UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ജല ജീവന്‍ മിഷന്റെ പ്രവൃത്തി
6582.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ചെര്‍പ്പുളശ്ശേരി നഗരസഭയിലെ പന്നിയംകുറിശ്ശി- തൂതറോഡ് ബി.എം&ബി.സി. ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
ഈ റോഡില്‍ ജലജീവന്‍ മിഷന്റെ പ്രവൃത്തി ഇപ്പോൾ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
6583.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം പൊതുമരാമത്ത് വകുപ്പ് കിഫ്ബി ഉൾപ്പെടെയുള്ള ഫണ്ട് ഉപയോഗപ്പെടുത്തി ഇതേവരെ ഭരണാനുമതി നൽകിയിട്ടുള്ള പാലം, റോഡ്, കെട്ടിടം എന്നീ നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ എണ്ണവും തുകയും വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ബജറ്റിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ തുകയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇങ്ങനെ ഭരണാനുമതി നൽകിയവയില്‍ എത്ര എണ്ണത്തിന്റെ നിർമ്മാണം ആരംഭിച്ചുവെന്നും എത്ര പദ്ധതികൾ പൂർത്തീകരിച്ചുവെന്നും ഇനിയും നിർമ്മാണം ആരംഭിക്കാത്തവ എത്രയെന്നും വെളിപ്പെടുത്താമോ;
( ഡി )
ഭരണാനുമതി നൽകി മാസങ്ങൾ കഴിഞ്ഞാലും സാങ്കേതികാനുമതി ലഭിക്കാത്തതുമൂലം പ്രവൃത്തികൾ ആരംഭിക്കുവാൻ വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതിന് ഭരണാനുമതി ലഭിക്കുന്ന പ്രവൃത്തിയ്ക്ക് ഒരു പ്രത്യേക സമയപരിധി നിശ്ചയിച്ച് സാങ്കേതികാനുമതി നൽകുവാൻ നടപടി സ്വീകരിക്കുമോ; സാങ്കേതികാനുമതി നൽകിയാൽ ടെൻഡർ ചെയ്യുന്നതിനും സമയപരിധി നിശ്ചയിച്ച് നൽകുമോ; വ്യക്തമാക്കാമോ?
6584.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ പദ്ധതി പ്രകാരമുള്ള ഹൈവേ നിർമ്മാണം ആരംഭിച്ചത് എന്നാണ്; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങളും എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ആകെ എത്ര കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി പ്രകാരം ഹൈവേ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതിൽ എത്ര ദൂരമാണ് ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
നിർദിഷ്ട ഹൈവേയിൽ ഓരോ 25-30 കിലോമീറ്റർ ഇടവേളകളിലും വേ-സൈഡ് അമിനിറ്റീസ് നിർമ്മിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്തിരുന്നോ; എങ്കിൽ ഇത്തരത്തിലുള്ള എത്ര കേന്ദ്രങ്ങളാണ് ഇതിനോടകം നിർമ്മിച്ചിട്ടുള്ളത്; ഈ കേന്ദ്രങ്ങൾക്കായിട്ടുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും പദ്ധതിയ്ക്കായുള്ള ഫണ്ടിംഗ് നടത്തുന്നത് ഏതൊക്കെ വകുപ്പുകളാണെന്നും തുകകളുടെ വിശദാംശം സഹിതം അറിയിക്കുമോ;
( ഇ )
എത്ര റീച്ചുകളിലായാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്നും പദ്ധതിയുടെ എത്ര ശതമാനമാണ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും അറിയിക്കുമോ;
( എഫ് )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ തടസ്സങ്ങളെന്തെങ്കിലും നിലവിലുണ്ടോയന്നും ഇത് എന്നത്തേക്ക് നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിശദമാക്കുമോ?
6585.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്ക് ആകെ എത്ര തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തികളില്‍ സംസ്ഥാനത്തെ റോഡുകള്‍ ബി.എം. & ബി.സി. നിലവാരത്തിലാക്കുന്നത് സംബന്ധിച്ച പ്രവ‍ൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണത്തില്‍ വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടോ; വിശദമാക്കുമോ?
6586.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൈതൃക കെട്ടിടങ്ങളും തെരുവുകളും മറ്റും പൗരാണികത നില നിര്‍ത്തി കാലാനുസൃതമായി പുതുക്കുന്ന വിധത്തിലുള്ള നിര്‍മ്മാണ രീതി വ്യാപകമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?
6587.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടും ധനകാര്യ അനുമതിയ്ക്കായി കിഫ്ബിയില്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്ത എത്ര പൊതുമരാമത്ത് പ്രവൃത്തികളാണ് കോഴിക്കോട് ജില്ലയില്‍ നിലവിലുളളത്;
( ബി )
ആയതിന് കാലതാമസം നേരിട്ടതിന്റെ കാരണം വിശദമാക്കാമോ; പ്രസ്തുത പദ്ധതികളുടെ തുടര്‍നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
6588.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പ്രവൃത്തികൾക്കായി കരാറിൽ ഏർപ്പെട്ടശേഷം സമയബന്ധിതമായി ജോലി പൂർത്തീകരിക്കാത്ത കരാറുകാരുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട കരാറുകാരിൽ നിന്നും ഈടാക്കാൻ നിയമമുണ്ടോ; വ്യക്തമാക്കുമോ?
6589.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
31.03.2022-ലെ ജി.ഒ. (ആര്‍.റ്റി.) നം.404/2022/പി.ഡബ്ല്യൂ.ഡി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുന്ദമംഗലം റസ്റ്റ് ഹൗസ് നവീകരണത്തിന് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭ്യമാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത തുക ഉപയോഗപ്പെടുത്തി പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6590.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ വടക്കഞ്ചേരി പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസ് കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അധിക തുക ആവശ്യമായി വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അധിക തുക ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട വകുപ്പ് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
6591.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ ആധുനിക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
കൃത്യമായ ഗുണമേന്മയോടെ കരാറുകാർ പ്രവൃത്തി ചെയ്യുന്നുവെന്നുറപ്പുവരുത്താൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അത്യാധുനിക നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശോധനകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അഴിമതി രഹിതമാക്കുന്നതിനും മൊബൈൽ ടെസ്റ്റിംഗ് ലാബുകളും കൂടുതൽ നൂതന സാങ്കേതികവിദ്യാ സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
6592.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുര്‍ നിയോജക നിയോജകമണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രവൃത്തികള്‍ നടന്നു വരുന്ന റോഡുകളുടെയും പാലങ്ങളുടെയും പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നും, ഓരോ പ്രവൃത്തിയും എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നും വിശദ വിവരം ലഭ്യമാക്കുമോ;
( സി )
കിഫ്ബി അംഗീകാരം നല്‍കിയ ഓരോ പ്രവൃത്തികളും നിലവില്‍ ഏത് സ്ഥിതിയിലാണെന്നും ഓരോ പ്രവൃത്തികളും എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കുമോ?
6593.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കഞ്ചേരി ടോള്‍ പ്ലാസയിലെ ഇരുപത് കിലോ മീറ്റര്‍ പരിധിയിലുള്ള പ്രദേശവാസികള്‍ക്ക് ടോള്‍ കടന്നുപോകാന്‍ സൗജന്യ യാത്രയോ സൗജന്യ നിരക്കിലുള്ള യാത്രയോ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
( ബി )
നിലവിൽ എത്ര രൂപയാണ് ഒരു മാസം നാലു ചക്രവാഹനങ്ങള്‍ക്ക് യാത്രാ നിരക്ക് തീരുമാനിച്ചിരിക്കുന്നത്;വ്യക്തമാക്കുമോ;
( സി )
ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട കരാര്‍ കമ്പനി അനുബന്ധ പ്രവൃത്തികള്‍ ആയ സര്‍വീസ് റോഡുകള്‍, ഡ്രെയിനേജ്,ലൈറ്റുകള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തീകരിക്കും; വ്യക്തമാക്കുമോ;
( ഡി )
ശരാശരി ഒരു ദിവസം വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ എത്ര രൂപയാണ് ലഭിക്കുന്നത്;വിശദമാക്കുമോ?
6594.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 766-ല്‍ മണ്ണില്‍കടവ്-അഴിവാരം റീച്ചിലെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുന്ന നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പ്രവൃത്തിയില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചെന്നും അവശേഷിക്കുന്ന പ്രവൃത്തികള്‍ എന്താണെന്നും വിശദമാക്കുമോ;
( സി )
പ്രവൃത്തി എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
6595.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരളയുടെ ഭാഗമായി മൂക്കന്നൂര്‍-ഏഴാറ്റുമുഖം-ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡിന്റെ നിര്‍മ്മാണം ഏത് ഘട്ടം വരെയായിയെന്നും പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്കുമോ ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കുകയോ സമരം സംഘടിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത റോഡ് നിര്‍മ്മാണം വേഗത്തിലാക്കാനും സൗജന്യമായി ഭൂമി വിട്ട് നല്‍കിയവരുടെ ആവശ്യങ്ങള്‍ക്കും പ്രദേശവാസികളുടെ പരാതികള്‍ക്കും അടിയന്തര പരിഹാരം കാണുന്നതിനായും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം വിളിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
6596.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജകമണ്ഡലത്തിലെ കാസർഗോഡ് ഓൾഡ് സ്റ്റേറ്റ് ഹൈവേ റോഡ് നവീകരിക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ ഭരണാനുമതി തുകയും ഭരണാനുമതി നല്‍കിയ തീയതിയും ഭരണാനുമതിയുടെ കാലാവധി എത്രയാണെന്നും അറിയിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ തുക എത്രയാണെന്നും സാങ്കേതികാനുമതി ലഭ്യമാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി യാഥാർത്ഥ്യമാകാതെ അനന്തമായി നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോൾ ടെൻഡർ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
6597.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പുത്തൂർ പോസ്റ്റോഫീസ് - കൈവേലിക്കൽ - ചേരിക്കൽ - നിള്ളങ്ങൽ റോഡ് പ്രവൃത്തിയുടെ നിലവിലുള്ള സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡ് പ്രവൃത്തിക്ക് അധിക ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
അധിക ഫണ്ട് അനുവദിച്ച് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
6598.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
6599.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത്താറ് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ള വെെപ്പിന്‍-മുനമ്പം റോഡ് വികസന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയതും പൂര്‍ത്തികരിക്കേണ്ടതുമായ പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
6600.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം നിയോജകമണ്ഡല പരിധിയില്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവര്‍ത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കുമോ?
6601.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നടപ്പിലാക്കുന്ന ചൊവ്വളളൂര്‍-മെെലാടി റോഡ്, നെടുങ്കുഴി-പരുത്തംപാറ മെെലാടി റോഡ്, സി.എ.റ്റി. കോളേജ് റോഡ് എന്നിവയുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനു വേണ്ടി പുതുക്കിയ അലെെന്‍മെന്റ് സ്കെച്ച് റവന്യൂ വകുപ്പിന് കെെമാറിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ തുടര്‍നടപടിയുടെ വിശദാംശം ലഭ്യമാക്കാമോ?
6602.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മികച്ച റോഡുകളുടെ നിര്‍മ്മാണത്തിനായി വകുപ്പ് എന്തെല്ലാം നൂതന സംവിധാനങ്ങളാണ് ആവഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ?
6603.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി 2022 വർഷം എത്ര തുക വകയിരുത്തിയെന്നും പ്രസ്തുത തുകയിൽ എത്ര രൂപ ചെലവഴിച്ചുവെന്നും റോഡ് അടിസ്ഥാനത്തിൽ വിവരം നൽകാമോ?
6604.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ എസ്.പി.പുരം-കാന്തല്ലൂര്‍ റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണത്തിന് വനം വകുപ്പില്‍ നിന്നും എന്‍.ഒ.സി. ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എന്‍.ഒ.സി. ലഭ്യമാകുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടിയും ആയതിന് വനം വകുപ്പിന്റെ മറുപടിയും വിശദമാക്കാമോ?
6605.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വക്കം-നിലയ്ക്കാമുക്ക്-പണയില്‍കടവ്-കായിക്കരക്കടവ് റോഡ് നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
6606.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര ഹൈവേയുടെ എത്ര റീച്ചുകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം അറിയിക്കാമോ;
( ബി )
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഇരുപത്തിയെട്ടാം മൈല്‍ മുതല്‍ പടിക്കല്‍വയല്‍ വരുന്ന (6.5 കി.മീ.) റീച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തിയാകുന്നതില്‍ കാലതാമസനം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ ലഭിച്ചത് ആര്‍ക്കാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
6607.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലത്തെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; നിലവിലുള്ള ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റോഡിലെ യൂട്ടിലിറ്റി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
2013 ല്‍ ആരംഭിച്ച പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തത്തിനാല്‍ പത്ത് വര്‍ഷമായി പ്രദേശവാസികളും യാത്രികരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് അടിയന്തരമായി പൂര്‍ത്തികരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6608.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.റ്റി.പി. യുടെ പാക്കേജ് IV, V ല്‍ ഏതൊക്കെ റോഡ് പ്രവൃത്തികളാണുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രൊജക്ടുകളുടെ ടെണ്ടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
6609.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ ഹൈവേയുടെ ഭാഗമായി എത്ര കിലോമീറ്റര്‍ റോഡാണ് നാളിതുവരെയായി പൂര്‍ത്തീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയിലെ തീരദേശ മേഖലയില്‍ എത്ര കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
6610.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെന്‍ട്രല്‍ റോ‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച നോര്‍ത്ത് കാരശ്ശേരി-കക്കാടംപൊയില്‍ റോഡ് പ്രവൃത്തിയുടെ നിലവിലുള്ള സ്ഥിതി വിശദമാക്കുമോ;
( ബി )
റീ ടെന്‍ഡര്‍ നടത്തിയ പ്രസ്തുത പദ്ധതിയ്ക്ക് അനുമതി നല്‍കുന്നതിന്മേലുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് അനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
6611.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
എത്ര മീറ്റര്‍ വീതിയിലാണ് പ്രസ്തുത റോഡ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഇരു വശങ്ങളിലും എത്ര മീറ്റര്‍ വീതിയിലാണ് സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ഏത് പദ്ധതിയില്‍ നിന്നാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കുമോ?
6612.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ ബി.എം&ബി.സി. നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ റോഡുകൾ ഏതൊക്കെയാണെന്നും അവയുടെ ദൈർഘ്യം എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ബി.എം&ബി.സി. നിലവാരത്തിലുള്ള നിർമ്മാണത്തിന് അനുമതി ലഭിച്ച് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന റോഡുകളുടെ വിശദ വിവരം ലഭ്യമാക്കുമോ?
6613.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും റോഡുകളിൽ ടോൾ പിരിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഏതെല്ലാം റോഡുകളിലാണ് ടോൾ പിരിക്കുന്നതെന്നും പ്രസ്തുത റോഡുകൾ ആരുടെ അധീനതയിലാണ് വരുന്നതെന്നും വിശദമാക്കാമോ;
( സി )
ടോൾ പിരിവ് സംബന്ധിച്ച് സർക്കാരിന്റെ നയമെന്താണെന്ന് വിശദമാക്കാമോ?
6614.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ദേശീയപാതകളുടെ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കേണ്ട സ്ഥിതിയില്‍ ഭൂവിലയുടെ 25% തുക കേരളം നല്‍കണമെന്ന വ്യവസ്ഥ എന്‍.എച്ച്. എ.ഐ. നല്‍കിയിട്ടുണ്ടോ; ഏതൊക്കെ റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്;
( ബി )
എന്‍.എച്ച്. 66 ന്റെ വികസനത്തിനായി എത്ര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വന്നത്; ഇത്രയും വസ്തുവിന് വില നല്‍കുന്നതിനായി കേരളം എത്ര രൂപയാണ് എന്‍.എച്ച്. എ.ഐ. യ്ക്ക് കൈമാറിയത്;
( സി )
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവില സര്‍ക്കാര്‍ നല്‍കണമെന്ന നിര്‍ദ്ദേശം ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നോ; ഇതിന് എന്ത് മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്ന് വ്യക്തമാക്കുമോ; കേരളം നല്‍കിയിയ്യുള്ള തുക തിരികെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
6615.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച കൊല്ലം - ചെങ്കോട്ട റോഡിന്റെ വികസനത്തിനായുള്ള ഇന്‍വെസ്റ്റിഗേഷനും വിശദപദ്ധതി രേഖ തയ്യാറാക്കുന്നതിനുമുള്ള നടപടികളും എപ്രകാരമാണ് പുരോഗമിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
6616.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാനായി ആരംഭിക്കുന്ന മൊബൈൽ ലാബിന്റെ പ്രവർത്തനങ്ങൾ എന്തൊക്കയാണെന്ന് വിശദമാക്കാമോ;
( ബി )
കാലാവസ്ഥാ വ്യതിയാനം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുന്നത് തടയാന്‍ ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യ അനുസരിച്ച് എന്തെല്ലാം സംവിധാനങ്ങളാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6617.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡ് പ്രവൃത്തിയുടെ കരാറുകാരന്‍ പ്രവൃത്തി പൂര്‍ത്തിയാക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കാത്തപക്ഷം കരാറുക്കാരനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6618.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് പുതിയ ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ; ഇക്കാര്യത്തിലുള്ള സർക്കാർ നയം വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മലപ്പുറം ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് റോഡുകൾ ഏറ്റെടുത്തിട്ടുണ്ടോ;വിശദാംശം നൽകുമോ;
( സി )
മലപ്പുറം നിയോജക മണ്ഡലത്തിലെ എട്ട് മീറ്ററിലധികം വീതിയുള്ള റോഡുകള്‍ വകുപ്പ് ഏറ്റെടുക്കുമോ; വ്യക്തമാക്കുമോ;
( ഡി )
മലപ്പുറം നിയോജക മണ്ഡലത്തിലെ മോങ്ങം-അരിമ്പ്ര റോഡ്‌,ചെമ്മങ്കടവ്-ഒറ്റത്തറ-പൊന്മള റോഡ്‌, ഉമ്മത്തൂര്‍-ആനക്കടവ്-മുണ്ടക്കോട്-ചാഞ്ഞാല്‍ റോഡ്‌ എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമോ;വ്യക്തമാക്കുമോ?
6619.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ തീരദേശ ഹൈവേയുടെ പദ്ധതി രൂപീകരണം എപ്രകാരമാണ് പുരോഗമിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
തീരദേശ ഹൈവേയുടെ കൊല്ലം മണ്ഡലത്തില്‍ ഉള്‍പ്പെട്ട് വരുന്ന അലൈന്‍മെന്റില്‍ തിരുമുല്ലവാരം ഭാഗത്ത് ജനകീയ പ്രതിഷേധം ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ താരതമ്യേന ജനവാസം കുറഞ്ഞ മേഖലയിലൂടെ അലൈന്‍മെന്റ് പുനര്‍നിശ്ചയിക്കുന്നതിന് സാധിക്കുന്ന സാഹചര്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ അനുകൂല തുടര്‍നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
6620.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജക മണ്ഡലത്തിലെ നരിക്കുനി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് വിശദീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ചുള്ള ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണ് ലഭ്യമായിട്ടുള്ളത് എന്ന് അറിയിക്കുമോ;
( സി )
നരിക്കുനി ബൈപ്പാസിന്റെ നിർമ്മാണത്തിനുള്ള ഭരണാനുമതി നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6621.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔട്ട്പുട്ട് ആന്റ് പെര്‍ഫോമന്‍സ് ബെയ്സിഡ് റോഡ് കോണ്‍ട്രാക്ട്സ് (ഒ.പി.ബി.ആര്‍.സി.) ല്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ച പിലാത്തറ - പാപ്പിനിശ്ശേരി റോഡ് നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6622.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ നിലവിലുള്ള ബി.എം.&ബി.സി. നിലവാരത്തിലുള്ള റോഡുകളുടെ സ്ഥിതിയും അവയുടെ നീളവും തരംതിരിച്ച് ലഭ്യമാക്കാമോ?
6623.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോൺ പ്ലാൻ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 2021 മുതൽ നാളിതുവരെ ഏതെങ്കിലും റോഡുകൾ ബി.എം. ആന്റ് ബി.സി. യില്‍ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റോഡുകളുടെ ജില്ല, നിയോജക മണ്ഡലം, അനുവദിച്ച തുക എന്നിവ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
നോൺ പ്ലാൻ ഫണ്ടിൽ ഈ വർഷം എത്ര തുക ബാക്കിയുണ്ട്; പ്രസ്തുത തുക പൊതുമരാമത്ത് റോഡുകളിലെ തകർന്ന കലുങ്കുകൾ, സംരക്ഷണ ഭിത്തി, അഴുക്കുചാലുകള്‍ എന്നിവ പുനർനിർമിക്കുന്നതിന് ഉപയോഗിക്കുമോയെന്ന് വ്യക്തമാക്കുമോ?
6624.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍-പള്ളിപ്പുറം പാരലല്‍ റോഡിന്റെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ; പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തീരദേശ മണ്ഡലത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രക്ലേശത്തിന് എന്നത്തേയ്ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ;
( സി )
വരുന്ന വര്‍ഷക്കാലത്തിന് മുന്‍പ് പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6625.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഴവൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി കിഫ്ബിയില്‍ നിന്നും ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും ട്രാഫിക്ക്‌ സര്‍വ്വേ നടത്തി 09.11.2022-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്മേൽ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയിക്കാമോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കാമോ;
( ബി )
വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ ഏജന്‍സിയെക്കൊണ്ട് തുടര്‍ പഠനം നടത്തിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം എന്തെന്ന് വിശദമാക്കാമോ; പുതിയൊരു ഏജന്‍സിയെക്കൊണ്ട് പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6626.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളിലെ ക്യാരിയേജ് വേ ഭാഗം കഴിഞ്ഞ് എത്ര അകലത്തിലാണ് കാഴ്ച മറയ്ക്കുന്നതോ വാഹനങ്ങള്‍ തട്ടുന്ന തരത്തിലോ ഉള്ള മരം, ഇല്ക്ട്രിക് പോസ്റ്റ്, ട്രാന്‍സ്‌ഫോര്‍മറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയ പ്രൊജക്ഷന്‍സ് ഉണ്ടാവാന്‍ പാടുള്ളു എന്ന വ്യവസ്ഥയുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഗതാഗത സുരക്ഷയ്ക്ക് അത്യന്താപേക്ഷിതവും വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നിര്‍ബന്ധമായ ലാറ്ററല്‍ ക്ലിയറന്‍സ് നമ്മുടെ സംസ്ഥാനത്തും ഉറപ്പാക്കുന്നതിന് നിയമഭേദഗതി പ്രാബല്യത്തില്‍ കൊണ്ടുവരാമോ;
( സി )
ലാറ്ററല്‍ ക്ലിയറന്‍സ് ഹൈവേകളിലൊഴികെ ഒരിടത്തും പാലിക്കുന്നില്ലായെന്ന വസ്തുത കണക്കിലെടുത്ത് റോഡുകളുടെ സുരക്ഷായോഗ്യത സംബന്ധിച്ച ഒരു ഓഡിറ്റിങ് നടത്തി അപകടസാധ്യത മറികടക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
6627.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ നെടുമങ്ങാട്-ഷൊര്‍ളക്കോട് റോഡില്‍ കള്ളിക്കാടിന് സമീപം തേവര്‍കോട് എന്ന സ്ഥലത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
6628.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹെെവേ നിര്‍മ്മാണത്തിനായി വനഭൂമി ഉള്‍പ്പടെയുളള പ്രദേശങ്ങള്‍ അളന്ന് തിരിച്ച് കല്ലിടുന്നതിന് വനം വകുപ്പിന്റെ എതിര്‍പ്പുമൂലം കഴിയാതെ വരുന്നതും തന്മൂലം ഡിസെെന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്കുമോ ;
( ബി )
മലയോര ഹെെവേ നിര്‍മ്മാണം തടസ്സങ്ങള്‍ നീക്കി ആരംഭിക്കുന്നതിനും നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോയെന്ന് വ്യക്തമാക്കുമോ?
6629.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച പണ്ടാരപ്പറമ്പ്-ഉണ്ടോടിക്കടവ് ബൈപ്പാസിന്റെ (കുന്ദമംഗലം ബൈപ്പാസ്) പ്രവൃത്തി നാളിതുവരെ ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എൻ.എച്ച്. 766-ലെ മുഖ്യ ജംങ്ഷനായ കുന്ദമംഗലത്തെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6630.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സെന്‍ട്രല്‍ റോ‍ഡ് ഫണ്ട് ഉപയോഗിച്ച് ഭരണാനുമതി ലഭിച്ച പദ്ധതികളുടെയും ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ റോഡ് ഫണ്ടിനായി സമര്‍പ്പിച്ച പ്രൊപ്പോസലുകളുടെ വിശദാംശം ലോക് സഭാ മണ്ഡലം, എം.പി.യുടെ പേര്, പദ്ധതിയുടെ പേര്, തുക എന്നിവ തരം തിരിച്ച് നല്‍കാമോ?
6631.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെയായി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ മെയിന്റനൻസിനായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
6632.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ 2023 മെയ് മാസത്തോടെ പൂര്‍ത്തീകരിക്കുന്ന റോഡ് പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കരാര്‍ വച്ച റോഡ് പ്രവൃത്തികള്‍ 2023 മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
6633.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി കോളേജിലെ റോഡ് നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത് എന്നാണെന്നും പ്രവൃത്തി മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നും അറിയിക്കാമോ?
അടക്കാ പുത്തൂര്‍-കരണണ്ടാട്ടില്‍ ലിങ്ക് റോഡ്
6634.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടക്കാ പുത്തൂര്‍-കരണണ്ടാട്ടില്‍ ലിങ്ക് റോഡിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
6635.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ കുളപ്പുള്ളി ആലിന്‍ ചുവട്-കണയം റോഡ് നവീകരണത്തിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
6636.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്‍സൂണ്‍കാലത്ത് റോഡരികിലും ചില റോഡുകളിലും വെള്ളം കെട്ടിനില്‍ക്കുകയും അത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാനും റോഡ് ഗതാഗതം സുഗമമാക്കുന്നതിനുമായി റോഡു നിര്‍മ്മാണത്തില്‍ പൊതു ഡിസൈന്‍ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
6637.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി.റോഡിനു സമാന്തരമായി ദേശീയപാതാ അതോറിറ്റി നിർമ്മിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാത കോട്ടയം ജില്ലയിലെ ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോ; എങ്കിൽ കോട്ടയം ജില്ലയിൽ പ്രസ്തുത പദ്ധതി പ്രകാരമുള്ള റോഡിന്റെ സ്കെച്ച് ലഭ്യമാക്കാമോ;
( ബി )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലെ ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് പ്രസ്തുത ഹൈവേ കടന്നു പോകുന്നതെന്ന് വ്യക്തമാക്കാമോ?
6638.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ ആകെ എത്ര കിലോമീറ്റർ റോഡാണ് ഉള്ളതെന്നും അതിൽ എത്ര കിലോമീറ്റർ ദൂരമാണ് ബി.എം.&ബി.സി./എം.എസ്.എസ്. നിലവാരത്തിലേക്ക് ഉയർത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ബി.എം.&ബി.സി./എം.എസ്.എസ്. നിലവാരത്തിലേക്ക് ഉയർത്താത്തതും നിലവിൽ അതിനായി തുക വകയിരുത്താത്തതുമായ റോഡുകളുടെ പേര് വ്യക്തമാക്കാമോ?
6639.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തില്‍ ഉൾപ്പെട്ട ചാത്തന്നൂർ സിവിൽ സ്റ്റേഷന്റെ രണ്ടാം നില നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ സിവിൽ സ്റ്റേഷന്റെ രണ്ടാം നില നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
6640.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് ആലത്തൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള എത്ര പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടേയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം
6641.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥർക്കായി എത്ര ക്വാർട്ടേഴ്സുകൾ ഉണ്ടെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
തിരുവനന്തപുരം ജവഹർ നഗറിൽ ഉള്ള ഗസറ്റഡ് ഓഫീസേഴ്സ് ക്വാർട്ടേഴ്സിൽ ആരൊക്കെയാണ് താമസിക്കുന്നത്; പ്രസ്തുത ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ക്വാർട്ടേഴ്സിൽ ഗസറ്റഡ് അല്ലാത്ത ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് ലഭിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ഇ )
നിലവിൽ തിരുവനന്തപുരം ജവഹർ നഗർ ഗസറ്റഡ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് ലഭിക്കുവാൻ വേണ്ടി ക്യുവിൽ ഉള്ള ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാമോ;
( എഫ് )
ഗസറ്റഡ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് ഇല്ലാത്ത ജില്ലകളിൽ പുതിയത് നിർമ്മിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6642.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ പൊന്നറ ശ്രീധരന്റെ നാമധേയത്തില്‍ ടൗൺ ഹാൾ നിര്‍മ്മിക്കുന്നതിന് വാങ്ങിയ സ്ഥലത്ത് ടൗൺ ഹാൾ നിര്‍മ്മിക്കുന്നതിനുളള നിര്‍ദേശം സ്പെഷ്യൽ ബില്‍ഡിംഗ്സ് വിഭാഗം യഥാവിധം സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ; 2019-20 വര്‍ഷത്തെ ബജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയ പ്രസ്തുത പ്രവൃത്തിയുടെ ഡിസെെന്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ; അഞ്ച് വര്‍ഷത്തിലധികം പഴക്കമുളള പ്രസ്തുത പ്രോജക്ട് അടിയന്തരമായി ഭരണാനുമതിയ്ക്കായി സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
6643.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവള്ളൂര്‍ ഗവണ്‍മെന്റ് എം.യു.പി. സ്കൂള്‍ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായി നിലവിലെ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതിനാൽ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വിശദാംശം നല്കുമോ ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
6644.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരിയിലെ എ.ഇ.ഒ. ഓഫീസ് കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് അധിക തുക ആവശ്യമുണ്ടോ; വിശദമാക്കാമോ?
6645.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലം തകർന്നു വീണത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?
6646.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലം പ്രവൃത്തി നടന്നുകൊണ്ടിരിക്കുമ്പോള്‍ തകര്‍ന്ന സംഭവത്തെക്കുറിച്ച് ഏതൊക്കെ രീതിയിലുള്ള അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പാലം തകര്‍ന്നത് സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പാലം തകര്‍ന്ന സംഭവത്തില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നഷ്ടം എങ്ങനെയാണ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ തകരുന്നത് ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6647.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ പറക്കുന്നം പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
6648.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍-കെല്‍ട്രോണ്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ ചുമതലയുളള നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആരാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് നളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6649.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ കുരുത്തിക്കോട് പാലം നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6650.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ടൗണിലെ ജില്ലാ കോടതി പാലം, മത്സ്യഗന്ധി വാടയ്ക്കൽ പൊഴിപാലം, പള്ളാത്തുരുത്തി പാലം എന്നിവയുടെ നിർമ്മാണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് എത്ര രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്; ആയതിലേയ്ക്കായി സ്ഥലമേറ്റെടുക്കേണ്ടതായിട്ടുണ്ടോ; ഓരോന്നിനും എത്ര വീതം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്; ഇതിനായി എത്ര വീതം തുകയാണ് ഓരോന്നിനും വേണ്ടത്; ആയതിനുള്ള നടപടികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
6651.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം അന്വേഷണങ്ങളാണ് നടന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഇതിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ഡി )
പാലത്തിന് മറ്റ് ബലക്ഷയമുണ്ടോ എന്നും സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്‍ദ്ധരെ കൊണ്ട് പരിശോധന നടത്തുമോ എന്നും വ്യക്തമാക്കുമോ?
6652.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് - ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴയ്ക്ക് കുറുകെയുള്ള മുനമ്പത്ത്ക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മുനമ്പത്ത്ക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തികരിച്ചിട്ടുണ്ടോ; ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഡി.പി.ആര്‍. അടക്കമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
6653.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി അനുമതി ലഭ്യമായ കുടുവിട്ടിക്കടവ് പാലത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടാക്കട-വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേലെക്കടവ് പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച നിലവിലെ സ്ഥിതി അറിയിക്കാമോ; ഭരണാനുമതി ലഭിച്ച പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച തുടര്‍ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
6654.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ അന്തിയൂര്‍ക്കോണം കല്ലുവരമ്പ് പാലം, അന്നപ്പാട് പാലം, കല്ലുപാലം എന്നിവ പുനര്‍നിര്‍മ്മിക്കുന്നതിനുളള നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങള്‍ ഈ വര്‍ഷത്തെ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്നതിനായി നല്‍കിയ അപേക്ഷയിന്മേല്‍ (ഇ 6918471) സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6655.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ തുരുത്തിമുക്ക് പാലം നിർമ്മാണത്തിൽ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൻ‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി അധിക നിരക്ക് ആവശ്യപ്പെട്ടതനുസരിച്ച് അധികനിരക്ക് ശിപാർശ ചെയ്തുകൊണ്ട് കിഫ്ബിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്ക് കേരള റോഡ് ഫണ്ട് ബോർഡ് നൽകിയ കത്തിൽ സ്വീകരിച്ച നടപടികളുടെ വിശാദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
അധികനിരക്ക് അനുവദിക്കാതെ പ്രവൃത്തി തുടരാൻ സാധിക്കില്ല എന്ന് ഊരാളുങ്കൽ ലേബർ കോൻ‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി നിലപാടെടുത്ത സാഹചര്യത്തിൽ പാലം പണി പൂർത്തിയാക്കുന്നതിന് മറ്റ് സാധ്യതകൾ തേടുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
6656.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹെെവേയില്‍ ഫോര്‍ട്ട് കൊച്ചിയെയും വെെപ്പിനേയും നേരിട്ട് ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്ത് ഭൂഗര്‍ഭ ടണല്‍ അല്ലെങ്കില്‍ എലിവേറ്റഡ് ഹെെവേ നിര്‍മ്മിക്കുന്നതിന്റെ സാധ്യത പഠനത്തിന് വേണ്ടി വരുന്ന തുകയും പ്രസ്തുത നിര്‍മ്മാണത്തിലൂടെ വരുന്ന അധിക ബാധ്യതയും എത്രയാണെന്ന് കണക്ക് കൂടി അറിയിക്കുവാന്‍ ഡി.പി.ആര്‍. കണ്‍സള്‍ട്ടന്റിന് നല്‍കിയ നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
6657.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നുവരുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
2022-23 വര്‍ഷത്തില്‍ തിരൂര്‍ നിയോജകമണ്ഡലത്തില്‍ നബാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശിച്ച പദ്ധതിയുടെ വിവരം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതിയിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കുമോ?
6658.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ നിലവില്‍ നടപ്പാക്കിവരുന്ന നബാര്‍ഡ് പദ്ധതികള്‍ ഏതൊക്കെയെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശവും വ്യക്തമാക്കുമോ?
6659.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
നബാര്‍ഡ് ഫണ്ടില്‍ മണ്ഡലത്തിലെ ഏതെങ്കിലും പദ്ധതി പുതുതായി ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
6660.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഇപ്രകാരമുള്ള എത്ര ലാബുകളാണ് സംസ്ഥാനത്തുടനീളമുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധനയ്ക്കായി സജ്ജമാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പരിശോധിയ്ക്കുന്നതിനുമായി സംസ്ഥാനത്ത് നിലവിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ എന്തൊക്കെയാണ്; ഇതിനായി സംസ്ഥാനത്ത് എത്ര ഓഫീസുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഇതില്‍ എത്ര ജീവനക്കാരുണ്ടെന്നും ജില്ല, പരിശോധനാ മേഖല എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
നിലവിൽ സജ്ജീകരിച്ചിട്ടുള്ള മൊബൈൽ ടെസ്റ്റിംഗ് ലാബിൽ എന്തൊക്കെ ഉപകരണങ്ങളും സജ്ജീകരണങ്ങളുമാണ് ഉള്ളതെന്ന് വിശദമാക്കുമോ; ഇതിനായി ആകെ എത്ര വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകൾ സജ്ജമാക്കുന്നതിനായി ആകെ എത്ര രൂപയാണ് ചെലവായിട്ടുള്ളതെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത ലാബുകൾ പ്രവർത്തിപ്പിക്കുന്നതിനായി ആകെ എത്ര ജീവനക്കാരാണ് ആവശ്യമുള്ളതെന്ന് തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഇതിലേക്കായി പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോയെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
പൊതുമരാമത്ത് വകുപ്പിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിർമ്മാണങ്ങളും ആവശ്യാനുസരണം പരിശോധിക്കുന്നതിന് പ്രസ്തുത ലാബുകള്‍ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ?
6661.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്യാകുമാരി-പനവേല്‍ ദേശീയ പാത 66-ൽ സംസ്ഥാനത്തിന്റെ ഭാഗത്തുള്ള സ്ഥലങ്ങളില്‍ നടത്തുന്ന പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ദേശീയ പാതയുടെ നിര്‍മ്മാണത്തിന്റെ മൊത്തം ചെലവ് എത്രയാണെന്നും ഇവയുടെ സ്ഥലം ഏറ്റെടുക്കൽ, പാത നവീകരിക്കൽ എന്നിവയ്ക്ക് നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഈ പാതയുടെ നിർമ്മാണത്തിന്ന് കിഫ്‌ബി ഫണ്ട് ആവശ്യമില്ലെന്നും മുഴുവൻ തുകയും ദേശീയപാത അതോറിട്ടി വഹിക്കാമെന്നും അറിയിച്ചിട്ടുണ്ടോ: എങ്കിൽ വിശദംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
പാതയുടെ നിര്‍മ്മാണ ഘട്ടത്തിൽ കരാർ കമ്പനി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത കാരണം അപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( എഫ് )
ഈ റോഡിൽ മലപ്പുറം ജില്ലയിൽ രാമനാട്ടുകരകടുത്ത പാറമ്മൽ -പുതുക്കോട് ജങ്ഷനിൽ ഒരു അണ്ടർ പാസോ/മേൽപ്പാലമോ വേണമെന്ന ആവശ്യത്തിൻന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
6662.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിൽ എൻഎച്ച് 66 സ്ഥലമേറ്റെടപ്പുമായി ബന്ധപ്പെട്ട് എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത പരാതികളിന്മേല്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പരാതികളില്‍ തീർപ്പ് കൽപ്പിച്ചുകൊണ്ട് അർഹതപ്പെട്ട നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6663.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പുതുവേലി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍-മൂവാറ്റുപുഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിച്ചു മാറ്റിയ ഗേറ്റും മതിലും കെട്ടിടഭാഗങ്ങളും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ്‌ തയ്യാറാക്കിയിട്ടുണ്ടോയെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും വിശദമാക്കാമോ; പ്രസ്തുത ഭാഗത്തെ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ കോണ്‍ട്രാക്ടര്‍ ക്ലോഷര്‍ എഗ്രിമെന്റ് വച്ച്‌ പ്രവൃത്തിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടുണ്ടോ;
( സി )
പൊതുമരാമത്ത് കെട്ടിട വിഭാഗം ഈ പദ്ധതിക്ക് അംഗീകാരം തേടിയിട്ടുണ്ടോയെന്നും കെട്ടിട വിഭാഗത്തിൽ നിന്നും കെ.എസ്.ടി.പി.യ്ക്ക് സമര്‍പ്പിച്ച എസ്റ്റിമേറ്റിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?
6664.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി നഗര വികസന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ; ഈ പദ്ധതി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
6665.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നബാര്‍ഡ് ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പില്‍ എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഓരോന്നും ഏതൊക്കെയാണെന്ന വിവരം നിയോജകമണ്ഡലം തിരിച്ച് തുക സഹിതം വിശദമാക്കാമോ?
തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി
6666.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തിയില്‍പ്പെട്ട റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് അവസാനമായി ഏറ്റെടുത്തത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
അങ്ങനെ ഏറ്റെടുത്തതിനുള്ള മാനദണ്ഡം എന്തായിരുന്നു എന്ന് അറിയിക്കാമോ;
( സി )
ഒന്നോ അതിലധികം പഞ്ചായത്തുകളില്‍ക്കൂടി കടന്നുപോകുന്നതും 8 മീറ്റര്‍ വീതിയുള്ളതുമായ ദൈര്‍ഘ്യമേറിയ റോഡുകള്‍ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
6667.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ നിന്നും വെമ്പായം ഗ്രാമ പഞ്ചായത്തിലെ ചിറമുക്ക് മുഹിയുദ്ദീൻ മസ്ജിദിനെ ഒഴിവാക്കി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
6668.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥയിലുള്ള പുറമ്പോക്ക് സ്ഥലങ്ങളില്‍ കാലങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കുന്നതിനായി വകുപ്പ് എഞ്ചിനീയര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍.ഒ.സി. നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്ക് ഇതിനുള്ള അധികാരം ഒഴിവാക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതിനാല്‍ പുറമ്പോക്ക് നിവാസികളുടെ പട്ടയവകാശ അപേക്ഷകളിന്മേല്‍ എന്‍.ഒ.സി. ലഭിയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പുറമ്പോക്ക് സ്ഥലങ്ങളിലെ നിവാസികള്‍ക്ക് എന്‍.ഒ.സി. നല്‍കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
6669.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 കാലയളവില്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ ഓടകള്‍ വൃത്തിയാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ച തുകയും ഓടകളുടെ നീളവും അറിയിക്കാമോ?
6670.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിർമ്മാണത്തിൽ പരിസ്ഥിതി സൗഹൃദ രീതികൾ അവലംബിക്കണമെന്ന് സർക്കാർ തലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായി ഹരിതനിർമ്മാണ നയം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിനായി പൊതുമരാമത്ത് ആർക്കിടെക്ച്ചറൽ വിഭാഗത്തെ നവീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലവിൽ ഹരിത സാങ്കേതിക വിദ്യയിൽ പരിശീലനം ലഭിച്ച തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെ സേവനം സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
6671.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ഉത്തരവിന്റെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കുമോ;
( ബി )
മാവേലിക്കര റയില്‍വേ സ്റ്റേഷന്‍-പൊന്നേഴ-വാണിക്കുളം-കോയിക്കല്‍ മാര്‍ക്കറ്റ് റോഡ് നിര്‍മ്മാണം എന്ന പദ്ധതി നബാര്‍ഡിന്റെ ഏത് പരിപാടിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും എത്ര തുക അനുവദിച്ചുവെന്നും എന്നാണ് അനുവദിച്ചതെന്നും വിശദമാക്കുമോ; ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
6672.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര രംഗത്ത് ഉത്തരവാദിത്ത ടൂറിസം മുഖേന നൂതന സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉത്തരവാദിത്ത ടൂറിസം മുഖേന സംസ്ഥാനത്തിന്റെ ആതിഥേയ മര്യാദകളും തനത് സംസ്കാരങ്ങളും രുചികളും വിദേശ സഞ്ചാരികള്‍ക്ക് ലഭ്യമാക്കാനും അതിനാവശ്യമായ നെെപുണ്യ വികസത്തിന് ആളുകളെ പ്രാപ്തരാക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
കിറ്റ്സ് മുഖേന ഈ മേഖലയിലെ ഇടപെടലുകള്‍ ശക്തമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
6673.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബയോഡൈവേഴ്‍സിറ്റി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കുമോ?
6674.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഇന്ദ്രാഞ്ചിറ ടൂറിസം പദ്ധതി നവീകരിച്ച് പ്രവർത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
6675.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി ജോയി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാംസ്കാരിക പെെതൃകം വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്പെെസസ് റൂട്ട് പദ്ധതി ഉള്‍പ്പെടെയുള്ള പെെതൃക ടൂറിസം പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
മലബാര്‍ മേഖലയുടെ ചരിത്രം, കല, സംസ്കാരം എന്നിവ അനുഭവവേദ്യമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള തലശ്ശേരി ഹെറിറ്റേജ് പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
തെക്കന്‍ കേരളത്തിലെ പെെതൃക കെട്ടിടങ്ങളും പുരാണ ക്ഷേത്രങ്ങളും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ പെെതൃക പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
6676.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുസിരിസ് പൈതൃക പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് വേണ്ടി വരികയെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും ഇനിയും എന്തൊക്കെ പ്രവൃത്തികളാണ് ഇതിൽ നടപ്പാക്കാനായി അവശേഷിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ആവശ്യമായ തുക ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതിയിൽ ഇതുവരെ എന്തൊക്കെ നിർമ്മാണങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും എത്ര രൂപ ഇതിനായി ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ; ഇനിയും നിർമ്മാണം ആരംഭിക്കാനുള്ളവ ഏതൊക്കെയെന്നും ഇവയുടെ നിർമ്മാണം ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്നും അറിയിക്കാമോ;
( ഡി )
നിർമ്മാണം പൂർത്തിയാക്കിയവ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
6677.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുന്ന നിലവിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
ധാരളം വിനോദസഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ടോയ്‌ലറ്റ്‌, റിഫ്രഷ്‌മെന്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാമോ;
( സി )
സംസ്ഥാനത്ത് ഉടനീളമുള്ള റോഡുകളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ സമീപത്തെ ടൂറിസം കേന്ദ്രങ്ങളുടെ പേരുകള്‍ കൂടി അതിൽ ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
6678.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മലബാറിലെ ഏറ്റവും പ്രശസ്തമായ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
6679.
ശ്രീമതി യു പ്രതിഭ
ശ്രീ ഐ ബി സതീഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനത്തും രാജ്യത്തിനകത്തും അന്തര്‍ദേശീയ തലത്തിലും വിപണന ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് പ്രയോജനകരമാകും വിധം ട്രാവല്‍ ഗൈഡുകള്‍ പുറത്തിറക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ടൂറിസം രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയ്ക്ക് സംഭാവന ചെയ്തിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
6680.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് ഉണർവ് നൽകുന്നതിന് സ്വീകരിച്ച നൂതനമായ പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര മേഖലയിൽ കോവിഡിന് ശേഷമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനും കൂടുതൽ ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നതിനും അവ വിപുലീകരിക്കുന്നതിനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് ടൂറിസം മേഖലയിൽ നിന്നും ലഭിക്കുന്ന വരുമാനം സംബന്ധിച്ച കണക്കുകൾ ലഭ്യമാണോ; കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ വർഷം തിരിച്ച് ലഭ്യമാക്കാമോ?
6681.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിന്റെ കീഴിൽ മിയാവാക്കി വനവൽക്കരണ പദ്ധതി നടപ്പാക്കിയതിൽ അഴിമതിയുണ്ടെന്ന പരാതിയെ തുടർന്ന് ലോകായുക്ത കേസെടുക്കുകയും പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് എവിടെയൊക്കെ എത്ര വിസ്തൃതിയിലാണ് മിയാവാക്കി വനം വച്ചുപിടിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് പദ്ധതി ഇട്ടതെന്ന് വിശദമാക്കുമോ;
( സി )
ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചത് എന്നാണെന്നും എത്ര സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തതെന്നും അതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ആദ്യ മൂന്ന് സ്ഥാപനങ്ങളുടെ പേരുവിവരവും അവർ ക്വാട്ട് ചെയ്തിട്ടുള്ള തുകയും സംബന്ധിച്ച വിശദാംശം അറിയിക്കുമോ;
( ഡി )
പദ്ധതി നടപ്പാക്കുന്നതിനായി ടെൻഡർ നേടിയത് ഏത് സ്ഥാപനമാണെന്നും പ്രസ്തുത സ്ഥാപനത്തിന് ഈ മേഖലയിലുള്ള മുൻപരിചയം സംബന്ധിച്ച് ലഭ്യമാക്കിയ വിവരങ്ങൾ എന്തൊക്കെയെന്നും വ്യക്തമാക്കാമോ;
( ഇ )
മിയാവാക്കി വനവൽക്കരണം സംബന്ധിച്ച മേഖലയിൽ മുൻ പരിചയമുള്ളതും കുറഞ്ഞ തുക ക്വോട്ട് ചെയ്തിരുന്നതുമായ സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയെ മറികടന്നാണോ നിലവിലെ സ്ഥാപനത്തിന് കരാർ നൽകിയിട്ടുള്ളതെന്ന് അറിയിക്കുമോ; എങ്കിൽ ഇപ്രകാരം കരാർ നൽകുന്നതിനിടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( എഫ് )
എത്ര വിസ്തൃതിയുള്ള ഭൂമിയിലാണ് വനവൽക്കരണം നടത്തുന്നതിന് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും ഇതിനായി കരാറിൽ നിശ്ചയിച്ചിരുന്നത് എത്ര തുകയാണെന്നും പദ്ധതി പൂർത്തീകരിക്കപ്പെട്ടതിന് ശേഷം ആകെ എത്ര തുകയാണ് ഈ സ്ഥാപനത്തിന് കൈമാറിയതെന്നും സംബന്ധിച്ച ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ജി )
പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഈ സ്ഥാപനത്തിന് അധിക തുക അനുവദിക്കേണ്ടതായി വന്നിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം അധിക തുക അനുവദിക്കേണ്ടി വന്നതിനുളള സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
6682.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ചിമ്മിനി ഡാം മേഖലകളില്‍ വനം വകുപ്പുമായി സഹകരിച്ച് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനവും സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് നടപടി സ്വീകരിക്കുമോ;
( ബി )
ചിമ്മിനി ഡാം മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി വനം വകുപ്പ് മുഖേന സമര്‍പ്പിച്ചിട്ടുള്ള അഞ്ച് കോടി രൂപയുടെ പ്രൊപ്പോസലിന് അനുമതിയും ഫണ്ടും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6683.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കുമോ;
( ബി )
ഹൗസ് ബോട്ട് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വ്യക്തമാക്കാമോ?
6684.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പിനായി താല്പര്യപത്രം ക്ഷണിച്ചുകൊണ്ട് നൽകിയ പത്രപരസ്യത്തില്‍ ഏതെല്ലാം സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയെന്ന് വിശദമാക്കാമോ;
( സി )
പത്രപരസ്യത്തില്‍ നല്‍കിയിരുന്ന അതേ തീയതിയില്‍ താല്പര്യപത്രം വാങ്ങുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ഏതെങ്കിലും സ്ഥാപനങ്ങളുടെ താല്പര്യപത്രം സമര്‍പ്പിക്കുന്നതിനുളള തീയതിയില്‍ മാറ്റം വരുത്തിയിരുന്നോയെന്നും അപ്രകാരം മാറ്റം വരുത്തിയ വിവരം പത്രപരസ്യത്തിലൂടെ സംരംഭകരെ അറിയിച്ചിരുന്നോയെന്നും വ്യക്തമാക്കുമോ;
( ഇ )
ഓരോ സ്ഥാപനത്തിനുമായി എത്ര അപേക്ഷകള്‍ സംരംഭകര്‍ വാങ്ങി; അതില്‍ എത്ര അപേക്ഷകള്‍ തിരികെ നല്‍കി; വിശദമാക്കാമോ;
( എഫ് )
പരസ്യത്തില്‍ ഉള്‍പ്പെട്ടതും എന്നാല്‍ താല്പര്യപത്രം നല്‍കാതിരുന്നതുമായ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ജി )
താല്പര്യപത്ര സമര്‍പ്പണത്തിന് പങ്കെടുത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ ഏതെല്ലാമായിരുന്നു എന്ന് വിശദമാക്കാമോ; ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പ്രസ്തുത താല്പര്യപത്ര സമര്‍പ്പണത്തില്‍ പങ്കെടുത്തിട്ടുണ്ടോ; എങ്കില്‍ സഹകരണ സംഘം എന്ന നിലയില്‍ എന്തെല്ലാം പരിഗണന പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ?
6685.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെ ആണെന്ന് അറിയിക്കാമോ;
( ബി )
വിനോദസഞ്ചാര വികസനത്തിലൂടെ ഗ്രാമീണ ജനതയ്ക്ക് വരുമാനദായകമായ ഉപജീവനം ഉറപ്പാക്കുന്നതിന് സ്വദേശി ദർശൻ പദ്ധതി എത്രത്തോളം സഹായകമാകുമെന്ന് വിശദമാക്കാമോ?
6686.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ഗസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള ടൂറിസം അമിനിറ്റീസ് സെന്ററും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടവും നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
6687.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ടി.ഡി.സി. ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.ടി.ഡി.സി. യൂണിറ്റുകളിൽ പരിജ്ഞാനമുള്ള ജീവനക്കാരുടെ കുറവുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കെ.ടി.ഡി.സി. യിൽ സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ച് ജീവനക്കാരെ നിയമിക്കുന്നതിനും ട്രാൻസ്ഫർ പോളിസി നടപ്പിലാക്കുന്നതിനും എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6688.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പിൽ സ്ഥിരം ജീവക്കാരുടെയും താല്ക്കാലികാടിസ്ഥാനത്തിലും കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാരുടെയും കണക്ക്‌ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിലെ ഹെഡ് ക്വാർട്ടേഴ്സിൽ വനിത ജീവനക്കാരുടെ ക്ഷേമത്തിനായി വനിതാ കമ്മിറ്റി രൂപകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
വകുപ്പിലെ എസ്.സി., എസ്.ടി. ജീവനക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഡി )
എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ട സീനിയർ ക്ലാർക്ക്, ജൂനിയർ സുപ്രണ്ട് എന്നീ തസ്തികകളിലുള്ള എത്ര ജീവനക്കാരെ 2015 ന് ശേഷം അച്ചടക്കനടപടിയുടെ ഭാഗമായി തരംതാഴ്ത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിന്റെ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഇ )
ഇങ്ങനെ തരംതാഴ്ത്തപ്പെട്ട ജീവനക്കാരുടെ പരാതികൾ പുന:പരിശോധിച്ച് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
6689.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിനോദസഞ്ചാര മേഖലകള്‍/സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6690.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ടൂറിസം മെഗാ സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച പത്തോളം ടെർമിനലുകൾ ഉപയോഗശൂന്യമായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ടെർമിനലുകളുടെ അറ്റകുറ്റപ്പണികൾക്കായി എത്ര തുക ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;?
6691.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരവധി ഹോംസ്റ്റേകളും ഹൗസ്ബോട്ട് സര്‍വീസുകളുമുള്ള കവ്വായി കായല്‍ ഉള്‍പ്പെടെയുള്ള വലിയപറമ്പ് ദ്വീപ് മേഖലയില്‍ ടൂറിസം പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി ഉണ്ടാകുമോ; വ്യക്തമാക്കുമോ?
6692.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ ടൂറിസം മേഖലയിൽ നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പുതിയ പദ്ധതികൾ ഏതെല്ലാമാണ്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഏറനാട് നിയോജക മണ്ഡലത്തിൽ നിലവിലുള്ള ടൂറിസം പദ്ധതികള്‍ ഏതെല്ലാമാണെന്നും പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ച ടൂറിസം പ്രവൃത്തികൾ ഏതെല്ലാമാണെന്നും അതിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുമോ?
6693.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾ ആരംഭിക്കുന്നതിനായി സർക്കാരിലേക്ക് സമർപ്പിച്ച അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം ഓഫീസിൽ നിന്നും റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത മണ്ഡലത്തിലെ കാക്കൂർ, കളമ്പൂർ, പാഴൂർ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6694.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പിന് കീഴില്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പുഴയ്ക്കല്‍ കോള്‍ ലാൻഡ് ടൂറിസം പദ്ധതി, ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ പഠനം നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
6695.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ച് കൊണ്ട് ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമോ; വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര മേഖലയില്‍ സ്ത്രീ സാന്നിധ്യം ഉയര്‍ത്തുന്നതിന് വേണ്ടി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
6696.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇത്തിക്കരയാറ് പരവൂർ കായലുമായി ചേരുന്ന ഭാഗത്ത് കണ്ടൽ കാടുകൾ സ്വാഭാവികമായൊരുക്കിയ കോട്ടയും സമാനമായ പ്രദേശങ്ങളും വിശാലമായ കടൽത്തീരവും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പരവൂർ കായലിനെയും കടൽത്തീരങ്ങളെയും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര വികസനത്തിന് ഇതിനകം സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം അറിയിക്കാമോ?
6697.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൂഞ്ഞാർ മണ്ഡലത്തിൽ വിനോദസഞ്ചാര വകുപ്പിന് കീഴിൽ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
6698.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ടൂറിസം മെഗാ സർക്യൂട്ട് പദ്ധതിക്കായി എത്ര കോടി രൂപ നാളിതുവരെ ചെലവഴിച്ചു എന്നും ഏതൊക്കെ സ്ഥാപനങ്ങൾക്ക് എത്ര രൂപ വിതം നൽകി എന്നും വിശദമാക്കാമോ?
6699.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ടൂറിസം മെഗാ സർക്യൂട്ട് പദ്ധതിയുടെ ഭാഗമായുള്ള ടെർമിനൽ നിര്‍മ്മാണത്തിനായി സർക്കാർ ഉണ്ടാക്കിയ കരാറുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
6700.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ടൂറിസം മെഗാ സർക്യൂട്ട് പദ്ധതിയുടെ പ്രവൃത്തി എന്നാണ് ആരംഭിച്ചത് എന്നും പദ്ധതി എന്നാണ് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നും വിശദമാക്കാമോ?
6701.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും നടത്തിപ്പിനുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖനേ 2021 മുതൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതൊക്കെ പൂർത്തിയായി എന്നും പൂർത്തീകരിക്കാനുള്ളവയുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ?
6702.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഗ്രീൻ ​പ്രോ​​​ട്ടോ​ക്കോൾ ​​ഏർപ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ഗ്രീൻ ​പ്രോട്ടോക്കോൾ ഏർപ്പെടുത്തുന്നത് അത്യന്താപേക്ഷിത​മാണെന്നത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഗ്രീൻ ​പ്രോ​​​ട്ടോ​ക്കോൾ ഏർപ്പെടുത്തിയിട്ടില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത് അടിയന്തരമായി നടപ്പിലാക്കുമോ; വ്യക്തമാക്കുമോ;
( സി )
വിനോദസഞ്ചാര മേഖലയിലെ മാലിന്യ നിക്ഷേപവും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും തടയുന്നതിന് സ്ഥിരം നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമോ; വിശദമാക്കാമോ?
6703.
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം മേഖലയെ മികച്ച വരുമാനദായക തൊഴിലാക്കി മാറ്റേണ്ടതിന്റെ ആവശ്യകത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഫാം ടൂറിസം, കാരവന്‍ ടൂറിസം, കായൽ ടൂറിസം തുടങ്ങിയ മേഖലകളിൽ യുവ സംരംഭകരെ ആകർഷിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ സംസ്ഥാനത്തേക്കുള്ള വരവ് ഒരേ രീതിയില്‍ നിലനിർത്തുന്നതിനും ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വനിതകൾ വിനോദസഞ്ചാര മേഖലയിൽ സംരംഭകരായി എത്തുന്നതിനുവേണ്ടി കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6704.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാരികളെ കേരള കാഴ്ചകൾ പരിചയപ്പെടുത്തുന്നതിനായി പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടോ;
( സി )
വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ദേശീയതലത്തിലും രാജ്യാന്തരതലത്തിലും എന്തെല്ലാം പ്രചാരണ പരിപാടികളാണ് വിഭാവനം ചെയ്യുന്നത്; വിശദമാക്കുമോ?
6705.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള മൊബെെല്‍ ആപ്പ് ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ആയത് തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6706.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിനോദസഞ്ചാര മേഖലയില്‍ ടൂറിസം കോഴ്സ് പഠിച്ചവരെയും ടൂറിസം രംഗത്ത് പരിശീലനം ലഭിച്ചവരെയും ഉപയോഗപ്പെടുത്തി ടൂറിസം വികസനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.