STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*91.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയില്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ പ്രധാന കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനായി പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ;
( സി )
ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും എന്തെല്ലാം പ്രചരണ പരിപാടികളാണ് വിഭാവനം ചെയ്യുന്നതെന്ന് വിശദമാക്കുമോ?
*92.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി. മമ്മിക്കുട്ടി
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ താെഴിലിടങ്ങളില്‍ ജാേലി ചെയ്ത് വരുന്ന ഇതര സംസ്ഥാന താെഴിലാളികളുടെ എണ്ണം സംബന്ധിച്ച വിശദാംശം ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും താെഴിലാളികളെന്ന വ്യാജേന കാെടും കുറ്റവാളികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ വ്യക്തമാക്കുമാേ;
( സി )
ഇതര സംസ്ഥാന താെഴിലാളികളുടെ വിവരശേഖരണത്തിനും മറ്റുമായി താെഴില്‍ വകുപ്പ് പ്രഖ്യാപിച്ച അതിഥി ആപ്പ് സജ്ജമായിട്ടുണ്ടാേ എന്ന് വ്യക്തമാക്കാമാേ; ഇതിന്റെ ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
ഇതര സംസ്ഥാന താെഴിലാളികള്‍ക്ക് ആരാേഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആവാസ് പദ്ധതിയുടെ വിവര ശേഖരണം പൂര്‍ത്തിയായിട്ടുണ്ടാേ; വിശദമാക്കാമാേ?
*93.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികളുടെ ഏകോപനത്തിനും സമയബന്ധിതമായ അവലോകനത്തിനുമായി പുതിയതായി രൂപീകരിച്ചിട്ടുള്ള കോണ്‍സ്റ്റിറ്റ്യുവന്‍സി മോണിറ്ററിംഗ് ടീമിന്റെ ഘടനയും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;
( ബി )
സ്റ്റേറ്റ് ഹൈവേയുടെ അധീനതയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം റോഡുകളും ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തതിനെ തുടർന്ന് ദേശീയപാത വിഭാഗത്തില്‍ ജോലിഭാരം തീരെ കുറവായ സാഹചര്യത്തിൽ പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പൊതുമരാമത്ത് വകുപ്പില്‍ പുനര്‍വിന്യസിപ്പിച്ച് വകുപ്പിനെ കൂടുതല്‍ കാര്യക്ഷമവും പ്രവര്‍ത്തന സജ്ജവുമാക്കുവാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
*94.
ശ്രീ ഒ . ആർ. കേളു
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വ്വെ നടപടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഡിജിറ്റല്‍ റീസര്‍വ്വെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍വ്വെ ഓഫ് ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നോ; എങ്കില്‍ പ്രതികരണം എന്തായിരുന്നുവെന്ന് വിശദമാക്കുമോ;
( സി )
ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തിയാകുന്നതിലൂടെ സര്‍വ്വെ, റവന്യൂ, രജിസ്ട്രേഷന്‍ മേഖലകളില്‍ ഉണ്ടാകുമെന്ന് വിലയിരുത്തിയിട്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
*95.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസ്സുകളിലെ പരീക്ഷകളിലെ ചോദ്യങ്ങൾ എഴുപത് ശതമാനം മാത്രം ഫോക്കസ് ഏരിയയിൽ നിന്നും ബാക്കി മുപ്പത് ശതമാനം ചോദ്യം നോൺ ഫോക്കസ് ഏരിയയിൽ നിന്നും ആക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനം വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടുണ്ടോ എന്നും നോൺ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾക്ക് ചോയ്സ് കുറച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിന് സമാനമായി ക്ലാസുകൾ ഓൺലൈൻ ആയി തുടരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസ്സുകളിലെ പരീക്ഷകളിലെ ചോദ്യങ്ങളുടെ ഘടനയിൽ മാത്രം മാറ്റം വരുത്തുന്നതിന്റെ കാരണം വിശദമാക്കാമോ?
*96.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോളജ് ഇക്കോണമി മിഷന്‍ രൂപീകരിച്ച് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന്റെ നയത്തിനനുസൃതമാകുന്ന വിധം പുതിയ അറിവ് നയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ വിശദമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഫലമായി ഒന്‍പത് ലക്ഷത്തോളം ഒഴിവുകള്‍ കേന്ദ്ര സര്‍വ്വീസില്‍ നികത്താതിരിക്കുകയും പൊതുമേഖല സ്വകാര്യവല്‍കരിക്കുകയും ചെയ്യുന്നത് അഭ്യസ്തവിദ്യരുടെ തൊഴില്‍ മോഹങ്ങള്‍ക്ക് ആഘാതമേല്പിച്ചിരിക്കുന്നതിനാല്‍ സാര്‍വ്വ ദേശീയ താെഴില്‍ കമ്പോളത്തിലെ അവസരങ്ങള്‍ പ്രാപ്യമാകും വിധം തൊഴിലിടങ്ങള്‍ക്ക് അനുയോജ്യമായ സോഫ്റ്റ് സ്കില്‍സും തൊഴില്‍ നെെപുണ്യശേഷിയും വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വ്യക്തി സവിശേഷതക്കനുരൂപമായി വിദ്യാഭ്യാസവും നെെപുണ്യ ശേഷിയും ആര്‍ജ്ജിച്ച് ആഗോള തൊഴില്‍ കമ്പോളത്തില്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തി സവിശേഷതക്കനുസരിച്ച് അനുയോജ്യമായ കരിയര്‍ തിരഞ്ഞെടുക്കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് കരിയര്‍ പ്ലാനിംഗിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമോ?
*97.
ശ്രീമതി കാനത്തില്‍ ജമീല
ഡോ.കെ.ടി.ജലീൽ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -2016 കാലഘട്ടത്തിൽ നടപ്പാക്കാതെ മാറ്റിവെച്ചിരുന്ന ദേശീയപാത വികസനത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഭാരത് മാല പരിയോജന രണ്ടാംഘട്ടത്തില്‍ ഏതെല്ലാം റോഡുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;
( ഡി )
കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്നുറപ്പ് വരുത്തുന്നതിന് ലെയ്സണിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
*98.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് സംവിധാനം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സംവിധാനത്തിലൂടെ ഏതെല്ലാം മേഖലയിലുള്ള റോഡുകളാണ് പുനർനിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സംവിധാനത്തിലൂടെ ടെൻഡർ നടപടി പൂർത്തീകരിക്കുന്ന റോഡുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ നിശ്ചിത കാലത്തേക്ക് കരാറുകാർ തന്നെ നടപ്പിലാക്കുമോ; വിശദമാക്കുമോ;
( ഡി )
ഇത്തരം സംവിധാനത്തിലൂടെ നിർമ്മിക്കപ്പെടുന്ന റോഡുകൾക്ക് പ്രതികൂല കാലാവസ്ഥ മൂലമോ പ്രകൃതി ദുരന്തങ്ങൾ മൂലമോ നാശനഷ്ടം സംഭവിച്ചാല്‍ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതിന് കരാർ ഏറ്റെടുത്ത കമ്പനിക്ക് ഉത്തരവാദിത്തമുണ്ടോ; വിശദമാക്കുമോ?
*99.
ശ്രീ. എം. എം. മണി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം മറയാക്കി എസ്റ്റേറ്റ് ലയങ്ങളുടെ പുനരുദ്ധാരണം തടസ്സപ്പെടുത്തുന്ന മാനേജ്മെന്റ് നടപടികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടും കെട്ടിടങ്ങളുടെ നവീകരണം നടത്താന്‍ മാനേജ്മെന്റ് തയ്യാറാകാത്തത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
എസ്റ്റേറ്റുകളുടെ ഭാഗമായി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനോ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ തടസ്സം ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
*100.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ സർവ്വെ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടികൾ പൂർത്തീകരിക്കുന്നതോടെ ജനങ്ങൾക്ക് എന്തെല്ലാം സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ഡിജിറ്റൽ സർവ്വെയിലൂടെ തയ്യാറാക്കുന്ന വിവരങ്ങൾ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് അറിയിക്കാമോ;
( ഡി )
ഡിജിറ്റൽ സർവ്വെയുടെ ഭാഗമായി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച് പ്രത്യേക രേഖപ്പെടുത്തലുകൾ നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*101.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളുടെ പ്രവർത്തനവും സേവനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാർ അധികാരത്തിൽ വന്നതിനുശേഷം വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
വില്ലേജ് ഓഫീസുകൾ വഴി പൊതുജനങ്ങൾക്ക് സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
*102.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂപരിഷ്ക്കരണ നിയമ പ്രകാരം കെെവശം വയ്ക്കാവുന്ന പരിധിയില്‍ കവിഞ്ഞ് ഭൂമി കെെവശം വച്ചിട്ടുള്ളവരുണ്ടോ എന്ന് പരിശോധന നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
അത്തരത്തില്‍ പരിധിയില്‍ കവിഞ്ഞ് ഭൂമി കെെവശം വച്ചിട്ടുള്ളവരുണ്ടെങ്കില്‍ അവരില്‍ നിന്നും ആയത് തിരിച്ചുപിടിക്കുന്നതിനുളള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
അധിക ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ഹെെക്കോടതിയില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശം അടുത്തകാലത്ത് ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?
*103.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റപ്പണി റണ്ണിങ് കോണ്‍ട്രാക്ട് മുഖേന നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഡി.എല്‍.പി. ഇല്ലാത്ത റോഡുകള്‍ റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മെയിന്റനന്‍സ് വിംഗ് ടെണ്ടര്‍ ചെയ്തിട്ട് കരാറുകാര്‍ ഏറ്റെടുക്കാത്ത സാഹചര്യമുണ്ടോ; വിശദമാക്കാമോ;
( സി )
മെയിന്റനന്‍സ് വിഭാഗം ഇത്തരം പ്രവൃത്തികള്‍ക്ക് ചുമതലപ്പെട്ടിട്ടുള്ളതിനാല്‍ റോഡ്‌സ് സെക്ഷനുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം എപ്രകാരം നേരിടാനാണ് ഉദ്ദേശിക്കുന്നത്‌;
( ഡി )
ഡി.എല്‍.പി. ഇല്ലാത്ത റോഡുകളിൽ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി ചെയ്യുന്നതിന് കൂടുതല്‍ അംഗബലം ഏര്‍പ്പെടുത്തി മെയിന്റനന്‍സ് വിംഗിനെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
മെയിന്റനന്‍സ് വിംഗ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ ഡി.എല്‍.പി. ഇല്ലാത്ത റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ക്ക് റോഡ്‌സ് സെക്ഷനുകള്‍ക്ക് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
*104.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളുടെ അതിര്‍ത്തികള്‍ വേര്‍തിരിച്ച് കല്ലുകള്‍ സ്ഥാപിക്കുന്ന ജോലി ഒരു സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
സര്‍വ്വെ കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഈടാക്കി റവന്യൂ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ പ്രസ്തുത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍വ്വെ വിഭാഗം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( സി )
പൊതുമരാമത്ത് റോഡുകള്‍ കൈയ്യേറുന്നത് ശാശ്വതമായി തടയുന്നതിന് സര്‍വ്വെ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*105.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കാലഘട്ടത്തിനനുസരിച്ചു പരിഷ്കരിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യ മേഖലയില്‍ ഉൾപ്പെടെ ‍തൊഴിലവസരങ്ങൾ ലഭ്യമാക്കും വിധത്തിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( സി )
യുവാക്കൾക്ക് പ്രാദേശികമായി ഏർപ്പെടാൻ കഴിയുന്ന ഏതൊരു തൊഴിലും ലഭ്യമാക്കുന്നതിനുള്ള പ്രധാന സ്രോതസ്സായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെ മാറ്റുന്നതിന് നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ?
*106.
ശ്രീ കെ ആൻസലൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ ജി സ്റ്റീഫന്‍
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടത്തിവരുന്ന വിവിധ നഗര റോഡ് വികസന പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ;
( ബി )
തലസ്ഥാന നഗരത്തിന്റെയും ജില്ലയുടെയും വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള വിഴിഞ്ഞം-മംഗലപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയെ കുറിച്ച് അറിയിക്കാമോ;
( സി )
കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാമോ?
*107.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി.അൻവർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോ‍ഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് കൂടുതല്‍ റോഡുകള്‍ ബി. എം. ബി. സി. നിലവാരത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് കാലവര്‍ഷത്തെ അതിജീവിക്കാൻ തക്കവിധത്തിൽ നിര്‍മ്മാണത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും അനുയോജ്യമായ സാങ്കേതിക രീതികള്‍ പ്രയോഗിക്കുന്നതിനും നിര്‍മ്മാണത്തിലെയും അറ്റകുറ്റപ്പണിയിലെയും അഴിമതി ഉന്മൂലനം ചെയ്യുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികളിലെ അഴിമതിയും ക്രമക്കേടും തടയുന്നതിനും ജനകീയ നിരീക്ഷണം ഫലപ്രദമാക്കുന്നതിനും പ്രോജെക്ട് മാനേജ്‍മെന്റ് സിസ്റ്റം ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
*108.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടോ; പ്രവൃത്തിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത തുറമുഖത്തേക്കുളള റെയില്‍, റോഡ് കണക്ടിവിറ്റിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തുറമുഖത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ വന്‍കിടേതര തുറമുഖങ്ങളെ ഈ ശൃംഖലയില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കാന്‍ പരിപാടിയുണ്ടോയെന്ന് അറിയിക്കുമോ?
*109.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശാസ്ത്രീയമായ നിര്‍മ്മാണവും പരിപാലിക്കുന്നതിലെ വീഴ്ചയും മൂലം സംസ്ഥാനത്തെ മിക്ക റാേഡുകളും സഞ്ചാര യാേഗ്യമല്ലാതെ ശാേച്യാവസ്ഥയിലാണെന്ന ഹെെക്കാേടതിയുടെ നിരീക്ഷണം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ജല അതാേറിറ്റി പെെപ്പുകള്‍ സ്ഥാപിക്കുന്നതിനും കേബിളുകള്‍ക്ക് വേണ്ടിയും റാേഡുകള്‍ വെട്ടിമുറിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകാേപനം ഉണ്ടാക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ സ്ഥിരമായ വീഴ്ച വരുത്തുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടാേ;
( സി )
റാേഡുകളുടെ ശാേച്യാവസ്ഥയ്ക്ക് കാരണമാകാതെ അറ്റകുറ്റപണികള്‍ യഥാസമയം തീര്‍ത്ത് പരിപാലനം ഉറപ്പാക്കുന്നതിലെ വീഴ്ച പരിഹരിക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കുമാേ?
*110.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ഭൂമി തരം മാറ്റുന്നതിനായുള്ള അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത് സംബംന്ധിച്ച് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രതിബന്ധങ്ങള്‍ പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
ഭൂമി തരം മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാരുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ അവസാനിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*111.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ആന്റണി ജോൺ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡ് കാരണം സ്തംഭനാവസ്ഥയിലായ വിനോദസഞ്ചാര വ്യവസായം പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
ബുക്കിംഗ് ഡോട്ട് കോം ട്രാവല്‍ പ്ലാറ്റ്ഫോം ആഗോളാടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേയില്‍ ഇന്‍ഡ്യയിലെ ഏറ്റവും നല്ല ആതിഥേയര്‍ എന്ന ഖ്യാതി സംസ്ഥാനത്തിന് നേടാനായിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ കൂടുതലായി സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് ഓണ്‍ലെെന്‍ വഴിയും നേരിട്ടുമുളള മാര്‍ക്കറ്റിംഗ് ആകര്‍ഷകമാക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ടോ;
( സി )
കാരവന്‍ ടൂറിസം ഉള്‍പ്പെടെ എന്തെല്ലാം പുതിയ പദ്ധതികളാണ് വിനോദസഞ്ചാര വ്യവസായത്തിന്റെ വിപുലീകരണത്തിനായി ആവിഷ്കരിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
*112.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും മിഷന്‍ പി.ഡബ‍്ല്യൂ.ഡി. എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നൂറ്റി നാല്‍പ്പത് നിയോജകമണ്ഡലങ്ങളിലേയും റോഡുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കുമെന്ന പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ; റോഡുകളില്‍ ഡി.എല്‍.പി. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിമര്‍ശനങ്ങളെ നേരിട്ടുകൊണ്ട് വികസനം എന്ന ലക്ഷ്യത്തിലൂന്നി ഈ സ‍ർക്കാ‍ർ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*113.
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
2024-ൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടോ; എങ്കില്‍ കരാർ പ്രകാരമുള്ള പിഴ ഈടാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
നിലവിലെ സാഹചര്യത്തിൽ പദ്ധതി ഏത് വർഷം പൂർത്തീകരിക്കുമെന്നാണ് കണക്കാക്കുന്നത്;
( ഡി )
പദ്ധതിയുടെ നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ പാതയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത റെയിൽ പാതയുടെ നിർമ്മാണം എന്നാണ് ആരംഭിച്ചതെന്നും എന്നത്തേക്ക് പൂർത്തിയാകുമെന്നും വിശദമാക്കാമോ?
*114.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയും അറ്റകുറ്റ പണിയിലെ പോരായ്മകളും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച് എം.എൽ.എ.മാർ അടക്കം പരാതി നൽകിയ സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹൈക്കോടതിയുടെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിൽ പ്രത്യേക ഭൂപ്രകൃതിയും മഴയുമാണ് അറ്റകുറ്റപ്പണിക്ക് തടസ്സമാകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദമായി ഉന്നയിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് ഏതെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിലാണോയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
ജലവിഭവ വകുപ്പ് നടത്തുന്ന പൈപ്പിടൽ പ്രവൃത്തികളാണ് റോഡുകളെ തകരാറിലാക്കുന്നതെന്ന് പി.ഡബ്ല്യൂ.ഡി. വകുപ്പിന് അഭിപ്രായമുണ്ടോ; വെട്ടിപൊളിച്ച റോഡുകളുടെ അറ്റകുറ്റ പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് റോഡുകളുടെ അറ്റകുറ്റ പണി സമയബന്ധിതമായി പൂർത്തിയാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*115.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രവീന്ദ്രന്‍ പട്ടയം എന്ന പേരില്‍ ഇടുക്കി ജില്ലയില്‍ വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങള്‍ റദ്ദ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നൽകാമോ;
( ബി )
പട്ടയം ലഭിച്ചവര്‍ക്ക് അവരുടെ കൈവശഭൂമിക്ക് ഉടമസ്ഥാവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ;
( സി )
ഇടുക്കി ജില്ലയില്‍ പട്ടയത്തിനുവേണ്ടി നല്‍കിയിട്ടുള്ള അപേക്ഷ തീര്‍പ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ശേഷിക്കുന്ന അപേക്ഷകള്‍ എത്രയാണെന്ന വിവരം ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കാമോ?
*116.
ശ്രീമതി കെ.കെ.രമ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലാളി സംഘടനകളുടെ സമരം മൂലം കേരളത്തിൽ നിരവധി സ്ഥാപനങ്ങൾ പൂട്ടുന്നതായി പറയപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രമുഖ ചുമട്ടുതൊഴിലാളി സംഘടനയുടെ സമരം മൂലം മാതമംഗലത്തെ എസ്.ആര്‍. അസോസിയേറ്റ്‌സ് എന്ന സ്ഥാപനവും മാടായി ശ്രീ പോർക്കലി സ്റ്റീൽസ് എന്ന സ്ഥാപനവും കുറച്ചുനാളത്തേക്ക് അടച്ചിടേണ്ട സാഹചര്യം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സർക്കാർ ഗൗരവമായി കാണുന്നുണ്ടോ;
( സി )
മാതമംഗലത്തും മാടായിലും നടന്ന തൊഴിൽ സമരങ്ങൾ സർക്കാർ മുൻകൈ എടുത്ത് പരിഹരിച്ച ശേഷവും പേരാമ്പ്രയിൽ സി. കെ. മെറ്റീരിയൽസ് എന്ന സ്ഥാപനം തൊഴിലാളി സമരം കാരണം പൂട്ടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
വർദ്ധിച്ചുവരുന്ന തൊഴിൽ സമരങ്ങൾ കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നുണ്ടോ;
( ഇ )
സമാനമായ സമരങ്ങൾ ഉണ്ടാകാതിരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*117.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള ഇ-ശ്രം പോര്‍ട്ടലില്‍ സംസ്ഥാനത്ത് എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവരാണ് പ്രസ്തുത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മുഴുവന്‍ തൊഴിലാളികളെയും പ്രസ്തുത പദ്ധതിയില്‍ ചേര്‍ക്കുവാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ?
*118.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കിയിരുന്നതും ജനങ്ങള്‍ക്ക് തുടരെ ആവശ്യമുള്ളതുമായ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം മറ്റുരേഖകള്‍ ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം വില്ലേജ് ഓഫീസുകളുടെ ജോലി ഭാരം ലഘൂകരിക്കും എന്നതിനാൽ ഭൂമി തരം മാറ്റലിന് ഉള്‍പ്പെടെയുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമോ;
( ബി )
റവന്യൂ ഓഫീസുകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന് വില്ലേജുതല ജനകീയ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
റവന്യൂ രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സേവനങ്ങള്‍ക്കനുസൃതമായും കാലവിളംബം ഒഴിവാക്കിയും നല്‍കാനുള്ള പദ്ധതി പൂര്‍ത്തിയായിട്ടുണ്ടോ;
( ഡി )
സ്മാര്‍ട്ട് റവന്യൂ ഓഫീസ് പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
*119.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തര്‍ സംസ്ഥാന താെഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ താെഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ ഏതാെക്കെയെന്ന് വിശദമാക്കുമാേ;
( ബി )
അതിഥി താെഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നടത്തിയിട്ടുള്ള ഇടപെടലുകള്‍ സംബന്ധിച്ച് വിശദമാക്കുമാേ;
( സി )
അസംഘടിത മേഖലയിലെ താെഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടാേ; വിശദമാക്കുമാേ?
*120.
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് ഈ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ വിശദമാക്കാമോ;
( ബി )
ഭൗതിക സൗകര്യ വികസനത്തിന് മുൻ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ;
( സി )
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ട സ്കൂളുകള്‍ കണ്ടെത്തി അവയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിപാടിയുണ്ടോ; ഇതുവരെ എത്ര സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
അക്കാദമിക ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പരിപാടികളെക്കുറിച്ച് അറിയിക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.