UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2405.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പരിമിതികള്‍ പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
2406.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലക്കയറ്റം തടയാനായി കഴിഞ്ഞ സർക്കാരും തുടർ സർക്കാരും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വിലക്കയറ്റം തടയുന്നതിന് കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പെട്രോള്‍/ഡീസല്‍ വില നാള്‍ക്കുനാള്‍ വർദ്ധിക്കുന്നത് സംസ്ഥാനത്തെ എപ്രകാരം ബാധിക്കുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2407.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് കോവിഡ് വാക്സിനേഷൻ സൗജന്യമാക്കിയ സാഹചര്യത്തിൽ കഴിഞ്ഞ ബജറ്റിൽ സൗജന്യ വാക്‌സിൻ വാങ്ങുന്നതിനായി വകയിരുത്തിയിട്ടുള്ള 1000 കോടി രൂപ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത തുക എപ്രകാരം വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
2408.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധത്തിനായി മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയ തുക എത്രയാണ്; ഇതിൽ എത്ര തുക ഓരോവർഷവും ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
2409.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ സേവിംഗ്സ്, സ്റ്റോര്‍ പര്‍ച്ചേസ്, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ട്രഷറികള്‍, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്, സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റാമ്പ് ആന്റ് സ്റ്റാമ്പ് ഡ്യൂട്ടി എന്നീ വകുപ്പുകള്‍ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഉണ്ടോ; ഏതൊക്കെ വകുപ്പുകള്‍ക്കാണ് സ്വന്തമായി ആസ്ഥാന മന്ദിരം ഇല്ലാത്തത്;
( ബി )
ഓരോ വകുപ്പും എത്ര രൂപ വാടക ഇനത്തില്‍ പ്രതിമാസവും പ്രതിവര്‍ഷവും നല്‍കി വരുന്നു; ആയത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദമായ റിപ്പോര്‍ട്ട് നല്‍കാമോ?
2410.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതികൂലമായി ബാധിച്ചിരുന്ന 2020-21 സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ എന്തെല്ലാമായിരുന്നു എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഓരോ ഇനത്തിലും ലഭിച്ച വരുമാനം എത്ര വീതമാണെന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ?
2411.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള ഏതെല്ലാം പദ്ധതികളാണ് നെന്മാറ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാനുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കുമോ?
2412.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ പ്രഖ്യാപിത നയമായ കേരള നോളഡ്ജ് എക്കോണമിയുടെ വികസന പൂർത്തീകരണത്തിനായുള്ള സർക്കാരിന്റെ പരിപാടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കേരളാ നോളഡ്ജ് എക്കോണമിയുടെ ഭാഗമായി നിയോജകമണ്ഡലാടിസ്ഥാനത്തിൽ രൂപം കൊടുത്തുകൊണ്ടിരിക്കുന്ന റാന്നി സ്കിൽ ഹബ് പദ്ധതിയുടെ പൂർത്തീകരണത്തിനായി സ്വീകരിച്ചിരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
വയനാട്, ഇടുക്കി, കുട്ടനാട് പാക്കേജുകളുടെ പുരോഗതി
2413.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്, ഇടുക്കി, കുട്ടനാട് പാക്കേജുകളുടെ പുരോഗതിയെന്ത്; ഏതാെക്കെ പദ്ധതികള്‍ ആരംഭിച്ചു; ഏതാെക്കെ പൂർത്തിയായി; എത്ര തുക ചെലവഴിക്കപ്പെട്ടു; വിശദമാക്കാമാേ;
( ബി )
വയനാട് പാക്കേജിന്റെ ഭാഗമായി സഹകരണ സംഘം രൂപീകരിച്ച് വയനാട് കാപ്പി ബ്രാന്‍ഡ് ചെയ്ത് അന്തര്‍ ദേശീയ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പടെ വില്‍ക്കുക എന്ന മെഗാ പ്രാേജക്ടിന്റെ ഇതുവരെയുള്ള പുരാേഗതി വ്യക്തമാക്കാമാേ?
2414.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വികസനം ലക്ഷ്യമിട്ട് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നടപ്പാക്കിയതുമായ നൂറുദിന കര്‍മ്മപദ്ധതിയുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ഏതെല്ലാമെന്നും ഇതിനായി നാളിതുവരെ ചെലവാക്കിയ തുക എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കര്‍മ്മപദ്ധതി സമ്പൂര്‍ണ്ണമായി നടപ്പാക്കുവാനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഇതിനായി കേന്ദ്രസഹായം ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2415.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എത്ര തുക ധനകാര്യവകുപ്പ് അനുവദിച്ചു നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2416.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംഎസ്എംഇ കൾക്ക് 2021-22 സാമ്പത്തിക വർഷത്തിൽ അനുവദിച്ച വായ്പകൾക്ക് പലിശ ഇളവ് നൽകുന്നതിനായി നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
2417.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷം ഹെൽത്ത് ഗ്രാൻഡ് ഇനത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട തുക എത്രയാണ്; പ്രസ്തുത തുക ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഹെൽത്ത് ഗ്രാൻഡ് ഇനത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും തുക ലഭിച്ചിട്ടില്ലെങ്കിൽ ആയത് അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ?
2418.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ നാളിതുവരെ ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും വാങ്ങുന്നതിനായി എത്ര രൂപയുടെ വായ്പ അനുവദിച്ചു നൽകിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വായ്പകളുടെ പലിശ ഇളവ് ഇനത്തിൽ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2419.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത് പ്രകാരം 2021-22 സാമ്പത്തിക വർഷം നോർക്ക സെൽഫ് എംപ്ലോയ്മെന്റ് സ്കീം വഴി കുറഞ്ഞ പലിശയ്ക്ക് എത്ര കോടി രൂപയുടെ വായ്പ അനുവദിച്ചുനൽകിയിട്ടുണ്ട്;
( ബി )
പ്രസ്തുത വായ്പയുടെ പലിശ ഇളവിനായി ആകെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
2420.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെ സംസ്ഥാനത്ത് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അമിത പലിശ ഈടാക്കി ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2421.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ഫാസി നിയമം വന്നതിന് ശേഷം സാധാരണക്കാര്‍ക്ക് സിബില്‍ സ്കോര്‍ ലഭിക്കാതെ ലോണുകള്‍ നേടാനാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
2422.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി പ്രകാരം തൊഴിൽ സംരംഭങ്ങൾക്കുള്ള വായ്പാ പദ്ധതി ഇനത്തിൽ എത്ര രൂപയുടെ വായ്പ നാളിതുവരെ അനുവദിച്ചിട്ടുണ്ട്;
( ബി )
എത്ര പുതിയ സംരംഭങ്ങൾക്ക് വായ്പ അനുവദിച്ചിട്ടുണ്ട്; എത്ര സംരംഭങ്ങളുടെ പുനരുജ്ജീവനത്തിനായി വായ്പ അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
2423.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തികൾ നടത്തുന്നതിന് ചുമതലപ്പെടുത്തിയ ഏജൻസികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവരിൽ പലർക്കും സ്വന്തമായി എൻജിനീയറിങ് സാധന സാമഗ്രികൾ ഇല്ലാത്തതുകൊണ്ടോ സ്റ്റാഫുകളുടെ എണ്ണത്തിലുള്ള കുറവ് കൊണ്ടോ പല പ്രവൃത്തികളും മന്ദഗതിയിലാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി ചെയ്യുന്ന ഏജൻസികൾ സമയബന്ധിതമായി പ്രവൃത്തി നടത്തുന്നുവെന്നും അവർക്ക് മതിയായ സ്റ്റാഫ് ഉണ്ടെന്നും ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2424.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം വൈക്കം മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം പുരോഗതി റിപ്പോര്‍ട്ട് സഹിതം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികളില്‍ ഭരണാനുമതി പുതുക്കുന്നതിനായി ഏതെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈക്കം മണ്ഡലത്തിലെ ചെമ്പ് വാലയില്‍ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
2425.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഏറ്റെടുത്ത ആലക്കോട്-പൂവഞ്ചാല്‍-മാവിന്‍തട്ട്-കാപ്പിമല, മണക്കടവ്-മൂരിക്കടവ്-കാപ്പിമല, ആലക്കോട്-പാത്തൻപാറ-വെള്ളാട്-നൂലിട്ടമല-കനകകുന്ന് എന്നീ റോഡുകള്‍ കിഫ്ബി നിലവാരത്തില്‍ നിര്‍മ്മാണം നടത്തുന്നത് പ്രായോഗികമല്ല എന്ന കാരണത്താല്‍ പൊതുമരാമത്ത് വകുപ്പിന് തിരികെ നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇവയ്ക്ക് പകരം മറ്റ് റോ‍ഡുകള്‍ കിഫ്ബി ഏറ്റെടുക്കുന്നത് പരിഗണിക്കുമോ?
2426.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി കെ.കെ.രമ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ വരുമാന സ്രോതസ്സ് എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പെട്രോൾ, ഡീസൽ ഉപഭോഗത്തിലും വാഹന നികുതിയിനത്തിലും ക്രമാതീതമായ ഇടിവ് സംഭവിക്കുമോ; വ്യക്തമാക്കാമോ;
( സി )
പെട്രോൾ, ഡീസൽ ഉപഭോഗത്തിലും വാഹന നികുതിയിനത്തിലും ഇടിവ് സംഭവിച്ചാൽ അത് കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനം പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്നും ഇലക്ട്രിക്ക് വാഹനങ്ങളിലേയ്ക്ക് മാറുമ്പോൾ അത് കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന് വ്യക്തമാക്കാമോ?
2427.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം എടുക്കുന്ന വായ്പകൾക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനം എടുക്കുന്ന വായ്പകളുടെ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, തിരിച്ചടവ് രീതികള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനം നാളിതുവരെ കിഫ്ബി മുഖേന സമാഹരിച്ചിട്ടുള്ള വായ്പകളുടെയും ധനസഹായങ്ങളുടെയും തുക എത്രയാണെന്ന് വ്യക്തമാക്കുമോ; ഇനം തിരിച്ചുള്ള വിശദാംശം നൽകുമോ;
( ഡി )
ഈ വായ്പകളുടെയും ധനസഹായങ്ങളുടെയും തിരിച്ചടവ് വ്യവസ്ഥകൾ എന്തൊക്കെയാണെന്നും പലിശനിരക്കും തിരിച്ചടവ് കാലാവധിയും എത്രയാണെന്നും വ്യക്തമാക്കാമോ;
( ഇ )
കിഫ്ബി മുഖേന നാളിതുവരെ സമാഹരിച്ചിട്ടുള്ള പണത്തിന്റെ പലിശയായി എത്ര തുകയാണ് നാളിതുവരെ തിരിച്ചടച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2428.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ കിഫ്ബി ധനസഹായത്തോടെ നടത്തുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഓരോന്നിനും എന്നാണ് അനുമതി നൽകിയതെന്നും ഇപ്പോൾ അവ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ?
2429.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കാേട് മണ്ഡലത്തിലെ പുഴാതി, പള്ളിക്കുന്ന് എന്നീ സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ കിഫ്ബി ഫണ്ട് മുഖാന്തരം ആരംഭിച്ചിട്ടുണ്ടാേ; പ്രവൃത്തിയുടെ നിലവിലുള്ള സ്ഥിതി വിവരങ്ങളുടെ വിശദാംശം ലഭ്യമാക്കാമാേ?
2430.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതും നാളിതുവരെ ആരംഭിക്കാത്തതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2431.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശ്രീകണ്ഠാപുരം-ചെമ്പന്‍തൊട്ടി-നടുവില്‍ റോഡ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2432.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നറിയിക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവ‍ൃത്തിയുടെയും നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
2433.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്നതിന് നിർദ്ദേശിച്ചിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഇതിൽ ഭരണാനുമതി നൽകിയിട്ടുള്ളതും ഇനി ഭരണാനുമതി നൽകേണ്ടതുമായ പ്രവൃത്തികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ?
2434.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാർ കിഫ്ബി മുഖേന നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളും അതിനായി ചെലവഴിച്ച തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാർ നടത്താനുദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളും അതിനായി ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച വിശദാംശം അറിയിക്കുമോ?
2435.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ മണ്ഡലത്തിൽ കിഫ്‌ബിയിൽ നിന്നും ഫണ്ട് അനുവദിച്ച റോഡ് പ്രവൃത്തികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി വിവരങ്ങളും അടങ്കൽ തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതി വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ?
2436.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ആദിവാസി വിഭാഗത്തിനായി ഇതുവരെ എത്ര രൂപയുടെ ഏതെല്ലാം പദ്ധതികൾ ഓരോ വർഷവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
വയനാട്ടിലെ ആദിവാസികള്‍ക്ക് ഏതെല്ലാം പദ്ധതികൾക്ക് എത്ര രൂപവീതം അനുവദിച്ചു; വയനാട്ടിൽ ഏതെല്ലാം പദ്ധതികൾക്ക് എത്ര രൂപവീതം അനുവദിച്ചു; ആദിവാസികൾക്ക് അനുവദിച്ച പദ്ധതികളില്‍ പൂർത്തീകരിച്ചതും പൂർത്തീകരിക്കാത്തതുമായ പദ്ധതികള്‍ പ്രത്യേകം വ്യക്തമാക്കാമോ; ചെലവഴിച്ച തുകയുടെ കണക്ക് നല്‍കാമോ?
2437.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിർമ്മാണം, എടരിക്കോട് ജി.യു.പി. സ്കൂൾ ക്ലാരി കെട്ടിട നിർമ്മാണം, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് നവീകരണം, ചെട്ടിയാംകിണർ ഗവ. ജി.വി.എച്ച്.എസ്.എസ്. കെട്ടിട നിർമ്മാണം, ജി.എം.യു.പി. സ്കൂൾ വെന്നിയൂർ കെട്ടിട നിർമ്മാണം, ജി.എം.യു.പി. സ്കൂൾ കക്കാട് കെട്ടിട നിർമ്മാണം, ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി കെട്ടിട നിർമ്മാണം എന്നീ കിഫ്‌ബി പ്രവൃത്തികളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച നടപടികളും ഇനി പൂർത്തീകരിക്കാനുള്ള നടപടികളും ഇവയുടെ നിർമ്മാണ പുരോഗതിയും പ്രവൃത്തി പൂർത്തീകരിക്കാനാകുന്ന സമയവും വിശദമാക്കാമോ?
2438.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വണ്ടൂര്‍ മണ്ഡലത്തില്‍ 2016 ജൂൺ മുതല്‍ നാളിതുവരെ അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടും ഇതുവരെ ആരംഭിക്കാത്ത പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2439.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നടപ്പിലാക്കുന്ന തീരദേശ ഹൈവേ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ;
( സി )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ തീരദേശ ഹൈവേ കടന്നു പോകുന്ന പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
മണ്ഡലത്തില്‍ തീരദേശ ഹൈവേയ്ക്കായി സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2440.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുളള കാലയളവില്‍ വാമനപുരം മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പദ്ധതികളില്‍ ഇതുവരെ ആരംഭിക്കാന്‍ കഴിയാത്ത പദ്ധതികളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇവ ആരംഭിക്കാന്‍ കഴിയാത്തതെന്ന് വിശദമാക്കാമോ?
2441.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുര്‍ മണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയ പ്രവൃത്തികളില്‍, ഇതുവരെ ആരംഭിക്കാത്തതും പൂര്‍ത്തിയാക്കാത്തതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് ഉത്തരവ് നമ്പര്‍, തീയതി എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ;
( സി )
കിഫ്ബി അംഗീകാരം നല്‍കിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് പരിശോധിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും എന്ത് നടപടികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?
2442.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ ഒറ്റപ്പാലത്ത് തിയേറ്റര്‍ കോപ്ലക്‌സോ ഫിലിം സിറ്റിയോ കള്‍ച്ചറല്‍ സൊസൈറ്റിയോ നിര്‍മ്മിക്കുന്നതിനായി കിഫ്ബി മുഖേനയോ മറ്റേതെങ്കിലും ഫണ്ടുകള്‍ മുഖേനയോ തുക വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്; വിശദമാക്കാമോ?
2443.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയായ പാലക്കാട് ജില്ലയിലെ പാലക്കാട് -പൊള്ളാച്ചി റോഡ് നവീകരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;
( ബി )
എത്ര മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുന്നതെന്നും പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബി സാമ്പത്തികാനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് ബാക്കിയുള്ളതെന്നും അറിയിക്കാമോ?
2444.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി ഏതെല്ലാം പദ്ധതി/പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി തുക എത്രയാണെന്നും പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പ്രവൃത്തി/ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏതെല്ലാം പദ്ധതി/പ്രവൃത്തികൾക്ക് എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പൊതുമരാമത്ത് പ്രവൃത്തികളിൽ നിന്ന് വ്യത്യസ്തമായി കിഫ്‌ബി പദ്ധതികൾക്കുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും ആധിക്യം കാരണം കിഫ്‌ബി പ്രവൃത്തികൾ നിർവിഘ്‌നം തുടരാനും യഥാസമയത്ത് പൂർത്തീകരിക്കാനും കരാറുകാർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ?
2445.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളൂര്‍-പാടിയോട്ടുചാല്‍ റോഡ് എന്ന പ്രവൃത്തിക്ക് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ കിഫ്ബിയുടെ ധനാനുമതി ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ നടക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡീറ്റൈയില്‍‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ധനാനുമതിയ്ക്ക് സമര്‍പ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
2446.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നിശ്ചയിച്ച സ്കൂളുകളുടെ പേര്, അനുവദിച്ച തുക, നിര്‍വഹണ ഏജന്‍സിയുടെ പേര് എന്നിവ വ്യക്തമാക്കാമോ ;
( ബി )
മണ്ഡലത്തിലെ മേല്‍പ്പറഞ്ഞ വിദ്യാലയങ്ങളിലെ പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതി വിശദീകരിക്കാമോ?
2447.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിർവ്വഹണ ഏജൻസികളുടെ വിശദവിവരം അറിയിക്കുമോ;
( സി )
ഓരോ പദ്ധതിയും നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
2448.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിവരിക്കാമോ;
( സി )
പദ്ധതികൾ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ എന്താണെന്ന് വിശദമാക്കാമോ?
2449.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.ഡി.എഫ്., എ.ഡി.എസ്. ഫണ്ട് ഉപയോഗപ്പെടുത്തി എയ്ഡഡ് വിദ്യാലയങ്ങളിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവ ലഭ്യമാക്കുമോ;
( ബി )
പ്രസ്‌തുത ഫണ്ടുകൾ ഉപയോഗപ്പെടുത്തി ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ഗ്രന്ഥശാലകൾക്കും കലാ-കായിക മേഖലകളിലും ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകള്‍, സർക്കുലറുകള്‍ എന്നിവ ലഭ്യമാക്കുമോ?
2450.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ദേവികുളം മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച 4 കോടി രൂപയില്‍ പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
മേപ്പടി തുക ഏതെല്ലാം ആരോഗ്യ സ്ഥാപനങ്ങളിലെ ഏതൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രയോജനപ്പെടുത്തി എന്നത് സംബന്ധിച്ച വിശദാംശം നല്‍കാമോ?
2451.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തിൽ 2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ ആസ്തി വികസന ഫണ്ടിൽ ടെണ്ടർ സേവിങ്സ് ഇനത്തിൽ എത്ര രൂപ ബാക്കിയുണ്ടെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ?
2452.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ ആസ്തി വികസന പദ്ധതികളുടെ ഭരണാനുമതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറേറ്റില്‍ നിന്നും അയച്ചിട്ടുളള ഏതെല്ലാം ഫയലുകളാണ് ധനകാര്യ വകുപ്പിന്റെ നോഡല്‍ സെന്റര്‍ (ബി) വിഭാഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ളത്; അറിയിക്കുമോ;
( ബി )
പ്രസ്തുത ഫയലുകള്‍ ധനകാര്യ വകുപ്പില്‍ ലഭിച്ച തീയതിയും ഫയല്‍ പ്രോസസ്സിംഗ് നടത്തിയ തീയതിയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2453.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന പദ്ധതിയിലെയും എസ്.ഡി.എഫ്. ലെയും പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതുമുതല്‍ പ്രവൃത്തികള്‍ ഏത് ഘട്ടം വരെ എത്തി എന്നത് സംബന്ധിച്ച വിശദാംശം ഓരോ നിയമസഭാ സാമാജികര്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2454.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി മാറ്റിവച്ച 4 കോടി രൂപയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ;
( ബി )
ഈ തുക ഏതൊക്കെ ആരോഗ്യസ്ഥാപനങ്ങളിലെ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രയോജനപ്പെടുത്തി എന്നത് സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
2455.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ 2016 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രത്യേക വികസന നിധിയില്‍ വിനിയോഗിക്കാതെ കിടക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക വിനിയോഗിക്കുന്നതിനായി സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ടോ;
( സി )
ഉണ്ടെങ്കില്‍ പ്രത്യേക അനുമതി ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ?
2456.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
2457.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ എം.എല്‍.എ.മാര്‍ അവരുടെ കാലയളവിൽ ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗപ്പെടുത്തി നിർമ്മാണം നടത്താൻ അനുമതി വാങ്ങിയ പദ്ധതികൾ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് പൂർത്തിയാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സാങ്കേതിക പ്രശ്നങ്ങളാല്‍ നടക്കാതെ പോയ അന്നത്തെ പദ്ധതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ക്യാന്‍സല്‍ ചെയ്ത് പുതിയ പ്രവൃത്തി എടുക്കുന്നതിന് മുന്‍ എം.എല്‍.എ.യുടെ കത്ത് വേണമെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം വികസന പ്രവർത്തനങ്ങൾക്ക് ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
അരൂര്‍ മണ്ഡലത്തില്‍ മുന്‍ എം.എല്‍.എമാര്‍ നിര്‍ദ്ദേശിച്ച എത്ര വര്‍ക്കുകളാണ് ക്യാന്‍സല്‍ ചെയ്ത് പുതിയ വര്‍ക്ക് എടുക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുള്ളത്; ആയതില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2458.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്. സെന്റര്‍ തുടങ്ങിയ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ. നിയോജകമണ്ഡല ആസ്തി വികസന ഫണ്ട് ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കാമോ;
( ബി )
ഇതുസംബന്ധിച്ച് ആവശ്യം ഉന്നയിച്ച് നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും പ്രസ്തുത ഫയല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?
2459.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിയോജകമണ്ഡലങ്ങളില്‍ ജനപ്രതിനിധികള്‍ നല്‍കുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ സേവിങ്ങ്സ് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ടെണ്ടര്‍ സേവിങ്ങ്സ് ഉപയോഗാനുമതി ഏത് വര്‍ഷം മുതലുള്ള സേവിങ്ങ്സിനാണ് നല്‍കിയിട്ടുള്ളതെന്നും ഏറനാട് നിയോജകമണ്ഡലത്തില്‍ ടെണ്ടര്‍ സേവിങ്ങ്സ് ഉപയോഗിച്ച് പുതിയ പ്രൊപ്പോസല്‍ നൽകാൻ കഴിയുന്ന തരത്തിൽ ഇത് വരെയുള്ള ടെണ്ടര്‍ സേവിങ്ങ്സ് എത്രയുണ്ടെന്ന് ഓരോ വര്‍ഷം തിരിച്ചുള്ള വിശദാംശം വെളിപ്പെടുത്തുമോ?
2460.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ എം.എൽ.എ. ആസ്തി വികസന പദ്ധതി പ്രകാരം ഇതുവരെ പൂർത്തിയാക്കിയിട്ടുള്ള ഓരോ പ്രവൃത്തിയിലും ടെൻഡർ സേവിങ്സ് ആയി എത്ര തുകയാണ് ഉള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ആസ്തി വികസന ഫണ്ടിലെ ടെൻഡർ സേവിങ്സ് തുക ഉപയോഗിച്ച് പുതുതായി എത്ര തുകയുടെ പ്രവൃത്തികൾ നിർവ്വഹിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
2461.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയ 2021-22 വര്‍ഷത്തെ എം.എല്‍.എ. മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായ തുകയുടെ ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ?
2462.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ തിനൂര്‍ എല്‍.പി.സ്കൂളിനും മുള്ളമ്പത്ത് എല്‍.പി.സ്കൂളിനും എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ബസ്സ്‌ വാങ്ങുന്നതിന് പ്രത്യേക അനുമതി ലഭ്യമാക്കുന്നതിന് നല്‍കിയ അപേക്ഷയിന്മേല്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
ബസ്സ്‌ വാങ്ങുന്നതിന് പ്രത്യേക അനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2463.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലെ 2018-19, 2019-20 വര്‍ഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതിയുടെ പ്രവൃത്തി നാളിതുവരെ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസമുണ്ടായതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദീകരിക്കുമോ?
2464.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനസ്ഥിതിയെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ വിശദാംശം വെളിപ്പെടുത്താമോ; ഇത് മുന്‍ വര്‍ഷത്തേക്കാള്‍ മോശമായ അവസ്ഥയിലാണോ; എങ്കില്‍ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
നടപ്പുവര്‍ഷം കേന്ദ്രം അനുവദിച്ച കടം എടുക്കാനുള്ള പരിധി എത്രയാണ്; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും മൊത്തം വാങ്ങിയ വായ്പകളില്‍ എത്ര ശതമാനം തുക മൂലധനനിക്ഷേപത്തിനായി മാത്രം ഉപയോഗിക്കുകയുണ്ടായി; പ്രത്യുത്പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
2465.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2009 ന് ശേഷം ധനകാര്യ വകുപ്പിൽ നിന്നും നോഡൽ ഓഫീസർമാരായി ജോലി ചെയ്യുന്ന എത്ര പേര്‍ ഉണ്ട്‌; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചതിന്റെ സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
നോഡൽ ഓഫീസർമാർക്ക് ഏതെങ്കിലും തരത്തിലുള്ള അലവൻസുകൾ നൽകുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?
2466.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും നടപ്പാക്കുന്ന മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശം നൽകുമോ; ചികിത്സാ ചെലവിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാന സഹകരണ സ്പിന്നിങ് മിൽ ജീവനക്കാർക്കും റിട്ടയർ ചെയ്ത ജീവനക്കാർക്കും മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി ബാധകമാക്കി ഉത്തരവ് നൽകിയിട്ടുണ്ടോ;
( സി )
എങ്കിൽ ഉത്തരവിന്റെ പകർപ്പ് നൽകുമോ; ഇല്ലെങ്കിൽ അവർക്കുകൂടി മെഡിസെപ്പ് ബാധകമാക്കുമോ ?
2467.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രോ-റാറ്റാ പെന്‍ഷന്‍ നിലവില്‍ നല്‍കി വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ്, ഹെെക്കോടതി വിധി എന്നിവ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പെന്‍ഷന്‍ ഏത് കാലയളവ് വരെയുളളവര്‍ക്കാണ് നിലവില്‍ നല്‍കി വരുന്നത്;
( ഡി )
പ്രസ്തുത പെന്‍ഷന്‍ ലഭിക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്; വിശദമാക്കാമോ;
( ഇ )
അപേക്ഷിച്ച എത്ര പേര്‍ക്ക് പ്രസ്തുത പെന്‍ഷന് അര്‍ഹത നിഷേധിച്ചിട്ടുണ്ട്; ലിസ്റ്റ് ലഭ്യമാക്കാമോ?
2468.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശികയായി കിടക്കുന്ന ക്ഷാമബത്തയുടെ 3,4 ഗഡു വിതരണം ചെയ്യുന്നതിന് കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടിശ്ശിക സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ച പ്രകാരം നല്‍കുവാന്‍ സാധിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
പെന്‍ഷന്‍കാര്‍ക്ക് നിലവില്‍ എത്ര ശതമാനം ഡി.എ. കുടിശ്ശിക നല്‍കാനുണ്ട്; വ്യക്തമാക്കാമോ;
( ഡി )
പെന്‍ഷന്‍കാർക്ക് മേല്പറഞ്ഞ ആനുകൂല്യം നല്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
2469.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും കൃത്യമായ ദിനത്തില്‍ തന്നെ വിതരണം ചെയ്ത് വരുന്നുണ്ടോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കെ.എസ്.ആര്‍.ടി.സി. യിലെ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കൃത്യമായി നല്‍കുന്ന കാര്യത്തില്‍ കാലതാമസം വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ഡി )
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെന്‍ഷനിലെ ഉയര്‍ന്ന തുകയില്‍ സീലിംഗ് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വെളിപ്പെടുത്താമോ?
2470.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും വാഹനം വാങ്ങുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയിട്ടുള്ള കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
തീരദേശപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത പഞ്ചായത്തിന്റെ പിന്നാക്കാവസ്ഥയും യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2471.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി പ്രകാരം ലഭ്യമായിട്ടുള്ള അപേക്ഷകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര അപേക്ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാകുമോ; ഇല്ലെങ്കില്‍ ഇവരെ വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അനുവദിക്കുമോ?
2472.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി രജി. നം.5361510106 ആയി ഇ.എല്‍.ആര്‍.എസ്. പോര്‍ട്ടലില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറി അപേക്ഷയ്ക്ക് എത്ര വര്‍ഷം ആനുകൂല്യം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മൂന്നാമത്തെ വര്‍ഷത്തെ ആനുകൂല്യം ലഭിക്കുന്നതിന് ഇ.എല്‍.ആര്‍.എസ്. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യാന്‍ അപേക്ഷകയ്ക്ക് കഴിയുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
2473.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയെ സഹായിക്കുന്നതിനായി വെർച്ച്വൽ ക്യാപ്പിറ്റൽ ഫണ്ട് രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം പ്രസ്തുത ഫണ്ട് രൂപവത്കരിക്കുന്നതിന് ധനകാര്യവകുപ്പ് എത്ര രൂപ അനുവദിച്ചു നൽകിയിട്ടുണ്ടെന്നും എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
2474.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഒക്ടോബർ രണ്ടിന് പ്രവർത്തനമാരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ബജറ്റിൽ പരാമർശിച്ച പ്രകാരം നാളിതുവരെ എത്ര തുക ധനകാര്യ വകുപ്പ് അനുവദിച്ചു നൽകിയിട്ടുണ്ട്;
( ബി )
ഏതൊക്കെ ഇനത്തിലാണ് പ്രസ്തുത തുക അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ?
ആലത്തൂര്‍ മണ്ഡലത്തിനായി അനുവദിച്ച പ്രവൃത്തികള്‍
2475.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി ആലത്തൂര്‍ മണ്ഡലത്തിനായി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
2476.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മലബാർ ലിറ്റററി സർക്യൂട്ട് പദ്ധതിക്കായി നാളിതുവരെ എത്ര തുക ധനകാര്യവകുപ്പ് അനുവദിച്ചിട്ടുണ്ട്; ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
2477.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ വൈക്കം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് ബഡ്ജറ്റില്‍ തുക വകയിരുത്തി അനുമതി നല്‍കിയിട്ടുള്ളതെന്നും എത്ര തുകയാണ് വകയിരുത്തിയതെന്നും വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത പദ്ധതികളുടെ പുരോഗതി വിവരവും അറിയിക്കാമോ?
2478.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ ഇരുപത് ശതമാനം ടോക്കണ്‍ പ്രൊവിഷന്‍ അനുവദിക്കുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി പ്രത്യേക സമയപരിധിയോ കാലപരിധിയോ ധനകാര്യവകുപ്പില്‍ നിന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിന് ധനകാര്യവകുപ്പില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ?
2479.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വര്‍ഷ ബജറ്റില്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ തുകയുടെ വിനിയോഗം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച തുകയുടെ 40 ശതമാനം പോലും ചെലവഴിച്ചിട്ടില്ലെന്ന വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമാക്കാമോ; വരും ദിവസങ്ങളില്‍ ബാക്കിയുള്ള തുക വിനിയോഗിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കരാറുകാര്‍ സമര്‍പ്പിച്ച ബില്ലുകള്‍ ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ നല്‍കാന്‍ സാധിക്കാതെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വകുപ്പ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
ഇലക്‌ട്രോണിക് ബില്ലുകള്‍ സമര്‍പ്പിച്ചാലും കടലാസ് പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് ട്രഷറികള്‍ ബില്ലുകള്‍ നിരസിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
2480.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2021 മുതല്‍ 2026 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനത്തിന് അനുവദിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നികുതി വിഹിതം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനത്തിന് അനുവദിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നികുതി വിഹിതത്തില്‍ പതിനാലാം ധനകാര്യ കമ്മീഷനുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രമാത്രം കുറവുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഏതൊക്കെയിനത്തിലുള്ള വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് വിശദമാക്കാമോ;
( സി )
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും പോസ്റ്റ് ഡവല്യൂഷന്‍ ഗ്രാന്റും എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നികുതി വിഹിത നിര്‍ണ്ണയം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വരുത്തുവാൻ പോകുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഇ )
സെസ്സും സര്‍ച്ചാര്‍ജുകളും ഗണ്യമായി വര്‍ദ്ധിപ്പിച്ച് സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ നേരിടുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2481.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ 2016-17 മുതല്‍ 2021-22 വരെയുളള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി അനുമതി നല്‍കിയിട്ടുളള പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കും എത്ര തുക അനുവദിച്ചുവെന്നും അറിയിക്കാമോ;
( ബി )
അവയില്‍ ഭരണാനുമതി നൽകിയ പദ്ധതികള്‍ ഏതൊക്കെയെന്ന് പുരോഗതി റിപ്പോർട്ട് സഹിതം വ്യക്തമാക്കാമോ?
2482.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയ തുകയില്‍ എത്ര ശതമാനമാണ് ചെലവഴിക്കാന്‍ കഴിയാതെവന്നതെന്ന് വെളിപ്പെടുത്താമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളില്‍ 50 ശതമാനം തുകപോലും ചെലവഴിച്ചിട്ടില്ല എന്നത് പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
( സി )
പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കാത്തതിന്റെ കാരണം വിശദമാക്കുമോ?
2483.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17, 2017-18, 2018-19, 2019-20, 2020-21 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തി/പദ്ധതികള്‍ക്ക് അനുമതി നല്കിയെന്ന് വിശദമാക്കുമാേ; പ്രസ്തുത പ്രവൃത്തി/പദ്ധതികളുടെ നിലവിലെ സ്ഥിതിവിവരം വിശദമാക്കുമാേ?
2484.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ബജറ്റ് വിഹിതമായി 2019-20, 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ കേരള പ്രളയ സെസ്സ് ഉൾപ്പെടെ വിവിധ ഫണ്ടിങ് ഏജൻസികളിൽ നിന്നും സമാഹരിച്ച വരുമാനത്തിൽ നിന്നും ഓരോ സാമ്പത്തിക വർഷവും നീക്കി വച്ചിട്ടുള്ള തുക എത്രയാണെന്നും എത്ര തുക വീതം ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;
( ബി )
റീബിൽഡ് കേരള ഇനിഷ്യേറ്റീവിലേക്കുള്ള ധനസമാഹരണത്തിനായി പ്രളയ സെസ്സ് അല്ലാതെ ഏതൊക്കെ സ്രോതസ്സുകളിൽ നിന്നും ധനസമാഹരണം നടത്തിയിട്ടുണ്ട്; വിശദാംശം നൽകുമോ?
വെള്ളപ്പൊക്ക നിയന്ത്രണ പാക്കേജ്
2485.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ ബജറ്റിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി പ്രഖ്യാപിച്ച സമഗ്ര പാക്കേജ് നടപ്പാക്കുന്നതിനായി 2021-22 സാമ്പത്തിക വർഷത്തിൽ നാളിതുവരെ ധനകാര്യ വകുപ്പിൽ നിന്നും എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്;
( ബി )
ഏതൊക്കെ ഇനത്തിലാണ് പ്രസ്തുത തുക അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2486.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള ഏതെല്ലാം ക്ഷേമപെൻഷനുകള്‍ ഉയർത്തുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2487.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്ഷേമ പെന്‍ഷനില്‍ പുതുതായി എത്ര അംഗങ്ങളെ ചേര്‍ത്തിട്ടുണ്ട്; ആകെ എത്ര ഗുണഭോക്താക്കള്‍ നിലവിലുണ്ട്; ഇവര്‍ക്കായി എത്ര കോടി രൂപ ഈ കാലയളവില്‍ ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
2016 മേയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ എത്ര തവണ വര്‍ദ്ധിപ്പിച്ചു; വര്‍ദ്ധിപ്പിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ; സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി ഒരു മാസം എത്ര തുക സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്;
( സി )
ഈ കാലഘട്ടത്തില്‍ ആകെ എത്ര തുക സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2488.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷിക്കാനുള്ള വരുമാന പരിധി എത്രയെന്ന് വിശദമാക്കാമോ;
( ബി )
തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി എത്രയെന്ന് വിശദമാക്കാമോ; പ്രസ്തുത വരുമാന പരിധി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്ത് ഇപ്പോള്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവരുടെ എണ്ണം ജില്ല തിരിച്ച് നല്‍കാമോ?
2489.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി നിര്‍മ്മാണോദ്ഘാടനം ചെയ്ത നടുക്കാട് ഫിഷ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിയ്ക്കുാമോ;
( ബി )
ആയതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബിയില്‍ ഫണ്ടിംഗ് അനുമതിയ്ക്കായി സമര്‍പ്പിച്ചതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2490.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യുമായി ചേർന്ന് നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സ്മാർട്ട് കിച്ചണ്‍ പദ്ധതിയുടെ ഭാഗമായി ധനകാര്യ വകുപ്പ് നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2491.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കുണ്ടൂർ തോട് നവീകരണം പദ്ധതിക്ക് കിഫ്‌ബി അനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പൂർത്തീകരിച്ചാൽ നന്നമ്പ്ര, തെന്നല, ഒഴൂർ എന്നീ പഞ്ചായത്തുകൾക്കും തിരൂരങ്ങാടി നഗരസഭയ്ക്കും കുടിവെള്ളത്തിനും കൃഷിക്കും ഉപകാരപ്രദമാണ് എന്ന വസ്തുത ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
( സി )
പദ്ധതിക്ക് കിഫ്‌ബിയുടെ അനുമതി ലഭ്യമാക്കുന്നത് സർക്കാരിന്റെ പരിഗണയിൽ ഉണ്ടോ?
2492.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021-22 സാമ്പത്തിക വർഷത്തിൽ ആംനസ്റ്റി സ്കീം പ്രകാരം പിരിച്ചെടുക്കുവാൻ ലക്ഷ്യമിട്ട തുക എത്രയായിരുന്നു; മുൻ വർഷത്തേതിൽ നിന്നും ആംനസ്റ്റി സ്കീമിൽ എന്തൊക്കെ മാറ്റങ്ങളാണ് നടപ്പ് സാമ്പത്തിക വർഷം ഉണ്ടായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
നടപ്പ് സാമ്പത്തിക വർഷം നാളിതുവരെ ആംനസ്റ്റി സ്കീം പ്രകാരം എത്ര തുക പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
2493.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് എത്ര ഗഡുവായിട്ടാണ് കേന്ദ്ര നികുതി വിഹിതം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച നികുതി വിഹിതം പട്ടികയായി ലഭ്യമാക്കാമോ;
( സി )
കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഇപ്പോള്‍ നിശ്ചയിച്ച നികുതി വിഹിതം എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ; ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ് വരുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ജി.എസ്.ടി. നടപ്പിലാക്കിയത് മൂലം സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം നികത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ കേന്ദ്രം അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ; തുടര്‍ വര്‍ഷങ്ങളിലും ഈ ആനുകൂല്യം ലഭ്യമാവുമോ; വിശദമാക്കാമോ;
( ഇ )
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയം ഏതെല്ലാം രീതിയിലാണ് സംസ്ഥാനത്തിന്റെ വരുമാനത്തെ പ്രതിസന്ധിയിലാക്കുന്നത് എന്ന് നേരത്തെ ലഭ്യമായിരുന്ന ധനലഭ്യതയെ മുന്‍നിര്‍ത്തി താരതമ്യ വിശകലനങ്ങളിലൂടെ വിശദമാക്കാമോ?
2494.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രവൃത്തികളാണ് വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുള്ളത്; വെളിപ്പെടുത്തുമോ;
( സി )
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനമാണ് കുറച്ചത്; വിശദമാക്കുമോ?
2495.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ധനകാര്യ പരിശോധനാ വിഭാഗം ഐ.ടി. വകുപ്പിൽ എത്ര പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ പ്രോജക്ടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ നടത്തിയിട്ടുള്ളതെന്നും വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പരിശോധനകളുടെ ഭാഗമായി എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് അവ സമര്‍പ്പിച്ച തീയതി സഹിതം വ്യക്തമാക്കുമോ?
2496.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ പുതുതായി നിയമിക്കുന്നത് വിലക്കിക്കൊണ്ട് ധനകാര്യ വകുപ്പില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ സ്പാര്‍ക്കില്‍ ടെമ്പററി എംപ്ലാേയി നമ്പര്‍ നല്‍കാത്തതാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് തടസ്സമെന്ന് ജലഗതാഗത വകുപ്പ് പറയുന്നതില്‍ വസ്തുതയുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
2497.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-മധുര ദേശീയ പാതയില്‍ എന്‍.എച്ച്. 85ല്‍ കോതമംഗലം മണ്ഡലത്തില്‍ മാതിരപ്പിള്ളി-കോഴിപ്പിള്ളി എന്‍.എച്ച്. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിലെ ബി1/176/ഐ.എന്‍.ഡി.&പി.ഡബ്ല്യു.ഡി./2021/ഫിന്‍. ( കമ്പ്യൂട്ടര്‍ നമ്പര്‍ 1799843) നമ്പര്‍ ഫയലിലെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ബൈപ്പാസ് സ്റ്റാന്റ് എലോണ്‍ പദ്ധതിയായി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
2498.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2013 മുതല്‍ നാളിതുവരെ ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഭരണാനുമതി ഉത്തരവുകള്‍, ധനാനുമതി ഉത്തരവുകള്‍, സ്പഷ്ടീകരണ സംശയനിവാരണ ആശയവിനിമയങ്ങള്‍, അനുമതി നിഷേധ ഉത്തരവുകള്‍, ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ മറ്റ് ആശയവിനിമയങ്ങള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ഓഫീസില്‍ നിന്നും 2013-മുതല്‍ നാളിതുവരെ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്തുകളുടെയും ആശയവിനിമയങ്ങളുടെയും ഉത്തരവുകളുടെയും സംശയ നിവാരണങ്ങളുടെയും പകര്‍പ്പുകള്‍ അനുവദിക്കാമോ;
( സി )
1995 മുതല്‍ നാളിതുവരെ നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെല്ലാം വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റുകളിലാണ് ടോക്കണ്‍ ഇനത്തിലോ 20 ശതമാനം തുക വകയിരുത്തിയോ ഭരണാനുമതിയില്ലാത്ത മരാമത്ത് പണികളുടെ അനുബന്ധത്തിലോ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നത് എന്നത് വര്‍ഷം തിരിച്ച് വിശദമാക്കാമോ; ഇവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2013 മുതല്‍ ധനകാര്യ വകുപ്പില്‍ നിന്നും എത്ര തുകയാണ് അനുവദിച്ചതെന്നും ആയത് ഏതൊക്കെ വര്‍ഷങ്ങളിലാണെന്നും ഏതെല്ലാം ഇനങ്ങള്‍ക്കാണെന്നും അറിയാക്കാമോ; മേല്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഇ )
നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സമഗ്ര ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പും, ബൈപ്പാസ് അദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് തുക ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ധനകാര്യ വകുപ്പിന് നല്‍കിയ കത്തുകളുടെയും ലെറ്റര്‍ ഓഫ് ക്രഡിറ്റിന്റെയും പകര്‍പ്പുകളും അനുവദിക്കാമോ; മേല്‍ വിഷയം സംബന്ധിച്ച ധനകാര്യവകുപ്പിലെ ഫയല്‍ നമ്പർ അറിയിക്കാമോ?
2499.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഉപഭോക്താക്കള്‍ക്ക് കെ.എസ്.എഫ്.ഇ. എന്തൊക്കെ ഇളവുകളാണ് നല്‍കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഈ ഇളവുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍ ഉണ്ടോ;
( സി )
ഇത്തരത്തില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ശ്രീ.കുഞ്ഞിരാമന്‍, മീത്തലെ ചെറുവോട്ട്, തിരുവള്ളൂര്‍ സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2500.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇ.എസ്.ഐ. പരിധി കഴിഞ്ഞവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നതിനും സത്വരനടപടികൾ സ്വീകരിക്കാമോ?
2501.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്രഡിറ്റഡ് ഏജൻസികൾ മുഖാന്തരം സംസ്ഥാനത്തെ പൊതു പ്രവൃത്തികള്‍ നടത്തുമ്പോൾ ഒരു കോടി രൂപയിൽ താഴെയുള്ള പ്രവൃത്തികൾ ടെൻഡർ കൂടാതെ നോൺ പി.എം.സി. കളായ അക്രഡിറ്റഡ് ഏജൻസികൾക്ക് നേരിട്ട് ഏൽപ്പിക്കാൻ സാധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് നല്‍കുമോ;
( ബി )
ഇപ്രകാരം പ്രവൃത്തി ഏൽപ്പിക്കുമ്പോൾ ഒരേ മേഖലയിൽ ഒന്നിൽ കൂടുതൽ നോൺ പി.എം.സി. അക്രഡിറ്റഡ് ഏജൻസികളുള്ള സാഹചര്യത്തിൽ അക്രഡിറ്റഡ് ഏജൻസിയെ എന്ത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കുമോ?
2502.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയർ എക്കണോമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി വയോജന പരിചരണം, ഭിന്ന ശേഷിക്കാരുടെ പരിചരണം തുടങ്ങിയവയിൽ പരിശീലനം നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷം ഇതുവരെ ധനകാര്യ വകുപ്പ് എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ?
2503.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ, ഹൗസിംഗ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ തുടങ്ങി വിവിധ ഏജൻസികൾ മുഖേന നൽകിയിട്ടുള്ള വായ്പകളുടെ ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയം 2021 ഡിസംബർ മാസം 31ന് അവസാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ടി സ്ഥാപനങ്ങളിൽ നിന്നും ജപ്തി നടപടികൾക്കായി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ചിലർ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായതും പൊതുജനങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ച് മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നുള്ള ജപ്തി നടപടികൾക്ക് ഒരു വർഷം കൂടി മൊറട്ടോറിയം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2504.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച റീബില്‍ഡ് കേരള പദ്ധതിയില്‍ 13.82 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത് എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
റീബില്‍ഡ് കേരള പദ്ധതിക്കായി ലോക ബാങ്കില്‍ നിന്നും ലഭിച്ച ആയിരത്തി എഴുനൂറ്റി എണ്‍പത് കോടി രൂപ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ലോക ബാങ്കില്‍ നിന്നും രണ്ടാം ഗഡു ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ രണ്ടാം ഗഡു ലഭിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടാണന്ന് വിശദമാക്കുമോ?
2505.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉത്സവങ്ങളോട് അനുബന്ധിച്ചുള്ള കച്ചവടം നടത്തി ഉപജീവനം കണ്ടെത്തിയിരുന്നവർ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കച്ചവടക്കാർക്ക് നാളിതുവരെ എന്തെങ്കിലും ധനസഹായം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇത്തരക്കാർക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2506.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയതിന് ശേഷം നിലവില്‍ ഏതെല്ലാം കാര്യങ്ങളിലാണ് സംസ്ഥാനത്തിന് നികുതി നിശ്ചയിക്കാന്‍ അധികാരമുളളത്; വിശദീകരിക്കാമോ;
( ബി )
ഇന്ധന നികുതി ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ ചുമത്തി വാങ്ങുന്നു എന്നത് സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്നും വിവിധ സെസ്സ്, സര്‍ചാര്‍ജുകള്‍ അടക്കം എത്ര രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വാങ്ങിക്കുന്നത്; സംസ്ഥാനത്തിന് ലഭിക്കുന്നത് എത്ര രൂപയാണ്; വിശദമാക്കാമോ?
2507.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിലെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി നാളിതുവരെ ധനകാര്യ വകുപ്പില്‍ നിന്നും എത്ര രൂപ അനുവദിച്ചിട്ടുണ്ട്; ഏതൊക്കെ ഇനത്തിലാണ് പ്രസ്തുത തുക അനുവദിച്ചതെന്നും എത്ര രൂപ ചെലവഴിച്ചെന്നും വ്യക്തമാക്കുമോ?
2508.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും പുതുതായി നികുതികള്‍ ഏര്‍പ്പെടുത്തിയും നിലവിലുളള നിരക്കില്‍ മാറ്റം വരുത്തിയും ഓരോ വര്‍ഷവും ബഡ്ജറ്റില്‍ അധികവിഭവ സമാഹരണത്തിലൂടെ എത്ര തുക വീതം സമാഹരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്; വര്‍ഷവും അധിക വിഭവ സമാഹരണലക്ഷ്യവും വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഓരോ ഇനത്തിലും എത്ര തുക സമാഹരിക്കപ്പെട്ടു എന്ന വിശദവിവരം നല്‍കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും ബഡ്ജറ്റില്‍ തുക വകയിരുത്താത്തതും എന്നാല്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതുമായ പദ്ധതികളുടെ തുക തമ്മിലുള്ള വ്യത്യാസം എത്രയായിരുന്നുവെന്ന് വിശദമാക്കാമോ; പ്രസ്തുത വ്യത്യാസം പരിഹരിക്കാനാവശ്യമായ വിഭവസമാഹരണം കണ്ടെത്താന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കാമോ?
2509.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു പ്രവൃത്തികൾ നടപ്പിലാക്കുമ്പോൾ അക്രഡിറ്റഡ് ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച 17-1-2022-ലെ 07/2022 നമ്പര്‍ ഉത്തരവ് പ്രകാരം ഒരു കോടി രൂപയിൽ താഴെയുള്ള പ്രവൃത്തികൾക്ക് ടെൻഡർ നടപടികളിലൂടെ തെരഞ്ഞെടുക്കപ്പെട്ട പി.എം.സി. കളായ അക്രെഡിറ്റഡ് ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതില്ലായെന്നും ഒരു കോടി രൂപയിൽ താഴെയുള്ള പ്രവൃത്തികൾക്ക് നോൺ പി.എം.സി. കളായ ഏജൻസികളുടെ സേവനം മാത്രമേ ഉപയോഗപ്പെടുത്താവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ഒരു കോടി രൂപയിൽ താഴെയുള്ള പ്രവൃത്തികൾ നടപ്പാക്കുന്നതിന് നിലവിലെ സർക്കാർ ഉത്തരവുകൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി ടെൻഡർ നടപടികൾ നടത്തി അക്രെഡിറ്റഡ് ഏജൻസിയെ തെരഞ്ഞെടുത്ത് പി.എം.സി. വ്യവസ്ഥയിൽ പ്രവൃത്തികൾ അക്രെഡിറ്റഡ് ഏജൻസികൾ മുഖാന്തരം നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങൾ വല്ലതുമുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
ഒരു കോടി രൂപയിൽ താഴെയുള്ള പ്രവൃത്തികൾ നടപ്പാക്കുന്നതിന്, ടെൻഡർ നടപടികൾ നടത്തി അക്രെഡിറ്റഡ് ഏജൻസിയെ തെരഞ്ഞെടുത്ത് പി.എം.സി. വ്യവസ്ഥയിൽ നടപ്പിലാക്കുന്നതിന് നോൺ പി.എം.സി. കളായ അക്രെഡിറ്റഡ് ഏജൻസികളുടെ അനുവാദമോ നിരാക്ഷേപ പത്രമോ ലഭ്യമാക്കണമെന്ന് ധനകാര്യവകുപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2510.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്രഡിറ്റഡ് ഏജൻസികൾ മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തികൾ ഒരു കോടി രൂപയിൽ താഴെയാണെങ്കിൽ ടെന്റർ കൂടാതെ നോൺ പി.എം.സി. കളായ അക്രഡിറ്റഡ് ഏജൻസികൾക്ക് നേരിട്ട് ഏൽപ്പിക്കുവാൻ സാധിക്കുമോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങളും ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം പ്രവൃത്തികൾ ഏല്പിക്കുമ്പോൾ ഒരേ മേഖലയിൽ ഒന്നിൽ കൂടുതൽ നോൺ പി.എം.സി.കളായ അക്രഡിറ്റഡ് ഏജൻസികൾ ഉണ്ടെങ്കിൽ അവയെ തെരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ?
2511.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാർക്ക് adskerala എന്ന ലിങ്ക് മുഖേന ആസ്തി വികസന ഫണ്ട് ഫയലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് യൂസർ ഐ.ഡി., പാസ്‌വേർഡ് എന്നിവ ലഭ്യമാക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എം.എൽ.എ. മാർക്ക് എസ്.ഡി.എഫ്., എ.ഡി.എഫ്. സംബന്ധിച്ച ഫയലുകളുടെ നീക്കങ്ങൾ അറിയുന്നതിന് യൂസർ ഐ.ഡി., പാസ്‌വേഡ് എന്നിവ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2512.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കിഫ്ബി എത്ര കോടി രൂപയുടെ ധനാനുമതിയാണ് നല്‍കിയിരിക്കുന്നത്;
( ബി )
കിഫ്ബിയില്‍ നിന്നും പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനുള്ള അന്തിമ അനുമതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
2513.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തരം അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്ന സ്കൂളുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളില്‍ ഇനിയും പ്രവൃത്തി പൂര്‍ത്തിയാകാത്ത സ്കൂളുകള്‍ ഏതെല്ലാമാണെന്നും ആയതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ; ഇവ പൂര്‍ത്തീകരിക്കാന്‍ ഇനിയും എന്തെല്ലാം നടപടിക്രമങ്ങള്‍ ആണുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കിഫ്ബി മുഖാന്തരം തലശ്ശേരി മണ്ഡലത്തില്‍ പ്രവൃത്തി നടപ്പിലാക്കുന്ന സ്കൂളുകളില്‍ കിഫ്ബിയുടെ ഭരണാനുമതി ഇതുവരെയും ലഭിക്കാത്ത സ്കൂളുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം എന്താണെന്നും ഇവ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
2514.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എഫ്.ഡി.ആര്‍. സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറ്റ്യാടി മണ്ഡലത്തില്‍ എതൊക്കെ റോഡ് പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
എഫ്.ഡി.ആര്‍. സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് മൂലം എന്തൊക്കെ മാറ്റങ്ങളാണ് റോഡുകള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കിഫ്ബി മുഖാന്തരം ഇത്തരം റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ?
2515.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ നിയോജകമണ്ഡലത്തിൽ കിഫ്‌ബി മുഖാന്തരം നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം പുരോഗതി റിപ്പോർട്ട് സഹിതം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിലേതെങ്കിലും ഭരണാനുമതി പുതുക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
കിഫ്‌ബി മുഖേന മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് സമർപ്പിച്ചിട്ടുള്ള പുതിയ പ്രൊപ്പോസലുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
2516.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള വര്‍ക്കല ശിവഗിരിക്ക് സമീപമുളള തൊടുവെെ പാലത്തിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് കിഫ്ബി സാമ്പത്തികാനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയെന്ന് വ്യക്തമാക്കാമോ?
2517.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സമ്പാദ്യ പദ്ധതി പ്രകാരം സംസ്ഥാനത്ത് നിലവില്‍ ആകെ എത്ര എം.പി.കെ.ബി.വൈ. ഏജന്റുമാര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്; ബ്ലോക്ക് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ദേശീയ സമ്പാദ്യ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ ബ്ലോക്കുകളില്‍ പുതിയതായി മഹിളാ പ്രധാന്‍ ഏജന്റുമാരെ നിയമിക്കുവാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ ?
2518.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റുകളി‍ല്‍ നിന്ന് ബാക്കി വരുന്ന നിര്‍മ്മാണ സാമഗ്രികള്‍ പണികള്‍ നടക്കുന്ന മറ്റ് ഭാഗങ്ങളിലേയ്ക്ക് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കും നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2519.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ സബ്ട്രഷറി കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്ന നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഇന്‍കെലിനെയാണോ ചുമതലപ്പെടുത്തിയത്; എങ്കില്‍ ഇന്‍കെൽ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സബ്ട്രഷറിക്ക് ആവശ്യമായ സ്ഥലം എങ്ങനെയാണ് കണ്ടെത്തിയതെന്ന് അറിയിക്കാമോ?
2520.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് സബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം ലഭ്യമായ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണം ആരംഭിയ്ക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മേഖലയില്‍ ഒരു മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് നേരത്തെ സബ്ട്രഷറി ഓഫീസ് നിര്‍മ്മാണത്തിനായി അനുവദിച്ച സ്ഥലത്തോട് ചേര്‍ന്നുകിടക്കുന്ന അറുപത് സെന്റോളം വരുന്ന സ്ഥലം അനുവദിച്ച സാഹചര്യത്തില്‍ പ്രസ്തുത മിനി സിവില്‍ സ്റ്റേഷന്റെ ഭാഗമായി സബ്ട്രഷറി കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതിയും നടപടികളും സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2521.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ സബ് ട്രഷറിക്കായുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണം പൂർത്തീകരിക്കുന്നതിന് എന്തെല്ലാം പ്രവൃത്തികൾ അവശേഷിക്കുന്നുണ്ടെന്നും നിർമ്മാണം പൂർത്തീകരിച്ച് പ്രസ്തുത കെട്ടിടം എന്ന് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നും അറിയിക്കാമോ?
2522.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി സബ് ട്രഷറി, കോട്ടയ്ക്കല്‍ സബ് ട്രഷറി എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ട്രഷറി വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത സബ് ട്രഷറികളുടെ നിര്‍മ്മാണത്തിനായി സ്ഥലം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2523.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ സബ്ട്രഷറി നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തി എപ്പോഴാണ് ആരംഭിച്ചതെന്നും നിര്‍മ്മാണത്തിന് അനുവദിച്ച സമയം എത്രയാണെന്നും അറിയിക്കാമോ;
( സി )
പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2524.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി ഇടപാടുകാര്‍ക്ക് എ.ടി.​എം. സേവനം ആരംഭിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എ.ടി.​എം. സേവനം ഏര്‍പ്പെടുത്തി പെന്‍ഷന്‍കാരുടെയും മറ്റ് ഇടപാടുകാരുടെയും തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
2525.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനപ്രതിനിധികളുടെ പേഴ്സണല്‍ സ്റ്റാഫായി അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന പഞ്ചായത്ത് ജീവനക്കാരുടെ പി.എഫ്. (കെ.പി.ഇ.പി.എഫ്.) വിഹിതമായി അടയ്ക്കുന്ന തുകയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ട്രഷറികളില്‍ നിന്നും കൃത്യമായി പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ലഭ്യമാക്കാറുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കെ.പി.ഇ.പി.എഫ്. ഓഫീസില്‍ നിന്നും തിരുവനന്തപുരം ജില്ലാ ട്രഷറിയോട് ആവശ്യപ്പെട്ടിരുന്ന വിശദാംശങ്ങള്‍ നല്‍കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കാമോ;
( സി )
മേല്‍ ജീവനക്കാരുടെ പി.എഫ്. വിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍ സമയബന്ധിതമായി കെ.പി.ഇ.പി.എഫ്. ഓഫീസിന് ലഭ്യമാക്കുന്നതിന് എന്ത് ക്രമീകരണമാണ് സ്വീകരിക്കാന്‍ ഉദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2526.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ മുന്‍ വര്‍ഷങ്ങളില്‍ ഫിക്സഡ് ഡെപ്പോസിറ്റിന് നിലനിന്നിരുന്ന 8.5 ശതമാനം പലിശ നിരക്ക് പുനസ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഫിക്സഡ് ഡെപ്പോസിറ്റിന്റെ ഇപ്പോഴത്തെ മിനിമം കാലാവധി കുറയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2527.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രഷറി മുഖാന്തരം ഇ-വാലറ്റ് സംവിധാനം ആരംഭിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇ-വാലറ്റ് സേവനങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
2528.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ കാരണം അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്താൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2529.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ സമ്മാനമായി ലഭിച്ച തുക ശരിയായി വിനിയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് പരിശീലന ക്ലാസുകള്‍ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പണം സുരക്ഷിതമായി ചെലവഴിക്കുന്നതിനും സാമ്പത്തിക ഉത്തരവാദിത്തം പാലിക്കുന്നതിനും സമ്മാനാര്‍ഹരെ സഹായിക്കുന്ന പരിശീലന ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2530.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അധികാരം കേരള ഹൈക്കോടതി ശരിവച്ചതിനെ തുടർന്ന് മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ കേന്ദ്ര ലോട്ടറി നിയമങ്ങളിലും ചട്ടങ്ങളിലും സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണ അവകാശത്തെ ചോദ്യം ചെയ്ത് കേസ് നൽകിയിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; എങ്കിൽ സംസ്ഥാനം എന്ത് അഭിപ്രായമാണ് അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേസിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനായി നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ കോടതി കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ലോട്ടറി മാഫിയയുമായി ബന്ധമുണ്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ?
2531.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു ദിവസം നറുക്കെടുക്കുന്ന ടിക്കറ്റിൽ പരമാവധി എത്ര എണ്ണമാണ് ഒരു ഏജൻസിക്ക് അനുവദിച്ചുനൽകുവാൻ കഴിയുന്നതെന്ന് വ്യക്തമാക്കുമോ; സംസ്ഥാനത്തെ പല പ്രമുഖ ലോട്ടറി ഏജൻസികളും അനുവദനീയമായതിന്റെ പലമടങ്ങ് ടിക്കറ്റുകൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബിനാമി ഏജൻസികൾ മുഖേന വാങ്ങി കച്ചവടം ചെയ്യുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
മേൽപ്പറഞ്ഞ ആക്ഷേപത്തിന്റെ ഭാഗമായി ഏതെങ്കിലും ജീവനക്കാരെ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ സ്ഥലം മാറ്റിയിരുന്നോ; ഏതൊക്കെ ഓഫീസുകളിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെയാണ് ഇപ്രകാരം സ്ഥലംമാറ്റിയത്; പ്രസ്തുത ജീവനക്കാർക്ക് പഴയ ഓഫീസുകളിലേക്ക് വീണ്ടും നിയമനം നൽകിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കും അവരുടെ ഉറ്റ ബന്ധുക്കൾക്കും ലോട്ടറി ഏജൻസി ലൈസൻസ് അനുവദിച്ച് നൽകിയിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം എത്ര ലൈസൻസുകൾ അനുവദിച്ചു നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർ ഒരു ടിക്കറ്റിന് അൻപത് പൈസ നിരക്കിൽ കമ്മീഷൻ കൈപ്പറ്റി ലക്ഷക്കണക്കിന് ടിക്കറ്റുകൾ ബിനാമി ഏജൻസി മുഖേന സംസ്ഥാനത്തെ പ്രമുഖ ലോട്ടറി ഏജൻസികൾക്ക് വാങ്ങി നൽകുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2532.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഭാഗ്യക്കുറി സമ്മാന പദ്ധതി പരിഷ്കരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുവാൻ ആലോചിയ്ക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
സമ്മാനാര്‍ഹര്‍ ക്ലെയിം ചെയ്യാത്തതിനെ തുടര്‍ന്ന് കേരള ഭാഗ്യക്കുറി സമ്മാനങ്ങള്‍ സർക്കാരിലേക്ക് മുതല്‍കൂട്ടാറുണ്ടോയെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി എത്ര രൂപയാണ് പ്രസ്തുത ഇനത്തില്‍ ലഭിച്ചതെന്നും വ്യക്തമാക്കാമോ?
2533.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ 2012-13 സാമ്പത്തിക വർഷം വരെയുള്ള ഓഡിറ്റ് നടപടികൾ മാത്രമാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് പൂർത്തീകരിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ ഓഡിറ്റ് നടപടികൾ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ; അടിയന്തരമായി ഓഡിറ്റ് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ?
2534.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് പണാപഹരണം നടത്തുന്നതായി ഓഡിറ്റ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
2019 മുതൽ 2021 വരെയുളള സാമ്പത്തിക വർഷങ്ങളിൽ മേൽപ്പറഞ്ഞ പ്രകാരമുള്ള കൃത്രിമം ഓഡിറ്റ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണെന്ന് അറിയിക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഉപയോഗിച്ചുവരുന്ന വിവിധ സോഫ്റ്റ് വെയറുകളിലുണ്ടായിട്ടുള്ള പോരായ്മകൾ ഓഡിറ്റ് വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഉപയോഗിച്ചുവരുന്ന വിവിധ സോഫ്റ്റ് വെയറുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിന് ഓഡിറ്റ് വകുപ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2535.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ഏതെല്ലാം ബാങ്കുകളിൽ നിന്ന് എത്ര രൂപ വീതം ഏതെല്ലാം തീയതികളിൽ എത്ര ശതമാനം പലിശ നിരക്കിൽ കടം എടുത്തു എന്നും എന്താവശ്യങ്ങൾക്കായിട്ടാണ് കടം എടുത്തത് എന്നും വിശദമാക്കാമോ;
( ബി )
കെ.എസ്.എഫ്.ഇ. സ്റ്റാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വായ്പയായി കെ.എസ്.എഫ്.ഇ. 3.3.2018 ൽ നല്‍കിയ 7.5 കോടി രൂപയും അതിന്റെ പലിശയിനത്തിലുമായി എത്ര രൂപ തിരിച്ചടച്ചുവെന്ന് അറിയിക്കുമോ; വായ്പ തുക നല്‍കാൻ എന്താണ് ജാമ്യമായി സ്വീകരിച്ചതെന്നും വായ്പ തിരിച്ചു പിടിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ ?
2536.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥലം മാറ്റങ്ങൾ നടത്തുന്നത് സുതാര്യമാണെന്ന് ഉറപ്പ് വരുത്തുന്നതിനായി സർക്കാർ നിശ്ചയിച്ച പ്രകാരം മുൻഗണന പട്ടിക പ്രസിദ്ധീകരിച്ച് ക്യൂ സമ്പ്രദായം പാലിക്കുന്ന രീതി കെ.എസ്.എഫ്.ഇ. യിൽ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ 15-05-2017ൽ കെ.എസ്.എഫ്.ഇ. പുറത്തിറക്കിയ ട്രാൻസ്ഫർ നോംസിലെ വ്യവസ്ഥ 1 (3) പ്രകാരം മുൻഗണന പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന് ശേഷം ആ പട്ടികയിൽ നിന്ന് ക്യൂ സമ്പ്രദായം പാലിച്ച് സ്ഥലം മാറ്റങ്ങൾ നടത്തുന്ന രീതി കെ.എസ്.എഫ്.ഇ. യില്‍ അടുത്ത ട്രാൻസ്ഫർ മുതൽ നടപ്പിലാക്കുമോ; വിശദമാക്കാമോ?
2537.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യിൽ ഓഫീസ് അറ്റന്‍ഡന്റ്, ജുനിയർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ തൊണ്ണൂറ് ദിവസത്തിൽ കൂടുതൽ ആയാൽ കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ട് പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും പി.എസ്.സി. മുഖേനയും മാത്രമേ നികത്താവൂ എന്ന വ്യവസ്ഥ പാലിക്കാറുണ്ടോ;
( ബി )
ജോബ് വർക്ക് ചെയ്യുന്നതിനായി കെ.എസ്.എഫ്.ഇ.യിൽ തസ്തിക ഉണ്ടോ; ജോബ് വർക്ക് അടിസ്ഥാനത്തിൽ കെ.എസ്.എഫ്.ഇ.യിൽ ജീവനക്കാരെ നിയമിച്ചിട്ടുള്ള തസ്തികകൾ ഏതെല്ലാം; ഇങ്ങനെ ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.എഫ്.ഇ. നേരിട്ടാണോ മറ്റ് ഏതെങ്കിലും ഏജൻസി വഴിയാണോ; ജോബ് വർക്ക് അടിസ്ഥാനത്തിൽ എത്ര ജീവനക്കാർ കെ.എസ്.എഫ്.ഇ.യിൽ ജോലി ചെയ്യുന്നുണ്ട്; ഇവർക്ക് 2020-21 സാമ്പത്തിക വർഷം എത്ര രൂപ നല്‍കിയെന്ന് അറിയിക്കുമോ; 2021 ആഗസ്റ്റ് മാസം എത്ര രൂപ നല്‍കിയെന്ന് അറിയിക്കുമോ;
( സി )
കെ.എസ്.എഫ്.ഇ.യുടെ ഒരു ശാഖയിൽ ഡിഇ 57503 എന്ന യൂസർ ഐഡി ഉപയോഗിച്ച് സ്ഥിര ജീവനക്കാരൻ അല്ലാത്ത ഒരാൾ കാഷ്യറായി ജോലി ചെയ്തു വരുകയും 16.09.2021 ൽ ക്യാഷിൽ ഒരു ലക്ഷത്തിലധികം രൂപ കുറവ് വരുകയും ചെയ്തതായി പരിശോധനയിൽ വെളിവായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇയാൾ എത്ര നാൾ കെ.എസ്.എഫ്.ഇ.യിൽ ജോലി ചെയ്തുവെന്നും ഇയാളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നും അറിയിക്കുമോ;
( ഡി )
ഇയാൾ ജോലി ചെയ്ത ശാഖയിലെ സ്വർണ്ണ ഉരുപ്പടികൾ സുരക്ഷിതമാണോയെന്നും ഇയാളെ ആര്, എങ്ങനെ, എന്തിന് നിയമിച്ചു എന്നും വ്യക്തമാക്കുമോ; ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ശാഖകൾക്ക് എന്ത് നിർദ്ദേശം നല്‍കിയെന്നും അറിയിക്കുമോ?
2538.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ചിട്ടികള്‍ പിടിച്ച് കഴിഞ്ഞ ശേഷം എല്ലാ ചിറ്റാളന്‍മാര്‍ക്കും വീതപ്പലിശ നല്‍കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;
( ബി )
ചിട്ടി പിടിച്ച ശേഷം മാസത്തവണ മുടങ്ങിയാല്‍ വീതപ്പലിശയ്ക്ക് അര്‍ഹതയില്ലാതെ വരുന്നതും മുടങ്ങിയ തുകയ്ക്ക് പിഴപ്പലിശ ഈടാക്കുന്നതും ചിട്ടി നിയമത്തിലെ ഏത് വ്യവസ്ഥ പ്രകാരമാണ്;
( സി )
ചിട്ടി നിയമത്തില്‍ തവണ തുക മുടങ്ങിയാല്‍ വീതപ്പലിശയ്ക്ക് അര്‍ഹനല്ല എന്ന് പറഞ്ഞിട്ടുണ്ടോ; നിയമത്തിലെ ഏത് വ്യവസ്ഥ പ്രകാരമാണ് വീതപ്പലിശ നിഷേധിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ചിട്ടി നിയമത്തില്‍ വീതപ്പലിശ ഈക്വൽ ഡിസ്ട്രിബ്യൂഷന്‍ ആണെന്ന് പറഞ്ഞിട്ടുണ്ടോ; ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ?
2539.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ. ക്ക് കൂടുതല്‍ ശാഖകള്‍ തുടങ്ങുന്നതിനും ഗ്രാമീണ മേഖലയില്‍ മൈക്രോ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2540.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാരണം ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്കായി കെ.എസ്.എഫ്.ഇ. പുതിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡ് സാഹചര്യത്തില്‍ ചിട്ടി കുടിശ്ശികയായവര്‍ക്ക് എന്തെല്ലാം ഇളവുകളാണ് നല്‍കിയിട്ടുള്ളത്; വിശദീകരിക്കാമോ?
2541.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് കെ.എഫ്.സി. മുഖേന 2021-22 സാമ്പത്തിക വർഷത്തിൽ എത്ര രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്;
( ബി )
ഏതൊക്കെ സ്ഥാപനങ്ങൾക്ക് എത്ര രൂപ വീതമാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ?
2542.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എഫ്.സി. യിൽ നിന്ന് വായ്പയെടുത്ത് 2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടച്ച പ്രവാസികൾക്കായി നാൽപ്പത് ശതമാനം അധിക വായ്പ നൽകുന്നതിനായി കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവച്ച അഞ്ഞൂറ് കോടി രൂപയിൽ നൂറ് കോടി രൂപ പോലും നാളിതുവരെ ചെലവഴിക്കുവാൻ സാധിക്കാത്തതിന്റെ കാരണമെന്താണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം അധിക വായ്പ ലഭിക്കുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; എത്ര പേർക്ക് സഹായം അനുവദിച്ചിട്ടുണ്ട്; പദ്ധതിയുടെ വിശദാംശങ്ങൾ പ്രവാസികളെ അറിയിക്കുന്നതിനായി ഏത് രീതിയിലുള്ള പ്രചാരണം നടത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ?
2543.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വാണിജ്യ മേഖലയ്ക്ക് വായ്പ സഹായം ലഭ്യമാക്കുന്നതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം എത്രത്തോളം ഫലപ്രദമായിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും വായ്പ ലഭ്യമാക്കുവാന്‍ കെ.എഫ്.സി. പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വ്യവസായ വാണിജ്യ മേഖലയ്ക്ക് മെച്ചപ്പെട്ട വായ്പ സഹായം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി. യുടെ വായ്പ നയം പരിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ആശയ രൂപീകരണം മുതല്‍ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സഹായം നല്‍കുന്ന വിധം കെ.എഫ്.സി. സ്റ്റാര്‍ട്ട് അപ്പ് കേരള എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2544.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എത്രപേര്‍ക്ക് നിയമനം നൽകിയിട്ടുണ്ടെന്നും എത്ര പേർക്ക് താൽക്കാലിക നിയമനം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പത്ത് വര്‍ഷത്തിനിടയില്‍ താല്കാലികമായോ സ്ഥിരമായോ നിയമനം ലഭിച്ചവരില്‍ എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത നിയമനങ്ങളില്‍ സംവരണ തത്വം പാലിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ?
2545.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ., കെ.എഫ്.സി., സഹകരണ ബാങ്ക്, സൊസൈറ്റി തുടങ്ങിയ വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ സാമ്പത്തിക പ്രയാസം മൂലം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നടപടികള്‍ നേരിടുന്നതും അല്ലാത്തതുമായ കേസുകളില്‍ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി ഇളവുകളോ ആനുകൂല്യങ്ങളോ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?
2546.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി ചോർച്ച കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ജി.എസ്.ടി. വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2547.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയുവാനും നികുതി പിരിവ് കാര്യക്ഷമമാക്കുവാനുമായി നടത്തി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം സ്വര്‍ണ്ണവ്യാപാരമുള്‍പ്പടെയുള്ള പല മേഖലകളിലും ഉപഭോക്താക്കള്‍ കബളിക്കപ്പെടുന്നതും സംസ്ഥാനത്തിന് ലഭ്യമാകേണ്ട നികുതി ലഭിക്കാതിരിക്കുന്നതും പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
നികുതി പിരിവ് ഉദ്യോഗസ്ഥ മേഖലയിലെ അഴിമതികളും കെെക്കൂലിയും ഇല്ലാതാക്കാനായി സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; മുന്‍ സര്‍ക്കാര്‍ കാലയളവിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും എത്ര പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2548.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നഴ്സസ് ആന്റ് മിഡ്‍വൈഫ്സ് കൗണ്‍സില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി. ബാധകമാണോ എന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.