STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5659.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക 2021 ഡിസംബര്‍ 31 വരെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സാങ്കേതികതടസ്സങ്ങള്‍ ഉന്നയിച്ച് ചില തദ്ദേശസ്ഥാപനങ്ങള്‍ കടമുറികളുടെ വാടക ചെറുകിട വ്യാപാരികളില്‍ നിന്നും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
5660.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ്‌ നിര്‍മ്മാണ പ്രവൃത്തികളുടെ ഫയലുകളില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ഉപദേശം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
എല്ലാതരം റോഡ്‌ നിര്‍മ്മാണ പ്രവൃത്തികളുടെയും ഫയല്‍ സാങ്കേതിക വിഭാഗം കാണേണ്ടതുണ്ടോ; വ്യക്തമാക്കാമോ;
( സി )
സാങ്കേതിക വിഭാഗം കണ്ട് ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കാന്‍ ഫയല്‍ വീണ്ടും സാങ്കേതിക വിഭാഗം കാണേണ്ടതുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നിസ്സാരകാരണം ആരോപിച്ച് സാങ്കേതിക വിഭാഗം ഫയല്‍ മടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
നാദാപുരം മണ്ഡലത്തിലെ, വെള്ളക്കെട്ടുകൊണ്ട് ഉപയോഗയോഗ്യമല്ലാതായി മാറിയ പാറക്കടവ് -ചെക്ക്യാട്- പുളിയവ് റോഡുപ്രവൃത്തിയുടെ (പി.എസ്.2/130) റിവൈസ്ഡ് എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയക്കാനുള്ള കാരണം വിശദമാക്കാമോ;
( എഫ് )
പ്രസ്തുത റിവൈസ്ഡ്‌ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
5661.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത നിധി കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിശോധിക്കുന്നതിനും വ്യാജ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും തയാറാകുമോ;
( ബി )
നിധി കമ്പനികളുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
5662.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ, പൊതു/സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ-വായ്പ അനുപാതം എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
ഇത്തരം ബാങ്കുകളുടെ വായ്പ അനുപാതം അഭിവൃദ്ധിപ്പെടുത്താനുള്ള എന്തെങ്കിലും പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നുണ്ടോ;
( സി )
പ്രസ്തുത ബാങ്കുകളുടെ ഒരു യോഗം വിളിച്ചുചേര്‍ത്ത് വായ്പ നിക്ഷേപ അനുപാതം കൂട്ടാനും സംരഭകര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ വികസനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒരു കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കാമോ; വ്യക്തമാക്കാമോ?
5663.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.സി., നോണ്‍ പി.എം.സി. അക്രെഡിറ്റഡ് ഏജന്‍സികള്‍ ഏതൊക്കെയെന്നും പ്രസ്തുത ഏജന്‍സികള്‍ക്ക് ഏതൊക്കെ തരത്തിലുള്ള പ്രവൃത്തികളാണ് നിര്‍വ്വഹിക്കാന്‍ സാധിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളുടെ പ്രോജക്ടുകളും എം.എല്‍.എ.-എസ്.ഡി.എഫ്., എം.എല്‍.എ.-എ.ഡി.എസ്. പ്രോജക്ടുകളും അക്രെഡിറ്റഡ് ഏജന്‍സികളെ ഏല്‍പ്പിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അധികമായി വരുന്ന ദൈനംദിനം പ്രവൃത്തികള്‍ അക്രെഡിറ്റഡ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് സാധിക്കുമോ എന്നറിയിക്കാമോ; ഇത്തരത്തില്‍ ഏല്‍പ്പിക്കുമ്പോള്‍ പ്രവ‍ൃത്തികളുടെ മേല്‍നോട്ട ചുമതല ഏതൊക്കെ വിഭാഗങ്ങളില്‍ നിക്ഷിപ്തമായിരിക്കും എന്നറിയിക്കാമോ;
( ഡി )
പ്രവൃത്തി നേരിട്ട് ഏല്‍പ്പിക്കുന്ന അക്രെഡിറ്റഡ് ഏജന്‍സികളുടെ ഷെഡ്യൂള്‍ ഓഫ് റേറ്റ്സില്‍ (എസ്.ഒ.ആര്‍.) ടെണ്ടര്‍ നിരക്കിനേക്കാള്‍ കുറവ് വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ ലാഭമില്ലാത്ത നിരക്കില്‍ പ്രവൃത്തി നടത്തുന്നത് അക്രെഡിറ്റഡ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
5664.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22-ലെ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II, വോള്യം II-ല്‍ ക്രമനമ്പര്‍ 1212 ആയി ഇരുപത് ശതമാനം തുക അനുവദിച്ചിട്ടുള്ള മണലൂര്‍ മണ്ഡലത്തിലെ അന്നകര-കൊക്കൂര്‍-വാക-മറ്റം റോഡിന്റെ നിര്‍മ്മാണപ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഭരണാനുമതിയുടെ ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
5665.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 2015 മുതല്‍ ഓരോ വര്‍ഷവും എത്ര പേര്‍ക്ക് മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ് ആനുകൂല്യം ലഭിച്ചിട്ടുണ്ട്; ഇതിന് ഓരോ വര്‍ഷവും ചെലവായ തുക എന്നീ വിവരങ്ങള്‍ ലഭ്യമാണോ;
( ബി )
ഇതില്‍ 2015 മുതല്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് ഓരോ വര്‍ഷവും ചെലവായ തുകയും എണ്ണവും ലഭ്യമാണോ;
( സി )
ഇതിന് നല്‍കുന്ന ഭീമമായ തുക ഇവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ഇന്‍ഷുറന്‍സ് ഏജന്‍സികളെക്കൊണ്ട് ചെയ്യിക്കുന്നകാര്യം പരിഗണിക്കാമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
5666.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം കമ്പനികള്‍ എത്ര തവണ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വര്‍ദ്ധിപ്പിച്ച തുക, തീയതി എന്നിവ സഹിതം വ്യക്തമാക്കാമോ;
( ബി )
കൂട്ടിയ വില എത്ര തവണ കുറച്ചുവെന്നും ഓരോ തവണയും എത്ര രൂപയുടെ കുറവ് വരുത്തിയെന്നും തീയതി സഹിതം വ്യക്തമാക്കാമോ;
( സി )
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി. യില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയാനുളള സാഹചര്യമുണ്ടാകും എന്ന വാദത്തോട് സര്‍ക്കാരിന്റെ സമീപനമെന്താണ്;
( ഡി )
പെട്രോള്‍, ഡീസല്‍ വില അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ വാഹനങ്ങളില്‍ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5667.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി സാമൂഹ്യ സുരക്ഷ വികസനമേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലും കാര്‍ഷിക അനുബന്ധമേഖലകളിലുമുള്ള ചെലവ് മുന്‍സര്‍ക്കാരുകളെ അപേക്ഷിച്ച് എത്രശതമാനം അധികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭക്ഷ്യപൊതുവിതരണം, നെല്ല്സംഭരണം തുടങ്ങിയ അടിസ്ഥാനമേഖലകളിലെ ചിലവ് എത്ര ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5668.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ അടയ്ക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
5669.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുളള ഉത്തരവ് പിൻവലിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
5670.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കളിസ്ഥലങ്ങള്‍ ആരംഭിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ;
( ബി )
നിലവില്‍ കളിസ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
അത്തരത്തില്‍ സ്ഥലം ഏറ്റെടുത്ത് ഗ്രൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
5671.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഒരു മാസം വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണം വിശദമാക്കാമോ;
( ബി )
ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ഒരു മാസം വയനാട് ജില്ലയില്‍ എത്ര രൂപയാണ് വിതരണം ചെയ്തു വരുന്നതെന്നറിയിക്കാമോ?
5672.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സമീപന രേഖ തയ്യാറാക്കുന്നതിനും പദ്ധതി രൂപീകരണത്തിനും പ്രത്യേകമായി കര്‍മ്മ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; കര്‍മ്മ സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
കേന്ദ്രം പഞ്ചവത്സര പദ്ധതി അവസാനിപ്പിച്ചതും കേന്ദ്രാവിഷ്കൃത പദ്ധതി ചുരുക്കിയതും വിഹിത അനുപാതം മാറ്റിയതും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് ആഘാതം സൃഷ്ടിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇത് മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ബദല്‍ മാതൃക വിശദമാക്കാമോ?
5673.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് നിർത്തിവച്ചിട്ട് ആറുമാസത്തിലധികമായതിനാലും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്തും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭ്യമാക്കുന്നതിനായി മസ്റ്ററിങ് പുനരാരംഭിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കാമോ?
5674.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ 2020-21, 2021-22 വര്‍ഷത്തില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?
5675.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തുമായി ആരംഭിച്ച വന്‍കിട പദ്ധതികള്‍ ഏതൊക്കെയാണ്; ഓരോന്നിന്നും വകയിരുത്തിയതും ചെലവഴിച്ചതുമായ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ മൂലധനച്ചെലവ് കുറഞ്ഞുവരികയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏകദേശം എത്ര ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
അടിസ്ഥാന സൗകര്യ വികസനവും മൂലധനനിക്ഷേപവും ആവശ്യമുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ട സാഹചര്യത്തിലും ആവശ്യത്തിന് മൂലധനച്ചെലവ് ഉണ്ടായിട്ടില്ല എന്നതിന്റെ കാരണമെന്താണെന്നറിയിക്കാമോ;
( ഡി )
മൂലധനച്ചെലവില്‍ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടാകുന്ന കുറവിന് കാരണമാവുകയും വികസന ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ഗൗരവത്തോടെ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
5676.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ആഗസ്റ്റ് 31 വരെ സംസ്ഥാനത്തിന്റെ മൊത്തം കടം എത്രയെന്നും പ്രസ്തുത കാലയളവില്‍ ആളോഹരി കടം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും ഓരോ സാമ്പത്തിക വര്‍ഷവും ഏതെല്ലാം പൊതുമേഖല സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എത്ര തുക വാങ്ങിയിട്ടുണ്ടെന്നും ഇതിന് ഓരോ വര്‍ഷവും എത്ര തുകയാണ് പലിശയിനത്തില്‍ നല്‍കേണ്ടതെന്നും ഇതില്‍ എത്ര തുക തിരിച്ച് നല്‍കിയെന്നും ഇനി എത്ര തുകയാണ് നല്‍കാന്‍ ബാക്കിയുള്ളതെന്നും സ്ഥാപനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തുമായി വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ നിന്നും എത്ര പ്രാവശ്യം സംസ്ഥാന ട്രഷറിയിലേയ്ക്ക് തുക നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും എത്ര തുക ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര തുക തിരികെ നല്‍കിയെന്നും ഇനി എത്ര തുക നല്‍കാനുണ്ടെന്നും പലിശയിനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് എത്ര തുക നല്‍കാനുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
5677.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാമോ ;
( ബി )
2016-ന്റെ ആരംഭത്തിൽ സംസ്ഥാനത്തിന്റെ ആകെ കടം എത്രയായിരുന്നു എന്നറിയിക്കാമോ;
( സി )
2021-ന്റെ തുടക്കത്തിൽ സംസ്ഥാനത്തിന്റെ കടം എത്രയായിരുന്നു എന്നറിയിക്കാമോ;
( ഡി )
ഈ സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത എത്ര കോടി ആയിരുന്നു എന്നറിയിക്കാമോ;
( ഇ )
മുന്‍ സര്‍ക്കാരിന്റെ കാലംമുതല്‍ നാളിതുവരെ വിവിധ ഏജൻസികൾ വഴിയും ലോകബാങ്ക് മുഖേനയും സംസ്ഥാനം എടുത്ത കടം എത്രയെന്ന് ഇനം തിരിച്ച് വെളിപ്പെടുത്താമോ; ഇവയുടെ തിരിച്ചടവ് വിവരങ്ങൾ വ്യക്തമാക്കാമോ ?
5678.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കെടുതിമൂലം വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് സബ്സിഡി നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
മഴക്കെടുതിയിൽ കേടുപാട് സംഭവിച്ച വീടുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും വീട്ടുപകരണങ്ങൾ വാങ്ങുന്നതിനുമായി ഈടില്ലാതെ വായ്പ നൽകുന്നതിന് പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
5679.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അപാകത മൂലം കിഫ്ബി പദ്ധതികള്‍ നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളാണ് നിര്‍ത്തിവച്ചതെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
5680.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷികമേഖലയുമായി ബന്ധപ്പെട്ട് കിഫ്ബി മുഖേന കൂടുതൽ പദ്ധതികൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാർഷിക മേഖലയില്‍ യന്ത്രവൽക്കരണത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
മൂല്യവർദ്ധിത ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് അഗ്രോ പാർക്കുകൾ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
5681.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഭരണാനുമതി ലഭിച്ചതും ലഭിക്കാത്തതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഈ പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്താണെന്നും തുകയടക്കം വ്യക്തമാക്കാമോ;
( ബി )
കിഫ്ബിയുടെ ഭരണാനുമതി ലഭിച്ച് പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ?
5682.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബി ഫണ്ട് ഉപയോഗിച്ച് എത്ര റോഡുകളാണ് നിര്‍മ്മിച്ചുവരുന്നതെന്നും അവയ്ക്കായി എത്ര തുകയാണ് ആവശ്യമായി വരുന്നതെന്നും അറിയിക്കാമോ?
5683.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന ചെറുപ്പുളളശ്ശേരി ടൗണ്‍-നഗരവികസനം, ബൈപ്പാസ് നിര്‍മ്മാണം എന്നീ പദ്ധതികളുടെ വിശദവിവരം നല്‍കാമോ; ഈ പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന ശ്രീകൃഷ്ണപുരം - മുറിയന്‍തണ്ണി റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്നും ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
5684.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ച വെങ്ങര ആർ.ഒ.ബി. (Rail Over Bridge)യുടെ രണ്ടാം ഘട്ടത്തില്‍ വരുന്ന പാലക്കോട്-എട്ടിക്കുളം റോഡിന്റെ നിലവിലെ അവസ്ഥയെന്താണെന്നു വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ ധനാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ധനാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ;
( സി )
ഒറ്റപ്രവൃത്തിയായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പ്രസ്തുത പ്രവൃർത്തി രണ്ട് ഘട്ടങ്ങളിലായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാനുണ്ടായ കാരണമെന്താണെന്ന് വിശദമാക്കാമോ; രണ്ടാം ഘട്ടത്തില്‍ വരുന്ന പാലക്കോട്-എട്ടിക്കുളം റോഡിന്റെ ഡി.പി.ആർ. തയ്യാറാക്കാന്‍ കാലതാമസം വന്നതെന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ?
5685.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ട് മുഖേനയുള്ള പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഇനിയും പ്രവൃത്തി ആരംഭിക്കാത്തവയുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും ടെണ്ടര്‍ ചെയ്ത തീയതിയും ലഭ്യമാക്കാമോ?
5686.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കാസർഗോഡ് ജില്ലയിൽ നടത്തിയ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് എം.എൽ.എ മാർ അനുവദിച്ചിട്ടും കാസർഗോഡ് ജില്ലയിൽ തുടങ്ങാൻ സാധിക്കാത്ത പ്രവൃത്തികൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നോ; എങ്കില്‍ പ്രവൃത്തികൾ തുടങ്ങാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കാമോ?
5687.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ടെണ്ടര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് ഏതെങ്കിലും പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5688.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 വരെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എ-എ.ഡി.എസ് പ്രവൃത്തികളില്‍ സേവിംഗ്സായി എത്ര തുക ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പൊതുവിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി എം.എല്‍.എ.-എ.ഡി.എസ്. ഫണ്ടില്‍ നിന്നും കൊച്ചന്നൂര്‍ ഗവണ്‍മെന്റ് സ്കൂളിന് അനുവദിച്ച തുക ആവശ്യമായി വന്നിട്ടില്ലാത്തതിനാല്‍ പ്രസ്തുത തുകയ്ക്ക് പുതിയ ഭരണാനുമതി നല്‍കുമോ; വ്യക്തമാക്കാമോ;
( സി )
സേവിംഗ്സായി ലഭിച്ച തുകയ്ക്ക് എപ്പോള്‍ ഭരണാനുമതി നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
5689.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ പ്രാദേശിക-ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അഗ്രിക്കള്‍ച്ചറല്‍ പ്രൊസസ്സിംഗ് യൂണിറ്റ് ആരംഭിക്കാന്‍ സാധിക്കുമോ എന്ന് അറിയിക്കാമോ; എങ്കില്‍ ആയതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കാമോ;
( ബി )
ഇത്തരം യൂണിറ്റുകള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലോ, കാര്‍ഷിക വകുപ്പിന് കീഴിലോ ആരംഭിക്കുന്നതിന് എം.എല്‍.എ പ്രാദേശിക-ആസ്തി വികസന ഫണ്ട് ഉപയോഗിക്കുവാന്‍ സാധിക്കുമോ എന്ന് അറിയിക്കാമോ?
5690.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. പ്രാദേശിക-ആസ്തി വികസന ഫണ്ടുപയോഗിച്ചുകൊണ്ട് ഏതെല്ലാം മണ്ഡലങ്ങളില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; ഇതിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?
5691.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ. ആസ്തിവികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയിലൂടെ അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ?
5692.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21 വര്‍ഷത്തെ എം.എല്‍.എ.മാരുടെ പ്രത്യേക വികസനനിധിയില്‍ ബാക്കിയുള്ള തുകയും 2021-22 വര്‍ഷത്തെ തുകയും ഉപയോഗിച്ച് പ്രവൃത്തി നിര്‍ദ്ദേശിക്കുന്നതിന് ധനകാര്യവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
5693.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
08.02.2021-ലെ ജി.ഒ.(പി) 25/2021/ഫിന്‍ നമ്പര്‍ ഉത്തരവ് പ്രകാരം സംസ്ഥാന ജീവനക്കാര്‍‍ക്ക് അനുവദിച്ച ഡി.എ. കുടിശ്ശിക മുഴുവനും നല്‍കിക്കഴിഞ്ഞോ എന്ന് വ്യക്തമാക്കാമോ;
( ബി )
01.01.2021-ലും 01.07.2021-ലും ജീവനക്കാര്‍ക്ക് എത്ര ശതമാനം ഡി.എ. കുടിശ്ശികയാണ് നല്‍കുവാനുള്ളതെന്നും അത് നല്‍കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
29.06.2019-ലെ ജി.ഒ.(പി) 18/2019/എച്ച്.ഇഡിഎന്‍., 11.09.2020-ലെ ജി.ഒ.(പി) 52/2020/എച്ച്.ആന്റ് എഫ്.ഡബ്ല്യൂ.ഡി. ഉത്തരവുകള്‍ മുഖേന യു.ജി.സി./എ.ഐ.സി.റ്റി.ഇ./മെഡിക്കല്‍ സ്കീം പ്രകാരം 01.01.2016 മുതല്‍ ശമ്പളം പരിഷ്കരിച്ച അദ്ധ്യാപകര്‍ക്ക് നിലവില്‍ പതിനേഴ് ശതമാനം ഡി.എ. മാത്രമാണ് നല്‍കുന്നതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ എന്താണെന്നും അവര്‍ക്ക് 01.07.2020 മുതല്‍ പുതുക്കിയ നിരക്കിലുള്ള ഇരുപത്തിയഞ്ച് ശതമാനം ഡി.എ. അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്നും വ്യക്തമാക്കാമോ?
5694.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിൽ നിലവിൽ എത്ര ഓഫീസ് അറ്റന്‍ഡന്റുമാർ ജോലി ചെയ്യുന്നുണ്ടെന്ന കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര പേർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മറ്റു ഓഫീസുകളിൽ ജോലി ചെയ്യുന്നുവെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
മുന്‍സർക്കാരിന്റെ കാലത്ത് എത്ര ഓഫീസ് അറ്റന്‍ഡന്റുമാർ ധനകാര്യവകുപ്പിലേയ്ക്ക് ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ട്രാൻസ്ഫർ വാങ്ങി വന്നിട്ടുണ്ട്; ഉത്തരവുകളുടെ പകർപ്പുകളും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ഡി )
നിലവിൽ ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ട്രാൻസ്ഫറിനായുള്ള എത്ര പേരുടെ അപേക്ഷകൾ ധന വകുപ്പിന്റെ പരിഗണനയിൽ ഉണ്ട്; വിവരങ്ങൾ ലഭ്യമാക്കാമോ?
5695.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ. സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിൽ ജോലിചെയ്യുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ ക്ഷേമം സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ പരാതികൾ പരിഹരിക്കുവാൻ ഗ്രീവന്‍സ് സെല്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
തുടർച്ചയായി അഞ്ചുവർഷത്തിൽകൂടുതൽ ധനകാര്യ സെക്രട്ടേറിയറ്റിനുപുറത്ത് ട്രാൻസ്ഫർ/ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട എത്ര ഉദ്യോഗസ്ഥരുണ്ട്; കണക്കുകൾ ലഭ്യമാക്കുമോ;
( ഡി )
മൂന്നുവർഷത്തിനുമുകളിൽ ധനകാര്യ സെക്രട്ടേറിയറ്റിനുപുറത്ത് ട്രാൻസ്ഫർ/ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്ന എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ വനിതാജീവനക്കാരുണ്ട്‌; കണക്കുകൾ ലഭ്യമാക്കുമോ;
( ഇ )
ആരോഗ്യപരമായ പ്രശ്നങ്ങളുള്ള എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ ജീവനക്കാരെ ധനകാര്യ സെക്രട്ടേറിയറ്റില്‍നിന്നും പുറത്തുള്ള മറ്റ് ഓഫീസുകളിൽ ട്രാൻസ്ഫർ/ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത ട്രാൻസ്ഫർ/ഡെപ്യൂട്ടേഷൻ സംബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടേയോ സമുദായ സംഘടനകളുടേയോ പരാതികളെന്തെങ്കിലും ധനകാര്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോ; ആയതിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
5696.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട എത്ര ജീവനക്കാർ നാളിതുവരെ വിരമിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
വിരമിച്ച ജീവനക്കാർക്ക് പദ്ധതി പ്രകാരം ലഭിച്ച ആകെ തുക എത്രയാണെന്നും ഓരോ മാസവും ലഭിക്കുന്ന ആന്വിറ്റി തുക എത്രയാണെന്നും അറിയിക്കാമോ;
( സി )
(സി) സംസ്ഥാന സർക്കാരിന് കീഴിൽ സേവനമനുഷ്ഠിച്ചു വിരമിക്കുന്ന പങ്കാളിത്ത പെൻഷൻകാർക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ തുക സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ പക്കൽ ഉണ്ടോ എന്ന് അറിയിക്കാമോ?
എന്‍ട്രികേഡര്‍ തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യല്‍
5697.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ തസ്തികകളില്‍ പ്രമോഷന്‍ നടന്നിട്ടില്ലെങ്കിലും, എന്‍ട്രികേഡര്‍ തസ്തികകളില്‍ ഉണ്ടാകേണ്ട ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ 8/6/21 ലെ ഉത്തരവ് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക തസ്തികകളിലെ എന്‍ട്രികേഡര്‍ ആയ ഓവര്‍സിയര്‍ ഗ്രേഡ്III തസ്തികയിലെ ഇപ്രകാരമുള്ള ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( സി )
എങ്കില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ഇത്തരത്തില്‍ നിയമനം നടത്തുന്നതിനായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കുന്നില്ല എന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
( ഇ )
എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
5698.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി അടക്കമുള്ള കോടതികളില്‍ എത്തിപ്പെടുവാന്‍ ഉണ്ടായ സാഹചര്യം ഒഴിവാക്കുവാന്‍ കഴിയാത്തതിനുള്ള കാരണം വ്യക്തമാക്കാമോ?
5699.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാരിന്റെ വിഹിതം നാളിതുവരെ മുടക്കമില്ലാതെ നിക്ഷേപിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍വിഹിതം നിക്ഷേപിക്കുന്നതില്‍ മുടക്കം വന്നിട്ടുണ്ടെങ്കില്‍ ആയത് ഏത് കാല യളവിലേതാണെന്നും ഏതെല്ലാം കാറ്റഗറിയിലെ ജീവനക്കാരുടേതാണെന്നും വ്യക്തമാക്കാമോ;
( സി )
പങ്കാളിത്ത പെന്‍ഷനിലേക്ക് ജീവനക്കാരില്‍നിന്ന് പിടിക്കുന്ന തുകയും സര്‍ക്കാര്‍വിഹിതവും നിലവില്‍ എവിടെയാണ് നിക്ഷേപിക്കുന്നതെന്നും അതിന് അവലംബിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
5700.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാര്‍ക്കില്‍ നല്‍കുന്ന പരാതികളുടെ തല്‍സ്ഥിതി അറിയുന്നതിനുള്ള ലിങ്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
5701.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാര്‍ക്കിന്റെ ആഫീസില്‍ നിലവില്‍ എത്ര ജീവനക്കാരാണ് ഉള്ളതെന്ന് അറിയിക്കുമോ; ഇതില്‍ സ്ഥിരം, താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രസ്തുത ആഫീസില്‍ ഇ-മെയില്‍ മുഖാന്തരം എത്ര പരാതികള്‍ ലഭിച്ചുവെന്നും ഇതില്‍ എത്ര പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കിയെന്നും വ്യക്തമാക്കാമോ?
5702.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ പാർടൈം ജീവനക്കാർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5703.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ ബഡ്ജറ്റ് പ്രവൃത്തികൾ
5704.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2021-22 വരെയുള്ള സംസ്ഥാന ബഡ്ജറ്റുകളില്‍ ഉള്‍പ്പെടുത്തിയ കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഓരോന്നിന്റെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭ്യമായ പ്രവൃത്തികളിൽ ഇനിയും ആരംഭിക്കുവാൻ കഴിയാത്തവയുണ്ടോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5705.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെനിന്‍ രാജേന്ദ്രന്റെ ജന്മനാടായ ഊരൂട്ടമ്പലത്ത് ഭൂമി വാങ്ങി അദ്ദേഹത്തിന്റെ നാമധേയത്തില്‍ സാംസ്കാരിക കേന്ദ്രവും തീയറ്റര്‍ കോംപ്ലക്സും നിര്‍മ്മിക്കുന്നതിന് 2021-22 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
5706.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് നടത്താത്തതിനാല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡു പെന്‍ഷനുകളോ തടഞ്ഞു വെച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
മസ്റ്ററിംഗ് നടത്താന്‍ കഴിയാതെ വന്നവര്‍ക്ക് പുതുതായി മസ്റ്ററിംഗ് നടത്താന്‍ അവസരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
തടഞ്ഞുവെച്ചവരുടെ മസ്റ്ററിംഗ് പൂര്‍ത്തിയായാല്‍ കുടിശ്ശിക ഉള്‍പ്പെടെയുളള തുക വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
5707.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും കിടപ്പ് രോഗികളെയും മസ്റ്ററിംഗിന് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കുന്നതിനും അവർക്ക് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ?
5708.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവന പെന്‍ഷന്‍ വെബ്‌സൈറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നല്‍കാത്തതിലൂടെ മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനുള്ള അവസരം നിലവില്‍ സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സേവന പെന്‍ഷന്‍ വെബ്‌സൈറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അതിനുള്ള ബദല്‍ സൗകര്യം ഏര്‍പ്പെടുത്തി 2019 ഡിസംബര്‍ മുതല്‍ മുടങ്ങിക്കിടക്കുന്ന പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് എത്രയും വേഗം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
5709.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാവശ്യമായ നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുന്ന സംവിധാനത്തിന്റെ ഭാഗമായി നിര്‍മ്മാണ വസ്തുക്കളുടെ അളവുകള്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്തശേഷം പരിശോധനയ്ക്കായി നിശ്ചിത സമയം കാത്തുനില്‍ക്കേണ്ട അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരിശോധന ജില്ലാതലത്തില്‍ ക്രമീകരിച്ച് വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
നിര്‍മ്മാണ വസ്തുക്കള്‍ നിശ്ചിത സമയത്തേക്ക് കൂട്ടിയിടുന്നത് കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തെങ്കിലും ക്രമീകരണം ഏർപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( സി )
ജില്ലാതലത്തില്‍ ഗുണനിലവാര പരിശോധന സംവിധാനം നടപ്പിലാക്കുന്നതിന് തടസ്സങ്ങളുണ്ടോ എന്നറിയിക്കാമോ?
5710.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയ മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ്-പാളയം പാലം നിര്‍മ്മാണ പ്രവൃത്തിക്ക് ധനവകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയ്ക്കാണ് അംഗീകാരം നല്‍കിയതെന്ന് അറിയിക്കാമോ?
5711.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്ന വായ്പയില്‍ എത്ര കുറവ് വരുത്തിയെന്നും ആയതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന് ലഭിക്കാനുളള ജി.എസ്.ടി കുടിശ്ശിക എത്രയെന്നും ആയത് നേടിയെടുക്കാനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും വ്യക്തമാക്കാമോ?
5712.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതിയേതര വരുമാന ചോർച്ച വർദ്ധിക്കുന്നതായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് എത്രയാണെന്ന് വർഷം/മേഖല തിരിച്ച് വിശദമാക്കാമോ;
( ബി )
നികുതിയേതര വരുമാന ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കുവാൻ സഹായിക്കുന്ന റിഗ്രഷൻ അനാലിസിസ് ഉൾപ്പെടെയുള്ള സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ഉപയോഗിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രധാന കണ്ടെത്തലുകൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിനും ചോർച്ച തടയുന്നതിനും സർക്കാർ സ്വീകരിച്ച് വരുന്ന നടപടികൾ വ്യക്തമാക്കാമോ?
5713.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തികനയവും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കലും ഒപ്പം സ്വകാര്യവൽക്കരണവും സംസ്ഥാന സാമ്പത്തികമേഖലയേയും തൊഴിലാളികളേയും അതോടൊപ്പം വിവിധ ജനവിഭാഗങ്ങളെയും എത്തരത്തിൽ ബാധിക്കുമെന്നത് ധനവകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പലവിധ ദുരന്തങ്ങളാൽ സാമ്പത്തികസ്ഥിരത നഷ്ടപ്പെട്ട സംസ്ഥാനത്തിന് പ്രസ്തുത കേന്ദ്രസർക്കാർനയങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത സാഹചര്യത്തിലും ആശ്വാസ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ആയതിന്റെ പ്രവർത്തനങ്ങൾക്കായി എത്ര കേന്ദ്രസഹായം ഏതെല്ലാം മേഖല കേന്ദ്രീകരിച്ച് ആവശ്യപ്പെട്ടെന്നും ലഭ്യമായവ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
5714.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യപണമിടപാടുകാര്‍ അമിതമായ പലിശ ഈടാക്കുന്നത് നിയന്ത്രിക്കുവാന്‍ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
സ്വകാര്യ പണമിടപാടുകാരെ സംബന്ധിച്ച പരാതികൾ പരിഹരിക്കുവാൻ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
സ്വകാര്യപണമിടപാടുകാരെ നിയന്ത്രിക്കുവാൻ രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തുമോ; വിശദമാക്കാമോ?
5715.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോക്ക്ഡൗണും അടുത്തകാലത്തുണ്ടായ പ്രളയവും അതുമൂലം സംഭവിച്ച നാശനഷ്ടങ്ങളിലൂടെയുണ്ടായ ധനനഷ്ടവും ജനജീവിതത്തിലുണ്ടായ കാതലായ സാമ്പത്തിക പ്രശ്നങ്ങളും വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വിവിധമേഖലകളിലെ തൊഴിലാളികൾ എന്നിവർ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി എടുത്തിട്ടുള്ള വിവിധയിനം ലോണുകളില്‍ റിക്കവറി നോട്ടീസുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ആയതിൽ നിന്നും വിവിധ ഇനം ലോണുകൾ എടുത്തിട്ടുള്ള ചെറുകിട ഇടത്തരം മേഖലയിലെ വിവിധ വിഭാഗങ്ങളെ സഹായിക്കാനായി ഈ സർക്കാർ സ്വീകരിച്ചുവരുന്ന പ്രധാന പ്രവർത്തനങ്ങൾ വിശദമാക്കാമോ?
5716.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ക്വോര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പക്കല്‍നിന്നും വീട്ടുവാടക അലവന്‍സ് കുറവ് ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ശോചനീയാവസ്ഥയിലുള്ള സര്‍ക്കാര്‍ ക്വോര്‍ട്ടേഴ്സുകളില്‍ കഴിയുന്നവര്‍ പോലും പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കി കഴിഞ്ഞപ്പോ‌ള്‍ വലിയ തുക വീട്ടുവാടക അലവന്‍സ് നല്‍കേണ്ടതായി വരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് പുനര്‍പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
സര്‍ക്കാര്‍ ക്വോര്‍ട്ടേഴ്സുകളിലെ സൗകര്യങ്ങളും നിലവാരവും അനുസരിച്ച് വീട്ടുവാടക അലവന്‍സ് ഈടാക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കാമോ?
5717.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിലെ പരിശോധനാ വിഭാഗം 2018 മുതല്‍ നാളിതുവരെ വിവിധ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം സ്ഥാപനങ്ങളിലും/ഓഫീസുകളിലും ആണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും ആയതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( സി )
സാമ്പത്തിക ക്രമക്കേട് നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും പ്രസ്തുത തുക തിരികെ സര്‍ക്കാരിലേയ്ക്ക് ഈടാക്കിയിട്ടുണ്ടോ;
( ഡി )
തുക തിരികെ അടയ്ക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടും ആയത് പാലിക്കാത്ത സ്ഥാപനങ്ങളുടെ മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
5718.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് സംസ്ഥാനത്ത് ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് എത്ര വിദ്യാലയങ്ങള്‍ക്കാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്; പ്രസ്തുത തുകയെത്രയെന്ന് വ്യക്തമാക്കാമോ?
5719.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയാരംഭിച്ച ആലത്തൂര്‍ മണ്ഡലത്തിലെ ചുള്ളിമട പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5720.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ നിയോജകമണ്ഡലത്തിൽ കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്നും ഓരോന്നിനും വകയിരുത്തിയ തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
ഇതിൽ കിഫ്‌ബി അംഗീകരിച്ചവ, ഡി.പി.ആർ. തയ്യാറാക്കിയവ, ടെൻഡർ ചെയ്തവ, പ്രവൃത്തി ആരംഭിച്ചവ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
കിഫ്‌ബി അംഗീകരിച്ച പ്രവൃത്തികളിൽ ഇനി ആരംഭിക്കാനുള്ളവ ഏതെല്ലാമാണെന്നും ഇവ എന്ന് ആരംഭിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
5721.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ചിങ്ങനാത്ത് പാലത്തിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന് കാലതാമസം വന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാമോ;
( സി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടത്തുന്ന മുഴുവന്‍ പ്രവൃത്തികളുടെയും വിശദവിവരങ്ങള്‍ പദ്ധതി, പുരോഗതി എന്നിവ സഹിതം വ്യക്തമാക്കാമോ?
5722.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ സേവിങ്സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍, കോളേജ് തലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
നാഷണല്‍ സേവിങ്സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
5723.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരില്‍നിന്നും ഈടാക്കുന്ന കാര്‍ഷികാദായ നികുതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത നികുതി ഈടാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ (2016-17 മുതല്‍ 2020-21വരെ) സര്‍ക്കാരിന് ഈയിനത്തില്‍ ലഭിച്ച വരുമാനം എത്രയെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ?
5724.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സബ് ട്രഷറി ജില്ലാ ട്രഷറിയാക്കി ഉയര്‍ത്തണമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് നിലമ്പൂര്‍ എം.എല്‍.എ.യില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലമ്പൂര്‍ സബ് ട്രഷറി ജില്ലാ ട്രഷറിയാക്കി ഉയര്‍ത്തണമെന്ന പ്രൊപ്പോസല്‍ ട്രഷറി വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് സമര്‍പ്പിച്ചതെന്ന് അറിയിക്കുമോ; പ്രസ്തുത നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇതുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ സഹിതം നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിലമ്പൂര്‍ സബ് ട്രഷറി കെട്ടിടത്തിന്റെ ഡിസെെനില്‍ ജില്ലാ ട്രഷറിക്കു വേണ്ട സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് നിര്‍മ്മാണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കാമോ;
( ഡി )
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ തെരഞ്ഞെടുത്തിട്ടും പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
5725.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ സ്വകാര്യ വാടക കെട്ടിടങ്ങളില്‍ ഏതെങ്കിലും ട്രഷറി ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
5726.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറിയില്‍ കൂടുതല്‍ ഡെപ്പോസിറ്റ് ആകര്‍ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നറിയിക്കാമോ?
5727.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
കൂരാച്ചുണ്ട് സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഭൂമി വിട്ടുനല്‍കിയിട്ടുണ്ടോ; പ്രസ്തുത ഭൂമി ധനവകുപ്പിന് ലഭിക്കുന്നതിനായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
കൂരാച്ചുണ്ട് സബ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി ലഭിക്കുന്നതിന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5728.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളിലെ സബ് ട്രഷറികളിലെ സ്റ്റാഫ്‌ പാറ്റേണ്‍ എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഒന്നിലധികം ജൂനിയര്‍ സൂപ്രണ്ടുമാരുള്ള എത്ര സബ് ട്രഷറികളുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ; സംസ്ഥാനത്ത് ജൂനിയര്‍ സൂപ്രണ്ടില്ലാത്ത എത്ര സബ് ട്രഷറികളുണ്ടെന്നും അവ ഏതെല്ലാമെന്നും ഇതില്‍ താലൂക്ക് ആസ്ഥാനത്തുള്ള എത്ര സബ് ട്രഷറികളുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
താലൂക്ക് ആസ്ഥാനത്തുള്ള ഇരിട്ടി സബ് ട്രഷറിയില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഉള്‍പ്പെടെ മതിയായ ജീവനക്കാരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
ഇരിട്ടി സബ് ട്രഷറിയില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തിക പുതുതായി അനുവദിക്കുമോ; ഇല്ലെങ്കില്‍ ഒന്നിലധികം ജൂനിയര്‍ സൂപ്രണ്ടുമാരുള്ള സബ് ട്രഷറിയില്‍നിന്നും ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തിക പുനര്‍വിന്യാസത്തിലൂടെ ഇരിട്ടി സബ് ട്രഷറിയില്‍ അനുവദിക്കുമോ; വ്യക്തമാക്കാമോ?
5729.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ എ.ടി.എം. സൗകര്യം ഏര്‍പ്പെടുത്തുന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5730.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെന്‍ഷന്‍കാര്‍ക്കും മുതിര്‍ന്ന പൗരന്മാർക്കും ട്രഷറി സംബന്ധമായ സംശയനിവാരണത്തിന് ഒരു കോള്‍ സെന്റര്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5731.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി വില്‍പ്പന സംബന്ധിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഡിജിറ്റല്‍ കേരള ലോട്ടറി വില്‍പ്പന നടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാമൂഹ്യ മാധ്യമങ്ങളില്‍ ഡിജിറ്റല്‍ കേരള ലോട്ടറി എന്ന പേരില്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഡിജിറ്റല്‍ കേരള ലോട്ടറി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ; വ്യക്തമാക്കാമോ;
( ഡി )
ഇതര സംസ്ഥാന ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം തടയുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ അറിയിക്കാമോ?
5732.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ലോട്ടറി വകുപ്പില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വയനാട് ജില്ലയില്‍ ലോട്ടറി വകുപ്പില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാമോ?
5733.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച സർക്കാർ ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് കെ.എസ്.എഫ്.ഇ.യിൽ ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ;
( ബി )
എങ്കിൽ മേൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വ്യവസ്ഥകൾ പൂർണമായും പാലിച്ചു കൊണ്ട് കെ.എസ്.എഫ്.ഇ.യിൽ ജീവനക്കാരുടെ സ്ഥലംമാറ്റം എന്ന് മുതൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ?
5734.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
5735.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി നടപ്പിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി, തടസ്സങ്ങള്‍ നീക്കി, ഈ വര്‍ഷം തന്നെ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
5736.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരകരോഗങ്ങള്‍ ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നതെന്ന് അറിയിക്കുമോ?
5737.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എഫ്.സി.യുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡിന്റെ പശ്ചാത്തലത്തില്‍ കെ.എഫ്.സി. വഴി പലിശ കുറച്ച് വ്യക്തിഗത ലോണ്‍ (പേഴ്സണല്‍ ലോണ്‍) നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
5738.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിക്കാമോ;
( ബി )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ ലോണുകള്‍ക്ക് നിലവിലുള്ള പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
കെ.എഫ്.സി.യുടെ പ്രവർത്തനം
5739.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്കായി പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കാൻ കെ.എഫ്.സി. തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വായ്പ അനുമതി, വായ്പ വിതരണം, തിരിച്ചടവ്, നിഷ്ക്രിയ ആസ്തി നിയന്ത്രണം എന്നിവയിൽ കഴിഞ്ഞവർഷം കെ.എഫ്.സി. നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കെ.എഫ്.സി. ആവിഷ്കരിച്ച ഫാസ്റ്റ് ട്രാക്ക് ലോൺ പ്രോസസിംഗ് സംവിധാനത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ആശയ രൂപീകരണം മുതൽ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും സഹായം നൽകുന്ന വിധം കെ.എഫ്.സി. സ്റ്റാർട്ടപ് കേരള എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5740.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് പരിധിയിൽ നിലവിൽ എത്ര സ്റ്റാമ്പ് വെണ്ടര്‍മാരാണുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റാമ്പ് വെണ്ടര്‍മാരുടെ പേരുവിവരങ്ങളും മുദ്രപത്രം വിതരണം ചെയ്യുന്ന സ്ഥലങ്ങളുടെ വിവരങ്ങളും ലഭ്യമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കിലെ ഒരു സ്റ്റാമ്പ് വെണ്ടറെ ഉപ്പളയിൽ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5741.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബജറ്റ് ചെലവ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് സംസ്ഥാനനികുതി വരുമാനത്തില്‍ എത്ര ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.