UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5162.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ തീർപ്പാക്കാത്ത എത്ര ഫയലുകളുണ്ടെന്ന് താലൂക്ക് ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇവയെന്ന് താലൂക്ക് ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടായതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
തീര്‍പ്പാക്കാനുള്ള ഫയലുകളുടെ കാലപ്പഴക്കം എത്രയെന്ന് താലൂക്ക് ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ഫയലുകൾ തീർപ്പാക്കാത്തതിന്റെ കാരണം ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള സംവിധാനം ഏർപ്പെടുത്തുമോ?
5163.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ചട്ട വിരുദ്ധമായി ഫോം 6 ല്‍ അപേക്ഷ വാങ്ങി തരം മാറ്റി നല്‍കിയതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്രകാരം ചട്ട വിരുദ്ധമായി ഭൂമി തരം മാറ്റി നല്‍കിയതായി ആരോപിച്ച് എറണാകുളം ജില്ലയില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ചട്ട വിരുദ്ധമായി ഭൂമി പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന പരാതി അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; റിപ്പോര്‍ട്ടില്‍ എന്തെല്ലാം വീഴ്ച്ചകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ചട്ട വിരുദ്ധമായി തരം മാറ്റി നല്കിയ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
5164.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഗ്രാമപഞ്ചായത്തുകള്‍ ശ്മശാനം നിര്‍മ്മിക്കുന്നതിനായി റവന്യൂ ഭൂമി ആവശ്യപ്പെട്ട് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
ഗ്രാമപഞ്ചായത്തുകളിൽ പൊതു ശ്മശാനം നിര്‍മ്മിക്കുന്നതിനായി റവന്യു ഭൂമി വിട്ടു നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കാമോ?
5165.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിമല മേഖലയില്‍ റബര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് നിലവില്‍ പാട്ടത്തിന് നല്‍കിയ എത്ര അളവ് ഭൂമിയുണ്ടെന്ന് അറിയിക്കാമോ;
( ബി )
ആയതിന്റെ പാട്ടക്കാലാവധി എന്നുവരെയാണെന്നും പാട്ടത്തുക കൃത്യമായി ലഭിക്കുന്നുണ്ടോ എന്നും അറിയിക്കാമോ; പാട്ടത്തുക ഇനത്തില്‍ കുടിശിക എത്രയുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പാട്ടക്കരാര്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; കരാര്‍ വ്യവസ്ഥ പ്രകാരം ആയതിന് എന്തെങ്കിലും തടസമുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
പാട്ടക്കരാര്‍ റദ്ദ് ചെയ്ത് സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കായി പ്രസ്തുത സ്ഥലം വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
5166.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിന് ലഭിച്ച അപേക്ഷകളില്‍ തീരുമാനമാകാത്ത എത്ര അപേക്ഷകളുണ്ടെന്നറിയിക്കാമോ; റവന്യു ഡിവിഷണല്‍ ഓഫീസുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇത്തരം അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് അറിയിക്കാമോ?
5167.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ റീസര്‍വേ നമ്പര്‍ 31/1-ല്‍ ഉൾപ്പെട്ട 2 ഏക്കറോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമി മിനി സിവില്‍ സ്റ്റേഷനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസും നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്മേൽ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് സ്ഥലം എം.എല്‍.എ. വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച കത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5168.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്കിലെ തേഞ്ഞിപ്പലം, പെരുവള്ളൂർ, മുന്നിയൂർ, വള്ളിക്കുന്ന്,അരിയല്ലൂർ എന്നീ വില്ലേജുകളിലും കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, പള്ളിക്കൽ എന്നീ വില്ലേജുകളിലുമുള്ള നികുതി അടയ്ക്കാത്ത ഭൂമികളുടെ വിശദ വിവരങ്ങൾ വില്ലേജ് തിരിച്ച്‌ ലഭ്യമാക്കാമോ;
( ബി )
നിലവിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഇത്തരം ഭൂമികളുടെ നികുതി അടക്കുന്നതിന് മലബാർ മേഖലയിൽ തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം തടസ്സങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
5169.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964-ലെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
നിലവിലെ വ്യവസ്ഥകള്‍ മൂലം 1964 -ലെ ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയില്‍ കൃഷിയും, വീടും അല്ലാത്ത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
5170.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ എച്ച്.ആര്‍.എം.എസ്. (ഹ്യൂമണ്‍ റിസോഴ്സ് മാനേജ്‍മെന്റ് സിസ്റ്റം)നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ എന്നു മുതലെന്നും ഏതൊക്കെ തസ്തികകളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ആയതിന്റെ വിശദാംശങ്ങൾ സഹിതം അറിയിക്കുമോ; എച്ച്.ആര്‍.എം.എസ്. നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ലാന്റ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തിലെ ജീവനക്കാര്‍ക്ക് എച്ച്.ആര്‍.എം.എസ്. ബാധകമാക്കിയിട്ടുണ്ടോ ;ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കുമോ;
( സി )
ലാന്റ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തില്‍ അഞ്ച് വര്‍ഷത്തിലധികം കാലം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാരുണ്ടോ; എങ്കില്‍ തസ്തിക തിരിച്ചുള്ള വിശദാംശം നല്‍കുമോ;
( ഡി )
റവന്യൂ വകുപ്പില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരെ എച്ച്.ആര്‍.എം.എസ്.-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ഇ )
വകുപ്പിന്റെ നിരാക്ഷേപസാക്ഷ്യപത്രം ഇല്ലാതെ തന്നെ സര്‍ക്കാര്‍ ഉത്തരവിലൂടെ മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും പേഴ്സണല്‍ സ്റ്റാഫായി ജോലി ചെയ്തു വരുന്ന റവന്യൂ വകുപ്പിലെ ജീവനക്കാര്‍ക്ക് സീനിയോറിറ്റി അനുസരിച്ച് ലാവണം മാറ്റി നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ ഇതിന്റെ കാരണം ചട്ടങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുമോ?
5171.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1957-ലെ കേരള ബോര്‍ഡ് ഓഫ് റവന്യൂ ആക്ടിലെ ഷെഡ്യൂള്‍ 1-ൽ പറഞ്ഞിരിയ്ക്കുന്ന വകുപ്പുകൾ 1996-ൽ പ്രസ്തുത ആക്ട് നിർത്തലാക്കിയതിനുശേഷം നിലവിലുണ്ടോ; ആ വകുപ്പുകളുടെ പേരുകൾ നിലവിൽ സെക്രട്ടേറിയറ്റ് വകുപ്പുകളുടെ പേരിലാണോ രേഖപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
1996-ലെ കേരള ബോര്‍ഡ് ഓഫ് റവന്യൂ അബോളിഷന്‍ ആക്ടിലെ സെക്ഷന്‍ 5 പ്രകാരം കമ്മീഷണർമാരെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനമോ, ഉത്തരവോ ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
1957-ലെ കേരള ബോർഡ് ഓഫ് റവന്യൂ ആക്ടിലെ ഷെഡ്യൂൾ 1 -ലെ ലാന്റ് റവന്യൂ എന്ന രേഖപ്പെടുത്തലുകൾ, 1996-ലെ കേരള ബോര്‍ഡ് ഓഫ് റവന്യൂ അബോളിഷന്‍ ആക്ടിലെ സെക്ഷന്‍ 7 (2) പ്രകാരം ലാന്റ് റവന്യൂ എന്നത് ഒഴിവാക്കി റവന്യൂ വകുപ്പിലെ ഉത്തരവുകൾ എന്നല്ലേ 1996- ന് ശേഷം രേഖപ്പെടുത്തേണ്ടത് എന്ന് വ്യക്തമാക്കാമോ?
5172.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം വില്ലേജിലെ ഭൂമിയുടെ താരിഫ് വില സമീപ വില്ലേജുകളെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വില്ലേജിലെ ഭൂമിയുടെ ഫെയര്‍വാല്യു നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
5173.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം പദ്ധതി തിരിച്ച് ലഭ്യമാക്കുമോ?
5174.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് അനുവദിച്ച തുക സമയപരിധി കഴിഞ്ഞതിനാല്‍ പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
അതില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
5175.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ റവന്യൂ വകുപ്പിൽ എത്ര ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസിൽ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്; എത്ര പേർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്രപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്; എത്ര പേർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ് ഓഫീസുകൾ അഴിമതി മുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5176.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം പ്ലാന്റേഷന്റെ 73.73 ഏക്കര്‍ മിച്ചഭൂമിയില്‍ 63.73 ഏക്കര്‍ ഭൂമി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്കും 13/09/2013 ലെ ജി ഒ (എം.എസ്.) 396/2013/റവന്യു നമ്പര്‍ ഉത്തരവ് പ്രകാരം 10 ഏക്കര്‍ ഭൂമി സഹകരണ എഞ്ചിനീയറിംഗ് കോളേജിനും കൈമാറി ഉത്തരവായതിനുശേഷം ആയതിന്മേൽ കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നുണ്ടോ;
( ബി )
സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഏത് തീയതി വരെയാണെന്ന് വ്യക്തമാക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നില്ലെങ്കില്‍ ഭൂമി പതിച്ചു നല്‍കാന്‍ സാധിക്കുമോ;
( ഡി )
സി.ആര്‍.പി. (എല്‍.ആര്‍.) 44/2013 കേസില്‍ കോടതി ഉത്തരവ് വന്ന ശേഷമേ ഭൂമി പതിച്ച് നല്‍കാവൂ എന്ന് നിര്‍ദ്ദേശമുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
ഡബ്ല്യു.പി.(സി.) 12210/2014 എന്ന കേസില്‍ സ്റ്റേ ഉത്തരവ് നിലവിലുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( എഫ് )
മേല്‍പ്പറഞ്ഞ കേസുകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഏര്‍ലി പോസ്റ്റിംഗ് പെറ്റിഷന്‍ ഫയല്‍ ചെയ്തതിന്റെ കുറിപ്പും ആയതിന്റെ കാര്യവിവര പത്രികയുടെ പകര്‍പ്പും ലഭ്യമാക്കാമോ?
5177.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ മുൻ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട എത്ര അപേക്ഷകളാണ് വടകര റവന്യു ഡിവിഷണല്‍ ഓഫീസില്‍ ലഭിച്ചിട്ടുള്ളത്; ആയതിന്റെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
അതിൽ എത്ര അപേക്ഷകളാണ് ഇതിനോടകം തീർപ്പാക്കിയിട്ടുള്ളതെന്നും ഒരു അപേക്ഷ തീർപ്പാക്കുന്നതിന് ശരാശരി എത്ര ദിവസമെടുക്കുമെന്നും വ്യക്തമാക്കാമോ;
( സി )
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട ജോലികൾ കൈകാര്യം ചെയ്യുന്നതിനായി നിലവില്‍ എത്ര ജീവനക്കാരാണ് വടകര റവന്യു ഡിവിഷണല്‍ ഓഫീസിലുള്ളതെന്നും പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തസ്തികകൾ നിലവിൽ ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത ഓഫീസിൽ ഭൂമി തരം മാറ്റൽ സംബന്ധിച്ച ഫയലുകളിൽ ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളുടെ ആകെ എണ്ണം എത്രയാണ്; ഇവ തീർപ്പാക്കാത്തതിന്റെ കാരണം അറിയിക്കുമോ;
( ഇ )
ഭൂമി തരം മാറ്റൽ സംബന്ധിച്ച അപേക്ഷകളുടെ തൽസ്ഥിതി ഓൺലൈനായി പരിശോധിക്കുന്നതിനുള്ള സംവിധാനം പ്രവർത്തനമാരംഭിച്ചത് എന്ന് മുതലാണ്; അപേക്ഷ ആദ്യം സ്വീകരിച്ച തീയതിയും ഏത് ഓഫീസിലാണ് അപേക്ഷ ഉള്ളത് എന്നുമുള്ള വിവരങ്ങൾ മാത്രമേ പ്രസ്തുത സംവിധാനത്തിൽ ലഭ്യമാകുന്നുള്ളു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
ഓൺലൈൻ സംവിധാനം ആരംഭിച്ചതിന് ശേഷം ഫയലുകളുടെ വിവരങ്ങൾ ഓഫീസിൽ നിന്ന് നേരിട്ടോ ടെലഫോൺ മുഖേനയോ ലഭ്യമാക്കുന്നതിൽ ജീവനക്കാർ വിമുഖത കാണിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിലവിലെ ഓൺലൈൻ സംവിധാനം പൊതുജനങ്ങൾക്ക് എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ജി )
പൊതുജനങ്ങൾക്ക് കൂടുതൽ ഗുണകരമാകുന്ന തരത്തിൽ സർക്കാരിന്റെ ഇ-ഓഫീസ് സോഫ്റ്റ്‌വെയർ മാതൃകയിൽ ഫയൽ സംബന്ധമായ എല്ലാവിവരങ്ങളും ഉൾപ്പെടുത്തി സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ?
5178.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന എത്ര ഏക്കര്‍ റവന്യു പുറമ്പോക്ക് ഭൂമിയുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുളള ഉപയോഗശൂന്യമായി കിടക്കുന്ന പുറമ്പോക്ക് ഭൂമി അന്യാധീനപ്പെട്ട് പോകാതിരിക്കാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തില്‍ എവിടെയൊക്കെയാണ് നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന റവന്യു പുറമ്പോക്ക് ഭൂമിയുളളതെന്ന് വില്ലേജ്, സ്ഥലം, വിസ്തീർണം എന്നിവ തിരിച്ച് നല്‍കാമോ?
5179.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ നടുവട്ടം വില്ലേജില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ട റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്‍മേല്‍ മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5180.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി ഇടക്കുളങ്ങര ഇൻഡസ്‍ട്രിയല്‍ എസ്റ്റേറ്റിന് ഭൂമി പതിച്ച് കിട്ടുന്നതിന് സിഡ്കോ 2011-ൽ ഫീസ് അടച്ചുവെങ്കിലും പ്രസ്തുത ഭൂമി പതിച്ച് നൽകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
ബി.റ്റി.ആർ.-ൽ കരുനാഗപ്പള്ളി ഇൻഡസ്‍ട്രിയല്‍ എസ്റ്റേറ്റ് എന്നാണെങ്കിലും 50 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള താലൂക്ക് രജിസ്റ്ററിൽ കുതിരപ്പന്തിപുറംപോക്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഭൂമി പതിച്ച് നല്‍കാതിരിക്കാൻ കാരണമായി കരുതുന്നുണ്ടോ; പ്രസ്തുത സ്ഥലത്തിന് പട്ടയം നൽകുന്നതിന് നിയമതടസ്സമുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ ?
5181.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്കില്‍ ഭൂമി തരം മാറ്റുന്നതിന് ലഭിച്ച അപേക്ഷകളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇതില്‍ തരംമാറ്റം അനുവദിച്ചതും നിരസിച്ചതും തീര്‍പ്പാക്കാന്‍ ശേഷിക്കുന്നതുമായ അപേക്ഷകള്‍ എത്രയെന്ന് അറിയിക്കുമോ;
( സി )
ഏത് തീയതി മുതലുള്ള അപേക്ഷകളാണ് തീര്‍പ്പാക്കാനായി ശേഷിക്കുന്നതെന്നും അവ എത്ര സമയത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും വെളിപ്പെടുത്തുമോ?
5182.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാട്ടവ്യവസ്ഥ ലംഘിച്ച് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്ത് പാട്ടക്കുടിശിക കണക്കാക്കി നിയമാനുസൃതം ലഭിക്കേണ്ട തുക ഈടാക്കാൻ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5183.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഭൂമി തരം മാറ്റത്തിനുള്ള ഫീസ് ഇനത്തിൽ എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത കാലയളവില്‍ തരം മാറ്റത്തിനുള്ള എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
5184.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കളക്ട്രേറ്റിലെ ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി റവന്യൂ വകുപ്പിലെ ഓഫീസുകള്‍ക്ക് വേണ്ടി പുതിയ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്ന നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
റീബിൽഡ് കേരള ഇൻഷ്യേറ്റീവിൽ ഉൾപ്പെട്ടിട്ടുള്ള പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
നിലവില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുതുക്കി പണിയേണ്ടത് അനിവാര്യമാകയാൽ ആയതിന് അടിയന്തരമായി അനുമതി നൽകുമോ; വിശദാംശം അറിയിക്കുമോ?
5185.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടയം മിഷനിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കെെവരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
റവന്യൂ ഓഫീസുകളെ സുതാര്യമായ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നിലവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
5186.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റവന്യൂ വകുപ്പില്‍ എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
5187.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അമ്പതിനായിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കുന്നതിന് പാറശാല മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചു ; വില്ലേജ് തിരിച്ചുളള വിവരം അറിയിക്കുമോ;
( ബി )
ഇതില്‍ എത്രപേര്‍ക്ക് ധനസഹായം അനുവദിച്ചുവെന്ന് വില്ലേജ് തിരിച്ചുളള വിശദാംശം നല്‍കുമോ;
( സി )
ഇനി എത്രപേര്‍ക്ക് ധനസഹായം അനുവദിക്കാനുണ്ടെന്നും ഇവര്‍ക്കുളള ധനസഹായം എന്നത്തേയ്ക്ക് ലഭ്യമാക്കാനാകും എന്നത് സംബന്ധിച്ചുള്ള വിശദാംശം വില്ലേജ് തിരിച്ച് നൽകാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടിവരുന്ന ചെലവ് സംസ്ഥാനം തന്നെയാണോ വഹിക്കുന്നത്; ആയതിലേയ്ക്കായി കേന്ദ്രസഹായം ലഭ്യമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5188.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി ഇടുക്കി ജില്ലയില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; ഇതില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചു; മണ്ഡലം തിരിച്ച് വിശദാംശം നല്‍കാമോ;
( ബി )
വിദേശത്ത് ജോലിയിലിരിക്കെ കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ടോ; ഇത്തരത്തിലുള്ള എത്ര അപേക്ഷകളാണ് പ്രസ്തുത ജില്ലയില്‍ നിന്നും ലഭിച്ചിട്ടുള്ളത്; എത്ര പേരുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിച്ചു; വിശദാംശം നല്‍കാമോ?
5189.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ റവന്യൂ വകുപ്പ് നേരിട്ടും വകുപ്പിന് കീഴിലെ മിഷനുകള്‍, ഏജന്‍സികള്‍ എന്നിവ മുഖേനയും നടപ്പിലാക്കി വരുന്ന പദ്ധതികള്‍, അവയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
5190.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങളും സാക്ഷ്യപത്രങ്ങളും കാലവിളംബം കൂടാതെ ലഭ്യമാക്കുന്നതിന് ഇ-സേവനങ്ങള്‍ വ്യാപകമാക്കിയിട്ടുണ്ടോയെന്നും ഇ-ഡിസ്ട്രിക്റ്റ് പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
റവന്യൂ ഓഫീസുകള്‍ അഴിമതി മുക്തമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തിലുള്ള പരാതി പരിഹാരത്തിന് ജില്ലാ തലത്തില്‍ റവന്യൂ അസംബ്ലി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ?
5191.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വനം ഡിവിഷന്റെ പരിധിയിൽ താമസിക്കുന്ന 52 ആദിവാസികളുടെ കൈവശ ഭൂമി നാട്ടുകാർ തട്ടിയെടുത്തുവെന്ന് 2017 ഏപ്രിൽ മൂന്നാം തീയതി ഒരു പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത അനധികൃത കയ്യേറ്റം നിലവിൽ ഒഴിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
ഒ. പി. നം. 18467/2002 കേസ്സിൽ ഹൈക്കോടതി 4.09.2015 -ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രസ്തുത അനധികൃത കയ്യേറ്റത്തിനെതിരെ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5192.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭൂമിയിലെ കയ്യേറ്റം തടയുന്നതിന് ജില്ലാതലത്തിലും താലൂക്ക് തലത്തിലും മോണിറ്ററിംഗ് സെൽ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ ഭൂമിയിലെ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിച്ചെടുത്ത സ്ഥലങ്ങളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ?
5193.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടയം ലഭിക്കുന്നതിനുള്ള എത്ര അപേക്ഷകളാണ് കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ എത്രപേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
നാളിതുവരെ പട്ടയം നല്‍കാത്ത അപേക്ഷകള്‍ എത്രയെന്നും അവ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
5194.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്കില്‍ കൊല്ലം വെസ്റ്റ് വില്ലേജില്‍ ഉള്‍പ്പെടുന്ന പള്ളിത്തോട്ടം, മൂതാക്കര എന്നീ മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാതില്‍പടി പട്ടയ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടിയുടെ പുരോഗതി വ്യക്തമാക്കുമോ; പ്രസ്തുത മേഖലയില്‍ പട്ടയം അനുവദിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ ഇല്ലാത്തവർക്ക് അടിയന്തരമായി പട്ടയം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5195.
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര മേഖലയിലുള്ളവരുടെയും പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവരുടെയും കെെവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് നിസ്സാര കാരണങ്ങള്‍ കാണിച്ചും സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞും ദശാബ്ദങ്ങളായി വിഘ്നം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിഹരിക്കാന്‍ വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാതല യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം സമയബന്ധിതമായി നല്‍കാന്‍ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേകം മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പുറമ്പോക്ക് ഭൂമിയിൽ വീടുവച്ച് താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
5196.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ എത്ര പേർക്ക് രവീന്ദ്രന്‍ പട്ടയം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇവയില്‍ എത്ര പട്ടയങ്ങള്‍ റദ്ദ് ചെയ്തുവെന്നും റദ്ദ് ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്നും വിശദമാക്കാമോ;
( സി )
റദ്ദ് ചെയ്ത പട്ടയങ്ങളില്‍ അര്‍ഹരായ ആളുകള്‍ക്ക് എത്ര കാലയളവിനുള്ളില്‍ പുതുക്കിയ പട്ടയം നല്‍കുന്നതിനാണ് തീരുമാനിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത തീരുമാന പ്രകാരം ഇതുവരെ എത്ര പേർക്ക് പുതുക്കിയ പട്ടയം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഇ )
പുതുക്കിയ പട്ടയം നല്‍കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ?
5197.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇടുക്കി ജില്ലയില്‍ എത്ര ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്;
( ബി )
ജില്ലയിലെ ഓരോ പഞ്ചായത്തിലും എത്ര അപേക്ഷകളിന്മേല്‍ പട്ടയം നൽകുന്നതിന് നടപടികള്‍ സ്വീകരിച്ചു; വിശദാംശം നല്‍കാമോ?
5198.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്ന് കൈവശാവകാശ വസ്തുവിന്മേൽ പട്ടയം ലഭിക്കാനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര പേര്‍ക്ക് പട്ടയം ലഭിച്ചുവെന്നും വില്ലേജ് തിരിച്ച് അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ ഇനിയും പട്ടയം ലഭിക്കാനുള്ള അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
5199.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ കേരള ഭൂമി പതിവ് ചട്ടങ്ങൾ 1964 പ്രകാരമുള്ള പട്ടയം നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ എത്രപേർക്ക് പ്രസ്തുത പട്ടയം നൽകിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
5200.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവ് പുറമ്പോക്ക്, ചിറ പുറമ്പോക്ക് എന്നിവിടങ്ങളിൽ കൈവശരേഖകളോടുകൂടി താമസിച്ച് വരുന്നവർക്ക് പട്ടയം ലഭിക്കുന്നതിന് അപേക്ഷ നൽകേണ്ടത് ആർക്കാണെന്നും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിലെ വില്ലേജുകളിൽ നിന്ന് പ്രസ്തുത ആവശ്യം മുൻനിർത്തി ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന അപേക്ഷകളുണ്ടോ; എങ്കിൽ ആയത് തീർപ്പാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ സഹിതം അപേക്ഷകളുടെ വിശദാംശം അറിയിക്കാമോ?
5201.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ മുതല്‍ 2023 ജനുവരി വരെ വയനാട് ജില്ലയില്‍ പട്ടയം ലഭിച്ചവരില്‍ പട്ടികവര്‍ഗ്ഗക്കാരായ എത്ര കുടുംബങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ പട്ടയ വിതരണത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവ എത്ര എണ്ണം നിലവിലുണ്ടെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ?
5202.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ 2022-23 കാലയളവില്‍ എത്രയെണ്ണത്തിന്മേൽ നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ; ആയതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വിശദമാക്കാമോ?
5203.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന പട്ടയമിഷന്റെ ഘടന, പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമാക്കാമോ;
( ബി )
1971-നു മുമ്പ് കെെവശം വച്ച് താമസിച്ചുകൊണ്ടിരിക്കുന്ന വനാതിര്‍ത്തി പ്രദേശങ്ങള്‍, കുളം പുറമ്പോക്ക്, കാവ് പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവിടങ്ങളിലെ അര്‍ഹരായ അപേക്ഷകര്‍ക്ക് പട്ടയമിഷന്‍ മുഖാന്തിരം പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാന്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി ഉള്‍പ്പെടെ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
5204.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി തുക അനുവദിക്കാനുള്ള അധികാരങ്ങൾ ആർക്കൊക്കെയാണ് എന്ന് വിശദമാക്കാമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
5205.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നിർവഹിക്കുന്ന ചുമതലകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
അപേക്ഷകളുടെ ആധികാരികത പരിശോധിച്ച് ബോധ്യപ്പെടുന്നത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണോ; ആണെങ്കിൽ ഏത് ഉദ്യോഗസ്ഥനിൽ ആണ് ഈ ചുമതല നിക്ഷിപ്തമായിരിക്കുന്നത് ;
( സി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ അനർഹരായ അപേക്ഷകർ ആനുകൂല്യം കൈപ്പറ്റുന്നതിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
5206.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ മലപ്പുറം ജില്ലയിൽ നിന്നും റിവർ മാനേജ്മെന്റ് ഫണ്ട് ഇനത്തിൽ സർക്കാരിലേക്ക് ലഭിച്ച തുകയുടെയും പ്രസ്തുത ഫണ്ടിൽ നിന്നും മലപ്പുറം ജില്ലയിലെ പുഴസംരക്ഷണ പ്രവൃത്തികൾക്ക് വിനിയോഗിച്ച തുകകളുടെയും വിശദവിവരങ്ങൾ വർഷം, പ്രദേശങ്ങള്‍, പുഴകള്‍ എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ റിവർ മാനേജ്മെന്റ് ഫണ്ട് ഇനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും സർക്കാരിലേക്ക് ലഭിച്ച തുകകളുടെയും പ്രസ്തുത ഫണ്ടില്‍ നിന്നും പുഴ സംരക്ഷണ പ്രവൃത്തികൾക്ക് അനുവദിച്ച തുകകളുടെയും വിശദവിവരങ്ങൾ ജില്ല തിരിച്ച് വിശദമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയിൽ നിന്നും റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് ലഭിക്കുന്ന തുകകൾ ജില്ലയിലെ പുഴകളുടെ സംരക്ഷണ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പരാതിക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
5207.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി പുതിയ പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
5208.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽപ്പെട്ട പറപ്പൂക്കര പഞ്ചായത്തിലെ പള്ളം ഭാഗത്ത് ബണ്ട് നിർമ്മിക്കുന്നതിനായി റിവർ മാനേജ്മെന്റ് ഫണ്ടിൽ (ആർ.എം.എഫ്.) നിന്നും തുക അനുവദിയ്ക്കുന്നതിനും അനുമതി ലഭിക്കുന്നതിനുമായി സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിന് അടിയന്തരമായി അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5209.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉൾപ്പെടുത്തി ആരംഭിച്ച മീനച്ചിലാറ്റിലെ ചവിട്ടുവേലിക്കടവ് (നാല്പാമരം-സൂര്യകാലടിമന-നട്ടാശ്ശേരി) റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ (ജി.ഒ. (ആർ.ടി.) നം.1150/15/ആർ.ഡി. തീയതി 04.03.2015) നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5210.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണ നിയമം 2008-ന്റെ വകുപ്പ് 28-ല്‍ പരാമര്‍ശിക്കുന്ന അപ്പീല്‍ അപേക്ഷ ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വിശദമാക്കാമോ;
( സി )
ഇപ്രകാരം നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും അറിയിക്കാമോ?
5211.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് 13.08.2021-ല്‍ 1050 ലക്ഷം രൂപക്ക് ഭരണാനുമതി നല്‍കിയ ചെറിയ കടമക്കുടി പാലത്തിന്റെ നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പില്‍ നിന്നും അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
5212.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥലമെടുപ്പ് നടപടികള്‍ അനന്തമായി നീണ്ടുപോകുന്നത് മൂലം യഥാക്രമം 12, 5 വര്‍ഷങ്ങൾക്ക് മുമ്പ് ഭരണാനുമതി ലഭിച്ച കോഴിക്കോട് ജില്ലയിലെ നടമ്മല്‍കടവ്, പടനിലം എന്നീ പാലങ്ങളുടെ പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും സ്ഥലം ഏറ്റെടുക്കാൻ കാലതാമസം നേരിട്ടതിന്റെ കാരണം വിശദമാക്കാമോ;
( സി )
നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ പന്ത്രണ്ട് ശതമാനം പലിശ നല്‍കേണ്ട സാഹചര്യമുള്ളതിനാല്‍ ലഭ്യമായ പണം ഭൂഉടമകൾക്ക് നല്‍കിയാല്‍ സർക്കാരിന് പലിശ ബാധ്യത കുറഞ്ഞ് കിട്ടുമെന്ന സാധ്യത വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
5213.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ്ബേ ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള സ്ഥലമെടുപ്പ് നടപടികളെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
പദ്ധതിയ്ക്കായി എത്ര സ്ഥലമേറ്റെടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കാമോ; ആയതിന്റെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
5214.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം ഗവണ്‍മെന്റ് കോളേജിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഏതൊക്കെ സര്‍വേ നമ്പരുകളില്‍പ്പെട്ട എത്ര വീതം ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിന് നിർദേശം നല്‍കാമോ?
5215.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ നടപടി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നത് എവിടെയൊക്കെയാണെന്നും സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത് എന്നാണെന്നും അറിയിക്കാമോ;
( സി )
എന്നത്തേക്ക് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി വാട്ടര്‍ അതോറിറ്റിക്ക് വിട്ടുനല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
5216.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടക്കാലാവധി കഴിഞ്ഞതും വ്യവസ്ഥകള്‍ ലംഘിച്ചതുമായ റവന്യു ഭൂമിയുടെ തിരിച്ചെടുക്കല്‍ നടപടിയിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ 9 വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ള പ്രസ്തുത ഭൂമിയുടെ വിസ്‍തൃതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാമോ?
5217.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂർ-എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തുന്നതിന് ആവശ്യമായ സ്ഥലമെടുപ്പ് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം പൂർത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പദ്ധതിക്കായുള്ള അതിര്‍ത്തി കല്ലിടല്‍ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മേല്പറഞ്ഞ പദ്ധതിക്കായുള്ള 11(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ; പ്രസ്തുത നടപടി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
5218.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി താലൂക്കില്‍ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നും വ്യക്തമാക്കുമോ;
( ബി )
തീർപ്പാക്കാത്ത അപേക്ഷകൾ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
5219.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട എത്ര അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനുണ്ടെന്ന് താലൂക്ക് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
5220.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അഗ്നിശമനസേനാവകുപ്പ് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
എന്നത്തേക്ക് പ്രസ്തുത സ്ഥലം കൈമാറാനാകുമെന്ന് വ്യക്തമാക്കാമോ?
5221.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ഐ.സി.ഡി.എസ്. പാറക്കടവ് അംഗൻവാടി (സെന്റര്‍ നം. 135) ക്കായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ജലസേചന വകുപ്പിന്റെ പുറമ്പോക്ക് ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച അപേക്ഷയിന്മേൽ ( ഇ -4512261 ) റവന്യൂ വകുപ്പ് നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ (എല്‍-7/2036/2021) എറണാകുളം ജില്ലാ കളക്ടര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ജില്ലാ കളക്ടര്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അംഗൻവാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
5222.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജുകളില്‍ മിച്ചഭൂമി ഉണ്ടെന്നും അവയുടെ കെെമാറ്റവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
5223.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ എത്രപേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; ഇവരുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഖജനാവിൽ എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
5224.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയിട്ടുണ്ടോ; ഏതൊക്കെ താലൂക്കുകളിലാണ് ഇനിയും ഡിജിറ്റൈസേഷൻ പൂർത്തിയാക്കാൻ ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കാമോ; എത്ര ശതമാനം രേഖകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായി എന്ന് വ്യക്തമാക്കുമോ?
5225.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളില്‍ അഴിമതി ഇല്ലാതാക്കാൻ ഈ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനവും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സർക്കാരിന് സാധിച്ചിട്ടുണ്ടോ;
( സി )
വില്ലേജ് ഓഫീസുകളിലെ ഓൺലൈൻ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ ഓഫീസുകളിലും ലഭ്യമാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ?
5226.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലപ്പഴക്കമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി 2022-23 വര്‍ഷത്തില്‍ എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കുകളില്‍ എത്ര വില്ലേജ് ഓഫീസുകളാണ് പുതുക്കി പണിയാനുള്ളത്; ഇവ പുതുക്കി പണിയുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5227.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വില്ലേജ് ഓഫീസുകൾ പൂർണ്ണമായും ഇ-ഓഫീസ് ആയി മാറിയിട്ടുണ്ടെന്നും എത്ര ഓഫീസുകളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
ഇ-ഓഫീസായി മാറാത്ത വില്ലേജ് ഓഫീസുകളുടെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
5228.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ ഏതൊക്കെ വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് ഓഫീസുകളായി മാറ്റിയിട്ടുളളതെന്നും മാറ്റപ്പെടാത്തവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതൊക്കെ വില്ലേജ് ഓഫീസുകളാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വില്ലേജ് ഓഫീസുകളില്‍ വളരെയേറെ കാലപ്പഴക്കം ചെന്ന എത്ര കെട്ടിടങ്ങളാണ് ഉളളതെന്ന് വിശദമാക്കാമോ?
5229.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; പ്രസ്തുത സ്ഥാപനങ്ങളിലെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, അവ ലഭ്യമാകുന്നതിന് സമർപ്പിക്കേണ്ട രേഖകള്‍ എന്നിവ എന്തെല്ലാമെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5230.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; വില്ലേജ് ഓഫീസിന്റെ പേര്, അനുവദിച്ച തുക എന്നിവ സഹിതം വിശദാംശം ലഭ്യമാക്കാമോ?
5231.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓരോ വില്ലേജ് ഓഫീസിലേയും സ്റ്റാഫ് പാറ്റേൺ, നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയവ നൽകുന്നതിനായി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി 12-08-2022 തീയതിയായി നൽകിയ കത്തിന്മേല്‍ ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിൽ നിന്നും 3 ദിവസത്തിനകം റിപ്പോർട്ട് നൽകണം എന്ന നിർദേശത്തോടെ ലാന്റ് റവന്യു കമ്മീഷണറുടെ 23.08.2022 തീയതിയിലെ എല്‍.ആര്‍/9661/2022-എല്‍.ആര്‍.(ഇ1) നമ്പര്‍ കത്ത് പ്രകാരം ജില്ലാ കളക്ടർമാർക്ക് നല്‍കിയ നിർദേശത്തിന്മേല്‍ സമയക്രമം പാലിയ്ക്കാതെ റിപ്പോർട്ട് നൽകിയ ജില്ലാ കളക്ടർമാർ ആരെല്ലാം എന്ന് വ്യക്തമാക്കാമോ;
( സി )
ലാൻഡ് റവന്യൂ കമ്മീഷണറുടെ 23.8.2022 തീയതിയായി എല്‍.ആര്‍/9661/2022-എല്‍.ആര്‍.(ഇ1) നമ്പർ കത്തിൽ ആവശ്യപ്പെട്ട 7 ചോദ്യങ്ങൾക്കുമുള്ള വിശദമായ മറുപടി ജില്ലാ കളക്ടർമാർ നൽകിയിട്ടുണ്ടോ; എങ്കില്‍ ജില്ലാ കളക്ടർമാര്‍ ലാന്റ് റവന്യൂ കമ്മീഷ്ണർക്ക് നൽകിയ മറുപടിയുടെ പകർപ്പ് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
സർക്കാര്‍ ആവശ്യപ്പെട്ട റിപ്പോർട്ട് യഥാസമയം നൽകാതെ കാലതാമസം വരുത്തിയ ഏതൊക്കെ ജില്ലയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
5232.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ റവന്യൂ വകുപ്പില്‍ എത്ര തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും ഈ തസ്തികകള്‍ നികത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അറിയിക്കാമോ; ഒഴിവുണ്ടായ തീയതി, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കുമോ?
5233.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരത്തില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; അച്ചടക്ക നടപടി നേരിട്ടവരുടെ വിശദാംശം ലഭ്യമാക്കാമോ?
5234.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് (ട്രാന്‍സ്ഫര്‍ & പോസ്റ്റിംഗ്) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിൽ പ്രമോഷൻ ലഭിക്കുന്ന ജീവനക്കാരെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവരെ ഒരു മേഖലയായും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ളവരെ മറ്റൊരു മേഖലയായും തിരിച്ച് നിയമിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
5235.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളിലാണ് വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
പെരിന്തല്‍മണ്ണ താലൂക്കിലെ കുരുവമ്പലം വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ തസ്തികയില്‍ നിലവില്‍ ഓഫീസറുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത ഓഫീസില്‍ എത്ര കാലമായി വില്ലേജ് ഓഫീസറുടെ ഒഴിവ് നിലനില്‍ക്കുന്നു എന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത ഒഴിവ് നികത്തുന്നതിന് എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന് വിശദമാക്കുമോ?
5236.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യു വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തുകള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
റവന്യു വകുപ്പിലെ ജോലി ഭാരത്തിനനുസരിച്ച് (ഐ.സി.ടി.)ച്ച് ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5237.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തിലെ റവന്യൂ പുറമ്പോക്ക് ഭൂമിയുടെ വിവരങ്ങള്‍ താലൂക്ക്, വില്ലേജ്, റീസര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
5238.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനായി ശ്രീമതി ഗീത, ശ്രീമതി ഗിരിജ , വിളയിൽ വീട്, വക്കം എന്നിവർ ചിറയിന്‍കീഴ് തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയിന്മേൽ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത അപേക്ഷയുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേൽ വക്കം വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഇവരുടെ അപേക്ഷയിന്മേലുള്ള തീരുമാനം ചിറയിന്‍കീഴ് തഹസില്‍ദാര്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിന് കാരണം വ്യക്തമാക്കാമോ; ഇതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമോ;
( ഡി )
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷകർക്ക് അടിയന്തരമായി അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5239.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ എവിടെയെല്ലാമാണ് റവന്യൂ പുറമ്പോക്ക് ഭൂമി ഉളളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയുടെ സര്‍വേ നമ്പര്‍, താലൂക്ക്, വില്ലേജ് എന്നിവ വ്യക്തമാക്കുമോ?
5240.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും 2878/വി.ഐ.പി/എം(ആര്‍.ആന്റ്.എച്ച്) നമ്പരായി 25.11.2022-ന് കൊല്ലം ജില്ലാ കളക്ടർക്ക് കൈമാറിയ പരാതിയിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരാതി നിരസിച്ചിട്ടുണ്ടോ; എങ്കിൽ നിരസിക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ;
( സി )
പരാതി നിരസിച്ചിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
5241.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ജി.ഒ(എം.എസ്.) നം.14/2010/പി.&എ.ആർ.ഡി. തീയതി 12-04-2010 ഉത്തരവ് പ്രകാരം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന് കീഴിലുള്ള തെക്കുംഭാഗം വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി തഹസിൽദാർ 2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ എത്രപേർക്ക് സംസ്ഥാന സര്‍ക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് ആശ്രിത സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഇപ്രകാരം ആശ്രിത സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള അപേക്ഷകരുടെ പേര്, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം ആശ്രിത സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള അപേക്ഷകളിൽ പങ്കാളിക്ക് സർക്കാർ/പൊതു മേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയുള്ള എത്ര പേര്‍ക്ക് പ്രസ്തുത സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
5242.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5243.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലാൻഡ് റവന്യൂ കമ്മീഷണർ മുതൽ വില്ലേജ് ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ അപേക്ഷകളിന്മേൽ പുറപ്പെടുവിയ്ക്കുന്ന ഉത്തരവുകളിൽ ഉണ്ടാകുന്ന തെറ്റുകൾ ഉത്തരവ് ഇറക്കുന്ന ഉദ്യോഗസ്ഥൻ തന്നെ തിരുത്തി പുതിയ ഉത്തരവ് നൽകുമോ; വ്യക്തമാക്കാമോ;
( ബി )
ഒരു ഉദ്യോഗസ്ഥൻ നൽകുന്ന ഉത്തരവുകളിൽ ഉണ്ടായ തെറ്റുകൾ തിരുത്തുവാൻ വീണ്ടും അപ്പീൽ നൽകണമെന്ന നിർദേശം ഏതെങ്കിലും നിയമ പ്രകാരമോ സർക്കാർ ഉത്തരവ് പ്രകാരമോ നിലവിൽ ഉണ്ടോ;
( സി )
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ-മാർ നൽകുന്ന ഉത്തരവുകളിൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി നൽകാൻ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകണം എന്ന് പൊതുജനങ്ങളോട് പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 11.6.2015.ലെ 28795/എ.ആർ 13(2)/14 നമ്പർ സര്‍ക്കുലര്‍ പ്രകാരം റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അവർ പുറപ്പെടുവിയ്ക്കുന്ന ഉത്തരവുകളിലെ തെറ്റുകൾ സ്വയം തിരുത്തി പുതിയ ഉത്തരവ് നൽകാൻ റവന്യു വകുപ്പിൽ നിന്നും ഉത്തരവ് നൽകിയിട്ടുണ്ടോ; ആയതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ?
5244.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും നേരിട്ട് സമര്‍പ്പിക്കാനും തുടര്‍ നടപടികള്‍ ഓണ്‍ലെെനായി അറിയാനും കഴിഞ്ഞിരുന്ന ഇ-ഓഫീസ് സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം ഇപ്പോള്‍ 2 വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി വീണ്ടും തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
5245.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായുള്ള ആരോപണം റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5246.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിലവിലുള്ള സർക്കാർ ഭൂമിയുടെ വിശദവിവരം പഞ്ചായത്ത്‌ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇവയുടെ എഫ്.എം.ബി. പകർപ്പുകളും ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളുടെ പകർപ്പുകളും ലഭ്യമാക്കാമോ?
5247.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സർവേ പദ്ധതി കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ വില്ലേജുകളില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് താലൂക്ക് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദവിവരം അറിയിക്കാമോ?
5248.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിൽ പതിച്ചു കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഭൂമി ഏതൊക്കെ വില്ലേജുകളിൽ ഏതൊക്കെ പ്രദേശങ്ങളിലുണ്ടെന്ന വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഭൂമിയുടെ വിസ്തീർണ്ണം (സെന്റ്/ഏക്കര്‍), സർവേ നമ്പർ, പ്രദേശം, ഉൾപ്പെടുന്ന വില്ലേജ്, നിലവില്‍ ആരുടെ കൈവശത്തിലാണുള്ളതെന്ന വിവരം എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഏതൊക്കെ വില്ലേജുകളിൽ കുത്തകപ്പാട്ട സ്ഥലം അനധികൃത കൈവശത്തിലുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത ഭൂമിയുടെ വിസ്തീർണ്ണം (സെന്റ്/ഏക്കര്‍), സർവേ നമ്പർ, പ്രദേശം, ഉൾപ്പെടുന്ന വില്ലേജ്, നിലവില്‍ ആരുടെ കൈവശത്തിലാണുള്ളതെന്ന വിവരം എന്നിവ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ വിവിധ വകുപ്പുകളുടെ കൈവശത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമി ഏതൊക്കെ വില്ലേജുകളിൽ ഏതൊക്കെ പ്രദേശങ്ങളില്‍ ഉണ്ടെന്ന വിവരം ശേഖരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; എങ്കിൽ പ്രസ്തുത ഭൂമിയുടെ വിസ്തീർണ്ണം (സെന്റ്/ഏക്കര്‍), സർവേ നമ്പർ, പ്രദേശം, ഉൾപ്പെടുന്ന വില്ലേജ്, നിലവില്‍ ആരുടെ കൈവശത്തിലാണുള്ളതെന്ന വിവരം എന്നിവ ലഭ്യമാക്കാമോ?
5249.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഡിജിറ്റല്‍ റീസര്‍വേ നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
റവന്യൂ വകുപ്പിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഡിജിറ്റല്‍ റീസര്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍വേ ഓഫ് ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നോ; എങ്കില്‍ പ്രതികരണം എന്തായിരുന്നു എന്ന് വിശദമാക്കുമോ;
( സി )
ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതിലൂടെ സര്‍വേ, റവന്യൂ, രജിസ്ട്രേഷന്‍ മേഖലകളില്‍ ഉണ്ടാകുമെന്ന് വിലയിരുത്തിയിട്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
റവന്യൂ വകുപ്പിന്റെ സമഗ്രമായ പുന:സംഘടന നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ഇ )
രണ്ടാം നൂറുദിന പരിപാടിയില്‍ വകുപ്പില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
5250.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെപ്യൂട്ടി തഹസിൽദാർ തസ്തികയുടെ യോഗ്യതാപരീക്ഷയായ ക്രിമിനൽ ജുഡീഷ്യല്‍ ടെസ്റ്റ്‌ പ്രൊമോഷന്‍ ടെസ്റ്റ് ആക്കണമെന്ന് ഏതെങ്കിലും സർവീസ് സംഘടന 1980 മുതൽ 2022 വരെയുളള കാലയളവിൽ ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ ഏത് സംഘടനയാണ് ആവശ്യമുന്നയിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഏതെങ്കിലും സര്‍വീസ് സംഘടന പ്രസ്തുത വിഷയം ഒരു സബ് കമ്മിറ്റിയെ വച്ച് പഠന വിധേയമാക്കിയിട്ടുണ്ടോ; ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
1980-ലെ കേരള റവന്യൂ സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് പ്രകാരം ഡെപ്യൂട്ടി തഹസിൽദാർ/ജൂനിയര്‍ സൂപ്രണ്ട് ആയ ശേഷം പോലും ക്രിമിനൽ ജുഡീഷ്യല്‍ ടെസ്റ്റ്‌ പാസ്സാകാന്‍ അവസരം നല്കിയിട്ടുണ്ടെന്നിരിക്കെ പ്രസ്തുത യോഗ്യത ഒഴിവാക്കുന്ന പുതിയ സ്പെഷ്യല്‍ റൂള്‍ ഭേദഗതി വകുപ്പിനെ ശാക്തീകരിക്കുന്നതാണോ; ഇതുമൂലം സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ എന്തെങ്കിലും പ്രയോജനമുണ്ടോ; ഇത് മൂലം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നിലവില്‍ ഡെപ്യൂട്ടി തഹസിൽദാർ/സമാന തസ്തികകളില്‍ ടെസ്റ്റ്‌ യോഗ്യത നേടാത്ത എത്ര പേരുണ്ടെന്ന് വ്യക്തമാക്കാമോ; ഇവരിൽ ആശ്രിത നിയമന വ്യവസ്ഥ പ്രകാരം സര്‍വീസില്‍ പ്രവേശിച്ചവർ എത്രപേര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് മുതലുള്ള ജീവനക്കാരിൽ എത്രപേർ ക്രിമിനൽ ജുഡീഷ്യല്‍ ടെസ്റ്റ്‌ പാസ്സായി പ്രൊമോഷന് യോഗ്യത നേടിയിട്ടുണ്ടെന്നും ആയത് ഒഴിവാക്കുന്നതിലൂടെ എത്ര പേര്‍ക്ക് ഗുണം ലഭിക്കുമെന്നും വ്യക്തമാക്കാമോ?
5251.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിർമ്മാണ ബോർഡിൽ ശമ്പള/പെൻഷൻ പരിഷ്കരണം അവസാനമായി നടപ്പാക്കിയത് എന്നാണ്; ബോർഡിൽ ശമ്പള /പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ഭവനനിർമ്മാണ ബോർഡിന് സർക്കാർ നൽകിവരുന്ന വാർഷിക ഗ്രാന്റ് നിലവിൽ എത്രയാണ്; പ്രസ്തുത ഗ്രാന്റ് കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5252.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിർമ്മാണ ബോർഡിന്റെ ഭൂമി മുൻ സർക്കാരിന്റെ കാലത്ത് ലീസിന് നൽകിയിട്ടുണ്ടോയെന്നും എങ്കിൽ ആർക്കാണ് നൽകിയതെന്നും അറിയിക്കാമോ; ഇപ്രകാരം ലീസിന് നൽകിയത് സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5253.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവ‍ൃത്തികളിൽ എത്രയെണ്ണം നാളിതുവരെ ഭവന നിർമ്മാണ ബോർഡ് മുഖേന നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ മലയോര ഹൈവെയുടെയും വിഴിഞ്ഞം റിംഗ് റോഡ് പദ്ധതിയുടെയും ജംഗ്ഷൻ വികസന നിർമ്മാണ പദ്ധതികൾ ഭവന നിർമ്മാണ ബോർഡ് മുഖേന നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
5254.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ഭവന നിർമ്മാണ ബോർഡിനായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ ഓരോ സാമ്പത്തിക വർഷവും ഭവന നിർമ്മാണ ബോർഡ് മുഖേന പൂർത്തീകരിച്ച പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
5255.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മെഡിക്കല്‍ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കുന്നതിനായി ആശ്വാസ് വാടകവീട് പദ്ധതി പ്രകാരം ഹൗസിംഗ് ബോര്‍ഡിന് നിർമ്മാണാനുമതി ലഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
5256.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ പ്രധാന പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു; പ്രസ്തുത കോർപ്പറേഷന്റെ പ്രവർത്തനം നിർത്താൻ ഇടയായ സാഹചര്യം എന്താണ്; വിശദാംശം വ്യക്തമാക്കുമോ?
5257.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയുക്തമാകും വിധം പദ്ധതികൾ ആവിഷ്കരിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
5258.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനനിർമ്മാണ ബോർഡിന് സർക്കാരിൽ നിന്നും ഏതൊക്കെ ഇനത്തിലാണ് സഹായം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന സർക്കാർ ഭവനനിർമ്മാണ വകുപ്പിന് നിലവിൽ എത്ര തുക കൈമാറാൻ ഉണ്ടെന്ന് വ്യക്തമാക്കുമോ; ഏതൊക്കെ ഇനത്തിലാണ് ഇപ്രകാരം തുക നൽകാനുള്ളതെന്ന് അറിയിക്കുമോ; പ്രസ്തുത തുക അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
5259.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ഭവനനിര്‍മ്മാണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ; പ്രസ്തുത സ്ഥാപനങ്ങളിലെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പർ എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ട സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കരാര്‍, താല്‍ക്കാലിക, ദിവസവേതന, അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഇവിടങ്ങളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, അതിനാവശ്യമായ മുന്നുപാധികള്‍/രേഖകള്‍ ഏതൊക്കെയെന്നും പ്രസ്തുത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
5260.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിലും ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളിലും നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം, തസ്തിക, ഓഫീസ് എന്നിവ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
5261.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്നും റിട്ടയർ ചെയ്തവരുടെ ആനുകൂല്യങ്ങൾ മുഴുവൻ നൽകിയിട്ടില്ലായെങ്കിൽ ഏത് കാലയളവ് മുതൽ റിട്ടയർ ചെയ്തവരുടെ ആനുകൂല്യങ്ങളാണ് നൽകാനുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഭവന നിർമ്മാണ ബോർഡിന്റെ സ്ഥലങ്ങൾ ഏറ്റെടുത്ത ഇനത്തിൽ സർക്കാർ പ്രസ്തുത ബോർഡിന് തുക നൽകാനുണ്ടോ; എങ്കിൽ എത്ര തുകയാണ് നൽകാനുള്ളതെന്നും തുക അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണമെന്തെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.