ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിലെ കുഴുപ്പിള്ളി,
പള്ളിപ്പുറം വില്ലേജുകളിലായി
സ്ഥിതി ചെയ്യുന്നതും മുഹമ്മദ്
സിദ്ദിഖ് സേട്ട് കോഴിക്കോട്
ഫാറൂഖ് കോളേജ് സൊസൈറ്റിക്ക്
1950-ല്‍ 2115 നമ്പര്‍
ആധാരപ്രകാരം (പഴയ സർവെ 18/1-4,
കുഴുപ്പിള്ളി വില്ലേജ്) വഖഫായി
നല്‍കിയ വസ്തുവകകളുടെ
വിസ്തീര്‍ണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
മേല്‍
വസ്തുവകകള്‍ മുഹമ്മദ് സിദ്ദിഖ്
സേട്ടിന് ആരില്‍ നിന്നും
ഏതൊക്കെ വർഷങ്ങളിൽ ഏതെല്ലാം
ആധാരപ്രകാരം ലഭ്യമായെന്ന്
വ്യക്തമാക്കാമോ;
(
സി )
കുഴുപ്പിള്ളി,
പള്ളിപ്പുറം വില്ലേജുകളിലായി
മുഹമ്മദ് സിദ്ദിഖ് സേട്ട്
വഖഫായി നല്‍കിയ വസ്തു കൂടാതെ
ടിയാളുടെ പേരില്‍ എത്ര വസ്തു
ഉണ്ടായിരുന്നെന്നും ഏതെല്ലാം
ആധാരപ്രകാരമായിരുന്നു ഇവ
ലഭ്യമായതെന്നും അറിയിക്കുമോ;
പ്രസ്തുത വസ്തുവിന്റെ
അവകാശികള്‍ നിലവില്‍
ആരെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ഡി )
വഖഫ്
ചെയ്യപ്പെട്ട വസ്തുവിൽനിന്നും
ഫാറൂഖ് കോളേജിന്റെ വികസന
ആവശ്യത്തിലേക്കായി വസ്തു
കൈമാറ്റം ചെയ്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വസ്തു
വില്‍പ്പന ഏത്
വര്‍ഷമായിരുന്നെന്നും ഏതെല്ലാം
ആധാരപ്രകാരമാണെന്നും എത്ര
സെന്റ് വീതമാണെന്നും
വ്യക്തമാക്കാമോ;
(
ഇ )
വഖഫ്
ചെയ്യപ്പെട്ട വസ്തുവിൽ നിന്നും
തീരശോഷണത്താല്‍ കടലെടുത്ത
വസ്തുവിന്റെ വിസ്തീര്‍ണ്ണം
എത്രയെന്ന് വ്യക്തമാക്കാമോ;
(
എഫ് )
വഖഫ്
ചെയ്യപ്പെട്ട മേല്‍ വസ്തുവില്‍
നിന്നും 2011-2021
കാലഘട്ടത്തില്‍ ക്രയവിക്രയം
ചെയ്യപ്പെട്ട വസ്തുവകകളുടെ
വിസ്തീര്‍ണ്ണം എത്രയാണെന്നും
ആര്‍ക്കെല്ലാം ഏതെല്ലാം
ആധാരപ്രകാരമാണ് നൽകിയതെന്നും
വര്‍ഷാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ജി )
പ്രസ്തുത
വസ്തു വില്‍പ്പന നടത്തിയത്
എന്തടിസ്ഥാനത്തിലെന്നും ഇതുമായി
ബന്ധപ്പെട്ട് എടുത്ത കമ്മിറ്റി
തീരുമാനങ്ങള്‍ എന്തൊക്കെ എന്നും
വ്യക്തമാക്കാമോ; വഖഫ്
ചെയ്യപ്പെട്ട മേല്‍ വസ്തുവകകള്‍
ആര്‍ക്കെല്ലാം ഏതെല്ലാം
വര്‍ഷങ്ങളിലാണ് ക്രയവിക്രയം
ചെയ്തതെന്ന്
വിസ്തീര്‍ണ്ണത്തിന്റെ
അടിസ്ഥാനത്തില്‍ വിശദമാക്കാമോ?