UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





 
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
284.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസംസ്കരണ മേഖലയില്‍ കേരളത്തിനുള്ള വളര്‍ച്ചാ സാധ്യതകളും തൊഴില്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി ഭക്ഷ്യസംസ്കരണ നയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭക്ഷ്യസംസ്കരണ വ്യവസായത്തിന്റെ വളര്‍ച്ച സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും പ്രയോജനപ്പെടുത്തുന്നതിനുമായി ഭക്ഷ്യസംസ്കരണ നയം രൂപീകരിച്ച് നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
285.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ ഓണക്കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായി എത്ര കോടി രൂപ ചെലവഴിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഭക്ഷ്യക്കിറ്റിൽ ഉൾപ്പെട്ടിട്ടുള്ള സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്തെല്ലാം; ആരിൽ നിന്നെല്ലാമാണ് സാധനങ്ങൾ വാങ്ങിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
286.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്‍കാമോ?
287.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തില്‍ വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള വിവരം വ്യക്തമാക്കാമോ; ആയതിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
288.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്; മലപ്പുറം ജില്ലയില്‍ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അവ ആരംഭിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
289.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള റേഷന്‍ കടകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കെ-സ്റ്റോറുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
290.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; അപേക്ഷകളിൽ സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ;
( സി )
സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് നല്‍കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് ർഅറിയിക്കാമോ?
291.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തൃശ്ശൂര്‍ ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡുകളുടെ കണക്ക് മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കെെവശം വച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കാര്‍ഡുകളെത്രയെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
292.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലയളവ് മുതൽ നാളിതുവരെ കാര്‍ത്തികപ്പള്ളി, മാവേലിക്കര സപ്ലെെ ഓഫീസുകളുടെ പരിധിയില്‍ അനര്‍ഹരായ എത്രപേരെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമാേ?
293.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ നിലവിൽ എത്ര റേഷൻ കടകളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിൽ പ്രവർത്തിക്കാതെ കിടക്കുന്ന റേഷൻ കടകൾ ഉണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത താലൂക്കിൽ പുതിയ റേഷൻ കടകൾ അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
294.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍കട എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സേവനം എവിടെയൊക്കെ ലഭ്യമാണെന്ന് അറിയിക്കാമോ;
( ബി )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എത്ര റേഷന്‍ കടകള്‍ പ്രസ്തുത രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇല്ലെങ്കിൽ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ?
295.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മീഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തുക അടിയന്തരമായി നൽകണമെന്ന ബഹു. ഹൈക്കോടതി വിധി വന്ന് മാസങ്ങൾ പിന്നിട്ടിട്ടും ആയത് നൽകാത്തത്തിന്റെ കാരണം വിശദമാക്കാമോ; കുടിശ്ശിക തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതിന് റേഷൻ വ്യാപാരികളെ വീണ്ടും ചുമതലപ്പെടുത്തുമ്പോൾ അവർക്ക് നൽകാനുള്ള കമ്മീഷൻ തുക എത്രയും വേഗം വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമോ?
296.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പല കരണങ്ങളാല്‍ താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍കടകളുടെ ലൈസന്‍സ് പുനസ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
297.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേന്നി മണ്ഡലത്തില്‍ അനുവദിച്ചിരിക്കുന്ന കെ-സ്‍റ്റോറുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമാേ?
298.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പതിവ് റേഷൻ ഉല്‍പ്പന്നങ്ങൾക്ക് പുറമെ റേഷൻ കടകള്‍ വഴി മറ്റ് പലവ്യജ്ഞനങ്ങളും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
റേഷൻ കടകളിലൂടെ മറ്റെന്തെല്ലാം സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം നൽകുമോ?
299.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയതായി റേഷന്‍കട അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പുതിയതായി റേഷന്‍കട അനുവദിക്കുന്നതിനായി മുന്നാരാജ്, മുതുവാന പി.ഒ., പയ്യോളി സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
300.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കൂടുതല്‍ റേഷന്‍കടകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
301.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-പോസ് മെഷീനുകളുടെ ഗുണനിലവാരത്തകര്‍ച്ച കാരണം റേഷന്‍ വിതരണം മുടങ്ങുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം മെഷീനുകള്‍ വാങ്ങിയ സമയത്ത് വേണ്ടത്ര പരിശോധനകള്‍ നടത്താത്തതാണോ കാരണമെന്ന് കരുതുന്നുണ്ടോ;
( സി )
പ്രസ്തുത മെഷീന്റെ ഓര്‍ഡര്‍ നല്‍കിയത് ഏത് കമ്പനിക്കാണ്; പ്രസ്തുത കമ്പനിയുമായി എ.എം.സി. നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര വര്‍ഷത്തേക്കാണ്;
( ഡി )
ഇ-പോസ് മെഷീനുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിലവില്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചു വരുന്നു; വിശദമാക്കാമോ?
302.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കട ലൈസന്‍സുള്ള വ്യാപാരി ടിയാളുടെ കടയുടെ എത്ര ദൂരപരിധിയില്‍ എപ്പോഴുമുണ്ടാകണമെന്നാണ് വ്യവസ്ഥചെയ്തിരിക്കുന്നത്;
( ബി )
വിദേശത്തേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ ലൈസെൻസിക്ക് യാത്ര ചെയ്യണമെങ്കില്‍ അനുവാദം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത യാത്ര ചുരുങ്ങിയ കാലയളവിലേയ്ക്കാണെങ്കിലും ലൈസന്‍സി പോകുമ്പോഴും തിരികെ വരുമ്പോഴും സ്റ്റോക്ക് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉദ്യോഗസ്ഥ സംവിധാനം മുഴുവന്‍ പ്രയത്നിക്കേണ്ട സാഹചര്യം നിലവിലുണ്ടോ;
( ഡി )
ഇത്തരം അധ്വാനം കുറയ്ക്കുന്നതിന് നിലവില്‍ റേഷന്‍ കടകളില്‍ ജോലിചെയ്യുന്നതും സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെരിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ സെയില്‍സ്‍മാന്‍മാര്‍ക്ക് ഓതറൈസേഷന്‍ നല്‍കി റേഷന്‍കടകള്‍ അത്രയും കാലം പ്രവര്‍ത്തിക്കത്തക്ക വിധത്തില്‍ നിയമഭേദഗതിക്ക് നടപടി സ്വീകരിക്കാമോ?
303.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയില്‍ ഭക്ഷ്യ പാെതു വിതരണത്തിന്റെ ഭാഗമായി പുതുതായി റേഷന്‍കടകൾ അനുവദിക്കുന്നതിനും നിലവിലുള്ളവ മാറ്റി സ്ഥാപിക്കുന്നതിനുമായി എത്ര അപേക്ഷകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( ബി )
റേഷന്‍ കടകളിലൂടെ എ.പി.എൽ. വിഭാഗത്തിന് ഏതാെക്കെ മാസങ്ങളിലാണ് മണ്ണെണ്ണ അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമാേ?
304.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഗതിമന്ദിരങ്ങള്‍ക്കും ‌അനാഥാലയങ്ങള്‍ക്കും സൗജന്യ നിരക്കില്‍ അനുവദിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
305.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനാഥാലയങ്ങ‍ള്‍, അഗതിമന്ദിരങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സൗജന്യ ഭക്ഷ്യ വിതരണം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഇവർക്ക് ഭക്ഷ്യധാന്യങ്ങള്‍ ജൂലൈ മാസം മുതല്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
സ്പെഷ്യല്‍ സ്കൂളുകളിലും സൗജന്യ ഭക്ഷ്യ വിതരണം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ; ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
306.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും സാധാരണയായി ഒരു കുടുംബത്തില്‍ ഒരു മാസം വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ എന്തൊക്കെയാണെന്ന വിവരം ഓരോ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ ഒരു വര്‍ഷമായി ഏതെങ്കിലും സാധനങ്ങള്‍ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്പെഷ്യല്‍ ആയി വിതരണം ചെയ്യുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്നും വിതരണം ചെയ്യുന്നതെപ്പോഴാണെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
307.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പൊന്നാനി മണ്ഡലത്തില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
308.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഗതി-അനാഥ മന്ദിരങ്ങള്‍, വൃദ്ധ സദനങ്ങള്‍, കോണ്‍വെന്റുകള്‍, ബാലഭവനങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള സൗജന്യ നിരക്കിലെ റേഷന്‍ വിതരണം നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം സ്ഥാപനങ്ങളിലേക്ക് വര്‍ഷങ്ങളായി നടത്തിവന്നിരുന്ന സൗജന്യ റേഷന്‍ വിതരണം നിര്‍ത്തലാക്കുവാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സൗജന്യ നിരക്കിലെ റേഷന്‍ വിതരണം പെട്ടെന്ന് നിര്‍ത്തിയതുമൂലം കോതമംഗലം മണ്ഡലത്തിലെയടക്കം ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇവര്‍ക്കുള്ള സൗജന്യനിരക്കിലുള്ള റേഷന്‍ വിതരണം പുനരാരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
309.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
റേഷൻകടകൾ വഴി കുത്തരി, പുഴുക്കലരി, പച്ചരി എന്നിവ വിതരണം ചെയ്യുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
( സി )
റേഷൻ കടകൾ വഴി കുത്തരി കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
310.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിനും വിപണിയില്‍ ഇടപെടുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
311.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ 1 മുതൽ നാളിതുവരെ അരി, പലവ്യഞ്ജനങ്ങൾ, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, വെളിച്ചെണ്ണ എന്നിവയുടെ പൊതു വിപണിയിലെ വിലയും സപ്ലൈകോ ഔട്‍ലെറ്റുകളിലെ വിലയും ഓരോ മാസവും ഒന്നാം തീയതി അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
312.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ലെ ഓണത്തോടനുബന്ധിച്ച് സർക്കാർ നൽകുന്ന ഓണകിറ്റിലെ തുണിസഞ്ചി സപ്ലൈകോ ഏത് കമ്പനിയിൽ നിന്നും എത്ര രൂപ നിരക്കിലാണ് വാങ്ങുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിക്ക് എത്ര രൂപ ഇതിനോടകം നൽകി; എത്ര രൂപ നൽകാനുണ്ട്; തുണിസഞ്ചി വാങ്ങുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചിരുന്നുവോ; വ്യക്തമാക്കാമോ;
( സി )
തുണിസഞ്ചി വാങ്ങുന്നതിന് ടെൻഡറിൽ ഏതൊക്കെ കമ്പനികൾ പങ്കെടുത്തു; ഇവർ ഓരോരുത്തരും രേഖപ്പെടുത്തിയ തുക എത്രയാണ്; എന്നിവ വിശദമാക്കാമോ;
( ഡി )
ടെൻഡർ ലഭിച്ച കമ്പനിയുമായി തുണിസഞ്ചി വാങ്ങുന്നതിന് ഉണ്ടാക്കിയ കരാറിന്റെ വിശദാംശം ലഭ്യമാക്കാമോ; ഒരു തുണിസഞ്ചിക്ക് സർക്കാരിൽ നിന്നും എത്ര രൂപയാണ് സപ്ലൈകോ ഈടാക്കുന്നത് എന്ന് വ്യക്തമാക്കാമോ?
313.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടകളില്‍ വാതില്‍പ്പടി വിതരണത്തിനായി ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് സിവില്‍സപ്ലൈസ് വകുപ്പിന് സ്വന്തമായി എത്ര ഗോഡൗണുകള്‍ ഉണ്ടെന്നും സപ്ലൈകോ വഴി എത്ര ഗോഡൗണുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും അവയ്ക്ക് വാടകയിനത്തില്‍ പ്രതിമാസം എത്ര തുക ചെലവാക്കുന്നുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഗോഡൗണുകള്‍ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന വിധത്തില്‍ ശാസ്ത്രീയമായി നിര്‍മിക്കപ്പെട്ടിട്ടുള്ളതാണോയെന്ന പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ എത്ര ഗോഡൗണുകളാണ് അത്തരത്തിൽ നിർമിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്;
( സി )
ഗോഡൗണുകള്‍ ശാസ്ത്രീയമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് അവിടങ്ങളില്‍ നിയമം അനുശാസിക്കുന്ന വിധം ഗോഡൗണുകള്‍ നിര്‍മിച്ചാല്‍ വാടകയിനത്തില്‍ ചെലവാകുന്ന വന്‍ തുക ലാഭിക്കാന്‍ കഴി‍യുമെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ?
314.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട്‍ലെറ്റുകളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിശദാംശം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും ഉപഭോക്താവിന് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം വിലയിരുത്തി അധികാരികളെ അറിയിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സപ്ലൈകോ വില്പനശാലകളിലെ സ്റ്റോക്ക്, സെയില്‍സ്, പര്‍ച്ചേയ്സ് എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാന, ജില്ലാ, താലൂക്ക് തല വിജിലന്‍സ് കമ്മിറ്റികള്‍, റേഷന്‍കട തലത്തിലുള്ള വിജിലന്‍സ് കമ്മിറ്റികള്‍ എന്നിവ പുന:സംഘടിപ്പിച്ചിട്ടുണ്ടോ; ഇവയുടെ പ്രവര്‍ത്തനം വിശദമാക്കാമോ?
315.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നഗരസഭയില്‍ റവന്യൂ ടവറിന് സമീപം ഹൗസിംഗ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലത്ത് സിവില്‍ സപ്ലൈസ് ഗോഡൗണ്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
316.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25 കിലോയ്ക്ക് മുകളിലുള്ളവയ്ക്ക് ഇളവു നല്‍കിക്കൊണ്ട്, ചെറുകിടയായി പാക്കറ്റുകളിലാക്കി വില്പന നടത്തുന്ന നിത്യോപയോഗ സാധനങ്ങള്‍ക്കുമേല്‍ ജി.എസ്‍.റ്റി. ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ വിലവര്‍ദ്ധനവിന് കാരണമായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സപ്ലൈകോ അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ പാക്കറ്റുകളിലാക്കിയാണ് വിപണനം നടത്തുന്നതെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ടോ;
( സി )
പൊതുമാര്‍ക്കറ്റിലെ വില നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ 14 ഇനം (ആദ്യഘട്ടത്തില്‍ 13 ഇനം) അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയില്ലെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അത് ഇപ്പോഴും തുടർന്ന് വരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പൊതുമാര്‍ക്കറ്റിലെ വില നിയന്ത്രണത്തിന് സപ്ലൈകോ നടത്തുന്ന വിപണി ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടോ?
317.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2015 മുതല്‍ 2022 വരെ അളവ്-തൂക്ക ഉപകരണങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ചാര്‍ജ്ജ് ചെയ്ത കേസുകളുടെ എണ്ണവും പിഴ തുകയും വിശദമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ നടത്തിയ അളവ്-തൂക്ക ഉപകരണ പരിശോധനകളുടെ വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.