STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 6th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*151.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ സുലഭമാക്കുന്നതിനും പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാ പ്രധാന പ്രദേശങ്ങളിലും കൂടുതല്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
*152.
ശ്രീ വി കെ പ്രശാന്ത്
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചത് സംബന്ധിച്ച കേസ്സില്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ഗൂഢാലോചനയില്‍ പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നോ; എങ്കില്‍ അപ്രകാരം കണ്ടെത്തിയവരുടെ പേര് വെളിപ്പെടുത്താമോ;
( ബി )
കാക്കനാട് വച്ച് മുഖ്യമന്ത്രിയുടെ വാഹനം തകര്‍ക്കാന്‍ ശ്രമം നടത്തിയ കേസ്സില്‍ പിടിയിലായ ആളിന്റെ പേരും രാഷ്ട്രീയബന്ധവും അറിയിക്കാമോ; പ്രസ്തുത വ്യക്തി മുൻപ്‌ പ്രതിയായിട്ടുള്ള കേസ്സുകളുടെ സ്വഭാവം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
എല്‍.ഡി.എഫ്. കണ്‍വീനറെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഗൂഢാലോചന നടത്തിയതായി പറയപ്പെടുന്ന കേസ്സിലെ പ്രതികള്‍ ആരൊക്കെയാണ്; ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന പ്രസ്തുത കേസ്സിന്റെ വിചാരണ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
*153.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശുചിത്വം ഉറപ്പാക്കുന്നതിനായി മാലിന്യ സംസ്കരണ നിയമാവലി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പൊതുയിടങ്ങളിലെ ശുചിത്വം ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
വിവിധ സർക്കാർ ഓഫീസുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുളള ഉത്തരവാദിത്തം ആർക്കാണെന്ന് അറിയിക്കുമോ;
( ഡി )
മാലിന്യ സംസ്കരണ നിയമാവലി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നതെന്ന് വിശദമാക്കുമോ?
*154.
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവിതശെെലി രോഗങ്ങളുടെ നിയന്ത്രണവും ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപെടലുകള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ ഇതിന്റെ ഭാഗമായി നടന്നുവരുന്ന അല്‍പ്പം ശ്രദ്ധ ആരോഗ്യം ഉറപ്പ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുപ്പത് വയസ്സിന് മുകളിലുള്ളവരില്‍ കണ്ടുവരുന്ന ജീവിതശെെലി രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി സര്‍വേ നടത്തുന്നതിന് തീരുമാനിച്ചിരുന്നോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സര്‍വേ പൂര്‍ത്തിയായിട്ടുണ്ടോ; സര്‍വേ പൂര്‍ത്തിയായിട്ടുള്ള പ്രദേശങ്ങളിലെ ഫലങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
*155.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും സെെബര്‍ ചതിക്കുഴികളില്‍ അധികമായി അകപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ഇവ തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെന്തെല്ലാമെന്ന് അറിയിക്കാമോ; കുട്ടികളിൽ സെെബര്‍ സുരക്ഷാ ബോധവത്ക്കരണം നടത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
സെെബര്‍ പട്രോളിംഗ് യാഥാര്‍ത്ഥ്യമാക്കുന്നതിനും സെെബര്‍ സുരക്ഷയും സെെബര്‍ കുറ്റകൃത്യങ്ങളും സംബന്ധിച്ച മേഖലകളിലെ ഗവേഷണത്തിനും സൈബർ രംഗത്തെ സാങ്കേതികവിദ്യാ വികസനത്തിനും സെെബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡിവിഷന്‍ സ്ഥാപിക്കാന്‍ തീരുമാനമാനിച്ചിട്ടുണ്ടോ;
( സി )
ഓണ്‍ലെെന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ കുട്ടികളെ പഠനത്തില്‍ പിന്നാക്കം കൊണ്ടുപോകുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഓണ്‍ലെെന്‍ ഗെയിമുകള്‍ക്ക് തടയിടാന്‍ നടപടിയെടുക്കുമോ; വിശദമാക്കുമോ?
*156.
ഡോ.കെ.ടി.ജലീൽ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസന പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സമീപന രേഖയെ ആസ്പദമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തിയായിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ അധികാര വിപുലീകരണത്തോടൊപ്പം കൂടുതല്‍ വികസന ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഓരോ പഞ്ചായത്തിലും ഇരുപത് സംരംഭങ്ങള്‍ വീതമെങ്കിലും ആരംഭിക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
പുതുതായി ഇരുപത്തി അയ്യായിരത്തോളം എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്‍കിക്കാെണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍മാണ പ്രവൃത്തികളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്താന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*157.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
മെഡിക്കൽ കോളേജുകളിലെ അത്യാഹിത ചികിത്സാ സംവിധാനങ്ങൾ കുറ്റമറ്റതാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
മെഡിക്കൽ കോളേജുകളിലെ രോഗികൾക്ക് വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് അത്യാഹിത വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനമൊരുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*158.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. എച്ച്. സലാം
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.എസ്.സി. മുഖേനയുള്ള നിയമനം കാര്യക്ഷമമായി നടക്കുന്നുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുതുതായി എത്രപേരെ നിയമിച്ചുവെന്നതിന്റെ കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ബി )
ഫയലുകളില്‍ തീരുമാനമെടുക്കാനുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തിന്റെ തട്ടുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
ഫയലുകളില്‍ തീരുമാനമെടുക്കന്നത് വെെകിപ്പിക്കുന്നതിനായി അനാവശ്യമായി കൂടുതല്‍ അന്വേഷണത്തിന് കുറിക്കുന്ന രീതി (ക്വറി) അവസാനിപ്പിക്കുന്നതിനും ഓരോ തട്ടിലും ഫയലുകള്‍ കെെവശം വയ്ക്കാവുന്ന ദിവസങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*159.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ട, സ്വർണ്ണക്കടത്ത് സംഘങ്ങൾ നടത്തുന്ന കൊലപാതകങ്ങളും ഗുണ്ടാ പ്രവർത്തനങ്ങളും വർദ്ധിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
പകല്‍ സമയത്തുപോലും വീടിനുള്ളിൽ കയറി കൊല നടത്തുന്നതും നിസ്സാര തർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ കേരള സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റത്തിന്റെ സൂചനയായി കാണാവുന്നതാണോ;
( സി )
സമൂഹത്തിൽ കൂടിവരുന്ന ലഹരി ഉപയോഗം ഇത്തരം കൊലപാതകങ്ങളിലേക്ക് നയിക്കുന്നു എന്നത് വസ്തുതയാണോ; വിശദമാക്കാമോ?
*160.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉപഭോക്തൃ കാര്യ വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പുതിയ പദ്ധതികളും പരിഷ്കാരങ്ങളും വിശദമാക്കാമോ;
( ബി )
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സംവിധാനം ഗുണഭോക്താക്കൾക്ക് എത്രത്തോളം പ്രയോജനപ്രദമാണെന്ന് വിശദമാക്കാമോ;
( സി )
ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിയമ സഹായ കേന്ദ്രങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഉപഭോക്തൃ പരാതികൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി രൂപീകരിച്ച മീഡിയേഷൻ സെല്ലുകളുടെ ഘടന, പ്രവർത്തന പുരോഗതി, അപ്പീൽ വ്യവസ്ഥ എന്നിവ വിശദമാക്കാമോ?
*161.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഞ്ചാവ് കൈവശം വയ്ക്കുകയും വില്പന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് നിയമനിർമാണം നടത്താനും നിലവിലെ ആക്ടുകളിലെ ഭേദഗതിക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും നടപടി സ്വീകരിക്കുമോ;
( സി )
സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ലഹരിമരുന്നിന് അടിമപ്പെടുന്നത് നിരുത്സാഹപ്പെടുത്താന്‍ ഏതെല്ലാം രീതിയിലുള്ള ബോധവത്കരണ പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ?
*162.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഗുണ്ടകൾ ​ക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നൽകുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ തീരുമാനം എടുക്കുന്നതിൽ കാലതാമസം വരുത്തുന്നു എന്ന ആക്ഷേപം ഉണ്ടായിട്ടുണ്ടോ;
( സി )
ഗുണ്ടാ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*163.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ ഭാഗമായ തമിഴ്‍നാട്ടിലുള്ള ആളിയാർ ഡാമിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻഛത്രത്തിലേക്ക് കുടിവെള്ളത്തിനായി ജലം കൊണ്ടുപോകുന്നതിന് തമിഴ്‍നാട് ഏകപക്ഷീയമായി തീരുമാനമെടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലായാൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ഭാരതപ്പുഴയുടെ തീരങ്ങൾ മരുഭൂമിയ്ക്ക് സമാനമാകുമെന്ന പ്രദേശവാസികളുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ഒരു നദീതട പ്രദേശത്തു നിന്നും മറ്റൊരു നദീതട പ്രദേശത്തേക്ക് വെള്ളം നൽകരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ തമിഴ്‍നാടിന്റെ പ്രസ്തുത നടപടിയിൽ ആശങ്ക രേഖപ്പെടുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തയാറാകുമോയെന്ന് വ്യക്തമാക്കുമോ?
*164.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
അത്തരം നിയന്ത്രണം സംസ്ഥാനത്തിലെ തൊഴില്‍ മേഖലയെയും പ്രാദേശിക സാമ്പത്തിക വികസനത്തെയും എപ്രകാരം ബാധിക്കുമെന്ന് വിശകലനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മുന്‍ കാലങ്ങളില്‍ അനുവദിക്കപ്പെട്ട തൊഴില്‍ ദിനങ്ങളും പൂര്‍ത്തിയാക്കപ്പെട്ട തൊഴില്‍ ദിനങ്ങളും താരതമ്യം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റിങ് നടത്തുന്നതിനുള്ള തുക കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംസ്ഥാനത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് അറിയിക്കാമോ;
( ഇ )
തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകവും ഗുണപരവുമായി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
*165.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക മേഖലകളിൽ കൂടുതല്‍ ചെറിയ വിമാനത്താവളങ്ങൾ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെട്ടിട്ടും കേരളം മാത്രം ഒഴിവാക്കപ്പെട്ടുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ജില്ലാ തലസ്ഥാനത്തും ചെറിയ വിമാനത്താവളങ്ങൾ വരുന്നതുവഴി നേടാവുന്ന ടൂറിസം വികസനം ഉൾപ്പെടെയുള്ള അനന്ത സാധ്യതകളെ ഗൗരവമായി കാണുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ കേരളം ഉൾപ്പെടാതെ പോയതിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തിന് പ്രസ്തുത പദ്ധതിയിൽ ഇടം നേടുന്നതിന് ഇനി സാധിക്കുമോയെന്ന് പരിശോധിക്കുമോ; എങ്കില്‍ അതിനായി കാര്യക്ഷമമായ ഇടപെടൽ നടത്തുമോ എന്ന് വ്യക്തമാക്കാമോ?
*166.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവദാനത്തിന് സമഗ്രമായ മാനദണ്ഡം രൂപീകരിക്കുന്നതിനും മൃതസഞ്ജീവനി പദ്ധതി ഫലപ്രദമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
അവയവമാറ്റത്തിനായി അഞ്ഞൂറ് കോടി രൂപ ചെലവില്‍ കോഴിക്കോട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നത് വഴി അവയവ മാറ്റ ശസ്ത്രക്രിയയുടെ ചെലവും രോഗികളുടെ കാത്തിരിപ്പും കുറയ്ക്കാനാകുമോ;
( സി )
പ്രസ്തുത ശസ്ത്രക്രിയകൾക്കായി മെഡിക്കല്‍ കോളേജുകളില്‍ പ്രവൃത്തി പരിചയമുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ?
*167.
ശ്രീ . പി . ഉബൈദുള്ള
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുടെ നിർദേശങ്ങൾ പരിഗണിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
*168.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസഥാനത്ത് ഐ.ടി. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രമുഖ അന്താരാഷ്ട്ര കമ്പനികളെ ഉൾപ്പെടെ സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിലേക്ക് ആകർഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ഐ.ടി. പാർക്കുകൾ വഴിയുള്ള കയറ്റുമതി വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളുടെ വിസ്തൃതി മൂന്ന് കോടി ചതുരശ്ര അടിയിലേക്ക് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*169.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയിട്ടും അതിക്രമങ്ങള്‍ കൂടിവരുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
ഇത്തരം കേസ്സുളില്‍ കുറ്റക്കാരെ രാഷ്ട്രീയ പരിഗണന കൂടാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് സാധിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സ്ത്രീകളെ ആക്രമിച്ച് സ്വർണവും പണവും കവരുന്ന സംഘങ്ങൾ സംസ്ഥാനത്ത് വളർന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ?
*170.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധമായി റിക്രൂട്ട്മെന്റുകൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഇപ്രകാരം വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധമായി റിക്രൂട്ട്മെന്റുകൾ നടത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരം റിക്രൂട്ട്‌മെന്റുുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികൾ പരസ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ ഓപ്പറേഷൻ ശുഭയാത്ര പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഇ )
വിദേശ ജോലിക്കായി നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകൾക്കെതിരെ പോലീസ് വകുപ്പ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്, നോർക്ക റൂട്ട്സ് എന്നിവർ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*171.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിന് കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ശുചിത്വ, മാലിന്യ സംസ്‌കരണ രംഗത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് സർക്കാർ നിർദേശിച്ച പ്രവർത്തന ഘടകങ്ങളെ ഗ്രേഡിംഗിനായി പരിഗണിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിംഗ് വഴി ഓരോ പ്രദേശത്തിന്റെയും പോരായ്മയെയും മെച്ചപ്പെടുത്തേണ്ട മേഖലകളെയും തിരിച്ചറിഞ്ഞ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
പൊതു ശൗചാലയങ്ങളുടെ ശുചിത്വാവസ്ഥ കൂടി ഗ്രേഡിംഗിനായുള്ള വിലയിരുത്തലില്‍ പരിശോധിക്കുമോ; വിശദമാക്കാമോ?
*172.
ശ്രീ എം വിൻസെൻറ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയാനന്തര കേരള പുനർനിർമിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സാമ്പത്തിക സഹായം പൂർണമായും വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ധനസഹായം ഉപയോഗിച്ച് പൂർത്തീകരിച്ച പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ശേഷിക്കുന്നവ എന്തൊക്കെയെന്നും അവ എന്നത്തേക്ക് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
*173.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
സർക്കാർ ആശുപത്രികളിലെ ആംബുലൻസുകളിൽ മതിയായ ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ആരുടെ ചുമതലയാണെന്ന് അറിയിക്കാമോ;
( ഡി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*174.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പുതുതായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്ന് അറിയിക്കാമോ;
( ബി )
മങ്കി പോക്സ് രോഗത്തിന്റെ സമൂഹവ്യാപനം തടയുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഏതെങ്കിലും സ്ഥലത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നിയന്ത്രണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*175.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗരന്മാരുടെ പരാതികളിന്മേൽ ഫലപ്രദവും സമയബന്ധിതവുമായ പരിഹാരത്തിന് വ്യവസ്ഥ ചെയ്യുന്ന സേവനാവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിയമം ഏതെല്ലാം വകുപ്പുകളിൽ ബാധകമാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ഇത് കാര്യക്ഷമമായി നടപ്പാക്കുവാന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*176.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ഷന്‍ ഫീ കണക്കാക്കുന്നതിനുള്ള മാനദണ്ഡം അറിയിക്കാമോ; അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരം അറിയിക്കാമോ;
( ബി )
കെട്ടിടാവശിഷ്ടങ്ങളുടെ സംസ്കരണത്തിന് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പുനരുല്പാദനം നടത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ നിലവില്‍ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കാമോ; ഇത്തരം പുനരുപയോഗം പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
കെട്ടിടാവശിഷ്ടങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന് ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തുന്നത്; വിശദാംശം നല്‍കാമോ?
*177.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ; എന്നിട്ടും സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് കരുതുന്നുണ്ടോ;
( ബി )
രാഷ്ട്രീയ കൊലപാതക കേസ്സുകളിലെ പ്രതികള്‍ക്ക് ഉന്നത തലത്തില്‍ നിന്ന് ലഭിക്കുന്നതായി പറയപ്പെടുന്ന സംരക്ഷണം ഇത്തരം കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും നേതാക്കളും ആരോപണ വിധേയരാകുന്ന കേസ്സുകളില്‍ നിഷ്പക്ഷമായും നീതിപൂര്‍വമായും അന്വേഷണം നടക്കുന്നില്ല എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
ഇത്തരം കേസ്സുകളിലെ പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?
*178.
ശ്രീ എം നൗഷാദ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിത, ഭവനരഹിതര്‍ക്കായി വീട് നിര്‍മിച്ച് നല്‍കുന്നതിന് സ്ഥലം കണ്ടെത്താന്‍ ആരംഭിച്ചിട്ടുള്ള മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍ പ്രകാരം ലഭിക്കുന്ന ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുത ക്യാമ്പയിനിന്റെ പ്രചാരണ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പദ്ധതിയില്‍ ഇതുവരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കിയെന്നും നിര്‍മ്മാണഘട്ടത്തിലിരിക്കുന്ന വീടുകള്‍ എത്രയെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( സി )
രണ്ടാം ഘട്ട ലൈഫ് പദ്ധതിയില്‍ വീടിന് അര്‍ഹതയുള്ളവരായി എത്ര കുടുംബങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇതില്‍ സ്വന്തമായി ഭൂമി ഉള്ളവരും ഇല്ലാത്തവരും എത്ര വീതമെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ?
*179.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വിലയും പ്രോത്സാഹന ബോണസും നൽകി നെല്ല് സംഭരിക്കുന്നതിന് ഈ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നെല്ലിന്റെ സംഭരണവില പരമാവധി ഉയർത്തി നിശ്ചയിക്കുന്നതിലും കുടിശിക തുക വിതരണം ചെയ്യുന്നതിലും കർഷകർക്ക് സഹായമാകുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നെല്ല് സംഭരണം ഊർജിതമാക്കുന്നതിനും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
കാലാവസ്ഥാ വ്യതിയാനവും കുട്ടനാടിന്റെ പ്രത്യേക സാഹചര്യവും പരിഗണിച്ച് നെല്ല് ഉണക്കി സംഭരിക്കാൻ കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*180.
ശ്രീ എം രാജഗോപാലൻ
ശ്രീ വി ജോയി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ കേന്ദ്രത്തിലെ ഭരണകക്ഷി കള്ളപ്പണം ഹവാല മാര്‍ഗ്ഗത്തില്‍ കൊടകരയില്‍ എത്തിച്ചത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ അന്വേഷണ പുരോഗതി അറിയിക്കാമോ; പ്രസ്തുത കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ അന്വേഷണം നടത്തുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തതായി അറിയാമോ;
( ബി )
പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്ടിലെ 3-ാം വകുപ്പില്‍ നിര്‍വചിച്ച പ്രകാരമുള്ള കുറ്റകൃത്യമോ ഫെമ നിയമലംഘനമോ മാത്രം അന്വേ‍ഷിക്കാന്‍ അധികാരമുള്ള ഇ.ഡി. നിക്ഷിപ്ത താത്പര്യാര്‍ത്ഥം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇടപെടുന്നതായും അത്തരത്തിലുള്ള അധികാര ലംഘനം അന്വേഷിക്കാന്‍ ഇ.ഡി.ക്ക് അധികാരമുണ്ടെന്ന്‌ ഒരു കേന്ദ്ര സഹമന്ത്രി ന്യായീകരിച്ചതായും ഉള്ള വാര്‍ത്ത പരിശോധിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
ക്രമസമാധാനപാലനം സംസ്ഥാന വിഷയമായിരിക്കെ തങ്ങളുടെ അധികാര പരിധിയില്‍പ്പെടാത്ത സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേ‍ഷിക്കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സി.ആര്‍.പി.എഫ്. മായി എത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
( ഡി )
ഇ.ഡി. യും കേന്ദ്ര സഹമന്ത്രിയും സംസ്ഥാനത്തിന്റെ അധികാരത്തിൽ തുടര്‍ച്ചയായി ഇടപെടുന്നതായി പറയപ്പെടുന്ന നടപടി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.