|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
2095.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയിലേക്ക് 2019-നു ശേഷം
പുതിയ അംഗങ്ങളെ
ചേര്‍ക്കുന്നതിനായി യാതൊരു
നടപടിയും സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ അംഗമല്ലാത്ത
സാധാരണക്കാര്‍ക്ക് ചെലവേറിയ
ചികിത്സകള്‍ക്ക് സ്വന്തം
നിലയില്‍ പണം മുടക്കേണ്ടി
വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
നിര്‍ധന കുടുംബങ്ങളെ
ബാധിക്കുന്ന പ്രസ്തുത
വിഷയത്തില്‍ അടിയന്തര പരിഹാര
നടപടി സ്വീകരിക്കുമോ;
വിശദവിവരം നൽകുമോ?
ആരോഗ്യ
വകുപ്പിന്റെ ക്ഷേമ പദ്ധതികളിലെ
കുടിശ്ശിക
2096.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആരോഗ്യവകുപ്പിന്റെ
ക്ഷേമ പദ്ധതികള്‍
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
ഓരോന്നിലും എത്ര മാസത്തെ
കുടിശ്ശിക വീതമാണ്
നിലവിലുള്ളത്;
കുടിശ്ശികയിനത്തില്‍
ഓരോന്നിലും എത്ര രൂപ വീതം
വിതരണം ചെയ്യാന്‍
ബാക്കിയുണ്ട്; കണക്കുകള്‍
ലഭ്യമാക്കുമോ;
(
ബി )
ഓരോ
പദ്ധതിയിലും എത്ര വീതം
അപേക്ഷകര്‍ക്കാണ്
പദ്ധതിപ്രകാരമുള്ള സഹായങ്ങള്‍
വിതരണം ചെയ്യാന്‍
ബാക്കിയുള്ളത്; ഓരോ
പദ്ധതിയിലും ഏത് തീയതിവരെ
അപേക്ഷ സമർപ്പിച്ചവർക്ക്
സഹായം വിതരണം ചെയ്യാന്‍
കഴിഞ്ഞിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ക്ഷേമ
പദ്ധതികളില്‍ യഥാസമയം സഹായം
ലഭ്യമല്ലാതെ വരുന്ന സാഹചര്യം
നിര്‍ധനരായ അപേക്ഷകര്‍ക്ക്
വളരെ പ്രയാസം
സൃഷ്ടിക്കുന്നുണ്ടെന്ന കാര്യം
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ യഥാസമയം ആവശ്യമായ
സഹായം വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
2097.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആരോഗ്യവകുപ്പ്
നടപ്പിലാക്കിയ 'ആര്‍ദ്രം
ആരോഗ്യം' ജീവിതശൈലി
രോഗനിര്‍ണ്ണയ സ്ക്രീനിംഗിന്റെ
പുരോഗതി വിശദമാക്കാമോ?
2098.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തികമായി
പിന്നാക്കം
നിൽക്കുന്നവർക്കുളള സൗജന്യ
ചികിത്സാ പദ്ധതിയായ കാസ്പിൽ
അർഹരായ പുതിയ അംഗങ്ങളെ
ചേർക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇതിനായി
കേന്ദ്ര സർക്കാരിന്റെ സഹായം
തേടിയിട്ടുണ്ടോ;
(
സി )
കാസ്പിൽ
എംപാനൽ ചെയ്തിട്ടുളള സ്വകാര്യ
ആശുപത്രികൾക്ക് നൽകാനുളള
തുകയിൽ കുടിശ്ശിക
വരുത്തിയിട്ടുണ്ടെങ്കിൽ
വിശദാംശം നൽകുമോ; തുക
എന്നത്തേക്കു നൽകാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
2099.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
റേഷന്‍ കാര്‍ഡില്‍
ഉള്‍പ്പെട്ട എല്ലാ
അംഗങ്ങള്‍ക്കും കൂടി രണ്ടു
ലക്ഷം രൂപയായി കാരുണ്യ
ബെനവലന്റ് ഫണ്ട് മുഖേനയുള്ള
ആനുകൂല്യം
നിജപ്പെടുത്തിയിരിക്കുന്നതിനാൽ,
ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട
ഒരംഗത്തിന് കാൻസർ പോലെയുള്ള
ഗുരുതര അസുഖങ്ങൾ ബാധിക്കുകയോ
മേജർ ശസ്ത്രക്രിയ
വേണ്ടിവരികയോ ചെയ്താൽ
അനുവദിക്കപ്പെട്ട തുക ചെലവായി
തീരുന്ന സാഹചര്യത്തിൽ, മറ്റ്
അംഗങ്ങൾക്ക് ചികിത്സാ
ആനുകൂല്യം ലഭിക്കാത്ത
സാഹചര്യം ഉണ്ടാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയം
പരിഹരിക്കുന്നതിന് എന്ത്
നടപടി സ്വീകരിക്കാനാകുമെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തുക ഓരോ അംഗങ്ങൾക്കും രണ്ട്
ലക്ഷം രൂപ വീതം ലഭിക്കത്തക്ക
വിധത്തിൽ അനുവദിക്കാൻ ആകുമോ;
ഇക്കാര്യത്തില്‍
തുടര്‍നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
ക്യാൻസർ
രോഗ നിർണയത്തിനുള്ള
പരിശോധനകള്‍ക്ക് വലിയ തുക
ചെലവാകുന്ന സാഹചര്യത്തിൽ രോഗ
നിർണയത്തിനുള്ള ചെലവുകൾക്കും
ആശുപത്രി വാസം കഴിഞ്ഞുള്ള
തുടര്‍ചികിത്സയ്ക്കും
പ്രസ്തുത ഫണ്ട് ഉപയോഗിക്കാൻ
കഴിയാത്ത സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
രോഗനിർണയത്തിനും
തുടര്‍ചികിത്സക്കും കാരുണ്യ
ഫണ്ട് അനുവദിക്കാൻ കഴിയുന്ന
തരത്തിലുള്ള നടപടികൾ
സ്വീകരിക്കുമോ; സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കാമോ?
2100.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യകിരണം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര കുട്ടികള്‍ക്ക്
ചികിത്സാസഹായം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2101.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുട്ടികള്‍ക്കായുള്ള
ചികിത്സാസഹായ പദ്ധതികള്‍
ഏതൊക്കെയെന്നും, ഏതൊക്കെ
അസുഖങ്ങള്‍ക്ക് പ്രസ്തുത
പദ്ധതികള്‍ വഴി ചികിത്സാ
സഹായം ലഭ്യമാകുമെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്ക്
അപേക്ഷിക്കുന്നതിനുള്ള അർഹതാ
മാനദണ്ഡങ്ങളും വരുമാന
പരിധിയും അപേക്ഷ
സമർപ്പിക്കേണ്ട രീതിവും
വിശദമാക്കാമോ;
(
സി )
കോക്ലിയർ
ഇംപ്ലാന്റേഷന്‍ ചികിത്സയ്ക്ക്
നല്കിവരുന്ന സഹായങ്ങളും അർഹതാ
മാനദണ്ഡവും അപേക്ഷാ രീതിയും
വിശദമാക്കാമോ?
2102.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂർ
കണ്ടാണശ്ശേരി
കുടുംബാരോഗ്യകേന്ദ്രത്തിനായി
എം.എൽ.എ. ഫണ്ട് ഉപയോഗിച്ച്
നിർമ്മിക്കുന്ന
കെട്ടിടത്തിന്റെയും,
വാടാനപ്പള്ളി കുട്ടമുഖത്ത്
സ്ഥിതിചെയ്യുന്ന സബ്‍സെന്റർ
കെട്ടിടത്തിന്റെയും നിർമ്മാണ
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിശദാംശങ്ങൾ
നൽകാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ എന്നത്തേക്ക്
പൂർത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
2103.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ആശുപത്രികളില്‍ റോബോട്ടിക്
സര്‍ജറി സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(
ബി )
ആരോഗ്യ
മേഖലയില്‍ നിര്‍മ്മിതബുദ്ധി
സാങ്കേതിക വിദ്യ
പ്രയോജനപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
ഡിജിറ്റല്‍
ഹെല്‍ത്ത് പദ്ധതിയുടെ
ഭാഗമായി നടപ്പിലാക്കി വരുന്ന
നൂതന സംരംഭങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കുമോ?
2104.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെൺപകൽ
പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ
നിർമ്മാണ പ്രവൃത്തി ആരംഭിച്ച
ഐസോലേഷൻ വാർഡിന്റെ നിർമ്മാണം
പൂർത്തീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
പ്രവൃത്തി
ആരംഭിച്ച് രണ്ട് വർഷമായിട്ടും
പ്രവൃത്തി
പൂർത്തീകരിക്കാത്തതിന്
കരാറുകാരന്റെ പേരിൽ എന്ത്
നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
2105.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആവശ്യത്തിന്
ജീവനക്കാരില്ലാത്തത് സർക്കാർ
ആശുപത്രികളുടെ പ്രവർത്തനത്തെ
പ്രതികൂലമായി ബാധിക്കുന്നതായി
പറയുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ദീർഘകാല
അവധിയുടെ കാലാവധി കഴിഞ്ഞവർ
അനധികൃതമായി അവധിയിൽ
തുടരുന്നുണ്ടോ; എങ്കിൽ
അവർക്കെതിരെ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
രോഗികളുടെ
എണ്ണത്തിന് ആനുപാതികമായി
ജീവനക്കാരെ നിയമിക്കാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
2106.
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റേഡിയോഗ്രാഫർ
ഇല്ലാതെ പ്രവർത്തിക്കുന്ന
എത്ര സർക്കാർ ആശുപത്രികൾ
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
റേഡിയോഗ്രാഫർ
ഇല്ലാതെ പ്രവർത്തിക്കുന്ന
ആശുപത്രികളിൽ എ.ഇ.ആര്‍.ബി.
ലൈസൻസ് ആരുടെ പേരിലാണ്
എടുത്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
സർക്കാർ
ആശുപത്രികളിൽ റേഡിയോഗ്രാഫർ
തസ്തികകള്‍ സൃഷ്ടിക്കുന്നതിന്
വേണ്ടി എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
സ്തനാര്‍ബുദം
നേരത്തെ കണ്ടുപിടിക്കുന്ന
പദ്ധതിയോടനുബന്ധിച്ച് സർക്കാർ
ആശുപത്രികളിൽ സ്ഥാപിച്ച
മാമ്മോഗ്രാം യൂണിറ്റുകളിൽ
നാളിതുവരെ എത്ര മാമ്മോഗ്രാം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഇ )
സര്‍ക്കാര്‍
ആശുപത്രികളിലെ മാമ്മോഗ്രാം
ടെസ്റ്റ് വഴി എത്ര
സ്തനാര്‍ബുദ രോഗികളെ
കണ്ടെത്തിയെന്നും, പ്രസ്തുത
രോഗികളെ ഉയര്‍ന്ന
ആശുപത്രികളിലേക്ക് റഫര്‍
ചെയ്യാൻ എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
2107.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ വാരപ്പെട്ടിയിലെ
ഐസൊലേഷന്‍ സെന്റര്‍
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
സാങ്കേതിക
തടസ്സങ്ങള്‍ നീക്കി പ്രസ്തുത
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2108.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈക്കം
താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്
ആശുപത്രിയുടെ പുതിയ കെട്ടിട
നിർമ്മാണം നിലവിൽ എത്ര ശതമാനം
പൂർത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണത്തിൽ എന്തെങ്കിലും
തടസ്സങ്ങൾ നിലവിലുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
സി )
പ്രസ്തുത
നിർമ്മാണവുമായി ബന്ധപ്പെട്ട്
വിവിധ വിഭാഗങ്ങളിലായി
ഏതെങ്കിലും ടെൻഡർ നടപടികൾ
പൂർത്തീകരിക്കാനുണ്ടോ; എങ്കിൽ
അതിന്റെ കാരണം വിശദമാക്കാമോ;
(
ഡി )
നിർമ്മാണപ്രവർത്തനങ്ങൾ
പൂർത്തീകരിച്ച് ആശുപത്രി
എന്നത്തേക്ക് ജനങ്ങൾക്ക്
തുറന്ന് കൊടുക്കുവാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ?
2109.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്ക് ആസ്ഥാന ആശുപത്രിയുടെ
അടിസ്ഥാന സൗകര്യവികസനത്തിനായി
കിഫ്ബി മുഖേന നടപ്പിലാക്കുന്ന
പദ്ധതി നിലവിൽ
നിർവ്വഹണത്തിന്റെ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എപ്പോൾ ആരംഭിക്കാൻ
കഴിയുമെന്നും, വൈകുന്നത്
എന്ത് കൊണ്ടാണെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
കാര്യങ്ങളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
2110.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിട്ടി,
പേരാവൂര്‍
താലൂക്കാശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍ ഏത്
ആശുപത്രിയുടെ
നിലവാരത്തിലുള്ളതാണ്;
പ്രസ്തുത ആശുപത്രികളില്‍
താലൂക്ക് ആശുപത്രിയുടെ
സ്റ്റാഫ് പാറ്റേണ്‍
നിലവിലില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
2111.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ തൃക്കരിപ്പൂര്‍
താലൂക്ക് ആശുപത്രിയില്‍ പ്രസവ
ചികിത്സ എന്നാരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
ബി )
നേരത്തെ
നല്ല നിലയില്‍
പ്രവര്‍ത്തിച്ചിരുന്ന
പ്രസ്തുത ആശുപത്രിയില്‍ പ്രസവ
ചികിത്സ നിര്‍ത്തലാക്കാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
2112.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിൻകര
ജനറൽ ആശുപത്രിക്ക് ഭൂമി
ഏറ്റെടുക്കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ; ഭൂമി
ഏറ്റെടുക്കുന്നതിന് എന്തൊക്കെ
നടപടികളാണ് ഇനിയും
പൂർത്തീകരിക്കേണ്ടതായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2113.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലയിന്‍കീഴ്
താലൂക്കാസ്ഥാന ആശുപത്രിയുടെ
കെട്ടിട നിർമ്മാണത്തിനും
ബന്ധപ്പെട്ട സിവില്‍
വര്‍ക്കുകൾക്കും, മെഡിക്കല്‍
ഉപകരണങ്ങള്‍ക്കും കിഫ്ബി വഴി
ലഭ്യമായ തുക ഇനം തിരിച്ച്
വിശദമാക്കാമോ;
(
ബി )
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എപ്പോൾ
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
2114.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം
കുന്നത്തുനാട് മണ്ഡലത്തിലെ
വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ചിട്ടുള്ള തുക
എത്രയാണെന്ന് ആരോഗ്യകേന്ദ്രം
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഓരോ
പദ്ധതിയുടേയും നിലവിലെ
സ്ഥിതിയും പൂര്‍ത്തീകരിച്ച
പദ്ധതികള്‍ ഏതെല്ലാമെന്നും
വിശദമാക്കാമോ;
(
ഡി )
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍ വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2115.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എല്ലാ
പ്രാഥമികാരോഗ്യകേന്ദ്രങ്ങളും
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന്
സ്വീകരിച്ച നടപടിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ആലപ്പുഴ
ജില്ലയില്‍ ഇനി എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ളതെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയ
സ്ഥാപനങ്ങളില്‍ എല്ലായിടത്തും
ഉച്ചസമയം കഴിഞ്ഞും ഒ.പി.യും
ലാബും ഫാര്‍മസിയും
പ്രവർത്തിക്കുമെന്ന്
ഉറപ്പുവരുത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
സ്ഥാപനങ്ങള്‍ ദേശീയ
അക്രഡിറ്റേഷന്‍
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ?
2116.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍
താലൂക്ക് ആശുപത്രി വികസന
പദ്ധതിയുടെ ഭാഗമായി കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷനെ
ചുമതലപ്പെടുത്തിയ ഉപകരണ
വിതരണത്തിന്റെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
ആശുപത്രിയിലേക്ക്
ആവശ്യമായ ഉപകരണങ്ങളുടെ വിതരണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2117.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവമ്പാടി
മണ്ഡലത്തിലെ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍, ഫാമിലി
ഹെല്‍ത്ത് സെന്റര്‍
എന്നിവയുടെ കീഴിലുള്ള
സബ്സെന്ററുകള്‍ നവീകരിച്ച്
വെല്‍നസ് സെന്ററുകളാക്കുന്ന
പദ്ധതിപ്രകാരം ഏതൊക്കെ
സബ്സെന്ററുകള്‍ക്ക് എത്ര തുക
വീതം അനുവദിച്ചുവെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ; പ്രസ്തുത
പദ്ധതി മുഖേന വകുപ്പ്
ലക്ഷ്യമിടുന്ന അധിക
സേവനങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
2118.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈക്കത്ത്
പുതിയതായി ആരംഭിക്കുന്ന
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രിയിൽ
എത്ര തസ്തികകൾ
ആവശ്യമുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളിൽ ഏതെല്ലാം
വിഭാഗങ്ങളിലായി എത്ര തസ്തികകൾ
അനുവദിച്ചിട്ടുണ്ടെന്നും,
ബാക്കിയുള്ളവ എന്നത്തേക്ക്
അനുവദിക്കാൻ കഴിയുമെന്നും
വ്യക്തമാക്കാമോ;
(
സി )
പുതിയ
തസ്തികകൾ അനുവദിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങൾ
ഉണ്ടോ; വ്യക്തമാക്കാമോ?
2119.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
താലൂക്ക് ആശുപത്രി
വികസനവുമായി ബന്ധപ്പെട്ട്
നബാര്‍ഡ് ഫണ്ടില്‍ നിന്നും
സംസ്ഥാന ബഡ്ജറ്റില്‍ നിന്നും
അനുമതി ലഭിച്ച പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിക്കുന്ന നടപടികള്‍
എന്തൊക്കെയെന്ന്
പ്രവൃത്തികള്‍
പൂർത്തീകരിയ്ക്കേണ്ട സമയക്രമം
സഹിതം അറിയിക്കാമോ?
2120.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ ഏതെല്ലാം ആരോഗ്യ സബ്
സെന്ററുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉത്തരവായിട്ടുണ്ടെന്നും ഇതിൽ
ഏതിനെല്ലാം ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
ഇതിൽ
ഏതെല്ലാം സബ് സെന്ററുകളുടെ
നവീകരണ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്;
ബാക്കിയുള്ളതിന് ഫണ്ട്
അനുവദിക്കുന്നതിലെ കാലതാമസം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
സബ്
സെന്ററുകളുടെ നവീകരണ
പ്രവൃത്തി സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2121.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
മണ്ഡലത്തിലെ കോന്നി
ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജ്, കോന്നി താലൂക്ക്
ആശുപത്രി എന്നിവിടങ്ങളിലെ
'ലക്ഷ്യ' നിലവാരത്തിലുള്ള
ലേബര്‍ റൂമിന്റെയും
ഗൈനക്കോളജി വാര്‍ഡിന്റെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോന്നി
താലൂക്ക് ആശുപത്രിയിലെ
ഓപ്പറേഷന്‍ തിയേറ്ററിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(
സി )
കോന്നി
മണ്ഡലത്തിലെ കൂടല്‍,
മലയാലപ്പുഴ, മൈലപ്ര,
കൊക്കാത്തോട്,
വള്ളിക്കോട്, ചിറ്റാർ
സി.എച്ച്.സി, കോന്നി
താലൂക്ക് ആശുപത്രി, കോന്നി
ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജ് എന്നീ
ആരോഗ്യകേന്ദ്രങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
2122.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടയാഴം
സി.എച്ച്.സി.യിലെ ഐസൊലേഷൻ
വാർഡിന്റെ നിർമ്മാണം
സംബന്ധിച്ച് എന്തെങ്കിലും
തടസ്സങ്ങൾ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണം നിലവിൽ എത്ര ശതമാനം
പൂർത്തീകരിച്ചിട്ടുണ്ട്; പണി
പൂർത്തീകരിച്ച്
എന്നത്തേയ്ക്ക്
പൊതുജങ്ങൾക്കായി തുറന്നു
കൊടുക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
2123.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
താലൂക്ക് ആശുപത്രിയില്‍
2016-2024 കാലയളവില്‍ എത്ര
ദിവസവേതന ജീവനക്കാരെ ഏതൊക്കെ
തസ്തികകളില്‍
നിയമിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2124.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാങ്ങാപ്പാറ
ഇന്റഗ്രേറ്റഡ് ഫാമിലി
ഹെല്‍ത്ത് സെന്ററിന്റെ
പരിധിയിലേക്ക് തിരുവനന്തപുരം
നഗരസഭയിലെ കാട്ടായിക്കോണം,
ചന്തവിള, കഴക്കൂട്ടം
വാര്‍ഡുകളെ കൂടി
ഉള്‍പ്പെടുത്തണമെന്ന
ആവശ്യത്തിന്മേല്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
പാങ്ങാപ്പാറ
ഇന്റഗ്രേറ്റഡ് ഫാമിലി
ഹെല്‍ത്ത് സെന്ററിനെ
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
നിന്നും കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
ആക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?
2125.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
താലൂക്കാശുപത്രിയുടെ കിഫ്ബി
പ്രവൃത്തിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ;
(
ബി )
ബാലുശ്ശേരി
താലൂക്കാശുപത്രിയുടെ സ്റ്റാഫ്
പാറ്റേണ്‍ നിലവിലെ
താലൂക്കാശുപത്രിക്ക്
പര്യാപ്തമല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആശുപത്രിയുടെ പ്രവൃത്തി
പൂര്‍ത്തീകരിക്കുമ്പോള്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
2126.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാങ്ങാട്ടുപറമ്പ്
സ്ത്രീകളുടെയും
കുുട്ടികളുടെയും
ആശുപത്രിയില്‍ വന്ധ്യത
ക്ലിനിക് സ്ഥാപിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വന്ധ്യത ക്ലിനിക്കിനായി
കൂടുതല്‍ തസ്തികകള്‍
സൃഷ്ടിക്കുന്നത്
പരിഗണിക്കാമോ?
2127.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ കുമ്പള
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററിന്റെ അടിസ്ഥാന
സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ആശുപത്രിക്ക് പുതിയ കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കുമോ?
2128.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നബാര്‍ഡ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കുറ്റിപ്പുറം താലൂക്ക്
ആശുപത്രി കെട്ടിട നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ
പുരോഗതി വിശദമാക്കുമോ;
(
ബി )
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തികരിക്കാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
2129.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തിലെ മട്ടന്നൂര്‍
മള്‍ട്ടി സ്പെഷ്യാലിറ്റി
ആശുപത്രിയുടെ നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
കെട്ടിടം
നിര്‍മ്മിക്കുന്നതിന്റെ പുതിയ
ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
2130.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി
മുഖേന കിറ്റ്കോ നിർവഹണ
ഏജൻസിയായി നിർമ്മിക്കേണ്ട
കെട്ടിടത്തിന്റെ നിർമ്മാണ
നടപടികളുടെ പുരോഗതി
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
ഇനി എന്തെങ്കിലും അനുമതികൾ
ലഭ്യമാക്കാനുണ്ടോ; എങ്കില്‍
ഏതെല്ലാം വകുപ്പുകളിൽ
നിന്നാണെന്നത് സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കാമോ?
2131.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ ഏതൊക്കെ
പി.എച്ച്.സികളെയാണ്
എഫ്.എച്ച്.സി.കളായി
ഉയർത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
എഫ്.എച്ച്.സി.കളായി
ഉയർത്തിയ ആശുപത്രികളിൽ
പി.എച്ച്.സി.യേക്കാൾ
എന്തൊക്കെ അധിക സേവനങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സേവനങ്ങൾ മഞ്ചേശ്വരം
മണ്ഡലങ്ങളിലെ ആശുപത്രികളിൽ
നിലവിൽ ലഭ്യമാണോ; ഇല്ലെങ്കിൽ
എന്ത് കൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
2132.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ സചിവോത്തമപുരം
സി.എച്ച്.സി.യിലെ ഐസൊലേഷന്‍
വാര്‍ഡുകളുടെ നിര്‍മ്മാണ
പ്രവൃത്തി നിലവിൽ ഏത്
ഘട്ടത്തിലാണെന്നും എപ്പോൾ
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സി.എച്ച്.സി.യില്‍
വാര്‍ഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചതിന് ശേഷം
കിടത്തി ചികിത്സ
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
2133.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ ഊട്ടുപാറ ജില്ലാ
ആശുപത്രിയുടെ സമഗ്ര
വികസനത്തിന്റെ ഭാഗമായി
ഫിസിക്കല്‍ മെഡിസിന്‍,
റേഡിയോതെറാപ്പി,
ഡെര്‍മറ്റോളജി, സൈക്യാട്രി,
ഡെന്റല്‍ എന്നീ ചികിത്സ
വിഭാഗങ്ങള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
പരിഗണനയിലുള്ള
പ്രൊപ്പോസലുകളിന്മേല്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ?
2134.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയുടെ പുതിയ
കെട്ടിടത്തിനായി കിഫ്ബി മുഖേന
42 കോടി രൂപയുടെ സാമ്പത്തിക
അനുമതി ലഭിച്ച് രണ്ട്
മാസമായിട്ടും ടെണ്ടര്‍
നടപടികള്‍ സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പദ്ധതി
ഉടന്‍ നടപ്പിലാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
2135.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയില്‍ എം.എല്‍.എ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
2021-22 വര്‍ഷം ഏതെല്ലാം
ആരോഗ്യ കേന്ദ്രങ്ങളിലാണ്
ഐസൊലേഷന്‍ വാര്‍ഡുകള്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
അവയിൽ
എത്രയെണ്ണം നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും,
എത്ര വാര്‍ഡുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
സി )
നിര്‍മ്മാണം
നാളിതുവരെയും
ആരംഭിക്കാത്തവയുടെ വിശദാംശം
ലഭ്യമാക്കാമോ?
2136.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തിലെ വടക്കേവിള
ആശുപത്രി നവീകരിക്കുന്നതിന്
ഏതെങ്കിലും ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ,
വിശദമാക്കാമോ;
(
ബി )
എന്‍.എച്ച്.എം
സ്കീമില്‍ ഉള്‍പ്പെടുത്തി
പ്രസ്തുത ആശുപത്രിയുടെ
നവീകരണത്തിനായി നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2137.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തിലെ അടിമാലിയില്‍
ആരംഭിക്കുന്ന സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രിയുടെ
ഭരണാനുമതി പുതുക്കി
നല്‍കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ പുതുക്കിയ
എസ്റ്റിമേറ്റ് തുക എത്രയെന്ന്
അറിയിക്കാമോ?
2138.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച് കൊല്ലം
വിക്ടോറിയ ആശുപത്രിയിൽ
നടപ്പിലാക്കുന്നതിനായി
വിഭാവനം ചെയ്തിട്ടുള്ള
പദ്ധതിയുടെ നിലവിലെ അവസ്ഥ
എപ്രകാരമാണ്; പ്രസ്തുത
പദ്ധതിക്ക് കിഫ്ബിയിൽ നിന്നും
സാമ്പത്തികാനുമതി
ലഭ്യമാക്കുന്നതിന് തടസ്സം
നിലനിൽക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2139.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തില്‍ ഐസൊലേഷൻ വാർഡ്
നിർമ്മിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണവുമായി ബന്ധപ്പെട്ട
തുടർനടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ?
2140.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അമീബിക് മസ്തിഷ്ക ജ്വരം കാരണം
ചികിത്സ തേടിയവരുടെയും,
മരണപ്പെട്ടവരുടെയും
വിവരങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
അമീബിക്
മസ്തിഷ്ക ജ്വരത്തിന്
നിലവിലുള്ള ചികിത്സാ രീതി
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാകാമോ;
(
സി )
അമീബിക്
മസ്തിഷ്ക ജ്വരം തടയുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണെന്നും,
ചികിത്സക്കായി സൗകര്യം
ഒരുക്കിയിട്ടുള്ള ആരോഗ്യ
സ്ഥാപനങ്ങള്‍
എവിടെയൊക്കെയാണെന്നും
അറിയിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2141.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എസ്.എ.ടി.
ആശുപത്രിയിൽ നാലു മണിക്കൂറോളം
വൈദ്യുതി മുടങ്ങി ചികിത്സ
നിലച്ച സംഭവം ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇത്രയും
ഗുരുതരമായ പിഴവ് സംഭവിക്കാൻ
ഇടയായ സാഹചര്യം
വ്യക്തമാക്കുമോ; ആശുപത്രിയിലെ
ഏതൊക്കെ വിഭാഗങ്ങളുടെ
പ്രവർത്തനമാണ് നിലച്ചതെന്നും
എന്ത് ബദൽ ക്രമീകരണമാണ്
ഏർപ്പെടുത്തിയതെന്നും
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സംഭവത്തിന്
ഉത്തരവാദികളായവർക്കെതിരെ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്നും ഇത്തരം
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ
എന്തൊക്കെ മുൻകരുതലുകൾ
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
2142.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹീമോഡയാലിസിസ്
സിസ്റ്റം പൂര്‍ണ്ണമായും
പ്രവര്‍ത്തന രഹിതമായതിനെ
തുടര്‍ന്ന് പെരിട്ടോണിയല്‍
ഡയാലിസിസിലേക്ക് മാറേണ്ടിവന്ന
വൃക്ക രോഗികള്‍ നേരിടുന്ന
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്‍മേല്‍ എന്ത് നടപടി
സ്വീകരിച്ചു എന്നറിയിക്കുമോ;
(
ബി )
പെരിട്ടോണിയല്‍
ഡയാലിസിസിന് വിധേയരായ
രോഗികള്‍ക്ക് ഡയാലിസിസിനായി
സൗജന്യമായി ലഭിച്ചു
കൊണ്ടിരുന്ന മരുന്നുകള്‍
മാസങ്ങളായി
ലഭിക്കുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മരുന്ന് ക്ഷാമം
പരിഹരിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(
സി )
പെരിട്ടോണിയല്‍
ഡയാലിസിസിന് വിധേയമാകുന്ന
മുഴുവന്‍ രോഗികള്‍ക്കും
ആയതിന് ആവശ്യമായ മരുന്നുകള്‍
സര്‍ക്കാര്‍ ആശുപത്രികളില്‍
സൗജന്യമായി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
പെരിട്ടോണിയല്‍
ഡയാലിസിസിന്റെ ഭാഗമായി വരുന്ന
ഉപയോഗശൂന്യമായ ബാഗുകള്‍
ആശുപതികളില്‍ തന്നെ
സ്വീകരിച്ച് സംസ്കരിക്കാനുള്ള
സംവിധാനം ലഭ്യമാക്കുമോ?
2143.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തില്‍
മസ്കുലാര്‍ ഡിസ്ട്രോഫി
രോഗികളുടെ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
പ്രസ്തുത രോഗികളുടെ ജില്ല
തിരിച്ചുള്ള എണ്ണം
അറിയിക്കാമോ;
(
സി )
ഇത്തരം
രോഗങ്ങള്‍ തടയുന്നതിന്റെ
ഭാഗമായി എല്ലാ
പെണ്‍കുട്ടികള്‍ക്കും
വിവാഹത്തിന് മുമ്പ് കാരിയര്‍
ടെസ്റ്റ് നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2144.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആരോഗ്യമേഖലയിലെ
നഴ്സിംഗ് ഓഫീസർമാരുടെ
സ്റ്റാഫ് ഷോർട്ടേജ്
ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
1961-ലെ
സ്റ്റാഫ് പാറ്റേൺ
പരിഷ്കരിക്കുന്നതിനോടൊപ്പം
പുതിയ തസ്തികകൾ
സൃഷ്ടിക്കുന്നതിനും റേഷ്യോ
പ്രമോഷൻസ് കൃത്യമായി
നടപ്പിലാക്കി നിയമനങ്ങൾ
പി.എസ്.സി.യ്ക്ക് റിപ്പോർട്ട്
ചെയ്യുന്നതിനും കാര്യക്ഷമമായ
നടപടികൾ
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
2145.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആരോഗ്യ
വകുപ്പിന്റെ ഇ-സഞ്ജീവനി
ഒ.പി.ഡി.യില്‍ ഏതൊക്കെ
സ്പെഷ്യാലിറ്റികളാണ്
ലഭ്യമാക്കിയിട്ടുള്ളതെന്നും
ഇതിലൂടെ ലഭിക്കുന്ന
സേവനങ്ങള്‍ എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇ-സഞ്ജീവനി
ഒ.പി.ഡി. സൗകര്യം
ഉപയോഗിച്ചിട്ടുള്ള
രോഗികളുടെ എണ്ണം പ്രതിവർഷം
എത്രയെന്ന് ഓരോ
സ്പെഷ്യാലിറ്റിയും തരം
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
ഇ-സഞ്ജീവനി
ഒ.പി.ഡി.യുടെ പ്രചാരണത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
2146.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയില്‍, തൃക്കാക്കര
മണ്ഡലം ഉൾപ്പെടെയുള്ള
പ്രദേശങ്ങളിൽ ഉയർന്നതോതിൽ
ഡെങ്കിപ്പനി റിപ്പോർട്ട്
ചെയ്യുന്നതിന്റെ
അടിസ്ഥാനത്തിൽ ഡെങ്കിപ്പനി
പടരുന്നത് തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
രോഗബാധിതരായി
എത്തുന്നവരെ എറണാകുളം ജനറൽ
ആശുപത്രിയിലും കളമശ്ശേരി
മെഡിക്കൽ കോളേജിലും
സൗകര്യങ്ങൾ ഇല്ലാത്തതു കാരണം
സ്വകാര്യ ആശുപത്രികളിലേക്ക്
അയക്കുന്നത്
ഒഴിവാക്കുന്നതിനായി എറണാകുളം
ജനറൽ ആശുപത്രി, കളമശ്ശേരി
മെഡിക്കൽ കോളേജ്
എന്നിവിടങ്ങളിൽ കൂടുതൽ
സൗകര്യങ്ങൾ
ഏർപ്പെടുത്തുന്നതിനു നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ ?
2147.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമപഞ്ചായത്ത്
ആരോഗ്യ പദ്ധതികളുടെ
നടത്തിപ്പിനാവശ്യമായ
യോഗങ്ങളിലും മറ്റ്
പ്രവര്‍ത്തനങ്ങളിലും
പങ്കെടുക്കുന്നതിനും
പദ്ധതികൾക്ക് നേതൃത്വം
നല്‍കുന്നതിനും മെഡിക്കല്‍
ഓഫീസര്‍മാര്‍ വിമുഖത
കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ഒഴിവാക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ?
ബ്ലഡ്ബാഗ്
ട്രേസബിലിറ്റി സംവിധാനം
2148.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രക്തബാങ്കകളുടെ
പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിനും
ആധുനികീകരിക്കുന്നതിനുമായി ഈ
സർക്കാർ സ്വീകരിച്ചുവരുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ;
(
ബി )
രക്തത്തിന്റെ
വർദ്ധിച്ചുവരുന്ന ആവശ്യകത
കണക്കിലെടുത്ത് രക്തശേഖരണം
മുതൽ മറ്റൊരാൾക്ക്
നൽകുന്നതുവരെയുള്ള
കാര്യങ്ങള്‍ നിരീക്ഷിക്കാൻ
കഴിയുന്ന അത്യാധുനിക
ബ്ലഡ്ബാഗ് ട്രേസബിലിറ്റി
സംവിധാനം നടപ്പിലാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ വിശദാംശം നൽകുമോ;
(
സി )
ബ്ലഡ്ബാഗിൽ
ആർ.എഫ്.ഐ.ഡി. ലേബൽ
ഘടിപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടോയെന്നും
അതുമൂലം എന്തൊക്കെ
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്നും
വിശദമാക്കുമോ?
2149.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പകർച്ചവ്യാധികൾ
പിടിപെടുന്നവരുടെ എണ്ണം
ക്രമാതീതമായി ഉയരുന്ന
സ്ഥിതിവിശേഷം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
പകർച്ചവ്യാധികൾ വ്യാപകമായി
ഉയരുന്നതിന്റെ കാര്യകാരണങ്ങൾ
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
കണ്ടെത്തലുകൾ വിശദമാക്കാമോ;
(
സി )
പകർച്ചവ്യാധികൾ
നിയന്ത്രിക്കുന്നതിനായി പുതിയ
ഏതെങ്കിലും തരത്തിലുള്ള
വാക്സിനേഷൻ നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പകർച്ചവ്യാധികൾ
നിയന്ത്രണവിധേയമാക്കുന്നതുമായി
ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന
ഏതെങ്കിലും തരത്തിലുള്ള
നിർദേശങ്ങൾ സംസ്ഥാന
സർക്കാരിന് നൽകിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
2150.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അമീബിക് മസ്തിഷ്ക്കജ്വരം
വ്യാപിക്കുന്നതിനുളള കാരണങ്ങൾ
എന്തെല്ലാമാണെന്നു
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
രോഗബാധിതരുടെ
ചികിത്സയ്ക്കായി എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏർപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(
സി )
രോഗബാധ
നിയന്ത്രിക്കുന്നതിനും
തടയുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2151.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡി.എം.ഡി (ഡ്യൂഷന്‍
മസ്കുലാര്‍ ഡിസ്ട്രോഫി)
ബാധിച്ച രോഗികളുടെ എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരം
രോഗികള്‍ക്ക് സ്പെഷ്യല്‍
പെന്‍ഷന്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
സി )
സംസ്ഥാനത്തെ
ഏതെങ്കിലും മെഡിക്കല്‍
കോളേജില്‍ ഡി.എം.ഡി മള്‍ട്ടി
ഡിസിപ്ലിനറി കെയര്‍ സൗകര്യം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദക്കാമോ?
2152.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ഏതൊക്കെ
സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും
താലൂക്ക്/ജില്ലാ
ആശുപത്രികളിലുമാണ്
പാലിയേറ്റീവ് കെയര്‍
സൗകര്യമുളളതെന്ന്
വിശദമാക്കാമോ?
2153.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ആശുപത്രികളില്‍ ആവശ്യത്തിനു
മരുന്നില്ലാത്തതും കാരുണ്യ
ഫാര്‍മസികള്‍ ആവശ്യാനുസരണം
സ്ഥാപിച്ച് വില നിയന്ത്രണം
സാദ്ധ്യമാക്കാത്തതുമാണ്
പൊതുമാര്‍ക്കറ്റില്‍
മരുന്നുവില വളരെ ഉയരാന്‍
കാരണമെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഫാര്‍മസി
സ്ഥാപിക്കുന്നതിനുള്ള
സ്ഥലമുണ്ടെങ്കില്‍ മറ്റു
ചെലവില്ലാതെ കുറഞ്ഞ വിലയ്ക്ക്
മരുന്ന്
ലഭ്യമാക്കാമെന്നിരിക്കെ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍
ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍
ആശുപത്രികളിലും സ്ഥലം
ലഭ്യമാക്കി കാരുണ്യ ഫാര്‍മസി
തുടങ്ങുവാന്‍ എന്തെങ്കിലും
തടസ്സമുണ്ടോ;
(
സി )
ക്യാന്‍സര്‍
പോലുള്ള രോഗങ്ങള്‍ക്കുള്ള
മരുന്നുകള്‍ക്ക് പരമാവധി
വില്പനവില രേഖപ്പെടുത്തിയത്
ഈടാക്കി രോഗികളെ ചൂഷണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
സര്‍ക്കാര്‍
ആശുപത്രികളിലെ ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ ചേരുവനാമം
(ജെനറിക് നെയിം) ഉപയോഗിക്കാതെ
ബ്രാന്‍ഡ് പേരില്‍ മരുന്നു
കുറിക്കുന്നത് കര്‍ശനമായി
നിയന്ത്രിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എങ്ങനെ
നടപ്പാക്കുമെന്ന്
അറിയിക്കാമോ?
2154.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്ന ശേഷം
സംസ്ഥാനത്തെ സര്‍ക്കാര്‍
ആശുപത്രികളില്‍ നടത്തിയ
അവയവമാറ്റ ശസ്ത്രക്രിയകളുടെ
വിശദാംശം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
ബി )
സര്‍ക്കാര്‍
ആശുപത്രികളിലെ അവയവമാറ്റ
ശസ്ത്രക്രിയകള്‍
വിപുലീകരിക്കുന്നതിനും
കൂടുതല്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
വലിയ
സാമ്പത്തിക ചെലവുള്ള
അവയവമാറ്റ ശസ്ത്രക്രിയകള്‍
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കുന്നതിനായി
നടത്തുന്ന പ്രത്യേക കരുതലും
ഇടപെടലും എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഡി )
അവയവദാനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
പൊതുസമൂഹത്തിനുള്ള അവ്യക്തത
നീക്കുന്നതിനും,
അവയവദാനപ്രക്രിയ കൂടുതല്‍
സുരക്ഷിതവും സുതാര്യവുമായി
നടത്തുന്നതിനും
അവലംബിച്ചുവരുന്ന ബോധവത്കരണ
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്നു
വെളിപ്പെടുത്തുമോ?
രോഗനിർണ്ണയ
സംവിധാനങ്ങളുടെ അപര്യാപ്തത
2155.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ആരോഗ്യ മേഖല മറ്റ്
സംസ്ഥാനങ്ങളെ അപേക്ഷിച്ച്
മാതൃകാപരമായ മുന്നേറ്റം
കൈവരിച്ചതായി കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
അടിസ്ഥാന
സൗകര്യങ്ങളുടെ അപര്യാപ്തതയും
പരിമിതിയും നമ്മുടെ ആരോഗ്യ
മേഖലയിൽ വലിയ പ്രതിസന്ധി
സൃഷ്ടിക്കുന്നുവെന്നത്
പരിഹരിക്കാൻ
കഴിഞ്ഞിട്ടില്ലായെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(
സി )
സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിലടക്കം
രോഗപരിശോധനയ്ക്കും
രോഗനിർണ്ണയത്തിനുമുള്ള
സംവിധാനങ്ങൾ പരിമിതമാണെന്നത്
പരിഹരിക്കാൻ ഈ സർക്കാർ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മെഡിക്കൽ
കോളേജുകളിലെത്തുന്ന സൗജന്യ
ചികിത്സയ്ക്ക് അർഹരായ രോഗികൾ
പലപ്പോഴും എം.ആർ.ഐ., സി.ടി.
സ്കാനിംഗുകൾക്കായി മാസങ്ങളോളം
കാത്തിരിക്കേണ്ടി
വരുന്നുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതുകാരണം രോഗികൾക്ക് സ്വകാര്യ
ലാബുകളെയും സ്കാനിംഗ്
സെന്ററുകളെയും ആശ്രയിക്കേണ്ടി
വരുന്നത് പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഇ )
സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിൽ
ആവശ്യമായത്ര എം.ആർ.ഐ., സി.ടി.
സ്കാനിംഗ് മെഷീനുകൾ ലഭ്യമാണോ;
ഓരോ മെഡിക്കൽ കോളേജിലുമുള്ള
പ്രസ്തുത മെഷീനുകളുടെ എണ്ണം
എത്രയാണെന്നും അതിൽ
പ്രവർത്തനക്ഷമമായത്
എത്രയെന്നും
പ്രവർത്തനക്ഷമമല്ലാത്തത്
എത്രയെന്നും വ്യക്തമാക്കുമോ;
(
എഫ് )
സംസ്ഥാനത്തെ
വിവിധ മെഡിക്കൽ കോളജുകളിൽ
എം.ആർ.ഐ., സി.ടി. സ്കാനിംഗ്
ആവശ്യമായ രോഗികളിൽ ഏത് തീയതി
വരെ രജിസ്റ്റർ ചെയ്ത എത്ര
രോഗികൾക്ക് പ്രസ്തുത
സ്കാനിംഗ് നടത്താൻ
ബാക്കിയുണ്ട്; വിവരം
ലഭ്യമാക്കുമോ;
(
ജി )
സംസ്ഥാനത്തെ
എല്ലാ ആശുപത്രികളിലും
മെഡിക്കൽ കോളേജുകളിലും മതിയായ
രോഗനിർണയ സംവിധാനങ്ങളും മറ്റ്
അടിസ്ഥാന സൗകര്യങ്ങളും
ഒരുക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2156.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രതിവര്‍ഷം
പതിനായിരക്കണക്കിന് കാന്‍സര്‍
രോഗികളാണ് പുതുതായി
രജിസ്റ്റര്‍ ചെയ്യുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വര്‍ദ്ധിച്ചുവരുന്ന
കാന്‍സര്‍ രോഗബാധയെ
തടയുന്നതിനായി കാന്‍സര്‍
സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍
നടപ്പിലാക്കി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
കാന്‍സര്‍ രോഗ നിയന്ത്രണ
പ്രവർത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
കാന്‍സര്‍ കെയര്‍ ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
നിലവിലുള്ള
റീജിയണല്‍ കാന്‍സര്‍
സെന്ററുകളെയും മെഡിക്കല്‍
കോളേജുകളിലെ കാന്‍സര്‍
ചികിത്സാ വിഭാഗങ്ങളെയും
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കുമോ?
2157.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൃക്കരോഗികളുടെ എണ്ണം
വര്‍ദ്ധിക്കുന്ന സാഹചര്യം
നിലവിലുണ്ടോ; മുന്‍
വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍
പേര്‍ ഡയാലിസിസിന്
വിധേയരാകുന്നുണ്ടോ;
വിശദമാക്കുമോ?
2158.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ഗവ. മെഡിക്കല്‍ കോളേജില്‍
ഓങ്കോളജി വിഭാഗത്തില്‍
ന്യൂക്ലിയര്‍ മെഡിസിന്‍
വിഭാഗം ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് മെഡിക്കല്‍
വിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍നിന്നും
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയ്ക്കായി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം നല്കുമോ ?
2159.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
മെഡിക്കൽ കോളേജുകളിൽ ആഭ്യന്തര
പരിശോധന കാലികമാക്കി പരിശോധനാ
റിപ്പോർട്ട് ധനകാര്യ
വകുപ്പിന് നൽകിയിട്ടുണ്ടോ;
(
ബി )
സർക്കാർ
മെഡിക്കൽ കോളേജുകളിലെ വിവിധ
പർച്ചേസുകൾ, നിർമ്മാണ
പ്രവൃത്തികൾ എന്നിവയിൽ
സാമ്പത്തിക ക്രമക്കേടുകൾ
നടക്കുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സർക്കാർ
മെഡിക്കൽ കോളേജുകളിൽ
സാമ്പത്തിക വിഭാഗം
കുറ്റമറ്റരീതിയിൽ കൈകാര്യം
ചെയ്യുവാൻതക്ക ഉദ്യോഗസ്ഥരുടെ
അഭാവം ഉണ്ടോ;പരിശോധിക്കാമോ;
(
ഡി )
എങ്കില്‍
മെഡിക്കൽ കോളേജുകളിൽ ധനകാര്യ
വകുപ്പിൽ നിന്നും ഫിനാൻസ്
ഓഫിസറെ നിയമിക്കുവാനുള്ള
നടപടികളെടുക്കാമോ;?
2160.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
അവയവമാറ്റ ശസ്ത്രക്രിയ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികളുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍ കേന്ദ്ര
ആരോഗ്യ സംഘം പരിശോധന
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
2161.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്റ്റാഫ്
നേഴ്സ് ഗ്രേഡ്-2 (213/21)
റാങ്ക് ലിസ്റ്റില്‍ നിന്നും
03/10/24 വരെ നിയമന ശിപാര്‍ശ
നല്‍കിയതില്‍ എത്രപേര്‍
ജോലിയില്‍
പ്രവേശിച്ചിട്ടുണ്ട്;
പ്രവേശിക്കാത്തവര്‍ എത്ര; ഇതു
വരെ എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
മെഡിക്കല്‍ കോളേജിൽ സ്റ്റാഫ്
നേഴ്സ് തസ്തിക
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട പ്രൊപ്പോസല്‍
നിലവിലുണ്ടോ; ഉണ്ടെങ്കില്‍
ഫയല്‍ നമ്പര്‍ നല്‍കാമോ;
(
സി )
ഡി.എം.ഇ-യ്ക്ക്
കീഴിലുള്ള സ്ഥാപനങ്ങളിലേക്ക്
നേഴ്സിംഗ് ഓഫീസര്‍
ഗ്രേഡ്-2/നേഴ്സിംഗ് കേഡര്‍
തസ്തികകളില്‍ പുതിയ തസ്തിക
സൃഷ്ടിക്കുന്നതിന് ഏതെങ്കിലും
പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ;
വിശദമാക്കാമോ?
2162.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നേഴ്സിങ് ഓഫീസർ ഗ്രേഡ് ടു
തസ്തിക സൃഷ്ടിക്കുന്നതിനായി
ആർദ്രം മിഷൻ പദ്ധതി വഴി
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം ലഭ്യമാകുമോ ;
(
ബി )
ആർദ്രം
മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി
എത്ര തസ്തിക
സൃഷ്ടിക്കുന്നതിനാണ് നടപടി
സ്വീകരിച്ചിട്ടുള്ളതെന്നു
അറിയിക്കുമോ ;
(
സി )
മലപ്പുറം
ജില്ലയിൽ നിലവിലുള്ള നേഴ്സിങ്
ഓഫീസർ ഗ്രേഡ് ടു തസ്തികയിൽ
എത്ര നിയമനങ്ങൾ
നടന്നിട്ടുണ്ട്; പുതുതായി
എത്ര ഒഴിവുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; റാങ്ക്
ലിസ്റ്റിന്റെ കാലാവധി എന്നാണ്
അവസാനിക്കുന്നത്; കാലാവധി
അവസാനിക്കുന്നതിനു മുമ്പ്
പ്രതീക്ഷിത ഒഴിവുകൾ കൂടി
ഉൾപ്പെടുത്തി പരമാവധി
നിയമനങ്ങൾ നടത്തുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ ?
2163.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലാ മെഡിക്കൽ ഓഫീസിൽ
ജില്ലാ എഡ്യൂക്കേഷൻ ആൻഡ്
മീഡിയ ഓഫീസർ തസ്തിക എത്ര
നാളായി ഒഴിഞ്ഞു കിടക്കുന്നു
എന്ന വിവരം ലഭ്യമാക്കുമോ;
(
ബി )
ഈ
തസ്തികയിലെ ഒഴിവുകൾ
സ്ഥലംമാറ്റത്തിലൂടെ
നികത്തുന്നതിന് ആരോഗ്യവകുപ്പ്
ഡയറക്ടർ പ്രൊപ്പോസൽ
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
മലപ്പുറം
ജില്ലയിൽ ഹെപ്പറ്റൈറ്റിസ്-എ
പടർന്നു പിടിച്ചിട്ട് ഒരു
വർഷം പിന്നിട്ടിട്ടും
ഇതേപ്പറ്റി ജനങ്ങളിൽ അവബോധം
സൃഷ്ടിക്കേണ്ട തസ്തിക
ഒഴിഞ്ഞുകിടക്കുന്നത്
പ്രവർത്തനങ്ങളെ സാരമായി
ബാധിച്ചിട്ടുണ്ടെന്നുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഡെപ്യൂട്ടി
എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ
തസ്തികയിൽ നിന്ന് ജില്ലാ
എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ
തസ്തികയിലേക്ക് പ്രൊമോഷൻ
നൽകുന്നതിനുള്ള ഫയലും
നിലവിലുള്ള ഒഴിവുകളിലേക്ക്
ട്രാൻസ്ഫർ നിയമനം
നൽകുന്നതിനുള്ള ഫയലും
വെവ്വേറെയാക്കി ജില്ലാ
മെഡിക്കൽ ഓഫീസുകളിലെ
ഒഴിവുകളിലേക്ക് ട്രാൻസ്ഫർ
നിയമനം നടത്താൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2164.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡയറക്ട്രേറ്റ്
ഓഫ് ഹെൽത്ത് സർവ്വീസിൽ
സ്റ്റാഫ് നഴ്സ് ഗ്രേഡ്-2
തസ്തികയിലെ റാങ്ക് ലിസ്റ്റുകൾ
നിലനിൽക്കുമ്പോൾ വിവിധ
ജില്ലകളിലെ ഒഴിവുകളിൽ കഴിഞ്ഞ
രണ്ട് വർഷവും
താൽക്കാലികക്കാരെ നിയമിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
കാറ്റഗറി
നമ്പർ 418/2019 പ്രകാരമുള്ള
സ്റ്റാഫ് നഴ്സ് ഗ്രേഡ്-2
റാങ്ക് ലിസ്റ്റിന്റെ കാലാവധി
അവസാനിക്കാൻ ഇനി ചുരുങ്ങിയ
സമയം മാത്രമാണുള്ളതെന്ന
കാര്യം പരിഗണിച്ച്
ത്വരിതഗതിയിൽ റാങ്ക്
ലിസ്റ്റിൽ നിന്നും നിയമനം
നടത്താൻ നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തിൽ നടപടി
വേഗത്തിലാക്കാൻ
പി.എസ്.സി.യോട്
ആവശ്യപ്പെടുമോ;
വ്യക്തമാക്കുമോ;
(
സി )
സർക്കാർ
മേഖലയിൽ നിരവധി ഫാമിലിഹെൽത്ത്
സെന്ററുകളും ചെറിയ
ആശുപത്രികളും തുടങ്ങിയ
പശ്ചാത്തലത്തിൽ കൂടുതൽ
നഴ്സുമാരുടെ തസ്തികകൾ
സൃഷ്ടിച്ച് നിയമനം നടത്താൻ
തയ്യാറാകുമോ; വ്യക്തമാക്കുമോ;
(
ഡി )
ആരോഗ്യ
വകുപ്പിൽ സ്റ്റാഫ് നഴ്സ്
ഗ്രേഡ്-2 തസ്തികയിലെ പോസ്റ്റ്
ക്രിയേഷൻ സംബന്ധിച്ച
എം1/116/2024 നമ്പർ ഫയലിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
2165.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആരോഗ്യവകുപ്പ്
ഡി.എം.ഇ.യ്ക് കീഴിലുള്ള
മെഡിക്കല്‍ കോളേജുകളില്‍
നിലവിൽ നഴ്സിംഗ് കേഡറിലുള്ള
തസ്തികകളുടെ എണ്ണം ഗ്രേഡ്
അനുസരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളില്‍ ഏതെങ്കിലും
ഒഴിഞ്ഞുകിടക്കുന്നതോ
പി.എസ്.സി.യ്ക്
റിപ്പോര്‍ട്ട് ചെയ്യാത്തതോ
ഉണ്ടോയെന്ന് അറിയിക്കാമോ;
വിശദമാക്കാമോ;
(
സി )
2026
ജനുവരി 31-നുള്ളില്‍ പ്രസ്തുത
തസ്തികകളില്‍നിന്നും
വിരമിക്കുന്നവരുടെ എണ്ണം
ഗ്രേഡ് അനുസരിച്ച്
ലഭ്യമാക്കാമോ;
(
ഡി )
2026
ജനുവരി 31-നുള്ളില്‍ പ്രസ്തുത
തസ്തികകളില്‍നിന്നും
ദീര്‍ഘകാല അവധി കഴിഞ്ഞ്
തിരികെ ജോലിയില്‍
പ്രവേശിക്കേണ്ടവരുടെ എണ്ണം
ഗ്രേഡ് അനുസരിച്ച്
ലഭ്യമാക്കാമോ;
(
ഇ )
2023
ജനുവരി 31 മുതല്‍ ഇതുവരെ
പ്രസ്തുത തസ്തികകളില്‍നിന്നും
എൽ.ഡബ്ല്യൂ.എ. എടുത്തവരുടെ
എണ്ണം ഗ്രേഡ് അനുസരിച്ച്
വ്യക്തമാക്കാമോ?
2166.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗോത്രവിഭാഗ
ജനങ്ങൾക്കിടയിൽ
പോഷകാഹാരക്കുറവ് മൂലം
ആരോഗ്യ പ്രശ്നങ്ങൾ
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഗോത്രവിഭാഗ
മേഖലകളിൽ പോഷകാഹാര പുനരധിവാസ
കേന്ദ്രങ്ങൾ
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന
സേവനങ്ങൾ എന്തെല്ലാമാണ്;
വിശദമാക്കാമോ?
2167.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാരാമെഡിക്കല്‍
കോഴ്‍സുകള്‍
പഠിച്ചവര്‍ക്കുള്ള
രജിസ്ട്രേഷനുവേണ്ടി കേരള
സംസ്ഥാന അലൈഡ് &
ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍
മുഖേന രൂപം
നല്‍കാനുദ്ദേശിച്ചിട്ടുള്ള
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
രജിസ്ട്രേഷന്‍
നടപടികള്‍ ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
കാര്യനിര്‍വഹണ ക്രമങ്ങള്‍
അറിയിക്കുമോ?
2168.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തിലെ മൂന്നാറില്‍
കിഫ്ബി മുഖേന നടപ്പാക്കുന്ന
സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍
നിര്‍മ്മാണത്തിന്റെ പുരോഗതി
വിശദമാക്കാമോ?
2169.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍
എൻ.എച്ച്.എം. ഫണ്ടുപയോഗിച്ച്
ആരോഗ്യ വകുപ്പിന് കീഴില്‍
നടത്തിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര രൂപ
ചെലവാക്കിയെന്നും പദ്ധതികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും വിശദമാക്കാമോ?
2170.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമീബിക്
മസ്തിഷ്കജ്വരം ബാധിച്ച്
സംസ്ഥാനത്ത് എത്ര കുട്ടികള്‍
നാളിതുവരെ
മരണപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇങ്ങനെ
അപൂര്‍വ രോഗം ബാധിച്ച്
മരണമടഞ്ഞ കുട്ടികളുടെ
കുടുംബത്തെ
സഹായിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
2171.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍
വഴി പൊതുജനങ്ങള്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
സേവനങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ എത്ര
കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍
ഉണ്ടെന്നും അവ
ഏതൊക്കെയാണെന്നും അതില്‍
പ്രവര്‍ത്തനസജ്ജമായത്
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(
സി )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ
ചെറ്റക്കണ്ടിയില്‍ അഞ്ച്
വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത
കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലാത്തതിനാല്‍
പൊതുജനങ്ങള്‍ക്ക്
ഉപയോഗപ്പെടാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഇത്തരം
ഉപകേന്ദ്രങ്ങളില്‍ ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കി പൂര്‍ണ്ണ തോതിലുള്ള
സേവനം പൊതുജനങ്ങള്‍ക്ക്
ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ഇ )
കൂത്തുപറമ്പ്
മണ്ഡലത്തിലെ കുടുംബക്ഷേമ
ഉപകേന്ദ്രങ്ങളില്‍ സ്വന്തം
കെട്ടിടം ഉള്ളവയും
ഇല്ലാത്തവയും ഏതൊക്കെയാണെന്ന്
തദ്ദേശ സ്ഥാപന
അടിസ്ഥാനത്തില്‍ അറിയിക്കുമോ?
2172.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൃക്കരോഗികൾക്ക്
വീട്ടിൽ തന്നെ ഡയാലിസിസ്
സാധ്യമാക്കുന്ന പെരിറ്റോണിയൽ
ഡയാലിസിസിനുള്ള മരുന്നുകളും
ഉപകരണങ്ങളും സൗജന്യമായി
നൽകുന്നത് ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ളവർക്ക് മാത്രമായി
പരിമിതപ്പെടുത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മരുന്നുകളും ഉപകരണങ്ങളും
വൃക്കരോഗികൾക്ക് തുടർന്നും
സൗജന്യമായി ലഭ്യമാക്കുവാൻ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2173.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം സംസ്ഥാന ആരോഗ്യ
വകുപ്പിന് ദേശീയവും
അന്തര്‍ദേശീയവുമായ എന്തെല്ലാം
അംഗീകാരങ്ങളും ബഹുമതികളും
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2174.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആശാവര്‍ക്കര്‍മാര്‍ക്ക്
നിലവില്‍ നല്‍കുന്ന
ഓണറേറിയവും മറ്റ്
ആനുകൂല്യങ്ങളും സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ബി )
ഇതില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
ആശാവര്‍ക്കര്‍മാരുടെ
ഓണറേറിയവും മറ്റ്
ആനുകൂല്യങ്ങളും കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2175.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017
മുതല്‍ 2024 വരെ
സംസ്ഥാനത്തിന്
ആരോഗ്യമേഖലയില്‍ ലഭിച്ച
പുരസ്കാരങ്ങളുടെ
വിശദാംശങ്ങള്‍ നല്‍കാമോ?
2176.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ആദിവാസി മേഖലകളിൽ അരിവാൾ രോഗം
പടർന്ന് പിടിക്കുന്നതായ
ആക്ഷേപം ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
രോഗനിർണ്ണയത്തിനായുള്ള
സ്ക്രീനിംഗ് യഥാസമയം
നടത്തുന്നതിനും
വിവാഹിതരാകുന്നതിനുമുമ്പ്
യുവതീയുവാക്കൾക്ക്
ജനിതകപരിശോധന
നിർബന്ധമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
നവചികിത്സാ
സങ്കേതങ്ങളെ സ്വാംശീകരിച്ച്
അരിവാൾ രോഗം പൂർണ്ണമായും
ഇല്ലാതാക്കാൻ കർമ്മപദ്ധതി
തയ്യാറാക്കുമോ; വിശദമാക്കുമോ?
2177.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മന:ശാസ്ത്രത്തിൽ
ഒരു യോഗ്യതയുമില്ലാതെ
മന:ശാസ്ത്രജ്ഞർ എന്ന പേരിൽ
പ്രാക്ടീസ് ചെയ്ത് ജനങ്ങളെ
ചൂഷണം
ചെയ്യുന്നവരെക്കുറിച്ചുള്ള
എന്തെങ്കിലും രേഖകൾ ആരോഗ്യ
വകുപ്പിന്റെ പക്കൽ ഉണ്ടോ;
എങ്കിൽ വിവരം നൽകാമോ;
ഇതിനെതിരെ എന്ത് നടപടിയാണ്
ആരോഗ്യ വകുപ്പ് സ്വീകരിച്ച്
വരുന്നത്;
(
ബി )
സംസ്ഥാനത്ത്
അലൈഡ് ഹെൽത്ത് കെയർ
പ്രൊഫഷണൽസിന്റെ രജിസ്ട്രേഷൻ
നിലവിൽ ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
2178.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പി.എച്ച്.സി.,
എഫ്.എച്ച്.സി.യിലെ
ഡോക്ടര്‍മാര്‍ വഴി,
സംസ്ഥാനത്തെ പൊതു
വിദ്യാലയങ്ങളില്‍ ടെെപ്പ്
വണ്‍ പ്രമേഹ ബാധിതരായ
കുട്ടികള്‍ പഠിക്കുന്ന
സ്കൂളിലെ അദ്ധ്യാപകര്‍ക്ക്
പ്രസ്തുത കുട്ടികളെ കൈകാര്യം
ചെയ്യുന്നതിനുള്ള വിദഗ്ധ
പരിശീലനം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
2179.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലക്ക് ഒരു വർഷം മുമ്പ്
അനുവദിച്ച വൈറോളജി ലാബ്
നിർമ്മാണ പ്രവർത്തനങ്ങൾ
ഇപ്പോൾ ഏതു ഘട്ടത്തിലാണ്;
വിശദാംശം നൽകുമോ;
(
ബി )
ഇതിനായി
കേന്ദ്ര സംസ്ഥാന സർക്കാരുകൾ
അനുവദിച്ച ഫണ്ടിന്റെ വിശദാശം
നൽകുമോ;
(
സി )
നിപ്പ
രോഗം ഉൾപ്പെടെ മാരക രോഗങ്ങളും
പകർച്ച വ്യാധികളും ജില്ലയിൽ
റിപ്പോർട്ട് ചെയ്ത
സാഹചര്യത്തിൽ ലാബിന്റെ
നിർമ്മാണ നടപടികൾ
ത്വരിതപ്പെടുത്തുമോ?
2180.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
അനലറ്റിക്കല്‍ ആൻഡ്
റിസര്‍ച്ച് ലബോറട്ടറികള്‍
ഏതൊക്കെയാണെന്നും അവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
അവസാനമായി അനുവദിച്ച ഇത്തരം
ലബോറട്ടറികള്‍
ഏതൊക്കെയാണെന്നും അവ
പ്രവര്‍ത്തന സജ്ജമാണോയെന്നും
അല്ലെങ്കില്‍ അതിനുള്ള കാരണം
എന്താണെന്നും വ്യക്തമാക്കുമോ;
(
സി )
കൂത്തുപറമ്പ്
റീജിയണല്‍ അനലിറ്റിക്കല്‍
ആൻഡ് റിസര്‍ച്ച്
ലബോറട്ടറിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ലബോറട്ടറിയുടെ പുതിയ കെട്ടിട
നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലവിലുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
ലബോറട്ടറിയുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
പൂര്‍ണ്ണതോതിലുള്ള സേവനം
പൊതുജനങ്ങള്‍ക്ക് എപ്പോള്‍
ലഭ്യമാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
2181.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര തവണയാണ് നിപ്പ വൈറസിന്റെ
ഔട്ട് ബ്രേക്ക് റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടതെന്നും ഓരോ
തവണയായി എത്ര പേര്‍ക്ക് രോഗം
സ്ഥിരീകരിച്ചെന്നും എത്ര
പേര്‍ ഇതിനോടകം
മരണമടഞ്ഞിട്ടുണ്ടെന്നുമുള്ള
വിവരം അറിയിക്കുമോ;
(
ബി )
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് നിപ്പ വൈറസ്
സ്ഥിരീകരിക്കാൻ സാധിക്കുന്ന
ലാബുകള്‍
സജ്ജമാക്കിയിട്ടുള്ളതെന്നും
പരിശോധനയ്ക്കെടുക്കുന്ന
സാമ്പിളുകള്‍
സൂക്ഷിക്കുന്നതിന് പ്രസ്തുത
ലാബുകളില്‍ സൗകര്യം
ലഭ്യമാണോയെന്നും
വ്യക്തമാക്കുമോ;
(
സി )
നിപ്പ
പരിശോധനയുമായി ബന്ധപ്പെട്ട
പ്രോട്ടോക്കോള്‍
പൂര്‍ണ്ണമായും
പാലിച്ചുകൊണ്ടാണോ സംസ്ഥാനത്ത്
പരിശോധനകള്‍ നടത്തുന്നത്;
എങ്കില്‍ പൂനെയിലെ ലാബില്‍
നിന്നുള്ള പരിശോധനാഫലത്തിനെ
ആശ്രയിക്കാന്‍ കാരണമെന്താണ്;
വിശദമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
നിപ്പ വൈറസ്
സ്ഥിരീകരിക്കുന്നതിനായി
ഐ.സി.എം.ആർ.ന്റെ
മാനദണ്ഡമനുസരിച്ചുള്ള
പരിശോധനാ സംവിധാനങ്ങള്‍
നാളിതുവരെയായിട്ടും
സജ്ജമാക്കാന്‍ കഴിയാത്തത്
എന്തുകൊണ്ടാണ്; ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
നാഷണല്‍
ക്വാളിറ്റി അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം
2182.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എ. രാജ
ശ്രീമതി
ദെലീമ
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുടുംബാരോഗ്യ
കേന്ദ്രങ്ങളെ നാഷണല്‍
ക്വാളിറ്റി അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം
നേടുന്നതിന്
പ്രാപ്തമാക്കുന്നതിനായി
ആസൂത്രണം ചെയ്തു
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവർത്തനങ്ങളുടെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ
കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക്
ഇതുവരെ കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍ വിവരിക്കാമോ;
(
സി )
എൻ.ക്യു.എ.എസ്.-ല്‍
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന
സ്കോര്‍ നേടി ഒന്നാമതെത്തിയ
സംസ്ഥാനത്തെ ആരോഗ്യകേന്ദ്രം
ഏതാണെന്നു വ്യക്തമാക്കുമോ?
2183.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
അശുപത്രികളും കുടുംബാരോഗ്യ
കേന്ദ്രങ്ങളും വയോജന
സൗഹൃദമാക്കാൻ സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ?
2184.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
നിർദേശം നൽകിയിട്ടും മലപ്പുറം
ജില്ലയിലെ പതിനൊന്ന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ
സായാഹ്‌ന ഒ.പി.
ആരംഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഒ.പി. ആരംഭിക്കാത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തിന്മേൽ സർക്കാർ
തലത്തിൽ എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ; പ്രസ്തുത
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ
ഡോക്ടർമാരെയും ആവശ്യമായ മറ്റ്
ജീവനക്കാരെയും നിയമിക്കുവാൻ
നിർദേശം നൽകുമോ;
(
സി )
പ്രസ്തുത
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ
സായാഹ്‌ന ഒ.പി. ആരംഭിക്കുവാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2185.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
ട്യൂട്ടര്‍ ടെക്നീഷ്യന്‍
(എം.എല്‍.റ്റി)
തസ്തികയിലുള്ളവര്‍ക്ക്
ഉദ്യോഗക്കയറ്റം നല്‍കുന്നതിന്
സാങ്കേതികമായ തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ?
2186.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ഹോമിയോ മെഡിക്കൽ കോളേജിൽ
അസിസ്റ്റന്റ് പ്രൊഫസർ,
അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് കോളേജ്
പ്രിൻസിപ്പൽ കത്ത്
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
നാഷണൽ
കമ്മീഷൻ ഫോർ ഹോമിയോപ്പതിയുടെ
നിലവിലുള്ള നിയമപ്രകാരം
ആവശ്യമായ അധ്യാപക തസ്തികകൾ
ഇല്ലാത്തത് കാരണം കോഴിക്കോട്
ഹോമിയോ മെഡിക്കൽ കോളേജിന്റെ
ബിരുദ കോഴ്സുകള്‍ക്കും
ബിരുദാനന്തര ബിരുദ
കോഴ്സുകൾക്കും അംഗീകാരം
നഷ്ടപ്പെടുമെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
തസ്തികകൾ
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട് കോഴിക്കോട്
ഹോമിയോ മെഡിക്കൽ കോളേജിൽ
നിന്നും തിരുവനന്തപുരം ഹോമിയോ
മെഡിക്കൽ കോളേജിലേക്ക്
സമർപ്പിച്ച
ജി.എച്ച്.എം.സി.കെ./155/2024/ഇ2
എന്ന ഫയലിന്മേൽ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
ഫയൽ തുടർനടപടികൾക്കായി
സർക്കാരിലേക്ക്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
ഫയൽ നമ്പർ ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
ഫയൽ തുടർനടപടികൾക്കായി ആയുഷ്
വകുപ്പിലേക്ക്
സമർപ്പിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
കോഴ്സുകളും അധ്യാപകരും
2187.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിക്കൽ
വിദ്യാഭ്യാസ വകുപ്പിനു കീഴിൽ
നടത്തപ്പെടുന്ന മുഴുവൻ
കോഴ്സുകളുടെയും ഓരോ കോഴ്സിലും
ലഭ്യമായ സീറ്റുകളുടെയും
വിശദാംശങ്ങൾ കോളേജ്,
കോഴ്സ്(ഗവൺമെൻറ്/എയ്ഡഡ്/സഹകരണ/സ്വാശ്രയ
കോഴ്സുകൾ) എന്നിവയുടെ
അടിസ്ഥാനത്തിൽ തരം തിരിച്ചു
ലഭ്യമാക്കാമോ;
(
ബി )
ഓരോ
കോഴ്സിലും കഴിഞ്ഞ
രണ്ടുവർഷത്തെ
വിദ്യാർത്ഥികളുടെ എണ്ണം
കോളേജ്,
കോഴ്സ്(ഗവൺമെൻറ്/എയ്ഡഡ്/സഹകരണ/സ്വാശ്രയ
കോഴ്സുകൾ) അടിസ്ഥാനത്തിൽ
തരംതിരിച്ചു ലഭ്യമാക്കാമോ;
(
സി )
കേരളത്തിലെ
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ
നിലവിൽ ജോലിചെയ്യുന്ന സ്ഥിരം
അധ്യാപകരുടെ എണ്ണം, സ്ഥാപനം,
വിഷയം, തസ്തിക എന്നിങ്ങനെ ഇനം
തിരിച്ചു ലഭ്യമാക്കാമോ?
2188.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ നിലവില്‍ ഒഴിഞ്ഞു
കിടക്കുന്ന അദ്ധ്യാപക
തസ്തികകള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
2189.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തിലെ പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച
ഇന്റര്‍നാഷണല്‍ ആയുര്‍വേദ
റിസര്‍ച്ച് സെന്ററിന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഒന്നാംഘട്ടം
അടിയന്തരമായി
പൂര്‍ത്തീകരിച്ച് ഉദ്ഘാടനം
ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2190.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
വകുപ്പുകളില്‍ വകുപ്പ്തല
പരീക്ഷ
നിര്‍ബന്ധമാക്കിയിട്ടുള്ള
തസ്തികകളിലേയ്ക്ക്
പ്രൊമോഷനുകള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
10/03/2014 ലെ
524/R1/2014/P&ARD
നമ്പര്‍ സര്‍ക്കുലര്‍
പ്രകാരം ആയുഷ് വകുപ്പിന്
കീഴിലെ വിവിധ വകുപ്പുകളിൽ ടി
സര്‍ക്കുലറിലെ
നിര്‍ദ്ദേശാനുസരണം
ബന്ധപ്പെട്ട വകുപ്പ് തല
പരീക്ഷയുടെ റിസള്‍ട്ട്
പ്രസിദ്ധീകരിച്ച തീയതിയുടെ
അടിസ്ഥാനത്തില്‍
എത്രപേര്‍ക്ക് പ്രൊമോഷന്‍
അനുവദിച്ചിട്ടുണ്ട്
എന്നറിയിക്കാമോ; അതാത്
വകുപ്പ് തിരിച്ച് , തസ്തിക
തിരിച്ച് എണ്ണം ലഭ്യമാക്കുമോ
;
(
ബി )
ആയുഷ്
വകുപ്പിന് കീഴിലെ വിവിധ
വകുപ്പുകളില്‍ പ്രസ്തുത
സര്‍ക്കുലറിലെ വകുപ്പ്തല
പരീക്ഷ സംബന്ധിച്ച
വ്യവസ്ഥകള്‍ പാലിക്കപ്പെടാതെ
പ്രൊമോഷനുകള്‍
അനുവദിച്ചതായി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ; ടി വിഷയം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുന്ന പക്ഷം
എന്ത് നടപടി
സ്വീകരിക്കുന്നതാണെന്ന്
വ്യക്തമാക്കുമോ?
2191.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്‍പ്പറേഷന് മരുന്ന് വിതരണം
ചെയ്യുന്ന കരാറുകാര്‍ ഓരോ
ബാച്ചിനുമൊപ്പം
എന്‍.എ.ബി.എല്‍.
അക്രഡിറ്റഡ്/കേന്ദ്ര മരുന്ന്
പരിശോധനാ ലബോറട്ടറിയില്‍
നിന്നുള്ള സാക്ഷ്യപത്രം
ഹാജരാക്കണമെന്ന നിബന്ധന
2023-24 വര്‍ഷം
ഒഴിവാക്കിയിരുന്നോ; എങ്കില്‍
കാരണമെന്തെന്ന്
വിശദീകരിക്കുമോ;
(
ബി )
മരുന്നുനിലവാരം
ഉറപ്പാക്കാനായി എന്തെങ്കിലും
പകരം സംവിധാനമുണ്ടോ; എങ്കില്‍
അത് എന്താണെന്ന്
വിശദമാക്കാമോ; ഓരോ ബാച്ചും
സംസ്ഥാനത്തെ ഔഷധ ഗുണനിലവാര
പരിശോധനാ ലബോറട്ടറിയില്‍
പരിശോധിച്ചതിനു ശേഷമാണോ
സര്‍ക്കാര്‍ ആശുപത്രികളിലൂടെ
രോഗികള്‍ക്ക് നല്‍കാനായി
വിതരണം ചെയ്യുന്നത്;
വിശദമാക്കാമോ;
(
സി )
റാന്‍ഡം
പരിശോധനാ ഫലം
വെളിപ്പെടുത്താമോ; 2023-24
വർഷത്തിൽ ഗുണനിലവാരമില്ലെന്ന്
കണ്ടെത്തിയതില്‍ എത്ര
ബാച്ചുകള്‍ ഗുണപരിശോധനാ
റിപ്പോര്‍ട്ടുകള്‍
ലഭിക്കുന്നതിനു മുമ്പ് വിതരണം
ചെയ്തിരുന്നു; ഏതൊക്കെ
കമ്പനികളെ
കരിമ്പട്ടികയില്‍പ്പെടുത്തി;
ഏതൊക്കെ കമ്പനികള്‍ക്കെതിരെ
ക്രിമിനല്‍ നിയമനടപടി
സ്വീകരിച്ചു; ഏതെങ്കിലും
രോഗിക്ക് നഷ്ടപരിഹാരം
നല്‍കിയോ; വിശദമാക്കാമോ;
(
ഡി )
സര്‍ക്കാര്‍
ആശുപത്രികളെ ആശ്രയിക്കാന്‍
നിര്‍ബന്ധിതരാകുന്ന
പാവപ്പെട്ട രോഗികളെ മരുന്നു
കമ്പനികളുടെ പരീക്ഷണ
വസ്തുവാക്കി മാറ്റുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2192.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഞ്ചൽ
വെസ്റ്റ് ഹയർ സെക്കൻഡറി
സ്കൂളിലെ
വിദ്യാർത്ഥികൾക്കെതിരെ ലീവിൽ
പോയ ഉദ്യോഗസ്ഥ വ്യാജ
റിപ്പോർട്ട് നൽകിയതിന്റെ
അടിസ്ഥാനത്തിൽ പ്രസ്തുത
വിദ്യാർത്ഥികളെ താലൂക്കിന്
വെളിയിലേക്ക് സ്ഥലം മാറ്റിയ
നടപടിക്കെതിരെ ബാലാവകാശ
കമ്മീഷനിൽ രക്ഷാകർത്താക്കൾ
നൽകിയ പരാതി സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
സ്കൂളിലെ ഹയർ സെക്കൻഡറി
വിഭാഗം വിദ്യാർത്ഥി, പ്രസ്തുത
വ്യാജ റിപ്പോർട്ട്
അടിസ്ഥാനത്തിലുള്ള നടപടിയെ
തുടർന്ന് പഠനം നിർത്തിയ വിവരം
ബാലാവകാശ കമ്മീഷന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ലീവിൽ
ഇരിക്കെ ഇല്ലാത്ത അധികാരം
ഉപയോഗിച്ച് വ്യാജ റിപ്പോർട്ട്
നൽകി കുട്ടികളുടെ പഠന
അവകാശത്തെയും ബാലാവകാശത്തെയും
ഭാവിയെയും ഇല്ലാതാക്കി
ഗുരുതരമായ കുറ്റകൃത്യം ചെയ്ത
പ്രസ്തുത ഉദ്യോഗസ്ഥക്കെതിരെ
ബാലാവകാശ കമ്മീഷനിൽ നൽകിയ
പരാതിയിൽ മാതൃകാപരമായ നടപടി
സ്വീകരിച്ച് വിശദാംശങ്ങൾ
നിയമസഭയുടെ മേശപ്പുറത്ത്
വയ്ക്കുമോ?
2193.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ വേളം
ഗ്രാമപഞ്ചായത്തിലും
തിരുവള്ളൂര്‍
ഗ്രാമപഞ്ചായത്തിലും
അംഗന്‍വാടികള്‍
നിര്‍മ്മിക്കാനുള്ള അപേക്ഷ
ലഭ്യമായിട്ടുണ്ടോ; എങ്കില്‍
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ഇതിനായി വിട്ടുകിട്ടിയ
സ്ഥലങ്ങളില്‍ അംഗന്‍വാടികള്‍
നിര്‍മ്മിക്കുന്നതിന് ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2194.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വനിതകള്‍
ഗൃഹനാഥയായിട്ടുള്ള
കുടുംബങ്ങളിലെ കുട്ടികള്‍ക്ക്
വിദ്യാഭ്യാസ സഹായം
നല്‍കുന്നതിന് എന്തെങ്കിലും
പദ്ധതികള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച
വിശദാംശങ്ങള്‍ അറിയിക്കുമോ?
2195.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
6
വയസ്സ് വരെയുള്ള കുട്ടികൾക്ക്
വേണ്ടി ഐ .സി .ഡി .എസ് -കളെ
ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ
ആക്കുന്നതിനുള്ള നടപടി ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കാമോ;
(
ബി )
കേന്ദ്ര
സർക്കാർ മാർഗ്ഗ നിർദേശങ്ങൾ
മറികടന്നു വാങ്ങിയതായി
പറയപ്പെടുന്ന ആധാർ കിറ്റുകൾ
അക്ഷയ കേന്ദ്രങ്ങൾക്ക്
കൈമാറാൻ നീക്കം നടക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;വ്യക്തമാക്കാമോ ?
2196.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
പൊതുമേഖല സഹകരണ സ്ഥാപനങ്ങളുടെ
അപേക്ഷാഫോമുകളിലും രേഖകളിലും
കുട്ടികളുടെയും
മുതിർന്നവരുടെയും മേൽവിലാസം
രേഖപ്പെടുത്തുമ്പോൾ
പേരെഴുതിയതിനു ശേഷം
അച്ഛന്റെയോ ഭർത്താവിന്റെയോ
പേരാണ് രേഖപ്പെടുത്തേണ്ടി
വരുന്നത് എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
ഭരണഘടന അനുശാസിക്കുന്ന
പ്രകാരം അമ്മയുടെയോ
ഭാര്യയുടെയോ പേരെഴുതിക്കൊണ്ട്
ഒരാളുടെ മേൽവിലാസം
എഴുതുന്നതിനുള്ള സാഹചര്യം
അപേക്ഷാഫോമുകളിൽ നിലവിലില്ല
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കും; വിശദമാക്കുമോ?
2197.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംഗനവാടി
ജീവനക്കാരുടെ സേവന
വ്യവസ്ഥകളിൽ വ്യക്തതയും
കൃത്യതയും ഉണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഐ.സി.ഡി.എസ്.
വകുപ്പിൽ അല്ലാതെ അംഗനവാടി
ജീവനക്കാരെ മറ്റേതെങ്കിലും
വകുപ്പുകളിലെ ജോലി
ഏല്പിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ ഇങ്ങനെ
ഏല്പിക്കുന്ന ജോലിക്ക്
എന്തെങ്കിലും ആനുകൂല്യങ്ങൾ
നല്‍കാറുണ്ടോ;
(
സി )
അംഗനവാടി
ജീവനക്കാരെ മറ്റ് ജോലികള്‍
അടിച്ചേല്‍പ്പിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
2198.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
നഗരസഭയിലെ സ്മാര്‍ട്ട്
അംഗന്‍വാടി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
അംഗന്‍വാടികളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
അംഗന്‍വാടികളുടെ ഉദ്ഘാടന
തീയതി തീരുമാനിച്ചിട്ടുണ്ടോ
വിശദമാക്കാമോ?
2199.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ പാലക്കാട്
ജില്ലയിലെ ഏതൊക്കെ
അങ്കണവാടികളെ സ്മാര്‍ട്ട്
അങ്കണവാടികള്‍ ആക്കുന്നതിനായി
ഫണ്ട് നല്‍കിയിട്ടുണ്ടെന്ന്
വര്‍ഷം, മണ്ഡലം, അനുവദിച്ച
തുക എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അങ്കണവാടികളില്‍
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തീകരിച്ചവയുടെയും
ഇപ്പോഴും നിര്‍മ്മാണം നടന്നു
വരുന്നവയുടെയും എണ്ണം
വ്യക്തമാക്കുമോ;
(
സി )
അവയില്‍
നിര്‍മ്മാണപ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ലാത്ത
അങ്കണവാടികള്‍
ഏതൊക്കെയാണെന്നും നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
എന്താണെന്നും എന്നത്തേക്ക്
അവയുടെ നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയുമെന്നും
വിശദമാക്കുമോ?
2200.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഹോട്ടലുകളിലും തട്ടുകടകളിലും
വിതരണം ചെയ്യുന്ന
ഭക്ഷണത്തിന്റെ ഗുണനിലവാരം
ഉറപ്പുവരുത്താന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്; വിശദമാക്കാമോ;
(
ബി )
ഹോട്ടലുകളിലെയും
തട്ടുകടകളിലെയും പരിശോധനകള്‍
കാര്യക്ഷമമായി നടപ്പാക്കാൻ
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
2201.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിലെ ആര്യങ്കാവിൽ
ഭക്ഷ്യ സുരക്ഷ വകുപ്പിന്
ചെക്ക് പോസ്റ്റ്
അനുവദിച്ചിട്ടുണ്ടോ; ചെക്ക്
പോസ്റ്റ് അനുവദിച്ചതായുള്ള
നോട്ടിഫിക്കേഷന്റെ പകർപ്പ്
ലഭ്യമാക്കാമോ; പ്രസ്തുത
ചെക്ക് പോസ്റ്റ്
പ്രവർത്തനക്ഷമമാക്കുന്നതിന്
നാളിതുവരെ സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ചെക്ക് പോസ്റ്റിന്റെ
പ്രവർത്തനങ്ങൾക്ക് ആവശ്യമായ
ജീവനക്കാർ, ലബോറട്ടറി
സൗകര്യങ്ങൾ, വാഹനങ്ങൾ
തടഞ്ഞുനിർത്താനുള്ള
ബാരിക്കേഡ് സംവിധാനങ്ങൾ
എന്നിവ എപ്പോൾ അനുവദിക്കാൻ
കഴിയുമെന്നും അതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
തുടർനടപടികൾ
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(
സി )
ആര്യങ്കാവ്
ചെക്ക് പോസ്റ്റ് സംവിധാനം
ഉപേക്ഷിക്കുന്നത് സംബന്ധിച്ച്
ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലാ
അധികൃതർ റിപ്പോർട്ട്
നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ചെക്ക് പോസ്റ്റിന്റെ
പ്രവർത്തനത്തിനായി ജി.എസ്.ടി.
വകുപ്പ് അനുവദിച്ച കെട്ടിടം
നാളിതുവരെ ഉപയോഗിക്കാത്ത
സാഹചര്യത്തിൽ അത് തിരികെ
നൽകണമെന്ന് ആവശ്യപ്പെട്ട്
ജി.എസ്.ടി. വകുപ്പ് കത്ത്
നൽകിയിട്ടുണ്ടോ;
വിശദമാക്കുമോ?
2202.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷയുമായി
ബന്ധപ്പെട്ട് എത്ര
പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ
വകുപ്പ് നടത്തിയതെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പരിശോധനകളുമായി ബന്ധപ്പെട്ട്
എത്ര തുക പിഴയിനത്തില്‍
ഈടാക്കിയെന്നും എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
പേര്‍ക്കെതിരെ നിയമ നടപടി
സ്വീകരിച്ചുവെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ശുചിത്വമില്ലാത്ത
ഹോട്ടലുകള്‍ക്കെതിരെ ശക്തമായ
നടപടി സ്വീകരിക്കുന്നതിനും
അവയുടെ പേര് വിവരങ്ങള്‍
പരസ്യപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
2203.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുജനങ്ങള്‍ക്ക്
ഹോട്ടലുകളില്‍ നിന്നും
ലഭിക്കുന്ന ഭക്ഷണത്തിന്റെ
ഗുണനിലവാരം ഉറപ്പ് വരുത്താന്‍
ആരോഗ്യ വകുപ്പ്
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
പഴകിയതും
ഗുണമേന്മയില്ലാത്തതുമായ ഭക്ഷണ
സാധനങ്ങള്‍ വിതരണം
ചെയ്യാതിരിക്കാനുളള എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
2204.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
ഫുഡ് അനലിറ്റിക്കൽ
ലബോറട്ടറികളിൽ ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുള്ള
പരിശോധനയ്ക്ക് ടെക്നിക്കൽ
അസിസ്റ്റന്റുമാരെ
നിയമിക്കുന്നതിനുള്ള യോഗ്യത
എന്താണെന്നറിയിക്കുമോ;
(
ബി )
2023
ജനുവരി 20-ലെ കേന്ദ്രസർക്കാർ
വിജ്ഞാപനപ്രകാരം പ്രസ്തുത
യോഗ്യതയിൽ മാറ്റം
വരുത്തിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത വിജ്ഞാപന
പ്രകാരമുള്ള ടെക്നിക്കൽ
അസിസ്റ്റന്റ് നിയമന യോഗ്യത
എന്താണെന്നും സംസ്ഥാനത്ത്
ഇപ്രകാരം യോഗ്യതയില്‍ മാറ്റം
വരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
കേന്ദ്രസർക്കാർ
നിയമപ്രകാരം ബി.എസ്.സി./
എം.എസ്.സി. മൈക്രോബയോളജി
യോഗ്യതയുള്ളവരെ ഭക്ഷ്യസുരക്ഷാ
പരിശോധനയ്ക്ക്
നിയമിക്കാമെന്ന്
വ്യക്തമാക്കിയിട്ടുള്ള
സാഹചര്യത്തിൽ, സംസ്ഥാനത്തെ
ലബോറട്ടറികളിലും
ഭക്ഷ്യസുരക്ഷാ പരിശോധനകൾക്ക്
മൈക്രോബയോളജിയിൽ ബിരുദവും
ബിരുദാനന്തര ബിരുദവും ഉള്ളവരെ
കൂടി പരിഗണിക്കാൻ നടപടി
സ്വീകരിക്കുമോ; ഇല്ലെങ്കിൽ
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കുമോ?
2205.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തുടനീളം
ഗുണമേന്മയില്ലാത്ത ഭക്ഷണ
പദാർത്ഥങ്ങൾ വിതരണം
ചെയ്യപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഭക്ഷണപദാർത്ഥങ്ങളുടെ
ഗുണമേന്മ പരിശോധിക്കുന്നതിൽ
ഭക്ഷ്യസുരക്ഷാ വകുപ്പ് വീഴ്ച
വരുത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഭക്ഷണശാലകളിൽ
നിശ്ചിതകാലയളവിനുളളിൽ
പരിശോധന നടത്തി ശുചിത്വവും
ഗുണനിലവാരവും ഉറപ്പു വരുത്താൻ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
|
|
|
|
|
|
|
|