|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 7th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 7th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സില്‍വര്‍ലൈന്‍
പദ്ധതിക്ക് കേന്ദ്രാനുമതി
ലഭിക്കാത്ത സാഹചര്യത്തില്‍
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട സര്‍ക്കാർ നിലപാട്
എന്താണെന്ന് വിശദമാക്കാമോ ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്ത കേസുകളുടെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
2.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിര്‍മ്മാണ സാമഗ്രികളുടെ
ദൗര്‍ബല്യം മൂലം വികസന
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാണെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
റോഡുകള്‍,
കെട്ടിടങ്ങള്‍ എന്നിവയുടെ
നിര്‍മ്മാണ സാമഗ്രികള്‍
ലഭ്യമാക്കുന്നതിന്
ഖനനാനുമതിയുടെ ഭാഗമായുള്ള
പാരിസ്ഥിതികാനുമതി
നല്‍കുന്നതില്‍ കാലതാമസം
വന്നിട്ടുള്ള വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഖനനാനുമതിയുടെ
ഭാഗമായി നല്‍കാനുള്ള
പാരിസ്ഥിതികാനുമതി നല്‍കാനുള്ള
എത്ര അപേക്ഷകള്‍ സംസ്ഥാന,
ജില്ലാ ഓഫീസുകളില്‍
കെട്ടിക്കിടപ്പുണ്ടെന്നുള്ള
വിശദാംശം നല്‍കാമോ;
(
ഡി )
അപേക്ഷകളില്‍
എത്രയും വേഗം തീര്‍പ്പ്
കല്‍പ്പിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കാമോ?
3.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
പദ്ധതിയിലുള്‍പ്പെടുത്തി
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള പദ്ധതികളുടെ
വിശദാംശവും അവയുടെ ഇപ്പോഴത്തെ
സ്ഥിതിയും വിശദമാക്കുമോ;
(
ബി )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ് സ്കീമിലും
ചീഫ് മിനിസ്റ്റേഴ്‌സ് ലോക്കൽ
റോഡ് റിബിൽഡ് പ്രോജെക്ട്
സ്കീമിലും
ഉള്‍പ്പെടുത്തിയിട്ടുള്ള പല
പ്രവൃത്തികളുടെയും ടെന്‍ഡര്‍
ഏറ്റെടുത്ത കരാറുകാര്‍
പ്രവൃത്തികള്‍ കൃത്യമായി
ചെയ്യാത്തതുമൂലം, കാല്‍നടയാത്ര
പോലും സാധ്യമാകാത്ത രീതിയില്‍
റോഡുകള്‍ തകര്‍ന്നു
കിടക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രവൃത്തികള്‍
കൃത്യമായി ചെയ്യാത്ത കരാറുകാരെ
ബ്ലാക്ക് ലിസ്റ്റില്‍
ഉള്‍പ്പെടുത്തി റിസ്ക് ആന്റ്
കോസ്റ്റില്‍ ഒഴിവാക്കി പുതിയ
കരാറുകാരെ കൊണ്ട് പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
ഡി )
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
പ്രവൃത്തികളുടെ ബില്ലുകള്‍
മാറുന്നതില്‍ കാലതാമസം
വരുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്നു
വ്യക്തമാക്കുമോ?
4.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആസ്പിരേഷണല്‍
ഡിസ്ട്രിക്ട് പദ്ധതിയില്‍
ഉള്‍പ്പെടുത്തി വയനാട്
ജില്ലയില്‍ വിവിധ വകുപ്പുകള്‍
നടപ്പാക്കുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വിവിധ വകുപ്പുകള്‍ വയനാട്
ജില്ലയില്‍ നാളിതുവരെ എത്ര തുക
ചെലവഴിച്ചെന്നും ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഈ തുക
ചെലവഴിച്ചതെന്നും
വ്യക്തമാക്കാമോ;
(
സി )
ആസ്പിരേഷണല്‍
ഡിസ്ട്രിക്ട് പദ്ധതി പ്രകാരം
വയനാട് ജില്ലയിലാകെ കേന്ദ്ര
സര്‍ക്കാര്‍ എത്ര തുകയാണ്
നാളിതുവരെ
അനുവദിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
5.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒളവണ്ണയിലെ
ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക്
പുതിയ റോഡ് നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
സര്‍ക്കാര്‍ പരിഗണനയിലുണ്ടോ;
ഇതിനു വേണ്ടി ഭൂമി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പരിസരവാസികള്‍
പതിറ്റാണ്ടുകളായി ഉപയോഗിച്ചു
വന്ന വഴി ബോട്ടാണിക്കല്‍
ഗാര്‍ഡന്റെ കോംപൗണ്ട് കെട്ടി
അടച്ചതിനാല്‍ തടസ്സപ്പെട്ടതായ
പരാതി പരിഹരിക്കാന്‍ എന്ത്
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വിശദമാക്കുമോ ?
6.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011
ലെ തീരദേശ പരിപാലന നിയമത്തില്‍
ഭേദഗതി വരുത്തി
കേന്ദ്രപരിസ്ഥിതി വനം കാലാവസ്ഥ
വ്യതിയാന മന്ത്രാലയം 2019 ല്‍
പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ
പുതിയ വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലുളള ഇളവുകള്‍
ലഭിക്കാനായി സംസ്ഥാന
സര്‍ക്കാര്‍ തയ്യാറാക്കുന്ന
തീരദേശ പരിപാലന പ്ലാനിന്
അംഗീകാരം ലഭിക്കാനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
ബി )
വെെപ്പിന്‍
നിയോജക മണ്ഡലം ഉള്‍പ്പെടെയുളള
കേരളത്തിലെ ചെറുതും വലുതുമായ
1826 തുരുത്തുകള്‍ക്കും
ദ്വീപുകള്‍ക്കുമായുളള
ഇന്റഗ്രേറ്റഡ് ഐലൻഡ്
മാനേജ്‌മെന്റ് പ്ലാന്‍ (IIMP)
തയ്യാറാക്കുന്നതിന്റെ
പ്രായോഗിക ബുദ്ധിമുട്ട്
കണക്കിലെടുത്ത് പ്ലാന്‍
തയ്യാറാക്കുമ്പോള്‍
തെരഞ്ഞെടുക്കേണ്ട രീതി
സംബന്ധിച്ച് സ്പഷ്ടീകരണം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
CRZ
(കോസ്റ്റൽ റെഗുലേഷൻ സോൺ )
വിജ്ഞാപനം 2019 ലെ പ്രധാന
ഇളവുകളില്‍ ഒന്നായ 2011
സെന്‍സസ് അടിസ്ഥാനത്തില്‍ ഒരു
സ്ക്വയര്‍ കിലോമീറ്ററിലെ
ജനസാന്ദ്രത 2126 ല്‍
കൂടുതലായതിനാല്‍ CRZ III Aയിലും
ജനസാന്ദ്രത 2161 ല്‍
കുറവായതിനാല്‍ CRZ III Bയിലും
ഉള്‍പ്പെട്ട വെെപ്പിന്‍കരയിലെ
പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും
പ്രസ്തുത പഞ്ചായത്തുകളുടെ
സ്ക്വയര്‍ കിലോമീറ്ററും
ജനസാന്ദ്രത എത്രയെന്നും
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
മറ്റു പഞ്ചായത്തുകളെ
അപേക്ഷിച്ച് ദ്വീപ് മണ്ഡലമായ
വെെപ്പിന്‍കരയിലെ
പഞ്ചായത്തുകളുടെ ജനവാസയോഗ്യമായ
ഭൂമിയുടെ വിസ്തീര്‍ണ്ണവും
ജനസാന്ദ്രതയും കുറവാണെന്ന
വസ്തുത പഞ്ചായത്തുകളെ CRZ III A
കാറ്റഗറിയില്‍
ഉള്‍പ്പെടുത്തുന്നത്
പരിഗണിച്ചിട്ടുണ്ടോ;
(
ഇ )
ഇല്ലെങ്കില്‍
പൊക്കാളിപാടങ്ങളും തോടുകളും
ആകെ ഭൂവിസ്തൃതിയില്‍ ഭൂരിഭാഗവും
കെെയ്യടക്കുന്ന വെെപ്പിന്‍കര
പോലുളള പഞ്ചായത്തുകളെ
ജനവാസയോഗ്യമായ ഭൂവിസ്തൃതിയുടെ
അടിസ്ഥാനത്തില്‍ CRZ III A
കാറ്റഗറിയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
7.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരളയില്‍ സ്വയം ഭൂമി
വിറ്റൊഴിയല്‍ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
സ്ഥലത്തിന് സര്‍ക്കാര്‍ വില
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇത്തരത്തില്‍
ഭൂമി സ്വയം
വിറ്റൊഴിയുന്നവര്‍ക്കുള്ള
പുനരധിവാസ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ഭൂമി സ്വയം വിറ്റൊഴിയല്‍
പദ്ധതിയുമായി ബന്ധപ്പെട്ട്
കോതമംഗലം താലൂക്കില്‍
എന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
8.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
പേഴ്സണൽ സ്റ്റാഫിൽ കെ.എസ്.ആർ .
പാർട്ട് 3 ചട്ടം 100 പ്രകാരം റീ
എംപ്ലോയ്മെന്റ് മുഖേന നിയമനം
ലഭിച്ചിട്ടുള്ള എത്ര
ജീവനക്കാരുണ്ട്; ഇപ്രകാരം
നിയമനം ലഭിച്ചിട്ടുള്ള പേഴ്സണൽ
സ്റ്റാഫ് അംഗങ്ങളുടെ പേരും
തസ്തികയും വ്യക്തമാക്കുമോ; ഇവർ
ഓരോരുത്തരും ഏത് സർക്കാർ
സർവീസിൽ നിന്നും ഏത് തസ്തികയിൽ
റിട്ടയർ ചെയ്തവരാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുഖ്യമന്ത്രിക്ക്
എത്ര പേഴ്സണൽ സ്റ്റാഫ്
അംഗങ്ങളുണ്ട്; ഓരോരുത്തരുടെയും
പേരും പദവിയും വിദ്യാഭ്യാസ
യോഗ്യതയും വ്യക്തമാക്കുമോ;
(
സി )
2022
ഒക്ടോബർ മാസത്തിൽ മേൽപ്പറഞ്ഞ
ഓരോ പേഴ്സണൽ സ്റ്റാഫ്
അംഗത്തിനും നൽകിയ ശമ്പളം,
അലവൻസുകൾ, യാത്രാബത്ത, മറ്റ്
ആനുകൂല്യങ്ങൾ എന്നിവ ഇനം
തിരിച്ചു വ്യക്തമാക്കുമോ?
9.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ കേരള
രാജ്ഭവനില്‍ നടത്തിയിട്ടുളള
താല്‍ക്കാലിക നിയമനങ്ങള്‍,
കരാര്‍ നിയമനങ്ങള്‍,
ഡപ്യൂട്ടേഷന്‍ നിയമനങ്ങള്‍,
സ്ഥിര നിയമനങ്ങള്‍ എന്നിവ
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(
ബി )
ഏതൊക്കെ
തസ്തികകളിലാണ് താല്‍ക്കാലിക,
കരാര്‍ നിയമനങ്ങള്‍
നടന്നിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
താല്‍ക്കാലിക,
കരാര്‍ നിയമനങ്ങള്‍ ഏതെങ്കിലും
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കു മോ;
(
ഡി )
താല്‍ക്കാലിക,
കരാര്‍ നിയമനങ്ങള്‍ നടത്തിയ
രീതിയും മാനദണ്ഡങ്ങളും
വിശദമാക്കുമോ ?
10.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മന്ത്രിമാര്‍ക്ക്
നല്‍കുന്നതിനായി എത്ര പുതിയ
വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി
നല്‍കിയിട്ടുണ്ട്;
(
ബി )
പുതിയ
വാഹനം നല്‍കിയ മന്ത്രി,
വാഹനങ്ങള്‍, ചെലവഴിച്ച തുക
എന്നിവ എത്രയെന്ന്
വ്യക്തമാക്കാമോ; ഉത്തരവിന്റെ
പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(
സി )
നിലവില്‍
മുഖ്യമന്ത്രിയുടെ
സുരക്ഷയ്ക്കായി എത്ര പുതിയ
വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി
നല്‍കിയിട്ടുണ്ട്; ആയതിന്
ചെലവഴിച്ച തുക എത്രയെന്ന്
വിശദമാക്കാമോ?
11.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ മുഖ്യമന്ത്രി എത്ര
തവണ വിദേശ യാത്ര
നടത്തിയിട്ടുണ്ടെന്നും പ്രസ്തുത
വിദേശയാത്രകളുടെ തീയതിയും
സന്ദർശിച്ച രാജ്യങ്ങളുടെ
വിവരവും ഓരോ യാത്രയ്ക്കായും
സർക്കാരിൽ നിന്നും ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ;
പ്രസ്തുത വിദേശ യാത്രകള്‍ക്ക്
അനുമതി നല്‍കിയ സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
മുഖ്യമന്ത്രിയുടെ
വിദേശയാത്രകളുടെ ടൂർ പ്ലാൻ
വിദേശകാര്യമന്ത്രാലയം
അംഗീകരിച്ചതിന് ശേഷം പിന്നീട്
ആയതിൽ ഭേദഗതി വരുത്തേണ്ട
സാഹചര്യം ഉണ്ടായിട്ടുണ്ടോ;
(
സി )
എങ്കിൽ
ഏതൊക്കെ യാത്രകളിലാണ് ഇപ്രകാരം
ഭേദഗതി വരുത്തിയിട്ടുള്ളതെന്നും
ആദ്യത്തെ ടൂർ പ്ലാനിൽ നിന്ന്
വ്യത്യസ്തമായി പിന്നീട്
സന്ദർശിച്ച സ്ഥലങ്ങൾ
ഏതൊക്കെയാണെന്നും അവിടെ എത്ര
ദിവസം ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
12.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ജെ. മാക്‌സി
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വികസനത്തിനും പുരോഗതിക്കും
പുതിയ നിക്ഷേപങ്ങളും പുത്തന്‍
ആശയങ്ങളും ലക്ഷ്യമിട്ട് കേരള
മുഖ്യമന്ത്രി നടത്തിയ
വിദേശയാത്രയെ സംബന്ധിച്ച് ഒരു
വിഭാഗം നടത്തിയ ദുരുപദിഷ്ടമായ
പ്രചരണങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
കേരളത്തിന്റെ
ഔദ്യോഗിക സംഘം യൂറോപ്യന്‍
രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ
ഭാഗമായി സംസ്ഥാനത്ത്
നടപ്പാക്കാന്‍ കഴിയുമെന്ന്
സര്‍ക്കാര്‍ വിലയിരുത്തിയ
വികസനങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
കേരളത്തിന്റെ
മാരിടെെം വ്യവസായം
ശക്തിപ്പെടുത്താവുന്ന
വിധത്തില്‍ പ്രസ്തുത വിദേശ
സന്ദര്‍ശനത്തിന്റെ ഭാഗമായി
കണ്ടെത്തിയ പുതിയ സാധ്യതകള്‍
വിശദീകരിക്കാമോ;
(
ഡി )
പ്രളയാനന്തരം
മുഖ്യമന്ത്രി നടത്തിയ വിദേശ
സന്ദര്‍ശനത്തെ തുടര്‍ന്ന് റൂം
ഫോര്‍ റിവര്‍ (നദിക്ക്
ഒഴുകാന്‍ ഇടം) എന്ന ആശയം
എത്രത്തോളം പ്രാവര്‍ത്തികമായി
എന്ന് വെളിപ്പെടുത്താമോ?
13.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടില്‍
എന്‍.സി.സി. കേഡറ്റുകൾക്കായി
ഒരുക്കുന്ന ട്രെയിനിംഗ്
സെന്ററിന്റെ നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ ;
(
ബി )
ഈ
സെന്ററിന്റെ നിര്‍മ്മാണം
എത്രയും വേഗം
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം പുതിയ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്‌തുത
നിർമ്മാണം സംബന്ധിച്ച
തടസ്സങ്ങള്‍ നീക്കുന്നതിന്
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ
ഒരു പ്രത്യേക കമ്മിറ്റി
രൂപികരിച്ചു പ്രവര്‍ത്തനം
ആരംഭിക്കുമോ;
(
ഡി )
ഈ
പദ്ധതി യാഥാർഥ്യമാകുമ്പോൾ
വിദ്യാർത്ഥികൾക്കും
കുട്ടനാടിനും എന്തെല്ലാം
ഗുണങ്ങളാണ് ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
14.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022
നവംബർ മാസത്തിൽ സംസ്ഥാനത്ത് ഒരു
രാഷ്ട്രീയപാർട്ടി നടത്തിയ രാജ്
ഭവൻ മാർച്ചിൽ സർവീസ് ചട്ടങ്ങൾ
ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥർ
പങ്കെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് അവരുടെ
ഫോട്ടോ അടക്കം പരാതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഏതൊക്കെ
ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി
നൽകിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
ഇക്കാര്യത്തിൽ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
ഇ )
പങ്കെടുത്ത
ഉദ്യോഗസ്ഥർക്കെതിരെ നടപടി
ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന്
കത്ത് നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
എഫ് )
പ്രസ്തുത
കത്തിൻമേൽ എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
15.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഓഫീസുകളിലെ
ഫയലുകളുടെ സ്ഥിതിവിവരം സാധാരണ
ജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍
ലഭ്യമാക്കുന്നതിലേക്കായി
സര്‍ക്കാര്‍ വിഭാവനം ചെയ്ത
ഇ-ഓഫീസ് സംവിധാനത്തിനുകീഴില്‍
വരാന്‍ ഏതൊക്കെ ഓഫീസുകളാണ് ഇനി
ബാക്കിയുള്ളത്; വിശദമാക്കാമോ;
(
ബി )
എല്ലാ
സര്‍ക്കാര്‍ ഓഫീസുകളും ഇ-ഓഫീസ്
സംവിധാനത്തിന് കീഴിലാകുന്നതോടെ
കടലാസുപയോഗത്തില്‍ എത്ര മാത്രം
കുറവ് വരുത്താനും ഇതുവഴി ഓഫീസ്
ചെലവ് എത്രത്തോളം കുറയ്ക്കാന്‍
കഴിയുമെന്നുമാണ്
പ്രതീക്ഷിക്കുന്നത്;
(
സി )
മുമ്പ്
ഇ-ഓഫീസ് സംവിധാനത്തില്‍
സെക്രട്ടേറിയറ്റ് ഫയലുകള്‍
സംബന്ധിച്ച് ദൈനംദിന
നീക്കങ്ങള്‍ പൊതുജനങ്ങള്‍ക്ക്
കൃത്യമായി അറിയാന്‍
കഴിയുമായിരുന്ന സംവിധാനം
ഇപ്പോള്‍ നീക്കിയതിന്റെ കാരണം
വിശദമാക്കുമോ; ഇവ പഴയപോലെ
പുനഃസ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
ഏത്
സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളിലും
ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി
ഇ-ഓഫീസ് പോര്‍ട്ടലില്‍
നിന്നുള്ള ഫയല്‍ നീക്കം
നിരീക്ഷിക്കാന്‍ കഴിയുമായിരുന്ന
സംവിധാനം ഇപ്പോള്‍ പഴയതുപോലെ
ലഭ്യമാക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
16.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
2 വര്‍ഷത്തിനിടയില്‍
സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍,
സ്ഥാപനങ്ങള്‍, പദ്ധതികള്‍ എന്നീ
വിഭാഗങ്ങൾക്ക് കേന്ദ്ര
സർക്കാരിന്റെയും വിവിധ
ഏജന്‍സികളുടെയും ഏതെങ്കിലും
പുരസ്ക്കാരങ്ങള്‍/അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
17.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഞ്ചായത്ത്
പരിധിയിലും നഗരപരിധിയിലും ജോലി
ചെയ്യുന്ന സർക്കാർ
ജീവനക്കാർക്ക് എത്ര ശതമാനം
വീട്ടുവാടക ബത്തയ്ക്കാണ്
അർഹതയുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാസർഗോഡ്
ജില്ലാ ആസ്ഥാനത്ത് സിവിൽ
സ്റ്റേഷനിൽ ഉൾപ്പെടെ രണ്ടുതരം
വീട്ടുവാടക ബത്ത നൽകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
കാസർഗോഡ്
സിവിൽ സ്റ്റേഷനിൽ റവന്യു
വകുപ്പിലെ ഏതാനം ജീവനക്കാർക്ക്
4 ശതമാനം വീട്ടുവാടക അലവൻസ്
മാത്രം കിട്ടുമ്പോൾ മറ്റു വിവിധ
വകുപ്പുകളിൽ ജീവനക്കാർക്ക് 6
ശതമാനം നൽകിവരുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
ഡി )
കോർപ്പറേഷൻ
പരിധിക്ക് പുറത്ത് സ്ഥിതി
ചെയ്യുന്ന ഏതെങ്കിലും
ജില്ലകളിലെ ആസ്ഥാനങ്ങൾക്ക്
നിശ്ചിത ഭൂപരിധി 3 കിലോമീറ്റർ
ചുറ്റളവ് എന്ന ഇളവ്
പ്രയോജനപ്പെടുത്തി വീട്ടുവാടക
ബത്ത നൽകി വരുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(
ഇ )
കാസർഗോഡ്
സിവിൽ സ്റ്റേഷൻ നഗരസഭയുടെ എത്ര
മീറ്ററിനുള്ളിലാണ് സ്ഥിതി
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ; സിവിൽ
സ്റ്റേഷനും അനുബന്ധ ഓഫീസുകളും
ചെങ്കള പഞ്ചായത്തിലും സിവിൽ
സ്റ്റേഷൻ കോമ്പൗണ്ടിന്റെ
ചിലഭാഗം കാസർകോട് നഗരസഭാ
അതിർത്തിയിലും സ്ഥിതി ചെയ്യുന്ന
കാസർകോട് സിവിൽ സ്റ്റേഷനിലെ
ജീവനക്കാർക്ക് 6 ശതമാനം
വീട്ടുവാടക ബത്ത നൽകുന്ന കാര്യം
പരിഗണിക്കുമോ; വ്യക്തമാക്കാമോ?
18.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം വിവിധ
മന്ത്രിമാരുടെയും വകുപ്പ്
സെക്രട്ടറിമാരുടെയും
ഓഫീസുകളിലേക്കും
സെക്രട്ടറിയേറ്റിലെ മറ്റ് ഉന്നത
ഉദ്യോഗസ്ഥരുടെ ഓഫീസുകളിലേക്കും
എ.സി. വാങ്ങുന്നതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
മേൽപ്പറഞ്ഞ
പ്രകാരം സ്ഥാപിച്ച എ.സി.കൾ ഒരു
വർഷത്തിനുള്ളിൽ കേടുപാട്
സംഭവിച്ച്
പ്രവർത്തനക്ഷമമല്ലാതായിട്ടുണ്ടോ;
എങ്കിൽ എത്ര എ.സി.കൾക്ക്
ഇപ്രകാരം കേടുപാട്
സംഭവിച്ചിട്ടുണ്ട്; ഇത്തരം
എ.സി.കൾ മാറ്റി പുതിയത്
സ്ഥാപിച്ച് നൽകിയിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ ഓഫീസുകളിലാണ്
ഇപ്രകാരം മാറ്റി
സ്ഥാപിച്ചിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
സെക്രട്ടറിയേറ്റിൽ
എ.സി. സ്ഥാപിക്കുന്നതിനായി കരാർ
നൽകിയിട്ടുള്ളത് ഏത്
സ്ഥാപനത്തിനാണ്; വിശദാംശം
ലഭ്യമാക്കുമോ?
19.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സില്‍വര്‍ലൈന്‍
പദ്ധതിക്ക് കേന്ദ്രാനുമതി
ലഭിക്കാത്ത സാഹചര്യത്തില്‍
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട സര്‍ക്കാർ നിലപാട്
എന്താണെന്ന് വിശദമാക്കുമോ;
(
ബി )
സില്‍വര്‍ലൈന്‍
പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
20.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടകര
മാഹി കനാല്‍ പ്രവൃത്തിയുടെ
രണ്ടാം റീച്ചിലെ കോട്ടപ്പള്ളി
പാലത്തിന്റെയും നാലാം റീച്ചിലെ
കളിയാംവെള്ളി പാലത്തിന്റെയും
പ്രവൃത്തി എന്ന് ടെണ്ടര്‍
ചെയ്യാനാണ് ഉദേശിക്കുന്നത്
എന്നറിയിക്കാമോ; ടി
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
അടങ്കല്‍ തുകയും
പൂര്‍ത്തീകരിക്കേണ്ട കാലയളവും
എത്രയെന്ന് അറിയിക്കാമോ;
(
ബി )
വടകര
മാഹി കനാലിന്റെ മൂന്നാം
റീച്ചിലെ പ്രവൃത്തി ഭാഗികമായി
മാത്രം
പൂര്‍ത്തീകരിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടി പ്രവൃത്തി വൈകാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ; മൂന്നാം
റീച്ചില്‍ കനാല്‍
നിര്‍മ്മിക്കുന്നതിന്
എല്‍.ബി.എസ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജി സമര്‍പ്പിച്ച പദ്ധതി
റിപ്പോര്‍ട്ടിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(
സി )
മൂന്നാം
റീച്ചിലെ ചേരിപ്പോയില്‍
അക്വഡക്ട് പുനര്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ അവസ്ഥ
അറിയിക്കുമോ; മൂന്നാം റീച്ചിലെ
മറ്റ് വിവിധ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്ന സമയക്രമം
അറിയിക്കാമോ;
(
ഡി )
ടി
പ്രവൃത്തിയുടെ നാലാം റീച്ചിലെ
വെങ്ങോളി പാലത്തിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും ടി
പ്രവൃത്തിയുടെ അടങ്കല്‍ തുക
എത്രയെന്നും അറിയിക്കാമോ;
(
ഇ )
വടകര
മാഹി കനാല്‍ പ്രവൃത്തിയുടെ
റീച്ച് അഞ്ചിലെ ഭൂമി
ഏറ്റെടുക്കല്‍ പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(
എഫ് )
വടകര
മാഹി കനാല്‍ പ്രവൃത്തിയുടെ
ഭാഗമായി കുഴിച്ചെടുക്കുന്ന
മണ്ണ് ഡിപ്പോസിറ്റ്
ചെയ്യുന്നതിന് നേരിടുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത്
എന്നറിയിക്കാമോ?
21.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്‍.എസ്.ബി.വെെ
ഇന്‍ഷ്വറന്‍സ് ലഭ്യമല്ലാത്ത
പൊതുജനങ്ങള്‍ക്ക് മെഡിസെപ്
മാതൃകയില്‍ സമഗ്ര ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കുന്നത്
ആലോചനയിലുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
ബി.പി.എൽ.
കുടുംബങ്ങള്‍ക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്നും വിഹിതം
നല്കിയും എ.പി.എൽ.
കുടുംബങ്ങള്‍ക്ക് സ്വന്തം
നിലയില്‍ വരിസംഖ്യ അടച്ചും
പദ്ധതി നടപ്പാക്കുന്നത്
പ്രയോജനകരമാണെന്ന്കരുതുന്നുണ്ടോ;
വിശദമാക്കാമോ?
22.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രി
ഏറ്റവും അടുത്ത കാലത്ത് നടത്തിയ
വിദേശയാത്രയുടെ ഭാഗമായി
സംസ്ഥാനത്തിന്റെ വികസനത്തിന്
സഹായകരമാം വിധം എന്തെല്ലാം
വിഷയങ്ങളില്‍ ധാരണകളും
ഉറപ്പുകളും
ലഭിച്ചിട്ടുണ്ടെന്നുള്ള
വിശദാംശം അറിയിക്കാമോ?
23.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സിറ്റി
ഗ്യാസ് പദ്ധതി കണ്ണൂര്‍
ജില്ലയിലെ ഏതൊക്കെ
മണ്ഡലങ്ങളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലങ്ങള്‍ അനുബന്ധമായി
ചേര്‍ക്കാമോ?
24.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
വികസന പാക്കേജ് നിലവിൽ വന്നത്
എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാക്കേജ് നിലവിൽ വന്നതിനുശേഷം
സർക്കാർ എത്ര തുക അനുവദിച്ചു
എന്ന് വർഷം തിരിച്ചുള്ള
കണക്കുകൾ വ്യക്തമാക്കാമോ;
ഇതുവരെ എത്ര തുക ചെലവഴിച്ചു
എന്ന് വിശദമാക്കാമോ;
(
സി )
കാസർകോട്
പാക്കേജിൽ നിന്ന് തുക
ചെലവഴിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പാക്കേജ് നിലവിൽ വന്നതിനുശേഷം
ഏതെല്ലാം പ്രവൃത്തികൾക്ക് പണം
അനുവദിച്ചിട്ടുണ്ടെന്ന് മണ്ഡലം
തിരിച്ചുള്ള കണക്കുകൾ
വ്യക്തമാക്കാമോ;
(
ഇ )
പ്രവൃത്തികൾ
ടെണ്ടർ ചെയ്തതും
പൂർത്തീകരിച്ചതും എപ്പോഴാണെന്ന്
പ്രവൃത്തി തിരിച്ചു
വ്യക്തമാക്കാമോ;
(
എഫ് )
നിർമ്മാണത്തിലിരിക്കുന്ന
പ്രവൃത്തികൾ ഏതൊക്കെയാണെന്നും
ഭരണാനുമതി നൽകാൻ എത്ര
പ്രൊപ്പോസലുകൾ
ബാക്കിയുണ്ടെന്നും മണ്ഡലം
തിരിച്ചു വ്യക്തമാക്കാമോ;
(
ജി )
കാസർകോട്
വികസന പാക്കേജിൽ പ്രവൃത്തികൾ /
പദ്ധതികൾ ഉൾപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് കൂടിയാലോചനകളും
ചർച്ചകളും നടക്കാറുണ്ടോ; എങ്കിൽ
പ്രസ്തുത യോഗത്തിൽ
പങ്കെടുക്കുന്ന ജനപ്രതിനിധികളും
ഉദ്യോഗസ്ഥരും ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
25.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയിലുള്‍പ്പെടുത്തി
കാെച്ചി നിയോജക മണ്ഡലത്തിൽ
അനുമതി നല്‍കിയ പ്രവൃത്തികള്‍
ഏതാെക്കെയെന്നും പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്തെന്നും വിശദമാക്കാമാേ?
26.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതി പ്രകാരം പാലക്കാട്
ജില്ലയില്‍ എന്തെല്ലാം
പ്രവൃത്തികളാണ് നടത്തി
വരുന്നതെന്ന് അറിയിക്കാമോ;
പ്രവൃത്തിയുടെ പേര്, അനുവദിച്ച
തുക, നിലവിലെ സ്ഥിതി എന്നിവ
അറിയിക്കാമോ?
27.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതി വഴി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകളില്‍ ഇനിയും അനുമതി
ലഭിക്കാത്തവയ്ക്ക് അനുമതി
ലഭ്യമാക്കി നിര്‍മ്മാണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട തൃക്കൂര്‍
പഞ്ചായത്തിലെ എസ്.എം.എസ്.
റോഡിന്റെ നിര്‍മ്മാണം
റീബില്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തിയാക്കുന്നതിന്
സമര്‍പ്പിച്ചിട്ടുളള അപേക്ഷ
പരിഗണിച്ച് അനുമതി
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
റോഡ് നിര്‍മ്മാണം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ?
28.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്ര, സാങ്കേതികശാസ്ത്ര
രംഗത്തെ നേട്ടങ്ങളുടെ വാണിജ്യ
സാധ്യതകള്‍
പ്രയോജനപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത് പുതിയതായി
സയന്‍സ് പാര്‍ക്കുകൾ
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
സയന്‍സ്
പാര്‍ക്കുകൾ
സ്ഥാപിക്കുന്നതിലൂടെ
സംസ്ഥാനത്തുനിന്നും
വിദ്യാർത്ഥികൾ ഗവേഷണത്തിന്
വിദേശ രാജ്യത്ത് പോകുന്ന സ്ഥിതി
ഒഴിവാക്കുന്നതിനും ലോകത്തെ
പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ
കേന്ദ്രങ്ങളുമായി സഹകരിച്ച്
പ്രവര്‍ത്തിക്കാനും
അവസരമൊരുക്കുമോ;
വ്യക്തമാക്കാമോ;
(
സി )
സയൻസ്
പാർക്കില്‍ ആവശ്യമായ
സൗകര്യങ്ങളൊരുക്കാൻ കേരള സയൻസ്
പാർക്ക്സ് കമ്പനി ലിമിറ്റഡ്
സ്ഥാപിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നോളജ്
ഇക്കണോമി അടിസ്ഥാനമാക്കി
വ്യവസായമേഖല, ഗവേഷണ സംഘടനകൾ,
സർവകലാശാലകൾ എന്നിവയുടെ
സഹകരണത്തോടെ സയൻസ്
പാര്‍ക്കുകൾക്കായി പി.പി.പി.
മാതൃക പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
29.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011-ലെ
തീരദേശ പരിപാലന നിയമത്തില്‍
2019 നവംബറില്‍ കേന്ദ്ര
സര്‍ക്കാര്‍ വരുത്തിയ
ഭേദഗതികളും ഇളവുകളും
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഈ ഇളവുകള്‍ നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
തീരദേശ പ്ലാന്‍
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെ, എന്നാണ്
ചുമതലപ്പെടുത്തയത്; ഇവര്‍
തയ്യാറാക്കിയ തീരദേശ പ്ലാനിന്
കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയത്തിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
തീരദേശത്തെ
കൂടുതലായ ജനസാന്ദ്രത
കണക്കിലെടുത്ത് ഗ്രാമ
പഞ്ചായത്തുകളെ കാറ്റഗറൈസ്
ചെയ്യുന്നതുമൂലം പല ഗ്രാമ
പഞ്ചായത്തുകളും കാറ്റഗറി III
ബി-യില്‍ പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ഇത്
പരിഹരിക്കാന്‍ എന്തൊക്കെ
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
30.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ പുറപ്പെടുവിച്ച
2019-ലെ തീരദേശ പരിപാലന
വിജ്ഞാപന പ്രകാരമുള്ള തീരദേശ
പരിപാലന പ്ലാന്‍ കേന്ദ്ര
പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന
മന്ത്രാലയത്തിന്
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
31.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സി.ആര്‍.ഇസഡ്.
നിയമങ്ങള്‍ മൂലം വലിയപറമ്പ്
പഞ്ചായത്തില്‍ ലെെഫ് പദ്ധതി
ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍
പ്രതിസന്ധിയിലായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വലിയപറമ്പ്
പഞ്ചായത്തിന്റെ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
മുന്‍നിര്‍ത്തി പ്രസ്തുത
നിയമങ്ങളില്‍ ഇളവുകള്‍
പ്രഖ്യാപിക്കുമോ;
വ്യക്തമാക്കാമോ?
32.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലിനീകരണ
നിയന്ത്രണ നടപടികള്‍ കൃത്യമായി
നടപ്പിലാക്കാത്തതിന്റെ പേരില്‍
സംസ്ഥാനത്തിന് ഹരിത
ട്രൈബ്യൂണല്‍ പാരിസ്ഥിതിക
നഷ്ടപരിഹാരം ചുമത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
എങ്കില്‍
ഖര-ജൈവ-അജൈവ മാലിന്യങ്ങള്‍,
ശുചിമുറി മാലിന്യം, മറ്റ്
മാലിന്യങ്ങള്‍ എന്നിവ
ശാസ്ത്രീയമായി
സംസ്ക്കരിക്കുന്നതിന് നാളിതുവരെ
സ്വീകരിച്ച നടപടി അറിയിക്കുമോ;
(
സി )
ഒട്ടുമിക്ക
തദ്ദേശ സ്ഥാപനങ്ങളും വെളിയിട
വിസര്‍ജനമുക്തം
ആക്കിയിട്ടുണ്ടെങ്കിലും
ശുചിമുറി മാലിന്യങ്ങള്‍
ജലാശയങ്ങളിലേക്ക് തുറന്നു
വിടുന്നത് കാരണം ജലാശയങ്ങൾ
മലിനീകരിക്കപ്പെടുന്നതിനാല്‍
ആയത് കണ്ടെത്തി തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
ഏതെല്ലാം ജലാശയങ്ങളിലേക്ക്
ശുചിമുറി മാലിന്യങ്ങള്‍
ഇത്തരത്തില്‍ തുറന്നു
വിടുന്നതായി
കണ്ടെത്തിയിട്ടുണ്ടെന്നും
നിലവിലെ നിയമപ്രകാരം പ്രസ്തുത
കുറ്റകൃത്യത്തിനെതിരെ എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
കഴിയുന്നതെന്നും ഇത്തരത്തില്‍
ശുചിമുറി മാലിന്യങ്ങളും
ഫാക്ടറികളില്‍ നിന്നുമുള്ള
മാലിന്യങ്ങളും ജലാശയങ്ങളിലേക്കോ
കുടിവെള്ള സ്രോതസ്സുകളിലേക്കോ
തുറന്നു വെച്ച്
മലിനമാക്കുന്നവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
തദ്ദേശസ്ഥാപനങ്ങൾ തിരിച്ച്
അറിയിക്കുമോ;
(
ഇ )
തലസ്ഥാന
നഗരിയില്‍ പൂര്‍ണമായും മാലിന്യം
പേറി ഒഴുകുന്ന ആമയിഴഞ്ചാന്‍
തോട്, പാര്‍വതി പുത്തനാര്‍
എന്നിവ ശുചീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍, സംരക്ഷണ
ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍
സംരക്ഷണ ഭിത്തി കെട്ടുന്നതിന്
സ്വീകരിച്ച നടപടികള്‍, ആയതിന്റെ
പുരോഗതി എന്നിവ വ്യക്തമാക്കുമോ;
(
എഫ് )
ഇത്തരത്തില്‍
മാലിന്യവാഹികളായ പ്രദേശങ്ങള്‍,
ജലാശയങ്ങള്‍ എന്നിവ മാലിന്യ
മുക്തമായി സംരക്ഷിക്കുന്നതിന്
പൊതുവായി സ്വീകരിച്ച നടപടികള്‍,
അവയുടെ പുരോഗതി ഇവ അറിയിക്കുമോ?
33.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-21
സർക്കാരിന്റെ കാലഘട്ടം മുതൽ
നാളിതുവരെ പി.എസ്.സി. മുഖേന
എത്രപേർക്ക് അഡ്വൈസ് മെമ്മോ
അയച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
അതുപ്രകാരം
എത്രപേർ നാളിതുവരെ ജോലിയിൽ
പ്രവേശിച്ചിട്ടുണ്ടെന്നും
എത്രപേർ ജോലിയിൽ പ്രവേശിക്കുവാൻ
താല്പര്യമില്ലെന്ന് രേഖാമൂലം
പി.എസ്.സി.യെ
അറിയിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
34.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പില്‍ കൃഷി ഓഫീസര്‍
തസ്തികയില്‍ കാഴ്ചക്കുറവ് ഉളള
ഭിന്നശേഷിക്കാര്‍ (ഡിഎ- എല്‍വി)
എന്ന കാറ്റഗറിയില്‍ പത്തു
വര്‍ഷക്കാലമായി പ്രത്യേക
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തസ്തികയിലേക്കുളള പ്രത്യേക
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിനുളള
അടിയന്തര നടപടി സ്വീകരിക്കുമോ?
35.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-21
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് പി.എസ്.സി. വഴി
നടത്തിയ നിയമനങ്ങള്‍
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ;
(
ബി )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പി.എസ്.സി. വഴി എത്ര
നിയമനങ്ങളാണ് നടത്താന്‍
കഴിഞ്ഞിട്ടുള്ളതെന്ന്
അറിയിക്കുമാേ;
(
സി )
പി.എസ്.സി.
വഴിയുള്ള നിയമനങ്ങള്‍
ത്വരിതപ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമാേ?
36.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എസ്.സി.
നിയമനങ്ങളിൽ നിലവിലുള്ള
റൊട്ടേഷൻ സമ്പ്രദായ പ്രകാരം
എത്ര ഒഴിവുണ്ടായാലും അതിനെ
ഇരുപത് പേരടങ്ങുന്ന യൂണിറ്റായി
എടുത്ത് സെലക്ഷൻ നടത്തുക എന്ന
ചട്ടം 14(എ) ആണോ
പിന്തുടരുന്നത്;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
മെറിറ്റിൽ പ്രവേശനം കിട്ടേണ്ട
എസ്.സി., എസ്.ടി., ഒ.ബി.സി.,
വിഭാഗത്തിൽപ്പെട്ട
ഉദ്യോഗാർഥികളിൽ പലർക്കും
സംവരണത്തിൽ പോകേണ്ടി വരുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
കെ.എസ്.
ആൻഡ് എസ്.എസ്.ആർ. ചട്ടം 14( ബി)
പ്രകാരം എസ്.സി., എസ്.ടി.,
ഒ.ബി.സി. വിഭാഗക്കാർക്ക്
മെറിറ്റ് നിയമനത്തിന്
അർഹതയുണ്ട് എന്നതിനാൽ ചട്ടം 14
(എ) നടപ്പാക്കുമ്പോൾ ചട്ടം
14(ബി) ലംഘിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വസ്തുത
കണക്കിലെടുത്ത് എസ്.സി.,
എസ്.ടി., ഒ.ബി.സി.
വിഭാഗക്കാരുടെ മെറിറ്റ് അവകാശം
സംരക്ഷിക്കുന്ന വിധം നിലവിലുള്ള
റൊട്ടേഷൻ സമ്പ്രദായം
പരിഷ്കരിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
37.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തികയില്‍
എത്ര ഒഴിവുകളാണ്
നിലവിലുള്ളത് ; ഇതില്‍ എത്ര
ഒഴിവുകളാണ് പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്നും ഇനി എത്ര
ഒഴിവുകളാണ് പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുള്ളതെന്നും
അറിയിക്കാമോ;
(
ബി )
2023
നവംബര്‍ മാസത്തിനു മുൻപ്
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തികയില്‍ എത്ര പ്രതീക്ഷിത
ഒഴിവുകളുണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
മലപ്പുറം
ജില്ലയിലെ ഏതെല്ലാം ഓഫീസുകളില്‍
എത്ര വീതം എല്‍.ഡി.
ടൈപ്പിസ്റ്റുമാരുടെ
അനുവദനീയമായ തസ്തികകളാണ്
നിലവിലുള്ളതെന്ന് അറിയിക്കാമോ;
(
ഡി )
എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തികളിലെ
ഒഴിവുകള്‍ സമയബന്ധിതമായി
പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന ആക്ഷേപം
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
മലപ്പുറം
ജില്ലയിലെ ഏതെല്ലാം ഓഫീസുകളില്‍
എത്രപേര്‍ വീതം എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തികയില്‍
താല്കാലിക അടിസ്ഥാനത്തില്‍
ജോലിചെയ്യന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
38.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
എത്ര ഉദ്യോഗാർത്ഥികൾക്ക്
പി.എസ്.സി. വഴി നിയമന ശിപാർശ
നൽകിയിട്ടുണ്ട്;
(
ബി )
പ്രസ്തുത
കാലയളവിൽ സംസ്ഥാന, ജില്ലാ
തലത്തിൽ എത്ര നിയമനങ്ങൾ
നടത്തിയിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ?
39.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.യിൽ
റിപ്പോർട്ട് ചെയ്യുന്ന
ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ
അഡ്വൈസ് ചെയ്യുന്ന കാര്യത്തിൽ
കാലതാമസം ഉണ്ടാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ജില്ലാ
പി.എസ്.സി. ഓഫീസുകളിൽ അപ്രൂവൽ
ആകുന്ന അഡ്വൈസ് മെമ്മോകൾ
റീജിയണൽ പി.എസ്.സി. ഓഫീസുകളിൽ
നിന്നുള്ള ഇൻസ്പെക്ഷന് ശേഷം
മാത്രമേ ഉദ്യോഗാർഥികൾക്കും
ബന്ധപ്പെട്ട വകുപ്പുകൾക്കും
അയയ്ക്കുവാന്‍ പാടുള്ളൂ എന്ന
നിബന്ധന കാരണം ഒഴിവുകൾ
റിപ്പോർട്ട് ചെയ്തിട്ടും
ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ
പ്രവേശിക്കുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇത്തരത്തിൽ
കാലതാമസം വരുത്തുന്ന നടപടിക്രമം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; അല്ലെങ്കിൽ
കാലതാമസം പരിഹരിക്കുന്നതിനുള്ള
സത്വര നടപടികൾ സ്വീകരിക്കുമോ;
(
ഡി )
റീജിയണൽ
പി.എസ്.സി. ഓഫീസുകളിൽ നിന്നും
ജില്ലാ പി.എസ്.സി. ഓഫീസുകളിൽ
എല്ലാ ആഴ്ചയിലും ഇൻസ്‌പെക്ഷൻ
നടത്തുന്നതിനുള്ള ക്രമീകരണം
ഏർപ്പെടുത്തുമോ; അതിനുള്ള
സാധ്യതകൾ വിശദീകരിക്കാമോ;
(
ഇ )
ഒഴിവുകൾ
പി.എസ്.സി. ഓഫീസിലേക്ക്
റിപ്പോർട്ട് ചെയ്തിട്ടും
അഡ്വൈസ് ചെയ്യുന്നതില്‍
കാലതാമസം വരുത്തുന്നത് മറ്റൊരു
തരത്തിലുള്ള നിയമന നിരോധനം
ആണെന്നുള്ള ആഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ?
40.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മെയ് മുതല്‍ 2022 ഒക്ടോബര്‍ വരെ
എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പി.എസ്.സി. വഴി നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ട്;
(
ബി )
ഒഴിവുള്ള
തസ്തികകളില്‍ കാലതാമസം ഇല്ലാതെ
നിയമനം നടത്തുന്നതിന് എന്തൊക്കെ
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
41.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സർവ്വേയും ഭൂരേഖയും വകുപ്പിൽ
സർവേയർ, ഡ്രാഫ്റ്റസ്മാന്‍ എന്നീ
തസ്തികകളിലേക്ക് നിയമനത്തിനുള്ള
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോയെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റ് കാലാവധി എന്ന്
അവസാനിക്കുമെന്നും എത്രപേർക്ക്
നിയമനം നൽകിയിട്ടുണ്ടെന്നും
അറിയിക്കാമോ?
42.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2020
സെപ്റ്റംബർ 28 ന് നിലവിൽ വന്ന
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റിൽ നിന്നും
ഇതുവരെ നടന്ന നിയമനങ്ങളുടെ
വിശദാംശം നൽകുമോ;
(
ബി )
2016ൽ
നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ
നിന്നും രണ്ടായിരത്തോളം
നിയമനങ്ങൾ നടന്നിട്ടും 2020 ലെ
റാങ്ക്‌ലിസ്റ്റിൽ വെറും 1040
പേരെ മാത്രമാണ് മെയിൻ ലിസ്റ്റിൽ
ഉൾപ്പെടുത്തിയതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇപ്രകാരം റാങ്ക്
ലിസ്റ്റ് ചുരുക്കാനുള്ള കാരണം
വ്യക്തമാക്കുമോ;
(
സി )
നിലവിലെ
ലിസ്റ്റിൽ മതിയായ ആളുകൾ
ഉണ്ടായിട്ടും പുതുതായി
രൂപികരിച്ച എസ്.എൻ. ഓപ്പൺ
യൂണിവേഴ്സിറ്റി, ഡിജിറ്റൽ
യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ
പ്രസ്തുത ലിസ്റ്റിൽ നിന്നും
നിയമനം നടത്താതെ
താത്കാലികക്കാരെ
നിയമിക്കുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ഡി )
കഴിഞ്ഞ
യു.ഡി.എഫ്. സർക്കാർ
നടപ്പാക്കിയ മാതൃകയിൽ
നിയമനചട്ടം ഭേദഗതി ചെയ്യാതെ
തന്നെ നിലവിലെ ലിസ്റ്റിൽ
നിന്നും മേല്പറഞ്ഞ
യൂണിവേഴ്സിറ്റികളിൽ നിയമനം
നടത്താൻ നടപടി സ്വീകരിക്കുമോ;
(
ഇ )
ചട്ട
ഭേദഗതി പൂർത്തിയാക്കി ലിസ്റ്റിൽ
നിന്നും കൂടുതൽ പേർക്ക് നിയമനം
നൽകുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
43.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
വകുപ്പുകളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയിലേക്ക്
(കാറ്റഗറി നമ്പര്‍ 277/18)
06.07.2019-ല്‍ ഒ.എം.ആര്‍
പരീക്ഷയും 30.04.2022-ല്‍
ഡിക്ടേഷന്‍ ടെസ്റ്റും
നടത്തിയിട്ടും നാളിവരെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തസ്തികയിലേക്കുള്ള റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
(
സി )
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയില്‍ എത്ര
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ?
44.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്പാർക്ക്
ലിങ്ക്ഡ് ബയോമെട്രിക്ക്
പഞ്ചിംഗ് സംവിധാനത്തിലൂടെ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ
ഹാജർ രേഖപ്പെടുത്തുന്ന
വിഷയത്തിൽ സർക്കാരിന്റെ പൊതു
നിലപാട് വ്യക്തമാക്കാമോ;
(
ബി )
പൊതുജനങ്ങൾ
നിരന്തരം ബന്ധപ്പെടുന്ന
ഓഫീസുകളിലും കളക്ട്രേറ്റുകളിലും
ഡയറക്ടറേറ്റുകളിലും
യൂണിവേഴ്സിറ്റികളിലും സ്പാർക്ക്
ലിങ്ക്ഡ് പഞ്ചിംഗ് സംവിധാനം
നടപ്പാക്കാത്തതിന്റെ കാരണം
അറിയിക്കാമോ;
(
സി )
പഞ്ചിംഗ്
ഏർപ്പെടുത്തിയ ഓഫീസുകളിൽ
സ്പാർക്ക് വഴി ശമ്പളം
നൽകുന്നുവെങ്കിലും ഹാജർ
സ്പാർക്കുമായി
ബന്ധിപ്പിക്കാത്തതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
മുഴുവൻ സർക്കാർ ഓഫീസുകളിലും
സ്പാർക്ക് ലിങ്ക്ഡ്
ബയോമെട്രിക്ക് പഞ്ചിംഗ്
സംവിധാനം ഏർപ്പെടുത്തുവാൻ നടപടി
സ്വീകരിക്കുമോ?
45.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
ആശ്രിത നിയമനത്തിനായി ഓരോ
വകുപ്പിലും എത്ര അപേക്ഷകളാണ്
ഉള്ളത്; എണ്ണം, വകുപ്പ് എന്നിവ
തിരിച്ച് അറിയിക്കാമോ;
(
സി )
ആശ്രിത
നിയമനം ഒഴിവാക്കുന്നത്
സംബന്ധിച്ച് ആലോചിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വിഷയം
സംബന്ധിച്ച് ഭരണ പരിഷ്കാര
കമ്മീഷന്‍ എന്തെങ്കിലും
തരത്തിലുള്ള റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
46.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
അഡ്മിനിസ്ട്റ്റീവ്
ട്രിബ്യൂണലിന്റെ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ കെ.എസ്. ആന്‍റ്
എസ്.എസ്.ആര്‍. റൂള്‍ 8 പ്രകാരം
പഞ്ചായത്ത് വകുപ്പില്‍ നിന്നും
മാതൃവകുപ്പായ കേരള പബ്ലിക്
സർവീസ് കമ്മീഷനിലേക്ക് തിരികെ
വന്ന ജോണ്‍സന്‍ ജി. എന്ന ആളുടെ
മുഴുവന്‍ സീനിയോറിറ്റിയും
പുനഃസ്ഥാപിച്ച്
നല്‍കാത്തതിന്റെയും സാമ്പത്തിക
ആനുകൂല്യങ്ങളുടെ കുടിശ്ശിക
നല്‍കാത്തതിന്റെയും കാരണങ്ങള്‍
വ്യക്തമാക്കുമോ;
(
ബി )
ജോണ്‍സന്‍
ജി.ക്ക് പഞ്ചായത്ത് വകുപ്പില്‍
പോയ 2004 മുതലുള്ള എല്ലാ
സര്‍വീസ് സീനിയോറിറ്റിയ്ക്കും
മറ്റ് ആനുകൂല്യങ്ങള്‍ക്കും
അര്‍ഹത ഉണ്ടെന്നുള്ള
സര്‍ക്കാരിന്റെ രണ്ടു
ഉത്തരവുകളും
നടപ്പാക്കാത്തതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമോ;
നല്‍കിയിട്ടുണ്ടെങ്കില്‍ എന്ന്
മുതല്‍ എന്ന് വരെയുള്ള
കാലയളവിലേതാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
സര്‍ക്കാര്‍ ഉത്തരവുകളുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
സി )
പഞ്ചായത്ത്
വകുപ്പില്‍ നിന്നും
മാതൃവകുപ്പായ കേരള പബ്ലിക്
സര്‍വീസ് കമ്മിഷനിലേക്ക്
ചട്ടപ്രകാരം തിരികെ എത്തിയ
ജോണ്‍സനെ പഞ്ചായത്ത്
വകുപ്പിലേക്ക് തിരികെ
അയയ്ക്കണമെന്നും കെ.എസ്. ആന്‍റ്
എസ്.എസ്.ആര്‍. റൂള്‍ 8-ന്റെ
പരിധിയില്‍ വരില്ല എന്നുമുള്ള
സര്‍വീസില്‍ ജൂനിയേര്‍സ് ആയ
ജീവനക്കാര്‍ നല്‍കിയ മൂന്ന്
അപ്പീലുകളും കോടതി തള്ളുകയും
എല്ലാ സീനിയോരിറ്റിക്കും ടിയാന്
അര്‍ഹതയുണ്ടെന്നുള്ള
ഉത്തരവുകള്‍ ഉണ്ടായിട്ടും
നാളിതുവരെ അത് നല്‍കിയിട്ടില്ല
എന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
പി.എസ്.സി.-യെ
പോലെയുള്ള ഒരു ഭരണഘടനാ
സ്ഥാപനത്തില്‍ ഒരു ജീവനക്കാരന്
അര്‍ഹതപ്പെട്ട, ചട്ടപ്രകാരമുള്ള
സര്‍വീസ് ആനുകൂല്യങ്ങള്‍ കഴിഞ്ഞ
17 വര്‍ഷക്കാലമായി
നിഷേധിക്കുന്നത് വലിയ നീതി
നിഷേധമായി പരിഗണിച്ച് ഇതില്‍
കുറ്റവാളികളായവരെ മാതൃകാപരമായി
ശിക്ഷിക്കുന്നതിന് നടപടി
ഉണ്ടാകുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ഇ )
ജോണ്‍സന്‍
ജി.-യുടെ സര്‍വീസ് സീനിയോരിറ്റി
പുന:സ്ഥാപിക്കുമ്പോള്‍ 2006
മുതല്‍ 2013 വരെ സീനിയോരിറ്റി
നല്‍കാതിരിക്കാനുള്ള കാരണം ഏത്
ചട്ടപ്രാകാരം ആണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
കാലയളവ് കൂടി ചേര്‍ത്ത്
മുഴുവന്‍ സീനിയോറിറ്റിയും
നല്‍കണമെന്ന ടിയാന്റെ
അപേക്ഷയിന്മേല്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ?
47.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആശ്രിത
നിയമന അപേക്ഷകളിന്മേൽ 2015
മുതല്‍ നിയമനം നടക്കാതെ പൊതുഭരണ
(സി.ഇ.) സെല്ലില്‍
കെട്ടികിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിയമനം ദ്രുതഗതിയില്‍ ആക്കാന്‍
സ്വീകരിച്ച നടപടി വിശദമാക്കാമോ;
(
ബി )
ആശ്രിത
നിയമനം
ത്വരിതപ്പെടുത്തുന്നതിനുവേണ്ടി
13.12.2019-ല്‍ സംഘടിപ്പിച്ച
അദാലത്ത് പോലെ വീണ്ടും ഒരു
അദാലത്ത് നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
2015
മുതല്‍ പൊതുഭരണ (സി.ഇ.)
സെല്ലില്‍ എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തെന്നും എത്ര
നിയമനങ്ങള്‍ നടത്തിയെന്നും
വിശദമാക്കാമോ?
48.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലഘട്ടം മുതൽ
നാളിതുവരെ സംസ്ഥാനത്തെ സർക്കാർ,
പൊതുമേഖല സ്ഥാപനങ്ങളിൽ എത്ര
കരാർ നിയമനങ്ങൾ
നടത്തിയിട്ടുണ്ട്; ഇതിൽ
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്,
റിയബ് മുഖേന എത്ര നിയമനം
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച്, റിയബ് മുഖേന
അല്ലാതെ മറ്റേതെങ്കിലും ഏജൻസികൾ
മുഖേന സർക്കാർ, പൊതുമേഖലാ
സ്ഥാപനങ്ങളിൽ കരാർ നിയമനങ്ങൾ
നടത്തിയിട്ടുണ്ടോ; എങ്കില്‍
ഏതൊക്കെ ഏജൻസികൾ മുഖേനയാണ്
ഇപ്രകാരം റിക്രൂട്ട്മെന്റ്
നടത്തിയിട്ടുള്ളത്; വിശദാംശം
നല്‍കുമോ?
49.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കരാർ
നിയമനങ്ങൾ സ്ഥിരപ്പെടുത്തി
നൽകുന്നുവെന്നുളള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മുന്‍
സർക്കാരിന്റെ കാലത്ത് വിവിധ
സർക്കാർ വകുപ്പുകളിലും
ഏജൻസികളിലും കരാർ
അടിസ്ഥാനത്തില്‍ നിയമനം ലഭിച്ച
എത്രപേർ നിലവിലും ജോലിയിൽ
തുടരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇപ്രകാരം
ജോലി ചെയ്യുന്നവരെ പ്രസ്തുത
സർവീസിൽ സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നൽകുമോ?
50.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സെക്രട്ടേറിയറ്റിൽ
നടപ്പാക്കി വരുന്ന
ബയോമെട്രിക്ക് പഞ്ചിംഗ്
സംവിധാനത്തിൽ നിന്നും ഐ.എ.എസ്.
ഉദ്യോഗസ്ഥരെയും മന്ത്രിമാരുടെ
പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും
ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ
ഒഴിവാക്കപ്പെട്ടവരുടെ
വിവരങ്ങളും അതിനുള്ള കാരണവും
അറിയിക്കാമോ;
(
ബി )
പഞ്ചിംഗ്
സംവിധാനത്തിൽ നിന്നും
ഒഴിവാകുന്നതിലേക്കായി ഐ.എ.എസ്
ഉദ്യോഗസ്ഥർ ഔട്ട് സൈഡ് ഡ്യൂട്ടി
വ്യവസ്ഥ വ്യാപകമായ രീതിയിൽ
ദുരുപയോഗം ചെയ്യുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഐ.എ.എസ് ഉദ്യോഗസ്ഥർ
ഔട്ട് സൈഡ് ഡ്യൂട്ടി
നിർവ്വഹിച്ചുവെന്ന കാര്യം
എപ്രകാരമാണ് ഉറപ്പ്
വരുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഐ.എ.എസ്
ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന്
പുറമെ സംസ്ഥാന സർക്കാർ നൽകുന്ന
ആനുകൂല്യങ്ങൾ ഇനം തിരിച്ച്
വ്യക്തമാക്കാമോ?
51.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള ഭിന്നശേഷി
ജീവനക്കാര്‍ക്ക് പ്രൊമോഷന് 4%
സംവരണം നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
സംവരണം ഏതു രീതിയില്‍
നടത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്നും ഏതൊക്കെ
തസ്തികകളില്‍ ജോലി
ചെയ്യുന്നവരെയാണ് ഇപ്രകാരം
പരിഗണിക്കുന്നതെന്നും
ആയതിലേയ്ക്കായി
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നുമുള്ള
വിശദാംശം അറിയിക്കാമോ;
(
സി )
പ്രസ്തുത
സംവരണവുമായി ബന്ധപ്പെട്ട
സര്‍ക്കാര്‍ ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ?
52.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓഫീസ്
അറ്റൻഡന്റ് തസ്തിക
മിനിസ്റ്റീരിയൽ വിഭാഗത്തിൽ
ഉൾപെടുത്തിയിട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
ഓഫീസ്
അറ്റൻഡന്റ് തസ്തിക
മിനിസ്റ്റീരിയൽ വിഭാഗത്തിൽ
ഉൾപെടുത്തുന്നത് സംബന്ധിച്ച്
ഹൈക്കോടതി ഉത്തരവ്
(ഒ.പി.(കെ.എ.ടി.) നമ്പര്‍
149/2015 തിയതി 28.02.2017)
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഓഫീസ്
അറ്റൻഡന്റ് തസ്തിക
മിനിസ്റ്റീരിയൽ വിഭാഗത്തിൽ
ഉൾപെടുത്തി ഉത്തരവ്
പുറപ്പെടുവിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അടിയന്തരമായി
ഉത്തരവ്
പുറപ്പെടുവിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
53.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ നല്‍കിയിട്ടുള്ള
കെ-ഫോണ്‍ കണക്ഷനുകളുടെ എണ്ണം
നിയോജകമണ്ഡല അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(
ബി )
ആദ്യഘട്ടത്തില്‍
ജില്ലയില്‍ എത്ര കണക്ഷനുകള്‍
നല്‍കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
54.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-ഫോണ്‍
പദ്ധതിയുടെ വിവരങ്ങളും ആദ്യഘട്ട
പൂര്‍ത്തീകരണവും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഉപഭോക്താക്കള്‍ക്ക്
കെ-ഫോണ്‍ പദ്ധതി പ്രകാരം
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തൊക്കെയാണ്; ഇതിന്
ഉപഭോക്താക്കള്‍ എന്തൊക്കെ
കാര്യങ്ങള്‍ ചെയ്യേണ്ടതായി
വരും; ഇതില്‍ പ്രത്യേക പ്ലാന്‍
സ്കീമുകള്‍ ഉണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
55.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിൽ ആകെ എത്ര വീടുകളിലും
ഏതെല്ലാം ഓഫീസുകളിലും കെ-ഫോൺ
കണക്ഷനുകള്‍
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
വർഷം എത്ര വീടുകളിലും ഏതെല്ലാം
ഓഫീസുകളിലും കണക്ഷന്‍ നൽകാൻ
ഉദ്ദേശിക്കുന്നുണ്ട്;
പഞ്ചായത്ത്, മുനിസിപ്പാലിറ്റി
എന്നിവ തിരിച്ചു
വ്യക്തമാക്കുമോ?
56.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം
എത്ര അക്ഷയ കേന്ദ്രങ്ങളാണ്
പുതിയതായി
അനുവദിച്ചിട്ടുള്ളതെന്ന്
സ്ഥലപ്പേര് ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ജില്ലയിലെ
ഇനി ഏതെല്ലാം സ്ഥലങ്ങളിലാണ്
പുതിയതായി അക്ഷയ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിച്ച് വരുന്നതെന്ന്
അറിയിക്കാമോ?
57.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി-ഡിറ്റ്
ന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
അനുവദിച്ച പദ്ധതി പണം
ഉപയോഗിച്ചു സൊനാറ്റ
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന
സ്ഥാപനത്തില്‍ നിന്നും 2018-ല്‍
ഒരു കോടി പതിനഞ്ചു
ലക്ഷത്തില്‍പരം രൂപ ചെലവാക്കി
ക്ലൗഡ് അധിഷ്ഠിത കസ്റ്റമര്‍
എൻഗേജ്മെന്റ് സൊല്യൂഷൻ
സോഫ്റ്റ്‌വെയര്‍ ( ഒറാക്കിള്‍
ഡേറ്റാ മാനേജ്മെന്റ്
പ്ലാറ്റ്ഫോം- ഒരു വര്‍ഷ
ലൈസന്‍സ് ) പര്‍ച്ചേസ് ഓര്‍ഡര്‍
(214/2017-18, 178/2018-19)
വാങ്ങിയിരുന്നോ; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സോഫ്റ്റ്‌വെയറിന്റെ വാര്‍ഷിക
കാലാവധി തീരും വരെ ലോഗ് ഇന്‍
അവകാശങ്ങള്‍ ഉണ്ടായിരുന്ന
സി-ഡിറ്റിലെ ഉദ്യോഗസ്ഥരുടെ പേരു
വിവരം വിശദമാക്കുമോ;
(
സി )
പ്രസ്തുത
സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു ഈ
ഉദ്യോഗസ്ഥര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
58.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ഈരാറ്റുപേട്ട
മുന്‍സിപ്പാലിറ്റിയിലെയും
തിടനാട്, തീക്കോയി, പൂഞ്ഞാർ,
പൂഞ്ഞാർ തെക്കേക്കര, എരുമേലി,
പാറത്തോട്, മുണ്ടക്കയം,
കോരുത്തോട്, കൂട്ടിക്കൽ എന്നീ
പഞ്ചായത്തുകളിലെയും ഏതെല്ലാം
സ്ഥലങ്ങളിലും ഓഫീസുകളിലും
നിലവിൽ കെ-ഫോൺ സേവനം
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
പരിധിയിൽ കെ-ഫോൺ പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട കേബിൾ ശൃംഖല
സ്ഥാപിക്കുന്ന നടപടി
പൂർത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽക്കുമോ;
(
സി )
പാവപ്പെട്ടവർക്ക്
സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ
നൽകുന്ന പദ്ധതി മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
പരിധിയിൽ നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ?
59.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി
പ്രകാരം കേബിളുകള്‍ സ്ഥാപിച്ച്
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമാക്കിയിട്ടുളള സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ പേര് വിവരം
ലഭ്യമാക്കാമോ;
(
ബി )
മണ്ഡലത്തിൽ
ഇനി ഏതെല്ലാം സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കാണ് കെ-ഫോണ്‍
കണക്ടിവിറ്റി നല്‍കാനുളളത്
എന്നതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
60.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-ഫാേണ്‍
പദ്ധതി പൂര്‍ത്തീകരണത്തിലൂടെ
സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍
ഉണ്ടാകുന്ന മാറ്റങ്ങളും
യുവസംരംഭകര്‍ക്ക് ലഭിക്കുന്ന
ഗുണങ്ങളും എന്തെല്ലാം;
വിശദമാക്കാമാേ?
61.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസി
മലയാളികള്‍ ഏറെയുള്ള സംസ്ഥാനം
എന്ന നിലയിലും ദുരന്ത
നിവാരണത്തിന് ഉള്‍പ്പെടെ
ഗുണകരമാകും എന്ന നിലയിലും എല്ലാ
ജില്ലകളിലും എയര്‍
സ്ട്രിപ്പുകള്‍
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ശബരിമല
തീർത്ഥാടകർക്കും മലയോര മേഖലയിലെ
ദുരന്ത നിവാരണത്തിനും ഇത്തരം
എയര്‍ സ്ട്രിപ്പുകള്‍
അത്യന്താപേക്ഷിതമായതിനാല്‍
സ്വകാര്യ നിക്ഷേപം ഉള്‍പ്പെടെ
സ്വീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
62.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-റെയിൽ
പദ്ധതി നിർത്തിവയ്ക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇല്ലെങ്കിൽ
ഇത് സംബന്ധിച്ച് നിലവിൽ
നടപ്പാക്കുന്ന
പ്രവർത്തനങ്ങളുടെയും
നടപ്പാക്കാൻ ഉദ്ദേശിക്കുന്ന
കാര്യങ്ങളുടെയും വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കെ-റെയിൽ
പദ്ധതിയുടെ ഡി.പി.ആര്‍-ന്
ഇന്ത്യൻ റെയിൽവേ ബോർഡിന്റെ
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അംഗീകാരത്തിനായി
അപേക്ഷിച്ച തീയതി, അപേക്ഷയ്ക്ക്
ലഭിച്ച മറുപടി എന്നിവ
സംബന്ധിച്ച വിശദാംശം നല്‍കുമോ;
(
ഡി )
പ്രസ്തുത
വിഷയം സംബന്ധിച്ച് റെയിൽവേ
ബോർഡിൽ നിന്ന്
ആവശ്യപ്പെട്ടിട്ടുള്ള
ക്ലാരിഫിക്കേഷനുകളുടെയും
അവയ്ക്ക് സർക്കാർ നൽകിയ
മറുപടികളുടെയും വിശദാംശം
ലഭ്യമാക്കുമോ?
63.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സിൽവർ
ലൈൻ പദ്ധതിയുടെ ഭാവി പുരോഗതികൾ
സംബന്ധിച്ച സർക്കാർ നയം
വ്യക്തമാക്കാമോ; സിൽവർ ലൈൻ
പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പദ്ധതിയുടെ
സർവ്വേ, സ്ഥലമെടുപ്പ്, ഭരണപരമായ
മറ്റു ചെലവുകൾ എന്നിവക്കായി
നാളിതുവരെ ചെലവഴിച്ച തുകയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പദ്ധതി
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്
എത്ര കേസുകൾ ഇതിനകം രജിസ്റ്റർ
ചെയ്തിട്ടുണ്ട്; അവയുടെ പുരോഗതി
വെളിപ്പെടുത്തുമോ?
64.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ-റയിൽ
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതി തുടരേണ്ടതില്ല
എന്നതു സംബന്ധിച്ച് സർക്കാർ
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
കെ-റയിൽ
പദ്ധതിയുടെ അലൈൻമെന്റിന്
ആവശ്യമായി വരുന്ന സ്വകാര്യ
ഭൂമിയുടെയും റെയിൽവേ
ഭൂമിയുടെയും വിശദാംശം
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
റെയിൽവേ കത്ത് നൽകിയിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച് നൽകിയ
മറുപടിയുടെ വിശദാംശം
ലഭ്യമാക്കുമോ?
65.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ വാട്ടര്‍
മെട്രോ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള 14
ടെര്‍മിനലുകളുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
ബി )
കടമക്കുടിയില്‍
കിഫ്ബി ധനസഹായത്തോടെയുളള
പിഴല-കടമക്കുടി പാലത്തിന്റെയും
ജിഡ ധനസഹായത്തോടെയുളള
കോതാട്-ചേന്നൂര്‍
പാലത്തിന്റെയും
അലെെന്‍മെന്റില്‍
വാട്ടര്‍മെട്രോ ടെര്‍മിനലുകള്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടി
വിശദമാക്കാമോ?
66.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിർദിഷ്ട
സില്‍വര്‍ലൈന്‍ പദ്ധതി
ഉപേക്ഷിക്കുന്നതിന് സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
പദ്ധതിയുടെ നിലവിലത്തെ സ്ഥിതി
എന്താണ്; വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയുടെ സാമൂഹികാഘാത പഠനം
നിര്‍ത്തിവയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി
നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ
പിന്‍വലിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്കെതിരെ സമരം
നടത്തിയവര്‍ക്കെതിരെ എത്ര
കേസുകള്‍ എടുത്തിട്ടുണ്ട്;
ഏതെല്ലാം വകുപ്പുകള്‍
ചുമത്തിയാണ്
കേസെടുത്തിട്ടുള്ളത്; ഈ
കേസുകള്‍ പിന്‍വലിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
ഈ
പദ്ധതിയ്ക്കായി നാളിതുവരെ എത്ര
തുക ചെലവഴിച്ചിട്ടുണ്ട്;
ഏതെല്ലാം ഇനത്തില്‍ എത്ര തുക
വീതം ചെലവഴിച്ചെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഈ
പദ്ധതിയ്ക്കായി എത്ര
ജീവനക്കാരെയാണ്
നിയമിച്ചിട്ടുള്ളത്; ഏതെങ്കിലും
ഉദ്യോഗസ്ഥരെ പിരിച്ചു
വിട്ടിട്ടുണ്ടോ; നിലവില്‍ എത്ര
പേരാണ് പദ്ധതി നടത്തിപ്പിനായി
സേവനമനുഷ്ടിക്കുന്നത്;
വിശദമാക്കാമോ;
(
എഫ് )
സംസ്ഥാന
സര്‍ക്കാരിന് ഈ പദ്ധതിയുമായി
ബന്ധപ്പെട്ട് ജോലി
നോക്കുന്നവര്‍ക്കായി പ്രതിമാസം
എത്ര തുക ശമ്പളവും അലവന്‍സുകളും
ഇനത്തില്‍ ചെലവ് വരുന്നുണ്ട്;
വ്യക്തമാക്കുമോ?
67.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിര്‍ദ്ദിഷ്ട
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി
മുന്നോട്ട് പോവാന്‍ സംസ്ഥാന
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതിന്റെ
പ്രാരംഭ പ്രവൃത്തികള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍ എത്ര
തുകയാണ് ഇതിനോടകം
ചെലവഴിച്ചതെന്ന് തരം തിരിച്ച
കണക്ക് വിശദമാക്കുമോ;
(
സി )
സില്‍വര്‍
ലൈന്‍ വിരുദ്ധ സമരവുമായി
ബന്ധപ്പെട്ട് എത്ര കേസുകളാണ്
പോലീസ് എടുത്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
കേസുകള്‍ റദ്ദാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വിശദമാക്കുമോ?
68.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാെച്ചി
ജലമെട്രാേയുടെ ഭാഗമായ ജലമെട്രാേ
താേപ്പുംപടി ടെര്‍മിനലുകളുടെ
നിര്‍മ്മാണ പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കുമാേ;
(
ബി )
പദ്ധതി
നടപ്പാക്കുന്നതിന് ഏതെങ്കിലും
തരത്തിലുള്ള തടസ്സങ്ങളുണ്ടാേ;
എങ്കില്‍ വിശദമാക്കാമാേ?
69.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ ഇന്‍ലാന്‍ഡ്
നാവിഗേഷന്റെ ജലപാത കടന്ന്
പോകുന്ന കളിയാമ്പള്ളി പാലം
പുതുക്കി പണിയാന്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന് ഭരണാനുമതി എന്ന്
ലഭ്യമാകുമെന്ന് അറിയിക്കുമോ?
70.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ കച്ചേരി ബോട്ട്
ടെര്‍മിനല്‍ നിര്‍മ്മാണത്തിന്
സാങ്കേതിക അനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
സാങ്കേതിക
അനുമതി ലഭ്യമാകുവാന്‍ നിലവില്‍
എന്തെങ്കിലും തടസ്സങ്ങള്‍
ഉണ്ടോ; എങ്കില്‍ വിശദമാക്കുമോ?
71.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
60
വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക്
അഞ്ചുവര്‍ഷത്തെ അംശദായം
ഒറ്റത്തവണയായി അടച്ച് ക്ഷേമനിധി
അംഗത്വം ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
72.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രവാസി
ഡിവിഡന്റ് പദ്ധതിയില്‍ എത്ര പേർ
അംഗങ്ങളായി
ചേര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ നാളിതുവരെ എത്ര തുക
നിക്ഷേപമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പദ്ധതിയില്‍
നിന്ന് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നതെന്നും പദ്ധതിയില്‍
അംഗങ്ങളാകുന്നതിനുള്ള
നടപടിക്രമങ്ങളും മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ?
73.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലോക
കേരള സഭയുടെ ലണ്ടൻ മേഖലാ
സമ്മേളനത്തിൽ കേരളത്തിൽ നിന്ന്
ഏതെല്ലാം മന്ത്രിമാരും സർക്കാർ
ഉദ്യോഗസ്ഥരും
പങ്കെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ലോക
കേരള സഭയുടെ ഏത്
സമ്മേളനത്തിലാണ് ഇപ്രകാരം മേഖലാ
സമ്മേളനങ്ങൾ ചേരുന്നതിന്
തീരുമാനിച്ചതെന്നും പ്രസ്തുത
സമ്മേളനത്തിന്റെ ചെലവുകൾ
നിർവ്വഹിച്ചത് ആരാണെന്നുമുള്ള
വിശദാംശം വ്യക്തമാക്കുമോ;
(
സി )
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും യാത്രാചെലവുകൾ
നിർവ്വഹിച്ചത് ആരാണെന്നും ഈ
ഇനത്തിൽ സർക്കാർ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശം വ്യക്തമാക്കുമോ;
(
ഡി )
മുഖ്യമന്ത്രിയെയും
മന്ത്രിമാരെയും കുടുംബാംഗങ്ങൾ
യാത്രയിൽ അനുഗമിച്ചിട്ടുണ്ടോ;
എങ്കിൽ ആരൊക്കെയാണ് യാത്രയിൽ
അനുഗമിച്ചതെന്നും
കുടുംബാംഗങ്ങളുടെ യാത്രാചെലവുകൾ
ആരാണ് നിർവഹിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
ഇ )
ലോക
കേരള സഭയുടെ മേഖല
സമ്മേളനത്തിനായി ലണ്ടനിൽ എത്തിയ
മുഖ്യമന്ത്രിയും മന്ത്രിമാരും
കുടുംബാംഗങ്ങളും താമസിച്ചത് ഏത്
ഹോട്ടലിലാണ്; അവിടുത്തെ
താമസത്തിനുള്ള ചെലവ്
നിർവ്വഹിച്ചത് ആരാണ്; ഈ ഇനത്തിൽ
സർക്കാർ ഖജനാവിൽ നിന്നും തുക
ചെലവഴിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
74.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രവാസി
പെന്‍ഷന്‍ ലഭിക്കുന്നതിനായി
കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍
അംശദായം അടച്ചിട്ടുള്ള
വ്യക്തികൾക്ക് പെന്‍ഷന്‍
ലഭിക്കാത്ത സാഹചര്യങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
പെന്‍ഷന്‍
നിഷേധിക്കപ്പെട്ടാൽ
അടച്ചിട്ടുള്ള അംശദായം തിരികെ
ലഭിക്കുമോ; വിശദവിവരം
ലഭ്യമാക്കാമോ; ആയതിന്റെ
നടപടിക്രമങ്ങള്‍ അറിയിക്കാമോ?
75.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൗരത്വ ഭേദഗതി ബില്ലിനെതിരെ
നടന്ന പ്രതിഷേധ സമരവുമായി
ബന്ധപ്പെട്ട് എത്ര കേസുകള്‍
രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(
ബി )
നാളിതുവരെ
എത്ര കേസുകള്‍
പിന്‍വലിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
76.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശബരിമല
യുവതി പ്രവേശനം സംബന്ധിച്ച
സുപ്രീംകോടതി വിധിയെ തുടർന്ന്
സംസ്ഥാനത്ത് നടന്ന
പ്രതിഷേധങ്ങളിൽ എത്ര കേസുകൾ
പോലീസ് രജിസ്റ്റർ
ചെയ്തിട്ടുണ്ട്; എത്ര
പേർക്കെതിരെ കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ട്;
വ്യക്‌തമാക്കാമോ;
(
ബി )
പ്രസ്തുത
കേസുകളിൽ ഏതെങ്കിലും കേസുകൾ
നാളിതുവരെ പിൻവലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര കേസുകൾ
പിൻവലിച്ചിട്ടുണ്ട്; ഇനി എത്ര
കേസുകള്‍ പിന്‍വലിക്കാന്‍
ഉണ്ടെന്നുമുള്ള വിശദാംശം
നൽകുമോ?
77.
ശ്രീമതി
യു പ്രതിഭ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്ത്രീ
സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി
സംസ്ഥാന പോലീസ് നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഒരു
നിയമസഭാംഗം
പീഡനത്തിനിരയാക്കിയെന്നും അത്
മറച്ചുവയ്ക്കാനായി വധിക്കാന്‍
ശ്രമിച്ചുവെന്നുമുള്ള പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പരാതിയില്‍
കാര്യക്ഷമമായി
നടപടിയെടുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; പരാതിയിലെ
വിശദാംശം വെളിപ്പെടുത്താമോ;
(
സി )
പദവിയും
രാഷ്ട്രീയ ബന്ധവും ഉപയോഗിച്ച്
കേസ് ദുര്‍ബലപ്പെടുത്താനും
അപകീര്‍ത്തിപ്പെടുത്താനും ശ്രമം
നടത്തുന്നുവെന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പരാതിയില്‍
മാതൃകാപരമായ കര്‍ശന
നടപടിയുറപ്പാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
78.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പിങ്ക്
പോലീസ് വഴി രജിസ്ടര്‍ ചെയ്ത
കുറ്റ കൃത്യങ്ങളുടെ എണ്ണം
എത്രയാണ്; ജില്ല തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
ബി )
അവയിൽ
നടപടി സ്വീകരിച്ചത് എത്ര,
പെന്റിംഗ് എത്ര എന്നിവ
സംബന്ധിച്ച് ജില്ല തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(
സി )
പിങ്ക്
പോലീസിനായി സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ
എണ്ണം എത്രയാണ്; ജില്ല തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(
ഡി )
ഇതില്‍
എത്ര വാഹനങ്ങള്‍ കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല
തിരിച്ച് വിവരം ലഭ്യമാക്കാമോ?
79.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസില്‍ നിന്നും ഫോറസ്റ്റ്
പ്രൊട്ടക്ഷന്‍ ഫോഴ്സിലേക്ക്
പോലീസ് സേനാംഗങ്ങളെ
ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍
നിയോഗിക്കാറുണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം റാങ്കുകളിലുള്ളവരെയാണ്
നിയോഗിക്കാറുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത്
ഫോറസ്റ്റ് ഡിവിഷനുകളിലേയ്ക്ക്
എത്ര വീതം സേനാംഗങ്ങളെയാണ്
നിലവില്‍
അനുവദിച്ചിട്ടുള്ളതെന്നും
അനുവദിച്ചിട്ടുള്ളവരെ വിവിധ
ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക്
വിന്യസിക്കുന്നത് ആരാണെന്നും
അറിയിക്കാമോ;
(
സി )
മേല്‍
സേനാംഗങ്ങളെ നിയമിച്ചിട്ടുള്ളത്
എന്തെല്ലാം ഡ്യൂട്ടികള്‍
ചെയ്യുന്നതിന് വേണ്ടിയാണെന്ന്
വ്യക്തമാക്കാമോ; വനം വകുപ്പില്‍
ഇവര്‍ ചെയ്യേണ്ട ഡ്യൂട്ടികളെ
സംബന്ധിച്ച് സര്‍ക്കാരില്‍
നിന്നോ പോലീസ് വകുപ്പില്‍
നിന്നോ ഏതെങ്കിലും ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ഡി )
ഡിവിഷണല്‍
ഫോറസ്റ്റ് ഓഫീസറുടെ
സുരക്ഷയ്ക്കായും ഓഫീസ്
ആവശ്യങ്ങള്‍ക്കായും സന്ദര്‍ശകരെ
നിയന്ത്രിക്കുന്നതിനായും മേല്‍
സേനാംഗങ്ങളെ ഉപയോഗിക്കുന്നതിന്
അനുമതിയുള്ളതാണോ; ഇപ്രകാരം
സേനാംഗങ്ങളെ വ്യക്തിപരമായ
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്തുന്നത്
സംബന്ധിച്ച് തെളിവ് സഹിതം പരാതി
ലഭിച്ചാല്‍ നടപടി
സ്വീകരിക്കുമോ?
80.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
ജൂൺ ഒന്ന് മുതൽ നാളിതുവരെ
പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ
എത്ര ക്രിമിനൽ കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; ഓരോ
കേസിന്റെയും എഫ്.ഐ.ആർ. നമ്പറും
കുറ്റത്തിന്റെ സ്വഭാവവും
അന്വേഷണത്തിന്റെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കുമോ;
(
ബി )
പല
കേസുകളിലും പോലീസ് വ്യാജ
ഫോറൻസിക് റിപ്പോർട്ട്
ഉണ്ടാക്കിയതായി മുൻ ഡി.ജി.പി.
ആരോപണം ഉന്നയിച്ചതിന്റെ
പശ്ചാത്തലത്തിൽ, ഫോറൻസിക് സയൻസ്
ലബോറട്ടറി ഡയറക്ടർ സംസ്ഥാന
പോലീസ് മേധാവിക്ക് നൽകിയ
പരാതിയിന്മേൽ ക്രൈംബ്രാഞ്ച്
അന്വേഷണം നടത്തി റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
81.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011-16
കാലയളവിലെ പോലീസിൽ മാനദണ്ഡം
ലംഘിച്ച് നിയമനം നല്‍കിയ
സൂപ്പര്‍ന്യൂമററി തസ്തികയിലുള്ള
ജീവനക്കാരുടെ സര്‍വ്വീസ്
റഗുലറൈസേഷന്‍ വൈകുന്നത്
മൂലമുണ്ടാകുന്ന സര്‍വ്വീസ്/
സാമ്പത്തിക നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പരിഹാര നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
ആശ്രീത
നിയമന (പോലീസ് വകുപ്പ്)
അപേക്ഷകള്‍ കെട്ടികിടക്കുന്നത്
തീര്‍പ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ; എത്ര
അപേക്ഷകളാണ് ഈ ഇനത്തില്‍ ഇനിയും
ബാക്കിയുള്ളത് അറിയിക്കുമോ?
82.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിളികൊല്ലൂർ
പോലീസ് സ്റ്റേഷനിൽ വെച്ച്
സൈനികനെയും സഹോദരനെയും പോലീസ്
ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ
അന്വേഷണം നടത്തിയിട്ടുണ്ടോ;
എങ്കിൽ കണ്ടെത്തലുകൾ
എന്തൊക്കെയാണ്; പ്രസ്തുത
അന്വേഷണ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
ബി )
ഒരു
സൈനികനെ ഏതെങ്കിലും
കുറ്റകൃത്യത്തിന്റെ പേരിൽ
അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ
എടുക്കുകയോ ചെയുമ്പോൾ പോലീസ്
പാലിക്കേണ്ട നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
സൈനികനെയും
സഹോദരനെയും മർദ്ദിക്കുകയും
അറസ്റ്റ് ചെയ്യുകയും ചെയ്ത
സംഭവത്തിൽ മേൽപ്പറഞ്ഞ
മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
ഇക്കാര്യത്തിൽ
കുറ്റക്കാരായ പോലീസ്
ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ
നടപടികൾ നാളിതുവരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
83.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പോലീസ് സേനയില്‍
എത്ര പേര്‍ക്കാണ് നിയമനം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
കേഡറിലാണ് നിയമനം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
84.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസിലെ
ക്രിമിനല്‍ സ്വഭാവമുള്ള
ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
വിവിധ
കേസുകളില്‍പ്പെട്ട എത്ര പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
നടപടി സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
പോലീസ്
സേനയിലെ ചില ഉദ്യോഗസ്ഥരുടെ
ക്രിമിനല്‍ സ്വഭാവം കൊണ്ട്
സേനയ്ക്ക് ഉണ്ടാവുന്ന
പ്രയാസങ്ങള്‍
ഇല്ലാതാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
85.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം പോലീസുകാർക്കെതിരെ വിവിധ
ക്രിമിനൽ കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട പരാതികൾ
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പോലീസുകാരുടെ
പെരുമാറ്റദൂഷ്യം, കസ്റ്റഡിയിൽ
പീഡനം, വിശ്വാസ വഞ്ചന, മോഷണം,
പീഡന പരാതി തുടങ്ങിയ
കുറ്റങ്ങൾക്ക് എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കുറ്റങ്ങൾക്കെതിരെ നടപടി
സ്വീകരിച്ചതിന് ശേഷം കേസുകൾ
പിൻവലിച്ചിട്ടുണ്ടോ; എങ്കില്‍
ഇപ്രകാരം എത്ര കേസുകൾ
പിൻവലിച്ചിട്ടുണ്ടെന്നും
ആയതിനുള്ള കാരണവും
വ്യക്തമാക്കുമോ?
86.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോലീസ്
കോണ്‍സ്റ്റബിള്‍ ബാന്‍ഡ്,
ബ്യൂഗ്ലര്‍, ഡ്രമ്മര്‍
തസ്തികയില്‍ നിലവില്‍ എത്ര
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട് എന്ന്
വര്‍ഷം തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ;
(
ബി )
ഈ
തസ്തിക നിയമനം പി.എസ്.സി യ്ക്ക്
കെെമാറിയശേഷം ഏതെല്ലാം
വര്‍ഷങ്ങളില്‍ നിയമനം
നടത്തിയിട്ടുണ്ട്; എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
സി )
15
വര്‍ഷമായി പ്രസ്തുത
തസ്തികകളില്‍ നേരിട്ടുളള നിയമനം
നടത്താത്തതിനാല്‍ അര്‍ഹതയുളള
ഉദ്യോഗാര്‍ത്ഥികളുടെ
അവസരങ്ങള്‍
നിഷേധിക്കപ്പെടുന്നതായും
പ്രായപരിധി കഴിഞ്ഞ
ഉദ്യോഗാര്‍ത്ഥികളുടെ അവസരം
എന്നന്നേയ്ക്കുമായി
നഷ്ടപ്പെടുന്നതായും ഉള്ള
സാഹചര്യങ്ങൾ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
ഈ
തസ്തികയുടെ അടിസ്ഥാന
യോഗ്യതയായി
തൊഴില്‍വിഷയത്തിലുളള
അക്കാദമിക് യോഗ്യത
പരിഗണിക്കാതെ ഹയര്‍ സെക്കണ്ടറി
വിദ്യാഭ്യാസവും തൊഴില്‍ പരിചയ
സാക്ഷ്യപത്രവും
മാത്രമുളളവര്‍ക്ക് ജോലി
ലഭിക്കുന്ന രീതിയില്‍ ജി.ഒ.
(പി) No. 50/21/ഹോം സ്പെഷ്യല്‍
റൂള്‍സ് നിലവില്‍ വന്നതിനാല്‍
അക്കാദമിക് യോഗ്യതയുളളവരുടെ
അവസരം നഷ്ടപ്പെടുത്തുന്നതിനും
പരിചയ സര്‍ട്ടിഫിക്കറ്റിന്റെ
മറവില്‍ അനര്‍ഹരായ ആളുകള്‍
സര്‍വ്വീസില്‍
പ്രവേശിക്കുന്നതിനുമുളള
സാഹചര്യം സൃഷ്ടിക്കുന്നതിനും
ഇടയാകുമെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
15
വര്‍ഷത്തിലധികമായി നേരിട്ട്
നിയമനം നടത്താത്തതിനാല്‍
എസ്.സി./ എസ്.റ്റി. വിഭാഗം
ഉദ്യോഗാര്‍ത്ഥികള്‍
ഉള്‍പ്പെടെയുളളവരുടെ തൊഴിലവസരം
നഷ്ടപ്പെടുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്, അപേക്ഷകരുടെ
പ്രായപരിധിയില്‍ ഒറ്റത്തവണ ഇളവ്
ഏര്‍പ്പെടുത്തി അടിയന്തരമായി
നിയമനം നടത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
87.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോലീസ്
സേനയിലെ ക്രിമിനലുകളെ
കണ്ടെത്തുന്നതിനും
പുറത്താക്കുന്നതിനും എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
സുപ്രീംകോടതി
വിധിയുടെ അടിസ്ഥാനത്തില്‍
സ്റ്റേഷനുകളിലെ മൂന്നാംമുറ
തടയുന്നതിന് നിരീക്ഷണ
ക്യാമറകള്‍ സ്ഥാപിക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
നിരീക്ഷണ
ക്യാമറകള്‍ ഇനി എത്ര
സ്റ്റേഷനുകളില്‍ കൂടി
സ്ഥാപിക്കാനുണ്ടെന്ന്
അറിയിക്കാമോ?
88.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്രിമിനൽ
കേസ് പ്രതികളാകുന്ന പോലീസ്
ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
ക്രോഡീകരിച്ച്
സൂക്ഷിക്കുന്നുണ്ടോ; ക്രമസമാധന
ചുമതലയിൽ ഇത്തരം ഉദ്യോഗസ്ഥരെ
നിയോഗിക്കുന്നതിന് മുൻപ്
ക്രിമിനൽ പശ്ചാത്തലം
പരിശോധിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
നിരവധി
ക്രിമിനൽ കേസ്സുകളിൽ പ്രതിയായ
ഉദ്യോഗസ്ഥന് സ്റ്റേഷൻ ഹൗസ്
ഓഫീസറുടെ ചാർജ് നൽകി ബേപ്പൂർ
കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ
നിയമിച്ചിട്ടുണ്ടോ; എങ്കിൽ ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ; ഈ കാര്യത്തിൽ
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ
കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ക്രിമിനൽ
കേസ്സുകളിൽ പ്രതി
ചേർക്കപ്പെട്ട് വകുപ്പുതല
അന്വേഷണം നേരിടുന്ന പോലീസ്
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം
നൽകുന്ന രീതി നിലവിലുണ്ടോ;
ഉണ്ടെങ്കിൽ ഏത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ് ഇപ്രകാരം
സ്ഥാനക്കയറ്റം
അനുവദിയ്ക്കുന്നത്; ബേപ്പൂർ
കോസ്റ്റൽ സി.ഐ. ആയിരുന്ന പി.
ആർ. സുനുവിന് സർക്കിൾ
ഇൻസ്‌പെക്ടർ തസ്തികയിലേക്ക്
സ്ഥാനക്കയറ്റം നൽകിയ സർക്കാർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
കാഞ്ഞിരപ്പളളിയിലെ
പഴക്കടയില്‍ നിന്നും മാമ്പഴം
മോഷ്ടിച്ച കേസിലെ പ്രതിയായ
ഇടുക്കി എ.ആര്‍. ക്യാമ്പിലെ
പൊലീസ് ഉദ്യോഗസ്ഥന് നിലവിൽ
മറ്റേതെങ്കിലും കേസിലെ
പ്രതിയാണോ; എങ്കിൽ ഏത്
കേസാണെന്നും പ്രസ്തുത കേസ്
രജിസ്റ്റർ ചെയ്തതത്
എന്നാണെന്നും ഈ കേസ്സിൽ
നാളിതുവരെ സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
89.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാതൃകാപരമായ
പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത്
ഏറ്റവും മികച്ച സേനയായി കേരള
പാേലീസിന് ഖ്യാതി നേടാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഒറ്റപ്പെട്ട
ചില ഉദ്യാേഗസ്ഥരുടെ
പ്രവൃത്തികള്‍ പാേലീസ്
സേനയ്ക്ക് ആകെ കളങ്കം
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന നടപടി സ്വീകരിക്കുമോ;
(
സി )
ക്രമസമാധന
പരിപാലനത്തിലും
കുറ്റാന്വേഷണത്തിലുമുള്ള മികവ്
നിലനിര്‍ത്തുന്നതിനും പാേലീസ്
സേനയെ ജനകീയമാക്കുന്നതിനും
എന്തെങ്കിലും പദ്ധതികളുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ഡി )
പാേലീസ്
സ്റ്റേഷനുകളിലെ പെരുമാറ്റം
നിരീക്ഷണ വിധേയമാക്കുന്നതിന്
സി.സി.ടി.വി. ക്യാമറകൾ
സ്ഥാപിക്കുന്ന പ്രവൃത്തിയുടെ
പുരാേഗതി അറിയിക്കാമാേ?
90.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം,
കുമ്പള പോലീസ് സ്റ്റേഷനുകളുടെ
പ്രദേശങ്ങൾ ഉൾപ്പെടുത്തി
പൈവളിഗെയിൽ പുതിയ പോലീസ്
സ്റ്റേഷൻ തുടങ്ങുന്നതിന്
സർക്കാർ നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടിക്രമങ്ങളാണ്
പൂർത്തീകരിച്ചിട്ടുള്ളതെന്നും
ഇനി എന്തൊക്കെ
നടപടിക്രമങ്ങളാണ്
പൂർത്തീകരിക്കേണ്ടതായിട്ടുള്ളതെന്നും
വിശദമാക്കാമോ;
(
ബി )
നിർദ്ദിഷ്ട
പോലീസ് സ്‌റ്റേഷന് എവിടെയാണ്
ഭൂമി കണ്ടെത്തിയിട്ടുള്ളത്;
പ്രസ്തുത ഭൂമിയുടെ വിസ്തീർണ്ണം,
വില്ലേജ് എന്നിവ വിശദമാക്കുമോ;
ഭൂമി കൈമാറ്റ നടപടികൾ നിലവിൽ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പുതിയ
പോലീസ് സ്‌റ്റേഷനുകളിൽ ഏതൊക്കെ
വില്ലേജുകളാണ്
ഉൾപ്പെടുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പുതിയ
പോലീസ് സ്‌റ്റേഷൻ എപ്പോൾ
പ്രവർത്തനമാരംഭിക്കാൻ
കഴിയുമെന്ന് വിശദമാക്കാമോ?
91.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്രിമിനൽ
കേസ്സുകളിൽ പ്രതികളായ എത്ര
പോലീസുകാർ നിലവിൽ പോലീസ്
സേനയിലുണ്ട്; ഇവരുടെ പേരും
തസ്തികയും വെളിപ്പെടുത്തുമോ;
ഇവരിൽ എത്ര പേർ ക്രമസമാധാന
ഡ്യൂട്ടിയിലുണ്ട്; ഏതൊക്കെ
തസ്തികകളിലാണ് ഇവർ നിലവിൽ
ഡ്യൂട്ടി നിർവഹിക്കുന്നതെന്ന്
തസ്തിക സഹിതം വ്യക്തമാക്കുമോ;
(
ബി )
പോലീസുകാർ
പ്രതികളായ കേസുകളുടെ വിശദാംശം
വകുപ്പിന്റെ കൈവശമുണ്ടോ; എങ്കിൽ
പോലീസുകാർ പ്രതികളായ എത്ര
ക്രിമിനൽ കേസ്സുകൾ 2016 ജൂൺ
മുതൽ നാളിതുവരെ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; ഇതിൽ എത്ര
പോലീസ് ഉദ്യോഗസ്ഥരെ പ്രതി
ചേർത്തിട്ടുണ്ട്;
(
സി )
പ്രസ്തുത
കേസ്സുകളില്‍ എത്രയെണ്ണത്തിൽ
അന്വേഷണം പൂർത്തിയായിയെന്നും
എത്ര പോലീസ് ഉദ്യോഗസ്ഥരെ
കുറ്റക്കാരായി
കണ്ടെത്തിയിട്ടുണ്ടെന്നും എത്ര
പേർക്ക് ശിക്ഷ
ലഭിച്ചിട്ടുണ്ടെന്നും എത്ര പേരെ
കുറ്റവിമുക്തരാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
92.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോക്സോ
കേസുകളിൽ ഇരകളായ കുട്ടികളെ
പോലീസുകാർ
പീഡിപ്പിക്കുന്നതായുള്ള കേസുകൾ
കേരളത്തിൽ റിപ്പോർട്ട് ചെയ്തത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
എങ്കിൽ ഇത്തരം സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
(
ബി )
അമ്പലവയല്‍
പോക്‌സോ കേസ് ഇരയെ
തെളിവെടുപ്പിനിടെ എ.എസ്.ഐ.
പീഡിപ്പിക്കാൻ ശ്രമിച്ച
സംഭവത്തിന്റെ അന്വേഷണ പുരോഗതി
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കേസിൽ പ്രതിയായ പോലീസ്
ഉദ്യോഗസ്ഥന് ഒളിവിൽ പോകാൻ
പോലീസ് സേന അവസരം നൽകിയതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച അന്വേഷണം
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ഡി )
പോക്സോ
കേസുകളിൽ ഇരയായ പെൺകുട്ടികളെ
തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ
വനിതാ പോലീസിന്റെ സാന്നിധ്യം
ഉറപ്പുവരുത്തുന്നതിൽ വീഴ്ച്ച
സംഭവിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
93.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസിനെ
നവീകരിക്കുന്നതിന്റെ ഭാഗമായി
ആരംഭിച്ച എക്കണോമിക് ഒഫന്‍സ്
പ്രിവന്‍ഷന്‍ വിംഗ്, സൈബര്‍
പട്രോളിംഗ്, സൈബര്‍ ഡോം
തുടങ്ങിയവ വഴി സാമ്പത്തിക,
സൈബര്‍ കുറ്റകൃത്യങ്ങള്‍
പെട്ടെന്ന് തന്നെ
കണ്ടെത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
(
ബി )
പ്രശംസനീയമായ
ഒട്ടനവധി മാതൃകാ
പ്രവര്‍ത്തനങ്ങള്‍ നടത്തി കേരള
പോലീസിന്റെ യശസ്സ് ഉയരുമ്പോള്‍
ഇതിന് കളങ്കമുണ്ടാക്കുന്ന
ഒറ്റപ്പെട്ട സംഭവങ്ങള്‍
ഉണ്ടാകുന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതില്‍ സര്‍ക്കാരിന്റെ സമീപനം
എന്താണെന്ന് വ്യക്തമാക്കുമോ;
കുറ്റക്കാര്‍ക്ക് മാതൃകാപരമായ
ശിക്ഷ ലഭിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
94.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എസ്.എ.ടി.
ആശുപത്രിയിലെ ഒന്‍പത്
നിയമനങ്ങള്‍ക്കായി പട്ടിക
ആവശ്യപ്പെട്ട് നഗരസഭയിലെ
ഭരണകക്ഷിയുടെ പാര്‍ലമെന്ററി
പാര്‍ട്ടി സെക്രട്ടറി ജില്ലാ
സെക്രട്ടറിക്ക് കത്ത്
എഴുതിയതായി പറയപ്പെടുന്ന
സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ
ചെയ്ത് അന്വേഷണം
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഒരു
കോഗ്നിസബിൾ കുറ്റകൃത്യത്തെ
കുറിച്ച് വിവരം ലഭിച്ചയുടൻ
എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം
എന്ന് സി.ആർ.പി.സി. വ്യവസ്ഥയും
സുപ്രീം കോടതി വിധിയും
നിലനിൽക്കെ പ്രസ്തുത വിഷയത്തിൽ
കേസ് എടുക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ പ്രാഥമിക അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(
ഡി )
ബന്ധു
നിയമന പരാതിയെത്തുടർന്ന്
വകുപ്പുതല അന്വേഷണത്തിൽ
കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ
എസ്.എ.ടി. ആശുപത്രി ലേ
സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത
സാഹചര്യത്തിൽ പോലും കേസ്
എടുക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
95.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വട്ടോളിയിലെ
ശ്രീമതി ദിബിഷ പ്രസവത്തെ
തുടര്‍ന്ന് മരണപ്പെട്ടതിലുള്ള
അന്വേഷണം ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
മെഡിക്കല്‍
ഐ.സി.യു. വില്‍
പ്രവേശിപ്പിക്കാതെ ദിബിഷയുടെ
സര്‍ജറി നടത്തി എന്നും
ഗര്‍ഭപാത്രം നീക്കം
ചെയ്യുന്നതിന് മുമ്പ്
ബന്ധുക്കളിൽ നിന്നും അനുമതി
വാങ്ങിയിരുന്നില്ല എന്നും
ജില്ലാതല വിദഗ്ദസംഘം
റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവാദികളായവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
96.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആഭ്യന്തര
വകുപ്പിന്റെ യോദ്ധാവ് പദ്ധതി
പ്രകാരം സംസ്ഥാനത്ത് നാളിതുവരെ
എത്ര കേസുകള്‍
പിടിക്കപ്പെട്ടിട്ടുണ്ട്;
വിശദാംശം അറിയിക്കാമോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയില്‍ യോദ്ധാവ് പദ്ധതി
പ്രകാരം പിടിക്കപ്പെട്ട
കേസുകള്‍ പോലീസ് സ്റ്റേഷന്‍
തിരിച്ച് വിശദമാക്കുമോ;
(
സി )
കൂടുതല്‍
കേസ്സുകള്‍ പിടിക്കപ്പെടുന്ന
പോലീസ് സ്റ്റഷനുകളിലെ
ജീവനക്കാര്‍ക്ക് ഗുഡ്സര്‍വ്വീസ്
എന്‍ട്രി നല്‍കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശം
അറിയിക്കാമോ?
97.
ശ്രീ
എം വിൻസെൻറ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295
ജീവനക്കാരുടെ നിയമനത്തില്‍
പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക
ആവശ്യപ്പെട്ട് പ്രധാന
ഭരണകക്ഷിയുടെ ജില്ലാ
സെക്രട്ടറിക്ക് മേയര്‍
കത്തെഴുതിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സംഭവത്തില്‍
അന്വേഷണത്തിന്റെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഒരു
കോഗ്നിസബിൾ കുറ്റകൃത്യത്തെ
കുറിച്ച് വിവരം ലഭിച്ചയുടൻ
എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം
എന്ന് സി.ആർ.പി.സി. വ്യവസ്ഥയും
സുപ്രീം കോടതി വിധിയും
നിലനിൽക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
വിഷയത്തിൽ കേസ് എടുക്കാന്‍
വൈകിയിട്ടുണ്ടോ; എങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ ക്രൈം ബ്രാഞ്ച്
നടത്തിയ പ്രാഥമിക
അന്വേഷണത്തിന്റെ ഭാഗമായി പ്രധാന
ഭരണ കക്ഷിയുടെ തിരുവനന്തപുരം
ജില്ലാ സെക്രട്ടറിയെ ചോദ്യം
ചെയ്യാതിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(
ഡി )
എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്യാതെയുള്ള ക്രൈം
ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം
കേസ് അട്ടിമറിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
98.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295
ജീവനക്കാരുടെ നിയമനത്തില്‍
പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക
ആവശ്യപ്പെട്ട് ഭരണകക്ഷിയുടെ
ജില്ലാ സെക്രട്ടറിക്ക്
കത്തെഴുതിയതായി പറയപ്പെടുന്ന
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ എന്തൊക്കെ
അന്വേഷണങ്ങളാണ് നടത്തിയതെന്നും
അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ
ചെയ്യാതെ ക്രൈം ബ്രാഞ്ച്
നടത്തിയ പ്രാഥമിക അന്വേഷണം
തെളിവ് നശിപ്പിക്കാൻ പ്രതികളെ
സഹായിച്ചു എന്ന ആക്ഷേപം സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ഡി )
പ്രസ്തുത
എഫ്.എഫ്.ആര്‍. ൽ ഐ.ടി.
നിയമത്തിന്റെ വകുപ്പുകൾ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
99.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എസ്.എ.ടി.
ആശുപത്രിയിലെ നിയമനങ്ങളിൽ
വ്യാപക ക്രമക്കേട് നടന്നു എന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ പോലീസ് കേസ്
രജിസ്റ്റർ
ചെയ്തിട്ടുണ്ടോെയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ;
(
സി )
മറ്റിടങ്ങളിൽ
ജോലി ചെയ്യുന്നവരും എസ്.എ.ടി.
ആശുപത്രിയിൽ നിയമനം നേടിയെന്നും
രണ്ടിടത്ത് നിന്നും ശമ്പളം
വാങ്ങുന്നവർ ഉണ്ടെന്നുമുള്ള
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ഡി )
എസ്.എ.ടി.
ആശുപത്രിയിലെ നിയമനങ്ങള്‍ക്കായി
പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ
ഭരണകക്ഷിയുടെ പാര്‍ലമെന്ററി
പാര്‍ട്ടി സെക്രട്ടറി ജില്ലാ
സെക്രട്ടറിക്ക് കത്ത്
എഴുതിയതായി പറയപ്പെടുന്ന
സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ
ചെയ്ത് അന്വേഷണം
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
100.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വർണക്കടത്തു
കേസിലെ മുഖ്യ പ്രതി മുൻ
മന്ത്രിമാർ, മുൻ സ്പീക്കർ
എന്നിവർക്കെതിരെ നടത്തിയ
ലൈംഗികാരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പോലീസ് കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ആരോപണം സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ എഫ്.
ഐ. ആർ. രജിസ്റ്റർ
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
ഒരു
കോഗ്നിസബിൾ കുറ്റകൃത്യത്തെ
കുറിച്ച് വിവരം ലഭിച്ചയുടൻ എഫ്.
ഐ. ആർ. രജിസ്റ്റർ ചെയ്യണമെന്ന
ലളിതകുമാരി കേസിലെ സുപ്രീം
കോടതി വിധി നിലനിൽക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത വിഷയത്തിൽ കേസ്
എടുക്കാത്തത് സുപ്രീം കോടതി
വിധിയുടെ ലംഘനമായി
കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?
101.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
നഗരസഭയിലെ നിയമനങ്ങളുമായി
ബന്ധപ്പെട്ട് ഭരണകക്ഷി
പാർട്ടിയുടെ ജില്ലാ
സെക്രട്ടറിക്ക് കത്ത് നൽകിയ
വിഷയത്തിൽ ക്രൈംബ്രാഞ്ച്
അന്വേഷണത്തിന്
ഉത്തരവിട്ടിരുന്നോ;
വിശദമാക്കുമോ;
(
ബി )
കത്തിന്റെ
നിജസ്ഥിതി കണ്ടെത്തി
ഉത്തരവാദികളായവർക്കെതിരെ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
സി )
അന്വേഷണ
നടപടികൾ നിലവിൽ ഏത്
ഘട്ടത്തിലാണ്; ഇത് എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയും;
വിശദമാക്കുമോ?
102.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജകമണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളിലാണ് സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് യൂണിറ്റുകള്‍
നിലവിലുള്ളതെന്ന വിവരം
ലഭ്യമാക്കാമോ;
(
ബി )
പുതിയതായി
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്
അപേക്ഷ സമര്‍പ്പിച്ചിട്ടുളള
സ്കൂളുകള്‍ ഏതൊക്കെയാണെന്നും
പ്രസ്തുത അപേക്ഷയിന്‍മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
സ്ത്രീപീഡന കേസുകള്‍ക്കെതിരെയുള്ള
നടപടികള്‍
103.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ നാളിതുവരെ സംസ്ഥാനത്ത്
രജിസ്റ്റർ ചെയ്ത സ്ത്രീ പീഡന
കേസുകൾ എത്രയാണെന്ന് വർഷവും
കേസുകളുടെ സ്വഭാവവും
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
ഇതിൽ
സംസ്ഥാന പോലീസ് സേനയിലെയും
സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ,
പൊതുമേഖല സ്ഥാപനങ്ങളിലെയും
സ്ഥിരം /താൽക്കാലിക ജീവനക്കാരൻ
ഉൾപ്പെട്ടിട്ടുള്ള കേസുകൾ
എത്രയാണെന്ന് വർഷവും കേസുകളുടെ
സ്വഭാവവും തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കേസുകളിൽ നാളിതുവരെ
തീർപ്പാക്കിയിട്ടുള്ള കേസുകൾ,
ഇനി തീർപ്പാക്കാനുള്ള കേസുകൾ
തീർപ്പാക്കിയവയിൽ ശിക്ഷാനടപടികൾ
സ്വീകരിച്ച കേസുകൾ എന്നിവയുടെ
എണ്ണം എത്ര വീതമാണെന്ന്
അറിയിക്കുമോ;
(
ഡി )
നിലവിലെ
സർക്കാർ അധികാരമേറ്റതിനുശേഷം
പോലീസ് സേനയിലെ ജീവനക്കാർ
പ്രതികളായിട്ടുള്ള
സ്ത്രീപീഡനക്കേസുകളുടെ എണ്ണം
എത്രയാണെന്ന് വിശദാംശം
ലഭ്യമാക്കുമോ;
(
ഇ )
ഇതിൽ
എത്ര പേർക്കെതിരെയാണ് നാളിതുവരെ
അന്വേഷണം പൂർത്തിയാക്കി
ശിക്ഷാനടപടികൾ
സ്വീകരിച്ചിട്ടുള്ളത്; നടപടികൾ
പൂർത്തിയാകാത്ത കേസുകളുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വിശദാംശം നല്‍കുമോ?
104.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്ത്രീ
സുരക്ഷ വിരല്‍ തുമ്പിലാക്കാന്‍
നടപ്പിലാക്കിയ നിര്‍ഭയ
ആപ്പ്-ന്റെ പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിര്‍ഭയ
ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത
കുറ്റ കൃത്യങ്ങളുടെ എണ്ണം,
കുറ്റ കൃത്യങ്ങളില്‍ നടപടി
സ്വീകരിച്ചത് എത്ര, പെന്റിംഗ്
എത്ര എന്നിവ സംബന്ധിച്ച് ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ?
105.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ കുന്നുമ്മല്‍ ഗ്രാമ
പഞ്ചായത്തിലെ കായിക താരവും,
ബീഹാര്‍ റെയില്‍വെ ഡിവിഷന്‍
ജീവനക്കാരിയുമായിരുന്ന ലിതാര
ബീഹാറില്‍ വച്ച് മരണപ്പെട്ടത്
സംബന്ധിച്ചുള്ള അന്വേഷണം ഏതു
ഘട്ടത്തില്‍ ആണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
കുറ്റക്കാര്‍ക്കെതിരെ ബീഹാര്‍
സര്‍ക്കാരുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
സി )
സാമ്പത്തികമായി
ഏറെ പിന്നോക്കം നില്‍ക്കുന്ന
ലിതാരയുടെ കുടുംബത്തിന് സഹായം
നല്‍കുന്ന കാര്യം പരിഗണനയില്‍
ഉണ്ടോ; വിശദാംശം അറിയിക്കാമോ?
106.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
പഞ്ചായത്തിലെ പറമ്പന്തളി
ആനേടത്ത് വീട്ടില്‍ ശ്രീ
സുബ്രഹ്മണ്യന്റെ മകള്‍ ശ്രുതി
ദുരൂഹ സാഹചര്യത്തില്‍
മരണപ്പെട്ടത് സംബന്ധിച്ച്
അന്വേഷണം നടത്തുന്നതിനായി
ക്രെെം നമ്പര്‍
84/സി.ബി./റ്റി.എസ്.ആര്‍/2020
പ്രകാരം ക്രെെംബ്രാഞ്ച്
രജിസ്റ്റര്‍ ചെയ്ത കേസിന്റെ
അന്വേഷണം നിലവില്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
കേസിന്റെ അന്വേഷണ പുരോഗതി
സംബന്ധിച്ച വിശദാംശങ്ങള്‍
നല്‍കാമോ?
107.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ദ്ധിച്ചു
വരുന്ന ലഹരി ഉപഭോഗവും വിതരണവും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
ലഹരി
ഉപഭോഗം സംബന്ധിച്ച് 2016
മുതല്‍ എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
108.
ശ്രീ
വി ജോയി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
ഒ എസ് അംബിക
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റാന്വേഷണത്തില്‍
സംസ്ഥാന പാേലീസിന്റെ മികവ്
വിലയിരിത്തിയിട്ടുണ്ടാേ;
കുറ്റാന്വേഷത്തില്‍ ആധുനിക
രീതികള്‍ അവലംബിക്കുന്നതിന്
വേണ്ടി സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമാേ;
(
ബി )
എ.കെ.ജി.
സെന്ററിന് നേരെ സ്ഫോടകവസ്തു
എറിഞ്ഞ കേസില്‍ പ്രതികളെയെല്ലാം
കണ്ടെത്താനായിട്ടുണ്ടാേ;
എങ്കില്‍, പ്രതികള്‍, അവരുടെ
രാഷ്ട്രീയബന്ധം എന്നിവ
സംബന്ധിച്ചുള്ള വിവരങ്ങള്‍
നല്‍കാമാേ;
(
സി )
പ്രതികളെ
കണ്ടെത്തുന്നതിന് മുമ്പ് തന്നെ
എ.കെ.ജി. സെന്റര്‍
ആക്രമണത്തില്‍ മുഖ്യ പ്രതിപക്ഷ
പാര്‍ട്ടിക്കാരെ അറസ്റ്റ്
ചെയ്താല്‍ നിയമം ലംഘിക്കുമെന്ന
മുഖ്യ പ്രതിപക്ഷ പാർട്ടി
പ്രസിഡന്റിന്റെ,
മാധ്യമങ്ങളിലൂടെ വന്നതായി
പറയപ്പെടുന്ന പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആക്രമണത്തിന് പിന്നില്‍
ഗൂഢാലാേചന നടന്നിട്ടുണ്ടാേ എന്ന
കാര്യം അന്വേഷണ വിധേയമാക്കുമാേ;
(
ഡി )
വയനാട്
എം. പി. യുടെ ഓഫീസിലെ മഹാത്മാ
ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍
ഗൂഢാലാേചന നടന്നിട്ടുണ്ടാേ എന്ന
കാര്യം അന്വേഷിച്ചിരുന്നാേ;
പ്രസ്തുത കേസിലെ പ്രതികള്‍
ആരെല്ലാമെന്നും അവരുടെ രാഷട്രീയ
ബന്ധവും അറിയിക്കാമാേ?
109.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പോലീസുകാർ ഉൾപ്പെടുന്ന
കുറ്റകൃത്യങ്ങൾ
വർദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശങ്ങൾ
നല്‍കുമോ;
(
സി )
പോലീസുകാർ
പോക്‌സോ കേസിലും മോഷണക്കേസിലും
അടക്കം പ്രതികളാകുന്ന സാഹചര്യം
സർക്കാരിന്
അവമതിപ്പുണ്ടാക്കിയതായി
കരുതുന്നുണ്ടോ;
(
ഡി )
കേരളത്തിലെ
പോലീസ് സേനയ്ക്ക്
സമയബന്ധിതമായും നിശ്ചിത
ഇടവേളകളിലും സമഗ്രവും
ശാസ്ത്രീയവുമായ പരിശീലനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ?
110.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
കേന്ദ്രീകരിച്ച് ട്രാഫിക്
എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
310/GCW/2021 നമ്പറായി നല്‍കിയ
കത്തില്‍ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; നിലവില്‍
പ്രസ്തുത ആവശ്യം സംബന്ധിച്ച
ഫയല്‍നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ശബരിമല
തീര്‍ത്ഥാടനകാലത്തെ 90
ശതമാനത്തോളം വാഹനങ്ങളും കടന്നു
പോകുന്ന സ്ഥലമെന്നത് പരിഗണിച്ച്
കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്
പ്രാവര്‍ത്തികമാക്കാന്‍
ത്വരിതഗതിയില്‍ നടപടി
സ്വീകരിക്കുമോ?
111.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പോലീസ് സ്റ്റേഷനുകളിലെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
സുതാര്യമാക്കുന്നതിനും ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ കൃത്യമായി
നിരീക്ഷിക്കുന്നതിനും
പോരായ്‍മകളുണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനും സ്വീകരിച്ചു
വരുന്ന നടപടികള്‍ അവലോകനം
ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
കുറ്റാന്വേഷണത്തിലും
ക്രമസമാധാന പാലനത്തിലും
രാജ്യത്തെ ഏതൊരു ഏജന്‍സിയോടും
കിടപിടിക്കുന്ന തരത്തില്‍
സംസ്ഥാന പോലീസിനെ
നവീകരിക്കുന്നതിനായി
നടത്തിയിട്ടുള്ള ഇടപെടലുകള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ചില
ഒറ്റപ്പെട്ട സംഭവങ്ങള്‍
ഉയര്‍ത്തിക്കാട്ടി പോലീസ്
സേനയ്ക്ക് ഒന്നാകെ
അവമതിപ്പുണ്ടാക്കുന്നതിനും
അതുവഴി പോലീസ് നടത്തി വരുന്ന
ജനോപകാരപ്രദമായ
പ്രവര്‍ത്തനങ്ങള്‍
മൂടിവയ്ക്കുന്നതിനും ഒരു വിഭാഗം
പ്രചരണങ്ങള്‍ നടത്തിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് മറികടക്കുന്നതിനും
പോലീസിനെ കൂടുതല്‍
ജനകീയമാക്കുന്നതിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
112.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
പോലീസ് സ്റ്റേഷനു വേണ്ടിയുള്ള
സ്ഥലമെടുപ്പ് നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
N.H.
66-ന്റെ സൈഡില്‍ അരൂര്‍
വില്ലേജില്‍ സ്ഥിതി ചെയ്യുന്ന
പുറമ്പോക്ക് സ്ഥലം പോലീസ്
സ്റ്റേഷന്‍ നിര്‍മ്മാണത്തിന്
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ?
113.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാവക്കാട്
പോലീസ് സ്റ്റേഷനിലെ പഴയ
കെട്ടിടം പൊളിച്ച് നീക്കം
ചെയ്യുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
2022-23
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രൊവിഷനായി (ക്രമ
നമ്പര്‍-2822) ഉള്‍പ്പെടുത്തിയ
ചാവക്കാട് പോലീസ് സ്റ്റേഷന്‍
& ക്വാര്‍ട്ടേഴ്സ് പുതിയ
കെട്ടിട നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
114.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയോജക
മണ്ഡല ആസ്തി വികസന
ഫണ്ടിലുള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന മുക്കം പോലീസ്
സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
വകുപ്പിന്റെ ഫണ്ട്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പൊതുമരാമത്ത്
കെട്ടിടവിഭാഗം ആഭ്യന്തര വകുപ്പ്
മുഖേന സമര്‍പ്പിച്ച
എസ്റ്റിമേറ്റിന് ഭരണാനുമതി
നല്‍കുന്ന കാര്യം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
എസ്റ്റിമേറ്റിന് അടിയന്തരമായി
ഭരണാനുമതി നല്‍കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
115.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ തിരൂരങ്ങാടി പോലീസ്
സ്റ്റേഷന് കീഴിൽ ട്രാഫിക്
യൂണിറ്റ് അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(
ബി )
പ്രസ്തുത
യൂണിറ്റിന് കീഴിൽ എത്ര
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
116.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
പോലീസ് വകുപ്പിന്റെ
കീഴിലുളളതും നേരത്തെ പോലീസ്
സ്റ്റേഷന്‍
പ്രവര്‍ത്തിച്ചിരുന്നതുമായ
സ്ഥലത്ത് 'വനിതാ സെല്‍' ഓഫീസ്
പ്രവര്‍ത്തിക്കുന്നതിനായുളള
പ്രൊപ്പോസലില്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് വനിതാ സെല്‍,
വിജിലന്‍സ് ഓഫീസ് ഉള്‍പ്പടെയുളള
ഓഫീസുകള്‍ അനുവദിക്കുന്നതിനും
ഇതിനായി കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിനും ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്നറിയിക്കാമോ?
117.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
പോലീസ് സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിയ്ക്കുന്നതുമായി
ബന്ധപ്പെട്ട പ്രവൃത്തിയുടെ
നിലവിലത്തെ സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന്‍ നിലവില്‍
പ്രവര്‍ത്തിയ്ക്കുന്ന
കെട്ടിടത്തിന് വാടക
കുടിശ്ശികയുണ്ടോ;എങ്കില്‍
എത്രയാണ്
കുടിശ്ശികയുള്ളതെന്നറിയിക്കാമോ;
(
സി )
മങ്കട
പോലീസ് സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിയ്ക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശം
ആഭ്യന്തരവകുപ്പിന്
നല്‍കിയിട്ടുണ്ട്; പ്രവൃത്തി
സമയപരിധി നിശ്ചയിച്ച്
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
118.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
മണ്ഡലത്തില്‍ പെരുമ്പിലാവ്
കേന്ദ്രമാക്കി ഒരു പാേലീസ്
സ്റ്റേഷന്‍ ആരംഭിക്കണം എന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമാേ?
119.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃക്കാക്കര
മണ്ഡലത്തിലെ വെണ്ണല,
ചളിക്കവട്ടം, പേട്ട, പൂണിത്തുറ,
വൈറ്റില എന്നീ പ്രദേശങ്ങൾ
ഉൾപ്പെടുത്തി വൈറ്റില ഹബ്ബ്
ആസ്ഥാനമായി ഒരു പുതിയ പോലീസ്
സ്റ്റേഷൻ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
120.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
പന്തീരങ്കാവ് പോലീസ് സ്റ്റേഷന്
കെട്ടിടം നിര്‍മ്മിക്കാന്‍
സി.ആര്‍.സെഡ് എക്സംപ്ഷന്‍
ആവശ്യമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഭരണാനുമതിയുള്ള
പ്രസ്തുത പ്രവൃത്തി
നടത്തുന്നതിന് ആവശ്യമായ അനുമതി
അടിയന്തരമായി ലഭ്യമാക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
121.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ചെറുപുഴ
പോലീസ് സ്റ്റേഷന് സ്ഥലം
കണ്ടെത്തി പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ?
122.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
കേസുകളില്‍ ഉള്‍പ്പെടുന്ന
വാഹനങ്ങള്‍ സൂക്ഷിക്കാന്‍
ഉപയോഗിക്കുന്ന പയ്യന്നൂര്‍
പോലീസ് മൈതാനം സംരക്ഷിച്ച്
സ്വാതന്ത്ര്യത്തിന്റെ 75-ാം
വാര്‍ഷിക സ്മാരകമായി മാറ്റാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
അറിയിക്കാമോ;
(
ബി )
വിവിധ
കേസുകളില്‍ ഉള്‍പ്പെടുന്ന
വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനായി
മറ്റൊരു സ്ഥലം
കണ്ടെത്തുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
123.
ശ്രീ
സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
ജീര്‍ണ്ണാവസ്ഥയില്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ; ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട മാന്നാര്‍ പോലീസ്
ക്വാര്‍ട്ടേഴ്സ് വാസയോഗ്യമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ക്വാര്‍ട്ടേഴ്സിന്റെ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിച്ച്
വാസയോഗ്യമാക്കുന്ന കാര്യം
പരിഗണനയില്‍
ഉണ്ടോയെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
ക്വാര്‍ട്ടേഴ്സിന്റെ
അറ്റകുറ്റപ്പണികള്‍ എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
124.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
നിയോജക മണ്ഡലത്തിലെ വിവിധ
പോലീസ് സ്റ്റേഷനുകളിൽ സിൽവർ ലൈൻ
അതിർത്തി കല്ല്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത
കേസ്സുകളുടെ വിശദാംശം എഫ്. ഐ.
ആർ. നമ്പർ, പേര്, മേൽവിലാസം
സഹിതം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
കല്ല് സ്ഥാപിക്കാൻ
വന്നവർക്കെതിരെ പ്രതിഷേധിച്ച
ജനങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ
പിൻവലിക്കുവാൻ തയ്യാറാകുമോ;
വിശദാംശം നൽകുമോ?
125.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജനകീയ
സമരങ്ങളെ പോലീസ് നിഷ്ക്കരുണം
നേരിടുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
(
ബി )
സിൽവർ
ലൈൻ വിരുദ്ധ പ്രക്ഷോഭത്തിലും
വിഴിഞ്ഞം സമരത്തിലും ആവിക്കൽ,
കോതി എന്നിവിടങ്ങളിൽ സീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ
നടക്കുന്ന പ്രക്ഷോഭത്തിലും
സാധാരണക്കാരായ ജനങ്ങളെ പോലീസ്
അതിക്രൂരമായി നേരിട്ടതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ മേൽപ്പറഞ്ഞ രീതികളിൽ
ജനങ്ങളെ നേരിട്ടതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ജനകീയ പ്രക്ഷോഭങ്ങളിൽ
പങ്കെടുത്ത വ്യക്തികൾക്കെതിരെ
ചുമത്തിയ കേസുകൾ പിൻവലിക്കുവാൻ
സർക്കാർ തയ്യാറാകുമോ; വിശദാംശം
നൽകുമോ?
126.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
കോർപ്പറേഷനിലെ നിയമന കത്ത്
വിവാദത്തിൽ അന്വേഷണ ഏജൻസിയായ
ക്രൈംബ്രാഞ്ച് ക്രിമിനൽ
കുറ്റാന്വേഷണ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
ആർക്കെങ്കിലും എതിരെ കേസ്
രജിസ്റ്റർ ചെയ്തിട്ടുണ്ടോ; വിശദ
വിവരം ലഭ്യമാക്കുമോ?
127.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ പോലീസ്
സ്ഥാപിച്ചിരിക്കുന്ന
സി.സി.ടി.വി.യില്‍ നിന്നുള്ള
ദൃശ്യങ്ങള്‍ കുറ്റവാളികളെ
കണ്ടെത്താൻ സഹായകരമല്ല എന്ന
ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഗുണ
മേന്മയില്ലാത്തതും പഴയ
സാങ്കേതികവിദ്യയില്‍
അധിഷ്ഠിതവുമായ
സി.സി.ടി.വി.കളാണ്
സ്ഥാപിച്ചിരിക്കുന്നത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേൽ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
സി )
കുറ്റവാളികളെ
കണ്ടെത്തുന്നതിന് സഹായകരമായ
ആധുനിക സാങ്കേതികവിദ്യയില്‍
അധിഷ്ഠിതമായ ക്യാമറകൾ
സ്ഥാപിക്കാൻ അടിയന്തര നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം നൽകുമോ?
128.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന
ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ
നിര്‍വ്വഹണ ഓഫീസ് മലപ്പുറം
ജില്ലയിലെ പാണ്ടിക്കാട്ടേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
പോലീസ്
എക്സിക്യൂട്ടീവ് തസ്തികകള്‍ക്ക്
ആനുപാതികമായി മിനിസ്റ്റീരിയല്‍
തസ്തിക സൃഷ്ടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
129.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നഗരൂര്‍
പാേലീസ് സ്റ്റേഷനില്‍
അനുവദിക്കപ്പെട്ട തസ്തികകള്‍
അനുസരിച്ചുള്ള മുഴുവന്‍
ഉദ്യാേഗസ്ഥരെയും
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമാേ?
130.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ പോലീസ് സേനയില്‍ എത്ര
പേരെ പുതുതായി
നിയമിച്ചിട്ടുണ്ട്;
(
ബി )
തസ്തികകള്‍
തിരിച്ചുള്ള വിശദാംശം
അറിയിക്കാമോ?
131.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസിൽ ഡ്രൈവർ തസ്തികയിലേക്ക്
അനധികൃതമായി ഡ്രൈവർമാരെ
നിയമിച്ചതായുള്ള ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
താൽക്കാലിക
നിയമനങ്ങളിൽ എംപ്ലോയ് മെന്റ്
എക്സ്ചേഞ്ചിനെ മറികടന്ന് എത്ര
ഡ്രൈവർമാരെ നിയമിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
അനധികൃതനിയമനം
ലഭിച്ചവരെ ഒഴിവാക്കി പി.എസ്.സി
മുഖേന നിയമനങ്ങൾ നടത്തുവാനുള്ള
സത്വര നടപടി സ്വീകരിക്കുമോ?
132.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011-16
കാലയളവില്‍ തൃശ്ശൂര്‍ ജില്ലയിലെ
അടാട്ട് ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കില്‍
തെരഞ്ഞടുക്കപ്പെട്ട ഭരണസമിതിയെ
പിരിച്ചുവിട്ട്
അധികാരമേറ്റെടുത്ത
അഡ്മിനിസ്ട്രേറ്ററുടെ
ഭരണകാലത്ത് നടന്ന അഴിമതി
സംബന്ധിച്ച വിജിലന്‍സ്
അന്വേഷണത്തിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കേസിന്റെ അന്വേഷണം
പൂര്‍ത്തിയാക്കി വിജിലന്‍സ്
സമര്‍പ്പിച്ച വസ്തുതാ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
മേല്‍
പറഞ്ഞ വസ്തുതാ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍
പങ്കുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കിൽ
അവര്‍ക്കെതിരെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
133.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ
മലമ്പുഴ ഉദ്യാനത്തില്‍
നിര്‍മ്മാണ, നവീകരണ
പ്രവൃത്തികള്‍ നടത്തുന്നതിന്
വിജിലന്‍സ് ഏതെങ്കിലും
തരത്തിലുള്ള വിലക്കോ
നിയന്ത്രണമോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഏത് സാഹചര്യത്തിലാണ് ഈ വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നും എന്തെല്ലാം
പ്രവൃത്തികള്‍ നടത്തുന്നതിനാണ്
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നും വിശദമാക്കുമോ?
134.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
ജില്ലാ കാേടതിയില്‍ കാേര്‍ട്ട്
കാേപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമാേ;
(
ബി )
പ്രസ്തുത
കാേര്‍ട്ട് കാേപ്ലക്സ്
നിര്‍മ്മാണം
പൂര്‍ത്തിയാകുമ്പാേള്‍ ഏതെല്ലാം
കാേടതികള്‍ക്ക് പ്രവര്‍ത്തന
സൗകര്യം ഒരുക്കുവാന്‍
സാധിക്കുമെന്ന് അറിയിക്കുമാേ;
(
സി )
പ്രസ്തുത
നിര്‍വ്വഹണത്തിന്റെ
പൂര്‍ത്തീകരണ കാലാവധി
എന്നാണെന്നും അറിയിക്കുമാേ?
135.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
കോടതി സമുച്ചയത്തിന്റെ
പൂര്‍ത്തീകരണത്തിനായുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
ആയതിന്‍മേല്‍ അനുമതി
ലഭ്യമായിട്ടുണ്ടോ; നിലവിലെ
സ്ഥിതിയും തുടര്‍നടപടികളും
വിശദമാക്കാമോ?
136.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ പരപ്പനങ്ങാടി കോടതി
സമുച്ചയ നിർമ്മാണത്തിന് നിലവിൽ
അനുവദിച്ച തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പുതുക്കിയ
നിരക്ക് പ്രകാരം പ്രസ്തുത
കെട്ടിട നിർമ്മാണത്തിന് നിലവിൽ
ആവശ്യമായ തുക എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കോടതി കെട്ടിട സമുച്ചയ
നിർമ്മാണത്തിന് ആവശ്യമായ അധിക
തുക അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
137.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ
ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട
പ്രൊപ്പോസൽ ശ്രദ്ധയിൽ
വന്നിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസലില്‍ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിൽ ഫയർ സ്റ്റേഷൻ
അനുവദിക്കുന്നതിനുള്ള അടിയന്തര
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
138.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ കായംകുളം അഗ്നിരക്ഷാ
നിലയത്തിന് വാഹനങ്ങള്‍ അടക്കം
എന്തെല്ലാം പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ?
139.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
ഫയര്‍സ്റ്റേഷന് പുതിയ
കെട്ടിടവും ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിനും
അത്യാധുനിക ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുമുള്ള
നടപടികള്‍ സ്വീകരിക്കുന്നത്
പരിഗണനയിലുണ്ടാേ; എങ്കില്‍
ആവശ്യമായ തുക അനുവദിക്കുമാേ;
വിശദമാക്കുമോ?
140.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ചീമേനിയില്‍
അനുവദിച്ച ഫയര്‍സ്റ്റേഷന്‍
എന്നുമുതല്‍
പ്രവര്‍ത്തനമാരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ;
കെട്ടിട നിര്‍മ്മാണത്തിന്
ആവശ്യമായ ഭൂമി പ്ലാന്റേഷന്‍
കോര്‍പ്പറേഷന്‍ അധികൃതരില്‍
നിന്നും ലഭ്യമാക്കാന്‍
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശാദാംശം അറിയിക്കാമോ?
141.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാനൂര്‍
ഫയര്‍ സ്റ്റേഷന്‍
നിര്‍മ്മാണത്തിന്റെ മണ്ണ്
പരിശോധനയില്‍ കെട്ടിട
നിര്‍മ്മാണത്തിന് പൈലിംഗ്
ആവശ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പൈലിംഗ്
ഉള്‍പ്പെടെയുള്ള
നിര്‍മ്മാണത്തിന് നിലവില്‍
അനുവദിച്ച ഫണ്ട് പര്യാപ്തമാണോ;
അല്ലെങ്കില്‍ ആവശ്യമായ അധിക
ഫണ്ട് അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
ഇക്കാര്യത്തില്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ;
(
സി )
അധിക
തുക അനുവദിക്കുന്നില്ലെങ്കില്‍
നിലവിലുള്ള ഫണ്ട് ഉപയോഗിച്ച്
ഇരുനിലക്കെട്ടിടം നിര്‍മ്മിച്ച്
ഫയര്‍ സ്റ്റേഷന്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലവിലുണ്ടോ; വിശദമാക്കുമോ?
142.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതിയ
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷനുകളുടെ മുന്‍ഗണന
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
തത്വത്തില്‍ സര്‍ക്കാര്‍
അംഗീകാരം ലഭ്യമായിട്ടുള്ളതുമായ
നേര്യമംഗലം ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുന്നത് സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
18.02.2021
ലെ 51/2021/ആഭ്യന്തരം ഉത്തരവ്
പ്രകാരം അംഗീകാരം
നല്കിയിട്ടുള്ള നേര്യമംഗലം
ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുവാന്‍ താമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുന്നതിനാവശ്യമായ
സ്ഥലസൗകര്യം
കണ്ടെത്തിയിട്ടുണ്ടോ;
അറിയിക്കാമോ;
(
ഡി )
ഇടുക്കി
ജില്ലയുമായി അതിര്‍ത്തി
പങ്കിടുന്നതും നിരവധി വ്യവസായ
സ്ഥാപനങ്ങള്‍ സ്ഥിതി
ചെയ്യുന്നതും മറ്റ് ഫയര്‍
സ്റ്റേഷനുകളില്‍ നിന്നും വളരെ
ദൂരെ എന്നതും അതോടൊപ്പം,
മണ്ണിടിച്ചില്‍ അടക്കമുള്ള
പ്രകൃതിദുരന്തങ്ങള്‍
അനുഭവപ്പെടുന്ന മേഖല എന്ന
നിലയിലും ഭൂമിശാസ്ത്രപരമായ
പ്രത്യേകതയും കണക്കിലെടുത്ത്
നേര്യമംഗലം ഫയര്‍ സ്റ്റേഷന്‍
വേഗത്തില്‍
ആരംഭിക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
143.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബഡ്ജറ്റില്‍
20 ശതമാനം തുക
വകയിരുത്തിയതിന്റെ
അടിസ്ഥാനത്തില്‍ കോട്ടക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരി ഫയര്‍
സ്റ്റേഷന്‍ കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ എസ്റ്റിമേറ്റും
പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയ്ക്ക് അടിയന്തരമായി
ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
144.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉപ്പള
അഗ്നി രക്ഷാനിലയത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അഗ്നി രക്ഷാനിലയത്തിന് റവന്യൂ
വകുപ്പ് 1997ൽ അനുവദിച്ച ഭൂമി
ലഭ്യമാക്കുന്നതിനുള്ള തടസ്സം
എന്താണെന്ന് വ്യക്തമാക്കുമോ; ടി
ഭൂമി അഗ്നി രക്ഷാനിലയത്തിന്
ലഭ്യമാക്കാൻ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
ഡയറക്ടർ
ജനറൽ-ന്റെ 4.10.2021-ലെ എഫ്-1
5718/2016 നമ്പര്‍ കത്ത്
പ്രകാരം 90 സെന്റ് സ്ഥലം ഉപ്പള
അഗ്നി രക്ഷാ നിലയം
നിർമ്മിക്കുന്നതിന്
അനുവദിക്കണമെന്നത് സംബന്ധിച്ച
ഫയലിന്റെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
അഗ്നി രക്ഷാ നിലയത്തിന് സ്വന്തം
കെട്ടിടം നിർമ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
145.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കടയില്‍
അഗ്നിശമന സേന വിഭാഗത്തിനായുള്ള
ഓഫീസിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
സ്ഥിതി എന്താണെന്നും പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരീകരിക്കാനാകുമെന്നും
ആയതിനുള്ള തുടര്‍നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
146.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട
പരവൂർ അഗ്നിരക്ഷാനിലയത്തിന്
സ്വന്തമായി പുതിയ കെട്ടിടം
നിർമ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
147.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ജയിൽ
ആശുപത്രികളിൽ ആരോഗ്യവകുപ്പിൽ
നിന്നും ഇതുവരെ നടത്തിയിട്ടുള്ള
നിയമനങ്ങൾ സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കാമോ; ഇപ്രകാരം
ആരോഗ്യവകുപ്പിൽ നിന്നും നിയമനം
നടത്തിയിട്ടുള്ള
ജയിലാശുപത്രികളിലെ
ജീവനക്കാർക്ക് ഡ്യൂട്ടി ഓഫ്,
യാദൃശ്ചികാവധി തുടങ്ങിയ
അർഹതയുള്ള മറ്റ് ലീവുകൾ
എടുക്കുന്നതിന് എന്തെങ്കിലും
തടസ്സം ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത്തരം തടസ്സങ്ങൾ ഏത്
നിയമപ്രകാരമാണ് ജയിൽ
ആശുപത്രികളിൽ അധികൃതർ
ഉന്നയിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ജീവനക്കാരുടെ
ഇത്തരം പരാതി പരിഹരിക്കാൻ എന്ത്
നടപടി സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാന
സർക്കാരിന്റെ രേഖകൾ പ്രകാരം
ജയിൽ ആശുപത്രികളെ എന്തുതരം
ആശുപത്രിയായാണ്
പരിഗണിച്ചിട്ടുള്ളതെന്നും ഇവിടെ
കിടത്തി ചികിത്സ
ലഭ്യമാണോയെന്നുമുള്ള വിശദാംശം
നൽകാമോ;
(
സി )
ജയിൽ
ആശുപത്രികളിൽ ഡോക്ടർമാരുടെ
ഡ്യൂട്ടി സമയം സംബന്ധിച്ചുള്ള
നിബന്ധനകൾ എന്തെല്ലാമാണെന്നും
ഡോക്ടർമാർ ഡ്യൂട്ടിക്ക്
കൃത്യമായി ഹാജരാകുന്നുണ്ട്
എന്ന്
ഉറപ്പുവരുത്താറുണ്ടോയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
ഡോക്ടർമാർ ഡ്യൂട്ടിക്ക് യഥാസമയം
എത്തുന്നില്ലെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കാൻ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ; തിരുവനന്തപുരം
സെൻട്രൽ ജയിലിലെ ആശുപത്രി
ഡോക്ടറെ കുറിച്ച് നിലവിൽ
വകുപ്പ് തല അന്വേഷണം
നടക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
അന്വേഷണ റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ; ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ഡി )
ജയിൽ
ആശുപത്രികളിൽ കാര്യക്ഷമത
ഉറപ്പുവരുത്തുവാൻ ആരോഗ്യവകുപ്പ്
ജില്ലാ മേധാവികളായ ഡി.എം.ഒ. മാർ
മാസംതോറും സന്ദർശനം
നടത്താറുണ്ടോ; ഉണ്ടെങ്കിൽ മുൻ
കാലങ്ങളിൽ എത്ര തവണ ഇവർ
സന്ദർശനം നടത്തിയിട്ടുണ്ടെന്നും
ഈ വർഷം നാളിതുവരെ എത്ര
പ്രാവശ്യം സന്ദർശനം
നടത്തിയെന്നും വിശദമാക്കാമോ;
ജയിൽ ആശുപത്രി ഡോക്ടർമാർ
പ്രൈവറ്റ് പ്രാക്ടീസ്
നടത്തുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ഇ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം കേരള മെഡിക്കൽ
സർവീസ് കോർപ്പറേഷൻ വഴി എത്ര
രൂപയ്ക്കുള്ള മരുന്നുകളാണ്
സംസ്ഥാനത്തെ ജയിലുകൾക്ക് വിതരണം
ചെയ്തിട്ടുള്ളതെന്ന് ഇനം
തിരിച്ച്, തുക കണക്കാക്കി
വിശദമാക്കുമോ; എത്ര
രൂപയ്ക്കുള്ള ഏതെല്ലാം
മരുന്നുകൾ മറ്റ് ആശുപത്രികളിൽ
നിന്നും ജയിൽ ആശുപത്രികളിലേക്ക്
ട്രാൻസ്ഫർ ചെയ്തു
നൽകിയിട്ടുണ്ട് എന്നതും
വിശദമാക്കുമോ;
(
എഫ് )
സംസ്ഥാനത്തെ
ജയിലുകളിലെ ഡോക്ടർമാർ
രോഗികൾക്ക് മരുന്ന് കുറിച്ച്
നൽകുമ്പോൾ അത് ജനറിക് നാമത്തിൽ
എഴുതി നൽകണം എന്ന സർക്കാർ
ഉത്തരവ് പാലിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ പ്രസ്തുത ഉത്തരവ്
പാലിക്കുവാൻ സ്വീകരിച്ചിട്ടുള്ള
നടപടി എന്താണെന്ന്
വിശദമാക്കുമോ;
(
ജി )
ജയിൽ
ആശുപത്രികളില്‍ 5 വർഷം
പൂർത്തിയാക്കിയ ജീവനക്കാരുടെ
പേര്, തസ്തിക, ഇനം, ഓരോ
ആശുപത്രികളുടെ എണ്ണം എന്നിവ
ജില്ല തിരിച്ച് വിശദമാക്കാമോ;
സംസ്ഥാന സർക്കാർ ജീവനക്കാരുടെ
പൊതു സ്ഥലംമാറ്റ ഉത്തരവിലെ 3
വർഷം എന്ന പൊതുമാനദണ്ഡം ജയിൽ
ആശുപത്രികളില്‍
പാലിക്കപ്പെടാത്തതെന്ത്
കൊണ്ടാണെന്ന് പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
148.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജയില്‍ വകുപ്പിന്റെ
നിയന്ത്രണത്തില്‍ എത്ര
പെട്രോള്‍ പമ്പുകള്‍
പ്രവര്‍ത്തിച്ച്
വരുന്നുണ്ടെന്ന് വിശദമാക്കുമോ;
ഇവ ഏത് കമ്പനികളുടെയാണ്;
അറിയിക്കുമോ;
(
ബി )
ഈ
പമ്പുകളില്‍ പണിയെടുക്കുന്ന
ജീവനക്കാര്‍ ജയില്‍ ശിക്ഷ
അനുഭവിക്കുന്നവരാണോ; ഇവര്‍ക്ക്
മാസവേതനം നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപയാണ്;
വിശദമാക്കുമോ;
(
സി )
പെട്രോളിയം
ഉല്പന്നം വിപണനം നടത്തി
ലഭിക്കുന്ന ലാഭം ജയില്‍
വകുപ്പിന്റെ ഉന്നമനത്തിന്
മാത്രമായി ഉപയോഗിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ വിശദമാക്കുമോ;
(
ഡി )
ജയില്‍
വകുപ്പ് ഒരു കച്ചവട
സ്ഥാപനത്തിന്റെ നിയമപരിധിയില്‍
അല്ലാത്തതിനാല്‍ പമ്പുകള്‍
തുടങ്ങുന്നതിന്
നിയമസാധ്യതയുണ്ടോ;
വ്യക്‌തമാക്കുമോ?
149.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ജില്ലാ ജയിലുകള്‍ ഉണ്ട്;
അവ ഏതെല്ലാം;
(
ബി )
20.11.2022-ന്
ഓരോ ജില്ലാ ജയിലിലുമുള്ള
അന്തേവാസികളുടെ എണ്ണം
വ്യക്തമാക്കാമോ?
150.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാവക്കാട്
സബ് ജയില്‍ പ്രസ്തുത സ്ഥലത്ത്
നിന്നും മാറ്റി
സ്ഥാപിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സബ് ജയിലിന്റെ നിലവിലുള്ള
നവീകരണ പദ്ധതികളുടെ
വിശദാംശങ്ങള്‍ അറിയിക്കുമോ;
(
സി )
2022-23
ബജറ്റില്‍ ടോക്കണ്‍
പ്രൊവിഷനായി ഉള്‍പ്പെടുത്തിയ
(ക്രമനമ്പര്‍-1954) സബ് ജയില്‍
കെട്ടിട നിര്‍മ്മാണം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
151.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരുടെ
ഏതെല്ലാം തസ്തികള്‍ ഉണ്ടെന്ന്
എണ്ണം സഹിതം തരം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
മേല്‍
പറഞ്ഞ ജയിലില്‍ 24.11.2022-ന്
ഉള്ള അന്തേവാസികളുടെ എണ്ണം
എത്രയാണ്; വ്യക്തമാക്കാമോ;
(
സി )
അന്തേവാസികളുടെ
എണ്ണത്തിന് ആനുപാതികമായി
ഉദ്യോഗസ്ഥര്‍ മേല്‍ പറഞ്ഞ
ജയിലില്‍ ഉണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
152.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജയില്‍
വകുപ്പില്‍ വനിത അസിസ്റ്റന്റ്
പ്രിസണ്‍ ഓഫീസര്‍മാരുടെ
തൊട്ടടുത്ത പ്രമോഷന്‍ തസ്തിക
ഏതാണ്; അറിയിക്കാമോ;
(
ബി )
പുരുഷ
അസിസ്റ്റന്റ് പ്രിസണ്‍
ഓഫീസര്‍മാരുടെ അടുത്ത
പ്രമോഷന്‍ തസ്തിക ഏതാണ്;
വ്യക്തമാക്കാമോ?
153.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സർക്കാർ സ്ഥാപനമായ ഐ. എച്ച്
.ആർ. ഡി കോളേജുകളിൽ പഠിക്കുന്ന
മതന്യൂനപക്ഷ വിഭാഗങ്ങളിലെ
വിദ്യാർത്ഥികൾക്ക് ഫീസിളവ്
ലഭിക്കാത്തത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കോളേജുകളിൽ നിലവിൽ ഏതൊക്കെ
വിഭാഗങ്ങൾക്കാണ് ഫീസിളവ്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കുമോ; ഫീസിളവ്
ലഭിക്കുന്ന വിദ്യാർത്ഥികളുടെ
ഫീസ് ഏതൊക്കെ വകുപ്പുകളാണ്
വഹിക്കുന്നത് എന്ന്
വിശദമാക്കുമോ;
(
സി )
മുസ്ലിം,
ക്രിസ്ത്യൻ ഉൾപ്പെടെയുള്ള മത
ന്യൂനപക്ഷ വിഭാഗങ്ങളിലെ
പാവപ്പെട്ട വിദ്യാർത്ഥികൾക്ക്
പ്രസ്തുത കോളേജുകളിൽ ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് ഫീസിളവ് നൽകുന്നതിന്
നടപടി സ്വീകരിക്കുമോ ?
154.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്ത് എത്ര ന്യൂനപക്ഷ
യുവജനങ്ങൾക്കായുള്ള മത്സര
പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ നിലവിൽ
വന്നതിനുശേഷം പുതുതായി എത്ര
പരിശീലന കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പതിനാല്
ജില്ലകളിലും പരിശീലന
കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലായിട്ടുണ്ടോ;
അറിയിക്കുമോ;
(
ഡി )
തിരൂര്‍
മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ്
എന്ന സ്ഥാപനത്തിന് യുവജന
പരിശീലന കേന്ദ്രം
അനുവദിക്കണമെന്ന് ബഹു.
മുഖ്യമന്ത്രിക്ക് നല്‍കിയ
അപേക്ഷയിന്‍മേല്‍
MW1/79/2022/(ന്യൂനപക്ഷ ക്ഷേമ
വകുപ്പ്) നമ്പര്‍ ഫയല്‍ ബഹു.
മുഖ്യമന്ത്രിക്ക്
നല്‍കുന്നതില്‍ കാലതാമസം
നേരിടുന്നതിന്റെ കാരണം
എന്താണെന്ന് പരിശോധിക്കുമോ;
(
ഇ )
പ്രസ്തുത
ഫയല്‍ ബഹു. മുഖ്യമന്ത്രിക്ക്
സമർപ്പിക്കുന്നതിന് ന്യൂനപക്ഷ
ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍
സെക്രട്ടറിക്ക് നിര്‍ദ്ദേശം
നല്‍കുമോയെന്ന് അറിയിക്കാമോ?
155.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷ
മന്ത്രാലയത്തിന്റെ
പ്രധാന്‍മന്ത്രി ജന്‍ വികാസ്
കാര്യക്രം സ്കീമിൽ ഉൾപ്പെടുത്തി
കാസറഗോഡ് ജില്ലയിൽ
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
(
ബി )
പ്രധാന്‍മന്ത്രി
ജന്‍ വികാസ് കാര്യക്രം സ്കീമിൽ
ജില്ലയിൽ നിലവിൽ അംഗീകാരം
ലഭിച്ചതും പ്രവൃത്തി നടന്ന്
കൊണ്ടിരിക്കുന്നതുമായ
പദ്ധതികളുടെ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
സ്കീമിൽ ഏതൊക്കെ പ്രവൃത്തികളാണ്
ഉൾപ്പെടുത്താൻ കഴിയുന്നത് എന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതിയുടെ മാർഗ്ഗ
നിർദ്ദേശങ്ങളും ജില്ലയ്ക്കുള്ള
വിഭവ സ്രോതസ്സ് സംബന്ധിച്ച
വിവരങ്ങളും ലഭ്യമാക്കുമോ?
156.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് മുഖേന ആലപ്പുഴ
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതിയെക്കുറിച്ച് വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
ആലപ്പുഴ
ജില്ലയില്‍ ന്യൂനപക്ഷ ക്ഷേമ
വകുപ്പ് നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ഏതൊക്കെയാണെന്നും അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്നുമുള്ള വിവരം
ലഭ്യമാക്കുമോ;
(
സി )
ആലപ്പുഴയില്‍
നടപ്പിലാക്കുന്ന വുമണ്‍
എംപവര്‍മെന്റ് സെന്ററിന്റെ
നിലവിലെ സ്ഥിതിയെ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
157.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന
ഗുരുവായൂര്‍ നിയോജക
മണ്ഡലത്തില്‍ ന്യൂനപക്ഷ
വിഭാഗങ്ങൾക്ക്
മത്സരപരീക്ഷകൾക്കായുള്ള
കോച്ചിംഗ് സെന്റര്‍
അനുവദിയ്ക്കുന്നതിനുള്ള
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
158.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
വിദേശ സന്ദര്‍ശനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സന്ദര്‍ശന വേളയില്‍ ഏതെല്ലാം
കാര്യങ്ങളിലാണ് വിദേശ
രാജ്യങ്ങളുമായി
ധാരണാപത്രങ്ങളില്‍
ഏര്‍പ്പെട്ടതെന്ന് അറിയിക്കുമോ
;
(
സി )
പ്രസ്തുത
സന്ദര്‍ശനത്തിന്റെ
അടിസ്ഥാനത്തില്‍ എന്തെല്ലാം
നടപടികളാണ് സംസ്ഥാനത്ത്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
സന്ദര്‍ശനത്തിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
159.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സിൽവർ ലൈൻ പദ്ധതി
നടപ്പാക്കുന്നത് സംബന്ധിച്ച
നടപടി ക്രമങ്ങൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ഏതെല്ലാം അനുമതികൾ
ഇതിനകം ലഭിച്ചിട്ടുണ്ടെന്നും
ഇനി ഏതെല്ലാം അനുമതികൾ കൂടി
ലഭിച്ചാലാണ് പ്രസ്തുത പദ്ധതി
ആരംഭിക്കാൻ കഴിയുകയെന്നും
വ്യക്തമാക്കുമോ;
(
സി )
സിൽവർ
ലൈൻ പദ്ധതിയുമായി ബന്ധപെട്ട്
ഏതെല്ലാം പഠനങ്ങളാണ് ഇതിനകം
നടന്നിട്ടുള്ളതെന്നും
സാമൂഹികാഘാത പഠനം
പൂർത്തിയായിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ഡി )
ഈ
പദ്ധതിക്ക് വേണ്ടി ഇതിനകം ഓരോ
ജില്ലയിലും എത്ര സർവേ
കല്ലുകളാണ് സ്ഥാപിക്കാൻ
ഉദ്ദേശിച്ചിരുന്നതെന്നും അതിൽ
എത്ര എണ്ണം ഇതിനകം
സ്ഥാപിച്ചിട്ടണ്ടെന്നും
വ്യക്തമാക്കുമോ;
(
ഇ )
പദ്ധതിക്കായി
എത്ര രൂപ ഇതിനകം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
160.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി
പ്രകാരം വിഭാവനം ചെയ്ത
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ആദ്യ ഘട്ടം
എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ;
(
സി )
പൊതുജനങ്ങള്‍ക്ക്
കെ-ഫോണ്‍ പദ്ധതി പ്രകാരം
ലഭ്യമാവുന്ന സേവനങ്ങള്‍
ഏന്തെല്ലാം; ആയത്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ എന്തെല്ലാം ;
വിശദമാക്കുമോ?
161.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സെലക്ഷൻ വിഭാഗത്തിൽ വർഷാവർഷം
ഐ.എ.എസ്. പദവിയിലേക്ക് ഉയർത്തി
നിയമിക്കപ്പെട്ട സർക്കാർ
ഉദ്യോഗസ്ഥരിൽ 2005 മുതൽ ആകെ
എത്ര പേർക്ക് നിയമനം
ലഭിച്ചുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവരിൽ
പട്ടികജാതി, പട്ടികവർഗ്ഗം,
മുസ്ലീം എന്നീ വിഭാഗങ്ങളില്‍
നിന്നും നിയമനം ലഭിച്ചവരുടെ
എണ്ണം വ്യക്തമാക്കാമോ;
(
സി )
സെലക്ഷൻ
വിഭാഗത്തിൽ ഐ.എ.എസ്.
നിയമനത്തിന്
പരിഗണിക്കപ്പെടുമ്പോൾ
പട്ടികജാതി, പട്ടികവർഗ്ഗം,
മുസ്ലീം എന്നീ വിഭാഗങ്ങള്‍ക്ക്
സംവരണം ബാധകമാണോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
2005
മുതൽ നിയമനം ലഭിച്ചവരുടെ ജാതി
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(
ഇ )
സർക്കാർ,
പൊതുമേഖല, സർക്കാർ സഹായ
സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍
താൽക്കാലികമായി
നിയമിക്കപ്പെട്ടവരിൽ 2005 മുതൽ
എത്രപേർക്ക് സ്ഥിരം നിയമനം
ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
അവരിൽ പട്ടികജാതി,
പട്ടികവർഗ്ഗം, മുസ്ലീം,
മുന്നോക്കവിഭാഗങ്ങൾ എന്നിവ
തിരിച്ചുള്ള കണക്കുകൾ
വ്യക്തമാക്കാമോ;
(
എഫ് )
ഇത്തരം
നിയമനങ്ങളിൽ ഐ.എ.എസ്.
സെലക്ഷനില്‍ ഉൾപ്പെടാതെ
നഷ്ട്ടപ്പെട്ട സമുദായങ്ങൾക്ക്
പകരം നിയമനം നൽകുന്നതിന്
പ്രത്യേക പരിഗണന നൽകുമോയെന്ന്
വ്യക്തമാക്കാമോ?
162.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പിന്റെ ജി.ഒ.
(എം.എസ്.) നമ്പര്‍.14/2010/പി.
ആന്റ് എ.ആര്‍.ഡി. തീയതി
12-04-2010 ഉത്തരവുപ്രകാരം
വിവാഹിതരായ മകൻ/മകൾ എന്നിവർക്ക്
ആശ്രിത നിയമനത്തിന്
അപേക്ഷിക്കാൻ അർഹത
ഉണ്ടെന്നിരിക്കെ കൊല്ലം
ജില്ലയിലെ പല വില്ലേജ്
ഓഫീസർമാരും കൃത്യമായ
റിപ്പോർട്ട് നൽകാത്തത് കാരണം
ആശ്രിത നിയമന സർട്ടിഫിക്കറ്റ്
ലഭ്യമാകാത്ത അവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ; എങ്കിൽ
അവർക്കെതിരെ നടപടി
സ്വീകരിക്കുമോ;
(
ബി )
വിവാഹം
കഴിഞ്ഞു എന്ന കാരണത്താൽ
മാതാപിതാക്കളുടെ ആശ്രിതരല്ല
എന്ന് നിർവചിച്ചുകൊണ്ട്
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്
/ റവന്യൂ വകുപ്പ് ഏതെങ്കിലും
ഉത്തരവുകൾ/ സർക്കുലറുകൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
ഉത്തരവുകൾ / സർക്കുലറുകളുടെ
പകർപ്പ് ലഭ്യമാക്കാമോ?
163.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
വികസന പാക്കേജുമായി
ബന്ധപ്പെട്ട്പ്രഖ്യാപിച്ച എത്ര
പദ്ധതികൾക്കാണ് നാളിതുവരെ
ഭരണാനുമതി നൽകിയതെന്നും അതിൽ
എത്ര പദ്ധതികൾ
പൂർത്തീകരിച്ചുവെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാക്കേജിൽ പുതിയ പദ്ധതികൾ
ഉൾപ്പെടുത്തി പദ്ധതി
പരിഷ്‌ക്കരിക്കുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കിൽ
പ്രസ്തുത നടപടികൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
|
|
|
|
|
|
|