|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
611.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
ടൗണില്‍ ഇടയ്ക്കിടെ വൈദ്യുതി
തടസ്സം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതു പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
612.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗാര്‍ഹിക,
വ്യവസായങ്ങള്‍ക്കുള്‍പ്പെടെയുള്ള
വൈദ്യുതി ചാര്‍ജ്ജ് അവസാനമായി
വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വൈദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്
ശിപാര്‍ശ നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വര്‍ദ്ധന
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
എങ്കില്‍
യൂണിറ്റിന് എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
613.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
മുഖേന നടന്നുവരുന്ന
പ്രവൃത്തികള്‍ ഏതെല്ലാമെന്നും
ഓരോ പ്രവൃത്തിക്കും അനുവദിച്ച
തുകയും നിലവിലെ സ്ഥിതിയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
2022-23
കാലയളവിൽ മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍
ഏതെല്ലാം; അവ സംബന്ധിച്ച
വിശദാംശങ്ങള്‍ മുന്‍ഗണനാ
ക്രമത്തിൽ ലഭ്യമാക്കാമോ?
614.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇലക്ട്രിക്
പോസ്റ്റുകളില്‍
സ്ഥാപിച്ചിരിക്കുന്ന വൈദ്യുത
വിളക്കുകള്‍ കൃത്യമായി
പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്
വിലയിരുത്താന്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(
ബി )
രാത്രികാലങ്ങളില്‍
ഇതുസംബന്ധിച്ച പരാതികള്‍ ഫോണ്‍
മുഖേന ബന്ധപ്പെട്ട ഓഫീസുകളില്‍
അറിയിച്ചാല്‍ നടപടി
സ്വീകരിക്കാന്‍ വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രവര്‍ത്തനക്ഷമമല്ലാത്ത
വൈദ്യുത വിളക്കുകള്‍
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
615.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ
പഞ്ചായത്തിലെ ഓടകുന്ന്
പ്രദേശത്ത് താമസിക്കുന്ന 25 ഓളം
കുടുംബങ്ങള്‍ക്ക് വൈദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
616.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു വർഷം എത്ര മെഗാ വാട്ട്
വെെദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നതെന്നും
വാര്‍ഷിക ആവശ്യകത എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
അധികമായി
വേണ്ടിവരുന്ന വെെദ്യുതി ഏത്
രീതിയിലാണ് ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ;
ഇതുമൂലമുണ്ടാകുന്ന അധിക
സാമ്പത്തിക ബാധ്യത
മറികടക്കുന്നത് എങ്ങനെയെന്ന്
വിശദമാക്കാമോ?
617.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരത്തിലെത്തിയപ്പോഴും
അധികാരമൊഴിയുമ്പോഴുമുള്ള
സംസ്ഥാനത്തെ വെെദ്യുതി ഉല്പാദനം
എത്രയാണെന്നും നിലവിലെ
വെെദ്യുതി ഉല്പാദനം
എത്രയാണെന്നും അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെ
പുതിയ വെെദ്യുതി ഉല്പാദന
പദ്ധതികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരത്തിലെത്തിയപ്പോഴും
അധികാരമൊഴിയുമ്പോഴുമുള്ള
വെെദ്യുതി കുടിശ്ശിക തുകകൾ
എത്രയാണെന്നുള്ളത്
വ്യക്തമാക്കുമോ;
(
ഡി )
നിലവിലെ
വെെദ്യുതി കുടിശ്ശിക തുക
എത്രയെന്നും ആയതു
പിരിച്ചെടുക്കാനായി സ്വീകരിച്ച
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(
ഇ )
വെെദ്യുതി
കുടിശ്ശിക തുക കൂടുന്നതും
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
ജീവനക്കാരിലുള്ള അനാസ്ഥ
പരിഹരിക്കുന്നതിനുമായി
സര്‍ക്കാര്‍ എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
618.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ വൈദ്യുതി
കണക്ഷന് അപേക്ഷ നൽകിയിട്ടും വനം
വകുപ്പിന്റെ തടസ്സം കാരണം
വെെദ്യുതി ലഭ്യമാക്കാന്‍
കഴിയാത്ത എത്ര വീടുകളുണ്ട്; അവ
ഏതെല്ലാം; സെക്ഷന്‍ ഓഫീസുകള്‍
തിരിച്ചുളള വിവരം നല്‍കാമോ?
619.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം കൽപ്പറ്റ നിയോജക
മണ്ഡലത്തിലെ എത്ര ഭവനങ്ങൾക്കാണ്
പുതിയതായി വൈദ്യുതി കണക്ഷൻ
അനുവദിച്ചിട്ടുള്ളത്;
പഞ്ചായത്ത് തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(
ബി )
വയനാട്
ജില്ലയിലെ ആദിവാസി കോളനികളിൽ
സമ്പൂർണ്ണ വൈദ്യുതീകരണം ഉറപ്പു
വരുത്തുന്നതിനായി ഇതുവരെ
സർക്കാർ സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന് വിശദമാക്കാമോ
;
(
സി )
വൈദ്യുതി
കണക്ഷൻ ലഭിക്കാത്ത എത്ര ആദിവാസി
ഭവനങ്ങൾ കൽപ്പറ്റ നിയോജക
മണ്ഡലത്തിൽ ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(
ഡി )
പുതിയതായി
വൈദ്യുതി കണക്ഷൻ ലഭിക്കാൻ
വേണ്ടി കൽപ്പറ്റ നിയോജക
മണ്ഡലത്തിൽ നിന്നും എത്ര
അപേക്ഷകളാണ് 2021 മുതൽ 2022
ജനുവരി 31 വരെ ലഭിച്ചിട്ടുള്ളത്
; ഇപ്രകാരം ലഭിച്ച അപേക്ഷകളിൽ
എത്ര അപേക്ഷ പരിഗണിച്ചുവെന്നും
ഇനി എത്ര അപേക്ഷകൾ
പരിഗണിക്കാനുണ്ടെന്നും
പരിഗണിക്കാൻ വൈകുന്നതിന്റെ
കാരണം എന്താണെന്നും
വ്യക്തമാക്കാമോ?
620.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തിലെ ചെങ്ങണം കുന്നു
പ്രദേശത്തുള്ള നിരവധി കർഷകർക്ക്
കൃഷി ആവശ്യങ്ങൾക്ക് വൈദ്യുതി
ലഭിക്കാത്തതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇവിടങ്ങളിൽ വൈദ്യുതി
എത്തിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
621.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
വോൾട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന് പുതിയ
ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ
ജനപ്രതിനിധികളിൽ നിന്നും
നാട്ടുകാരിൽ നിന്നും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
അപേക്ഷകളിന്മേൽ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
622.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യെ
സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ഏത്
തരത്തിലുള്ള
സ്വകാര്യവത്കരണത്തിനാണെന്ന്
വിശദമാക്കാമോ;
(
സി )
സ്വകാര്യവത്കരണ
നിര്‍ദ്ദേശങ്ങള്‍
നിരാകരിക്കുന്നതിനാല്‍ സംസ്ഥാന
വൈദ്യുതി രംഗം അനുഭവിക്കുന്ന
പ്രയാസങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
623.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.ക്ക്
ഓരോ തവണ സാമ്പത്തിക
ബാധ്യതയുണ്ടാകുമ്പോഴും
ജീവനക്കാരുടെ ശമ്പളം
വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോഴും
ലഭിക്കാനുള്ള കുടിശ്ശിക തുക
പിരിച്ചെടുക്കാതെ
ഗാര്‍ഹികമുള്‍പ്പെടെയുള്ള
വൈദ്യുതി നിരക്ക് ഉയര്‍ത്തി
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
ബി )
ഏതെല്ലാം
വന്‍കിട കമ്പനി
/പൊതുമേഖല/സര്‍ക്കാര്‍
സ്ഥാപനങ്ങളാണ് വന്‍ തോതില്‍
കുടിശ്ശിക
വരുത്തിയിരിക്കുന്നത്; എത്ര
തുകയാണ് അത്തരത്തില്‍
കെ.എസ്.ഇ.ബി.ക്കു
ലഭിക്കാനുള്ളത്;
(
സി )
ഭീമമായ
തുക വൈദ്യുതി ചാര്‍ജ്ജ്
കുടിശ്ശികയായുള്ള ഇത്തരം
വന്‍കിട ഉപഭോക്താക്കളില്‍
നിന്നും കുടിശ്ശികതുക
പിരിച്ചെടുക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ ;
(
ഡി )
കെ.എസ്.ഇ.ബി.ക്കു
ശമ്പള ഇനത്തിലും പുറത്തു നിന്നു
വൈദ്യുതി വാങ്ങുന്ന ഇനത്തിലും
മറ്റിനങ്ങളിലും ഓരോ മാസവും
ഉണ്ടാകുന്ന ചെലവുകളും പുറത്തു
വൈദ്യുതി വില്‍ക്കുന്നതില്‍
നിന്നും വൈദ്യുതി ചാര്‍ജ്
ഇനത്തിലും ഓരോ മാസവും
ലഭിക്കുന്ന വരുമാനവും
തമ്മിലുള്ള അന്തരം എത്രയാണ്;
വ്യക്തമാക്കുമോ?
624.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലംകോട്
പള്ളിക്കു മുന്നില്‍ സ്ഥിതി
ചെയ്യുന്ന ട്രാന്‍സ്ഫോമറിന്റെ
പവര്‍ വര്‍ദ്ധിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട് നല്‍കിയ
നിവേദനത്തിന്മേൽ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
625.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
മുഖാന്തരം സൗരോര്‍ജ്ജ വൈദ്യുതി
ഉത്പാദനത്തിനായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ചെറുകിട
വ്യവസായ സ്ഥാപനങ്ങളില്‍
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ?
626.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
ബുദ്ധിമുട്ട് കാരണം വൈദ്യുതി
ബില്ല് അടയ്ക്കാൻ സാധിക്കാത്ത
പാവപ്പെട്ടവര്‍ക്ക് ഘട്ടം
ഘട്ടമായി തുക അടയ്ക്കുന്നതിന്
സാധിക്കുമോ എന്നറിയിക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.
ഓഫീസില്‍ എത്തിച്ചേരാന്‍
കഴിയാത്ത സാഹചര്യത്തില്‍
ഓണ്‍ലൈന്‍ വഴി ഭാഗികമായി പണം
അടച്ചവര്‍ക്കു കണക്ഷന്‍
വിച്ഛേദിക്കപ്പെട്ട സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതു
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത്
എന്നറിയിക്കാമോ;
(
സി )
വയോജനങ്ങള്‍,
കിടപ്പു രോഗികള്‍,ആശ്രിതര്‍
ഇല്ലാത്തവര്‍ എന്നിവർക്ക്
കെ.എസ്.ഇ.ബി. ഓഫീസില്‍
എത്തിച്ചേരാന്‍ പറ്റാത്ത
സാഹചര്യത്തില്‍ വൈദ്യുതി ബില്‍
ഓൺലൈൻ വഴി ഗഡുക്കളായി
അടയ്ക്കുന്നതിന് എന്തൊക്കെ
നടപടികള്‍ ആണ് സ്വീകരിക്കുന്നത്
എന്നറിയിക്കാമോ?
627.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; വൈദ്യുതി
ബോർഡിന്റെ സാമ്പത്തിക ബാദ്ധ്യത
നീക്കാനാണോ നിരക്ക്
വർദ്ധിപ്പിക്കാൻ സർക്കാർ
തീരുമാനമെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വൈദ്യുതി
നിരക്ക് വർദ്ധിപ്പിക്കാൻ
റെഗുലേറ്ററി കമ്മീഷനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ; ഗാർഹിക
ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ്
ഉൾപ്പെടെ വർദ്ധിപ്പിക്കാൻ
കമ്മീഷൻ മുൻപാകെ
ആവശ്യപ്പെടാനുണ്ടായ അടിയന്തിര
സാഹചര്യം വിശദമാക്കാമോ;
(
സി )
നിരക്ക്
വർദ്ധനവ് എന്നു മുതൽ
പ്രാബല്യത്തിൽ വരുത്താനാണ്
തീരുമാനിച്ചിരിക്കുന്നത് ;
(
ഡി )
കോവിഡ്
പ്രതിസന്ധി മൂലം കഷ്ടത
അനുഭവിക്കുന്ന സാധാരണക്കാർക്ക്
വൈദ്യുതി ബോർഡിന്റെ നിരക്ക്
വർദ്ധിപ്പിക്കാനുള്ള തീരുമാനം
കാരണം ഉണ്ടാകാനിടയുള്ള ആഘാതം
വിലയിരുത്തിയിട്ടുണ്ടോ;
(
ഇ )
പൊതുമേഖലാ
സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ
സ്ഥാപനങ്ങളിൽ നിന്നും
ലഭിക്കാനുള്ള കുടിശ്ശിക
പിരിച്ചെടുത്തുകൊണ്ടു വൈദ്യുതി
ചാർജ് വർദ്ധനവിൽ നിന്നും സാധാരണ
ജനങ്ങളെ മുക്തരാക്കാൻ സർക്കാർ
മുൻകൈയെടുക്കുമോ എന്ന്
വ്യക്തമാക്കുമോ?
628.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര വൈദ്യുതി ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ തുടങ്ങാനാണ്
വകുപ്പ് ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ചാര്‍ജിംഗ് സ്റ്റേഷനുകളില്‍
ഫീസ് ഈടാക്കുന്നത് സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
629.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂരാച്ചുണ്ട്
ഗ്രാമ പഞ്ചായത്തിലെ ആദിവാസി
വിഭാഗങ്ങള്‍ക്കുള്‍പ്പെടെ
പ്രാഥമിക ചികില്‍സ ലഭിക്കേണ്ട
കക്കയം കുടുംബാരോഗ്യ
കേന്ദ്രത്തിന് കെ.എസ്.ഇ.ബി.യുടെ
കൈവശമുള്ള ഭൂമി വിട്ടു
നല്കുന്നതിനുള്ള അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(
ബി )
കക്കയം
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ
ആധുനികവല്‍ക്കരണത്തിനും പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിനും
വേണ്ടി കെ.എസ്.ഇ .ബി.യുടെ
ഉടമസ്ഥതയിലുള്ള ഭൂമി വിട്ടു
നല്‍കുന്നതിനുള്ള നടപടികള്‍
വേഗത്തിലാക്കാമോ?
630.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
നിയോജകമണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടമുള്ളതും വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതുമായ
കെ.എസ്.ഇ.ബി. ഓഫീസുകള്‍
ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിയോജകമണ്ഡലത്തില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ഓരോ
കെ.എസ്.ഇ.ബി.
ഓഫീസുകള്‍ക്കുമുള്ള വാടക
നിരക്ക് എത്രയാണെന്ന്
അറിയിക്കാമോ;
(
സി )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന പ്രസ്തുത
കെ.എസ്.ഇ.ബി. ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഏന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
പാറശാല
നിയോജകമണ്ഡലത്തില്‍ ഏതൊക്കെ
സ്ഥലത്താണ് ഇലക്ട്രിക്
വാഹനങ്ങളുടെ ചാര്‍ജ്ജിംഗ്
സ്റ്റേഷന്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
എന്നത്തേയ്ക്
പ്രവര്‍ത്തനമാരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
631.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സൗരോർജ്ജ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കാന്‍ സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ടി
പദ്ധതിയില്‍ ചേരുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും കേന്ദ്ര
സർക്കാര്‍ ടി പദ്ധതിക്കായി
ധനസഹായം നല്കുന്നുണ്ടോയെന്നും
സബ്‌സിഡി നല്‍കുന്നത്
എങ്ങനെയെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പാരമ്പര്യേതര
ഊര്‍ജ്ജ ഉറവിടങ്ങള്‍ കൂടുതല്‍
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പുതിയ പദ്ധതികളാണ്
കൊണ്ട് വരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
632.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി വകുപ്പ് ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കുവേണ്ടി
വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച
പുരപ്പുറ സൗരനിലയം പദ്ധതിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
ടി പദ്ധതിയില്‍ അപേക്ഷിച്ച
അപേക്ഷകരുടെ സീനിയോരിറ്റി
പ്രകാരമാണോ പദ്ധതി
നടപ്പാക്കുന്നത്; വിശദമാക്കാമോ;
(
ബി )
കോവിഡ്
മഹാമാരി തുടരുന്ന
സാഹചര്യത്തില്‍ പ്രസ്തുത
പദ്ധതിയ്ക്ക്
അനുവദിച്ചിരിക്കുന്ന സബ്സിഡി
ഉയര്‍ത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ?
633.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
നവീകരണത്തിന്റെ ഭാഗമായി റോഡ്
വീതി കൂട്ടുമ്പോള്‍ നേരത്തേ
സ്ഥാപിച്ചിരുന്ന ഇലക്ട്രിക്ക്
പോസ്റ്റുകള്‍ റോഡിലേക്ക് തള്ളി
നില്‍ക്കുന്നത് വാഹന
ഗതാഗതത്തിന് തടസ്സമാകുന്നതും
അപകടങ്ങള്‍ക്ക് കാരണമാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍ തദ്ദേശ
റോഡുകളില്‍ ഉള്‍പ്പെടെ ഇത്തരം
ഇലക്ട്രിക്ക് പോസ്റ്റുകള്‍
റോഡിലേക്ക് തള്ളി
നില്‍ക്കുന്നത് മാറ്റി
സ്ഥാപിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്നും
ആയതിന്റെ ചുമതല ആര്‍ക്കാണെന്നും
വ്യക്തമാക്കുമോ?
634.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ മിച്ചന്‍ ജംഗ്ഷന്‍,
നൂറനാട് പടനിലം ക്ഷേത്ര
ജംഗ്ഷന്‍, ചുനക്കര തിരുവൈരൂര്‍
മഹാദേവ ക്ഷേത്ര ജംഗ്ഷന്‍ എന്നീ
പ്രദേശങ്ങളില്‍ ഭൂഗര്‍ഭ
വെെദ്യുത ലെെനുകള്‍
സ്ഥാപിക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമാേ?
635.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെെദ്യുതി
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
ഓരോ നിയോജക മണ്ഡലത്തിലും
ചാര്‍ജിംഗ് പോയിന്റും
ചാര്‍ജിംഗ് സ്റ്റേഷനും
സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(
ബി )
പദ്ധതി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നു വ്യക്തമാക്കുമോ;
(
സി )
തിരുവമ്പാടി
മണ്ഡലത്തിലെ സ്റ്റേഷനും
പോയിന്റുകളും ഏതൊക്കെയാണെന്നു
വ്യക്തമാക്കുമോ?
636.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്
.ഇ.ബി.യുടെ കീഴിൽ മലപ്പുറം
ജില്ലയിൽ ഇലക്ട്രിക്
വാഹനങ്ങളുടെ എത്ര ചാർജിംഗ്
സ്റ്റേഷനുകൾക്കാണ്
അനുമതിയായിട്ടുള്ളത്; ചാർജിങ്
സ്റ്റേഷനുകൾ എവിടെയെല്ലാം
എന്നത്തേക്ക് സ്ഥാപിക്കുവാൻ ആണ്
ഉദ്ദേശിക്കുന്നതെന്നും മണ്ഡലം
തിരിച്ചുള്ള പട്ടിക നൽകുമോ;
(
ബി )
ചാർജിങ്
സ്റ്റേഷനുകളിൽ നൽകുന്ന സേവനങ്ങൾ
എന്തെല്ലാമാണ്; വിശദാംശം
നൽകുമോ;
(
സി )
ഉയർന്ന
ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള
മണ്ഡലങ്ങളിൽ കൂടുതൽ ചാർജിംഗ്
സ്റ്റേഷനുകൾ അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ
ഒരു പഞ്ചായത്തിൽ ഒരു ചാർജിങ്
സ്റ്റേഷനെങ്കിലും ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ;
(
ഡി )
മലപ്പുറം
മണ്ഡലത്തിലെ പുല്പറ്റ
പഞ്ചായത്തിൽ ഒരു ചാർജിങ്
സ്റ്റേഷൻ കൂടി ആരംഭിക്കുമോ?
637.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തുടനീളം
ഇ-വെഹിക്കിള്‍ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ വിന്യസിക്കുന്നത്
ഉറപ്പാക്കുന്നതിനുള്ള
സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ
കെ.എസ്.ഇ.ബി.എല്‍. 2021-22
കാലയളവില്‍ സംസ്ഥാനത്ത് എത്ര
ഇ-വെഹിക്കിള്‍ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിച്ചിട്ടുണ്ട്; ജില്ല
തിരിച്ച് കണക്ക് നല്‍കാമോ;
(
ബി )
ഇ.വി.
ചാര്‍ജിംഗ് സ്റ്റേഷനുകളുടെ
നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്;
ഏതൊക്കെ ജില്ലയില്‍ ഇതിന്റെ
നിര്‍മ്മാണം നടന്നു വരുന്നു;
വിശദമാക്കാമോ?
638.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍ കെ.എസ്.ഇ.ബി.
ഏതെല്ലാം സെന്ററുകളിലാണ്
ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍
നടപടി സ്വീകരിച്ചിട്ടുള്ളത്
എന്നും ഇവ എന്നേത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും എന്നും
അറിയിക്കാമോ;
(
ബി )
കൂടുതല്‍
സെന്ററുകളില്‍ ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
639.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗാര്‍ഹിക
ഉപഭോക്താക്കാള്‍ക്കായി
കെ.എസ്.ഇ.ബി. നടപ്പിലാക്കി
വരുന്ന പുരപ്പുറ സൗരോര്‍ജ്ജ
പദ്ധതിയുടെ സംസ്ഥാനതല
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ ഈ പദ്ധതിയിലേക്കായി
എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട്;
(
സി )
എത്രയിടങ്ങളില്‍
ഇതിനോടകം പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
640.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പൂര്‍ത്തിയാക്കിയ
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
നിലവില്‍
പ്രവൃത്തി നടന്നുവരുന്ന
ജലവൈദ്യുത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാം; പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
സി )
ഇടുക്കി
രണ്ടാം ജലവൈദ്യുത നിലയത്തിന്റെ
നിര്‍മ്മാണത്തിനാവശ്യമായ
എന്തെല്ലാം പ്രാഥമികനടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലൂടെ വൈദ്യുതി
ഉല്പാദനതോത് എത്രമാത്രം
വര്‍ദ്ധിപ്പിക്കാന്‍
കഴിയുമെന്നാണ്
വിലയിരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
641.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
മണ്ഡലത്തില്‍ നിലാവ് പദ്ധതി
പ്രകാരം എത്ര ലെെറ്റുകള്‍
സ്ഥാപിച്ചു എന്ന്
വ്യക്തമാക്കാമാേ;
(
ബി )
മാനന്തവാടി
നഗരസഭയില്‍ നിലാവ് പദ്ധതി
പ്രകാരം എത്ര ലെെറ്റുകള്‍
ഏതെല്ലാം ഭാഗങ്ങളില്‍
സ്ഥാപിച്ചു എന്ന്
വ്യക്തമാക്കാമാേ?
642.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബി.പി.എൽ.
കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ
വൈദ്യതി കണക്ഷൻ
ലഭിക്കുന്നതിനുള്ള പദ്ധതി
നിലവിലുണ്ടോ; ഉണ്ടെങ്കിൽ
അതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
643.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
വാഹനങ്ങളുടെ ചാര്‍ജിംഗിനായി
കെ.എസ്.ഇ.ബി. ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇലക്ട്രിക്
പോസ്റ്റുകളില്‍ ഇലക്ട്രിക്
ഓട്ടോറിക്ഷകളുടെ ചാര്‍ജ്ജിംഗ്
യൂണിറ്റുകള്‍ സ്ഥാപിക്കുന്ന
നടപടിയുടെ വിശദാംശങ്ങളും
പുരോഗതിയും വ്യക്തമാക്കാമോ?
644.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
വകുപ്പ് അവരുടെ പോളുകളിൽ തന്നെ
ഇലക്ട്രിക്ക് വാഹനങ്ങൾക്കായി
ചാർജിംഗ് സ്റ്റേഷൻ
സ്ഥാപിക്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
നിലവിൽ
എത്ര ചാർജിംഗ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്
എന്നറിയിക്കാമോ;
(
സി )
പാലക്കാട്
ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ
അനുവദിച്ചിട്ടുള്ള ചാർജിംഗ്
സ്റ്റേഷനുകളുടെ എണ്ണം മണ്ഡല
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
645.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍ 2021-22
സാമ്പത്തിക വര്‍ഷത്തില്‍
വെെദ്യുതി വകുപ്പ് പുതുതായി
ഏതൊക്കെ പ്രവൃത്തികള്‍ ആണ്
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തികള്‍ക്കും എത്ര തുക
വീതമാണ് വിനിയോഗിച്ചതെന്ന്
വിശദമാക്കാമോ?
646.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
നിയോജകമണ്ഡലത്തിൽ ഇലക്ട്രിക്
വാഹനങ്ങൾക്കുള്ള ചാർജിംഗ്
സ്റ്റേഷനുകൾ
പ്രവർത്തനക്ഷമമാക്കുന്ന
നടപടികളിലെ പുരോഗതി
അറിയിക്കാമോ;
(
ബി )
നഗരസഭയും
ആറ് ഗ്രാമപഞ്ചായത്തുകളും
സർക്കാർ മെഡിക്കൽ കോളേജും
ഉൾപ്പെടെ നിരവധി സുപ്രധാന
സ്ഥാപനങ്ങളുള്ള ചാത്തന്നൂർ
മണ്ഡലത്തിൽ കൂടുതൽ വൈദ്യുതി
ചാർജിംഗ് സ്റ്റേഷനുകൾ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
647.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വേനല്‍ക്കാലത്ത് വൈദ്യുതി
തടസ്സമില്ലാതെ ഉറപ്പാക്കാന്‍
മുന്നൊരുക്കം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കാമോ?
648.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
കാട്ടാക്കട സര്‍ക്കിള്‍
പ്രദേശത്ത് ഇലക്ട്രിക്ക്
പോസ്റ്റുകള്‍ നല്‍കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
ഇലക്ട്രിക്
പോസ്റ്റ് ലഭിക്കാത്തതു കാരണം
പല കണക്ഷനുകളും നല്‍കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍ എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
649.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി പ്രവൃത്തി
നടക്കുന്ന വിവിധ പദ്ധതികൾ
ഏതെല്ലാമെന്നും പുതുതായി
പരിഗണനയിലുള്ള പദ്ധതികൾ
ഏതെല്ലാമെന്നും വിശദമാക്കുമോ;
(
ബി )
8
മീറ്റർ നീളമുള്ള ഇലക്ട്രിക്ക്
പോസ്റ്റുകളുടെ അഭാവം പദ്ധതികൾ
പൂർത്തീകരിക്കുന്നതിന് തടസ്സം
നിൽക്കുന്നു എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ആവശ്യത്തിന് ഇലക്ട്രിക്ക്
പോസ്റ്റുകൾ സർക്കിൾ മുഖേന
വിതരണം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
650.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ വൈദ്യുതി വകുപ്പിൽ
സാധന സാമഗ്രികളുടെ ക്ഷാമം
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
ഏതെല്ലാം സാമഗ്രികളുടെ
കുറവാണുള്ളതെന്ന് സെക്ഷൻ
തിരിച്ചു വ്യക്തമാക്കാമോ;
(
സി )
വൈദ്യുതി
പോസ്റ്റ് ഇല്ലാത്തതുകൊണ്ട്
കണക്ഷൻ യഥാസമയത്ത് നൽകാൻ
പറ്റുന്നില്ലായെന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
എങ്കിൽ
പോസ്റ്റ് ലഭ്യമല്ലാത്തതുകൊണ്ട്
അപേക്ഷിച്ച എത്ര പേർക്ക് കണക്ഷൻ
നൽകാൻ കഴിഞ്ഞിട്ടില്ലെന്ന്
സെക്ഷൻ തിരിച്ചു
വ്യക്തമാക്കാമോ;
(
ഇ )
പോസ്റ്റ്
ക്ഷാമവും മറ്റു സാമഗ്രികളുടെയും
കുറവും എപ്പോൾ പരിഹരിക്കുമെന്ന്
വ്യക്തമാക്കാമോ?
651.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിൽ കീരംപാറ
പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍
പെരുമണ്ണുര്‍, അമ്പലംപടി
ഭാഗങ്ങളിലെ അതിരൂക്ഷമായ
വോള്‍ട്ടേജ് ക്ഷാമം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
പ്രദേശവാസികള്‍ കെ.എസ്.ഇ.ബി
കീരംപാറ സെക്ഷന്‍ ഓഫീസ് വഴി
നല്കിയ നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത നിവേദനത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(
സി )
വോള്‍ട്ടേജ്
പ്രശ്നം കാരണം പ്രദേശവാസികളുടെ
ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ
നാശനഷ്ടം നേരിടുന്ന സാഹചര്യം
കണക്കിലെടുത്തുകൊണ്ടും
പ്രദേശവാസികളുടെ നിവേദനം
പരിഗണിച്ചും അടിയന്തിരമായി
പുതിയ ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ച് വോള്‍ട്ടേജ്
ക്ഷാമത്തിന് പരിഹാരം
കാണുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ;
(
ഡി )
വോള്‍ട്ടേജ്
പ്രശ്നം പരിഹരിക്കുന്നതിനായി
പുതിയ ട്രാന്‍സ്ഫോര്‍മര്‍
എന്നത്തേക്ക് സ്ഥാപിക്കാന്‍
കഴിയും എന്ന് വ്യക്തമാക്കാമോ?
652.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗാര്‍ഹിക
ഉപയോക്താക്കള്‍ക്കും
ഗാര്‍ഹികേതര
ഉപയോക്താക്കള്‍ക്കുമുളള
വെെദ്യുതി താരിഫ് ഏത്
രീതിയിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വാര്‍ഷിക
വരുമാനം കുറവുളള
ഉപയോക്താക്കള്‍ക്ക് വെെദ്യുതി
ചാര്‍ജ്ജ് ഇനത്തിലും കണക്ഷന്‍
ചാര്‍ജ്ജിനത്തിലും എന്തെല്ലാം
ഇളവുകളാണ് നല്‍കിവരുന്നത്; ഈ
ആനുകൂല്യത്തിനുള്ള അര്‍ഹത
കണക്കാക്കുന്നതിന്റെ മാനദണ്ഡം
വിശദമാക്കാമോ;
(
സി )
കണക്ടഡ്
ലോഡില്‍ പിന്നീട് വര്‍ദ്ധനവ്
വരുത്തിയാല്‍ ഈ ആനുകൂല്യം
നഷ്ടപ്പെടുമോയെന്ന്
വ്യക്തമാക്കാമോ?
653.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കുന്നതിന്
കെ.എസ്.ഇ.ബി. റെഗുലേറ്ററി
കമ്മീഷന് ശിപാർശ നൽകുകയുണ്ടായോ;
എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കുന്ന കാര്യം
സർക്കാർ പരിഗണനയിൽ ഉണ്ടോ;
(
ബി )
എങ്കിൽ
ഏത് നിരക്കിലുള്ള വർദ്ധനവ്
ആയിരിക്കും ഓരോ മേഖലയ്ക്കും
നിലവിൽ വരികയെന്ന് അറിയിക്കുമോ;
(
സി )
സംസ്ഥാന
വൈദ്യുതി ബോർഡിന് കുടിശിക
ഇനത്തിൽ എത്ര രൂപയാണ് പിരിഞ്ഞ്
കിട്ടാനുള്ളതെന്ന് അറിയിക്കാമോ;
(
ഡി )
ഇതിൽ
ഒരുകോടിയിലേറെ തുക കുടിശിക
വരുത്തിയിട്ടുള്ള
സ്ഥാപനങ്ങളുടെയും അവർ വരുത്തിയ
കുടിശ്ശിക തുകയുടെയും
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ഇ )
ഈ
കുടിശിക തുകയിൽ നിയമനടപടികളിൽ
പെട്ട് കുരുങ്ങിക്കിടക്കുന്ന
തുക എത്രയാണ്;
(
എഫ് )
ഈ
കുടിശികതുക ഉടനടി
പിടിച്ചെടുത്താൽ ഈ നിരക്ക്
വർദ്ധനവ് ഒഴിവാക്കാനാകും
എന്നുള്ള വിദഗ്ധാഭിപ്രായം
സർക്കാർ പരിഗണിക്കുക ഉണ്ടായോ;
(
ജി )
എങ്കിൽ
സംസ്ഥാന വൈദ്യുതി ബോർഡിന്
ലഭിക്കാനുള്ള കുടിശിക തുകകള്‍
ഉടനടി പിടിച്ചെടുക്കുന്നതിനും
നിയമനടപടികളിൽ
കുരുങ്ങിക്കിടക്കുന്ന കേസുകളിൽ
നിയമ നടപടികൾ കാര്യക്ഷമമായി
മുന്നോട്ടു കൊണ്ടുപോകുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
654.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത നിരക്ക്
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
വൈദ്യുത
നിരക്ക് വർദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് പഠിക്കാൻ സർക്കാർ
ഏതെങ്കിലും കമ്മറ്റി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
(
സി )
നിലവിലുള്ള
വൈദ്യുതി നിരക്ക്
വർദ്ധിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടെങ്കിൽ
ആയതിന്റെ കാരണം
എന്തൊക്കെയാണെന്നും നിരക്ക്
വർദ്ധനവ് മൂലം പ്രതീക്ഷിക്കുന്ന
അധിക തുക എത്രയാണെന്നും
വിശദമാക്കാമോ?
655.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ഇതിനായി എന്തെങ്കിലും നടപടികൾ
ആരംഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
656.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി
തുടരുന്നതിന് അനുവാദം നല്‍കുമോ;
ഇതു സംബന്ധിച്ച് നല്‍കിയിരുന്ന
NO.136/VIP/21 , തീയതി
23.6.2021 ല്‍ നല്‍കിയ കത്തില്‍
എന്ത് നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(
ബി )
വൈദ്യുതീകരണം
നടക്കാത്ത പല വീടുകളും
മണ്ഡലത്തിന്റെ പല ഭാഗത്തും ഉള്ള
സാഹചര്യം പരിഗണിച്ചും ഗ്രാമീണ
റോഡുകളില്‍ ഇലട്രിക്
പോസ്റ്റുകള്‍ ഇടേണ്ട
സാഹചര്യത്തിലും പദ്ധതി
തുടരുന്നതിന് അനുമതി നല്‍കുമോ?
657.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉപയോഗിക്കപ്പെടുന്ന
വൈദ്യുതിയുടെ എത്ര ശതമാനമാണ്
എനര്‍ജി മാനേജ്മെന്റ് സിസ്റ്റം
ഇല്ലാത്തതു മൂലം നഷ്ടമാകുന്നത്
എന്ന് കണക്കാക്കിയിട്ടുണ്ടോ;
(
ബി )
എല്ലാ
സ്ഥാപനങ്ങൾക്കും ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കും ഇതു
സംബന്ധിച്ച് അവബോധം
നല്‍കുന്നതിനും എനര്‍ജി ഓഡിറ്റ്
നടത്തി ഇത് പരിഹരിക്കുന്നതിനും
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
658.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
659.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി
എത്ര വീടുകളിലാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ നിന്നും എത്ര
യൂണിറ്റ് വൈദ്യുതിയാണ്
ഉത്പാദിപ്പിക്കാന്‍
കഴിയുന്നതെന്ന് വിശദമാക്കുമോ?
660.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരപ്പുറ
സൗരോർജ്ജ പദ്ധതിയ്ക്ക് വേണ്ടി
അപേക്ഷിച്ചിട്ടും അനുമതി
ലഭിക്കാത്ത എത്ര
അപേക്ഷകളുണ്ടെന്നു
വ്യക്തമാക്കാമോ;
(
ബി )
എന്തുകൊണ്ടാണ്
അനുമതി ലഭിക്കാത്തത്; കാരണം
വിശദമാക്കാമോ;
(
സി )
എത്ര
ശതമാനം സബ്സിഡിയാണ്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
പുരപ്പുറ സൗരോർജ്ജ പദ്ധതിക്കായി
നൽകുന്നതെന്ന് വ്യക്‌തമാക്കാമോ?
661.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിയോഗ്യമല്ലാത്ത
തരിശുഭൂമികളില്‍ സോളാര്‍
പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്
ആവിഷ്‌ക്കരിച്ച പദ്ധതികൾ
വിശദമാക്കാമോ;
(
ബി )
പദ്ധതി
സംസ്ഥാനത്ത് എവിടെയെല്ലാം
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
ഈ
പദ്ധതിയിലൂടെ
ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി
കുറഞ്ഞ നിരക്കിൽ ഗാർഹിക,
വ്യാവസായിക ആവശ്യങ്ങൾക്ക്
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
662.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ
പ്രദേശങ്ങളിലായി സോളാര്‍
നിലയങ്ങളിലൂടെ എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്; പ്രസ്തുത
നിലയങ്ങള്‍ക്കായി എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
663.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരപ്പുറ
സൗരോര്‍ജ പദ്ധതി പ്രകാരം
അരൂര്‍ മണ്ഡലത്തില്‍ എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
ആയതിന്റെ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എത്ര വീടുകളില്‍
നടപ്പിലാക്കി എന്ന്
വിശദമാക്കാമോ?
664.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരപ്പുറ
സൗരോര്‍ജ്ജ നിലയം
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
സംസ്ഥാനത്ത് എത്ര കുടുംബങ്ങള്‍
ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍
അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്;
(
ബി )
എത്ര
നിലയങ്ങള്‍ ഇതിനോടകം
സ്ഥാപിക്കുന്നതിന്
സാധിച്ചിട്ടുണ്ട്; ആയത്
സ്ഥാപിക്കുന്നതിന് ഉപഭോക്താവ്
ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
സബ്സിഡി
തുക വര്‍ദ്ധിപ്പിച്ച് പദ്ധതി
കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിക്ക് ഉപഭോക്താവിന്
എന്‍.ബി.എഫ്.സി.കള്‍ വഴി
വായ്പാ സൗകര്യം ഒരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
665.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഊര്‍ജ്ജ
കേരള മിഷനില്‍ ഉള്‍പ്പെടുത്തി
നടപ്പാക്കി വരുന്ന സൗര
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച
വിശദാംശങ്ങളുടെ പട്ടിക ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
666.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍
കെ.എസ്.ഇ.ബി മുഖേന
നടപ്പിലാക്കുന്ന സൗരോര്‍ജ
പദ്ധതികളുടെ വിശദ വിവരങ്ങള്‍
നൽകാമോ;
(
ബി )
എം.എല്‍.എ.
ഫണ്ട് മുഖേന സംസ്ഥാനത്ത്
കെ.എസ്.ഇ.ബി. ഏതെങ്കിലും
സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍
കെട്ടിടങ്ങളില്‍ സൗരോര്‍ജ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദ വിവരങ്ങള്‍
നൽകാമോ?
667.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനെര്‍ട്ട്
മുഖേന നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന സൗര തേജസ്സ്
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
668.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സൗരോര്‍ജ്ജ ഉല്‍പ്പാദനശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പുതിയ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാന്‍
സാധിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ?
669.
ശ്രീ.
എം. എം. മണി
ശ്രീ
എം നൗഷാദ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാരമ്പര്യേതര
ഊര്‍ജ്ജോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
കേന്ദ്ര സഹായത്തോടെയുള്ള ഹരിത
ഊര്‍ജ്ജ പദ്ധതിയില്‍ കേരളം
ഏതൊക്കെ പദ്ധതികള്‍
സമര്‍പ്പിച്ചിരുന്നു; ഇതില്‍
ഏതിനെല്ലാം കേന്ദ്ര സര്‍ക്കാര്‍
അനുമതി ലഭിച്ചിട്ടുണ്ട്;
കേന്ദ്ര സഹായമായി എത്ര വിഹിതം
ലഭിക്കും;
(
ബി )
സംസ്ഥാനത്ത്
ഹരിതോര്‍ജ്ജ സാങ്കേതിക
വിദ്യകളുടെ വികസനത്തിനായി
ക്ലീന്‍ എനര്‍ജി ഇന്‍കുബേഷന്‍
സെന്‍റര്‍ സ്ഥാപിക്കാന്‍
തീരുമാനമായിട്ടുണ്ടോ; ഇതുവഴി
ഉണ്ടാകാനിടയുള്ള നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(
സി )
തലസ്ഥാന
നഗരിയെ സോളാര്‍ സിറ്റിയാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ?
670.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിതോർജ്ജ
വികസനത്തിന്റെ ഭാഗമായി ക്‌ളീൻ
എനർജി ഇൻകുബേഷൻ സെന്റർ
സ്ഥാപിക്കുന്നതിനായി സംസ്ഥാന
സർക്കാരും ക്‌ളീൻ എനർജി
ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും
ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഹരിതോർജ്ജ
രംഗത്ത് ഗവേഷണ വികസന
പ്രവർത്തനങ്ങൾ
പ്രോത്സാഹിപ്പിക്കുവാനും
ഇതിനായി സ്റ്റാർട്ട് അപ്പ്
സംരംഭങ്ങളെ ക്‌ളീൻ എനർജി
ഇൻകുബേഷൻ സെന്റർ മുഖേന
പ്രോത്സാഹിപ്പിക്കുവാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഊർജ്ജ
കാര്യക്ഷമത ഉയർത്തുവാനും മൊത്തം
ഊർജ്ജോല്പാദനത്തിൽ
ഹരിതോർജ്ജത്തിന്റെ തോത്
വർദ്ധിപ്പിക്കുവാനും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഹരിതോർജ്ജ
മേഖലയിൽ വിപുലമായ ഗവേഷണ വികസന
പ്രവർത്തനങ്ങൾക്കും നൂതന
ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള
ഇൻകുബേഷൻ, സ്റ്റാർട്ട് അപ്പ്
പശ്ചാത്തല സൗകര്യങ്ങൾ
വികസിപ്പിക്കുന്നതിനും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
671.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹരിതോര്‍ജ്ജ വികസനത്തിന്റെ
സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അതുവഴി വെെദ്യുതിയുടെ
ഉല്പാദനവും വിതരണവും
ശക്തിപ്പെടുത്തുന്നതിനുമായി
നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ;
(
ബി )
ഊര്‍ജ്ജ
സംരക്ഷണത്തിന് കേരള
ഡെവലപ്പ്മെന്റ് ആന്‍ഡ്
ഇന്നവേഷന്‍ സ്ട്രാറ്റജിക്
കൗണ്‍സിലിന്റെ സഹായത്തോടെ
പദ്ധതി അവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
സി )
ഹരിതോര്‍ജ്ജ
വികസനത്തിനായി ലോകോത്തര മാതൃക
സൃഷ്ടിക്കുന്നതിന്റെ ഭാഗമായി
സംസ്ഥാന സര്‍ക്കാരും ക്ലീന്‍
എനര്‍ജി ഇന്റര്‍നാഷണല്‍
ഇന്‍കുബേഷന്‍ സെന്ററുമായി
ധാരണാപത്രം
ഒപ്പുവെച്ചിട്ടുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ഡി )
ഊര്‍ജ്ജ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ഹരിതോല്പാദനം
ഉയര്‍ത്തുന്നതിനുമായി പ്രസ്തുത
കരാറില്‍ ഏര്‍പ്പെടുക വഴി
എന്തെല്ലാം നേട്ടങ്ങള്‍
കെെവരിക്കാന്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
672.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
കട്ടപ്പന ഇലക്ട്രിക്കല്‍
സെക്ഷന്‍ പരിധിയിലുള്ള കടയില്‍
സ്ഥാപിച്ച ഡീസല്‍ ജനറേറ്ററില്‍
നിന്നും വൈദ്യുതി പ്രവഹിച്ച്
വൈദ്യുതലൈനില്‍ ജോലി നോക്കിയ
ജീവനക്കാരന്‍ മരിക്കാനിടയായ
സാഹചര്യത്തില്‍ സംസ്ഥാനത്ത്
അനധികൃതമായി വിവിധയിടങ്ങളില്‍
സ്ഥാപിച്ച ഡീസല്‍ ജനറേറ്ററുകള്‍
കണ്ടെത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
വൈദ്യുത
അപകടങ്ങള്‍ ഉണ്ടാകാതിരിക്കാൻ
ആവശ്യമായ മുന്‍കരുതല്‍
നടപടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
വൈദ്യുതലൈനുകള്‍
പൊട്ടി വീണുള്ള അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
673.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ ഐക്കരനാട്,
കിഴക്കമ്പലം, കുന്നത്തുനാട്,
മുഴുവന്നൂര്‍ എന്നീ
പഞ്ചായത്തുകളില്‍ വൈദ്യുതി
പോസ്റ്റില്‍ വഴിവിളക്കുകൾ
സ്ഥാപിക്കുന്നതിന് വേണ്ടി
പൊതുജനങ്ങളില്‍ നിന്ന് പണം
പിരിക്കുന്നതായ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വഴിവിളക്കുകള്‍
സ്ഥാപിക്കുന്നതിന് പണം
പിരിക്കുന്നവര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
674.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റിലെ മീറ്റര്‍
ടെസ്റ്റിംഗ് ആന്റ്
സ്റ്റാന്റേര്‍ഡ്സ്
ലബോറട്ടറിയിലും റീജിയണല്‍
ടെസ്റ്റിംഗ് ലബോറട്ടറിയിലും
എൻ.എ.ബി.എല്‍. അക്രഡിറ്റേഷന്‍
നിലനിര്‍ത്തുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
വകുപ്പിന്റെ
ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചറിന്റെ
നവീകരണം, സുരക്ഷാ സോഫ്റ്റ്
വെയര്‍ നവീകരണം, ഇലക്ട്രിക്കല്‍
ഡ്രോയിംഗ് പരിശോധിക്കുന്നതിനായി
ഓട്ടോകാഡ് സോഫ്റ്റ് വെയര്‍
വാങ്ങൽ എന്നിവയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ; ഇത്
നടപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
675.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ ഏറ്റവും വലിയ
ഇലക്ട്രിക്കൽ സെക്ഷനായ എരുമേലി
സെക്ഷൻ വിഭജിച്ച് മുക്കൂട്ടുതറ
കേന്ദ്രമാക്കി പുതിയ സെക്ഷൻ
രൂപീകരിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ശബരിമല
തീർത്ഥാടനവുമായി ബന്ധപ്പെട്ട്
ഉണ്ടാകുന്ന വർദ്ധിച്ച വൈദ്യുതി
ആവശ്യങ്ങളും കോട്ടയം,
പത്തനംതിട്ട എന്നീ രണ്ടു
ജില്ലകളിലായി
വ്യാപിച്ചുകിടക്കുന്നതും
പരിഗണിച്ച് പ്രസ്തുത സെക്ഷൻ
ഓഫീസ് വിഭജിച്ച് മുക്കൂട്ടുതറ
കേന്ദ്രമാക്കി സെക്ഷൻ ഓഫീസ്
രൂപീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
676.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ ആര്യങ്കോട്,
കള്ളിക്കാട്, പെരുങ്കടവിള,
വെള്ളറട, ഒറ്റശേഖരമംഗലം,
അമ്പൂരി എന്നീ പഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി 11
കെ.വി. സബ്സ്റ്റേഷന്‍
സ്ഥാപിക്കണം എന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്‍മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിനായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഒറ്റശേഖരമംഗലം ഗവണ്‍മെന്റ്
സ്കൂളിനു സമീപം കണ്ടെത്തിയ ഭൂമി
പദ്ധതിയ്ക്ക് അനുയോജ്യമാണോ;
വിശദവിവരങ്ങള്‍ അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിന്റെ
ഭാഗമായി വൈദ്യുതി വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും എത്ര തുക
ചെലവ് പ്രതീക്ഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
സബ്സ്റ്റേഷന്റെ
നിര്‍മ്മാണം എത്രയും വേഗം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
677.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തില്‍ ചെറായി-ഞാറക്കല്‍
110 കെ.വി. ഡബിള്‍
സര്‍ക്ക്യൂട്ട് ലൈന്‍
നിര്‍മ്മാണത്തിന്റെയും
ഞാറയ്ക്കല്‍ 66 കെ.വി.
സബ്സ്റ്റേഷന്‍ 110 കെ.വി
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന പ്രവൃത്തിയുടെയും
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
678.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി സബ്
ഡിവിഷന്റെ കീഴിൽ കണമല
കേന്ദ്രമാക്കി ഒരു പുതിയ 33
കെ.വി. സബ്‌സ്റ്റേഷൻ
രൂപീകരിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കണമല
കേന്ദ്രമാക്കി 33 കെ.വി.
സബ്‌സ്റ്റേഷൻ
രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
679.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
കെ.എസ്.ഇ.ബി.യുടെ ഏതെല്ലാം
തലത്തിലുള്ള എത്ര ഓഫീസുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
മണ്ഡലത്തിലെ
എത്ര കെ.എസ്.ഇ.ബി. ഓഫീസുകള്‍
വാടക കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(
സി )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍ക്ക് ഭൂമി
ലഭ്യമാക്കുന്നതിനും കെട്ടിടം
നിര്‍മ്മിക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
എടക്കര
സബ്ഡിവിഷന്‍, വഴിക്കടവ്
സെക്ഷന്‍ എന്നിവയ്ക്ക് വേണ്ടി
പാലക്കാട് സബ് സ്റ്റേഷന്‍
കോമ്പൗണ്ടില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള നടപടി
ക്രമങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി
അറിയിക്കാമോ?
680.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കുറ്റിക്കോല്‍ 110
കെ.വി. സബ്സ്റ്റേഷന്റെ
പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഷന്റെ എന്തെല്ലാം
പ്രവൃത്തികളാണ് നിലവിൽ
ആരംഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
ഇതിന്റെ
മറ്റ് പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
അനുവദിക്കുമെന്നും ടെണ്ടര്‍
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ
എന്നുമുള്ള വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
സ്റ്റേഷന്റെ മൊത്തം
നിര്‍മ്മാണത്തിന് എന്ത് തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
681.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ അടിവാരം എന്ന
സ്ഥലത്ത്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
സബ്സ്റ്റേഷന്റെ നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
682.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരിന്തളം
400 KV സബ്സ്റ്റേഷൻ സ്ഥാപിക്കൽ
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
ഉഡുപ്പി-കരിന്തളം
400 KV ലൈൻ നിർമ്മാണ നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
യാഥാർഥ്യമാക്കാൻ കഴിയുമെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ഭരണാനുമതി
സംബന്ധിച്ച വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
683.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡ് ലിമിറ്റഡില്‍ ഓഫീസ്
അറ്റന്റന്റ് തസ്തികയില്‍ ആശ്രിത
നിയമനത്തിനായി എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
അപേക്ഷകളില്‍ മാനുഷിക പരിഗണന
കണക്കിലെടുത്ത് നിയമനം
നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
സി )
ഉണ്ടെങ്കില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കുന്നതിന് തത്ത്വത്തില്‍
തീരുമാനം എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ശ്രീമതി
മഞ്ചിത എന്‍.എസ്.,
നമ്പോതപറമ്പില്‍ ഹൗസ്,
കാതിക്കുടം പി.ഒ., കൊരട്ടി,
തൃശ്ശൂരിന്റെ
ആശ്രിതനിയമനത്തിനായുള്ള
അപേക്ഷയുടെ നിലവിലെ സ്ഥിതിവിവരം
വെളിപ്പെടുത്തുമോ?
684.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകൾ നിലവിൽ
എവിടെയെല്ലാമാണ്
സ്ഥാപിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ആലത്തൂര്‍
മണ്ഡലത്തില്‍ വേറെ
എവിടെയെങ്കിലും ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷന്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
685.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വലിയ
തോതില്‍ വൈദ്യുതി വാഹനങ്ങള്‍
നിരത്തിലിറങ്ങുന്ന
സാഹചര്യത്തില്‍ എല്ലാ പ്രധാന
കവലകളിലും വൈദ്യുതി ചാര്‍ജിംഗ്
സെന്ററുകള്‍ ആരംഭിക്കുവാന്‍
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
വാഹനങ്ങള്‍ക്ക്
നല്‍കുന്ന വൈദ്യുതി കുറഞ്ഞ
ചെലവില്‍ നല്കാന്‍ നടപടി
ഉണ്ടാകുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
686.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഇലക്ട്രിക് ചാര്‍ജ്ജിംഗ്
സ്റ്റേഷനുകളാണ് വൈദ്യുതി
വകുപ്പ് തുടങ്ങാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
നെന്മാറ
നിയോജകമണ്ഡലത്തില്‍ എത്ര
ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ്
തുടങ്ങാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
ആയത് എന്നത്തേയ്ക്ക് തുടങ്ങാന്‍
കഴിയുമെന്നും വിശദമാക്കുമോ?
687.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.ഒ(എം.എസ്.)
നം.153/2010/ഐ.ഡി., തീയതി
16-07-2010 ഉത്തരവിൻ പ്രകാരമുളള
നടപടികള്‍ വെെദ്യുതി വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവ് നടപ്പാക്കാത്തത് മൂലം
നിരവധി കയര്‍ സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തന
രഹിതമായിക്കിടക്കുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
688.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്തര്‍
സംസ്ഥാന വൈദ്യുതി ലൈന്‍
സ്വതന്ത്രമാക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശത്തിൽ
സംസ്ഥാനത്തിന്റെ അഭിപ്രായം
കേന്ദ്ര ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷനില്‍
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്വതന്ത്രലൈന്‍
സാധ്യമാകുന്നതിലൂടെ മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
കമ്പനികള്‍ക്ക് വൈദ്യുതി
കൊണ്ടുവരാനാകുമെന്നും അതുവഴി
വൈദ്യുതി ചാര്‍ജ്ജ്
കുറയുമെന്നും കരുതുന്നുണ്ടോ;
(
സി )
നിലവില്‍
ഏതെങ്കിലും കമ്പനികള്‍ പുറമേ
നിന്ന് വൈദ്യുതി
കൊണ്ടുവരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍
ഏതെല്ലാം കമ്പനികള്‍ എന്ന്
വിശദമാക്കാമോ?
689.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇലക്ട്രിക്ക്
വാഹനങ്ങള്‍ കൂടി വരുന്ന
സാഹചര്യത്തില്‍ ഇത്
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി വാഹന
ഉപഭോക്താക്കള്‍ക്കായി വൈദ്യുതി
വകുപ്പ് പ്രത്യേകമായ പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|