UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1684.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തിലെ കളിക്കളം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ നിയാേജക മണ്ഡലത്തിലെ ഏതാെക്കെ പദ്ധതികള്‍ക്കാണ് ഫണ്ടനുവദിച്ചിട്ടുള്ളത്; പകർപ്പ് ലഭ്യമാക്കാമാേ;
( ബി )
ഇതിന്റെ തുടര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ; ഡി.പി.ആർ. തയ്യാറാക്കുന്നതിന്റെ നിലവിലെ സ്ഥിതിയും പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ. ഫണ്ട് നല്‍കേണ്ടത് എപ്പാേഴാണെന്നും വിശദമാക്കാമോ ?
1685.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഫിഷറീസ് വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റു ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
1686.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർന് നടപ്പിലാക്കുന്ന മറെെന്‍ ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് ലഭ്യമായിട്ടുണ്ടാേ;
( ബി )
ബില്ലില്‍ പരമ്പരാഗത മത്സ്യത്താെഴിലാളികളെ ദാേഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾക്ക് പരിഹാര നടപടികള്‍ കെെക്കാെള്ളുന്നതിനായി കേന്ദ്ര സര്‍ക്കാറിനാേട് ആവശ്യപ്പെട്ടിട്ടുണ്ടാേ; വിശദമാക്കാമാേ?
1687.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-നെ പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവുകളും തൊഴിൽശേഷിയും പുത്തൻ തലമുറയ്ക്ക് പകർന്ന് നൽകുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും പ്രാദേശികമായി ഉപയോഗത്തിലിരിക്കുന്ന സാങ്കേതിക സംവിധാനങ്ങളും സംയോജിപ്പിച്ച് മത്സ്യബന്ധനവും സംസ്കരണവും കാര്യക്ഷമമാക്കുവാൻ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ;
( ഡി )
ചെറുകിട മത്സ്യബന്ധനയാനങ്ങളിൽ മണ്ണെണ്ണയ്ക്ക് പകരം കൂടുതൽ ലാഭകരമായ ഇന്ധനം ഉപയോഗപ്പെടുത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1688.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാതൊരു നിയന്ത്രണവുമില്ലാതെ കടലില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് മൂലമുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കേരള തീരത്ത് നിന്നും പിടിക്കുന്ന മത്സ്യങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അംശം ഗണ്യമായ തോതില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സമുദ്രത്തില്‍ നിന്നും പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനായി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1689.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തീരശോഷണം പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോ; സമിതി അംഗങ്ങൾ ആരൊക്കെയാണെന്ന് അറിയിക്കുമോ?;
( ബി )
വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നു എന്ന ആക്ഷേപം സമിതി പഠനവിധേയമാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സമിതി പഠനവിധേയമാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ; റിപ്പോർട്ട് എന്നത്തേക്ക് സമർപ്പിക്കുമെന്ന് അറിയിക്കുമോ?
1690.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യതാെഴിലാളികളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മത്സ്യ സംപദാ യാേജനയില്‍ ഉള്‍പ്പെടുത്തി മത്സ്യതാെഴിലാളികളുടെ സഹകരണ കൂട്ടായ്മ രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടാേ;
( ബി )
സ്വയം സഹായ സംഘം മാതൃകയിലുള്ള പ്രസ്തുത ഗുണഭാേക്തൃ ഗ്രൂപ്പുകള്‍ക്ക് ആവശ്യമായ പരിശീലനവും ബാേട്ടും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടാേ; വിശദമാക്കുമാേ;
( സി )
നിലവില്‍ സംസ്ഥാനത്തിന്റെ തീരപരിധിയില്‍ വ്യാപകമായി നടക്കുന്ന മത്സ്യബന്ധനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും പരമ്പരാഗത മത്സ്യതാെഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് കരുതുന്നുണ്ടാേ; വ്യക്തമാക്കാമാേ?
1691.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മേഖലയിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഫിഷറീസ് വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
തീരദേശമേഖല ഉള്‍പ്പെടുന്ന എല്ലാ നിയോജക മണ്ഡലങ്ങളിലും ഫിഷറീസ് സ്കുളുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമാക്കി ഫിഷറീസ് സര്‍വ്വകലാശാല എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
തീരദേശമേഖലയിലെ വിദ്യാര്‍ത്ഥികളുടെ കായിക പരിശീലനത്തിനും അന്താരാഷ്ട്ര നിലവാരത്തിലെ മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനും വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1692.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യബന്ധനം ,ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളിൽ അനുവദിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികളുടെ നിലവിലെ സ്ഥിതി ലഭ്യമാക്കാമോ?
1693.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അലങ്കാര മത്സ്യ വിപണിയില്‍ ഏതെല്ലാം മത്സ്യങ്ങള്‍ വില്‍ക്കുന്നതിനാണ് അനുവാദം നല്‍കി വരുന്നത്; വിൽക്കാന്‍ പാടില്ലാത്തവയായി ഏതെങ്കിലും ഇനം മത്സ്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1694.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിക്കാമോ?
1695.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര പൊഴിയൂര്‍ മത്സ്യബന്ധ തുറമുഖത്തിന്റെ ഡി.പി.ആര്‍. പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; ഡി.പി.ആര്‍. പ്രകാരം എത്ര കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്;വിശദമാക്കാമോ;
( ബി )
തുറമുഖത്തിന്റെ ടെണ്ടര്‍ നടപടി ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലായെങ്കില്‍ എപ്പോള്‍ എന്ന് വിശദമാക്കുമോ?
1696.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാല ആസ്ഥാനമാക്കി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇതിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് എത്രയാണെന്ന് വ്യക്തമാക്കുമോ; ഭരണാനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ടി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് മുന്നോടിയായി കാലിക്കറ്റ് സര്‍വ്വകലാശാലയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ധാരണപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനായി കാലിക്കറ്റ് സര്‍വ്വകലാശാലയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് സംയുക്ത സ്ഥല പരിശോധന നടത്തിയിട്ടണ്ടോ; ആയതില്‍ പങ്കെടുത്തവര്‍ക്ക് അറിയിപ്പ് നല്‍കിയതാരാണ്; അറിയിപ്പ് നല്‍കിയ രേഖകളുടെ പകര്‍പ്പും പങ്കെടുക്കേണ്ടവരെ തീരുമാനിച്ച നടപടി ക്രമങ്ങളുടെ പകര്‍പ്പും ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന്റെ ഭാഗമായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ നടത്തിയിയിട്ടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് ടി സ്ഥാപനം നടത്തിയ മുഴുവന്‍ കത്തിടപാടുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ?
1697.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാവേലിക്കര മണ്ഡലത്തില്‍ കായിക വകുപ്പ് അനുവദിച്ചതും നടപ്പിലാക്കുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
1698.
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഞ്ചായത്തുകളിൽ സ്പോർട്സ് കൗൺസിൽ രൂപീകരിച്ച് പ്രാദേശിക തലത്തിൽ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുളള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രാദേശിക തലത്തിൽ കളി സ്ഥലങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
കോവിഡ് പ്രതിസന്ധിക്ക്​ ശേഷം കായിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സ്വീകരിച്ചതും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കുമോ?
1699.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തീരദേശ റോഡ് നവീകരണം പദ്ധതിയിൽ ഉൾപ്പെടുത്തി വടകര നിയോജക മണ്ഡലത്തിൽ എത്ര രൂപയുടെ പദ്ധതികൾക്കാണ് നാളിതുവരെ അനുമതി നൽകിയിട്ടുള്ളത്;വർഷം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര നിയോജക മണ്ഡലത്തിൽ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഇതിൽ എത്ര പ്രവൃത്തികൾക്കാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയിട്ടുള്ളത്; പ്രസ്തുത ഉത്തരവുകളുടെ നമ്പരും തീയതിയും ലഭ്യമാക്കുമോ;
( ഡി )
പതിനേഴര കിലോമീറ്ററിലധികം ദൈർഘ്യമേറിയ കടൽത്തീരമുള്ള വടകര നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് ഈ തുക തികച്ചും അപര്യാപ്തമാണെന്ന കാര്യം സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ വടകരയുടെ തീരദേശങ്ങളിലെ പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും കൂടുതൽ തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1700.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച ഹൈടെക് ഫിഷ് മാര്‍ട്ടുകള്‍ വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടോ;എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
1701.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണെണ്ണ ഡീസൽ വില ക്രമാതീതമായി വർദ്ധിക്കുന്നത് കാരണം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കുന്നുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ; സബ്സിഡി ഇനത്തിൽ കുടിശികയായ എത്ര തുക മത്സ്യത്തൊഴിലാളികൾക്ക് നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യഫെഡ് വഴി നല്‍കുന്ന മണ്ണെണ്ണ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
മണ്ണെണ്ണയുടെ ദൗർലഭ്യം നിമിത്തം മത്സ്യബന്ധനത്തിന് കടലില്‍ വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സർക്കാർ ഗൗരവപൂർവം കാണുന്നുണ്ടോ?
1702.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന മത്സ്യങ്ങളിൽ നല്ലൊരു ശതമാനത്തിലും മനുഷ്യ ശരീരത്തിനു ഹാനികരമായ മാരക വിഷാംശങ്ങളായ ഫോര്‍മാലിന്‍, അമോണിയ എന്നിവ കലര്‍ന്നതാണെന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് മായം കലര്‍ന്ന മത്സ്യം പിടികൂടി നശിപ്പിച്ച എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; എത്രപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വെളിപ്പെടുത്തുമോ;
( സി )
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതും സംസ്ഥാനത്ത് മത്സ്യബന്ധനം നടത്തുന്നതുമായ മത്സ്യങ്ങളിൽ മായം ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ആണ് ഉള്ളതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശം ജില്ലതിരിച്ച് ലഭ്യമാക്കുമോ; ഇത്തരത്തില്‍ 2022 ജനുവരി മുതല്‍ നാളിതുവരെയായി നടത്തിയ പരിശോധനകള്‍, കണ്ടെത്തലുകള്‍, സ്വീകരിച്ച നടപടികള്‍ എന്നിവ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
ഇവര്‍ വീണ്ടും സമാനമായ കുറ്റകൃത്യം ചെയ്യുന്നില്ല എന്നുറപ്പുവരുത്തുവാന്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വിശദമാക്കുമോ ?
1703.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മൂന്നാര്‍ ഹെെ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്പാേര്‍ട്ട്സ് കാേപ്ലക്സ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ?
1704.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍ പഞ്ചായത്തില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ;
( ബി )
എങ്കില്‍ ഇതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1705.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വഹണ ഏജന്‍സിയായിട്ടുള്ള പാറശ്ശാല മണ്ഡലത്തിലെ പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനച്ചമൂട് മത്സ്യ മാര്‍ക്കറ്റില്‍ എന്തൊക്കെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇതിലേക്കായി എത്ര തുക ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വിശദമാക്കാമോ;
( സി )
2016 മുതല്‍ 2022 കാലയളവ് വരെ പാറശ്ശാല നിയോജക മണ്ഡലത്തില്‍ മത്സ്യബന്ധന വകുപ്പ് നടപ്പിലാക്കിയ പദ്ധതികളും നടപ്പിലാക്കി വരുന്ന പദ്ധതികളും നടപ്പിലാക്കാന്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളും വിശദമാക്കാമോ?
1706.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരദേശ വികസന കോർപ്പറേഷൻ മുഖേന ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ, ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1707.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കിയ എസ്റ്റിമേറ്റുകള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭ്യമായ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം, പഴയങ്ങാടി എന്നീ ആധുനിക മത്സ്യമാര്‍ക്കറ്റുകളുടെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1708.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രാേളറുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ ബലത്തില്‍ തീരക്കടലിലും കപ്പലുകള്‍ മത്സ്യ ബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
( ബി )
ഇത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടാേ; വിശദമാക്കാമാേ?
1709.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു നിയോജകമണ്ഡലത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതി പ്രകാരം കൊടുവള്ളി നിയോജകമണ്ഡലത്തിൽ അനുവദിക്കപ്പെട്ട കളിസ്ഥലം സംബന്ധിച്ച് വകുപ്പുതലത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ?
1710.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചുണ്ട സ്കൂള്‍ ഗ്രൗണ്ട് നവീകരണം എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
ബഡ്ജറ്റില്‍ തുക നീക്കിവെച്ച പ്രവൃത്തികളുടെ ഭരണാനുമതി ലഭ്യമാക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ?
1711.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പയ്യന്നൂര്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ഡി )
ഇത്തരം നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വകുപ്പിന്റെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരാറുണ്ടോ; വിശദമാക്കാമോ?
1712.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മള്‍ട്ടിപര്‍പ്പസ് ഇൻ‍ഡോര്‍ സ്റ്റേഡിയത്തില്‍ മേപ്പിള്‍ വുഡ് ഫ്ലോറിംഗ് നടത്തുന്നത് സംബന്ധിച്ച പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1713.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയാേജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയ നിര്‍മ്മാണത്തിനും അനുബന്ധ പ്രവൃത്തിക്കുമായി എത്ര രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്; പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏത് ഏജന്‍സിക്കാണ് നൽകിയിരിക്കുന്നത് എന്നറിയിക്കാമോ;
( ബി )
സ്റ്റേഡിയം നിര്‍മ്മാണം മന്ദഗതിയിലായതിന്റെ കാരണം വെളിപ്പെടുത്താമാേ; ഇനിയും എന്താെക്കെ നിര്‍മ്മാണ പ്രവർത്തികളാണ് പൂർത്തിയാക്കാന്‍ ഉള്ളത്; ഈ പ്രവൃത്തി നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തികരിക്കാന്‍ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
1714.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കൂളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍ സ്റ്റേഡിയം നിര്‍മ്മാണം വെെകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ആര്‍ക്കാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ കരാര്‍ നല്‍കിയതെന്നും എത്ര കോടി രൂപയ്ക്കാണ് നൽകിയതെന്നും വിശദമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തി വെെകിപ്പിച്ചതിന് കരാറുകാരന്റെ പേരില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1715.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമല പഞ്ചായത്തിലെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏത് ഏജന്‍സിക്കാണെന്ന് അറിയിക്കാമോ;
( സി )
ആയതിലേക്കുള്ള അന്തിമ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ; എന്തൊക്കെ ഘടകങ്ങള്‍ ആണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും എസ്റ്റിമേറ്റ് എന്നത്തേക്ക് പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
1716.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ കായിക വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
ജനകീയ ധനസമാഹരണത്തിലൂടെ സ്ഥലം വിലകൊടുത്ത് വാങ്ങി സര്‍ക്കാറിന് കൈമാറുകയും 2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തുകയും ചെയ്ത ചെറുവാഞ്ചേരി സ്റ്റേഡിയ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( സി )
കുന്നോത്തുപറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
1717.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ 2016-2021 കാലയളവിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും അനുവദിച്ച സ്റ്റേഡിയങ്ങളുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരം നല്‍കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയങ്ങളുടെ നിലവിലെ സ്ഥിതി നിര്‍വ്വഹണ ഏജന്‍സിയുടെ വിവരം സഹിതം നല്‍കാമോ?
1718.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റു ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയവ എത്ര; മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നുമുള്ള വിശദാംശം നല്‍കുമോ?
1719.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തിലെ വന്‍കുളത്ത് വയലില്‍ ആധുനിക ജിംനേഷ്യം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന് തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നറിയിക്കാമോ?
1720.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടുള്ള ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഈ പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് സ്റ്റേഡിയം നിർമ്മാണത്തിൽ ഉള്‍പ്പെടുത്താന്‍ കഴിയുക; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത കളിസ്ഥല നിര്‍മ്മാണത്തിനായി എത്ര രൂപയാണ് അനുവദിച്ചിട്ടുളളത് എന്ന് വ്യക്‌തമാക്കാമോ?
1721.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ ഏതൊക്കെ വിഭാഗം ജീവനക്കാരാണ് പങ്കെടുക്കുന്നതെന്ന് വകുപ്പ് തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ഈ ടൂര്‍ണ്ണമെന്റില്‍ മത്സരിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഉണ്ടെങ്കിൽ, ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനും സെലക്ഷനുമായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടേറിയറ്റ് സ്പോര്‍ട്സ് അസോസിയേഷന്‍ ക്ലബിന്റെ പ്രതിനിധിയെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏത് മാനദണ്ഡമനുസരിച്ചാണെന്ന് വ്യക്തമാക്കുമോ;
( ഡി )
സമാനമായ മറ്റ് വകുപ്പുകളിലെ ജീവനക്കാരുടെ സ്പോര്‍ട്സ് സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1722.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള കൊയ്പ്പാടി കടപ്പുറം ഗവ. എൽ.പി. സ്കൂളിലെ അടിസ്ഥാന ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനും കളിസ്ഥലം ഒരുക്കുന്നതിനും കൂടുതൽ ഭൂമി ആവശ്യമായി വന്നതിനാൽ സ്കൂളിനോട് ചേർന്നുള്ളതും വെറുതെ കിടക്കുന്നതുമായ, ഫിഷറീസ് വകുപ്പിന്റെ ഭൂമി മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന പ്രസ്തുത സ്കൂളിന് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സ്കൂളിന് പ്രസ്തുത ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ മഞ്ചേശ്വരം എം. എൽ. എ. മുഖേന നൽകിയ നിവേദനത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച ഫയലിന്റെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
1723.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്താെഴിലാളികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി അമ്പലപ്പുഴ നിയാേജക മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും ലഭ്യമാക്കാമാേ;
( ബി )
ഫ്ലാറ്റ് സമുച്ചയം മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗയോഗ്യമാക്കുന്നതിന് നിലവില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ എന്തൊക്കെ; ഇതിനായി നാളിതുവരെ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
തോട്ടപ്പള്ളി മത്സ്യ ബന്ധന തുറമുഖത്തേയ്ക്കുള്ള റാേഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ചിട്ടുണ്ടാേ; എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കാമാേ; പദ്ധതി നടപ്പാക്കുന്നതിന് നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ?
1724.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനർ ഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മത്സ്യതൊഴിലാളികൾക്കായി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ എന്തൊക്കെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി എപ്പോൾ പൂർത്തീകരിക്കുമെന്ന് അറിയിക്കുമോ?
1725.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സാമ്പത്തിക ഭാവിക്ക് ഉള്‍നാടന്‍ മത്സ്യമേഖല നല്‍കുന്ന ഉത്തേജനം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
നല്ലയിനം മത്സ്യവിത്തുകളുടെ ലഭ്യതക്കുറവ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നമായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
നല്ലയിനം മത്സ്യവിത്തുക്കളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും നിലവിലുള്ള ഹാച്ചറികള്‍, നഴ്സറികള്‍, ഫിഷ്‌ഫാമുകള്‍ എന്നിവ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
1726.
ശ്രീ സജി ചെറിയാൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തീരസംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
അപകടമേഖലയില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാന്‍ ആവിഷ്കരിച്ചിട്ടുളള പുനര്‍ഗേഹം പദ്ധതിയില്‍ കെെവരിക്കാന്‍ കഴിഞ്ഞിട്ടുളള പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ എത്ര കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ എത്ര കുടുംബങ്ങള്‍ മാറിത്താമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
1727.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമുദ്ര മത്സ്യ ഉല്പാദനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സമുദ്ര മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
മത്തിയുടെ ഉല്പാദനത്തില്‍ വന്‍വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് കേരളത്തിന്റെ ഏത് തീരമേഖലയിലാണെന്ന് വിശദമാക്കുമോ?
1728.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായി മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ പദ്ധതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര വീതമാണ് കേന്ദ്ര സംസ്ഥാന വിഹിതമെന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1729.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരപ്രദേശങ്ങളി‍ല്‍ മത്സ്യ സമ്പത്തിന്റെ ലഭ്യത സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യ സമ്പത്ത് വലിയ രീതിയില്‍ കുറയുന്ന സാഹചര്യത്തില്‍ മത്സ്യ വര്‍ഗ്ഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രകൃതിദത്ത പാരുകള്‍ക്ക് സമീപം ജി.പി.എസ്. സഹായത്തോടെ നിര്‍മ്മിക്കുന്ന കൃത്രിമ പാരുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കൃത്രിമ പാരുകള്‍ സ്ഥാപിക്കുന്നതിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പുരോഗതി അറിയിക്കുമോ?
1730.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഉള്‍നാടന്‍ മേഖലയിലെ മത്സ്യ ലഭ്യത കുറവ് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പുഴകൾ, തോടുകള്‍, ഡാമുകള്‍ ഉള്‍പ്പെടെ ഉള്ള മറ്റു ജലാശയങ്ങളില്‍ കൂടുതല്‍ നാടന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ നടപടി ഉണ്ടാകുമോ; വിശദമാക്കാമോ?
1731.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിലെ തെക്കി ബസാറിലെ വഖഫ് ബോർഡിന്റെ സ്ഥലം കൈയ്യേറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1732.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന വഖഫ് ബോർഡിൽ നിന്നും നൽകി വരുന്ന മുസ്ലിം പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം കഴിഞ്ഞ നാലു വർഷമായി വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ എത്ര അപേക്ഷകളിന്മേലാണ് നടപടി സ്വീകരിക്കേണ്ടതായിട്ടുള്ളത്; ഈ ധനസഹായത്തിനായി എന്ത് തുക വേണ്ടി വരുമെന്ന് വ്യക്തമാക്കുമോ;
( സി )
2018 ജനുവരി മുതൽ മറ്റു ധന സഹായങ്ങൾക്കുള്ള അപേക്ഷകളും ഇതുപോലെ കെട്ടികിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവ എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?
1733.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് കോതകുളം മിനി ഹാർബർ നിർമ്മാണത്തിന് മുന്നോടിയായി ഇൻവസ്റ്റിഗേഷൻ നടത്തുന്നതിനായുള്ള പദ്ധതി രേഖ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഭരണാനുമതിക്കായി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
ഇൻവസ്റ്റിഗേഷൻ നടപടിക്കായി എഴുപത് ലക്ഷം രൂപ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്ന് അനുവദിച്ച് പ്രവൃത്തിക്ക് ഭരണാനുമതി നൽകാൻ നടപടി സ്വീകരിക്കുമോ;
( സി )
വലപ്പാട് കോതകുളം എന്ന സ്ഥലം മിനി ഹാർബർ നിർമ്മിക്കുന്നതിന് ഏറ്റവും മാതൃകാപരമായ സ്ഥലമാണെന്ന റിപ്പോർട്ട് സർക്കാരിന് ലഭ്യമായിട്ടുണ്ടോ;
( ഡി )
വാർഷിക ബഡ്ജറ്റിലോ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് പ്ലാൻ ഫണ്ടിലോ ഉൾപ്പെടുത്തി വലപ്പാട് മിനി ഹാർബർ നിർമ്മിക്കുന്നതിനാവശ്യമായ തുക വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1734.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജാനൂർ ഫിഷിങ് ഹാർബർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
1735.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപാകത കാരണം മുതലപ്പൊഴി ഹാര്‍ബറിൽ അപകടങ്ങൾ വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിനിടയിൽ 2022 സെപ്തംബർ മാസത്തിലടക്കം മുതലപ്പൊഴി മേഖലയിൽ അപകട മരണം സംഭവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചതെന്നും എന്തൊക്കെ നടപടികളാണ് തുടര്‍ന്ന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ഡി )
ഹാർബറിൽ രൂപപ്പെട്ടിരിക്കുന്ന മണല്‍ത്തിട്ടകൾ ഡ്രഡ്ജ് ചെയ്ത് നീക്കി മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം സുഗമമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1736.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോർഡ് ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടോ; എങ്കിൽ എത്ര പേർക്ക് എത്ര മാസത്തെ തുകയാണ് നൽകാനുള്ളത്; വ്യക്തമാക്കുമോ;
( ബി )
വഖഫ് ബോർഡ്‌ വഴിയുള്ള മറ്റ് ഏതെല്ലാം ധനസഹായങ്ങളാണ് കുടിശ്ശികയുള്ളത്; ഓരോ ഇനത്തിലും എത്ര പേർക്ക് എത്ര രൂപയുടെ ധനസഹായം നൽകാനുണ്ട്; എന്തുകൊണ്ടാണ് യഥാസമയം തുക വിതരണം ചെയ്യാത്തതെന്ന് അറിയിക്കാമോ;
( സി )
വഖഫ് ബോർഡിന് മതിയായ ഗ്രാന്റ് വകയിരുത്താത്തതാണ് ബോർഡിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ആകെ എത്ര തുകയാണ് ക്ഷേമ പെൻഷനും ധനസഹായ വിതരണത്തിനുമായി ആവശ്യമായി വരുന്നത്; ഇതിൽ സർക്കാർ ഗ്രാന്റ് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ?
1737.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ചെറായി ബീച്ചിലെ 404.76 ഏക്കർ സ്ഥലം കോഴിക്കോട് ഫറൂക്ക് കോളേജിന് വേണ്ടി വഖഫ് ചെയ്തത്ആരാണ്; വഖഫ് ചെയ്തതിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇത് വഖഫ് ഭൂമിയാണെന്ന് ഇടപ്പളളി സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ;
( സി )
ഈ ഭൂമിയിൽ എത്ര കയ്യേറ്റക്കാരുണ്ട്; അവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അളവും ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്ന വിവരവും വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് നിസാർ ചെയർമാനും അഡ്വ. അബൂബക്കർ ചെങ്ങാട് സെക്രട്ടറിയുമായ വഖഫ് എൻക്വയറി കമ്മീഷൻ ഈ ഭൂമി വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടോ;
( ഇ )
2019-ൽ പ്രസ്തുത ഭൂമി തിരിച്ചു പിടിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 2022 മാർച്ചിൽ കൈയ്യേറ്റക്കാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടോ;
( എഫ് )
കെെയ്യേറ്റക്കാർക്ക് നികുതി അടയ്ക്കാനായി അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ തീരുമാനം എടുത്തത് വഖഫ് യോഗ തീരുമാനമാണോ; പ്രസ്തുത തീരുമാനം മുഖ്യമന്ത്രിയുടെ തീരുമാനമാണ് എന്ന് പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
1738.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.07.2018 തീയതിയിലെ മത്സ്യബന്ധന തുറമുഖ വകുപ്പിന്റെ 610/2018 -ാം നമ്പര്‍ ഉത്തരവ് പ്രകാരം 251.04 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച വൈപ്പിന്‍ ഫിഷ് ലാന്റിംഗ് സെന്ററിലേക്കുള്ള വഴി, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ഇനിയും പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
മേല്‍ പ്രവൃത്തികള്‍ക്കായി അക്വിസിഷന്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ഇതു സംബന്ധിച്ച് 13.03.2022 ല്‍ എം.എല്‍.എ. സമര്‍പ്പിച്ച പരാതിയിന്മേല്‍ 05.07.2022 ന് ഫിഷറീസ് ഡയറക്ടര്‍ ലഭ്യമാക്കിയ റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1739.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ വികസനത്തിനായുളള എസ്റ്റിമേറ്റ് പരിശോധന പൂര്‍ത്തിയായോ; എങ്കില്‍ ഹാര്‍ബര്‍ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന വിവരം അറിയിക്കുമോ;
( ബി )
ഹാര്‍ബര്‍ നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ?
1740.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫിഷിംഗ് ഹാര്‍ബറുകളുടെ വികസനത്തിനായി 2016 മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കുമോ;
( ബി )
തൃശ്ശൂര്‍ ജില്ലയിലെ ഏക ഹാര്‍ബറായ ചേറ്റുവയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം അറിയിക്കുമോ?
1741.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് വഴി 2021-22, 2022-23 വര്‍ഷങ്ങളില്‍ അനുവദിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്നും ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.