപയുടെ മേപ്പാടം-മുതാരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1102.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളുടെ സംരക്ഷണത്തിനും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുമായി നിര്‍മ്മിച്ച മണലൂര്‍ മണ്ഡലത്തിലെ ഏനാമാവ്, ഇടിയഞ്ചിറ റെഗുലേറ്ററുകള്‍ കാലപ്പഴക്കം മൂലം ഷട്ടറുകള്‍ തകര്‍ന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തനക്ഷമമല്ലാതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഷട്ടറുകളുടെ പുനർനിര്‍മ്മാണത്തിനായി കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ;
( സി )
ഓരോ റെഗുലേറ്ററിന്റെയും പുനര്‍ നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുക എത്രയാണെന്നും പ്രവൃത്തികള്‍ എത്ര തവണ ടെണ്ടര്‍ ചെയ്തെന്നും വ്യക്തമാക്കാമോ?
1103.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കുറുമാലിപ്പുഴയില്‍ ആറ്റപ്പിളളി റെഗുലേറ്റര്‍- കം-ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിലെ ഗര്‍ത്തങ്ങള്‍ കാരണം പ്രസ്തുത റോഡിലൂടെയുളള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപ്രോച്ച് റോഡ് പുനർനിര്‍മ്മിക്കുന്നതിനും റെഗുലേറ്റര്‍-കം- ബ്രിഡ്ജിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയത് ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1104.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ഉദയഗിരി പഞ്ചായത്തിലെ മണക്കടവ് മൂരിക്കടവില്‍ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആർ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1105.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
65 കോടി രൂപ ചെലവില്‍ നീലേശ്വരം നഗരസഭയിലെ പാലായി വളവില്‍ നിര്‍മ്മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജിന് (ഉപ്പ് വെള്ളം നിരോധിത ബണ്ടോടു കൂടിയ പാലം) മുകള്‍ ഭാഗത്ത് ഉപ്പ് വെള്ളം കലരുന്നത് മൂലം കൃഷിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
1106.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടക്കാട്ടുപാറ ആലുംകടവ് റെഗുലേറ്റര്‍ പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇരുമ്പോത്തിങ്ങള്‍കടവ് റെഗുലേറ്റര്‍ നിര്‍മ്മാണം പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ആയതിന് അനുവദിച്ച 36 കോടി രൂപ കടക്കാട്ടുപാറ ആലുംകടവില്‍ റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിന് അനുവദിക്കുവാന്‍ കിഫ്ബിയോട് ശിപാര്‍ശ ചെയ്യാമോ;
( സി )
മേല്‍ ശിപാര്‍ശ കിഫ്ബി അംഗീകരിക്കാത്ത പക്ഷം കടക്കാട്ടുപാറ ആലുംകടവില്‍ റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള എഫ് .എ2/2510/23 എന്ന ഫയലിന് മുന്‍ഗണന നല്‍കി കിഫ്ബിക്ക് സമര്‍പ്പിക്കാമോയെന്ന് വ്യക്തമാക്കാമോ?
1107.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ഉളിക്കല്‍ പഞ്ചായത്തില്‍ മണിക്കടവ് പുഴയ്ക്ക് കുറുകെ പാലാക്കുഴികടവില്‍ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പാലാക്കുഴികടവിൽ താഴെ ഏകദേശം കടമനക്കണ്ടി വളവുപാറ ഭാഗത്ത് വിയർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള സാധ്യത പഠനം നടത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1108.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കരിച്ചാല്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിശദീകരിക്കാമോ?
1109.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിഞ്ചേരികടവ് റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ; അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തിയുടെ നിര്‍മ്മാണ കാലാവധി എത്രയാണെന്നും നിലവില്‍ എത്ര ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട് എന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കാമോ;
( ഡി )
റഗുലേറ്റര്‍ കം - ബ്രിഡ്ജിന്റെ പ്രവൃത്തി പൂര്‍ണ്ണമായും നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ കാരണം വിശദമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തി എത്രയുംവേഗം പുനരാരംഭിക്കുവാനും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനുമുള്ള അടിയന്തര നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
1110.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ചാലിയാര്‍ പുഴയ്ക്ക് കുറുകേ നിലമ്പൂര്‍ നഗരസഭയിലെ കളത്തിന്‍കടവില്‍ പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് (ഹെെ ലെവല്‍ ബാരേജ്) നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കെ. ഐ. ഐ. ഡി. സി. നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഇതിനായി സ്ഥല പരിശോധനയും മണ്ണ് പരിശോധനയും നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പദ്ധതിയുടെ പുതുക്കിയ ഡിസെെന്‍ പ്രകാരമുള്ള എസ്റ്റിമേറ്റ് കെ. ഐ. ഐ. ഡി. സി. കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; 13.01.2023-ന് നടന്ന കിഫ്ബി നിയോജക മണ്ഡലതല അവലോകന യോഗത്തില്‍ രണ്ട് മാസത്തിനകം എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം എത്ര തുകയാണ് മേല്‍ പദ്ധതിക്ക് അടങ്കല്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ; പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ചുരുക്കി അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് ഹെെ ലെവല്‍ ബാരേജുകള്‍ നിലവിലില്ലാത്തതിനാല്‍ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടോ; ഹെെ ലെവല്‍ ബാരേജുകളുള്ള സംസ്ഥാനങ്ങളിലേക്ക് ഇവരെ പഠനങ്ങള്‍ക്കായി അയയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1111.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി റഗുലേറ്റര്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് തുടങ്ങാനാവുമെന്ന് അറിയിക്കാമോ?
1112.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നെല്‍ക‍‍ൃഷി നടത്തുന്നതിനായി വേങ്ങാടിക്കല്‍ എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
മോട്ടോര്‍ സ്ഥാപിക്കുന്നതിന് എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും എന്നാണ് സ്ഥാപിച്ചത് എന്നും തകരാര്‍ പരിഹരിച്ച് മോട്ടോര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി ഏതെന്നുമുള്ള വിശദവിവരങ്ങള്‍ അറിയിക്കാമോ;
( സി )
വെള്ളക്കെട്ട് കാരണം ധാരാളം ഏക്കര്‍ നെല്‍കൃഷി നശിച്ചു പോകുന്ന അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാകുമോയെന്ന് വിശദമാക്കാമോ?
1113.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കുന്നത്തുകര, കട്ടിലമൂഴി വിസിബി നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിസിബികളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
1114.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23-ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ മങ്കട മണ്ഡലത്തില്‍ പുഴക്കാട്ടിരി പഞ്ചായത്തിലെ ചെറുപുഴക്ക് കുറുകെ രാമപുരം -38 പുഴക്കാട്ടിരി പുത്തനങ്ങാടി ചെറുകര പി.ഡബ്യൂ.ഡി. റോഡില്‍ ഉടുമ്പനാശ്ശേരി പാലം നവീകരണം വി.സി.ബി.കം ബ്രിഡ്ജ് നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്ന പ്രകാരം പ്രസ്തുത പ്രവൃത്തി നടപ്പാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പ്രകാരമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
വി.സി.ബി. കം ബ്രിഡ്ജ് എന്ന രീതിയില്‍ ജലവിഭവ വകുപ്പ് മറ്റ് ഏതെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുൻ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് നടപ്പിലാക്കിയതോ നടപ്പിലാക്കി വരുന്നതോ ആയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?
1115.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിന്റെ കിഴക്കന്‍ മലയോരപ്രദേശമായ ആനാട്, കുറുപുഴ, പാലോട് വില്ലേജുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ആനാട്, നന്ദിയോട് പഞ്ചായത്തുകളിലെ എത്ര കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്നും എത്ര തുകയാണ് പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്നതെന്നും വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വിശദീകരിക്കാമോ; പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കാമോ?
1116.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ തോടുകളിലും കുളങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന പോളയും ചെളിയും നീക്കം ചെയ്യാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രസ്തുത ശുചീകരണം നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1117.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കുറ്റ്യാടി – തൂണേരി - വേറ്റുമ്മല്‍ -കായപ്പനച്ചി ടെയില്‍ എന്‍ഡ് പദ്ധതിയുടെ പുനരുദ്ധരിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും സംയുക്ത സര്‍വേ നടപടി ആരംഭിച്ചിട്ടുണ്ടോ; ഇല്ലങ്കില്‍ എന്ന് പൂര്‍ത്തികരിക്കുമെന്ന് അറിയിക്കുമോ?
1118.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ പായപ്പുല്ല് മുതല്‍ ഇരുമ്പകചോല വരെയുളള പത്ത് കിലോമീറ്റർ റോഡ് ജലസേചന വകുപ്പിന് കീഴിലുളള കാഞ്ഞിരപ്പുഴ ഡാമിന്റെ റിംഗ് റോഡ് ആക്കി നവീകരിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റിംഗ് റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നത് കാഞ്ഞിരപ്പുഴ ഡാം ടൂറിസം സാധ്യതകളെ കൂടുതല്‍ പ്രയോജനപ്രദമാക്കി മാറ്റുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
കാഞ്ഞിരപ്പുഴ ഡാം റിംഗ് റോഡ് നിര്‍മ്മാണത്തിനുളള അപേക്ഷ പരിഗണിച്ച് അടിയന്തര തുടര്‍നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1119.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ഞവരൂർ കടവില്‍ ട്രാക്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനായുള്ള നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
1120.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴക്കുളം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ മുള്ളന്‍കുന്ന് ഭാഗത്ത് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗ്രാമീണ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തി പാര്‍ക്കും ഓപ്പണ്‍ ജിംനേഷ്യവും സ്ഥാപിക്കുന്നത് സംബന്ധിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിക്ക് അനുമതി നല്‍കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കാമോ?
1121.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തീരദേശ പരിരക്ഷണത്തിനായി വിഭാവനം ചെയ്ത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതൊക്കെ തീരങ്ങളിലാണ് പ്രസ്തുത പദ്ധതി പ്രകാരമുള്ള തീര സംരക്ഷണ പ്രവൃത്തികൾ നടപ്പാക്കിയിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പഠനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും പദ്ധതിയുടെ ഭാഗമായി എന്തൊക്കെ സാങ്കേതികവിദ്യകളാണ് തീര സംരക്ഷണത്തിനായി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്നും വിശദമാക്കുമോ?
1122.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ കുളങ്ങള്‍ നവീകരിക്കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാം കുളങ്ങളെന്നും അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ തുക അനുവദിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1123.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ കുഴല്‍ കിണറില്‍ നിന്നും മിനി ജലവിതരണം നടത്തുന്നതിന് അനുമതി നല്‍കുന്നതു സംബന്ധിച്ച് ബഹു. ജലസേചന വകുപ്പു മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷം 6,81,233/ രൂപയുടെ ഭരണാനുമതി നല്‍കുകയും 3,94,181/ രൂപ ചെലവഴിച്ചുകൊണ്ട് പ്രസ്തുത കുഴല്‍കിണര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ട് നാളിതുവരെയായി പദ്ധതി പൂര്‍ത്തായാക്കാത്തതിന്റെ കാരണം വിശദീകരിക്കാമോ;
( സി )
ഇക്കാര്യം പരിശോധിച്ച് പ്രസ്തുത പദ്ധതിയിലൂടെ ജല വിതരണം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1124.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയില്‍ കുടിവെള്ള വിതരണത്തിനായി വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായുള്ള കിണര്‍ നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കുണ്ടറ മണ്ഡലത്തിലെ ഗ്രൗണ്ട് വാട്ടർ പദ്ധതികൾ
1125.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഏപ്രിൽ മുതൽ നാളിതുവരെ കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള ഏതൊക്കെ സ്ഥലങ്ങളിലാണ് കുഴൽ കിണര്‍ നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
കുഴൽ കിണറുകളുടെ നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടും നാളിതുവരെ പൂർത്തിയാക്കിയിട്ടില്ലാത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ; ഇവ പൂർത്തീകരിക്കുവാൻ കാലതാമസം നേരിടുന്നുണ്ടെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത കാലയളില്‍ ഭരണാനുമതി ലഭിച്ച ശേഷം നിര്‍മ്മാണം പൂർത്തിയാക്കിയിട്ടുളള പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ?
1126.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലിനജല ശേഖരണവും പുറന്തള്ളലും വാട്ടര്‍ അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നിരിക്കെ ഈ മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ സാന്നിദ്ധ്യം വളരെ കുറവാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?
1127.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ ഭാഗമായി ജലഗുണനിലവാരം ഉറപ്പ് വരുത്തുന്ന ക്വാളിറ്റി ചെക്കിങ്ങിന് നിയോഗിക്കപ്പെട്ട താത്കാലിക ജീവനക്കാരുടെ സേവന കാലാവധി സംബന്ധിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളി‍ല്‍ താല്കാലികമായി നിയമിക്കപ്പെട്ട് പരിശീലനം നേടിയവര്‍ ചുരുങ്ങിയ കാലത്തെ സേവനകാലാവധിക്കുള്ളില്‍ പിരിഞ്ഞുപോകേണ്ടിവരുന്നത് ഗുണനിലവാര പരിശോധനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കാനാവാത്ത സാഹചര്യം ഉണ്ടാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാമോ;
( സി )
താത്കാലികമായി നിയമിതരാകുന്നവർക്ക് നല്കുന്ന പരിശീലന ചെലവിന്റെ ആവർത്തനം ഒഴിവാക്കുന്നതിനും, നിലവാരപരിശോധനയും ഓഡിറ്റിങ്ങും സമയബന്ധിതമായി നടപ്പാക്കുന്നതിനും പ്രസ്തുത ജീവനക്കാരുടെ നിയമന കാലാവധി ജലജീവന്‍ മിഷന്റെ പൂർത്തീകരണത്തിന് നിശ്ചയിച്ചിരിക്കുന്ന 2024 മാർച്ച് 31 വരെയെങ്കിലും വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
1128.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന്‍ മിഷന്റെ ഭാഗമായി തവന്നൂര്‍ മണ്ഡലത്തിലെ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതിയുടെ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ നിലവിലുണ്ടോ; എങ്കിൽ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1129.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
ഏറനാട് മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ; ഓരോ പഞ്ചായത്തിലും നിലവില്‍ പൂര്‍ത്തീകരിച്ചവയുടെയും നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1130.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഓരോ പഞ്ചായത്തിലും അനുവദിച്ചിട്ടുളള തുക, കുടിവെളളം എത്തിക്കാന്‍ ഉപയോഗപ്പെടുത്തുന്ന സ്രോതസ് എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
അഞ്ചുരുളി പ്രദേശത്ത് നിന്നും കുടിവെളളം കാെണ്ടുവരുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ഡി )
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുളള നടപടി, നടപടികളിന്മേലുളള പുരോഗതി ഇവ സംബന്ധിച്ച വിശദാംശം നല്‍കാമോ?
1131.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;
( ബി )
മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് ജല ജീവന്‍ മിഷന്റെ പ്രവര്‍ത്തനം ഏത് വര്‍ഷം വരെ തുടരുന്നതിനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ ;
( ഡി )
ജല്‍ജീവന്‍ മിഷന്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ 2024-ല്‍ പൂര്‍ത്തീകരിക്കുന്നതിന് കഴിയുമോ; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വിശദമാക്കാമോ?
1132.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നടപ്പിലാക്കി വരുന്ന ഞാങ്കടവ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതി എപ്പോൾ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
1133.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കുന്ന വെട്ടിച്ചുരുക്ക്‌, രാമൻ ചാടി എന്നീ കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യുന്നതിന് എത്ര സമയം വേണ്ടിവരുമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തിൽ എത്ര കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ ആകുമെന്ന് വിശദമാക്കുമോ?
1134.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജല പൈപ്പ് കണക്ഷൻ എത്തിക്കുന്നതിനുള്ള ജലജീവൻ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനം പിന്നോട്ട് പോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
കാലാനുസൃതമായി നിരക്ക് പരിഷ്ക്കരിക്കാത്തതിനാൽ കരാറുകാര്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൂർണ്ണമായി നടപ്പിലാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1135.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പരിധികളിൽ നടന്നു വരുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
കുണ്ടറ മണ്ഡലത്തിന്റെ പരിധിയിലുളള ഓരോ പഞ്ചായത്തുകളിലും ജലജീവൻ മിഷന്റെ ഭാഗമായി അനുവദിച്ച കുടിവെളള കണക്ഷനുകളുടെ വിശദാംശം നൽകാമോ?
1136.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല ജീവൻ മിഷന്റെ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണെന്ന് പറയപ്പെടുന്ന ആക്ഷേപം സർക്കാർ തലത്തിൽ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതി ലക്‌ഷ്യമിട്ട പ്രകാരം നാളിതു വരെ എത്ര ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പിറവം മണ്ഡലത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
ജല ജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ സമയബന്ധിതമായി പുനരുദ്ധരിക്കുന്നതിന് പഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1137.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും എത്ര കുടിവെള്ള കണക്ഷന്‍ ഇനി നല്‍കാനുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനോടകം സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍ എന്ന ലക്ഷ്യം നേടിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലുമായി ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ഇതേ വരെ എത്ര കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര കണക്ഷന്‍ നല്‍കാനുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
1138.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പ്രശ്‍നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത നഗരസഭയിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ടെൻഡർ ഏറ്റെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
മേൽ സാഹചര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിൽ വിവിധ കുടിവെള്ള പദ്ധതികൾക്കായി അനുവദിച്ച തുക ഉൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശം ലഭ്യമാക്കാമോ?
1139.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ വാട്ടര്‍ അതോറിറ്റിയ്ക്ക് വില നല്കി സ്വന്തം നിലയ്ക്ക് കുടിവെള്ളം സംഭരിച്ച് കൊണ്ടുപോകാന്‍ നിലവില്‍ തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ ;
( ബി )
ഇത്തരത്തിലുള്ള കുടിവെള്ള സംഭരണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ ഫീസ് എത്രയെന്ന് വ്യക്തമാക്കാമോ; ഇതിന് സബ്സി‍‍ഡി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1140.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുമ്പോള്‍ പദ്ധതി ചെലവ് വന്‍തോതില്‍ അധികരിക്കുന്നതും ജനങ്ങള്‍ക്ക്‌ കുടിവെള്ളം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതും ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1141.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ജലവിഭവ വകുപ്പ് സജ്ജീകരിച്ചിരുന്ന കുടിവെള്ള പരിശോധന ലാബുകളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
എത്ര വിദ്യാലയങ്ങളിൽ പ്രസ്തുത സംവിധാനം നിലനിൽക്കുന്നുണ്ട് എന്ന് അറിയിക്കാമോ;
( സി )
ഈ പദ്ധതി എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപകമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1142.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം നിലച്ചതിനാലും പൊതു സ്ഥലംമാറ്റം നടപ്പാക്കാത്തതിനാലും ജല അതോറിറ്റിയിൽ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുവാൻ ഉദ്യോഗസ്ഥർ ഇല്ലാത്ത സ്ഥിതിവിശേഷം നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിൽ നിലവിൽ ഏതൊക്കെ തസ്തികകളാണ് പ്രൊമോഷൻ നടക്കാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്നത്; ചീഫ് എൻജിനീയർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിൽ നിലവിൽ എത്ര ഒഴിവുകളാണുള്ളത്; വ്യക്തമാക്കാമോ;
( സി )
ശുദ്ധജലവിതരണ പദ്ധതികളുടെ നിർവഹണ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ തസ്തികകൾ ഉൾപ്പെടെ ഒഴിഞ്ഞുകിടക്കുന്നത് ജല അതോറിറ്റിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1143.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -16 സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ കേരളത്തിൽ വാട്ടർ ചാർജ് എത്ര തവണ വർദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ തവണയും വർധിപ്പിച്ച നിരക്ക് എത്രയാണ്; അവസാനമായി വാട്ടർ ചാർജ് വര്‍ദ്ധിപ്പിച്ചത് എന്നാണ്; വ്യക്തമാക്കുമോ;
( ബി )
വാട്ടർ ചാർജ് വർദ്ധനയുടെ അടിസ്ഥാനത്തിൽ എത്ര രൂപയുടെ അധിക വരുമാനം ഈ സാമ്പത്തിക വർഷം നാളിതുവരെ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;
( സി )
നിലവിലെ നിരക്ക് വർദ്ധനവ് മൂലം വാട്ടർ ചാർജ് മൂന്നിരട്ടിയോളം കൂടിയതിനാൽ സാധാരണ ജനങ്ങൾ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വാട്ടർ ചാർജ് കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1144.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍ ഗ്രാമ പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്ന ചൊവ്വര പ്ലാന്റിലെ വൈദ്യുതി തടസ്സത്തിന് പരിഹാരം കാണുന്നതിനായി ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തയ്യാറാക്കി 02.05.2023-ന് ഭരണാനുമതിക്കായി സമര്‍പ്പിച്ച 344.42 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1145.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ആധുനികവല്‍ക്കരണത്തിനും വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
അമ്പലപ്പുഴ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്; ഇതിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
1146.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ കുടിശികയിനത്തില്‍ ലഭിക്കാനുള്ള തുകയുടെ വിശദാംശം തരംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
എത്ര ലക്ഷം ഗാര്‍ഹിക പൈപ്പ് കണക്ഷനുകളാണുള്ളതെന്നും അതില്‍ പ്രവര്‍ത്തിക്കാത്ത മീറ്ററുകളുടെ എണ്ണം എത്രയെന്നും ഇതു മൂലം അതോറിറ്റിയുടെ നഷ്ടം എത്രയെന്നും വ്യക്തമാക്കാമോ; ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദീകരിക്കാമോ;
( സി )
അണ്ടര്‍ വാട്ടര്‍ ലീക്ക്, ഗാര്‍ഹിക കണക്ഷനുകളിലെ ചോര്‍ച്ച എന്നിവ കാരണം വിതരണത്തിനായുള്ള വെള്ളത്തിന്റെ എത്ര ശതമാനം കണക്കില്‍പ്പെടാതെ പ്രതിദിനം നഷ്ടപ്പെടുന്നുവെന്ന് അറിയിക്കാമോ; ഇതു മൂലം എത്ര തുകയുടെ നഷ്ടം വരുമെന്നും ഇതു പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
വാട്ടര്‍ അതോറിറ്റി നിലവില്‍ നഷ്ടത്തിലാണോ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
1147.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ ടാങ്ക് നിര്‍മ്മിച്ച് ജല ജീവന്‍ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഈ പദ്ധതിക്ക് എത്ര രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ബി )
ഏതെല്ലാം പ്രദേശങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
1148.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കാരോട് - കുളത്തൂര്‍, അതിയന്നൂര്‍ - കോട്ടുകാല്‍ കുടിവെള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കാരോട് കുടിവെള്ള പദ്ധതിയുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
അതിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എത്ര നാൾ വേണ്ടിവരും എന്നും ഇനി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയെന്നും വിശദമാക്കാമോ?
1149.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 സര്‍ക്കാരിന്റെ കാലം മുതൽ നാളിതുവരെ വര്‍ക്കല മണ്ഡലത്തില്‍ എത്ര കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അവ എത്ര വീതമാണെന്നും വിശദമാക്കാമോ;
( ബി )
ആയതിലേയ്ക്ക് ചെലവഴിച്ച തുക എത്രയെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
1150.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷത്തെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 185 കോടി രൂപ വകയിരുത്തിയ കരിവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1151.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലാശയങ്ങളിൽ വ്യാപകമായി കയ്യേറ്റം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജലാശയങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( സി )
വ്യാവസായിക മാലിന്യം ഉൾപ്പെടെയുള്ളവമൂലം മലിനമാക്കപ്പെടുന്നതിനാല്‍ ഉപയോഗരഹിതമായ ജലാശയങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
1152.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വാട്ടർ അതോറിറ്റിയിലെ ജനങ്ങൾക്കുള്ള സേവനങ്ങൾ പൂർണമായും ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1153.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും മന്ത്രിസഭയുടെ അംഗീകാരത്തോടെ ജലവിഭവ വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ, പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ എന്നിവ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നു; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമക്കാമോ; ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
1154.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തന പരിധി പുനഃക്രമീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളും നിലവിലെ പുരോഗതിയും അറിയിക്കാമോ;
( ബി )
മുഴുവന്‍ വീടുകളിലേക്കും വാട്ടര്‍ അതോറിറ്റി മുഖേന കുടിവെള്ളമെത്തിക്കുന്ന സാഹചര്യം കണക്കിലെടുത്ത് റവന്യൂ ജില്ല, നിയമസഭാ മണ്ഡലം എന്നിവയുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകളുടെ പ്രവര്‍ത്തന പരിധി പുനഃക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമോ; വിശദമാക്കാമോ?
1155.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളില്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കേണ്ട പെെപ്പ് ലെെനുകള്‍ സമയബന്ധിതമായി മാറ്റുന്നതില്‍ കാലതാമസം വരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പെെപ്പ് ലെെനുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്ന സാഹചര്യം ഒഴിവാക്കാന്‍ മെയിന്റനന്‍സ് വിഭാഗം ശാക്തീകരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
1156.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളത്ത് വാട്ടര്‍ അതോറിറ്റിയുടെ ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ?
1157.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴയ വാട്ടര്‍ മീറ്ററുകള്‍ മാറ്റി പുതിയ സ്മാര്‍ട്ട് ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിന്റെ പൂര്‍ത്തീകരണം ആയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മീറ്ററുകള്‍ സ്ഥാപിച്ചതിനുശേഷം കേടായാല്‍ ആയത് മാറ്റാന്‍ ഉപഭോക്താവ് ചെലവ് വഹിക്കേണ്ടതുണ്ടോയെന്ന് വിശദമാക്കാമോ?
1158.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ/അര്‍ദ്ധസര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും വെള്ളക്കര കുടിശിക ജല അതോറിറ്റി പിരിച്ചെടുക്കാനുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടിശിക പിരിച്ചെടുക്കുന്നതിൽ വരുത്തിയ അലംഭാവമാണ് വെള്ളക്കരം പതിൻമടങ്ങ് വർദ്ധിപ്പിക്കാൻ കാരണമായത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വെള്ളക്കര കുടിശിക പിരിച്ചെടുക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
വര്‍ദ്ധിപ്പിച്ച വെള്ളക്കരം കടുത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വെള്ളക്കര വർദ്ധനവ് പിൻവലിക്കാൻ തയ്യാറാകുമോ?
1159.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലനിധി ശുദ്ധജല പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ എന്തൊ​ക്കെ നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1160.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ തസ്തികയിൽ എത്ര സ്ഥിരം ജീവനക്കാരും എത്ര താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നുണ്ടെന്നും വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ എത്ര വാട്ടർ കണക്ഷനുകൾ ഉണ്ടെന്നും അറിയിക്കാമോ;
( ബി )
ഒരു മീറ്റർ റീഡർ ഒരു ദിവസം രേഖപ്പെടുത്തേണ്ട റീഡിങ്ങിന്റെ എണ്ണം എത്രയാണെന്ന് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ; പ്രസ്തുത തോത് നിശ്ചയിച്ച് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
മേൽപ്പറഞ്ഞ റീഡിങ് നിരക്ക് പുനർ നിശ്ചയിച്ചു കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പും പ്രസ്തുത ഉത്തരവു മരവിപ്പിക്കാൻ ഇടയാക്കിയ സാഹചര്യവും വ്യക്തമാക്കുമോ?
1161.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി പൊന്‍കുന്നം സബ് ഡിവിഷന്‍ ഓഫീസിന് പുതിയ കെട്ടിടം സ്ഥാപിക്കുന്നതിനുള്ള തുക അനുവദിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭരണാനുമതി എന്നത്തേക്ക് നല്കാനാകുമെന്നും നടപടികള്‍ ത്വരിതപ്പെടുത്തി തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോ എന്നും വ്യക്തമാക്കാമോ?
1162.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഒരു ടൈം ടേബിള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പദ്ധതിയുടെ ഓരോ ഘട്ടത്തിന്റെയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതു പരിഹരിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
1163.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിന് വേണ്ടിവരുന്ന കാലയളവ് എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ മണ്ഡലത്തിലെ എത്ര കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകാൻ സാധിക്കുമെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള റസ്റ്ററേഷൻ പ്രവർത്തികൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
1164.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിൽ ഏതൊക്കെ പ്രദേശത്ത് ജലജീവൻ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇവയുടെ നിർമാണ പുരോഗതി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1165.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല വിഭവ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ 2022 ഡിസംബർ, 2023 ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ജല ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി നൽകിയ ബിൽ തുക എത്രയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കാലയളവിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്ര ലിറ്റർ ജലം ഉപയോഗിച്ചു എന്ന് വ്യക്തമാക്കുമോ?
1166.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്ന കുടിവെളള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുളളതെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുളള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
1167.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആനയറയിൽ വാട്ടർ അതോറിറ്റിയുടെ സിവേജ് പൈപ്പ് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന രീതിയിലുള്ള നടപടികൾ ഉണ്ടായതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഈ കാര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും പ്രസ്തുത സീവേജ് പൈപ്പ് ലൈൻ പണി നിലയ്ക്കുവാനുള്ള കാരണം എന്താണെന്നും സമയബന്ധിതമായി പണിപൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ;
( സി )
അടിയന്തരമായി പണി പൂർത്തീകരിച്ച് ജനങ്ങളുടെ ദുരിതമൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1168.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ കല്ലുവാതുക്കൽ കുടിവെള്ള പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പരവൂർ നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടിവെള്ള വിതരണ ശൃംഖലയുടെ വിപുലീകരണ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
പരവൂർ നഗരസഭയ്ക്കും പൂതക്കുളം ഗ്രാമപഞ്ചായത്തിനും കുടിവെള്ളം വിതരണം ചെയ്യുന്നതിനായുള്ള പുതിയ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികളുടെ പുരോഗതിയും പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1169.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിൽ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ കടന്നുപോവുന്ന വേട്ടുണ്ടുമല റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
പൈപ്പ് ലൈനിന് യാതൊരു കേടും കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസ്തുത റോഡ് നവീകരിക്കുന്നതിൽ തടസ്സമെന്താണ്; ഇതിന് അനുമതി നല്‍കുന്ന നടപടി വേഗത്തിലാക്കാമോ; വിശദമാക്കുമോ;
( സി )
അനുമതിക്കായി ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?
1170.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് അരുവിക്കര മണ്ഡലത്തില്‍ നടത്തിവരുന്ന പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം കൂടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞുവെന്ന വിവരം പഞ്ചായത്ത് അടിസ്ഥാനത്തിൽ നല്‍കാമോ?
1171.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ പാനൂർ നഗരസഭയിലെ കനകമലയിലും കരിയാടും, സമഗ്ര കുടിവെള്ള പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത കുടിവെള്ള പദ്ധതികളുടെ പുരോഗതിയും സമയബന്ധിതമായി ആയവ പൂർത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.