UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
862.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാസയാേഗ്യമല്ലാത്തതും വീട് ഭാഗീകമായി തകര്‍ന്നതുമായ പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരാേഗതി വ്യക്തമാക്കാമാേ?
863.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഭവന - ഭൂരഹിതരായ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ലിസ്റ്റ് പ‍ഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കുമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍പ്പെട്ടവര്‍ ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന വിവരം ലഭ്യമാണോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദവിവരം അറിയിക്കുമോ?
864.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ നന്നാക്കുന്നതിനുള്ള സേഫ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( ബി )
പദ്ധതിയിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്;
( സി )
എത്ര രൂപയാണ് പദ്ധതി മുഖേന ഒരു കുടുംബത്തിന് ലഭിക്കുക;
( ഡി )
ഏതൊക്കെ ഇനങ്ങൾക്കാണ് പ്രസ്തുത പദ്ധതി പ്രകാരം സഹായം അനുവദിക്കുക; വിശദാംശം ലഭ്യമാക്കുമോ?
865.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പ് മുഖേന 2016 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും എസ്. സി. വിഭാഗങ്ങൾക്കായി നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണവും ഇതിനായി ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?
866.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തില്‍ സ്വന്തമായി വീടില്ലാത്തതും സ്ഥലമില്ലാത്തതുമായ പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ വിവരം തദ്ദേശസ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സര്‍ക്കാരിന്റെ വീട്/സ്ഥലം ലഭിക്കുന്നതിനുള്ള ഒരു പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത എത്ര കുടുംബങ്ങള്‍ നിലവിലുണ്ടെന്നും ഇവര്‍ക്ക് വീട് ,സ്ഥലം ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
867.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ ജീർണാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ, സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർ, വൈദ്യുതീകരിച്ച വീടില്ലാത്ത കുടുംബങ്ങൾ, സ്വന്തമായി കക്കൂസ് ഇല്ലാത്ത കുടുംബങ്ങൾ എന്നിവരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പട്ടികവർഗ്ഗ വകുപ്പ് മുഖേന ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപ്പാക്കിയിട്ടുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
868.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പാര്‍പ്പിട പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതികൾ തരംതിരിച്ച് വ്യക്തമാക്കാമോ?
869.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭുരഹിതരായ ആദിവാസികള്‍ക്ക് ആദിവാസി പുനരധിവാസമിഷന്‍ മുഖേന ഭൂമി പതിച്ച് നല്‍കുന്നതിനായി ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എത്ര പേരാണ് ഗുണഭോക്താക്കളായി ഉള്ളതെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
870.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിത-ഭവനരഹിത പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ എത്രയുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവര്‍ക്ക് ഭൂമിയും ഭവനവും നല്‍കുന്നതിനായി ലൈഫ് പദ്ധതി കൂടാതെ എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇവരില്‍ എത്ര കുടുംബങ്ങള്‍ക്ക് നാളിതുവരെ ഭൂമിയും ഭവനവും നല്‍കിയെന്നും ഇനിയും എത്രപേര്‍ക്ക് നല്‍കുവാനുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുവാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
871.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ഭൂരഹിതരായ ആദിവാസി കുടംബങ്ങള്‍ക്ക് പതിച്ചു നല്‍കുന്നതിന് 275.13 ഏക്കര്‍ നിക്ഷിപ്ത വനഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് കെെമാറി ആദിവാസി പുനരധിവാസ വികസന മിഷന്‍ മുഖേന നല്‍കുന്നതിനുള്ള ഗുണഭാേക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ടാേ; വിശദമാക്കുമാേ; ഉണ്ടെങ്കില്‍ അന്തിമ ലിസ്റ്റിലുള്ള ഭൂരഹിതരുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കുമാേ;
( ബി )
ഗുണഭാേക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ ആരെല്ലമാണ് പ്രസ്തുത ജനകീയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അവരുടെ ഉദ്യാേഗവും പേരുവിവരങ്ങളും ലഭ്യമാക്കുമാേ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമാേ;
( സി )
ഗുണഭാേക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ എന്നാണ് രൂപീകരിച്ചതെന്നും കമ്മിറ്റി യാേഗങ്ങള്‍ എന്നാെക്കെയാണ് ചേര്‍ന്നതെന്നുമുളള വിവരങ്ങള്‍ ലഭ്യമാക്കുമോ?
872.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഭൂമി, ഭവനം എന്നിവ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ അസുഖത്തിന്റെ ചികിത്സ, പെണ്‍മക്കളുടെ വിവാഹം തുടങ്ങി ജീവിതത്തില്‍ എന്ത് പ്രതിസന്ധി ഉണ്ടായാലും വില്‍ക്കുവാനോ, കെെമാറാനോ പണയം വെക്കാനോ കഴിയാത്തത് പിന്നോക്കക്കാരായ പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
873.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമാേ;
( ബി )
പട്ടികജാതി, പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി 2021-22, 2022-23 വര്‍ഷത്തില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ എത്ര തുക ഗുണഭാേക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമാേ?
874.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ഭവനരഹിതരായ എത്ര പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ടെന്നും ഭൂരഹിതരും ഭവനരഹിതരും ആയ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ടെന്നുമുള്ള കണക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭൂരഹിതരായ മുഴുവന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഭവനരഹിതരമായ പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവനം ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
875.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും എസ്. ടി. വകുപ്പ് മുഖേന പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നിർമിച്ച് നൽകിയ വീടുകളുടെ എണ്ണവും ഇതിനായി ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?
876.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര ഭൂരഹിതരും ഭവനരഹിതരുമുണ്ടെന്ന് വ്യക്തമാക്കാമോ?
877.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ നിവാസികള്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതിയില്‍ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവയില്‍ എത്രയെണ്ണം പൂര്‍ത്തിയാക്കിയെന്നും ഇനിയും എത്രയെണ്ണം പൂര്‍ത്തിയാക്കാനുണ്ടെന്നും വിശദമാക്കുമോ;
( ബി )
ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റ കാരണം വ്യക്തമാക്കുമോ;
( സി )
ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
878.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതികൾ ഏതൊക്കെയാണെന്നും അതിന്റെ പ്രവർത്തന പുരോഗതി എന്തെന്നും വിശദീകരിക്കാമോ;
( ബി )
കുണ്ടറ നിയോജകമണ്ഡലത്തിലേയ്ക്കായി അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികൾ ഏതൊക്കെയാണെന്നും ആയത് നാളിതുവരെയും ആരംഭിക്കാത്തത് എന്തു കൊണ്ടാണെന്നും വിശദമാക്കുമോ?
879.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ നിലവിലെ അവസ്ഥ കോളനി തിരിച്ച് വിശദമാക്കുമോ;
( ബി )
ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടതും കരാര്‍ കാലാവധി കഴിഞ്ഞും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുമായ ഏതൊക്കെ പ്രവൃത്തികള്‍ ഉണ്ടെന്ന് അറിയിക്കാമോ; ഇത്തരത്തിലുളള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി കോളനിയുടെയും വേളം ഗ്രാമപഞ്ചായത്തിലെ ചോയിമഠം കോളനിയുടെയും പ്രവൃത്തികള്‍ എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
880.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ നവീകരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
881.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ അംബേദ്‍കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017 മുതല്‍ നാളിതുവരെ അനുവദിച്ച കോളനി നവീകരണ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും നിര്‍മ്മാണം ഏറ്റെടുത്ത ഏജന്‍സികള്‍ ഏതെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?
882.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ പട്ടികജാതി കോളനികളിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഓരോ കോളനിയിലും എത്ര കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിയ്ക്കാനുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പട്ടികജാതി കോളനികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പട്ടികജാതി വികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുമോ; വിശദമാക്കുമോ?
883.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം കോളനി വികസന പദ്ധതിയിൽ ഉൾപ്പെട്ട എസ്.സി./എസ്.ടി. കോളനികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിർവഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിർവഹണ ഏജൻസി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
884.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് കുടിവെള്ള പദ്ധതികള്‍ നിലവിലില്ലാത്തത്; വ്യക്തമാക്കുമോ;
( ബി )
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകാത്തതും സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിമിത്തം, വാട്ടര്‍ ടാങ്കുകളെക്കാള്‍ ഉയര്‍ന്ന പ്രദേശമായതിനാല്‍, പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല എന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചതുമായ പട്ടിക ജാതി സങ്കേതങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടോ; വിശദമാക്കുമോ?
885.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ അനുമതി ലഭ്യമായ അംബേദ്കര്‍ സ്വയംപര്യാപ്തഗ്രാമ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോന്നിന്റെയും നിലവിലെ സ്ഥിതി പ്രത്യേകം പ്രത്യേകം വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ ആരംഭിയ്ക്കാനാകാത്തവ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിയ്ക്കുാമോ?
886.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി കോളനി പുനരധിവാസ പദ്ധതിയില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് പദ്ധതി തിരിച്ച് വിശദമാക്കുമോ;
( സി )
ഇവയില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഏതെല്ലാം പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിക്കുവാനുണ്ടെന്നും ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;
( ഡി )
മുഴുവന്‍ പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
887.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കോളനി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ?
888.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വാസയോഗ്യമല്ലാത്തതും കേടുപാടുകള്‍ സംഭവിച്ചതുമായ വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് പാറശാല മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തി ലഭ്യമാക്കുമോ;
( ബി )
പാറശാല മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനായി തെരഞ്ഞെടുത്ത കോളനികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ; നിര്‍മ്മാണം ആരംഭിക്കാത്ത കോളനികളില്‍ അടിയന്തരമായി പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
889.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജകമണ്ഡലത്തിൽ എത്ര പട്ടികജാതി കോളനികൾ ഉണ്ടെന്നും അവ ഏതെല്ലാം എന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
ഇതിൽ ഓരോ കോളനിയിലും എത്ര പട്ടികജാതി കുടുംബങ്ങൾ വീതം ഉണ്ടെന്നുള്ള വിശദാംശം നൽകുമോ;
( സി )
ഇതിൽ ഏതെല്ലാം കോളനികളിലാണ് അംബേദ്കർ ഗ്രാമപദ്ധതി നടപ്പിലാക്കിയിട്ടുള്ളത് എന്നുള്ള വിവരം ലഭ്യമാക്കുമോ?
890.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം ഊരുകൂട്ടങ്ങളാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് അറിയിക്കാമോ;
( സി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കുമോ?
891.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര കോളനി വികസന പദ്ധതി നടപ്പിലാക്കുന്ന ചാക്കുടി-കടമ്പ്രവാരം കോളനിയില്‍ പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നത് വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
892.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാവേലിക്കര നിയോജകമണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ പിന്നോക്ക സമുദായക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ കോളനികളുടെ നവീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
893.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട മുണ്ടുമല കോളനി നവീകരണവുമായി ബന്ധപ്പെട്ട ഏജന്‍സിയെ പുതുക്കി നിശ്ചയിക്കുന്ന ഭരണാനുമതിയുടെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ?
894.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പട്ടികജാതി കോളനി വികസനത്തില്‍ ഉള്‍പ്പെടുത്തിയ കോളനികളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
മേല്‍ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയ ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇത്തരം പ്രവൃത്തികളില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
കാലതാമസം ഒഴിവാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
ഇത്തരം പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
895.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം ആദിവാസി പുനരധിവാസ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നബാർഡ് സ്കീമിൽപ്പെടുത്തി ഫണ്ട് അനുവദിച്ച് നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പൂർത്തീകരണം അനിശ്ചിതമായി നീണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പദ്ധതികളുടെ പൂർത്തീകരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
896.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഏതൊക്കെ എസ്.സി. കോളനികളിലാണ് അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തി നടക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
897.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നഗരസഭയിലെ കരുവില്ലിക്കാവ്, പുവ്വറമ്മല്‍ പട്ടികവര്‍ഗ്ഗ കോളനി നിവാസികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടി.എസ്.പി. ഫണ്ട് വകയിരുത്താത്തത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനി നിവാസികള്‍ക്ക് അര്‍ഹമായ ഫണ്ട് വകയിരുത്താതിരുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
കോളനി നിവാസികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട ഫണ്ട് വകയിരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
898.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കോട്ടായിയില്‍ കുംഭാരകോളനി നിര്‍മ്മിക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
കുംഭാരകോളനി നിര്‍മ്മാണം സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
899.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തില്‍ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 2016 മുതൽ നവീകരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള എസ്. സി. കോളനികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇവയുടെ നിർമ്മാണ പുരോഗതി സംബന്ധിച്ച വിശദാംശവും പൂർത്തീകരിച്ച നടപടിയും അറിയിക്കാമോ?
900.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവർഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് തുക അനുവദിച്ചിട്ടും, ഏറ്റെടുത്ത സ്ഥാപനങ്ങൾ/ഏജൻസികൾ യഥാസമയം പ്രവൃത്തി ആരംഭിക്കാതെയോ പൂർത്തീകരിക്കാതെയോ എസ്റ്റിമേറ്റ് സമർപ്പിക്കാതെയോ ഉള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
901.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ?
902.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയിന്‍കീഴ് മണ്ഡലത്തില്‍ അനുവദിച്ച കോളനി നവീകരണ പ്രവൃത്തികളുടെ വിവരങ്ങള്‍ വിശദമാക്കാമോ;
( ബി )
ഓരോ കോളനിയ്ക്കും അനുവദിച്ച തുക എത്രയാണെന്നും ആയത് വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
ഇനിയും പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
903.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ പഞ്ചായത്തിലെ മഞ്ഞനക്കാട് കോളനിയുടെ പ്രളയപുനരുദ്ധാരണ പ്രവ‍ൃത്തികള്‍, എറണാകുളം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് നിലവിലെ ഡി.എസ്.ആര്‍. പ്രകാരമുള്ള അഡീഷണല്‍ കണ്‍വയന്‍സ് ചാര്‍ജ് കൊണ്ട് മാത്രം നടപ്പിലാക്കാന്‍ കഴിയില്ല എന്ന അവരുടെ റിപ്പോര്‍ട്ടിന്റെയും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മോണിറ്ററിംഗ് കമ്മിറ്റി യോഗ തീരുമാനം മിനിറ്റ്സില്‍ തെറ്റായി രേഖപ്പെടുത്തിയതിനാലും നാളിതുവരെ തുക വിനിയോഗിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനിയിലെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്ത് പ്രളയത്തില്‍ തകര്‍ന്ന കോളനിയുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച തുക വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
മേൽ വിഷയം സംബന്ധിച്ച് 11.10.2022-ന് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ (ഇ-6627190/2022) സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
904.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെന്മാറ നിയോജകമണ്ഡലത്തിലെ എത്ര പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളെയാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ കോളനികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
905.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ ഏതെല്ലാം ആണെന്ന് വ്യക്തമാക്കുമോ; ഒരോ പദ്ധതിക്കും എത്ര കോടി രൂപയാണ് അനുവദിച്ചതെന്ന് വിശദമാക്കുമോ; ഒരോ പ്രവൃത്തിയുടെയും നിലവിലെ അവസ്ഥ എന്തെന്ന് വിശദീകരിക്കാമോ;
( ബി )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ?
906.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ച് നല്‍കുവാനുള്ള നടപടി സ്വീകരിക്കുമെന്ന എല്‍.ഡി.എഫ്. പ്രകടന പത്രികയിലെ വാഗ്‍ദാനം നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടോ; ഇതിന്റെ പുരോഗതി അറിയിക്കുമോ;
( ബി )
ആദിവാസി കോളനികളില്‍ വൈദ്യുതിയും കുടിവെള്ളവും എത്തിക്കാനും ശുചിമുറികള്‍ നിര്‍മ്മിക്കാനും കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
എത്ര കോളനികളില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുണ്ട് എന്നത് ജില്ല തിരിച്ച് വിവരിക്കാമോ?
907.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെല്‍ഫ് ഫിനാന്‍സിംഗ് ബിരുദ കോഴ്സുകളില്‍ പ്രവേശനം ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കി വരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ധനസഹായം നിര്‍ത്തി വച്ചിട്ടുണ്ടോ;
( സി )
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
908.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠനം ലഭ്യമാക്കുന്നതിന് എന്തെങ്കിലും ധനസഹായ പദ്ധതികളോ/മറ്റു പദ്ധതികളോ ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
909.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ ജോലികള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ ഭാഷാപഠനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ അറിയിക്കുമോ;
( ബി )
എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്രസ്തുത സൗകര്യം ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
വകുപ്പ് നേരിട്ട് സെന്ററുകളിലൂടെ പരിശീലനം ഏര്‍പ്പെടുത്തിയിരിക്കുകയാണോ അതോ സ്വകാര്യ സെന്ററുകളില്‍ പരിശീലനം തേടുന്നതിന് ഗ്രാന്റ് അനുവദിക്കുകയാണോ ചെയ്യുന്നതെന്ന് അറിയിക്കാമോ;
( ഡി )
എല്ലാ ജില്ലകളിലും തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വകുപ്പ് നേരിട്ട് ഭാഷാപരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
910.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസം നേടുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടാേപ്പ് നല്‍കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടാേപ്പ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ?
911.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ കാേളനികളില്‍ സാമൂഹ്യ പഠനമുറി എന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര പേര്‍ക്ക് ഇതിന്റെ സഹായം ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ; ഇതിനായി എത്ര കാേടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമാേ?
912.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ എതെല്ലാം ആനുകൂല്യങ്ങൾ കുടിശ്ശികയുണ്ട്; എത്ര മാസത്തെ കുടിശ്ശികയാണ് ഉള്ളത്; പ്രസ്തുത ആനുകൂല്യങ്ങൾ കുടിശ്ശികയാകാൻ കാരണമെന്താണ്; വിശദമാക്കാമോ?
913.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ?
914.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഗോത്ര സാരഥി പദ്ധതിയില്‍ ഉള്‍പ്പെടുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കണക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കയ്യില്‍ ലഭ്യമാണാേ;
( ബി )
എങ്കില്‍ സ്കൂള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമാേ;
( സി )
വയനാട് ജില്ലയില്‍ ഈ അധ്യയന വര്‍ഷം പ്രസ്തുത പദ്ധതിക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമാേ?
915.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി സി-ഡിറ്റ് മുഖേന സ്ഥാപിച്ചിരുന്ന സൈബര്‍ശ്രീ പദ്ധതിയുടെ പ്രവര്‍ത്തനം ഫണ്ടിന്റെ അപര്യാപ്തത കാരണം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സൈബര്‍ശ്രീ അധികൃതര്‍ നല്‍കിയിരുന്ന പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അറിയിക്കുമോ;
( സി )
ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിച്ച് ഹരിപ്പാട് സൈബര്‍ശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
916.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളില്‍ ആവശ്യത്തിന് പഠന സൗകര്യമില്ലാത്ത പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെക്കൂടി പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
917.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ് കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
കോളേജിന്റെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പുതിയ കരാറുകാരന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കെട്ടിട നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കേണ്ട തീയതി കരാറില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ ആ തീയതി അറിയിക്കുമോ;
( ഡി )
2023-ല്‍ പുതിയ കെട്ടിടം പ്രവര്‍ത്തനയോഗ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കുമോ?
918.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് ഗോത്രസാരഥി പദ്ധതി നടപ്പിലാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ സ്കൂളുകളിലും എത്ര കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ച് വരുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
പദ്ധതിയുടെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതി നടപ്പിലാക്കുന്നതിന് എവിടെയെങ്കിലും തടസ്സങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
919.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി ഏതൊക്കെ തരത്തിലുള്ള സ്കോളര്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്; വിശദാംശം അറിയിക്കുമോ;
( ബി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന ഏതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
920.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ ശ്രീ അയ്യന്‍കാളി ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് ഇനത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
921.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ ​എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രവേശനം ലഭിച്ച ശേഷം കോഴ്സുകൾ പൂർത്തിയാക്കാത്തവരുണ്ടോ; എങ്കിൽ പ്രസ്തുത വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പട്ടി ​കജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാർത്ഥികൾക്ക് നിലവിൽ നൽകിവരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
922.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള നല്‍കി വരുന്ന ബോര്‍ഡിംഗ് & ലോഡ്ജിംഗ് ചെലവ് എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ഈ വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ഭീമമായ തുക പ്രതിമാസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
923.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കിലെ പുകയിലത്തോപ്പ് പട്ടിക ജാതി കോളനിക്കടുത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ.യില്‍ തൊഴില്‍ സാധ്യതയുള്ള വിഷയത്തില്‍ പുതിയ കോഴ്സുകള്‍കൂടി ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ.ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ പുരോഗതി വിശദമാക്കുമോ?
924.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിന് കീഴില്‍ വരുന്ന ഐ.റ്റി.ഐ. കളില്‍ എൻ.സി.വി.റ്റി.നിലവാരമുള്ള കോഴ്സുകള്‍ അനുവദിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അഫിലിയേഷന്‍ മാനദണ്ഡങ്ങൾ അനുസരിച്ച് 4 കോഴ്സുകള്‍ ഉള്ള ഐ.റ്റി.ഐ. കള്‍ക്ക് മിനിമം 1.07 ഏക്കര്‍ സ്ഥലം വേണം എന്ന വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
പൊന്നാനിയിലെ കുറ്റിക്കാട് ഐ.റ്റി.ഐ. യില്‍ പുതിയ 3 കോഴ്സുകള്‍ കൂടി അനുവദിച്ച് അപ്ഗ്രേഡ് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
925.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇരുപത്തിയഞ്ച് വയസ്സിനും നാല്‍പ്പത്തിയഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള എത്ര പട്ടികവർഗ്ഗ വിഭാഗക്കാരുണ്ട്; ഇവരിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള എത്രപേരുണ്ട്; ബിരുദ യോഗ്യതയുള്ള എത്രപേരുണ്ട്; വിശദാംശം നല്‍കുമോ;
( ബി )
ഇവരില്‍ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടിയിട്ടുള്ളവര്‍, ഐ.ടി. മേഖലയിൽ ജോലി നേടിയിട്ടുള്ളവര്‍, സ്വകാര്യമേഖലയിൽ ജോലിയെടുക്കുന്നവര്‍, പാരമ്പര്യ മേഖലയിൽ തൊഴിലെടുക്കുന്നവര്‍ എന്നിവരുടെ സ്ത്രീ-പുരുഷ എണ്ണം തിരിച്ചു വ്യക്തമാക്കുമോ?
926.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർവീസിലും, പൊതുമേഖല, സർവകലാശാല എന്നിവിടങ്ങളിലും എസ്.സി - എസ്. ടി. മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവയുടെ പ്രതിനിധ്യം സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകൾ ലഭ്യമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
സർക്കാർ, അർധ സർക്കാർ, വിവിധ കോർപ്പറേഷൻ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവ് കണ്ടെത്തിയ വിവിധ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിൽ ഇതിനകം സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
927.
ശ്രീ വി ജോയി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗക്കാര്‍ക്കിടയിലെ ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കുന്ന പരിപാടികളെക്കുറിച്ച് അറിയിക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള യുവാക്കളുടെ സംഘം രൂപീകരിച്ച് വിവിധ മേഖലകളിലെ സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള എംപവര്‍മെന്റ് സൊസെെറ്റി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മികച്ച വിദ്യാഭ്യാസവും അഭിരുചിയുമുള്ളവരെ കണ്ടെത്തി പ്രാേത്സാഹനം നല്‍കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
928.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പട്ടികവർഗ്ഗ വികസന വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
929.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം മുകേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ മുഖേന തൊഴില്‍ പരിശീലനത്തിന് അവസരം നല്‍കുന്നതിനായി പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇതനുസരിച്ച് സര്‍ക്കാര്‍ തലത്തില്‍ നെെപുണ്യ വികസനവും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കളെ ഒരേസമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദായകരും ആക്കുന്നതിന് പ്രത്യേകമായ എംപവര്‍മെന്റ് സൊസെെറ്റികള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ?
930.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ സംസ്ഥാനത്ത് പ്രൊ​ഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ പട്ടിക വിഭാഗത്തിൽപെട്ടവരുടെ ഇടയിൽ തൊഴിൽരഹിതരായവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇവർക്ക് സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ നൽകുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
( സി )
പട്ടിക വിഭാഗത്തിൽപെട്ടവരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ആവിഷ്കരിച്ചിട്ടുളള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
931.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മുഴുവന്‍ യുവതീയുവാക്കള്‍ക്കും ജോലി ലഭ്യമാക്കാന്‍ നടപ്പിലാക്കുന്ന ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ് (ട്രേസ്) പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
932.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെർച്ച്വൽ ട്രൈബൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് തയ്യാറാക്കിയിരിക്കുന്ന ഡാറ്റാ ബേസിൽ ഉൾപ്പെട്ടിരിക്കുന്ന യുവതീ യുവാക്കളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഏതെല്ലാം വിദ്യാഭ്യാസ യോഗ്യതയുളളവരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും വ്യക്തമാക്കാമോ;
( ബി )
ഇത് പ്രകാരം എത്ര പേർക്ക് നൈപുണ്യവികസനത്തിലും സാങ്കേതിക മികവിലും പരിശീലനം നൽകിയിരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
വെർച്ച്വൽ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തൊഴിൽ ലഭിച്ചവരുടെ എണ്ണം എത്രയെന്നും ഈ സർക്കാരിന്റെ കാലത്ത് എത്ര പേർക്ക് തൊഴിൽ നൽകിയെന്നും വ്യക്തമാക്കാമോ;
( ഡി )
ഇങ്ങനെ തൊഴിൽ ലഭിച്ചവരിൽ തൊഴിലിടങ്ങൾ ഉപേക്ഷിച്ച് പോയവരുണ്ടോ; എങ്കിൽ അവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
933.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ ഒരേസമയം തൊഴിൽ സംരംഭകരും തൊഴിൽദാതാക്കളുമാക്കി മാറ്റുന്നതിനുവേണ്ടി കേരള എംപവര്‍മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംരംഭങ്ങൾ തുടങ്ങുന്നതിനുവേണ്ടി ഏതെല്ലാം വിധത്തിലുള്ള സഹായങ്ങളാണ് നൽകുന്നതെന്ന് വിശദമാക്കുമോ;
( സി )
ഭീമമായ തുക നിക്ഷേപിക്കേണ്ടി വരുന്ന പുതിയ സംരംഭങ്ങൾക്ക് പ്രസ്തുത പദ്ധതി പ്രകാരം ധനസമാഹരണത്തിന് ഏതെല്ലാം വിധത്തിലുള്ള സഹായങ്ങളാണ് നൽകുന്നതെന്ന് വിശദീകരിക്കുമോ;
( ഡി )
അഭ്യസ്തവിദ്യരായ മുഴുവൻ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും പദ്ധതി പ്രകാരം തൊഴിലോ സംരംഭമോ ഉറപ്പാക്കുന്നതിന് കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
934.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പട്ടികജാതി വികസന വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
935.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ എത്ര എസ്.സി. പ്രമോട്ടര്‍ തസ്തികകളാണ് നിലവിലുള്ളതെന്നും അവയില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
936.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അറ്റൻഡന്റ്/ടൈപ്പിസ്റ്റ് തസ്തികകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ ഉണ്ടോ;
( ബി )
പത്ത് വർഷത്തിലേറെയായി ഇതേ വകുപ്പിൽ ജോലി ചെയ്യുന്ന പ്രസ്തുത ജീവനക്കാരെ വൈജ്ഞാനിക ഭരണ നിർവഹണത്തിന്റെ പേരിൽ പുനർവിന്യാസം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് വകുപ്പ് ഡയറക്ടറുടെ പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ; എങ്കിൽ സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിക്കുമോ;
( സി )
പ്രസ്തുത ജീവനക്കാരെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ സർവീസ് പൂർത്തിയാകുന്നതുവരെ തുടരാൻ അനുമതി നൽകുമോ?
937.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ തരൂര്‍ മണ്ഡലത്തില്‍ എസ്. സി. കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് പ്രാവര്‍ത്തികമാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2022-23 വര്‍ഷത്തില്‍ എസ്.സി. കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ഏതെങ്കിലും പുതിയ പദ്ധതികള്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?
938.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അനുവദിച്ച കോർപസ് ഫണ്ട് എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കോർപസ് ഫണ്ട് ഉപയോഗിച്ച് ചെയ്ത പ്രവൃത്തികൾ മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( സി )
കോർപസ് ഫണ്ട് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കോർപസ് ഫണ്ടിൽ നിന്ന് അനുവദിക്കാവുന്ന പരമാവധി തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
നിയോജകമണ്ഡലങ്ങളില്‍ കോർപസ് ഫണ്ട് അനുവദിക്കുന്നത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് വ്യക്തമാക്കാമോ?
939.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര ഭരണിക്കാവ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന കോര്‍പ്പസ് ഫണ്ട് പ്രവൃത്തികളുടെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
ഉമ്പര്‍നാട് എസ്‍. സി. ഐ.ടി.ഐ. യുടെ പുതിയ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിനായി തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ?
940.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോര്‍പ്പസ് ഫണ്ട് വിനിയോഗിക്കുന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021-22, 2022-23 കാലഘട്ടങ്ങളില്‍ രൂപീകരിച്ച പദ്ധതികളും അവയ്ക്കായി നീക്കിവച്ചതും ചെലവാക്കിയതുമായ തുകയും പദ്ധതി പ്രവര്‍ത്തനങ്ങളുടെ നാളിതുവരെയുള്ള പ്രവര്‍ത്തന പുരോഗതിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള പട്ടിക ലഭ്യമാക്കാമോ?
941.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ എത്ര കിന്റര്‍ ഗാര്‍ഡന്‍ സ്ഥാപനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമാേ;
( ബി )
ഈ സ്ഥാപനങ്ങളില്‍ ആകെ ജാേലി ചെയ്യുന്നവരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമാേ;
( സി )
ഇതില്‍ എത്ര സ്ഥിരം ജീവനക്കാര്‍ ഉണ്ടെന്നും എത്ര താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടെന്നും വ്യക്തമാക്കാമാേ;
( ഡി )
താല്‍ക്കാലിക ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് എന്തെങ്കിലും നടപടികൾ വകുപ്പിന്റെ പരിഗണനയിലുണ്ടാേയെന്നറിയിക്കുമോ?
942.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പ് മന്ത്രിക്കും ഓഫീസിനുമായി അനുവദിച്ചു നൽകിയിട്ടുള്ള സർക്കാർ വാഹനങ്ങൾ എത്രയെണ്ണമാണ്; ഏതൊക്കെ വാഹനങ്ങളാണ് അനുവദിച്ചു നൽകിയിട്ടുള്ളത്; പ്രസ്തുത വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ആർക്കൊക്കെയാണ് അനുമതി നൽകിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
വിനോദസഞ്ചാര വകുപ്പിൽ നിന്നും അനുവദിച്ച വാഹനങ്ങൾ കൂടാതെ മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ കീഴിലുള്ള ഏതെങ്കിലും വാഹനങ്ങൾ മന്ത്രിയുടെ ഓഫീസിന്റെ സേവനത്തിനായി ഉപയോഗിക്കുന്നുണ്ടോ; എങ്കിൽ എത്ര വാഹനങ്ങളാണ് ഇപ്രകാരം ഉപയോഗിക്കുന്നത്; ആരൊക്കെയാണ് പ്രസ്തുത വാഹനങ്ങൾ ഉപയോഗിക്കുന്നത്; വിശദാംശം നൽകുമോ;
( സി )
മേൽപ്പറഞ്ഞ വാഹനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ?
943.
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങൾക്കുള്ള പഠനമുറി ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾക്കായി പട്ടികജാതി വകുപ്പ് അനുവദിക്കുന്ന തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തി തിരുവനന്തപുരം കോർപറേഷനിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫിസിലെ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് തട്ടിയെടുത്തു എന്ന ആക്ഷേപത്തിന്‍മേലുള്ള വകുപ്പ് തല അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണത്തിൽ ഏതൊക്കെ ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
പട്ടികജാതി വികസന ഓഫിസുകളിൽ വ്യാപകമായി ഫണ്ട് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തിൽ എല്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫിസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കഴിഞ്ഞ 5 വർഷത്തെ ഗുണഭോക്തൃ പട്ടിക, സഹായം നൽകിയവരുടെ പട്ടിക തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കാൻ വകുപ്പ് മുൻകൈയെടുക്കുമോ എന്ന് വ്യക്തമാക്കാമോ?
944.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏക വരുമാനദായകന്‍ മരണപ്പെടുന്ന പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കിയ അപേക്ഷകളിന്മേൽ തുക അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുമാരി. കെ - 5898305/22, പുഷ്പവല്ലി - 6186370/22, സുഭിക്ഷ - 6415628/22 എന്നിവരുടെ അപേക്ഷകളില്‍ തീരുമാനമാകാത്തതിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകര്‍ക്ക് ധനസഹായം എപ്പോള്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
945.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമുണ്ടായിട്ടും പ്രവര്‍ത്തിക്കാത്ത പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ വിശദാംശം അറിയിക്കുമോ;
( സി )
പ്രസ്തുത സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
946.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ എത്ര ഊരുകളിൽ പഠനമുറി നിർമ്മിക്കാൻ തീരുമാനിച്ചു; എത്ര പഠനമുറി നിർമ്മാണം പൂർത്തിയാക്കി എന്ന് വിശദമാക്കാമോ;
( ബി )
ഡിജിറ്റൽ സൗകര്യത്തോടു കൂടിയ പഠനമുറി എത്ര കുടികളിൽ പ്രവൃത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
വയനാട്ടിൽ എത്ര രൂപ അനുവദിച്ചു; അതിൽ എത്രതുക ചെലവഴിച്ചു എന്ന് അറിയിക്കാമോ?
947.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി ക്ഷേമ ഫണ്ട് ക്രമക്കേട് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നോ; എങ്കില്‍ അതിന്റെ അന്വേഷണ പുരോഗതി ലഭ്യമാക്കുമോ;
( ബി )
പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കുള്ള വിവാഹ ധനസഹായം, പഠനമുറി, വിവിധ തരം സ്കോളർഷിപ്പുകൾ തുടങ്ങി പട്ടികജാതി വിഭാഗക്കാർക്ക് വകുപ്പ് അനുവദിക്കുന്ന ഫണ്ട് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും തിരിമറി നടത്തിയതായി പ്രസ്തുത അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി വികസന ഓഫീസിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് വകുപ്പുതല അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം വകുപ്പ് പരിശോധന നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?
948.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പില്‍ 2021-22 വര്‍ഷം വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച ആകെ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ ചെലവഴിച്ച തുക, ചെലവഴിക്കാത്ത തുക തരംതിരിച്ച് നല്‍കാമോ;
( സി )
2022-23 വാര്‍ഷിക പദ്ധതികള്‍ ലഭിക്കുന്നതിന് വകുപ്പിന് നേരിട്ട് ലഭിച്ച അപേക്ഷകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത അപേക്ഷകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
949.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ മേഖലയിൽ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഫോർട്ടിഫൈഡ് റൈസ് വിതരണം ചെയ്യുന്നുണ്ടോ;
( ബി )
എങ്കിൽ ഏതൊക്കെ ജില്ലകളിലെ പട്ടികവർഗ്ഗ, ആദിവാസി കോളനികളിലാണ് വിതരണം ചെയ്യുന്നത്; വിശദവിവരം വെളിപ്പെടുത്താമോ;
( സി )
ഈ ഇനം അരി വിതരണം ചെയ്യുന്നതിന് മുൻപ് പട്ടികവർഗ്ഗ, ആദിവാസി മേഖലയിൽ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഫോർട്ടിഫൈഡ് അരി ആഹാരമായി ഉൾപ്പെടുത്തിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ?
950.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷനില്‍ പട്ടികജാതി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച വകുപ്പ് തല അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉത്തരവാദികളായവരുടെ വിശദാംശം നൽകുമോ;
( സി )
ഇക്കാര്യത്തിൽ എത്ര ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന വിശദാംശം നൽകുമോ?
951.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥിര വരുമാനമുള്ള തൊഴില്‍ ഇല്ലാത്തതുകാരണം പട്ടികജാതി, പട്ടികവര്‍ഗ്ഗ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് പ്രത്യേകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?
952.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസില്‍ റ്റി. ശ്രീകുമാരന്‍ പ്രോജക്ട് ഓഫീസറായിരുന്ന കാലയളവ് അറിയിക്കുമോ; ടിയാന്‍ ഓഫീസില്‍ ചാര്‍ജ്ജെടുത്ത, വിരമിച്ച തീയതികള്‍ അറിയിക്കുമോ;
( ബി )
നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിലെ പ്രൊജക്ട് ഓഫീസറായി ടിയാന്‍ സേവനം ചെയ്ത കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ന്യൂനതാ സംഗ്രഹത്തിന്റെയും വാര്‍ഷിക പകര്‍പ്പ് ലഭ്യമാക്കുമോ ;
( സി )
2011 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ന്യൂനതാ സംഗ്രഹത്തിന്റെയും പകര്‍പ്പ് എം.എല്‍.എ. ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇത്തരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
953.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗങ്ങളുടെ ഭവന പുനരുദ്ധാരണത്തിനായി നിലവില്‍ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദീകരിക്കാമോ;
( ബി )
സേഫ് പദ്ധതി പ്രകാരം 2010-ന് ശേഷം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമായി ഭവന പുനരുദ്ധാരണം നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ അതിന് മുമ്പ് പൂര്‍ത്തീകരിച്ചിട്ടുള്ളതും പുനരുദ്ധാരണം ആവശ്യമായതുമായ വീടുകള്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സാങ്കേതികമായി പരിശോധിച്ച് ഭവന അറ്റകുറ്റപ്പണികള്‍ക്ക് അര്‍ഹതയുള്ളതും പുതിയ ഭവന നിര്‍മ്മാണത്തിന്റെ ആവശ്യകത ഇല്ലാത്തതുമായ എല്ലാ കുടുംബങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്ക് സഹായം ലഭ്യമാകുന്ന തരത്തില്‍ പദ്ധതി ആവിഷ്കരിക്കുന്ന വിഷയം പരിഗണിക്കുമോ?
954.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ചാപ്പാ കടപ്പുറത്ത് താമസിക്കുന്ന പതിമൂന്ന് പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള, വകുപ്പിന്റെ ലാന്‍ഡ് ബാങ്ക് പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടറുടെ 7.6.2022- ലെ ഡി.സി.ഇ.കെ.എം/2767/2019/എൽ-16 നമ്പര്‍ കത്ത് പ്രകാരം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലേക്ക് മേല്‍ റിപ്പോര്‍ട്ടില്‍ നിർദേശിച്ചിട്ടുള്ള സ്ഥലം വാങ്ങുന്നതിന് സ്റ്റേറ്റ് ലെവല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് അംഗീകാരം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
955.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷം പദ്ധതി നടത്തിപ്പിനായി പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് ബജറ്റിൽ വകയിരുത്തിയിരുന്ന തുക പദ്ധതി തിരിച്ച് ലഭ്യമാക്കാമോ;
( ബി )
അനുവദിച്ച തുകയിൽ നാളിതുവരെ ചെലവാക്കിയ തുക പദ്ധതി തിരിച്ച് ലഭ്യമാക്കാമോ;
( സി )
2021-22 സാമ്പത്തിക വർഷം നവംബർ 30 വരെയും 2022-23 സാമ്പത്തിക വർഷം നവംബർ 30 വരെയും പദ്ധതി നടത്തിപ്പിൽ എത്ര ശതമാനം ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
956.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
957.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പട്ടികജാതി വകുപ്പ്മുഖേന അനുവദിച്ചിരുന്ന പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സ്ഥലത്ത് പ്രസ്തുത സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് ലഭിച്ചിട്ടുള്ള ശിപാര്‍ശയിന്മേല്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഫയല്‍ നമ്പര്‍ സഹിതം അറിയിക്കാമോ;
( സി )
ഇതു സംബന്ധിച്ച അനുമതി നല്‍കി നിര്‍ദ്ദിഷ്ട സെന്റര്‍ എത്രയും വേഗം പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
958.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോളനികളില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചോയെന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം അറിയിക്കാമോ;
( സി )
ജി.എസ്.ടി. യിൽ ഉണ്ടായ വര്‍ദ്ധനവ് മൂലം അനുവദിച്ച തുക വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
959.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ ഏതെങ്കിലും എസ്.സി കോളനികളെ 2021-22 , 2022-23 സാമ്പത്തിക വര്‍ഷങ്ങളിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;
( ബി )
ആയത് സംബന്ധിച്ച് ഏതെങ്കിലും പുതിയ പ്രോപ്പോസലുകള്‍ പരിഗണിക്കുന്നുണ്ടോ;വിശദ വിവരം ലഭ്യമാക്കുമോ?
960.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കുന്നത്തുനാട് മണ്ഡലത്തിലെ മൂലേക്കുഴി കോളനിയില്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
നിലവില്‍ പ്രവൃത്തികള്‍ ഏല്‍പ്പിച്ച നിര്‍വഹണ ഏജന്‍സിയെ മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
മൂലേക്കുഴി കോളനി നവീകരണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
961.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സംരംഭകത്വ വികസന പദ്ധതികള്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
962.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ വരുന്ന കാനംവയല്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ സാംസ്‍കാരിക നിലയം നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ എന്താണ് എന്ന് അറിയിക്കാമോ;
( ബി )
പ്രവൃത്തി പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടാണ് എന്ന് അറിയിക്കാമോ;
( സി )
സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന് വ്യക്തമാക്കാമോ;
( ഡി )
സാംസ്‍കാരിക നിലയം നിര്‍മ്മാണത്തിന് ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര രൂപയാണ് ഭരണാനുമതി നല്‍കിയത് എന്ന് അറിയിക്കാമോ?
963.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിനാവശ്യമായ തുക ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ക്ക് അനുവദിച്ച് നല്‍കുന്നതിനും കാലതാമസമില്ലാതെ ചികിത്സാ ധനസഹായങ്ങള്‍ വിതരണം ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
964.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിയിൽപെട്ട തണ്ടാൻ വിഭാഗത്തിലുള്ള തെങ്ങ്-മരം കയറ്റ തൊഴിലാളികൾക്ക് അപകട മരണം സംഭവിച്ചാൽ എത്ര രൂപയാണ് നിലവിൽ ധനസഹായം നൽകുന്നത് എന്ന് വിശദമാക്കുമോ;
( ബി )
തെങ്ങു-മരം കയറ്റ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; അപകടത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷവും കിടപ്പു രോഗിയായാൽ 5 ലക്ഷവും അംഗവൈകല്യം സംഭവിച്ചാൽ 3 ലക്ഷവും രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
965.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പ് ഒരു പട്ടികവർഗ്ഗ കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയ പട്ടികവർഗ്ഗ കുടുംബങ്ങളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതി പ്രകാരം സ്ഥിരം തൊഴിൽ ലഭിച്ചവരുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം തൊഴിൽ ലഭിച്ച ശേഷം തൊഴിലിടങ്ങൾ വിട്ട് പോയവരുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
966.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാങ്കേതികത്വത്തിൽ കുടുങ്ങിയ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഫയല്‍ അദാലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ എത്രത്തോളം പരിഹരിക്കുവാന്‍ കഴിഞ്ഞുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പട്ടികജാതി, പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
967.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏക വരുമാനദായകന്‍ നഷ്ടപ്പെട്ട പട്ടികജാതി വിഭാഗം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുളള എത്ര അപേക്ഷകളിന്മേല്‍ ധനസഹായം നല്‍കാന്‍ അവശേഷിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുളള വിവരം നല്‍കാമോ?
968.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1996 ൽ പാർലമെൻറ് പാസാക്കിയ പെസാ ( പട്ടിക വർഗ്ഗ സ്വയം ഭരണ പ്രദേശം) നിയമം കേരളത്തിൽ നടപ്പാക്കാൻ തടസമുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
2011-2016 സർക്കാരിന്റെ കാലത്ത് കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതിനു ശേഷം കഴിഞ്ഞ സർക്കാരും ഈ സർക്കാരും പെസാ നിയമം നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച ഫയലുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
969.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1950-ന് ശേഷം തമിഴ്‍നാട്ടില്‍ നിന്നും കുടിയേറിയവർ അവിടത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കേരളത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
അര്‍ഹരായ ഇത്തരം വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ; ആയതിന് നടപടി സ്വീകരിക്കുമോ?
970.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‍കോളര്‍ഷിപ്പുകള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും ആര്‍ക്കൊക്കെ അപേക്ഷ സമര്‍പ്പിക്കണം എന്നുള്ളതിന്റെയും വിശദാംശം അറിയിക്കാമോ;
( ബി )
ജില്ലാ തലത്തില്‍ സ്‍കോളര്‍ഷിപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഉദ്യോഗപ്പേര് അറിയിക്കാമോ;
( സി )
ലഭിച്ചു കൊണ്ടിരിക്കുന്ന സ്‍കോളര്‍ഷിപ്പ് ഏതെങ്കിലും കാരണവശാല്‍ നിര്‍ത്തലാക്കിയാല്‍ ആയത് അപേക്ഷകരെ അറിയിക്കേണ്ടതുണ്ടോ; വിശദാംശം നല്‍കാമോ?
971.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പിൽ നിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിന് കാലതാമസം അനുഭവപ്പെടുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
എം.എൽ.എ.മാരുടെ ശിപാർശ കത്തോടുകൂടി പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഒരുവിധത്തിലുള്ള മറുപടിയും വകുപ്പിൽ നിന്നും ലഭിക്കുന്നില്ല എന്നതിന് പരിഹാരം കണ്ടെത്തുമോ;
( സി )
പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ മോന്‍സ് ജോസഫ് എംഎൽഎ മുഖാന്തരം 2022-2023 സാമ്പത്തിക വർഷം നൽകിയ ചികില്‍സാ ധനസഹായ അപേക്ഷകളില്‍ എത്രയെണ്ണത്തിന് സഹായധനം അനുവദിച്ചുവെന്നും എത്ര രൂപ വീതമാണ് അനുവദിച്ചതെന്നും പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ അപേക്ഷകൾ തരംതിരിച്ച് ലഭ്യമാക്കാമോ?
972.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അതിദാരിദ്ര്യം ഇല്ലാതാക്കി അവര്‍ക്ക് മികച്ച ജീവിതം നയിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹോം (ഹൗസ് ഹോള്‍ഡ് ഓറിയേന്റഡ് മെെക്രോപ്ലാനിംഗ് ഫോര്‍ എംപര്‍മെന്റ്) പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
973.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതിയില്‍ നിന്നും എത്ര പേര്‍ക്ക് ചികിത്സാ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്; ഇതിന് വേണ്ടി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഏറനാട് നിയോജകമണ്ഡലത്തില്‍ നിന്ന് പ്രസ്തുത ചികിത്സാ ധനസഹായ പദ്ധതിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര ആളുകള്‍ക്ക് എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും എന്നും വിശദമാക്കുമോ;
( സി )
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ചികിത്സാ ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
974.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും മെഡിക്കൽ പി. ജി കോഴ്സുകളിലും വിദ്യാഭ്യാസ സംവരണം പിന്നാക്ക സമുദായമായതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
ആംഗ്ലോ ഇന്ത്യൻ സമുദായം കേരള സ്റ്റേറ്റ് എസ്.ഇ.ബി.സി. ആൻഡ് ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ; കേരള സ്റ്റേറ്റ് എസ്.ഇ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണത്തിന് അവകാശമുണ്ടോ എന്നറിയിക്കാമോ;
( സി )
നിലവിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും മെഡിക്കൽ പി ജി കോഴ്സുകളിലും കൂടാതെ മറ്റ് കോഴ്സുകളിലും വിദ്യാഭ്യാസ സംവരണം ലഭിക്കുന്നില്ലെന്ന് കാണിച്ച് അഡ്വ . ആന്റണി നിൽറ്റൺ റീമേലോയുടെ പരാതി കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക് വേർഡ് ക്ലാസ്സെസ് ഓഫീസിൽ ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കിൽ അതിൽ എന്ത് നടപടി സ്വീകരിച്ചുവെന്നറിയിക്കാമോ;
( ഡി )
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യലയത്തിൽ നിന്ന് 30.11.2021 ലെ ബി.സി.ഡി.ഐ.ആര്‍ /ബി2/319/2021 നമ്പർ കത്ത് മുഖേന സർക്കാരിലേക്ക് ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസ സംവരണം ലത്തീൻ കാത്തോലിക്കരോടൊപ്പം ചേർത്ത് നൽകണമെന്ന ശിപാർശ സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കിൽ അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ;
( ഇ )
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക് വേര്‍ഡ് ക്ലാസ്സെസ്-ൽ നിന്നും ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ലത്തീൻ കത്തോലിക്കരുടെ കൂടെ ചേർത്ത് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും മെഡിക്കൽ പി ജി കോഴ്സുകളിലും വിദ്യാഭ്യാസ സംവരണം നൽകാനുള്ള ഉപദേശം ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കിൽ അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ?
975.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്. സി/എസ്. ടി. കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തിലെ ഏതെല്ലാം കോളനികളാണ് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം നവീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഓരോ കോളനിക്കും എത്ര തുകയാണ് അനുവദിച്ചതെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും അറിയിക്കാമോ;
( ഡി )
ലോക് ഡൗൺ സമയത്ത് ട്രൈബൽ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാതെ ട്രൈബൽ വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത്തരം കൊഴിഞ്ഞു പോക്ക് തടയുന്നതിനായി നവീന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍
976.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക സമുദായ വകുപ്പുകള്‍ മുഖേന ആലപ്പുഴ മണ്ഡലത്തിലെ ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സേവനങ്ങളുടെ വിവരം പ‍ഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന സ്‍കോളര്‍ഷിപ്പ്/വിദേശ പഠനസഹായം/ഫീസ് എന്നിവ സംബന്ധിച്ച് ആലപ്പുഴ മണ്ഡലത്തിലെ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കണക്ക് ലഭ്യമാക്കാമോ?
977.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഭൂരഹിതരായ പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ എണ്ണം പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ ഭവനരഹിതരായ പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ എണ്ണം പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ, വാസയോഗ്യമല്ലാത്തതും കേടുപാടുകൾ സംഭവിച്ചതുമായ വീടുകൾ പുനർനിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ്
978.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ കെ ആൻസലൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ യൂണിവേഴ്സിറ്റികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
രാജ്യത്ത് ഒന്ന് മുതല്‍ എട്ടാം ക്ലാസു വരെയുളള ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയിട്ടുണ്ടോ; പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
( സി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന സമര്‍ത്ഥരായ ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ് തുകയില്‍ കുറവ് വരുത്തിയിട്ടുണ്ടോ; പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലമായ പ്രസ്തുത നടപടി തിരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോയെന്ന് വിശദമാക്കാമോ?
979.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നോക്കവിഭാഗ വികസനവകുപ്പിന്റെ ജില്ലാ ഓഫീസ് തൃശ്ശൂരിൽ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; എങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
980.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് കോവിഡ് സാഹചര്യത്തില്‍ തിരിച്ചടവിന് ഇളവ് അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
വായ്പാ കുടിശ്ശിക വരുത്തിയവര്‍ക്ക് റവന്യൂ റിക്കവറി ഒഴിവാക്കി തിരിച്ചടവിന് കൂടുതല്‍ സാവകാശം അനുവദിക്കുന്നതിനുളള നടപടികള്‍ കെെകൊളളുമോയെന്ന് വിശദമാക്കാമോ?
981.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘങ്ങളില്‍ ഭരണസമിതിയുടെ കാലാവധി അവസാനിച്ച സംഘങ്ങള്‍ ഉണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അടഞ്ഞുകിടക്കുന്നതും ശോച്യാവസ്ഥയിലുള്ളതുമായ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ കെട്ടിടങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിന് ഗ്രാന്റ് നിലവിലുണ്ടോ; ആയത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
982.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ദർശനത്തിനിടെ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിനായി പത്തനംതിട്ട ജില്ലാകളക്ടർ സർക്കാരിന് എത്ര തുകയ്ക്കുള്ള പ്രൊപ്പോസലാണ് സമർപ്പിച്ചതെന്നും എത്ര തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ; പ്രസ്തുത പ്രോപ്പോസലില്‍ ആവശ്യപ്പെട്ട തുക അനുവദിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ലഭിക്കുന്ന ധനസഹായ തുകയെത്രയെന്ന് അറിയിക്കുമോ?
983.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ തീര്‍ത്ഥാടനം സുഗമമാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
തീര്‍ത്ഥാടകർക്ക് ഇടത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിച്ചട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
തീര്‍ത്ഥാടന പാതകളില്‍ അപകടം ഒഴിവാക്കുന്നതിനും സുഗമമായി ദര്‍ശനം നടത്തുന്നതിനും സ്വീകരിച്ചട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
984.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കച്ചവട സ്ഥാപനങ്ങളും മറ്റുസേവനങ്ങളും നൽകുന്നതിനുള്ള ലേലത്തിൽ നടപ്പ് വർഷം ബോർഡിന് ലഭിച്ച ആകെ വരുമാനം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ നാല് മണ്ഡല കാലത്തെ മേല്പറഞ്ഞ വരുമാനം ഇനം തിരിച്ച് വ്യക്തമാക്കുമോ?
985.
ശ്രീ സജി ചെറിയാൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീര്‍ത്ഥാടനം കൂടുതൽ സുഗമമാക്കുന്നതിനായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും നടത്തിയ മുന്നൊരുക്കങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ നേരിടുന്നതിനും കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
തീര്‍ത്ഥാടനം പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മാലിന്യ നിവാരണം ഫലപ്രദമാക്കുന്നതിനും സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?
986.
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും അപകടരഹിതവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടി ദേവസ്വം ബോർഡും സർക്കാരും നടത്തിയ മുന്നൊരുക്കങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ശബരിമല ശുചിത്വ പൂർണമായി സംരക്ഷിക്കുന്നതിനും മികച്ച മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കുന്നതിനും തടസ്സരഹിതമായ കുടിവെള്ളവിതരണം ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ശബരിമല സന്നിധാനത്തെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കുന്നതിനും ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഇടത്താവളങ്ങളിൽ തീർത്ഥാടകർക്ക് സുരക്ഷിതമായി വിരിവെയ്ക്കുന്നതിനും പ്രാഥമിക കൃത്യങ്ങള്‍ നിർവഹിക്കുന്നതിനും മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും അന്യസംസ്ഥാന തീർഥാടകരെ സഹായിക്കാന്‍ വിവിധ ഭാഷകളിൽ പരിജ്ഞാനമുള്ളവരെ നിയോഗിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
987.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിനായി ദേവസ്വം ബോർഡ് സ്വീകരിച്ച മുൻകരുതലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി നടപ്പ് വർഷം എന്തൊക്കെ സേവനങ്ങളാണ് അധികമായി ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനതട്ടിപ്പുകൾ
988.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിലേക്ക് പണം വാങ്ങി വ്യാജനിയമന ഉത്തരവുകൾ നൽകി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ നിയമനതട്ടിപ്പുകൾ നടത്തുന്നത് ആരെല്ലാമാണെന്ന് കണ്ടുപിടിച്ചിട്ടുണ്ടോ;
( സി )
ഇവർ ​ക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
989.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ദേവസ്വം ബോർഡിന്റെ കീഴില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
2016-17 മുതല്‍ 2022-23 വരെയുള്ള കാലയളവിൽ ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക അനുവദിച്ചുവെന്ന് ക്ഷേത്രങ്ങളുടെ പേര് വിവര സഹിതം ലഭ്യമാക്കുമോ?
990.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്നവരെ സർക്കാർ ജീവനക്കാരായിട്ടാണോ പരിഗണിക്കുന്നത്; അല്ലെങ്കിൽ ഇവരെ ഏതുവിഭാഗത്തിലാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുമോ?
991.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ദേവസ്വത്തിലേയ്ക്ക് കദളിപ്പഴം നല്‍കുന്നതിന് തൃശൂര്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നിവേദ്യം-പൂജ കദളീ പദ്ധതിയ്ക്ക് തുടര്‍ന്നും അനുമതി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പുതുക്കാട് മണ്ഡലത്തില്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
992.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് തീരുമാനം എടുത്തിരുന്നതെന്നും പ്രസ്തുത തീരുമാനത്തിന് ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നോയെന്നും ഉണ്ടെങ്കില്‍ എന്നാണ് അനുമതി നല്‍കിയതെന്നും അറിയിക്കുമോ;
( ബി )
ശമ്പള പരിഷ്കരണ തീരുമാനമനുസരിച്ച് ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കി തുടങ്ങിയോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്തുമോ; ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
993.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ദേവസ്വം വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക - കരാർ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും വിശദമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണെന്നും ഏത് ഏജൻസി മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
994.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വാദ്യ കലാകാരന്മാർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലെ ഒഴിവുകൾ റിക്രൂട്ട്മെന്റ് ബോർഡ് മുഖേന നിയമനം നടത്തുന്നതിനായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നിലവിൽ താൽക്കാലിക ജീവനക്കാരായും കരാർ ജീവനക്കാരായും ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം, തസ്തിക എന്നിവ ദേവസ്വം ബോർഡ് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( സി )
ഇവരുടെ വേതനവും മറ്റു ആനുകൂല്യങ്ങൾക്കുമായി പ്രതിമാസം ചെലവഴിക്കുന്ന ആകെ തുക എത്രയാണെന്ന് അറിയിക്കുമോ?
995.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളില്‍ നിയമിച്ചവരുടെ എണ്ണം, തസ്തിക, വിഷയം എന്നിവ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ നിലവിൽ എത്ര അധ്യാപക തസ്തികകളാണ് ഒഴിവുള്ളതെന്ന് കോളേജ്, സ്കൂള്‍, വിഷയം എന്നിങ്ങനെ തരം തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഭിന്നശേഷി സംവരണം ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച നടപടികളെന്തെല്ലാമെന്ന് വിശദമാക്കുമോ?
996.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം ക്ഷേത്രക്കുളം നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ക്ഷേത്രക്കുളങ്ങള്‍ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( ബി )
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുള നവീകരണത്തിനായി ഫണ്ടനുവദിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
997.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബാേര്‍ഡ് ആചാരസ്ഥാനികൾക്കും കാേലധാരികള്‍ക്കും വര്‍ഷത്തില്‍ രണ്ട് തവണ നല്‍കുന്ന ധനസഹായം പ്രതിമാസം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
998.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂരിലെ പ്രശസ്തമായ ഇരിങ്ങോള്‍ കാവിന്റെ സംരക്ഷണത്തിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെന്തെല്ലാമെന്ന് വിശദമാക്കുമോ?
999.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എത്ര ക്ഷേത്ര സ്ഥാനികന്മാരും കോലധാരികളും ഉണ്ടെന്ന് വ്യക്തമാക്കുമോ; ഇവരുടെ വേതനവും ആനുകൂല്യങ്ങളും എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
വേതനം ലഭിക്കാത്തതുകൊണ്ട് പലയിടങ്ങളിലും ക്ഷേത്ര സ്ഥാനികന്മാർക്കും കോലധാരികൾക്കും ധര്‍ണ്ണപോലുള്ള സമരം നടത്തേണ്ടി വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ക്ഷേത്ര സ്ഥാനികന്മാർക്കും കോലധാരികൾക്കും എത്രമാസത്തെ വേതനം കുടിശ്ശികയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഈ കുടിശ്ശിക നല്‍കുന്നതിലെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ?
1000.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങരയില്‍ ശബരിമല ഇടത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.