UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1952.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഏതൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് എന്ന് വിശദമാക്കാമോ?
1953.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ ഏലംകുളം എളാട്ട് ചെമ്മാട്ട് വീട്ടില്‍ ബാലചന്ദ്രന്റെ മകളെ യുവാവ് വീട്ടില്‍ക്കയറി കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ കച്ചവട സ്ഥാപനം തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1954.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സർവീസിൽ ജോലി ക്രമീകരണം (വര്‍ക്കിംഗ് അറേഞ്ച്മെന്റ്) വ്യവസ്ഥ നിലവിലുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച സർക്കാർ ഉത്തരവ് ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തിൽ ജോലി ക്രമീകരണം അനുവദിക്കാൻ വകുപ്പ് മേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
1955.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ സര്‍വ്വീസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ;
( ബി )
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1956.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐ.ടി. അടക്കമുളള മേഖലയിലെ തൊഴിലാളികള്‍ക്കായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ആധുനിക തൊഴില്‍ കേന്ദ്രം ഉറപ്പാക്കുന്നതിനായി വർക്ക് നിയര്‍ ഹോം പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1957.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന സൂചികയില്‍ ആഗോള നിലവാരം എന്ന ലക്ഷ്യവും സദ്ഭരണം മുദ്രാവാക്യവുമായിട്ടുള്ള സര്‍ക്കാരിന്റെ സേവന നിലവാരം പരാതി രഹിതമാക്കുന്നതില്‍ സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സന്തുഷ്ട കേരളം രൂപപ്പെടുത്തുന്നതിന് നവകേരള നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഫലവത്താക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തന സംവിധാനം ജനേച്ഛക്കൊത്തുയരാനുമായി സിവില്‍ സര്‍വ്വീസിലെ അഴിമതിയും കെടുകാര്യസ്ഥതയും മാന്യതയില്ലാതെയുള്ള ഇടപ്പെടലുകളും അവസാനിപ്പിക്കാൻ ശക്തമായ നടപടികള്‍ ഉണ്ടാകുമോ;
( സി )
സേവനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും ഓഫീസുകളില്‍ കയറിയിറങ്ങാതെ ലഭിക്കത്തക്ക രീതിയിലും ആക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗം വിപുലപ്പെടുത്തിയിട്ടുണ്ടോ?
1958.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച തമ്മാനിമറ്റം തൂക്കു പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തിന് ഏത് വകുപ്പിനെയാണ് നിര്‍വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പാലത്തിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
1959.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ അഡീഷണല്‍ സ്റ്റാഫായി നിയമിക്കപ്പെട്ടവരുടെ ശമ്പളം ഏറ്റവും ഒടുവില്‍ പരിഷ്കരിച്ചത് എന്നാണെന്ന് പറയാമോ; അതിനുശേഷം ജീവിതച്ചെലവുകളില്‍ ഉണ്ടായ വര്‍ദ്ധനവിന് അനുസരിച്ച് ശമ്പളത്തില്‍ യാതൊരു വര്‍ദ്ധനവും ഈ വിഭാഗക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് അലവന്‍സുകളൊന്നും ലഭിയ്ക്കുന്നില്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ശരാശരി ജീവിത നിലവാരം ഉറപ്പു വരുത്തുന്നതരത്തില്‍ എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് നല്‍കേണ്ടതാണെന്നുള്ള കാര്യം ഗൗരവമായി കാണുമോ ;
( സി )
എം.എല്‍.എ. മാരുടെ അഡീഷണല്‍ സ്റ്റാഫായി നിയമിക്കപ്പെട്ടവരുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ, ഈ വിഷയത്തില്‍ അടിയന്തരമായി തീരുമാനം കൈക്കൊള്ളുമോ; വ്യക്തമാക്കാമോ?
1960.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനം വഴി ആയതിനാല്‍ എം.എല്‍.എ.മാര്‍‍ നല്‍കുന്ന അപേക്ഷകളുടെയും മണ്ഡലത്തിലെ വികസന പദ്ധതികളുടെയും പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എ.മാര്‍ക്ക് ഇ-ഓഫീസ് സംവിധാനത്തില്‍ ഒരു യൂസര്‍ ഐ.ഡി അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ?
1961.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം അഞ്ച് ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടോ; അങ്ങനെ നിജപ്പെടുത്തുന്നതിന് ഏതെല്ലാം കോടതി വിധികളാണ് ആധാരമായി വന്നിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആശ്രിത നിയമനം അഞ്ച് ശതമാനമായി നിജപ്പെടുത്തിയത് കാരണം ആശ്രിതര്‍ക്ക് നിയമനം കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ സംജാതമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇപ്രകാരം നിജപ്പെടുത്തിയത് കാരണം അര്‍ഹരായ ചില ആശ്രിതര്‍ക്ക് വിരമിക്കല്‍ പ്രായം കഴിഞ്ഞെ ജോലി ലഭിക്കാന്‍ സാധ്യതയുളളു എന്ന അവസ്ഥ കണ്ടുവരുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ആശ്രിത നിയമനം അഞ്ച് ശതമാനമായി നിജപ്പെടുത്തിയതിനെതിരെ സര്‍ക്കാര്‍ ഏതെങ്കിലും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടോ; വിശദമാക്കാമോ?
1962.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേന്ദ്രീകൃത ഏകജാലക ഓൺലൈൻ ഓപ്‌ഷൻ സമ്പ്രദായം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്രീകൃത സോഫ്റ്റ് വെയർ ഇതിനായി ഏർപ്പെടുത്തുവാൻ ആലോചിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഓൺലൈൻ ഓപ്‌ഷൻ നൽകുമ്പോൾ സ്ത്രീ ജീവനക്കാർക്കും വികലാംഗർക്കും മുൻഗണന നൽകുമോയെന്ന് വ്യക്തമാക്കാമോ?
1963.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി തസ്തികയില്‍ എത്ര ഒഴിവ് നിലവിലുണ്ടെന്നും 2023 മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ എത്രയാണെന്നും അറിയിക്കുമോ;
( ബി )
അണ്ടർ സെക്രട്ടറി തസ്തികയിലേക്കുള്ള പ്രൊമോഷന് വേണ്ടി സെക്ഷൻ ഓഫീസർമാരുടെ സെലക്ട് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ എത്ര പേര്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് ആണ് ഉള്ളതെന്നും ഒഴിവുകള്‍ക്ക് അനുസൃതമായി ആവശ്യത്തിന് ജീവനക്കാര്‍ ലിസ്റ്റില്‍ ഉണ്ടോ എന്നും വെളിപ്പെടുത്തുമോ;
( സി )
അണ്ടര്‍ സെക്രട്ടറി തസ്തികയിലേയ്ക്ക് പ്രമോഷന് വേണ്ടിയുള്ള ഡി‌.പി‌.സി. ഇനി എന്നാണ് കൂടുന്നതെന്ന് അറിയിക്കുമോ;
( ഡി )
പി.എസ്.സി യുടെ നിലപാടാണ് പല പ്രൊമോഷൻ തസ്തികകളുടേയും സെലക്ട് ലിസ്റ്റ് തീർന്ന് പോകാൻ കാരണമായിട്ടുള്ളതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വരും വർഷങ്ങളിൽ ഡി.പി.സി. കൂടുമ്പോൾ ഒഴിവിന്റെ മൂന്നിരട്ടി ജീവനക്കാരെ ഉൾപ്പെടുത്തി സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1964.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി സമയങ്ങളില്‍ അല്ലാതെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് സ്പെഷ്യല്‍ ലീവ് അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലായെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്ന ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ ലീവ് അനുവദിക്കുന്നത് പരിഗണിക്കുമോ;
( സി )
എങ്കില്‍ സ്പെഷ്യല്‍ ലീവ് അനുവദിക്കാവുന്ന തരത്തില്‍ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നത് പരിഗണനയിലുണ്ടോ?
1965.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ് തസ്തികയുടെ നിലവിലെ ആകെ കേഡര്‍ സ്ട്രെങ്ങ്ത് എത്രയെന്ന് അറിയിക്കാമോ;
( ബി )
പൊതുഭരണ വകുപ്പില്‍ നിലവില്‍ ലീവിലും അന്യത്ര സേവനത്തിലുമുള്ളവർ ഒഴികെ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വിശദമാക്കാമോ;
( സി )
ഇപ്രകാരം കേഡര്‍ സ്ട്രെങ്ങ്തിനേക്കാൾ എത്രപേരുടെ കുറവ് നിലവില്‍ പൊതുഭരണ വകുപ്പില്‍ ഉണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ എന്തുകൊണ്ട് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ലെന്നും വ്യക്തമാക്കാമോ;
( ഡി )
17.01.2022 ലെ സ.ഉ.(കൈ.) 08/2022/പൊ.ഭ.വ. പ്രകാരം പൊതുഭരണ വകുപ്പില്‍ ആവശ്യമുള്ളതായി പരാമര്‍ശിക്കുന്ന നാൽപ്പത്തിനാല് അധിക അസിസ്റ്റന്റ്‌ തസ്തികകള്‍ കേഡര്‍ സ്ട്രെങ്ങ്തില്‍ ഉള്‍പ്പെടുന്നതാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
ഇപ്രകാരം 44 പേരെ നിയമിക്കുമ്പോള്‍ പൊതുഭരണ വകുപ്പിലെ അസിസ്റ്റന്‍റ്റ് തസ്തികയുടെ ആകെയുള്ള കേഡര്‍ സ്ട്രെങ്ങ്തിനെ മറികടക്കുമോ; വിശദമാക്കാമോ?
1966.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഭാഷ മലയാളമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും സെക്രട്ടേറിയറ്റിലെ പല വകുപ്പുകളും ഇപ്പോഴും പുറപ്പെടുവിക്കുന്ന ഉത്തരവുകളും മറ്റും ഇംഗ്ലീഷ് ഭാഷയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം നല്‍കുമോ; ഭരണഭാഷ ഉപയോഗിക്കണമെന്ന കര്‍ശനമായ ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് മേലധികാരികള്‍ക്ക്‌ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
1967.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിൽ റീബിൽഡ് കേരളയിൽ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണ്; ഇതിൽ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളതും ഇപ്പോൾ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
റീബിൽഡ് കേരളയിൽ അനുവദിച്ചിട്ടുള്ളതും ഇനിയും പ്രവൃത്തികൾ ആരംഭിക്കാത്തതുമായ പദ്ധതികൾ ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഈ പദ്ധതികൾ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ എന്താണെന്ന് വിശദമാക്കാമോ?
1968.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റാേഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എത്ര റാേഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ച ആകെ തുക എത്രയെന്നും ഇതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമാേ?
1969.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍‍‍‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആലത്തുര്‍ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശം നല്‍കുമോ?
1970.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ എന്ന സ്ഥാപനം എന്നാണ് നിലവിൽ വന്നത്; പ്രസ്തുത സ്ഥാപനം മറ്റേതെങ്കിലും സ്ഥാപനത്തിന്റെ സബ് സെന്റർ ആയിരുന്നോ; എങ്കിൽ ഏത്‌ സ്ഥാപനമെന്ന് വ്യക്തമാക്കാമോ;
( ബി )
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ എന്ന സ്ഥാപനവും ലാൻഡ് യൂസേഴ്‌സ് ബോർഡും സംയുക്തമായിട്ടാണോ പ്രവർത്തിച്ചിരുന്നത്; എങ്കിൽ ആ സമയത്ത് ഈ രണ്ട് സ്ഥാപനങ്ങൾക്കും വ്യത്യസ്ത മേധാവികൾ ഉണ്ടായിരുന്നോ; വ്യക്‌തമാക്കാമോ;
( സി )
ഈ രണ്ട് സ്ഥാപനങ്ങളിലും 2000 മുതൽ ജോലി ചെയ്തുവന്നിരുന്ന താത്‌കാലിക ജീവനക്കാരുടെ വിവരം ലഭ്യമാക്കാമോ;
( ഡി )
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ എന്ന സ്ഥാപനത്തിലെ നിയമനം പി.എസ്.സി. മുഖേനയാണോ നടത്തുന്നത്; അല്ലെങ്കിൽ നിലവിൽ ഈ സ്ഥാപനം തുടരുന്ന നിയമനരീതി വ്യക്തമാക്കാമോ;
( ഇ )
നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയില്ലാതെ പ്രസ്തുത സ്ഥാപനത്തിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ; എങ്കിൽ അതിനുണ്ടായിരുന്ന സഹാചര്യം എന്താണെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
1971.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ള പ്രവൃത്തികൾ എത്രയാണെന്നും ഭരണാനുമതി നൽകാനുള്ള പ്രവൃത്തികൾ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി, പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തവയിൽ അതിനുള്ള കാരണം എന്നിവ വ്യക്തമാക്കാമോ?
1972.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം എത്ര രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും ഏതെല്ലാം പദ്ധതികള്‍ നിര്‍വ്വഹണ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ?
1973.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവുകള്‍, കണ്ടല്‍ക്കാടുകള്‍, നദീതീരത്ത് കാണുന്ന സസ്യങ്ങള്‍, വംശനാശം സംഭവിച്ചതും ഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാക്കി വരുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1974.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ശാസ്ത്ര ഗവേഷണ പരിസ്ഥിതി കൗണ്‍സിലിന്റെ 2021-22 കാലയളവിലെ പദ്ധതികളും പരിപാടികളും വിശദമാക്കാമോ;
( ബി )
കൗണ്‍സിലിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 2021-22 കാലയളവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കാമോ;
( സി )
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് (എം.ബി.ജി.ഐ.പി.എസ്.) ന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
1975.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയാേജക മണ്ഡലത്തിലെ കൃഷ്ണമേനാേന്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സി.ആർ.സെഡ്. ക്ലിയറന്‍സിനുള്ള അപേക്ഷയിന്മേല്‍ ഇതുവരെ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ?
1976.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ രാജുപോള്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള ക്വാറിയില്‍ ഖരമാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പൊലൂഷന്‍ കണ്‍ട്രോളര്‍ ബോര്‍ഡില്‍ പഞ്ചായത്ത് നല്കിയിട്ടുളള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും നല്കിയ പരാതിയില്‍ നാളിതുവരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ സ്വകാര്യ വ്യക്തി ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി വലിയ തരത്തിലുളള പരിസ്ഥിതി മലിനീകരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പരിസ്ഥിതി മലിനീകരണത്തോടൊപ്പം പകര്‍ച്ചവ്യാധികളും കൂടി പിടിപെടാനുളള സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
1977.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിന് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1978.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് (കെ.പി.എസ്.സി.) പരിശോധനയ്ക്കായി ലഭിച്ചിട്ടുണ്ടോ; എങ്കിൽ കെ.പി.എസ്.സി. എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വിശദമാക്കാമോ;
( ബി )
കെ.പി.എസ്.സി. മുഖേന നിയമനം നടത്തിക്കൊണ്ടിരുന്ന ഗ്രാമവികസന വകുപ്പിലെ ലക്‌ച്ചറർ തസ്തികകള്‍ തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് സ്‌പെഷ്യല്‍ റൂളില്‍ ഉള്‍പ്പെടാത്തത് കെ.പി.എസ്.സി.യുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
കെ.പി.എസ്.സി. വഴി നിയമനം നടത്തിക്കൊണ്ടിരുന്ന ഏതെല്ലാം തസ്തികകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കൈമാറുന്നതിന് തീരുമാനിച്ചിട്ടുണ്ട്; തസ്തിക തിരിച്ച് വിശദാംശം നൽകാമോ; കൈമാറാത്ത തസ്തികകള്‍ സംബന്ധിച്ച വിശദാംശം നൽകുമോ?
1979.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ ജോലി എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സഹായിക്കുന്ന ഭരണഘടനാ സ്ഥാപനമായ പി.എസ്.സി.യില്‍ ജോലിഭാരത്തിനനുസൃതമായി ജീവനക്കാരില്ലെന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് കാലയളവിൽ ആരോഗ്യമേഖലയിൽ ജീവനക്കാരെ നടപടികൾ പൂർത്തിയാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നിയമിക്കാൻ പരിശ്രമിച്ച പി.എസ്.സി.യുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ തസ്തികകൾ അനുവദിക്കുമോ;
( സി )
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും തസ്തികകൾ അനുവദിച്ച് നൽകണമെന്നുള്ള ഏതെങ്കിലും പ്രൊപ്പോസൽ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ടോ?
1980.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. യിലെ ജീവനക്കാരനായിരിക്കെ 2004-ല്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനം വഴി പഞ്ചായത്ത് വകുപ്പില്‍ എല്‍.ഡി.സി. ആയതിന് ശേഷം കെ.എസ്. &എസ്.എസ്.ആര്‍. റൂള്‍ 8 പ്രകാരവും ഒന്നില്‍ കൂടുതല്‍ കോടതി ഉത്തരവുകളുമായും തിരികെ പി.എസ്.സി.യില്‍ ജോയിന്‍ ചെയ്ത് പതിനേഴ് കൊല്ലമായിട്ടും ജോണ്‍സണ്‍ ജി. എന്ന വ്യക്തിക്ക് സീനിയോറിറ്റി പുനസ്ഥാപിച്ച് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വ്യക്തിക്ക് സീനിയോറിറ്റി നല്‍കിയിട്ടുണ്ടെങ്കില്‍ എന്ന് മുതല്‍ എന്ന് വരെയെന്ന് വ്യക്തമാക്കുമോ; ബാലന്‍സ് സീനിയോറിറ്റി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഇങ്ങനെ നല്‍കാത്തത് ഏത് ചട്ടപ്രകാരമാണ്; ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ; കെ.എസ്. &എസ്.എസ്.ആര്‍. ജനറല്‍ റൂള്‍ 8 ല്‍ ബൈ ട്രാന്‍സ്ഫര്‍ പ്രൊമോഷന്‍ സീനിയോറിറ്റി പുനസ്ഥാപിക്കുമ്പോള്‍ നല്‍കരുതെന്ന് നിബന്ധനയുണ്ടോ; ഇല്ലെങ്കിൽ ചട്ടപ്രകാരമല്ലാതെ തീരുമാനമെടുത്ത ഉദ്യോഗസ്ഥരാരെന്നും അവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കുമോ;
( സി )
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും കേരള ഹൈക്കോടതിയും പ്രസ്തുത വ്യക്തിക്ക് സീനിയോറിറ്റിക്ക് അര്‍ഹത ഉണ്ടെന്ന് ഉത്തരവായിട്ടും 2004 മുതലുള്ള എല്ലാ സീനിയോറിറ്റിയും പുനസ്ഥാപിച്ച് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
പി.എസ്.സി.-യിലെ എസ്റ്റാ. III (3) 34872/06/ഗ.വി. നമ്പര്‍ ഫയലില്‍ നോട്ട് ഫയൽ ഖണ്ഡിക 209 മുതല്‍ 213 വരെയും ഇപ്പോഴത്തെ പി.എസ്.സി. സെക്രട്ടറി 219 മുതല്‍ 220 വരെ ഖണ്ഡികകളിലും പ്രസ്തുത വ്യക്തിക്ക് സീനിയോറിറ്റി പുനസ്ഥാപിച്ച് നല്‍കണമെന്ന് വ്യക്തമാക്കിയിരിക്കെ ആയത് നടപ്പാക്കാത്തതിന്റെ കാരണം അറിയിക്കുമോ;
( ഇ )
സര്‍ക്കാരിലേക്ക് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കത്തയച്ചതിന്റെ അടിസ്ഥാനത്തിലും പ്രസ്തുത വ്യക്തി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലും 2004 മുതല്‍ പ്രസ്തുത വ്യക്തിക്ക് എല്ലാ സീനിയോറിറ്റിക്കും അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചറിയിച്ചിട്ടും ആയത് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത വ്യക്തിക്ക് അര്‍ഹതപ്പെട്ട സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച് പി.എസ്.സി. മെമ്പര്‍മാരുടെ ഒരു സബ് കമ്മിറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍വ്വീസ് സീനിയോറിറ്റിയും മറ്റാനുകൂല്യങ്ങളും അടിയന്തരമായി നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കുമോ?
1981.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കോളേജുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനത്തിനായി കേരള പി.എസ്.സി. 2019 നവംബറിൽ നടത്തിയ [കാറ്റഗറി നമ്പർ 287/2019] പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം സംബന്ധിച്ച് പരാതി ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണ്ണയത്തിനും ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
വിവരണാത്മക പരീക്ഷയ്ക്ക് ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ ആണോ മൂല്യനിർണയം നടത്തിയത് എന്നറിയിക്കാമോ; എങ്കിൽ ഉത്തരസൂചിക തയ്യാറാക്കിയ മാനദണ്ഡം വ്യക്തമാക്കാമോ;
( ഡി )
സാഹിത്യശാഖയിലെ വിവരണാത്മക പരീക്ഷയ്ക്ക് ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ നടത്തിയ മൂല്യനിർണയത്തിന്റെ അപാകതകൾ ചൂണ്ടിക്കാട്ടി പുനർമൂല്യനിർണയത്തിന് അപേക്ഷകൾ നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഉത്തരക്കടലാസുകൾ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ മാത്രമല്ലാതെ ഭാഷാ വൈദഗ്ധ്യവും വിശകലന പാടവവും കണ്ടെത്തുന്ന വിധം പുനർമൂല്യനിർണ്ണയം നടത്തുന്നതിന് നടപടികൾ സ്വീകരിക്കാമോ;
( ഇ )
ഭാഷാ വൈദഗ്ധ്യത്തിന്റെ അളവുകോൽ ഉത്തര സൂചികയിൽ മാത്രം പരിമിതപ്പെടുത്തുന്നത് നിരൂപണാത്മകമായി പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കാതിരിക്കാനിടയാക്കുമെന്നുള്ള അഭിപ്രായം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ ന്യൂനതകൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
1982.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലെ സംവരണം സംബന്ധിച്ച് സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് അനുസരണമായി പ്രസ്തുത വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പത്ത് വര്‍ഷം കൂടുമ്പോള്‍ സംവരണ പട്ടിക പുന:പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തി പൂര്‍ണ്ണമാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സംവരണ പട്ടിക അസാധുവായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വെ നടക്കാത്തതിനാല്‍ സര്‍വ്വെ നടത്തി സംവരണ പട്ടിക പുന:പരിശോധിക്കണമെന്ന 2020 സെപ്റ്റംബര്‍ 8-ലെ ഹൈക്കോടതിയുടെ വിധിയിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ?
1983.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. യുടെ പരീക്ഷാ സമ്പ്രദായവും റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്ന നിലവിലുള്ള രീതിയും പരിഷ്കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റിലും നിലവിലുള്ള തസ്തികകളും തസ്തികകളിലുള്ള ജീവനക്കാരുടെ സൂപ്പര്‍ ആന്വേഷന്‍ തീയതിയും ഓണ്‍ലൈനായി അറിയാന്‍ കഴിയുന്ന സുതാര്യമായ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍ തങ്ങള്‍ക്ക് നിയമനത്തിന് സാധ്യതയുണ്ടോ എന്ന് പരിശാധിക്കാന്‍ കഴിയുന്ന ഈ സംവിധാനം സര്‍ക്കാരിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
1984.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 227/2016 പ്രകാരമുള്ള എറണാകുളം ജില്ല ഹെെസ്കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്) റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് പി.എസ്.സി. നിയമന ശിപാര്‍ശ നല്കി എന്ന് വ്യക്തമാക്കാമോ;
( ബി )
03.08.2021 ന് ശേഷം ഈ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്ന് അറിയിക്കാമോ;
( സി )
ഇത്തരത്തില്‍ 03.08.2021 ന് ശേഷം പി.എസ്.സി. യിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമന ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഇനി ഏതെങ്കിലും ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഒഴിവുകള്‍ വേഗത്തില്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?
1985.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം എല്‍.പി.എസ്.റ്റി. (കാറ്റഗറി നമ്പര്‍ 516/2019) ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പി.എസ്.സി. യുടെ നിലവിലുള്ള നിബന്ധനകള്‍ക്ക് വിധേയമായാണോ; പ്രസ്തുത നിബന്ധനകള്‍ എന്തെല്ലാമാണ്; അറിയിക്കാമോ;
( ബി )
കാറ്റഗറി നമ്പര്‍ 516/2019 പ്രകാരം 14 ജില്ലകളിലും തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റിന്റെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം, ലിസ്റ്റ് തയ്യാറാക്കാന്‍ പരിഗണിച്ച ഒഴിവുകളും കണക്കാക്കിയ തീയതിയും വ്യക്തമാക്കാമോ;
( സി )
കാറ്റഗറി നമ്പര്‍ 516/2019 പ്രകാരം പ്രസിദ്ധീകരിച്ച എല്‍.പി.എസ്.റ്റി ഷോര്‍ട്ട് ലിസ്റ്റിന്റെ മുഖ്യ പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണം മലപ്പുറം ജില്ലയിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് പര്യാപ്തമല്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രശ്നപരിഹാരത്തിനായി നിലവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1986.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 499/2019 പ്രകാരം 2020 സെപ്റ്റംബർ 29 ന് പരീക്ഷ നടന്ന ഭക്ഷ്യസുരക്ഷാ ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇന്റർവ്യൂ തീയതി നിശ്ചയിച്ചിട്ടുണ്ടോ; ഇന്റർവ്യൂ നടത്തുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണം വ്യക്തമാക്കുമോ;
( ബി )
വിജ്ഞാപനം പ്രസിദ്ധീകരിച്ച് മൂന്നുവർഷം ആയിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1987.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ എല്‍.പി. സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് 2021 ഡിസംബര്‍ 13 മുതല്‍ മലപ്പുറം ജില്ലാ കളക്ടറേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന നിരാഹാര സത്യാഗ്രഹ സമരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മെയിന്‍ ലിസ്റ്റ് (516/2019) സര്‍ക്കുലര്‍ നം. 6/2018ലെ അനുബന്ധം 1-ലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രസിദ്ധീകരിച്ചതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെങ്കില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എല്‍.പി. സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍ മലപ്പുറം ജില്ലയില്‍ നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഒഴിവുകള്‍ മുഴുവനായും പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1988.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ മലപ്പുറം ജില്ലയിലെ എത്ര പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വിവിധ വകുപ്പുകളില്‍ പി.എസ്.സി. നിയമനം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ജില്ലയില്‍ പുതിയതായി വിവിധ വകുപ്പുകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
1989.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 399/2017, കാറ്റഗറി നമ്പര്‍ 400/2017 എന്നീ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഒരേ ഉദ്യോഗാര്‍ത്ഥികളായതിനാൽ 400/2017 കാറ്റഗറി പ്രകാരമുള്ള റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം നടക്കാത്തതായ സ്ഥിതി വിശേഷം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കാറ്റഗറി നമ്പര്‍ 400/2017 പ്രകാരമുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ത്വരിതപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1990.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയുടെ രണ്ടു റാങ്ക് പട്ടികയിലും (കാറ്റഗറി 399/2017,400/2017) ഒരേ പരീക്ഷയും കട്ട് ഓഫ് മാര്‍ക്കും ആയതിനാല്‍ രണ്ട് പട്ടികയിലും ഒരേ ഉദ്യോഗാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
1991.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പി.എസ്.സി.യുടെ കമ്പനി/ബോർഡ്/കോർപ്പറേഷൻ അസിസ്റ്റൻറ് തസ്തികകളിലേക്കുള്ള ഒന്നാം റാങ്ക് ലിസ്റ്റിലും രണ്ടാം റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ളവരിൽ ഭൂരിഭാഗവും ഒരേ ഉദ്യോഗാർത്ഥികൾ തന്നെ ആണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമൂലം രണ്ടാം ലിസ്റ്റിൽ നാനൂറിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും നിയമന ശുപാർശ അയച്ചതല്ലാതെ നിയമനങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
( സി )
ഒന്നാം റാങ്ക് ലിസ്റ്റിൽ നിന്നും രണ്ടാം റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം എത്ര വീതം ആണെന്ന് അറിയിക്കാമോ;
( ഡി )
ഈ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പൂർത്തിയാകുന്നത് എന്നാണെന്ന് അറിയിക്കുമോ;
( ഇ )
റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ കഠിനമായ തയ്യാറെടുപ്പുകൾ നടത്തി റാങ്കു് പട്ടികകളില്‍ ഇടം നേടിയ ഉദ്യോഗാർത്ഥികളില്‍ പരമാവധി പേര്‍ക്ക് നിയമനം നൽകുന്നതിനായി എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1992.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവ്വീസിൽ ഒരു ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റ ഉത്തരവ് കൈപ്പറ്റിക്കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ സ്ഥാനക്കയറ്റം ലഭിച്ച തസ്തികയിൽ പ്രവേശിക്കണം എന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും സർവ്വീസ് ചട്ടങ്ങളോ ഉത്തരവുകളോ നിലവിലുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് നൽകാമോ;
( ബി )
മേൽ വിഷയത്തിൽ വ്യക്തമായ സർവീസ് ചട്ടങ്ങളോ ഉത്തരവുകളോ നിലവിലില്ലായെങ്കിൽ സ്ഥാനക്കയറ്റ ഉത്തരവ് കൈപ്പറ്റിയ ഒരു ഉദ്യോഗസ്ഥൻ അനിശ്ചിതമായ കാലയളവിൽ സ്ഥാനക്കയറ്റം ലഭിച്ച തസ്തികയിൽ പ്രവേശിക്കാതിരുന്നാൽ (റിലിങ്ക്യുഷ്മെന്റ് ഓഫ് റൈറ്റ്സും നൽകാതെ) പ്രസ്തുത സാഹചര്യത്തെ എപ്രകാരമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ വിഷയത്തിൽ സർവ്വീസ് ചട്ടങ്ങളിൽ [കെ.എസ്.&എസ്.എസ്.ആര്‍.] അവ്യക്തത ഉണ്ടെന്ന് ബോധ്യമാകുന്ന പക്ഷം ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1993.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. യിലെ എന്‍ക്വയറി ഓഫീസര്‍ തസ്തികയ്ക്ക് പ്രത്യേക ശമ്പള സ്കെയില്‍ അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ;
( ബി )
ഓഫീസ് സൂപ്രണ്ടിന്റെ പ്രമോഷന്‍ തസ്തികയായ പ്രസ്തുത തസ്തികയ്ക്ക് പ്രത്യേക സ്കെയില്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1994.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ മണ്ഡലത്തിൽ കെ ഫോൺ സേവനം നിലവിൽ ഏതെല്ലാം സ്ഥലങ്ങളിലും ഓഫീസുകളിലും ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഏതെല്ലാം പ്രദേശങ്ങളിലും ഓഫീസുകളിലുമാണ് പുതുതായി കെ ഫോൺ സേവനം ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1995.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ ഏതെല്ലാമെന്നുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ; ആയതിന്റെ വിശദാംശം നല്‍കുമോ;
( ബി )
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനാവശ്യമായ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
1996.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ഫോണ്‍ പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍, ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ വിശദമാക്കാമോ?
1997.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ കെ-ഫോണ്‍ സേവനം നിലവില്‍ ഏതെല്ലാം സ്ഥലങ്ങളിലും ഓഫീസിലുമാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ എം.എല്‍.എ. മാരുടെ ക്യാമ്പ് ഓഫീസുകളില്‍ കെ-ഫോണ്‍ സേവനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1998.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതി മുഖേന ഇതുവരെ എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
1999.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ജനുവരി വരെ സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളില്‍ നിയമിതരായ ജീവനക്കാരുടെ ആകെ എണ്ണവും ഓരോ വര്‍ഷം തിരിച്ചുള്ള അവരുടെ കണക്ക് പ്രത്യേകമായും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഐ.ടി. മേഖലയില്‍‍ പുതുതായി എത്ര കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള കണക്ക് പ്രത്യേകമായി ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ ഐ.ടി. രംഗത്തെ കയറ്റുമതിയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ശതമാനം വര്‍ദ്ധിച്ചുവെന്നും വര്‍ദ്ധിച്ച തുക എത്ര കോടിയാണെന്നും അറിയിക്കാമോ?
2000.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവെെഡര്‍ ഏതാണെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് കെ-ഫോണ്‍ മുഖേന എത്ര സര്‍ക്കാര്‍ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കെ-ഫോണ്‍ പദ്ധതി മുഖേന എം.എല്‍.എ. മാരുടെ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം നടപ്പിലാക്കുമോ; അറിയിക്കാമോ?
2001.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലയിലെ യുവാക്കൾക്ക് സ്വയം തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശീലന പരിപാടികള്‍ ഗ്രാമീണ തലത്തില്‍ സംഘടിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ എന്നറിയിക്കാമോ?
2002.
ശ്രീ കെ ആൻസലൻ
ശ്രീ. പി.വി.അൻവർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2026 -ഓടുകൂടി സംസ്ഥാനത്ത് ആരംഭിക്കാൻ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍, അവ മുഖേനെയുള്ള തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ; 2016 മുതല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍, അവ മുഖേനയുള്ള തൊഴിലവസരങ്ങൾ എന്നിവയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ലക്ഷ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ; സ്റ്റാര്‍ട്ടപ്പുകള്‍ വഴി നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിൽ എത്രത്തോളം പുരോഗതി കെെവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഐ.ടി. പാര്‍ക്കുകളേയും സ്റ്റാര്‍ട്ടപ്പുകളേയും ബന്ധിപ്പിച്ചു കൊണ്ട് നോളേജ് ചെയിന്‍ സൃഷ്ടിക്കാന്‍ പ്രത്യേക പദ്ധതി പരിഗണയിലുണ്ടോ; വിശദമാക്കാമോ?
2003.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വളരെ കുറച്ച് അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് ആധാര്‍ സേവനങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ ഉണ്ട് എന്ന വിവരവും ആയതില്‍ ആധാര്‍ സേവനങ്ങള്‍ നല്‍കാത്ത അക്ഷയ കേന്ദ്രങ്ങളുടെ വിവരവും ലഭ്യമാക്കാമോ;
( സി )
ആധാര്‍ സേവനങ്ങള്‍ നല്‍കാത്ത അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ സ്വീകരിക്കാവുന്ന നടപടികള്‍ വിശദീകരിക്കാമോ;
( ഡി )
വന്‍ തിരക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2004.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 3ജി, 4ജി പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും, സ്വകാര്യടെലികോം സര്‍വ്വീസ് പ്രൊവൈഡര്‍മാരും എത്ര കിലോമീറ്റര്‍ ദൂരമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല സ്ഥാപിച്ചിട്ടുള്ളതെന്ന് അറിയാമോ ; ഓരോ ഏജന്‍സികളും എത്രദൂരം കേബിള്‍ സ്ഥാപിച്ചു; വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത ഇനത്തില്‍ ഓരോ സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ഡെപ്പോസിറ്റ്, സര്‍വ്വീസ് ചാര്‍ജ് എന്നിവയുടെ വിശദാംശങ്ങള്‍ വിശദീകരിക്കാമോ ;
( സി )
പ്രസ്തുത തുക എന്തെല്ലാം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു എന്ന് വ്യക്തമാക്കാമോ ?
2005.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിനാവശ്യമായ അനലിറ്റിക്കല്‍ എഞ്ചിന്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് 05.01.2019-ല്‍ മുപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തേഴായിരത്തി അറുന്നൂറ് രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ M/s എക്സ്പെർട്സ് ലാബ് ടെക്‌നോളജിസ് എന്ന സ്ഥാപനത്തിന് നല്കിയിരുന്നോ; എങ്കില്‍ ആയത് ടി സ്ഥാപനം നിര്‍മ്മിച്ചു നല്‍കിയോ;
( ബി )
സി-ഡിറ്റിന്റെ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെ നിർമ്മാണത്തിൽ ഏതിലെല്ലാം പ്രസ്തുത അനലിറ്റിക്കല്‍ എഞ്ചിന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടുണ്ട്; സര്‍ക്കാരിനായി നിര്‍മ്മിച്ച സി.എം.ഒ., സി.എം.ഡി.ആർ.എഫ്. പദ്ധതി ആപ്ലിക്കേഷനുകളില്‍ ആയത് ഉപയോഗിച്ചിട്ടുണ്ടോ; ആയതു നിര്‍മ്മിച്ച ഇനത്തിലെ മുഴുവൻ തുകയും പ്രസ്തുത സ്ഥാപനത്തിന് നൽകിയിരുന്നോ; വിശദമാക്കുമോ;
( സി )
പ്രസ്തുത അനലിറ്റിക്കല്‍ എഞ്ചിന്‍ സോഫ്റ്റ്‌വെയർ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് സി-ഡിറ്റിന് സാമ്പത്തിക നഷ്ടമുണ്ടായോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുമോ?
2006.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓഫീസുകളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൽകുന്നതിന് ആവശ്യമായ ബാന്റ് വിഡ്ത്ത് കണക്ടിവിറ്റി ഏതെല്ലാം ടെലികോം സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്നാണ് ലഭിക്കുന്നതെന്നും അവ സൗജന്യമായാണോ ലഭ്യമാക്കുന്നതെന്നും അറിയിക്കാമോ;
( ബി )
സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇരുപതുലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിന് ഈ സൗജന്യ ബാന്‍റ് വിഡ്ത്ത് കണക്ഷൻ മതിയാകുമോ; ഇല്ലെങ്കില്‍ കൂടൂതല്‍ ബാന്റ് വിഡ്ത്ത് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
സ്വകാര്യ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുവാന്‍ കെ ഫോണ്‍ പദ്ധതിക്ക് കഴിയുമോയെന്നും ഇല്ലെങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?
2007.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റ് പദ്ധതി വിഹിതമുപയോഗിച്ച് ഇരുപത്തിയൊന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ മുഖേന ഐ.ടി. അസ്സറ്റ്‌ (എന്റര്‍പ്രൈസ് മാനേജ്മെന്റ്) സിസ്റ്റം എന്ന സോഫ്റ്റ്‌വെയര്‍ 2018 നവംബര്‍ മാസത്തില്‍ വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സോഫ്റ്റ്‌വെയര്‍ വാങ്ങിയത് എന്ത് ആവശ്യത്തിനാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സോഫ്റ്റ്‌വെയര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പദ്ധതിപ്പണം ദുരുപയോഗം ചെയ്ത് പ്രസ്തുത പര്‍ച്ചേസ് നടത്തിയവര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2008.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കി; എത്ര കോടി രൂപ ഈ ഇനത്തില്‍ ചെലവഴിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2009.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ എത്ര പേരുടെ ആശ്രിതര്‍ക്കാണ് ധനസഹായം നല്‍കിയതെന്ന് വിശദമാക്കുമോ?
2010.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ഏറ്റവും അടുത്ത ബന്ധുവിന് അൻപതിനായിരം രൂപ ധനസഹായം നൽകുന്ന പദ്ധതിക്ക് തൃശ്ശൂർ മണ്ഡലത്തിൽ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
റിലീഫ് പോർട്ടൽ വഴി പ്രസ്‌തുത ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ ;
( സി )
തൃശ്ശൂർ മണ്ഡലത്തിൽ എത്ര പേർക്കാണ് ധനസഹായം ലഭിച്ചതെന്ന് അറിയിക്കാമോ?
2011.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവളത്തില്‍ 2020 ആഗസ്റ്റ് 7 ന് ഉണ്ടായ വിമാന അപകടത്തെ തുടര്‍ന്ന് താല്ക്കാലികമായി നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വ്വീസുകള്‍ ഇതുവരെ പുനഃരാരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുനഃരാരംഭിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
റണ്‍വേയുടെ നീളം കൂട്ടുന്നതിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന വിശദവിവരം ലഭ്യമാക്കാമോ;
( സി )
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിദേശത്തേയ്ക്കുള്ള വിമാനങ്ങള്‍ അമിതനിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിമാന നിരക്ക് കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനു വേണ്ടി എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; ഇനി എന്തെല്ലാം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
2012.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മേല്‍പ്പാലങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ മേല്‍പ്പാലങ്ങള്‍ക്ക് എന്തുമാത്രം സ്ഥലമാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇവ നിര്‍മ്മിക്കുവാന്‍ എത്ര തുക ചെലവാകുമെന്ന് വെളിപ്പെടുത്താമോ;
( സി )
ഈ പാലങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ടോ; ഇതിന്റെ സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ഡി )
ഈ പദ്ധതി മൂലം എത്ര കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന് വിശദമാക്കാമോ; ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ;
( ഇ )
ഈ മേല്‍പ്പാലങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ സ്ഥലം എം.എല്‍.എ മാരെയും മറ്റ് ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2013.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തലസ്ഥാനത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ; പ്രസ്തുത പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; ആയത് ലഭിക്കുന്നതിലേക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ ഡി.പി.ആര്‍ കേന്ദ്രം അംഗീകരിച്ചിട്ടുണ്ടോ; ആയത് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വിശദീകരിക്കാമോ; ഇതിനോടനുബന്ധിച്ചുള്ള മേല്‍പ്പാലങ്ങളുടെ അവസ്ഥ വിശദീകരിക്കാമോ;
( ഡി )
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, ഉള്ളൂര്‍, പട്ടം മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ഇ )
ശ്രീകാര്യം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിലെ രജിസ്ട്രേഷന്‍ നടപടികളിലെ അവ്യക്തത വിശദീകരിക്കാമോ; ഇത് സംബന്ധിച്ചുള്ള രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
2014.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബൗണ്ടറി ആക്ട് പ്രകാരം 60 x 15 x 15 സെ.മീ സൈസിലുള്ള സര്‍വ്വേക്കല്ലുകള്‍ വേണമെന്നിരിക്കെ ഏകദേശം 2.5 കോടി രൂപ മുടക്കി കെ.ആര്‍.ഡി.സി.എല്‍ എന്ന് രേഖപ്പെടുത്തിയ കോണ്‍ക്രീറ്റ് കുറ്റികള്‍ നിര്‍മ്മിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയ ഈ തുക ഉത്തരവാദികളില്‍ നിന്നും ഈടാക്കുമോ?
2015.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ലൈനു വേണ്ടി റെയില്‍വേയുടെ അധീനതയിലുള്ള നൂറ്റി എൺപത്തഞ്ച് ഹെക്ടര്‍ സ്ഥലം വിട്ടുതരുകയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം പറഞ്ഞിരിക്കുന്നതിനാൽ, സില്‍വര്‍ലൈനു വേണ്ടി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള അലൈന്‍മെന്റ് മാറ്റേണ്ടിവരുമോയെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്ര റെയില്‍വേ മന്ത്രാലയം അലൈന്‍മെന്റ് അംഗീകരിക്കുന്നതിന് മുമ്പ് എങ്ങിനെയാണ് സാമൂഹ്യാഘാത പഠനം നടത്തുന്നതെന്നും അലൈന്‍മെന്റ് മാറ്റേണ്ടി വരുന്നതുകൊണ്ട് ഇപ്പോള്‍ നടത്തുന്ന സാമൂഹ്യാഘാത പഠനത്തിന് പ്രസക്തിയുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
കേന്ദ്രഭരണ പ്രദേശമായ മാഹിയിലൂടെ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് കടന്നുപോകുന്നതിനാവശ്യമായ അനുമതി അധികാരികളില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ;
( ഡി )
നൂറ്റിനാല്പതു കി.മീ ദൈര്‍ഘ്യമുള്ള നെല്‍വയലുകളും ഏകദേശം അത്രയുംതന്നെ വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലവും, മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകളുമുള്ള പാതയില്‍ തൂണിന്‍മേലുള്ള പാത 88.41 കി.മീ. മാത്രമുള്ളപ്പോൾ ഈ പദ്ധതിയെങ്ങനെയാണ് പരിസ്ഥിതി സൗഹൃദമാകുന്നതെന്ന് വ്യക്തമാക്കാമോ?
2016.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ആര്‍.ഡി.സി.എല്‍. നായി നാളിതുവരെയുള്ള ചെലവുകള്‍, ചെയ്ത പ്രോജക്ടുകള്‍ എന്നിവ തരം തിരിച്ച് വ്യക്തമാക്കാമോ?
2017.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്ത് അനധികൃതമായി കടക്കുന്നവരെ കണ്ടെത്തുന്നതിനും തീരദേശ സുരക്ഷ ഒരുക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
തീരദേശവാസികളില്‍ നിന്നും സേനയിലേയ്ക്ക് എത്ര പേരെയാണ് മുന്‍പ് റിക്രൂട്ട് ചെയ്തിട്ടുള്ളത്;
( സി )
കൂടുതല്‍ തീരദേശവാസികളെ റിക്രൂട്ട് ചെയ്ത് സേനയുടെ ഭാഗമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2018.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ നവീകരണ പുരോഗതി വിശദമാക്കാമോ;
( ബി )
കൊല്ലം തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
കൊല്ലം തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം നില്ക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?
2019.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലഗതാഗത-വിനോദസ‍ഞ്ചാര മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന കോവളം-ബേക്കല്‍ ജലപാതാനിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജലപാതയില്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചും കേന്ദ്ര ഫണ്ട് ഉപയോഗിച്ചും നിര്‍മ്മിക്കേണ്ട ഭാഗങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ജലപാതാനിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2020.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ ദേശീയ ജലപാതയുടെ നിര്‍മ്മാണത്തില്‍ ഉണ്ടായ പുരോഗതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2021.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ എണ്ണം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇവര്‍ക്ക് സഹായകരമായി പുതുതായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?
2022.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിന്നും പഠനാവശ്യത്തിനായി എത്ര വിദ്യാര്‍ത്ഥികള്‍ ഉക്രൈനില്‍ പോയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഇവരില്‍ എത്ര പേരെ തിരികെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ഇനി എത്ര പേരെ തിരികെ എത്തിക്കാനുണ്ടെന്നും അറിയിക്കാമോ;
( സി )
ഇവരെ നാട്ടിലെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
2023.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രവാസി ഭദ്രതാ സംരംഭക പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; ഇതുവരെ ഈ പദ്ധതിയിലേയ്ക്ക് എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; വിശദമാക്കാമോ?
2024.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 സമാശ്വാസ നടപടികളുടെ ഭാഗമായി പ്രവാസികളുടെ ക്ഷേമത്തിനായി ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സമാശ്വാസ സഹായമായ അയ്യായിരം രൂപ എത്ര പ്രവാസികള്‍ക്ക് ലഭ്യമായി എന്ന് അറിയിക്കാമോ?
2025.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യുക്രെെന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഏതെല്ലാം കാര്യങ്ങളിലാണ് ഇടപെടല്‍ നടത്താന്‍ കഴിഞ്ഞതെന്ന് വ്യക്തമാക്കുമോ;
( സി )
യുക്രെെനിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളില്‍ നിന്നും ലഭിച്ചുകാെണ്ടിരുന്ന സന്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെയും മറ്റ് ഉത്തരവാദപ്പെട്ട ഏജന്‍സികളെയും തല്‍സമയം അറിയിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ എന്തെല്ലാമാണ്;
( ഡി )
പ്രസ്തുത വിവരങ്ങള്‍ സര്‍ക്കാരിനെയും ജനങ്ങളെയും അറിയിക്കുന്നതിന് സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ?
2026.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യുക്രൈന്‍-റഷ്യ യുദ്ധസാഹചര്യം മുന്‍കൂട്ടി കണ്ട് യുക്രൈയിനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുളള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വെെകിയതിനെ തുടര്‍ന്ന് പ്രവാസികള്‍ക്ക് പലതരത്തിലുളള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായ മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്ന കേരളീയരെ സ്വീകരിക്കുന്നതിനും അവരുടെ താത്ക്കാലിക താമസത്തിനും വീടുകളില്‍ എത്തിക്കുന്നതിനും നോര്‍ക്ക വഴി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
ഇതുവരെ സംസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിഞ്ഞവരുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
യുക്രൈനില്‍ കുടുങ്ങിപ്പോയ ബാക്കിയുളളവരെക്കൂടി തിരിച്ച് കൊണ്ടുവരുന്നതിനു് ഏതെല്ലാം തരത്തിലുളള ഇടപെടലുകളാണ് തുടരുന്നതെന്ന് അറിയിക്കാമോ?
2027.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ അവസാന ബജറ്റിൽ പ്രവാസികൾക്കുള്ള പെൻഷൻ തുക 1000 രൂപ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ; ഇപ്രകാരം വർധിപ്പിച്ച പെൻഷൻ വിതരണം ചെയ്തിട്ടുണ്ടോ; എങ്കിൽ എന്നാണ് വിതരണം ആരംഭിച്ചത്; നാളിതുവരെ എത്ര പേർക്ക് നൽകി; ഏത് മാസം വരെ വിതരണം ചെയ്തു; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
വർദ്ധിപ്പിച്ച പെൻഷൻ വിതരണം ചെയ്തിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; അടിയന്തരമായി പെൻഷൻ വിതരണം നടത്തുമോ?
2028.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുനുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവിതാംകുര്‍ ദേവസ്വം കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പലയിടത്തും ചില സംഘടനകള്‍ പ്രവർത്തിക്കുന്നതായും മാസ്ഡ്രിൽ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ആരാധനാലയങ്ങളോട് അനുബന്ധിച്ച് തീവ്രവാദ-വര്‍ഗ്ഗീയ-രാഷ്ട്രീയ-സംഘടനകളുടെ പ്രവര്‍ത്തന കേന്ദ്രവും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നിയമനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നുണ്ടോ?
2029.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും തീരമേഖലയില്‍ പ്രത്യേക നിരീക്ഷണത്തിനുമായി കാട്ടൂര്‍ കേന്ദ്രീകരിച്ച് ഒരു പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2030.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയിൽ എസ്.പി. (നോൺ ഐ.പി.എസ്.) തസ്തികയിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ? ;
( ബി )
ഡി.വൈ.എസ്.പി.മാരിൽനിന്നും എസ്.പി. (നോൺ ഐ.പി.എസ്.) മാരായി സ്ഥാനക്കയറ്റം നൽകാനുള്ള നടപടി ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2031.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാേലീസില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാേലീസില്‍ എത്ര വനിതകള്‍ക്ക് നിയമനം നല്‍കിയെന്നും ഇതിൽ ആദിവാസി വിഭാഗങ്ങളില്‍ നിന്നായി എത്ര വനിതകള്‍ക്ക് നിയമനം നല്‍കിയെന്നും അറിയിക്കാമോ?
2032.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം ഇപ്പോള്‍ എത്ര ശതമാനമാണ്; ഇത് വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പിങ്ക് കണ്‍ട്രോള്‍ യൂണിറ്റ് ഏതൊക്കെ ജില്ലകളിലാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ?
2033.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസിന്റെ ആന്റി നക്സൽ ഫോഴ്സിലേക്ക് സേനാംഗങ്ങളെ തെരഞ്ഞടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തുടനീളം ഒരേ മാനദണ്ഡ പ്രകാരമാണോ ഈ സേനയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്;
( സി )
പ്രസ്തുത സേനാ രൂപീകരണത്തിന് മുമ്പ് നക്‌സലേറ്റുകളെ നേരിടുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച പോലീസ് സേനാംഗങ്ങൾക്ക് ഈ സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ മുൻഗണന നൽകുന്നുണ്ടോ;
( ഡി )
ആന്റി നക്സൽ ഫോഴ്സിലേക്ക് സേനാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകമായി കായിക ക്ഷമതാ പരീക്ഷ നടത്തുന്നുണ്ടോ? എങ്കിൽ ഏതൊക്കെ ഇനങ്ങളിലാണ്; വിശദമാക്കാമോ?
2034.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എല്ലാ ജയിലുകളിലും ഇരുചക്ര സര്‍ക്കാര്‍ വാഹനം ഉണ്ടോ; ഇല്ലെങ്കില്‍ ഏതൊക്കെ ജയിലുകളിലാണ് ഇല്ലാത്തതെന്ന് അറിയിക്കാമോ;
( ബി )
ഇരുചക്ര വാഹനം ഇല്ലാത്ത ജയിലുകളിലേക്ക് അടിയന്തരമായി വാഹനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2035.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ്‌ ഉദ്യോഗസ്ഥരുടെ നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറികള്‍ എച്ച്.ഡി.എഫ്.സി. ബാങ്കിന്‌ നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഓപ്പൺ ടെൻഡറിലൂടെയാണോ എച്ച്.ഡി.എഫ്.സി. ബാങ്കിന് കരാർ നൽകിയത്; വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തിനായി പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ താല്പര്യപത്രം ക്ഷണിച്ചു കൊണ്ട്‌ ഗവണ്‍മെന്റ് തലത്തിലോ പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റ് തലത്തിലോ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയിരുന്നോ; വിശദമാക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;
( സി )
കേരളത്തിലെ പോലീസ്‌ ജീവനക്കാരുടെ ബാങ്ക്‌ അക്കാണ്ട്‌ വിവരങ്ങള്‍ എച്ച്.ഡി.എഫ്.സി. ബാങ്കിന് നൽകിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച്‌ ഏതെങ്കിലും തരത്തിലുള്ള ഉറപ്പുകള്‍ ബാങ്ക്‌ നല്‍കിയിട്ടുണ്ടോ; ഏതെങ്കിലും തരത്തില്‍ അക്കൗണ്ടില്‍ നിന്ന്‌ തുക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ബാങ്ക്‌ നഷ്ടപരിഹാരം നൽകുമോ; വിശദമാക്കാമോ;
( ഡി )
സ്പോര്‍ട്സ്‌ ഫണ്ട്‌ ഇനത്തില്‍ എത്ര തുകയാണ്‌ 2019, 2020, 2021 വര്‍ഷങ്ങളില്‍ ഈടാക്കിയിട്ടുള്ളത്; ആയതിന് ഓഡിറ്റിംഗ്‌ ഉണ്ടോ; പ്രസ്തുത തുക ചെലവഴിക്കുന്നത് ഏതെങ്കിലും കമ്മിറ്റി മുഖേനയാണോ; ആയതില്‍ പോലീസുകാരുടെയും ഓഫീസർമാരുടെയും പ്രതിനിധികളെ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ; നിലവില്‍ എത്ര തുക ഈ ഇനത്തില്‍ മിച്ചമുണ്ട്; തുക സൂക്ഷിക്കുന്നത്‌ ട്രഷറി അക്കൗണ്ടില്‍ ആണോ; വിശദമാക്കാമോ;
( ഇ )
കേരള പോലീസ്‌ വെല്‍ഫെയര്‍ ബ്യൂറോയ്ക്കു വേണ്ടി ഒരു മാസം ഒരു ഉദ്യോഗസ്ഥനില്‍ നിന്നും എത്ര തുക വീതം ആണ്‌ റിക്കവറി നടത്തുന്നത്‌; 2019, 2020, 2021 വര്‍ഷങ്ങളില്‍ എത്ര തുക ലഭിച്ചിട്ടുണ്ട്‌; നിലവില്‍ എത്ര തുക ഈ ഇനത്തില്‍ മിച്ചമുണ്ട്‌; ഈ തുക സൂക്ഷിക്കുന്നത്‌ ട്രഷറി അക്കൗണ്ടില്‍ ആണോ; വിശദമാക്കാമോ;
( എഫ് )
കോബ്ര ഫണ്ട്‌ ഇനത്തില്‍ എത്ര തുകയാണ്‌ കഴിഞ്ഞ 5 വർഷങ്ങളിൽ കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്‌; കോബ്ര ഫണ്ട്‌ ചെലവഴിക്കുന്നത്തിന് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ഉണ്ടോ; ആയതിന് ഓഡിറ്റിംഗ്‌ ഉണ്ടോ; നിലവില്‍ എത്ര തുക ഈ ഇനത്തില്‍ മിച്ചമുണ്ട്‌; തുക സൂക്ഷിക്കുന്നത്‌ ട്രഷറി അക്കൗണ്ടിൽ ആണോ; വിശദമാക്കാമോ?
2036.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ വനിത ഡി.ജി.പി. യുടെ പ്രസ്താവനയില്‍ ഒരു ഡി.ഐ.ജി വനിത എസ്.ഐ.-യ്ക്കെതിരെ മര്യാദ ലംഘനം നടത്തുവാന്‍ ശ്രമിച്ചതായും അവര്‍ അതിനെ തടഞ്ഞതായും പറയുന്നത് ഇന്റലിജന്‍സ് വിഭാഗം മുഖേന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രസ്താവനയിന്‍മേല്‍ അന്വേഷണം നടത്തി വനിതാ കമ്മീഷന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ; ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ പോലീസ് സ്റ്റേഷനുള്ളില്‍ വച്ചും മറ്റിതര സ്ഥലങ്ങളില്‍ വച്ചും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന പീഡനം സംബന്ധിച്ച കേസ്സുകളുടെ സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാക്കുമോ;
( ഇ )
വനിതാ പോലീസ്സുകാരെ പീഡിപ്പിച്ചതായി പറയപ്പെടുന്ന ഉദ്യോഗസ്ഥരെ സര്‍‍വ്വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2037.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോക്കപ്പില്‍ പോലീസ് മൂന്നാം മുറ പ്രയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( ബി )
2022 ഫെബ്രുവരിയിൽ തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്ത നെല്ലിയോട് സ്വദേശിയായ സുരേഷ് അടക്കമുള്ളവർക്ക് ലോക്കപ്പിൽ മർദ്ദനമേറ്റിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
തിരുവല്ലത്തെ പൊലീസ് സ്റ്റേഷനിൽ വച്ച് സുരേഷ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ;
( ഡി )
ലോക്കപ്പിൽ ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്നാണ് മരിച്ചതെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും പരാതി നൽകിയിട്ടുണ്ടോ; കേസിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ;
( ഇ )
പ്രസ്തുത സംഭവത്തിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടോ?
2038.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനം ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വിശദമാക്കാമോ;
( ബി )
പോലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ ആശ്രിത നിയമനത്തിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ആശ്രിത നിയമനത്തിലെ കാലതാമസം പരിഹരിക്കുന്നതിനായി കോമണ്‍ ലിസ്റ്റില്‍ നിന്ന് ആശ്രിത നിയമനം നടത്തുന്ന കാര്യം പരിഗണിക്കുമോ?
2039.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കുന്ദമംഗലത്ത് എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിറ്റി സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് റോഡ് സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇത് എന്നേക്ക് പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
2040.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുന്ന കുട്ടികള്‍ക്കായി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പോലീസ് റേഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് സെന്ററുകള്‍ ആരംഭിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ?
2041.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രൈംബ്രാഞ്ച് സംവിധാനത്തില്‍ ജില്ലകള്‍ തോറും എസ്.പി.മാരെ നിയമിക്കാനുള്ള നടപടിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ സൂപ്രണ്ട് ഓഫ് പോലീസിന് പ്രസ്തുത ചുമതല നല്‍കാന്‍ നടപടികളുണ്ടാകുമോ?
2042.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് കണ്‍ട്രോള്‍ റും വാഹനങ്ങളില്‍ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഡി.എച്ച്.ക്യൂ-ല്‍ നിന്നും ആവശ്യത്തിന് ഓഫീസര്‍മാരെ പ്രസ്തുത വാഹനങ്ങളില്‍ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2043.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പാേലീസ് വകുപ്പില്‍ 15 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ച് വിടുതല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ ജാേലിയില്‍ പ്രവേശിച്ചവര്‍ക്ക് അനുവദിച്ചിരുന്ന സെന്‍ട്രല്‍ പാേലീസ് ക്യാന്റീന്‍ സൗകര്യം റദ്ദ് ചെയതിട്ടുണ്ടാേ;എങ്കില്‍ ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമാേ;
( ബി )
മേല്‍ പരാമർശിച്ച ജീവനക്കാർക്ക് സെൻട്രൽ പാേലീസ് ക്യാന്റീന്‍ സൗകര്യം അനുവദിച്ചിരുന്നതിന് നിലവിലെ വ്യവസ്ഥകള്‍ പ്രകാരം തടസ്സമെന്തെങ്കിലുമുണ്ടാേയെന്ന് വ്യക്തമാക്കാമാേ?
2044.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം നൗഷാദ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസിന്റെ പ്രവര്‍ത്തനം ജനസൗഹൃദമാക്കുന്നതിനും പോലീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ജനങ്ങള്‍ക്ക് മതിപ്പു സൃഷ്ടിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഓണ്‍ലൈനായി പോലീസില്‍ പരാതി നല്‍കുന്നതിനും മറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും പ്രത്യേകമായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പോലീസും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പോലീസിന്റെ സേവനങ്ങള്‍ സംബന്ധിച്ച അറിവുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2045.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവയില്‍ ഇരുപത്തി മൂന്നുകാരിയായ മോഫിയ പര്‍വീൻ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പോലീസിന്റെയും ശാരീരീകവും മാനസികവുമായ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണം നിലവില്‍ ഏതുഘട്ടത്തിലാണ്;
( ബി )
പീഡനത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ സത്വരവും നീതിപൂര്‍വ്വവുമായ നടപടി സ്വീകരിക്കാന്‍ സി.ഐ. തയ്യാറായില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( സി )
സി.ഐ.ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്സെടുക്കാനും അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമോ?
2046.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ പാേലീസിനു ലഭിച്ച ബഹുമതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടാേ; വിശദംശങ്ങൾ നൽകാമോ?
2047.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുമാറാടി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 179/9/3-ല്‍ വരുന്ന വസ്തുവില്‍ അതിക്രമിച്ചു കയറി മരം വെട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അതിന്റെ ഉടമ കണ്ണീത്ത് വീട്ടില്‍ ശ്രീ. രാമന്‍ നല്‍കിയ പരാതി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ നാളിതുവരെ പൂര്‍ത്തികരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥലവും മരത്തിന്റെ ഉടമസ്ഥാവകാശവും ആര്‍ക്കാണെന്ന് പോലിസ് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദവിവരം ലഭ്യമാക്കാമോ?
2048.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
മണ്ഡലത്തിലെ മുഴുവന്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളുകളിലും യൂണിറ്റ് അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2049.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം വിപുലീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യക്കാമോ?
2050.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അസഹിഷ്ണുത വളർന്നു വരുന്നതായും രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നവരെ കായികമായി നേരിടുന്ന സംഭവങ്ങൾ കൂടിവരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഏരിയാ സെക്രട്ടറിക്കെതിരെ കമന്റിട്ട വ്യക്തിയുടെ കൈയും കാലും കമ്പിവടികൊണ്ട് തല്ലിയൊടിച്ചതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത സംഭവത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ; സമാനമായ സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2051.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ ചെങ്കോട്ട -കൊല്ലം റെയിൽ പാതയിലെ തെന്മലയിൽ വെച്ച് വനിതാ സ്റ്റേഷൻ മാസ്റ്റർക്ക് മോഷ്ടാവിൽ നിന്നും അതിക്രമം നേരിടേണ്ടിവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അതിക്രമം നടത്തിയ ആളെ പിടികൂടുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
ഈ അതിക്രമം നടക്കുന്ന സമയം ഉൾപ്പെടെ മലയോര മേഖലയിലൂടെയുള്ള കൊല്ലം-ചെങ്കോട്ട പാതയിൽ മതിയായ ആർ.പി.എഫ്./ പോലീസ് സാന്നിധ്യമില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഒരുക്കുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കുമോ?
2052.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും വീടുകളിലും സമൂഹത്തിലും നിലനില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രസ്തുത വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകള്‍ എത്രയെന്നും എത്ര പേർക്കെതിരെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ; പ്രസ്തുത കേസുകളിന്മേൽ സ്വീകരിച്ചുവരുന്ന പ്രധാന തുടർപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേസ്സുകളുടെ എണ്ണത്തിലും സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും ദേശീയതലത്തില്‍ കേരളം എത്രാം സ്ഥാനത്താണ് എന്നത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
2053.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
‌സംസ്ഥാനത്ത് അടുത്തിടെ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൊലപാതകങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പോലീസ് വകുപ്പ് ശേഖരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വിവരം ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
2016 മെയ് മാസം മുതല്‍ ഇന്നേവരെ സംസ്ഥാനത്ത് എത്ര ബോംബാക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അതില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; പ്രസ്തുത കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
2016 മെയ് മാസം മുതല്‍ ഇന്നേവരെ സംസ്ഥാനത്ത് എത്ര രാഷ്ട്രീയ സംഘട്ടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; പ്രസ്തുത സംഘട്ടനങ്ങളില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കാമോ?
2054.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 മുതൽ വിവിധ സംഭവങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് വർഷം, ജില്ല എന്നിവ തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കൊലപാതകങ്ങളിൽ ഓരോന്നിന്റെയും കാരണങ്ങളും എത്ര പേർ പ്രതികൾ ആയിട്ടുണ്ടെന്നും പ്രതികളിൽ എത്ര പേരെ പിടിച്ചിട്ടുണ്ടെന്നും എത്ര പേർ ബാക്കിയുണ്ടെന്നുമുള്ള കണക്കുകൾ വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത സംഭവങ്ങളിൽ സംഘടിത ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ഇത്തരം കൊലപാതകങ്ങളിൽ ഒറ്റക്ക് താമസിക്കുന്നതും വൃദ്ധരുമായ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വർഷം, ജില്ല എന്നിവ തിരിച്ച് വിശദമാക്കുമോ;
( ഇ )
ജയിലുകളിൽ നിന്നും പരോളിലിറങ്ങിയവർ ഇത്തരം സംഭവങ്ങളിൽ പ്രതികളായിട്ടുണ്ടോയെന്ന് അറിയിക്കുമോ?
2055.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബര്‍ 31-ന് എറണാകുളത്ത് മോഡലുകളായ യുവതികള്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിനായി അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന സംഭവ വികാസങ്ങളും പിന്നീടുണ്ടായിട്ടുള്ള വെളിപ്പെടുത്തലുകളും പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( സി )
അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2056.
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രത്യേകിച്ച് തീരപ്രദേശ മേഖലകളില്‍ അവയവ വില്‍പ്പന മാഫിയ സജീവമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മാഫിയകളാല്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട കടബാധ്യതയുള്ള കുടുംബങ്ങളെയാണ് ഇത്തരം സംഘങ്ങള്‍ വലയിലാക്കി സാമ്പത്തിക സഹായങ്ങള്‍ക്ക് പകരമായി അവയവങ്ങള്‍ സ്വീകരിക്കുന്നതെന്ന ഗൗരവതരമായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
ആശുപത്രി പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് നടത്തുന്നതായി പറയപ്പെടുന്ന ഇത്തരം മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2057.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം എം.എൽ.എ.യുടെ വാഹനം അടിച്ചുതകർത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വാഹനം തകർക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി എം.എൽ.എ.യുടെ വാഹനം ഉൾപ്പെടെ രാഷ്ട്രീയ നേതാക്കന്മാരുടെ വാഹനങ്ങൾ അടിച്ചു തകർക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ പ്രചരണം നടത്തിയവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇല്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ;
( സി )
കോവളം എം.എൽ.എ.യ്ക്ക് മുഴുവൻ സമയവും പോലീസ് സംരക്ഷണം നൽകാൻ തയ്യാറാകുമോ?
2058.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നഗരസഭയിലെ കലാഭവന്‍ മണി പാര്‍ക്കിന്റെ കവാടം സാമൂഹ്യ വിരുദ്ധര്‍ പെയിന്റടിച്ച് വികൃതമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടോ ; എങ്കിൽ പരാതിക്കാർ ആരൊക്കെയെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത സംഭവത്തിൽ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും അന്വേഷണം ഏതുഘട്ടത്തിലാണെന്നും അറിയിക്കാമോ?
2059.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി കേന്ദ്രീകരിച്ചുള്ള ഗോള്‍ഡ് പാലസ് ജുവലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ചുള്ള അന്വേഷണം ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ; തട്ടിപ്പ് നടത്തിയവരെ നിയമപരമായി ശിക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത തട്ടിപ്പിനിരയായവര്‍ നടത്തിയ സമരത്തിനെതിരെ ഉണ്ടായ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആക്രമണത്തിനിരയായവര്‍ക്ക് നീതി ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
2060.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
അടുത്തകാലത്ത് തലസ്ഥാന നഗരത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
2022 ഫെബ്രുവരി 25-ന് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ നടന്ന അരുംകൊല ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
തമ്പാനൂരിൽ പ്രമുഖ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വ്യക്തിക്കെതിരെ വധശ്രമ, ചന്ദനക്കടത്തു കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകൾ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
2061.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി ബന്ധപ്പെട്ട സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഈ കാലയളവില്‍ പിടികിട്ടാപ്പുള്ളികളെയും വിവിധ കേസുകളില്‍പ്പെട്ടിട്ടുള്ളവരുമായ പ്രതികളെ പിടികൂടുന്നതില്‍ കൈവരിച്ച പുരോഗതി വ്യക്തമാക്കുമോ;
( ഡി )
തലസ്ഥാനനഗരിയിലെ ഗുണ്ടാ ആക്രമണം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ കാവല്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഗുണ്ടാ ആക്രമണങ്ങളുടെയെല്ലാം പിന്നില്‍ മുഖ്യമായും ലഹരി ഉപയോഗവും മയക്കുമരുന്ന് കച്ചവടവുമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( എഫ് )
പോലീസ്-എക്സൈസ് സേനകളുടെ സംയുക്ത പരിശോധന വ്യാപകമാക്കുന്നതിനും ശക്തമായ പോലീസ് നിരീക്ഷണം തുടരുന്നതിനും നടപടി സ്വീകരിക്കുമോ?
2062.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടി വരുന്നതും അതുമൂലം ജീവനുകള്‍ നഷ്ടപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ ഓരോ വര്‍ഷവും വാഹന അപകടങ്ങളില്‍ എത്ര ജീവനുകള്‍ നഷ്ടമായിയെന്നും അംഗവെെകല്യം സംഭവിച്ചവര്‍ എത്രയെന്നും വര്‍ഷം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;
( സി )
വാഹനാപകടങ്ങള്‍ക്കുളള കാരണങ്ങള്‍ എന്തെല്ലാമെന്നും അവയില്‍ റോഡുകളുടെ ശോചനീയാവസ്ഥ കാരണമാകാറുണ്ടോ എന്നും വിശദമാക്കുമോ;
( ഡി )
വാഹനാപകടങ്ങള്‍ തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ട്രാഫിക് നിയമനടപടികള്‍ കര്‍ശനമാക്കുന്നതിനും റോഡുകള്‍ യാത്രായോഗ്യമാക്കുന്നതിനും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
2063.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പുറകിലുള്ള പഴയ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റി ഇന്‍വസ്റ്റിഗേഷന്‍ റൂം, റസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ പുതിയ രണ്ട് നില കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2064.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുത്താട്ടുകുളം പോലിസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1146/21 യു./എസ്. 427, 436 ഐ.പി.സി. ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
2019, 2021 വര്‍ഷങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നാളിതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
അന്വേഷണം പ്രതികളെ സഹായിക്കുന്നുവെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രതികളെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് സേനയ്ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതാണ് ഇതിനു കാരണമെന്ന് കരുതുന്നുണ്ടോ;
( ഇ )
പ്രസ്തുത കേസ് അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍, കേസില്‍ ചോദ്യം ചെയ്യപ്പെട്ടവരുടെ വിശദവിവരം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആരെല്ലാം എന്നിവ സംബന്ധിച്ച് വിശദവിവരം നല്‍കുമോ;
( എഫ് )
നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് പ്രതികളെ എന്നത്തേക്ക് അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കുമോ; പ്രതികളെ സമയബന്ധിതമായി അറസ്റ്റ് ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിക്കുമോ; അല്ലെങ്കില്‍ ഒരു സ്പെഷ്യല്‍ ടീമിനെ നിയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2065.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ നിലമ്പൂര്‍ പോലീസ് സബ് ഡിവിഷനു കീഴില്‍ നിലമ്പൂര്‍ കേന്ദ്രമാക്കി പുതിയ ട്രാഫിക് യൂണിറ്റ് അനുവദിക്കാമോ;
( ബി )
നിലവിലുള്ള നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടം ട്രാഫിക്ക് യൂണിറ്റിനായി വിട്ട് നല്‍കികൊണ്ട് നിലമ്പൂര്‍ ഡി.വൈ.എസ്.പി. ഓഫീസ് പരിസരത്ത് ആധുനിക രീതിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുമോ; ഇതിനായുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
പുതുതായി അനുവദിച്ച നിലമ്പൂര്‍ പോലീസ് സബ് ഡിവിഷന്‍ ഓഫീസില്‍ ഡ്രൈവര്‍, റൈറ്റര്‍, ഓഫീസ് സ്റ്റാഫുകള്‍ എന്നിങ്ങനെ ആവശ്യമായ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമോ?
2066.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി ആസ്ഥാനമാക്കി പുതിയ പോലീസ് സബ് ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2067.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ പോലീസ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ടോ; പുതിയ സ്റ്റേഷന്‍ അനുവദിക്കുന്നതിനായി പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2068.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൊക്ലി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി 26.06.2021-ന് മുഖ്യമന്ത്രി നിര്‍വഹിച്ചെങ്കിലും നാളിതുവരെ സ്റ്റേഷന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്റ്റേഷന്‍ എപ്പോള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
2069.
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കി അവരെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ചില തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചില വര്‍ഗ്ഗീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചാവേറുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പരിഷ്കൃത സമൂഹത്തിന് ആശാസ്യമല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനും മതവിഭാഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും ഐക്യവും നില നിര്‍ത്തുന്നതിനുമായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
2070.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016ന് ശേഷം കാസർഗോഡ് ജില്ലയിൽ ആഭ്യന്തരവകുപ്പ് മുഖാന്തരം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയതെന്ന് മണ്ഡലം തിരിച്ച് വിശദമാക്കാമോ?
2071.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 മുതല്‍ ശാരീരിക അവശതകള്‍ മൂലം ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കും, 85 വയസ്സ് കഴിഞ്ഞവര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ ലഭ്യമാവാത്തത് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ലഭ്യമായിട്ടുണ്ടോ;
( ബി )
ശാരീരികമായി അവശതയനുഭവിക്കുന്ന കിടപ്പുരോഗികള്‍ക്കും 85 വയസ്സ് കഴിഞ്ഞവര്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കാവുന്നതാണെന്ന് എന്തെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവ് ഉണ്ടെങ്കില്‍ ഇതിനുള്ള ക്രമീകരണം സേവന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ഇതിനാവശ്യമായ നടപടികള്‍ക്ക് കാലതാമസം ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2072.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ കോർപ്പറേഷൻ സർക്കാർ ഫണ്ടുകൾ വിനിയോഗിച്ച് നടത്തുന്ന പ്രവൃത്തികളുടെ ശാസ്ത്രീയ നിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടോയെന്നും ടി സ്ഥാപനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികൾ എന്തെങ്കിലും നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
നിർമ്മാണ പ്രവർത്തനങ്ങളിൽ ഏകീകൃത മാതൃക അവലംബിക്കുന്നതുകൊണ്ടോ കെട്ടിടങ്ങളുടെ സ്ഥലപരമായ പ്രത്യേകതകൾക്കനുസരിച്ച് പ്ലാനുകളിൽ പ്രായോഗികത സ്വീകരിക്കാത്തതുകൊണ്ടോ സ്ഥാപനങ്ങളുടെ സ്ഥലവിനിയോഗത്തിന് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ മറ്റു ഫണ്ടുകൾ വിനിയോഗിച്ച് നടത്തുന്ന പ്രവൃത്തികളും പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ പ്രവൃത്തികളും തമ്മിൽ ഏകോപനമില്ലാത്തതുകൊണ്ട് സ്ഥല വിനിയോഗം ഫലപ്രദമാകുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ഡി )
2016-21 കാലയളവിൽ ചാത്തന്നൂർ മണ്ഡലത്തിൽ പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ കീഴിൽ നടത്തിയിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമെന്നും ഓരോന്നിനും ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
2073.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന വീട്ടുവാടക ബത്ത അതേ ഓഫിസില്‍ ജോലി ചെയ്യുന്ന ക്ലോസ്ഡ് എ.ആര്‍. വിഭാഗത്തില്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഒരേ ഓഫീസില്‍ ജോലിചെയ്യുന്ന ക്ലോസ്ഡ് എ.ആര്‍. വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും തുല്യമായ വീട്ടുവാടകബത്ത ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2074.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് ജയിലിനു വേണ്ടി ഇറിഗേഷന്‍ വകുപ്പില്‍ നിന്നും ലഭിച്ച നാല് ഏക്കര്‍ സ്ഥലത്ത് എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
ചുറ്റുമതില്‍ നിര്‍മ്മാണത്തിനും ജയില്‍ നിര്‍മ്മാണത്തിനുമുള്ള പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ?
2075.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം പോലീസ് സേനയിൽ എത്ര തസ്തികകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ഇപ്പോൾ എത്ര ഒഴിവുകളുണ്ടെന്നും എത്ര കാലമായി ഒഴിവുകൾ തുടരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
ഏത് കാരണത്താലാണ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നെതെന്നും അച്ചടക്കനടപടികൾ കാരണമാണോ എന്നും വ്യക്തമാക്കാമോ;
( ഡി )
കാസർകോട് ജില്ലയിൽ പോലീസ് സേനയിൽ ഇൻക്രിമെന്റ്, പ്രൊമോഷൻ എന്നിവ കാത്തിരിക്കുന്നവർ എത്രയുണ്ടെന്ന് തസ്തിക തിരിച്ചു വ്യക്തമാക്കാമോ; അർഹതയുണ്ടായിട്ടും ഇൻക്രിമെന്റും പ്രമോഷനും നിഷേധിക്കപ്പെട്ടവരുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
എങ്കിൽ അർഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
2076.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സൈക്ലിങ് വിഭാഗത്തില്‍ നിന്നും എത്ര പേരെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് അറിയിക്കുമോ; അവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ചുള്ള ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ; പ്രസ്തുത ഫയല്‍ നിലവില്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?
2077.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഴിമതിയുമായി ബന്ധപ്പെട്ട എത്ര കേസുകളാണ് വിജിലന്‍സ് എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സര്‍ക്കാര്‍ സര്‍വ്വീസിലെയും മറ്റും അഴിമതി തടയുന്നതിന് എന്തെല്ലാം നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2078.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടന വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കാൻ എക്സിക്യൂട്ടീവിന് അധികാരമുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ് എന്ന സർക്കാരിന്റെ പ്രഖ്യാപനം നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
അഴിമതി നിരോധന സംവിധാനം എന്ന രീതിയിലുള്ള ലോകായുക്തയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഭേദഗതികളാണ് ഓർഡിനൻസിലൂടെ നടപ്പിലാക്കിയത് എന്നത് വസ്തുതയാണോ?
2079.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ലെ കേരള ലോകായുക്ത നിയമത്തിലെ 12(3) വകുപ്പ് പ്രകാരം നാളിതുവരെ എത്ര നിർദ്ദേശങ്ങളാണ് ലോകായുക്ത സർക്കാരിന് നൽകിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ എത്ര നിർദ്ദേശങ്ങള്‍ക്ക് അനുസൃതമായി സർക്കാർ നടപടി സ്വീകരിച്ചെന്നും എത്ര നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചുവെന്നും വിശദമാക്കാമോ?
2080.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലുള്ള ചില മന്ത്രിമാര്‍ക്കെതിരെയുള്ള പരാതികള്‍ ഉള്‍പ്പെടെ ലോകായുക്തയില്‍ നിലനില്‍ക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ ഭേദഗതിയ്ക്കെതിരായി എന്തെങ്കിലും എതിര്‍പ്പ് നിയമവകുപ്പ് ബന്ധപ്പെട്ട ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഭേദഗതിയായതിനാല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന തരത്തിലുള്ള ഏതെങ്കിലും നിര്‍ദ്ദേശം നിയമവകുപ്പ് നല്‍കിയിട്ടുണ്ടോ;
( സി )
ഭേദഗതിയ്ക്കനുകൂലമായി നിയമോപദേശം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിയമോപദേശം ആരാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2081.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള ലാേകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയത് എന്തിന്റെയെല്ലാം അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമാേ;
( ബി )
ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അതിനുള്ള കാരണവും വിശദമാക്കാമാേ;
( സി )
പ്രസ്തുത നിയമം ഭരണഘടന വിരുദ്ധമാണെങ്കില്‍ ആയത് കണ്ടെത്തുന്നതിനും പരിശാേധിക്കുന്നതിനും കാലതാമസമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
2082.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ലെ കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനാവിരുദ്ധമാണെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടുണ്ടോ; എങ്കിൽ എന്നാണ് പ്രസ്തുത നിയമോപദേശം സർക്കാരിന് സമർപ്പിച്ചത്;
( ബി )
ഏത് സാഹചര്യത്തിലാണ് ഇപ്രകാരമൊരു നിയമോപദേശം നൽകിയത്; പ്രസ്തുത നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2083.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകളാണ് വിജിലന്‍സ് എടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത കേസുകളുടെ വകുപ്പ് , ജില്ല എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2084.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ലെ കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം നാളിതുവരെ എത്ര ഉത്തരവുകളാണ് ലോകായുക്ത സർക്കാരിന് നൽകിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
2085.
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
1999-ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് നിലവിലെ സര്‍ക്കാരിന് തോന്നാനിടയായ സാഹചര്യം വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത നിയമ ഭേദഗതി സംബന്ധിച്ച് ഭരണ കക്ഷികള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2086.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1999 -ലെ കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് നാളിതുവരെ രാജ്യത്തെ ഏതെങ്കിലും കോടതികളുടെ ഭാഗത്തുനിന്നും നിരീക്ഷണമുണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
നിയമസഭ പാസാക്കുന്ന ഒരു നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം കോടതികൾക്ക് മാത്രമാണ് ഉള്ളത് എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ പ്രസ്തുത നിയമം ഭരണഘടന വിരുദ്ധമാണെന്ന് അഭിപ്രായമുണ്ടോ; എങ്കിൽ അത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ?
2087.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ൽ കേരള നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത ബില്ലിലെ പതിമൂന്നാം വകുപ്പിലുണ്ടായിരുന്നതും പിന്നീട് നിയമസഭ ചർച്ച ചെയ്ത് നീക്കം ചെയ്തതുമായ വ്യവസ്ഥകളാണോ നിലവിൽ ഓർഡിനൻസ് വഴി പതിനാലാം വകുപ്പിന്റെ ഭേദഗതിയായി വീണ്ടും കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പതിമൂന്നാം വകുപ്പിലുണ്ടായിരുന്ന ഈ വ്യവസ്ഥ ഔദ്യോഗിക ഭേദഗതിയായാണോ നീക്കം ചെയ്തതെന്ന് വ്യക്തമാക്കാമോ;
( സി )
ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പിൽ വരുത്തിയിരിക്കുന്ന മാറ്റം ലോകായുക്തയുടെ അധികാരങ്ങളെ കവർന്നെടുക്കുന്ന തരത്തിലുള്ളതാണോ എന്നറിയിക്കാമോ;
( ഡി )
അർദ്ധ ജുഡീഷ്യൽ സംവിധാനമായ ലോകായുക്തയുടെ തീരുമാനങ്ങളെ എക്സിക്യൂട്ടീവ് പുനഃപരിശോധിക്കുന്നത് ഭരണഘടനാനുസൃതമാണോ എന്ന് വിശദമാക്കാമോ?
2088.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1999 ലെ കേരള ലോകായുക്ത നിയമത്തിലെ 12(1) വകുപ്പ് പ്രകാരം നാളിതുവരെ എത്ര നിർദ്ദേശങ്ങളാണ് ലോകായുക്ത സർക്കാരിന് നൽകിയിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ എത്ര നിർദ്ദേശങ്ങളിൽ സർക്കാർ ലോകായുക്ത നിർദ്ദേശങ്ങൾക്ക് അനുസൃതമായി നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
2089.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂരിൽ ഒരു കുടുംബ കോടതി അനുവദിക്കുകയും, അതിന്റെ ഭാഗമായി പുനലൂർ ബാർ അസോസിയേഷന്റെ സഹായത്തോടു കൂടി പുനലൂർ കോർട്ട് കോംപ്ലക്സിൽ പുതിയ കോടതി പ്രവർത്തിക്കുന്നതിനാവശ്യമായ ഫർണിച്ചർ ഉൾപ്പെടെ മുഴുവൻ സജ്ജീകരണങ്ങളും ക്രമീകരിക്കുകയും ഹൈക്കോടതിയിൽ നിന്നും പുതിയ കോടതി സ്ഥാപിക്കുന്നതിലേയ്ക്ക് അംഗീകാരം ലഭിക്കുകയും കോടതി സ്ഥാപിക്കുന്ന മുറയ്ക്ക് ആവശ്യമായ തസ്തികകൾ അനുവദിക്കുന്നതാണെന്ന സർക്കാർ ഉത്തരവ് നിലനിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പുനലൂരിൽ കുടുംബ കോടതി പ്രവർത്തനമാരംഭിക്കുന്നതിനുള്ള അനുകൂല നടപടികൾ സ്വീകരിക്കുമോ;
( ബി )
സർക്കാരിന്റെ അടുത്ത നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പുനലൂർ കുടുംബകോടതി ആരംഭിക്കാൻ കഴിയുമോ;
( സി )
തസ്തികകള്‍ സൃഷ്ടിക്കപ്പെടാത്തതിനാൽ കോടതി നാളിതുവരെയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പുനലൂർ കുടുംബകോടതിയിലെ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ?
2090.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര പോക്സോ കോടതികൾ പ്രവർത്തിക്കുന്നുണ്ടെന്നും പുതിയ പോക്സോ കോടതികൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും അറിയിക്കാമോ;
( ബി )
പോക്സോ അതിവേഗ കോടതികളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ല എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത കോടതികളില്‍ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2091.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന പോക്സോ കോടതികളുടെ എണ്ണം അറിയിക്കാമോ; പുതിയ കോടതികൾ തുടങ്ങാൻ പദ്ധതിയുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഒരു ജില്ലാ കോടതിയുടെ എല്ലാ കർത്തവ്യങ്ങളും നിർവഹിക്കേണ്ട പോക്സോ അതിവേഗ കോടതികളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പോക്സോ കേസുകൾ പോലുള്ള ഗുരുതര സ്വഭാവമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളിൽ കരാർ ജീവനക്കാരെ നിയമിക്കുന്നത് അഭികാമ്യമാണോ; വിശദമാക്കാമോ;
( ഡി )
പോക്സോ അതിവേഗ കോടതികളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2092.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് കീഴില്‍ അല്ലാത്ത എത്ര വിഭാഗങ്ങളെ ഉപയോഗിച്ചുവെന്ന് അറിയിക്കാമോ;
( ബി )
അതിനായി അവര്‍ സര്‍ക്കാരില്‍ നിന്നും തുക ഈടാക്കിയിരുന്നോ; എങ്കിൽ ഓരോ വിഭാഗത്തിനും അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2093.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങള്‍ക്ക് സുരക്ഷയും സേവനവും മികവുറ്റതാക്കുവാന്‍ കേരളത്തിലെ ഫയര്‍&റസ്ക്യു വിഭാഗത്തിന് എന്തെല്ലാം ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്;
( ബി )
കരയിലും ജലത്തിലും റസ്ക്യു സംവിധാനം ഒരുപോലെ ആവശ്യമായി വരുന്ന ആലപ്പുഴ പോലെയുള്ള തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉള്ള ഫയര്‍&റസ്ക്യു സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
( സി )
ഉയര്‍ന്ന മലമ്പ്രദേശങ്ങളിലും മറ്റും ഒറ്റപ്പെടുന്നവരെ കണ്ടെത്തുന്നതിനും, റെസ്ക്ക്യു ചെയ്യുന്നതിനും കഴിയും വിധം സേനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
2094.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്നതിനുവേണ്ടി തയ്യാറാക്കിയിട്ടുളള മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള നേര്യമംഗലം ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
18-2-2021ലെ സ.ഉ.(കെെ) 51/2021/ആഭ്യന്തരം. പ്രകാരം തത്വത്തില്‍ അംഗീകാരം ലഭ്യമായിട്ടുളള നേര്യമംഗലം ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നേര്യമംഗലത്ത് ബസ്‌സ്റ്റാന്റിനോട് ചേര്‍ന്നുളള സാംസ്കാരിക നിലയം, ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി പഞ്ചായത്ത് ശുപാര്‍ശ ചെയ്തിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിനായി സ്വീകരിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഇടുക്കി ജില്ലയുടെ അതിര്‍ത്തി പങ്കിടുന്നതുമായ നേര്യമംഗലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മറ്റ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും വളരെയധികം ദൂരത്തിലാണെന്ന വസ്തുതയും കണക്കിലെടുത്ത് നേര്യമംഗലത്ത് പുതിയ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2095.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണാനുമതി ലഭിച്ച എരുമേലി ഫയര്‍ സ്റ്റേഷനിനായി എരുമേലി ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് കെട്ടിട നിര്‍മ്മാണം നടത്തി മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2096.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷനില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സും, വിശ്രമ മുറിയും നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടാേ; എങ്കില്‍ പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ?
2097.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ജനുവരി മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിൽ അച്ചടി വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ തന്നെയാണോ സ്ഥാനക്കയറ്റവും നിയമനവും സ്ഥലമാറ്റവും നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ; അല്ലെങ്കിൽ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ; തസ്തിക തിരിച്ചുള്ള വിശദാംശം നൽകുമോ;
( ബി )
2020, 2021 എന്നീ വർഷങ്ങളിൽ ഗസറ്റഡ് തസ്തികകളിൽ ഒഴിവുകൾ വന്ന തീയതിയും പ്രസ്തുത ഒഴിവുകൾക്കായി ഡി.പി.സി. കൂടിയ തീയതിയും നിയമന ഉത്തരവുകളുടെ പകർപ്പും ലഭ്യമാക്കാമോ;
( സി )
2020, 2021 എന്നീ വർഷങ്ങളിൽ പി.എസ്.സി. മുഖേന എത്ര നിയമനങ്ങൾ അച്ചടി വകുപ്പിൽ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ; തസ്തികകൾ തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കാമോ?
2098.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ അച്ചടി ജോലികൾ ഗവൺമെന്റ് പ്രസ്സുകളെ ഒഴിവാക്കി സ്വകാര്യമേഖലയ്ക്ക് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സർക്കാർ അച്ചടി ജോലികൾ സ്വകാര്യമേഖലയ്ക്ക് നൽകുന്നതിനുമുമ്പ് ഗവൺമെന്റ് പ്രസ്സുകളുടെ സൂപ്രണ്ടിന്റെ അനുമതി വാങ്ങാറുണ്ടോ;
( ബി )
അപ്രകാരം അനുമതി വാങ്ങിയിരിക്കണം എന്ന സർക്കാർ നിർദ്ദേശം/ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയത് കർശനമായി പാലിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ?
2099.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം മുൻപാകെ ഒ.എ. 418/2020 നമ്പരായി ഫയൽ ചെയ്ത കേസിന്‍മേലുള്ള കരട് സ്റ്റേറ്റ്മെൻറ് ഓഫ് ഫാക്ട് അച്ചടി വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സമർപ്പിക്കാനായി പ്രസ്തുത സ്റ്റേറ്റ്മെൻറ് ഓഫ് ഫാക്ട് ഡയറക്ടർ അംഗീകരിച്ച് സർക്കാരിനോ അഡ്വക്കേറ്റ് ജനറലിനോ സമർപ്പിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സ്റ്റേറ്റ്മെൻറ് ഓഫ് ഫാക്ടിന്റെ കരടിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; മാറ്റം വരുത്താൻ ഉണ്ടായ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്റ്റേറ്റ്മെൻറ് ഓഫ് ഫാക്ട് സമർപ്പിക്കാൻ വകുപ്പ് തീരുമാനം എടുത്തിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ; ബന്ധപ്പെട്ട തീരുമാനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെൻറ് ഓഫ് ഫാക്ട് നാളിതുവരെയായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതായി പറയപ്പെടുന്ന അച്ചടി വകുപ്പ് ഡയറക്ടറേറ്റിലുള്ള ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക പദവി എന്നിവ വ്യക്തമാക്കാമോ?
2100.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിലെ പ്ലാന്‍ ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് സി-ഡിറ്റിലെ സംഘടനകളില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ; പ്രസ്തുത പരാതികളില്‍ എന്തുനടപടികള്‍ എടുത്തു എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്തുനടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് അറിയിക്കുമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലയളവില്‍ സി-ഡിറ്റില്‍ ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എത്ര പര്‍ച്ചേസ്/വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ?
2101.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് 2018 മാർച്ചിൽ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ നെസസ്സ്-ടെനേബിള്‍ നെറ്റ്‌വര്‍ക്ക് അസ്സസ്സ്മെന്റ് സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ; ഒരു വര്‍ഷം കാലാവധി ഉണ്ടായിരുന്ന പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഒരു പ്രാവശ്യം പോലും ഉപയോഗിക്കാതെ കാലഹരണപ്പെട്ട് പോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍വേണ്ടി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 15 ലാപ് ടോപ്പുകൾ വാങ്ങിയിട്ട് അവ ഇന്‍സ്റ്റാള്‍ ചെയ്യാതെ ചട്ടവിരുദ്ധമായി കെ.എസ്.എഫ്.ഇ.ക്ക് നല്‍കി ആ സ്ഥാപനത്തില്‍ നിന്നും അതിന്റെ പണം സി-ഡിറ്റ് വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നെസസ്സ്-ടെനേബിള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കപ്പെടാതെ കാലഹരണപ്പെട്ടത് കൊണ്ടുണ്ടായ സാമ്പത്തികനഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഇതിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
2102.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ പ്രസ്സുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അച്ചടി വകുുപ്പ് നടപ്പിലാക്കിയിട്ടുണ്ടോ; പദ്ധതിയ്ക്കായി വകയിരുത്തിയ തുക, ഇതുവരെ ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ബി )
സ‍ർക്കാ‍ർ പ്രസ്സുകളില്‍ ഇ-ഓഫീസ് പദ്ധതി നടപ്പിലാക്കുന്നതിനായി വാങ്ങിയ ഉപകരണങ്ങളുടെയും ഇവ എന്നാണ് വാങ്ങിയതെന്നുമുള്ള വിവരം ലഭ്യമാക്കാമോ; പദ്ധതി നടപ്പിലാക്കുന്നതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
സർക്കാർ പ്രസ്സുകളില്‍ ഇ-ഓഫീസ് പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാലതാമസം കാരണം സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
2103.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ് പ്രസ്സുകള്‍ ആധുനികവല്‍കരിക്കുന്നതിനും നവീകരിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ്സിലേക്ക് അത്യാവശ്യമായ നാല്-കളര്‍ ഷീറ്റ് ഫെഡ് [Fed] ഓഫ് സെറ്റ് മെഷീന്‍ വാങ്ങിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; ഇതിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയും; വിശദമാക്കാമോ?
2104.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ റെയിലിനെക്കുറിച്ചുള്ള കൈപ്പുസ്തകത്തിന്റെ അച്ചടി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കൈപ്പുസ്തകത്തിന്റെ അച്ചടി കേരളത്തിലെ ഏതു സ്ഥാപനത്തിലാണ് നിർവ്വഹിക്കുന്നത്; ഇതിനായുള്ള ചെലവ് എത്രയെന്നും ഇതിനകം എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത കൈപ്പുസ്തകത്തിന്റെ അച്ചടിക്കായി മതിയായ സൗകര്യങ്ങൾ മണ്ണന്തല സര്‍ക്കാര്‍ പ്രസ്സിൽ ഉണ്ടായിട്ടും സർക്കാർ പ്രസ്സുകളെ ഒഴിവാക്കിയതിന്റെ കാരണം അറിയിക്കാമോ?
2105.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് അമ്പത് ലക്ഷം കൈ പുസ്തകങ്ങൾ അച്ചടിക്കാൻ ടെൻഡർ വിളിച്ചിരുന്നോ; പ്രസ്തുത പുസ്തകത്തിന്റെ അച്ചടിയില്‍ നിന്നും സർക്കാർ പ്രസ്സുകളെ ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കൈപ്പുസ്തകങ്ങളുടെ അച്ചടിയ്ക്കായി ഒരു കോപ്പിയ്ക്ക് എത്ര രൂപ വില നിശ്ചയിച്ചെന്നും മൊത്തം എത്ര രൂപ ചെലവ് വരുമെന്നും അറിയിക്കാമോ;
( സി )
കൈപ്പുസ്തകത്തിന്റെ അച്ചടി കേരളത്തിലെ ഏത് സ്ഥാപനത്തിലാണ് നിർവ്വഹിക്കുന്നതെന്നും അച്ചടി പൂർത്തീകരിച്ചോയെന്നും വ്യക്തമാക്കാമോ?
2106.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സച്ചാർ/പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ സ്കോളർഷിപ്പ് പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ആയത് പ്രകാരം 2021 -22 വർഷത്തിൽ വിവിധ സ്കോളർഷിപ്പുകൾക്കായി ലഭിച്ച അപേക്ഷകരുടെ എണ്ണം, സ്കോളർഷിപ്പ് അനുവദിച്ചവരുടെ എണ്ണം എന്നിവ സമുദായം തിരിച്ച് ലഭ്യമാക്കുമോ;
( സി )
സ്കോളർഷിപ്പിനായി 2020-21, 2021-22 എന്നീ വർഷങ്ങളിൽ നീക്കിവെച്ച തുക എത്രയാണെന്നും അധിക തുക നീക്കിവെച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( ഡി )
സ്കോളർഷിപ്പ് വിഹിതം സമുദായം തിരിച്ചുള്ള അനുപാതം തയാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഓരോ സമുദായങ്ങൾക്കുമുള്ള അനുപാതം എത്ര ശതമാനം വീതമെന്ന് വെളിപ്പെടുത്തുമോ ?
2107.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർലൈൻ പദ്ധതിയുടെ നിർമ്മാണത്തിനാവശ്യമായ പാറയും മണലും കേരളത്തിൽ നിന്ന് ലഭ്യമല്ലെന്നും ഇവ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലഭ്യമാക്കണമെന്നും കെ-റെയിൽ അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഈ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ കക്ഷിയുടെ നേതൃത്വത്തില്‍ കന്യാകുമാരി ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധ സമരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി നടത്തുന്ന ക്വാറിയിങ്ങിനെതിരെ തമിഴ്നാട്ടിൽ പ്രത്യേകിച്ച് കന്യാകുമാരി ജില്ലയിൽ പ്രതിഷേധങ്ങൾ ശക്തമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ കെ-റെയിലിനാവശ്യമായ പാറ എടുക്കുന്നത് കന്യാകുമാരി ജില്ല ഉൾപ്പെടുന്ന പശ്ചിമഘട്ട പർവത നിരകളിൽ നിന്നാകുമ്പോൾ പ്രതിസന്ധി മൂർച്ഛിക്കാനും ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വഷളാകാനും സാധ്യതയുണ്ടെന്ന കാര്യം കണക്കിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
2108.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂർത്തിയായോ; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് എത്ര ഹെക്ടര്‍ ഭൂമി ആണ് ഏറ്റെടുത്തതെന്ന് അറിയിക്കുമോ;
( ബി )
ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്ക് മുഴുവന്‍ തുകയും നഷ്ടപരിഹാരം നല്‍കിയോ; ആകെ എത്ര കോടി രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിന് നല്‍കിയതെന്ന് അറിയിക്കുമോ;
( സി )
പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടി തുടങ്ങിയോ; എന്തെല്ലാം പ്രയോജനമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്ന് അറിയിക്കുമോ;
( ഡി )
പദ്ധതിയിലൂടെ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭ്യമായി തുടങ്ങിയോ; പദ്ധതിയിലൂടെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന പ്രവര്‍ത്തിക്കുന്ന പമ്പുകളുടെ എണ്ണം ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
ഗെയില്‍ പദ്ധതിയുടെ ഭാഗമായി എത്ര വീടുകളില്‍ പാചക വാതകം ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( എഫ് )
പദ്ധതിയുടെ ഉപയോഗത്തിലൂടെ നികുതി വരുമാനം കിട്ടി തുടങ്ങിയോയെന്ന് അറിയിക്കുമോ;
( ജി )
അടുത്ത അഞ്ചു വര്‍ഷം പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്ന നികുതി വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?
2109.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനത്തിനായി പോയ വിദ്യാര്‍ത്ഥികള്‍ യുദ്ധം, മഹാമാരി പോലുള്ള കാരണങ്ങളാല്‍ മടങ്ങി വരുന്ന സാഹചര്യത്തില്‍ ഇവരുടെ തുടര്‍ പഠനത്തിനായി നിലവില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ബാങ്ക് വായ്പയെടുത്ത് വിദേശത്ത് പഠനം നടത്തുന്നതിനിടയില്‍ യുദ്ധം പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമ്പാേള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബാങ്ക് വായ്പ തിരിച്ചടവിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിദേശ സര്‍വ്വകലാശാലകള്‍ ഓണ്‍ലെെന്‍ ക്ലാസ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മെഡിക്കല്‍ വിഷയങ്ങളിലെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ സംബന്ധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2110.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നീ താലൂക്കുകളിലെ സർക്കാർ ഓഫീസുകളിലുള്ള എല്‍.ഡി. ക്ലാർക്ക് തസ്തികയുടെ ആകെ എണ്ണം വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ; നിലവിലുള്ളവയുടെയും ഒഴിഞ്ഞ് കിടക്കുന്നവയുടെയും എണ്ണം പ്രത്യേകം പ്രത്യേകം ലഭ്യമാക്കുമോ;
( ബി )
കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിൽ ഭാഷാന്യൂനപക്ഷങ്ങൾക്ക് (കന്നഡ, മലയാളം എന്നിവ അറിയുന്നവർക്ക് ) നീക്കിവച്ചിരിക്കുന്ന എല്‍.ഡി.ക്ലാർക്ക് തസ്തികകളുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ; നിലവിൽ ജോലി ചെയ്യുന്നവരുടെയും ഒഴിഞ്ഞ് കിടക്കുന്നവയുടെയും എണ്ണം പ്രത്യേകം ലഭ്യമാക്കുമോ;
( സി )
ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ( കന്നഡ മലയാളം അറിയുന്നവർക്ക് ) എല്‍.ഡി. ക്ലാർക്ക് തസ്തികയിലെ നിയമനത്തിന് 2013-ൽ പൊതു ഭരണ വകുപ്പിൽ നിന്നും നമ്പര്‍.66110/3ഡി2/2013/പൊ.ഭ.വ പ്രകാരമുള്ള സർക്കുലറിൽ പറഞ്ഞിരിക്കുന്ന 50-50 റിസര്‍വേഷന്‍ തത്ത്വം പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ; ഈ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലാ ഭരണകൂടം നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഭാഷാ ന്യൂനപക്ഷങ്ങൾക്ക് (കന്നഡ മലയാളം അറിയുന്നവർക്ക് ) എല്‍.ഡി.ക്ലാർക്ക് തസ്തികയില്‍ ലഭിക്കേണ്ടിയിരുന്ന എത്ര ഒഴിവുകളാണ് 28/02/2022 വരെ ജനറല്‍ എല്‍.ഡി ക്ലാർക്ക് ഒഴിവ് നികത്തുന്നതിന് വേണ്ടി മറിച്ച് നൽകിയിട്ടുള്ളത്; ഉണ്ടെങ്കിൽ അങ്ങനെ നൽകാനുണ്ടായ സാഹചര്യവും വകുപ്പ് തിരിച്ച് ഏതെല്ലാം ഓഫീസുകളിലാണ് ഇങ്ങനെ മറിച്ച് നൽകിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ഇ )
ഭാഷാ ന്യൂനപക്ഷങ്ങളുടെ, എല്‍.ഡി. ക്ലാർക്ക് തസ്തികയുടെ ഒഴിവുകളിലേക്ക് ജനറല്‍ എല്‍.ഡി. ക്ലാർക്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തിയിട്ടുണ്ടെങ്കിൽ പകരം ഭാഷാ ന്യൂനപക്ഷങ്ങളുടെ എല്‍.ഡി. ക്ലാർക്ക് തസ്തികയ്ക് കോമ്പന്‍സേഷന്‍ നൽകുന്നതിന് ഫയലിൽ നോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ നൽകുമോ?
2111.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1921 ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷുകാർ വെടിവെച്ച് കൊല്ലുകയും തൂക്കിലേറ്റുകയും നാടുകടത്തുകയും ചെയ്ത ധീര പോരാളികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പോരാളികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനിച്ച കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2112.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സർവീസിൽ 10 വർഷത്തിലധികം സർവീസ് പൂർത്തിയാക്കിയ കണ്ടിജന്റ്/കാഷ്വല്‍ സ്വീപ്പർമാരെ വിസ്തീർണപരിധി കണക്കാക്കാതെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിൽ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ആവശ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി യുടെ ഒ.പി.നമ്പർ 38515/2002 (ഐ ) തീയതി 19-12-2002-ലെ വിധി നടപ്പാക്കുന്നതിൽ വന്ന കാലതാമസത്തിനുള്ള കാരണം എന്താണെന്നും ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ?
സാമൂഹിക സാമ്പത്തിക ജാതി സർവ്വേ
2113.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹിക സാമ്പത്തിക ജാതി സർവ്വേ അവസാനമായി നടന്നിട്ടുള്ളത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
1993-ലെ സംസ്ഥാന പിന്നോക്ക കമ്മീഷൻ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരം പ്രസ്തുത സർവ്വേ നടത്തി സംവരണ പട്ടിക പുനപരിശോധിക്കണമെന്ന് വ്യവസ്ഥയുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധമായി 2020 സെപ്റ്റംബർ എട്ടിന് ആറുമാസത്തിനകം സർവ്വേ നടത്തി സംവരണ പട്ടിക പുനപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടോ; എങ്കിൽ സർവ്വേ നടത്തി സംവരണ പട്ടിക പുനഃപരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2114.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുപത്തിനാല് മണിക്കൂറും വീടുകളില്‍ ഗ്യാസ് ലഭ്യമാകുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
എല്ലാ ജില്ലകളിലും ഗാര്‍ഹിക കണക്ഷനുകള്‍ എന്നത്തേക്ക് നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ?
2115.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് നിലവിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകുന്നതിനുളള അധികാരം ജില്ലാ കളക്ടറിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തിൽ ​​ഹൈ​​​​​ക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ടോ; അറിയിക്കാമോ;
( ഡി )
നിലവിലുളള തടസ്സങ്ങൾ നീക്കി ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.