UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2796.
ശ്രീ കെ ആൻസലൻ
ശ്രീ എം മുകേഷ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കാറ്റിന്റെ ദിശ വ്യക്തമാക്കുന്ന സമഗ്ര ഭൂപടം തയ്യാറാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടോ; അതിന്റെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കുമോ;;
( സി )
സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ പുരോഗതി അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
2797.
ശ്രീ സജി ചെറിയാൻ
ശ്രീ ഡി കെ മുരളി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാര്‍ഷിക ജലലഭ്യതയുടെ അടിസ്ഥാനത്തില്‍ ജലവെെദ്യുത നിലയങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വെെദ്യുതിയുടെ അളവില്‍ വര്‍ദ്ധനവുണ്ടാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നോ; വിശദമാക്കുമോ;
( ബി )
ഹെെഡ്രോ പവര്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍ നടപ്പിലാക്കുന്നതിലൂടെ ജലവെെദ്യുതി ഉല്പാദന മേഖലയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് കൂടുതല്‍ ജലവെെദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രതിബന്ധങ്ങളായി നില്‍ക്കുന്ന വനം, പാരിസ്ഥിതിക അനുമതികള്‍ സമയബന്ധിതമായി നേടിയെടുക്കുന്നതിനും കേന്ദ്ര ധനസഹായം നേടുന്നതിനുമുള്ള പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
2798.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതിയുടെ ഭാഗമായി ആകെ എത്ര വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ; ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത വീടുകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ; ഇതിനായി എത്ര തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
2799.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പാടിയോട്ടുചാല്‍ കെ.എസ്.ഇ.ബി. സെക്ഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനുളള നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പുതുക്കിയ ഭരണാനുമതിക്കായി സമര്‍പ്പിച്ച എസ്റ്റിമേറ്റിന്റെ തുക എത്രയാണെന്ന് അറിയിക്കുമോ?
2800.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസം വന്നിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇലക്ട്രിക്ക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വേഗത്തില്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2801.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കാമോ?
2802.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്‍ കീഴില്‍ സബ് എഞ്ചിനീയര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയിക്കുമോ;
( ബി )
ഇലക്ട്രിക്കല്‍ ഡിപ്ലോമ പാസായവര്‍ക്ക് മാത്രമാണോ സബ് എഞ്ചിനീയര്‍ തസ്തിക; അറിയിക്കുമോ;
( സി )
ബി-ടെക്ക് യോഗ്യതയുള്ളവര്‍ സബ് എഞ്ചീനിയര്‍ തസ്തികയില്‍ അപേക്ഷിക്കുവാന്‍ അർഹരാണോ; വ്യക്‌തമാക്കുമോ?
2803.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ കെ.എസ്.ഇ.ബി. യുടെ സബ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
കെ.എസ്.ഇ.ബി. അടിമാലി സെക്ഷന് കീഴില്‍ ഏതെങ്കിലും സബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; അറിയിക്കുമോ;
( സി )
കെ. എസ്. ഇ. ബി. അടിമാലി സെക്ഷന് കീഴില്‍ ഇരുമ്പുപാലത്ത് സബ് സെന്റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
2804.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവിൽ അരുവിക്കര മണ്ഡലത്തിലുള്‍പ്പെടുന്ന ആദിവാസി സെറ്റില്‍മെന്റുകളിലെ എത്ര വീടുകള്‍ക്കാണ് പുതിയതായി വെെദ്യുതി കണക്ഷന്‍ നല്‍കിയിട്ടുള്ളത് എന്നുള്ള വിവരം സെറ്റില്‍മെന്റ് അടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അപേക്ഷ സമര്‍പ്പിച്ചതില്‍, ഇനി എത്ര ആദിവാസി ഭവനങ്ങള്‍ക്കാണ് വെെദ്യുതി കണക്ഷന്‍ നല്‍കാനുള്ളതെന്ന വിവരം അറിയിക്കുമോ?
2805.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുവാൻ എത്ര കോടി രൂപ ചെലവാകുമെന്ന് കെ.എസ്.ഇ.ബി. കണക്കാക്കിയിട്ടുണ്ടോ; ഇതിന്റെ വിശദാംശം നൽകുമോ;
( ബി )
സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുവാൻ ചെലവാകുന്ന തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന് സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനായി ഏതെങ്കിലും കമ്പനിയെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കമ്പനിയെ തെരഞ്ഞെടുത്തത് എപ്രകാരമാണ്; വിശദാംശം നൽകാമോ?
2806.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബസ് ബാറും കൺട്രോളും സംബന്ധിച്ച് കേരളത്തിലെ എല്ലാ ഓഫീസുകളിലും കെ.എസ്.ഇ.ബി. ഒരേ നിയമം തന്നെയാണോ നടപ്പിലാക്കുന്നത്; പ്രസ്തുത വിഷയത്തില്‍ കൃത്യമായ നിയമാവലിയുണ്ടോ; ഇല്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് വിവേചനാധികാരം നൽകുന്നത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാൽ ഈ അധികാരം ഒഴിവാക്കുമോ; വിശദാംശം നൽകുമോ;
( ബി )
വൈദ്യുതി കണക്ഷൻ നൽകുമ്പോൾ ബസ് ബാറും കൺട്രോളും സ്ഥാപിക്കണോ വേണ്ടയോ എന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽ വരുന്ന കാര്യമാണെങ്കിൽ ആയതിന്റെ സർക്കാർ ഉത്തരവോ, വകുപ്പ് തല ഉത്തരവോ, ബന്ധപ്പെട്ട റൂൾസിന്റെ പകർപ്പോ ലഭ്യമാക്കുമോ; വിശദീകരിക്കുമോ;
( സി )
ബസ് ബാറും കൺട്രോളും സംബന്ധിച്ച്, കടമുറി കെട്ടിടങ്ങൾക്കും, വാടക വീടുകൾക്കും ഒരേ നിയമമാണോ; വ്യക്തമാക്കുമോ?
2807.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും സ്വന്തമായി കെട്ടിടം ഉള്ളതുമായ കെ.എസ്.ഇ.ബി. ഓഫീസുകളുടെ പേരുവിവരം ലഭ്യമാക്കുമോ;
( ബി )
വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി. ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആലോചനയുണ്ടോ; വ്യക്തമാക്കുമോ?
2808.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഡിസംബർ മാസം മുതൽ പെൻഷൻ വിതരണം ചെയ്യുമ്പോൾ ഓരോ മാസവും 100 രൂപ കുറച്ചുള്ള തുക നൽകിയാൽ മതിയെന്ന് കെ.എസ്.ഇ.ബി. അഡ്മിനിസ്‌ട്രേഷൻ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ടോ;
( ബി )
ഇപ്രകാരം പെൻഷന്‍കാരിൽ നിന്നും 100 രൂപ വീതം പിടിക്കാൻ ഇടയാക്കുന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ഒരു ഉത്തരവ് പുറത്തിറക്കുന്നതിനോ ഒരു ഔദ്യോഗിക ഉത്തരവിലൂടെ പിരിവ് നടത്തുന്നതിനോ ബോർഡിലെ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ പെൻഷൻ വാങ്ങുന്നവർ ആരെങ്കിലും പരാതി നൽകുകയുണ്ടായോ; എങ്കിൽ പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത ഉത്തരവ് ചട്ടപ്രകാരമല്ലെങ്കിൽ ആയത് മരവിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2809.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ കേടായ തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി അനെര്‍ട്ട്, കെ.എസ്.ഇ.ബി. മുഖേന പ്രൊപ്പോസല്‍ തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2810.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യവും പ്രദേശത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത് ഇരിമ്പിളിയം കേന്ദ്രമാക്കി സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ഉപഭോക്താക്കളുടെ ബാഹുല്യം, വളാഞ്ചേരി സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതിനാല്‍ സെക്ഷന്‍ ഓഫീസ് വിഭജിച്ച് ഇരിമ്പിളിയം കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ഓഫീസ്‌ ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2811.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രതിദിന ഉപഭോഗം എത്രയെന്ന് അറിയിക്കുമോ;
( ബി )
ജലവൈദ്യുതിക്ക് പുറമെ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള പ്രതിദിന വൈദ്യുതി ഉല്പാദനം എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനം എത്ര യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ പ്രതിദിനം വാങ്ങുന്നത്; ഇതില്‍ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതം എത്രയാണ്;
( ഡി )
സ്വകാര്യ മേഖലയില്‍ നിന്നും സംസ്ഥാനം വൈദ്യുതി വാങ്ങുന്നുണ്ടോ; സംസ്ഥാനത്തിന് പുറത്തു നിന്നും ആഭ്യന്തരമായും എത്ര യൂണിറ്റ് വൈദ്യുതിയാണ് വാങ്ങുന്നത്; വിശദാംശം ലഭ്യമാക്കുമോ?
2812.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21, 2021-22 വര്‍ഷങ്ങളില്‍ വാമനപുരം മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രധാന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
വരും വര്‍ഷങ്ങളില്‍ ഏതെല്ലാം പുതിയ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2813.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ നിലാവ് പദ്ധതി പ്രകാരം എത്ര തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി പ്രകാരം 2023 മാര്‍ച്ച് മാസത്തോടെ എത്ര തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്നറിയിക്കാമോ?
2814.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയാേജക മണ്ഡലത്തില്‍ 2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ വെെദ്യുതി വകുപ്പ് ഏതാെക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;
( ബി )
ഓരാേ പ്രവൃത്തിക്കും എത്ര തുക വീതമാണ് വിനിയാേഗിച്ചതെന്ന് വ്യക്തമാക്കാമാേ?
2815.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ ദ്യുതി പദ്ധതി പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
കുണ്ടറ ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ വരുന്ന പെരുമ്പുഴ കുരീപ്പള്ളി തൈക്കാവ് ജംഗ്ഷന്‍ ട്രാന്‍സ്ഫോര്‍മറിന്റെ 11 കെ.വി. ലൈന്‍ ദ്യുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറ്റുന്നതിനായി ലഭിച്ചിട്ടുളള അപേക്ഷയിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷ കെ.എസ്.ഇ.ബി.യ്ക്ക് ലഭിച്ചത് എന്നാണെന്നും ആയതിന്മേല്‍ തീരുമാനം എടുക്കാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും വിശദമാക്കാമോ;
( ഡി )
ദ്യൂതി പദ്ധതി പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ ഡിവിഷനായി എത്ര രൂപയാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക ഏതെല്ലാം പ്രവ‍‍ൃത്തികള്‍ക്കാണ് വിനിയോഗിച്ചിട്ടുളളതെന്നതിന്റെ സെക്ഷന്‍ ഓഫീസുകള്‍ തിരിച്ചുളള വിവരം നല്‍കാമോ?
2816.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിലെ മാര്‍മല ജലവൈദ്യൂതി പദ്ധതി പൂര്‍ത്തീകരിക്കാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2817.
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആഗോള നിലവാരത്തിലുള്ളതും തടസ്സരഹിതവും ഗുണമേന്മയേറിയതുമായ വൈദ്യുതി അപകടരഹിതമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി വിതരണ മേഖലയില്‍ നടപ്പാക്കി വരുന്ന ദ്യുതി പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
സമ്പൂര്‍ണ്ണ വൈദ്യുതീകരണ നേട്ടം നിലനിര്‍ത്തുന്നതിനും നഗര, ഗ്രാമ വിവേചനമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും ദ്യുതി പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ;
( സി )
ദ്യുതി പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ വരുമാനത്തില്‍ കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന നേട്ടം എത്രയാണെന്ന് അറിയിക്കുമോ?
2818.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് ജില്ലയില്‍ കെ.എസ്.ഇ.ബി. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ചെറുകിട വെെദ്യുതപദ്ധതികള്‍ ഏതാെക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
ചെമ്പുകടവ് മൂന്നാം ഘട്ട പദ്ധതിയുടെ വിശദാംശവും നിലവിലെ അവസ്ഥയും വ്യക്തമാക്കുമാേ?
2819.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നിലാവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
2820.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതി പ്രകാരം കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കേടാവുന്നത് സംബന്ധിച്ച പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ബി )
കോടായ ബള്‍ബുകള്‍ പുനഃസ്ഥാപിച്ച് കിട്ടുന്നതില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഇതു സംബന്ധിച്ച് കടമക്കുടി ഗ്രാമ പഞ്ചായത്ത് മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2821.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂതത്താന്‍കെട്ട് മിനി ജലവെെദ്യുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത മിനി ജലവെെദ്യുത പദ്ധതിയിലൂടെ എത്ര മെഗാവാട്ട് വെെദ്യുതി ഉല്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടക്കുന്ന സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
കേരളത്തിലെ ആദ്യത്തെ ബള്‍ബ് ടെെപ്പ് ടര്‍ബെെന്‍ പദ്ധതിയായ ഭൂതത്താന്‍കെട്ട് കെട്ട് മിനി ജലവെെദ്യുത പദ്ധതി കാലതാമസം കൂടാതെ കമ്മീഷന്‍ ചെയ്യുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ എന്ന് വ്യക്‌തമാക്കുമോ?
2822.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഡുപ്പി-കാസര്‍ഗോഡ് ട്രാന്‍സ്‍മിഷന്‍ (ഉഡുപ്പി-കരിന്തള) ലൈനിന്റെ നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ടവറുകളും ലൈനും കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകളുടെ പരാതി പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2823.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രദേശങ്ങളുടെ പേര് വിവരങ്ങൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കുമെന്ന് വിശദമാക്കുമോ?
2824.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എല്ലാ മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും ഇലക്ട്രിസിറ്റി ലൈനുകള്‍ അണ്ടര്‍ കേബിള്‍ വഴി നല്‍കുന്നതിന് സ്വീകരിച്ചു വരുന്ന നടപടി വ്യക്തമാക്കുമോ;
( ബി )
പ്രസരണ നഷ്ടം കുറയ്ക്കാനും വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഈ പദ്ധതി വ്യപകമാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2825.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്-കാസര്‍ഗോഡ് 400 കെ.വി. പവര്‍ ഹെെവേ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; അതിന്റെ വിശദാംശം അറിയിക്കാമോ;
( സി )
കിഫ്ബിയില്‍ നിന്ന് പ്രസ്തുത പദ്ധതിക്കായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
2826.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിംഗിള്‍ഫേസ്, ത്രീഫേസ് ഗാര്‍ഹിക കണക്ഷനുകളുടെ കണക്ടഡ് ലോഡ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
( ബി )
സിംഗിള്‍ഫേസ് ആയി കണക്ഷന്‍ ലഭിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുമ്പോള്‍ കണക്ടഡ് ലോഡ് യഥാസമയം അറിയിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന സംവിധാനത്തിന്റെ വിശദാംശം അറിയിക്കാമോ;
( സി )
കണക്ടഡ് ലോഡ് അനുസരിച്ച് സിംഗിള്‍ ഫേസില്‍ നിന്ന് ത്രീ ഫേസിലേക്ക് കണക്ഷന്‍ മാറ്റുന്നതിന് ആവശ്യമായ സ്ലാബ് അറിയിക്കാമോ;
( ഡി )
കണക്ടഡ് ലോഡ് യഥാസമയം അറിയിക്കാതിരിക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വീകരിക്കുന്ന നടപടി എന്തെന്ന് അറിയിക്കാമോ; പ്രസ്തുത വിവരം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അറിയിക്കുന്നതിന് പൊതുജനത്തിന് അവസരമുണ്ടോയെന്ന് വ്യക്തമാക്കുമോ?
2827.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് -ന്റെ വൈദ്യുതി പ്രതിസന്ധികളും പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്പോഴും വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസവും അനുഭവിക്കുന്ന ജില്ലയാണ് കാസർഗോഡ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇത് പരിഹരിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യക്‌തമാക്കുമോ;
( ഡി )
കാസർഗോഡ് ജില്ലയിലെ 110 കെ.വി. ലൈനുകൾ 220 കെ.വി. ലൈനുകളായി മാറ്റാനുള്ള ആലോചനയുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
2828.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖരമാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി എത്ര സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള നോഡല്‍ ഏജന്‍സി ഏതാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്ലാന്റുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുവാന്‍ കെ.എസ്.ഇ.ബി. കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
2829.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിന്തളം - മാനന്തവാടി 400 Kv (കെ.വി.) വൈദ്യുതി ലൈൻ കടന്നു പോകുന്ന പ്രദേശത്തെ സ്ഥലമുടമകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക എത്രയാണ്; ഇക്കാര്യത്തിൽ കർഷകരുടേയും സ്ഥലമുടമകളുടെയും ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നഷ്ടപരിഹാരതുകയുടെ അപര്യാപ്തത കണക്കിലെടുത്ത് ന്യായയുക്തമായ പ്രത്യേക പാക്കേജ് നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കുമോ?
2830.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ വൈദ്യുത ചാർജിങ് സ്റ്റേഷന്റെ പ്രവൃത്തി സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
അടിയന്തരമായി ചാർജിങ് സ്റ്റേഷൻ പണി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
2831.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യുടെ പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതിന് ഒരു ഉപഭോക്താവിന് 9000 രൂപ മുടക്കേണ്ടിവരുമെന്നത് വസ്തുതയാണോ; ഈ തുക ഉപഭോക്താവിൽനിന്നും ഈടാക്കാനാണോ കെ.എസ്‌.ഇ. ബി. തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കം വൈദ്യുതി ബോർഡിന് വന്‍ബാധ്യത വരുത്തുമെന്നത് പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
2832.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻകൂറായി പണം അടച്ച് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിൽനിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് എന്നു മുതൽ സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;
( സി )
സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്നു കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകു​മോ?
2833.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര പ്രതിസന്ധിയും വിലക്കയറ്റവുമെല്ലാം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കുന്നതിന് സർക്കാർ തയ്യാറാകുമോ എന്ന് വ്യക്‌തമാക്കുമോ?
2834.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാറ്റലൈറ്റ് സംവിധാനങ്ങളിലൂടെ, മുന്‍‌കൂര്‍ പണം വാങ്ങി അധിക ചെലവൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന വന്‍കിട ടെലിവിഷന്‍ സംപ്രേഷണ കമ്പനികളുമായി മത്സരിക്കേണ്ട ചെറുകിട പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സഹായകരമായ നിലപാട് വൈദ്യുതി വകുപ്പ് സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ സര്‍വ്വീസിനായി ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ നിരക്ക് 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഇളവ് ചെയ്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഇളവിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇന്റര്‍നെറ്റ് സര്‍വ്വീസിന് പ്രത്യേകം നിരക്ക് ഈടാക്കുന്നതിനും ഒരേ ഒപ്റ്റിക് ഫൈബര്‍ കേബിളിലൂടെ കേബിള്‍ ടി വി സര്‍വ്വീസും ഇന്റര്‍നെറ്റ് സര്‍വ്വീസും നല്‍കുന്നവര്‍ക്ക് രണ്ട് സര്‍വ്വീസുകള്‍ക്കും പ്രത്യേകം നിരക്ക് വേണമെന്നും കെ.എസ്.ഇ.ബി.എൽ. ഉത്തരവിറക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
എല്ലാ ഓപ്പറേറ്റര്‍മാരും സര്‍വ്വീസിനായി ഉപയോഗിക്കുന്ന ട്രങ്ക് ലൈനുകള്‍, ഡിസ്ട്രിബ്യൂഷന്‍ കേബിളുകള്‍ എന്നിവയ്ക്ക് പ്രത്യേകം നിരക്ക് വേണമെന്ന് കെ.എസ്.ഇ.ബി.എൽ. ഉത്തരവിറക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
സാധാരണക്കാരായ നിരവധി യുവതീ യുവാക്കള്‍ക്ക് പ്രാദേശിക വാര്‍ത്താ ചാനലുകളില്‍ ഉള്‍പ്പെടെ തദ്ദേശീയമായി ജോലി ലഭിക്കുന്ന കേബിള്‍ ടി വി സര്‍വ്വീസ് മേഖലയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക നിരക്കുകളും വര്‍ദ്ധനവും പുന:പരിശോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
2835.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി നഗരത്തിൽ വൈദ്യുതി ലഭിക്കുന്ന കിഴിശ്ശേരി സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി ലഭിക്കാതിരിക്കുമ്പോൾ ബാക്ക് ഫീഡിംങ്ങിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
മുനിസിപ്പാലിറ്റിയിൽ വോൾട്ടേജ് ക്ഷാമം നേരിടുന്ന കൊട്ടുകര, ചെറാട്, കോടങ്ങാട്, പള്ളിയാളി എന്നിവിടങ്ങളിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നത്തിനായി സ്വീകരിച്ച നടപടി വിശദമാക്കുമോ?
2836.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര സിവില്‍ സ്റ്റേഷനിലെ വൈദ്യുതി ചാര്‍ജ് കുടിശ്ശിക സംബന്ധിച്ച വിവരങ്ങള്‍ വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വടകര സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് പൊതുജനങ്ങള്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിനും പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?
2837.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനരുപയോഗ ഊര്‍ജ്ജോല്പാദനത്തില്‍ അനെര്‍ട്ട് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
കാര്‍ഷികമേഖലയിലേക്ക് പ്രസ്തുത പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ; കാര്‍ഷിക ഉപയോഗത്തിനുള്ള പമ്പുകള്‍, ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ നിലയങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ പദ്ധതി രൂപീകരിക്കുമോ;
( സി )
കാര്‍ഷികമേഖലയിലെ ഉല്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസുകളിലേക്ക് സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2838.
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് കെ.എസ്.ഇ.ബി. നിലവിൽ ഏർപ്പെടുത്തിയ ബില്ലിംഗ് രീതി എപ്രകാരമാണ്; വിശദാംശം നൽകുമോ ;
( ബി )
നിലവിലെ നെറ്റ് മീറ്ററിംഗ് സംവിധാനത്തിന് പകരം ​ഗ്രോസ് മീറ്ററിംഗ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത നിർദേശം റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടോ;
( സി )
ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുളള ആശങ്ക പരിഗണിച്ച് പ്രസ്തുത നിർദേശം പിൻവലിക്കുമോയെന്ന് വ്യക്തമാക്കുമോ?
2839.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതൊക്കെ നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2840.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരോര്‍ജ്ജ ഉല്പാദനം വ്യാപകമാക്കുന്നതിന് വേണ്ടിയുള്ള പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
2841.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരമ്പര്യേതര വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
സോളാര്‍ വൈദ്യുതോപയോഗത്തിലും ഉല്പാദനത്തിലും രാജ്യത്ത് സംസ്ഥാനത്തിന്റെ സ്ഥാനം എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ വൈദ്യുതാവശ്യകതയും വരുംകാല വികസന സാധ്യതയും പരിഗണിച്ച് വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക വിധം വന്‍കിട, ചെറുകിട സോളാര്‍ വൈദ്യുതോല്പാദന, വിതരണ ശൃംഖലയ്ക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
2842.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ എത്ര അധിക വൈദ്യുതി ഉല്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്; വിശദാംശം അറിയിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്കായുള്ള അപേക്ഷയിന്മേല്‍ എത്രപേരുടെ അപേക്ഷയിലാണ് പദ്ധതി ഇനിയും നടപ്പിലാക്കാനുള്ളതെന്ന വിവരം ലഭ്യമാക്കുമോ?
2843.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പ്ലാന്റുകളില്‍ നിന്നും എത്ര യൂണിറ്റ് വെെദ്യുതിയാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവ സ്ഥാപിക്കുന്നതിനായി എത്ര കോടി രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കുമോ?
2844.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും പുരപ്പുറ സൗരോ‍ര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി/സാമ്പത്തികാനുമതി ലഭ്യമായതിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ; കാലതാമസം ഒഴിവാക്കി പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
2845.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് മയിലാട്ടി സബ്സ്റ്റേഷന്‍ പരിസരത്ത് കെ.എസ്.ഇ.ബി. യുടെ കൈവശമുള്ള 5 ഏക്കര്‍ ഭൂമിയില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാന്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ;
( ബി )
എൻ.എച്.-66 നോട് ചേര്‍ന്ന് കിടക്കുന്ന മേല്‍ 5 ഏക്കര്‍ ഭൂമിയില്‍ മറ്റേതെങ്കിലും പ്രൊജക്ട് നടപ്പിലാക്കുന്ന വിഷയം വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ?
2846.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത എത്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
2847.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഇലക്ട്രിക്കല്‍ ഡിവിഷൻ ഓഫീസുകള്‍, അതിന്റെ കീഴില്‍ വരുന്ന സെക്ഷനാഫീസുകള്‍ എന്നിവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സെക്ഷനാഫീസുകളില്‍ ഉള്‍പ്പെട്ടിട്ടുളള ഉപഭോക്താക്കളുടെ എണ്ണം തരംതിരിച്ച് നല്‍കാമോ; മാനദണ്ഡങ്ങൾ പ്രകാരം ഒരു സെക്ഷനാഫീസില്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി ഉപഭോക്താക്കളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ?
2848.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പിണ്ണാക്കനാട് 33 കെ.വി. സബ്സ്റ്റേഷനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തിലെ കണമല പ്രദേശത്ത് ഒരു സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എരുമേലി 110 കെ.വി. സബ്‍‍സ്റ്റേഷനില്‍‍ നിന്നും കണമല പ്രദേശത്തേക്ക് 20 കി.മീ. അധികം ദൂരമുള്ളതിനാല്‍‍ പ്രസ്തുത പ്രദേശത്തെ വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കണമലയിൽ ഒരു സബ്‍‍സ്റ്റേഷന്‍‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2849.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ കെ.എസ്.ഇ.ബി. ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുളള നടപടിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ?
2850.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ ആസ്തികളുടെ മൂല്യം എത്രയാണെന്നും എന്തെല്ലാം ആസ്തികളാണുള്ളതെന്നും ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
കെ.എസ്.ഇ.ബി.യുടെ കടബാധ്യത എത്രയാണെന്നും ഏതെല്ലാം ഇനത്തിലാണ് ബാധ്യതകള്‍ നിലവിലുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
കെ.എസ്.ഇ.ബി.യ്ക്ക് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക എത്രയാണ്; ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞുകിട്ടാനുള്ള തുക എത്ര; സ്ഥാപനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള തുക എത്ര; വിശദമാക്കുമോ;
( ഡി )
വന്‍കിട കമ്പനികളില്‍ നിന്ന് കെ.എസ്.ഇ.ബി.യ്ക്ക് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക എത്രയാണ്; കമ്പനികളുടെ പേര് സഹിതം വിവരം ലഭ്യമാക്കുമോ?
2851.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ നിലവില്‍ എവിടെയെല്ലാം ലഭ്യമാണ്; അറിയിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടോ;
( സി )
എങ്കിൽ എവിടെയെല്ലാമാണ് ഇത് സ്ഥാപിക്കുക എന്ന് വ്യക്‌തമാക്കുമോ?
2852.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജിംഗ് ചെയ്യുന്നതിന് ഏതെല്ലാം പ്രദേശങ്ങളിലാണ് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2853.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഏതൊക്കെ കേന്ദ്രങ്ങളിലാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ എത്രയെണ്ണം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്; ഏതൊക്കെ; വിശദമാക്കുമോ;
( സി )
ഓട്ടോറിക്ഷകള്‍ക്കും ടൂവീലറുകള്‍ക്കും മാത്രം ഉപയോഗിക്കുന്നതിനായി ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന പോള്‍മൗണ്ടഡ് ചാര്‍ജിംഗ് പോയിന്റുകള്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ എവിടെയാെക്കെയാണ് സ്ഥാപിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ?
2854.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി., അനെർട്ട് എന്നിവയിലൂടെ നടപ്പിലാക്കുന്ന സൗര പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയിക്കുമോ;
( സി )
പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ സബ്സിഡി ഏത് രീതിയിലാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?
2855.
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി ദെലീമ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അക്ഷയ ഊർജ്ജ ഉല്പാദനത്തിനും പ്രചരണത്തിനും വികസന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും അനെര്‍ട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
മൂന്ന് വര്‍ഷം കൊണ്ട് 3000 മെഗാവാട്ട് ഊര്‍ജ്ജോല്പാദന ശേഷി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; അവയുടെ വിശദാംശം അറിയിക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയെ സൗരോര്‍ജ്ജ നഗരമാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കാമോ?
2856.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുരപ്പുറ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
എങ്കില്‍ ആരാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്; എന്ത് നടപടിയാണ് നാളിതുവരെ സ്വീകരിച്ചത്; തുടര്‍നടപടി എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പുരപ്പുറ സോളാര്‍ പദ്ധതി പ്രകാരം പാറശ്ശാല മണ്ഡലത്തിലെ എത്ര ഗാര്‍ഹിക ഉപഭോക്താക്കള്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്; ആയതിന്റെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
പാറശ്ശാല നിയോജകമണ്ഡലത്തിലെ കള്ളിക്കാട്, അമ്പൂരി, ആര്യന്‍കോട് ഉള്‍പ്പെടെയുള്ള വിവിധ പഞ്ചായത്തുകളില്‍ വോള്‍ട്ടേജ് വ്യതിയാനവും വൈദ്യുതി തടസ്സവും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.