|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2633.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗാര്‍ഹിക
ഉപഭോക്താക്കള്‍ സ്ഥാപിക്കുന്ന
സൗരോര്‍ജ്ജ പാനലില്‍ നിന്നും
ഉത്പാദിപ്പിക്കപ്പെടുന്ന അധിക
വൈദ്യുതി, വൈദ്യുതി
വകുപ്പിനുതന്നെ നല്‍കുന്ന
പദ്ധതിയുടെ വിശദാംശങ്ങള്‍
നൽകുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് നല്‍കി വരുന്ന
സബ്സിഡികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
2634.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
യൂണിറ്റിന്
നാലു രൂപ ഇരുപത്തി ഒൻപത് പൈസ
നിരക്കിൽ ഇന്ത്യ തെർമൽ പവർ
കമ്പനിയിൽ നിന്നും ഇരുന്നൂറ്
മെഗാവാട്ടും പവർ ലിമിറ്റഡിൽ
നിന്നും നൂറ്റി അമ്പത്
മെഗാവാട്ടും വാങ്ങാനുള്ള കരാർ
കഴിഞ്ഞ സർക്കാർ ഒപ്പിട്ടിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
പ്രസ്തുത കരാറുകൾക്ക്
റെഗുലേറ്ററി കമ്മീഷന്റെ
അംഗീകാരം ലഭിച്ചിരുന്നോ ;
ഇല്ലെങ്കിൽ എന്ത് കാരണത്താലാണ്
റെഗുലേറ്ററി കമ്മീഷൻ അംഗീകാരം
നൽകാതിരുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കരാറിന്റെ നിരക്ക്
കൂടുതലാണെന്ന് സി.എ.ജി
റിപ്പോർട്ടിൽ പരാമർശമുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
2635.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2636.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ ഇലക്ട്രിക്
ചാര്‍ജിംഗ് സ്റ്റേഷന്‍
സ്ഥാപിക്കൽ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ചാര്‍ജിംഗ്
സ്റ്റേഷന്‍ സ്ഥാപിക്കുന്നത്
എന്നത് ഉൾപ്പെടെയുള്ള
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
ഇലക്ട്രിക്
വാഹനങ്ങളുടെ ചാര്‍ജിംഗിന്
എത്രയാണ് നിരക്ക് ഈടാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
2637.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
മേഖലയിൽ അന്തർസംസ്ഥാന വൈദ്യുതി
പ്രസരണ ലൈനുകളിൽ ഓപ്പൺ അക്സസ്
കൊണ്ടുവരാൻ കേന്ദ്രം
തയ്യാറെടുക്കുന്നതായുള്ള വാർത്ത
ശരിയാണോ എന്ന് വ്യക്തമാക്കാമോ;
(
ബി )
ഓപ്പൺ
അക്സസ് എന്നതുകൊണ്ടു എന്താണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ അഭിപ്രായം തേടി
കേരളത്തിന് കേന്ദ്ര
ഇലക്ട്രിസിറ്റി റഗുലേറ്ററി
കമ്മീഷൻ നോട്ടീസ്
നൽകിയിട്ടുണ്ടോ; എങ്കിൽ
നോട്ടീസിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
മറ്റ്
സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി
കൊണ്ടുവരാൻ അന്തർസംസ്ഥാന
വൈദ്യുതി ലൈനുകൾ
ഉപയോഗിക്കാനുള്ള അനുമതി
ആർക്കൊക്കെയാണുള്ളതെന്ന്
അറിയിക്കാമോ;
(
ഇ )
പ്രസരണ
ലൈനുകൾ സ്വതന്ത്രമാകുന്നതോടെ
ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ,
വീഴ്ചകൾ, കോട്ടങ്ങൾ, നേട്ടങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2638.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓരോ
നിയോജകമണ്ഡലത്തിലും പുതുതായി
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന
അഞ്ച് ചാര്‍ജ്ജിങ്ങ്
പോയിന്റുകളില്‍
ഗുണഭോക്താക്കള്‍ക്ക് ഫീസ്
നിശ്ചയിക്കുന്നത് ഏത്
രീതിയിലാണ്; അത് എത്രയാണ് എന്ന്
വ്യക്തമാക്കാമോ?
2639.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സൗരോര്‍ജ്ജ
ഉല്പാദനത്തില്‍ ഇടത്തരം
കുടുംബങ്ങളെ കൂടി
ആകര്‍ഷിക്കുന്നതിന് പ്രത്യേക
പദ്ധതി ആലോചനയിലുണ്ടോ;
പ്രസരണനഷ്ടം ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സര്‍ക്കാര്‍/സ്വകാര്യ
വ്യക്തികളുടെ തരിശു ഭൂമി
ഏറ്റെടുത്ത് സൗരോര്‍ജ്ജപ്ലാന്റ്
സ്ഥാപിക്കുന്ന പദ്ധതി
ആലോചനയിലുണ്ടോ; വിശദമാക്കാമോ;
(
സി )
കൂടിയ
തോതില്‍ വൈദ്യുതി ആവശ്യം വരുന്ന
പൊതുകെട്ടിടങ്ങള്‍, വ്യാപാര
സ്ഥാപനങ്ങള്‍, വീടുകള്‍
എന്നിവയ്ക്ക് സോളാര്‍ സംവിധാനം
നിര്‍ബന്ധമാക്കുവാന്‍
ആലോചനയുണ്ടോ; വിശദമാക്കാമോ;
(
ഡി )
വൈദ്യുതി
വിതരണം ഭൂഗര്‍ഭ കേബിള്‍
ശൃംഖലയിലൂടെ ആക്കുന്നതിന്
നിലവില്‍ ആലോചനയുണ്ടോ;
പൊതുനിരത്തുകളില്‍ വൈദ്യുതി
വിതരണ സംവിധാനങ്ങള്‍ക്ക്
ഭീഷണിയാകുന്ന മരങ്ങളും മറ്റും
മുറിച്ചു മാറ്റുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ഇ )
തിരുവനന്തപുരം
സിറ്റിയില്‍ തെരുവ്
വിളക്കുകളുടെ ഉത്തരവാദിത്വം
ആര്‍ക്കാണെന്ന് വിശദമാക്കാമോ;
(
എഫ് )
ഐ
.ടി തലസ്ഥാനമായ കഴക്കൂട്ടം
ഉള്‍പ്പെടുന്ന മേഖലകളില്‍
വൈദ്യുതി വിതരണം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
2640.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ കുട്ടമ്പുഴ
പഞ്ചായത്തിലെ കാല്ലേലിമേട്,
കുഞ്ചിപ്പാറ, തലവച്ചപാറ,
വാരിയും, തേര, ഉറിയന്‍പെട്ടി
തുടങ്ങിയ ആദിവാസി മേഖലകളില്‍
വൈദ്യുതീകരണം നടത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മേല്‍പ്പറഞ്ഞ
പ്രദേശങ്ങളില്‍
വൈദ്യുതീകരണത്തിന് വേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
ഓരോ ആദിവാസി കോളനികളുടെയും
വൈദ്യുതീകരണത്തിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ; എത്ര
തുകയുടെ എസ്റ്റിമേറ്റാണ് ഓരോ
കോളനിക്കും വേണ്ടി
തയ്യാറാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കോളനികള്‍
വൈദ്യുതീകരിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
ആവശ്യമുള്ളതിനാല്‍ ആയത്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അനുമതി
ലഭ്യമാക്കുവാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഏകദേശം
അറൂന്നൂറോളം ആദിവാസി
കുടുംബങ്ങള്‍ താമസിക്കുന്ന
മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലേക്ക്
അടിയന്തരമായി വൈദ്യുതി
എത്തിക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2641.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂര്‍
മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് നിലവില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനായി
സിംഗിള്‍ ഫേസ് ലൈന്‍ ത്രീ ഫേസ്
ലൈനാക്കുന്നതും പുതിയ
ട്രാന്‍സ്‍ഫോര്‍മര്‍
സ്ഥാപിക്കുന്നതും ഏതെല്ലാം
സ്ഥലങ്ങളിലാണെന്ന് അറിയിക്കുമോ?
2642.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
കൂട്ടിലങ്ങാടി പഞ്ചായത്തിലെ
മോതി പമ്പ് ഹൗസില്‍ നിലവിലുള്ള
പമ്പ് സെറ്റ്
പ്രവര്‍ത്തിയ്ക്കുന്നതിന്
പലപ്പോഴും വോള്‍ട്ടേജ് ക്ഷാമം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ജലജീവന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40
എച്ച്.പി. യുടെ രണ്ട് പമ്പ്
സെറ്റുകള്‍ സ്ഥാപിക്കാന്‍
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍ നിലവിലുള്ള 100
കെ.വി. ട്രാന്‍സ്ഫോമര്‍ മാറ്റി
250 കെ.വി. ട്രാന്‍സ്ഫോമര്‍
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇതിനായി എന്തെല്ലാം നടപടി
സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; ട്രാന്‍സ്ഫോമര്‍
മാറ്റിസ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടിക്രമങ്ങളാണ്
അവശേഷിക്കുന്നത്;
വ്യക്തമാക്കുമോ?
2643.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍, സ്വകാര്യ വ്യവസായ
ശാലകളിലെ യന്ത്രസംവിധാനത്തിന്റെ
ഊര്‍ജ്ജക്ഷമത പരിശോധിക്കാനും
ക്ഷമത കുറഞ്ഞവയുടെ ന്യൂനതകള്‍
പരിഹരിക്കാനും
ഏര്‍പ്പെടുത്തിയിട്ടുള്ള
പരിശോധന സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് ഫാക്ടറികളുടെ
പ്രതിമാസ വൈദ്യുതി ഉപഭോഗത്തിലെ
പ്രകടമായ ഏറ്റക്കുറച്ചിലുകള്‍
പരിശോധിക്കാന്‍ വൈദ്യുതി
ബോര്‍ഡില്‍ എന്തെങ്കിലും
സംവിധാനം നിലവിലുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇത്തരത്തില്‍
വൈദ്യുത ഉപഭോഗത്തില്‍ വ്യവസായ
ശാലകളുടെ പങ്ക് എത്രയെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
കണ്ടെത്തലുകള്‍ സംബന്ധിച്ചു
വ്യക്തമാക്കാമോ;
(
ഡി )
ഏതെങ്കിലും
മേജര്‍ വ്യവസായ സ്ഥാപനങ്ങള്‍
വൈദ്യുതി ബോര്‍ഡ് ലഭ്യമാക്കുന്ന
വൈദ്യുതിയോടൊപ്പം സ്വയം
ഉല്പാദിപ്പിക്കുന്ന വൈദ്യുതി
ഉപയോഗിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഇ )
ചെറുകിട
സംരംഭങ്ങള്‍ക്ക് വൈദ്യുതി
താരിഫ് മാറ്റുന്നതിനുള്ള
നിബന്ധന വിശദമാക്കാമോ?
2644.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്കല്‍
സൂപ്പര്‍വെെസര്‍ ഗ്രേഡ്-ബി
ലെെസന്‍സ് ലഭിക്കുന്നതിനായി
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റ് നടത്തുന്ന
ഇലക്ട്രിക്കല്‍ സൂപ്പര്‍വെെസര്‍
ഗ്രേഡ് -ബി പരീക്ഷ
നടത്തുന്നതിന് കാലതാമസം
നേരിടുന്നതെന്തുകൊണ്ടാണെന്ന്
വിശദമാക്കുമാേ;
(
ബി )
പ്രസ്തുത
പരീക്ഷ അടിയന്തരമായി
നടത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമാേ?
2645.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചീഫ്
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ
ക്രമവിരുദ്ധമായി ഉപകരണങ്ങൾ
വാങ്ങി സംസ്ഥാനത്തിന്
സാമ്പത്തിക ബാധ്യത
വരുത്തിയതുമായി ബന്ധപ്പെട്ട്
ധനകാര്യ പരിശോധനാ വിഭാഗം
സമർപ്പിച്ച പരിശോധനാ
റിപ്പോർട്ടിന്മേൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിട്ടുള്ള
ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക
നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ
ആയത് സംബന്ധിച്ചുള്ള
ഉത്തരവുകളുടെ പകർപ്പുകൾ
ലഭ്യമാക്കാമോ;
(
സി )
ധനകാര്യ
പരിശോധനാ വിഭാഗം കണ്ടെത്തിയ
ബാധ്യത ബന്ധപ്പെട്ട
ഉദ്യോഗസ്ഥരിൽ നിന്നും
ഈടാക്കിയിട്ടുണ്ടെങ്കിൽ
ആയതിന്റെ വിശദാംശങ്ങൾ നല്‍കാമോ?
2646.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ഉൽപ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി മിനി
ജലവൈദ്യുത പദ്ധതികള്‍
പ്രോത്സാഹിപ്പിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
അനുമതി നൽകിയിട്ടുള്ള
പദ്ധതികളും അവ ഓരോന്നിന്റേയും
പുരോഗതിയും പ്രതീക്ഷിക്കുന്ന
ഉൽപ്പാദനശേഷിയും
വ്യക്തമാക്കാമോ?
2647.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ വൈദ്യുതി
കണക്ഷനുകള്‍ക്കും 2025-ഓടെ
പ്രീപെയ്ഡ് സ്മാര്‍ട്ട്
മീറ്ററുകള്‍
ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച സജ്ജീകരണങ്ങള്‍
എന്തൊക്കെയാണ്;
(
ബി )
ഇത്
വൈദ്യുതി ബോര്‍ഡിന്
എന്തെങ്കിലും സാമ്പത്തിക
ബാദ്ധ്യത സൃഷ്ടിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എങ്ങനെയെന്ന്
വിശദീകരിക്കാമോ?
2648.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ വെന്നിയൂർ
സബ്സ്റ്റേഷൻ നിർമ്മാണത്തിന്റെ
പുരോഗതികൾ സംബന്ധിച്ച വിശദ
വിവരങ്ങൾ ലഭ്യമാക്കാമോ; ഈ
സബ്സ്റ്റേഷന്റെ നിർമ്മാണം
എന്നത്തേയ്ക്കു
പൂർത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ?
2649.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ബോര്‍ഡ് വിളിക്കാന്‍
ഉദ്ദേശിക്കുന്ന ടെണ്ടറിന്റെ
വിശദാംശങ്ങള്‍ കരാറുകാര്‍ക്ക്
ബോര്‍ഡ് ഉദ്യോഗസ്ഥരുടെ
സഹായത്താല്‍ ചോര്‍ത്തി
നല്‍കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇക്കാര്യത്തില്‍ എന്തെങ്കിലും
അന്വേഷണം നടത്തിയിട്ടുണ്ടോ;
(
സി )
ബോര്‍ഡിന്
നഷ്ടം ഉണ്ടാക്കുന്നതും അതുവഴി
ഉപഭോക്താക്കളെ താരിഫ് ഉയര്‍ത്തി
കനത്ത ബുദ്ധിമുട്ടിലേക്ക്
വഴിവയ്ക്കുന്നതുമായ
കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
2650.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്ത് കെ.എസ്.ഇ.ബി. ബില്ല്
ഇനത്തില്‍ നല്‍കിയ സബ്‍സിഡി
തുകയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
2651.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
സ്ഥലം വാണിജ്യ ആവശ്യത്തിന്
പാട്ടത്തിന് നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
എങ്കിൽ
എത്ര സ്ഥലം എവിടെയൊക്കെ
നൽകിയിട്ടുണ്ടെന്നും
ആര്‍ക്കൊക്കെ
നല്‍കിയിട്ടുണ്ടെന്നും ഓരോ
സ്ഥലത്തിനും പാട്ടത്തുക
ഇനത്തില്‍ എത്ര തുക
ലഭിക്കുന്നുണ്ടെന്നും
ഉള്‍പ്പെടെയുള്ള വിവരങ്ങൾ
ലഭ്യമാക്കാമോ;
(
സി )
റെഗുലേറ്ററി
കമ്മീഷന്റെ അനുമതിയില്ലാതെ
സ്വകാര്യ ഉല്പാദകരില്‍ നിന്ന്
വൈദ്യുതി വാങ്ങുവാനുള്ള 25
വര്‍ഷത്തെ കരാറിൽ
ഏർപ്പെട്ടതിനാൽ 15,000 കോടി
രൂപയുടെ അധിക
ബാദ്ധ്യതയുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
കരാര്‍ അടിയന്തരമായി
റദ്ദാക്കണമെന്ന് കേന്ദ്ര
വൈദ്യുതി മന്ത്രാലയത്തിന്റെ
നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിർദ്ദേശത്തിന്മേൽ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2652.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ സ്വന്തമായി
കെട്ടിടമുള്ളതും വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്നതുമായ
കെ.എസ്.ഇ.ബി. ഓഫീസുകൾ
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി )
ചാത്തന്നൂർ
മണ്ഡലത്തിൽ വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി.
ഓഫീസുകൾക്ക് സ്വന്തമായി
കെട്ടിടം നിർമ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതികൾ
കെ.എസ്.ഇ.ബി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
അറിയിക്കാമോ?
2653.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റെഗുലേറ്ററി
കമ്മീഷന്റെ അനുമതിയില്ലാതെ
സ്വകാര്യ ഉല്പാദകരിൽ നിന്നും
വൈദ്യുതി വാങ്ങാനുള്ള 25
വർഷത്തെ കരാർ നടപ്പിലാക്കിയത്
മൂലം വൈദ്യുതി ബോർഡിന്
പതിനയ്യായിരം കോടി രൂപയുടെ
അധികബാധ്യത ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ആയതിന്റെ
അടിസ്ഥാനത്തിൽ കരാർ റദ്ദാക്കാൻ
ധനകാര്യ വകുപ്പ് സെക്രട്ടറി
അധ്യക്ഷനായ സമിതി ശിപാർശ
ചെയ്തിട്ടുണ്ടോ;
(
സി )
പ്രസ്തുത
കരാർ റദ്ദാക്കണമെന്ന് കേന്ദ്ര
വൈദ്യുതി മന്ത്രാലയം നിർദ്ദേശം
നൽകിയിട്ടുണ്ടോ;
(
ഡി )
ഇത്
സംബന്ധിച്ച് ഉടൻ തീരുമാനം
എടുക്കണം എന്നാവശ്യപ്പെട്ട്
ബോർഡ് ചെയർമാൻ ചീഫ്
സെക്രട്ടറിക്ക് കത്ത്
നൽകിയിട്ടുണ്ടോ; എങ്കില്‍
ഇതിന്മേൽ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
2654.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂതത്താന്‍കെട്ട്
മിനി ജലവൈദ്യുത പദ്ധതിയുടെ
നിലവിലെ സ്ഥിതി എന്താണെന്നും
ആയത് എന്നത്തേക്ക് കമ്മീഷന്‍
ചെയ്യുവാന്‍ സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജലവൈദ്യുത പദ്ധതിയിലൂടെ എത്ര
മെഗാവാട്ട് വൈദ്യുതിയാണ്
ഉല്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും ഇത് എത്ര
കോടി രൂപയുടെ പദ്ധതിയാണെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എന്തെല്ലാം
സിവില്‍ മെക്കാനിക്കല്‍
പ്രവൃത്തികളാണ്
നടക്കുന്നതെന്നും ഇവയിൽ
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
പൂർത്തിയാക്കാത്തവ എപ്പോൾ
പൂർത്തികരിക്കാൻ കഴിയുമെന്നും
വ്യക്തമാക്കാമോ; എന്തുകൊണ്ടാണ്
പ്രസ്തുത പ്രവൃത്തികളുടെ
പൂര്‍ത്തീകരണം വൈകുന്നതെന്നു
വ്യക്തമാക്കാമോ?
2655.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ പളളിവാസല്‍ വിപുലീകരണ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
അജികുമാര്‍ എ.എന്‍.,
ആനിക്കാക്കുന്നേല്‍ വീട്,
മീന്‍കെട്ട് എന്നയാളുടെ വസ്തു
ഇലക്ട്രിസിറ്റി ബോര്‍ഡ്
ഏറ്റെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വസ്തുവിന് പകരമായി
ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ
അധീനതയിലുളള സ്ഥലം പ്രസ്തുത
ആള്‍ക്ക് കെെമാറുന്നതിനും വീട്
നിര്‍മ്മിക്കുന്നതിനായി തുക
അനുവദിക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ അധീനതയിലുളള സ്ഥലം
പ്രസ്തുത ആള്‍ക്ക്
കെെമാറുന്നതില്‍ കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
2656.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിൽ വരന്തരപ്പിളളി
പഞ്ചായത്തിലെ വടാന്തോള്‍
പ്രദേശത്ത് കര്‍ഷകര്‍ക്ക്
കാര്‍ഷികാവശ്യത്തിനായുളള
ജലസേചനത്തിനായി 400 മീറ്ററാേളം
വരുന്ന പ്രദേശത്ത് വെെദ്യുതി
എത്തിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയില്‍ എന്തു
നടപടിയാണ് സ്വീകരിച്ചിട്ടുളളത്
എന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശത്ത് വെെദ്യുതി
എത്തിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ എന്നറിയിക്കാമോ
?
2657.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ബോർഡ് പദ്ധതിയുടെ ടെൻഡര്‍
ചെയ്യുന്നതിന് മുന്‍പ്‍ തന്നെ
ടെൻഡറിന്റെ വിശദാംശങ്ങൾ
ബന്ധപ്പെട്ട എൻജിനീയർ തന്നെ
കരാറുകാരെ അറിയിച്ച
സംഭവമുണ്ടായിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് കരാറുകാരൻ
കെ.എസ്.ഇ.ബി.ക്ക് കത്ത്
നൽകിയിട്ടുണ്ടോ: വിശദാംശങ്ങൾ
നൽകാമോ;
(
സി )
ടെൻഡറിന്റെ
മുഴുവൻ വ്യവസ്ഥകൾ മുൻകൂട്ടി
കാണാൻ കഴിയുന്ന ടെൻഡർ രേഖകൾക്ക്
വാണിജ്യ സുരക്ഷയില്ല എന്ന
കെ.എസ്.ഇ.ബി. ചെയർമാന്റെ വാദം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ട്രാൻസ്‍ഗ്രിഡ്
2.0 പദ്ധതിയുടെ ഭാഗമായുള്ള
കോട്ടയം, കോലത്തുനാട് ലൈൻസ്
പദ്ധതിയുടെ ടെൻഡർ വ്യവസ്ഥകൾ
ചോർന്നിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ഇ )
അഴിമതി
ആരോപണം ഉയർന്ന പ്രസ്തുത
പദ്ധതിയുടെ ടെൻഡർ വ്യവസ്ഥകൾ
ചോർന്നിട്ടുണ്ടോ എന്ന്
പരിശോധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
2658.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.
ഇ.ബി. യിൽ ഉപയോഗിക്കുന്ന
സോഫ്റ്റ്‌വെയറുകൾക്ക് സുരക്ഷാ
പ്രശ്നങ്ങളുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
കെ.എസ്.
ഇ.ബി.യിലെ ആഭ്യന്തര
ഉല്പന്നങ്ങളായ
സോഫ്റ്റ്‌വെയറുകൾക്ക് വേണ്ടത്ര
സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നും
പ്രോഗ്രാം കോഡിംഗിലെ
പോരായ്‌മകളെ ദുരുപയോഗം
ചെയ്യാമെന്നും
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തിന്
പുറത്തുനിന്നുള്ളവർ കെ.എസ്.
ഇ.ബി. ഉപഭോക്താക്കളുടെ വിവരം
ചോർത്തി അവരുടെ ബാങ്ക്
അക്കൗണ്ടിൽ നിന്നും പണം
തട്ടിയെടുക്കുന്നതായ സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കിൽ
ഇത് സംബന്ധിച്ച് വകുപ്പുതല
അന്വേഷണം ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
2659.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ വൈദ്യുതി
വകുപ്പിനുകീഴിൽ നടന്നു വരുന്ന
വിവിധ പദ്ധതികളും
പ്രവർത്തനങ്ങളും അവയുടെ
പുരോഗതിയും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ
ട്രാൻസ്ഫോർമറുകളും ത്രീഫേസ്
ലൈനുകളും സ്ഥാപിക്കുന്ന
പദ്ധതികൾ ഏതെല്ലാമാണെന്നും
അവയുടെ നിലവിലെ പ്രവർത്തന
പുരോഗതിയും ലഭ്യമാക്കാമോ?
2660.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും സർക്കാർ
വകുപ്പുകളും കെ.എസ്.ഇ.ബി. മുഖേന
നിർവ്വഹണം നടത്തുന്ന
ഡെപ്പോസിറ്റ് വർക്കുകളുടെ
വിശദവിവരങ്ങൾ സെക്ഷൻ ഓഫീസ്
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
ഡെപ്പോസിറ്റ്
വർക്കുകൾ പൂർത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
വർക്കുകൾ സമയ ബന്ധിതമായി
പൂർത്തീകരിക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2661.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ വാഴാനി ഡാമില്‍
സോളാര്‍ പാനല്‍ സ്ഥാപിച്ച്
വൈദ്യുതി ഉത്പാദനം
ആരംഭിക്കുന്നതിനായി ഇറിഗേഷന്‍
വകുപ്പുമായി സംയോജിച്ച്
സാധ്യതാപഠനം നടത്തുന്നതിനായി
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
ഇതുമായി ബന്ധപ്പെട്ട് ഒരു സമിതി
രൂപീകരിച്ച് സാധ്യത പഠനം
സമയബന്ധിതമായി നടത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ?
2662.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയിലൂടെ
വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ ലളിതമാക്കാൻ
കേന്ദ്രസർക്കാരിന്റെ
നിർദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശം നൽകാമോ;
(
ബി )
വൈദ്യുതി
ബോർഡോ സംസ്ഥാന ഏജൻസികളോ
തെരഞ്ഞെടുത്ത് പട്ടികയിൽ
ഉൾപ്പെടുത്തിയ കമ്പനികളിൽ
നിന്നും സോളാർ പാനൽ
വാങ്ങണമെന്ന്
നിബന്ധനയുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ അത്തരം
കമ്പനികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പുരപ്പുറത്ത്
സോളാർ പാനൽ സ്ഥാപിക്കാനുള്ള
അപേക്ഷ സമർപ്പിക്കേണ്ടത്
ആർക്കാണെന്നും അതുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
2663.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യില്‍
ടെക്നിക്കൽ, നോൺ ടെക്നിക്കൽ
വിഭാഗങ്ങളിലെ ആകെ സാങ്ഷന്‍ഡ്
സ്ട്രെങ്ത് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.യില്‍
ടെക്നിക്കൽ, നോൺ ടെക്നിക്കൽ
വിഭാഗങ്ങളിൽ ആകെ സ്ഥിരം
ജീവനക്കാർ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ഇ.ബി.യില്‍
നിലവിലുള്ള സ്ഥിരം ജീവനക്കാരുടെ
എത്ര ശതമാനമാണ് ആശ്രിത നിയമനം
വഴി നിയമനം ലഭിച്ചവർ
എന്നറിയിക്കാമോ; പ്രസ്തുത
ജീവനക്കാരുടെ എണ്ണം, തസ്തിക
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
കെ.എസ്.ഇ.ബി.യില്‍
നിലവിൽ എത്ര ഓഫീസ്
അറ്റന്റന്റ്/പ്യൂൺ തസ്തികകള്‍
ഉണ്ടെന്നും ഈ തസ്തികകളിലേക്ക്
പി.എസ്.സി. മുഖാന്തരം നിയമനം
നടന്നിട്ട് എത്ര കൊല്ലമായി
എന്നും നിയമനങ്ങള്‍ ആശ്രിത
നിയമനം വഴി മാത്രമാണോ
നടത്തുന്നതെന്നും വിശദമാക്കാമോ;
(
ഇ )
ഓഫീസ്
അറ്റന്റന്റ്/പ്യൂൺ തസ്തികയിൽ
നിന്നും സ്ഥാനക്കയറ്റം കിട്ടി
ജൂനിയർ അസിസ്റ്റന്റ് /കാഷ്യർ
തസ്തികയില്‍ തുടരുന്ന എത്ര പേർ
നിലവിൽ
കെ.എസ്.ഇ.ബി.യിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
ഓഫീസ്
അറ്റന്റന്റ്/പ്യൂൺ
തസ്തികയിലേക്കുള്ള നിയമനം
പി.എസ്.സി.ക്ക് വിടാത്തതിന്റെ
കാരണം വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് ഉത്തരവുണ്ടെങ്കില്‍
ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2664.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍ നിലാവ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ?
2665.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുര്‍
മണ്ഡലത്തിലെ വെങ്ങാലൂര്‍
സബ്സ്റ്റേഷൻ 110 കെ.വി. ആയി
ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
സ്ഥലം
ഏറ്റെടുക്കുന്നത്
ഉള്‍പ്പെടെയുള്ള നടപടികള്‍
അനിശ്ചിതാവസ്ഥയിൽ തുടരുന്ന
സാഹചര്യത്തില്‍ പ്രസ്തുത
സബ്സ്റ്റേഷന്‍ 110 കെ.വി. ആയി
ഉയര്‍ത്തുന്നതിനുള്ള
പ്രവർത്തനങ്ങൾ ഉടനെ
പൂര്‍ത്തികരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2666.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമിശാസ്ത്രപരമായും
ഉപഭോക്താക്കളുടെ എണ്ണത്താലും
ഏറെ വലിപ്പമേറിയ പെരിന്തല്‍മണ്ണ
കെ.എസ്.ഇ.ബി. സെക്ഷന്‍
വിഭജിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മാരകരോഗം
പിടിപെട്ടവരുള്ള നിര്‍ധന
കുടുംബങ്ങള്‍ക്ക് വൈദ്യുതി
ചാർജിൽ ഇളവ് നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
2667.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ വെള്ളൂര്‍,
പാടിച്ചാല്‍, ചെറുപുഴ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകള്‍ക്ക് സ്വന്തമായ
കെട്ടിടം നിര്‍മ്മിച്ച്
അവിടേക്ക് മാറുന്നതിനുള്ള
നടപടികള്‍ ഏത് വരെ ആയെന്ന്
വിശദമാക്കാമോ?
2668.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്‍കൃഷി പരിപോഷിപ്പിക്കാനും
നിലനിര്‍ത്താനും
പാടശേഖരങ്ങള്‍ക്ക് കുറഞ്ഞ
നിരക്കില്‍ വൈദ്യുതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കാര്‍ഷിക
മേഖലക്ക് നല്‍കുന്ന വൈദ്യുതി
കണക്ഷന്‍ തടസ്സങ്ങളില്ലാതെ
ലഭ്യമാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
നല്‍കാമോ?
2669.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വരൾച്ച
രൂക്ഷമായികൊണ്ടിരിക്കുന്ന
സാഹചര്യത്തിൽ വൈദ്യുതി
ദൗര്‍ലഭ്യം മറികടക്കാൻ
സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
വൈകുന്നേരം
6.00 മണി മുതല്‍ രാത്രി 11.00
മണി വരെയുളള സമയത്ത്
കേന്ദ്രപൂളില്‍ നിന്നും
വൈദ്യുതി ലഭ്യമാക്കുന്നതിന്
കേന്ദ്രസര്‍ക്കാരിനോട്
അപേക്ഷിച്ചിട്ടുണ്ടോ; ആയത്
സംബന്ധിച്ച ഉപാധികളും
നിബന്ധനകളും എന്തെല്ലാമാണ്;
(
സി )
സംസ്ഥാനത്ത്
പവര്‍കട്ടും ലോഡ് ഷെഡിംഗും
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
2670.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
പോള്‍ മൗണ്ടഡ് ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ എവിടെയെല്ലാം
സ്ഥാപിച്ചിട്ടുണ്ടെന്നും
ഏറ്റവും അടുത്തുള്ളതും
തിരക്കില്ലാത്തതും
ഒഴിവുള്ളതുമായ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിന്
എന്ത് സംവിധാനമാണ് കെ.എസ്.ഇ.ബി.
ഒരുക്കിയിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.യുടെ
പോള്‍ മൗണ്ടഡ് ചാര്‍ജിംഗ്
സ്റ്റേഷനുകളിലെ സംവിധാനങ്ങള്‍
വ്യക്തമാക്കാമോ; ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിന് കെ.എസ്.ഇ.ബി.
ഈടാക്കുന്ന നിരക്ക് എത്രയെന്നും
ഇത് ഈടാക്കുന്നത് എങ്ങനെയെന്നും
വിശദമാക്കാമോ; നിലവില്‍
സ്വകാര്യ ചാര്‍ജിംഗ്
പോയിന്റുകളില്‍ ഈടാക്കുന്ന
നിരക്കുമായി താരതമ്യം ചെയ്യാമോ;
(
സി )
ഇലക്ട്രിക്
വാഹനങ്ങള്‍ ഫുള്‍ ചാര്‍ജ്ജ്
ചെയ്യുന്നതിന് എത്ര സമയം വേണ്ടി
വരുമെന്നും ഒരു തവണ ചാര്‍ജ്ജ്
ചെയ്താല്‍ എത്ര കിലോമീറ്റര്‍
ദൂരം യാത്ര ചെയ്യാനാകുമെന്നും
വാഹനങ്ങളുടെ ഇനം തിരിച്ച്
വിശദമാക്കാമോ;
(
ഡി )
ഒരു
വാഹനത്തിന്റെ ചാര്‍ജ്ജിംഗിന്
തന്നെ മിനിമം നാല് മണിക്കൂര്‍
വേണ്ടി വരുന്ന സാഹചര്യത്തില്‍
കൂടുതല്‍ ഇലക്ട്രിക്
വാഹനങ്ങളുള്ള പട്ടണങ്ങളില്‍
പോള്‍ മൗണ്ടഡ് ചാര്‍ജിംഗ്
പോയിന്റുകൾ പ്രായോഗികമാകുമോ;
വിശദമാക്കാമോ;
(
ഇ )
ചാര്‍ജ്ജിംഗ്
സമയം ലാഭിക്കുന്നതിന്
മുന്‍കൂട്ടി ചാര്‍ജ്ജ് ചെയ്ത്
ബാറ്ററികള്‍ ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് വാടകയ്ക്ക്
നല്‍കുന്നതിന്
കെ.എസ്.ഇ.ബി.യ്ക്ക്
പദ്ധതിയുണ്ടോ; ഇല്ലെങ്കില്‍
ഇതിനായുള്ള പദ്ധതി
തയ്യാറാക്കുമോ?
2671.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം എത്ര
കെ.എസ്.ഇ.ബി. ജീവനക്കാർ
വൈദ്യുതി ലൈനിലെ ജോലിക്കിടെ
മരണപ്പെട്ടിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.യുടെ
അനുമതിയില്ലാതെ ജനറേറ്ററുകള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ജനറേറ്ററുകളില്‍
നിന്ന് വൈദ്യുതി ലൈനിലേക്ക്
വൈദ്യുതി തിരിച്ചു കയറി
അപകടങ്ങളുണ്ടാകുന്നതിനെപ്പറ്റി
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
2672.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത്
ടൂറിസം പദ്ധതികൾ
നടപ്പിലാക്കാനുള്ള അനുമതി
ആർക്കെങ്കിലും നൽകിയിട്ടുണ്ടോ;
എങ്കിൽ വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
വൈദ്യുതി
വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത്
ഹൈഡൽ ടൂറിസത്തിനായി കേരള ഹൈഡൽ
ടൂറിസം സെന്ററിന്റെ ഗവേണിംഗ്
ബോഡി എത്ര കോടി രൂപയുടെ
പദ്ധതികൾക്ക് അംഗീകാരം
നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
(
സി )
വൈദ്യുതി
വകുപ്പിന്റെ ഏതൊക്കെ ഡാമുകൾ
കേന്ദ്രീകരിച്ചാണ്
അമ്യൂസ്‌മെന്റ് പാർക്കുകൾ
കൊണ്ടുവരാൻ പദ്ധതി
തയ്യാറാക്കിയിരിക്കുന്നത്;
(
ഡി )
വൈദ്യുതി
വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത്
ഇടുക്കി ഡാം കേന്ദ്രീകരിച്ചു
ലേസർ ഷോ നടത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
സംസ്ഥാന
വൈദ്യുതി വകുപ്പിന്റെ കൈവശമുള്ള
സ്ഥലത്ത് ഇടുക്കി ഡാമിനോട്
ചേർന്ന് സ്വകാര്യ കമ്പനികൾക്ക്
പുഷ്പ കൃഷി ചെയ്യുവാൻ സ്ഥലം
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ?
2673.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി കണക്ഷനുകളുടെ
ഉടമസ്ഥാവകാശം മാറ്റുന്നതിന്
പൊതുജനങ്ങള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജനങ്ങള്‍
ഓഫീസുകളില്‍ കയറിയിറങ്ങാൻ
ഇടയാക്കാതെ തന്നെ ഉടമസ്ഥാവകാശം
മാറ്റുന്നതിന് വകുപ്പുകളെ
തമ്മിൽ ഏകോപിപ്പിച്ച് കൊണ്ട്
ഏകജാലക സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
2674.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ വിവിധ
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളില്‍ പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
നടപ്പിലാക്കുന്നതിനായി
ജില്ലാതലത്തില്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
സ്ഥാപന മേധാവികള്‍ എപ്രകാരമാണ്
പ്രസ്തുത പദ്ധതിക്കായി അപേക്ഷ
സമര്‍പ്പിക്കേണ്ടതെന്നും
പദ്ധതിക്കായി സ്ഥാപനങ്ങളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്നും
വ്യക്തമാക്കുമോ?
2675.
ഡോ.
എം.കെ . മുനീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വെെകുന്നേരം 6 മണി മുതല്‍
രാത്രി 10 മണി വരെ
ഉപയോഗിക്കുന്ന വെെദ്യുതിക്ക്
അധിക നിരക്ക് ഈടാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
ഇതിനായി
ഡിജിറ്റല്‍ മീറ്റര്‍
വെയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഡിജിറ്റല്‍
മീറ്റര്‍ വയ്ക്കുന്നതിന്റെ
ചെലവ് എപ്രകാരമാണ് ഈടാക്കാന്‍
തീരുമാനിച്ചിട്ടുളളത്;
വിശദാംശങ്ങള്‍ നല്‍കുമോ?
2676.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കി
കൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും പ്രസ്തുത
പദ്ധതികളുടെ നിlലവിലെ സ്ഥിതി
എന്തെന്നും വിശദമാക്കാമോ;
(
ബി )
വൈപ്പിന്‍
- മുനമ്പം സംസ്ഥാന പാതയുടെ വീതി
കുറവും വര്‍ദ്ധിച്ചു വരുന്ന
അപകടങ്ങളും കണക്കിലെടുത്ത്
ഗതാഗതത്തിനും
കാല്‍നടയാത്രക്കാര്‍ക്കും
തടസ്സമായി നില്‍ക്കുന്ന
ട്രാന്‍സ്ഫോര്‍മറുകളും
ഇലക്ട്രിക് പോസ്റ്റുകളും
സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക്
മാറ്റി സ്ഥാപിക്കാന്‍ പദ്ധതി
ആവിഷ്കരിക്കുമോ; ഇത്
സംബന്ധിച്ച് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2677.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ദേശീയ തലത്തില്‍ തയാറാക്കിയ
ഊര്‍ജ്ജ കാര്യക്ഷമതാ സൂചികയില്‍
കൂടുതല്‍ പോയിന്റുകള്‍ നേടി
കേരളം മുമ്പിലെത്തിയിട്ടുണ്ടോ;
രാജ്യത്തെ മികച്ച ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള
ദേശീയ അവാര്‍ഡുകള്‍
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
കൃഷി,
വെെദ്യുതി വിതരണം, ഗതാഗതം,
വ്യവസായം, ഗാര്‍ഹികം തുടങ്ങിയ
മേഖലകളില്‍ ഊര്‍ജ്ജ കാര്യക്ഷമത
ഉറപ്പാക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
സി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍
ഊർജ്ജ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി പ്രത്യേകമായി
എന്തെങ്കിലും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
2678.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കീഴായൂർ
ഇലക്ട്രിസിറ്റി സബ് സ്റ്റേഷൻ
നിർമ്മാണപ്രവർത്തികള്‍ക്കായി
വെട്ടിപ്പൊളിച്ച കീഴായൂർ റോഡ്
കാൽനട പോലും അസാദ്ധ്യമാകുന്ന
തരത്തിലാണുള്ളതെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അടിയന്തരമായി റോഡ് പുനർ
നിർമ്മിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുേമോ;
(
ബി )
കീഴായൂർ
റോഡ് പുനർ നിർമ്മിക്കുന്നതിനു
എന്തെല്ലാം നടപടികൾ ആണ്
സ്വീകരിച്ചിട്ടുള്ളത് എന്നു
വിശദമാക്കാമോ; പ്രവൃത്തികൾ
അടിയന്തിരമായി പൂർത്തീകരിച്ച്
റോഡ് ഗതാഗത
യോഗ്യമാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുേമോ?
2679.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
ആന്റണി ജോൺ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ
ഗുണം കൂടുതല്‍ പേര്‍ക്ക്
എത്തിക്കുന്നതിനും സൗരോര്‍ജ്ജ
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ അവബോധം ജനങ്ങളില്‍
എത്തിക്കുന്നതിന് എന്തെല്ലാം
പ്രചരണ പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്;
വ്യക്തമാക്കുമോ;
(
ബി )
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
പുരോഗതിയും സുതാര്യതയും
ഉറപ്പാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള ഇ-കിരണ്‍
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2680.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
35-40
വര്‍ഷം പഴക്കമുള്ള ജനറേഷന്‍
യൂണിറ്റുകളുടെ നവീകരണവും
ആധുനികവല്‍കരണവും വിപുലീകരണ
പ്രവര്‍ത്തനങ്ങളും
നടത്തുന്നതിന്റെ ഭാഗമായി
ഏതെല്ലാം ജനറേഷന്‍
യൂണിറ്റുകളുടെ പുനരുദ്ധാരണവും
നവീകരണ പരിപാടികളും 2021-22
കാലയളവിൽ നടത്തിയിട്ടുണ്ടെന്നത്
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട് നല്‍ക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.എല്ലിന്റെ
വിതരണ ഗ്രിഡ്
നവീകരിക്കുന്നതിനായി ആരംഭിച്ച
ദ്യുതി പ്രോജക്ടിന്റെ നിലവിലെ
പ്രവര്‍ത്തനം വിശദമാക്കാമോ?
2681.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തില്‍
ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള
ചാര്‍ജിംഗ് സ്റ്റേഷനുകൾ
എവിടെയാെക്കെ
പ്രവര്‍ത്തനസജ്ജമാക്കാനാണു
ആലോചിക്കുന്നുതെന്നും പ്രസ്തുത
നടപടികളിലെ പുരോഗതിയും
അറിയിക്കാമോ;
(
ബി )
ഏതെല്ലം
തരത്തിലുളള വാഹനങ്ങള്‍ക്കാണ്
പ്രസ്തുത സ്റ്റേഷനുകളില്‍
നിന്നും ചാര്‍ജ് ചെയ്യാന്‍
കഴിയുന്നതെന്ന് അറിയിക്കാമോ;
(
സി )
ഈ
സേവനം സൗജന്യമാണോ;
അല്ലായെങ്കില്‍ ചാര്‍ജിംഗ്
നിരക്കുകള്‍ വിശദമാക്കാമോ?
2682.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള
സ്ഥലങ്ങളില്‍ ഇടയ്ക്കിടെ
വൈദ്യുതി തടസ്സം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കാമോ;
(
ബി )
കണ്ണമ്പുള്ളി
സബ് സ്റ്റേഷനില്‍ നിന്നുള്ള
വിതരണ ശൃംഖല ആലത്തൂര്‍
സെക്ഷനുമായി ബന്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
അതിന്റെ പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
2683.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍
മുന്‍സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും
കാലയളവുകളില്‍ വെെദ്യുതി
മേഖലയില്‍ എത്ര രൂപയുടെ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പുതുതായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
വ്യക്തമാക്കാമോ?
2684.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ ഭാഗമായി
ഇനി എത്ര കുടുംബങ്ങള്‍ക്ക്
വെെദ്യുതി കണക്ഷന്‍
നല്‍കാനുണ്ടെന്ന് അറിയിക്കുമോ;
(
ബി )
ഇനിയും
കണക്ഷന്‍ ലഭിക്കാത്തവര്‍ക്ക്
കണക്ഷന്‍ നല്‍കാന്‍ എന്താണ്
തടസ്സമെന്ന് വ്യക്തമാക്കുമോ?
2685.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇതുവരെ വൈദ്യുതി എത്താതിരുന്ന
പട്ടികവര്‍ഗ്ഗ കോളനികളില്‍
വൈദ്യുതി എത്തിക്കാനായി
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തില്‍ പാട്യം
പഞ്ചായത്തിലെ അമ്മാറമ്പ്
ആദിവാസി കോളനിയില്‍ വോള്‍ട്ടേജ്
ക്ഷാമം കാരണം കുടിവെള്ള വിതരണം
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
സി )
അമ്മാറമ്പ്
ആദിവാസി കോളനിയില്‍ ത്രീ ഫേസ്
ലൈന്‍ വലിക്കുന്നതിന്
തടസ്സങ്ങള്‍ നിലവിലുണ്ടോ;
വിശദമാക്കുമോ;
(
ഡി )
നിരവധി
വീടുകളുള്ള അമ്മാറമ്പ് ആദിവാസി
കോളനിയില്‍ അംബേദ്‌കര്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സാംസ്കാരിക നിലയം
ഉള്‍പ്പെടെയുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നുണ്ടെങ്കിലും
വോള്‍ട്ടേജ് ക്ഷാമം പ്രയാസം
സൃഷ്ടിക്കുന്നത് പരിഗണിച്ച്
ത്രീ ഫേസ് ലൈന്‍ വലിച്ച് തെരുവ്
വിളക്കുകള്‍ ഉള്‍പ്പെടെ
സ്ഥാപിക്കുന്നതിന് പ്രത്യേക
പാക്കേജ് നടപ്പിലാക്കുമോ?
2686.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനര്‍ട്ട്
മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക്
സബ്‌സിഡി നിരക്കില്‍
സൗരോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(
ബി )
അനര്‍ട്ട്
നിര്‍ദ്ദേശിക്കുന്ന ഏജന്‍സി
മുഖേന സ്ഥാപിച്ചാല്‍ മാത്രമേ
സബ്‌സിഡി ലഭിക്കൂ എന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; ഏജന്‍സികളെ
നിശ്ചയിച്ചതിന്റെ മാനദണ്ഡം
വിശദമാക്കാമോ;
(
സി )
വീടുകളില്‍
സൗരോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിക്കുന്ന എല്ലാവര്‍ക്കും
ഏജന്‍സി നിബന്ധനയില്ലാതെ
സബ്‌സിഡി ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
2687.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. രാജ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലം, സൗരോര്‍ജ്ജം, കാറ്റ്
എന്നിവയെ
പ്രയോജനപ്പെടുത്തികൊണ്ട്
സുസ്ഥിര ഊര്‍ജ്ജ പരിഹാര
മാര്‍ഗ്ഗങ്ങളില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(
ബി )
പുനരുപയോഗ
സ്രോതസ്സുകളില്‍ നിന്നും
ഊര്‍ജ്ജോല്പാദനം
ഉറപ്പാക്കുന്നതിന്റെ ഭാഗമായി
സ്വീകരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
ഗതാഗത
മേഖലയിലെ ഊര്‍ജ്ജ ആവശ്യകതയുടെ
നിശ്ചിത ശതമാനം വൈദ്യുതിയില്‍
നിന്നും കണ്ടെത്തുന്നതിന്റെ
ഭാഗമായി പ്രത്യേക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2688.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടമുള്ളതും വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതുമായ
കെ.എസ്.ഇ.ബി. ഓഫീസുകള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ഓരോ
കെ.എസ്.ഇ.ബി.
ഓഫീസുകള്‍ക്കുമുള്ള വാടക
നിരക്ക് എത്രയാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി. ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2689.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലേയ്ക്കായി
അനുവദിച്ചിട്ടുളളതും ഭരണാനുമതി
ലഭിച്ചതുമായ 11 കെ.വി.
സബ്സ്റ്റേഷന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
കാലതാമസം കൂടാതെ
എന്നത്തേയ്ക്കു്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
2690.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
മൈലാട്ടിയിൽ നിന്നും വിദ്യാനഗർ
സബ് സ്റ്റേഷനിലേക്ക് വരുന്ന 110
കെ.വി. ലൈനിന്റെ ശേഷി
വർധിപ്പിക്കുന്ന ജോലി എപ്പോൾ
പൂർത്തിയാകുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിദ്യാനഗർ
സബ് സ്റ്റേഷനിൽ നിന്ന് വിതരണം
നിലയ്ക്കുമ്പോൾ പകരം
സംവിധാനത്തിനായി സീതാംഗോളിയിൽ
110 കെ.വി. സബ് സ്റ്റേഷനുള്ള
പ്രൊപോസൽ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ നിലവിലെ
സ്ഥിതി എന്താണ് എന്ന്
വിശദമാക്കാമോ;
(
സി )
കാസർഗോഡ്
ടൗണിൽ സ്ഥാപിച്ച 33 കെ.വി സബ്
സ്റ്റേഷനിലേക്കുള്ള 33 കെ.വി.
ലൈൻ ഭാഗീകമായി പോസ്റ്റിൽ
കൂടിയുള്ള ഓവർ ഹെഡ് ലൈൻ മാറ്റി
ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ
ആലോചനയുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശം നൽകാമോ;
(
ഡി )
പ്രസ്തുത
സബ് സ്റ്റേഷനിലേക്ക് അടിയന്തിര
ഘട്ടങ്ങളിൽ വേറെ ഭാഗത്ത് നിന്ന്
വൈദ്യുതി എത്തിക്കാനുള്ള
ഏതെങ്കിലും പ്രൊപ്പോസലുകൾ ഉണ്ടോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
വിശദാംശം നൽകാമോ?
2691.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
കടമ്പഴിപ്പുറത്ത് കെ.എസ്.ഇ.ബി.
സബ് സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിനുവേണ്ടി
ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം
വിട്ടു കിട്ടുന്നതുമായി
ബന്ധപ്പെട്ട ഫയൽ നടപടി
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
(
ബി )
ഇതുമായി
ബന്ധപ്പെട്ട ഫയല്‍ നമ്പര്‍
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഫയല്‍ ഇപ്പോൾ ഏത്
ഓഫീസിലാണെന്നും ഫയല്‍ അവിടെ
എത്തിയ തീയ്യതി എന്നാണെന്നും
വ്യക്തമാക്കാമോ?
2692.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ വാഴൂര്‍ 110 കെ.വി
സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും നിർമ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
വെളിപ്പെടുത്താമോ?
2693.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിലെ പുളിക്കലിൽ 110
കെ.വി. സബ്സ്റ്റേഷൻ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിനു
വേണ്ടി കണ്ടെത്തിയ സ്ഥലം
ഏറ്റെടുക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതിയുടെ
കാലാവധി പുതുക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
2694.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍ തസ്തികയുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍പ്പെട്ട (557/2014)
എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമനം ലഭിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട്
ചെയ്യാനുള്ളത് എന്ന്
അറിയിക്കാമോ;
(
സി )
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍ പ്രസ്തുത
ഒഴിവുകളിലേയ്ക്ക് നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കാമോ?
2695.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്യുസ്മെന്റ്
പാർക്ക് നിർമ്മിക്കാൻ
രാജാക്കാട് സർവ്വീസ് സഹകരണ
ബാങ്കിന് വൈദ്യുതി ബോർഡ്
പെർമിസ്സിവ് സാങ്ഷൻ നൽകിയ
പൊന്മുടി ഡാമിന്റെ സംരക്ഷിത
വൃഷ്ടി പ്രദേശത്ത് ഏലം കൃഷി
ചെയ്യുന്നതിന് അനുമതി
നൽകിയിട്ടുണ്ടോ;
(
ബി )
പൊന്മുടി,
ആനയിറങ്കൽ , മൂന്നാർ ഹെഡ്
വർക്ക്, ചെങ്കുളം, ബാണാസുരസാഗർ
എന്നീ ഡാമുകളുടെ സംരക്ഷിത
വൃഷ്ടി പ്രദേശത്ത്
അമ്യുസ്മെന്റ് പാർക്ക്
നിർമ്മിക്കാൻ ഡാം സേഫ്റ്റി
അതോറിറ്റി അനുമതി
നൽകിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ
നിബന്ധനകൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
കരാർ
വ്യവസ്ഥയ്ക്ക്
അനുസൃതമല്ലാതെയാണ് കരാർ നൽകിയ
സൊസൈറ്റികൾ
പ്രവർത്തിക്കുന്നതെന്ന്
കണ്ടെത്തിയ സാഹചര്യത്തിൽ കരാർ
റദ്ദാക്കാൻ കെ.എസ്.ഇ.ബി.
തയ്യാറാകുമോ?
2696.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
ആവശ്യത്തിന് വൈദ്യുതി നല്‍കുന്ന
കാര്യത്തില്‍ എന്തെല്ലാം
ഇളവുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാര്‍ഷിക
ആവശ്യത്തിന് നല്‍കുന്ന വൈദ്യുതി
മറ്റുകാര്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നത് തടയാൻ നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
ഓരോ
കണക്ഷനുമുള്ള വൈദ്യുതിയുടെ
ഉപഭോഗത്തിന് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(
ഡി )
കുടിശ്ശികയുടെ
പേരില്‍ കാര്‍ഷിക ആവശ്യത്തിന്
നല്‍കി വരുന്ന വൈദ്യുതി
കണക്ഷന്‍ വിച്ഛേദിക്കുന്ന
കാര്യത്തില്‍ ഉദാര സമീപനം
സ്വീകരിക്കുമോ; വിശദമാക്കാമോ?
2697.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വെെദ്യുത വാഹനങ്ങള്‍
വ്യാപകമാകുന്ന സാഹചര്യത്തില്‍
കൂടുതല്‍ വെെദ്യുത വാഹന
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് ആവശ്യമായ
എന്തെല്ലാം നടപടികളാണ്
കെെക്കാെണ്ടുവരുന്നതെന്ന്
വ്യക്തമാക്കാമാേ;
(
ബി )
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
വെെദ്യുത വാഹന ചാര്‍ജിംഗ്
സ്റ്റേഷനുകളുടെ
നിര്‍മ്മാണപുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
എങ്കില്‍ വെളിപ്പെടുത്തുമാേ;
(
സി )
നിര്‍മ്മാണം
നടന്നുവരുന്ന വെെദ്യുത വാഹന
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിച്ചിരിക്കുന്നത് ഏതെല്ലാം
വകുപ്പുകളുടെ ഭൂമിയിലാണെന്ന്
അറിയിക്കാമാേ;
(
ഡി )
സ്ഥല
സൗകര്യങ്ങള്‍ കണക്കിലെടുത്ത്
വിവിധ സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും സഹകരണ
സംഘങ്ങള്‍, സ്വകാര്യ
സ്ഥാപനങ്ങള്‍, വ്യക്തികള്‍
എന്നിവരുടെ ഭൂമിയിലും
സാധ്യതയ്ക്ക് അനുസൃതമായ
നിലയില്‍ വെെദ്യുത വാഹന
ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും
ചാര്‍ജ്ജിംഗ് പാേയിന്റുകളും
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ?
2698.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വാഹനം ചാര്‍ജ് ചെയ്യുന്നതിന്
വൈദ്യൂതി വകുപ്പ്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
ഓരോ
മണ്ഡലത്തിലും എത്രവീതം
ചാര്‍ജിംഗ് സ്റ്റേഷനുകളാണ്
സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(
സി )
ഇതിന്റെ
പരിപാലന ചുമതല, ചാര്‍ജിംഗ് ഫീസ്
എന്നിവയെക്കുറിച്ച്
വിശദമാക്കാമോ;
(
ഡി )
ഈ
പദ്ധതികൊണ്ട് സര്‍ക്കാര്‍
എന്താണ് ലക്ഷ്യമാക്കുന്നതെന്ന്
വിശദീകരിക്കാമോ?
2699.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കക്കയം
കുടുംബാരോഗ്യ കേന്ദ്രത്തിന്
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിലുള്ള ഭൂമി
വിട്ടുനല്‍കുന്ന നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(
ബി )
ആരോഗ്യവകുപ്പ്
സമര്‍പ്പിച്ച CEG/AE
Civil/Land/2021-22/1184
നമ്പര്‍ കത്തിന്മേൽ ഭൂമി
ആരോഗ്യവകുപ്പിന് വിട്ട്
കൊടുക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(
സി )
പ്രസ്തുത
ഭൂമി കെ.എസ്.ഇ.ബി.യിൽ നിന്നും
വിട്ട് കിട്ടാത്തതുകൊണ്ട്
ആരോഗ്യവകുപ്പ് അനുവദിച്ച ഫണ്ട്
വിനിയോഗിക്കാന്‍ കഴിയുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2700.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
2001 മുതൽ 2021 വരെയുള്ള
കാലയളവില്‍ എത്ര തവണ വൈദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
ഉണ്ടെങ്കില്‍ ഏതെല്ലാം
വര്‍ഷത്തിലാണ്
വര്‍ദ്ധിപ്പിച്ചത്; എത്ര രൂപ
വീതം വര്‍ദ്ധിപ്പിച്ചു;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ലോഡ് ഷെഡിംഗ് നിലവിലുണ്ടോ;
(
ഡി )
ഇല്ലെങ്കില്‍
ലോഡ് ഷെഡിംഗ് ഇല്ലാതായിട്ട്
എത്ര വര്‍ഷമായി?
2701.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കക്കയം കെ.എസ്.ഇ.ബി.
, K6 ഡിവിഷനിലെ സെക്യൂരിറ്റി
ജീവനക്കാരുടെ വിരമിക്കല്‍
പ്രായം 62 വയസ്സാക്കുന്നതുമായി
ബന്ധപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
പ്രസ്തുത നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താണെന്ന് അറിയിക്കാമോ;
(
ബി )
നിലവില്‍
കെ.എസ്.ഇ.ബി-യുടെ മറ്റ്
ഡിവിഷനുകളിലെ സെക്യൂരിറ്റി
ജീവനക്കാരുടെ വിരമിക്കല്‍
പ്രായം 62 ആണെന്നിരിക്കെ കക്കയം
കെ.എസ്.ഇ.ബി, K6 ഡിവിഷനില്‍
മാത്രം 60 വയസ്സാക്കി
നിജപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ഡിവിഷനിലെ സെക്യൂരിറ്റി
ജീവനക്കാരുടെ വിരമിക്കല്‍
പ്രായം 62 വയസ്സാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
2702.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ബില്ല്
അടച്ചിട്ടില്ലാത്തതിനാല്‍
രാത്രി കാലങ്ങളില്‍ വൈദ്യുതി
വിച്ഛേദിക്കുമെന്ന തരത്തില്‍
വ്യാജ സന്ദേശങ്ങള്‍
ലഭിക്കുന്നതായുള്ള വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം സന്ദേശം
അയക്കുന്നവരെ കണ്ടെത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
വ്യാജ സന്ദേശങ്ങളില്‍പ്പെട്ട്
വഞ്ചിതരാകാതിരിക്കാന്‍
പൊതുജനങ്ങളെ
ബോധവൽക്കരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ?
2703.
ശ്രീ
. ഷാഫി പറമ്പിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊന്മുടിയിൽ
രാജാക്കാട് സർവ്വീസ് സഹകരണ
ബാങ്കിന് അമ്യുസ്മെന്റ് പാർക്ക്
നിർമ്മിക്കാൻ 21 ഏക്കർ ഭൂമി 15
വർഷത്തേക്ക് കെ.എസ്.ഇ.ബി.
പാട്ടത്തിന് നൽകിയിരുന്നോ;
(
ബി )
പ്രസ്തുത
ഭൂമി സർക്കാർ പുറമ്പോക്കാണെന്ന്
റവന്യു വകുപ്പ് കണ്ടെത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സർക്കാർ
പുറമ്പോക്ക് ഭൂമി പാട്ടത്തിനു
നൽകാനുള്ള അധികാരം കെ.എസ്.ഇ. ബി
ക്കോ വൈദ്യുതി വകുപ്പിനോ
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(
ഡി )
അനധികൃതമായി
നൽകിയ ഈ ഭൂമി തിരിച്ചുപിടിക്കാൻ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|