STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*301.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എം. എം. മണി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് വിഹിതത്തില്‍ ഗണ്യമായ പങ്ക് സംസ്ഥാനങ്ങളുടെ ചുമതലയാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ള ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ കണക്കിലെടുത്ത് അത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( ബി )
സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി തൊഴില്‍ ദിനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതി കാര്യക്ഷമമായി വിനിയോഗിച്ചുകൊണ്ട് സമഗ്ര ഗ്രാമീണ വികസനം സാധ്യമാക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
പദ്ധതി ഫലവത്താക്കുന്നതിന് മിഷന്‍ 941, മികവ് എന്നീ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവരുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാനം തനത് ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന കേരള ട്രൈബല്‍പ്ലസ് ‍-നെ കുറിച്ച് അറിയിക്കാമോ;
( ഇ )
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ നഗര തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ള രാജ്യത്തെ ഏക സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കൈവരിച്ച നേട്ടം വിശദമാക്കുമോ?
*302.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കെ ആൻസലൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2047 വര്‍ഷത്തോടെ സംസ്ഥാനത്തെ മദ്ധ്യ വരുമാന വികസിത രാഷ്ട്രങ്ങള്‍ക്ക് തുല്യമാക്കണമെന്ന ലക്ഷ്യം പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന് പ്രാരംഭം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
തൊഴിലില്ലായ്മ നിരക്ക് ഒന്‍പത് ശതമാനത്തില്‍ നിന്നും 4.8 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടത്തിയ ഇടപെടലുകള്‍ വിശദമാക്കാമോ?
*303.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യുവജന ഘടകം മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂർ ഷുഹൈബ് വധക്കേസിൽ ഏതെങ്കിലും പാർട്ടിക്ക് പങ്കുണ്ടെന്ന് കേസിലെ ഒന്നാം പ്രതി വെളിപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കൊലപാതകത്തിന് ഉത്തരവാദികളായവർ പാർട്ടിക്ക് അകത്തുണ്ടെന്ന ഒന്നാം പ്രതിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ?
*304.
ശ്രീ ഐ ബി സതീഷ്
ഡോ.കെ.ടി.ജലീൽ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വിപത്ത് തടയുന്നതിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ നടത്തിയ പ്രചാരണത്തിന്റെയും ബോധവൽക്കരണത്തിന്റെയും തുടർച്ചയായി ലഹരി വിപണന ശൃംഖല തകർക്കുന്നതിനും മയക്കുമരുന്നിന് അടിമകളായവരെ അതിൽ നിന്നും വിമുക്തരാക്കുന്നതിനും എക്സൈസ് വകുപ്പിന്റെ പ്രവർത്തനം ശാക്തീകരിച്ചിട്ടുണ്ടോ;
( ബി )
മയക്കുമരുന്ന് വിപണനത്തിൽ ആവർത്തിച്ച് ഏർപ്പെടുന്നവരുടെ ഡാറ്റാ ബാങ്ക് എക്സൈസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ഇവരെ കർശന നിരീക്ഷണത്തിന് വിധേയമാക്കാൻ പ്രത്യേകം നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*305.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം-ബേക്കല്‍ ജലപാതയുടെ നിര്‍മ്മാണം 2023-ല്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പ്രസ്തുത പദ്ധതിയ്ക്കായി കിഫ്ബിയില്‍ നിന്ന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കൊല്ലം മുതല്‍ കല്ലായി വരെ ഇന്‍ലാന്‍ഡ് വാട്ടര്‍ വേയ്സ് അതോറിറ്റിയുടെ അധീനതയിലുള്ള ജലപാത ദേശീയ ജലപാതയായി ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ദേശീയ ജലപാതയെ ബന്ധിപ്പിക്കാന്‍ നിലവില്‍ കനാൽ ഇല്ലാത്ത മാഹി-വളപട്ടണം, നീലേശ്വരം-ബേക്കല്‍ ഭാഗങ്ങളില്‍ പുതിയ കനാല്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*306.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ പരിപാടികൾ, പ്രദർശനം, സൗജന്യ ചികിത്സാ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ നിന്നും സംഭാവന നൽകാൻ ചട്ടം അനുവദിക്കുന്നുണ്ടോ;
( ബി )
സർക്കാരിന്റെ വിവിധ പരിപാടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്മർദ്ദം ചെലുത്തി സംഭാവന നൽകാൻ​​​ പ്രേരിപ്പിക്കുന്നതായ പരാതികൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
തദ്ദേശ സ്വയംഭരണ ദിനാഘോഷം, ശുചിത്വമിഷന്റെ കോൺക്ലേവ് എന്നിവയ്ക്ക് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും നൽകേണ്ട സംഭാവനത്തുക നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ;
( ഡി )
എങ്കില്‍ ഇത്തരം ഉത്തരവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കും എന്നത് പരിശോധിക്കുമോ; വ്യക്തമാക്കാമോ?
*307.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം, വര്‍ദ്ധിച്ചുവരുന്ന റോഡ്‌ അപകടങ്ങള്‍ക്കും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന കാരണമാണെന്നതിനാൽ ഇത് തടയുന്നതിന് വിമുക്തി പദ്ധതി വിപുലമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ത്രിതല പഞ്ചായത്തുകളുടെ സാദ്ധ്യത ഉപയോഗപ്പെടുത്തി ഇത്തരം സാമൂഹിക വിപത്തിന് എതിരെ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*308.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേൽ വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനം ഉറപ്പുവരുത്തുന്നതിന് മുഖ്യമന്ത്രി തലത്തിൽ അവലോകനവും നയരൂപീകരണവും നടത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമമായ സാങ്കേതികവിദ്യാ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*309.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിണിമൂലം ഒരാളും മരണപ്പെടുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ലെന്ന കാഴ്ചപ്പാടോടെ അതിദരിദ്രര്‍ക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനും റേഷന്‍ സംബന്ധിച്ച രേഖകള്‍ കാലതാമസം കൂടാതെ നല്‍കുന്നതിനും നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് റേഷന്‍ വിതരണം കൂടുതല്‍ ജനകീയമാക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്ക് റേഷൻ അവരുടെ വീടുകളിലേക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ നേരിട്ട് എത്തിക്കുന്ന നൂതന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
അതിദരിദ്രരുടെ വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*310.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ നേതാവായിരുന്ന എടയന്നൂർ ഷുഹൈബ് വധക്കേസിൽ ഗൂഢാലോചനാക്കുറ്റം അന്വേഷിക്കുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കൊലപാതകത്തിന് ഉത്തരവാദികളായവർ പാർട്ടിക്കകത്തുണ്ടെന്ന ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ?
*311.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.വി.അൻവർ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിതീവ്ര മഴയുടെയും പ്രളയങ്ങളുടെയും പശ്ചാത്തലത്തില്‍ ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലക്ഷ്യമിട്ടുള്ള റീ ബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമുകളുടെ പുരോഗതി അറിയിക്കാമോ;
( ബി )
2027 വർഷത്തോടുകൂടി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പ്രസ്തുത പദ്ധതിയിൽ ഇതുവരെ എത്ര തുകയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ പുനഃസൃഷ്ടിയോടൊപ്പം ഭാവിയില്‍ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ പശ്ചാത്തലത്തിൽ പകര്‍ച്ചവ്യാധികള്‍ക്കും രോഗങ്ങള്‍ക്കുമെതിരെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് റീ ബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിൽ പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ?
*312.
ശ്രീ. എം.വിജിന്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാധിഷ്ഠിതമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതും സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കുന്നതിനുള്ള തട്ടുകളുടെ എണ്ണം കുറച്ചതും ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അഴിമതി കുറയ്ക്കുന്നതിനും പ്രയോജനപ്രദമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ചിലയിടങ്ങളിലെങ്കിലും ഉദ്യോഗസ്ഥര്‍ ഫയലുകള്‍ മന:പൂര്‍വം വൈകിപ്പിച്ചും കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കാതെയും പ്രതീക്ഷിത രീതിയിലല്ലാത്ത പെരുമാറ്റം വഴിയും സേവനം തേടുന്നവരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കെട്ടിക്കിടക്കുന്ന ഫയലുകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കുന്നതിനും കാര്യക്ഷമമായ പൊതുജന പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടിയെടുത്തിട്ടുണ്ടോ?
*313.
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. സുമോദ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം സാമൂഹിക, സാമ്പത്തിക രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കനുസൃതമായ തോതില്‍ മാലിന്യ സംസ്കരണത്തില്‍ മികവ് കൈവരിക്കാനായിട്ടില്ലെന്ന വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് 2025-നകം പൂര്‍ണ്ണ വൃത്തിയുള്ള സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാലിന്യ സംസ്കരണ പരിപാടി കാര്യക്ഷമമാക്കിയിട്ടുണ്ടോ;
( ബി )
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചതോതിലുള്ള ഉപഭോക്തൃ വസ്തുക്കളുടെ ഉപഭോഗം പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ജൈവ, അജൈവ മാലിന്യത്തിന്റെ വര്‍ദ്ധനവിന് കാരണമായിട്ടുള്ളതിനാല്‍ നൂതന സാങ്കേതികവിദ്യാധിഷ്ഠിത മാലിന്യ സംസ്കരണ പദ്ധതികള്‍ വ്യാപകമാക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടോ;
( സി )
മാലിന്യം സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് മാലിന്യ സംസ്കരണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കുന്നതിന് വലിച്ചെറിയല്‍ മുക്ത കേരളം എന്ന പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*314.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയൽ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും മാംസവും പരിശോധിക്കാൻ ആവശ്യമായ സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിന് മൂന്ന് റീജിയണൽ ലാബുകൾ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;
( സി )
പര്യാപ്തമല്ലെങ്കില്‍ കൂടുതൽ ലാബുകള്‍ അനുവദിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
*315.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ല-താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
രോഗികളുടെ വർദ്ധനവിന് ആനുപാതികമായി ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ തസ്തികകൾ അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*316.
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ രേഖകളിൽ തിരിമറി നടത്തി പ്രവാസി പെൻഷൻ വിതരണത്തില്‍ ക്രമക്കേട് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം ക്രമക്കേടുകള്‍ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*317.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളിലെ മായം ചേര്‍ക്കലും ഭക്ഷ്യ വിഷബാധയും വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭക്ഷ്യവസ്തുക്കളിൽ മായം ചേര്‍ക്കുന്നവർക്ക് നല്‍കുന്ന ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഭക്ഷ്യവസ്തുക്കളിലെ മായം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളിൽ മായം ചേര്‍ക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?
*318.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാന സ്ഥിതിയുള്ള സംസ്ഥാനമെന്ന നേട്ടം കൈവരിച്ചിട്ടുണ്ടോ; എങ്കിൽ അത് നിലനിര്‍ത്തുന്നതിനും പോലീസ് സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദേശ്യമുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ക്രമസമാധാന പാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് വേണ്ട ആധുനികീകരണ നടപടികളുടെ ഭാഗമായി നിരീക്ഷണ ക്യാമറകള്‍ വിപുലമായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പോലീസ് നേരിട്ട് സ്ഥാപിക്കുന്ന ക്യാമറകള്‍ക്ക് പുറമെ പ്രധാന റോഡുകളിലെയും കച്ചവട കേന്ദ്രങ്ങളിലെയും വ്യാപാരികള്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ കൂടി പോലീസ് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*319.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൂന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും പ്രസ്തുത പദ്ധതികള്‍ക്ക് എത്ര തുകയാണ് മതിപ്പുചെലവ് കണക്കാക്കിയിരിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ടോ; എങ്കിൽ ഇതിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ?
*320.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ പരിപാടികൾ ഉള്ള ജില്ലകളിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കുന്ന പൊലീസ് നടപടി വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഇത് ഓരോ പൗരനും ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും കരുതൽ തടങ്കലിനെതിരെയുള്ള അനുച്ഛേദം 22-ന്റെയും ലംഘനമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിൽ വച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തയ്യാറാകുമോയെന്ന് അറിയിക്കാമോ?
*321.
ശ്രീ വി ജോയി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. വ്യവസായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹബ് ആന്റ് സ്പോക്ക് മാതൃക നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; പദ്ധതിയുടെ വിശദാംശം വ്യക്തമാക്കാമോ; ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഐ.ടി. വ്യവസായത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, വൈഫൈ ഹോട്ട്സ്പോട്ടുകള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*322.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി. ടി. എ. റഹീം
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലീ രോഗനിർണ്ണയം, പാലിയേറ്റീവ് കെയർ തുടങ്ങിയ പ്രവർത്തനങ്ങളിലെ മികവ് വർദ്ധിപ്പിക്കാൻ മൂന്നാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളായി ഉയർത്തി അവയെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരം സ്ഥാപനങ്ങൾ വഴി ജീവിതശൈലീ രോഗ നിർണ്ണയത്തിനായി വാർഷിക ആരോഗ്യ പരിശോധന നടത്താൻ ഉദ്ദേശ്യമുണ്ടോ; അതിനായി ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കാൻ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനതല സമിതികൾ രൂപീകരിച്ച് ആർദ്രം മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*323.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ 2020-ൽ ആരംഭിച്ച വിജിലൻസ് അന്വേഷണം രണ്ടര വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷത്തിന്റെ ഭാഗമായി ആരൊയൊക്കെ ചോദ്യം ചെയ്തു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിചേർത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എന്തൊക്കെ കുറ്റങ്ങളാണ് പ്രസ്തുത വ്യക്തിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*324.
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലൈഫ് മിഷന്‍ ഏതെങ്കിലും വിദേശ ഏജന്‍സികളുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
എങ്കിൽ പ്രസ്തുത ധാരണാപത്രം അനുസരിച്ച് വടക്കാഞ്ചേരിയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള ഭൂമി കൈമാറിയിട്ടുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിക്കാണ് നല്‍കിയതെന്നും അപ്രകാരം കൈമാറിയ ഭൂമി സര്‍ക്കാര്‍ ഭൂമിയായിരുന്നോവെന്നും വ്യക്തമാക്കാമോ;
( സി )
ഏത് നടപടിയുടെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറിയതെന്നും ഭൂമി കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരും കൈമാറി കിട്ടിയ സ്ഥാപനവും തമ്മില്‍ കരാറുണ്ടോയെന്നും വിശദമാക്കുമോ;
( ഡി )
ഇതുസംബന്ധിച്ച് യു.എ.ഇ.യുമായി എന്തെങ്കിലും ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോ;
( ഇ )
എങ്കില്‍ റെഡ്ക്രസന്റില്‍ നിന്നും പണം കമ്മീഷനായി കൈപ്പറ്റാന്‍ സൗകര്യം ഒരുക്കിയത് ഈ ധാരണാപത്രമായിരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
*325.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിത ശെെലീ രോഗനിര്‍ണ്ണയ പഠനം നടത്തിയിട്ടുണ്ടോയെന്നും ഇതിനായി ഗൃഹസന്ദര്‍ശനം നടത്തി സര്‍വേ സംഘടിപ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സര്‍വേയുടെ ഭാഗമായി എത്ര പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര പേര്‍ക്ക് ജീവിത ശെെലീ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
ജീവിത ശെെലീ രോഗവും രോഗ സാധ്യതയും ഉള്ളതായി കണ്ടെത്തുന്നവര്‍ക്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് അവസരം ഒരുക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?
*326.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരണ പ്രക്രിയയില്‍ കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകർക്ക് കൊടുത്ത് തീര്‍ത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നെല്ല് സംഭരണ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൈകാര്യച്ചെലവ് നല്‍കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിനും കീടശല്യം മൂലം ഗുണനിലവാരം മോശമായ നെല്ലിനും കര്‍ഷകര്‍ക്ക് നല്‍കുന്ന സംഭരണ തുകയില്‍ അന്യായമായ കിഴിവ് മില്ലുടമകള്‍ ഈടാക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയില്‍ നെല്ല് സംഭരിച്ച് അരിയാക്കി മാറ്റി സപ്ലെെകോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ന്യായവില ഷോപ്പുകള്‍ വഴി വിറ്റഴിക്കുന്ന മില്ലുടമകള്‍ക്ക് നെല്ല് സംഭരണത്തിനായി മാറ്റി വയ്ക്കുന്ന സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
*327.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗികൾക്ക് തൊണ്ണൂറ് ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കിയിരുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫാർമസികളുടെ പ്രവർത്തനം ലാഭകരമല്ലാതായതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
കാരുണ്യ ഫാർമസികൾക്ക് സർക്കാർ നൽകിയിരുന്ന ധനസഹായം നിർത്തലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
കാരുണ്യ ഫാർമസികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*328.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ധനരേയും അഗതികളേയും നവകേരള നിർമ്മിതിയിൽ പൊതുധാരയോടൊപ്പം ചേർക്കുന്നതിന് അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുകയാണ് ആവശ്യം എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പിന്നാക്കാവസ്ഥയിലുള്ളവരും സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവ‍രുമായ ജനങ്ങള്‍ക്ക് വീടും ഉപജീവനമാ‍ർഗവും നല്‍കുവാന്‍ ലൈഫ് മിഷന്‍ ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സ്വന്തമായി ഭൂമിയുള്ള ഭവനരഹിത‍ർക്ക് ഭവന നിർമ്മാണത്തിനായി ധനസഹായം നല്‍കുവാനും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കായി പൊതുവുടമസ്ഥതയിലുള്ള ഭവന സമുച്ചയങ്ങള്‍ നി‍ർമ്മിക്കുവാനും ലൈഫ് മിഷനില്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്വന്തമായി അധ്വാനിക്കാൻ കഴിയാത്തവ‍‍ർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളും വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണവും ലൈഫ് മിഷന്റെ നാലാം ഘട്ടത്തില്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*329.
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത ലഘൂകരിച്ച് പശ്ചിമഘട്ട പ്രദേശത്ത് സുരക്ഷിത ജനവാസം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയുടെ ഭാഗമായി ഏതെല്ലാം സ്ഥലങ്ങളില്‍ മാപ്പിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മാപ്പിംഗ് പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
*330.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഭക്ഷ്യസുരക്ഷാ സൂചികയിൽ ആറാം സ്ഥാനത്തേക്ക് പിൻതളളപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭക്ഷ്യവിഷബാധയും തുടർന്നുളള മരണങ്ങളും വർദ്ധിച്ച് വരുന്നുണ്ടോ; ഇക്കാരണത്താൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.