STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*1.
ശ്രീ. പി.പി. സുമോദ്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി യു പ്രതിഭ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് അഫയേഴ്സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്സ് സൂചികയില്‍ 2016 മുതല്‍ എന്നപോലെ ഇത്തവണയും പ്രഥമ സ്ഥാനം നേടാനായിട്ടുണ്ടോ; പ്രസ്തുത സൂചികയില്‍ കേരളത്തിന് ലഭിച്ച സ്കോര്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി അറിയിക്കാമോ;
( ബി )
വിവിധ മേഖലകളിലെ ഭരണ മികവിന് സംസ്ഥാനത്തിന് പ്രസ്തുത കാലയളവില്‍ ലഭിച്ചിട്ടുള്ള പ്രധാന പുരസ്കാരങ്ങള്‍ ഏതൊക്കെയാണ്;
( സി )
പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച ആഘാതങ്ങള്‍ അതിജീവിക്കുന്നതിനും വിഭവ പരിമിതിക്കിടയിലും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സാധ്യമായിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*2.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയില്‍ എത്ര ശതമാനം നീളത്തില്‍ എംബാങ്ക്‌മെന്റുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവയുടെ ഉയരവും വീതിയും എത്രയായിരിക്കുമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എംബാങ്ക്‌മെന്റുകളുടെ നിർമ്മാണത്തിനായി എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പദ്ധതിയുടെ നിർമ്മാണത്തിനാവശ്യമായ കല്ലും മണലും പാറയും എവിടെ നിന്ന് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത എംബാങ്ക്‌മെന്റുകൾ പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമോയെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*3.
ശ്രീമതി ഒ എസ് അംബിക
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ.കെ.ടി.ജലീൽ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അതിവേഗ, അര്‍ദ്ധ-അതിവേഗ പാതകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെ-റെയില്‍ മുഖേന നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സില്‍വര്‍ ലെെന്‍ പദ്ധതിയ്ക്ക് സംസ്ഥാന താല്പര്യം മുന്‍നിര്‍ത്തി സമയബന്ധിതമായി അംഗീകാരം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
അതിവേഗ, അര്‍ദ്ധ-അതിവേഗ പാതകളുടെ നേട്ടങ്ങളും കോട്ടങ്ങളും താരതമ്യം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
( ഡി )
സര്‍വ്വെക്കല്ലുകള്‍ പിഴുതെറിയുന്നതടക്കം സില്‍വര്‍ ലെെനിന് എതിരായി അക്രമ സമരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*4.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ യു.എ.ഇ. സർക്കാർ നടപ്പാക്കാനുദ്ദേശിച്ച ഭവന നിർമ്മാണ പദ്ധതി സ്വകാര്യ ഏജൻസി മുഖേന നടത്തുന്ന രീതിയിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണെന്ന വെളിപ്പെടുത്തൽ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സർക്കാർ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ ഇപ്രകാരം അഴിമതി നടത്തുന്നതിന് അവസരമൊരുക്കിയതിലൂടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ദുരിതബാധിതരായ ജനങ്ങളുടെ പേരിൽ സമാഹരിച്ച പണം തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം ഉന്നയിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ അന്വേഷണം പ്രഖ്യാപിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ചേർന്ന് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിക്ക് കളമൊരുക്കിയതായുള്ള പ്രതിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*5.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ദേശീയ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികളുണ്ടാകുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിപണി ഇടപെടൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിലക്കയറ്റം പ്രതിരോധിക്കാനുള്ള വിപണി ഇടപെടലുകളുടെ ഭാഗമായി സപ്ലൈകോയുടെ പ്രവര്‍ത്തനം പരിഷ്കരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അവശ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് കൂടുതൽ ഓൺലൈൻ സേവനങ്ങൾ നൽകാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*6.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുവാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വിവിധ കാരണങ്ങളാല്‍ അടച്ചുപൂട്ടിയ റേഷന്‍ കടകള്‍ അടിയന്തരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാന്‍ നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?
*7.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. അശാസ്ത്രീയമാണെന്നും കോട്ടയത്തിന് ശേഷമുള്ള അലൈൻമെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഡി.പി.ആർ. ൽ ഉള്‍പ്പെട്ടിട്ടില്ല എന്നുമുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഡി.പി.ആർ. ലെ അലൈൻമെന്റ് ഡ്രോയിങ്ങിൽ 115 കി. മീ. ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത് വസ്തുതയാണോ;
( സി )
എങ്കില്‍ 115 മുതൽ 530കി. മീ. വരെയുള്ള ദൂരത്തിന്റെ ഡ്രോയിങ് ഡി.പി.ആർ. ൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
സിൽവർ ലൈൻ പദ്ധതിയുടെ ടെക്‌നോ-ഇക്കണോമിക് ഫീസിബിലിറ്റി സംബന്ധിച്ച് പഠനങ്ങൾ ഡി.പി.ആർ. ൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ., കെ-റെയിൽ അധികൃതർ പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ നൽകാമോ?
*8.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയില്‍ പദ്ധതി സംബന്ധിച്ച് ജനങ്ങളില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഇതുസംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ദ്രുത പരിസ്ഥിതി ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
( സി )
പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരുത്തിയ തുകയുടെ എത്ര ശതമാനം നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഫണ്ട് വിദേശ നിക്ഷേപമായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ഇ )
പദ്ധതിയുടെ റൂട്ട് അന്തിമമായി തീരുമാനിച്ചിട്ടുണ്ടോ; ഭൂമി ഏറ്റെടുക്കുന്നതിനായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
*9.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവയ്പ്പും സ്വകാര്യമേഖലയ്ക്ക് കൈമാറുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ലീഗൽ മെട്രോളജി വകുപ്പിനെ നിർവീര്യമാക്കുന്നതാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത തീരുമാനം സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തിൽ വലിയ കുറവ് വരുത്തുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത തീരുമാനം ഉപഭോക്താക്കൾക്ക് അളവ് തൂക്കങ്ങളിൽ ഉണ്ടായിരുന്ന സർക്കാർ ഗ്യാരണ്ടി ഇല്ലാതാക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*10.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയ്ക്കും വികാസത്തിനുമായി സർക്കാർ സ്വീകരിച്ച പ്രധാന നടപടികൾ വെളിപ്പെടുത്താമോ;
( ബി )
കോഡിംഗ്, റോബോട്ടിക്സ്, നിർമ്മിതബുദ്ധി, മെഷീൻ ലേണിങ്, ബിഗ് ഡേറ്റ തുടങ്ങിയ മേഖലകളിൽ കേരളത്തിൽ സ്റ്റാർട്ടപ്പുകള്‍ തുറന്നിട്ടുണ്ടോ; ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ സംരംഭകത്വ സാങ്കേതിക പരിജ്ഞാനശേഷി വികസിപ്പിച്ച് വനിതകളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സ്റ്റാർട്ടപ്പുകള്‍ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുവാനും നിക്ഷേപം ആകർഷിക്കാനും കൂടുതൽ സഹായം നൽകാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*11.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതങ്ങളും പോലുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള പ്രത്യേക നടപടികള്‍ എന്തെല്ലാമാണ്;
( ബി )
ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി അവരെ ശക്തമായ നിരീക്ഷണത്തിലാക്കുന്നതിന് ആരംഭിച്ച ഓപ്പറേഷന്‍ കാവല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സംസ്ഥാന പോലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
കുറ്റക‍ൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ജനകീയ സഹകരണം ഉറപ്പു വരുത്തുന്ന ജനമൈത്രി പോലീസ് സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടിയുണ്ടാകുമോ?
*12.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം നൗഷാദ്
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളെല്ലാം എ.ടി.എം. കാര്‍ഡ് മാതൃകയിലുള്ള സ്മാര്‍ട് കാര്‍ഡുകളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുകൊണ്ടുണ്ടാകാനിടയുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ റേഷന്‍ വിതരണ സംവിധാനം സുതാര്യവും അഴിമതിരഹിതവും കാര്യക്ഷമവുമാണെന്നുറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;
( സി )
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ട് നിരീക്ഷിച്ച് ഇടപെടാന്‍ വകുപ്പു മന്ത്രിയുടെ ഓഫീസില്‍ മോണിറ്ററിംഗ് സെല്‍ ആരംഭിച്ചിട്ടുണ്ടോ;
( ഡി )
റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള വിജിലന്‍സ് കമ്മിറ്റികളുടെ ഘടനയും പ്രവര്‍ത്തനരീതിയും അറിയിക്കാമോ; അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
*13.
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ധനസഹായ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപമായി പണം നല്‍കുന്നതിന് പുറമേ പ്രതിമാസ ധനസഹായം നൽകുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് പുറമേ ഇത്തരം കുട്ടികളുടെ പഠനചെലവ് വഹിക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
*14.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദവും സുതാര്യവും ആക്കുന്നതിന് ജില്ലാ തലങ്ങളില്‍ സര്‍പ്രൈസ് ഇൻസ്‌പെക്ഷൻ ടീമിനെ നിയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുവാന്‍ ഇത്തരം ടീമിനെ നിയോഗിക്കുന്നതോടൊപ്പം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും നടപടികള്‍ ഉണ്ടാകുമോ?
*15.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ എം നൗഷാദ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലെെഫ് പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത ക്യാമ്പയിനിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ചിലര്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസ്തുത പദ്ധതി നടത്തിപ്പില്‍ കാലതാമസം വരുത്തുന്നതായും അതിലൂടെ ഭവനരഹിതരായ സാധാരണക്കാരുടെ താല്പര്യങ്ങള്‍ ഹനിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സര്‍ക്കാര്‍ എപ്രകാരമാണ് നേരിടുന്നതെന്ന് വിശദമാക്കാമോ?
*16.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കമുള്ള സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ യഥാസമയം തീരുമാനം എടുക്കാന്‍ കൈക്കൂലി വാങ്ങുന്നതായും കൈക്കൂലി നല്‍കാത്തവരുടെ അപേക്ഷകളില്‍ തീരുമാനം ദീര്‍ഘിപ്പിക്കുകയോ എതിരായി തീരുമാനിക്കുകയോ ചെയ്യുന്നതായുമുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഏതെല്ലാം രീതിയിലുള്ള ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്;
( സി )
ക്രമക്കേടുകള്‍ നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*17.
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കുവാന്‍ കരാർ നല്‍കിയ കമ്പനി സമർപ്പിച്ച ഡി.പി.ആർ., കെ-റെയിൽ അധികൃതർ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഡി.പി.ആർ. ന്റെ ഭാഗമായി ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് നൽകണം എന്ന് കരാറിൽ നിഷ്കർഷിക്കുന്നുണ്ടോ; എങ്കില്‍ കേന്ദ്ര സർക്കാരിന് നൽകിയ ഡി.പി.ആർ. ന്റെ ഭാഗമായി ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സമർപ്പിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
തിരുവനന്തപുരം മുതൽ കോട്ടയം വരെ നൂറ് കിലോമീറ്ററോളം അലൈൻമെന്റിന്റെ വിശദമായ ഡ്രോയിങ് മാത്രമാണോ ഡി.പി.ആർ. ന്റെ ഭാഗമായി സമര്‍പ്പിച്ചത് എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
*18.
ശ്രീ. സജീവ് ജോസഫ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. ഏത് കമ്പനിയാണ് തയ്യാറാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിക്ക് കരാർ നൽകിയത് ഗ്ലോബൽ ടെൻഡറിലൂടെയാണോയെന്നും നാളിതുവരെ കമ്പനിക്ക് എത്ര കോടി രൂപ നൽകിയെന്നും വിശദമാക്കാമോ;
( സി )
കേന്ദ്ര സർക്കാരിന് സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. പൂർണ്ണമല്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയും ഇത് സംബന്ധിച്ച് ലോക് സഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ ഉത്തരവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
അപൂർണ്ണമായ ഡി.പി.ആർ. തയ്യാറാക്കിയ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ ഇത് സംബന്ധിച്ച കരാറിൽ വ്യവസ്ഥകളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഡി.പി.ആർ. ലെ അലൈൻമെന്റ് ഡ്രോയിങ്ങിൽ 115 കി.മീ. ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങൾ മാത്രമാണോ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
*19.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോലീസ് സേനാംഗങ്ങള്‍ക്ക് നേരെയുണ്ടായിട്ടുളള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിതമായി അകാരണമായി പോലീസിനെ ആക്രമിക്കുകയും കലാപം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത സ്ഥിതിവിശേഷം ഉണ്ടായോ എന്നും എങ്കില്‍ ആക്രമണകാരികള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ സംവിധാനങ്ങളെയോ ജനപ്രതിനിധികളെയോ അംഗീകരിക്കാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള താെഴിലാളികളായ ഗുണ്ടകളുടെയും സുരക്ഷാ ജീവനക്കാരുടെയും സഹായത്താല്‍ കിറ്റെക്സ് കമ്പനി കിഴക്കമ്പലത്ത് സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നതായി പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
*20.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഉദ്ദേശ്യ ലക്ഷ്യം വ്യക്തമാക്കാമോ; കോവിഡ് കാലത്ത് പ്രസ്തുത കോര്‍പ്പറേഷനെ കോവിഡ് അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ഏക സ്ഥാപനമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോവിഡിനെ അപേക്ഷിച്ച് മരണനിരക്ക് കൂടുതലുള്ള നിപ പോലുള്ള രോഗത്തെ പ്രതിരോധിക്കാന്‍ പി.പി.ഇ. കിറ്റ് നിര്‍മ്മിച്ച് നല്‍കിയ കമ്പനിയായ കെറോണില്‍ (Careon Healthcare Solutions) നിന്നും 2020 ജനുവരിയിൽ പി. പി.ഇ. കിറ്റ് നൽകാൻ ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ കിറ്റുകളുടെ എണ്ണവും എത്ര രൂപ നിരക്കിലാണ് പി.പി.ഇ കിറ്റ് ലഭ്യമാക്കിയതെന്നും വ്യക്തമാക്കാമോ;
( സി )
പി.പി.ഇ. കിറ്റ് വാങ്ങാന്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കെറോണിന് എന്നാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നൽകിയതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കമ്പനിയിൽ നിന്നും കൂടുതൽ പി. പി.ഇ. കിറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെട്ടിരുന്നോ;
( ഇ )
പി.പി.ഇ. കിറ്റിന്റെ ലഭ്യതക്കുറവ് മൂലം ആയത് നൽകാൻ സാധിക്കില്ലെന്ന് കെറോൺ കമ്പനി സർക്കാരിനെയോ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനെയോ അറിയിച്ചിരുന്നോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
കെറോണ്‍ കമ്പനിയിൽ നിന്നും 550 രൂപ നിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങാൻ തീരുമാനിച്ച് ദിവസങ്ങൾക്കകം 1550 രൂപ നിരക്കില്‍ സാൻ ഫാർമ എന്ന സ്ഥാപനത്തിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങാൻ തീരുമാനിച്ചിരുന്നോ; എങ്കില്‍ കാരണം വിശദമാക്കാമോ?
*21.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം മുന്നില്‍ കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നോ; വിശദമാക്കുമോ;
( ബി )
രോഗമുക്തി നേടിയവരിൽ ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതിനാൽ പോസ്റ്റ് കോവിഡ് ആരോഗ്യ പരിപാലനം ശക്തമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിർമ്മിത ബുദ്ധിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടില്‍ കേരളത്തിന്റെ കൊറോണ സേഫ് നെറ്റ്‌വർക്കിനെ പ്രശംസിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കോവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തിന്റെ ലോക ശ്രദ്ധയാകര്‍ഷിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വ്വം ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*22.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി.അൻവർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവി‍ഡ് വാക്സിനേഷന്റെ ഓരോ ഘട്ടവും പൂര്‍ത്തീകരിക്കുന്നതിനായി ശാസ്ത്രീയമായും ചിട്ടയോടുകൂടിയും നടത്തിയ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ദേശീയ ശരാശരിയേക്കാള്‍ മികച്ച വേഗത്തില്‍ ഒന്നും രണ്ടും ഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ നല്‍കുന്നത് കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച് വരുന്ന നടപടികളും അതിന്റെ നിലവിലെ പുരോഗതിയും വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വാക്സിനേഷന് ആവശ്യമായ വാക്സിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ?
*23.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം. എം. മണി
ശ്രീമതി ഒ എസ് അംബിക
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെളിനീരൊഴുക്കും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജലത്തിന്റെ ഗുണമേന്മ പരിശോധിച്ച് കളര്‍ കോഡിംഗ് ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക സംവിധാനം ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജലസ്രോതസ്സുകളിലെ ഖര, ദ്രവ മാലിന്യത്തിന്റെ തോത് മനസ്സിലാക്കി മലിനീകരണം തടയുന്നതിനാവശ്യമായ പ്രവര്‍ത്തനപദ്ധതി തയാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*24.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വാഹനപ്പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും സില്‍വര്‍ ലെെന്‍ എത്രത്തോളം പ്രയോജനപ്രദമാകാനിടയുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കഴിയുന്ന സില്‍വര്‍ ലെെന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന സാമ്പത്തിക, സാമൂഹിക നേട്ടങ്ങള്‍ എന്തെല്ലാമാണ്;
( സി )
പ്രസ്തുത പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നും പ്രളയത്തിന് കാരണമാകുമെന്നുമുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കാമോ;
( ഡി )
പദ്ധതിയെ എതിർത്ത് ഒരു കേന്ദ്ര സഹമന്ത്രിയും സംസ്ഥാനത്തെ പ്രതിപക്ഷവും നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജനപിന്തുണയോടെ പരാജയപ്പെടുത്തി സംസ്ഥാന വികസനം ത്വരിതപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനം വിപുലീകരിക്കുമോ?
*25.
ശ്രീ എം രാജഗോപാലൻ
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്ന നിലയില്‍ ലഭിച്ചിട്ടുള്ള പുരസ്കാരങ്ങള്‍ ഏതൊക്കെയാണ്;
( സി )
പോലീസ് സേനയുടെ ആത്മവിശ്വാസവും വിശ്വാസ്യതയും തകര്‍ക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പോലീസ് സേനയുടെ പ്രവര്‍ത്തന മികവ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട ഇടപെടല്‍ ഉണ്ടാകുമോ?
*26.
ശ്രീ. എ. രാജ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യഘട്ടമായ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കല്‍ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ടോ;
( ബി )
പരമദരിദ്രരായ ഒരാളും സംരക്ഷണ പദ്ധതിയില്‍ നിന്നു പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദാരിദ്ര്യ സര്‍വ്വേയില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്തി ഉള്‍പ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ;
( സി )
അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് കുടുംബാധിഷ്ഠിത മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനുവേണ്ട വിവരശേഖരണം നടത്തിയിട്ടുണ്ടോ;
( ഡി )
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നിലവിലുള്ള പദ്ധതികള്‍ ഏതെല്ലാമാണ്; ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിനനുസൃതമായി അവ പുനഃക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
*27.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. എം.വിജിന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന രാഷ്ടീയ കൊലപാതകങ്ങളും പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ടീയ ബന്ധവും അറിയിക്കാമോ;
( ബി )
ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ആരൊക്കെയെന്നും അവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ പോഷക സംഘടനയുടെയോ ഭാരവാഹിത്വം വഹിക്കുന്നവരാണോ എന്നും അറിയിക്കാമോ;
( സി )
ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് കൊലയാളികളെ ന്യായീകരിക്കും വിധത്തിൽ പത്രസമ്മേളനം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാന്‍ വിപുലമായ അന്വേഷണം നടത്തുമോ;
( ഡി )
ഇത്തരത്തില്‍ പ്രസ്താവനയാലും അഭിപ്രായ പ്രകടനം വഴിയും അസഹ്യത ഉണ്ടാക്കുകയോ കലാപം പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരുടെ മേല്‍ കേരള പോലിസ് ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം നടപടിയെടുക്കുന്ന കാര്യം പരിശോധിക്കുമോ;
( ഇ )
രാഷ്ടീയ ഭേദത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ അറിയിക്കാമോ?
*28.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പേസ് പാർക്ക് പ്രോജക്റ്റിന്റെ കൺസൾട്ടൻസി കരാറിൽ നിന്നും കെ.പി.എം.ജി. എന്ന കമ്പനിയെ മാറ്റിയിരുന്നോ; എങ്കില്‍ ഇതിന്റെ കാരണവും വിശദാംശങ്ങളും അറിയിക്കാമോ;
( ബി )
സ്പേസ് പാർക്ക് പോലെയുള്ള ഒരു പദ്ധതിക്കായി കൺസൾട്ടൻസിയെ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( സി )
സ്പേസ് പാർക്ക് പ്രോജക്റ്റിന്റെ കൺസൾട്ടൻസി കരാറുമായി ബന്ധപ്പെട്ട് ഗ്ലോബൽ ടെൻഡർ വിളിച്ചിരുന്നോ; പ്രസ്തുത ടെൻഡറിൽ ഏതൊക്കെ കമ്പനികൾ പങ്കെടുത്തു എന്നും ആർക്കാണ് കരാർ നല്‍കിയത് എന്നുമുള്ള വിശദാംശങ്ങൾ നൽകാമോ;
( ഡി )
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കോ ഐ.ടി. വകുപ്പ് സെക്രട്ടറിക്കോ കൺസൾട്ടൻസി കമ്പനികളെ മാറ്റാനുള്ള അധികാരം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
യു.എ.ഇ. കോൺസുലേറ്റ് ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയെ സ്പേസ് പാർക്ക് പ്രോജക്റ്റിൽ നിയമിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് കെ.പി.എം.ജി. ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പ്രസ്തുത കമ്പനിയെ സ്പേസ് പാർക്ക് പ്രോജക്റ്റിന്റെ കൺസൾട്ടൻസി കരാറിൽ നിന്നും മാറ്റിയത് എന്ന വെളിപ്പെടുത്തൽ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?
*29.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 781 കോടിയോളം രൂപയുടെ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും മരുന്നുകളും കെ.എം.എസ്.സി.എല്‍. മുഖേന വാങ്ങിയതില്‍ ക്രമക്കേട് നടന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
2020 മുതല്‍ ഇപ്രകാരം സാധനങ്ങള്‍ വാങ്ങിയതില്‍ ഖജനാവിനുണ്ടായതായി പറയപ്പെടുന്ന നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ബന്ധപ്പെട്ടവരില്‍ നിന്നും പ്രസ്തുത തുക ഈടാക്കുകയും മറ്റ് ക്രിമിനല്‍ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
കുറ്റക്കാരായവരെ കണ്ടെത്തുന്നതിനായി വിജിലന്‍സ് അന്വേഷണം നടത്താൻ തയ്യാറാകുമോ; വ്യക്തമാക്കുമോ ?
*30.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കുന്ന എംബാങ്ക്മെന്റുകൾ മഴക്കാലത്തും പ്രളയകാലത്തും പ്രളയത്തിന് ആക്കം കൂട്ടും എന്ന ഡി.പി.ആര്‍.-ലെ പരാമർശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സില്‍വര്‍ ലൈന്‍ കോറിഡോര്‍ തന്നെ വെള്ളം നിറഞ്ഞ് ഡാം പോലെയാകുമോയെന്ന് ഡി.പി.ആര്‍. ല്‍ ആശങ്കയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
സിൽവർ ലൈൻ പദ്ധതിയുടെ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ടില്‍ ജലശാസ്ത്രപരമായി അതീവ ലോലമായ 164 പ്രദേശങ്ങളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മേഖലകളിൽ ഉണ്ടാകാനിടയുള്ള മൈക്രോ ഫ്ലഡിങ്, സോയില്‍ പൈപ്പിങ് അടക്കമുള്ള പ്രതിഭാസങ്ങള്‍ തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.