|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*151.
ശ്രീ
എം മുകേഷ്
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എം.വിജിന്‍
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവാക്കളുടെയിടയില്‍ ലഹരി
ഉപയോഗം
വര്‍ദ്ധിച്ചുവരുന്നുവെന്ന്
പറയപ്പെടുന്ന സാഹചര്യത്തില്‍
വിമാനത്താവളം വഴിയും ട്രെയിന്‍
മാര്‍ഗവും അതിര്‍ത്തി ചെക്
പോസ്റ്റുകള്‍ കടന്നും
മയക്കുമരുന്ന് എത്തിക്കുന്നത്
തടയുന്നതിന് എക്സെെസ്
എന്‍ഫോഴ്സ്മെന്റ് വിങ്
പോലീസിന്റെയും മറ്റ്
സേനകളുടെയും സഹായത്തോടെ
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ശാക്തീകരിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
എക്സെെസ്
എന്‍ഫോഴ്സ്മെന്റ് സേനയെ
വിപുലീകരിക്കുന്നതിനും
ആധുനികീകരിക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
മയക്കുമരുന്ന്
കടത്തുസംഘങ്ങള്‍ മാഫിയയായി
വളര്‍ന്നുവെന്ന് കരുതാവുന്ന
സാഹചര്യത്തില്‍ ഇത്തരം
സംഘങ്ങളുടെ പ്രവര്‍ത്തനം
ഉന്മൂലനം ചെയ്യുന്നതിന്
കൂടുതല്‍ ഫലപ്രദമായ നിയമ
നിര്‍മ്മാണത്തിന്റെ സാധ്യത
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*152.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അടുത്ത കാലത്തുണ്ടായ ഭക്ഷ്യ
വിഷബാധക്കെതിരെ സ്വീകരിച്ച
പ്രതിരോധ നടപടി വിശദമാക്കാമോ;
(
ബി )
ഭക്ഷ്യ
വിഷബാധക്കെതിരെ നിയോജക
മണ്ഡലാടിസ്ഥാനത്തിൽ ഭക്ഷ്യ
സുരക്ഷാ വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
ഭക്ഷ്യ
വിഷബാധക്കെതിരെ എന്തൊക്കെ
കര്‍ശന നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*153.
ശ്രീമതി
കെ.കെ.രമ
ശ്രീ
. സണ്ണി ജോസഫ്
ശ്രീമതി.ഉമ
തോമസ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിൽ ഫലപ്രദമായ
മാലിന്യ സംസ്‌കരണ സംവിധാനം
നടപ്പാക്കാത്തത് കാരണം
അവിടങ്ങളിലെ ശുചിമുറികളുടെയും
വാർഡുകളുടെയും വൃത്തിഹീനമായ
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(
ബി )
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ
എലി കടിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേൽ അന്വേഷണം
നടത്തുന്നുണ്ടോ;
(
സി )
സമാനമായ
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*154.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം വിവിധ വിഭാഗങ്ങളിലായി
വിതരണം ചെയ്ത റേഷന്‍
കാര്‍ഡുകള്‍ എത്ര വീതമാണെന്ന്
അറിയിക്കാമോ;
(
ബി )
ആവശ്യമായ
രേഖകളില്ലാത്തതിനാല്‍ റേഷന്‍
കാര്‍ഡ് ലഭിക്കാത്തവരില്‍
ഏഴായിരത്തിലധികം പേര്‍
അതിദരിദ്രരായി
കണ്ടെത്തിയിട്ടുളളതിനാല്‍
ഇവര്‍ക്ക് അടിയന്തരമായി കാര്‍ഡ്
ലഭ്യമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
സി )
വകുപ്പ്
നടത്തിയ പരിശോധനയില്‍
മുന്‍ഗണനാ കാര്‍ഡ് അനര്‍ഹമായി
കെെവശം വച്ച എത്രപേരെ
കണ്ടെത്തിയെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡുകള്‍
കൂടുന്നതിനനുസരിച്ച് റേഷന്‍
വിഹിതം
വര്‍ദ്ധിപ്പിച്ചുകിട്ടാത്ത
പ്രശ്നം പരിഹരിക്കാന്‍
സ്വീകരിച്ച നടപടി അറിയിക്കാമോ?
*155.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഐ.ടി. വ്യവസായത്തിന്റെ
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തുക എന്ന
ലക്ഷ്യത്തോടെ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രമുഖ
ഐ.ടി. കമ്പനികളെ
ആകര്‍ഷിക്കുന്നതിനും അതുവഴി
സംസ്ഥാനത്തെ ഐ.ടി.
വ്യവസായത്തിന്റെ ഹബ്ബായി
വളര്‍ത്തിയെടുക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനത്തെ
മൂന്ന് ഐ.ടി. പാര്‍ക്കുകള്‍ക്ക്
പുറമെ ഐ.ടി. ഇടനാഴികളും
സാറ്റലൈറ്റ് ഐ.ടി.
പാര്‍ക്കുകളും സ്ഥാപിക്കാനുള്ള
പദ്ധതിയെക്കുറിച്ച്
വിശദമാക്കുമോ?
*156.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുസ്ഥലങ്ങളില്‍
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന
അതിക്രമങ്ങള്‍ തടയാൻ പോലീസ്
കാര്യക്ഷമമായ ഇടപെടല്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
രാത്രി
വൈകിയും പുലര്‍ച്ചയ്ക്കും
ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി
വരുന്ന സ്ത്രീകളുടെ
സുരക്ഷയ്ക്ക് പ്രത്യേക
ക്രമീകരണം ഏര്‍പ്പെടുത്താന്‍
പരിപാടിയുണ്ടോ; വ്യക്തമാക്കാമോ;
(
സി )
സ്ത്രീ
സുരക്ഷയുമായി ബന്ധപ്പെട്ട്
അവശ്യ സാഹചര്യത്തില്‍
അടിയന്തരമായി സഹായം
എത്തിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
മൊബൈല്‍ ആപ്ലിക്കേഷനുകളെ
കുറിച്ച് വേണ്ടത്ര പ്രചാരണം
നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
അടിയന്തര സാഹചര്യങ്ങളില്‍
സത്വരമായി സഹായം എത്തിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
പിന്തുണാ സംവിധാനങ്ങളെ കുറിച്ച്
വിശദമാക്കുമോ?
*157.
ശ്രീ
എം വിൻസെൻറ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊഴില്‍രഹിതരായ
സ്ത്രീകൾക്ക് ജീവനോപാധി
നൽകാനുള്ള തിരുവനന്തപുരം
കോർപ്പറേഷന്റെ സബ്സിഡി
പദ്ധതിയിൽ വ്യാപക ക്രമക്കേട്
നടന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പൊതു,
പട്ടികജാതി വിഭാഗങ്ങളിലെ
സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക്
ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ
മൂന്ന് ലക്ഷം രൂപ സബ്സിഡി
അനുവദിക്കുന്ന പദ്ധതിയുടെ
ഭാഗമായി 2020-2022 കാലയളവിൽ
വ്യാജ അക്കൗണ്ടുകളും വ്യാജ
ഇൻവോയിസുകളും ചമച്ച് 5.6 കോടി
രൂപ തട്ടിയെടുത്തതായി
പറയപ്പെടുന്ന സംഭവത്തിൽ
അന്വേഷണം നടത്താൻ നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ
ചെയ്തിട്ടുണ്ടോ; വിശദാംശം
നൽകുമോ?
*158.
ശ്രീ
വി ശശി
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാങ്കേതികത അടിസ്ഥാനമായുളളതോ
സാമൂഹിക പ്രതിബദ്ധതയുളളതോ ആയ
നൂതന ആശയങ്ങളെ സംരംഭങ്ങളാക്കുക
എന്ന ലക്ഷ്യത്തോടെ കേരള
സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുവ
സംരംഭകത്വ വികസന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഗവേഷണ
വികസന സ്ഥാപനങ്ങള്‍,
ശാസ്ത്രജ്ഞര്‍,
ഇന്നവേറ്റര്‍മാര്‍,
വിദ്യാര്‍ത്ഥികള്‍,
അദ്ധ്യാപകര്‍,
സ്റ്റാര്‍ട്ടപ്പുകള്‍
തുടങ്ങിയവരെ കോർത്തിണക്കി ഗവേഷണ
വികസന പ്രവര്‍ത്തനങ്ങളിലൂടെ
കണ്ടെത്തുന്ന ആശയങ്ങളെ
ഉല്പന്നമാക്കി
വിപണിയിലെത്തിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രാരംഭ
ഘട്ടത്തിലെന്നപോലെ വളര്‍ച്ചയുടെ
ഓരോ ഘട്ടത്തിലും
സ്റ്റാര്‍ട്ടപ്പുകളെ
പ്രോത്സാഹിപ്പിക്കുന്നതിനുളള
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*159.
ശ്രീ
വി ജോയി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച
ചെയ്യാന്‍ കര്‍ശന ഇടപെടല്‍
നടത്തണമെന്ന് പോലീസിന്
നിര്‍ദേശം നല്‍കിയിട്ടുണ്ടോ;
(
ബി )
ആധുനിക
പരിശീലനവും അത്യാധുനിക
പശ്ചാത്തല സൗകര്യവുമൊരുക്കി
പോലീസിന്റെ പ്രവര്‍ത്തന മികവ്
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(
സി )
പൊലീസ്
സ്റ്റേഷനുകളുടെ പരിധിയില്‍
നടക്കുന്ന സംഭവങ്ങളെ കുറിച്ച്
സമഗ്രമായ വിവരങ്ങള്‍
ശേഖരിക്കാന്‍ പര്യാപ്തമായ
വിധത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച്
വിഭാഗത്തെ ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
*160.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ദെലീമ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ആശുപത്രികളുടെ മികവിനെ
ഇകഴ്‍ത്താന്‍ സ്വകാര്യ
ആശുപത്രികളുടെ താല്പര്യ
സംരക്ഷകരായ ചില കേന്ദ്രങ്ങള്‍
നടത്തിയതായി പറയപ്പെടുന്ന ശ്രമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സര്‍ക്കാര്‍
മേഖലയിലുള്ള പ്രധാന
ആശുപത്രികളെയെല്ലാം ലോട്ട്
ക്വാളിറ്റി അഷ്വറൻസ് സാംപ്ളിംഗ്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് പ്രത്യേകം
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
നിലവില്‍ എത്ര ആശുപത്രികള്‍ക്ക്
ലോട്ട് ക്വാളിറ്റി അഷ്വറൻസ്
സാംപ്ളിംഗ് അംഗീകാരവും ലക്ഷ്യ
സര്‍ട്ടിഫിക്കേഷനും
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
അംഗീകാരങ്ങള്‍ക്കായി
ഏര്‍പ്പെടുത്തേണ്ട അടിസ്ഥാന
സൗകര്യവും സേവന നിലവാരവും
സംബന്ധിച്ച് അറിയിക്കാമോ?
*161.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റേഷൻ കടകളിൽ അരി തിരിമറി,
പൂഴ്‍ത്തിവെപ്പ് തുടങ്ങിയ
ക്രമക്കേടുകൾ നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ക്രമക്കേടുകൾ
കണ്ടെത്തുന്നതിനും അവ
തടയുന്നതിനും സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
റേഷൻ
കടകളിൽ കൃത്യമായ വിലവിവര പട്ടിക
പ്രദർശിപ്പിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താൻ നടപടി
സ്വീകരിക്കുമോ?
*162.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാംക്രമിക രോഗങ്ങളുടെ വ്യാപനം
തടയുന്നതിന് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
രോഗനിരക്കും മരണനിരക്കും
കുറയ്ക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
ജലജന്യ
അണുബാധകള്‍ കൂടുതലായി
കാണപ്പെടാന്‍ സാദ്ധ്യതയുള്ള
പ്രദേശങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
അത്തരം സ്ഥലങ്ങളിൽ അണുബാധ
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(
സി )
കോവിഡിന്
സമാന ലക്ഷണമുള്ള ഇൻഫ്ലുവന്‍സ
വൈറസ് പടരുന്നത് തടയാന്‍
എന്തെല്ലാം പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച് പുറത്തിറക്കിയ
മാര്‍ഗരേഖയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
രോഗവ്യാപനം
തടയുന്നതിന്റെ ഭാഗമായി അതിവേഗം
രോഗനിര്‍ണ്ണയം നടത്തുന്നതിന്
എന്തെല്ലാം ആധുനിക
സംവിധാനങ്ങളാണ് സംസ്ഥാനത്തെ
പബ്ലിക്ക് ലാബുകള്‍ മുഖേന
നിലവില്‍ ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ?
*163.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ
പേവിഷബാധയ്ക്കെതിരെ പ്രതിരോധം
ശക്തമാക്കുവാൻ തദ്ദേശ സ്വയംഭരണ
വകുപ്പ് എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
തദ്ദേശ
സ്വയംഭരണ വകുപ്പ് വളർത്ത്
നായ്ക്കൾക്ക് ലൈസൻസ്
നിർബന്ധമാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
*164.
ശ്രീ.
എച്ച്. സലാം
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജീവിതശെെലീ രോഗങ്ങളുടെ
നിയന്ത്രണവും ബോധവത്ക്കരണവും
എന്ന ലക്ഷ്യപ്രാപ്തിക്കായി
നടപ്പിലാക്കുന്ന ജീവിതശെെലി
കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍
രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ്
പദ്ധതിയെന്ന നിലയില്‍ ദേശീയ
തലത്തില്‍ ചര്‍ച്ച
ചെയ്യപ്പെടുകയുണ്ടായോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന ജീവിതശെെലീ
രോഗ നിയന്ത്രണ
പ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കാമോ;
(
സി )
ജീവിതശെെലീ
രോഗ നിയന്ത്രണവുമായി
ബന്ധപ്പെട്ട് കായിക സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിനായി
ആരോഗ്യ വകുപ്പ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*165.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീർത്ഥാടകര്‍ക്കായി
ശബരിമല വിമാനത്താവളം
സമയബന്ധിതമായി
പൂർത്തികരിക്കുന്നതിന്
എന്തെല്ലാം പുതിയ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*166.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ
നിത്യോപയോഗ സാധനങ്ങളുടെ വില
അറുപത് ശതമാനത്തിലേറെ
വർദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
പൊതുവിപണിയിൽ ഫലപ്രദമായി
ഇടപെടാൻ കഴിയാത്തതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വിശദമാക്കുമോ;
(
ഡി )
റേഷൻ
കടകൾ വഴി സബ്സിഡി നിരക്കിൽ
പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യാൻ
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
*167.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീമതി
ദെലീമ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മിശ്ര വിവാഹത്തിനായി നിലവിലുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
മിശ്ര
വിവാഹിതര്‍ക്ക് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍
ചെയ്യാന്‍ എന്തങ്കിലും
തടസ്സങ്ങള്‍ നിലവിലുണ്ടോ;
(
സി )
മിശ്ര
വിവാഹിതര്‍ക്ക് നല്‍കിവരുന്ന
ധനസഹായങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ഡി )
മിശ്ര
വിവാഹം ചെയ്തവര്‍ക്ക്
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിന് ഒരു
വര്‍ഷം വരെ അവര്‍ക്ക്
താമസിക്കാന്‍ സേഫ്ഹോമുകള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഇ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
ഒഴികെയുള്ള മിശ്ര വിവാഹിതരായ
ദമ്പതികള്‍ക്ക് സ്വയംതൊഴില്‍
കണ്ടെത്തുന്നതിനായി എന്തൊക്കെ
സഹായമാണ് നല്‍കിവരുന്നത് എന്ന്
വ്യക്തമാക്കാമോ?
*168.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി-അഴുത
ശബരി റെയില്‍പാതയുടെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പാതയുടെ നിര്‍മ്മാണത്തിനായി
അടങ്കല്‍തുകയുടെ അൻപത് ശതമാനമായ
രണ്ടായിരം കോടി രൂപ സംസ്ഥാന
സര്‍ക്കാര്‍ വഹിക്കുമെന്ന
നയപ്രഖ്യാപന പ്രസംഗത്തിലെ
ഉറപ്പ് നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പാതയുടെ പൂര്‍ത്തീകരണം
സംബന്ധിച്ച് കെ-റെയില്‍
ഡെവലപ്മെന്റ് കോർപ്പറേഷൻ
തയാറാക്കിയിട്ടുള്ള പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ
നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം
ഏറ്റെടുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഇ )
എറണാകുളം
ജില്ലയിലെ സ്മാര്‍ട്ട് സിറ്റി,
ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ
തൊഴിലധിഷ്‌ഠിത മേഖലകളുമായി
തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം
എന്നീ മേഖലകളെ ബന്ധിപ്പിക്കുവാൻ
വേണ്ട മാറ്റങ്ങള്‍ ശബരി പാതയിൽ
വരുത്തുവാനുള്ള നടപടി
സ്വീകരിക്കുമോ?
*169.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി പ്രവര്‍ത്തനം ഏത്
ഘട്ടത്തിലെന്ന് വിശദമാക്കാമോ;
(
ബി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ പുതുതായി
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; ഇത്
നടപ്പിലാക്കാന്‍ ആവശ്യമായ ഫണ്ട്
സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
സി )
ഫണ്ടുകളുടെ
അപര്യാപ്തത മുലം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു
തരത്തിലുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത്
നടത്തുവാന്‍ കഴിയാത്ത സ്ഥിതി
വിശേഷം സംജാതമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയ
കരാറുകാര്‍ക്കുള്ള കുടിശിക
തീര്‍ക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
*170.
ശ്രീ
ഒ . ആർ. കേളു
ശ്രീ
കെ ആൻസലൻ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നവകേരള
നിര്‍മ്മിതിക്ക് അനിവാര്യമായ
ശാസ്ത്രീയ സമ്പൂര്‍ണ്ണ മാലിന്യ
സംസ്കരണം ഉറപ്പുവരുത്തുന്നതിന്
ജനകീയ പങ്കാളിത്തത്തോടെ
പ്രചാരണ പരിപാടി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
ശുചിത്വബോധം
വളര്‍ത്തുന്നതിനും
വികേന്ദ്രീകൃത മാലിന്യ
സംസ്കരണത്തിന് ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
പ്ലാസ്റ്റിക്കും
മറ്റ് പാഴ്‍വസ്തുക്കളും
ശാസ്ത്രീയമായി സംസ്കരിക്കാന്‍
ക്ലീന്‍ കേരള കമ്പനിയുടെ
പ്രവര്‍ത്തനം കൂടുതല്‍
ശാക്തീകരിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ?
*171.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഐ.ടി.ഐ.-യില്‍
ലാബ് പഠനത്തിന്റെ പേരില്‍ ആയുധ
നിർമ്മാണം നടന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഐ.ടി.ഐ.
ലാബിൽ പ്രാക്ടിക്കൽ ക്ലാസുകളുടെ
ഭാഗമായി ആയുധം നിർമ്മിച്ചതായി
പറയപ്പെടുന്ന സംഭവത്തിൽ
രഹസ്യാന്വേഷണ വിഭാഗം
എ.ഡി.ജി.പി. സർക്കാരിന്
റിപ്പോർട്ട് നൽകിയിട്ടുണ്ടോ;
(
സി )
എങ്കിൽ
പ്രസ്തുത റിപ്പോർട്ടിലെ
പ്രധാനപ്പെട്ട നിർദേശങ്ങൾ
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
സമാനമായ
സംഭവങ്ങൾ ആവർത്തിക്കുന്നില്ല
എന്ന് ഉറപ്പുവരുത്താൻ പോലീസ്
വകുപ്പ് സ്വീകരിച്ച നടപടി
വിശദമാക്കാമോ?
*172.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സില്‍വര്‍ലൈന്‍
പദ്ധതിയ്ക്ക് കേന്ദ്രാനുമതി
ലഭിക്കാത്ത സാഹചര്യത്തില്‍
പ്രസ്തുത പദ്ധതിയുമായി
മുന്നോട്ട് പോകാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കെതിരെ ജനങ്ങൾ നടത്തിയ
പ്രതിഷേധം ഗൗരവമായി
കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
(
സി )
ജനങ്ങൾ
നടത്തിയ പ്രതിഷേധത്തിന്റെ
ഭാഗമായി എടുത്ത കേസുകൾ
പിൻവലിക്കാൻ തയ്യാറാകുമോ;
ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*173.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണം, എക്സൈസ്
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മാലിന്യ സംസ്‌കരണത്തിന്
സ്വീകരിച്ചിട്ടുള്ള നൂതന
മാര്‍ഗങ്ങള്‍ വിശദമാക്കാമോ;
(
ബി )
മാലിന്യ
സംസ്‌കരണവുമായി ബന്ധപ്പെട്ട്
പൊതു മാലിന്യ സംസ്‌കരണ
യാര്‍ഡുകള്‍
നിര്‍മ്മിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ; ഖരമാലിന്യ
സംസ്‌കരണം സമയബന്ധിതമായി
സാധ്യമാക്കുന്നതിന് ഇത്തരം
യാര്‍ഡുകള്‍ അടിയന്തരമായി
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കാമോ;
(
സി )
മാലിന്യ
സംസ്‌കരണവുമായി ബന്ധപ്പെട്ട്
സഹകരിക്കാന്‍ മുന്നോട്ടു വരുന്ന
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
നല്‍കി വരുന്ന പ്രോത്സാഹന
നടപടി അറിയിക്കാമോ;
(
ഡി )
മാലിന്യ
സംസ്‌കരണ രംഗത്ത് ജോലി
ചെയ്യുന്നവരുടെ സാമൂഹിക,
സാമ്പത്തിക ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്?
*174.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ
പാലിക്കാത്തതിന്റെ പേരിൽ
പൂട്ടിയ ഹോട്ടലുകളും
റസ്റ്റോറന്റുകളും തുറക്കുന്നത്
സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ
കമ്മീഷണർ നേരിട്ട് നടപടി
സ്വീകരിക്കണമെന്ന് നിർദേശം
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തുടനീളമുള്ള
റസ്റ്റോറന്റുകളിലെയും
ഹോട്ടലുകളിലെയും മറ്റ്
സ്ഥാപനങ്ങളിലെയും സാഹചര്യങ്ങൾ
പരിശോധിച്ച്
തീരുമാനമെടുക്കുന്നതിന്
ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക്
പ്രായോഗികമായ ബുദ്ധിമുട്ടുകൾ
നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഭക്ഷ്യസുരക്ഷാ
മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ
പേരിൽ പൂട്ടിയ ഹോട്ടലുകളും
റസ്റ്റോറന്റുകളും തുറക്കുന്നത്
സംബന്ധിച്ച് മുൻകാലങ്ങളിൽ
ചെയ്തിരുന്നത് പോലെ
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
പ്രതിനിധിയുൾപ്പെട്ടതും ജില്ലാ
കളക്ടറുടെ
നേതൃത്വത്തിലുള്ളതുമായ സമിതി
തീരുമാനമെടുക്കുന്നതിന് നിർദേശം
നൽകുമോ; വിശദമാക്കുമോ?
*175.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴില്‍രഹിതരായ
സ്ത്രീകൾക്ക് ജീവനോപാധി
നൽകാനുള്ള തിരുവനന്തപുരം
കോർപ്പറേഷന്റെ സബ്സിഡി
പദ്ധതിയിൽ വ്യാപക ക്രമക്കേട്
നടന്നുവെന്ന് കംപ്ട്രോളർ ആൻഡ്
ഓഡിറ്റർ ജനറൽ സർക്കാരിന്
സമർപ്പിച്ച പ്രാഥമിക
റിപ്പോർട്ടിൽ
വ്യക്തമാക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
ക്രമക്കേട് സംബന്ധിച്ച
റിപ്പോർട്ടിലെ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയാണ്
എന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
ക്രമക്കേട് സംബന്ധിച്ച്
യുക്തമായ ഏജൻസി
അന്വേഷിക്കണമെന്ന് സർക്കാരിന്
ശിപാർശ നൽകിയിട്ടുണ്ടോ; എങ്കിൽ
ഇതിന്മേൽ നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
*176.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം. എം. മണി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മനുഷ്യര്‍,
മൃഗങ്ങള്‍, സസ്യങ്ങള്‍ ഇവ
ഉള്‍പ്പെടുന്ന പരിസ്ഥിതിയ്ക്ക്
പരസ്പരം അനുയോജ്യമായ
ആരോഗ്യസ്ഥിതി കെെവരിക്കുകയെന്ന
ലക്ഷ്യത്തോടെ സംസ്ഥാനത്ത്
ഏകാരോഗ്യം എന്ന കാമ്പയിന്‍
സംഘടിപ്പിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
കാമ്പയിനുമായി ബന്ധപ്പെട്ട്
സംസ്ഥാനത്ത് നടന്നിട്ടുളള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
കാമ്പയിന്റെ ഭാഗമായി
ആന്റിബയോട്ടിക്കുകളുടെ
അശാസ്ത്രീയ ഉപയോഗം സംബന്ധിച്ച്
ബോധവല്‍ക്കരണം
നടപ്പിലാക്കുന്നുണ്ടോ;
കുറിപ്പടിയില്ലാതെയുളള
ആന്റിബയോട്ടിക്ക് വില്‍പ്പന
നിയന്ത്രിക്കുന്നതിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*177.
ശ്രീമതി
സി. കെ. ആശ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്താകെ
വിലക്കയറ്റം രൂക്ഷമായപ്പോൾ
സംസ്ഥാന സർക്കാരിന്റെ ശക്തമായ
ഇടപെടൽ മൂലം കേരളത്തിൽ
വിലക്കയറ്റം പിടിച്ചുനിർത്താൻ
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
അരി
വണ്ടി, മൊബൈൽ വാഹനങ്ങൾ എന്നിവ
വഴി നിത്യോപയോഗ സാധനങ്ങൾ
മിതമായ നിരക്കിൽ ഗ്രാമീണ
മേഖലയിൽ ഉൾപ്പെടെ ജനങ്ങൾക്ക്
നൽകാൻ സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പൊതുവിപണിയിൽ
വില നിയന്ത്രിക്കുന്നതിന്
സപ്ലൈകോ നടത്തുന്ന തുടര്‍ച്ചയായ
ഇടപെടലുകളുടെ പ്രയോജനം വലിയ
തോതിൽ ജനങ്ങൾക്ക്
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
ഓപ്പണ്‍ മാര്‍ക്കറ്റ്
വ്യാപാരികളുടെയും വ്യാപാരി
പ്രതിനിധികളുടെയും യോഗം
വിളിച്ചുചേര്‍ത്ത് വിലക്കയറ്റം
നിയന്ത്രണ
വിധേയമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*178.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റീബിൽഡ് കേരള പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
റീബിൽഡ്
കേരളയ്ക്കായി 2022-23 ബജറ്റിൽ
പദ്ധതിയിനത്തിൽ വകയിരുത്തിയ
ആയിരത്തി അറുനൂറ് കോടി രൂപയിൽ
അഞ്ച് ശതമാനത്തിൽ താഴെ
മാത്രമാണ് ചെലവഴിച്ചത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
റീബിൽഡ്
കേരളയുടെ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കാൻ നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*179.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വായു
മലിനീകരണം കുറയ്ക്കാനും ഊർജ
പര്യാപ്തത നേടാനും സഹായകരമായ
നിലയില്‍ വിഭാവനം ചെയ്തിട്ടുളള
സിറ്റി ഗ്യാസ് പദ്ധതി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിക്കുന്ന
നടപടികള്‍ സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
സിറ്റി
ഗ്യാസ് പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് ലിക്വിഫെെഡ്
കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്
പ്ലാന്റുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സിറ്റി
ഗ്യാസ് പദ്ധതി പൂര്‍ണ്ണതോതില്‍
നടപ്പാകുന്നതിലൂടെ
ഉപഭോക്താക്കള്‍ക്ക്
ഉണ്ടാകാവുന്ന നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*180.
ശ്രീ.
പി. മമ്മിക്കുട്ടി
ഡോ.കെ.ടി.ജലീൽ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാഥമിക തലത്തിലുള്ള
ആശുപത്രികളുടെ നിലവാരം
ഉയര്‍ത്തുന്നതിനായി നവകേരളം
കര്‍മ്മ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആര്‍ദ്രം മിഷന്‍
മുഖേന നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ പുരോഗതി
അറിയിക്കാമോ;
(
ബി )
ആര്‍ദ്രം
മിഷന്‍ മുഖേന എത്ര
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ കേന്ദ്രങ്ങളായി
ഉയര്‍ത്തിയെന്നും അവയുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
ആരോഗ്യ
ഉപകേന്ദ്രങ്ങളെ വെല്‍നെസ്
സെന്ററുകളായി ഉയര്‍ത്തുന്ന
പ്രവൃത്തിയില്‍ കൈവരിച്ച
പുരോഗതി അറിയിക്കാമോ?
|
|
|
|
|
|
|
|