UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ഡി.ഡി.ഒ. പദവിയിലെ നിയന്ത്രണം
2346.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയിഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ഡി.ഡി.ഒ. പദവിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുണ്ടായ സാഹചര്യങ്ങൾ എന്താണെന്ന് വിശദമാക്കാമോ?
2347.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ വാസയോഗ്യമല്ലാത്ത വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ബാങ്ക് വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ അനുമതി ചോദിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
ബാങ്ക് വായ്പയിലൂടെ വീട് റിപ്പയര്‍ ചെയ്യുന്നതിനായുള്ള ധനകാര്യ വകുപ്പിന്റെ എസ്.എഫ്.സി. -എ-2468950 ഫയല്‍ നമ്പര്‍ പ്രകാരമുളള അപേക്ഷയില്‍ അനുമതി ലഭിക്കാത്തത് കാരണം പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
ധനകാര്യ വകുപ്പിന് പ്രത്യക്ഷമായ ബാധ്യത വരാതെ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പ്രസ്തുത പദ്ധതിക്ക് എത്രയുംവേഗം അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കാമോ?
ധനപ്രതിസന്ധി മറികടക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍
2348.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നേരിടുന്ന ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രതിസന്ധി മറികടക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്കാമോ ;
( സി )
വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
ധന ഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകൾ
2349.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിശ്ചിതകാലയളവിൽ റവന്യൂ കമ്മി ഇല്ലാതാക്കുന്നതിനും ധനകമ്മി കുറയ്ക്കുന്നതിനും സമയബന്ധിത ലക്ഷ്യങ്ങൾ നിർദേശിച്ചുകൊണ്ടുള്ള ധന ഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകളെല്ലാം പാലിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സമയബന്ധിത ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നുവെന്നും അവയിൽ നിറവേറ്റാൻ കഴിയാത്തവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
സർക്കാർ ചെലവുകളെക്കുറിച്ചും ധനകാര്യ സ്ഥിതിയെക്കുറിച്ചുമുള്ള കേരള പൊതു ചെലവ് അവലോകന സമിതിയുടെ എത്ര റിപ്പോർട്ടുകൾ ഇനിയും സർക്കാരിന് സമർപ്പിക്കാനുണ്ട്; വിശദമാക്കാമോ;
( ഡി )
ധനകമ്മി കുറച്ചു കൊണ്ടുവരുന്നതിനായി മുൻകാലങ്ങളിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്തെല്ലാം മാർഗനിർദേശങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
പദ്ധതി വിഹിതം
2350.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024- 25 സാമ്പത്തികവര്‍ഷത്തെ പദ്ധതി വിഹിതം എത്ര കോടി രൂപയാണെന്നും എത്ര തുക നാളിതുവരെ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; ഇതില്‍ ഓരോ വകുപ്പിന്റെ പദ്ധതി വിഹിതവും ഇതുവരെ ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
( ബി )
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഇതുവരെ ചെലവഴിച്ച തുകയും വ്യക്തമാക്കുമോ; പദ്ധതികൾക്കായുള്ള കേന്ദ്ര വിഹിതം എത്രയെന്നും ഇതുവരെ ലഭിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
2351.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപാരി ക്ഷേമനിധിയില്‍ അംഗങ്ങളായിരുന്ന എത്ര വ്യാപാരികള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ വ്യാപാരികളുടെ ആരോഗ്യ സംരക്ഷണത്തിനായി സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കാസർഗോഡ് വികസന പാക്കേജിൽ കരാറുകാർക്ക് നൽകാനുള്ള കുടിശിക
2352.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്ത കരാറുകാർക്ക് ബിൽ തുക നൽകാൻ ബാക്കിയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്രകാലമായി കുടിശിക നിലനിൽക്കുന്നു; പ്രവൃത്തിയും തുകയും വർഷം തിരിച്ചു വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി പൂർത്തീകരിച്ച കരാറുകാർക്കും പ്രവൃത്തി തുടരുന്ന കരാറുകാർക്കും നൽകാനുള്ള തുക വേർതിരിച്ചു വ്യക്തമാക്കാമോ;
( ഡി )
ഓരോ വർഷവും കാസർഗോഡ് പാക്കേജിന് ബജറ്റിൽ തുക വകയിരുത്തുന്നുവെങ്കിലും കരാറുകാർക്ക് കുടിശിക വരാൻ കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
സര്‍ക്കാരിന്റെ ബാധ്യതയും തിരിച്ചടവും
2353.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടം തിരിച്ചടവ് ഇനത്തില്‍ അടുത്ത 5 വര്‍ഷം എത്ര രൂപയുടെ ബാധ്യതയാണ് തിരിച്ചടക്കേണ്ടതായിട്ടുള്ളത്; ഏതെല്ലാം ഏജന്‍സികള്‍ക്ക്, പ്രതിവര്‍ഷം എത്ര രൂപ വീതമാണ് തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ളത്; ഓരോന്നിന്റെയും പലിശ നിരക്ക് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നിവ കൂടാതെ ഏതെല്ലാം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരന്റിയില്‍ വായ്പ എടുത്തിട്ടുണ്ട്; ഈ സ്ഥാപനങ്ങള്‍ എല്ലാംകൂടി ചേര്‍ന്ന് ആകെ എത്ര രൂപ വായ്പയായി കൈപ്പറ്റിയിട്ടുണ്ട്; അടുത്ത 5 വര്‍ഷം എത്ര രൂപയുടെ ബാധ്യതയാണ് ഈ സ്ഥാപനങ്ങള്‍ തിരിച്ചടക്കേണ്ടതായിട്ടുള്ളത്; ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക്, പ്രതിവര്‍ഷം എത്ര രൂപ വീതമാണ് തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ളത്; ഓരോന്നിന്റെയും പലിശ നിരക്ക് എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ സ്ഥാപനങ്ങള്‍ ഓരോന്നിനും എത്ര രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്; ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് വ്യക്തമാക്കപ്പെട്ട ബാധ്യത എത്രയാണ്; വ്യക്തമാക്കുമോ?
2354.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് ഈ സാമ്പത്തിക വർഷം എടുക്കാവുന്ന പരമാവധി വായ്പയേക്കാൾ കൂടുതൽ തുക പലിശ ഇനത്തിൽ അടയ്ക്കേണ്ട സാഹചര്യം നിലവിലുണ്ടോ എന്ന് അറിയിക്കാമോ; വിവിധ ഇനങ്ങളിലായി 2024-25 സാമ്പത്തിക വർഷം മുതൽ സർക്കാർ അടയ്ക്കേണ്ട പലിശ സംബന്ധിച്ച വിവരങ്ങൾ നൽകാമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ നഷ്ടപരിഹാരം എന്ന നിലയിൽ എത്ര കോടി രൂപ ഏതെല്ലാം വർഷങ്ങളിലായി സർക്കാർ കേന്ദ്രത്തിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷം പ്രസ്തുത ഇനത്തിൽ കടം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും വ്യക്തമാക്കാമോ?
2355.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിരമിച്ച എത്ര ഐ.എ.എസ്. ജീവനക്കാർ കിഫ്ബിയിൽ ജോലി ചെയ്യുന്നുണ്ട്; അവരുടെ പേരും അവർ എന്ന് മുതലാണ് കിഫ്ബിയിൽ ജോലി ചെയ്യാൻ തുടങ്ങിയതെന്നും വ്യക്തമാക്കുമോ; ഇവരുടെ പ്രതിമാസ ശമ്പളം/ഓണറേറിയം/ വേജസ് എത്രയാണ്; അവർക്ക് നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
അവർക്ക് ഐ.എ.എസ്. തസ്തികയിൽ നിന്ന് വിരമിച്ച വകയിലെ പെൻഷനും ഇക്കാലയളവിൽ ലഭിക്കുമോ; കിഫ്ബി സി.ഇ.ഒ. ശമ്പള ഇനത്തിൽ നാളിതുവരെ എത്ര തുക കൈപ്പറ്റിയിട്ടുണ്ട്; മറ്റ് ആനുകൂല്യങ്ങളായി നാളിതുവരെ എത്ര തുക കൈപ്പറ്റിയിട്ടുണ്ട്; വിശദമാക്കാമോ?
2356.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന സ്റ്റേഡിയങ്ങളുടെ സ്പെഷ്യൽ പര്‍പ്പസ് വെഹിക്കിൾ ആയിരുന്ന കിറ്റ്കോ കാലതാമസം വരുത്തിയത് മൂലം അവരിൽ നിന്ന് ഏതെങ്കിലും പ്രവൃത്തികൾ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ എന്നാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം കിറ്റ്കോയിൽ നിന്ന് ഏറ്റെടുത്ത എത്ര പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്; നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
വിവിധ ഘട്ടങ്ങളില്‍ നിർമ്മാണം നിലച്ചുപോയ എത്ര പ്രവൃത്തികളാണ് കിറ്റ്കോയിൽ നിന്ന് എസ്.കെ.എഫ്. ഏറ്റെടുത്തിട്ടുള്ളത്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
2357.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിലെ ശ്രീരാമവർമ്മ മ്യൂസിക് കോളേജിന്റെ കെട്ടിട നിർമ്മാണത്തിന് കിഫ്ബി വഴി പത്ത് കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
2358.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി മുഖേന എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ച എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
എത്ര കോടി രൂപ ഇതുവരെയായി കിഫ്ബിയില്‍ നിന്നും ഓരോ വകുപ്പിനും ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2359.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയായി പ്രഖ്യാപിച്ച രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഹോസ്റ്റലുകളുടെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2360.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഭൂരിഭാഗം ഹൈമാസ്റ്റ്, മിനിഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തനരഹിതമാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അത് പരിഹരിക്കാന്‍ ഹൈമാസ്റ്റ്, മിനിഹൈമാസ്റ്റ് ലൈറ്റുകളുടെ റിപ്പയറിംഗ് എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിനു നടപടി സ്വീകരിക്കുമോ?
2361.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയായി പ്രഖ്യാപിച്ച ചേലാട് സ്റ്റേഡിയം നിർമ്മാണത്തിന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക തടസ്സങ്ങൾ നീക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
കിഫ്ബി മുഖേന പരസ്യത്തിന് ചെലവാക്കിയ തുക
2362.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി പരസ്യത്തിന് 2018 മുതൽ 2024 സെപ്തംബർ 30 വരെ ചെലവഴിച്ച തുക വർഷം തിരിച്ച് ലഭ്യമാക്കുമോ; പരസ്യം പ്രസിദ്ധീകരിച്ച സ്ഥാപനങ്ങൾക്ക് നൽകിയ തുക പ്രത്യേകം ലഭ്യമാക്കാമോ;
( ബി )
നിലവിൽ പരസ്യ ഇനത്തിൽ ഏതെല്ലാം സ്ഥാപനങ്ങൾക്ക് പണം നല്കാനുണ്ടെന്ന് സ്ഥാപനത്തിന്റെ പേര്, തുക എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ?
2363.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ മണ്ഡലത്തിൽ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പ്രവൃത്തി ആരംഭിക്കാത്തതുമായ റോഡ് നവീകരണ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും കാലതാമസം നേരിടുന്നതിനുള്ള കാരണവും വ്യക്തമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂർത്തിയാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
2364.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വായ്പയെടുത്ത് നടപ്പാക്കുന്ന പല പദ്ധതികളും പാതിവഴിയിൽ നിലച്ചു പോയിട്ടുളളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വികസന പദ്ധതികൾക്കായി വായ്പ എടുത്തിട്ടുളള തുക വിനിയോഗിക്കാതെ ഇപ്പോഴും പലിശ കൊടുത്തുകൊണ്ടിരിക്കുന്ന സാഹചര്യമുണ്ടോ; എങ്കിൽ അതിന്റെ കണക്കുകൾ വെളിപ്പെടുത്തുമോ;
( സി )
വിവിധ ഏജൻസികളിൽ നിന്നും കടമെടുത്ത തുക ന്യൂജനറേഷൻ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2365.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് അരൂർ മണ്ഡലത്തിൽ 2016 മുതൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ നിലവില്‍ ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും, ബാക്കിയുള്ള പ്രവൃത്തികളുടെ നിലവിലെ നിർമ്മാണ പുരോഗതിയും വിശദമാക്കാമോ?
2366.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ അനുവദിക്കപ്പെട്ട കിഫ്ബി പ്രവൃത്തികളിൽ നിലവിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളുടെ വിശദാംശങ്ങളും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികൾ എപ്പോഴേക്ക് പൂർത്തിയാക്കാനാകും എന്ന് വിശദമാക്കാമോ ;
( ബി )
പുതിയ കിഫ്ബി പ്രവൃത്തികൾ നിർദ്ദേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ അഞ്ചൽ ബൈപ്പാസിന്റെ തുടർച്ചക്കായി കെ.ആർ.എഫ്.ബി.യുടെ പ്രൊപ്പോസൽ കിഫ്ബിയ്ക് ലഭിച്ചിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിക്കാൻ കഴിയുന്ന തുടർനടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
2367.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ സ്കൂൾ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ കില എസ്.പി.വി. ആയ 3 കോടി പദ്ധതിയില്‍ വരുന്ന ഷേണായി സ്മാരക ജി. എച്ച്.എസ്.എസ്. കണ്ടങ്കാളി, ജി. എച്ച്.എസ്.എസ്. വെള്ളൂര്‍, 1 കോടി പദ്ധതിയില്‍ വരുന്ന എ.കെ.എ. എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂര്‍ എന്നിവിടങ്ങളിലെ കെട്ടിട നിര്‍മ്മണ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് അറിയിക്കാമോ;
( ബി )
പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പദ്ധതി തുടങ്ങാന്‍ കഴിയാത്തത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ച് പദ്ധതി തുടങ്ങാന്‍ ആവശ്യമായ ഇടപെടല്‍ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ; വ്യക്തമാക്കാമോ?
2368.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പാലക്കാട് ജില്ലയില്‍ പൂര്‍ത്തീകരിക്കപ്പെട്ട കിഫ്ബി പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ ഈ സര്‍ക്കാര്‍ പുതുതായി അംഗീകാരം നല്‍കിയ കിഫ്ബി പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജില്ലയില്‍ ഇനിയും ഭരണാനുമതി നല്‍കുന്നതിനായി കിഫ്ബിയില്‍ അവശേഷിക്കുന്ന പദ്ധതികളുടെ വിശദാംശം, അവയുടെ തുക സഹിതം ലഭ്യമാക്കാമോ?
2369.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിൽ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂർത്തിയാകാത്തതും ആരംഭിക്കാത്തതുമായ പദ്ധതികളുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയും ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികളുടെ പൂർത്തീകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2370.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ടിലെ ടെണ്ടര്‍ ബാലന്‍സ് തുക പുതിയ പ്രവൃത്തികള്‍ക്ക് വിനിയോഗിക്കുന്നതിന് അനുമതി കൊടുത്തത് ഏത് വര്‍ഷം മുതലാണ്; ടെണ്ടര്‍ ബാലന്‍സ് തുക വിനിയോഗിക്കുന്നതിലെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ പ്രസ്തുത വര്‍‍ഷം മുതല്‍ 2022-23 വര്‍ഷം വരെ ഓരോ വര്‍ഷവും എത്ര തുക ടെണ്ടര്‍ ബാലന്‍സ് ഉണ്ട്; വിശദാംശം ലഭ്യമാക്കാമോ?
ആസ്തി വികസന ഫണ്ട് വെബ് പോർട്ടൽ പരിഷ്കരണം
2371.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗത്തിന്റെ വിവരങ്ങൾ വിശദമാക്കുന്നതും നിർദ്ദേശിച്ച പ്രവൃത്തികളുടെ സ്ഥിതി വിവരങ്ങൾ കാണുന്നതിനുമായുള്ള വെബ് പോർട്ടൽ പരിഷ്കരിക്കുന്ന നടപടികൾ നിലവിൽ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
ഇതേ മാതൃകയിൽ എം.എൽ.എ. മാരുടെ പ്രത്യേക വികസന നിധി ഉപയോഗപ്പെടുത്തുന്നതിന്റെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വെബ് പോർട്ടൽ സംവിധാനം സജ്ജമാക്കുന്നതിനും നിർദ്ദേശിച്ച പ്രവൃത്തികളുടെ സ്ഥിതി വിവരങ്ങൾ ലോഗിൻ ചെയ്തു കാണുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാമോ?
2372.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ എ.ഡി.എഫ് മുഖേനയുള്ള പ്രവൃത്തികളുടെ ടെണ്ടർ സേവിംഗ്സ് തുക കണക്കാക്കിയിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ?
2373.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ആസ്തി വികസന പദ്ധതി മുഖേന ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ടെൻഡർ സേവിംഗ്സ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
2374.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ എം.എൽ.എ. ആസ്തി വികസന പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലെ ടെണ്ടർ സേവിംഗ്സ് തുക എത്രയാണെന്ന് വിശദമാക്കാമോ?
ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമാക്കാൻ നടപടി
2375.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജകമണ്ഡലം ആസ്തി വികസന പദ്ധതികളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് എം.എൽ.എ. മാരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( സി )
ഇതനുസരിച്ച് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിന് മാനദണ്ഡങ്ങൾ പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2376.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതി പ്രകാരം 2016-17 മുതൽ 2023-24 വരെ അനുവദിച്ച പദ്ധതികൾ ഏതെല്ലാമാണെന്നും ഓരോ പദ്ധതികൾക്കും എത്ര തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പൂർത്തീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
പൂർത്തീകരിക്കാത്ത പദ്ധതികൾ ഏതൊക്കെയെന്നും, അവയുടെ നിലവിലെ സ്ഥിതിയും കാലതാമസത്തിനുള്ള കാരണവും വ്യക്തമാക്കുമോ?
വൈപ്പിന്‍ മണ്ഡലത്തിലെ സേവിംഗ്സ് തുക
2377.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയിലേയും പ്രത്യേക വികസന നിധിയിലേയും സേവിംഗ്സ് തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
സേവിംഗ്സ് തുക സംബന്ധിച്ച് യഥാസമയം എം.എല്‍.എമാരെ അറിയിക്കുവാനും പ്രസ്തുത തുകയ്ക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
ആസ്തിവികസന ഫണ്ട്
2378.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.മാരുടെ മണ്ഡലം ആസ്തിവികസന ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍ ഹൈസ്കൂളുകള്‍, ഹയര്‍സെക്കന്ററി സ്കൂളുകള്‍ എന്നിവയ്ക്ക് സ്കൂള്‍ ബസ്സ് വാങ്ങുന്നതിന് തുക അഡ്വാന്‍സായി അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
വലിയതോതില്‍ തുക ആവശ്യമായി വരുന്ന ഇത്തരം പ്രൊപ്പോസലുകളില്‍ സ്കൂളിന് വാഹനം ലഭ്യമാക്കുന്നതിനാവശ്യമായ തരത്തില്‍ അഡ്വാന്‍സ് തുക അനുവദിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
പുതുക്കാട് മണ്ഡലത്തിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും നിര്‍ദ്ദേശിച്ച പ്രകാരം സ്കൂള്‍ ബസ്സ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനം വാങ്ങുന്നതിനുളള ഫണ്ട്
2379.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. മാരുടെയും എം.പി മാരുടെയും ഫണ്ടുകൾ വിനിയോഗിച്ച് സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സർക്കാർ വിദ്യാലയങ്ങൾക്കും കോളേജുകൾക്കും വാഹനം വാങ്ങിയതിന്റെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വാഹനങ്ങൾ വാങ്ങിയത് ടെണ്ടർ/ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് (ജെം) മുഖേനയാണോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വാഹനങ്ങള്‍ വാങ്ങിയ ഇനത്തില്‍ വാഹന കമ്പനികൾക്ക് നൽകാനുള്ള തുക ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
വാഹന കമ്പനികൾക്ക് കുടിശ്ശികയുള്ളതിനാൽ എം.എൽ.എമാർ പ്രൊപ്പോസൽ ചെയ്ത പുതിയ പദ്ധതികളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടും വിദ്യാലയങ്ങൾക്ക് കമ്പനികൾ വാഹനം ലഭ്യമാക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരമായി ഒരു നിശ്ചിത തുക അഡ്വാൻസ് നൽകി വിദ്യാലയങ്ങൾക്ക് വാഹനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2380.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ എം.എൽ.എ.യുടെ പ്രത്യേക വികസന നിധി (എസ്.ഡി.എഫ്) പ്രകാരം 2023-24 വർഷത്തിൽ എം.എൽ.എ. ശിപാർശ ചെയ്ത പ്രവൃത്തികൾ ഏതെല്ലാമാണ്;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഏതെല്ലാം പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയെന്ന് അറിയിക്കുമോ; അത് സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2381.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ നിന്നും ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വര്‍ഷം തിരിച്ചുളള വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത ഓരോ പ്രവൃത്തിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
പതിനാറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട്
2382.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനാറാം ധനകാര്യ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെയും സംസ്ഥാനങ്ങള്‍ക്കുള്ള ധനവിഹിതം നിശ്ചയിക്കുന്നതിന്റെയും ഭാഗമായുള്ള പ്രവര്‍ത്തനം ആരംഭിച്ച പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്രത്തില്‍ നിന്നും ഭരണഘടനാപരമായി സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക പിന്തുണയും ആവശ്യങ്ങളും പതിനാറാം ധനകാര്യ കമ്മീഷനു മുമ്പാകെ സമര്‍പ്പിക്കുന്നതിന് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടിൽ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്; ഇതിനായുള്ള എന്തെല്ലാം നടപടികളാണ് നടന്നുവരുന്നത്; വിശദമാക്കുമോ?
കേരളത്തിന് അർഹമായ കേന്ദ്രവിഹിതം
2383.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത വരുമാനത്തിന്റെ അര്‍ഹതപ്പെട്ട വിഹിതം ഈ സര്‍ക്കാര്‍ വന്നതിനുശേഷം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
( ബി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്ന പൊതു ചെലവുകള്‍ക്ക് ആനുപാതികമായിട്ടാണോ കേന്ദ്രത്തില്‍നിന്നും വിഹിതം കേരളത്തിന് ലഭിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ;
( സി )
15-ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകള്‍ കേന്ദ്ര-സംസ്ഥാന സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് എത്രത്തോളം സഹായകമാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ധനകാര്യ കമ്മീഷന്റെ അവാര്‍ഡുകള്‍ക്ക് അനുസരിച്ചുളള ധനവിഹിതം കേരളത്തിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2384.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എൽ.ബി.എസ് ഐ.ഐ.എസ്.ടി (ഇന്റഗ്രേറ്റ‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി)യ്ക്ക് സ്ഥലം ലഭ്യമാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കാത്തതിനാൽ ഈ സ്ഥാപനം നിലവില്‍ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് സ്ഥലം ലഭ്യമാക്കുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;
( ഡി )
ഈ പ്രവൃത്തിക്ക് മുൻപ് 130 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയതിൽ നിന്നും ഒരു കോടി രൂപ റിലീസ് ചെയ്തു നൽകിയതിൽ ബാക്കിയുള്ള 129 കോടി രൂപ അനുവദിക്കുന്നത് പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത തുക അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; വിശദമാക്കാമോ?
2385.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് പദ്ധതികളില്‍ പ്രോപ്പോസലുകള്‍ തയ്യാറാക്കുന്നതും സമര്‍പ്പിക്കുന്നതും എപ്പോഴെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം പദ്ധതികള്‍ യഥാസമയം തയ്യാറാക്കി സമര്‍പ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ധനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കാറുണ്ടോ;
( സി )
നബാര്‍ഡില്‍ പദ്ധതികള്‍ സമര്‍പ്പിക്കേണ്ടത് സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് അറിയിപ്പ് നല്‍കാറുണ്ടോ;
( ഡി )
എങ്കില്‍ വൈപ്പിന്‍കരയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതും ഒരിക്കല്‍ നബാര്‍ഡ് തുക അനുവദിച്ചതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ തുക നഷ്ടപ്പെട്ടതുമായ ജൈവ വൈപ്പിന്‍ പദ്ധതിയുടെ പ്രൊപ്പോസല്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും സമയബന്ധിതമായി പുന:സമര്‍പ്പിക്കപ്പെടാത്തതിന് കാരണം വ്യക്തമാക്കാമോ?
എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ ശമ്പള ബില്ലുകൾക്ക് പുതിയ നിബന്ധന
2386.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാരും പ്രധാന അദ്ധ്യാപകരും തയ്യാറാക്കുന്ന ശമ്പള ബില്ലുകൾ മേലധികാരികൾ കൗണ്ടർ സൈൻ ചെയ്യണമെന്ന് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഇത്തരം ഒരു ഉത്തരവ് ഇറക്കാൻ ഇടയാക്കിയ സാഹചര്യം വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് ഇറക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ വകുപ്പുമായോ ജീവനക്കാരുടെ സംഘടനകളുമായോ എന്തെങ്കിലും ചർച്ചകൾ നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നത് മൂലം എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ ശമ്പള വിതരണം വൈകാനും ജോലിഭാരം വർദ്ധിക്കാനും ഇടയാകും എന്നതിനാൽ ഉത്തരവ് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ?
പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം
2387.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ എത്ര ശതമാനമായി വർദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം അതതുമാസം നിക്ഷേപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2388.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏതെല്ലാം ഇനത്തിലുള്ള കുടിശികയാണ് നല്‍കാനുള്ളത്; ഇവ പൂര്‍ണ്ണമായി നല്‍കുന്നതിന് ആകെ എത്ര തുക ആവശ്യമുണ്ട്; പ്രസ്തുത കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
1.7.2024 മുതൽ സർക്കാർ ജീവനക്കാർക്കും, അദ്ധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;
( സി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള കുടിശിക നല്‍കുന്നതിനും പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനും ആവശ്യമായ തുക നേടിയെടുക്കുന്നതിന് പതിനാറാം ധനകാര്യ കമ്മീഷന്റെ മുന്‍പാകെ ആവശ്യമായ ശിപാര്‍ശ സമര്‍പ്പിക്കുമോ?
എയ്ഡഡ് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ലുകൾ പാസ്സാക്കുവാനുള്ള അധികാരം
2389.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളുകളിലെയും കോളേജുകളിലെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ലുകൾ പാസ്സാക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ സർക്കാർ പുതിയ നിബന്ധനകൾ കൊണ്ടു വന്നിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഇതുമൂലം ഓഫീസുകളിൽ അമിത ജോലിഭാരവും ശമ്പള വിതരണം വൈകുന്നതിനും കാരണമാകുമെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രധാന അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ശമ്പള ബില്ലുകൾ പാസ്സാക്കി നേരിട്ട് ട്രഷറിയിൽ ഏൽപ്പിക്കുന്ന, 2020 മുതൽ നിലവിലുണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കുമോയെന്ന് വ്യക്തമാക്കുമോ?
2390.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് എത്ര ഗഡു ക്ഷാമബത്ത കുടിശിക ഉണ്ട് എന്ന് അറിയിക്കാമോ; പ്രസ്തുത ക്ഷാമബത്ത അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി 10.07.2024-ൽ നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രഖ്യാപനം നടത്തിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കാനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്നും ഒരു സാമ്പത്തിക വർഷം രണ്ട് ഗഡു അനുവദിക്കും എന്ന് പ്രഖ്യാപിച്ചത് കുടിശികയിലെ രണ്ട് ഗഡു എന്നാണോ എന്നും വെളിപ്പെടുത്തുമോ;
( സി )
അപ്രകാരമാണെങ്കിൽ ഈ സാമ്പത്തിക വർഷം മുതൽ ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ട രണ്ട് ഗഡുവും കുടിശികയിലെ രണ്ട് ഗഡുവും ചേർത്ത് ആകെ നാല് ഗഡു ക്ഷാമബത്ത ആണോ അനുവദിക്കാൻ ഉദ്ദേശിക്കുന്നത് എന്നും ഇപ്രകാരം ക്ഷാമബത്ത കുടിശിക നിവാരണം നടത്താൻ ആണോ തീരുമാനിച്ചിട്ടുള്ളതെന്നും അറിയിക്കാമോ?
പദ്ധതി/പദ്ധതിയേതര ചെലവുകള്‍
2391.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെയുള്ള ബഡ്ജറ്റില്‍ പദ്ധതി/പദ്ധതിയേതര ചെലവുകള്‍ക്കായി ലക്ഷ്യമിട്ട തുകയും ചെലവഴിച്ച തുകയും ശതമാനവും സംബന്ധിച്ച കണക്കുകള്‍ വകുപ്പ് അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ;
( ബി )
ഓരോ വകുപ്പിലും മേല്‍പ്പറഞ്ഞ കാലയളവില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ലക്ഷ്യം കെെവരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച തുക എത്രയാണ്; പ്രസ്തുത തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുക ലാപ്സാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ ബഡ്ജറ്റ് പ്രവൃത്തികള്‍
2392.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികളാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബഡ്ജറ്റുകളില്‍ 20 ശതമാനം തുക നീക്കിവച്ച മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; അതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ബാക്കിയുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ഡി )
അവയില്‍ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
2393.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ബജറ്റിൽ 50 പുതിയ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകൾ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ എത്ര ബ്രാഞ്ചുകൾ ആരംഭിച്ചിട്ടുണ്ട്;
( ബി )
പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ യിൽ നിന്ന് പി.എസ്‌.സിയിലേക്ക് എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ; വിശദാംശം തസ്തിക തിരിച്ചു വ്യക്തമാക്കുമോ;
( സി )
ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഏതൊക്കെ തസ്തികകളിൽ, എത്ര ഒഴിവുകൾ, എന്ന് റിപ്പോർട്ട് ചെയ്യുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ സാമ്പത്തിക വർഷം പുതിയതായി എത്ര ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
2394.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികൾക്കാണ് 2016-2017 മുതൽ 2024-2025 വരെയുള്ള കാലയളവിൽ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയിൽ ഏതെല്ലാം പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്
2395.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെൻഷൻ നൽകാൻ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് സർക്കാർ എത്ര തുകയാണ് നൽകേണ്ടതെന്ന് അറിയിക്കാമോ; പെൻഷൻ കമ്പനിയുടെ ബാധ്യത എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം സ്ഥലങ്ങളിൽ നിന്നാണ് പെൻഷൻ കമ്പനി വായ്പ എടുത്തിരിക്കുന്നതെന്ന് അറിയിക്കാമോ; വായ്‌പ തുകയും പലിശ നിരക്കും എത്രയാണെന്ന് വ്യക്തമാക്കുമോ ; നിലവിൽ എത്ര മാസത്തെ ക്ഷേമ പെൻഷൻ കുടിശികയായി നിലനിൽക്കുന്നു; വിശദവിവരം നൽകുമോ?
2396.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം നടത്തുന്നവർക്കായുള്ള ഇൻസെന്റീവ് ഒരു വീടിന് എത്ര രൂപയാണ് നൽകി വരുന്നതെന്നും ഈയിനത്തിൽ എത്ര പേരെ വിതരണം നടത്താൻ നിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഈയിനത്തിൽ നൽകിയ ഇൻസെന്റീവ് തുക എത്രയാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത ഇനത്തിൽ കുടിശ്ശിക നൽകാനുണ്ടെങ്കിൽ ഏതു കാലയളവു മുതൽ നൽകാനുണ്ടെന്നും കുടിശ്ശിക നൽകാനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
2397.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സാമൂഹ്യക്ഷേമ പെന്‍ഷൻ വിതരണത്തിനായി എത്ര കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
സാമ്പത്തിക പ്രതിസന്ധി
2398.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പണമില്ലാത്തതിനാൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുകയും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതു കാരണം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 1127 പദ്ധതികൾ തുടങ്ങാതിരിക്കുകയോ വൈകുകയോ ചെയ്യുന്നതായി പറയപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി മൂലം പല പദ്ധതികളിലും ധനകാര്യവകുപ്പ് അനാവശ്യ എതിർപ്പുകൾ ഉന്നയിക്കുന്നതായി വിമർശനം ഉയർന്നിട്ടുള്ളതിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( സി )
മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ പദ്ധതി പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ ധനസ്ഥിതി
2399.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കടക്കമുള്ള ഫണ്ട് ആഭ്യന്തര വരുമാനവും തനത് നികുതി വരുമാനവും കൊണ്ട് കണ്ടെത്തുവാന്‍ സാധിക്കാതെ, എല്ലാം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുകയെയും കടമെടുപ്പിനെയും മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുവാന്‍ കഴിയുമോയെന്ന് ധനകാര്യ വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോ;
( ബി )
കൊറോണ വ്യാപനത്തിന്റെ ഭാഗമായി ലോകമെമ്പാടും ധനസ്ഥിതി മോശമായെങ്കിലും നിലവില്‍ അതെല്ലാം തരണം ചെയ്യുവാന്‍ ലോക രാജ്യങ്ങള്‍ക്കും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെയും വികസന/ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താതെയും മുന്നോട്ടു പോകുന്നതിന്റെ കാരണം ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ?
കേന്ദ്ര-സംസ്ഥാനങ്ങളുടെ പൊതുകടം
2400.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ധനമന്ത്രാലയത്തിന്റെ 2024 ജൂണില്‍ അവസാനിക്കുന്ന പാദത്തിലെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം എത്രയാണ്; വിശദമാക്കുമോ;
( ബി )
ജി.ഡി.പി.യുടെ എത്ര ശതമാനമാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കടമെടുത്തിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം ജി.എസ്.ഡി.പി.യുടെ എത്ര ശതമാനമാണ്; വിശദമാക്കുമോ;
( ഡി )
കേന്ദ്ര-സംസ്ഥാനങ്ങളുടെ പൊതുകടത്തിന്റെ വര്‍ദ്ധനനിരക്ക് താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് എത്ര; വിശദമാക്കുമോ?
2401.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റോര്‍ പര്‍ച്ചേസിംഗുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
2402.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ആർദ്രം' മാനദണ്ഡപ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോടു കൂടിയ ദന്തൽ വിംഗ് മൈനർ സ്പെഷ്യാലിറ്റിയായി ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ദന്തൽ യൂണിറ്റ് നിലവിലില്ലാത്തതിനാൽ അത് തുടങ്ങുന്നതിന് ഭരണാനുമതി നൽകി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയ അഞ്ച് താലൂക്ക് ആശുപത്രികളിൽ തസ്തിക സൃഷ്ടിക്കുന്നതിന് വേണ്ടി ധനകാര്യവകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
പ്രസ്തുത ഫയലിന്‍മേല്‍ തീരുമാനമെടുക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിലവിലുണ്ടോ; ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ തസ്തിക സൃഷ്ടിക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2403.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശ്ശികയിൽ കാലാവധി കഴിഞ്ഞവ പിൻവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ വിലക്ക് ഏർപ്പെടുത്താനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തുക എന്നത്തേക്ക് പിൻവലിക്കാൻ കഴിയുമെന്ന് അറിയിക്കുമോ?
എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും ശമ്പള ബില്ലുകൾ മാറ്റി നൽകുന്ന നടപടി
2404.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും ശമ്പള ബില്ലുകൾ ട്രഷറിയിൽ നേരിട്ടു നൽകി പാസാക്കാൻ സ്ഥാപനമേധാവിമാർക്ക് ഉണ്ടായിരുന്ന അധികാരം ധനകാര്യവകുപ്പ് റദ്ദാക്കുകയുണ്ടായോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ അധികാരം റദ്ദാക്കാൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ; ഈ സ്ഥാപനങ്ങളിലെ ശമ്പളം മാറുന്നതിന് പകരം ഒരുക്കിയിരിക്കുന്ന സംവിധാനം എന്താണെന്ന് അറിയിക്കുമോ;
( സി )
ഈ തീരുമാനം നടപ്പാക്കുന്നതിലൂടെ സർക്കാരിന് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം മാറി കൊടുക്കേണ്ട ചുമതല കൂടി വരുന്നതോടുകൂടി ഉദ്യോഗസ്ഥർക്ക് അധിക ജോലി ഭാരം ഉണ്ടാകുന്നതു മൂലം ശമ്പള വിതരണം യഥാസമയം നടക്കാതിരിക്കാൻ സാധ്യതയുണ്ടെന്ന സര്‍വ്വീസ് സംഘടനകളുടെ ആശങ്ക പരിശോധിക്കുകയുണ്ടായോ;
( ഇ )
ഈ തീരുമാനത്തിനെതിരെ സർവീസ് സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ടോ; എങ്കിൽ ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2405.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസിലെ ഏകദേശം മുപ്പത്തയ്യായിരം വരുന്ന ജീവനക്കാരുടെ സേവന വേതന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശമ്പള വിതരണത്തിനുമായി സ്പാര്‍ക്ക് മാതൃകയില്‍ ഒരു ഏകീകൃത സോഫ്റ്റ്‌വെയര്‍ ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത 3 പ്രൊപ്പോസലുകള്‍ പരിഗണിക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഈ വിഷയം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പില്‍ ലഭിച്ച എല്‍.എസ്.ജി.ഡി-ഇആര്‍എ3 /84/2022-എല്‍.എസ്.ജി.ഡി എന്ന ഫയലിന്മേൽ ധനകാര്യ വകുപ്പ് സ്വീകരിച്ച നടപടി ക്രമങ്ങളുടെ ഫയല്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
സര്‍ക്കാരിന്റെ സുപ്രധാന നയമായ വകുപ്പ് സംയോജനത്തിന്റെ കാതലായ ഭാഗമായ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയുടെ ഏകീകരണം നാളിതുവരെ നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യം ഗൗരവമായി പരിശോധിക്കുമോ; വിശദമാക്കാമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍
2406.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ 2016-17 മുതൽ ബജറ്റില്‍ 20 ശതമാനം തുക നീക്കിവെച്ചിരുന്ന പദ്ധതികൾ ഏതെല്ലാമെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ആയത് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം
2407.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ പുത്തന്‍ നയങ്ങള്‍ കാരണം സംസ്ഥാനത്തുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ വിവിധയിനങ്ങളിലായി ലഭിക്കേണ്ട കുടിശ്ശികകളുടെ വിശദാംശം തരംതിരിച്ച് ലഭ്യമാക്കുമോ?
2408.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കഴിഞ്ഞ ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ ഭാഗമായി നല്‍കേണ്ട കുടിശിക, ഡി.എ/ഡി.ആര്‍ കുടിശിക മുതലായവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതിനായി ധനവകുപ്പ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍ ഉറപ്പ് നടപ്പാക്കുന്നതിന് എത്ര രൂപ ആവശ്യമായി വരുമെന്ന് ധനവകുപ്പ് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ?
2409.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാരീരിക വൈകല്യമോ മാനസിക വെല്ലുവിളിയോ നേരിടുന്നവർക്ക് മാതാപിതാക്കളുടെ ഫാമിലി പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവായിട്ടുണ്ടോ; വിശദമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് ധനകാര്യ പെൻഷൻ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
മുൻകാലങ്ങളിൽ പെൻഷൻ ലഭിക്കേണ്ടവർക്ക് വരുമാന പരിധിയും പ്രായപരിധിയും നിശ്ചയിച്ചിരുന്നോയെന്നും ഇപ്പോൾ എപ്രകാരമാണ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ഇത്തരത്തിൽ വരുമാന പരിധി നിശ്ചയിക്കാനുണ്ടായ സാഹചര്യമെന്തെന്നും വിശദമാക്കുമോ;
( സി )
ഫാമിലി പെൻഷൻ ലഭിക്കുന്നതിനായി 25 വയസ്സിന് മേലുള്ള അവിവാഹിതരായ പെൺമക്കൾക്ക് എപ്രകാരമാണ് വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇത് പരിഷ്കരിച്ചതിന്റെ വിവരങ്ങൾ നൽകാമോ;
( ഡി )
ശാരീരിക വൈകല്യമോ മാനസിക വെല്ലുവിളിയോ നേരിടുന്നവർക്കും 25 വയസ്സിന് മേലുള്ള അവിവാഹിതരായ പെൺമക്കൾക്കും മാതാപിതാക്കളുടെ ഫാമിലി പെൻഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട വരുമാനപരിധി വളരെ കുറവാണെന്നതിനാൽ ആയത് പുതുക്കി നിശ്ചയിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാമോ?
2410.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ധനകാര്യ വകുപ്പിൽ എത്ര ഫയലുകൾ തീർപ്പാക്കാനുണ്ട്;
( ബി )
ഈ സർക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പിന്റെ തലപ്പത്തുണ്ടായിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർ ആരൊക്കെയായിരുന്നു; ഓരോരുത്തരുടെയും കാലയളവ് എത്രയായിരുന്നു;
( സി )
ഇവരുടെ പെട്ടെന്നുള്ള സ്ഥലമാറ്റം ധനകാര്യ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2411.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്മേല്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; പരിശോധന റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2412.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ചാപ്പനങ്ങാടി - ഇന്ത്യനൂര്‍ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഡ്രെയിനേജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രൊപ്പോസലിന്‍മേല്‍ (ഫയല്‍ നമ്പര്‍ ഐഎൻഡി& പിഡബ്ല്യൂ ബി1 /367/2023) ധനകാര്യ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അടിയന്തര പ്രധാന്യം കണക്കിലെടുത്ത് മതിയായ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2413.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ടൗണ്‍ മാര്‍ക്കറ്റ് നവീകരണത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഡി.പി.ആർ. പ്രകാരം കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എത്ര തുകയുടെ ഡി.പി.ആർ. ആണ് നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
ആയതിന് കിഫ്ബി ഭരണാനുമതി നല്‍കാന്‍ ഏതെങ്കിലും തരത്തിലുളള തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ?
2414.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതികളില്‍ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളതുമായ പദ്ധതികൾ ഏതൊക്കെയാണെന്നും, അവയ്ക്ക് അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്ന മുഴുവന്‍ പദ്ധതികളുടെയും നിലവിലെ പുരോഗതി സംബന്ധിച്ച വിശദ വിവരം പദ്ധതി തിരിച്ച് ലഭ്യമാക്കുമോ;
( സി )
പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ക്ക് തടസ്സങ്ങളെന്തെങ്കിലുമുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് വിശദമാക്കുമോ?
2415.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കിഫ്ബി മുഖേനയുള്ള പദ്ധതികൾ നിലവിൽ നിർവ്വഹണത്തിന്റെ ഏത് ഘട്ടങ്ങളിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ എപ്പോൾ പൂർത്തിയാകുമെന്ന് വിശദമാക്കുമോ?
2416.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് കിറ്റ്കോയെ നിർവ്വഹണ ഏജൻസിയാക്കി നടപ്പിലാക്കുന്ന ഗവ. ബോയ്‍സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
2417.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയായ ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാത ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2418.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതൊക്കെ കിഫ്ബി പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിക്കാനുണ്ടെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടെയും പേരുവിവരവും നല്‍കാനുള്ള തുകയെത്രയെന്നും വിശദമാക്കാമോ?
2419.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഓരോന്നിന്റെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ഇവയില്‍ ഇതുവരെ ആരംഭിക്കാത്ത പദ്ധതികളുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
കേന്ദ്രത്തിൽ നിന്നുള്ള പുതിയ നികുതി നിർദേശങ്ങള്‍
2420.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം മുതൽ എന്തെല്ലാം പുതിയ നികുതി നിർദേശങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കേന്ദ്രം അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
2024 ഒക്ടോബർ 1 മുതൽ കേന്ദ്രം നിർദ്ദേശിച്ച നികുതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയതിനുവേണ്ടി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപിച്ചത് മൂലമാണ് നികുതി നിർദേശം സംബന്ധിച്ച് ഇത്തരമൊരു പ്രതിസന്ധി സംജാതമായതെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
നികുതി വരുമാനം
2421.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ സാമ്പത്തിക വര്‍ഷവും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2422.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സമ്പാദ്യ വകുപ്പ് ആരംഭിച്ച സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം നടപ്പാക്കിയ എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്ന പ്രസ്തുത പദ്ധതി മറ്റ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിൽ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( സി )
വൈപ്പിൻ മണ്ഡലത്തിൽ പ്രസ്തുത പദ്ധതി ആരംഭിച്ച വിദ്യാലയങ്ങൾ ഏതെല്ലാമെന്ന് അറിയിക്കുമോ?
ജി.എസ്.ടി. ഇന്റലിജൻസിന്റെ റെയ്ഡ്
2423.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്രി കച്ചവടത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് 2024-ൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി എത്ര രൂപ നികുതിയായും പിഴയായും ഈടാക്കി; വ്യക്തമാക്കുമോ?
2424.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ ഉത്തരവ് അവസാനമായി പുറപ്പെടുവിച്ച തീയതി തസ്തിക തിരിച്ച് ലഭ്യമാക്കാമോ; 2024 കലണ്ടർ വർഷം ഗസറ്റഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനായി സെലക്ട് ലിസ്റ്റ് തയ്യാറാക്കിയ തീയതിയും അത് ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതിയും അറിയിക്കാമോ; ജി.എസ്.ടി. വകുപ്പിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റ ഉത്തരവുകൾ അകാരണമായി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓരോ കലണ്ടർ വർഷവും സ്ഥാനക്കയറ്റത്തിനുള്ള ലിസ്റ്റ് ജനുവരി 1 മുതൽ ലഭ്യമാക്കത്തക്ക രീതിയിൽ മുൻകൂട്ടി തയ്യാറാക്കുവാൻ സാധിക്കുമോ; സ്ഥാനക്കയറ്റം അകാരണമായി വൈകുന്നത് മൂലം പല ജീവനക്കാരും കോടതി വിധിയിലൂടെ ശമ്പളം അടക്കമുള്ള ആനുകുല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ നേടിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ ഒരു ഉയർന്ന തസ്തികയിൽ സേവനം ചെയ്യാതെ തന്നെ ശമ്പളം നൽകേണ്ടി വരുന്നത് സർക്കാരിന് വൻ ബാധ്യത വരുത്തിവയ്ക്കുന്നതിനാൽ വകുപ്പിലെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിലും സമയബന്ധിത പ്രൊമോഷൻ നടപടികൾ സ്വീകരിക്കുന്നതിലും വീഴ്ച വരുത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാനും സർക്കാരിന് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുവാനും സാധിക്കുമോ; വിശദമാക്കാമോ?
2425.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വകുപ്പ് നടപ്പിലാക്കിയ ലക്കി ബിൽ ആപ്പ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കിയതുവഴി സർക്കാരിന് എത്ര രൂപ ചെലവ് വന്നിട്ടുണ്ടെന്നും പദ്ധതി കാരണം ഉണ്ടായ നേട്ടങ്ങൾ എന്തൊക്കെയെന്നും അറിയിക്കുമോ;
( സി )
ലക്കി ബിൽ ആപ്പ് പദ്ധതി കൊണ്ട് സംസ്ഥാനത്ത് എത്ര നികുതി വെട്ടിപ്പു കേസുകൾ കണ്ടെത്തിയെന്നും അതിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്നും വ്യക്തമാക്കുമോ?
സംസ്ഥാന ജി.എസ്.ടി. വകുപ്പിലെ ഓൺലൈൻ പൊതു സ്ഥലംമാറ്റം
2426.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ലെ പൊതു സ്ഥലംമാറ്റ മാനദണ്ഡം അനുസരിച്ചുള്ള ഓൺലൈൻ സ്ഥലംമാറ്റം സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ പൊതു സ്ഥലംമാറ്റം നടക്കാത്തതിനാൽ ജോയിന്റ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, സ്റ്റേറ്റ് ടാക്സ് ഓഫീസർ, അസിസ്റ്റന്റ് ടാക്സ് ഓഫീസർ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതു മൂലമുണ്ടാകുന്ന വരുമാന നഷ്ടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
2024-ലെ ജനറൽ ട്രാൻസ്‍ഫർ ഓൺലൈനിൽ നടത്തണമെന്ന അഡ്‍മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് തടഞ്ഞുവെച്ചത് വകുപ്പിലെ ഭരണാനുകൂല സംഘടനകളുടെ സമ്മർദ്ദം മൂലമാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദവിവരങ്ങൾ നൽകാമോ?
2427.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ഇൻ്റലിജൻസ് ഇൻവസ്റ്റിഗേഷൻ മേധാവിക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത എന്തെല്ലാമാണ് എന്നറിയിക്കാമോ; ഇതിലേക്കായി അപേക്ഷ സമർപ്പിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
അപേക്ഷ സമർപ്പിച്ചവരിൽ വിരമിച്ച ജി.എസ്.ടി. വകുപ്പ് ജീവനക്കാരുണ്ടോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത പോസ്റ്റിൽ അപേക്ഷ സമർപ്പിച്ചവരിൽ സർവ്വീസ് കാലയളവിൽ കൈക്കൂലി വാങ്ങിയതിനും അനധികൃത സ്വത്തു സമ്പാദനത്തിനും സസ്പെൻഷനും വിജിലൻസ് നടപടികളും നേരിടുന്നവർ അപേക്ഷ സമർപ്പിച്ച കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഡി )
സംസ്ഥാന ജി. എസ്. ടി. വകുപ്പിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റം നേടിയ എത്ര ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്യേഷണം നടക്കുന്നുണ്ട് എന്നറിയിക്കാമോ;
( ഇ )
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് എം.ജി. യുണിവേഴ്സിറ്റി രജിസ്ട്രാർ, കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 2003-ൽ നൽകിയ പരാതിയിലും ജി.എസ്.ടി. വകുപ്പ് കൊച്ചി സിറ്റി പോലീസിൽ നൽകിയ പരാതിയിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
2428.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നേടിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങളും അത്തരം കേസുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആർ.കളുടെ വിവരവും ലഭ്യമാക്കാമോ; എഫ്.ഐ.ആർ നൽകിയിട്ടില്ല എങ്കിൽ അതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ?
2429.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ഇന്റലിജൻസ് ഇൻവസ്റ്റിഗേഷൻ മേധാവിക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ഇൻവസ്റ്റിഗേഷൻ മേധാവിയെ നിയമിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എങ്കിൽ അപേക്ഷ സമർപ്പിച്ചവരുടെ പേര് വിവരം, യോഗ്യത എന്നിവ അറിയിക്കാമോ;
( സി )
അപേക്ഷ സമർപ്പിച്ചവരിൽ വിരമിച്ച ജി.എസ്.ടി. വകുപ്പ് ജീവനക്കാരുണ്ടോയെന്നും സർവ്വീസ് കാലയളവിൽ കൈക്കൂലി വാങ്ങിയതിനും അനധികൃത സ്വത്തു സമ്പാദനത്തിനും സസ്പെൻഷൻ, വിജിലൻസ് നടപടികൾ തുടങ്ങിയവ നേരിട്ടവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അറിയിക്കാമോ?
2430.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പ് പുന:സംഘടനയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ഇന്റലിജൻസ് ഇൻവസ്റ്റിഗേഷൻ മേധാവിക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത എന്തെല്ലാമാണെന്നും ഇതിലേക്കായി അപേക്ഷ സമർപ്പിച്ചവരുടെ പേര് വിവരങ്ങളും അപേക്ഷ സമർപ്പിച്ചവരിൽ വിരമിച്ച ജി.എസ്.ടി. വകുപ്പ് ജീവനക്കാരുണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ സർവ്വീസ് കാലയളവിൽ കൈക്കൂലി വാങ്ങിയതിന് സസ്പെൻഷൻ നടപടികൾ നേരിട്ടവരോ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് അന്വേഷണം നേരിടുന്നവരോ ഉൾപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
2431.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വകുപ്പിൽ സീനിയർ ഡാറ്റ അനലിസ്റ്റ്, ഡാറ്റ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിൽ കരാർ നിയമനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഈ നിയമനങ്ങളിലൂടെ നികുതിദായകർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദാംശം നല്കാമോ;
( ബി )
ഇത്തരം നിയമനങ്ങൾ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ജി.എസ്.ടി. വകുപ്പിലെ പൊതു സ്ഥലംമാറ്റം
2432.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ 2017-ലെ പൊതു സ്ഥലംമാറ്റ മാനദണ്ഡമനുസരിച്ചുള്ള ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ പൊതു സ്ഥലംമാറ്റം നടക്കാത്തതിനാൽ ജോയിന്റ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, സ്റ്റേറ്റ് ടാക്സ് ഓഫീസർ, അസിസ്റ്റന്റ് ടാക്സ് ഓഫീസർ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ പ്രസ്‌തുത ഒഴിവുകൾ സർക്കാരിന് വരുമാന നഷ്ടം ഉണ്ടാക്കുമോയെന്ന് വ്യക്തമാക്കുമോ; വിശദവിവരം നൽകാമോ;
( സി )
2024-ലെ ജനറൽ ട്രാൻസ്ഫർ ഓൺലൈനിൽ നടത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ഉത്തരവ് നടപ്പിലാക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് അറിയിക്കാമോ; വിശദാംശം നൽകുമോ ?
സംസ്ഥാന ജി.എസ്.ടി. വകുപ്പിലെ ഒഴിവുകൾ
2433.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ മുതൽ ജോയിന്റ് കമ്മീഷണർ തസ്തിക വരെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ നിയമനം നടത്തുന്നതിന് ഡി.പി.സി. യോഗങ്ങൾ ചേർന്ന് ലിസ്റ്റ് അംഗീകരിച്ച് ജി.എസ്.ടി. കമ്മീഷണർക്ക് നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഉയർന്ന ഉദ്യോഗസ്ഥരുടെ അഭാവം മൂലം വകുപ്പിന്റെ പ്രവർത്തനം പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായും സംസ്ഥാനത്തിന്റെ നികുതി ചോർച്ചയ്ക്ക് കാരണമാകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഡിപ്പാർട്ട്മെന്റ് പ്രൊമോഷൻ കമ്മിറ്റി യോഗം ചേർന്ന് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സെലക്ട് ലിസ്റ്റിന് അപ്പ്രൂവൽ നൽകിയിട്ടും പ്രൊമോഷൻ നൽകാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കുമോ;
( ഇ )
വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റത്തിന്റെ മറവിൽ പ്രൊമോഷൻ നടപടികൾ തടസ്സപ്പെടുന്നത് വകുപ്പിന്റെ കാര്യക്ഷമതയെ ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വീഡിയോഗ്രാഫര്‍മാരുടെ വേതനം
2434.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ വിവിധ സ്ക്വാഡുകളിലും തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിലും വീഡിയോ ചിത്രീകരിച്ച എത്ര വീഡിയോഗ്രാഫർമാരാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവർ ജോലി ചെയ്ത കാലയളവ് എത്ര മാസമാണെന്നും പ്രസ്തുത കാലയളവിൽ ഇവർ എത്ര ഡ്യൂട്ടി ചെയ്തുവെന്നും ആ വകയിൽ എത്ര രൂപ ഇവർക്ക് നൽകാനുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഈ തുക ഇവർക്ക് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതുവരെ നൽകാതിരിക്കാനുള്ള കാരണം എന്താണെന്ന് അറിയിക്കാമോ;
( ഡി )
ഫുൾ ഡ്യൂട്ടി സർട്ടിഫിക്കറ്റുകൾ ഇവർ ഹാജരാക്കിയിട്ടുണ്ടോയെന്നും കാസർഗോഡ് ജില്ലയിൽ ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഇ )
തെരഞ്ഞെടുപ്പ് കാലത്ത് സേവനം ചെയ്ത വീഡിയോഗ്രാഫർമാർക്ക് വേതനം കിട്ടാതിരിക്കാനുള്ള കാരണം ട്രഷറി നിയന്ത്രണമാണ് എന്നത് ശരിയാണോ; സംസ്ഥാനത്ത് ഈ പ്രശ്നം നിലനിൽക്കുന്ന മറ്റു ജില്ലകൾ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?
2435.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ വെഞ്ഞാറമൂട് കേന്ദ്രമാക്കി പുതിയ സബ് ട്രഷറി അനുവദിക്കുന്നതിനായി ലഭിച്ച ശുപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
വെഞ്ഞാറമൂട് പുതിയ സബ്ട്രഷറി അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2436.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെര്‍പുളശ്ശേരി, ഷൊറണ്ണൂര്‍ ട്രഷറികളുടെ കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ; നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നത്തേക്ക് ട്രഷറികളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ അപാകതകൾ
2437.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ അപാകതകൾ ഉളളതായി കണ്ടെത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ട്രഷറി സേവിംഗ്സ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്; അവ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിഷ്ക്രിയ അക്കൗണ്ടുകളിലെ തുക റവന്യൂ അക്കൗണ്ടുകളിലേക്ക് മാറ്റാറുണ്ടോ; കഴിഞ്ഞ അഞ്ചു വർഷത്തിൽ അധികമായ നിഷ്ക്രിയമായ അക്കൗണ്ടുകളുടെ വിശദാംശം നൽകുമോ;
( ഡി )
ട്രഷറി അക്കൗണ്ടുകളിലെ അപാകതകൾ പരിഹരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?
ലോട്ടറി വിൽപനയിലൂടെ ലഭ്യമാകുന്ന വരുമാനം
2438.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ ലോട്ടറി വില്‍പനയിലൂടെ എത്ര രൂപ സമാഹരിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വർഷം ലോട്ടറി എടുത്തവർക്ക് സമ്മാനത്തുകയായി നല്‍കിയിട്ടുള്ള ആകെ തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
സമ്മാനത്തുകയുടെ നികുതിയിനത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ ലഭ്യമായിട്ടുള്ള വരുമാനം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
ലോട്ടറി വിൽപനയിലൂടെ ലഭ്യമാകുന്ന വരുമാനം എപ്രകാരമാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്ത് ലോട്ടറി വില്‍പനയ്ക്കായി നിലവിൽ എത്ര ഏജൻസികളുണ്ടെന്നും ഓരോ ഏജൻസിയും 2023 ഏപ്രിൽ 1 മുതൽ 2024 സെപ്റ്റംബർ 30 വരെ ലോട്ടറി വകുപ്പിൽ നിന്ന് എത്ര രൂപയ്ക്കുള്ള ലോട്ടറി ടിക്കറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള വിവരം ഏജൻസി തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
ലോട്ടറി ഓഫീസുകളിൽ നിന്ന് ഏജൻസികൾക്ക് പ്രതിദിനം ഒന്നിലധികം തവണ ടിക്കറ്റുകൾ ലഭ്യമാക്കാറുണ്ടോയെന്ന് അറിയിക്കാമോ;
( ജി )
2023 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ ലോട്ടറി വകുപ്പിൽ നിന്നും എത്ര രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ വിൽപനയ്ക്കായി വ്യക്തികൾ കൈപ്പറ്റിയിട്ടുണ്ടെന്നുള്ള വിവരം ഏജൻസി തിരിച്ച് ലഭ്യമാക്കാമോ?
2439.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന 2021 മേയ് മുതൽ 2024 സെപ്തംബർ 30 വരെ സംസ്ഥാന ലോട്ടറി വകുപ്പ്, ലോട്ടറി നറുക്കെടുപ്പുമായി ബന്ധമില്ലാത്ത പരസ്യങ്ങൾക്ക് ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പരസ്യം പ്രസിദ്ധീകരിച്ച സ്ഥാപനങ്ങൾ, അവർക്ക് നൽകിയ തുക എന്നിവ സംബന്ധിച്ച വിശദാംശം പ്രത്യേകം ലഭ്യമാക്കാമോ?
കെ.എസ്.എഫ്.ഇ. സ്റ്റാഫ് സഹകരണ സൊസൈറ്റി തട്ടിപ്പ്
2440.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. സ്റ്റാഫ് സഹകരണ സൊസൈറ്റി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തട്ടിപ്പ് പുറത്ത് വന്നശേഷം സംഘത്തിന്റെ അഭ്യർത്ഥന പരിഗണിച്ചോ സർക്കാർ നിർദ്ദേശ പ്രകാരമോ കെ.എസ്.എഫ്.ഇ. സ്റ്റാഫ് സഹകരണ സൊസൈറ്റിയ്ക്ക് കെ.എസ്.എഫ്.ഇ. വായ്പ നൽകിയിട്ടുണ്ടോ; എങ്കിൽ വായ്പ നൽകിയ തീയതി, വായ്പാ തുക, പലിശനിരക്ക് എന്നിവ വ്യക്തമാക്കാമോ;
( സി )
സാമ്പത്തിക തട്ടിപ്പ് നടത്തിയ ഈ സംഘത്തിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി കെ.എസ്.എഫ്.ഇ. നൽകിയ വായ്പയ്ക്ക് ഉത്തരവാദികളായ ഏതെങ്കിലും കെ.എസ്.എഫ്.ഇ. ജീവനക്കാർ നിലവിൽ കമ്പനി സർവീസിലുണ്ടോ; എങ്കിൽ അവരുടെ പേരും,നിലവിലെ തസ്‌തികയും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സഹകരണ സംഘത്തിന്റെ പുനരുദ്ധാരണത്തിന് കെ.എസ്.എഫ്.ഇ. വായ്പയായി നൽകിയ തുകയിൽ നാളിതുവരെ എത്ര തുക തിരിച്ചടവായി ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഇ )
കെ.എസ്.എഫ്.ഇ.യ്ക്ക് സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന കെ.എസ്.എഫ്.ഇ. ജീവനക്കാർക്ക് അവരുടെ മേൽ ചുമത്തപ്പെട്ട ബാധ്യത തീർപ്പാക്കാതിരുന്നാൽ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കാറുണ്ടോ; വിശദമാക്കാമോ;
( എഫ് )
കെ.എസ്.എഫ്.ഇ. സ്റ്റാഫ് സഹകരണ സൊസൈറ്റി തട്ടിപ്പിന്റെ ബാധ്യത നികത്തുവാൻ കെ.എസ്.എഫ്.ഇ. നൽകിയ വായ്പാതുക കൈപ്പറ്റിയ സൊസൈറ്റി ഭാരവാഹികളായ കെ.എസ്.എഫ്.ഇ. ജീവനക്കാർ വിരമിക്കുന്ന വേളയിൽ വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയില്ലെങ്കിൽ ഈ സാമ്പത്തിക ബാധ്യത അവരുടെ മേൽ ചുമത്തപ്പെടുമോ; എങ്കില്‍ അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ബാധിക്കപ്പെടുമോയെന്ന് വ്യക്തമാക്കാമോ?
2441.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യില്‍ നിന്നും ചിട്ടി, ലോണ്‍ എന്നീ ഇനങ്ങളില്‍ കൈപ്പറ്റിയ തുക തിരിച്ചടക്കുന്നതിന് പ്രയാസം നേരിടുന്നവര്‍ക്ക് നിലവില്‍ നല്‍കിവരുന്ന ഇളവുകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
2442.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ എത്രയെണ്ണം പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തുവെന്ന് വിശദമാക്കാമോ?
2443.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്‌.ഇ.യിലെ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്‌തികയിൽ 2024 സെപ്റ്റംബർ മുതൽ 2025 ഡിസംബർ 31 വരെ ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം ലഭ്യമാക്കാമോ;
( ബി )
കെ.എസ്.എഫ്‌.ഇ.യിലെ ഒഴിവുകൾ പി.എസ്‌.സി.യിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ; ഇതിന്റെ ചുമതല ആർക്കാണെന്ന് അറിയിക്കുമോ;
( സി )
ഓരോ മാസവും കെ.എസ്.എഫ്‌.ഇ.യിൽ റിട്ടയർമെന്റ്, വിടുതൽ, പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുക എന്നിവയുടെ ഭാഗമായി ഉണ്ടാകുന്ന ഒഴിവുകൾ അതത് മാസംതന്നെ പി.എസ്‌.സി.യിലേക്ക് റിപ്പോർട്ട് ചെയ്യാറുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ?
പ്രവാസി മലയാളികള്‍ക്കായി കെ.എസ്.എഫ്.ഇ. ആരംഭിക്കുന്ന പുതിയ പദ്ധതികള്‍
2444.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി മലയാളികള്‍ക്കായി കെ.എസ്.എഫ്.ഇ. ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രവാസി മലയാളികള്‍ക്കായി ഓണ്‍ലൈന്‍ പണമിടപാടിനുള്ള സൗകര്യം കെ.എസ്.എഫ്.ഇ ഒരുക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ?
സ്വകാര്യ ആശുപത്രികളിലെ മെഡിസെപ്
2445.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ അര്‍ഹരായവര്‍ക്ക് ചെലവായ തുക മെഡിസെപില്‍ നിന്ന് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
ആരോഗ്യ ഇന്‍ഷുറന്‍സ് കുടിശിക
2446.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ്, കെ.എ.എസ്.പി. പദ്ധതികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ കുടിശിക നല്‍കാനുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതികൾക്ക് എത്ര തുക വീതമാണ് നല്‍കാനുളളതെന്ന് വ്യക്തമാക്കുമോ;
( സി )
കുടിശിക തുക വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
മെഡിസെപ്പ് പദ്ധതി
2447.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് ആനുകൂല്യം എല്ലാ ആശുപത്രിയിലേക്കും വ്യാപിപ്പിക്കാൻ എന്താണ് തടസ്സമെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിസെപ്പ് അനുവദിച്ചു വരാൻ താമസിക്കുന്നതിനാൽ പല ഹോസ്പിറ്റലുകളിലും ഡിസ്ചാർജ് ചെയ്തതിനുശേഷം ക്യാഷ് അടച്ച് പോകാൻ രോഗിയെ നിർബന്ധിതമാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ആവശ്യമുള്ളവർക്ക് മാത്രം മെഡിസെപ്പില്‍ ചേരാൻ അനുവാദം നൽകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ; ഇതിന് നിയമതടസ്സമുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ വൈകുന്നതിന്റെ കാരണം എന്താണന്ന് വ്യക്തമാക്കാമോ;
( ഇ )
മെഡിസെപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ എത്ര പരാതികൾ ലഭിച്ചുവെന്നും എത്ര പരാതികൾക്ക് പരിഹാരം കണ്ടുവെന്നും വ്യക്തമാക്കാമോ?
പാലക്കാട് ജില്ലയിലെ മെഡിസെപ് പദ്ധതി
2448.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ നിലവില്‍ ഏതെല്ലാം ആശുപത്രികളില്‍ ഏതെല്ലാം രോഗങ്ങള്‍ക്കാണ് ക്യാഷ്‍ ഈടാക്കാതെയുള്ള ചികിത്സ ലഭ്യമാക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
തുടക്കത്തില്‍ മെ‍ഡിസെപ് പദ്ധതിയില്‍ ഉണ്ടായിരുന്ന ഏതെങ്കിലും ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ നിന്ന് പിന്‍മാറിയ ആശുപത്രികളെ വീണ്ടും ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.