UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1772.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന് കാര്‍ഷിക മേഖലയില്‍ സമഗ്ര പരിഷ്കാരം നടപ്പാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഏറ്റവും വേഗം ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1773.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷികയന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നിലവില്‍ ഉള്ള സൗകര്യങ്ങള്‍ എന്തെല്ലാം എന്ന് വിശദീകരിക്കുമോ;
( ബി )
കാര്‍ഷിക യന്ത്രങ്ങളുടെ വര്‍ദ്ധനവിന് അനുസൃതമായി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുള്ള സംവിധാനം അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിവരം നൽകുമോ;
( സി )
യന്ത്രോപകരണങ്ങളുടെ ഓഡിറ്റ് നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കര്‍ഷകര്‍ക്ക് സമയബന്ധിതമായി കാര്‍ഷികയന്ത്രങ്ങളുടെ സേവനം, അറ്റകുറ്റപ്പണികള്‍ എന്നിവ ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദീകരിക്കാമോ;
( ഇ )
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അഗ്രികള്‍ച്ചര്‍ മെഷീനറി കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1774.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോടുകളും കുളങ്ങളും മറ്റ് ജല സ്രോതസ്സുകളും സംരക്ഷിച്ച് കൃഷിക്ക് ഉപയോഗപ്പെടുത്താന്‍ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ജലസ്രോതസ്സുകളില്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിച്ച് കൃഷിക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
സ്വകാര്യ ഭൂമിയില്‍ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
1775.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കൃഷി വകുപ്പിന്റെ കീഴില്‍ വരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുമൂലം നബാര്‍ഡ് സാമ്പത്തികസഹായ പദ്ധതിക്കുള്ള പ്രോജക്റ്റുകളടക്കം അനുമതിക്കായി ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിവരം നൽകുമോ;
( സി )
എങ്കില്‍ ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1776.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് വൈദ്യുതി വകുപ്പിന്റെ സഹായത്തോടെ കാര്‍ഷിക മേഖലയ്ക്ക് സൗജന്യമായി അധിക വൈദ്യുതി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നെൽക്കർഷകർക്ക് വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നതിനും നെല്‍കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായി വേഗത്തിലും സൗജന്യമായും വൈദ്യുതി നല്‍കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ?
1777.
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാടങ്ങളിൽ കൊയ്‍ത്ത് കഴിഞ്ഞാലുടൻ നെല്ല് സംഭരിക്കാൻ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നറിയിക്കാമോ;
( ബി )
നെല്ല് കൈകാര്യം ചെയ്ത് അരിയാക്കുന്ന ഇനത്തിൽ മില്ലുടമകൾക്ക് നൽകാനുളള തുക വിതരണം ചെയ്യുന്നതിൽ കുടിശിക വരുത്തിയിട്ടുണ്ടോ;
( സി )
കൈാര്യച്ചെലവ് വർദ്ധിപ്പിക്കണമെന്ന ആവശ്യം മില്ലുടമകൾ ഉന്നയിച്ചിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
മിൽ ഉടമകളുടെ വിലപേശൽ ഒഴിവാക്കി സർക്കാർ ത​ന്നെ നെല്ല് സംഭരണത്തിന് സ്ഥിര സംവിധാനം ഒരുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1778.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യോല്പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
നെല്ല് ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി തരിശു ഭൂമി സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്ത് കൃഷി നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി ഭക്ഷ്യ ഉത്പാദന മേഖലയില്‍ ഉണ്ടായ പുരോഗതി വിശദമാക്കാമോ;
( ഡി )
വരുന്ന തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കാമോ;
( ഇ )
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്ത് അടുക്കളത്തോട്ടം വ്യാപകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ജി )
കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ; കര്‍ഷകര്‍ക്കും, വിളകള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലുണ്ടോ എന്ന് വിശദമാക്കാമോ?
1779.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയ്ക്ക് സാങ്കേതികവിദ്യയിലൂന്നിയുള്ള സമുദ്ധാരണത്തിന് നടപടി സ്വീകരിക്കാമോ;
( ബി )
മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്തും പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിന് സാങ്കേതികവിദ്യയിലൂന്നിയുള്ള വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തുമോ?
1780.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ കൃഷിഭവനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ സ്മാര്‍ട്ട് കൃഷിഭവനായി തെരഞ്ഞെടുത്ത കൃഷിഭവന്‍ ഏതാണെന്നും എന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് സ്മാര്‍ട്ട് കൃഷിഭവനില്‍ ലഭ്യമാക്കിയിട്ടുളളതെന്നും അറിയിക്കാമോ;
( സി )
കാര്‍ഷിക സേവനങ്ങള്‍ കര്‍ഷക സൗഹൃദമാക്കുന്നതിനും കാര്‍ഷികോല്പാദന വിപുലീകരണത്തിനും സ്വീകരിച്ച നടപടി എന്തൊക്കെയെന്ന് വിശദമാക്കാമോ?
1781.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര ഇക്കോ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്; കൃഷിഭവന്‍- തദ്ദേശസ്വയംഭരണ സ്ഥാപനം സഹിതം വിശദമാക്കുമോ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ ഇക്കോ ഷോപ്പിലും എത്ര രൂപയുടെ പ്രാദേശിക ഉല്പന്നങ്ങളാണ് സംഭരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്; വിശദമാക്കുമോ?
1782.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളനാട് ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ഭരണപരമായ സൗകര്യത്തിനായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1783.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സേവനങ്ങള്‍ കാര്യക്ഷമവും സുതാര്യവും ആയി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; സംസ്ഥാനത്ത് എത്ര കൃഷിഭവനുകളാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് കൃഷിഭവനുകളാക്കുന്നതെന്ന് അറിയിക്കാമോ?
1784.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കര്‍ഷകര്‍ക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരമായി ഇനി എത്ര തുക വിതരണം ചെയ്യാന്‍ ബാക്കിയുണ്ടെന്ന് അറിയിക്കാമോ; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും എത്ര കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ;ഇവരുടെ ആശ്രിതര്‍ക്ക് എന്തെല്ലാം സഹായം വിതരണം ചെയ്തിട്ടുണ്ട്‌; വിവരം അറിയിക്കാമോ;
( സി )
കാര്‍ഷിക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ എത്ര കര്‍ഷകര്‍ക്ക് നിലവില്‍ ജപ്തി നടപടികള്‍ നേരിടേണ്ടി വരുന്നുണ്ട്; ഈ സര്‍ക്കാരിന്റെ കാലത്ത് ജപ്തി നടപടി പൂര്‍ത്തിയായ എത്ര കേസുകള്‍ ഉണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
മങ്കട നിയോജകമണ്ഡലത്തിലെ എത്ര കര്‍ഷകര്‍ക്ക് എത്ര രൂപയുടെ നഷ്ടപരിഹാരത്തുക കുടിശ്ശികയായുണ്ട്; വിശദാംശം ലഭ്യമാക്കുമോ; കുടിശ്ശികയായ നഷ്ടപരിഹാരത്തുക അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1785.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം അനിവാര്യമായ സാഹചര്യത്തില്‍, കാര്‍ഷിക യന്ത്രങ്ങള്‍ പഞ്ചായത്തുകള്‍ തോറും ലഭ്യമാക്കാനും ഇവയുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടത്താനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1786.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തിനായി എന്തെല്ലാം മാര്‍ഗ്ഗനിര്‍ദേ ശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്; വിവരം നൽകുമോ;
( ബി )
ഇവ കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായി സഹായകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1787.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്‍കൃഷി വിപുലീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും വിശദമാക്കുമോ;
( ബി )
ഭക്ഷ്യോല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
1788.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതി പ്രകാരം കൃഷി വകുപ്പിന് അനുവദിച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി അനുവദിച്ച തുക, ചെലവഴിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശം നൽകുമോ ?
1789.
ശ്രീ സജി ചെറിയാൻ
ശ്രീ ഒ . ആർ. കേളു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷികോല്പാദന ക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള മൂല്യ വര്‍ദ്ധിത കൃഷി മിഷന്റെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത മിഷന്റെ ഭാഗമായി ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി സുസ്ഥിര വിപണിയുറപ്പാക്കാന്‍ പദ്ധതിയുണ്ടോ; ഉല്പന്നങ്ങളുടെ വിപണനത്തിനായി കാര്യക്ഷമമായ സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഉല്പന്നങ്ങളുടെ സംസ്കരണത്തിനുള്ള ആധുനിക സമ്പ്രദായങ്ങളില്‍ പരിശീലനം നല്‍കി യുവജനങ്ങളെ സംരംഭകരാക്കാന്‍ ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കുമോ?
1790.
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ കാർഷിക മേഖലകളിലെ കർഷകരോടും ഉദ്യോഗസ്ഥരോടും സംവദിച്ച് കാർഷിക മേഖലയിലെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള കൃഷി ദർശൻ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ കർഷകരുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനും അവയ്ക്ക് ആവശ്യമായ പരിഹാരം വകുപ്പ്കണ്ടെത്തുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ കാർഷിക സാങ്കേതികവിദ്യകള്‍ കർഷക സമൂഹത്തിന് കാര്യക്ഷമമായി കൈമാറ്റം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
1791.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക അടിസ്ഥാനസൗകര്യ മേഖലയില്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ട് എന്ത് മാറ്റമാണുണ്ടാക്കുക എന്ന് വ്യക്തമാക്കാമോ; കര്‍ഷകര്‍ക്ക് എന്താെക്കെ സഹായങ്ങളാണ് പ്രസ്തുത പദ്ധതികൊണ്ട് ലഭ്യമാവുക എന്ന് അറിയിക്കാമോ;
( ബി )
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ വകുപ്പുതല സേവനങ്ങള്‍ കര്‍ഷകര്‍ക്ക് കാര്യക്ഷമമായി നല്‍കുന്നതിന് എന്തെങ്കിലും സംവിധാനം വികസിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്താണെന്ന് വിശദമാക്കാമോ; സ്മാര്‍ട്ട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള നടപടികള്‍ വിശദമാക്കാമോ;
( സി )
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള കൂത്താളി കൃഷി ഫാമില്‍ കാര്‍ഷികോല്പന്നങ്ങളുടെ സംഭരണത്തിനായി വെയർഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ തുടങ്ങുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ; നിലവിലുളള ഭൂമി പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കുന്നതിന് മുൻപ് എടുത്ത തീരുമാനത്തിന്റെ പുരോഗതി വിശദമാക്കാമോ?
1792.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍. ഐ.ഡി.എഫ്. 21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടക്കല്‍ മണ്ഡലത്തിലെ മാറാക്കര- എടയൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കി വരുന്ന ഓലാന്തിച്ചിറ നീര്‍ത്തട പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 2023 മാര്‍ച്ച് മാസം വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പദ്ധതി കണ്‍വീനറുടെ അപേക്ഷ ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് 2023 മാര്‍ച്ച് മാസം വരെ കാലാവധി നീട്ടി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1793.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് വാല്യു ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ എന്ന സംരംഭം ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
കൃഷി, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവ ലക്ഷ്യമിട്ട് സിയാല്‍ മാതൃകയില്‍ കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി ലോക ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍ സംബന്ധിച്ച് അന്തിമരൂപം തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1794.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട് കൃഷിഭവന്‍ എന്ന പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ നിന്ന് ഏത് കൃഷി ഭവനെയാണ് തെരഞ്ഞെടുത്തിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് കൃഷി ഭവനുകളെ അപേക്ഷിച്ച് എന്തെല്ലാം പ്രത്യേകതകളാണ് സ്മാര്‍ട്ട് കൃഷി ഭവനുകൾക്ക് ഉളളത് ; വിശദമാക്കാമോ?
1795.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക രംഗത്ത് ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ;
( ബി )
കോട്ടയം ജില്ലയില്‍ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ?
1796.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാല്യു ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്റെ ഭാഗമായി ഒരു കൃഷി ഭവനില്‍ ഒരു ഉല്പന്നം എന്ന നിലയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1797.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്രം ആരംഭിക്കുന്ന കൃഷിശ്രീ പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ കങ്ങഴ പഞ്ചായത്ത് പരിധിയില്‍ പ്രസ്തുത കേന്ദ്രം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമോ?
1798.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ട് 2022-23 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; മിഷന്റെ ലക്ഷ്യം, പ്രവര്‍ത്തന രീതി, വിപണനം എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;
( ബി )
കേരളത്തിന്റെ തനതായ ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1799.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് കേരഗ്രാമം പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഈ പദ്ധതി മുഖാന്തിരം കേരകര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാവുകയെന്ന് അറിയിക്കാമോ;
( സി )
മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1800.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയിലെ ഏതെല്ലാം കൃഷിഭവനുകളാണ് സ്മാര്‍ട്ട് കൃഷിഭവനുകളാക്കി നവീകരിക്കുന്നത് എന്ന് അറിയിക്കാമോ; ഓരോ കൃഷിഭവനും അനുവദിച്ച തുകയും പദ്ധതിയുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ ?
1801.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിൽ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഒറ്റപ്പാലം മണ്ഡലത്തില്‍ സബ്സിഡി ലഭിച്ച ഗുണഭോക്താക്കളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിക്കുവേണ്ടി കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ട രീതി വിശദമാക്കുമോ?
1802.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന മുണ്ടേരി അഗ്രിഫാമിന്റെ പുരോഗതി വിശദമാക്കാമോ; ഫാം ആരംഭിക്കുവാനുള്ള തടസ്സമെന്തെന്ന് വിശദമാക്കാമോ?
1803.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളെയും, യുവാക്കളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും, കാര്‍ഷിക ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
1804.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ കാര്‍ഷിക സംരക്ഷണവുമായി ബന്ധപ്പെട്ട് ആര്‍.കെ.വി.വൈ. (രാഷ്ട്രീയ കൃഷി വികാസ് യോജന), ആര്‍.ഐ.ഡി.എഫ്. (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട്), നബാർഡ് എന്നിവയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും എത്ര പദ്ധതികള്‍ നടപ്പു വര്‍ഷം അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പേര്, പദ്ധതി, പദ്ധതിയുടെ തുക, പദ്ധതിയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
1805.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് കൃഷിഭവനുകളാക്കുന്നതിന് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പതിനാല് കൃഷിഭവനുകളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീയാക്കുമെന്ന് വിശദമാക്കാമോ?
1806.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്, അപ്പര്‍ കുട്ടനാട് പാടശേഖരങ്ങളില്‍ ഉപയോഗിച്ചു വരുന്ന പമ്പുകള്‍ പി.എം.കുസും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗരോര്‍ജ്ജത്തിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കുട്ടനാട്ടിലേയും അപ്പര്‍ കുട്ടനാട്ടിലേയും പാടശേഖരങ്ങളിലെ എത്ര പമ്പ് സെറ്റുകളാണ് പി.എം.കുസും പദ്ധതി പ്രകാരം സോളാര്‍ പാനലിലേയ്ക്ക് മാറ്റുന്നത്; വിശദീകരണം നൽകുമോ;
( സി )
പ്രസ്തുത പദ്ധതി നടത്തിപ്പിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ നൽകുമോ; ഈ പദ്ധതി നടപ്പാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമാകുമോ; അറിയിക്കാമോ?
1807.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതുമൂലം കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
നെല്ല് സംഭരണത്തിന് നടപടി സ്വീകരിക്കാത്തത് മൂലം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എത്ര ടണ്‍ നെല്ല് ഉപയോഗ ശൂന്യമായെന്ന് കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1808.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ കുടുംബശ്രീ , അയല്‍ക്കൂട്ടങ്ങൾ എന്നിവ വഴി കൃഷി, തദ്ദേശസ്വയംഭരണം ,സഹകരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന ''പൊലിമ'' പുതുക്കാട് കാര്‍ഷിക പദ്ധതിയുടെ നടത്തിപ്പിനായി പച്ചക്കറി തൈകള്‍, വിത്തുകള്‍, വളങ്ങള്‍, എന്നിവ പ്രത്യേകമായി അനുവദിക്കുന്നതിനും പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ ?
1809.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിയില്‍ ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്നതിന് ആവിഷ്കരിച്ച ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ഫലപ്രദമായി പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
( ബി )
പതിനായിരം കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനും ജൈവകൃഷി വ്യാപകമാക്കുന്നതിനും പ്രസ്തുത പദ്ധതി ലക്ഷ്യമിട്ടിരുന്നോ; ഈ രംഗത്ത് കൈവരിക്കാന്‍ കഴി‍ഞ്ഞ നേട്ടം വിലയിരുത്തിയിട്ടുണ്ടോ; കൃഷിയില്‍ ശാസ്ത്രീയ രീതി അവലംബിക്കുന്നത് വ്യാപകമാക്കാനായിട്ടുണ്ടോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നെല്‍കൃഷിക്ക് നല്‍കിയ പ്രാധാന്യത്തിന്റെ ഫലമായി ഉല്പാദനത്തിലും വിസ്തൃതിയിലും വര്‍ദ്ധനവ് സൃഷ്ടിക്കാനായിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1810.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹനവുമായി ബന്ധപ്പെട്ട് വീടുകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യുന്നുണ്ടോ; എങ്കില്‍ ടി പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
വീടുകളില്‍ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യുന്നുണ്ടെങ്കില്‍ ആയത് പരിപാലിക്കുന്നുണ്ടോയെന്നറിയാന്‍ നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ?
1811.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ കരവാരം-പറക്കുളം പാടശേഖരത്തില്‍ നെല്ലിന് രോഗബാധയുണ്ടായ കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; രോഗബാധ പരിഹരിക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
1812.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ നെല്ല് സംഭരണത്തില്‍ വന്നിട്ടുളള പാളിച്ചകള്‍ കാരണം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ വന്നിട്ടുള്ള അനാസ്ഥ കാരണം എത്ര ക്വിന്റല്‍ നെല്ലാണ് നശിക്കാന്‍ ഇടയായതെന്ന വിവരം അറിയിക്കുമോ;
( സി )
ഭാവിയില്‍ ഇത്തരം വീഴ്‌ചകള്‍ ഒഴിവാക്കി കുട്ടനാട്ടിലെ നെല്ല് സംഭരണം കൃത്യമായും, സുഗമമായും നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കുമോ?
1813.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷമായി സംഭരിച്ച നെല്ലിന്റെ അളവ് എത്രയാണെന്നും ഒരു കിലോയ്ക്ക് എത്ര വിലയാണ് നല്‍കിയതെന്നുമുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷമായി നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രവിഹിതമായി എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
കൃത്യമായി നെല്ല് സംഭരിക്കാത്തത് മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1814.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു വര്‍ഷത്തില്‍ സംസ്ഥാനത്തെ നെല്ലിന്റെ മൊത്തം ഉല്പാദനം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
നടപ്പുവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഉല്പാദനവര്‍ദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
നടപ്പുവര്‍ഷത്തില്‍ എത്ര നെല്ലാണ് മൊത്തം സംഭരിക്കാന്‍ സാധിച്ചത് എന്ന് അറിയിക്കുമോ?
1815.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരണം കൃത്യമായി നടക്കാത്തത് മൂലം കർഷകർ നേരിടുന്നതായി പറയപ്പെടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളിലെ കര്‍ഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില നൽകാത്തത് ഉല്പാദകരെ ദുരിതത്തിലാക്കിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിക്കുമോ;
( സി )
നെല്ല് സംഭരണത്തിന് മില്ലുകൾ മുന്നോട്ട് വരാത്തത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
മില്ലുകള്‍ക്ക് നൽകാനുള്ള തുക സർക്കാർ ലഭ്യമാക്കിയിട്ടുണ്ടോ; പ്രസ്തുത തുകയില്‍ കൈകാര്യ ചെലവ് ഉള്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
മില്ലുകള്‍ക്ക് ലഭിച്ച തുകയുടെ ജി. എസ്. ടി കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ; ശേഖരിക്കുന്ന നെല്ലിന്റെ ഔട്ട് ടേണ്‍ അനുപാതം ഏത് രീതിയിലാണ് തുടരുന്നതെന്ന് വ്യക്തമാക്കാമോ?
1816.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാലക്കാട് ജില്ലയിലെ നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഒറ്റപ്പാലം മണ്ഡലത്തില്‍ നിലവില്‍ നെല്‍കൃഷിക്ക് അനുയോജ്യമായ എത്ര ഹെക്ടര്‍ ഭൂമി തരിശ്ശായി കിടക്കുന്നുണ്ട്; അത്തരം തരിശ്ശുഭൂമിയില്‍ കൃഷി ചെയ്യുന്നതിനായി എന്തെങ്കിലും പദ്ധതി തയ്യാറാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1817.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷിയുടെ ഉല്പാദനവും ഉല്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളുടെ വിശദാംശം നല്‍കാമോ;
( ബി )
തരിശ് ഭൂമി നിര്‍മ്മാര്‍ജന പരിപാടി വിപുലീകരിക്കുന്നിനും ശാക്തീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1818.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊക്കാളി കര്‍ഷകര്‍ ഈ വര്‍ഷം ഉല്പാദിപ്പിച്ച നെല്ല് സംഭരിക്കുന്നതിനും പൊക്കാളി നെല്ലിന് പ്രത്യേക താങ്ങുവില പ്രഖ്യാപിക്കുന്നതിനും എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പൊക്കാളി മേഖലയിലുളള ഏതെല്ലാം സഹകരണ സ്ഥാപനങ്ങളാണ് നിലവില്‍ പൊക്കാളി നെല്ല് സംഭരിക്കുന്നതെന്നും എത്ര രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പൊക്കാളി നെല്ലിന്റെ ഉല്പാദന ചെലവ് വകുപ്പ് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ കുറഞ്ഞത് എത്ര രൂപയ്ക്ക് സംഭരിച്ചാലാണ് കര്‍ഷകന് ലാഭം ഉണ്ടാവുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പൊക്കാളി നെല്ല് സംസ്കരിക്കുന്നതിനുളള റെെസ് മില്‍ പൊക്കാളി മേഖലയില്‍ എവിടെയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ; പുതിയ റെെസ് മില്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വിവരം നൽകുമോ;
( ഇ )
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ കടമക്കുടി, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിളളി, പളളിപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെട്ട പൊക്കാളി നെല്ല് കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭ്യമാകാത്തതിനാല്‍ സംഭരിക്കപ്പെടാതെ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച് 16.11.2022-ന് വകുപ്പ് മന്ത്രിക്ക് കടമക്കുടി ഗ്രാമപഞ്ചായത്ത് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെന്ന് വ്യക്തമാക്കാമോ?
1819.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊക്കാളി കൃഷിയുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള പൊക്കാളി ലാന്റ് ഡെവലപ്പ്മെന്റ് ഏജന്‍സി കഴിഞ്ഞ 5 വര്‍ഷക്കാലം പൊക്കാളി കൃഷിയുടെ ഉന്നമനത്തിനായി നടപ്പാക്കിയിട്ടുള്ള പദ്ധതികളും സര്‍ക്കാരില്‍ നിന്നും കഴിഞ്ഞ 5 വര്‍ഷക്കാലം പി.എല്‍.ഡി.എ.യ്ക്ക് ലഭ്യമായ ഫണ്ടിന്റെ വിശദാംശവും വ്യക്തമാക്കാമോ;
( ബി )
പൊക്കാളി പാടത്ത് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി തൂമ്പ് നിര്‍മ്മാണം, ബണ്ട് റിപ്പയര്‍ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് കൃഷി വകുപ്പിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പൊക്കാളി പാടത്ത് യന്ത്രവത്കരണത്തിനായി ചെയ്തിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1820.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിൽ കേരഗ്രാമം പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
( ബി )
കുണ്ടറ മണ്ഡലത്തിലെ ഓരോ കൃഷിഭവനിലും എത്ര കർഷകർക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്; വിശദമാക്കുമോ?
1821.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മാസം മുതല്‍ കുറ്റ്യാടി മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതി വഴി ആനുകൂല്യങ്ങള്‍ ലഭിച്ച കര്‍ഷകരുടെ എണ്ണവും നല്‍കിയ ആനുകൂല്യങ്ങളുടെ വിവരങ്ങളും അറിയിക്കാമോ;
( ബി )
വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1822.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പു വര്‍ഷത്തില്‍ നാളികേരത്തിന്റെ ഉല്പാദനം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നടപ്പു വര്‍ഷത്തില്‍ നാളികേരത്തിന്റെ ഉല്പാദനത്തിലുണ്ടായ വര്‍ദ്ധനവ് മുന്‍ വര്‍ഷത്തേക്കാള്‍ എത്രയധികമാണെന്ന് അറിയിക്കുമോ;
( സി )
നടപ്പു വര്‍ഷത്തില്‍ എത്ര നാളികേരം സംഭരിക്കാന്‍ സാധിച്ചു എന്ന് അറിയിക്കാമോ?
1823.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ എത്ര കേരഗ്രാമങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണലൂര്‍ മണ്ഡലത്തില്‍ എത്ര കേരഗ്രാമങ്ങള്‍ അനുവദിച്ചെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
കേരഗ്രാമങ്ങള്‍ക്ക് വകുപ്പ് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
മണലൂര്‍ മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1824.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാം ഓയിലിന് നികുതി കുറച്ചതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ കാരണം തേങ്ങക്ക് കനത്ത വിലയിടിവുണ്ടാകുന്നത് തടയുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
കേരഫെഡും നാളികേര വികസന ബോര്‍ഡും നടത്തുന്ന പച്ചത്തേങ്ങ സംഭരണം ഫലപ്രദമായിട്ടുണ്ടോ; നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണം കാര്യക്ഷമമല്ലാതെ പോകുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
വെളിച്ചെണ്ണയുടെയും മറ്റ് മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടേയും വിപണി വിപുലീകരിച്ച് വിലയിടിവ് തടയാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
1825.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര സംഭരണം കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
നാളികേരത്തിന് താങ്ങുവില വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1826.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ പച്ചത്തേങ്ങ സംഭരണ നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
തൃശൂര്‍ ജില്ലയില്‍ കേരഫെഡിന്റെ സംഭരണകേന്ദ്രങ്ങള്‍, നാളികേര സംഭരണത്തിനായുളള സ്വാശ്രയ സംഘങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?
1827.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം പ്രദേശത്ത് എത്ര ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ചെലവഴിച്ച തുക സംബന്ധിച്ച വിവരവും നല്‍കാമോ?
1828.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേരത്തിന്റെ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച പച്ചത്തേങ്ങ സംഭരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കൊപ്രയില്‍ നിന്ന് ഉല്പാദനം നടത്തുന്നവര്‍ക്ക് സംഭരണത്തിന് അനുമതി നിഷേധിച്ച നാഫെഡ് മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ കൊപ്ര സംഭരണത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായോ; വിശദമാക്കുമോ;
( സി )
നാളികേര കര്‍ഷകരുടെ ക്ഷേമത്തിനും നാളികേര മേഖലയുടെ സമഗ്ര വികസനത്തിനുമായി സ്വീകരിച്ചു വരുന്ന പരിപാടികള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1829.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉല്പാദന കുറവും ഇടയ്ക്കിടെ വിലയില്‍ വരുന്ന മാറ്റവും കാരണം നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിവരം നൽകുമോ;
( ബി )
നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
1830.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തെങ്ങ് കൃഷിയുടെ പരിപാലനത്തിനും വികസനത്തിനും വ്യാപനത്തിനുമായി എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ?
1831.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ മുഖേന സംസ്ഥാനത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എന്തൊക്കെ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ?
1832.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാമനപുരം മണ്ഡലത്തിലെ കൃഷിഭവനുകളില്‍ കര്‍ഷക പെന്‍ഷന് വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ടെന്നും കൃഷി ഭവന്‍ തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആകെ എത്രപേര്‍ നിലവില്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് അറിയിക്കാമോ?
1833.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കര്‍ഷക ക്ഷേമനിധി ആക്ട് പ്രകാരം കര്‍ഷക ക്ഷേമനിധിയില്‍ ചേരുന്ന കര്‍ഷകന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
അതിനായി സമര്‍പ്പിക്കേണ്ട വരുമാന സര്‍ട്ടിഫിക്കറ്റില്‍ കര്‍ഷകന്റെ വാര്‍ഷിക വരുമാനമാണോ കുടുംബ വാര്‍ഷിക വരുമാനമാണോ മാനദണ്ഡമായി എടുക്കുന്നത്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധിയില്‍ ഇതുവരെ എത്ര പേര്‍ അംഗത്വമെടുത്തിട്ടുണ്ട്;
( ഡി )
ഇതുവരെ ആകെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ഇ )
പ്രസ്തുത ക്ഷേമനിധിയില്‍ അംഗമായ എത്ര പേര്‍ക്ക് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്;
( എഫ് )
തൃശ്ശൂര്‍ ജില്ലയില്‍ എത്ര പേര്‍ കര്‍ഷക ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എത്രപേരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നുമുള്ള വിശദാംശം അറിയിക്കാമോ?
1834.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നെയ്യാറ്റിന്‍കര നഗരസഭ, പെരുമ്പഴുതൂര്‍, അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ കൃഷിഭവനുകളില്‍ ഓരോന്നിലും പ്രകൃതിക്ഷോഭത്തിനിരയായ കര്‍ഷകരില്‍ ഇനി എത്ര കര്‍ഷകര്‍ക്കാണ് ധനസഹായം നല്‍കാന്‍ ഉള്ളതെന്ന് വിശദമാക്കാമോ?
1835.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവ് മുതല്‍ നാളിതുവരെ വരെ കാലവര്‍ഷക്കെടുതിയിലും മറ്റും വാഴകൃഷിയില്‍ വന്നിട്ടുള്ള നഷ്ടം നികത്തുന്നതിന് കര്‍ഷകര്‍ക്ക് നല്കിയിട്ടുള്ള നഷ്ടപരിഹാര തുകയെത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ തിരുവനന്തപുരം ജില്ലയിലെ വാഴകൃഷി കര്‍ഷകര്‍ക്ക് വന്നിട്ടുള്ള നഷ്ടത്തിന് നഷ്ടപരിഹാരമായി അനുവദിച്ചിട്ടുള്ള ധനസഹായവും മറ്റ് സഹായങ്ങളും കൃഷിഭവനുകള്‍ തിരിച്ച് വിശദമാക്കുമോ?
1836.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ, മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നൽകിയ നഷ്ടപരിഹാര തുക എത്രയെന്ന് പഞ്ചായത്തടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
നഷ്ടപരിഹാരത്തിനായി അപേക്ഷിച്ച എല്ലാ കർഷകർക്കും തുക അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ എത്രപേർക്ക് പ്രസ്തുത തുക നല്കാനുണ്ടെന്നും ഇതുവരെ നൽകാത്തതിന്റെ കാരണമെന്താണെന്നും വ്യക്തമാക്കാമോ?
1837.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏലയ്ക്കയുടെ വിലയിടിവ് മൂലം ഏലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കര്‍ഷകര്‍ വ്യാപകമായി ഏലം കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യത്തിൽ ഏലയ്ക്കയ്ക്ക് തറവില നിശ്ചയിച്ച് തരുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഏലം കര്‍ഷകരെ ഗുരുതര പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?
1838.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷികഫാമുകള്‍ ശക്തിപ്പെടുത്തി കര്‍ഷകര്‍ക്കാവശ്യമായ വിത്ത് ഉൾപ്പെടെയുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടിയുണ്ടാകുമോ; മണ്ണ് പരിശോധനയും വളങ്ങളുടെയും കീടനാശിനികളുടെയും പരിശോധനയും അതത് ഫാമുകളില്‍ നടത്താൻ നടപടിയുണ്ടാകുമോ; വിശദമാക്കാമോ?
1839.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ നിലവില്‍ കൃഷി നടത്താതെ തരിശ് നിലമായി കിടക്കുന്ന ഭൂമിയുടെ വിസ്തൃതി, കൃഷിയുടെ ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
ഇത്തരം തരിശ് സ്ഥലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് നിലവിലെ തടസ്സങ്ങള്‍ എന്തൊക്കെയെന്നും ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും അറിയിക്കാമോ?
1840.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ്, സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് ഇവയിൽ ഏതെങ്കിലും ഒന്ന് മതിയെന്ന ഉത്തരവ് ഇറക്കി കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ നടപടി സ്വീകരിക്കുമോ?
1841.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൃഷി ഫാമുകളിലെ സ്ഥിരം തൊഴിലാളികളെ എസ്.എല്‍.ഐ., ജി.ഐ.എസ്., ജി.പി.എ.ഐ.എസ്. തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഫാമുകളിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരും ദിവസ വേതനക്കാരും അല്ലാത്ത മുഴുവന്‍ സ്ഥിരം തൊഴിലാളികളെയും മുകളിൽ സൂചിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തടസ്സങ്ങളെന്തെന്ന് വ്യക്തമാക്കാമോ;
( സി )
ഫാം തൊഴിലാളികള്‍ക്കും മെഡിസെപ്പ് ഇന്‍ഷുറന്‍സ് ബാധകമാണെന്ന ഉത്തരവ് നിലവിലിരിക്കെ 2022 ജൂണ്‍ മാസം മുതല്‍ 500 രൂപ പ്രതിമാസ പ്രീമിയം അടച്ചിട്ടും മുഴുവന്‍ പേര്‍ക്കും മെഡിസെപ്പ് ഐ.ഡി. നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
മെഡിസെപ്പ് ഐ.ഡി. കിട്ടാത്തതിനാല്‍ ആശുപത്രികളില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് ഐ.ഡി. അടിയന്തരമായി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
1842.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി കർഷക ക്ഷേമനിധി ബോർഡ് നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1843.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് തുടങ്ങിയ രാസവളങ്ങള്‍ക്ക് ക്രമാതീതയമായി വില ഉയരുകയും അവ ആവശ്യത്തിന് ലഭിക്കാതിരിക്കുകയും രാസവളങ്ങളുടെ ലഭ്യതക്കുറവ് മൂലം കര്‍ഷകര്‍ ആവശ്യപ്പെടുന്ന വളങ്ങള്‍ മതിയായ അളവില്‍ നല്‍കാതെ മറ്റ് രാസവളങ്ങളും കീടനാശിനികളും കൂടി വാങ്ങാന്‍ വളം വിതരണക്കാര്‍ നിര്‍ബന്ധിക്കുന്നതുമായുമുള്ള കര്‍ഷകരുടെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1844.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-23 വര്‍ഷത്തില്‍ ഏതൊക്കെ ജില്ലയിലാണ് അഗ്രോ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഓരോ അഗ്രോ സര്‍വീസ് സെന്ററുകള്‍ക്കും എത്ര തുകയാണ് അനുവദിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
അഗ്രോ സര്‍വീസ് സെന്റര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ബ്ലോക്കുകളുടെ പേരു വിവരം വിശദമാക്കാമോ?
1845.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍ വി.എഫ്.പി.സി.കെ. (വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള) സ്വാശ്രയ കര്‍ഷക സമിതിയ്ക്ക് ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പണം ലഭ്യമായില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പച്ചക്കറി നല്‍കിയ വകയില്‍ മറ്റത്തൂര്‍ വി.എഫ്.പി.സി.കെ. സ്വാശ്രയ സമിതിക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ള മുഴുവന്‍ തുകയും അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1846.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോര്‍ട്ടികോര്‍പ്പിന്റെ വില്പനശാലകൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പല പച്ചക്കറികൾക്കും വിപണി വിലയേക്കാൾ ഉയർന്ന വില ഹോര്‍ട്ടികോര്‍പ്പിൽ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
വിപണിയിലെ ആവശ്യം പരിഗണിച്ച് സംഭരണ വിപണന പ്രവർത്തനങ്ങൾക്ക് ആധുനികവല്‍ക്കരണം ഏർപ്പെടുത്തുമോ; പരിശോധനകൾക്ക് സംവിധാനം ഒരുക്കുമോ; വിശദമാക്കുമോ;
( ഡി )
നാട്ടിൽ കൃഷിചെയ്യുന്ന വിഷമുക്തമായ പച്ചക്കറി സംഭരിച്ചു വിതരണം ചെയ്യുന്നതിന് ഹോര്‍ട്ടികോര്‍പ്പ് സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കാമോ;
( ഇ )
പച്ചക്കറികള്‍ സംഭരിച്ച വകയില്‍ കര്‍ഷക സംഘങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കുവാനുള്ള മുഴുവന്‍ തുകയും കൊടുത്തു തീര്‍ത്തിട്ടുണ്ടോ; വിശദമാക്കുമോ;
( എഫ് )
ഹോര്‍ട്ടികോർപ്പ് ജീവനക്കാരായുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1847.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ കടാശ്വാസത്തിനായി പരിഗണിക്കുന്ന വായ്പ തീയതി എന്നു വരെ ഉള്ളവർക്കാണ്; വ്യക്തമാക്കുമോ;
( ബി )
2018-ലും തുടർന്നുള്ള വർഷങ്ങളിലും ഉണ്ടായ പ്രളയക്കെടുതി കൂടി പരിഗണിച്ചുകൊണ്ട് കടാശ്വാസത്തിനായി പരിഗണിക്കുന്ന വായ്പ തീയതി 2020 ഡിസംബർ 31 വരെ ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
നാഷണലൈസ്ഡ് ബാങ്കിൽ നിന്നും കാർഷിക കടങ്ങൾ എടുത്തിട്ടുള്ള കർഷകർക്ക് കടാശ്വാസ കമ്മീഷൻ മുഖേന സഹായം അനുവദിക്കുന്നതിന് സാധിക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കർഷകർക്ക് കൂടി സഹായം അനുവദിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1848.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തില്‍ കെ.എല്‍.ഡി.സി. മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ വകയിരുത്തിയിട്ടുള്ള തുകയും അവയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതിയും അറിയിക്കാമോ?
1849.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകരുടെ എണ്ണം വകുപ്പിന്റെ കൈവശമുണ്ടോ; വിവരം നൽകുമോ;
( ബി )
നാളിതുവരെ എത്ര കർഷകരെ കർഷക ക്ഷേമനിധി ബോർഡിൽ അംഗമാക്കിയിട്ടുണ്ട് ; വിശദാംശം നൽകുമോ;
( സി )
കർഷക ക്ഷേമനിധി ബോർഡിന്റെ പദ്ധതി അംഗീകാരത്തിനായി ധനകാര്യ വകുപ്പിന് സമർപ്പിച്ചത് എന്നാണ്; അംഗീകാരം ലഭിച്ചതെന്നാണ്; വിവരം നൽകുമോ;
( ഡി )
പ്രസ്തുത ക്ഷേമനിധി പദ്ധതിയ്ക്ക് അംഗീകാരം ലഭിയ്ക്കുവാൻ കാലതാമസം നേരിട്ടതിന് കാരണം വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത വിഷയം സംബന്ധിച്ച ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1850.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഫെഡിലെ നിയമന ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് അംഗീകരിച്ച തീയതി, പ്രാബല്യത്തിൽ വന്ന തീയതി എന്നീ വിവരങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേരഫെഡ് സ്റ്റാഫ് പാറ്റേണിൽ പരാമർശിച്ചിട്ടുള്ള തസ്തികകളിൽ പി.എസ്.സി. മുഖേനയാണ് നിയമനം നടത്തേണ്ടത് എന്ന വ്യക്തമായ നിർദ്ദേശം ഉള്ളപ്പോൾ ഇവിടെ താൽക്കാലിക/കരാർ നിയമനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ;
( സി )
2016 മുതൽ നാളിതുവരെ കേരഫെഡില്‍ നടന്ന താത്കാലിക/കരാർ നിയമനങ്ങളുടെ വിശദാംശം നൽകുമോ;
( ഡി )
ഇവരിൽ എത്ര താൽക്കാലിക/കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്; വിശദ വിവരം ലഭ്യമാക്കുമോ?
1851.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ അംഗീകരിച്ച സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നിട്ടും കേരഫെഡില്‍ അനധികൃത നിയമനം നടക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നിട്ടും കേരഫെഡില്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നിട്ടും കേരഫെഡില്‍ ഫയര്‍മാന്‍, അനലിസ്റ്റ് എന്നീ തസ്തികകളില്‍ നടത്തിയ കരാര്‍ നിയമനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1852.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതൊക്കെ ബ്ലോക്കുകളിലാണ് കൃഷിശ്രീ സെന്ററുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും ബ്ലോക്കില്‍ കൃഷിശ്രീ സെന്റര്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആലത്തൂര്‍ മണ്ഡലത്തില്‍ കൃഷിശ്രീ സെന്ററുകള്‍ അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
കൃഷിശ്രീ സെന്ററുകളുടെ പ്രവര്‍ത്തനം വിശദമാക്കാമോ?
1853.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി കൃഷിഭവനുവേണ്ടി നബാര്‍ഡ് ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ആയതിന്റെ പകര്‍പ്പും വിശദാംശവും ലഭ്യമാക്കുമോ;
( സി )
നിലവില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ച പ്രവൃത്തിയുമായി സംയോജിപ്പിച്ച് പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1854.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം കൃഷി വകുപ്പിലെ ഏതെല്ലാം ഓഫീസുകളിലാണ് അക്കൗണ്ടന്റ് ജനറൽ പരിശോധന നടത്തിയത്; ഇവയിൽ ഏതെല്ലാം ഓഫീസുകളിലാണ് ക്രമക്കേടുകൾ നടന്നതായി എ.ജി. കണ്ടെത്തിയത്; വിശദമാക്കാമോ;
( ബി )
കൃഷി അസിസ്റ്റൻറ് ഡയറക്ടർ തലത്തിലുള്ള ഓഫീസുകളിൽ എ.ജി. കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭ്യമാക്കുമോ;
( സി )
ഉപയോഗശൂന്യമായ കാർഷിക ഉപകരണങ്ങൾ വൻതോതിൽ വാങ്ങിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
ഏതൊക്കെ ഓഫീസുകളിലാണ് ഇത്തരം വാങ്ങലുകൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
1855.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം കൃഷി ഭവനുകളാണ് സ്‍മാര്‍ട്ട് കൃഷി ഭവനുകളായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1856.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ നിരണം, പെരിങ്ങര പഞ്ചായത്തുകളിൽ കൃഷി ഭവനുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുവാൻ തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ കെട്ടിട നിർമ്മാണത്തിന്റെ പുരോഗതി വിശദമാക്കാമോ?
1857.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പാണാവള്ളി കൃഷിഭവന്‍ നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിന് അനുമതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കൃഷി ഡയറക്ടറേറ്റിലേക്ക് നല്‍കിയ ഫയല്‍ നിരസിക്കാനുള്ള കാരണം വിശദമാക്കാമോ;
( ബി )
പാണാവള്ളി കൃഷിഭവന്റെ നിലവിലെ കെട്ടിടം ഏത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന് വിശദമാക്കാമോ;
( സി )
പാണാവള്ളി കൃഷിഭവന്റെ സ്ഥലം ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വിശദമാക്കാമോ;
( ഡി )
പ‍ഞ്ചായത്തിന്റെ സ്ഥലത്ത് പഞ്ചായത്ത് നിര്‍മ്മിച്ച കൃഷി ഓഫീസ് കെട്ടിടത്തിന് കാലപ്പഴക്കം വന്നാല്‍ അത് പൊളിക്കുന്നതിന് ആരെയാണ് സമീപിക്കേണ്ടതെന്ന് വിശദമാക്കാമോ?
1858.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൃഷിഭവനുകൾ സ്മാർട്ട് കൃഷിഭവനുകൾ ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി ഏതൊക്കെ കൃഷിഭവനുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് അറിയിക്കാമോ?
1859.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ വകുപ്പിന് കീഴില്‍ എത്ര ഫാമുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ; ഈ ഫാമുകളില്‍ എത്ര വീതം സ്ഥിരം തൊഴിലാളികളുണ്ടെന്നും എത്ര സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളാണ് നിലവിലുള്ളതെന്നും ഫാമുകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് ജില്ലയിലെ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം ഫാമുകള്‍ തിരിച്ച് വിവരം അറിയിക്കാമോ;
( സി )
മേല്‍ ഫാമുകളില്‍ ട്രാക്ടര്‍ ഡ്രൈവര്‍മാരുടെ എത്ര ഒഴിവുണ്ട്; പ്രസ്തുത ഒഴിവുകള്‍ സ്ഥിരമായി പി.എസ്.സി. വഴിയോ താല്കാലികമായി എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴിയോ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിവരം നൽകുമോ; ഇല്ലെങ്കില്‍ താമസംവിനാ പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1860.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ പുനര്‍വിന്യാസത്തിലൂടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തിക അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് സ്ഥലംമാറ്റത്തിനായി എത്ര അപേക്ഷ ലഭിച്ചിട്ടുണ്ട്;
( സി )
അപേക്ഷകരില്‍ ഏറ്റവും സീനിയോറിറ്റിയുളള വ്യക്തി ആരാണെന്ന് അറിയിക്കുമോ;
( ഡി )
എങ്കില്‍ ഈ അപേക്ഷകന് മേല്‍ തസ്തികയില്‍ സ്ഥലംമാറ്റം നല്‍കാനുളള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
1861.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ നിയോജകമണ്ഡലത്തില്‍ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും ഇവയ്ക്കായി ചെലവഴിക്കുന്ന തുക സംബന്ധിച്ചുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ മണ്ഡലത്തില്‍ 2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക ഇന്‍കുബേഷന്‍ സെന്റര്‍ നടപ്പാക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി ഏതൊക്കെ കൃഷിഭവനുകളാണ് സ്മാര്‍ട്ടായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചതെന്നും ഇവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും വിശദവിവരം ലഭ്യമാക്കാമോ?
1862.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ ഏതൊക്കെ പ്രദേശത്ത് ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ; അതിന്റെ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുമോ;
( സി )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി പ്രകാരം പാറശാല മണ്ഡലത്തില്‍ സബ്സിഡി ലഭിച്ച ഗുണഭോക്താക്കളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിക്കുവേണ്ടി കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1863.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ഏതൊക്കെ പ്രദേശത്ത് ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ മണ്ഡലത്തില്‍ നിന്ന് എത്ര കര്‍ഷകര്‍ ഗുണഭോക്താക്കളായിട്ടുണ്ടെന്നും സബ്സിഡി ഇനത്തില്‍ എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിയെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1864.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് ഫണ്ട് ഉപയോഗിച്ച് മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദ വിവരങ്ങളും നിർവ്വഹണ പുരോഗതിയും ലഭ്യമാക്കുമോ;
( ബി )
മഞ്ചേശ്വരം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് 2022-23 വർഷം കൃഷിഭവനുകൾ മുഖേന നടപ്പിലാക്കുന്ന കാർഷിക പദ്ധതികളുടെ വിശദവിവരങ്ങൾ, നിർവ്വഹണ പുരോഗതി എന്നിവ ലഭ്യമാക്കുമോ?
1865.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കി വരുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ നിലവില്‍ എത്ര അളവില്‍ പച്ചക്കറി ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഏത് തരം പച്ചക്കറികളാണ് വയനാട് ജില്ലയില്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നത്;
( ഡി )
ഇങ്ങനെ ഉല്പാദിപ്പിക്കുന്ന പച്ചക്കറിയുടെ വിപണനത്തിന് എന്തെല്ലാം സഹായങ്ങളാണ് വകുപ്പ് നല്‍കി വരുന്നത്?
1866.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
‍ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കുന്നത്തുനാട് മണ്ഡലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ എത്ര കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും എത്ര സ്ഥലത്ത് ജൈവ കൃഷി ആരംഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
1867.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.എഫ്.ഡി.സി. യുടെ കീഴില്‍ നിര്‍മ്മിക്കുന്ന പയ്യന്നൂര്‍ തിയേറ്റര്‍ കോംപ്ലക്സിനായി പയ്യന്നൂര്‍ നഗരസഭ കെെമാറിയ ഭൂമിയുടെ തരംമാറ്റലിന് ഫീസ് ഇളവ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് എന്‍.സി.എ./209/2022/കൃഷി (2092560) എന്ന ഫയലില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഫയല്‍ ഏത് തീയതിയിൽ,ഏത് സെക്ഷനിൽ ആരംഭിച്ചു ,നിലവില്‍ പ്രസ്തുത ഫയൽ ഏത് സെക്ഷനില്‍ ,ഏത് സീറ്റിലാണ് ഉള്ളതെന്നും വ്യക്തമാക്കുമോ;
( സി )
ഫയല്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിവരം അറിയിക്കുമോ?
1868.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ പുതിയതായി അനുവദിച്ച കേരഗ്രാമം പദ്ധതിക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എന്തെല്ലാം പദ്ധതികളാണ് ഇതുവഴി നടപ്പിലാക്കുന്നതെന്നും വ്യക്തമാക്കുമോ?
1869.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജൻസികൾ മുഖാന്തിരവും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക, പദ്ധതിയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?
1870.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ പഞ്ചായത്തിലെ കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവനാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നതും ആലത്തൂര്‍ സീഡ് ഫാമിന്റെ ഉടമസ്ഥതയിലുമുള്ള സ്ഥലത്ത് നിന്നും ആലത്തൂര്‍ സ്മാര്‍ട്ട് കൃഷിഭവന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിക്കണമെന്ന അപേക്ഷ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
ആലത്തൂര്‍ സ്മാര്‍ട്ട് കൃഷിഭവന് മേല്‍ സൂചിപ്പിച്ച സ്ഥലം ലഭ്യമാക്കാന്‍ എടുത്ത നടപടി വിശദമാക്കാമോ?
1871.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ സമഗ്രകാര്‍ഷിക വികസന പദ്ധതിയായ ''നിറ" യുടെ കോര്‍ഡിനേഷന്‍ ചുമതല നിര്‍വ്വഹിച്ചിരുന്ന ആലത്തൂര്‍ എ.ഡി.എ. സർവീസിൽ നിന്ന് വിരമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
"നിറ "പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതിന് സമാനമായി സ്പെഷ്യല്‍ ഓഫീസര്‍ ചുമതല ആലത്തൂര്‍ എ.ഡി.എ.യ്ക്ക് നല്‍കണമെന്ന സ്ഥലം എം.എല്‍.എ. യുടെ ശിപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ശിപാര്‍ശ പ്രകാരം" നിറ "പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസറായി അതാത് കാലഘട്ടത്തിലെ ആലത്തുര്‍ എ.ഡി.എ. യെ ചുമതലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1872.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വിവിധ കാര്‍ഷിക വിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1873.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുന്നൂറ് ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തില്‍ സ്റ്റാഫ് സ്ട്രെങ്ങ്ത് ഇപ്പോഴും നൂറ്റിപതിനൊന്ന് ആണ് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സ്ഥിരം തൊഴിലാളികള്‍ക്ക് പുറമേ നൂറ്റിഅറുപത്തഞ്ചോളം ക്യാഷ്വല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നതില്‍ ഭൂരിഭാഗം പേരും പത്ത് വര്‍ഷത്തില്‍ കൂടുതലായി പണിയെടുക്കുന്ന തൊഴിലാളികളാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തൊഴില്‍പരമായി സ്ഥിരത ഇല്ലാത്ത ആശങ്കയിലുള്ള നൂറ്റിഅറുപത്തഞ്ചോളം വരുന്ന ക്യാഷ്വല്‍ തൊഴിലാളികള്‍ക്ക് കൂടി ഉപകാരപ്രദമാകുംവിധം നിലവിലെ സ്റ്റാഫ് സ്ട്രെങ്ങ്ത് നൂറ്റിപതിനൊന്നിൽ നിന്നും വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ;
( ഡി )
നേര്യമംഗലം കൃഷി ഫാമില്‍ പരിചയ സമ്പന്നരായ കൃഷിക്കാരെയും കാര്‍ഷിക വിദഗ്‍ദ്ധരേയും തൊഴിലാളി പ്രതിനിധികളേയും ഉള്‍പ്പെടുത്തി ഫാം വികസനത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
1874.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കേരള സ്റ്റേറ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കെെവശം എത്ര ഏക്കര്‍ സ്ഥലമുണ്ട്; വിശദ വിവരം നൽകുമോ ;
( ബി )
പ്രസ്തുത സ്ഥലത്ത് എന്തൊക്കെ കൃഷി ചെയ്യുന്നു; ഓരോ കൃഷിയില്‍ നിന്നുമുളള ശരാശരി വാര്‍ഷിക വരുമാനം എത്രയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ഒരു വര്‍ഷത്തെ ശരാശരി ചെലവ് എത്രയാണ്;
( ഡി )
പ്രസ്തുത സ്ഥാപനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ എന്തെങ്കിലും ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടോ ; വിശദാംശം അറിയിക്കാമോ?
1875.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ ആകെ എത്ര കൃഷിഭവനുകളാണ് നിലവിലുള്ളത്; സ്വന്തമായി കെട്ടിടമില്ലാത്തവ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൃഷിഭവനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി എന്തെല്ലാം പദ്ധതികൾ നിലവിലുണ്ട്; മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകൾക്ക് പ്രസ്തുത പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ ഏതെങ്കിലും കൃഷിഭവനുകളെ സ്മാർട്ട് കൃഷി ഭവനുകളായി ഉയർത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1876.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു ലക്ഷം കൃഷിയിടങ്ങളില്‍ പുതുതായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
2022-23 വര്‍ഷത്തില്‍ വിപണി വികസന പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്; ഇനി ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
1877.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായുള്ള കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനം സംബന്ധിച്ച കണക്കുകള്‍ വിളകള്‍ തിരിച്ചും, പഞ്ചായത്ത് തിരിച്ചും, കൃഷി ചെയ്ത സ്ഥല വിസ്തൃതി തിരിച്ചും അറിയിക്കാമോ?
1878.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്‍ദ്ധനവ് എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിനായി വടക്കാഞ്ചേരി മണ്ഡലത്തില്‍ വകുപ്പ് നടപ്പിലാക്കിയതും ഇനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കാമോ?
1879.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക നിലവാരത്തില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനായി ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ എത്ര മഴമറകളാണ് വകുപ്പിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ചിട്ടുള്ളത്; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വകുപ്പിന്റെ സഹകരണത്തോടെ എത്ര തൈകളാണ് ഓരോയിടത്തും ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്; വിശദമാക്കുമോ?
1880.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി കോള്‍കൃഷി വികസനത്തിന് പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കാന്‍ പദ്ധതിയുണ്ടോ;
( ബി )
കോള്‍കൃഷിയുടെ അഭിവ്യദ്ധിക്കും ശുദ്ധമായ വെള്ളത്തിന്റെ ലഭ്യതയ്ക്കും വേണ്ടി നടപ്പിലാക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ച ചമ്രവട്ടം-ബിയ്യം ലിങ്ക് കനാല്‍ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
കോള്‍കൃഷിയുടെ സമഗ്ര വികസനത്തിന് പമ്പ് സെറ്റും മറ്റും ലഭ്യമാക്കുമ്പോള്‍ ആയതിനൊപ്പം സൗരോര്‍ജ്ജ പദ്ധതിയിലൂടെ ഊര്‍ജ്ജം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1881.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രുചിമേന്മ കൊണ്ടു പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ വ്യാജ ശര്‍ക്കര വിപണനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വ്യാജ ശര്‍ക്കരയുടെ വരവും വിപണനവും തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1882.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂല്യവര്‍ദ്ധിത കാര്‍ഷികോല്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനും വിപണനത്തിനുമായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1883.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്ധ്യതിരുവിതാംകൂറിലെ പ്രധാന കാര്‍ഷിക വിളയായിരുന്ന കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കരപ്രദേശങ്ങളിലെ പയറുവര്‍ഗ്ഗ കൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1884.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ കൊയ്ത്ത് യന്ത്രങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് അനുയോജ്യമായ പദ്ധതി ആവിഷ്കരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
കൊയ്ത്ത് യന്ത്രങ്ങള്‍ കര്‍ഷകന് വകുപ്പ് മുഖേന മിതമായ നിരക്കില്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
1885.
ശ്രീ ഡി കെ മുരളി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന കൃഷിയിടാധിഷ്ഠിത ആസൂത്രണം സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ ഉല്പന്ന ശേഖരണത്തിനും കേന്ദ്രീകരണത്തിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യം നേടാനായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിപണി സംവിധാനം ഉടനടി ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ?
1886.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീടുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1887.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫലവൃക്ഷ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി വീടുകളില്‍ നേരിട്ട് വിവിധയിനം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഫലവൃക്ഷ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എന്തെല്ലാമിനം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്; വ്യക്തമാക്കുമോ;
( സി )
ഫലവൃക്ഷ തൈകള്‍ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1888.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സുസ്ഥിര നെല്‍കൃഷി വികസനത്തില്‍ പാലക്കാട് ജില്ലയെ ദേശീയ ഭക്ഷ്യ സുരക്ഷാമിഷന്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ എത്ര തുക ഏതൊക്കെ ഇനത്തില്‍ ചെലവാക്കിയിട്ടുണ്ടെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി മുഖേന തരൂര്‍ മണ്ഡലത്തില്‍ ചെലവാക്കിയ തുക പ്രത്യേകമായി ലഭ്യമാക്കാമോ?
1889.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക ക്ഷേമനിധി ബോർഡിൽ നിന്നും നാളിതുവരെ എത്ര രൂപയുടെ സഹായം കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്;
( ബി )
ബോർഡിന്റെ നാളിതുവരെയുള്ള ഭരണനിർവഹണ ചെലവ് സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കുമോ; ഭരണനിർവഹണ ചെലവിന്റെ പരിധി സംബന്ധിച്ച് നിയമത്തിലോ ബോർഡിന്റെ ഏതെങ്കിലും പദ്ധതിയിലോ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഭരണനിർവഹണ ചെലവ് നിർവഹിച്ചത് ഏത് ഇനത്തിലുള്ള വരുമാനത്തിൽ നിന്നാണ് എന്ന് വ്യക്തമാക്കുമോ;
( ഡി )
ഓരോ സാമ്പത്തിക വർഷവും ആകെ വരുമാനത്തിന്റെ എത്ര ശതമാനം ഭരണനിർവഹണത്തിനായി ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?
1890.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവ നിയന്ത്രണകാരികളുടെ ഓണ്‍ഫാം ഉല്പാദനവും ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1891.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക കടാശ്വാസ കമ്മീഷൻ അവസാനമായി പരാതി സ്വീകരിച്ച 2020 മാർച്ച് 31 വരെ കമ്മീഷനിൽ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര പരാതികളിൽ നടപടി പൂർത്തീകരിച്ച് ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്നും എത്ര പരാതികളിന്മേൽ നടപടി സ്വീകരിക്കാനുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
നടപടി സ്വീകരിക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; മുഴുവൻ അപേക്ഷകളും എത്രയും വേഗം തീർപ്പ് കൽപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1892.
ശ്രീ ഐ ബി സതീഷ്
ശ്രീ. ആന്റണി ജോൺ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രീയ കൃഷി മുറകള്‍ പ്രോല്‍സാഹിപ്പിച്ചു കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ടതും സുസ്ഥിരവുമായ വരുമാനം ഉറപ്പുവരുത്തുന്നതിന് നിലവിലെ വിളയധിഷ്ഠിത കൃഷി സമ്പ്രാദായത്തിന് പകരം കൃഷിയിടാധിഷ്ഠിത വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വിദഗ്ദ്ധ കാര്‍ഷിക തൊഴിലാളികളുടെ അഭാവമാണെന്നതിനാല്‍ തൊഴില്‍സേന രൂപീകരിക്കാന്‍ ഉദ്ദേശ്യമുണ്ടോ;
( സി )
സംസ്ഥാനത്തെ കൃഷികള്‍ക്കും കൃഷിയിടങ്ങള്‍ക്കും അനുയോജ്യമായ ചെറുകിട യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നതിന് കൃഷിശ്രീ സെന്ററുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1893.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലെ കുണ്ടറ പഞ്ചായത്ത് പരിധിയിൽ വരുന്ന ചിറയിൽകുളം നവീകരിക്കുന്നതിന്റെ ഭാഗമായുളള മണ്ണുുമാറ്റൽ സംബന്ധിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് ;വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ഏത് ഓഫീസിന്റെ പരിഗണനയിലാണ് ഉളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എത്രയും വേഗം നടപ്പിലാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമോ?
1894.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ കൃഷി വകുപ്പിന്റെ മണ്ണ് സംരക്ഷണ വിഭാഗം നടത്തിവരുന്ന പ്രവൃത്തികൾ എന്തെല്ലാം ; വിശദമാക്കുമോ ;
( ബി )
ഇവയിൽ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, പ്രവൃ ത്തിയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.