UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1870.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
തുടർനടപടികൾ വേഗത്തിലാക്കി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1871.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം നൗഷാദ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗദീപം എന്ന പേരില്‍ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി ഈ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഉന്നതപഠന കേന്ദ്രങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായ സ്കോളര്‍ഷിപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ന്യൂനപക്ഷ വിഭാഗങ്ങളിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനു നടപടി സ്വീകരിക്കുമോ ?
1872.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ടോ;
( ബി )
പുതുതായി കോച്ചിംഗ് സെന്ററുകൾ അനുവദിക്കുന്ന സ്ഥലങ്ങൾ ഏതെല്ലമാണെന്ന് വ്യക്തമാക്കാമോ?
1873.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വകുപ്പിന് കീഴിലുളള മൈനോരിറ്റി കോച്ചിങ് സെന്ററുകളിലെ അദ്ധ്യാപക പാനല്‍ എന്നാണ്‌ തയ്യാറാക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ അദ്ധ്യാപകരെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ടോ;
( സി )
പ്രസ്തുത അദ്ധ്യാപകര്‍ക്ക് നിശ്ചയിച്ചിട്ടുളള യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?
1874.
ഡോ. കെ. ടി. ജലീൽ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ക്ക് രൂപം നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരത്തിലുള്ള എത്ര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
വിവിധ കേന്ദ്രങ്ങളിലായി നിലവിൽ എത്ര പേര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ടെന്നും എത്രപേർക്ക് ജോലി ലഭ്യമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കുമോ ;
( ഡി )
വിധവകളും വിവാഹമോചിതരുമായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായി പ്രത്യേക തൊഴില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1875.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
1876.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ ന്യൂനപക്ഷ പരിശീലന കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ചുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
1877.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ 2021-22 മുതല്‍ പി.എം.ജെ.വി.കെ. പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍‍ഷത്തിനുള്ളില്‍ ശിപാര്‍ശ ചെയ്ത പദ്ധതികള്‍ ഏതൊക്കെ;വിശദാംശം നൽകാമോ ?
1878.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന കുടിവെള്ള പദ്ധതിക്ക് തുക അനുവദിക്കുന്ന സ്കീം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേരളാ വാട്ടര്‍ അതോറിറ്റിയില്‍, ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഡെപ്പോസിറ്റ് ചെയ്ത തുകയില്‍ ചെലവഴിക്കാതെ ബാക്കി കിടക്കുന്ന തുക എത്രയാണെന്നും പ്രസ്തുത തുക ഉപയോഗപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്നും വ്യക്തമാക്കുമോ?
1879.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഏതെല്ലാമെന്നും അതില്‍ ധനസഹായ പദ്ധതികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
നിലവിലെ സര്‍ക്കാർ അധികാരത്തിൽ വന്നശേഷം നിര്‍ത്തലാക്കിയ ഏതെങ്കിലും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുണ്ടോ; എങ്കില്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ; പുതിയതായി ആരംഭിച്ച പദ്ധതികളുണ്ടോ, എങ്കില്‍ വ്യക്തമാക്കുമോ;
( സി )
വിവിധ ധനസഹായ പദ്ധതികളില്‍ ഏറ്റവും ഒടുവില്‍ തുക വര്‍ദ്ധിപ്പിച്ചത് എന്നാണെന്നും നിലവിലെ സര്‍ക്കാർ അധികാരത്തിൽ വന്നശേഷം ഓരോ പദ്ധതിയിലും എത്ര തുകയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും ധനസഹായ പദ്ധതികളില്‍ കുടിശിക വിതരണം ചെയ്യാനുണ്ടോ; ഓരോ പദ്ധതിയിലും എന്ന് വരെയുള്ള അപേക്ഷകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
1880.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിഭാഗം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാട്ട് റോഡ് വികസനത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫണ്ട് ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1881.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ പി.എം.ജെ.വി .കെ. പദ്ധതി മുഖേന ന‍ടപ്പിലാക്കുന്ന വനിതാ ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ പ്രവൃത്തികൾ എന്ന് ആരംഭിക്കുവാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( സി )
ആലപ്പുഴ മണ്ഡലത്തിൽ ന്യൂനപക്ഷ പരിശീലന കേന്ദ്രം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ പ്രസ്തുത കേന്ദ്രം ഈ വർഷം ആരംഭിക്കുവാൻ സാധിക്കുമോ; വിശദമാക്കാമോ?
1882.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂര്‍ പഞ്ചായത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം എന്ന പദ്ധതിയില്‍ അനുമതി ലഭ്യമായ കൂവളശ്ശേരി കൊങ്ങംകോട് സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതിയും തുട൪നടപടികളും വിശദമാക്കാമോ?
1883.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയിലുൾപ്പെട്ട മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തി ടെണ്ടർ ചെയ്ത് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് വിശദമാക്കാമോ?
1884.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര പഞ്ചായത്തുകള്‍ക്കാണ് സ്വന്തമായി കളിസ്ഥലം / കളിക്കളം ഇല്ലാത്തതായി കായിക വകുപ്പ് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
സ്വന്തമായി കളിക്കളത്തിന് സ്ഥലമില്ലാത്ത എത്ര പഞ്ചായത്തുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എന്നറിയിക്കുമോ;
( സി )
'ഗ്രാമീണ കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കളിക്കളങ്ങള്‍ക്ക് നിലവില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എത്രയെണ്ണമാണ് നാളിതുവരെ പൂര്‍ത്തിയാക്കിയതെതെന്നും വ്യക്തമാക്കുമോ;
( ഡി )
എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യം എപ്പോള്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;
( ഇ )
ഒരു പഞ്ചായത്തിൽ ഒന്നിലധികം സ്ഥലങ്ങളില്‍ കളിക്കളങ്ങൾ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1885.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പ് ഗുരുവായൂര്‍ മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1886.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സ്കൂളുകളിലാണ് നിലവില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാം നടപ്പിലാക്കിയിട്ടുള്ളത്; ഇനിയും ഏതെല്ലാം സ്കൂളുകളിലേക്കാണ് ഈ പദ്ധതി പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ ?
1887.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തില്‍ കളിക്കളം നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുത്ത പ്രവൃത്തി ഏതാണ്;
( ബി )
പ്രസ്തുത പ്രവ‍ത്തിയുടെ ആകെ അടങ്കല്‍ തുക എത്രയാണ്; ഇതില്‍ എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും എത്ര രൂപ അനുവദിച്ചിട്ടുണ്ട്;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതി സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നും വ്യക്തമാക്കാമോ?
1888.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ഏറനാട് മണ്ഡലത്തിലെ അരീക്കോട് സ്റ്റേഡിയം നവീകരണത്തിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
1889.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കുളുകളില്‍ 'ഒരു സ്കൂള്‍ ഒരു ഗെയിം' പദ്ധതി നടപ്പിലാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ആദ്യഘട്ടമായി ഏതെല്ലാം സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും പദ്ധതിയുടെ ഭാഗമായി എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിയിലേക്ക് സ്കൂളുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
1890.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഒരു സ്കൂള്‍ ഒരു ഗെയിം' പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം സ്കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്; പട്ടാമ്പി മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത സ്കൂളിന്റെ പേരുവിവരം നല്‍കാമോ;
( സി )
ഈ പദ്ധതി പ്രകാരം ഒരു സ്കൂളിന് എത്ര രൂപയാണ് അനുവദിക്കുന്നത്; പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിട്ടുള്ള ഏജന്‍സിയുടെ പേര് വിവരം നല്‍കാമോ;
( ഡി )
ജനുവരിയില്‍ നടന്ന കായിക ഉച്ചകോടിയുടെ വിശദാംശം അറിയിക്കാമോ?
1891.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ഏതെങ്കിലും പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( ബി )
ഖേലോ ഇന്ത്യ പദ്ധതി പ്രകാരം അവസാനം അംഗീകാരം ലഭിച്ച പദ്ധതികൾ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( സി )
നിലവിൽ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ള പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഖേലോ ഇന്ത്യ പദ്ധതി പ്രകാരം കൂടുതൽ കളി സ്ഥലവും സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1892.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ‍ർദ്ധിച്ചുവരുന്ന സ്പോർട്സ് ടർഫുകളുടെ നിയന്ത്രണത്തിനായി എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ടർഫുകളിൽ നിന്നുള്ള തീവ്ര ശബ്ദം, അതിശക്തമായ പ്രകാശം, സമയക്രമമില്ലാതെ ഇരുപത്തിനാലുമണിക്കൂർ പ്രവർത്തനം എന്നിവ മൂലം പരിസരവാസികൾക്ക് നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ടർഫുകളുടെ പ്രവർത്തനം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകുമോ?
1893.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ വകുപ്പിന്റെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ വകുപ്പിന്റെ എന്തൊക്കെ പദ്ധതികളാണ് പരിഗണനയിലുള്ളതെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
1894.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. തോലന്നൂര്‍ ഗ്രൗണ്ട് നവീകരണം (രണ്ടു കോടി രൂപ) പ്രവൃത്തി നിലവില്‍ ഏതുഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
1895.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളും അവയുടെ തല്‍സ്ഥിതിയും വിശദമാക്കുമോ?
1896.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികവകുപ്പ് ഡയറക്ടറേറ്റിലെ ഡിജിറ്റൽ സേവനങ്ങൾക്കായി ഏതെങ്കിലും ഏജൻസികൾക്ക് കരാർ നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എന്തൊക്കെ ഡിജിറ്റൽ സേവനങ്ങൾക്കാണ് പ്രസ്തുത കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും ഒരു വർഷത്തേക്ക് എത്ര രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിച്ചവർക്ക് ഡിജിറ്റൽ മേഖലയിൽ പരിശീലനം നൽകി ഇപ്രകാരമുള്ള ഡിജിറ്റൽ സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന വിഷയം പരിഗണിക്കുമോ?
1897.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ് ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളി താരം പി.ആർ. ശ്രീജേഷിന് നൽകാൻ നിശ്ചയിച്ച സ്വീകരണ ചടങ്ങ് മാറ്റിവച്ചതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ശ്രീജേഷിന് പാരിതോഷികമായി എത്ര തുകയാണ് പ്രഖ്യാപിച്ചത്; എന്നായിരുന്നു പ്രസ്തുത പ്രഖ്യാപനം; ഈ തുക അദ്ദേഹത്തിന് കൈമാറിയത് എന്നാണ് ;വിശദമാക്കുമോ?
1898.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോര്‍ട്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആവശ്യത്തിന് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് കാരണം പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലെ കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെയും പുറമേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന്, അവരെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ സഹിതം അറിയിക്കാമോ?
1899.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചായോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കായിക വകുപ്പിന് കീഴിൽ സ്പോർട്സ് അക്കാദമി ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
1900.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർവ്വഹണ ഏജൻസിയായി നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ പടലിക്കാട് ജി.എൽ.പി.എസ്. ഗ്രൗണ്ട് നവീകരണം പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഈ പദ്ധതിയിലുൾപ്പെടുത്തി എന്തെല്ലാം നിർമ്മാണ, നവീകരണ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
1901.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ ഉള്‍പ്പെടുത്തിയ എസ്.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ പഴമ്പാലക്കോട് ഗ്രൗണ്ട് നവീകരണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1902.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പ് ഡയറക്ടറേറ്റിൽ ഡിജിറ്റൽ സേവനങ്ങൾക്കായി ഏതെങ്കിലും ഏജൻസികൾക്ക് കരാർ നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എന്തൊക്കെ ഡിജിറ്റൽ സേവനങ്ങളാണ് കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും ഒരു വർഷത്തേക്ക് എത്ര രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിച്ചുവരുന്നവർക്ക് ഡിജിറ്റൽ മേഖലയിൽ പരിശീലനം നൽകി ഇപ്രകാരം ഡിജിറ്റൽ സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമോ?
1903.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ ഉള്‍പ്പെടുത്തിയ പുതുക്കോട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവൃത്തി നിലവില്‍ ഏതുഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
1904.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓപ്പൺ ജിം ആരംഭിക്കുന്നതിന് അവലംബിച്ചുവരുന്ന മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ;
( ബി )
'ഓപ്പൺ ജിംനേഷ്യം' എവിടെയെല്ലാം ആരംഭിക്കുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്; വിശദാംശം നൽകുമോ;
( സി )
വകുപ്പിന് കീഴിൽ എവിടെയെങ്കിലും നിലവിൽ ഓപ്പൺ ജിം സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ഏറെ സഹായകരമായ ഓപ്പൺ ജിം സാധ്യമായ ഇടങ്ങളിലെല്ലാം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1905.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ (എസ്.കെ.എഫ്.) എൻജിനീയറിങ് വിഭാഗത്തിലും ഓപ്പറേഷൻ വിഭാഗത്തിലുമായി എത്ര ജീവനക്കാർ ജോലി ചെയ്ത് വരുന്നുണ്ടെന്നുള്ള വിവരം തസ്തിക തിരിച്ച്‌ നൽകുമോ;
( ബി )
സ്പോർട്സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു; ഇതുവരെ കൈവരിക്കാൻ കഴിഞ്ഞ പുരോഗതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
എസ്.കെ.എഫ്. ന്റെ നിലവിലുള്ള ചുമതലകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
എസ്.കെ.എഫ്.-ന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ഉതകുന്ന വിധത്തിൽ ചെറുതും വലുതുമായ കൂടുതൽ സ്റ്റേഡിയങ്ങളുടെ മെയിന്റനൻസും പരിപാലനവും ഏറ്റെടുക്കുന്നതിന് എസ്.കെ.എഫ്. നടപടികൾ സ്വീകരിക്കുമോ;
( ഇ )
എസ്.കെ.എഫ്‌. ഏറ്റെടുത്ത വർക്കുകൾ ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും വളരെയധികം കാലതാമസം നേരിടുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ?
1906.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്പോര്‍ട്സ് കൗൺസിലിനു കീഴില്‍ പരിശീലനം നടത്തുന്ന പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ കേരള ജൂഡോ അസോസിയേഷന്‍ ഭാരവാഹികള്‍ ലൈംഗിക പീഡനം അടക്കം പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇരയാക്കുന്നു എന്ന് കാണിച്ച് ബാബു കെ.പി, ദൈവകൃപ, എ.വി.എച്ച്.എസ്. തഴവ എന്ന വ്യക്തി കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേനയും കായികയുവജനകാര്യാലയം മുമ്പാകെയും നല്കിയ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഏതെങ്കിലും അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത പരാതി പോക്സോ കേസിന്റെ പരിധിയില്‍ വരുന്നതാണോ; വ്യക്തമാക്കാമോ;
( ഡി )
എങ്കില്‍ ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതര ആരോപണങ്ങളടങ്ങുന്ന പ്രസ്തുത പരാതി പോലീസിന് കൈമാറുന്നതിന് പകരം ഇത്തരത്തിലുള്ള അന്വേഷണ കമ്മീഷനെ വച്ച് അന്വേഷണം നടത്തുവാന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന് അധികാരമുണ്ടോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത പരാതി അന്വേഷണ നടപടികള്‍ക്കായി കേരള പോലീസിന് കൈമാറിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ നാളിതുവരെ ഈ പരാതി പോലീസിന് കൈമാറാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത പരാതി പോലീസിന് കൈമാറി കൃത്യമായ അന്വേഷണം നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1907.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നാളിതുവരെ അംഗീകാരം നല്‍കിയ സ്പോര്‍ട്സ് അസോസിയേഷനുകള്‍ എതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പ്രസ്തുത അസോസിയേഷനുകളില്‍ ഏതെങ്കിലും അസോസിയേഷനുകള്‍ക്ക് അംഗീകാരം റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ അസോസിയേഷന്റെ പേരും അംഗീകാരം റദ്ദാക്കാനുള്ള കാരണവും വ്യക്തമാക്കാമോ;
( സി )
അംഗീകാരം നഷ്ടപ്പെട്ട അസോസിയേഷനുകള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1908.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോർട്സ് സ്കൂള്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ;
( സി )
പദ്ധതിയുടെ അന്തിമ അംഗീകാരം ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എത്രയും വേഗം പരിഹാരം കണ്ടെത്തി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്താമോ?
1909.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ജി.വി. രാജ സ്പോർ‍ട്സ് സ്കൂളിന് റവന്യൂ വകുപ്പിൽ നിന്നും 21.08.2023-ലെ ജി.ഒ. (ആർ ടി ) 198/2023/ആർ.ഡി. നമ്പർ ഉത്തരവ് പ്രകാരം കൈമാറിയ 1.17.70 ഹെക്ടർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1910.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം ഹോസ്റ്റലിന്റെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1911.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി ലഭിച്ച കളി സ്ഥലത്തിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ?
1912.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ ഉള്‍പ്പെടുത്തിയ കാവശ്ശേരി കെ.സി.പി. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1913.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
ചെറുവാഞ്ചേരി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ?
1914.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയം നവീകരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
ഈ സ്റ്റേഡിയം നവീകരിക്കുന്നതിന് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ ഏതു വർഷത്തെ ബജറ്റിൽ എത്ര രൂപയാണ് വകയിരുത്തിയതെന്ന് തരംതിരിച്ച് വ്യക്തമാക്കാമോ;
( സി )
ബ‍ഡ്ജറ്റിൽ വകയിരുത്തിയ തുക ചെലവഴിച്ച് പ്രവൃത്തി നടപ്പാക്കാൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ബജറ്റിൽ തുക വകയിരുത്തിയിട്ടും പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കാസർഗോഡ് നഗരസഭയിൽ പിങ്ക് സ്റ്റേഡിയം നിർമ്മിക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള ചർച്ചയോ സ്ഥലപരിശോധനയോ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1915.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പോര്‍ട്സ് വകുപ്പിന് കീഴില്‍ കിഫ്ബി വഴി എത്ര ജില്ലാ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവ‍ൃത്തി ആരംഭിച്ചിട്ടുണ്ടെന്നും എത്ര സ്റ്റേഡിയങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
സ്റ്റേഡിയങ്ങളുടെ നടത്തിപ്പും നിയന്ത്രണവും കാര്യക്ഷമമാക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
1916.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തിലെ ഇ.എം.എസ്. സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം (മെഡിക്കല്‍ കോളേജ്) എന്നീ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വ്യക്തമാക്കാമോ?
1917.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ബാലുശ്ശേരി മണ്ഡലത്തിലെ കായണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നതിനായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കായണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1918.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ നിലവിലുള്ള കളിസ്ഥലം വിപുലീകരിച്ച് ഒരു സ്റ്റാൻഡേര്‍ഡ് ട്രാക്ക് ആന്റ് ഫീല്‍ഡ് നിമ്മിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഖേലോ ഇന്ത്യ പദ്ധതിയിൽ ഉള്‍പ്പെടുത്തി പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1919.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ആദ്യത്തെ സർക്കാർ കോളേജായ മലപ്പുറം മുണ്ടുപറമ്പ് ഗവണ്മെന്റ് കോളേജിൽ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സമർപ്പിച്ച ഏഴുകോടി രൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത കോളേജിൽ ഇൻഡോർ സ്റ്റേഡിയവും ഓപ്പൺ ജിംനേഷ്യവും അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് എം.എൽ.എ. യുടെ പി.യു/62/23/എസ്.പി.ഒ/എം.പി.എം. നമ്പർ കത്തിന്മേൽ (ഫയൽ നം 7692222/2023/എം. (എം. ഡബ്ല്യൂ.എസ് &ഡബ്ല്യൂ) ) നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
നിരവധി കായിക താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച പ്രസ്തുത കോളേജിൽ കായിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?
1920.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1921.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 1.5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഗവൺമെന്റ് ഹൈസ്കൂൾ സ്റ്റേഡിയം നിർമ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം എന്തെല്ലാം നിർമ്മാണ, നവീകരണ പ്രവൃത്തികളാണ് നടത്തുവാൻ വിഭാവനം ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കാമോ?
1922.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന തിരുവമ്പാടി മണ്ഡലത്തിലെ മുക്കം മാമ്പറ്റ സ്റ്റേഡിയത്തിന്റെ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1923.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ എസ്.പി.വി. ആയി സംസ്ഥാന കായിക വകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷനെ ഏല്‍പ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പദ്ധതി പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഈ പദ്ധതി എപ്പോള്‍ റീ-ടെണ്ടര്‍ ചെയ്ത് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
1924.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്ചയിച്ചിട്ടുള്ള കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ഗുരുതര വീഴ്ചകള്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമോ;
( സി )
സാങ്കേതിക തടസ്സങ്ങള്‍ നീക്കി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1925.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും കീഴിലുള്ള സ്റ്റേഡിയങ്ങളുടെ മെയിന്റനൻസിനും പരിപാലനത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്.കെ.എഫ്.) നിലവിൽ എന്തൊക്കെ ചുമതലകളാണ് നിർവ്വഹിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
എസ്.കെ.എഫ്. ഏറ്റെടുത്ത് അറ്റകുറ്റപ്പണിയും നടത്തിപ്പും നിർവ്വഹിച്ചുവരുന്ന എത്ര സ്റ്റേഡിയങ്ങളുണ്ടെന്ന് അറിയിക്കുമോ;
( സി )
സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണിക്കും നടത്തിപ്പിനുമായി നിലവിൽ എത്ര ജീവനക്കാരാണ് എസ്.കെ.എഫ്.- ൽ ജോലി ചെയ്തുവരുന്നതെന്ന് വിശദമാക്കുമോ?
1926.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ വയക്കര ഇന്‍ഡോര്‍ സ്റ്റേഡിയം, ചുണ്ട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് വിശദമാക്കാമോ?
1927.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെട്ട ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം പഞ്ചായത്തിലെ പെരികുന്നം ജി.എൽ.പി.എസ്. കളിക്കളം നിര്‍മ്മാണപദ്ധതിയുടെ നിലവിലെ സ്ഥിതി എന്തെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കളിക്കളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1928.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തിയ കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെയും പുറമേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും പ്രവൃത്തികൾ ഏതു ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തികൾ എന്നാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെ ഒന്നാം ഘട്ടത്തിനായി അനുവദിക്കപ്പെട്ട ഒരു കോടി രൂപയുടെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തി എന്നാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1929.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊടിയത്തുർ പഞ്ചായത്തിലെ ചെറുവാടി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1930.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റിൽ ഉൾപ്പെടുത്തിയതും ആലപ്പുഴ മണ്ഡലത്തിൽ നിർമ്മാണം നടന്നുവരുന്നതുമായ സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവൃത്തി എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ തടസ്സം കൂടാതെ നടത്തുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾക്ക് പാർട്ട് ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
1931.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റിൽ ഉൾപ്പെട്ട എൻമകജെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി നിലവിൽ പദ്ധതി നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1932.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടവ തോമസ് സെബാസ്റ്റ്യന്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1933.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ബാലുശ്ശേരി സ്റ്റേ‍ഡിയം നവീകരണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1934.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അത്‌ലറ്റിക് ട്രെയ്നറുടെ പുനർനിയമനം സംബന്ധിച്ച് പുനലൂർ മണ്ഡലത്തിലെ അഞ്ചല്‍ കോളേജ് മാനേജ്മെന്‍റ്, സമർപ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ബി )
അഞ്ചൽ കോളേജിന് 2014-15 അദ്ധ്യയന വർഷത്തിൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അനുവദിച്ചു നൽകിയിരുന്ന ഡേ- ബോർഡിങ് സ്കീമും ഒരു അത്‌ലറ്റിക് ട്രെയ്നറുടെ സേവനവും 2023 ഏപ്രിൽ മുതൽ പിൻവലിച്ചുവെങ്കിലും, പ്രസ്തുത കോളേജിൽ ഇപ്പോഴും കുട്ടികളെ പരിശീലിപ്പിച്ചു വരുന്ന അത്‌ലറ്റിക് ട്രെയ്നറെ പുനർ നിയമിച്ചു നൽകുന്നതിന് വേണ്ട ഇടപെടൽ ഉണ്ടാകുമോ; വിശദമാക്കാമോ?
1935.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതും അതിന് വേണ്ടി സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നതും ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ഈ ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച സർക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ;
( ബി )
ബില്ലിലെ പുതിയ ഭേദഗതി നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കാറിന്റെ നിലപാടുകൾ പാർലമെന്ററി സമിതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ പകർപ്പ് സഹിതം ലഭ്യമാക്കുമോ?
1936.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരി റെയിൽപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( ബി )
ശബരി റെയിൽപാത നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ പലിശരഹിത വായ്പക്കായി സംസ്ഥാനം അപേക്ഷ നൽകിയിട്ടുണ്ടോ; അതിന്മേൽ കേന്ദ്രം എന്തു തീരുമാനമാണ് അറിയിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ കേന്ദ്രസർക്കാറുമായി ഉന്നതതല ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം നൽകുമോ;
( ഡി )
ശബരി റെയിൽപാത യാഥാർഥ്യമാക്കുന്നതിലേക്കായി മറ്റെന്തെല്ലാം കർമ്മപദ്ധതികളാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1937.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. രാജ
ശ്രീമതി യു പ്രതിഭ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീർത്ഥാടകർക്കും മലയോര മേഖലയ്ക്കും വലിയ നേട്ടമുണ്ടാക്കുന്ന അങ്കമാലി-ശബരി റെയിൽ പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേയ്ക്ക് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് പുതുക്കിയ ഡി.പി.ആർ. പ്രകാരം പദ്ധതി ചെലവ് കണക്കാക്കിയിട്ടുണ്ടോ; പദ്ധതി ചെലവിന്റെ അൻപത് ശതമാനം സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പു നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണത്തിനായി കേന്ദ്ര റെയിൽവേ വകുപ്പിന്റെ അടിയന്തര ഇടപെടലിനായി സംസ്ഥാന സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.