UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 6th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2224.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.വി.അൻവർ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ലൈഫ് മിഷന്റെ രണ്ടാം ഘട്ടം സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിനായി ജനകീയ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുന്നതിന് ആരംഭിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
2225.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ജനോപകാരപ്രദമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇത്തരം ജനകീയ ഹോട്ടലുകള്‍ പുരുഷ സ്വയം സഹായ സംഘങ്ങള്‍ക്ക് കൂടി അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
നിലവില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സബ്സിഡികള്‍ സമയബന്ധിതമായി ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
2226.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിലവിലുള്ളത്; എവിടെയെല്ലാമാണ് സ്വീവേജ്, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിലവിലുള്ളത്; ഓരോ മാലിന്യ പ്ലാന്റിലും പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും എവിടെയെല്ലാമാണ് പുതിയതായി മാലിന്യപ്ലാന്റുകള്‍ ആരംഭിച്ചത്; പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത പ്ലാന്റുകള്‍ ഏതെല്ലാമാണ്; പുതിയതായി ആരംഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്ലാന്റുകള്‍ ഏതെല്ലാമാണ്; തദ്ദേശസ്ഥാപനം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ഹരിതകര്‍മസേന വഴി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഏതുരീതിയിലാണ് സംസ്കരിക്കുന്നത്; ഹരിതകര്‍മസേന വഴി ശേഖരിച്ച മാലിന്യം സംസ്കരിക്കാന്‍ കഴിയാതെ റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് എന്ത് പരിഹാരമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങള്‍ക്ക് എത്ര തുക വീതമാണ് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്; അജൈവ മാലിന്യമില്ലാത്ത വീടുകളില്‍ നിന്നും തുക ഈടാക്കുന്നതിന് വ്യവസ്ഥയുണ്ടോ;
( ഇ )
ഹരിതകര്‍മസേന വഴിയുള്ള മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകളും ഉത്തരവുകളും എന്തെല്ലാമാണെന്ന് അറിയിക്കുമോ?
2227.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി ഇപ്പോൾ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഇതിനുവേണ്ടി എത്ര തുക ചെലവാക്കിയിട്ടുണ്ട്; അറിയിക്കുമോ;
( സി )
തെരുവുനായ ആക്രമണങ്ങള്‍ കുറയ്ക്കുന്നതിനും നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2228.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് പദ്ധതി ആരംഭിച്ചത് എന്ന് മുതലാണെന്നും നാളിതുവരെയായി എത്ര ആളുകള്‍ക്ക് വീട് അനുവദിച്ചുവെന്നും എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ആയതിന് എത്ര തുക ചെലവഴിച്ചുവെന്നും എത്ര എണ്ണമാണ് ഇനിയും പൂർത്തിയാക്കാൻ ബാക്കിയുള്ളതെന്നും ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ബി )
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അന്തിമ ലിസ്റ്റില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിലേക്കായുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ; രണ്ടാം ഘട്ടത്തിനായി എത്ര തുക ചെലവ് വരുമെന്നും ഈ തുക എപ്രകാരം കണ്ടെത്താൻ കഴിയുമെന്നും വിശദമാക്കുമോ?
2229.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകള്‍ ആറ്റുമണല്‍ ശേഖരിച്ച് നല്‍കിയിരുന്ന സംവിധാനം നിര്‍ത്തലാക്കിയിട്ട് എത്ര കാലമായെന്ന് വ്യക്തമാക്കാമോ;
( ബി )
ആറ്റുമണല്‍ യഥാസമയം നീക്കംചെയ്യാത്തതുമൂലം ചെറിയ മഴയില്‍പോലും കുട്ടനാട് പോലെയുള്ള പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഗ്രാമപഞ്ചായത്തുകളെക്കൊണ്ട് ആറ്റുമണല്‍ നീക്കം ചെയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഇപ്രകാരം മണല്‍ നീക്കം ചെയ്യേണ്ട പ്രദേശം ശാസ്ത്രീയമായി കണ്ടെത്തി അവ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2230.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യസംസ്ക്കരണ രംഗത്ത് സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികള്‍ ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതൊക്കെ മേഖലകളിലാണ് ഇത്തരം സംരംഭങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2231.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിനുകീഴില്‍ നടത്തുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തുക അനുവദിക്കുന്നതിനായി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ എത്ര തുകയാണ് കഴിഞ്ഞ 6 വര്‍ഷമായി ലഭ്യമാക്കിയിട്ടുള്ളതെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( സി )
കായിക വകുപ്പിനുകീഴില്‍ നടക്കുന്ന പ്രോഗ്രാമുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് തുക അനുവദിക്കുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമാക്കിയിട്ടുള്ളതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ?
2232.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് പദ്ധതിയിലേക്കുള്ള അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും അപ്പീല്‍ പരിശാേധിക്കുന്നതിനും എന്താെക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമാേ?
2233.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ ആരംഭിച്ച മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി എത്ര ഏക്കര്‍ ഭൂമി ലൈഫ് മിഷന് ലഭ്യമായിട്ടുണ്ട്;
( ബി )
ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ?
2234.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പ്ലാന്‍ ഫണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ നിന്നും കുറവുവരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ കുറവ് വരുത്തിയ തുക പിന്നീട് അനുവദിക്കുമോ; വിശദമാക്കാമോ?
2235.
ശ്രീ കെ ആൻസലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രീയ സംസ്കരണ പദ്ധതികള്‍ ഊര്‍ജിതമാക്കി നാല് വര്‍ഷത്തിനകം ശുചിത്വ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
ശുചിത്വ പരിപാലനത്തിന്റെയും മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡ് നല്‍കാന്‍ നിശ്ചയിച്ചിട്ടുണ്ടോ; ഇതിനായി നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും ഖരമാലിന്യ പരിപാലനം ഫലപ്രദമാക്കുന്നതിനായി പ്രത്യേകം എന്‍ജിനിയര്‍മാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
കെട്ടിടാവശിഷ്ട നിര്‍മാര്‍ജനത്തിന് പ്രത്യേകം സംസ്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2236.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനായി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം നടപ്പാക്കാന്‍ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി നടപ്പാക്കുന്നതിന് കുടുംബശ്രീയെ ഏല്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കുന്നതിനും തിരിച്ചറിയല്‍ ചിപ്പ് ഘടിപ്പിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
2237.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖരദ്രവ മാലിന്യനിര്‍മാര്‍ജനത്തിന് ഫലപ്രദവും സുസ്ഥിരവുമായ മാര്‍ഗങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്ന പദ്ധതികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പാലാ നിയോജകമണ്ഡലത്തിൽ തദ്ദേശസ്ഥാപനങ്ങള്‍ വഴിയുള്ള ഖരദ്രവ മാലിന്യനിര്‍മാര്‍ജനം കൃത്യമായി നടപ്പിലാകുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പാലാ നിയോജകമണ്ഡലത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി ഖരദ്രവ മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2238.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീയിലൂടെയുള്ള ലൈവ് ലിങ്കേജ് വായ്പ എത്ര കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
എത്ര കുടുംബശ്രീകള്‍ക്ക് ഈ വായ്പ ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഇത്തരം വായ്പകള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണം എങ്ങനെയാണെന്ന് നിരീക്ഷിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഗ്രാമീണ സമ്പദ്ഘടനയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി ഇത്തരം വായ്പകള്‍ ഉണ്ടാക്കിയ ചലനങ്ങള്‍ വിശദമാക്കാമോ?
2239.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് പദ്ധതി പ്രകാരം ഇതിനാേടകം എത്ര പേര്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കുമാേ;
( ബി )
ഇതില്‍ എത്ര ഭവന സമുച്ചയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2240.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നതിന് ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂവിസ്തൃതി, ജനസംഖ്യ, വാര്‍ഡുകളുടെ എണ്ണം ഇവയുടെ കാര്യത്തില്‍ വലിയതും ചെറിയതുമായ പഞ്ചായത്തുകളില്‍ ഉള്ള ഒരേപോലെയുള്ള സ്റ്റാഫ് പാറ്റേണ്‍ കാലഘട്ടത്തിനനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കാമോ?
2241.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ തകര്‍ന്ന, കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റം തൂക്ക് പാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി 17.08.2020-ല്‍ ഭരണാനുമതി നല്‍കിയെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
തമ്മാനിമറ്റം തൂക്ക് പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2242.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജകമണ്ഡലത്തില്‍ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ തോട്ടിലാക്കല്‍കണ്ട് തോടിന്റെ സംരക്ഷണത്തിനും വട്ടപ്പറമ്പ് കോളനി നിവാസികള്‍ക്ക് മെയിന്‍ റോഡില്‍ എത്താന്‍ പാടശേഖരം മുറിച്ച് കടക്കുന്നതിന് വേണ്ടിയും മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത വട്ടപ്പറമ്പ് തോട്ടിലാക്കല്‍കണ്ട് അതിര്‍ത്തി തോട് - ഇരിമ്പിളിയം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് അയച്ച കത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് അറിയിക്കുമോ; ഫയലിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2243.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ മുഖേന കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പട്ടാമ്പി നിയോജകമണ്ഡലത്തില്‍ ഗതാഗത യോഗ്യമല്ലാതെ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
2244.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലും മുഖ്യമന്ത്രിയുടെ ഗ്രാമീണ റാേഡ് പുനരുദ്ധാരണ പദ്ധതിയിലും ഉള്‍പ്പെടുത്തി, മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമാേ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍, നഗരസഭ ആസ്തി രേഖയില്‍ ഉള്ളത് പ്രകാരം പേരുകള്‍ രേഖപ്പെടുത്തി ഭരണാനുമതി പുതുക്കി നല്കുവാന്‍ നിര്‍ദേശിക്കപ്പെട്ടവ ഏതാെക്കെയെന്നും അവയ്ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടാേയെന്നും വിശദമാക്കുമാേ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി ലഭ്യമാക്കുമാേയെന്ന് അറിയിക്കാമോ?
2245.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം സി.ബി.കെ.എം. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തിക്ക് 2 കോടി രൂപ അടങ്കല്‍ തുകയില്‍ 20 ശതമാനം തുക അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് എന്തെല്ലാം നടപടികളാണ് കെെകൊണ്ടിട്ടുള്ളത് എന്ന് അറിയിക്കാമോ?
2246.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന നിധി, കാസർഗോഡ് വികസന പാക്കേജ്, വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതി, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി 2019 ഏപ്രിൽ മുതൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം പഞ്ചായത്ത്/നഗരസഭ തിരിച്ചു വിശദമാക്കാമോ;
( ബി )
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ?
2247.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ തിരുനെല്ലി 16-ാം ഡിവിഷനില്‍ ടെക്നിക്കല്‍ ഹൈസ്കൂളിന് സമീപമുള്ള എന്‍.എച്ച്-766 നോടും 3.5 സെന്റ് കോളനിയോടും ചേര്‍ന്നുള്ള നടവഴിയും നടവഴിയോട് ചേര്‍ന്നുള്ള പാലവും പൂര്‍ണ്ണമായും തകര്‍ന്നത് ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മഴയെത്തുടര്‍ന്ന് തോടിന്റെ ഇരുവശങ്ങളിലേക്ക് മണ്ണിടിഞ്ഞ് പ്രദേശവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ നടവഴിയും നടവഴിയോട് ചേര്‍ന്നുള്ള പാലത്തിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും തോടിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2248.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം പഞ്ചായത്തില്‍ ക്ലാര്‍ക്ക് ആയിരുന്ന കെ. എം. മക്കാര്‍ നാല് തവണ തുടര്‍ച്ചയായി 100% നികുതി പിരിവ് നടത്തിയതിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബഹുമതി കണക്കിലെടുത്ത് പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി സ്പെഷ്യല്‍ ഇൻക്രിമെന്റിന് ശിപാര്‍ശ ചെയ്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ശിപാര്‍ശയില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികള്‍ വിശദമാക്കാമോ;
( ഡി )
അപേക്ഷ പരിഗണിച്ച് അദ്ദേഹത്തിന് സ്പെഷ്യല്‍ ഇൻക്രിമെന്റ് ലഭ്യമാക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2249.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെ അംഗീകൃത തസ്തികകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ ജീവനക്കാരുടെ വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവ് നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2250.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. - ല്‍ ഉള്‍പ്പെടുത്തിയ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറപ്പറ്റപാലം പുനര്‍ നിര്‍മാണം ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സാങ്കേതികാനുമതി വെെകുന്നതിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കുമോ;
( സി )
സാങ്കേതികാനുമതി നല്‍കി എപ്പോള്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2251.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി ഗവ. വി‌.എച്ച്‌.എസ്‌.എസ്. ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ടോയ്‍ലറ്റ് നിര്‍മാണത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചുപിടിച്ചത് തിരികെ ലഭിക്കുന്നതിനായി സ്കൂള്‍ ഹെഡ്‍മാസ്റ്ററിന്റെ അപേക്ഷയിന്മേല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ടോയ്‍ലറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഏജന്‍സിക്ക് പണം നല്‍കാനാകാതെ സ്കൂള്‍ അധികൃതര്‍ ബുദ്ധിമുട്ടുന്ന കാര്യം പരിഗണിച്ച് സര്‍ക്കാര്‍ തിരിച്ചെടുത്ത തുക സ്കൂളിന് തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2252.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നാളിതുവരെ മലപ്പുറം മണ്ഡലത്തിൽ അനുവദിച്ച പദ്ധതികളുടെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇവ പൂർത്തീകരിക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( സി )
മങ്ങാട്ടുപുലം - ഹാജിയാർപള്ളി തൂക്കുപാലം പുനർ നിർമാണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഫണ്ട് അനുവദിക്കുവാനും ഭരണാനുമതി നൽകുവാനും നടപടികൾ സ്വീകരിക്കുമോ;
( ഡി )
05.11.2020 തീയതിയിലെ G.O.(MS)No. 166/2020/LSGD നമ്പർ ഉത്തരവ് ഭേദഗതി ചെയ്ത് കോഡൂർ പഞ്ചായത്തിലെ വാർഡ് 17-ലെ മൈത്രി നഗർ ശ്മശാനം ഗ്രാമീണ റോഡിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. യുടെ 31.11.2021 -ലെ കത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഇ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പുതിയ പ്രൊപ്പോസലുകൾക്ക് അംഗീകാരം നൽകുന്നുണ്ടോ; വിശദാംശം നൽകുമോ?
2253.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് എത്ര വര്‍ഷം ആയെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ കാലയളവില്‍ നിരവധി ഭാരമേറിയ വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന ഗോശ്രീ പാലങ്ങളുടെ ബലക്ഷമത പരിശോധന നടത്തിയിട്ടുണ്ടോ;
( സി )
ഈ പാലങ്ങളുടെ അറ്റകുറ്റപണികള്‍ ആരാണ് നിര്‍വഹിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സമയബന്ധിതമായ അറ്റകുറ്റപണികളും കേടുപാടുകളും നിര്‍വഹിക്കുന്നതിനായി ജിഡക്ക് എഞ്ചിനീയറിംഗ് വിഭാഗം ഇല്ലാതിരുന്നിട്ടും നാളിതുവരെ പ്രസ്തുത പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറാതിരുന്നതിന് കാരണം വ്യക്തമാക്കാമോ;
( ഇ )
ഗോശ്രീ പാലങ്ങളുടേയും അനുബന്ധ അപ്രോച്ച് റോഡുകളുടേയും ശോചനീയാവസ്ഥ കണക്കിലെടുത്ത് ജിഡ ജനറല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം പ്രസ്തുത പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറാനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( എഫ് )
പ്രസ്തുത പാലങ്ങളും അനുബന്ധ അപ്രോച്ച് റോഡുകളും എപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2254.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 5 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 5 ലക്ഷം രൂപയും സാമൂഹ്യനിതി വകുപ്പില്‍ നിന്ന് 2 ലക്ഷം രൂപയും വകയിരുത്തി നിര്‍മാണം ആരംഭിച്ച വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ കടമക്കുടി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലെ 6-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നിര്‍മാണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് ഷെയറായി സംസ്ഥാന തൊഴിലുറപ്പ് മിഷനില്‍ തുക അടവാക്കി പണി ആരംഭിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് നല്‍കിയ ഫണ്ട് റിക്വസ്റ്റ് അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍മാണ പ്രവ്യത്തികൾ പൂര്‍ത്തികരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2255.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തുകളിലേക്ക് കെെമാറ്റം ചെയ്തുകിട്ടിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ എണ്ണവും അതില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഏതെല്ലാമാണെന്നും എത്രകാലമായി ഒഴിഞ്ഞ് കിടക്കുന്നു എന്നും തസ്തിക തിരിച്ച് പഞ്ചായത്ത് തലത്തില്‍ വിവരം ലഭ്യമാക്കാമോ?
2256.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ നിയോജകമണ്ഡലത്തില്‍ വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകൾ കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓണത്തിനു മുൻപായി കുടിശ്ശികയുള്ള സാമൂഹിക സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2257.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ എത്ര സ്കൂ്ളുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ അറിയിക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും അനുമതിയോടെ നിര്‍മാണം ആരംഭിക്കുന്ന സ്ക്കുള്‍കെട്ടിടങ്ങള്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
2258.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളാണ് തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, ഭരണാനുമതി തീയതി, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കുമോ?
2259.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
05.02.2020 ലെ 29/2020 ഉത്തരവ് പ്രകാരം 14,50,000/- രൂപയ്ക്ക് തദ്ദേശസ്വയംഭരണവകുപ്പ് ഭരണാനുമതി നല്‍കിയ മുളവുകാട് ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ 99-ാം നമ്പര്‍ അംഗനവാടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പ്രവര്‍ത്തന ടെണ്ടര്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രവര്‍ത്തന കാലാവധി എന്നാണ് അവസാനിക്കുന്നത്; കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നു വരെയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെ കാലാവധി അവസാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഭരണാനുമതി പുതുക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
2260.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലും മുഖ്യമന്ത്രിയുടെ ഗ്രാമീണ റാേഡ് പുരുദ്ധാരണ പദ്ധതിയിലും ഉള്‍പ്പെടുത്തി തഴക്കര ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമാേ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി നല്കിയവ, പൂര്‍ത്തീകരിച്ചവ, റദ്ദ് ചെയ്തതവ, റദ്ദ് ചെയ്യാനുള്ള കാരണം എന്നിവ വ്യക്തമാക്കുമാേ;
( സി )
അനുവദിച്ച റാേഡിനു പകരം നല്കിയ റാേഡുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടാേയെന്ന് വ്യക്തമാക്കുമാേ;
( ഡി )
തഴക്കര വാര്‍ഡ് 21 -ലെ കല്ലുമല ഐ.ടി.ഐ. റാേഡിനു പകരമായി നിര്‍ദ്ദേശിച്ച വാര്‍ഡ് 7 ഗുരുമന്ദിരം - പഴഞ്ചിറക്കുളം റാേഡിന് ഭരണാനുമതി ലഭ്യമാക്കുമാേ?
2261.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫേസ് 1, ഫേസ് 2 എന്നിവയിൽ ഉള്‍പ്പെട്ട റോഡുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഫേസ് 1 -ല്‍ ഉള്‍പ്പെട്ട റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഫേസ് 2 -വില്‍ ഉള്‍പ്പെട്ട റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
2262.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ സാംസ്‍കാരിക നിലയം നിര്‍മിക്കുന്ന പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിന് വേണ്ടിയുള്ള ഫയല്‍ എന്നാണ് എല്‍.എസ്.ജി.ഡി. ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ എത്തിയത്; വിശദാംശം ലഭ്യമാക്കാമോ?
2263.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.ആര്‍.ആർ.ഡി.എ.-ക്ക് കെ.എസ്.ആര്‍.ആര്‍.ഡി.എ. നല്‍കിയ നിര്‍ദേശ പ്രകാരം പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡുകള്‍ക്ക് 20 എം.എം പ്രീമിക്സ് കാര്‍പ്പെറ്റിന് പകരം കനം കുറഞ്ഞ ഉപരിതല ഡ്രസിംഗ് നടത്തുന്നത് മൂലം മഴക്കെടുതിയില്‍ റോഡുകള്‍ എളുപ്പത്തില്‍ തകരുന്ന അവസ്ഥയുണ്ടാകും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡുകള്‍ക്ക് ഉപരിതല ഡ്രസിംഗിന് പകരം 20 എം.എം പ്രീമിക്സ് കാര്‍പ്പെറ്റിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഇതിന് വരുന്ന അധിക ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
പി.എം.ജി.സി.വൈ. പ്രവൃത്തികളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകളില്‍ അനുവദിച്ചിട്ടുള്ള സൈഡ് ഡ്രെയിനുകള്‍, സി.ഡി. വര്‍ക്കുകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവയുടെ പ്രൊവിഷനുകള്‍ വളരെ പരിമിതമായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയത്തില്‍ പദ്ധതികള്‍ അനുവദിക്കുമ്പോള്‍ ആവശ്യമായ പ്രൊവിഷനുകള്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ; ഇതിന് വരുന്ന അധിക ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമോ എന്ന് വ്യക്തമാക്കുമോ?
2264.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം കുടുംബശ്രീക്ക് പ്ലാന്‍ഫണ്ട് ഇനത്തില്‍ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്;
( ബി )
പ്രത്യേക ജീവനോപാധിയായി അനുവദിച്ച തുക എത്രയെന്നും പ്ലാന്‍ ഫണ്ട് ഇനത്തില്‍ ചെലവഴിച്ച തുക എത്രയെന്നും അറിയിക്കാമോ;
( സി )
പ്രത്യേക ജീവനോപാധി പാക്കേജ് ഇനത്തില്‍ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍മാര്‍ക്ക് യാത്രാബത്ത അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ തുക വ്യക്തമാക്കുമോ?
2265.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ കാലവര്‍ഷത്തില്‍ ഗതാഗത യോഗ്യമല്ലാതായി തീര്‍‍ന്ന സംസ്ഥാനത്തെ നഗരസഭയുടേയും ത്രിതല പഞ്ചായത്തുകളുടേയും ഉടമസ്ഥതയിലുള്ള റോഡുകളുടെ പാച്ച് വര്‍ക്ക്, റീ ടാറിംഗ് ഉള്‍പ്പെടെയുള്ള പുനരുദ്ധാരണം നടത്തുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി നഗരസഭയുടേയും ത്രിതല പഞ്ചായത്തുകളുടേയും ഉടമസ്ഥതയിലുള്ള റോഡുകള്‍ പൊളിച്ച് കഴിഞ്ഞാല്‍‌ ആയത് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
2266.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മാണ പെര്‍മിറ്റിന് (വീട്) ബയോഗ്യാസ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
എത്ര വിസ്തീര്‍ണ്ണത്തിന് മുകളിലാണ് ബയോഗ്യാസ് നിര്‍ബന്ധമാക്കിയിട്ടുള്ളത്; വിശദവിവരം നല്‍കാമോ?
2267.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ നിയമസഭാമണ്ഡലങ്ങളിലും കുടുംബശ്രീ യൂണിറ്റുകള്‍ വഴി വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്നതിനായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുള്ള മുന്നൊരുക്കം നടത്തുന്നതിനും നല്ലയിനം പച്ചക്കറിതൈകള്‍, ജൈവവളം എന്നിവ ലഭ്യമാക്കുന്നതിനും ലഭിക്കുന്ന പച്ചക്കറികള്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാട്ടുവിപണിയിലുടെ വിറ്റഴിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനും മേല്‍നോട്ടത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമായി കൃഷി അനുബന്ധ വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് അക്ര‍ഡിറ്റ് ഓഫീസര്‍ ട്രെയിനിമാരായി താല്‍ക്കാലിക നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2268.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്തമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ രംഗത്തെ ഭരണ സംവിധാനത്തെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം നല്‍കാമോ;
( ബി )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിക്കുന്നതിലൂടെ അധികാര വികേന്ദ്രീകൃത പ്രക്രിയയേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ഏതെല്ലാം വിധത്തില്‍ ശക്തിപ്പെടുത്താനുകുമെന്ന് വിശദമാക്കാമോ?
2269.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് പഞ്ചായത്തില്‍ സബ്ട്രഷറി നിര്‍മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സ്ഥലം വിട്ട് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര സെന്റ് ഭൂമിയാണ് വിട്ടുനല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി കൈമാറുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സബ്ട്രഷറിയുടെ നിര്‍മാണത്തിനായി ഗ്രാമപഞ്ചായത്ത് നല്‍കിയ ഭൂമിയുടെ കൈമാറ്റ നടപടികള്‍ വേഗത്തിലാക്കാമോ?
2270.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മാണ ചട്ടം പ്രകാരം വീട് നിര്‍മിക്കുമ്പോള്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് എത്ര മീറ്റര്‍ അകലം പാലിക്കേണ്ടതുണ്ട് എന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ ചട്ടം പാലിക്കാതെ കെട്ടിടം നിര്‍മിച്ചാല്‍ എന്തെല്ലാം നടപടികളാണ് തദ്ദേശസ്വയംഭരണ സ്ഥാപനം സ്വീകരിക്കുന്നത്;വിശദമാക്കാമോ;
( സി )
അങ്ങനെ നിര്‍മിച്ച കെട്ടിടം ക്രമവത്കരിച്ച് നമ്പര്‍ ലഭിക്കുവാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ; വിശദ വിവരം ലഭ്യമാക്കാമോ?
2271.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് പഞ്ചായത്ത്‌ ഫണ്ട് വകയിരുത്തുന്നതിന് തടസ്സമുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പെയിൻ & പാലിയേറ്റീവിന് വേണ്ടിയുള്ള വാഹനങ്ങളുടെ തുടർപരിപാലനത്തിനും മറ്റുമായി പഞ്ചായത്ത് ഫണ്ടുകൾ വകയിരുത്തുന്നതിന് തടസ്സമുണ്ടോ; വിശദമാക്കാമോ?
2272.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എത്ര നഗരസഭകളുണ്ടെന്ന് വ്യക്തമാക്കാമോ; നഗരസഭകളിലെ ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ചും മുൻസിപ്പാലിറ്റി തിരിച്ചും വ്യക്തമാക്കാമോ;
( ബി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ എത്രയെന്നും എത്രകാലമായി ഒഴിഞ്ഞു കിടക്കുന്നുവെന്നും മുൻസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഏതെല്ലാം ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും എത്ര വർഷത്തെ സേവനത്തിന് ശേഷമാണ് സ്ഥലംമാറ്റിയതെന്നും മുൻസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ?
2273.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അരുവിക്കര മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ റോഡുകളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാത്ത പ്രവൃത്തികള്‍ ഉണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?
2274.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും എല്‍.ഇ.ഡി.യിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉന്നയിക്കുന്ന പരാതിയിന്മേല്‍ പ്രസ്തുത പദ്ധതിയുടെ നിര്‍വഹണത്തിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായിചുമതലപ്പെടുത്തിയ സംസ്ഥാന വൈദ്യൂതി ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2275.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഗ്രേഡ് നല്‍കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഗ്രേഡിംഗിന് മാനദണ്ഡങ്ങളായി തീരുമാനിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്നും ഗ്രേഡിംഗിന്റെ തരങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2276.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ധനകാര്യ കമ്മീഷന്റെ അവാര്‍ഡ് പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കേണ്ട സാമ്പത്തിക സഹായവും അതിന്റെ മാനദണ്ഡങ്ങളും വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നാളിതുവരെ നല്‍കിയ സാമ്പത്തിക സഹായം എത്രയെന്ന് വിശദമാക്കാമോ;
( സി )
സാമ്പത്തിക സഹായം കുറവ് വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
2277.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സര്‍വീസിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, വാഹന പുനരുദ്ധാരണ പ്രവൃത്തികള്‍ എന്നിവ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ പൊതു സര്‍വീസ് നിലവില്‍ വരുന്നത് വഴി പൊതുമരാമത്ത് വകുപ്പിനെ ആശ്രയിച്ച് കൊണ്ട് നിലവില്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍, സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എപ്രകാരം സാധിക്കുമെന്ന് വ്യക്തമാക്കുമോ?
2278.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതിയില്‍ വീടുകള്‍ക്ക് അപേക്ഷിച്ച തദ്ദേശീയ ജനത (എസ്.ടി.) വിഭാഗം കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്ളതിന്റെ പേരില്‍, അത്തരം അപേക്ഷകള്‍ നിരസിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ തദ്ദേശീയ ജനത അനുഭവിക്കുന്ന വിഷയങ്ങള്‍ പരിഗണിച്ച്, ലൈഫ് പദ്ധതിയില്‍ നിന്ന് ഇത്തരം കുടുംബങ്ങളെ ഒഴിവാക്കാതിരിക്കാന്‍ വകുപ്പ് ഇടപെടലുകള്‍ നടത്തുമോ?
2279.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഒരു ഗ്രാമപഞ്ചായത്തില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ മതി എന്നത് സംസ്ഥാനത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രാഥമിക വിലയിരുത്തലുകള്‍ വകുപ്പ് നടത്തിയിട്ടുണ്ടോ;
( ബി )
ഈ പരിഷ്കരണം മൂലം സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണം എത്രയായിരിക്കും?
2280.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയില്‍ എത്ര വിശ്രമകേന്ദ്രങ്ങളാണ് നിര്‍മിക്കുന്നതെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
മണ്ഡലം തിരിച്ച് ഇവയുടെ എണ്ണം ലഭ്യമാക്കാമോ;
( സി )
ഇവയുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
2281.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനും മയക്കുമരുന്നു ലോബികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും അവയ്ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി ഗ്രാമസഭകളെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കാമോ?
2282.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി വിപുലീകരിക്കുന്നതിന് ഇതിനാേടകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ?
2283.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഓണറേറിയം ഇപ്പോൾ എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മുഴുവൻ സമയ പ്രവർത്തനത്തിൽ ഏർപ്പെടുന്ന അംഗങ്ങൾക്ക് ഇപ്പോൾ നൽകുന്ന ഓണറേറിയത്തിൽ നിന്നും ന്യായമായ വർദ്ധനവ് വരുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2284.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം, 2022 ആഗസ്റ്റ് 20 വരെ എത്ര പേര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കിയതെന്ന് അറിയിക്കാമോ;
( സി )
എത്ര സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇതിനായി പരിശീലനം നല്‍കിവരുന്നു; വെളിപ്പെടുത്തുമോ;
( ഡി )
ഏതെല്ലാം മേഖലകളിലാണ് ഇപ്പോള്‍ വാതില്‍പ്പടി സേവനം നല്‍കുവാന്‍ ആലോചിക്കുന്നത്; വ്യക്തമാക്കുമോ;
( ഇ )
രണ്ടാംഘട്ടം എന്ന നിലയില്‍ ഏതൊക്കെ സേവനം ഇതിന്റെ പരിഗണനയില്‍ കൊണ്ടുവരുവാന്‍ കഴിയും; വിശദമാക്കാമോ?
2285.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര പഞ്ചായത്തിലെ മേരിഗിരി പോത്തുചാടി റോഡ് ശോച്യാവസ്ഥയില്‍ തുടരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നത് പരിഗണിക്കുമോ; വ്യക്തമാക്കുമോ?
2286.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിമാലിന്യ സംസ്കരണത്തിനായി നിലവില്‍ എത്ര പ്ലാന്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ;
( ബി )
എത്ര ടണ്‍ മാലിന്യമാണ് നിലവില്‍ പ്രതിമാസം സംസ്കരിക്കപ്പെടുന്നത്; വ്യക്തമാക്കുമോ;
( സി )
പുതുതായി സംസ്കരണ സംവിധാനം ഉണ്ടാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?
2287.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട നഗരങ്ങളിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കെെക്കാെണ്ടിട്ടുള്ളത്; വിശദമാക്കുമാേ;
( ബി )
ആയതിനായി ചെറുകിട സംസ്കരണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമാേ; വിശദമാക്കുമാേ;
( സി )
ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികളാണ് കെെക്കാെണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമാേ?
2288.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം ശുചിത്വ മിഷന്‍ നടപ്പിലാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ;
( ബി )
മാറിമാറി വരുന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ശുചിത്വ മിഷന്‍ പുനഃസംഘടിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കാമോ?
2289.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് /ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുള്ള സാഹചര്യത്തിൽ പഞ്ചായത്ത് ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ ( പഞ്ചായത്തിലെ ജീവനക്കാരുടെ ഉൾപ്പെടെ ) ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സഞ്ചിതനിധിയിൽ നിന്നാണോ തദ്ദേശനിധിയിൽ നിന്നാണോ നൽകുന്നതെന്ന് വ്യക്തമാക്കാമോ? വിശദവിവരങ്ങൾ നൽകാമോ;
( സി )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വരവ് ചെലവുകള്‍ അക്കൗണ്ടിംഗ് രീതികളും സഞ്ചിത നിധിയും തദ്ദേശ നിധിയുമായി ബന്ധപ്പെടുത്തുന്നത് എപ്രകാരമാണെന്ന് അറിയിക്കാമോ;
( ഡി )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ സഞ്ചിത നിധിയിൽ നിന്നും ശമ്പളം ലഭിക്കുന്ന വിഭാഗം ജീവനക്കാർ, തദ്ദേശ നിധിയിൽ നിന്നും ശമ്പളം ലഭിക്കുന്ന വിഭാഗം ജീവനക്കാർ, എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കാമോ; വിശദ വിവരങ്ങൾ നൽകാമോ?
2290.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ കുന്നുംപുറം വാതക ശ്‍മശാനം നിര്‍മാണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്; അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഫയല്‍ നമ്പറും, നിലവിലെ സ്ഥിതിയും അറിയിക്കാമോ?
2291.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ/ബ്ലോക്ക് അംഗങ്ങളുടെ ഫണ്ടിൽ നിന്നും ആറ് മീറ്റർ വീതിയുള്ള റോഡുകൾക്ക് മാത്രമേ പണം അനുവദിക്കുവാൻ നിയമമുള്ളൂ എന്നത് ശരിയാണോ; വെളിപ്പെടുത്തുമോ;
( ബി )
മൂന്ന് മീറ്റർ വീതിയുള്ള ഗ്രാമീണ റോഡുകൾക്കും കൂടി ഈ ഫണ്ടിൽ നിന്ന് തുക അനുവദിക്കുവാൻ വേണ്ട നിയമ നടപടികൾ സ്വീകരിക്കുമോ?
2292.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കെ ആൻസലൻ
ശ്രീ. എ. രാജ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലെെഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇതില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം, കുടുംബങ്ങള്‍, ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവയുടെ വിശദാംശം നല്‍കാമോ;
( ബി )
കാലവര്‍ഷക്കെടുതി കാരണം യഥാസമയം ഗ്രാമ, വാര്‍ഡ് സഭകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗുണഭോക്തൃ പട്ടിക സമര്‍പ്പിക്കുന്നതിന് അവസരം നല്‍കിയിട്ടുണ്ടോ; എന്തെല്ലാം പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതെന്ന് വിശദമാക്കാമോ?
2293.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭര്‍ത്താവ് ഉപേക്ഷിച്ചതോ വിവാഹമോചനം നേടിയതോ ആയ 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് വിധവ പെന്‍ഷന് അര്‍ഹതയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ പുനര്‍വിവാഹം കഴിക്കുന്നതുവരെ മുന്‍കാലങ്ങളില്‍ അനുവദിച്ചുപോന്ന വിധവ പെന്‍ഷന്‍ നിലവില്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ പുനര്‍വിവാഹം ചെയ്യുന്നതുവരെ മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന വിധവ പെന്‍ഷന്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2294.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏകീകൃത വകുപ്പാക്കി ഉത്തരവിട്ട്, ബന്ധപ്പെട്ട ഓഫീസുകള്‍ ഏകീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ ഏകീകൃത ഓഫീസ് സംവിധാനം എന്നത്തേക്ക് പ്രാവര്‍ത്തികമാകുമെന്ന് അറിയിക്കാമോ?
2295.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം നിലവില്‍ വന്ന ലിസ്റ്റില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത അര്‍ഹതാ മാനദണ്ഡങ്ങളില്‍ പോരായ്മയുള്ളതായി പരാതിയുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക സമയബന്ധിതമായി ലഭ്യമാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹതപ്പെട്ട ഭവനരഹിതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു അവസരം കൂടി നല്‍കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
2296.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമുക്ത ഭടന്‍മാരുടെ വസ്തുനികുതി ഇളവിനായുള്ള അപേക്ഷകളിൽ വൈകി ലഭിച്ച അപേക്ഷകള്‍ സംബന്ധിച്ച് ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി, 1.04.2022-ലെ ആർ1. 21288/21 നമ്പർ പ്രകാരം തിരുവനന്തപുരം നഗരകാര്യ ഡയറക്ടര്‍ക്ക് അയച്ച കത്തിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചത്;
( ബി )
എന്തുകൊണ്ടാണ് ഇത്തരം കത്തുകളിന്മേൽ നടപടി സ്വീകരിക്കുവാന്‍ കാലതാമസം നേരിടുന്നത്; വിശദാംശം ലഭ്യമാക്കാമോ?
2297.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ ഒന്നാം വാര്‍ഷിക കര്‍മ്മപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ എത്ര വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി എന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ലൈഫ് പദ്ധതിയില്‍ ഇതുവരെ എത്ര വീടുകള്‍ നിര്‍മിച്ചുവെന്ന കണക്ക് ലഭ്യമാണെങ്കില്‍ അറിയിക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഏത്ര വീടുകള്‍ക്ക് നിര്‍മാണ അനുമതി ആയെന്ന് വ്യക്തമാക്കാമോ;
( ഡി )
രണ്ടാം ഘട്ടം ലൈഫ് പദ്ധതിയിലേക്ക് കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നതിന്റെ കണക്ക് ലഭ്യമാണോ; ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനുവേണ്ട മാര്‍ഗരേഖ തയ്യാറായിട്ടുണ്ടോ; ഇതില്‍ എത്ര പേര്‍ക്ക് ഭവന പദ്ധതിക്കായി അനുമതി ലഭിച്ചു എന്ന് വ്യക്തമാക്കാമോ?
2298.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് മരണമടയുന്നവർ, പരിക്ക് പറ്റുന്നവർ, തെരുവ് നായ്ക്കൾ മൂലമുണ്ടാകുന്ന വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർ എന്നിവരുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നുണ്ടോ;
( ബി )
എങ്കിൽ അത് സംബന്ധിച്ച 2020-21, 2021-22 വർഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുമോ?
2299.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സ്മാര്‍ട്ടാക്കാന്‍ പുതിയ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
2300.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽപ്പെട്ട കാഷ്വൽ സ്വീപ്പർമാർക്ക് സ്ഥിരമായി ശമ്പളം മുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവർക്ക് ഏത് മാസം വരെയുള്ള ശമ്പളമാണ് നൽകിയിട്ടുള്ളത്; ഇത് മുടങ്ങാതെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
2301.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പല മേഖലകളിലും വസ്തു ഇടപാടില്‍ കെ-റെറ രജിസ്റ്റേര്‍ഡ് ഏജന്റുമാർ കബളിപ്പിക്കപ്പെടുന്നതായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏജന്റുമാരെ സംരംക്ഷിക്കാനും അവർക്ക് ന്യായമായ സര്‍വീസ് ചാര്‍ജ്ജ് ലഭിക്കുന്നതിനും മറ്റും കെ-റെറ യില്‍ നിലവിൽ എന്തെങ്കിലും വ്യവസ്ഥകളുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ കെ-റെറ റീയല്‍ എസ്റ്റേറ്റ് ഏജന്റ് സര്‍ട്ടിഫിക്കറ്റുള്ള എത്ര വ്യക്തികളുണ്ട്; അവരുടെ പേരുവിവരം, ഫോണ്‍ നമ്പര്‍ എന്നിവ ജില്ല തിരിച്ച് നൽകാമോ;
( സി )
ഓരോ ഏജന്റുമാരും വര്‍ഷംതോറും കെ-റെറയിലേക്ക് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; പ്രസ്തുത ഏജന്റുമാരുടെ ക്ഷേമത്തിനായി പ്രത്യേക ഉത്തരവ് നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
2302.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2020-21, 2021-22 വർഷങ്ങളിൽ നായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റ എത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്;
( ബി )
ഇവരിൽ എത്രപേർക്ക് 2020-21, 2021-22 വർഷങ്ങളിൽ തദ്ദേശസ്വയം ഭരണ വകുപ്പിൽ നിന്നും ധനസഹായം നൽകിയിട്ടുണ്ട് ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചിട്ടുണ്ട്?
2303.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉറവിട മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണവും ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2304.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്സൈഡിന്റെ സാന്ദ്രത വർദ്ധനവ് മനുഷ്യജീവന് ഭീഷണിയായ സാഹചര്യത്തില്‍ ഇത് തടയുന്നതിന് എന്തെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത്‌ നടപ്പിലാക്കിയിരിക്കുന്നത്;
( ബി )
പ്രാദേശിക തലത്തില്‍ ഇത് തടയുന്നതിന് പദ്ധതികള്‍ നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍ ഇത്തരം പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പ്രാദേശിക തലത്തില്‍തന്നെ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
2305.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വയോജനങ്ങളുടെ ക്ഷേമത്തിനായി നീക്കിവെക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
വയോജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ.;
( സി )
വയോജനങ്ങളുടെ ക്ഷേമത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ.?
2306.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയെ ഗ്രേഡ് I കാറ്റഗറിയായി ഉയര്‍ത്തിയിട്ടും ഗ്രേഡ് I നഗരസഭയ്ക്ക് ആനുപാതികമായ തസ്തികയും സൗകര്യങ്ങളും നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ ഗ്രേഡ് I നഗരസഭയ്ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കാമോ?
2307.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍, പി.എം.ജി.എസ്.വൈ. (പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്ന കാര്‍ത്തികപള്ളി - വെമ്പുഴ റോഡിന്റെ നിര്‍വഹണ നടപടികള്‍ വൈകുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍വഹണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വകരിക്കുമോ?
2308.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കില നിര്‍മാണം ഏറ്റെടുത്ത് നടത്തുന്ന ഗവ. എച്ച്. എസ്. തോലന്നൂര്‍, ഗവ. എച്ച്. എസ്. എസ്. പെരിങ്ങോട്ടുകുറിശ്ശി, ഗവ. എച്ച്. എസ്. കല്ലിങ്കല്‍പ്പാടം എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മാണ പ്രവൃത്തികളില്‍ കാലതാമസം വന്നുചേര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
ഇത് സംബന്ധിച്ച് കിലയില്‍ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ നോട്ട് ഫയലിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
2309.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിട നിര്‍മാണത്തിന്റെ സാങ്കേതികാനുമതി സംബന്ധിച്ചുള്ള ഫയലിന്റെ അവസ്ഥ വിശദമാക്കാമോ;
( ബി )
ആയതിന്റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;
( സി )
കിലയില്‍ നിന്നും പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിടുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
2310.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ അബ്കാരി കേസുകളിൽ പിടിക്കപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്നതിനായി ഡംപിംഗ് യാർഡ് കോമ്പൗണ്ട് വാൾ ആൻഡ് ഗാർഡ് റൂം എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത പ്രവൃത്തിക്ക് നടപ്പ് സാമ്പത്തിക വർഷം ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2311.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഏതെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;
( ബി )
വിദ്യാലയങ്ങള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതിന് എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ?
2312.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അമരവിള എക്സെെസ് ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗത്തിൽ നിന്നും ലഭിച്ച പ്ലാന്‍ അപ്രൂവല്‍ നല്‍കുന്നതിനുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമാേ;
( ബി )
പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗത്തിൽ നിന്നും പ്ലാന്‍ ലഭിച്ചത് ഏത് മാസത്തില്‍ ആണെന്ന് വിശദമാക്കാമാേ?
2313.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലം മുന്‍നിര്‍ത്തി വ്യാജവാറ്റും അതിര്‍ത്തി വഴിയുള്ള ലഹരി കടത്തും തടയുന്നതിന് പാലക്കാട് ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
2314.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ പിടികൂടിയ ലഹരി വസ്തുക്കൾ ഏതൊക്കെയാണെന്ന് ഓരോന്നിന്റെയും അളവും ഇനവും തിരിച്ചും വർഷം തിരിച്ചും വ്യക്തമാക്കുമോ;
( ബി )
പ്രായപൂർത്തിയാകാത്തവരിൽ നിന്നും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ അളവ് വർഷം തിരിച്ചും ഇനം തിരിച്ചും വ്യക്തമാക്കുമോ?
2315.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരം വർദ്ധിക്കുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
സ്കൂൾ കുട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്നതായും കുട്ടികളെ മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിക്കുന്നതായുമുള്ള റിപ്പോർട്ടുകൾ പ്രത്യേകം പരിശോധിക്കുമോ;
( സി )
മയക്കുമരുന്ന് വിതരണം ചെയ്യുന്നവരിൽ പലരും പിടികൂടപ്പെടുന്നുവെങ്കിലും സംസ്ഥാനത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വൻകിട ലോബികളെയും ഏജന്റ്മാരെയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകുമോ;
( ഡി )
മയക്കുമരുന്ന് ലോബികൾക്ക് സംസ്ഥാനത്തെ ഏതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥതലത്തിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2316.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂരിലെ ഒന്‍പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന ഇരയുടെ വെളിപ്പെടുത്തൽ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
എങ്കിൽ ലഹരി ഉപയോഗം മൂലം വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തുമോ; വിശദമാക്കാമോ?
2317.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന തടയുവാന്‍ നിലവിലുള്ള നിയമ സംവിധാനങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കുമാേ;
( ബി )
സ്കൂള്‍ പരിസരങ്ങളില്‍ ഇപ്പാേഴും ലഹരി പദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
( സി )
ഇത് തടയുന്നതിനും അക്രമ വാസനകളിലേക്ക് വിദ്യാര്‍ത്ഥി സമൂഹം വഴി തിരിഞ്ഞു പാേകാവുന്ന വന്‍ വിപത്തുകള്‍ ഒഴിവാക്കുന്നതിനും എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2318.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇക്കഴിഞ്ഞ കുറേ നാളുകളായി നിരോധിക്കപ്പെട്ട പാന്‍മസാലകളുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം വസ്തുക്കളുടെ സംഭരണവും വിതരണവും സംബന്ധിച്ച് 2016 മുതല്‍ എടുത്തിട്ടുള്ള കേസുകളുടെ എണ്ണം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇതില്‍ പിടിയിലായവരില്‍ എത്ര ഇതര സംസ്ഥാനക്കാരുണ്ടെന്ന് അറിയിക്കാമോ;
( ഡി )
കേരളത്തിനു പുറത്തു നിന്നും വാഹനങ്ങളിലും ട്രെയിനുകളിലുമായി കൊണ്ടുവരുന്ന ലഹരിവസ്തുക്കളുടെ സാന്നിദ്ധ്യം കൃത്യമായി മനസ്സിലാക്കുന്നതിനും, ബന്ധപ്പെട്ടവരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ?
2319.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി മരുന്നുകളുടെ കടത്തും ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രത്യേകിച്ച് സ്കൂള്‍ - കോളേജ് കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലഹരിക്കടത്തുമായി ബന്ധപ്പെട്ടും സ്കൂള്‍-കോളേജ് പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വിറ്റതിന്റെ പേരിലും എത്ര കേസുകള്‍ ആണ് എടുത്തിട്ടുള്ളത്; എത്രപേര്‍ അറസ്റ്റിലായി; ഏതൊക്കെ ലഹരി മരുന്ന് സാധനങ്ങള്‍ ആണ് പിടിച്ചെടുത്തത്; വിശദമാക്കുമോ;
( ഡി )
ലഹരി വിമുക്ത കേരളത്തിനായി ഇതേവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും സ്കൂള്‍-കോളേജ് കുട്ടികളുടെ ഇടയിലെ ലഹരി ഉപയോഗം തടയുന്നതിനായി ഒരു ജനകീയ കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ എന്നും വ്യക്തമാക്കുമോ ?
2320.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ പുനലൂർ എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്നത് വളരെ പഴക്കമുള്ളതും അപകടകരമായ നിലയിലുള്ളതുമായ കെട്ടിടത്തിലാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എക്സൈസ് വകുപ്പിന്റെ അധീനതയിലുള്ള ഇവിടെ പുതിയ എക്സൈസ് സർക്കിൾ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, വിമുക്തി ട്രെയിനിങ് സെൻറർ, ഉദ്യോഗസ്ഥരുടെ ക്വോര്‍ട്ടേഴ്സ് എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു ഓഫീസ് സമുച്ചയം നിർമിക്കുന്നതിനായി 19.6.2019-ന് വകുപ്പ് മന്ത്രിയുടെ ചേംബറിൽ അന്നത്തെ സ്ഥലം എംഎൽഎയും എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ തീരുമാനം എടുത്തിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത യോഗത്തിന്റെ മിനിറ്റ്സ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത യോഗത്തിൽ നിലവിലെ പ്ലാനിൽ മാറ്റം വരുത്തി ആധുനിക ഡിസൈനിൽ കൂടുതൽ മനോഹരമായ ഒരു കെട്ടിടം നിർമിക്കുന്നതിനായി പുതിയ പ്ലാൻ തയ്യാറാക്കണം എന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള 320 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനുമേൽ ഭരണാനുമതി ലഭ്യമാക്കാനുള്ള തുടർനടപടികൾ കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട ഫയലിന്‍മേല്‍ (ഫയല്‍ നമ്പര്‍ 2097027) പ്രസ്തുത തുക അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കുമോയെന്ന് വിശദമാക്കാമോ?
2321.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പുതിയ എക്സൈസ് ഓഫീസ് സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
കാ‍ഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ മണിമല, വെള്ളാവൂര്‍, പള്ളിക്കത്തോട്, വാഴൂര്‍, കങ്ങഴ, നെടുങ്കുന്നം, കറുകച്ചാല്‍ എന്നീ പഞ്ചായത്തുകള്‍ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്തി വാഴൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഒരു എക്സൈസ് ഓഫീസ് അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ?
2322.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് എം. രാജേന്ദ്രൻ നായർ കമ്മീഷൻ സമര്‍പ്പിച്ച മലപ്പുറം വിഷമദ്യ ദുരന്തത്തിന്റെ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള വീഴ്ച്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
എക്സൈസ് ഹെഡ്ക്വാർട്ടേഴ്സിൽ എത്ര സിവിൽ എക്സൈസ് ഓഫീസർമാർ സ്പെഷ്യൽ ഡ്യൂട്ടിയിൽ ജോലി ചെയ്യുന്നുണ്ട്; അവിടെ സിവിൽ എക്സൈസ് ഓഫീസർമാരുടെ ഒഴിവുണ്ടായിരുന്നിട്ടും പ്രസ്തുത ഡിപ്പാർട്ട്മെന്റിൽ സർവ്വീസ് ജൂനിയറായ സിവിൽ എക്സൈസ് ഓഫീസർമാർ പലരെയും സ്വാധീനിച്ച് സ്പെഷ്യൽ ഡ്യൂട്ടിയിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കാസർഗോഡ് ഉൾപ്പെടെ പല ജില്ലകളിലും എൻഫോഴ്സ്മെന്റ് പ്രവർത്തനം താളം തെറ്റുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
എക്സൈസ് ഹെഡ്ക്വാർട്ടേഴ്സിൽ സിവിൽ എക്സൈസ് ഓഫീസർമാരുടെ എത്ര തസ്തികകളാണ് നിലവിലുള്ളത്; ആയതിൽ നിലവിൽ എത്ര ഒഴിവുകളുണ്ടെന്നും ഈ ഒഴിവുകൾ ഉണ്ടായ തിയ്യതിയും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തവയാണോയെന്നും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ ;
( ഇ )
എക്സൈസ് ഹെഡ്ക്വാർട്ടേഴ്സിലെ എല്ലാ ഓഫീസുകളിലുമായി സ്പെഷ്യൽ ഡ്യൂട്ടി, വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥകളിൽ മറ്റൊരു ഓർഡറുമില്ലാതെ ഉയർന്ന റാങ്കിലെ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന സിവിൽ എക്സൈസ് ഓഫീസർമാരുടെയും പ്രിവന്റീവ് ഓഫീസർമാരുടെയും എണ്ണത്തിനനുസരിച്ച് പുതിയ തസ്‌തികകകൾ സൃഷ്ടിക്കാൻ നടപടി എടുക്കുമോ; വ്യക്തമാക്കാമോ?
2323.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ ഡി-അഡിക്ഷന്‍ / കൗണ്‍സിലിംഗ് സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ഡി-അഡിക്ഷന്‍ / കൗണ്‍സിലിംഗ് സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ;
( സി )
പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കില്‍ ഇത്തരത്തില്‍ എത്ര പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.