UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2550.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കുന്നത് മൂലമുണ്ടാവുന്ന ഒഴിവുകള്‍ നിലവിലെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ജൂനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ കഴിഞ്ഞ തവണത്തെ (2013) റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര നിയമനം നടന്നിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
ജൂനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര നിയമനം നടന്നിട്ടുണ്ടെന്ന് വിശദമാക്കുമോ?
2551.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പെൻഷൻ ബോർഡിന്റെ നിക്ഷേപം കേരള ബാങ്കിൽനിന്നും ട്രഷറിയിലേക്ക്‌ മാറ്റാൻ ആലോചിക്കുകയുണ്ടായോ; ഇപ്രകാരം നിക്ഷേപം മാറ്റുമ്പോൾ കേരള ബാങ്കിനും പെൻഷൻ ബോർഡിനും എത്ര രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്;
( ബി )
അഡ്മിനിസ്ട്രേഷൻ ചാർജിനത്തിൽ കേരള ബാങ്കിൽ നിന്നും പെൻഷൻ ബോർഡിലേക്ക്‌ നിലവില്‍ എത്ര കോടി രൂപയാണ് അടയ്ക്കാനുള്ളത്; ഈ തുക എന്നത്തേക്ക്‌ അടയ്ക്കാനാകുമെന്നാണ് കരുതുന്നത്; സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ്‌ ഭരണസമിതിയിൽ പെൻഷൻകാരുടെ പ്രതിനിധിയെ ഉൾപ്പെടുത്തുകയും, പ്രതിപക്ഷ ട്രേഡ്‌ യൂണിയനുകളിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധിയെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യാനിടയായ സാഹചര്യമെന്താണെന്ന് വിശദമാക്കുമോ;
( സി )
സഹകരണ പെൻഷൻ ബോർഡ്‌ ഓഫീസില്‍ കമ്പ്യൂട്ടർവൽക്കരണം ഏത്‌ ഏജൻസി മുഖേനയാണ് നടപ്പാക്കുന്നത്; ഇതോടെ പെൻഷൻ ബോർഡ്‌ ഓഫീസിലെ മുഴുവന്‍ ഫയല്‍ ജോലികളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; കമ്പ്യൂട്ടർവൽക്കരണം എപ്പോൾ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദവിവരം നൽകുമോ?
2552.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത റിപ്പോർട്ടിന്മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;
( സി )
കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2553.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തതുമൂലം സ്ഥാപനങ്ങളുടെ നടത്തിപ്പിൽ വീഴ്ചകളും അപാകതകളുമുളളതായി നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സഹകരണ മേഖലയുടെ വിശ്വാസ്യതയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈ സാഹചര്യം ഒഴിവാക്കുവാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുമോ;
( സി )
സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് സംവിധാനം ​കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാ​ണ്; വിശദാംശം നൽകുമോ;
( ഡി )
ഓഡിറ്റിംഗിൽ കണ്ടുപിടിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
2554.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ കീഴില്‍ ജൂനിയര്‍ ഇന്‍സ്പെക്ടര്‍, ഓഡിറ്റര്‍ തസ്തിക മുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ എത്ര ഒഴിവുകൾ വീതമുണ്ടെന്ന് തസ്തിക തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
ഒഴിവുകള്‍ ഉണ്ടെങ്കില്‍ നിലവിലെ റാങ്ക് ലിസിറ്റില്‍ നിന്ന് നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
സഹകരണ വകുപ്പില്‍ ആറു മാസത്തില്‍ അധികരിച്ച പ്രസവാവധി ഒഴികെയുള്ള അവധിയില്‍ പ്രവേശിച്ച എത്ര പേരുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
ആറു മാസത്തില്‍ അധികരിച്ച് ഡെപ്യൂട്ടേഷനില്‍ പോയവര്‍ എത്ര പേര്‍ ഉണ്ടെന്ന് വിശദമാക്കുമോ;
( ഇ )
മേല്‍പ്പറഞ്ഞവയില്‍ എത്ര ഒഴിവുകളുണ്ടെന്ന് പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
( എഫ് )
ടീം ഓഡിറ്റുമായി ബന്ധപ്പെട്ട എത്ര ഒഴിവുകളാണ് നിലവില്‍ ടീമുകളില്‍ ഉള്ളതെന്ന് തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2555.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ നല്‍കുകയും സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന നിര്‍മ്മാണ, സേവന മേഖലകളിലേക്കുകൂടി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ യുവ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
യുവ സഹകരണ സംഘങ്ങളുടെ മാതൃകയില്‍ യുവതികള്‍ക്കായി യുവ വനിതാ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2556.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ-ആതുരസേവന മേഖലകളില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ സംഭാവന വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചെലവ് കുറഞ്ഞ ആരോഗ്യ സംവിധാനങ്ങള്‍ പൊതുമേഖലയിലെന്നപോലെ സഹകരണ മേഖലയിലും സ്ഥാപിക്കുന്നതിനു സാധ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സഹകരണ പാലിയേറ്റീവ് കെയര്‍ പദ്ധതി സംബന്ധിച്ച് വിശദമാക്കുമോ;
( ഡി )
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സഹകരണ രംഗത്തുണ്ടായ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ?
2557.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ കീഴിൽ ജൂനിയർ ഇൻസ്പെക്ടർ /ഓഡിറ്റർ തസ്തിക മുതൽ മുകളിലേക്കുള്ള തസ്തികകളിൽ എത്ര ഒഴിവുകൾ ഉണ്ടെന്ന് തസ്തിക തിരിച്ച് വിവരം ലഭ്യമാക്കുമോ; പ്രസ്തുത ഒഴിവുകൾ നിലവിലെ റാങ്ക് ലിസ്റ്റിൽനിന്ന് നികത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളില്‍നിന്നും ആറുമാസത്തിൽ അധികരിച്ച കാലയളവിലേക്ക് പ്രസവാവധി ഒഴികെയുള്ള അവധിയിലും അന്യത്രസേവനത്തിലും പ്രവേശിച്ചവരുടെ വിശദാംശം ലഭ്യമാക്കുമോ; മേൽപ്പറഞ്ഞവയിൽ എത്രയെണ്ണം ഒഴിവുകളായി പി‌.എസ്‌.സി.യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നറിയിക്കുമോ;
( സി )
ടീം ഓഡിറ്റുമായി ബന്ധപ്പെട്ട എത്ര ഒഴിവുകളാണ് നിലവിൽ ഉള്ളതെന്ന് തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
സഹകരണ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫറിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ ; ഓൺലൈൻ ട്രാൻസ്ഫർ കാരണം ജില്ലകളില്‍ ഉണ്ടാകുന്ന ഒഴിവുകൾ നിലവിലെ പി‌.എസ്‌.സി. റാങ്ക് ലിസ്റ്റിൽനിന്നും നികത്തുമോ;
( ഇ )
സഹകരണ വകുപ്പിലെ ജൂനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേയ്ക് 2013ല്‍ നിലവില്‍വന്ന പി‌.എസ്‌.സി. റാങ്ക് ലിസ്റ്റിൽ നിന്നും എത്ര നിയമനം നടന്നിരുന്നുവെന്നും നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ എത്ര നിയമനം നടന്നുവെന്നും വ്യക്തമാക്കുമോ?
2558.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പുതിയതായി രൂപീകരിച്ചിട്ടുള്ള താലൂക്കുകളില്‍ ആഡിറ്റ് വിഭാഗം ആഫീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( സി )
അര്‍ബന്‍ ബാങ്കുകളില്‍ ഒഴിഞ്ഞുകിടക്കുന്ന കണ്‍കറന്റ് ആഡിറ്റര്‍മാരുടെ തസ്തികകളില്‍ നിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ഡി )
സഹകരണ വകുപ്പില്‍ ജീവനക്കാരുടെ പ്രമോഷനുകള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
2559.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സഹകരണ വകുപ്പ് മുഖേന എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2560.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് പൂര്‍ത്തിയാകുന്നതിനുള്ളില്‍ മരണം സംഭവിക്കുകയോ ഗുരുതരമായ അസുഖം ബാധിക്കുകയോ ചെയ്യുന്നതിനെ തുടര്‍ന്ന് വായ്പ കുടിശ്ശികയാകുന്നവര്‍ക്ക് റിസ്ക് ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ മണലൂര്‍ മണ്ഡലത്തില്‍ നിന്നും റിസ്ക് ഫണ്ടിനായുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( സി )
പ്രസ്തുത അപേക്ഷകളില്‍ റിസ്ക് ഫണ്ട് അനുവദിച്ചവ എത്രയെണ്ണമെന്നും അനുവദിച്ച തുക എത്രയെന്നും അറിയിക്കാമോ;
( ഡി )
മണലൂര്‍ മണ്ഡലത്തില്‍ നിന്ന് റിസ്ക് ഫണ്ടിനായുള്ള എത്ര അപേക്ഷകള്‍ ഇനി തീര്‍പ്പാക്കാനുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?
2561.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിൽ നിന്നും സ്വർണ്ണത്തിന്റെ ഈടിന്മേൽ കൃഷി ആവശ്യങ്ങൾക്കായി സബ്സിഡിയോടെ നിലവിൽ വായ്പകൾ നൽകുന്നുണ്ടോ; എങ്കിൽ ഇപ്രകാരമുള്ള സ്കീമുകളുടെയും സബ്സിഡി നിരക്കുകളുടെയും വിശദാംശങ്ങൾ അറിയിക്കുമോ;
( ബി )
നിലവിൽ സബ്സിഡി വിതരണം മുടങ്ങിയ സാഹചര്യമുണ്ടോ; എന്നു വരെയുള്ള വായ്പകൾക്ക് സബ്സിഡി നൽകിയെന്നും ഇനി എന്നു മുതലുള്ളവയ്ക്ക് നൽകാനുണ്ടെന്നും ഇതിനായി വേണ്ടി വരുന്ന ആകെ തുകയെത്രയെന്നും അറിയിക്കുമോ; സബ്സിഡി നൽകുന്നതിൽ ഇത്രയും കാലതാമസം നേരിടുന്നതിലെ സാഹചര്യം വെളിപ്പെടുത്തുമോ;
( സി )
മുടങ്ങിക്കിടക്കുന്ന സബ്സിഡി വിതരണം ചെയ്യുന്നതിനായി ഫണ്ട് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് വിശദമാക്കുമോ; ഇവ അടിയന്തരമായി വിതരണം ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2562.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ വികസന പ്രക്രിയയില്‍ കേരള ബാങ്കിന്റെ പങ്ക് കൂടുതല്‍ വിപുലമാക്കുന്നതിന് പ്രാഥമിക സംഘങ്ങളും തദ്ദേശസ്ഥാപനങ്ങളുമായിചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2563.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭരണസമിതിയെ പിരിച്ചുവിടുന്നതിനു മുമ്പായി നോട്ടീസ് നൽകിയിട്ടുണ്ടോ; ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ കൃഷിയും ഭൂമിയും നഷ്ടപ്പെട്ട 42 പേർക്ക് 1.07 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാനുള്ള നിർദ്ദേശം അംഗീകരിച്ച ഭരണസമിതിയെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടതിലൂടെ ദുരിതബാധിതർക്ക് ആശ്വാസമാകേണ്ട പ്രസ്തുത നടപടി പ്രതിസന്ധിയിലാക്കിയത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ;
( ഡി )
നാലുവർഷംകൂടി കാലാവധിയുള്ള ഭരണസമിതിയെ പിരിച്ചുവിട്ടതുപോലെയുള്ള ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ സഹകരണ മേഖലയിൽ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2564.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും റിട്ടയർ ചെയ്തവരുടെ പെൻഷൻ പരിഷ്കരിക്കുന്നതിനായി നിയോഗിച്ച രാജേന്ദ്രൻ നായർ കമ്മിറ്റി ശിപാർശകൾ എന്തെല്ലാമാണ്; വിശദാംശം നൽകുമോ; പെൻഷൻകാരുടെ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം ശിപാർശകൾ എത്രയും വേഗം നടപ്പാക്കുമോ;
( ബി )
കേരള ബാങ്കിന്റെ ലാഭത്തിന്റെ 10% പെൻഷൻ ഫണ്ടിലേക്ക് വകയിരുത്തുവാനും പെൻഷൻകാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുവാനും നടപടി സ്വീകരിക്കുമോ;
( സി )
പെൻഷൻ ബോർഡിന് ലഭിക്കാനുള്ള തുക എത്രയാണെന്നും അത് ഈടാക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദാംശം നൽകുമോ;
( ഡി )
പെൻഷൻ ബോർഡിന്റെ ഓഡിറ്റ് റിപ്പോർട്ട് ഏതു വർഷം വരെ പ്രസിദ്ധീകരിച്ചുവെന്നും ഓരോ സാമ്പത്തിക വർഷവും കഴിഞ്ഞാലുടൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുവാൻ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?
2565.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്ന വാഹന വായ്പ, ഗൃഹോപകരണ വായ്പ എന്നിവ ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി എത്ര രൂപവരെയാണ് അനുവദിക്കാവുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വായ്പകളുടെ തുക അപര്യാപ്തമായതിനാല്‍ ഇടപാടുകാര്‍ മറ്റ് ബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വായ്പകളുടെ പരിധി ഉയര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2566.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണബാങ്കുകളിലെ കുടിശികയുടെ ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിശ്ചിത തീയതിക്കുള്ളില്‍ കുടിശിക തീർക്കണമെന്ന് നിഷ്കർഷിക്കാറുണ്ടോ;
( ബി )
കുടിശികയായ ലോണുകള്‍ ഒറ്റത്തവണയായി തീർക്കുന്നവർക്ക് വർഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രസ്തുത ലോണ്‍ അടയ്ക്കുന്നതിനും ആനുകൂല്യം ലഭിക്കുന്നതിനും അവസരം ഉണ്ടാക്കാമോ?
2567.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ പങ്കാളിയാകാതെ സംസ്ഥാനത്ത് പ്രത്യേക പദ്ധതി നടപ്പാക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
സോഫ്റ്റ്‌വെയർ നിർമ്മാണത്തിന്റെ ചെലവ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കുന്ന പ്രസ്തുത പദ്ധതിയിൽ നിന്നും പിന്മാറി പ്രത്യേക സോഫ്റ്റ്‌വെയർ നിർമ്മിക്കുവാൻ തീരുമാനിച്ചതിലൂടെ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായുള്ള ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ സഹകരണ സംഘങ്ങൾക്ക് എന്തെങ്കിലും സഹായം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിലവിൽ പല സഹകരണ സംഘങ്ങളും സ്വന്തമായി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതുമാറ്റാതെ തന്നെ കേന്ദ്ര പദ്ധതിയുടെ ഭാഗമാകാം എന്നിരിക്കെ വലിയ തുക ചെലവഴിച്ചുകൊണ്ട് പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമോ; വിശദമാക്കുമോ?
2568.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
2569.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ നേമം സഹകരണ സംഘത്തിൽ ( T-3150) നടന്ന അഴിമതിയും അതിനെ തുടർന്ന് നിക്ഷേപകർക്ക് നിക്ഷേപിച്ച തുക തിരികെ കിട്ടാൻ കഴിയാത്ത സാഹചര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കിൽ അതിൻമേൽ ഏതെല്ലാം തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അതേ സഹകരണ സംഘത്തിൽ ജാമ്യം നൽകിയിരുന്ന എഫ് ഡി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തന്നെ കെ .എസ് .എഫ് ഇ തിരുവനന്തപുരം അർബൺ റീജണിലെ വിവിധ ശാഖകളിൽ നിന്നും അനധികൃതമായി ചിട്ടിയും ലോണും കൈക്കലാക്കിയതിനെ സംബന്ധിച്ച് അറിവുണ്ടോ; ഉണ്ടെങ്കിൽ ഈ പ്രശ്നത്തിൽ എന്തെല്ലാം തുടർ നടപടികൾ സ്വീകരിച്ചു; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സഹകരണ സംഘത്തിന്റെ കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2570.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സൊസൈറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട സഹകരണ വകുപ്പ് മുഖേനയുള്ള അന്വേഷണം പൂർത്തീകരിച്ചോ; ഇല്ലെങ്കിൽ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2571.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
2572.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടാശ്വാസ കമ്മീഷൻ അനുവദിച്ച തുക സഹകരണ സംഘങ്ങൾക്ക് നൽകാത്തത്‌ മൂലം സഹകരണ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധി പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
700 കോടിയോളം രൂപ കടാശ്വാസ കമ്മീഷൻ അനുവദിച്ചു നൽകിയിട്ടും സഹകരണ സംഘങ്ങൾക്ക് സംസ്ഥാന സർക്കാർ തുക കൈമാറാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സഹകരണ സംഘങ്ങൾക്ക് തുക സമയബന്ധിതമായി നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?
2573.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന ആലപ്പുഴയില്‍ തുറമുഖം വികസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2574.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനും ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാര്‍ നടത്തിയിട്ടുളള ഇടപെടലുകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ നാല് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കുവാനുദ്ദേശിച്ചിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
2575.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ. കെ. ആൻസലൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തുറമുഖങ്ങളുടെ പരിപാലനത്തിനും തുറമുഖത്തെത്തുന്ന യാനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും മാരിട‍ൈം ബോര്‍ഡ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിഴിഞ്ഞം തുറമുഖത്തിന്റെ ഇന്നര്‍ ആങ്കറേജില്‍ ക്രൂ ചെയിഞ്ചിംഗ് സൗകര്യം നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
ഔട്ടര്‍ ആങ്കറേജിലുള്ള ക്രൂ ചെയിഞ്ചിംഗ് സൗകര്യം പുനരാംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇതിനായി സംസ്ഥാനം നടത്തിയിട്ടുള്ള ഇടപെടലുകള്‍ സംബന്ധിച്ച് വിശദീകരിക്കുമോ;
( ഡി )
ഔട്ടര്‍ ആങ്കറേജില്‍ ക്രൂ ചെയിഞ്ചിംഗ് സൗകര്യം പുനരാരംഭിക്കുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് നിലവിലുള്ളത്; ഇമിഗ്രേഷന്‍ ബ്യൂറോയുടെ തീരുമാനത്തിന് പിന്നില്‍ നിയമപരമായ എന്തെങ്കിലും കാരണങ്ങള്‍ ഉള്ളതായി അറിയിച്ചിരുന്നോ; വിശദമാക്കുമോ?
2576.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾക്കും അനുബന്ധ വികസനത്തിനുമുള്ള സാധ്യതകൾ കണ്ടെത്തുന്നതിനായി കൺസൾട്ടൻസിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;
( ബി )
ഏത് ഏജൻസിയെയാണ് കൺസൾട്ടൻസിയായി നിയോഗിച്ചിട്ടുള്ളതെന്നും എന്തൊക്കെ കാര്യങ്ങളാണ് പ്രസ്തുത കൺസൾട്ടൻസി പഠനവിധേയമാക്കുന്നതെന്നും വ്യക്തമാക്കുമോ; പ്രസ്തുത കൺസൾട്ടൻസി നടത്തുന്ന പഠനത്തിന് എന്തു തുക ചെലവ് വരുമെന്ന് വ്യക്തമാക്കാമോ ;
( സി )
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി സൗഹൃദ ഭൂവിനിയോഗം ഉറപ്പാക്കുന്നതിനും സുസ്ഥിരവികസന മാതൃകകൾ പിന്തുടരുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ ?
2577.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വികസനത്തിനും ചരക്ക് നീക്കത്തിനും നിർണ്ണായക പങ്കുവഹിക്കാൻ കഴിയുന്നവിധം സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ സർവ്വീസ് വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
തീരദേശ കപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളെ മറൈൻ, ടൂറിസം വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം പൂർത്തീകരിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2578.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ കരിങ്കൽ ക്വാറിക്കായി (പാറമട) ഉപയോഗിക്കുന്ന സ്ഥലം ഉണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ എത്ര സ്ഥലമാണ് വകുപ്പിന്റെ കീഴിൽ ഉള്ളത് എന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ ഇവിടെ കരിങ്കൽ ഖനനം നടത്തുന്നുണ്ടോ;
( സി )
ഈ ക്വാറി ലീസിന് എടുക്കുന്നതിനോ, ഇവിടെനിന്ന് കരിങ്കൽ ഖനനം നടത്തുന്നതിനോ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ടിട്ട് ആരെങ്കിലും വകുപ്പിനെ സമീപിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ വകുപ്പ് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2579.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്ത് നിന്ന് യാത്രാകപ്പൽ സർവ്വീസ് നടത്തുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2580.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പമ്പ ഹില്‍ടോപ്പില്‍ നിന്നും ശബരിമല വരെ 2.7 കിലോമീറ്റര്‍ റോപ്പ്‍വേ നിര്‍മ്മാണം ഇക്കൊല്ലത്തെ മണ്ഡലകാലത്തിന് മുമ്പായി ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
റോപ്പ്‍വേ നിര്‍മ്മിക്കുന്നതിന് നിലവില്‍ എന്തെല്ലാം നടപടി സ്വീകരിച്ച് വരുന്നുണ്ടെന്ന് വിശദമാക്കാമോ;
( സി )
റോപ്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മുന്‍ഗണന കൊടുത്ത് കൊണ്ടുള്ള പ്രവര്‍ത്തനത്തിന് പ്രധാന്യം നല്‍കുമോ;
( ഡി )
നിലവിലെ ചരക്ക് നീക്കത്തിന് റോപ്‍വേയുടെ നിര്‍മ്മാണത്തോടെ ഗുണകരമായ മാറ്റം ഉണ്ടാകുമോ; ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് വിശദമാക്കാമോ;
( ഇ )
ഇതിന് വേണ്ടി വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2581.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുള്ള എരുമേലി മാസ്റ്റർ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
2582.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ ദേവസ്വം ബോർഡ് 2022-23, 2023-24 വർഷങ്ങളിലായി ഏതൊക്കെ ക്ഷേത്രങ്ങൾക്കാണ് വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; ഓരോ ക്ഷേത്രത്തിനും അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
2583.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷേത്രവുമായി ബന്ധപ്പെട്ട് പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
2584.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് സമഗ്ര നിയമം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
2585.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡ് ഭരണസമിതികളുടെ നിലവിലെ കാലാവധി അറിയിക്കാമോ;
( ബി )
ദേവസ്വം ബോർഡുകളുടെ കാലാവധി കുറയുന്നത് വികസനപ്രവർത്തനങ്ങള്‍ക്കും പദ്ധതികളുടെ ആവിഷ്കരണത്തിലും തടസമാകുന്നത് കണക്കിലെടുത്ത് ദേവസ്വം ബോർഡുകളുടെ കാലാവധി ഏകീകരിച്ച് ഉത്തരവാകുന്നതിന് നടപടി സ്വീകരിക്കാമോ?
2586.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍മാരായി വിരമിച്ചവരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദവിവരം നൽകാമോ?
2587.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമേലിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള അഗ്നിരക്ഷാ നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
എരുമേലിയിലെ അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിക്കും വരെ ശബരിമല തീർത്ഥാടനകാലയളവിൽ എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂൾ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയം തുടർന്ന് പ്രവർത്തിക്കുന്നതിന് ദേവസ്വം ബോർഡിന്റെ അനുമതി നൽകുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
2588.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം വകുപ്പിന്റെ അധീനതയിൽ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ദേവസ്വം വകുപ്പിന്റെ അധീനതയിലുള്ള സ്കൂളുകൾ ഏതെങ്കിലും വിദ്യാർത്ഥികളുടെ എണ്ണത്തിലെ കുറവ് കൊണ്ട് നിർത്താലാക്കിയിട്ടുണ്ടോ; എങ്കിൽ അത് എവിടെയെല്ലാമെന്ന് വിശദമാക്കാമോ;
( സി )
അടഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ സ്ഥപനങ്ങൾ ഉണ്ടെങ്കിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കേളേജുകൾ/ പോളിടെക്നിക്കുകൾ എന്നിവ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2589.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേവസ്വം ഭൂമി, കയ്യേറ്റങ്ങളിലൂടെ അന്യാധീനപ്പെട്ട് പോകുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി കയ്യേറ്റം ഒഴിവാക്കി അതത് ദേവസ്വങ്ങള്‍ക്ക് തിരികെ ലഭ്യമാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തുമോയെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.