STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം മുകേഷ്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവിഷ്കരിച്ചിട്ടുള്ള മുന്‍ഗണനാ പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
പ്രധാന പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും പ്രാവര്‍ത്തികമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിരന്തര അവലോകനം നടത്തി വരുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നേടിയെടുക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ?
2.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ശ്രീ. കെ. വി. തോമസിനെ ഡൽഹിയിൽ നിയമിക്കുവാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ; ഇദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചിട്ടുള്ള ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദവിവരം നൽകുമോ;
( ബി )
നിലവിൽ ഡൽഹിയിൽ ചീഫ് സെക്രട്ടറി റാങ്കിൽ ഒരു ഒ.എസ്.ഡി. യും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ റസിഡന്റ് കമ്മീഷണർ തസ്തികയിലും ഉണ്ടായിരിക്കേ പ്രസ്തുത വ്യക്തിയെ പ്രത്യേക പ്രതിനിധിയായി നിയമിക്കുവാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ;
( സി )
മുമ്പ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും ഡൽഹിയിൽ നിയമിച്ചിട്ടുണ്ടോ; എങ്കിൽ അവർക്ക് നൽകിയിട്ടുള്ള ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിശദവിവരം നൽകുമോ?
3.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പിലാക്കിയ ആദ്യ നൂറുദിന പരിപാടി, രണ്ടാം നൂറുദിന പരിപാടി എന്നിവയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മന്ത്രിസഭയുടെ രണ്ടാം വാർഷിക ദിനത്തില്‍ അവസാനിക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തുവാനും ഓരോ വകുപ്പും പരമാവധി പരിപാടികൾ നൂറുദിന പരിപാടികളുടെ ഭാഗമാക്കാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
മൂന്നാം നൂറുദിന കർമ്മപരിപാടി കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
4.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡൽഹി കേരള ഹൗസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആരാണെന്നും ഇദ്ദേഹത്തിൽ നിക്ഷിപ്തമായിട്ടുള്ള ഔദ്യോഗിക കർത്തവ്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി റിട്ടയർ ചെയ്ത സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ഡൽഹിയിൽ നിയമിച്ചിട്ടുണ്ടോ; ഇദ്ദേഹത്തിൽ നിക്ഷിപ്തമായിട്ടുള്ള കർത്തവ്യങ്ങൾ എന്തൊക്കെയാണെന്നും നാളിതുവരെ ഇദ്ദേഹത്തിന്റെ സേവനങ്ങൾക്കായി സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഇനം തിരിച്ച് അറിയിക്കുമോ;
( സി )
മേൽപ്പറഞ്ഞ രണ്ട് ഉദ്യോഗസ്ഥരെ കൂടാതെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടുകൂടി മറ്റൊരാളെ ഡൽഹിയിൽ നിയോഗിക്കേണ്ട സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രതിനിധിയിൽ നിക്ഷിപ്തമാക്കിയിട്ടുള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്; അദ്ദേഹത്തിന്റെ സേവന വേതന വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
5.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ അംഗങ്ങൾക്ക് പെൻഷൻ അനുവദിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
6.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കെ-റെയില്‍ പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ കാലാവധി എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ ഭാവി വികസനത്തില്‍ കെ-റെയില്‍ ഉണ്ടാക്കുന്ന മാറ്റം വിശദമാക്കാമോ?
7.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കളളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ച അപേക്ഷയുടെ സ്ഥിതി അറിയിക്കുമോ;
( സി )
ഇത് സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
8.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കളളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിന് വിദേശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഏത് മേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ധാരണയായിട്ടുളളതെന്നും ഇതിന്റെ വിശദാംശങ്ങവും ലഭ്യമാക്കുമോ?
9.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എന്തെങ്കിലും പദ്ധതി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
10.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിൽ ഏതൊക്കെ പ‍ഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി പൈപ്പിലൂടെ പ്രകൃതിവാതക ഗാര്‍ഹിക വിതരണ ശ്യംഖല നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി പ്രകാരം പൈപ്പിലൂടെ പ്രകൃതി വാതക വിതരണ ശൃംഖല നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
11.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി സാമൂഹ്യാഘാത പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; സാമൂഹ്യാഘാത പഠനത്തിന്റെ മുന്നോടിയായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വിമാനത്താവള നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
12.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ൽ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്; വകുപ്പ് തിരിച്ച് വിശദാംശം അറിയിക്കാമോ?
13.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഏതെല്ലാം തീവ്രയജ്ഞ പരിപാടികൾ എത്ര തവണകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രഖ്യാപനങ്ങൾ കൊണ്ടുണ്ടായ ഫലം എന്താണെന്ന് വിശദമാക്കാമോ;
( സി )
ഇനിയും തീർപ്പാക്കാൻ എത്ര ഫയലുകൾ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഏതെല്ലാം വകുപ്പുകളിലാണ് ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നതെന്നും അവ പരിഹാരമില്ലാതെ അനന്തമായി നീളാൻ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
എത്രകാലമായി ഈ ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നു എന്ന് അറിയിക്കാമോ;
( ഇ )
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ എത്ര ഫയലുകൾ കെട്ടിക്കിടക്കുന്നു എന്ന് വ്യക്തമാക്കാമോ; എത്രകാലമായി ഈ ഫയലുകൾ തീരുമാനമാകാതെ കിടക്കുന്നുണ്ടെന്നും ഏത് വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇവയെന്നും വെളിപ്പെടുത്തുമോ;
( എഫ് )
ജില്ലകളിലും സെക്രട്ടേറിയറ്റിലും കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് ഉണ്ടാക്കാൻ എന്ത് നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് വ്യക്തമാക്കാമോ?
14.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങളുടെ പരാതികള്‍ മന്ത്രിമാര്‍ക്ക് നേരിട്ടല്ലാതെ നല്‍കുന്നതിനും അതില്‍ തുടര്‍നടപടി ഉറപ്പുവരുത്തുന്നതിനും ഇതുസംബന്ധിച്ച വിവരം പരാതിക്കാരെ അറിയിക്കുന്നതിനും ഓരോ വകുപ്പിലും സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
ഓരോ മന്ത്രിമാര്‍ക്കും ഇതേവരെ ലഭിച്ച പരാതികളുടെ എണ്ണമെത്രയെന്നും അതില്‍ പരിഹരിക്കപ്പെട്ടവ എത്രയെന്നും അറിയിക്കാമോ;
( സി )
പരാതികളുടെ നിലവിലെ സ്ഥിതി അറിയുന്നതിനും പരാതിയിന്മേല്‍ സ്വീകരിച്ച നടപടികളുടെ ഓരോ ഘട്ടവും അറിയുന്നതിനും കഴിയുമായിരുന്ന പഴയ ഓണ്‍ലൈന്‍ സംവിധാനം മാറ്റാനുണ്ടായ കാരണം വിശദമാക്കാമോ?
15.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ വകുപ്പുകളിൽ ഇ-ഫയൽ സംവിധാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
എല്ലാ വകുപ്പുകളിലും ഏകീകൃത ഇ-ഫയൽ സംവിധാനമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇ-ഫയൽ സംവിധാനം നടപ്പിലാക്കുന്നതിന് നോഡൽ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത സംവിധാനത്തിൽ പൊതുജനങ്ങൾക്ക് അവരുമായി ബന്ധപ്പെട്ട ഫയൽ ഏത് ഉദ്യോഗസ്ഥന്റെ പക്കലാണെന്നും ടിയാള്‍ എത്രസമയം ഫയൽ കൈവശം വച്ചിരുന്നുവെന്നും അറിയാനുള്ള സംവിധാനം ഉണ്ടാകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
16.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപയോഗശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നും മറ്റ് ഓഫീസ് പരിസരങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത് കാരണം മറ്റ് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് സ്ഥലം ലഭ്യമല്ലാതാകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
17.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, സംഘടന നേതാക്കന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ എണ്ണം വ്യക്തമാക്കാമോ?
18.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർവീസിലിരിക്കേ മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് ജോലി നൽകുന്നതിലെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്നും ഇനി എത്ര അപേക്ഷകർക്ക്‌ നിയമനം നല്കാനുണ്ടെന്നും വകുപ്പ് തിരിച്ച് അറിയിക്കാമോ?
19.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനത്തിനായി ഓരോ വകുപ്പിലും ധാരാളം അപേക്ഷകര്‍ നിലവിലുള്ളത് കണക്കിലെടുത്ത് അവര്‍ക്ക് വേഗത്തില്‍ ജോലി ലഭ്യമാക്കുന്നതിനും ആശ്രിത നിയമനത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
20.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഐ.എ.എസ്., ഐ.പി.എസ്. പരിശീലന കേന്ദ്രങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
സിവില്‍ സര്‍വീസ് മേഖലയില്‍ മലയാളികളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കുമോ?
21.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
22.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് പുതുതായി ഏതെങ്കിലും പ്രവൃത്തികള്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കുമോ?
23.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പ്രവൃത്തികള്‍ നടപ്പിലാക്കുമ്പോള്‍ മാവേലിക്കര മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്ന വിഷയം പരിഗണിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ട മാവേലിക്കര മണ്ഡലത്തിലെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
24.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കുമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതെങ്കിലും പ്രവൃത്തികള്‍ക്ക് പുതുതായി അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അവ എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ;
( സി )
പുതുതായി അനുമതി ലഭിച്ച പ്രവൃത്തികള്‍ ആരംഭിച്ച് എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
ഇവയില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
റീബില്‍ഡ് കേരളയുടെ രണ്ടാം ഘട്ടത്തില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും ഏതെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
റീബില്‍ഡ് കേരള അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പദ്ധതികള്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?
25.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ റീബിൽഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ ആലമ്പള്ളം പാലത്തിന്റെ പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് പാലം പണി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
26.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍, കോതമംഗലം മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ വരുന്ന റോഡുകളില്‍ മണികണ്ഠം ചാല്‍ - വെള്ളാരം കുത്ത് റോഡ് ഉള്‍പ്പെട്ടിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എത്ര തുകയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ; നിര്‍മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
റീബില്‍ഡ് കേരള പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കോതമംഗലം മണ്ഡലത്തിലെ ഏതെല്ലാം പ്ര൮ത്തികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
റീബില്‍ഡ് കേരള പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പ്രസ്തുത മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
27.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ റീ-ബില്‍ഡ് കേരള പദ്ധതി പ്രകാരം നടന്നുവരുന്ന റോഡ് നിര്‍മ്മാണ പ്രവ‍ൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താമോ;
( ബി )
പ്രസ്തുത പ്രവൃത്തികളും നടപ്പിലാക്കുന്നതിന് നേരിടുന്ന കാലതാമസത്തിന്റെ കാരണം ഓരോ പ്രവര്‍ത്തികളും തരം തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡ് പ്രവ‍ൃത്തികള്‍ ഏതൊക്കെ പഞ്ചായത്തിലെ ഏതൊക്കെ വാര്‍ഡുകളിലാണ് നടപ്പിലാക്കുന്നതെന്ന് തരംതിരിച്ച് വിശദമാക്കാമോ?
28.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍, 2022-23 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
29.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
30.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി പുന:സംഘടിപ്പിക്കാത്തതിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അടിയന്തരമായി പുന:സംഘടിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
31.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന നിയമം മൂലം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി ഇടപെട്ട് ഇളവുകൾ അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ലൈഫ് ഭവന പദ്ധതികളിൽ പ്രസ്തുത നിയമം പ്രതികൂലമായി ബാധിക്കുന്ന അപേക്ഷകര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ കഴിയുമോയെന്ന് വിശദമാക്കാമോ?
32.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭ്യമാകേണ്ട അപേക്ഷകള്‍ എത്രയെന്ന് ജില്ല അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ എന്നത്തേയ്ക്ക് അനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ കാലാവധി അവസാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്നെന്ന് വ്യക്തമാക്കുമോ;
( ഡി )
അതോറിറ്റി പുന:സംഘടിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കുമോ;
( ഇ )
വെെപ്പിന്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട എത്ര അപേക്ഷകള്‍ക്ക് അനുമതി നല്‍കേണ്ടതായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; അനുമതി എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?
33.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെ എന്ന് പദ്ധതിയുടെ പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ?
34.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടാര്‍ മിക്സിംഗ് യൂണിറ്റുകള്‍ (പ്ലാന്റുകള്‍) അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കൂത്താട്ടുകുളം വെങ്കളം ടാര്‍ മിക്സിംഗ് പ്ലാന്റിന് നിലവില്‍ മലിനീകരണ നിയന്ത്രണ നിയമപ്രകാരം പ്രവർത്തനാനുമതി നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കുമോ; എങ്കിൽ അതിന് ആധാരമായ കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ടാര്‍ മിക്സിംഗ് പ്ലാന്റ് ആരംഭിക്കുന്നതിന് മുന്‍പായി പാരിസ്ഥിതിക/മലിനീകരണ ആഘാത പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ ആയതിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി സ്ഥലം പരിശോധിച്ചപ്പോള്‍ പ്രസ്തുത മേഖലയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ സ്ഥിതിചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത മേഖലയിലെ പ്രദേശവാസികള്‍ക്ക് ടാര്‍ മിക്സിംഗ് പ്ലാന്റിൽ നിന്നുള്ള മലിനീകരണം ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ സൃഷ്ടിക്കുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
എങ്കില്‍ പ്രസ്തുത പ്ലാന്റ് മാറ്റിസ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
35.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് (കെ.എ.എസ്) നിലവില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
ഇവരുടെ ട്രെയിനിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ ഇപ്രകാരം ട്രെയിനിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇവരെ എത് കാറ്റഗറിയിലാണ് നിയമിച്ചിരിക്കുന്നതെന്നും അറിയിക്കാമോ?
36.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിട്രേറ്റീവ് സർവീസ് പരീക്ഷ പ്രകാരം നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കിയിരിക്കുന്നവരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റുകളില്‍ നിന്നും വ്യത്യസ്ത സ്ട്രീമുകളില്‍ നിയമനം ലഭിച്ചവരുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സിവില്‍ സര്‍വീസ് മാതൃകയില്‍ കെ.എ.എസ്. പരീക്ഷ എല്ലാ വര്‍ഷവും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ?
37.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശ -സി) വകുപ്പിന്റെ 8/11/2022 തീയതിയിലെ ഉപ.സി.3/100/2022/ ഉഭപവ നമ്പർ സർക്കുലർ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ് എന്നിവയിൽ നിന്നും അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ഓവർസീയർ ഗ്രേഡ് 1 (സിവിൽ), ഓവർസീയർ ഗ്രേഡ് 2 (സിവിൽ), ഓവർസീയർ ഗ്രേഡ് 3 (സിവിൽ) എന്നീ തസ്തികളിൽ എത്ര ഒഴിവുകൾ പി.എസ്.സി-ക്ക് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
38.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വകുപ്പുകളിലുണ്ടാകുന്ന ഒഴിവുകൾ യഥാസമയം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
2021, 2022 വർഷങ്ങളില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തിയിട്ടുണ്ടോ; എങ്കിൽ വകുപ്പ് തിരിച്ച് വിശദാംശം വ്യക്തമാക്കാമോ?
39.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ഡിസംബര്‍ 31 വരെ വയനാട് ജില്ലയില്‍ നടത്തിയ പി.എസ്.സി. നിയമനങ്ങളുടെ കണക്ക് തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങളിൽ ആകെ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?
40.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പി.എസ്.സി. മുഖേന എത്ര പേർക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ടെന്ന് വകുപ്പ് തിരിച്ചുള്ള വിശദാംശങ്ങൾ നൽകുമോ;
( ബി )
നിലവിലുള്ള ഒഴിവുകൾ കാലതാമസം കൂടാതെ നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
41.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ പി.എസ്.സി. മുഖേന എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വകുപ്പ് തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
42.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2022 ഡിസംബര്‍ വരെ പി.എസ്.സി. മുഖേന നടത്തിയ നിയമനങ്ങളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പി.എസ്.സി. മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
43.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വിവിധ സർക്കാർ വകുപ്പുകളിൽ പി.എസ്.സി. മുഖേന നിയമനം ലഭിച്ച എത്ര ജീവനക്കാർ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
( സി )
2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷ കാലയളവിൽ നടത്തിയ പി.എസ്.സി. നിയമനങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം പി.എസ്.സി. മുഖേന നടത്തിയ നിയമനങ്ങളുടെ കണക്ക് വ്യക്തമാക്കാമോ?
44.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തൃശ്ശൂര്‍ ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തില്‍ നിന്നും പ്രസ്തുത തൃശ്ശൂര്‍ ജില്ലാ ഓഫീസിനായി സ്ഥലം അനുവദിച്ച് കിട്ടുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
45.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ ‌‌‌‌എത്ര ‌ഒഴിവുകളാ‌ണ് നിലവിലുള്ളത്; ഇതില്‍ എത്ര ഒഴിവുകളാ‌‌ണ് പി.എസ്.സി.‌യ്ക്ക് റിപ്പോ‌ര്‍‌ട്ട് ചെയ്തിട്ടുള്ളതെന്നും ഇനി എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യാനുള്ളതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ 2023 നവംബര്‍ മാസത്തിനു മുൻപ് എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തിക‌യില്‍ എത്ര പ്രതീക്ഷിത ‌ഒഴിവുക‌ളുണ്ടാകുമെന്നാണ് കണക്കാക്കി‌യി‌‌ട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ ഏതെല്ലാം ഓഫീസുകളില്‍ എത്ര വീതം എല്‍.ഡി. ടൈപ്പിസ്റ്റുമാരു‌ടെ ‌അനുവദനീയമായ തസ്തികകളാ‌ണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ഡി )
എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികളിലെ ഒഴിവുകള്‍ സമയബന്ധിതമായി പി.എസ്.സി-യ്ക്ക് റിപ്പോര്‍ട്ട് ചെ‌യ്യുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് ന‌ടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
മലപ്പുറം ജില്ലയിലെ ഏതെല്ലാം ഓഫീസുകളില്‍ എത്രപേര്‍ വീതം എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ താല്കാലിക/കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
46.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമനങ്ങൾ പി.എസ്.സി. മുഖേന ആക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് നിലവിൽ വന്നിട്ടും നാളിതുവരെ പി.എസ്.സി. വഴി നിയമനം നടത്തുവാൻ സാധിക്കാത്ത സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ; ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
നിയമനങ്ങൾ പി.എസ്.സി. മുഖേന ആക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് നാളിതുവരെ നിലവിൽ വന്നിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി.ക്ക്‌ വിട്ടു നൽകിയ തീയതിയും വ്യക്തമാക്കുമോ?
47.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. മുഖേന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ബി )
ഏതെല്ലാം വകുപ്പുകളിലാണ് ഇപ്രകാരം നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
48.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ എത്ര പേര്‍ക്കാണ് പി.എസ്.സി. വഴി നിയമനം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴില്‍ ലഭിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
ഒഴിവുകള്‍ കൃത്യമായി പി.എസ്.സി-യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
49.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിലെ തസ്തിക വെട്ടിക്കുറക്കലും പുനർവിന്യാസവും മൂലം പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ നിന്നും കാര്യമായ നിയമനം നടക്കാത്തത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
റാങ്ക് ലിസ്റ്റുകൾ നിലവിൽ ഉള്ള തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് അവസാനിപ്പിച്ച് തസ്തികകൾ പി.എസ്.സി. ക്ക്‌ റിപ്പോർട്ട്‌ ചെയ്യുവാൻ എല്ലാ വകുപ്പുകൾക്കും അടിയന്തര നിർദേശം നൽകുമോ; വ്യക്തമാക്കുമോ?
50.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പി.എസ്.സി. നടത്തിയ കേരള കൊളീജിയേറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജ്യോഗ്രഫിയില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ (കാറ്റഗറി നമ്പര്‍ 294/2019) റാങ്ക് ലിസ്റ്റ് പട്ടികയില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ നിയമനങ്ങള്‍ക്കായി നിലവില്‍ എത്ര ഒഴിവുകളാണ് കെ.പി.എസ്.സി.യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
51.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പി.എസ്.സി. നടത്തിയ ഫുഡ് സേഫ്റ്റി ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 499/2019) റാങ്ക് പട്ടികയില്‍ നിന്നും എത്ര പേര്‍ക്ക് ഇതിനകം നിയമനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ നിയമനങ്ങള്‍ക്ക് നിലവില്‍ എത്ര ഒഴിവുകളാണ് കെ.പി.എസ്.സി.യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
52.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 296/2019 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഗണിതശാസ്ത്രം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനായി പി.എസ്.സി. പരീക്ഷയും അഭിമുഖവും പൂർത്തിയാക്കി ദീർഘകാലം കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത റാങ്ക് ലിസ്റ്റ് എന്നത്തേക്ക് പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കുമോ?
53.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍ക്കും, ഇതര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാഹനം വാങ്ങുന്നതിനായി മിതമായ പലിശനിരക്കിൽ വായ്പ അനുവദിക്കുന്ന മാതൃകയിൽ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാഹനം വാങ്ങുന്നതിന് മിതമായ പലിശനിരക്കിൽ വായ്പ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
സ്വകാര്യ/പൊതുമേഖല/സഹകരണ ബാങ്കുകളില്‍ നിന്നും വാഹനം വാങ്ങുന്നതിനായി മിതമായ പലിശനിരക്കിൽ വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത വിഷയം സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയില്‍ അജണ്ടയായി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക വാഹന വായ്പ അനുവദിക്കുന്ന വിഷയം ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്യുമോ; വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തില്‍ മിതമായ പലിശനിരക്കിൽ അനുവദിക്കുന്ന വാഹന വായ്പകളുടെ തിരിച്ചടവ് കാലാവധി കുറ‍ഞ്ഞത് പത്ത് വര്‍ഷമായി നിജപ്പെടുത്തുന്നതിനുള്ള ശിപാര്‍ശ പരിഗണിക്കുമോ?
54.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക് പഞ്ചിംഗ് സംവിധാനം മുഖേന ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന സമ്പ്രദായം നിലവിൽ വന്ന വകുപ്പ് ആസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നാളിതുവരെ ആരംഭിക്കാത്ത വകുപ്പ് ആസ്ഥാനങ്ങൾ ഏതെല്ലാമെന്നും ആയത് ആരംഭിക്കാത്തതിന്റെ കാരണവും വിശദമാക്കാമോ;
( സി )
പ്രസ്തുത സംവിധാനം ഇനിയും ഏർപ്പെടുത്താത്ത വകുപ്പ് ആസ്ഥാനങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
എല്ലാ വകുപ്പ് ആസ്ഥാനങ്ങളിലും പൂർണ്ണമായും പ്രസ്തുത സംവിധാനം എന്നത്തേക്ക് ഏർപ്പെടുത്താൻ കഴിയുമെന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ?
55.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്ഥലം മാറ്റം നൽകുന്നതിന് സീനിയോറിറ്റി കണക്കാക്കുമ്പോള്‍ ആകെയുള്ള സേവനകാലയളവല്ല മറിച്ച് നിലവിൽ ജോലി ചെയ്യുന്ന ഓഫീസിൽ ജോലിയിൽ പ്രവേശിച്ച തീയതിയാണ് പരിഗണിക്കുക എന്ന് പൊതുഭരണ വകുപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
56.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റില്‍ പുതുതായി നടപ്പിലാക്കിയ ആക്സസ്സ് കാര്‍ഡ് സംവിധാനം കൊണ്ടു വന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കാമോ;
( ബി )
ആക്സസ്സ് കാര്‍ഡ് സംവിധാനം നടപ്പിലാക്കിയതിന്റെ ഭാഗമായി എത്ര തുക ചെലവഴിച്ചു; കരാര്‍ നല്‍കിയ സ്ഥാപനത്തിന്റെ വിശദാംശം നല്‍കാമോ;
( സി )
ആക്സസ്സ് കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിന് സെക്രട്ടേറിയറ്റിനുള്ളിലെ ഭരണ-പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഭീമമായ തുക വിനിയോഗിച്ച് സ്ഥാപിച്ച പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എം.എല്‍.എ., എം.പി. തുടങ്ങിയവര്‍ക്കും അവരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് അനുവദിച്ച ഇളവ്‌ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
57.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭരണഭാഷ മലയാളം ആക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ഭരണഭാഷ മലയാളമായി ഉപയോഗിക്കുന്ന എത്ര വകുപ്പുകളാണുള്ളതെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളിലും ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
58.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് തസ്തികമാറ്റം മുഖേന ഉദ്യോഗക്കയറ്റം അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍ തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടിക തിരുവനന്തപുരം ജില്ലയില്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ പ്രസ്തുത പട്ടിക നല്‍കാമോ?
59.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗുരുതര കുറ്റങ്ങള്‍ക്ക് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സര്‍ക്കാര്‍ ജീവനക്കാരുടെ വിശദാംശം ജില്ല, വകുപ്പ് എന്നിവ തിരിച്ച് വിശദമാക്കുമോ;
( ബി )
കോടതിവിധി വരുന്നതിന് മുമ്പുതന്നെ ഇത്തരക്കാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( സി )
കോടതിവിധി ജീവനക്കാര്‍ക്ക് പ്രതികൂലമാകുന്നപക്ഷം സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് സ്വീകരിക്കുന്ന നടപടികള്‍ എന്താണെന്ന് വിശദമാക്കുമോ?
60.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
കോതമംഗലം നിയോജക മണ്ഡലത്തില്‍ ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളിലും, പൊതുസ്ഥലങ്ങളിലും, സ്ഥാപനങ്ങളിലുമാണ് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ എത്ര ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കി വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ആദിവാസി മേഖലകളിലുള്ളവര്‍ക്ക് കൂടി പ്രയോജനം ലഭിക്കത്തക്കവിധം കെ-ഫോണ്‍ പദ്ധതി വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
61.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര വീടുകള്‍ക്കും ഓഫീസുകള്‍ക്കുമാണ് ആദ്യഘട്ടമായി കെ-ഫോണ്‍ കണക്ഷന്‍ നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
അടുത്ത ഘട്ടത്തില്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര കണക്ഷനുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഏതൊക്കെ മേഖലകളിലാണ് ആയത് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നിലവില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ വിശദമാക്കാമോ?
62.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എത്ര വീടുകള്‍ക്കും ഓഫീസുകള്‍ക്കുമാണ് കെ-ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നിലവില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
63.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്ന സേവനങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പുതുതായി അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
64.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി. വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ അറിയിക്കാമോ;
( ബി )
ഓരോ സേവനങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള നിശ്ചിത ഫീസ് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി പ്രദര്‍ശിപ്പിക്കാത്ത ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത ഫീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാമോ;
( ഡി )
പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി അപേക്ഷിക്കാനുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
65.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കെ-ഫോൺ സേവനം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി എന്താണെന്നും പ്രസ്തുത സേവനം ആരംഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിൽ കെ - ഫോൺ സേവനം നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ അറിയിക്കാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിൽ കെ - ഫോൺ സേവനം നൽകുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും തിരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?
66.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സി-ഡിറ്റിൽ പുതുതായി എത്ര പ്രോജക്ടുകൾ ആരംഭിച്ചുവെന്നും പ്രസ്തുത കാലയളവിൽ എത്രപേരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചുവെന്നും പ്രസ്തുത പ്രോജക്ടുകളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ;
( ബി )
2016 ജൂൺ 1 മുതൽ 2023 ജനുവരി 15 വരെ പുതുതായി എത്രപേരെ സി-ഡിറ്റിലെ വെബ് സർവ്വീസ് വിഭാഗത്തിൽ പുതുതായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്; അവരുടെ തസ്തികയും ശമ്പളവും വ്യക്തമാക്കുമോ;
( സി )
2016 ജൂൺ മാസം 1 മുതൽ 2022 ഡിസംബർ വരെ പുതുതായി എത്ര പ്രോജക്ടുകൾ സി-ഡിറ്റിലെ വെബ് സർവ്വീസ് വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്; പ്രോജക്ടുകളുടെ വിവരവും തുകയും വിശദമാക്കുമോ; ഈ വിഭാഗത്തിൽ നിലവിൽ ആകെ എത്രപേർ ജോലി ചെയ്തുവരുന്നു; വ്യക്തമാക്കാമോ;
( ഡി )
മോട്ടോർ വെഹിക്കിൾസ് വകുപ്പുമായുള്ള എഫ്.എം.എസ്. പ്രോജക്ടിൽ തുച്ഛശമ്പളത്തിന് ജോലിചെയ്തു വരുന്ന കരാർ ജീവനക്കാരെ സ്ഥലംമാറ്റാനുണ്ടായ സാഹചര്യം വിശദമാക്കുമോ; ഈ പ്രോജക്ടിലെ ഹൗസ് കീപ്പിംഗ് ജീവനക്കാർക്ക് നൽകി വരുന്ന ദിവസവേതനം എത്രയാണെന്ന് വിശദമാക്കുമോ; നിലവിലെ ജീവിതച്ചെലവുസൂചിക അനുസരിച്ച് ശമ്പളവർദ്ധനവിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
മോട്ടോർ വാഹന വകുപ്പിലെ എഫ്.എം.എസ്. പ്രോജക്ടിൽ ഡ്രൈവിംഗ് ലൈസൻസ്, ആർ.സി. എന്നിവ പി.വി.സി. കാർഡിൽ പ്രിന്റ് ചെയ്യാൻ സി-ഡിറ്റിനെ ഏൽപ്പിച്ചിട്ട് അതു സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ പ്രസ്തുത സ്ഥാപനത്തിൽ നിന്നും പ്രിന്റിംഗ് നഷ്ടപ്പെടുകയും, മറ്റു കമ്പനികളെ ഏൽപ്പിക്കാനുണ്ടായ സാഹചര്യം സൃഷ്ടിച്ച ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമോയെന്ന് വിശദമാക്കുമോ?
67.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ഐ.ടി. മേഖലയില്‍ എത്ര തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് പുതിയതായി വന്ന ഐ.ടി. കമ്പനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
ഐ.ടി. മേഖലയില്‍ കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നതിനായി വികസിപ്പിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്തെല്ലാമെന്ന് വിവരിക്കുമോ; വിശദാംശം നൽകുമോ?
68.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർക്കാർ വകുപ്പുകളുടെ എത്ര പ്രോജക്ടുകളാണ് നിലവിൽ സി-ഡിറ്റ് ചെയ്തുവരുന്നത്; 2016-ന് ശേഷം എത്ര പ്രോജക്ടുകൾ സി-ഡിറ്റ് ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി, സി.എം.ഡി.ആർ.എഫ്., സി.എം.ഒ. പോർട്ടൽ എന്നീ പ്രോജക്ടുകൾ സി-ഡിറ്റ് ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ കമ്പനികൾക്കാണ് ഔട്ട്സോഴ്സ് ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
( സി )
പത്ത് വർഷത്തിലേറെയായി സി-ഡിറ്റ് നിർവഹിച്ച് വരുന്ന എഫ്.എം.എസ്.എം.വി.ഡി. പ്രൊജക്ട് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള നീക്കം നടക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
എഫ്.എം.എസ് .എം.വി.ഡി. പ്രൊജക്ടിൽ ഈ സർക്കാരിന്റെ മിനിമം വേജസ് ഉത്തരവ് അനുസരിച്ചാണോ ശമ്പളം നൽകി വരുന്നത്; ഇവരുടെ ശമ്പളം അവസാനമായി പരിഷ്കരിച്ചത് ഏത് വർഷമാണ്; വിശദമാക്കുമോ?
69.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2021 മുതൽ പുതുതായി എത്ര ഐ.റ്റി. കമ്പനികള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഐ.റ്റി. മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
70.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓറക്കിള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചാനല്‍ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനായി അറുപത്തിനാല് ലക്ഷം രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ സൊനാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന കമ്പനിക്ക് 31.05.2019-ല്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പര്‍ച്ചേസ് ഓര്‍ഡര്‍ ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി-ഡിറ്റിലെ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പരാതിയിൽ ചൂണ്ടികാണിച്ച വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
തുടര്‍ന്ന് കരാർ ഒപ്പിട്ടിരുന്നില്ല എന്ന കാരണത്താല്‍ പ്രസ്തുത പര്‍ച്ചേസ് ഓര്‍ഡര്‍ സി-ഡിറ്റ് റദ്ദാക്കിയിരുന്നോ എന്ന് അറിയിക്കുമോ; സി-ഡിറ്റ് ഓര്‍ഡര്‍ റദ്ദാക്കിയെങ്കിലും നിഷ്കര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍ അളവില്‍ സോഫ്റ്റ്‌വെയര്‍ സി-ഡിറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും അതിന് അധിക തുക ആവശ്യപ്പെട്ട് കൊണ്ടും ഒറാക്കിള്‍ സി-ഡിറ്റിനു കത്തു നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
11.08.2021-ലെ 83/എ 1/അഡ്മിൻ./2020/സി-ഡിറ്റ് നമ്പർ കത്തിൽ സൂചിപ്പിച്ചത് പോലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ലൈസെന്‍സ് വാങ്ങിയതിനെ കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് സി-ഡിറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
71.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 നവംബർ മുതൽ നാളിതുവരെ കെ-ഡിസ്‌കിൽ ഏതൊക്കെ തസ്തികയിൽ നിയമനത്തിനായി സി.എം.ഡി. മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്; ഓരോ തസ്തികയുടെയും പേര്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ഒഴിവുകളുടെ എണ്ണം എന്നിവ വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രേഖാമൂലം അറിയിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അറിയിപ്പിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
മേൽപ്പറഞ്ഞ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തെ എംപ്ലോയ്മെന്റ്/പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികാരികൾ രേഖാമൂലം കെ-ഡിസ്കിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയം സംബന്ധിച്ച് നടത്തിയ കത്തിടപാടുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ടിന് വിരുദ്ധമായി നടപ്പാക്കുന്ന മേൽപ്പറഞ്ഞ നിയമനപ്രക്രിയ അടിയന്തരമായി റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
72.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ ഉള്‍പ്പെടുത്തി ചികിത്സക്ക് വിധേയരായ രോഗികള്‍ക്ക് സി.എം.ഡി.ആര്‍.എഫ്-ല്‍ അപേക്ഷിക്കുന്നതിന് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്ന മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരത്തിൽ ചികിത്സ തേടുന്ന രോഗികള്‍ക്ക് തുടര്‍ചികിത്സക്ക് വേണ്ടിവരുന്ന ഭീമമായ ചിലവിലേക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
73.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടിന്റെ അന്തിമ രൂപരേഖയും റിപ്പോര്‍ട്ടും തയാറായിട്ടുണ്ടോ; എങ്കിൽ ആയതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി ലഭിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഇപ്പോഴത്തെ പുരോഗതി വിശദമാക്കാമോ; സ്ഥലമേറ്റെടുക്കല്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ?
74.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ വർഷം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കരിപ്പൂർ വിമാനത്താവളം പ്രഖ്യാപിച്ചതിനാൽ ഹജ്ജ് സീസണിന് മുൻപ് വിമാനത്താവളത്തിൽ നടന്നു വരുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോ;
( ഡി )
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനം ഇറങ്ങുന്നതിനുള്ള തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
വിമാനത്താവള റൺവേ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കുന്നവർക്ക് ഭൂമിയും വീടും പകരം ലഭിക്കത്തക്ക വിധത്തിൽ പുതിയ പാക്കേജ് നൽകി സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
75.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജലം അനുവദിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കരാർ പ്രകാരം 2022 -2023 വര്‍ഷം എത്ര ടി.എം.സി. ജലമാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
76.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കേരള-തമിഴ്‍നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; എങ്കിൽ പ്രസ്തുത സമിതി കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
77.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മാഹി കനാലിന്റെ വിവിധ റീച്ചുകളിലെ സ്ഥലം ഏറ്റെടുക്കൽ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കനാലിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി റീച്ച് തിരിച്ച് വിശദമാക്കാമോ;
( ഡി )
2025 വര്‍ഷത്തിനകം പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
78.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്വറ്റോറിയൽ ഗിനിയയില്‍ 09.08.2022-ന് സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ 'എം.റ്റി. ഹീറോയിക് ഇഡുന്‍' എന്ന ചരക്കുകപ്പലിലെ മലയാളികളായ നാവികരുടെ മോചനത്തിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇവരെ എന്നത്തേയ്ക്ക് മോചിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
79.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നടക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വെെപ്പിന്‍ നിയോജകമണ്ഡലത്തിനോട് ചേര്‍ന്ന് കിടക്കുന്ന ദേശീയ ജലപാത ഗതാഗതയോഗ്യമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
80.
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ വന്‍തുക രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചതിനാല്‍ അസംഘടിത മേഖലയില്‍ പ്രവാസ ലോകത്ത് പണിയെടുക്കുന്ന സംസ്ഥാനത്തെ തൊഴിലാളികളുടെ പ്രതിനിധികളുടെ പ്രാതിനിധ്യത്തില്‍ കുറവുണ്ടായതും സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടതുമായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ലോക കേരള സഭയുടെ നാലാം സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രവാസികളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
81.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ ക്ഷേമത്തിനായി 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികളിൽ നടപ്പിലാക്കി വരുന്നവയുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി എത്ര തുക വകയിരുത്തിയെന്നും ഇതിൽ എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കുമോ?
82.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രവാസികള്‍ക്ക് നല്‍കി വരുന്ന വിവിധ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
83.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എത്ര പ്രവാസികള്‍ നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളായുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഇതുവരെ എത്ര പേര്‍ക്ക് സാന്ത്വനം പദ്ധതി പ്രകാരം ധനസഹായം നൽകിയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ എത്ര പേര്‍ക്ക് പ്രവാസി ക്ഷേമനിധി മുഖേന പെൻഷൻ ലഭിക്കുന്നു എന്ന് വ്യക്തമാക്കാമോ?
84.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി പുനരധിവാസത്തിന് നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് പദ്ധതിയെ സംബന്ധിച്ചുള്ള വിശദാംശം നൽകാമോ;
( ബി )
നിലവില്‍ പ്രസ്തുത പദ്ധതി പ്രകാരം നൽകി വരുന്ന വായ്പകൾ ഏതെല്ലാമെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
85.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം നാട്ടിലേയ്ക്ക് എത്തിയ്ക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തിലുള്ള എത്ര മൃതശരീരങ്ങള്‍ നാട്ടിലെത്തിയ്ക്കുന്നതിന് നടപടി സ്വീകരിച്ചെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
( സി )
വിദേശത്ത് വച്ച് അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരെ നാട്ടിലെത്തിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ; എങ്കില്‍ എത്ര കേസുകളില്‍ ഇത്തരം സഹായം ഉറപ്പു വരുത്തിയെന്നും ഇതിനായി ആകെ ചെലവഴിച്ച തുക എത്രയെന്നും അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വിവിധ വിദേശ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ലഭ്യമാക്കുമോ; ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമസഹായമോ മറ്റ് സഹായങ്ങളോ ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; പ്രസ്തുത ഇനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് ചെലവഴിച്ചിട്ടുള്ള തുക എത്രയെന്ന് വിശദമാക്കുമോ?
86.
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാർ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
സ്ത്രീപീഡന കേസ്സുകളിൽ പ്രതികളായവർ സ്റ്റേഷന്റെ അധികാരികളായി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ക്രിമിനൽ കേസുകളിൽ പ്രതികളായവരെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
87.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളും മറ്റ് മാഫിയകളുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നവരാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും അവര്‍ക്കെതിരെ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നുമുള്ള വിശദാംശം ജില്ല തിരിച്ച് വെളിപ്പെടുത്താമോ ?
88.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2022-23 വരെ പിങ്ക് പോലീസിനായി ബജറ്റില്‍ വകയിരുത്തിയ തുക എത്രയെന്നും ചെലവഴിച്ച തുക എത്രയെന്നും വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
89.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുമായി ബന്ധമുളളതായും പലരും ബിനാമി ബിസിനസ്സ് നടത്തുന്നതായുമുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരം പോലീസുകാരെ കണ്ടെത്തി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പോലീസ് -ഗുണ്ടാ ബന്ധം നിലനിൽക്കുന്നതിനാൽ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കുന്നതിലും കാപ്പ നിയമം നടപ്പാക്കുന്നതിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
90.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായി പറയപ്പെടുന്ന സാഹചര്യത്തിൽ ഗുണ്ടകളുമായും ക്രിമിനലുകളുമായും ബന്ധമുളള പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;
( സി )
ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
91.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പോലീസുകാരുടെ എണ്ണമെത്രയാണെന്നും അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ; ഇതില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിന് ശേഷവും സര്‍വ്വീസില്‍ തുടരുന്നവരുടെ എണ്ണമെത്രയെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത കാരണത്താൽ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ എണ്ണമെത്രയെന്ന് അറിയിക്കുമോ; അപ്രകാരം സര്‍വ്വീസില്‍ നിന്നും പുറത്താക്കിയവരെ തിരിച്ചെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
92.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയില്‍ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2016 മുതല്‍ പോലീസ് സേനാംഗങ്ങള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണമെത്ര; ഇവര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് അറിയിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സേനയില്‍പ്പെട്ടവര്‍ക്കെതിരെ എന്തൊക്കെ ശിക്ഷാ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ഡി )
2016 മുതല്‍ നാളിതുവരെ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസ് സേനാംഗങ്ങളുടെ എണ്ണം എത്ര; ഇവരുടെ തസ്തിക, ജില്ല എന്നിവ തരംതിരിച്ച് വ്യക്തമാക്കാമോ?
93.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ;
( ബി )
വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നത് വർദ്ധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം മയക്കുമരുന്നുകളാണ് കൂടുതലായി കടത്തികൊണ്ടുവരുന്നതെന്ന് വ്യക്തമാക്കാമോ ;
( സി )
വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്തികൊണ്ടുവരുന്നത് പിടികൂടിയതും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും സംബന്ധിച്ച് പോലീസ് ജില്ല അടിസ്ഥാനത്തിൽ വിവരങ്ങൾ ലഭ്യമാക്കാമോ ?
94.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ പോലീസിലെ ഇൻസ്പെക്ടർ മുതൽ സൂപ്രണ്ട് വരെയുള്ള റാങ്കുകളിൽപ്പെട്ട എത്ര ഉദ്യോഗസ്ഥർ നിലവിൽ സസ്‌പെൻഷനിലാണെന്ന് വ്യക്തമാക്കാമോ ; പ്രസ്തുത ഉദ്യോഗസ്ഥരുടെ റാങ്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥർ എത്ര കാലമായി സസ്പെൻഷനിൽ കഴിയുന്നുണ്ട്; ഉദ്യോഗസ്ഥരുടെ റാങ്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥർക്ക് 'മെമ്മോ ഓഫ് ചാർജ്' നൽകിയിട്ടുള്ളത് സസ്‌പെൻഡ് ചെയ്ത തീയതി മുതൽ എത്ര നാളുകൾക്ക് ശേഷമാണ് ; പ്രസ്തുത ഉദ്യോഗസ്ഥരുടെ റാങ്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ;
( ഡി )
പ്രസ്തുത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ തീയതി മുതൽ എത്ര നാളുകൾക്ക് ശേഷമാണ് ഉപജീവന ബത്ത നൽകിത്തുടങ്ങിയത്; റാങ്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഇ )
നാളിതുവരെ ഉപജീവന ബത്ത ലഭിക്കാത്ത എത്ര ഉദ്യോഗസ്ഥർ നിലവില്‍ സസ്‌പെൻഷനിലുണ്ട്; റാങ്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
ഉപജീവനബത്ത യഥാസമയം നൽകാതെ കാലതാമസം വരുത്തുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുവാൻ എന്തെങ്കിലും നിയമതടസ്സമുണ്ടോ; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
95.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെഞ്ഞാറമൂട് മാണിക്കലിൽ ലഹരി മാഫിയയ്ക്കെതിരെ അധികൃതർക്ക് വിവരം നൽകിയ വിദ്യാർഥിനിയുടെ വീട് കയറി പെൺകുട്ടിയെയും മാതാവിനെയും മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസ് എടുക്കാൻ പോലീസ് വിസമ്മതിച്ചതായി പറയപ്പെടുന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
മർദ്ദനമേറ്റതിനെത്തുടർന്ന് പരാതിയുമായി എത്തിയപ്പോൾ കുട്ടികളെ മർദിച്ച സംഭവത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്നും മറ്റേതെങ്കിലും കേസ് റജിസ്റ്റർ ചെയ്യാമെന്നും അറിയിച്ച് പൊലീസ് പരാതിക്കാരെ മടക്കി അയച്ചതായി പറയപ്പെടുന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
96.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുമായും ക്വട്ടേഷൻ സംഘങ്ങളുമായും അടുത്ത് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർ മിക്ക സ്ഥലങ്ങളിലും ക്രമസമാധാനപാലന ചുമതല വഹിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് പോലീസ് ഇന്റലിജന്‍സ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം നൽകുമോ?
97.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസുകാരുടെ ഗുണ്ടാമാഫിയാ ബന്ധം വളരെ കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അങ്ങനെയുള്ള പോലീസുകാരുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കുമോ;
( ബി )
പോലീസുകാരുടെ ഗുണ്ടാമാഫിയാ ബന്ധം രഹസ്യമായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യേണ്ട സ്പെഷ്യല്‍ ബ്രാഞ്ച് നിഷ്ക്രിയമായതുകൊണ്ടാണോ പോലീസുകാരുടെ ഗുണ്ടാമാഫിയാ ബന്ധം കൂടിവരുന്നത്, വ്യക്തമാക്കാമോ;
( സി )
സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി.വൈ.എസ്.പി. മാരുടെ അവലോകനയോഗം മാസത്തില്‍ എത്ര തവണയാണ് നടക്കുക; അവസാനമായി നടന്ന തീയതി എന്നാണ്;
( ഡി )
ഈ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കും ഗുണ്ടകളുമായി ബന്ധമുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവരുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ?
98.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഒക്ടോബർ 28-ന് തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടന്ന ലൈംഗിക അതിക്രമ കേസിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ., സബ് ഇൻസ്പെക്ടർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ ശ്രീ. ചാല നാസർ ഡി.ജി.പി.-ക്ക് നൽകിയ പരാതിയിൽ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; നാളിതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
ക്രിമിനൽ ബന്ധമുള്ള പോലീസ് സേനാംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
99.
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി കെ.കെ.രമ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ഭരണസ്വാധീനം ഉപയോഗപ്പെടുത്തി ലഹരി കടത്തിനടക്കം കൂട്ട് നിൽക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കരുനാഗപ്പള്ളിയിൽ അടക്കം രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ലഹരിക്കടത്ത് നടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
സമാനമായ സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
100.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രഷറി സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ച ബാലറ്റുകളടങ്ങിയ പെട്ടി കാണാതായ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തില്‍ എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആരുടെയെല്ലാം പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ഇ )
പ്രസ്തുത സംഭവത്തില്‍ എത്ര പേരാണ് കുറ്റക്കാരെന്നും ആരൊക്കെയാണ് ഇതെന്നും വിശദമാക്കുമോ?
101.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയില്‍ ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
പോലീസ് സേനയില്‍ ക്രിമിനൽ കേസിൽപെട്ടവരുടെയും ഗുണ്ടകളുമായി ബന്ധമുള്ളവരുടെയും ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ക്രിമിനൽ കേസിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എത്രയാണെന്ന് പോലീസ് സ്റ്റേഷൻ തിരിച്ചു വ്യക്തമാക്കാമോ ; ഇവർ ഉൾപ്പെട്ട കേസുകളുടെ സ്വഭാവം വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഇപ്പോൾ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ സസ്പെൻഷനിൽ കഴിയുന്നുണ്ടെന്ന് പോലീസ് സ്റ്റേഷൻ തിരിച്ചു വ്യക്തമാക്കാമോ; എത്രകാലമായി ഇവർ സസ്പെൻഷനിൽ കഴിയുന്നു എന്നും അവർ ചെയ്ത കുറ്റം എന്താണെന്നും വ്യക്തമാക്കാമോ?
102.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ അസാധുവോട്ടുകളടങ്ങിയ കാണാതായ ബാലറ്റുപെട്ടി എവിടെവെച്ചാണ് കണ്ടു കിട്ടിയതെന്ന് വിശദമാക്കുമോ;
( ബി )
ബാലറ്റുകളടങ്ങിയ കാണാതായ പെട്ടി തന്നെയാണ് കണ്ട് കിട്ടിയതെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ബാലറ്റുകളടങ്ങിയ കാണാതായ പെട്ടി ഏതുതരത്തിലാണ് കണ്ട് കിട്ടിയതെന്ന് വിശദമാക്കുമോ;
( ഡി )
ബാലറ്റുകളടങ്ങിയ കാണാതായ പെട്ടി വീണ്ടെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നോ; എങ്കില്‍ ആരെല്ലാമായിരുന്നു എന്ന് വിശദമാക്കുമോ;
( ഇ )
ബാലറ്റുകളടങ്ങിയ കാണാതായ പെട്ടി കണ്ടു കിട്ടുമ്പോള്‍ സംഭവസ്ഥലത്ത് ഹാജരായ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കുമോ;
( എഫ് )
ബാലറ്റുകളടങ്ങിയ കാണാതായ പെട്ടി കണ്ടു കിട്ടുമ്പോള്‍ പ്രസ്തുത പെട്ടിയില്‍ എന്തെല്ലാം രേഖകളാണ് ഉണ്ടായിരുന്നതെന്നും എന്തെല്ലാം രേഖകളാണ് നഷ്ടപ്പെട്ടതെന്നും വിശദമാക്കുമോ?
103.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയ്ക്ക് ചേരാത്ത വിധത്തിൽ പ്രവർത്തിച്ച എത്ര ഉദ്യോഗസ്ഥരെയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
പീഡനം ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതികളായ എത്ര പോലീസ് ഉദ്യോഗസ്ഥരാണ് നിലവില്‍ സേനയില്‍ ഉള്ളത്; ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
കേരള പോലീസ് ആക്ട് വകുപ്പ് 86(2) പ്രകാരം മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
104.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിൽ ജനമൈത്രി പോലീസ് ഏതെല്ലാം സ്റ്റേഷനുകളിലുണ്ട്;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷനുകളിൽ ജനമൈത്രി കമ്മിറ്റികള്‍ നിലവിലുണ്ടോ;
( സി )
ജനമൈത്രി കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കാമോ;
( ഡി )
ജനമൈത്രി കമ്മിറ്റികള്‍ യഥാസമയം പുനഃസംഘടിപ്പിക്കാറുണ്ടോ; വിശദാംശം നൽകാമോ;
( ഇ )
മണലൂര്‍ മണ്ഡലത്തിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള ജനമൈത്രി കമ്മിറ്റികളുടെ ലിസ്റ്റ് ലഭ്യമാക്കാമോ?
105.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 ജൂൺ ഒന്ന് മുതൽ നാളിതുവരെ ലഹരി മാഫിയയുടെ ആക്രമണം സംബന്ധിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ഇതില്‍ എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
ലഹരി മാഫിയയ്ക്ക് സഹായം നൽകിയതിന്റെ പേരിൽ ഇക്കാലയളവിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
106.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുയോഗങ്ങൾ നടത്തുന്നതിന് സർക്കാരിൽ നിന്നും എന്തൊക്കെ അനുമതികളാണ് നടത്തിപ്പുകാർ വാങ്ങിയിരിക്കേണ്ടതെന്നും ഏതൊക്കെ അധികാരികളിൽ നിന്നാണ് വാങ്ങേണ്ടതെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിനായി എത്ര രൂപ വീതമാണ് സംഘാടകരിൽ നിന്നും ഈടാക്കുന്നതെന്നും സംസ്ഥാനത്ത് എല്ലായിടത്തും ഈ ഫീസുകൾ ഒരേ നിരക്കിൽ തന്നെയാണോ ഈടാക്കുന്നതെന്നും വിശദമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ പൊതുയോഗങ്ങളുടെ ഫീസിനത്തിൽ നാളിതുവരെ എത്ര രൂപയാണ് ആകെ ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
വന്‍തുകകള്‍ ഫീസിനത്തില്‍ അടയ്ക്കേണ്ടി വരുന്നത് പൊതു സേവനാർത്ഥവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ നിന്നും പ്രവർത്തകരെ പിന്തിരിപ്പിക്കാന്‍ കാരണമാകുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പൊതുജന സേവനാർത്ഥവും ബോധവല്‍ക്കരണത്തിന്റെ ഭാഗമായും നടത്തുന്ന യോഗങ്ങൾക്ക് ഫീസില്‍ ഇളവ് നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
107.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് സഹായമാകുന്ന രീതിയില്‍ അമ്പലപ്പാറയില്‍ രൂപീകരിച്ച പോലീസ് ഔട്ട് പോസ്റ്റിന്റെ നിലവിലെ പ്രവര്‍ത്തന രീതി വിശദമാക്കാമോ;
( ബി )
എത്ര പോലീസ് ഉദ്യോഗസ്ഥരാണ് അവിടെ പ്രവര്‍ത്തിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
108.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ നഗരൂര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യാേഗസ്ഥനെ നിയമിക്കുന്നതിന് വകുപ്പ് തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നഗരൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
109.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പോലീസ് സേനയില്‍ ക്രിമിനലുകള്‍ ഉള്ളതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ ?
110.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടത്ത് നിര്‍മ്മാണം നടന്നു വരുന്ന കേരള പോലീസ് സെെബര്‍ ഡോം എന്ന് പൂര്‍ത്തിയാക്കും എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സംവിധാനത്തില്‍ കേരള പോലീസിന്റെ എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വിശദമാക്കാമോ?
111.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാരികള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന കല്ലാര്‍ മേഖലയില്‍ കല്ലാര്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ഒരു പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?
112.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശപ്പത്രിക പിന്‍വലിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത കേസിലെ പ്രതികള്‍ ആരൊക്കെയാണ്; അവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
113.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം എം.ജി. നാരായണന്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
എം. ജി. നാരായണന്‍ എഴുതിയ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ ആത്മഹത്യക്ക് ഇടയാക്കിയ കാരണം പ്രസ്തുത കുറിപ്പിലുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
എം. ജി. നാരായണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
പരാതിയിന്മേലുള്ള അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കാമോ?
114.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ അയ്യമ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മൊബൈലില്‍ ശേഖരിച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അപ് ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നോ ; എങ്കില്‍ പ്രസ്തുത പരാതി എന്നാണ് ലഭിച്ചത്; പരാതിയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നോ; പ്രസ്തുത പരാതി എന്നാണ് ലഭിച്ചതെന്നും, അതിന്‍മേല്‍ പോലീസ് സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പോ പരിശോധിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ ; ആയതിന്മേലുള്ള പോലീസ് റിപ്പോര്‍ട്ട് എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാം എന്നും; കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചുമത്തിയ വകുപ്പുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവ് ശേഖരിക്കുന്നതിന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ഇ )
പ്രസ്തുത കേസില്‍ പരാതി ലഭിച്ച് എത്ര ദിവസത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമാക്കാമോ; കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യമായ വകുപ്പുകള്‍ ചുമത്തുന്നതിനും ഉണ്ടായ വീഴ്ച പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത കേസില്‍ ബഹു. സുപ്രീം കോടതിയുടെ ലളിതകുമാരി Vs കര്‍ണ്ണാടക കേസിലെ വിധിയിലെ വ്യവസ്ഥകള്‍ പ്രകാരം പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ജി )
സ്ത്രീകളുടെ മാനത്തിനും അന്തസ്സിനും കളങ്കം വരുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
115.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ ആലുവ റൂറല്‍ കാലടി പോലീസ് സ്റ്റേഷനില്‍ 179230/2022 നമ്പറായി ശ്രീ. റോബിന്‍ ഫ്രാന്‍സിസ് നല്‍കിയ പരാതിയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പരാതിയിന്‍മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പരാതിയിന്‍മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്നാണ് രജിസ്റ്റര്‍ ചെയ്തതെന്നും ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണെന്നും വിശദമാക്കുമോ; എഫ്.ഐ.ആര്‍.ന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
116.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽപ്പെട്ട നന്നമ്പ്ര പഞ്ചായത്തിലെ കാളം തിരുത്തി പ്രദേശത്ത് നീരൊഴുക്കുള്ള തോട് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയതിനെതിരെ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ബോർഡ് തീരുമാനപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ അക്രമികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനും, നികത്തിയ നീരൊഴുക്കുള്ള തോട് പൂർവ്വ സ്ഥിതിയിലാക്കുന്നതിനും വേണ്ടി ബന്ധപ്പെട്ട ജനപ്രതിനിധികൾ ബഹു മുഖ്യമന്ത്രി, ബഹു റവന്യൂ വകുപ്പ് മന്ത്രി, ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, തിരൂർ ആര്‍.ഡി.ഒ, തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എന്നിവർക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഈ അക്രമികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും, മണ്ണിട്ട് നികത്തിയ തോട് പൂർവ്വ സ്ഥിതിയിലാക്കുന്നതിനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
117.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനില്‍ 180501/2022 നമ്പരായി ഏതെങ്കിലും പരാതി ലഭിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത പരാതിയിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരാതി പ്രകാരം പോലീസ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത കേസില്‍ ആരോപണ വിധേയന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും, രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ കാരണമെന്താണെന്നും വിശദമാക്കാമോ;
( ഡി )
ലളിതകുമാരി Vs കർണ്ണാടക കേസിലെ സുപ്രീം കോടതി വിധി വ്യവസ്ഥ പ്രകാരം പ്രസ്തുത കേസില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ; കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
118.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ നീണ്ടകര താലുക്ക് ആശുപത്രിയിലും തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല താലുക്ക് ആശുപത്രിയിലും റെസണന്‍സ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനം മുഖേന സി.സി.ടി.വി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവല്ലം പോലിസ് സ്റ്റേഷൻ മുൻപാകെ സി-ഡിറ്റ് എന്നാണ് പരാതി സമർപ്പിച്ചതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പരാതിയിന്‍മേലുള്ള അന്വേഷണത്തിന്റെ പുരോഗതി അറിയിക്കുമോ; വ്യക്തമാക്കുമോ;
( സി )
താലുക്ക് ആശുപത്രികള്‍ കൂടാതെ മ്യൂസിയം, കാപെക്സ് തുടങ്ങിയ സ്ഥാപനങ്ങളിലും സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള പരാതിയിന്മേൽ, അന്വേഷണം നടത്തുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ; അന്വേഷണം ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
119.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാഹീൻ എസ്. എച്ച്. സമര്‍പ്പിച്ച പരാതി പ്രകാരം ആഭ്യന്തര(എം) വകുപ്പിന്റെ എം1/678/2019/ആഭ്യന്തരം നമ്പര്‍ ഫയലിന്മേൽ സംസ്ഥാന പോലീസ് ആസ്ഥാനത്ത് ആരംഭിച്ച K1/107069/2020/PHQ നമ്പര്‍ ഫയലിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത റിപ്പോര്‍ട്ടിലെ വിശദാംശം എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പരാതി നിലവിൽ ഏത് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെയാണുള്ളതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പരാതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ; പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം എന്തെല്ലാമെന്നറിയിക്കുമോ ?
120.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് നിലവില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ ഉളളതെന്ന് വിശദമാക്കുമോ;
( ബി )
പുതുതായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
121.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ ഒന്നു മുതൽ നാളിതുവരെ എത്ര സ്ത്രീപീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
സ്ത്രീ പീഡനക്കേസിലെ പ്രതികൾക്ക് സഹായം നൽകിയതിന്റെ പേരിൽ ഈ കാലയളവിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
122.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകളിൽ നിന്നും ഫയൽ നഷ്ടപ്പെടുന്നത് / മോഷണം പോകുന്നത് സംബന്ധിച്ച പരാതികളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ല എന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്നും 2021 നവംബർ മാസം ഫയലുകൾ മോഷണം പോയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയിന്മേൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ്‌ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. തീരുമാനമെടുത്തത് ഏത് നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഓഫീസിനുള്ളിൽ ഫയൽ മോഷണം നടത്തിയത് ഉദ്യോഗസ്ഥർ തന്നെയാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നോയെന്നും ഇപ്രകാരം കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ മാത്രം മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാൻ സാധിക്കുമോയെന്നും എങ്കിൽ ഏത് ചട്ട പ്രകാരമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സുപ്രധാനമായ ഫയലുകൾ നഷ്ടമായത് സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു അന്വേഷണം നടത്താതിരുന്ന ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
123.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്ന ഗോള്‍ഡ് പാലസ് ജുവല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത തട്ടിപ്പിനിരയായവര്‍ക്കു നീതി ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
124.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, കുമ്പള എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിൽ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടന്ന മോഷണക്കേസുകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മോഷണക്കേസുകളിൽ എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പ്രസ്തുത കേസുകളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ തെളിയിക്കപ്പെടാത്ത മോഷണക്കേസുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
125.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ തൃക്കാരിയൂര്‍ വില്ലേജില്‍ അയിരൂര്‍പാടം ആമിന അബ്ദുള്‍ഖാദര്‍ കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
ക്രൈം നമ്പര്‍ 434/2021 u/s 174 സി.ആര്‍.പി.സി. പ്രകാരം കോതമംഗലം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് 257/CB/EKM/R/2021 റീ നമ്പര്‍ ചെയ്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയതിന് ശേഷമുള്ള അന്വേഷണ പുരോഗതി വിവരിക്കാമോ;
( സി )
പ്രസ്തുത കേസ് എന്ന് മുതലാണ് ക്രൈബ്രാഞ്ച് ഏറ്റെടുത്തതെന്നും ഏത് യൂണിറ്റിനാണ് അന്വേഷണ ചുമതലയെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത അന്വേഷണത്തില്‍ കുറ്റവാളികളെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
126.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം നിതാ ഫാത്തിമയുടെ മരണം സംബന്ധിച്ച് നിലവിൽ കേരള പോലീസ് എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം അറിയിക്കാമോ;
( ബി )
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ ; ഇക്കാര്യത്തിൽ കാലതാമസമുണ്ടാകാനുള്ള കാരണം വ്യക്തമാക്കാമോ ;
( സി )
നിതാ ഫാത്തിമയുടെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
127.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എരഞ്ഞോണ അബ്ദുൽ കരീം കൊല്ലപ്പെട്ടത് സംബന്ധിച്ച എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
അബ്ദുൽ കരീം വധക്കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ തീയതി വ്യക്തമാക്കാമോ;
( സി )
കേസിലെ പ്രതികളുടെ ക്വട്ടേഷൻ മാഫിയ ബന്ധം സംബന്ധിച്ച് എന്തെങ്കിലും പരാതി നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിന്മേലുള്ള എഫ്.ഐ.ആറിന്റെ കോപ്പി ലഭ്യമാക്കാമോ;
( ഡി )
അബ്ദുൽ കരീം വധക്കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് ആരാണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി എട്ട് വര്‍ഷത്തിലേറെയായിട്ടും ഈ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ കാരണമെന്താണെന്ന് വിശദമാക്കാമോ;
( എഫ് )
നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ് എന്ന വസ്തുത പരിഗണിച്ചും അബ്ദുൽ കരീമിന്റെ വൃദ്ധയായ മാതാവിന്റെ അപേക്ഷ പരിഗണിച്ചും കേസന്വേഷണം സി.ബി.ഐ.ക്ക് വിടാൻ നടപടി സ്വീകരിക്കുമോ?
128.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചാവ് മാഫിയയുടെ അതിക്രമങ്ങളെ കുറിച്ച് കോട്ടയം നീണ്ടൂർ റോഡിൽ കള്ളുഷാപ്പ് നടത്തുന്ന പ്രവാസി വ്യവസായി സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ കാര്യത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
ലഹരി ഗുണ്ടാ സംഘങ്ങളുടെ അതിക്രമങ്ങൾ മൂലം കേരളത്തിൽ സംരംഭങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കുന്നതിനും ആഭ്യന്തരവകുപ്പ് കർമ്മപദ്ധതി ആവിഷ്കരിക്കുമോ; വിശദാംശം നൽകുമോ?
129.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്രിമിനൽ കേസിൽ പ്രതികളായ എത്ര പോലീസ് ഉദ്യോഗസ്ഥന്മാരുണ്ടെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവരിൽ എത്ര ഉദ്യോഗസ്ഥർ ഒന്നിലധികം കേസിൽ പ്രതികളായിട്ടുണ്ട് ; ഇവരുടെ പേരിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലമാണ് എന്ന് വിശദമാക്കുമോ;
( സി )
ലഹരി, ഗുണ്ടാ മാഫിയകൾക്ക് സഹായം ചെയ്ത കൊടുക്കുന്ന പോലീസ് സേനാംഗങ്ങളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും, ക്രിമിനലുകൾക്ക് സഹായം നൽകുന്ന സേനാംഗങ്ങളെയും കണ്ടെത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഇപ്പോൾ നിലവിൽ ഉള്ളതെന്നും ഇവ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കുമോ?
130.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ ഒന്നു മുതൽ നാളിതുവരെ എത്ര ഗുണ്ടാ ആക്രമണ കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
( ബി )
ഗുണ്ടകൾക്ക് സഹായം നൽകിയതിന്റെ പേരിൽ ഈ കാലയളവിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
131.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും അതിക്രമം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗുണ്ടാ അക്രമങ്ങളും കൊലപാതകങ്ങളും പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നത് മൂലമുള്ള ഗുണ്ടാ ആക്രമണങ്ങൾ തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
132.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസിന്റെ കാപ്പ സെൽ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കുവാനും അവർ സ്വന്തം ജില്ലയിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കുവാനും സംവിധാനമുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
ഓപ്പറേഷൻ കാവൽ നിലവിൽ പ്രവർത്തിക്കുന്നുണ്ടോ;
( ഡി )
2016 മുതൽ 2022 വരെ കാപ്പ ചുമത്തിയ ഗുണ്ടകളുടെ എണ്ണം, നാടുകടത്തിയ ഗുണ്ടകളുടെ എണ്ണം എന്നിവ എത്രയെന്ന് അറിയിക്കുമോ?
133.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തുളള ചുരുക്കം ചില ഇന്ത്യന്‍ പൗരന്മാര്‍ കേരളത്തിലെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന സെെബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി നേരിട്ട അപവാദ പ്രചരണങ്ങള്‍ക്കെതിരെ 349/Ptn./CCPS/DR/22 നമ്പര്‍ പ്രകാരം സെെബര്‍ ക്രെെം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പെറ്റീഷനില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത അപവാദ പ്രചരണങ്ങള്‍ നടത്തി സമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
134.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ പ്ലാമൂട്ട്കടയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
135.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ വിട്ടുനല്‍കിയ സ്ഥലത്തെ കായംകുളം കരീലകുളങ്ങര പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ പുരോഗതി വിശദമാക്കാമോ?
136.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മുക്കം പോലീസ് സ്റ്റേഷന്‍ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച ഫയലിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
കെട്ടിട പൂര്‍ത്തീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
137.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് മംഗലപുരം പോലീസ് സ്റ്റേഷനിൽ മുഴുവൻ പോലീസുകാരെയും അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റുകയുണ്ടായോ; വ്യക്തമാക്കാമോ;
( ബി )
ഒരു പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും ഒറ്റയടിക്ക് സ്ഥലം മാറ്റുന്നതിന് ഉണ്ടായ സാഹചര്യങ്ങൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പോലീസുകാർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇവർക്കെതിരെ മറ്റുതരത്തിലുള്ള വകുപ്പുതല നടപടികൾ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
138.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പിലാവ് പോലീസ് സ്റ്റേഷന്‍ ആരംഭിക്കണം എന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ പുരോഗതി വിശദമാക്കാമോ;
( സി )
കുന്നംകുളം പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പെരുമ്പിലാവ് പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
139.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീര്‍ണ്ണാവസ്ഥയിലായ കോഴിക്കോട് റൂറലിലെ കോടഞ്ചേരി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
140.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1036/22 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്സിന്റെ ഇപ്പോഴത്തെ അന്വേഷണ പുരോഗതി വെളിപ്പെടുത്താമോ;
( ബി )
ഈ കേസ്സിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഈ കേസ്സിലെ പ്രതി ആരാണെന്നും ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും വിശദീകരിക്കുമോ?
141.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബീഹാറില്‍ റെയില്‍വേ വിഭാഗത്തിൽ ജോലി ചെയ്യവേ വട്ടോളി സ്വദേശിയായ ലിതാര മരിച്ച സംഭവത്തിൽ അന്വേഷണം ഏതു ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ;
( ബി )
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ലിതാരയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം പരിഗണനയില്‍ ഉണ്ടോ; എങ്കിൽ അതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തില്‍ ആണെന്ന് വിശദമാക്കാമോ?
142.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥിരംകുറ്റവാളികളെ വിചാരണയില്ലാതെ കരുതൽ തടങ്കലിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രപേരെ കരുതൽ തടങ്കലിലാക്കിയെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ എത്രപേരെ കരുതൽ തടങ്കലിലാക്കാൻ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ശിപാർശ നൽകിയിരുന്നുവെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
143.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി മുന്‍കൂട്ടി കണ്ട് തടയുന്നതിന്റെ ഭാഗമായി മിന്നല്‍ പരിശോധനകളും ട്രാപ് കേസുകളും ഊര്‍ജ്ജിതമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നടപടികളുടെ ഭാഗമായി വിജിലന്‍സ് അന്വേഷണങ്ങള്‍, ട്രെെബ്യൂണല്‍ എന്‍ക്വയറികള്‍ എന്നിവയ്ക്ക് ആരംഭം കുറിച്ചിട്ടുണ്ടോ;
( സി )
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
144.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉദ്യോഗസ്ഥരായ പ്യൂൺ മുതൽ വകുപ്പ് തലവന്മാർ ഉൾപ്പെടെ എത്ര പേരാണ് കഴിഞ്ഞ ആറു വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന സർവീസിലുള്ള എത്ര ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ ആറു വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത് ഏതു വകുപ്പുമായി ബന്ധപ്പെട്ടാണ്; ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത വിജിലൻസ് കേസുകളുടെ വകുപ്പ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വിജിലൻസ് പിടികൂടിയതിനെ തുടര്‍ന്ന് സസ്പെൻഷനിൽ കഴിയുന്ന എത്ര ഉദ്യോഗസ്ഥർ സംസ്ഥാനത്തുണ്ടെന്ന് വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
145.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ ഓവര്‍ലോഡ്-2 പരിശോധനയില്‍ സംസ്ഥാനത്ത് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരിശോധന പ്രകാരം എത്ര രൂപ പിഴയിനത്തില്‍ ലഭിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
146.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജുണ്‍ മാസത്തിനു ശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനുകളെ നിയമിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുക എത്രയാണ്; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ നിയമിക്കപ്പെട്ട കമ്മീഷനുകള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടുകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
147.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കോടതി സമുച്ചയം നിര്‍മാണത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തി ആരംഭിച്ചത് എപ്പോഴാണെന്നും പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച തീയതി എന്നാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ ;
( ഡി )
ഈ കെട്ടിടത്തിന്റെ പൂര്‍ണ്ണമായ ഡിസൈന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് സമയബന്ധിതമായി കിട്ടാത്തത് നിര്‍മാണത്തെ ബാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
148.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ആന്റ് റസ്ക്യൂ ജില്ല കേന്ദ്രത്തിന്റെ നിലവിലെ കെട്ടിടത്തിന്റെ കാലപ്പഴക്കം എത്രവര്‍ഷമാണ്; അറിയിക്കുമോ;
( ബി )
തകര്‍ച്ച നേരിടുന്ന പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
149.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടങ്ങൾക്ക് അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;
( ബി )
അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി സർക്കാരിൽ ഒടുക്കേണ്ട ഫീസുകൾ കൃത്യമായി നിശ്ചയിക്കപ്പെട്ട രീതിയിൽ ലഭിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( സി )
വൻകിട കെട്ടിടങ്ങൾക്ക് വ്യവസ്ഥകളിൽ ഇളവ് നൽകി അഗ്നി സുരക്ഷാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാറുണ്ടോ; ആയതിന് നിശ്ചയിക്കപ്പെട്ട ഫീസുകളിൽ ഇളവ് നൽകാറുണ്ടോ എന്ന് വ്യക്തമാക്കുമോ?
150.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തിലെ ചാരുമ്മൂട് കേന്ദ്രമാക്കി ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ; എങ്കിൽ അതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
151.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ രാജാക്കാട് കേന്ദ്രമാക്കി ഒരു ഫയര്‍&റസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
18.02.2021 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍(എംഎസ്)51/2021 പ്രകാരം അനുവദിച്ച ഈ ഫയര്‍ സ്റ്റേഷന് ആവശ്യമായ തസ്തികകള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഗ്രാമപഞ്ചായത്ത് അടിസ്ഥാനസൗകര്യങ്ങള്‍ താത്കാലികമായി ഏര്‍പ്പെടുത്തുന്ന പക്ഷം ഫയര്‍ സ്റ്റേഷന്‍ അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
152.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ തെന്നല ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കോഴിച്ചെനയിലെ കണ്ടഞ്ചിറ എന്ന സ്ഥലത്ത് ഫയര്‍ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്ഥലം ലഭ്യമല്ലാത്തതിന്റെ പേരിൽ ആരംഭിക്കാതിരുന്ന പ്രസ്തുത പദ്ധതിക്കായി മേൽപ്പറഞ്ഞ സ്ഥലം നിർദ്ദേശിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രസ്തുത സ്ഥലം ദേശീയപാതയിൽ ഉൾപ്പെട്ടതാണെന്ന റിപ്പോർട്ട് നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
153.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
154.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് സ്പെഷ്യല്‍ സബ് ജയില്‍ 2022 ജൂണ്‍ 7-ന് പ്രവര്‍ത്തനം ആരംഭിക്കുകയും 2022 ഒക്ടോബര്‍ 18-ന് ആയതിലേക്ക് തസ്തികകൾ അനുവദിക്കുകയും ചെയ്തെങ്കിലും ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
സബ് ജയിലില്‍ ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
സബ് ജയിൽ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കി പ്രതികളെ എപ്പോള്‍ പാര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
155.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
10-2-2021-ലെ എസ്.ആർ.ഒ.177/2021-ാം നമ്പർ വിജ്ഞാപനമായി പുറപ്പെടുവിച്ചിട്ടുള്ള കേരള ഗവൺമെന്റ് പ്രസ്സസ് സബോർഡിനേറ്റ് സർവീസ് (അമെൻഡ്മെന്റ്) സ്പെഷ്യൽ റൂൾസ് 2021-ന് ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയുടെ പരിശോധന പൂർത്തീകരിച്ച് അഗീകാരം നൽകിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത അമെൻഡ്മെന്റ് സ്പെഷ്യൽ റൂൾസ് 2021-ൽ ബ്രാഞ്ച് VII (മെഷീൻ സെക്ഷൻ കാറ്റഗറി 3) അസിസ്റ്റന്റ് ഫോർമാൻ (മെഷീൻ)-ലേക്കുള്ള ഫീഡർ കാറ്റഗറിയായി പുതുതായി ഉൾപ്പെടുത്തിയ ഓഫ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-1 ന്റെ നിയമന രീതി 'ട്രാൻസ്ഫർ' എന്നു തെറ്റായി ഉൾപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ തിരുത്തൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
അസിസ്റ്റന്റ് ഫോർമാൻ (മെഷീൻ)-ലേക്കുള്ള നിയമനങ്ങളിൽ ഫീഡർ കാറ്റഗറികളിൽ നിന്നും 1:1 അനുപാതം പാലിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് സബ്ജക്ട് കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ ;
( ഡി )
കേരള ഗവൺമെന്റ് പ്രസ്സ്സ് സബോർഡിനേറ്റ് സർവീസ് (അമെൻഡ്മെന്റ്) സ്പെഷ്യൽ റൂൾസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 14-12-2022 തീയതിയിലെ സ.ഉ.(കൈ.) നമ്പർ 5/2022/എസ്.പി.ഡി. ഉത്തരവിന് ആധാരമായ സി1/142/2022/എസ്.പി.ഡി. നമ്പർ ഫയലിലെ കുറിപ്പുകൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളുടേയും പകര്‍പ്പ് നല്‍കാമോ?
156.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടിവകുപ്പിന്റെ ആധുനികവൽക്കരണത്തെ തുടർന്ന് കമ്പോസിംഗ് വിഭാഗത്തിൽ വിലപിടിപ്പുള്ള തേക്ക് ഉരുപ്പടികൾ മഴയും വെയിലും കൊണ്ടു നശിച്ച സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
അച്ചടി വകുപ്പിൽ അസംസ്കൃത വസ്തുക്കൾ വാങ്ങാതിരുന്നതിനാൽ സർക്കാരിന്റെ പ്രധാനപ്പെട്ട അച്ചടി ജോലികൾ ഉൾപ്പെടെ തടസ്സപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അസംസ്കൃത വസ്തുക്കൾ സമയബന്ധിതമായി വാങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
157.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടിവകുപ്പിലെ വിവിധ സാങ്കേതിക തസ്തികകളിൽ നിയമനത്തിനായി ഡിപ്ലോമ, ബിരുദ യോഗ്യതകൾ ഉള്ളവരെ നിലവിൽ പരിഗണിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
മേല്പറഞ്ഞ തസ്തികകളിലേക്ക് ഡിപ്ലോമ, ബിരുദ യോഗ്യതയുള്ളവരെയും പരിഗണിക്കണമെന്ന റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
അച്ചടിവകുപ്പിലെ സാങ്കേതിക തസ്തികകളിലെ നിയമനത്തിനായി ഡിപ്ലോമ, ബിരുദ യോഗ്യതകൾ ഉള്ളവരെ കൂടി പരിഗണിക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
158.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പില്‍ എസ്.എല്‍.ആര്‍. വ്യവസ്ഥയിൽ എത്ര ജീവനക്കാര്‍ ജോലി ചെയ്തു വരുന്നു എന്നും എത്ര വര്‍ഷമായി ജോലി ചെയ്തു വരുന്നു എന്നും വ്യക്തമാക്കാമോ;
( ബി )
അച്ചടി വകുപ്പിലെ എസ്.എല്‍.ആര്‍. ജീവനക്കാര്‍ ഈ വകുപ്പിലെ മറ്റ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെപ്പോലെ സ്ഥിരം ജീവനക്കാര്‍ ആണോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാര്‍ക്ക് മറ്റ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പോലെയുള്ള ഏതെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചു വരുന്നു എന്നും ഏതെല്ലാം ലഭിക്കുന്നില്ല എന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ജീവനക്കാര്‍ക്ക് മറ്റ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലഭിച്ചു വരുന്ന മെഡിസെപ് ആനുകൂല്യം നിഷേധിച്ച വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ജീവനക്കാര്‍ക്ക് അച്ചടി വകുപ്പിലെ മറ്റ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലഭിച്ചു വരുന്ന ഉദ്യോഗക്കയറ്റം തുടങ്ങിയ ആനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ?
159.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി ജോലികൾ ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിൽ അതിനാവശ്യമായ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും വാങ്ങുന്നതിന് ആവശ്യമായ തുക അച്ചടി വകുപ്പിന് അനുവദിച്ചിട്ടുണ്ടോ/വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ അനുവദിച്ചിട്ടുള്ള/വകയിരുത്തിയിട്ടുള്ള തുക എത്ര എന്നത് സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
ഇപ്രകാരം തുക വകയിരുത്തിയിട്ടില്ലെങ്കിൽ അടിയന്തരമായി തുക വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
160.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ സൂപ്രണ്ട് വരെയുള്ള തസ്തികകളിലെ സ്ഥാനക്കയറ്റം നിലച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് കോടതികളിൽ കേസുകൾ നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത കേസുകള്‍ അടിയന്തരമായി തീർപ്പാക്കുന്നതിന് അച്ചടി വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
161.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ആന്റണി ജോൺ
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്നിരുന്ന മൗലാന ആസാദ് ദേശീയ ഫെലോഷിപ്പ് അവസാനിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനമെടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് അവസാനിപ്പിക്കുന്നതിനുള്ള കാരണമെന്തെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പില്‍ നിന്നും അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
162.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പി.എസ്.സി. കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇത് എവിടെയാണ് പ്രവർത്തിക്കുന്നതെന്നും ഏത് വർഷത്തിലാണ് സ്ഥാപിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
ഇതുവരെ എത്രപേർ പ്രസ്തുത സ്ഥാപനത്തിൽ നിന്ന് പരിശീലനം നേടിയെന്നും അത് വഴി അവർക്കുണ്ടായ നേട്ടങ്ങൾ എന്താണെന്നും വിശദമാക്കുമോ;
( ഡി )
എത്രപേർക്ക് പരിശീലനം നൽകാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് പ്രസ്തുത സ്ഥാപനത്തിലുള്ളതെന്നും നിലവിൽ എത്രപേർ പരിശീലനം നേടിവരുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത കോച്ചിംഗ് സെന്ററിന്റെ പ്രവർത്തനത്തിന് ഒരു വർഷത്തെ ചെലവ് എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത കോച്ചിംഗ് സെന്റർ നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ മാറ്റാൻ ഉദ്ദേശിക്കുന്ന സ്ഥലം ഏതാണെന്നും മാറ്റാനുള്ള കാരണം എന്താണെന്നും അറിയിക്കുമോ?
163.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള റിട്ട. ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ എന്തെല്ലാമാണെന്നും അവയിൽ ഏതെല്ലാം ശിപാര്‍ശകള്‍ സർക്കാർ നടപ്പിലാക്കിയെന്നും വ്യക്തമാക്കാമോ;
( ബി )
റിട്ട. ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
2022 മാർച്ചിൽ സമർപ്പിച്ച പ്രസ്തുത റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തെല്ലാമെന്നും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലായെങ്കിൽ ആയതിനുള്ള കാരണവും വ്യക്തമാക്കാമോ?
164.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ അനുമതി നൽകിയ പ്രവൃത്തികൾ ഏതൊക്കെയെന്നും അവയ്ക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങളും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയവ ഏതൊക്കെയെന്നും പൂർത്തിയാക്കുവാനുള്ളവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
165.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എന്‍.സി.സി. നാഷണല്‍ ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിമൂലം കുട്ടനാട്ടിലെ ജനങ്ങള്‍ക്കും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടനാടന്‍ കായല്‍ ടൂറിസത്തിനും ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
166.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസര്‍ഗോഡ് ജില്ലയിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട് അംഗീകാരം നൽകിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ അവസ്ഥ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.