UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1769.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ഡീസൽ ബസുകളെ പരിസ്ഥിതി സൗഹൃദ എല്‍.എന്‍.ജി./സി.എന്‍.ജി. യിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 2021-22 കാലയളവില്‍ എത്ര വണ്ടികള്‍ക്ക് രൂപഭേദം വരുത്തി; ജില്ല തിരിച്ച് കണക്ക് നല്‍കാമോ;
( ബി )
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിനെ പ്രമുഖ ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
1770.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന വകുപ്പില്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
വാടകയ്ക്ക് എടുക്കുന്നതിനായി ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്; ഇപ്രകാരം വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ വിപണി വിലയുടെ ഇരട്ടിയോളം വാടക നല്‍കേണ്ടി വരാവുന്ന സാഹചര്യം ഉളവാകുമെന്നത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1771.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതുപ്രകാരം ഹൈഡ്രജൻ ഇന്ധന ബസ്സുകൾ നിരത്തിലിറക്കിയിട്ടുണ്ടോ; എങ്കിൽ എത്ര ബസ്സുകൾ നിരത്തിലിറക്കിയിട്ടുണ്ടെന്നും ഏതൊക്കെ റൂട്ടുകളിലാണ് അവ സർവ്വീസ് നടത്തുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ബസ് സർവ്വീസുകൾ ലാഭകരമാണോയെന്ന് വ്യക്തമാക്കുമോ?
1772.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിനായി എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാം എന്നും വിശദമാക്കുമോ?
1773.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംയോജിത ഗതാഗത സംവിധാന പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
2020 നവംബറിൽ നിയമനിർമ്മാണം നടത്തിയിട്ടും നാളിതുവരെ ഈ പദ്ധതി നടപ്പിൽ വരുത്തുവാൻ കഴിയാത്തതിന്റെ കാരണം വിശദീകരിക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
1774.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഏറ്റവും ഒടുവില്‍ ആട്ടോ, ടാക്സി നിരക്ക് പരിഷ്കരണം നടപ്പിലാക്കിയത് എന്നാണ്; അന്ന് പെട്രോള്‍, ഡീസല്‍ നിരക്ക് ലിറ്ററിന് എത്ര രൂപ വീതം ആയിരുന്നു; അറിയിക്കുമോ;
( ബി )
അതിനു ശേഷം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില എത്ര തവണ വര്‍ദ്ധിച്ചു; നിലവിലെ ഇവയുടെ ഒരു ലിറ്റര്‍ വില എത്രയാണ്; വ്യക്തമാക്കുമോ;
( സി )
നിരന്തരമുള്ള ഡീസല്‍-പെട്രോള്‍ വില വര്‍ദ്ധനവ്, ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുളളവയുടെ ഫീസ് വര്‍ദ്ധനവ് എന്നിവ മൂലം ബുദ്ധിമുട്ടുന്ന ലെെറ്റ്മോട്ടോര്‍ തൊഴിലാളികളുടെ സംരക്ഷണത്തിനായി ആട്ടോ ടാക്സി നിരക്ക് കാലോചിതമായി പരിഷ്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1775.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ സേഫ് കേരള പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
റോഡ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ വിവര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നൂതന പദ്ധതികള്‍ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ;
( സി )
രാജ്യത്താകമാനം നടപ്പിലാക്കി വരുന്ന ഇന്റഗ്രേറ്റ‍ഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ് സംവിധാനം സംസ്ഥാനത്ത് പൂര്‍ണമായ തോതില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ആയതില്‍ പേരായ്മകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികളെ അറിയിച്ചിട്ടുണ്ടോ?
1776.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ബി )
വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1777.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വാഹന തിരക്ക് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ലൈസന്‍സ് ഇല്ലാതെയും ശരിയായ രേഖകള്‍ ഇല്ലാതെയും ഓടുന്ന വാഹനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ സംബന്ധിച്ച വിശദാംശം അറിയിക്കുമോ;
( സി )
വാഹന പരിശോധന കര്‍ശനമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1778.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമിത വേഗത കണ്ടെത്തുന്നതിന് റോഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ കൂടി സ്ഥാപിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?
1779.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാതയിലെ കല്ലമ്പലം ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടി റോഡ് സേഫ്റ്റി അതോറിറ്റി അംഗീകരിച്ച പ്രൊപ്പോസലിന്‍മേല്‍ വിശദമായ പഠനം നടത്തി നാറ്റ്പാക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് അപകടങ്ങളുടെ തോത് വര്‍ദ്ധിക്കുന്നതിനാല്‍ അടിയന്തരമായി ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1780.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി ആവിഷ്ക്കരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്വിഫ്റ്റ് കമ്പനി രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുവാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് കെ.എസ്.ആ‍ർ.ടി.സി. യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൊബിലിറ്റ് ഹബ്ബ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും ഇതില്‍ വിഭാവനം ചെയ്തിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറയിക്കാമോ?
1781.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യെ ലാഭകരമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
വിവിധ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി. യുടെ ഉടമസ്ഥതയില്‍ നിഷ്ക്രിയ ആസ്തിയായി കിടക്കുന്ന ഭൂമി എത്രയുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
കെ.എസ്.ആര്‍.ടി.സി. യുടെ ബസ് സ്റ്റാന്റ് ഉള്‍പ്പെടെയുളള ആസ്തിയില്‍ വരുമാനകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ഏതാെക്കെ സ്ഥലങ്ങളിലാണെന്ന് അറിയിക്കാമോ?
1782.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ സമഗ്ര പരിഷ്ക്കരണത്തിന് സ്വീകരിച്ചിട്ടുളള നടപടികളും നടപ്പാക്കുന്ന വിവിധ പദ്ധതികളും സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം, പെന്‍ഷന്‍ എന്നിവ സംബന്ധിച്ചും ഇവ വിതരണം ചെയ്യുന്നതില്‍ ഇപ്പോള്‍ വരുന്ന കാലതാമസം ഇല്ലാതാക്കുന്നതിനും കെ.എസ്.ആര്‍.ടി.സി. യുടെ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് അറിയിക്കുമോ;
( സി )
ജില്ലാ ആസ്ഥാനങ്ങളിലെ ഉള്‍പ്പടെ പ്രധാന കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ഡി )
ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനിലെ മൊബിലിറ്റി ഹബിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതുഘട്ടം വരെയായെന്നും എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിര്‍മ്മാണത്തിന് ഏതെങ്കിലും തരത്തിലുളള തടസ്സം നേരിടുന്നുണ്ടോയെന്നുമുള്ള വിശദാംശം നല്‍കുമോ;
( ഇ )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ?
1783.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിനും മറ്റ് സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനും സ്വകാര്യ ബസ്സുകള്‍ വാടകയക്ക് എടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതിനായി ഏതെല്ലാം കമ്പനികളുമായിട്ടാണ് ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
സ്വകാര്യ കമ്പനികളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1784.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് ടെർമിനൽ കോംപ്ലക്സിന്റെ ഗ്രൗണ്ട് ഫ്ലോറിൽ കിയോസ്‌ക്കുകൾ പ്രവർത്തിപ്പിക്കുന്നതിനായി 15 വർഷ കാലയളവിലേക്കുള്ള ടെൻഡർ നേടിയവരെ കെട്ടിടത്തിന്റെ ബലക്ഷയത്തിന്റെ പേരിൽ നിലവിൽ ഒഴിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിയമപ്രകാരമുള്ള ടെൻഡറില്‍ പങ്കെടുത്ത് കിയോസ്‌ക്കുകൾ നടത്തുന്നതിന് അനുമതി നേടിയ മേൽപ്പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിച്ച് കഴിയുമ്പോൾ ടെൻഡർ വ്യവസ്ഥകൾ പ്രകാരം തുടർന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകുമോ; വിശദമാക്കുമോ;
( സി )
മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ സ്ക്വയർഫീറ്റിന് എത്ര രൂപ നിരക്കിലാണ് പ്രതിദിന വാടക നൽകിയിരുന്നതെന്നും ആലിഫ് ബിൽഡേഴ്സ് എന്ന സ്ഥാപനം സ്ക്വയർഫീറ്റിന് എത്ര രൂപ നിരക്കിലാണ് പ്രസ്തുത ബസ് ടെർമിനലിലെ വിവിധ ഫ്ലോറുകളിൽ വാടക നൽകിയിരുന്നതെന്നും വ്യക്തമാക്കുമോ?
1785.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ സേവനം ഘട്ടംഘട്ടമായി നിർത്തിയത് മൂലം വിദ്യാര്‍ഥികളും പൊതുജനങ്ങളും നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നൽകിയ നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദീകരിക്കാമോ?
1786.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യിൽ നിലവിൽ എത്ര വർഷം വരെ പഴക്കം ചെന്ന ബസ്സുകൾക്കാണ് സർവ്വീസ് നടത്തുന്നതിന് അനുമതിയുള്ളത് എന്നതിന്റെ വിശദാംശം നൽകുമോ;
( ബി )
ബസ്സുകൾക്ക് ചെറിയ തകരാറുകൾ വന്നാൽ പോലും അത് പരിഹരിക്കാതെ ഇരിക്കുന്നത് മൂലം അവ ഡിപ്പോകളിൽ കിടന്ന് നശിക്കുകയും അഞ്ച് വർഷത്തിൽ താഴെ പഴക്കം ചെന്ന ബസ്സുകൾ പോലും ഇങ്ങനെ സ്ക്രാപ്പ് ആയി വിൽക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നശേഷം കെ.എസ്.ആർ.ടി.സി. പുതുതായി എത്ര ബസ്സുകൾ വാങ്ങിയിട്ടുണ്ടെന്നും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ബസ്സുകൾ വാങ്ങിക്കുന്നതിനായി ചെലവഴിച്ച തുക കെ.എസ്.ആർ.ടി.സി. വായ്പ എടുത്തതാണോ; എങ്കിൽ ഏതെല്ലാം സ്ഥാപനങ്ങളിൽ നിന്നാണ് വായ്പ എടുത്തിട്ടുള്ളത്; തിരിച്ചടവ് എങ്ങനെയാണ്; വിശദമായ വിവരം നൽകുമോ?
1787.
ശ്രീ എം നൗഷാദ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാ‍ർ നയങ്ങളും കോവിഡും കാരണം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി. യെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും നല്‍കിയ സഹായങ്ങള്‍ വിശദീകരിക്കാമോ;
( ബി )
പ്രതിസന്ധിക്കിടയിലും മാതൃകാപരമായി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി. യ്ക്കായിട്ടുണ്ടോ; ഇതുവഴി പ്രതിവര്‍ഷം എത്ര അധിക ചെലവാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകള്‍ നിരത്തിലിറക്കിയും സര്‍വ്വീസ് വെെവിധ്യവല്‍ക്കരണം, ആധുനിക മാനേജ്മെന്റ് തന്ത്രങ്ങൾ, ടിക്കറ്റിതര വരുമാന മാര്‍ഗങ്ങള്‍ എന്നിവയിലൂടെയും കെ.എസ്.ആര്‍.ടി.സി. യെ ലാഭത്തിലേക്കെത്തിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
1788.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോകള്‍, ഓപ്പറേറ്റിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ കോമണ്‍ പൂളിലേക്ക് മാറ്റുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
മാറ്റപ്പെടുന്ന സബ് ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെന്ററുകളിലും ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന് വിശദീകരിക്കുമോ;
( സി )
തിരുവമ്പാടി ഓപ്പറേറ്റിംഗ് സെന്ററിനെ ഇതില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1789.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 21 വിഭാഗങ്ങൾക്കും കെ.എസ്.ആര്‍.ടി.സി. ബസ്സുകളിൽ സൗജന്യ യാത്രാപാസ് നൽകണമെന്ന ഭിന്നശേഷി കമ്മീഷണറുടെ നിർദ്ദേശം നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1790.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
‌2019 ജൂലൈ മാസം ഉണ്ടായിരുന്ന എല്ലാ ഷെഡ്യൂളുകളും ഇപ്പോള്‍ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റ് ചെയ്യുന്നുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഷെഡ്യൂളുകൾ പുനഃരാരംഭിക്കാൻ നടപടി സ്വീകരിക്കുമോ; നിലവിൽ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റ് ചെയ്യുന്ന ആകെ ഷെഡ്യൂളുകളുടെ എണ്ണവും ഓരോ ഡിപ്പോകളും ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകളും എത്രയാണന്നും ശരാശരി പ്രതിദിന വരുമാനവും ചെലവും എത്രയാണെന്നും ഈ സാമ്പത്തിക വര്‍ഷം എത്ര പ്രവര്‍ത്തന ലാഭം/പ്രവര്‍ത്തന നഷ്ടം ഉണ്ടായെന്നും വിശദീകരിക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി.യുടെ പുനരുദ്ധാരണം സംബന്ധിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന തുടർനടപടികൾ എന്തൊക്കെയാണെന്നും കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യം ലഭ്യമാക്കാനുള്ള ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നും സിറ്റി സർക്കുലർ, ഷട്ടിൽ സർവീസുകൾ എന്നിവ മറ്റ് ജില്ലകളിൽ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും വിശദമാക്കുമോ;
( സി )
ദീര്‍ഘദൂര സര്‍വ്വീസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനും കെ.എസ്.ആര്‍.ടി.സി. യുടെ വസ്തുവകകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറ്റം ചെയ്യുവാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി. വാങ്ങുന്ന ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവുമൂലം പ്രതിദിനം എത്ര രൂപയാണ് അധിക നഷ്ടം ഉണ്ടാകുന്നതെന്നും ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും വിശദമാക്കാമോ;
( ഇ )
കെ.എസ്.ആർ.ടി.സി. ലോജിസ്റ്റിക്സ് മാർക്കറ്റിങ്ങ് ഡിവിഷൻ രൂപവൽക്കരിച്ച ശേഷം ഈ ഇനത്തില്‍ എത്ര രൂപ വരുമാനം ലഭിച്ചിട്ടുണ്ട്; 2016 എപ്രില്‍ 1 മുതല്‍ മറ്റിനങ്ങളില്‍ കെ.എസ്.ആർ.ടി.സി. ക്ക് ലഭ്യമായ ടിക്കറ്റിതര വരുമാനം എത്ര ആണെന്നും ഏതിനങ്ങളിലാണെന്നും വിശീകരിക്കുമോ;
( എഫ് )
ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലോജിസ്റ്റിക്സ് മാർക്കറ്റിങ്ങ് ടീമിലേക്ക് സ്ഥിര ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത ജീവനക്കാർക്ക് നിയമനം നൽകിയത് എന്ത് മാനദണ്ഡപ്രകാരമാണ്; പ്രസ്തുത ജീവനക്കാരുടെ നിയമനങ്ങൾ കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗീകരിച്ചിട്ടുണ്ടോ;
( ജി )
ശാരീരികമായ അവശതകള്‍ മൂലം കാറ്റഗറി ചെയ്ഞ്ചിനായി ഇതുവരെ എത്ര ജീവനക്കാർ അപേക്ഷ നൽകിയിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
1791.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവന്തപുരം-പെങ്ങാമുക്ക് റൂട്ടിലെ കെ.എസ്.ആർ.ടി.സി. ബസ് സര്‍വ്വീസ് മുടങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സര്‍വ്വീസ് പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; എന്നത്തേക്ക് സര്‍വ്വീസ് പുനരാരംഭിക്കാന്‍ കഴിയും എന്ന് അറിയിക്കാമോ?
1792.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ ആസ്ഥാനമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സംബന്ധിച്ച പ്രൊപ്പോസലിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1793.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ നിലവിലെ കട കടബാധ്യത എത്രയാണെന്ന് വ്യക്തമാക്കാമോ; കടബാധ്യത പരിഹരിക്കുന്നതിന് എത്ര തുകയാണ് അഞ്ച് വർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സി. ക്ക് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി നിലവിൽ രൂപീകരിച്ചിട്ടുണ്ടോ; സ്വിഫ്റ്റ് രൂപീകരിക്കാനുള്ള കാരണം വ്യക്തമാക്കുമോ; ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ സ്വിഫ്റ്റിന്റെ ലാഭനഷ്ടങ്ങളില്‍ കെ.എസ്.ആർ.ടി.സി. ക്ക് ബാധ്യത ഉണ്ടാകുമോ; വിശദാംശം നല്‍കാമോ?
1794.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ കെ ആൻസലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെ.എസ്.അര്‍.ടി.സി. യെ പുനരുദ്ധരിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ കോവിഡ് സൃഷ്ടിച്ച ആഘാതം സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയെ എപ്രകാരം ബാധിച്ചെന്ന് വ്യക്തമാക്കാമോ;
( ബി )
ഉപയോഗ യോഗ്യമായ എത്ര ബസുകളാണ് നിലവിലുള്ളതെന്നും അവയില്‍ എത്രയെണ്ണം ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അറിയിക്കാമോ;
( സി )
നിലവില്‍ കെ.എസ്.അര്‍.ടി.സി. യുടെ പ്രതിമാസ ശരാശരി വരവ് ചെലവിനങ്ങള്‍ എത്ര വീതമെന്ന് വിശദമാക്കുമോ;ങ്ങനെ;
( ഡി )
ടിക്കറ്റ്, ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അനാവശ്യ ചെലവുകള്‍ കര്‍ശനമായും നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ?
1795.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി.ക്ക് ഇലക്ട്രിക് ബസ്സുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര എണ്ണം എന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി.ക്ക് സി.എൻ.ജി. ഇന്ധനത്തില്‍ ഓടുന്ന ബസ്സുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര എണ്ണം എന്ന് അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി സി.എൻ.ജി., ഇലക്ട്രിക് ബസ്സുകള്‍ കെ.എസ്.ആർ.ടി.സി. വാങ്ങിയിട്ടുണ്ടോ; പുതിയവ വാങ്ങാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
1796.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. പുതുതായി ആരംഭിയ്ക്കുന്ന ഗ്രാമവണ്ടി പദ്ധതി എന്നുമുതലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; പ്രസ്തുത പദ്ധതിയുടെ ടിക്കറ്റ് വരുമാനം പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി. യ്ക്കാണോ ലഭിക്കുന്നത്; ഡീസല്‍ ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1797.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ ഗതാഗത നയം വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. യ്ക്ക് ബസ്സുകൾ വാങ്ങുന്നതിനായി 2016 മുതൽ നാളിതു വരെ എത്ര രൂപ അനുവദിച്ചുവെന്നും ഈ കാലയവിൽ എത്ര ബസ്സുകൾ വാങ്ങിയെന്നും വ്യക്തമാക്കുമോ ;
( സി )
വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിന് വായ്പ ഇനത്തിൽ കെ.എസ്.ആർ.ടി.സി. എത്ര രൂപ ഒടുക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി.യുടെ പൊതു ഗതാഗതത്തിലെ പങ്ക് കൂട്ടുന്നതിന് കഴിഞ്ഞ അഞ്ചുവർഷമായി എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഇ )
ഇനി മുതൽ പുതിയ ബസ്സുകൾ ഇറക്കുന്നത് കെ.എസ്.ആർ.ടി.സി. ആയിരിക്കുമോ സ്വിഫ്റ്റ് എന്ന കമ്പനി ആയിരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1798.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍ വിശദമാക്കാമോ;
( ബി )
നിലവിലെ വര്‍ക്ക്ഷോപ്പ‍ുകളുടെ എണ്ണം കുറയ്ക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് മാനദണ്ഡമാണ് അവലംബിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
വര്‍ക്ക് ഷോപ്പുകളുടെ എണ്ണം കുറയ്ക്കുമ്പോള്‍ വിദൂര സ്ഥലങ്ങളില്‍ വെച്ച് ബസ്സുകൾക്ക് വേണ്ടി വരുന്ന അറ്റകുറ്റപ്പണികള്‍ ഏത് രീതിയില്‍ നിര്‍വ്വഹിക്കുമെന്ന് അറിയിക്കാമോ?
1799.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേപ്പയ്യൂര്‍, പള്ളിക്കര-കൊയിലാണ്ടി, കോഴിക്കോട്-മെഡിക്കല്‍കോളേജ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് നടത്തിയിരുന്നോ;
( ബി )
പ്രസ്തുത റൂട്ടില്‍ നിലവിൽ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് നടത്തുന്നുണ്ടോ;
( സി )
പ്രസ്തുത റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍ അത് പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1800.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് 137 ശതമാനം ഡി.എ. ലയിപ്പിച്ച് കൊണ്ടുള്ള പുതിയ ശമ്പള പരിഷ്കരണം 1.01.2022 മുതൽ പ്രാബല്യത്തിൽ വന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് നൽകിയതുപോലെ 137 ശതമാനം ഡി.എ. ലഭിച്ച വിരമിച്ച ജീവനക്കാരുടെ പെൻഷൻ എന്നുമുതൽ പരിഷ്കരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഇടക്കാലാശ്വാസം 1500 രൂപ നൽകിയത് എന്നു മുതൽ ആയിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇടക്കാലാശ്വാസമായി 1500 രൂപ നൽകിയ തീയതി മുതലാണോ ശമ്പള പരിഷ്കരണത്തിന് പ്രാബല്യം നൽകുന്നത്; അല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ?
1801.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി എല്ലാ ജില്ലയിലും കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1802.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് സര്‍വ്വീസിലെ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുളള മെഡിസെപ് പദ്ധതി കെ.എസ്.ആർ.ടി.സി. പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിട്ടും പെന്‍ഷന്‍ പരിഷ്കരിച്ചിട്ടില്ലാത്തതും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ഡി.എ. യിലെ വ്യത്യാസവും 2019 മുതല്‍ പെന്‍ഷന്‍കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് ലഭിച്ചിട്ടില്ലാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിയ്ക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
1803.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാരില്‍ നിന്നും എൻ.പി.എസ്. വിഹിതമായി നാളിതുവരെ പിടിച്ചിട്ടുള്ള തുക എത്രയാണെന്നും അതിൽ എത്ര തുക എൻ.പി.എസ്. ലേയ്ക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി.യുടെ വിഹിതമായി എൻ.പി.എസ്. ൽ നാളിതുവരെ എത്ര രൂപ അടച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
ജീവനക്കാരുടെയും കോര്‍പ്പറേഷന്റെയും എൻ.പി.എസ്. വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ; ഇപ്രകാരം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ആയത് അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1804.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മുതല്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം എടുത്ത കേസ്സുകളില്‍ ഭൂരിഭാഗവും മിനിസ്റ്റീരിയല്‍ വിഭാഗത്തിന്റേതുള്‍പ്പെടെയുള്ളവരുടെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നേരിട്ടും അല്ലാതെയുമുള്ള കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗക്കാര്‍ക്കെതിരെയുളള പരാതികളിന്മേലാണെന്നതും പ്രസ്തുത കേസ്സുകളില്‍ കുറ്റം ചുമത്തി കടുത്ത ശിക്ഷ ഉറപ്പാക്കുന്നത് സ്ഥാപനത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് വരുത്തുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കെ.എസ്.ആര്‍.ടി.സി. യില്‍ നടന്നുവെന്ന പരാതിയിന്മേല്‍ സർക്കാർ തലത്തില്‍ അന്വേഷണം ഏര്‍പ്പെടുത്തിയിരുന്നോ; എങ്കില്‍ അന്വേഷണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
( സി )
വിജിലന്‍സ് വിഭാഗത്തിലെ എഴുപത് ശതമാനം ഇന്‍സ്പെക്ടര്‍മാരെ ഇസ്രായേലിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക പരിശീലനത്തിന് അയക്കുവാന്‍ ഏതെങ്കിലും തലത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ തീയതി സഹിതം അറിയിക്കുമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി.യിലെ വിവിധ തൊഴിലാളി യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുന്ന റഫറണ്ടത്തിന്റെ കാലാവധി, സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യംവച്ച് അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുന്നതിന് ആവശ്യമായ ഭേദഗതി വരുത്തുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?
1805.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ നിന്നും 30/4/2021 ന് വിരമിച്ച ശ്രീ എസ്. ജലാലിന്റെ ആറുമാസത്തെ ഇൻക്രിമെൻറ് താൽക്കാലികമായി തടഞ്ഞുവെച്ചിട്ടുണ്ടോ; അപ്പലേറ്റ് ട്രൈബ്യൂണലിന്റെ 6/08/2021 ലെ ഉത്തരവുപ്രകാരം ഇൻക്രിമെൻറ് തടഞ്ഞുവെച്ച ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വ്യക്തിയ്ക്ക്‌ ഇൻക്രിമെൻറ് കുടിശ്ശിക നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എത്രയും വേഗം ഇൻക്രിമെൻറ് കുടിശ്ശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1806.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സി. യില്‍ നിന്നും എത്ര എം പാനൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ജോലിയിൽ പ്രവേശിക്കുമ്പോൾ നല്‍കിയിരുന്ന ഡെപ്പോസിറ്റ് തുക ജോലിയിൽ നിന്നും നീക്കം ചെയ്യുമ്പോൾ പൂർണ്ണമായും തിരികെ നൽകിയിരുന്നോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാർക്ക് ടെർമിനേഷൻ ലെറ്റർ ലഭിക്കാത്തതുമൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന പുതിയ ജോലികൾക്ക് ശ്രമിക്കുന്നതിന് കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ജോലി നഷ്ടപ്പെട്ട ഈ ജീവനക്കാർക്ക് ഉപാധികളില്ലാതെ ഡെപ്പോസിറ്റ് തുക തിരികെ നല്‍കുന്നതിനും ജോലിയിൽ നിന്ന് വിടുതൽ നൽകി പുതിയ ജോലികൾക്ക് ശ്രമിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1807.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക ജീവനക്കാരായി കെ.എസ്.ആർ.ടി.സി.യിൽ നിയമിതരായ കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽപ്പെടുന്ന എത്ര ആളുകളെ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിനുള്ളില്‍ ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പത്ത് വർഷത്തിൽ കൂടുതൽ സർവീസുള്ള എം പാനൽ ജീവനക്കാരെ കെ.യു.ആർ.ടി.സി. യിൽ സ്ഥിരപ്പെടുത്തുമെന്നും അതിനുതാഴെ സർവീസുള്ളവരെ കെ സ്വിഫ്റ്റിൽ പുനർ വിന്യസിക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനം നടപ്പാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
1808.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. യിൽ പി.എസ്.സി. മുഖാന്തിരം മതിയായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത സാഹചര്യമാണുള്ളതെങ്കിൽ ഡ്രൈവർ/കണ്ടക്ടർ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ 10 വർഷം പൂർത്തിയാക്കിയതും മുൻപ് പിരിച്ച്‌ വിട്ടിട്ടുള്ളതുമായ ജീവനക്കാർക്ക് സ്ഥിര പുനർനിയമനം നൽകുന്നത് പരിഗണിക്കാമോ;
( ബി )
10 വർഷം പൂർത്തിയാക്കാത്ത താത്കാലിക ജീവനക്കാർക്ക് കെ സ്വിഫ്റ്റ് കമ്പനിയിൽ താത്കാലിക നിയമനം നൽകുന്നത് പരിഗണിക്കാമോ;
( സി )
മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുമെന്ന് സർക്കാർ 2020-ലും 2021-ലും പ്രഖ്യാപിച്ചിട്ടുള്ളതാണോ; എങ്കിൽ ഈ പ്രഖ്യാപനം നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ?
1809.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡലങ്ങളിലെ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോകളുടെ പ്രവര്‍ത്തനവും സര്‍വ്വീസ് ഓപ്പറേഷനും സംബന്ധിച്ച് അവലോകന യോഗം വിളിക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ.മാര്‍ നല്‍കുന്ന കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ കഴിഞ്ഞ ആറുമാസക്കാലയളവില്‍ ഏതൊക്കെ എം.എല്‍.എ.മാരാണ് ഇക്കാര്യമുന്നയിച്ച് കത്ത് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ആവശ്യപ്പെട്ടവരില്‍ ഏതൊക്കെ അംഗങ്ങളുടെ നിയോജക മണ്ഡലങ്ങളില്‍ അവലോകന യോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
പത്തനാപുരം നിയോജക മണ്ഡലത്തിലെ സര്‍വ്വീസ് ഓപ്പറേഷന്‍ സംബന്ധിച്ച് അവലോകന യോഗം നടത്തുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ നല്‍കിയ കത്തിന്മേല്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1810.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. വാടകക്കെടുത്ത് സർവ്വീസ് നടത്തിയ ഇലക്ട്രിക് ബസ്സുകൾ ലാഭകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി. യ്ക്ക് ആകെ എത്ര സൂപ്പർ ക്ലാസ് സർവ്വീസ് ബസ്സുകളുണ്ടെന്നും ഇവയിൽ എത്രയെണ്ണം നിലവിൽ സർവ്വീസ് നടത്തുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി. പുതിയ ബസ്സുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എത്ര ബസ്സുകളാണ് പുതുതായി വാങ്ങുന്നത്; നിലവിലുള്ള ബസ്സുകൾ സർവ്വീസ് നടത്താൻ കഴിയാതിരിക്കുന്ന സാഹചര്യമുണ്ടോ; ഇല്ലെങ്കില്‍ പുതിയവ വാങ്ങേണ്ട സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
1811.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ്-മംഗലാപുരം റൂട്ടിലെ കെ.എസ്ആർ.ടി.സി. ബസ്സുകളിൽ കൺസെഷൻ ലഭിക്കാത്തതിനാൽ മംഗലാപുരത്ത് പഠിക്കുന്നത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റൂട്ടിൽ കൺസെഷൻ അനുവദിക്കുന്നതിന് നിലവിൽ എന്ത് തടസ്സമാണുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
കർണ്ണാടക ബസ്സുകളിൽ കൺസെഷൻ ലഭിക്കുന്നതിനാൽ രാവിലെ 7 മുതൽ 8.30 വരെയും വൈകുന്നേരം 4 മുതൽ 6 വരെയും പ്രസ്തുത റൂട്ടിൽ കർണാടക ബസ്സുകള്‍ സർവ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത റൂട്ടിൽ കൺസെഷൻ അനുവദിക്കുന്നതിന് നടപടി കൈക്കൊള്ളുമോ?
1812.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യില്‍ കമ്പ്യൂട്ടര്‍വത്കരണവും ഇ-ഗവേണന്‍സും നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
വർക്ക്ഷോപ്പുകളുടെയും ഗ്യാരേജുകളുടെയും ആധുനികവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്; വിശദീകരിക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യുടെ 30 പ്രധാന ഡിപ്പോകള്‍ സ്മാര്‍ട്ട് സ്റ്റേഷനുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
1813.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. വര്‍ക്ക് ഷോപ്പുകളുടെ പുന:ക്രമീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ കോമണ്‍പൂളിലേക്ക് വിന്യസിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഡിപ്പോകള്‍, സബ് ഡിപ്പോകള്‍ എന്നിവിടങ്ങളിൽ നിന്നും ജീവനക്കാരെ വിടുതല്‍ ചെയ്യുമ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ തടസ്സം കൂടാതെ ഓപ്പറേറ്റ് ചെയ്യുന്നതിന് സ്വീകരിച്ചിരിക്കുന്ന ക്രമീകരണങ്ങൾ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രതിമാസ മെയിന്റനൻസിന് വേണ്ടി എല്ലാ ഡിപ്പോ, സബ് ഡിപ്പോകളില്‍ നിന്നും ജില്ലാ കോമണ്‍ പൂളിലെ വര്‍ക്ക്ഷോപ്പുകളിലേക്ക് ഓരോ മാസവും എത്ര കിലോമീറ്റര്‍ ദൂരമാണ് ബസ്സുകള്‍ ഡെഡ് സര്‍വ്വീസായി ഓടിക്കേണ്ടി വരുന്നതെന്ന് അറിയിക്കാമോ?
1814.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കെ.എസ്. ആർ.ടി.സി. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമാണ നടപടികൾ പാതിവഴിയിൽ നിലച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2021 ഡിസംബർ 31-നകം എല്ലാം പണികളും പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാമെന്ന 2021 ജൂണിൽ ചേർന്ന മന്ത്രിതല യോഗത്തിലെ തീരുമാനം നടാപ്പാക്കാനാകാത്ത സാഹചര്യത്തിൽ എന്തെല്ലാം തുടർനടപടികളാണ് വകുപ്പ് തലത്തിൽ സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ;
( സി )
ഇനിയും പൂർത്തീകരിക്കാനുള്ള ജോലികൾ എന്തെല്ലാമാണ്; കരാറുകാരന് നൽകാനുള്ള മുഴുവൻ കുടിശ്ശികയും വിതരണം ചെയ്തിട്ടുണ്ടോ;
( ഡി )
പ്രവൃത്തി ആരംഭിച്ച് ആറര വർഷം പിന്നിട്ട സാഹചര്യത്തിൽ കാലതാമസം കൂടാതെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് എത്രയും വേഗം പണികൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകുമോ ?
1815.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന് മുമ്പ് മൂന്നാര്‍ കെ.എസ്‌.ആർ.ടി.സി. ഡിപ്പോയില്‍ നിന്നും നടത്തിയിരുന്ന ബസ് സര്‍വ്വീസുകളുടെ എണ്ണം അറിയിക്കാമോ;
( ബി )
കോവിഡ് കാലയളവില്‍ പ്രസ്തുത ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസുകളുടെ എണ്ണം ലഭ്യമാക്കുമോ; നിര്‍ത്തലാക്കിയവയില്‍ ഇപ്പോള്‍ പുനരാരംഭിച്ച സര്‍വ്വീസുകളുടെ എണ്ണം വിശദമാക്കാമോ;
( സി )
കോവിഡ് കാലയളവില്‍ നിര്‍ത്തലാക്കിയ റൂട്ടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; നിര്‍ത്തലാക്കിയവയില്‍ പുനരാരംഭിച്ച റൂട്ടുകള്‍ ഏതൊക്കെയന്ന് വിശദമാക്കാമോ;
( ഡി )
പുനരാരംഭിക്കാത്ത സര്‍വ്വീസ് റൂട്ടുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1816.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ എന്ന് ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
മഞ്ചേരിയിലെ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻമാസ്റ്റർ ഓഫീസ് എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1817.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ ഒറ്റപ്പാലം നഗരസഭയുടെ കീഴിലുള്ള ബസ്‍ സ്റ്റാന്റിന്റെ ഒരു ഭാഗം പ്രയോജനപ്പെടുത്തി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1818.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ തിരുവനന്തപുരം- കോഴിക്കോട് ബൈപാസ് റൈഡര്‍ സര്‍വ്വീസിന്റെ ഭാഗമായി കോട്ടക്കല്‍ മണ്ഡലത്തിലെ ചെനക്കലില്‍ ഫീഡര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1819.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടത്വ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ നവീകരണത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഡിപ്പോയിലെ മെക്കാനിക്കുകളെ തിരുവല്ലയിലേക്ക് മാറ്റിയ നടപടി പുനപരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
ഇവിടെ നിന്നും റദ്ദുചെയ്ത സ്റ്റേ സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1820.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥലവും ഫണ്ടും ലഭ്യമായിട്ടും തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മ്മാണമാരംഭിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനും നിര്‍മ്മാണം ആരംഭിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1821.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ നെടുങ്കണ്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്ററിന് പഞ്ചായത്ത് സ്ഥലം വാങ്ങി നല്‍കിയിട്ടുണ്ടോ;
( ബി )
ഇവിടെ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
നെടുങ്കണ്ടത്തെ കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും കോവിഡ് കാലത്തിന് മുന്‍പ് എത്ര സര്‍വ്വീസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നതെന്നും നിലവില്‍ എത്ര സര്‍വ്വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും അറിയിക്കാമോ;
( ഡി )
കോവിഡ് കാലത്തിന് മുന്‍പ് ഇവിടെ എത്ര ജീവനക്കാര്‍ ജോലി ചെയ്തിരുന്നുവെന്നും നിലവില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെ തസ്തികകളുടെ പേര് സഹിതം വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
പഞ്ചായത്ത് സ്ഥലം വാങ്ങി നല്‍കുകയും എം.എല്‍.എ. ഫണ്ടും മറ്റും പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യുമ്പോള്‍ ഈ ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നതിനും സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും ഇടയാക്കുന്നതായി പറയപ്പെടുന്ന സാഹചര്യങ്ങള്‍ വിശദീകരിക്കാമോ?
1822.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നുള്ള എത്ര ബസ് സര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്; നിര്‍ത്തലാക്കിയ റൂട്ടുകളും സമയക്രമവും വിശദമാക്കുമോ;
( ബി )
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് പ്രസ്തുത ഡിപ്പോയില്‍ നിന്ന് നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസുകളില്‍ ഏതെങ്കിലും പുനരാരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( സി )
ഡിപ്പോയില്‍ നിന്നും നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന സര്‍വ്വീസുകളുടെ വിശദവിവരം നല്‍കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത ഡിപ്പോയില്‍ നിന്നും സ്ഥലംമാറ്റപ്പെട്ട ജീവനക്കാരുടെ വിശദാംശം നല്‍കുമോ;
( ഇ )
സ്ഥലംമാറ്റപ്പെട്ട ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്റെ കാരണം വിശദീകരിക്കുമോ?
1823.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്കും അപകടാവസ്ഥയ്ക്കും പരിഹാരമായി ഡിപ്പോയുടെ സമഗ്രവികസനത്തിനായി കിഫ്ബിയുടെ ധനസഹായത്തോടെയുള്ള പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കുന്ന നടപടിയില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; നടപടികള്‍ ത്വരിതപ്പെടുത്തി പദ്ധതി നിര്‍വഹണത്തിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1824.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നുളള എത്ര സര്‍വ്വീസുകളാണ് കോവിഡ് മൂലം നിര്‍ത്തലാക്കിയതെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പെരിന്തല്‍മണ്ണ ഡിപ്പോയില്‍ പുതുതായി ബസ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
1825.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയാേജക മണ്ഡലത്തിലെ കാരാേട്, കുളത്തൂര്‍, തിരുപുറം, അതിയന്നൂര്‍, നെയ്യാറ്റിന്‍കര നഗരസഭ എന്നീ പ്രദേശങ്ങളില്‍ യാത്രാക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. നെയ്യാറ്റിന്‍കര, പൂവ്വാര്‍, പാറശ്ശാല, കാട്ടാക്കട, വിഴിഞ്ഞം എന്നീ സ്റ്റേഷനുകളില്‍ നിന്നും 2021-22 വര്‍ഷത്തില്‍ എത്ര പുതിയ സര്‍വ്വീസുകള്‍ ആണ് ആരംഭിച്ചത് എന്ന് വിശദമാക്കാമാേ;
( ബി )
2019, 2020 വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന എത്ര ഷെഡ്യൂള്‍ ആണ് നിര്‍ത്തിവച്ചത് എന്ന് വ്യക്തമാക്കാമാേ;
( സി )
നെയ്യാറ്റിന്‍കരയില്‍ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഏതെല്ലാം തരത്തിലുള്ള നടപടികളാണ് ആവിഷ്കരിക്കുന്നത് എന്ന് വ്യക്തമാക്കാമാേ?
1826.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.02.2016 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് (ആര്‍.റ്റി.) നം.74/2016/ട്രാന്‍. പ്രകാരം ഭരണാനുമതി ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണം മുന്‍പ് തടസ്സപ്പെടുകയും നിലവില്‍ തടസ്സങ്ങള്‍ മാറുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നല്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കുന്ന റിവെെസ്ഡ് എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1827.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ നിലവിലുള്ള കെ.എസ്.ആര്‍.ടി.സി. സ‍ര്‍വ്വീസുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് നിര്‍ത്തിവച്ചിട്ടുളള സര്‍വ്വീസുകളില്‍ എത്രയെണ്ണം പുരനരാരംഭിച്ചിട്ടുണ്ടെന്നും അത് ഏതൊക്കെയാണെന്നും അറിയിക്കാമോ;
( സി )
ലോക്ക് ഡൗണ്‍ കാലത്ത് നിർത്തിവെച്ചിട്ട് ഇനിയും പുനരാരംഭിക്കാത്ത സര്‍വ്വീസുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമാ;
( ഡി )
ഇനിയും പുനരാരംഭിക്കാത്ത സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
1828.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പുതിയ ട്രാൻസ്‌പോർട്ട് ഡിപ്പോകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇതിനുവേണ്ടി ഏതൊക്ക സ്ഥലങ്ങളിലാണ് ജില്ലയിൽ പരിശോധന നടത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
നടത്തിയ പരിശോധന സംബന്ധിച്ച റിപ്പോർട്ടുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
1829.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം പ്രസ്തുത ഡിപ്പോയില്‍ നിന്നും എത്ര സര്‍വ്വീസുകള്‍ നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഈ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
1830.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രൂക്ഷമാകുന്നതിന് മുമ്പ് നിലമ്പൂര്‍ കെ.എസ്.ആർ.ടി .സി. ഡിപ്പോയില്‍ നിന്നും എത്ര സര്‍വ്വീസുകള്‍ നടത്തിയിരുന്നുവെന്നും ഇപ്പോള്‍ എത്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും ഏതെല്ലാം റൂട്ടുകളിലേക്കുള്ള സര്‍വ്വീസുകള്‍ ഇപ്പോള്‍ നടത്തുന്നില്ലായെന്ന് റൂട്ടുകളടക്കമുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; ഇതില്‍ മലയോര, ഗ്രാമീണ റൂട്ടുകള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( സി )
മലയോര മേഖലയായ ഏരുമമുണ്ടയിൽ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള തടസങ്ങള്‍ അറിയിക്കാമോ; ലാഭകരമായിരുന്ന ഈ ഗ്രാമീണ റൂട്ടില്‍ അടിയന്തിരമായി സര്‍വ്വീസ് ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
സ്വകാര്യ ബസുടമകളുമായി ഒത്തുകളിച്ചാണ് കെ.എസ്.ആർ.ടി .സി. യിലെ ചില ഉദ്യോഗസ്ഥര്‍ പല ഗ്രാമീണ റൂട്ടുകളിലെയും സര്‍വ്വീസ് അവസാനിപ്പിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പരിശോധിക്കുമോ;
( ഇ )
നിലമ്പൂര്‍ ‍ഡിപ്പോയില്‍ നിന്നും മറ്റു ഡിപ്പോകളിലേക്ക് പ്രവര്‍ത്തന സൗകര്യാര്‍ത്ഥം എന്ന പേരില്‍ എത്ര ജീവനക്കാരെയാണ് മാറ്റിയിരിക്കുന്നതെന്ന് തസ്തിക തിരിച്ച് വിവരം ലഭ്യമാക്കാമോ; പ്രസ്തുത ജീവനക്കാരെ നിലമ്പൂര്‍ ഡിപ്പോയിലേക്ക് എന്നത്തേക്ക് തിരികെ നിയമിക്കാനാവുമെന്ന് അറിയിക്കാമോ;
( എഫ് )
നിലമ്പൂര്‍ ഡിപ്പോയില്‍ അനുവദിച്ച ബസുകളില്‍ നിന്നും എത്ര ബസുകളാണ് മറ്റ് ഡിപ്പോകളിലേക്ക് നല്‍കിയിട്ടുള്ളതെന്നും മുന്‍പ് ഏതെല്ലാം റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്നതായിരുന്നു പ്രസ്തുത ബസുകള്‍ എന്നും അറിയിക്കാമോ; ഈ ബസുകള്‍ അടിയന്തിരമായി തിരികെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1831.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കോതമംഗലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുള്ള എത്ര സര്‍വ്വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്; ഇവ ഏതെല്ലാം റൂട്ടിലുള്ള സര്‍വ്വീസുകളായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വീസുകളില്‍ ഏതെല്ലാം പുനരാരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പുനരാരംഭിക്കുവാന്‍ കഴിയാത്ത സര്‍വ്വീസുകള്‍ അടിയന്തരമായി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1832.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഡിപ്പോയില്‍ ഇന്റര്‍ലോക്ക് ടെെല്‍ പാകുന്നതിനോ കോണ്‍ക്രീറ്റ് ചെയ്യുന്നതിനോ ആവശ്യമായ തുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1833.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നടത്തിയിരുന്ന ഓർഡിനറി ബസ് സര്‍വ്വീസുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് മുൻപുണ്ടായിരുന്ന മുഴുവൻ ബസ് സര്‍വ്വീസുകളും പുനരാരംഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അവ ഏതെല്ലാമെന്നും വിശദമാക്കാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിലെ ഗ്രാമപ്രദേശവാസികൾ നിലവിൽ നേരിടുന്ന യാത്രാ ദുരിതം പരിഹരിക്കുവാൻ കെ.എസ്.ആർ.ടി.സി. അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1834.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ചാല കൊയ്യോട് വഴി ചക്കരക്കൽ വരെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അറിയിപ്പ് കൂടാതെ നിർത്തലാക്കിയത് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ബസ് നിർത്തലാക്കാൻ ഉണ്ടായ സാഹചര്യം എന്താണ്; വിശദമാക്കാമോ?
1835.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പ്രദേശങ്ങളെ കാെച്ചി മെട്രാേയുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ്സുകള്‍ കാെച്ചിയുടെ ഉപഗ്രഹ നഗരമായ അരൂരിലെ തുറവൂര്‍ വരെ വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമാേ?
1836.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ സര്‍ക്കാര്‍ കോളേജ് പരിസരത്ത് കെ.എസ്.ആർ.ടി.സി. ബസ്സുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ അവിടത്തെ വിദ്യാർത്ഥികൾ ജീവനക്കാർ തുടങ്ങിയവർ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളേജ് പരിസരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോയെന്നും അതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത സ്ഥലത്ത് കെ.എസ്.ആർ. ടി.സി.ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1837.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പരിപാടിയുടെ ഭാഗമായി പൊന്നാനി ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിധിയിലുള്ള പഴയ കെട്ടിടത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; സാങ്കേതിക തടസ്സങ്ങള്‍ തീര്‍ത്ത് ആയത് നടപ്പിലാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
1838.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡ് കാലത്ത് നിർത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് ഉദ്ദേശമുണ്ടാേ;
( ബി )
കിഴക്കഞ്ചേരി-പാലക്കുഴി-പാല കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാേ;
( സി )
ഇല്ലെങ്കില്‍ ബദല്‍ ദീര്‍ഘദുര സര്‍വ്വീസ് പാലക്കുഴിയിലേക്ക് തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമാേ?
1839.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചാലക്കുടി ഡിപ്പോയില്‍ നിന്നുള്ള എത്ര ബസ് സര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ; നിര്‍ത്തലാക്കിയ റൂട്ടുകളും സമയക്രമവും വിശദമാക്കുമോ;
( ബി )
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് പ്രസ്തുത ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസുകളില്‍ ഏതെങ്കിലും പുനരാരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ചാലക്കുടി ഡിപ്പോയില്‍ നിന്നും നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന സര്‍വ്വീസുകളുടെ വിശദവിവരം നല്‍കുമോ;
( ഡി )
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ നിന്നും കൊരട്ടി നാലുകെട്ട് ഭാഗത്തേക്ക് നിര്‍ത്തലാക്കിയ എത്ര സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഇ )
നിലവില്‍ പ്രസ്തുത റൂട്ടില്‍ എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നുള്ളത് സമയക്രമം സഹിതം വിശദീകരിക്കുമോ?
1840.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലുള്ള കെ.എസ്.ആര്‍.ടി.സി. യുടെ പാലോട്, വെ‍‍ഞ്ഞാറമൂട് ഡിപ്പോകളില്‍ നിന്നും കോവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വീസുകളില്‍ പുന:സ്ഥാപിച്ചവ ഏതൊക്കെയെന്നും പുന:സ്ഥാപിക്കാത്തവയില്‍ ഏതൊക്കെ സര്‍വ്വീസുകള്‍ എന്നത്തേയ്ക്ക് പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
1841.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡ് ലാേക്ക് ഡൗണ്‍ സമയത്ത് അഴീക്കാേട് മണ്ഡലത്തില്‍ വിവിധ റൂട്ടുകളില്‍ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നിർത്തിവച്ച ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
1842.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ കരയില്‍ നിന്നും കൊച്ചി നഗരത്തിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് നാറ്റ്പാക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പഠന റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( സി )
പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ എന്നത്തേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1843.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സായി സൗജന്യ സേവനം നടത്തി വന്നിരുന്ന KL-68 7835 എന്ന നമ്പറിലുള്ള ഥാര്‍ ജീപ്പിന്റെ സേവനം മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രസ്തുത പഞ്ചായത്തില്‍ രോഗികള്‍ക്ക് മാത്രം ഉപയോഗിക്കുന്നതിനായി ടി വാഹനം ആംബുലന്‍സായി സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1844.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയിലും എം.സി. റോഡിലും പ്രധാന ജംഗ്ഷനുകളിലെ തിരക്കേറിയ സമയത്തുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് മുൻ ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പഠനത്തിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും അറിയിക്കാമോ?
1845.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിൽ 1981-ല്‍ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത സമയത്ത് വകുപ്പിലെ ആകെ ജീവനക്കാരുടെ എണ്ണം എത്രയായിരുന്നുവെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സമയത്ത് വകുപ്പിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, സീനിയർ സൂപ്രണ്ട്, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ജോയിന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ തസ്തികകളുടെ കേഡര്‍ സ്ട്രെങ്ത് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
ജോയിന്റ് ആർ.ടി.ഒ. തസ്തികയിലേക്ക് ബൈ പ്രമോഷനും, ബൈ ട്രാൻസ്ഫർ നിയമനങ്ങളും തമ്മിൽ 2:1 എന്ന റേഷ്യോ നിശ്ചയിച്ചത് എന്ത് മാനദണ്ഡപ്രകരമാണെന്ന് വിശദമാക്കുമോ?
1846.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക്ക് കാറുകള്‍ വാടകയ്ക്ക് എടുത്ത വകയില്‍ നാളിതുവരെ അനെര്‍ട്ടിന് നല്‍കിയ തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മോട്ടോര്‍ വാഹന വകുപ്പ് വാടകയ്ക്ക് എടുത്ത ഇലക്ട്രിക്ക് കാര്‍ ഒന്നിന് വിപണിയില്‍ പരമാവധി 20 ലക്ഷം രൂപ ആണെന്നിരിക്കെ 65 കാറിന് വാടക ഇനത്തില്‍ മാത്രം 31.22 കോടി രൂപ ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്ക് മറ്റുവാഹനങ്ങളെ അപേക്ഷിച്ച് പരിപാലന ചെലവ് കുറവ് ആയിരിക്കെ വാടകയ്ക്ക് എടുക്കുന്ന കാറുകളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് ലഭിക്കാത്ത സാഹചര്യത്തില്‍ ഏകദേശം 13 കോടി രൂപ ചെലവഴിച്ച് വാഹനം വാങ്ങുന്നതിന് പകരം 31.22 കോടി രൂപ വാടക നല്‍കുന്ന സാഹചര്യം പുനപരിശോധിക്കുമോ?
1847.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹനവകുപ്പില്‍ 10 വര്‍ഷത്തിലധികമായി ജോലിചെയ്തുവരുന്ന പ്രോജക്ട് സ്റ്റാഫിനെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
വകുപ്പിലെ ഏതൊക്കെ സേവനങ്ങള്‍ ഇനിയും ഓണ്‍ലൈന്‍ ആക്കാതെ അവശേഷിക്കുന്നുണ്ട്;
( സി )
എഫ്.എം.എസ്. പ്രോജക്ട് ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
വകുപ്പില്‍ ഐ.ടി. സേവനം നല്‍കിവരുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനത്തെ ഒഴിവാക്കാന്‍ ആലപ്പുഴ ആര്‍.ടി. ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
വകുപ്പില്‍ മുമ്പ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ പ്രസ്തുത ഉദ്യോഗസ്ഥന്‍ അഴിമതി നടത്തിയെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമോ;
( എഫ് )
വകുപ്പിന്റെ നിലവിലെ സേവന ദാതാവായ സി-ഡിറ്റിന് 31-12-2021 വരെ എത്ര രൂപ കുടിശിക നൽകാനുണ്ട്; വിശദമാക്കുമോ?
1848.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ നിഷേധിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിക്കുന്നതിന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ B2/429/2021/ഗതാ. തീയതി 23.11.2021-ലെ ഫയലിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് കാലത്തെ പ്രത്യേക സേവനം നിര്‍വ്വഹിക്കുന്നതിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന വാഹനങ്ങള്‍ക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1849.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീനച്ചിൽ താലൂക്കിൽ ഏറ്റവുമധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന പ്രദേശമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഒരു ആർ.ടി.ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ പുതിയ ആർ.ടി.ഓഫീസ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1850.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ വി ജോയി
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ കണ്ടം ചെയ്യണമെന്നാണ് നിയമമെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകൃത വര്‍ക്‌ഷോപ്പുകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്ന ബസ്സുകള്‍ക്ക് 5 വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാം എന്ന വ്യവസ്ഥ നിലവിലുണ്ടോ;
( ബി )
അത്തരം ബസ്സുകള്‍ക്ക് ഫിറ്റ്നെസ് ടെസ്റ്റിന് മുന്നോടിയായി വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകൃത വര്‍ക്‌ഷോപ്പ് കേരളത്തില്‍ ഇല്ലാത്തത് ബസ്സുടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് ഇത്തരത്തിലുളള വര്‍ക്‌ഷോപ്പ് നിലവിലില്ലാത്തതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ ബസ്സുടമകള്‍ക്ക് കഴിയുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
1851.
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ.കെ.രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ. വെഹിക്കിൾ പോളിസി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന നികുതിയില്‍ ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ;
( ഡി )
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകാമോ;
( ഇ )
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
1852.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓട്ടോറിക്ഷകള്‍ വില കുറച്ച് തവണ വ്യവസ്ഥയില്‍ വിതരണം ചെയ്യുവാന്‍ സംസ്ഥാന ഗതാഗത വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇതിലേക്കായി ഏതെങ്കിലും തരത്തിലുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ഗതാഗത വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമങ്ങളിലും നികുതി നിയമങ്ങളിലും ഏതെല്ലാം തരത്തിലുള്ള ഇളവുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ?
1853.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.ടി. ഓഫീസുകളില്‍ ഇടനിലക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തി ഓണ്‍ലൈന്‍ വാഹന രജിസ്ട്രേഷന്‍ അവതാളത്തിലാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാൻ നടപടി സ്വീകരിക്കുമോ;
( ബി )
വാഹന രജിസ്ട്രേഷന് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത് നടപ്പിലാക്കാത്തത് മൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തുമോ; ചില അപേക്ഷകളിന്മേൽ വേഗത്തില്‍ രജിസ്ട്രേഷന്‍ അനുവദിക്കപ്പെടുമ്പോള്‍ മറ്റുള്ളവയുടെ കാര്യത്തില്‍ ആഴ്ചകളെടുക്കുന്ന സ്ഥിതിവിശേഷത്തിന് പരിഹാരം കാണുമോ;
( സി )
വാഹന രജിസ്ട്രേഷന് ആധാര്‍ നിർബന്ധമാക്കുമോ; ആധാര്‍ തിരിച്ചറിയല്‍ രേഖയായി കണക്കാക്കുമോ; ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ തന്നെ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ?
1854.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്കില്‍ ജോയിന്റ് ആര്‍.ടി.ഒ. ഓഫീസ് ഇല്ലായെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് ആരംഭിക്കണം എന്ന നിവേദനം ലഭിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
1855.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായ രീതിയില്‍ കൈക്കൂലി വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലി ചോദിച്ചു വാങ്ങുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മതിയായ പരിശോധന കൂടാതെ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റ് കടത്തി വിടുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത ചെക്ക് പോസ്റ്റുകളിലെ ക്രമക്കേടുകള്‍ തടയുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1856.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഏത് രീതിയിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക വിദ്യ ഇത്രകണ്ട് വികാസം പ്രാപിച്ച ഈ കാലഘട്ടത്തിലും വെറുമൊരു കാര്‍ഡ് രൂപത്തില്‍ ലെെസന്‍സ് നല്‍കുന്നതിന് പകരം സ്മാര്‍ട്ട് കാര്‍ഡായി ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വെളിപ്പെടുത്തുമോ;
( സി )
ഇല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡായി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1857.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പ്രകാരം റോഡുകളില്‍ പുതുതായി രേഖപ്പെടുത്തിയ അടയാളങ്ങള്‍ ഡ്രൈവിങ്ങ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ;
( ബി )
പ്രസ്തുത വിഷയം ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യാവലിയില്‍ 2022 ഏപ്രില്‍ മുതല്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
1858.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് വാഹന ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( ബി )
റോഡ് നികുതി പിരിച്ചെടുക്കാന്‍ ഫൈനും അനുബന്ധ പിഴകളും ഏര്‍പ്പെടുത്തിയതുമൂലം വാഹന ഉടമകള്‍ക്കുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മാര്‍ച്ച് 31 വരെയുള്ള അവസാനപാദ റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കാനും ഫൈനും മറ്റ് പിഴയും ഒഴിവാക്കി നികുതി ഗഡുക്കളായി അടയ്ക്കാനുമുള്ള ടൂറിസ്റ്റ് ബസ് ഉടമകളുടെ അദ്യര്‍ത്ഥനയില്‍ സഹായകരമായ നടപടികള്‍ ഉണ്ടാവുമോ; വിശദമാക്കാമോ?
1859.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായ വാഹനങ്ങള്‍ക്ക് പുക നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഏതെല്ലാം മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി ഓരോ വാഹനത്തിനും ഈടാക്കാവുന്ന ഫീസ് നിരക്ക് എത്രയെന്ന് അറിയിക്കാമോ; സര്‍ക്കാര്‍ നിരക്കിനെക്കാള്‍ കൂടുതലായി സ്ഥാപനങ്ങള്‍ തുക ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പുക നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കേന്ദ്ര നിയമങ്ങള്‍ക്ക് വിധേയമായി ഒരു ഏകീകൃത മാനദണ്ഡം ഉറപ്പാക്കുന്നത് പരിഗണിക്കുമോ; വിശദമാക്കാമോ?
1860.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെെദ്യുത വാഹനങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടോ; വെെദ്യുത വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ എത്ര വെെദ്യുത ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണുള്ളത്; വിശദമാക്കാമോ?
1861.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുമ്പോള്‍ കേരളം സബ്സിഡി നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
1862.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പിലെ ഓപ്പറേറ്റിംഗ് & സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തി പാസ്സാക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
വകുപ്പിലെ ഒരു വിഭാഗം ജീവനക്കാരുടെ തസ്തികയുടെ പേര് കൂലി എന്നതിനുപകരം വര്‍ക്ക്‌ഷോപ്പ് അസിസ്റ്റന്റ്‌ എന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ബോട്ട്മാസ്റ്റര്‍ ലൈസന്‍സ് ലഭിക്കുന്നതില്‍ അപേക്ഷകര്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1863.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പിലെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍ ഭേദഗതിയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ;
( ബി )
ഭേദഗതിയുടെ കരട് കോപ്പി നല്‍കാമോ;
( സി )
പ്രസ്തുത ഭേദഗതി അംഗീകരിക്കുവാന്‍ കാലതാമസം വരുന്നതിനുള്ള കാരണം വിശദമാക്കാമോ?
1864.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ സ്റ്റേഷന്റെ ആസ്ഥാനമായ അയിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജല ഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസിനൊപ്പം പയ്യന്നൂര്‍ നഗരസഭയിലെ കവ്വായി കേന്ദ്രീകരിച്ച് ബോട്ട് സര്‍വ്വീസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1865.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടുകാര്‍ യാത്രാ ആവശ്യത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പഴയ ബോട്ടുകള്‍ മാറ്റി ആധുനിക രീതിയിലുള്ള യാത്രാ ബോട്ടുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
1866.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പില്‍ ട്രാഫിക് സൂപ്രണ്ട് തസ്തിക നിലവിലുണ്ടോയെന്നും പ്രസ്തുത തസ്തികയില്‍ ഇപ്പോള്‍ നിയമനം നടക്കുന്നുണ്ടോയെന്നും അറിയിക്കാമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ട്രാഫിക് സൂപ്രണ്ട് തസ്തികയില്‍ അവസാനമായി നിയമനം നടന്നത് എന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
ട്രാഫിക് സൂപ്രണ്ട് തസ്തികയില്‍ നിയമനത്തിനുള്ള യോഗ്യത എന്താണെന്നും പ്രസ്തുത യോഗ്യതയുള്ള എത്ര പേര്‍ ജലഗതാഗത വകുപ്പില്‍ ഉണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ ട്രാഫിക് സൂപ്രണ്ടിന്റെ ചാര്‍ജ് വഹിക്കുന്നത് ആരാണെന്നും അദ്ദേഹത്തിന്റെ യോഗ്യത, ഏത് തസ്തികയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത് എന്നിവ സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ?
 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.