UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
335.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നഗരത്തിൽ എത്ര മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളും റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുകളും തുടങ്ങാൻ കഴിഞ്ഞുവെന്നും അത് എവിടെയൊക്കെയാണെന്നും വേർതിരിച്ചു വെളിപ്പെടുത്താമോ;
( ബി )
റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുകളുടെ പ്രവർത്തനം തൃപ്തികരമാണോ; ആണെങ്കില്‍ എത്ര ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വിൽക്കാൻ കഴിഞ്ഞുവെന്നും ഇതിലൂടെ എത്ര തുക സമാഹരിച്ചുവെന്നും വിശദമാക്കാമോ?
336.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിംഗ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് നിയമപരമായ അധികാരം ആര്‍ക്കാണുള്ളതെന്നും അതിനുള്ള നടപടികളും വ്യക്തമാക്കാമോ; ആയത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത ഹാള്‍ട്ടിംഗ് പെര്‍മിറ്റ് എത്ര വര്‍ഷത്തേക്കാണ് അനുവദിക്കുന്നതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ടതുള്‍പ്പെടെ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളെന്തെല്ലാമെന്നും അറിയിക്കാമോ; ട്രാഫിക് റെഗുലേറ്ററി കമ്മറ്റികൾ രൂപീകരിക്കുന്നതും യോഗം ചേരുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണോ; വിശദമാക്കാമോ;
( സി )
തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഹാള്‍ട്ടിംഗ് പെര്‍മിറ്റ് നമ്പരുകള്‍ വിതരണം ചെയ്യുന്നതിന് തൊഴിലാളി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ക്ക് അധികാരമുണ്ടോ; ഇല്ലായെങ്കില്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ഹാള്‍ട്ടിംഗ് പെര്‍മിറ്റ് നമ്പരുകള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
337.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവു നായകളുടെ ആക്രമണം കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
തെരുവു നായകളില്‍ പേ വിഷബാധ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് നിയന്ത്രിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും എന്തെല്ലാം നടപടികളാണ് ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ് പ്രകാരം നായകൾക്ക് വന്ധ്യംകരണം, വാക്സിനേഷന്‍, ഷെല്‍ട്ടറിംഗ് എന്നിവ നടപ്പാക്കുന്നത് ഫലപ്രദമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇതു കൂടാതെ തെരുവു നായ ശല്യം തടയുന്നതിന് മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
തെരുവുനായ ശല്യം തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്; പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
തെരുവു നായകൾക്ക് വന്ധ്യംകരണം, വാക്സിനേഷന്‍, ഷെല്‍ട്ടറിംഗ് എന്നിവ നടപ്പാക്കുന്നതിന് മതിയായ സൗകര്യമില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
338.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം അവസാനമായി നടപ്പിലാക്കിയത് എന്നാണ്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പുതിയതായി ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കാമോ;
( സി )
ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്നതിന് നടപടി കൈക്കൊള്ളുമോ; വ്യക്തമാക്കാമോ?
339.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോസ്പിറ്റലില്‍ കുഞ്ഞ് ജനിച്ച തീയതിയും അനുബന്ധ രേഖകളും റെക്കോര്‍ഡ് ആണെങ്കിലും ആയത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അയച്ച് (കന്റോണ്‍മെന്റ് ഉള്‍പ്പെടെ) ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ആശുപത്രികള്‍ക്കാണോ അതോ മാതാപിതാക്കള്‍ക്കാണോ എന്നതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുളള സമയപരിധി അറിയിക്കാമോ;
( സി )
സമയപരിധി കഴിഞ്ഞാല്‍ പിന്നീട് ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം അറിയിക്കാമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (കന്റോണ്‍മെന്റ് ഉള്‍പ്പെടെ) ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് റവന്യൂ ഡിവിഷണൽ ഓഫീസറുടെ അനുമതി ലഭ്യമാക്കേണ്ട സാഹചര്യം വിശദമാക്കാമോ;
( ഇ )
ആയതിന് റവന്യൂ ഡിവിഷണൽ ഓഫീസർക്കു സമർപ്പിക്കേണ്ട രേഖകള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമോ?
340.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ന് ശേഷം കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ മാറ്റം വന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നതിനുളള പുതിയ നടപടിക്രമങ്ങള്‍, സമയപരിധി എന്നിവ ഉള്‍പ്പെടെയുളള വിശദാംശം ലഭ്യമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുക കണക്കാക്കുന്ന മാനദണ്ഡങ്ങള്‍, സ്ക്വയര്‍ മീറ്റര്‍ തുക ഉള്‍പ്പെടെയുളള വിശദാംശം ലഭ്യമാക്കാമോ ?
341.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓണ്‍ ഫണ്ടില്‍ നിന്നുമുള്ള തുക ഉപയോഗിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡോക്ടർ, നേഴ്‌സ് തുടങ്ങിയവരെ നിയമിക്കുന്നതിന് നിലവിലെ നിബന്ധനകള്‍ പ്രകാരം എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം നിയമനം ലഭിക്കുന്നവർക്ക് അവരുടെ സേവനം തുടരുന്നതിൽ നിലവിൽ തടസ്സങ്ങളുണ്ടോ; വ്യക്തമാക്കാമോ?
342.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
343.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കായംകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍, നഗരസഭ എന്നിവിടങ്ങളില്‍ അനുവദിച്ച വീടുകള്‍ എത്രയെന്നും ഇതിന്റെയൊക്കെ നിര്‍മ്മാണ പുരോഗതി എന്താണെന്നും വിശദമാക്കാമോ?
344.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുള്ള മാലിന്യമുക്തം നവകേരളം എന്ന ക്യാംപെയിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
ഇതിനായി 2023-24 വര്‍ഷത്തില്‍ ജില്ലകള്‍ തോറും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കയാണെന്ന് വിശദമാക്കാമോ?
345.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ലെെഫ് മിഷന്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ട്; അതില്‍ എത്ര വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നുള്ള വിശദാംശം പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ച് ലഭ്യമാക്കാമോ?
346.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ' ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം' എന്ന പദ്ധതി പ്രകാരം പരിശീലന പദ്ധതി സംഘടിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതി ഏതൊക്കെ സ്ഥാപനങ്ങളില്‍ ആണ് നടപ്പിലാക്കിയതെന്ന് ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയ തദ്ദേശസ്ഥാപനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കിയതിന്റെ വിശദവിവരം ലഭ്യമാക്കാമോ?
347.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആകെ റോഡുകള്‍, അവയുടെ ദെെര്‍ഘ്യം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ ആസ്തി വികസന രജിസ്റ്ററിലെ പേരുകള്‍ വ്യക്തമാക്കാമോ?
348.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഹരിപ്പാട് മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചിരുന്ന പ്രതിമുഖം ചൂരല്ലാക്കല്‍ റോഡിന്റെ നിർമ്മാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
349.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തന ഘടന ഓരോ ജില്ലയിലും എപ്രകാരമാണെന്ന് വിശദമാക്കാമോ?
350.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 1 (സിവിൽ) തസ്തികയിൽ നിന്നു ഒരു വർഷത്തിലധികമായി പ്രൊമോഷൻ നടത്തിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം വന്നതിന്റെ കാരണം വ്യക്തമാക്കാ മോ; പ്രസ്തുത പ്രൊമോഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലവിലുണ്ടോ; എങ്കിൽ കേസ് നമ്പർ ലഭ്യമാക്കാമോ; പ്രൊമോഷൻ നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നിന്ന് പ്രോമോഷൻ നടക്കാത്തതിനാൽ പി. എസ്.സി. യിലേക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകളിൽ കുറവ് വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവില്‍ പ്രൊമോഷൻ നടത്തിയാൽ എത്ര ഓവർസിയർ ഗ്രേഡ് 1 (സിവിൽ) തസ്തിക പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുവാൻ സാധിക്കും;
( സി )
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 1 (സിവിൽ) തസ്തികയിൽ നിന്ന് പ്രൊമോഷൻ വഴി നികത്തപ്പെടേണ്ട എത്ര ഒഴിവുകൾ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിലവിലുണ്ട്;
( ഡി )
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 1 (സിവിൽ) തസ്തികയിൽ നിലവിൽ എത്ര ഒഴിവുകളുണ്ട്; അവയിൽ എത്ര ഒഴിവുകൾ പി.എസ്.സി. വഴി നികത്തേണ്ടതായിട്ടുണ്ട്;
( ഇ )
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 1 ( സിവിൽ ) ൽ നിലവിൽ എത്ര തസ്തികകളുണ്ട്; അവയിൽ എത്രപേര്‍ ജോലി ചെയ്യുന്നുണ്ട്; ജോലി ചെയ്യുന്നവരിൽ പ്രൊമോഷൻ വഴിയും പി.എസ്.സി. വഴിയും പ്രവേശിച്ചവർ എത്രപേര്‍; വ്യക്തമാക്കാമോ;
( എഫ് )
ഓവർസിയർ ഗ്രേഡ് 1 ( സിവിൽ ) തസ്തികയിൽ പ്രൊമോഷൻ, നേരിട്ടുള്ള നിയമനം എന്നിങ്ങനെ നികത്തപ്പെടേണ്ട ഒഴിവുകൾ തമ്മിൽ എന്തെങ്കിലും അംശബന്ധം നിലവിലുണ്ടോയെന്നും അത് പാലിക്കപ്പെടുന്നുണ്ടോയെന്നും വ്യക്തമാക്കാമോ?
351.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും, ഭൂമിയും ഇല്ലാത്തവര്‍ക്കായി നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയതിന്റെ പുരോഗതി ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളാണ് പ്രസ്തുത ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ കണ്ടെത്തിയിട്ടുളളത്;
( സി )
ബാലുശ്ശേരി-നടുവണ്ണൂര്‍ മന്ദന്‍കാവില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്റെ പ്രവൃത്തിയില്‍ കാലതാമസം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?
352.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ വിവരങ്ങള്‍ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെയും, കുന്നുമ്മല്‍, തോടന്നൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെയും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഏതൊക്കെയെന്ന് തസ്തിക തിരിച്ച് അറിയിക്കാമോ; ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
353.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും എല്ലാ ഗഡുക്കളും കൈപ്പറ്റിയിട്ടുമുള്ളതുമായ വീടുകള്‍ ബാങ്ക് വായ്പ ഉപയോഗിച്ചോ അല്ലാതയോ വിപുലീകരിക്കുന്നതിന് നിലവില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആ കാരണത്താല്‍ കെട്ടിടം വിപുലീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിന് തടസ്സം നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
354.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, വടക്കാഞ്ചേരി മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണവകുപ്പ് വഴി ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തിയാക്കിയവയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
355.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുന:ഛംക്രമണം ചെയ്യാന്‍ കഴിയുന്ന ഗാര്‍ഹിക മാലിന്യം തരംതിരിച്ച് വീടുകളില്‍ നിന്നും ശേഖരിക്കാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വിശദമാക്കാമോ?
356.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം,ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി അനുസരിച്ച് അനുവദിക്കുന്ന തുക കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവുന്നില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
357.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണം നടന്നപ്പോൾ പുതുതായി ഏതെങ്കിലും തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് തസ്തിക, എത്ര വീതം, പുതുതായി ഏന്തെങ്കിലും തസ്തിക സൃഷ്ടിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്നിവ വ്യക്തമാക്കാമോ?
358.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുള്ള' ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം' എന്ന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇതുവരെ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതിയില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
359.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത പൊതു സര്‍വ്വീസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അക്കൗണ്ടിംഗ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ജീവനക്കാരുടെ സര്‍വ്വീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി ഏതൊക്കെ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളാണ് ഗ്രാമ ,ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലും നിലവിലുള്ളത്;
( ബി )
അര്‍ബന്‍, റൂറല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകള്‍ ഒരു പോലെ വിന്യസിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഏകീകൃത പൊതു ട്രാന്‍സ്ഫര്‍ പോളിസിയുടെ ഭാഗമായി സ്ഥലംമാറ്റപ്പെട്ട ജീവനക്കാര്‍ക്ക് അതാത് വകുപ്പുകളുടെ പ്രവര്‍ത്തന രീതി, സേവന പ്രദാന മാര്‍ഗ്ഗരീതി, അക്കൗണ്ടിംഗ് രീതികള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരിശീലനമോ, ഓറിയെന്റേഷനോ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും സേവനത്തിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിഹരിക്കുന്നതിന് എന്ത് തുടര്‍ നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
വിവിധ വകുപ്പുകളില്‍ നിന്നും പരസ്പരം സ്ഥലമാറ്റപ്പെട്ട ജീവനക്കാരുടെ ശമ്പളവിതരണം, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നീ ഘടകങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തതകളും അനോമലികളും പോരായ്മകളും പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
360.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് തൊഴില്‍ ആവശ്യപ്പെട്ട എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതില്‍ എത്ര തൊഴിലാളികള്‍ക്ക് 100 ദിനം തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
( സി )
പ്രസ്തുത വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തൊഴില്‍ദിനങ്ങള്‍ എത്രയാണെന്നും അതില്‍ കേരളം നല്‍കിയ തൊഴില്‍ ദിനങ്ങള്‍ എത്രയാണെന്നും വിശദമാക്കാമോ;
( ഡി )
കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുടിശിക ലഭിക്കാനുണ്ടോ; ഉണ്ടെങ്കില്‍ വര്‍ഷം തിരിച്ച് വിശദമാക്കാമോ?
361.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ പെരുങ്കടവിള, പാറശ്ശാല ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, സൻസദ് ആദര്‍ശ് ഗ്രാമ യോജന എന്നീ സ്കീമുകളുടെ ഭാഗമായി 2021 മുതല്‍ നാളിതുവരെ അനുവദിച്ച പദ്ധതികളുടെ വിശദ വിവരങ്ങള്‍, പ്രസ്തുത പദ്ധതികളുടെ പുരോഗതി എന്നിവ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കു വേണ്ടി പെരുങ്കടവിള, പാറശ്ശാല ബ്ലോക്ക് മേഖലയില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കു വേണ്ടി റോഡുകള്‍ തെരഞ്ഞെടുക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
362.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കിയതിനെ തുടര്‍ന്ന് ഏതെല്ലാം സ്ഥാപനങ്ങളാണ് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കെെമാറിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പിന്റേതല്ലാത്തതും മറ്റ് വകുപ്പുകളില്‍ നിന്നും കെെമാറിയിട്ടുള്ളതുമായ സ്ഥാപനങ്ങളിലുണ്ടാകുന്ന ഒഴിവുകള്‍ നികത്തുന്നതിനുള്ള നിയമനാധികാരം നിലവില്‍ ആരിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അവയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും പ്രവര്‍ത്തനരഹിതമായോ ഉപേക്ഷിക്കപ്പെട്ട നിലയിലോ കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ ഇവയുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കുന്നതിനും ഉപയോഗശൂന്യമായവ നിയമാനുസൃത ലേല നടപടികളിലൂടെ ഒഴിവാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
363.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അജൈവ മാലിന്യവുമായി ബന്ധപ്പെട്ട് ക്ലീന്‍കേരള കമ്പനിക്കുള്ള കുടിശ്ശിക നിലനില്‍ക്കുന്നത് കാരണം മാലിന്യ സംസ്കരണത്തില്‍ തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മാലിന്യ സംസ്കരണം തടസ്സപ്പെടാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിയുന്നത് തടയാന്‍ എന്തെല്ലാം പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് പ്രാദേശിക തലത്തില്‍ സർക്കാർ സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ ?
364.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കിയതിനെ തുടർന്ന് കാസർഗോഡ് ജില്ലയിൽ മലയോര പഞ്ചായത്തുകളിൽ നിന്ന് ജീവനക്കാർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
ഇവിടുത്തെ ത്രിതല പഞ്ചായത്ത് ഭരണത്തിന് ജീവനക്കാരുടെ സ്ഥലംമാറ്റം ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യത്തിൽ ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
365.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് മാലിന്യ സംസ്കരണ പ്ലാന്റുകളുള്ളത്;
( ബി )
മണ്ഡലത്തില്‍ മാലിന്യ പ്ലാന്റുകളില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്;
( സി )
മാലിന്യ പ്ലാന്റുകളുള്ളവയുടെ പ്രവര്‍ത്തനം തൃപ്തികരമാണോ; അല്ലെങ്കില്‍ ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി പഞ്ചായത്തില്‍ മാലിന്യ പ്ലാന്റിനായി കണ്ടെത്തിയ സ്ഥലം സി.ആര്‍. സെഡ്ഡ് പരിധിയിലാണെന്നതിനാല്‍ (100 മീറ്റര്‍) നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ദൂരപരിധിയിൽ ഇളവ് നൽകി മാലിന്യ പ്ലാന്റിന് അനുമതി നൽകുന്നതിനു വേണ്ട നടപടി എടുക്കുമോ; വിശദംശങ്ങൾ നൽകാമോ?
366.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വേങ്ങേരിയിൽ സ്റ്റേഡിയം നിർമ്മാണത്തിന് 2023-24 വർഷത്തെ ബജറ്റിൽ 75 ലക്ഷം രൂപ വകയിരുത്തിയത് പ്രകാരം പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
367.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇപ്പോഴും നിര്‍ബാധം തുടരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്ലാസ്റ്റിക്ക് ക്യാരിബാഗുകളുടെ ഉപയോഗം ഒഴിവാക്കി പേപ്പര്‍ ക്യാരിബാഗുകള്‍ കച്ചവട സ്ഥാപനങ്ങളിലും മറ്റും പ്രാബല്യത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
368.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തമ്മാനിമറ്റം തൂക്കുപാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തിക്ക് 5.37 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പുനര്‍നിര്‍മ്മാണ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
പാലത്തിന്റെ പുനര്‍നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
തകര്‍ന്നു കിടക്കുന്ന തമ്മാനിമറ്റം തൂക്കുപാലം പുഴയില്‍ നിന്ന് നീക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
369.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ എഞ്ചിനീയറിങ് വിഭാഗത്തിലെ എല്‍. ഡി. ക്ലാര്‍ക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് നിലവില്‍ എന്തെങ്കിലും തടസം നേരിടുന്നുണ്ടോ; എങ്കില്‍ അറിയിക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സര്‍വീസ് ഏകീകരണത്തിന് ശേഷം എല്‍. ഡി. ക്ലാര്‍ക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് തടസം നേരിടുന്ന അവസ്ഥയുണ്ടോ; എങ്കില്‍ അറിയിക്കാമോ;
( സി )
തടസങ്ങള്‍ പരിഹരിച്ച് മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ?
370.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സെക്രട്ടറിമാരും എഞ്ചിനീയറിംഗ് വിഭാഗവും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് കാരണം വികസന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളും വൈകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ സെക്രട്ടറിമാരും, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും ഇല്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമോ; പ്രസ്തുത ഒഴിവുകള്‍ നികത്തുന്ന കാര്യം പരിശോധിക്കുമോ;
( സി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള സെക്രട്ടറിമാരുടെയും എഞ്ചിനീയറിംഗ് വിഭാഗത്തിലെയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കമോ?
371.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ നിലവിലുളള ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തദ്ദേശ സ്ഥാപനങ്ങളിൽ അനുവദിച്ച സ്റ്റാഫ് സ്ട്രെങ്ത് എത്രയാണെന്നും നിലവിലുള്ള സ്റ്റാഫിന്റെ എണ്ണവും തസ്തികകളും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
എത്ര കാലമായി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ എപ്പോൾ നിയമനം നടത്തുമെന്നും തദ്ദേശസ്ഥാപനവും തസ്തികയും തിരിച്ച് വ്യക്തമാക്കാമോ?
372.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പുവഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശങ്ങളും പ്രസ്തുത പദ്ധതികളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്രയെന്നും ഇനംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഗ്രാമീണ റോഡുകളുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം ഏതൊക്കെ റോഡുകള്‍ക്ക് എത്ര തുക വീതം അനുവദിച്ചിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
373.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് അധിഷ്ഠിത ശമ്പള വിതരണ സംവിധാനം നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ ഏകീകൃത പൊതു സര്‍വ്വീസും ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസിയും നടപ്പിലാക്കിയ സാഹചര്യത്തില്‍ നിലവിലുള്ള വ്യത്യസ്ത പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ (പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്/മുനിസിപ്പല്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്/ജി.പി.എഫ്.) ഏകീകരിച്ച് പൊതുവായി ജി.പി.എഫ്. അക്കൗണ്ട് ആക്കി മാറ്റാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഈ വിഷയത്തില്‍ ധനവകുപ്പിന്റെ അഭിപ്രായം ലഭിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്തതിനാല്‍ ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസി പ്രകാരം 5 വകുപ്പുകളിലേക്കും പരസ്പരം സ്ഥലംമാറ്റം ചെയ്യപ്പെട്ട ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
മുഴുവന്‍ ജീവനക്കാര്‍ക്കും സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം, ഏകീകൃത പി.എഫ്. എന്നിവ നടപ്പിലാക്കണമെന്ന് 19.05.22-ല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ വ്യക്തമായ ശിപാര്‍ശയിൽമേൽ ഒരു വര്‍ഷം കഴിഞ്ഞിട്ടും നയപരമായ തീരുമാനം കൈക്കൊള്ളുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസിയില്‍ സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിച്ച് വകുപ്പിനെ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസിയുടെ ഭാഗമായി മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പഞ്ചായത്ത്/ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ നിന്നും വിരമിക്കുമ്പോള്‍ നല്‍കേണ്ട പെന്‍ഷന്‍, മറ്റു സര്‍വ്വീസ് ആനൂകൂല്യങ്ങള്‍ എപ്രകാരം അനുവദിക്കുമെന്ന് വ്യക്തമാക്കാമോ?
374.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്രപേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്; എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ട്; വർഷം തിരിച്ച് കണക്ക് വ്യക്തമാക്കാമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് വർഷം തോറും എത്ര എ.ബി.സി സെന്ററുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( സി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിനായി വർഷം തോറും എത്ര ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ?
375.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികൾക്കായി ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്നേവരെ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ശുചിത്വത്തോടൊപ്പം ശുദ്ധജല സംരക്ഷണം മുൻനിർത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്തൊക്കെ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നതെന്ന് അറിയിക്കാമോ?
376.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നതിനായി കോഴിക്കോട് സ്ഥലം കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
377.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന്‌ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതും പൂർത്തീകരിക്കേണ്ടതുമായ പ്രവ‍ൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
തുക അനുവദിച്ച പ്രവൃത്തികളിൽ ഏതെങ്കിലും റദ്ദാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
378.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ റൂൾസ്‌ സംബന്ധിച്ച് പരാതി പരിഹാര സംവിധാനം എന്നാണ് നിലവിൽ വന്നിട്ടുള്ളതെന്നും കാലാവധി എന്നാണ് അവസാനിക്കുന്നതെന്നും അറിയിക്കുമോ; ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനം രൂപീകരിച്ചതിന് ശേഷം നാളിതുവരെ എത്രയോഗം ചേർന്നു എന്നറിയിക്കുമോ; എടുത്ത നടപടികൾ വ്യക്തമാക്കാമോ ?
379.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
18 വർഷം പൂർത്തിയാക്കിയിട്ടുള്ളതും എൻജിനീയറിങ് വിങ് ഇല്ലാത്തതുമായ "ജിഡ" അറ്റകുറ്റപ്പണികൾ നിർവ്വഹിക്കുന്നതും വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ, ഡി .പി .ഡേംഡ്, എൽ .എൻ .ജി, ഐ .ഒ.സി തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നതും നാളിതുവരെ ബലക്ഷമത പരിശോധന നടത്തിയിട്ടില്ലാത്തതുമായ ഗോശ്രീ പാലങ്ങളുടെയും അനുബന്ധറോഡുകളുടെയും പ്രാധാന്യവും ശോചനീയാവസ്ഥയും കണക്കിലെടുത്ത് ഈ പാലങ്ങളും അനുബന്ധ റോഡുകളും തദ്ദേശ സ്വയംഭരണ വകുപ്പോ പൊതുമരാമത്ത് വകുപ്പോ ഏറ്റെടുക്കാനും സമയബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്തി സുരക്ഷ ഉറപ്പു വരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
380.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിഡ ധനസഹായത്തോടെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്നും പ്രസ്തുത പദ്ധതികൾക്ക് ഭരണാനുമതി നൽകിയതെന്നെന്നും അവയുടെ നിർവഹണ ഏജൻസികൾ ആരെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് ഭരണാനുമതി നൽകിയ ഉത്തരവിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( ഡി )
ജിഡ പാലങ്ങൾ നിർമ്മിക്കുന്നതിനായി വിഭാവനം ചെയ്യുകയും അതിനനുസരിച്ച് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കുകയും ചെയ്ത സ്ഥലങ്ങൾ വാട്ടർമെട്രോ മെട്രോജട്ടി നിർമ്മിക്കുന്നതിനായി ഏറ്റെടുത്തിട്ടും ബന്ധപ്പെട്ടവർ അറിയാത്തതും അതിന്റെ പേരിൽ പദ്ധതികൾ നടപ്പിലാക്കുന്നതിൽ നേരിടുന്ന കാലതാമസത്തിനും കാരണം വിശദമാക്കാമോ; പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ഇ )
ജിഡയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ നേരിടുന്ന കാലതാമസം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കുന്നതിനായി സമർപ്പിച്ച കത്തിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
381.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കില ഡയറക്ടർ ജനറലിന്റെ നിയമന യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കില ഡയറക്ടർ ജനറലിന്റെ കാലാവധി എത്ര വർഷമാണ്; നിലവിലെ ഡയറക്ടർ ജനറലിന്റെ കാലാവധി എന്നാണ് പൂർത്തിയാക്കുന്നത്;
( സി )
പുതിയ കില ഡയറക്ടർ ജനറലിനെ തിരഞ്ഞെടുക്കുന്നതിനു എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
പഠന - ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുന്ന കിലയുടെ ഡയറക്ടർ ജനറലിന്റെ അടിസ്ഥാനയോഗ്യതകളിൽ പി.എച്ച്.ഡി ഉൾപെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
382.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായ നിയന്ത്രണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഫലപ്രദമല്ലാത്തതിനാല്‍ സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വർദ്ധിച്ചുവരുന്നതും ആക്രമണകാരികളായ തെരുവ് നായ്ക്കളില്‍ പലതും പേവിഷ ബാധയുള്ളതാണെന്നതും ഉള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ വംശവര്‍ദ്ധനവ് തടയുന്നതിനും, ആക്രമണം തടയുന്നതിനും എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ തെരുവ് നായ ആക്രമണത്തില്‍ മരണപ്പെട്ടവര്‍, പരിക്കേറ്റവര്‍ എത്രയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ഡി )
തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതിനായുള്ള എ.ബി.സി. പ്രോഗ്രാം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എ.ബി.സി പ്രോഗ്രാം കൃത്യമായി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്; ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
എ.ബി.സി. പ്രോഗ്രാം നടപ്പിലാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( എഫ് )
തെരുവുനായ്ക്കൾക്കായി അഡോപ്ഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമാണ് ആരംഭിച്ചിട്ടുള്ളതെന്നും അഡോപ്ഷൻ ക്യാമ്പുകൾ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും കേന്ദ്രീകരിച്ച് ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
383.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിൽ ഈ വർഷം പൊതുസ്ഥലംമാറ്റം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ക്ലാർക്ക് തസ്തികയിൽ നിന്നും സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ചപ്പോഴും പ്രസ്തുത സ്ഥാപനങ്ങളിൽ തന്നെ തുടരുന്ന സീനിയര്‍ ക്ലാര്‍ക്കുമാര്‍ ആരൊക്കെയാണെന്നും ഇവർക്ക് സ്ഥലം മാറ്റം അനുവദിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; ഇല്ലെങ്കിൽ കാരണം അറിയിക്കാമോ;
( സി )
മൂന്ന് വർഷത്തിലധികം സർവീസ് പൂർത്തീകരിച്ച സീനിയർ ക്ലാർക്കുമാര്‍ മേൽ സ്ഥാപനങ്ങൾ ഒന്നാം ഓപ്ഷനായി സ്ഥലം മാറ്റത്തിനായി അപേക്ഷിച്ചിട്ട് സ്ഥലം മാറ്റം അനുവദിക്കാതെ, എവിടെ എല്ലാമാണ് പ്രൊമോഷൻ ലഭിച്ച സീനിയർ ക്ലാർക്കുമാരെ അവിടെ തന്നെ തുടരാൻ അനുവദിച്ചിട്ടുള്ളതെന്നറിയിക്കാമോ;
( ഡി )
സ്ഥലംമാറ്റ മാനദണ്ഡം പ്രകാരം അർഹതപ്പെട്ട സ്ഥലംമാറ്റം അനുവദിക്കാതെ അനർഹരായവർക്ക് സംരക്ഷണം നൽകുന്ന സ്ഥലംമാറ്റ ഉത്തരവ് പുന:പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
384.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 വർഷത്തോടെ സംസ്ഥാനത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;വിശദമാക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ നിന്നും മാലിന്യ ശേഖരണം ഫലപ്രദമാക്കുന്നതിന് ഹരിത കര്‍മ്മസേനയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യസംസ്കരണ പദ്ധതിയെ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് നൂതന മാലിന്യ സംസ്കരണ രീതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രാഥമികമായി സംസ്ഥാനത്ത് എവിടെയെല്ലാമാണ് മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്; ഇതിനായി സ്വീകരിച്ചിട്ടുള്ള മാതൃകകള്‍; ചെലവ് എന്നിവ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ;
( ഇ )
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടാകാനിടയായത് എങ്ങനെയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധമായ വിശദാംശം വെളിപ്പെടുത്താമോ ;
( എഫ് )
സംസ്ഥാനത്തെ മാലിന്യ വാഹികളായ ജല സ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനും അവയിലേക്ക് ശുചിമുറി മാലിന്യങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
385.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും വീട് വയ്ക്കുന്നതിന് പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസും, അതിനൊപ്പം അടയ്ക്കേണ്ട പെര്‍മിറ്റ് ഫീസും ഭീമമായി വർധിപ്പിച്ചതിന്റെ കാരണം വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം വീട് വയ്ക്കാനുള്ള ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അപേക്ഷാ ഫീസും, പെര്‍മിറ്റ് ഫീസും ഭീമമായി വർദ്ധിപ്പിച്ചത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
അപേക്ഷാ ഫീസിലും, പെര്‍മിറ്റ് ഫീസിലും വരുത്തിയ വർദ്ധനവ് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
386.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ നിലവില്‍ ലൈഫ് പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
അതില്‍ എത്ര പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്;
( സി )
അതില്‍ എഗ്രിമെന്റ് വച്ചത് എത്രയെണ്ണമാണ്;
( ഡി )
ബാക്കിയുള്ളവരുടെ എഗ്രിമെന്റ് വയ്ക്കാതിരിക്കുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്;
( ഇ )
എഗ്രിമെന്റ് വയ്ക്കാന്‍ ബാക്കിയുള്ളവരുടെ നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ;
( എഫ് )
മണ്ഡലത്തില്‍ ലൈഫ് പദ്ധതി പ്രകാരം ഇതുവരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
387.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തം വീടിനുമപ്പുറം പരിസരവും നാടും ശുചിയായിരിക്കണമെന്ന ഉയർന്ന പൗരബോധത്തിലേക്ക് ഓരോ മലയാളിയും വളരുകയെന്നതാണ് മാലിന്യവിമുക്ത കേരളത്തിലേക്കുള്ള ആദ്യപടി എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓരോ വീട്ടിലും ഒരു ദിവസമുണ്ടാവുന്ന ജൈവ മാലിന്യം ശരാശരി ഒരു കിലോയിൽ താഴെ മാത്രമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഓരോ വീട്ടിലും ഒരു ദിവസമുണ്ടാവുന്ന മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ശുചീകരണത്തൊഴിലാളികളെയും ഹരിതകർമ്മസേനാംഗങ്ങളെയും മാലിന്യമുക്ത കേരളത്തിന്റെ മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ച് മികച്ച വേതനവും സൗകര്യങ്ങളും ഉറപ്പുുവരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;
( ഡി )
മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികൾ ഉൾപ്പെടുത്തി വാർഷിക പദ്ധതിയിൽ മാറ്റം വരുത്തുവാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടോ; ഇപ്രകാരം പദ്ധതി തയ്യാറാക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ ഉൾപ്പെടുത്തി വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ ?
388.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ അക്രമം വര്‍ദ്ധിച്ചുവരുന്ന ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസ്സംഗത പുലര്‍ത്തുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
തെരുവുനായ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന എ.ബി.സി. പ്രോഗ്രാം തികഞ്ഞ പരാജയമായിട്ടും ഇക്കാര്യത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്; വ്യക്തമാക്കാമോ?
389.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളില്‍ പാചകത്തിനായി ആവർത്തിച്ച് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം ഭക്ഷ്യ എണ്ണകള്‍ പിടിച്ചെടുക്കുന്നതിനു വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ ?
390.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തില്‍ സ്വകാര്യവ്യക്തിയുടെ വീട് നിര്‍ദ്ദിഷ്ട അലൈന്‍മെന്റിനുള്ളില്‍ ആയതിനാല്‍ മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാതെ നിലച്ചു പോയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തില്‍ സമര്‍പ്പിച്ച നിവേദനത്തിന്‍മേല്‍ സത്വര നപടികള്‍‍ സ്വീകരിക്കാമോ;
( ബി )
പ്രസ്തുത ഹൈവേക്കായി സ്ഥലം വിട്ടുനല്‍കുന്നതോടെ വീട് പൂര്‍ണ്ണമായും നഷ്ടമാകുമെന്നതിനാല്‍ ഈ വര്‍ഷത്തെ ലൈഫ് മിഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വ്യക്തിക്ക് സ്പെഷ്യല്‍ ഉത്തരവ് പ്രകാരം വീട് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
391.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബയോ മെഡിക്കല്‍ വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വേസ്റ്റ് നിര്‍മ്മാര്‍ജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യകള്‍ എന്തെങ്കിലും ആവിഷ്കരിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
392.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു നിന്ന് വിദേശത്ത് പോയവർ അവിടെ വച്ച് ജന്മം നല്‍കുന്ന കുട്ടികള്‍ക്ക് അവര്‍ തിരികെയെത്തുമ്പോള്‍ കുട്ടികളുടെ ജനനം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുവാന്‍ വ്യവസ്ഥകള്‍ നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ അതിനായി എന്തെല്ലാം രേഖകളാണ് ഹാജരാകേണ്ടതെന്ന് അറിയിക്കാമോ?
393.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം അനുവദനീയമായ രീതിയില്‍ വീടുകള്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും എന്നാല്‍ അവ കൃത്യസമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിച്ച് പുനര്‍ നിര്‍ണയിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തവര്‍ ആയത് ക്രമവല്‍ക്കരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം കെട്ടിടങ്ങളുടെ നികുതി നിര്‍ണ്ണയ രീതി വിശദമാക്കാമോ;
( സി )
നികുതി നിര്‍ണ്ണയിക്കുമ്പോള്‍ അടച്ചുകെട്ടാത്ത സിറ്റൗട്ട്, ബാല്‍ക്കണി തുടങ്ങിയവയ്ക്ക് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം കണക്കാക്കുമ്പോള്‍ നികുതി നിര്‍ണയത്തില്‍ ഇളവ് ലഭിക്കുന്നതിന് വ്യവസ്ഥയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
394.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ ഉപജീവന മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമുന്നതി പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരുവിക്കര മണ്ഡലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
395.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിന് കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കി നിര്‍മ്മിക്കുന്ന കാര്യത്തില്‍ പഞ്ചായത്തുകള്‍ അനുമതി നല്‍കുന്നില്ലെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ ഇത്തരത്തിലുള്ള റോഡുകള്‍ പുനരുദ്ധരിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ലഭ്യമാക്കുന്ന കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ജലജീവന്‍ പദ്ധതികള്‍ പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനായി ജലവിഭവ വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ രൂപീകരിക്കുമോ; വിശദമാക്കാമോ?
396.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ വീട് ലഭിക്കാത്തതിനെ തുടർന്ന് കീഴാറൂർ പഞ്ചായത്താഫീസിനകത്ത് ഒരാൾ തീവെച്ച സംഭവം ഉണ്ടായിട്ടുണ്ടോ ;
( ബി )
വീട് നൽകാനുളള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും മറ്റും പഞ്ചായത്തുകളാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നതിനാൽ അർഹരായ ആളുകളെ തിരഞ്ഞെടുക്കാനുളള അധികാരം ഗ്രാമസഭകൾക്ക് ത​ന്നെ നൽകാൻ നടപടി സ്വീകരിക്കുമോ?
397.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ ദേവഗിരി പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
അഞ്ച് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ദേവഗിരി പ്രദേശത്തിന്റെ ഭൂപ്രകൃതി, ജനസംഖ്യ എന്നിവയുടെ പ്രത്യേകത കണക്കിലെടുത്ത് പുതിയ പഞ്ചായത്ത് രൂപീകരണത്തിന് പ്രത്യേക പരിഗണന നല്‍കാമോ?
398.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
14.11.2022 ലെ സ.ഉ. (സാധാ) നം. 2799/2022/ത.സ്വ.ഭ.വ. എന്ന ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ച ചിറക്കല്‍ പഞ്ചായത്തിലെ മന്ന സ്റ്റേഡിയം ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?
399.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടങ്ങളുടെ തറ വിസ്തീര്‍ണത്തില്‍ വരുത്തിയ മാറ്റം 9 ബി ഫോറത്തില്‍ നല്‍കുന്നതിന് 22.03.2023-ലെ സ.ഉ(കൈ)നം.77/2023/എല്‍.എസ്.ജി.ഡി. നമ്പര്‍ ഉത്തരവ് പ്രകാരം അനുവദിച്ചിരുന്ന സമയം നീട്ടി നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ കെട്ടിടങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയവര്‍ ആയത് ക്രമപ്പെടുത്തുന്നതിന് പുതിയ പ്ലാന്‍ നല്‍കേണ്ടതുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
400.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 സാമ്പത്തിക വര്‍ഷത്തില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ പെരുങ്കടവിള വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 433/34-1, 433/39-ല്‍ തോട്ടവാരം സുരേഷ്ഭവനില്‍ കമലാക്ഷി എന്ന പേര്‍ക്ക് ലൈഫ് ഭവന പദ്ധതി മുഖേന പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ച് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ ;
( ബി )
പ്രസ്തുത വ്യക്തിക്ക് പഞ്ചായത്തില്‍ നിന്നും ലൈഫ് ഭവന പദ്ധതി കൂടാതെ മറ്റ് എന്തൊക്കെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വ്യക്തിക്ക് ലൈഫ് മിഷന്‍ വഴി നല്‍കിയ ഭവനം മറ്റാരുടെയെങ്കിലും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണെന്ന പ്രചരണം ശരിയാണോ എന്ന് വിശദമാക്കാമോ?
401.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. പദ്ധതി പ്രകാരം കുണ്ടറ മണ്ഡലത്തില്‍ നടത്തിവരുന്ന പ്രവൃത്തികളുടെ പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
402.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ കോഡൂർ പഞ്ചായത്ത് നേരിട്ട് നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബൈലോ അംഗീകരിക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച ഫയലിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പഞ്ചായത്ത് ഡയറക്ടറേറ്റിലേക്ക് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ നിന്നും ഡി.ഡി.പി.-എം.പി.എം. 245/2021-ഡി2 എന്ന നമ്പറിൽ അയച്ച ഫയലിൽ തീരുമാനം എടുക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫയലിൽ എത്രയും വേഗം തീർപ്പുകല്പിക്കുവാനും സാങ്കേതിക സ്ഥാപനത്തിന്റെ പ്രവർത്തന നിയമാവലിക്ക് അംഗീകാരം നൽകുവാനും നടപടി സ്വീകരിക്കുമോ?
403.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത് വകുപ്പില്‍ നിലനിന്നിരുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം നിലവില്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത വിഭാഗത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെ എപ്രകാരമാണ് പുനര്‍വിന്യസിച്ചത് എന്ന് അറിയാക്കാമോ;
( ബി )
പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തില്‍ ഏത്ര ജൂനിയര്‍ സൂപ്രണ്ടുമാർ ജോലി ചെയ്തിരുന്നു എന്ന് അറിയിക്കാമോ; അവരെ നിലവില്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ പ്രസ്തുത പോസ്റ്റ്‌ സൃഷ്ടിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; വളരെ ചെറിയ ശതമാനം പഞ്ചായത്ത് ഓഫീസുകളില്‍ മാത്രം അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കാത്തത് പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
നിലവില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ എത്ര ഹെഡ് ക്ലാര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകൾ ഉണ്ട്; 6 ക്ലാര്‍ക്ക് മാരില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ നിലവിലുള്ള ഹെഡ് ക്ലാര്‍ക്ക് തസ്തിക ജൂനിയര്‍ സൂപ്രണ്ട് തസ്തിക ആക്കി ഉയര്‍ത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഈ വിഷയം സംബന്ധിച്ച് കോടതികള്‍,ട്രിബ്യൂണലുകൾ എന്നിവയുടെ അഭിപ്രായം വകുപ്പിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ; സര്‍വ്വീസ് സംഘടനകള്‍ വഴിയും ജീവനക്കാര്‍ മുഖേനയും ഈ വിഷയത്തില്‍ ശിപാര്‍ശകൾ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
404.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളുടെ അധീനതയില്‍ എത്ര കുളങ്ങളാണുളളതെന്നും അവ ഏതൊക്കെയാണെന്നും പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ തരം തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത കുളങ്ങളില്‍ നിലവില്‍ ഉപയോഗയോഗ്യമായവ, ഉപയോഗയോഗ്യമല്ലാത്തവ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ?
405.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ റോഡ് വീതി കൂട്ടുന്നതിനായി പൊളിച്ചു മാറ്റപ്പെടുന്ന മതിലുകൾ പുനർനിർമ്മിച്ച് നൽകുന്നതിന് അനുമതി തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 5 /1/ 2022 ൽ നൽകിയ കത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു; വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർക്ക് സ്പഷ്ടികരണം നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 23/03/2022 തീയതിയായി നൽകിയ ഡിഎ 2/34/2022 നമ്പർ കത്തിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു ;വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫയലിൽ അന്തിമ തീരുമാനമെടുത്ത് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന് മറുപടി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ മറുപടി നൽകിയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
406.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സംയോജിത പുന:രധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലം സാമൂഹ്യനീതി വകുപ്പിന് കെെമാറുന്നതിനുള്ള നടപടികളുടെ നിലവിലെ സ്‌ഥിതി, വിശദാംശങ്ങള്‍ എന്നിവ വ്യക്തമാക്കാമോ;?
407.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ച് ഏകദേശം 6 മാസമായിട്ടും പഞ്ചായത്ത് വകുപ്പില്‍ സാധാരണ നിലയില്‍ നടന്നു വന്നിരുന്ന സ്ഥാനക്ക യറ്റങ്ങള്‍ പൂര്‍ണ്ണമായും നിലക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
2023 ജനുവരി മുതല്‍ ജൂലായ്‌ മാസം വരെ തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് (പഞ്ചായത്ത് വകുപ്പ്) -ല്‍ വിവിധ തസ്തികകളിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഈ ഒഴിവുകള്‍ (തസ്തിക/ഒഴിവ് വന്ന തീയതി എന്നിവ ഉൾപ്പെടുത്തി )ജില്ലാ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( സി )
2023 ജനുവരി മുതല്‍ ജൂലായ്‌ മാസം വരെ പഞ്ചായത്ത് വകുപ്പില്‍ വന്ന ഒഴിവുകളില്‍ യഥാസമയം സ്ഥാന കയറ്റം ലഭിക്കാതെ വിരമിക്കേണ്ടി വന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പഞ്ചായത്ത് വകുപ്പില്‍ ഇത്തരത്തില്‍ വന്ന ഒഴിവുകള്‍ നികത്താത്തത് മൂലം പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളിലും പദ്ധതി നിര്‍വ്വഹണത്തിലും വന്നിട്ടുള്ള പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
408.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍കാലത്ത് പ്രവര്‍ത്തനക്ഷമമായിരുന്ന ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡ് ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബസ് സ്റ്റാന്‍ഡ് ഉപയോഗപ്രദമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
409.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ-ബില്‍ഡ് കേരള ഇനിഷേറ്റീവ് പദ്ധതി പ്രകാരം കുണ്ടറ മണ്ഡലത്തിൽ അനുവദിച്ചിട്ടുളള റോഡ് പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ച തീയതി, പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി നിശ്ചയിച്ചിട്ടുളള തീയതി, പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കില്‍ ആയതിനുളള കാരണം എന്നിവ വിശദമാക്കാമോ?
410.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതില്‍ നിന്നും എത്ര നിയമനം നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പേരാമ്പ്ര മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് അസിസ്റ്റന്റ് എഞ്ചിനീയർമാരുടെയും ഓവര്‍സിയര്‍മാരുടെയും തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതെന്ന് വിശദമാക്കാമോ?
411.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളില്‍ 2022-23 സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതം, മെയിന്റനന്‍സ് ഗ്രാന്റ്, മറ്റ് ഫണ്ടുകള്‍ എന്നിവ അനുവദിച്ചതിന്റെയും ആയതിന്റെ വിനിയോഗത്തിന്റേയും തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച കെട്ടിട നികുതി പിരിവിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
412.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കുന്ന പെണ്‍തൊഴിലിടം പദ്ധതിയ്ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
413.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട വിളപ്പില്‍ പോളിടെക്നിക്കിനായുള്ള വഴിയ്ക്കായി സ്വകാര്യ വ്യക്തികള്‍ ഭൂമി വിട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ തുടർനടപടികൾ എന്നിവ വിശദമാക്കാമോ; കാലതാമസം കൂടാതെ ഭൂമി കെെമാറുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
414.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുന്ന പെറ്റിവര്‍ക്കുകള്‍ക്കുള്ള തുക പര്യാപ്തമല്ലായെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവില്‍ പെറ്റി വര്‍ക്കുകള്‍ക്ക് അനുവദിച്ചിരിക്കുന്ന 10,000 രൂപ 25,000 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുക്കാന്‍ റിലിങ്ക്വിഷ്മെന്റ് ഫോം മാത്രം വാങ്ങി നടപടികള്‍ ലഘൂകരിക്കാന്‍ സാധിക്കുമോ; വിശദമാക്കാമോ?
415.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുൻസിപ്പൽ പാർക്കിൽ, സംസ്ഥാന ബജറ്റിൽ അനുവദിച്ച സയൻസ് പാർക്കും ഇന്നവേഷൻ ഹബ്ബും സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്.പി.വി. ഏതു സ്ഥാപനമാണെന്നും ‍ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കുമോ?
416.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ ലെെഫ് ഫ്ലാറ്റ് സമുച്ചയ നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥയെന്താണെന്ന് അറിയിക്കാമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ഉണ്ടായ സാഹചര്യമെന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രവൃത്തി പുനരാരംഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
417.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച നഗരസഭകളില്‍ ഏറ്റവും അവസാനം വസ്തുനികുതി പുതുക്കി നിശ്ചയിച്ചത് എന്ന് മുതലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തീയതിയില്‍ വസ്തുനികുതി പുതുക്കി നിശ്ചയിക്കാത്ത നഗരസഭകളില്‍ 01.04.2016 മുതല്‍ വസ്തു നികുതി പരിഷ്കരിച്ച് കുടിശ്ശിക ഉള്‍പ്പെടെയുള്ള തുക ഈടാക്കാന്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍ ആയത് ഈടാക്കുന്നതിന് ഡിമാന്റ് നോട്ടീസ് നല്‍കാന്‍ നഗരസഭകള്‍ക്ക് അധികാരമുണ്ടോ; വ്യക്തമാക്കാമോ;
( സി )
വര്‍ഷങ്ങളായി ഡിമാന്റ് നോട്ടീസ് നല്‍കിയിട്ടില്ലാത്ത കേസുകളില്‍ എത്ര വര്‍ഷത്തെ പരിഷ്കരിച്ച നികുതി കുടിശ്ശികയാണ് നഗരസഭകള്‍ക്ക് ഈടാക്കാന്‍ അനുവാദമുള്ളതെന്ന് വ്യക്തമാക്കാമോ?
418.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരങ്ങളിലെ മാലിന്യപ്രശ്ന പരിഹാരത്തിന് ആവിഷ്കരിച്ച പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
419.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പാലിറ്റികളില്‍ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ലഭ്യമാക്കുന്ന ലിസ്റ്റിനൊപ്പം ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ കോടതിയില്‍ നിന്നും വാങ്ങിയ താല്‍ക്കാലിക ഉത്തരവിന്റെ ബലത്തില്‍ കണ്ടിജന്റ് ജീവനക്കാരുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് നിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടോ;
( സി )
കോടതിയില്‍ നിന്ന് ലഭ്യമാക്കിയ താല്‍ക്കാലിക ഉത്തരവിന്റെ ബലത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും മുനിസിപ്പാലിറ്റി ഭരണ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം സ്ഥിരം നിയമനം നേടുകയും ചെയ്യുന്ന പ്രവണത തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
കണ്ടിജന്റ് ജീവനക്കാരായി നിയമിക്കപ്പെടുന്നവരെ ഭരണസമിതി തീരുമാനപ്രകാരം മുനിസിപ്പാലിറ്റിയിലെ മറ്റേതെങ്കിലും തസ്തികയിലേക്ക് വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ മാറ്റി നിയമിക്കുന്നതിന് വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
( ഇ )
കണ്ടിജന്റ് ജീവനക്കാരായി ക്രമരഹിതമായി നിയമിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന വേതനം ബന്ധപ്പെട്ട മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ ബാധ്യതയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാന്‍ സന്നദ്ധമാവുമോ?
420.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദേശ സ്വയംഭരണ പൊതു വകുപ്പില്‍ ആരംഭിച്ചിട്ടുള്ള ഇന്റേണല്‍ വിജിലന്‍സ് വിഭാഗത്തില്‍ പഞ്ചായത്ത്‌ വകുപ്പില്‍ നിന്നുള്ള ജീവനക്കാരെ മാത്രമാണോ നിയമിച്ചിട്ടുള്ളത്; എങ്കില്‍ അതേ കാറ്റഗറിയില്‍പ്പെട്ട നഗരസഭാ ജീവനക്കാരെ എന്തുകൊണ്ട് നിയമിച്ചിട്ടില്ലെന്നത് വ്യക്തമാക്കാമോ;
( ബി )
വിവിധ നഗരസഭകളിലായി വിവിധ തസ്തികകളായ സീനിയര്‍ ക്ലാര്‍ക്ക്, ഹെഡ് ക്ലാര്‍ക്ക്/റവന്യൂ ഇന്‍സ്പെക്ടര്‍, സൂപ്രണ്ട്, റവന്യൂ ഓഫീസര്‍ ഗ്രേഡ്-II, പി.എ. റ്റു സെക്രട്ടറി/അക്കൗണ്ട്‌സ് ഓഫീസര്‍/കൗണ്‍സില്‍ സെക്രട്ടറി/റവന്യൂ ഓഫീസര്‍ എന്നിവയില്‍ ഒഴിവുകള്‍ ഉണ്ടെങ്കിലും നഗരസഭാ ജീവനക്കാര്‍ക്ക് ഉദ്യോഗക്കയറ്റംസമയബന്ധിതമായി ലഭ്യമാകുന്നില്ലെന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഇത്തരത്തില്‍ എത്ര പ്രമോഷന്‍ തസ്തികകള്‍ ഒഴി‍ഞ്ഞ് കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; തസ്തിക തിരിച്ച് ഒഴിവുകളുടെ എണ്ണം അറിയിക്കാമോ;
( സി )
നഗരസഭകളില്‍ പുതുതായി ആരംഭിച്ച 6 അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലും അക്കൗണ്ട്‌സ് അസിസ്റ്റന്റ്‌ തസ്തികകളിലും നിയമനം നടത്തുന്നത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; നഗരസഭകളിലെ പുതിയ അക്കൗണ്ട്‌സ് അസിസ്റ്റന്റ്‌ തസ്തിക എന്നത് ഹെഡ് ക്ലാര്‍ക്ക്/റവന്യൂ ഇന്‍സ്പെക്ടര്‍ തസ്തികയുടെ പ്രൊമോഷൻ തസ്തികയാണോ എന്ന വിവരം ലഭ്യമാക്കാമോ; അല്ലെങ്കില്‍ ആയത് ഏതു തസ്തികയുടെ പ്രൊമോഷന്‍ തസ്തിക ആണെന്ന് വ്യക്തമാക്കാമോ;
( ഡി )
മുനിസിപ്പല്‍ സര്‍വീസില്‍ 20 വര്‍ഷം സര്‍വീസ് ഉള്ള ടെസ്റ്റ്‌ യോഗ്യത നേടിയ സീനിയര്‍ ക്ലാര്‍ക്കുമാര്‍ അതേ തസ്തികയില്‍ തുടരുന്ന സാഹചര്യമാണോ ഉള്ളത്; എങ്കില്‍ പഞ്ചായത്ത്‌ വകുപ്പില്‍ 20 വര്‍ഷം വരെ സര്‍വീസ് ഉള്ള ടെസ്റ്റ്‌ യോഗ്യത നേടിയ ജീവനക്കാര്‍ സൂപ്രണ്ട് തസ്തികയ്ക്ക് മുകളില്‍ സേവനമനുഷ്ഠിച്ചു വരുകയും സീനിയര്‍ ആയ ജീവനക്കാര്‍ ജൂനിയര്‍ ജീവനക്കാരുടെ കീഴില്‍ സേവനമനുഷ്ഠിക്കേണ്ടി വരികയും ചെയ്യുന്ന വിഷയത്തില്‍ അനോമലി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഇ )
നഗരസഭാ ജീവനക്കാര്‍ക്ക് പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥലംമാറ്റം ലഭിക്കുകയാണെങ്കില്‍ ടി ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് ഐ.ഡി. ഇല്ലാത്തതിനാല്‍ ശമ്പളം സമയബന്ധിതമായി ലഭിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; സ.ഉ.(കൈ) നം. 135/2014/തസ്വഭവ തീയതി 22/07/2014 പ്രകാരം ഗ്രേഡ് ഉയര്‍ത്തിയ ഒന്നാം ഗ്രേഡ് നഗരസഭകളില്‍ പുതുതായി തസ്തികകള്‍ അനുവദിക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കാമോ; പൊതു സര്‍വീസിന്റെ ഭാഗമായി നഗരസഭകളിലെ റവന്യൂ ഓഫീസര്‍ ഗ്രേഡ്-II തസ്തിക നിറുത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നഗരസഭാ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ സാധ്യത ഉണ്ടായിരുന്ന മേല്‍പ്പടി തസ്തികയ്ക്ക് പകരം നഗരസഭകളില്‍ പുതുതായി തസ്തിക ആരംഭിച്ചിട്ടുണ്ടോ; ടി വിഷയത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( എഫ് )
തദ്ദേശ സ്വയംഭരണ പൊതു സർവീസ് രൂപീകരിക്കുകയും പൊതു സ്ഥലംമാറ്റം നടപ്പിലാവുകയും ചെയ്ത സ്ഥിതിക്ക് നഗരസഭ ജീവനക്കാരെ സ്പാര്‍ക്കിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ടോ; നഗരസഭാ ജീവനക്കാര്‍ക്ക് സ്പാർക്ക് ജി നമ്പരിന് പകരം സ്പാർക്ക് ഐ ഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ജി )
ഈ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍, വര്‍ക്കിംഗ് അറേഞ്ച്‍മെന്റ് വഴി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നിലവിലെ സ്ഥാപനത്തില്‍ നിന്നും പൊതു സ്ഥലമാറ്റത്തിനായി അപേക്ഷിക്കുവാനുള്ള അവസരം ഒരുക്കുമോ; ഇല്ലെങ്കിൽ ഇവര്‍ക്ക് പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കുന്നതിന് എന്ത് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ; ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലുള്ളവര്‍ക്ക് ഈ വിധം അപേക്ഷ സമര്‍പ്പിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ചുള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; പൊതു സ്ഥലംമാറ്റത്തിന് ഇത്തരം ജീവനക്കാര്‍ക്കുകൂടി അവസരം ഒരുക്കാമോ?
421.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നഗരസഭക്ക് വേണ്ടി ബ്രഹ്മപുരത്ത് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ്റ് കോർപ്പറേഷൻ ടെൻഡർ നടപടി പൂർത്തീകരിച്ച വേസ്റ്റ് ടു എനർജി പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി മുന്നോട്ടു പോകുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കൊച്ചിക്ക് വേണ്ടി കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് എന്ത് പദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ;
( സി )
മാലിന്യ സംസ്കരണത്തിനുള്ള സർക്കാർ നയം വ്യക്തമാക്കാമോ; ഉറവിട മാലിന്യ സംസ്കരണത്തിനാണോ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനാണോ പ്രാധാന്യം നൽകുന്നതെന്ന് വെളിപ്പെടുത്താമോ;
( ഡി )
ഉറവിട മാലിന്യസംസ്കരണമാണ് സർക്കാർ നയമെങ്കിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണം തൃപ്തികരമായി നടപ്പിലാക്കാൻ കഴിയുമോ; വ്യക്തമാക്കാമോ?
422.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ കോർപറേഷന് വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിർമാണം എന്നത്തേക്ക് പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ?
423.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയില്‍ പ്രോപ്പര്‍ട്ടി ടാക്സ്, പ്രൊഫഷനല്‍ ടാക്സ് എന്നിവ ഓണ്‍ലൈന്‍ മുഖാന്തരം ഒടുക്കുമ്പോൾ ഇൻഫർമേഷൻ കേരള മിഷന്റെ അക്കൗണ്ടിലേക്ക് പണം പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കുമോ; വിശദമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെ എത്ര രൂപയാണ് തിരുവനന്തപുരം നഗരസഭയില്‍ പ്രോപ്പര്‍ട്ടി ടാക്സ്, പ്രൊഫഷനല്‍ ടാക്സ് എന്നീ ഇനങ്ങളില്‍ ഓണ്‍ലൈന്‍ മുഖാന്തരം ലഭിച്ചത്; ഇത് ഏത് അക്കൗണ്ടിലാണ് വന്നുചേർന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നഗരസഭയില്‍ പ്രോപ്പര്‍ട്ടി ടാക്സ്, പ്രൊഫഷനല്‍ ടാക്സ് എന്നിവ ഓണ്‍ലൈന്‍ മുഖാന്തരം ഒടുക്കുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ ഏത് ഏജന്‍സിയാണ് ഡെവലപ്പ് ചെയ്തത്; ഇവരുടെ അക്കൗണ്ടിലൂടെയാണോ നഗരസഭയ്ക്ക് കളക്ഷന്‍ ലഭിക്കുന്നത്; ഇത്തരത്തില്‍ പൊതുജനങ്ങളോ, ജീവനക്കാരോ പരാതി നല്‍കിയിട്ടുണ്ടോ; കൂടാതെ ഓണ്‍ലൈന്‍ വഴി ടാക്സ് ഒടുക്കിയശേഷം വീണ്ടും പൊതുജനങ്ങളെക്കൊണ്ട് അതേ വര്‍ഷത്തെ ടാക്സ് അടപ്പിച്ചിട്ടുണ്ടോ; ഇത്തരം പരാതികള്‍ ഏതു രീതിയില്‍ പരിഹരിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
നഗരസഭയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ടാക്സ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ നഗരസഭയ്ക്ക് വീഴ്ച വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കുമോ; ഈ വിഷയത്തില്‍ സമഗ്രമായ ഒരു അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ; വിശദമാക്കാമോ?
424.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കരാർ വ്യവസ്ഥക്ക് വിരുദ്ധമായി ബയോമൈനിംഗ് നടത്തി മാലിന്യങ്ങൾ അവിടെ തന്നെ സംഭരിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
മാലിന്യപ്ലാന്റിൽ വേർതിരിച്ചെടുത്ത റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ 30 ദിവസത്തിനുളളിൽ നീക്കം ചെയ്യണമെന്ന വ്യവസ്ഥ ഹോണ്ട ഇൻ​ഫ്രാടെക്ക് കമ്പനി പാലിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ബ്രഹ്മപുരത്തെ വേസ്റ്റ് ടു എനർജി പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് അറിയിക്കുമോ;
( ഡി )
പ്ലാസ്റ്റിക് വേർതിരിച്ചെടുക്കുന്നതിനും സംസ്ക്കരിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
425.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൂൺ ഒന്ന് മുതൽ അജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്തേക്കു കൊണ്ടുപോകാൻ കഴിയില്ലെന്നും അത് ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നും ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് പ്രഖ്യാപനമുണ്ടായത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;
( ബി )
മൂന്നു ലക്ഷം കുടുംബങ്ങൾ ഉള്ള കൊച്ചി നഗരത്തിൽ എത്ര കുടുംബങ്ങൾക്കു ഉറവിട മാലിന്യ സംസ്കരണം ചെയ്യാൻ കഴിഞ്ഞു;ബാക്കിയുള്ളവർക്ക് എത്ര സമയത്തിനുള്ളിൽ ഉറവിട മാലിന്യ സംസ്കരണം ചെയ്യാൻ കഴിയുമെന്ന് വിശദമാക്കാമോ?
426.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ കിലയുടെ നിയമാവലിക്കു വിരുദ്ധമായി ജോയ് ഇളമന്റെ ഡയറക്ടർ ജനറൽ പദവിയിലെ സേവന കാലാവധി ദീർഘിപ്പിച്ചു നൽകിയത് സംബന്ധിച്ചു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആരൊക്കെയാണ് പരാതി നൽകിയത്; പ്രസ്തുത പരാതികളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് ;
( ബി )
2023 ജൂലൈ 4-നു 60 വയസ്സ് തികഞ്ഞ ജോയ് ഇളമനെ കിലയുടെ ഡയറക്ടർ ജനറൽ പദവിയിൽ തുടർന്ന് പ്രവർത്തിക്കാൻ ചുമതല നൽകുന്ന നിയമ വിരുദ്ധമായ സർക്കാർ ഉത്തരവിന് (സ. ഉ. (സാധാ) നം. 1045/2023/LSGD: 15-05 -2023) കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കാമോ;
( സി )
കിലയിൽ പുതിയ ഡയറക്ടർ ജനറലിനെ നിയമിക്കാൻ എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത് ; പുതിയ ഡയറക്ടർ ജനറലിനെ എന്നത്തേക്ക് നിയമിക്കാൻ കഴിയും; അതുവരെ പകരം ചാർജ് നല്കാൻ നടപടികൾ സ്വീകരിക്കാമോ;
( ഡി )
ജോയ് ഇളമനെ തട്ടിപ്പ് , വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി 22-03 -2018 മുതൽ 21-03-2026 വരെ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം-ന്റെ കരിമ്പട്ടികയിൽ ആണെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നോ;ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി ലഭിച്ചിരുന്നുവോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?
427.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കില ഡയറക്ടർ ജനറലിന്റെ നിയമന യോഗ്യതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കില ഡയറക്ടർ ജനറലിന്റെ കാലാവധി എത്ര വർഷമാണ്; നിലവിലെ ഡയറക്ടർ ജനറലിന്റെ കാലാവധി എന്നാണ് പൂർത്തിയാകുന്നത്;
( സി )
പുതിയ കില ഡയറക്ടർ ജനറലിനെ തിരഞ്ഞെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
കില ഡയറക്ടർ ജനറലിന്റെ അടിസ്ഥാനയോഗ്യതകളിൽ പി. എച്ച്. ഡി ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
428.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട എക്സെെസ് റെയിഞ്ച് ഓഫീസിനായുള്ള ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ചും അത് ആര്‍ജ്ജിത ഭൂമിയാണോ എന്നതിനെ സംബന്ധിച്ചും ശരിയായ വിവരം പഞ്ചായത്ത് ഗവണ്‍മെന്റിന് കെെമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
429.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 ജനുവരി മുതൽ 2023 ജൂൺ 30 വരെയുള്ള കാലയളവിൽ എക്സൈസ് വകുപ്പ് പിടിച്ചതും പോലീസ് വകുപ്പ് പിടിച്ചെടുത്ത് എക്സൈസ് വകുപ്പിന് കൈമാറിയതുമായ മയക്കുമരുന്നുകളും (വിഭാഗം തിരിച്ച്), വ്യാജ മദ്യവും സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം പിടിച്ചെടുത്ത ലഹരി ഉൽപ്പന്നങ്ങളുടെ അളവും കണക്കാക്കിയ വിപണി വിലയും എത്രയെന്ന് വിശദമാക്കുമോ;
( സി )
മേൽ സൂചിപ്പിച്ച കാലയളവിൽ ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയാണ്; ഇതിൽ എത്രപേരുടെ അറസ്റ്റ് രേഖപ്പെടുത്തി നിയമ നടപടികൾക്ക് വിധേയമാക്കി; ഇനിയും പിടിക്കപ്പെടാൻ ഉള്ളവർ എത്ര; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തിലുള്ള ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കാനായി എക്സൈസ് വകുപ്പ് ആഭ്യന്തരവകുപ്പിന്റെ സഹകരണത്തോടും, സഹായത്തോടും, കൂടാതെ പൊതുജനങ്ങളുടെ സേവനം വഴിയും നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ വിശദമാക്കുമോ?
430.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്സൈസ് റേഞ്ച് ഓഫീസ് ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എക്സൈസ് റേഞ്ച് ഓഫീസ് ഇല്ലാത്ത വെള്ളരിക്കുണ്ട് താലൂക്കിൽ ആയത് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
431.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസുകളിലെ തൊഴിലാളികളുടെ കയറ്റ്- ഇറക്ക് കൂലി ഏകീകരിക്കുന്നതിന് നിലവില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഓരോ വെയര്‍ഹൗസുകളിലും വ്യത്യസ്ത കയറ്റ്-ഇറക്ക് കൂലി നല്‍കുന്നത് ഒഴിവാക്കി കൂലി ഏകീകരിക്കുന്നതിനും കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( സി )
ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷന്‍ (FL-9) വെയര്‍ ഹൗസിലെ തൊഴിലാളികള്‍ക്ക് തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് പ്രകാരമുള്ള ഇരുപത് ശതമാനം കൂലി വര്‍ദ്ധന അനുവദിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
432.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയിൽ വിമുക്തിയുടെ ആലപ്പുഴ ജില്ലാ കേന്ദ്രം പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിമുക്തി കേന്ദ്രത്തിന്റെ നവീകരണത്തിന് ആവശ്യമായ വിശദമായ പദ്ധതി നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
433.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം ആരംഭിച്ചതെന്നെന്ന് വ്യക്തമാക്കുമോ;
( ബി )
എക്സൈസിന്റെ ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം ഏതൊക്കെ ജില്ലകളില്‍ നടപ്പിലാക്കിയെന്ന് വിശദമാക്കാമോ;
( സി )
മറ്റുള്ള ജില്ലകളില്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ?
434.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എക്സൈസ് വകുപ്പിലെ പ്രിവൻറീവ് ഓഫീസർമാർ മുതൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വരെയുള്ള ഉദ്യോഗസ്ഥർ എത്ര നോൺ ബെയിലബിള്‍ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിൽ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് എത്ര കേസ്സുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് അറിയിക്കാമോ; പ്രസ്തുത കേസുകൾ ഏത് വകുപ്പുകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അവയയ്ക്കുള്ള ശിക്ഷയും വ്യക്തമാക്കാമോ;
( സി )
ബിവറേജ്സിൻെറയും കൺസ്യൂമർ ഫെഡിൻെറയും മദ്യ വില്പനശാലകളിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി കേസ്സിൽപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പ്രിവൻറീവ് ഓഫീസർ മുതൽ അസി. എക്സൈസ് ഇൻസ്പെക്ടർ റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്തിട്ടുള്ള ബെയിലമ്പിൾ കേസ്സ് എത്രയെന്ന് വ്യക്തമാക്കാമോ?
435.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്നുകൾക്കെതിരായ ബോധവൽക്കരണവും ജാഗ്രതാ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഗണ്യമായ ഒരു വിഭാഗം സജീവമായി ലഹരി ഇടപാടുകൾ നടത്തുന്നതായ കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
പിടികൂടുന്ന മയക്കുമരുന്ന് വിതരണക്കാരുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
നിരന്തരം മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്നവരെ നിരീക്ഷിക്കുന്നതിനും വീണ്ടും കുറ്റകൃത്യം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
436.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ; പ്രസ്തുത നടപടികളുടെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ലഹരി വ്യാപനം തടയുന്നതിനായി 2016-17 മുതൽ 2022-23 സാമ്പത്തിക വർഷം വരെ ഓരോ വർഷവും ചെലവഴിച്ച തുക എത്രവീതമെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും വിതരണവും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ; വർഷം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
437.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി എക്സൈസ് ഓഫീസുകള്‍ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മലയോരമേഖലകളായ വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കുര്‍ പഞ്ചായത്തുകളെയും, പുതുക്കാട്, അളകപ്പനഗര്‍, പറപ്പൂക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെയും പ്രവര്‍ത്തന അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തി, പുതുക്കാട് കേന്ദ്രമാക്കി എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
438.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഈ വർഷം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് അവസാനിപ്പിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
439.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു വർധിച്ചുവരുന്ന ലഹരിമാഫിയയുടെ പ്രവർത്തനം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവർത്തനം വർധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.