UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

678.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വെെദ്യുതി ലഭിച്ചിട്ടില്ലാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റ് നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വെെദ്യുതിയില്ലാത്ത വീടുകള്‍ക്ക് വെെദ്യുതി നല്‍കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ തെരുവുവിളക്കിനുള്ള വെെദ്യുത ലെെന്‍ പൂര്‍ത്തിയാക്കാത്ത പി.ഡബ്ല്യു.ഡി. റോഡ് ഭാഗം ഏതെങ്കിലും നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ഹില്‍ ഹെെവേയുടെ ഭാഗമായി പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
679.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിഴക്കൻ മലയോര മേഖലയിലെ വൈദ്യുതി വിതരണത്തിലെ തടസ്സവും വോൾട്ടേജ് ക്ഷാമവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;
( ബി )
അമ്പലത്തറ 220 കെ.വി. സബ്‌ സ്റ്റേഷനിൽ നിന്നും ബേളൂർ 33 കെ.വി. സബ്‌ സ്റ്റേഷനിലേക്ക്, ഭൂഗർഭ ലൈനും കേബിളും ഉള്‍പ്പെടെ ഭരണാനുമതി ലഭിച്ചിട്ടുള്ള പുതിയ ഫീഡറിന്റെ നിര്‍മ്മാണത്തിന് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ ?
680.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി 2016 ജൂലൈ മുതല്‍ 2022 ഡിസംബര്‍ 31 വരെ കെ.എസ്.ഇ.ബി. പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഈടാക്കിയത് എത്ര രൂപയാണെന്ന് റോഡിന്റെ പേര് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മാനന്തവാടി മണ്ഡലത്തില്‍ ഇപ്രകാരം മാറ്റി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകളുടെ എണ്ണം റോഡ് തിരിച്ച് ലഭ്യമാക്കാമോ?
681.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുഞ്ചിപ്പാറ, തലവച്ചപാറ ആദിവാസി കോളനികളിലെ വൈദ്യുതീകരണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
എത്ര തുകയുടെ പദ്ധതിയാണ് പ്രസ്തുത കോളനികളിലെ വൈദ്യുതീകരണത്തിനായി അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഏത് തരത്തിലാണ് പ്രസ്തുത കോളനികളില്‍ വൈദ്യുതീകരണം നടപ്പിലാക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ആദിവാസി കോളനികളുടെ സമീപ കോളനികളായ തേര, വാരിയം, ഉറിയന്‍പെട്ടി, മാണിക്കുടി, മീന്‍കുളം, മാപ്പിളപ്പാറ തുടങ്ങിയ കോളനികളില്‍ കൂടി വൈദ്യുതി എത്തിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
വനാന്തര്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത കോളനികളിലെ വന്യജീവി ആക്രമണം അടക്കമുളളവ പരിഗണിച്ച് പ്രസ്തുത കോളനികളില്‍ കൂടി വൈദ്യുതി എത്തിക്കുന്നതിനd വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
682.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തില്‍ ഏതെങ്കിലും പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതായി ഉപഭോക്താക്കളുടെയോ വ്യാപാരികളുടെയോ പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ആയവ പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
683.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ വൈദ്യുതി നിയമ ഭേദഗതി ചട്ടം 2022 പ്രകാരം സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ മാസം തോറും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കേന്ദ്ര വിജ്ഞാപനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അധികാരത്തെ അസ്ഥിരപ്പെടുത്തുന്നതാണോ; വിശദമാക്കാമോ?
684.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.ക്ക് കുടിശ്ശികയിനത്തില്‍ പിരിച്ചെടുക്കുവാനുള്ള തുകയെത്രയെന്ന് വിശദമാക്കാമോ;
( ബി )
വൈദ്യുതി പ്രസരണ നഷ്ടം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
685.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ പുലാമന്തോൾ, പെരിന്തൽമണ്ണ, താഴെക്കോട് കെ.എസ്.ഇ.ബി സെക്ഷനുകൾക്ക് കീഴിൽ വോൾട്ടേജ് ക്ഷാമം നിലനിൽക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് ഇതിനോടകം വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
686.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; എല്ലാ നിയമസഭ മണ്ഡലങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ കന്നൂരിൽ സ്ഥാപിച്ച വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷനില്‍ പ്രധാന വാഹന കമ്പനികള്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതൊക്കെ വാഹനങ്ങളാണ് ഇപ്പോള്‍ പ്രസ്തുത സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതെന്ന് അറിയിക്കുമോ;
( സി )
കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ചാര്‍ജിംഗ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ഇതുസംബന്ധിച്ച പരാതി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
687.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വെെദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന വെെദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
688.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തി കിട്ടുന്നതിനായി കെ.എസ്.ഇ.ബി. യെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണോ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന നടപടി എന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ഇ.ബി. യെയും ഉപഭോക്താക്കളെയും ഈ തീരുമാനം ഏതൊക്കെ രീതിയിൽ ദോഷകരമായി ബാധിക്കും എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
689.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് എന്നീ രണ്ടുതരം മീറ്ററുകൾ സ്ഥാപിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഇപ്രകാരമുള്ള മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡം അറിയിക്കുമോ;
( ബി )
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന വൈദ്യുതി ചാർജ് വർദ്ധനവ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
690.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ വൈദ്യുതി നിരക്ക് നിർണ്ണയിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ വൈകുന്നേരം 6 മുതൽ 10 വരെയുള്ള സമയങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; സാധാരണക്കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനം പിൻവലിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
691.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തിക്കഴിയുമ്പോൾ ഏതൊക്കെ സേവനങ്ങളാണ് കെ.എസ്.ഇ.ബി. നൽകുന്നതെന്നും ഏതൊക്കെ സേവനങ്ങൾ ആണ് സ്വകാര്യ കമ്പനി മുഖേന നൽകുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
ഗുണഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എന്തൊക്കെ വ്യവസ്ഥകളാണ് കരാറിൽ ഉൾപ്പെടുത്തുന്നതെന്ന് അറിയിക്കുമോ?
692.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ നിലവിലെ സ്ലാബ് സമ്പ്രദായം ഇല്ലാതാകുമോ; എങ്കിൽ ഏർപ്പെടുത്തുന്ന ബദൽ ക്രമീകരണം എന്താണ്; ഇത് ഉപഭോക്താക്കൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നതല്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള ഡിവിഷനുകൾ ഏതൊക്കെയാണ്; ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷനുകൾ തെരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കുമോ?
693.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായി ഏത് സ്ഥാപനത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; പ്രസ്തുത സ്ഥാപനത്തെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്; എന്തൊക്കെ സേവനങ്ങളാണ് പ്രസ്തുത സ്ഥാപനത്തിന് ഏൽപ്പിച്ചുനൽകിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനവുമായി എന്തെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കുമോ?
694.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ ഫൈബർ കേബിളുകൾ മുറിച്ചുമാറ്റുന്ന കെ.എസ്.ഇ.ബി. യുടെ നടപടി നിര്‍ത്തിവയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
ഇന്റര്‍നെറ്റ് സേവനം സാർവത്രികമാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലേതുപോലെ പോൾ വാടക ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇന്റർനെറ്റ് സേവനത്തിന് അധിക പോൾ വാടക എന്ന തീരുമാനം പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സംസ്ഥാനത്തെ കേബിൾ ടി.വി.-ഇന്റർനെറ്റ് സേവന ദാതാക്കളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിഹാരം കാണുന്നതിന്റെ ഭാഗമായി ഈ രംഗത്തെ വിവിധ സംഘടന പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന സർക്കാർ തല കമ്മിറ്റിക്ക് രൂപം നൽകുവാന്‍ നടപടി സ്വീകരിക്കുമോ?
695.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചെറുകിട കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ സര്‍വ്വീസിനായി ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി. പോസ്റ്റുകളുടെ വാടക നിരക്ക് എത്രയാണെന്നും എന്നുമുതലാണ് ഈ തുക ഈടാക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുന്ന വിവിധ തരത്തിലുള്ള ഓരോ കേബിളിനും കെ.എസ്.ഇ.ബി. വാടക നിരക്ക് നിശ്ചയിച്ചതുമൂലം ഭാരിച്ച ബാദ്ധ്യതയാണ് ഓരോ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ക്കും ഉണ്ടാകുന്നതെന്ന് അറിയിച്ചുകൊണ്ടുള്ള കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ വിഷയം സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
696.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളുടെ കീഴില്‍ നാളിതുവരെ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കുടിശ്ശികയായി പിരിഞ്ഞ് കിട്ടാനുള്ള തുകയുടെ വിശദാംശങ്ങള്‍ സെക്ഷന്‍ തിരിച്ച് പട്ടികപ്പെടുത്തി നല്‍കാമോ;
( ബി )
ഈ തുക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികളും പിരിച്ചെടുത്ത തുകയുടെ വിശദാംശങ്ങളും വ്യക്തമാക്കാമോ?
697.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് മാസം തോറും വെെദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമാകുന്ന രീതിയില്‍ വെെദ്യുതി വിതരണ കമ്പനികള്‍ക്ക് വെെദ്യുതി വിലനിര്‍ണ്ണയം നടത്തുന്നതിന് വഴിയൊരുക്കിക്കൊണ്ട് കേന്ദ്ര വെെദ്യുതി ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുള്ള ഭേദഗതികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ തീരുമാനം നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കയും പ്രയാസങ്ങളും പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
വെെദ്യുതി നിരക്ക് നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കവര്‍ന്നെടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിനായി ലക്ഷ്യമിട്ടുള്ള ഈ ഭേദഗതിക്കെതിരെ നടപടി സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
698.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ വൈദ്യുതി നിയമ ഭേദഗതി ചട്ടം 2022 -ന്റെ കരട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഭേദഗതി നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2022-23 ബജറ്റ് രേഖയില്‍ 496.20 കോടി രൂപ കെ.എസ്.ഇ.ബി. ക്ക് ലാഭം ഉണ്ടാകും എന്ന് സൂചിപ്പിക്കുകയും എന്നാൽ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ റഗുലേറ്ററി കമ്മീഷന് നല്‍കിയ രേഖയില്‍ 2852.58 കോടി രൂപ നഷ്ടം ഉണ്ടാകും എന്ന് കാണിച്ചിട്ടുള്ളതും സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമോ;
( സി )
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിതരണ കമ്പനികള്‍ക്ക് എല്ലാ മാസവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് പ്രസ്തുത ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമോ;
( ഡി )
നഷ്ടം നികത്താന്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി. റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ കാരണങ്ങള്‍ വ്യക്തമാക്കാമോ?
699.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഡി കെ മുരളി
ശ്രീ എം മുകേഷ്
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിരക്ക് കൂട്ടാൻ വിതരണ കമ്പനികളെ അനുവദിക്കുന്ന നിര്‍ദേശം അന്തിമമാക്കി കേന്ദ്ര സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
മാസം തോറും വൈദ്യുതി നിരക്ക് വര്‍ദ്ധിക്കുന്നതിന് പ്രസ്തുത ചട്ടത്തിന്റെ ഭേദഗതി കാരണമാകുമെന്ന് കരുതുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഭേദഗതിയോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം വ്യക്തമാക്കാമോ; കേന്ദ്ര തീരുമാനം കെ.എസ്.ഇ.ബി. അംഗീകരിക്കാൻ ബാധ്യസ്ഥരാണോ; വിശദവിവരം ലഭ്യമാക്കാമോ?
700.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പദ്ധതിയുടെ ആകെ ചെലവ് എത്രയാണെന്നും ഇതിൽ കെ.എസ്.ഇ.ബി. യുടെ വിഹിതം എത്രയാണെന്നും സ്വകാര്യ കമ്പനിയുടെ വിഹിതം എത്രയാണെന്നും അറിയിക്കാമോ;
( ബി )
ഡി. ബി. എഫ്. ഒ. റ്റി. മാതൃകയിലാണ് കരാർ നടപ്പാക്കുന്നതെങ്കിൽ സ്വകാര്യ കമ്പനി നിർവ്വഹിക്കുന്ന ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നും കെ.എസ്.ഇ.ബി. യിൽ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി സ്വകാര്യ കമ്പനിക്ക് പ്രത്യേകം ഫീസ് നൽകേണ്ടതുണ്ടോ; ഇപ്രകാരമുള്ള തുക ഈടാക്കിയതിനുശേഷം ബാക്കി തുകയാണോ കമ്പനി കെ.എസ്.ഇ.ബി. യ്ക്ക് കൈമാറുന്നത്; വിശദാംശം നൽകുമോ;
( ഡി )
കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ വൈകുന്നേരം 6 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; സാധാരണക്കാരായ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനം പിൻവലിക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
701.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി ഇല്ലാതെ മാസം തോറും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് വിതരണ കമ്പനികളെ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സർക്കാർ പരിശോധിച്ചിട്ടുണ്ടോയെന്നും ആയത് സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സർക്കാർ തീരുമാനം ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ എന്തെല്ലാം നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളതെന്ന് വിശദമാക്കുമോ?
702.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി പ്രതിമാസ വൈദ്യുതി ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
703.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് മീറ്റർ പദ്ധതിയുടെ നടത്തിപ്പിൽ സംവയുടെ വിശദാംശം സഹിതംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്‌ മന്ത്രാലയം അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടും സ്മാർട്ട് മീറ്റർ കരാർ സ്വകാര്യ കമ്പനികൾക്ക് നൽകുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വെളിപ്പെടുത്താമോ;
( സി )
പദ്ധതിച്ചെലവ് സ്വകാര്യ കരാറുകാര്‍ വഹിക്കുകയും നിശ്ചിത കാലയളവിലേക്ക് പ്രതിമാസ വാടക ഈടാക്കി പരിപാലനം നിര്‍വ്വഹിക്കുകയും ചെയ്യുന്ന ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണോ കെ.എസ്.ഇ.ബി. തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത് വൈദ്യുതി മേഖലയുടെ സ്വകാര്യവത്ക്കരണം ലക്ഷ്യമാക്കിയാണെന്ന് ഭരണാനുകൂല സംഘടനകൾ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന് അറിയിക്കുമോ?
704.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ പുതുതായി ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ സ്ഥലമാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ സ്ഥാപിച്ച ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാണോ എന്ന് വ്യക്തമാക്കാമോ; ഈ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒരേ സമയം എത്ര വാഹനങ്ങള്‍ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്നുണ്ട് എന്ന് അറിയിക്കാമോ?
705.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ട്രീറ്റ് ലൈൻ കൂടുതലായി വലിക്കുന്നതിനും വൈദ്യുതി എത്താത്ത പ്രദേശത്ത് വൈദ്യുതി എത്തിക്കുവാൻ പോസ്റ്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ലൈൻ വലിക്കുന്നതിനും കണക്ഷൻ കൂടുതലായുള്ള പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കുമോ; അറിയിക്കുമോ;
( ബി )
ഇത്തരം ജനകീയാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാവശ്യമായ ഫണ്ട് നീക്കി വയ്ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
706.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം ഉപഭോക്താക്കൾക്ക് മാസം തോറും നിരക്ക് വർദ്ധനവ് ഉണ്ടാക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കാൻ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടോ; പ്രസ്തുത നിയമം ഉപഭോക്താക്കളെ കാര്യമായി ബാധിക്കുമെന്നതിനാൽ ശക്തമായ ഇടപെടൽ നടത്തുമോ എന്ന് വ്യക്തമാക്കാമോ?
707.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി പുഴയെ ആശ്രയിക്കുന്ന തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഇരുപത്തിയഞ്ചോളം തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ജനങ്ങളുടെ വേനല്‍ക്കാലത്തെ കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതിയില്‍ ബേസ് ലോഡ് ഉല്പാദന രീതി നടപ്പിലാക്കി മുഴുവന്‍ സമയ വൈദ്യുതി ഉല്പാദനം നടപ്പിലാക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
708.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ചെലവാകുന്ന തുക 93 മാസം കൊണ്ട് കരാറെടുത്ത കമ്പനിക്ക് തിരികെ നല്‍കണമെന്നും ഇത് ഉപഭോക്താക്കളില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും നിർദേശിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയാൽ സാധാരണ ജനങ്ങളുടെ മേൽ ഉണ്ടാകുന്ന അധിക ഭാരം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
709.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; ആവശ്യകത പൂര്‍ത്തിയാക്കാന്‍ ഇത് പര്യാപ്തമാണോ; കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
710.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെറ്റീരിയല്‍സിന്റെ കുറവ് മൂലം സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ താമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
711.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിലമെന്റ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനം കെെവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി തുടര്‍ന്നുകൊണ്ടുപോകാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
712.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാം; അവയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
713.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മാർമല ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നടപടികള്‍ ത്വരിതപ്പെടുത്തി പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
714.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലുള്ള പരമ്പരാഗത തെരുവുവിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
715.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാറിന്റെ റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടര്‍ സ്കീം പ്രകാരം പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പെരിന്തൽമണ്ണ മണ്ഡലത്തിന് കീഴിലുള്ള കെ.എസ്.ഇ.ബി. സെക്ഷനുകളിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് എത്ര രൂപയാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ഏത് ഘട്ടത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?
716.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
വൈദ്യുതി വകുപ്പിന് ലഭിക്കാനുള്ള വൈദ്യുത ചാര്‍ജ് കുടിശ്ശികയുടെ വിശദവിവരം സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ?
717.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടാമ്പി നിയോജക മണ്ഡലത്തില്‍ 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ വെെദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതാെക്കെയാണെന്നും ഓരാേ പ്രവൃത്തിക്കും എത്ര തുക വീതമാണ് വിനിയാേഗിച്ചതെന്നും വ്യക്തമാക്കാമാേ?
718.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്നും പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
സാധാരണക്കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
719.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അടിയന്തരമായി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( സി )
മണ്ഡലത്തില്‍ വൈദ്യുത കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത എത്ര കുടുംബങ്ങള്‍ ഉണ്ട്; ഇവർക്ക് നാളിതുവരെ കണക്ഷന്‍ നല്‍കാത്തതിന്റെ കാരണം എന്തെന്ന് വിശദമാക്കാമോ?
720.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
721.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി ഹെെഡ്രോ ഇലക്ട്രിക് പദ്ധതി പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
എന്തൊക്കെ പ്രവൃത്തികളാണ് നിലവില്‍ പൂര്‍ത്തിയായിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ എത്ര മെഗാവാട്ട് വെെദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ആയത് എപ്പോള്‍ കമ്മിഷന്‍ ചെയ്യാനാവുമെന്നും വ്യക്തമാക്കാമോ?
722.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ മാസവും വൈദ്യുതി നിരക്ക് കൂട്ടാന്‍ വിതരണ കമ്പനികളെ അനുവദിക്കുന്ന വൈദ്യുതി ചട്ടം ഭേദഗതി നിര്‍ദ്ദേശം അന്തിമമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഏതൊക്ക രീതിയിലുള്ള അധിക ബാദ്ധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ചട്ടം ഭേദഗതിയിന്മേൽ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
723.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിനും ഡീസലിനും വില മാറുന്നതുപോലെ മാസം തോറും വെെദ്യുതി നിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
724.
ശ്രീ ഒ . ആർ. കേളു
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത പട്ടിക ഗോത്രവര്‍ഗ്ഗ ഊരുകള്‍ നിലവിലുണ്ടോ; എങ്കില്‍ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഊരുകളിലേയ്ക്ക് ഗ്രിഡിലൂടെ തന്നെ വൈദ്യുതി എത്തിക്കാന്‍ സാധിക്കുമോയെന്നും ഗ്രി‍ഡ് വഴി വൈദ്യുതി എത്തിക്കാന്‍ സാധിക്കാത്ത എത്ര ഊരുകള്‍ നിലവിലുണ്ടെന്നും വെളിപ്പെടുത്തുമോ;
( സി )
അത്തരം ഊരുകളില്‍ വൈദ്യുതി എത്തിക്കാന്‍ പകരം സാധ്യതകള്‍ പരിശോധിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
725.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വെെദ്യുതീകരണത്തിന് ശേഷം പുതിയ അപേക്ഷകളിന്മേല്‍ വെെദ്യുതി കണക്ഷൻ നല്കാനുണ്ടോ; എങ്കില്‍ അവ എത്രയെന്ന് വ്യക്തമാക്കാമോ; അപേക്ഷകര്‍ക്ക് വെെദ്യുതി കണക്ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
726.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നഗരത്തിലേക്ക് ഓവര്‍ഹെഡ് ലൈനുകള്‍ വഴി സബ്സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിനാൽ സംഭവിക്കുന്ന വൈദ്യുതി തടസ്സവും അപകട സാധ്യതയും വാണിജ്യസ്ഥാപനങ്ങളെ ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
തിരൂര്‍ നഗരത്തില്‍ നിലവിലുള്ള ഓവര്‍ഹെഡ് ലൈനിന് താഴെ കേബിളുകള്‍ വലിക്കുന്നത് കാരണം ഏതെങ്കിലും ഒരു ഫീഡര്‍ തകരാറിലായാല്‍ രണ്ട് ഫീഡറും ഓഫ് ചെയ്യേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
നഗരത്തില്‍ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ /ഏരിയൽ ബഞ്ച്ഡ് കേബിള്‍ ഉപയോഗിച്ച് ഒരു റിംഗ് നെറ്റ് വര്‍ക്ക് ഫോം ചെയ്ത് റിംഗ് മെയിൻ യൂണിറ്റുകള്‍ സ്ഥാപിച്ച് വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിന് റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടര്‍ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
727.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ എത്ര വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത വീടുകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ; വിശദാംശം നല്‍കുമോ?
728.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ഇനിയും പ്രവർത്തിക്കാത്തത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ചാർജിങ് സ്റ്റേഷനുകൾ അടിയന്തരമായി പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നത്; വിശദമാക്കാമോ?
729.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വ്യാപകമാക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പാരമ്പര്യേതര ഊര്‍ജ്ജം വിപുലമായി ഉപയോഗിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
730.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍/കോളേജുകളിലെ കമ്പ്യൂട്ടര്‍ ലാബുകള്‍ സൗരോര്‍ജ്ജ പദ്ധതിയില്‍പ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
731.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ടോ; വിശദമാക്കുമോ?
732.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ വൈദ്യുതാഘാതം മൂലമുള്ള അപകടമരണങ്ങൾ വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കെ.എസ്.ഇ.ബി. സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
ജില്ലയിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഉണ്ടായ അപകടമരണങ്ങളുടെ കണക്കുകൾ എത്രയെന്നും അപകടം ഉണ്ടായാലുടൻ വൈദ്യുത ബന്ധം വിച്ഛേദിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ എന്തൊക്കെയെന്നുമുളള വിശദാംശം നൽകുമോ;
( സി )
ഇത്തരത്തില്‍ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം നൽകാറുണ്ടോയെന്ന് അറിയിക്കുമോ?
733.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. പെരിന്തൽമണ്ണ സെക്ഷന് കീഴിൽ നിലവിൽ എത്ര ഗുണഭോക്താക്കളാണ് ഉള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സെക്ഷൻ വിഭജിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
734.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സെക്ഷന്‍ ഓഫീസുകള്‍ ഉണ്ടെന്നും അവയുടെ പ്രതിമാസ വാടക എത്രയെന്നും സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഏതൊക്കെ സെക്ഷന്‍ ഓഫീസുകള്‍ക്കാണ് സ്വന്തമായി ഭൂമി ഉള്ളതെന്നും അവയ്ക്ക് സ്വന്തമായി കെട്ടിടം എപ്പോള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
735.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഇരുപത്തയ്യായിരത്തിലധികം ഉപഭോക്താക്കളുള്ള സെക്ഷന്‍ ഓഫീസുകൾ എത്രയുണ്ടെന്ന് പേര് സഹിതം വ്യക്തമാക്കാമോ;
( ബി )
സെക്ഷൻ ഓഫീസുകൾ വിഭജിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന ജില്ലയിലെ സെക്ഷൻ ഓഫീസുകൾ വിഭജിക്കാൻ വൈകുന്നതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഇതിനുമുമ്പ് എത്ര ഉപഭോക്താക്കൾ ഉള്ള സെക്ഷൻ ഓഫീസുകൾ ആണ് വിഭജിച്ചിട്ടുള്ളതെന്ന് പേര് സഹിതം വ്യക്തമാക്കാമോ?
736.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴൂര്‍ 110 കെ.വി. സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
സബ്‌സ്‌റ്റേഷന്റെ എത്ര ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പണികള്‍ പൂര്‍ത്തിയാക്കി സബ്‌സ്‌റ്റേഷന്‍ എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
737.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ ആര്യൻകോട്, കള്ളിക്കാട്, പെരുങ്കടവിള, വെള്ളറട, ഒറ്റശേഖരമംഗലം, അമ്പൂരി എന്നീ മലയോര പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ഒറ്റശേഖരമംഗലം കേന്ദ്രമാക്കി സബ്സ്റ്റേഷൻ ആരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; സബ്സ്റ്റേഷന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്നും എത്ര തുക ചെലവ് പ്രതീക്ഷിക്കുന്നുവെന്നും വെളിപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കാമോ?
738.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പിണ്ണാക്കനാട് 33 കെ.വി. സബ്സ്റ്റേഷനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കി പ്രസ്തുത സബ്‌സ്റ്റേഷന്റെ നിർമ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
739.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ തിമിരി വില്ലേജില്‍ 110 കെ.വി. സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
740.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഡുപ്പി-കരിന്തളം 400 കെ.വി. ലൈനും സബ്‌സ്റ്റേഷനും സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
741.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിക്കാപറമ്പിൽ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
നെല്ലിക്കാപറമ്പില്‍ സബ്സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
742.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി അടിവാരത്തെ നിര്‍ദ്ദിഷ്ട 110 കെ.വി. സബ്സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ആയതിനുള്ള സ്ഥലമെടുപ്പ് ഏതുവരെയായി എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
743.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ചെറുകിട ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതിനിടയാക്കിയ കാരണം വിശദമാക്കാമോ;
( ബി )
ഇതോടനുബന്ധിച്ച് ഹൈഡല്‍ ടൂറിസം പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ;
( സി )
പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കിയിട്ടുള്ളത് എത്രയാണെന്ന് വ്യക്തമാക്കാമോ?
744.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സ്ഥലങ്ങളില്‍ ഇ-വെഹിക്കിള്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകൾ കെ.എസ്.ഇ.ബി. സ്ഥാപിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തില്‍ കെ.എസ്.ഇ.ബി. യ്ക്ക് നാളിതുവരെ എത്ര രൂപ വരുമാനം ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
745.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായുള്ള ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകളും ചാര്‍ജിംഗ് സ്റ്റേഷനുകളും തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എവിടെയൊക്കെ ആരംഭിക്കുവാനാണ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
അവ ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും അവ എന്ന് മുതൽ പ്രവർത്തന സജ്ജമാകുമെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.