STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*121.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ വി ജോയി
ശ്രീ വി കെ പ്രശാന്ത്
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ രീതി കരാറില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ മേല്‍നോട്ടം നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ജീവനോപാധി നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാനും പുനരധിവാസവും പ്രദേശവാസികളുടെ ക്ഷേമവും ഉറപ്പാക്കാനും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*122.
ശ്രീ. സജീവ് ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ കെ.എസ്.ആർ.ടി.സി. - സ്വിഫ്റ്റ് കമ്പനി സംയോജിപ്പിക്കുന്നതിന് അപേക്ഷ നൽകിയത് ആരാണെന്ന് അറിയിക്കുമോ; ഇതിന് വേണ്ടി സമർപ്പിച്ച രേഖകൾ എന്തെല്ലാമാണ്; കെ.എസ്.ആർ.ടി.സി.- സ്വിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനായി ലൈസൻസോ അനുമതിയോ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി.- സ്വിഫ്റ്റും കെ.എസ്.ആർ.ടി.സി.യും തമ്മിൽ എന്തെങ്കിലും കരാരിൽ ഏർപ്പെടുകയോ ധാരണാപത്രം ഒപ്പുവയ്ക്കുകയോ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി.- സ്വിഫ്റ്റിന് പുതിയ ഇലക്ട്രിക്ക് ബസ്സുകൾ വാങ്ങുന്നതിന് മാനേജ്മെന്റ് ഏതെങ്കിലും വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസ്സുകൾ വാങ്ങിയതിന് ശേഷം പ്രസ്തുത കമ്പനി ആസ്ഥാനത്ത് എത്തിയ ബസ്സുകളുടെ ഗുണനിലവാരം മാനേജ്മെന്റ് വിദഗ്ദ്ധ സമിതി പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
*123.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക വായ്പ എടുത്ത കർഷകരിൽ ഭൂരിഭാഗവും കടക്കെണിയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
വന്യ മൃഗങ്ങളുടെ ശല്യം മൂലമുളള കൃഷിനാശത്തെ തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങുന്ന കർഷകരെ സഹായിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്നറിയിക്കാമോ;
( സി )
കാർഷിക കടവുമായി ബന്ധപ്പെട്ട പലിശ എഴുതി തളളാനും കാർഷിക വിഭവങ്ങൾക്ക് മതിയായ താങ്ങുവില വർദ്ധിപ്പിച്ച് നൽകുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
*124.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയെ വൈജ്ഞാനിക ഹബ്ബ് ആക്കുന്ന വിധത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിൽ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിദ്യാര്‍ത്ഥികളുടെ ഗവേഷണ ഫലങ്ങളെ പ്രായോഗിക തലത്തിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; ഇതിനായി സര്‍വകലാശാലകളുടെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*125.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബൗദ്ധിക മികവിനൊപ്പം ആഗോള തൊഴില്‍ വിപണിയിലെ അവസരങ്ങള്‍ കരസ്ഥമാക്കുന്നതിനും മത്സരപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പാഠ്യപദ്ധതി നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉന്നതവിദ്യാഭ്യാസത്തിനായി വന്‍ തുക മുടക്കി മറ്റ് രാജ്യങ്ങളിലും രാജ്യത്തെ തന്നെ വന്‍ നഗരങ്ങളിലും പോകുന്ന വിദ്യാര്‍ത്ഥികളെയും മറ്റു രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ കൂടിയും ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തില്‍ മികച്ച അക്കാദമിക പരിസരം സൃഷ്ടിച്ചുകൊണ്ട് കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
സിലബസ് തുടരെ നവീകരിക്കുന്നതോടാെപ്പം പരീക്ഷാ സമ്പ്രദായത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും മുന്‍കെെയ്യെടുക്കുമോ എന്ന് വ്യക്തമാക്കുമോ?
*126.
ഡോ.കെ.ടി.ജലീൽ
ശ്രീ. എച്ച്. സലാം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക രംഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മുന്നേറ്റങ്ങളും പഠന, ഗവേഷണ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി നൂതന പഠന വകുപ്പുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് ജ്ഞാന സമ്പദ്‍വ്യവസ്ഥ രൂപപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്നതിന് ഇത് എത്രത്തോളം സഹായകരമാകുമെന്ന് വിശദമാക്കുമോ; ജ്ഞാന സമ്പദ്‍വ്യവസ്ഥയ്ക്ക് അടിത്തറയിടുന്ന മറ്റെന്തെല്ലാം നടപടികളാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കി വരുന്നത്; വിശദമാക്കുമോ?
*127.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഒരു പ്രധാന ഘടകമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
രാത്രികാലങ്ങളിൽ ഉൾപ്പെടെ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിനും പുതിയ തരത്തിലുളള സിന്തറ്റിക് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനും പര്യാപ്തമായ എന്തെല്ലാം സംവിധാനങ്ങളാണ് മോട്ടോർ വാഹന വകുപ്പിനുളളതെന്ന് വിശദമാക്കുമോ;
( സി )
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്ന ഡ്രൈവർമാർക്കെതിരെ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ഡി )
നിയമവിരുദ്ധവും അപകടകരവുമായ രീതിയിൽ വാഹനമോടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും എന്തെല്ലാം മുന്‍കരുതല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
*128.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേരത്തിന്റെ വിലയിടിവിന് കാരണം എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നാളികേര വിലയിടിവ് തടയാൻ പ്രഖ്യാപിച്ച സംഭരണ പദ്ധതി നടത്തിപ്പിലെ അപര്യാപ്തത മൂലം കർഷകർക്ക് ഗുണഫലം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നാളികേരത്തിന്റെ താങ്ങുവില ഉയർത്തുന്നതിനും കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
അതത് പ്രദേശങ്ങളിലെ കൃഷി ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന തെങ്ങിൻ തൈകൾ കർഷകർ വാങ്ങിയാല്‍ മാത്രമേ അവരില്‍ നിന്ന് നാളികേരം സംഭരിക്കേണ്ടതുള്ളൂ എന്ന നിർദേശം നല്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*129.
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ന്യൂനതകൾ കണ്ടെത്തി പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ നിയോഗിച്ച സമിതികളുടെ റിപ്പോർട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ​മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മെച്ചപ്പെടുത്താനുളള നിർദേശങ്ങൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
അദ്ധ്യാപനത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഓരോ സർവകലാശാലകൾക്കും പ്രത്യേകം ചാൻസലർമാരെ നിയോഗിക്കാൻ ആലോചനയുണ്ടോ; സർവകലാശാലകളുടെ ഭരണ സമിതികളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*130.
ശ്രീമതി യു പ്രതിഭ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും കിഫ്ബി ഫണ്ടുള്‍പ്പെടെ ഉപയോഗിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും അക്കാദമിക നവീകരണത്തിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
ലക്ഷ്യബോധത്തോടെയുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി നാക് A++ അക്രെഡിറ്റേഷനോടെ കേരള സർവകലാശാലയ്ക്ക് രാജ്യത്തെ ഏറ്റവും മികച്ച പത്ത് സര്‍വ്വകലാശാലകളില്‍ ഒന്നാകാനും മറ്റ് സര്‍വ്വകലാശാലകള്‍ക്ക് മികച്ച ഗ്രേഡിംങ്ങോടെ ദേശീയ തലത്തില്‍ അഭിമാനമായ നേട്ടം കൈവരിക്കാനും സാധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ സാഹചര്യത്തിലും ഉന്നതവിദ്യാഭ്യാസ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതിന് ചിലർ ശ്രമിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തിലെടുത്തിട്ടുണ്ടോ;
( ഡി )
മാനവ വിഭവശേഷി വികസനം പൂര്‍ണ്ണ തോതില്‍ സാദ്ധ്യമാക്കുന്നതിന് എന്‍റോള്‍മെന്റ് റേഷ്യോ എഴുപത്തിയഞ്ച് ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ടോ; അതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*131.
ശ്രീ എം വിൻസെൻറ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ രാധാകൃഷ്ണപ്പിളള കേസില്‍ ഹൈക്കോടതി കേരളത്തിലെ സർവകലാശാലകൾ യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നോ;
( ബി )
പ്രസ്തുത വിധിയിൽ യു.ജി.സി. ചട്ടങ്ങള്‍ പാലിക്കാന്‍ യുണിവേഴ്സിറ്റിക്കും സർക്കാരിനും ചാന്‍സലർക്കും ബാധ്യതയുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത വിധി നിലനിൽക്കെ കേരള സാങ്കേതിക സര്‍വകലാശാല വി.സി. നിയമനങ്ങളിലടക്കം യു.ജി.സി. മാനദണ്ഡങ്ങൾ പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ?
*132.
ശ്രീ. എച്ച്. സലാം
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കുവാനും പരമ്പരാഗത കോഴ്സുകളെ കാലാനുസൃതമായി നവീകരിക്കാനും ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടോ;
( സി )
ഗവേഷണ ഫലങ്ങള്‍ നാടിന്റെ പുരോഗതിക്ക് ഉപയുക്തമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*133.
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഒരു ജ്ഞാന സമൂഹമായി പരിവര്‍ത്തനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമൂല നവീകരണത്തിനും ഏകീകരണത്തിനുമായി സർക്കാർ നടത്തുന്ന പ്രവര്‍ത്തനം വിശദമാക്കുമോ;
( ബി )
സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാനുവാദം നല്‍കിയിക്കുന്നത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വൈസ് ചാന്‍സലര്‍മാരെ ചാന്‍സലര്‍ ഏകപക്ഷീയമായി നിയമിക്കുന്നത് ജനാധിപത്യവും ശാസ്ത്രീയ ചിന്തയും യുക്തിചിന്തയും പ്രോത്സാഹിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കുകയെന്ന ലക്ഷ്യത്തിന് അനുഗുണമാകാനിടയില്ലെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
*134.
ശ്രീ എം നൗഷാദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലയെ തകര്‍ക്കുന്നതായി പറയപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനും 2011-16 കാലത്തെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനും വ്യത്യസ്തമായി കെ.എസ്.ആര്‍.ടി.സി.യെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ഈ സർക്കാർ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ച വിവരം അറിയിക്കാമോ; 2015-16-ൽ കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച ധനസഹായം എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യെ പ്രവര്‍ത്തന ലാഭത്തിലെത്തിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
ഇന്ധന വിലവര്‍ദ്ധനവ് കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തിക സ്ഥിതിയെ ഏത് തരത്തിൽ ബാധിക്കുന്നുവെന്ന് അറിയിക്കാമോ;
( ഡി )
വാഹനങ്ങളുടെ ശരിയായ വിനിയോഗം വര്‍ദ്ധിപ്പിച്ചുകൊണ്ടും റൂട്ടുകളുടെ ശരിയായ ഉപയോഗത്തിലൂടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മാനേജ്‌മെന്റ് സംവിധാനം ഫലപ്രദമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*135.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗം പരിഷ്കരിക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതികൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിർദേശങ്ങളിലൂടെ സർവകലാശാലാ പ്രവർത്തനങ്ങളിലും പരീക്ഷാരീതികളിലും വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങൾ വ്യക്തമാക്കുമോ;
( സി )
പരീക്ഷകൾ, പരീക്ഷാഫലം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനാവകാശ നിയമം നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
*136.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന ആശ്വാസ കിരണം പദ്ധതി മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
സഹായ വിതരണം മുടങ്ങുന്നത് പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഇപ്പോള്‍ ആരെയൊക്കെയാണ് ഗുണഭോക്താക്കളായി ചേര്‍ത്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതി അട്ടിമറിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നറിയിക്കുമോ;
( ഡി )
അനര്‍ഹരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ ധനസഹായം നിഷേധിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*137.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കൊളോക്വിയം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; തീരുമാനങ്ങള്‍ വിശദമാക്കുമോ;
( ബി )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നൂതന കോഴ്സുകളും നാലുവര്‍ഷ ബിരുദവും കോണ്‍സ്റ്റിറ്റ്യുവന്റ് കോളേജുകളും തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ്ണ പരിഷ്കരണത്തിലൂടെ വിജ്ഞാന സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളുമായി ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പ്രസ്തുത ലക്ഷ്യത്തിന് തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇത്തരം പ്രവർത്തനങ്ങൾ സര്‍ക്കാരിന്റെ ഗതിവേഗത്തെ ബാധിക്കുമോയെന്ന് വ്യക്തമാക്കുമോ?
*138.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസത്തിനായി സംസ്ഥാനത്ത് നിന്നും ഓരോ വർഷവും മുപ്പതിനായിരത്തിൽ അധികം പേർ വിദേശത്ത് പോകുന്നുവെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
വിദേശത്ത് നിന്നുള്ള ​​വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്ന കോഴ്സുകളും പാർട്ട്ടൈം ജോലി ചെയ്ത് പഠനം നടത്താനുളള സാഹചര്യവും ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഡി )
എങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*139.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ മിഷൻ സാമ്പത്തിക സഹായം നൽകി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നൽകാമോ;
( ബി )
ആശ്വാസകിരണം, സമാശ്വാസം, സ്നേഹപൂർവ്വം, സ്നേഹസ്പർശം, വി കെയർ എന്നീ പദ്ധതികളുടെ സാമ്പത്തിക സഹായം നിലച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകാമോ;
( സി )
സാമൂഹ്യസുരക്ഷാ മിഷന് അനുവദിച്ച ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ പേരിൽ വകമാറ്റിയതാണ് പ്രസ്തുത പദ്ധതികളുടെ ധനസഹായം നിലയ്ക്കാനുള്ള കാരണം എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള സർക്കാരിന്റെ ഏജൻസിയായി മെഡിക്കൽ സർവീസസ് കോർപ്പറേഷനെ തെരെഞ്ഞെടുത്ത ശേഷവും സാമൂഹ്യസുരക്ഷാ മിഷൻ കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കുമോ;
( ഇ )
സാമൂഹ്യസുരക്ഷാ മിഷൻ സാമ്പത്തിക സഹായം നൽകി വരുന്ന പദ്ധതികൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
*140.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇലക്ട്രിക്‌ ബസുകള്‍ വാങ്ങുന്നതിനും മറ്റ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*141.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് കടബാദ്ധ്യത മൂലം ദുരിതത്തിലാകുന്ന കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
കര്‍ഷകരുടെ ക്ഷേമത്തിനും സാമ്പത്തിക പുരോഗതിയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള നൂതന പദ്ധതികള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
*142.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക മേഖലയുടെ പ്രധാന ഉല്പന്നമായ സ്വാഭാവിക റബ്ബറിന്റെ വില തകർച്ച കാർഷിക മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
റബ്ബറിന്റെ വില തകര്‍ച്ച കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും സംരക്ഷണ പ്രതിരോധ നടപടികൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
റബ്ബർ ഇറക്കുമതി നിയന്ത്രണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ വിലത്തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ഒരു കിലോയ്ക്ക് ഇരുന്നൂറ്റിയമ്പത് രൂപ എന്ന സഹായ പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
വൻതോതിൽ ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനത്തിൽ നിന്ന് ഉയർത്തുക, ഡബ്ല്യു.റ്റി.ഒ. കരാറിൽ വില തകർച്ച, തൊഴിൽ നഷ്ടം എന്നീ കാരണങ്ങൾ ഉയർത്തി ഇറക്കുമതി തടഞ്ഞ് കർഷകരെ സംരക്ഷിക്കാൻ സംരക്ഷണ ചുങ്കം ചുമത്താൻ അനുവദിച്ചിട്ടുള്ളതിനാൽ ആയത് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
കർഷകർക്ക് അടിയന്തര സഹായം എന്ന നിലയിൽ നിലവിലുള്ള നൂറ്റി എഴുപത് രൂപ വിലസഹായ പദ്ധതി നടപ്പിലാക്കാൻ വേണ്ട തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
*143.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്രമാതീതമായ വാഹനപ്പെരുപ്പവും ശരിയായ ഡ്രൈവിംഗ് സംസ്കാരത്തിന്റെ അഭാവവുമാണ് റോഡപകടങ്ങള്‍ക്ക് മുഖ്യകാരണമെന്നതുകൊണ്ട് പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും ഗതാഗത നിയമലംഘനം കര്‍ശനമായി തടയുന്നതിനും നടപടി സ്വീകരിച്ചു വരുന്നുണ്ടോ;
( ബി )
ഗതാഗത സംവിധാനം അപകടരഹിതവും കാര്യക്ഷമവുമാക്കുന്നതിന് ഏകീകൃത ട്രാഫിക് മാനേജ്‍മെന്റ് സംവിധാനം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ആഡംബര ബസുകളും സ്വകാര്യ ആഡംബര വാഹനങ്ങളും നടത്തുന്ന നിയമലംഘനങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നു എന്നതുകൊണ്ട് അവ കര്‍ശനമായി തടയാന്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുമോ; ഓപ്പറേഷന്‍ ഫോക്കസ്-3 കാര്യക്ഷമമായി തുടരുന്നുണ്ടോ എന്ന് അറിയിക്കുമോ;
( ഡി )
പൊതുഗതാഗത വാഹനങ്ങളെ ജി.പി.എസ്. സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നത് ഫലപ്രദമാക്കാന്‍ ഇടപെടല്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
*144.
ശ്രീ എം മുകേഷ്
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെെസ് ചാന്‍സലര്‍ നിയമനം ചാന്‍സലറുടെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകുന്നത് പ്രസ്തുത മേഖലയ്ക്ക് ഹാനി വരുത്തുമെന്ന കാര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
ഉന്നതവിദ്യാഭ്യാസ രംഗത്ത് യു.ജി.സി. ചെയര്‍മാന്‍ അധികാരപരിധിക്ക് അതീതമായ ഇടപെടല്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം ഇടപെടല്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കും എന്നതിനാല്‍ ഇത്തരം നീക്കങ്ങളെ നിയമപരമായും ജനകീയമായും നേരിടാന്‍ നടപടിയെടുക്കുമോ; വ്യക്തമാക്കുമോ;
( സി )
ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ നടത്തിയ കൊളോക്വിയത്തില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങള്‍ അറിയിക്കാമോ; അവ പരിഗണിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിനായുള്ള കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്മേൽ തുടര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*145.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കൃഷിയിടങ്ങളില്‍ പുതുതായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് വാര്‍ഡുകളിലും പുതിയ കൃഷിയിടങ്ങളില്‍ കൃഷി നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
തരിശു ഭൂമിയില്‍ കൃഷി കൂട്ടായ്മകൾ വഴി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ എത്രത്തോളം വിജയകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കുന്നതിനും ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
*146.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസത്തിനായി ധാരാളം വിദ്യാർത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോകുന്ന സാഹചര്യത്തില്‍ കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കി മാറ്റാന്‍ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി അടിയന്തരമായി അനുമതി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*147.
ശ്രീ വി ജോയി
ശ്രീ. ആന്റണി ജോൺ
ശ്രീ എം നൗഷാദ്
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയ്ക്കും നവീകരണത്തിനുമുതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വീകരിച്ചുവരുന്ന നടപടികളെന്തെല്ലാമെന്നും തുടര്‍ ഗവേഷണത്തിന് ഫെല്ലോഷിപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
( ബി )
കേരള സര്‍വകലാശാലയില്‍ അന്തര്‍ ദേശീയ പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ മേഖലകളിലാണ് പഠന സൗകര്യമൊരുക്കുന്നത്; വിശദാംശം നല്‍കുമോ?
*148.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശ്വാസ കിരണം പദ്ധതി നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരം പ്രതിമാസം നല്‍കുന്ന തുകയെത്രയെന്നും നിലവില്‍ എത്ര മാസത്തെ തുക കുടിശികയുണ്ടെന്നും അറിയിക്കുമോ;
( സി )
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍‍സി എന്നീ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവരെ പരിചരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന പ്രസ്തുത ധനസഹായം കുടിശിക സഹിതം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
*149.
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ യു.ജി.സി. നിയമം പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും വൈസ് ചാൻസലർക്ക് സ്ഥാനം ഒഴിയേണ്ടതായി വന്നിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വൈസ് ചാൻസലർമാരുടെ നിയമനത്തിന് ഒന്നിലേറെ പേരുകൾ നൽകണമെന്ന യു.ജി.സി. ചട്ടം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
*150.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹനങ്ങളുടെ അമിത വേഗത തടയുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണുളളത്; അമിത വേഗത തടയാൻ നിലവിലുളള സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
അമിതമായ പലവിധ ശബ്ദമുളള ​ഹോണുകളും പല നിറത്തിലുളള ആഡംബര ലൈറ്റുകളും ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ;
( സി )
നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെയും ​​​ഡ്രൈവർമാർക്കെതിരെയും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.