|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
795.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്
സ്വന്തമായി ഭൂമിയും വീടും
എന്ന സ്വപ്നം
യഥാർത്ഥ്യമാക്കുവാൻ വകുപ്പ്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
എത്ര പേർക്ക് ഭൂമിയുടെ
കൈവശാവകാശ രേഖകൾ
കൈമാറിയിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
നിയമപരമായ
സങ്കീർണ്ണതകൾ മൂലം
അപരിഹാര്യമായി തുടരുന്ന
ഭൂപ്രശ്നങ്ങൾ
പരിഹരിക്കുവാനാവശ്യമായ
നടപടികൾ വേഗത്തിലാക്കുവാൻ
നടപടി സ്വീകരിക്കുമോ?
796.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന്റെ ഫണ്ടില്‍
നിന്നുമുള്ള ധനസഹായത്തോടെ
വീട് വയ്ക്കുന്നതിന് വാങ്ങിയ
സ്ഥലം, വെള്ളം കയറുന്നതിനാല്‍
വീട് പണിയുന്നതിന്
സാധ്യമാകാത്ത സാഹചര്യത്തിൽ,
പ്രസ്തുത ഭൂമി കെെമാറുന്നതിന്
ഗുണഭോക്താവിന് പ്രത്യേക
അനുമതി ലഭ്യമാക്കുമോ;
(
ബി )
പുതുക്കാട്
ഗ്രാമ പഞ്ചായത്ത്, കൊടകര
ബ്ലോക്ക്, ചെങ്ങാലൂര്‍
കണ്ണമ്പത്തൂര്‍ നിവാസിയായ
ശ്രീ.രമേഷ് റ്റി.ആര്‍.
പട്ടികജാതി വികസനവകുപ്പിന്റെ
ധനസഹായത്തോടെ വാങ്ങിയ ഭൂമി
വീട് വയ്ക്കുന്നതിന്
യോഗ്യമല്ലാത്തതിനാല്‍
ഉപാധികളോടെയെങ്കിലും പ്രസ്തുത
ഭൂമി കൈമാറ്റം
ചെയ്യുന്നതിനായി സമര്‍പ്പിച്ച
അപേക്ഷയില്‍ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(
സി )
വീട്
വയ്ക്കാന്‍ കഴിയാത്ത പ്രസ്തുത
സ്ഥലം വില്‍ക്കുന്നതിന്
ഉപാധികളോടെയാണെങ്കിലും ടിയാന്
അനുമതി നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
797.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
പദ്ധതി പ്രകാരം എത്ര ആദിവാസി
കുടുംബങ്ങള്‍ക്ക് വീട്
നല്‍കിയിട്ടുണ്ട്; എത്രയെണ്ണം
പൂര്‍ത്തീകരിച്ചു; ഇനി
എത്രയെണ്ണം
പൂര്‍ത്തീകരിക്കാനുണ്ട്;
വ്യക്തമാക്കുമോ,;
(
ബി )
പ്രസ്തത
ആവശ്യത്തിന് ലൈഫ് പദ്ധതിയില്‍
നിന്നും എത്ര തുക വകയിരുത്തി;
അതില്‍ എത്ര അനുവദിച്ചു;
കണക്കുകള്‍ ലഭ്യമാക്കുമോ;
(
സി )
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് ഇതുവരെ ലൈഫ്
മിഷന് എത്ര തുക അനുവദിച്ചു;
പദ്ധതി ആരംഭിച്ച ശേഷം ഓരോ
വര്‍ഷവും അനുവദിച്ച തുകയുടെ
കണക്കുകള്‍ ലഭ്യമാക്കുമോ?
798.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി വാങ്ങി നല്‍കുന്ന ലാന്റ്
ബാങ്ക് പദ്ധതിയിലേക്ക്
ഏറ്റെടുത്ത വൈപ്പിന്‍
മണ്ഡലത്തിലെ എളങ്കുന്നപ്പുഴ
പഞ്ചായത്തിലെ 32.10 ആര്‍ ഭൂമി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വിതരണം ചെയ്യുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി രജിസ്ട്രേഷന്‍ നടത്തി
പ്ലോട്ടുകളാക്കി വിതരണം
നടത്തുന്നതിന് നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിപ്രകാരം ഭൂമി നല്‍കേണ്ട
അര്‍ഹരായ പട്ടികവര്‍ഗ്ഗ
കുടുംബങ്ങളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പഞ്ചായത്തില്‍
വെളളക്കെട്ടിനാല്‍
ബുദ്ധിമുട്ടുന്ന
ചാപ്പകടപ്പുറത്തെ പതിമൂന്ന്
കുടുംബങ്ങള്‍ക്ക് പ്രസ്തുത
ഭൂമിയില്‍ പ്ലോട്ടുകള്‍
ലഭ്യമാക്കാന്‍
സ്വീകരിച്ചിട്ടുളള നടപടി
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
ഭൂമി എന്നത്തേക്ക് അര്‍ഹരായ
കുടുംബങ്ങള്‍ക്ക്
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
799.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ പാട്യം
പഞ്ചായത്തിലെ അമ്മാറമ്പ്
സങ്കേതത്തിലെ അംബേദ്‌കര്‍
സെറ്റില്‍മെന്റ് വികസന പദ്ധതി
പ്രകാരമുള്ള പ്രവൃത്തികള്‍
ഇഴഞ്ഞു നീങ്ങുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ ഒന്നും തന്നെ
കാര്യക്ഷമമല്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സാംസ്ക്കാരിക
നിലയം നിര്‍മ്മാണം, ഭവന
നവീകരണം, ഭവന നിർമ്മാണം,
നടപ്പാത നിര്‍മ്മാണം തുടങ്ങിയ
പ്രവൃത്തികള്‍ ഫലപ്രദമായി
പൂര്‍ത്തിയാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ഡി )
മുണ്ടയോട്
സങ്കേതത്തില്‍
കാലപ്പഴക്കമുള്ള സാംസ്ക്കാരിക
നിലയം കെട്ടിടം പൊളിച്ചു
മാറ്റി വെല്‍നസ് സെന്റര്‍
ഉള്‍പ്പെടെ അത്യാധുനിക
സൗകര്യത്തോടെ പുനര്‍
നിര്‍മ്മിക്കുന്നതിന് ഫണ്ട്
അനുവദിക്കുമോ; വിശദമാക്കുമോ?
800.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
പട്ടാമ്പി മണ്ഡലത്തില്‍ എത്ര
നഗറുകളെയാണ് അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
ഓരോ നഗറിനും എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നഗറുകളുടെ നവീകരണം സംബന്ധിച്ച
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കില്‍
വിശദാംശം നൽകാമോ?
801.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം
പദ്ധതി പ്രകാരം
അനുവദിക്കപ്പെട്ട പൊന്നാംപടി
നഗർ, എസ്.ബി. നഗർ, എടവിലങ്ങ്
പന്ത്രണ്ടാം വാർഡ് നഗർ
എന്നിവയുടെ നിർമ്മാണ പുരോഗതി
വിലയിരുത്താമോ;
(
ബി )
പ്രസ്തുത
നഗറുകളുടെ നിർമ്മാണം എത്രയും
വേഗത്തിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
802.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
നഗറുകളുടെ സമഗ്ര വികസനത്തിന്
വിഭാവനം ചെയ്ത അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നഗറുകള്‍ തെരഞ്ഞെടുക്കാനുള്ള
മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നഗറുകളെ തെരഞ്ഞെടുക്കുമ്പോള്‍
പട്ടികജാതി കുടുംബങ്ങളുടെ
എണ്ണം കൂടുതലുള്ള
നഗറുകള്‍ക്ക് മുന്‍ഗണന
നല്‍കാനുള്ള വ്യവസ്ഥ
ഉള്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ?
803.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമ പദ്ധതിയുടെ ഭാഗമായി
അനുമതി ലഭിച്ച കുറ്റ്യാടി
മണ്ഡലത്തിലെ കുളിക്കുന്ന്,
ചോയിമഠം,
വാളാഞ്ഞിക്കുളങ്ങരത്ത്
പട്ടികജാതി നഗര്‍ പദ്ധതികളുടെ
നിലവിലെ അവസ്ഥ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്ക് അംഗീകാരം
ലഭിച്ചതെന്നാണെന്നും
പദ്ധതികള്‍ ആരംഭിക്കാന്‍
വൈകുന്നത് എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ;
(
സി )
കുളിക്കുന്ന്
പട്ടികജാതി നഗറിന്റെ
സാങ്കേതിക അനുമതി
ലഭ്യമായിട്ടുണ്ടോ; എങ്കില്‍
കരാര്‍ വെച്ച് അടിയന്തരമായി
പ്രവൃത്തി തുടങ്ങുന്നതിന്
നടപടികള്‍ സ്വീകരിക്കാമോ?
804.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചേലേമ്പ്ര
പഞ്ചായത്തിലെ നീലിതൊടി നഗര്‍,
ചോലയില്‍ പുറായി നഗര്‍,
പള്ളിക്കല്‍ പഞ്ചായത്തിലെ
കുന്നത്ത്പറമ്പ് നഗര്‍ എന്നിവ
ഭവനസുരക്ഷാ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന് ഫണ്ട്
അനുവദിക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നഗറുകള്‍ നവീകരിക്കുന്നതുമായി
ബന്ധപ്പെട്ട് വകുപ്പ്
തലത്തില്‍ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
805.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാലാച്ചിറ
സെറ്റില്‍മെന്റെ് നഗർ
നിവാസികളുടെ റോഡ് സൗകര്യം,
കുടിവെള്ള ലഭ്യത, വൈദ്യുതി
കണക്ഷന്‍ എന്നിവയില്‍ എന്ത്
നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ലൈഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പട്ടികജാതി / പട്ടികവർഗ്ഗ
വിഭാഗക്കാരുടെ വീടുപണി
പൂര്‍ത്തിയാക്കാത്ത സാഹചര്യം
പരിശോധിക്കുമോ;
വിശദീകരിക്കാമോ;
(
സി )
നഗറുകളില്‍
ദീര്‍ഘകാലമായി
താമസിക്കുന്നവര്‍ക്ക് പട്ടയം,
ഉടസ്ഥാവകാശം എന്നിവ
നല്‍കുന്നതുമായി ബന്ധപ്പെട്ട
പ്രശ്നം ഏത് രീതിയില്‍
പരിഹരിക്കുവാനാണ് സര്‍ക്കാര്‍
ശ്രമിക്കുന്നത്;
വിശദമാക്കാമോ;
(
ഡി )
കടപ്ലാമറ്റം
പഞ്ചായത്തിലെ ഇലയ്ക്കാട്
നഗര്‍ നിവാസികളുടെ പട്ടയ
പ്രശ്നത്തിന് പരിഹാരം
കണ്ടെത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(
ഇ )
കടുത്തുരുത്തി
പഞ്ചായത്തിലെ മധുരവേലി
അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക്
ഇതുവരെയും തുടക്കംകുറിക്കാന്‍
കഴിയാത്ത പ്രശ്നം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
എഫ് )
ആച്ചിക്കല്‍
അംബേദ്കര്‍ ഗ്രാമം പദ്ധതി
താമസംവിനാ
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ;
(
ജി )
നഗറുകളില്‍
ദീര്‍ഘകാലമായി
താമസിക്കുന്നവര്‍ക്ക് പട്ടയം
നല്‍കുന്നതിനും, റേഷന്‍
കാര്‍ഡ് ഇല്ലാത്ത മുഴുവന്‍
കുടുംബങ്ങള്‍ക്കും ബി.പി.എല്‍
റേഷന്‍ കാര്‍ഡ്
നല്‍കുന്നതിനും വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
806.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമവികസന
പദ്ധതിയിലുള്‍പ്പെടുത്തി
അമ്പലപ്പുഴ മണ്ഡലത്തിലെ
ഏതൊക്കെ നഗറുകളുടെ
നവീകരണത്തിനായി ഫണ്ട്
അനുവദിച്ചുവെന്നും, എത്ര രൂപ
വീതമാണ് ഓരോ നഗറുകള്‍ക്കും
അനുവദിച്ചിട്ടുള്ളതെന്നും,
വര്‍ഷം, അനുവദിച്ച തുക എന്നിവ
സഹിതം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നഗറുകളുടെ നവീകരണം നടത്താന്‍
സര്‍ക്കാര്‍ ഏത് ഏജൻസിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതൊക്കെ നഗറുകള്‍ക്കാണ് തുക
അനുവദിച്ചത്; എത്ര തുക
വീതമാണ് അനുവദിച്ചതെന്നും,
ഏത് ഏജന്‍സിക്കാണ് നഗറുകളുടെ
നവീകരണ ചുമതല
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
807.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമ വികസന പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള മലമ്പുഴ
മണ്ഡലത്തിലെ എലപ്പുള്ളി
പഞ്ചായത്തിലെ കാരാങ്കോട്,
കള്ളാംതോട് എന്നീ രണ്ട്
നഗറുകളുടെ നവീകരണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നഗറുകളുടെ നവീകരണത്തിനായി
വകുപ്പ് ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച വിശദമായ
എസ്റ്റിമേറ്റിന്മേൽ പ്രസ്തുത
പ്രവൃത്തികൾക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
808.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രണ്ടു
വർഷം മുമ്പ് അനുമതി ലഭിച്ച
കോഴഞ്ചേരി പഞ്ചായത്തിലെ
ചിപ്പിലിത്തോട്-കരിനാട്
പട്ടികവർഗ്ഗ ഉന്നതിയിലെ
അംബേദ്‍കര്‍ സെറ്റിൽമെന്റ്
പദ്ധതി പ്രവൃത്തികൾ ഇനിയും
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
പട്ടികവർഗ്ഗ
ഡയറക്ടറേറ്റിൽ നിന്നും വിശദ
പദ്ധതി രൂപരേഖയ്ക്ക് അനുമതി
ലഭിക്കുന്നതിന് കാലതാമസം
നേരിടുന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രവൃത്തി എപ്പോൾ തുടങ്ങാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
809.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍ 2021
മുതല്‍ നാളിതുവരെ എത്ര നഗറുകൾ
നവീകരിക്കുന്നതിനു വേണ്ടി
ഫണ്ട് അനുവദിച്ചിട്ടുണ്ട്;
അനുവദിച്ച ഫണ്ട് എത്രയെന്നു
വിശദമാക്കാമോ;
(
ബി )
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെട്ട ഏതൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത് എന്ന്
വ്യക്തമാക്കാമോ; പ്രവൃത്തി
ആരംഭിക്കാത്ത നഗറുകൾ
എതൊക്കെയെന്ന്
വിശദമാക്കാമോ?
810.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടിക ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കര്‍
സെറ്റിൽമെന്റ് വികസന
പദ്ധതിയിൽ ഉൾപ്പെടുത്തി
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി
എരുത്വാപ്പുഴ മലവേടർ
പട്ടികവർഗ്ഗ നഗർ, തുമരംപാറ
പട്ടികവര്‍ഗ്ഗ നഗർ എന്നിവയിൽ
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഇപ്പോൾ ഏത്
ഘട്ടത്തിലാണ്; വിശദമാക്കുമോ?
811.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമം, അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതില്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികളുടെ എസ്റ്റിമേറ്റ്
അംഗീകരിക്കുന്നതിന് ജില്ലാ
കളക്ടര്‍ അദ്ധ്യക്ഷനായ
പ്രത്യേക സമിതിയെ
ചുമതലപ്പെടുത്തുന്നതില്‍
തടസ്സമുണ്ടോ; വിശദമാക്കുമോ?
812.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തില്‍ എത്ര
പട്ടികജാതി-പട്ടികവര്‍ഗ്ഗ
നഗറുകള്‍ ഉണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നഗറുകളില്‍ എത്ര കുടുംബങ്ങള്‍
താമസിക്കുന്നുണ്ടെന്ന് നഗര്‍
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം പ്രസ്തുത
നഗറുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നത്
ഉള്‍പ്പെടെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ?
813.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടിക ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമം പദ്ധതിയുടെ
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
പ്രസ്തുത മാനദണ്ഡങ്ങള്‍
പരിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
പ്രസ്തുത
മാനദണ്ഡങ്ങള്‍ അനുസരിച്ച്
നിശ്ചിത എണ്ണം കുടുംബങ്ങള്‍
ഇല്ലാത്ത പട്ടികജാതി
നഗറുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
814.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടിക ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വരടിയം
അംബേദ്കര്‍ ഗ്രാമത്തിന്റെ
നവീകരണത്തില്‍
ഉള്‍പ്പെടുത്തിയിരുന്ന 87
വീടുകളില്‍ നിർമ്മാണം
പൂർത്തിയാകാത്ത ശേഷിക്കുന്ന
30 വീടുകളുടെ നിർമ്മാണ
പ്രവൃത്തിയുടെയും
കോണ്‍ക്രീറ്റ് റോഡിന്റെ
നിര്‍മ്മാണ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
815.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെട്ട
കാട്ടാക്കട മണ്ഡലത്തിലെ
തൂങ്ങാംപാറ നഗർ
നവീകരണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ; പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
816.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെട്ട
കാട്ടാക്കട മണ്ഡലത്തിലെ
വെള്ളമാനൂര്‍ക്കോണം നഗര്‍
നവീകരണം, മുതുവല്ലൂര്‍
പയർവിളാകം നഗര്‍ നവീകരണം
എന്നീ പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
മുതുവല്ലൂര്‍
പയര്‍വിളാകം നഗര്‍ നവീകരണ
പദ്ധതിക്കായുളള എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; പ്രസ്തുത
പദ്ധതി എപ്പോൾ
ഭരണാനുമതിക്കായി
സമര്‍പ്പിക്കാനാകുമെന്ന്
അറിയിക്കാമോ?
817.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിൻ
മണ്ഡലത്തിൽ 2021-24
കാലഘട്ടത്തിൽ അംബേദ്‍കർ ഗ്രാമ
വികസന പദ്ധതിയിൽ ഉൾപ്പെടുത്തി
ഭരണാനുമതി ലഭിച്ച നഗറുകൾ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
സി )
നായരമ്പലം
ഗ്രാമപഞ്ചായത്തിലെ തേങ്ങാത്തറ
നഗറിലെ പ്രവൃത്തികൾ
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
818.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ഉന്നതികളുടെ വിശദാംശങ്ങള്‍
ഗ്രാമപഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ; ഈ നഗറുകളില്‍
നിലവില്‍ എത്ര കുടുംബങ്ങളാണ്
താമസിച്ചുവരുന്നത്;
വിശദമാക്കാമോ;
(
ബി )
2016
മുതല്‍ നാളിതുവരെ പ്രസ്തുത
മണ്ഡലത്തിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ഉന്നതികളില്‍ നടത്തിയിട്ടുള്ള
വികസന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
819.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കർ
ഗ്രാമ വികസന പദ്ധതിയിൽ
ഉൾപ്പെടുത്തി 2023-24,
2024-25 വർഷങ്ങളിൽ മലപ്പുറം
ജില്ലയിലെ എത്ര
സദ്ഗ്രാമങ്ങളില്‍ (നഗറുകളിൽ)
നവീകരണ പ്രവൃത്തികൾ
പൂർത്തിയായിട്ടുണ്ടെന്ന്
ബ്ലോക്ക് തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(
ബി )
നവീകരണ
പ്രവൃത്തികൾ നടന്നുവരുന്ന
സദ്ഗ്രാമങ്ങളുടെ ബ്ലോക്ക്
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി
പ്രവൃത്തി ആരംഭിച്ച
പെരിന്തൽമണ്ണ മണ്ഡലത്തിലെ
സദ്ഗ്രാമങ്ങളിലെ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
820.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ചങ്ങനാശ്ശേരി മണ്ഡലത്തില്‍
അനുവദിച്ച വാഴപ്പള്ളി
സെറ്റില്‍മെന്റ് നഗറിലെ
നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഏജന്‍സി എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
നേരിടുന്നതിനുള്ള കാരണം
വിശദമാക്കാമോ?
821.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
മണ്ഡലത്തില്‍ പട്ടികജാതി
കോര്‍പ്പസ് ഫണ്ടില്‍ നിന്നും
തുക അനുവദിച്ച് പ്രവൃത്തി
ആരംഭിച്ച കലഞ്ഞൂര്‍
പഞ്ചായത്തിലെ പാടം-ഇരുട്ടുതറ
ലക്ഷംവീട് നഗർ പ്രവൃത്തി,
പ്രമാടം പഞ്ചായത്തിലെ കൈതക്കര
പട്ടികവര്‍ഗ്ഗ നഗർ പ്രവൃത്തി,
അരുവാപുലം പഞ്ചായത്തിലെ
കാട്ടാത്തി കോട്ടാംപാറ
പട്ടികവര്‍ഗ്ഗ നഗർ പ്രവൃത്തി
എന്നിവയുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ?
822.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പട്ടിക
വര്‍ഗ്ഗക്കാര്‍ക്കായി വനാവകാശ
നിയമപ്രകാരം എത്ര ഏക്കര്‍
ഭൂമി വിതരണം
ചെയ്തിട്ടുണ്ടെന്നും എത്ര
കുടുംബങ്ങള്‍ക്ക് ഈ പദ്ധതി
പ്രയോജനകരമായിട്ടുണ്ടെന്നും
അറിയിക്കാമോ?
823.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം നെന്മാറ
മണ്ഡലത്തിലെ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കാണ് വനവകാശ
നിയമപ്രകാരം ഭൂമി പതിച്ച്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ഇനി
എത്ര കുടുംബങ്ങള്‍ക്കാണ് ഭൂമി
കൊടുക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
ഇതിനായുള്ള ഭൂമി
കണ്ടെത്തിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ?
824.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾ പഠനം
പൂർത്തിയാക്കുന്നതിന് മുമ്പ്
സ്കൂളുകളിൽ നിന്നും
കൊഴിഞ്ഞുപോകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ഇത്തരം
കുട്ടികളെ തിരികെ സ്കൂളുകളിൽ
എത്തിക്കുന്നതിനും അവരുടെ
തുടർ വിദ്യാഭ്യാസത്തിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(
സി )
ആദിവാസി
മേഖലയിലെ വിദ്യാർത്ഥികൾക്ക്
യാത്രാസൗകര്യം
ഒരുക്കുന്നതിനും പ്രഭാത
ഭക്ഷണം നൽകുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ആദിവാസി
വിദ്യാർത്ഥികളുടെ പഠന നിലവാരം
അവലോകനം ചെയ്യുന്നതിനും
കുട്ടികളുടെ പങ്കാളിത്തം
സ്ക്കൂളുകളിൽ
ഉറപ്പാക്കുന്നതിനും
ആവിഷ്കരിക്കാനുദ്ദേശിക്കുന്ന
പദ്ധതികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
825.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെൽഫ്
ഫിനാൻസിംഗ് കോളേജുകളിലെ ബിരുദ
കോഴ്സുകളിൽ പ്രവേശനം ലഭിച്ച
പട്ടികജാതി വിദ്യാർത്ഥികൾക്ക്
പഠനസഹായം നൽകി വരുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
പ്രസ്തുത പഠനസഹായം നൽകുന്നത്
എന്തിന്റെയെല്ലാം
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;
(
സി )
നിലവിലെ
വാർഷിക വരുമാന പരിധിയായ രണ്ടര
ലക്ഷം രൂപ എന്നത്
വർദ്ധിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പഠനസഹായത്തിനുള്ള
ഇത്തരം ആനുകൂല്യങ്ങൾ
സമയബന്ധിതമായി
വിദ്യാർത്ഥികൾക്ക്
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
826.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് മുഖേന
നടപ്പിലാക്കുന്ന ഉന്നതി
ഓവര്‍സീസ്
സ്കോളര്‍ഷിപ്പിനുള്ള അർഹത
നേടാനുള്ള മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
827.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി വിഭാഗ
വിദ്യാര്‍ത്ഥികളില്‍ നിന്നും
പ്രൊഫഷണല്‍ എന്‍ട്രന്‍സ്
പഠനത്തിന് എത്തുന്നവര്‍ക്ക്
ഏതെല്ലാം പദ്ധതികളില്‍
നിന്നാണ് സഹായം
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പഠനത്തിനായി
ആശ്രയിക്കാവുന്ന
സ്ഥാപനങ്ങളില്‍ എംപാനല്‍
ചെയ്യപ്പെട്ടതും
വിദ്യാര്‍ത്ഥികള്‍ക്ക് സഹായം
ലഭിക്കുമെന്ന് ഉറപ്പുള്ളതുമായ
സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന്
വിദ്യാര്‍ത്ഥികള്‍ക്ക്
അറിയാനായി എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ് വകുപ്പ്
ഒരുക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
828.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയില്‍
വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കുന്നതിനായി
ഏതൊക്കെ പദ്ധതികളാണ്
നിലവിലുള്ളതെന്നു
വിശദമാക്കുമോ;
(
ബി )
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനവും സഹായവും
നല്‍കുന്ന വിവിധ
പദ്ധതികള്‍ക്കായുള്ള ബജറ്റ്
വിഹിതം നടപ്പു സാമ്പത്തിക
വര്‍ഷം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
സി )
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാസമ്പന്നര്‍ക്കിടയില്‍
സംരംഭകത്വത്തിനും
സ്റ്റാര്‍ട്ടപ്പുകള്‍ക്കും
പ്രോത്സാഹനം നല്‍കുന്നതിന്
വിഭാവനം ചെയ്ത ഉന്നതി
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
829.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍, എയ്ഡഡ്,
അംഗീകൃത അണ്‍ എയ്‍ഡഡ്
സ്കൂളുകളിലും പഠിക്കുന്ന
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ ലംപ്‍സം
ഗ്രാന്റ് ഓരോ ക്ലാസ്സിലും
എത്ര രൂപ വീതം ഒരോ
കുട്ടിയ്ക്കും നല്‍കിവരുന്നു
എന്ന് വിശദമാക്കാമോ;
(
ബി )
കേരള
സംസ്ഥാനം രൂപീകൃതമായത് മുതൽ
ഇന്ന് വരെ ഈ കുട്ടികള്‍ക്ക്
നല്‍കി വരുന്ന ലംപ്സം
ഗ്രാന്റിന്റെ തുക
എപ്പോഴൊക്കെയാണ്
വർദ്ധിപ്പിച്ച്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
ഒരു
വര്‍ഷത്തേയ്ക്ക് ഇത്രയും
ചെറിയ തുക നല്‍കുന്നത്
കൊണ്ട്
വിദ്യാര്‍ത്ഥികള്‍ക്ക് എന്ത്
ഗുണം ലഭിക്കും എന്ന്
വിശദമാക്കാമോ;
(
ഡി )
ലംപ്സം
ഗ്രാന്റിന്റെ തുകയില്‍
എന്തുകൊണ്ട് വര്‍ദ്ധനവ്
വരുത്താന്‍ കഴിയുന്നില്ലെന്ന്
വിശദമാക്കാമോ?
830.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കിടയിലെ
വിദ്യാഭ്യാസനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണ്; ഇവയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(
ബി )
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പുകള്‍ കൃത്യമായി
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
പഠനമുറി
പദ്ധതി
വിപുലീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(
ഡി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക്
ഡിജിറ്റല്‍ പഠനം
ഉറപ്പാക്കുന്നതിനും അവരുടെ
തൊഴില്‍ സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
831.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികളുടെ
വിദ്യാഭ്യാസാനുകൂല്യങ്ങൾ
മുടങ്ങിയതു കാരണം നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ട്യൂഷൻ
ഫീസ്, യൂണിഫോം അലവൻസ്,
ഹോസ്റ്റൽഫീസ് തുടങ്ങിയ
ആനുകൂല്യങ്ങൾ മുടങ്ങിയതിനാൽ
വിദ്യാർത്ഥികൾ പഠനം
ഉപേക്ഷിക്കുന്ന ഗുരുതര
പ്രതിസന്ധി
പരിഹരിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഫണ്ടിന്റെ
അപര്യാപ്തത മൂലമാണോ
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
മുടങ്ങിയിട്ടുള്ളതെന്നും ഈ
ആവശ്യത്തിനായി
ഉൾപ്പെടുത്തിയിട്ടുള്ള ബജറ്റ്
വിഹിതം എത്രയാണെന്നും
നാളിതുവരെ എത്ര രൂപ ഇതിനായി
ചെലവഴിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ ;
(
ഡി )
അടിയന്തരമായി
ഫണ്ട് അനുവദിച്ചുകൊണ്ട്
മുഴുവൻ കുടിശ്ശികയും വിതരണം
ചെയ്യുവാൻ സർക്കാർ
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ ?
832.
ശ്രീ.
യു. എ. ലത്തീഫ്
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗങ്ങളിലെ
വിദ്യാർത്ഥികളുടെ ട്യൂഷൻ
ഫീസും ഹോസ്റ്റൽ ഫീസും
നൽകുന്നത് മുടങ്ങിയതുമൂലം
അവരുടെ പഠനം
പ്രതിസന്ധിയിലാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സർക്കാർ
മെറിറ്റിൽ സ്വാശ്രയ മെഡിക്കൽ
കോളേജുകളിൽ പ്രവേശനം നേടുന്ന
പ്രസ്തുത വിഭാഗങ്ങളിലെ
വിദ്യാർത്ഥികളുടെ ട്യൂഷൻ
ഫീസ്, സ്പെഷ്യൽ ഫീസ്,
ഹോസ്റ്റൽ ഫീസ്, പരീക്ഷ ഫീസ്
എന്നിവ നൽകുന്നതിൽ കുടിശിക
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
രണ്ട്
വർഷത്തിലധികമായി
മുടങ്ങിക്കിടക്കുന്ന പ്രസ്തുത
ആനുകൂല്യങ്ങൾ എന്നത്തേക്ക്
നൽകാൻ കഴിയും; വിശദമാക്കുമോ?
833.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗ
വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ്,
മറ്റ് സ്കോളർഷിപ്പുകൾ എന്നിവ
പൂർണമായും വിതരണം ചെയ്തു
കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ
ഓരോ ഇനത്തിലും എത്ര
കുടിശികയുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിദ്യാർത്ഥികൾക്ക്
പഠനം തുടരുന്നതിലെ
ബുദ്ധിമുട്ട് പരിഗണിച്ച്
കുടിശിക സമയബന്ധിതമായി
തീർക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
834.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ഏറനാട്
മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ സാമൂഹ്യ
പഠനമുറി എവിടെയെല്ലാം
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി മണ്ഡലത്തില്‍
എത്ര തുക
വിനിയോഗിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
835.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നേഴ്‍സിംഗ് കോളേജുകളില്‍
പഠിക്കുന്ന പട്ടികജാതി
വിദ്യാര്‍ത്ഥികൾക്കുള്ള
സ്റ്റൈപ്പന്‍ഡ് ഏതു വർഷംവരെ
വിതരണം ചെയ്തുവെന്നും
,വിതരണത്തിലുള്ള കാലതാമസം
ഒഴിവാക്കാൻ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ വെബ്
പോർട്ടലുകൾ ഇ-ഗ്രാന്റ്
പോർട്ടലുമായി
ബന്ധിപ്പിക്കുന്നതിനുള്ള
നടപടി ഏതു ഘട്ടത്തിലാണെന്നും;
വിശദമാക്കാമോ;
(
ബി )
സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
ഹയര്‍ സെക്കണ്ടറിയിലും
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ലംപ്‍സം
ഗ്രാന്റ്/സ്റ്റൈപ്പന്‍ഡ്
വിതരണം ഏതു വര്‍ഷം വരെ
പൂര്‍ത്തീകരിച്ചു; ഇനി ഏതു
വര്‍ഷം മുതലുള്ളതാണ് കൊടുത്തു
തീര്‍ക്കുവാനുള്ളത്; കൊടുത്തു
തീര്‍ക്കുവാന്‍ സ്വീകരിച്ച
നടപടി എന്താണ്; പ്രസ്തുത
ഗ്രാന്റില്‍ കേന്ദ്ര വിഹിതവും
സംസ്ഥാന വിഹിതവും എത്രയാണ്;
വിശദമാക്കാമോ?
836.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക
വിഭാഗ വിദ്യാര്‍ത്ഥികളെ വിവിധ
മത്സര പരീക്ഷകള്‍ക്ക്
പ്രാപ്തരാക്കുന്നതിനും
നൈപുണ്യ പരിശീലനം
നല്കുന്നതിനുമുള്ള
വെര്‍ച്വല്‍
പ്രീഎക്സാമിനേഷന്‍
ട്രെയിനിംഗ് സെന്ററുകള്‍
എവിടെയൊക്കെയാണ്
ആരംഭിച്ചിട്ടുള്ളതെന്നറിയിക്കാമോ;
വിശദമാക്കാമോ;
(
ബി )
കണ്ണൂര്‍
ജില്ലയില്‍ എവിടെയൊക്കെയാണ്
പ്രസ്തുത സെന്ററുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
837.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
ഉമ്പര്‍നാട് ഐ.ടി.ഐ.
പട്ടികജാതി വികസന വകുപ്പിന്റെ
അധീനതയില്‍ ഉള്ളതാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഐ.ടി.ഐ. നിലനിൽക്കുന്ന
സ്ഥലവും അതിനോട് ചേര്‍ന്ന്
കിടക്കുന്ന സ്ഥലവും
പട്ടികജാതി വികസന വകുപ്പിന്റെ
അധീനതയില്‍ ഉള്ളതാണോ എന്ന്
വ്യക്തമാക്കുമോ;
(
സി )
മുന്‍പ്
ചെറുകിട വ്യവസായ സംരംഭങ്ങള്‍
പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥലം
നിലവില്‍ ആരുടെ കൈവശമാണെന്ന്
വ്യക്തമാക്കുമോ?
838.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന്റെ കീഴിലുള്ള
വര്‍ക്കല ശ്രീനിവാസപുരം
ഐ.ടി.ഐ. കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനുള്ള
ഫണ്ട് അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയ്ക്കായി
പൊതുമരാമത്ത് കെട്ടിട വിഭാഗം
എസ്റ്റിമേറ്റ് തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ; എങ്കില്‍
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന് വിശദമാക്കാമോ?
839.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-23
ബജറ്റില്‍
സൂചിപ്പിച്ചിട്ടുള്ള
അഴീക്കോട് പ്രീമെട്രിക്
ഹോസ്റ്റലിന്റെ പുതിയ
കെട്ടിടനിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രീമെട്രിക് ഹോസ്റ്റലിന്റെ
പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
840.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്കായി
നടപ്പാക്കുന്ന തൊഴിലധിഷ്ഠിത
നൈപുണ്യ വികസന പരിശീലന
പരിപാടികളില്‍ 2016-17 മുതല്‍
2022-23 വര്‍ഷം വരെ പരിശീലനം
നേടിയവര്‍ എത്രപേര്‍ പുതിയ
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും,
തൊഴില്‍ നേടിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
841.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവിഭാഗത്തില്‍പ്പെട്ട
യുവ തലമുറകള്‍ക്കായി
നടപ്പാക്കുന്ന ട്രേസ്
(ട്രെയിനിങ് ഫോര്‍ കരിയര്‍
എക്സലന്‍സ്) എന്ന
പദ്ധതിയിലൂടെ എത്ര
യുവജനങ്ങള്‍ക്ക് ജോലിസാധ്യത
കൂടിയ തൊഴില്‍ പരിശീലനം
നല്‍കിയിട്ടുണ്ട്;
(
ബി )
ഈ
പദ്ധതിയിലൂടെ എത്ര പേര്‍ക്ക്
തൊഴില്‍ നല്‍കാമെന്ന്
പ്രതീക്ഷിക്കുന്നു;
വ്യക്തമാക്കാമോ ?
842.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലുൾപ്പെട്ട
കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്തിലെ പാറയിൽ
സെറ്റിൽമെൻറ് നഗറിൽ
അനുവദിച്ചിട്ടുള്ള അംബേദ്ക്കർ
ഗ്രാമം പദ്ധതി നടത്തിപ്പിന്
നിലവിൽ നിയോഗിച്ചിട്ടുള്ള
നിർവഹണോദ്യോഗസ്ഥന് കഴിയാത്ത
സാഹചര്യത്തിൽ ജില്ലാ
നിർമ്മിതി കേന്ദ്രത്തിന്
നിർവ്വഹണ ചുമതല നൽകണമെന്ന്
ആവശ്യപ്പെട്ട് നൽകിയ
നിവേദനത്തിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നിർവ്വഹണത്തിനു പുതിയ
ഉദ്യോഗസ്ഥനെ ഇതിനകം
നിയമിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കാമോ ?
843.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
എച്ച്. സലാം
ശ്രീ
ഡി കെ മുരളി
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവര്‍ഗക്കാരില്‍
നിന്നും യൂണിഫോംഡ്
ഫോഴ്സിലേക്ക് പ്രത്യേക
റിക്രൂട്ട്മെന്റ്
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
യൂണിഫോംഡ്
ഫോഴ്സുകളിലേക്ക് ഇതുവരെ എത്ര
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ
പ്രത്യേക
റിക്രൂട്ട്മെന്റിലൂടെ
നിയമിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(
സി )
ഇപ്രകാരം
നിയമനം കിട്ടിയവരില്‍ ജോലി
ഉപേക്ഷിച്ച് പോയവരുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
844.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17
സാമ്പത്തിക വര്‍ഷം മുതല്‍
വാമനപുരം മണ്ഡലത്തില്‍ അനുമതി
ലഭിച്ചതും നിര്‍മ്മാണം
നടത്തിവരുന്നതുമായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
അംബേദ്കര്‍ ഗ്രാമങ്ങള്‍
ഏതെല്ലാമാണെന്നും അവയ്ക്ക്
ഓരോന്നിനും നാളിതുവരെ എത്ര
തുക ചെലവാക്കിയിട്ടുണ്ടെന്നും
നിര്‍വഹണ ഏജന്‍സികള്‍
ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(
ബി )
2021-22
മുതല്‍ നാളിതുവരെ വാമനപുരം
മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ
കോര്‍പ്പസ് ഫണ്ട് മുഖേന
അനുമതി ലഭ്യമായതും,
നിര്‍മ്മാണം
നടത്തിയിട്ടുള്ളതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും ഓരോന്നിനും
ചെലവായ തുക എത്രയെന്നും
വിശദമാക്കാമോ?
845.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം ഓരോ വർഷവും പട്ടികവർഗ്ഗ
വിഭാഗത്തിന് കോർപ്പസ് ഫണ്ട്
ഇനത്തിൽ എത്ര രൂപ
അനുവദിച്ചുവെന്നതിന്റെയും
അതിൽ നിന്നും എത്ര തുക
ചെലവഴിച്ചുവെന്നതിന്റെയും
ജില്ലതിരിച്ചുള്ള വിശദമായ
കണക്ക് ലഭ്യമാക്കുമോ?
846.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ കോര്‍പ്പസ്സ്
ഫണ്ട് വിനിയോഗിച്ച് 2021-22,
2022-23, 2023-24, 2024-25
വര്‍ഷങ്ങളില്‍ അനുവദിച്ച
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
847.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021-22
മുതൽ 2023-24 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളില്‍
ഇരിക്കൂർ മണ്ഡലത്തില്‍
അനുവദിച്ച പട്ടികജാതി/
പട്ടികവർഗ്ഗ കോര്‍പ്പസ്
ഫണ്ടുകളുടെ വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ; ഓരോ
പ്രവൃത്തിയുടെ പേരും
അനുവദിച്ച തുകയും നിലവിലെ
പുരോഗതിയും വിശദമാക്കാമോ?
848.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷം
കോർപ്പസ് ഫണ്ട്
വിനിയോഗിച്ച് നടത്തിയ
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
മണ്ഡലവും ഭരണാനുമതി തുകയും
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
ജില്ലയിൽ
കോർപ്പസ് ഫണ്ടിൽ
ഉൾപ്പെടുത്തി
ചെയ്യാനുദ്ദേശിക്കുന്ന പുതിയ
പ്രവൃത്തികൾ മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ?
849.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ 2016-17 മുതല്‍
പട്ടികജാതി കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ?
850.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പട്ടികജാതി
വകുപ്പിന്റെ കോര്‍പ്പസ്
ഫണ്ടില്‍ നിന്നും കുന്ദമംഗലം
മണ്ഡലത്തില്‍ ഓരോ സാമ്പത്തിക
വര്‍ഷവും ഏതൊക്കെ
പദ്ധതികള്‍ക്ക് എത്ര രൂപ വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കുമോ?
851.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി
യു പ്രതിഭ
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
ഉപപദ്ധതിയ്ക്ക് കീഴില്‍
മാനവവിഭവശേഷി വികസനം,
അടിസ്ഥാന ആവശ്യങ്ങള്‍,
സാമ്പത്തിക വികസനം
തുടങ്ങിയവയ്ക്ക് പ്രത്യേക
ഊന്നല്‍ നല്‍കികൊണ്ട്
നടപ്പിലാക്കുന്ന
ക്രിട്ടിക്കല്‍ ഗ്യാപ്പ്
ഫില്ലിംഗ് പദ്ധതിയുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കുളള കോര്‍പ്പസ്
ഫണ്ടായി എന്തു തുക
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്നും
എന്തു തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
852.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി/
പട്ടികവർഗ്ഗ വികസന വകുപ്പിന്
കീഴിലുള്ള സ്ഥാപനങ്ങളിൽ
കഴിഞ്ഞ നാല് വർഷ കാലയളവിൽ
സി.ആൻഡ്എ.ജി. നടത്തിയ
ഓഡിറ്റിൽ എന്തൊക്കെ
ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഓഡിറ്റ് സംബന്ധിച്ച അന്തിമ
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ആയതിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
853.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സ്പോർട്സ് കൗൺസിലിന് കീഴിൽ
പരിശീലനം നടത്തുന്ന
പട്ടികജാതി പട്ടികവർഗ്ഗ
വിഭാഗങ്ങളിൽപ്പെട്ട
പെൺകുട്ടികളെ കേരള ജൂഡോ
അസോസിയേഷൻ ഭാരവാഹികൾ ലൈംഗിക
പീഡനം അടക്കം പലതരത്തിലുള്ള
ചൂഷണങ്ങൾക്ക്
ഇരയാക്കുന്നുവെന്ന് ആരോപിച്ച്
ബാബു കെ. പി., ദൈവകൃപ,
എ.വി.എച്ച്.എസ്.ജംഗ്ഷന്‍, തഴവ
എന്ന വ്യക്തി വകുപ്പ്
മുമ്പാകെ നല്‍കിയ പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പരാതിയിന്മേൽ എന്ത് തുടർ
നടപടികൾ സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പരാതി പോക്സോ കേസിന്റെ
പരിധിയിൽ വരുന്നതാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുക;
(
ഡി )
പ്രസ്തുത
പരാതി പോക്സോ കേസിന്റെ
പരിധിയിൽ വരുന്നതാണെങ്കിൽ
അന്വേഷണ നടപടികൾക്കായി കേരള
പോലീസിന് കൈമാറിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ഇ )
ഇല്ലെങ്കിൽ
പ്രസ്തുത പരാതി അടിയന്തരമായി
പോലീസിന് കൈമാറി പരാതിയിൽ
കൃത്യമായ അന്വേഷണം
നടത്തുന്നതിനാവശ്യമായ
തുടർനടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
854.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗക്കാര്‍ക്ക് സ്വന്തമായി
ഭൂമിയും വീടും എന്ന സ്വപ്നം
യാഥാർത്ഥ്യമാക്കാൻ വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്നു
വ്യക്തമാക്കാമോ;
(
ബി )
ഈ
സർക്കാർ വന്നശേഷം എത്ര
പേർക്ക് ഭൂമിയുടെ കൈവശാവകാശ
രേഖകൾ കൈമാറിയിട്ടുണ്ട്;
വിശദമാക്കുമോ;
(
സി )
നിയമപരമായ
സങ്കീർണ്ണതകളാൽ അപരിഹാര്യമായി
തുടരുന്ന ഭൂപ്രശ്നങ്ങൾ
പരിഹരിക്കുവാൻ അടിയന്തിര
നടപടി സ്വീകരിക്കുമോ?
855.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
സാമ്പത്തിക വർഷത്തെ ബജറ്റിൽ
അടങ്കല്‍ തുകയുടെ 20%
വകയിരുത്തിയിട്ടുള്ള
ചാലക്കുടി മണ്ഡലത്തിലെ
വാഴച്ചാലില്‍ ഗോത്ര വര്‍ഗ്ഗ
പൈതൃക സംരക്ഷണ കേന്ദ്രം എന്ന
പ്രവൃത്തിയുടെ വിശദമായ
പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണ്; വിശദമാക്കുമോ;
(
ബി )
വിശദമായ
പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനായി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് സമയബന്ധിതമായി
ഭരണാനുമതി നല്‍കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
856.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവർഗ്ഗ
മേഖലയിൽ നിന്നുള്ള
വിദ്യാർത്ഥികളുടെ
കൊഴിഞ്ഞുപോക്ക് തടയുന്നതിന്
മുന്‍ സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഏതൊക്കെ
പദ്ധതികളിലായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്:
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാര്യത്തിനായി
ആവിഷ്കരിക്കുന്ന പദ്ധതികൾ
ഫലപ്രദമാകാത്തത് സംബന്ധിച്ച്
പരിശോധന നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കിൽ എന്തൊക്കെ
തിരുത്തൽ നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
857.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
അന്യസംസ്ഥാന പഠന സഹായത്തിനായി
ഏതെല്ലാം കോഴ്സുകളാണ്
നിശ്ചയിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
858.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന,
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
വല്ലച്ചിറ ഗ്രാമ പഞ്ചായത്തിലെ
ആറാട്ടുപുഴ സമൃദ്ധി
കേന്ദ്രത്തിന്റെ പുതിയ
കെട്ടിട നിര്‍മ്മാണത്തിനായി
25.03.2017-ല്‍ ഭരണാനുമതി
ലഭിച്ചു എങ്കിലും,
പൊതുമരാമത്ത് വകുപ്പിന്റെ
അനുമതി ഇല്ലാതെ കെട്ടിടം
രൂപകല്‍പ്പന ചെയ്തതു മൂലം
സാങ്കേതിക കാരണങ്ങളാല്‍
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണത്തിനായി
സമര്‍പ്പിച്ച പുതുക്കിയ
എസ്റ്റിമേറ്റിന് അനുമതി
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച നടപടികളുടെ
നിലവിലെ സ്ഥിതി എന്താണെന്നും
വിശദമാക്കാമോ?
859.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പട്ടികവര്‍ഗ്ഗത്തിനും
പട്ടികജാതി വിഭാഗത്തിനുമായി
എത്ര വീടുകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
പ്രസ്തുത വിഭാഗത്തിൽപ്പെട്ട
എത്ര കുടുംബങ്ങള്‍ നിലവിൽ
ഭവനരഹിതരായിട്ടുണ്ടെന്ന്
അറിയിക്കാമോ?
860.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വകുപ്പിന്റെ കീഴിൽ
ആരംഭിച്ചിട്ടുള്ള
പ്രീ-എക്സാമിനേഷൻ സെന്ററിന്റെ
പ്രവർത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എന്തൊക്കെ
പ്രവർത്തനങ്ങളാണ് സെന്ററിൽ
നടത്താൻ ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
861.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗങ്ങള്‍ക്കായി സംസ്ഥാന
സർക്കാർ നടപ്പിലാക്കുന്ന
'ഹോം' (HOME) പദ്ധതിയുടെ
ഉദ്ദേശ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ?
862.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തരൂർ
മണ്ഡലത്തിലെ കണ്ണമ്പ്ര
ക്രാഫ്റ്റ് വില്ലേജ് പദ്ധതി
നിലവിൽ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
863.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം
പദ്ധതി പ്രകാരം തെരഞ്ഞെടുത്ത
നഗറുകള്‍ ഏതൊക്കെയാണ്;
ഓരോന്നിന്റെയും നിര്‍മ്മാണ
പ്രവൃത്തികള്‍ ഏറ്റെടുത്ത
ഏജന്‍സികള്‍ ഏതൊക്കെയാണ്;
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി എന്താണ്;
വിശദമാക്കാമോ;
(
ബി )
അംബേദ്കർ
ഗ്രാമം പദ്ധതി പ്രകാരം
തെരഞ്ഞെടുത്ത നഗറുകളില്‍
പ്രസ്തുത പ്രവൃത്തികൾ
അടിയന്തരമായി
പൂർത്തീകരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
864.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം
പദ്ധതി പ്രവൃത്തികളുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
നിർമ്മാണപ്രവൃത്തികള്‍
ആരംഭിക്കാത്ത അംബേദ്കർ ഗ്രാമം
പദ്ധതികളിലെ പ്രവൃത്തികൾ
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
കീഴാറ്റൂർ
പ്രീമെട്രിക് ഹോസ്റ്റൽ
നിർമ്മാണ പ്രവൃത്തിയുടെ
പുരോഗതി അറിയിക്കുമോ;
പ്രസ്തുത പ്രവൃത്തി എന്ന്
പൂർത്തീകരിക്കാൻ കഴിയും;
വിശദമാക്കാമോ;
(
ഡി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം മഞ്ചേരി
മണ്ഡലത്തിൽ അനുവദിക്കപ്പെട്ട
അംബേദ്കർ ഗ്രാമം പദ്ധതികളും
പട്ടികജാതി-പട്ടികവർഗ്ഗ വികസന
വകുപ്പിന് കീഴിലുള്ള
പ്രവൃത്തികളും ഏതൊക്കെയാണ്;
അവയുടെ നിലവിലെ പുരോഗതി
എന്താണ്; വിശദമാക്കാമോ?
865.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നശേഷം
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
പട്ടികജാതി പട്ടികവർഗ്ഗ
പിന്നാക്ക ക്ഷേമ വകുപ്പ്
നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ
ഏതെല്ലാമാണെന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയ്ക്കും അനുവദിച്ച തുക
എത്രയാണെന്ന് അറിയിക്കാമോ;
(
സി )
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികളുടെ ഓരോന്നിന്റെയും
പ്രവർത്തന പുരോഗതി
വിശദമാക്കാമോ?
866.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ ചൊവ്വന്നൂര്‍
ബ്ലോക്ക്
പഞ്ചായത്തില്‍പ്പെട്ട
ചൊവ്വല്ലൂര്‍ പട്ടികജാതി
നഗര്‍ അംബേദ്കര്‍ ഗ്രാമ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം പ്രവൃത്തികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിന് ആവശ്യമായ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി നടപ്പാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സിയെ,
എന്നാണ്
ചുമതലപ്പെടുത്തിയതെന്ന്
അറിയിക്കാമോ;
(
ഇ )
പ്രസ്തുത
പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
867.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ഒറ്റപ്പാലം
മണ്ഡലത്തില്‍ എത്ര പേര്‍ക്ക്
പഠനമുറി
അനുവദിച്ചിട്ടുണ്ടെന്ന്
പഞ്ചായത്ത് /മുനിസിപ്പാലിറ്റി
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പഠനമുറികള്‍
അനുവദിക്കുന്നതിനള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
868.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തരൂർ
നിയോജക മണ്ഡലത്തിലെ
വടക്കഞ്ചേരി കമ്മ്യൂണിറ്റി
കോളേജ് പ്രവൃത്തി എന്ന്
പൂർത്തീകരിക്കുവാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ?
869.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
സബ് രജിസ്ട്രാര്‍ ഓഫീസില്‍
IV/40/13 പ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ള അയ്യന്‍കാളി
കള്‍ച്ചറല്‍ ട്രസ്റ്റിന്
പത്തനാപുരം കുര്യോട്ട്
മലയില്‍ 6 ഏക്കര്‍ ഭൂമി
സര്‍ക്കാര്‍ സൗജന്യമായി
അനുവദിച്ച് നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഈ
ഭൂമിയില്‍ നിലവില്‍
ട്രസ്റ്റിന്റെ ഭാഗമായി എയ്ഡഡ്
കോളേജ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ട്രസ്റ്റിന്റെ വാര്‍ഷിക വരവ്
ചെലവ് കണക്കുകള്‍ സര്‍ക്കാര്‍
തലത്തില്‍ ഏതെങ്കിലും വകുപ്പ്
മുമ്പാകെ സമര്‍പ്പിക്കുകയോ
പരിശോധനക്ക് വിധേയമാക്കുകയോ
ചെയ്യുന്നുണ്ടോ;
(
ഡി )
ഇത്തരത്തിലുള്ള
ട്രസ്റ്റുകളുടെയും
ചാരിറ്റബില്‍
സൊസൈറ്റികളുടെയും
പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാര്‍ തലത്തില്‍
മേല്‍നോട്ടം
നിര്‍വ്വഹിക്കുന്നതിനാവശ്യമായ
സംവിധാനം നിലവിലുണ്ടോ;
ഇല്ലായെങ്കിൽ അത്തരം സംവിധാനം
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
870.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടിക ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ആഴമല
ഐ.എച്ച്.ഡി.പി. നഗർ,
മൂക്കൻപെട്ടി ഐ.എച്ച്.ഡി.പി.
നഗർ, മുറികല്ലുംപുറം നഗർ
എന്നീ പട്ടികജാതി നഗറുകളിൽ
അംബേദ്ക്കർ ഗ്രാമവികസന
പദ്ധതിയിൽ ഉൾപ്പെടുത്തി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ?
871.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം ഏറനാട്
മണ്ഡലത്തില്‍ അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതിയിൽ ഉൾപ്പെടുത്തിയ
നഗറുകൾ ഏതെല്ലാമാണെന്നും
അവയുടെ നിർമ്മാണ പുരോഗതി
ഏതുവരെയായെന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം 2024-25
വർഷത്തേയ്ക്ക് പുതുതായി
ഉള്‍പ്പെടുത്തിയ നഗറുകൾ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ കീഴില്‍ ചെയ്തു
വരുന്ന പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
872.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലത്ത് (2021
ജൂണ്‍ മാസം മുതല്‍) ചവറ
മണ്ഡലത്തില്‍ നിന്ന് എത്ര
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട ആളുകള്‍
ചികിത്സാ സഹായത്തിന്
അപേക്ഷിച്ചെന്നും, എത്ര
പേര്‍ക്ക് ചികിത്സാ സഹായം
നല്‍കിയെന്നും ഇതിനായി ആകെ
എത്ര തുക അനുവദിച്ചെന്നും
അറിയിക്കുമോ?
873.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണ്‍പാത്ര
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
കുംഭാര സമുദായ വിഭാഗങ്ങള്‍
താമസിക്കുന്ന കുന്നുമ്മല്‍
ഗ്രാമപഞ്ചായത്തിലെ വടയക്കണ്ടി
നഗര്‍ വികസനവുമായി
ബന്ധപ്പെട്ട് സമര്‍പ്പിച്ച
പദ്ധതി അംഗീകരിച്ച് അനുമതി
നൽകുമോ : വ്യക്തമാക്കുമോ?
874.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ വളയം,ചെക്ക്യാട്
ഗ്രാമ പഞ്ചായത്തുകളിലെ
പട്ടികവർഗ്ഗ നഗറിലേക്കുള്ള
ചിറ്റാരി- കണ്ടിവാതുക്കല്‍
റോഡിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് നിർമ്മാണം
പൂർത്തീകരിക്കാൻ നടപടി
സ്വീകരിക്കുമോ ?
875.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ മണിമലയില്‍
പട്ടികജാതി വികസന വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
പ്രയോജനപ്പെടുത്തി കരിയര്‍
ഡവലപ്‌മെന്റ് സെന്റര്‍ കം
പ്രീ-എക്‌സാമിനേഷന്‍
ട്രെയിനിംഗ് സെന്ററും, ആധുനിക
നിലവാരത്തില്‍ ഒരു
ഓഡിറ്റോറിയവും, ഒരു
കളിസ്ഥലവും നിർമ്മിക്കുന്നത്
സംബന്ധിച്ച് നല്കിയ
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(
ബി )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവർ
ധാരാളമായി താമസിക്കുന്നതും,
നിർദ്ദിഷ്ട ശബരിമല
എയർപോർട്ടിന് വളരെ
അടുത്തുള്ളതുമായ വകുപ്പിന്റെ
സ്വന്തം സ്ഥലം എന്നത്
കണക്കിലെടുത്ത് പ്രത്യേക
പരിഗണന നല്കി പ്രസ്തുത
പദ്ധതികള്‍
യാഥാർത്ഥ്യമാക്കാന്‍
നടപടികള്‍
ത്വരിതപ്പെടുത്താമോ?
876.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ
പദ്ധതികൾ നിലവിൽ
നിർവഹണത്തിന്റെ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
877.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ ആദിവാസി പ്രകൃതിയായ
ആര്യങ്കാവ് പട്ടികവർഗ്ഗ നഗർ
കേന്ദ്രീകരിച്ച് മലഞ്ചരക്ക്
വിഭവങ്ങളും ചൂരൽ
ഉള്‍പ്പെടെയുള്ള
ഉത്പന്നങ്ങളും വിപണനം
നടത്തിവന്നിരുന്ന ആര്യങ്കാവ്
പട്ടികവർഗ്ഗ സർവീസ് സഹകരണ
സംഘം നിലവിൽ
പ്രവർത്തിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പട്ടിക
വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്
അത്യാവശ്യ വായ്പകൾ
അനുവദിച്ചിരുന്ന ഈ സ്ഥാപനം
പുനരുജ്ജീവിപ്പിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(
സി )
പട്ടികവർഗ്ഗ
വികസന വകുപ്പിന്റെ 2017-18ലെ
പദ്ധതിയിൽ ഉൾപ്പെടുത്തി
അച്ചൻകോവിൽ വനം ഡിവിഷൻ
ഓഫീസിനോട് ചേർന്ന് നിർമ്മിച്ച
അച്ചൻകോവില്‍ സാമൂഹിക പഠന
കേന്ദ്രം, നിർമ്മാണം
പൂർത്തിയാക്കി നാലുവർഷം
കഴിഞ്ഞിട്ടും തുറന്നിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഈ
കേന്ദ്രത്തിന് ആര്യങ്കാവ്
പഞ്ചായത്തിൽ നിന്നും കെട്ടിട
നമ്പർ
ലഭിച്ചിട്ടില്ലാത്തതിനാൽ
വൈദ്യുതി ലഭ്യമായിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
പ്രസ്തുത
സാമൂഹിക പഠന കേന്ദ്രം തുറന്നു
പ്രവർത്തിപ്പിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
878.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്
സൗജന്യമായി അനുവദിച്ചിട്ടുള്ള
ഭക്ഷ്യധാന്യങ്ങൾ കൃത്യമായ
അളവിൽ അവർക്കുതന്നെ
ലഭിക്കുന്നുവെന്ന് ഉറപ്പു
വരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
അതിദരിദ്രരും
ദരിദ്രരും ഏറ്റവും കൂടുതലുള്ള
പട്ടികവർഗ്ഗ വിഭാഗത്തിന്
അനുവദിച്ചിട്ടുള്ള
സൗജന്യഭക്ഷ്യധാന്യങ്ങളുടെ
അളവും ലഭിക്കുന്ന കാലപരിധിയും
സംബന്ധിച്ച് ഗുണഭോക്താക്കളെ
ബോധ്യപ്പെടുത്തുന്നതിന്
വേണ്ടി സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
അജ്ഞതയും
ദാരിദ്യവും മൂലം ഭക്ഷ്യധാന്യ
വിതരണത്തിൽ പട്ടികവർഗ്ഗ
വിഭാഗക്കാർ
കബളിപ്പിക്കപ്പെടുന്ന പ്രവണത
അവസാനിപ്പിക്കുന്നതിന് വേണ്ടി
പട്ടികവർഗ്ഗ വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പ്രവർത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ?
879.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംബേദ്കർ
സ്വാശ്രയഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിർമ്മിക്കുന്നതിന്
ലക്ഷ്യമിട്ട മണിമല മുക്കടയിലെ
സാംസ്കാരിക കേന്ദ്രത്തിന്റെ
പണി പൂർത്തിയാകാതെ
കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയതിനുള്ള
പരിഹാരമുണ്ടാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണത്തിന് ആവശ്യമായ തുക
അനുവദിച്ചുകൊണ്ടും നിലവിലെ
നിർമ്മാണ ഏജന്‍സിക്ക് പകരം
പുതിയൊരു ഏജൻസിയെ
ഏല്പിച്ചുകൊണ്ടും സാംസ്കാരിക
കേന്ദ്രത്തിന്റെ നിർമ്മാണം
അടിയന്തരമായി
പൂർത്തിയാക്കാനും ഉപയോഗ
സജ്ജമാക്കാനും നടപടി
സ്വീകരിക്കാമോ?
880.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന് കീഴില്‍
മാവേലിക്കര ഉമ്പര്‍നാട്
പ്രവര്‍ത്തിക്കുന്ന
ഐ.ടി.ഐ.യുടെ പുതിയ
കെട്ടിടത്തിന്റെ രണ്ടാം
നിലയുടെ
പൂര്‍ത്തീകരണത്തിനാവശ്യമായ
തുക അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
881.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങൾക്കായുള്ള വിവിധ
പദ്ധതികളുടെ തുക കാലോചിതമായി
വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
വര്‍ധിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
882.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്ക് അനുവദിച്ച
വിവിധ വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ നിലവിൽ എത്ര തുക
കുടിശ്ശികയുണ്ട് എന്ന് ഇനം
തിരിച്ച് വ്യക്തമാക്കുമോ;
പ്രസ്തുത ആനുകൂല്യങ്ങൾ
അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
883.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ പ്രീമെട്രിക്ക്
ഹോസ്റ്റലുകളുടെ അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയിലെ പ്രീമെട്രിക്ക്
ഹോസ്റ്റലുകളില്‍ കഴിഞ്ഞ
അധ്യയന വര്‍ഷത്തിലെ
എസ്.എസ്.എല്‍.സി. പരീക്ഷ
ഫലത്തിന്റെ സ്ഥിതി
വിശദമാക്കാമോ?
884.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ നിലവില്‍
ഭൂരഹിതരായിട്ടുള്ള പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെയും
ഭവനരഹിതരായിട്ടുള്ള
കുടുംബങ്ങളുടെയും എണ്ണം
ഗ്രാമപഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
2016
ജൂണ്‍ മുതല്‍ നാളിതുവരെ വിവിധ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
പട്ടികജാതി പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് വീട്, ഭൂമി
എന്നിവ അനുവദിച്ചത്
സംബന്ധിച്ചുള്ള വിവരങ്ങള്‍
ഗ്രാമപഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
885.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ നിലവില്‍
ഭൂരഹിതരായിട്ടുള്ള
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെയും, ഭവന
രഹിതരായിട്ടുള്ള
കുടുംബങ്ങളുടെയും എണ്ണം
ഗ്രാമപഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
മുന്‍
സര്‍ക്കാരിന്റെയും, നിലവിലെ
സര്‍ക്കാരിന്റെയും കാലയളവില്‍
പ്രസ്തുത വിഭാഗങ്ങൾക്ക്
വര്‍ക്കല മണ്ഡലത്തില്‍ വിവിധ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
എത്ര വീടും, ഭൂമിയും
അനുവദിച്ചിട്ടുണ്ടെന്ന്
മുനിസിപ്പാലിറ്റി,
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
886.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആദിവാസി
ഊരുകളില്‍ വിതരണം ചെയ്ത
ഭക്ഷ്യകിറ്റുകളിൽ ഗുണനിലവാരം
ഇല്ലാത്ത വെളിച്ചെണ്ണ
ഉൾപ്പെട്ടത് മൂലം
ഭക്ഷ്യവിഷബാധ ഉണ്ടായതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കില്‍
എത്ര പേര്‍ക്ക് ഭക്ഷ്യവിഷബാധ
ഏറ്റിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
ഏത്
പദ്ധതി പ്രകാരം നല്‍കിയ
ഭക്ഷ്യകിറ്റിലാണ് ഈ വീഴ്ച
ഉണ്ടായിട്ടുള്ളത്;
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(
സി )
ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക്
എന്തെല്ലാം തരത്തിലുള്ള
സഹായവും നഷ്ടപരിഹാരവും ഉറപ്പു
വരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
887.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
സാമ്പത്തിക വർഷത്തിൽ
കോട്ടക്കല്‍ മണ്ഡലത്തിൽ
നിന്നും അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉൾപ്പെടുത്തിയ പൂവത്തുംതറ,
മണ്ണഴി-കോട്ടപ്പുറം
പട്ടികജാതി ഗ്രാമങ്ങളിലെ
നവീകരണ പ്രവൃത്തികളുടെ
പുരോഗതി വിശദമാക്കുമോ;
(
ബി )
കോട്ടക്കല്‍
മണ്ഡലത്തിലെ മൂര്‍ദ്ധനാവ്
പട്ടികജാതി ഗ്രാമത്തെ നടപ്പ്
സാമ്പത്തിക വര്‍ഷം അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയിൽ
ഉള്‍പ്പെടുത്തുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
888.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദുർബ്ബലവിഭാഗ
പുനരധിവാസ പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുള്ള
ആലത്തൂർ ബ്ലോക്ക് പീച്ചാംകോട്
നായാടി നഗർ സമഗ്ര വികസന
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണ് വ്യക്തമാക്കാമോ?
889.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ സേഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ആര്‍ക്കൊക്കെയാണ് ആനുകൂല്യം
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സേഫ്
പദ്ധതിയില്‍ അര്‍ഹരായ
ഗുണഭാക്താക്കളെ തുടർന്നും
ഉൾപ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
890.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അട്ടപ്പാടി
ആദിവാസി മേഖലയിലെ വിവിധ
വികസന, ക്ഷേമ
പ്രവർത്തനങ്ങൾക്കായി
മുൻസർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും ബജറ്റിൽ അനുവദിച്ച
തുകയും ചെലവഴിച്ച തുകയും ഇനം
തിരിച്ച് ലഭ്യമാക്കുമോ?
891.
ശ്രീ.
സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ ആദിവാസി നഗറുകളിൽ
മഴക്കാല ഭക്ഷ്യസഹായ പദ്ധതി
പ്രകാരം നൽകിയ
ഭക്ഷ്യക്കിറ്റുകളിൽ
ഗുണനിലവാരമില്ലാത്ത
വെളിച്ചെണ്ണ
ഉൾപ്പെടുത്തിയതിനാൽ നിരവധി
പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായ
ആക്ഷേപം ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഭക്ഷ്യക്കിറ്റ്
വിതരണത്തിനായി സർക്കാർ
ഏജൻസികളെ ഒഴിവാക്കി സ്വകാര്യ
ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള
കാരണം വ്യക്തമാക്കുമോ;
ഭക്ഷ്യക്കിറ്റ് വിതരണത്തിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
സി )
ഭക്ഷ്യക്കിറ്റിൽ
ഉൾപ്പെടുത്തിയ
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
ഡി )
ഭക്ഷ്യവിഷബാധയ്ക്ക്
ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കും, വിതരണ
ഏജൻസിക്കും എതിരെ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ?
892.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്
വേണ്ടിയുള്ള വിവിധ
പദ്ധതികളുടെ നിർവഹണത്തിൽ
കാലതാമസം നേരിടുന്നതും
യഥാസമയം ഫണ്ട് അനുവദിച്ച്
നൽകാത്തതും മൂലം മേൽപ്പറഞ്ഞ
വിഭാഗങ്ങൾക്കായുള്ള
ക്ഷേമവികസന പദ്ധതികൾ
പ്രതിസന്ധിയിൽ ആയിട്ടുള്ളത്
ഗൗരവത്തോടെ
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
മുഴുവൻ പട്ടികജാതി
പട്ടികവർഗ്ഗ സങ്കേതങ്ങളിലും
റോഡ്, കുടിവെള്ളം, വൈദ്യുതി
തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ
ഉറപ്പാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ഇതിനായി പ്രത്യേക കർമ്മ
പദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കുമോ;
(
സി )
പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗങ്ങൾക്കായുള്ള ക്ഷേമ
വികസന പദ്ധതികൾക്ക് ആവശ്യമായ
ഫണ്ട് ഉറപ്പാക്കുന്നതിനും
പ്രവൃത്തികൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിനും
കാര്യക്ഷമമായ നടപടികൾ
സ്വീകരിക്കാൻ തയ്യാറാകുമോ;
വ്യക്തമാക്കുമോ?
893.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുപ്പാടി
പഞ്ചായത്തിലെ
കിളയിൽ-കാവുങ്ങുള്ള കുന്ന്
നഗർ അംബേദ്കർ ഗ്രാമവികസന
പദ്ധതിയിൽ
ഉൾപ്പെടുത്തിയെങ്കിലും
തുടർനടപടികൾ
സ്വീകരിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പിന്നാക്കം
നിൽക്കുന്ന ഈ നഗറിൽ പദ്ധതി
നടപ്പിലാക്കുന്നതിനായി
മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി
പ്രത്യേകാനുമതി നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
894.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊഴിലുറപ്പ്
പദ്ധതിയുടെ അനുബന്ധമായി
പട്ടികവർഗ്ഗക്കാർക്ക്
നടപ്പാക്കിയിട്ടുള്ള ട്രൈബൽ
പ്ലസ് പദ്ധതിയിൽ ജോലി
ചെയ്തവർക്ക് വേതനം വിതരണം
ചെയ്യുന്നതിൽ ആറ് മാസം വരെ
കാലതാമസം ഉണ്ടായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി കഴിഞ്ഞ രണ്ട്
ബഡ്ജറ്റുകളിൽ എന്തു തുക
നീക്കിവെച്ചിരുന്നു; എന്തു
തുക ചെലവഴിച്ചു; ബഡ്ജറ്റ്
വിഹിതമുണ്ടായിട്ടും യഥാസമയം
വേതനം വിതരണം ചെയ്യുവാൻ
കഴിയാതിരുന്നിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
ഉത്തരവാദികളായവർക്കെതിരെ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ;
(
സി )
നൂറ്
തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ
പട്ടികവർഗ്ഗ വിഭാഗക്കാർക്ക്
അധിക തൊഴിൽ ദിനങ്ങൾ ഡിമാൻഡ്
ചെയ്യുന്നതിന്
സോഫ്റ്റ്‌വെയറിൽ ഓപ്ഷൻ
ലഭ്യമല്ലാത്ത
സാഹചര്യമുണ്ടായിരുന്നോ;
വിശദാംശം വ്യക്തമാക്കുമോ;
(
ഡി )
ട്രൈബൽ
പ്ലസ് പദ്ധതിയിൽ യഥാസമയം
തൊഴിൽ ദിനങ്ങൾ ഡിമാൻഡ്
ചെയ്യുന്നതിനും വേതനം വിതരണം
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
895.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവർഗ്ഗ
വിദ്യാർഥികളുടെ ഇ-ഗ്രാന്റ്
വിതരണത്തില്‍ തടസ്സം
നേരിടുകയുണ്ടായോ; എന്നു
വരെയുള്ള ഇ- ഗ്രന്റാണ്
നാളിതുവരെ വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇ-ഗ്രാന്റ്
വിതരണം തടസ്സപ്പെടാനിടയായ
സാഹചര്യങ്ങളെന്തെല്ലാമാണെന്ന്
വിശദമാക്കുമോ; ഈ ഇനത്തില്‍
വിതരണം ചെയ്യാനുള്ള ആകെ
കുടിശ്ശിക എത്രയാണെന്ന്
വിശദമാക്കാമോ;
(
സി )
ഡയറക്ടറേറ്റിലെ
ഉദ്യോഗസ്ഥരുടെ
കെടുകാര്യസ്ഥതതയാണ്
ഇ-ഗ്രാന്റ് വിതരണം തടസപ്പെടാൻ
കാരണമെന്ന് സി.എ.ജി
റിപ്പോർട്ട് ചെയ്യുകയുണ്ടായോ;
എങ്കിൽ ഇക്കാര്യത്തില്‍
ഡയറക്ടറേറ്റിന് സംഭവിച്ച
എന്തെല്ലാം വീഴ്ചകളാണ്
സി.എ.ജി.
ചൂണ്ടിക്കാണിച്ചതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കേന്ദ്ര
സർക്കാരിന് യഥാസമയം ലിസ്റ്റ്
നല്‍കാന്‍ കഴിയാത്തത്
ഇ-ഗ്രാന്റ് വിതരണം തടസപ്പെടാൻ
കാരണമായിട്ടുണ്ടോ; നിലവില്‍
കൃത്യസമയത്ത് കേന്ദ്ര
സർക്കാരിന് ലിസ്റ്റ്
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
896.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉദുമ
നിയോജകമണ്ഡലത്തില്‍ ഭൂരഹിതരും
ഭവന രഹിതരും ആയ എത്ര
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉദുമ
മണ്ഡലത്തില്‍ സേഫ് പദ്ധതി
പ്രകാരം
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് നാളിതുവരെ
എത്ര വീടുകള്‍
നല്‍കിയിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കാമോ?
897.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അപേക്ഷകൾ
കൃത്യസമയത്ത്
തീർപ്പാക്കാത്തതിനെ
ത്തുടർന്ന് പട്ടികജാതി
വിദ്യാർത്ഥികൾക്ക് കേന്ദ്ര
പ്രീമെട്രിക് സ്കോളർഷിപ്പ്
നഷ്ടമായതായ സി ആന്റ് എ.ജി
റിപ്പോർട്ടിലെ പരാമർശം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രീമെട്രിക്
സ്കോളർഷിപ്പുകൾ സമയബന്ധിതമായി
തീർപ്പാക്കാത്തതിനെത്തുടർന്ന്
എത്ര പേർക്കാണ് ആനുകൂല്യങ്ങൾ
നഷ്ടപ്പെട്ടിട്ടുള്ളതെന്നും
ഏത് സാഹചര്യത്തിലാണ് ഇപ്രകാരം
സംഭവിച്ചതെന്നും ഈ കാര്യത്തിൽ
ഉത്തരവാദികളായവർക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
സി )
സ്കോളർഷിപ്പുകൾ
ഉൾപ്പെടെ പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്
അർഹതപ്പെട്ട ആനുകൂല്യങ്ങൾ
ഉദ്യോഗസ്ഥ വീഴ്ചമൂലം
നഷ്ടപ്പെടുന്നത്
ആവർത്തിക്കാതിരിക്കാൻ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
898.
ശ്രീമതി
യു പ്രതിഭ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിലെ സാമ്പത്തികമായും
സാമൂഹികമായും
പിന്‍തള്ളപ്പെട്ടുപോയ വിവിധ
വിഭാഗങ്ങളുടെ വികസന
പരിപാടികള്‍ക്കായി എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ അതിദരിദ്ര
സര്‍വ്വേയില്‍
കണ്ടെത്തിയിട്ടുള്ള പട്ടിക
വിഭാഗത്തിൽപ്പെട്ട
കുടുംബങ്ങള്‍ക്ക് മുന്‍ഗണന
നല്‍കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികളില്‍ ഗുണഭോക്താക്കളായ
വനിതകള്‍ക്ക് മുന്‍ഗണന
നല്‍കുന്നത് പരിഗണനയിലുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വനിതകള്‍ക്കായി
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
899.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
സ്ത്രീകള്‍ക്ക്
ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും
ആവശ്യമായ പരിചരണം
ഉറപ്പാക്കാന്‍ ആവിഷ്കരിച്ച
'ജനനി ജന്മരക്ഷാ' പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
എല്ലാ ജില്ലകളിലും
പട്ടികവര്‍ഗ്ഗ മേഖലകളില്‍
ദാരിദ്ര്യം, പോഷകാഹാരക്കുറവ്
എന്നിവ
ഇല്ലാതാക്കുന്നതിനാവശ്യമായ
ഭക്ഷ്യധാന്യങ്ങള്‍
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
900.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടിക ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
സ്ഥിതിചെയ്യുന്ന കാട്ടുവയല്‍
നഗര്‍ വികസനത്തിന്
വകുപ്പുതലത്തിലോ,
കോര്‍പ്പറേഷന്‍ മുഖേനയോ
ഏതെങ്കിലും വികസന പദ്ധതിക്ക്
അംഗീകാരം നല്‍കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
സി )
കാട്ടുവയല്‍
നഗര്‍ വികസന പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
901.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പിന്നാക്ക
വിഭാഗ കമ്മീഷനു കീഴിൽ
പ്രവർത്തിച്ചുവരുന്ന eCDESK
(e-Caste Database of
Employees in Service Kerala)
വെബ് പോർട്ടലിൽ വിവിധ സർക്കാർ
വകുപ്പുകളിൽ നിന്നും അപ്‍ലോഡ്
ചെയ്യപ്പെട്ട സ്ഥിരം
ജീവനക്കാരുടെയും,
അദ്ധ്യാപകരുടെയും വിവരങ്ങൾ
ഓരോ വകുപ്പിലെയും തസ്തിക ,
ജാതി, കാറ്റഗറി, സമുദായം
തിരിച്ച് വിശദമായ റിപ്പോർട്ട്
വിവിധ സർക്കാർ വകുപ്പുകളുടെ
അടിസ്ഥാനത്തിൽ പ്രത്യേകം
പ്രത്യേകമായി വിശദമായ
റിപ്പോർട്ട് പി.ഡി.എഫ്
ഫോർമാറ്റിൽ ലഭ്യമാക്കാമോ;
(
ബി )
വിവിധ
സർക്കാർ വകുപ്പുകളിലെ
ജീവനക്കാരുടെ ജാതി,മതം,നിയമന
രീതി,ലിംഗം,കാറ്റഗറി തുടങ്ങിയ
വിശദാംശങ്ങൾ പിന്നാക്ക വിഭാഗ
കമ്മീഷനു കീഴിൽ
പ്രവർത്തിച്ചുവരുന്ന eCDESK
വെബ് പോർട്ടലിൽ ഇതുവരെ അപ്
ലോഡ് ചെയ്തിട്ടില്ലാത്ത
വകുപ്പുകളുടെയും,
ഓഫീസുകളുടെയും വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
വെബ്പോർട്ടലിൽ തങ്ങളുടെ
വകപ്പിലെ/ഓഫീസിലെ
ജീവനക്കാരുടെ വിശദാംശങ്ങൾ
അപ്‌ലോഡ് ചെയ്യുന്നതിന്
ചുമതലപ്പെടുത്തിയ നോഡൽ
ഓഫീസർമാരുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
902.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2023-24
സാമ്പത്തിക വർഷത്തെ
അംബേദ്കര്‍ ഗ്രാമ വികസന
പദ്ധതിയിൽ ഉൾപ്പെടുത്തിയ
പുതുക്കോട് ഗ്രാമപഞ്ചായത്തിലെ
പാട്ടോല അംബേദ്ക്കർ ഗ്രാമം
പ്രവൃത്തി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
903.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
9,10
ക്ലാസ്സുകൾക്കായുള്ള
പ്രീമെട്രിക് സ്കോളർഷിപ്പിന്
കേന്ദ്ര സഹായ പദ്ധതി
ഇനത്തില്‍ സംസ്ഥാന
സര്‍ക്കാരിന് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
കുടിശ്ശിക ലഭിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പട്ടികജാതി
വികസനപദ്ധതിയില്‍ നിന്നും
വിദ്യാഭ്യാസ ആനുകൂല്യം
ലഭിക്കുന്ന വിവിധ
കോഴ്സുകളില്‍ പഠിക്കുന്ന
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്‍ടോപ്പ് വാങ്ങാന്‍ ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
എത്ര രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
904.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പിന്നാക്ക
വിഭാഗ വികസന വകുപ്പ്
മുഖാന്തരം കണ്ണൂര്‍
ജില്ലയില്‍ അനുവദിച്ച
ചികിത്സാ ധനസഹായങ്ങളുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ചികിത്സാ
ധനസഹായ പദ്ധതിയില്‍
ഓണ്‍ലൈനായി അപേക്ഷ
സ്വീകരിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും,
എന്തൊക്കെ രേഖകള്‍
ആവശ്യമാണെന്നും വിശദമാക്കാമോ;
(
സി )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം മട്ടന്നൂര്‍
മണ്ഡലത്തിലെ എത്രപേര്‍ക്ക്
ചികിത്സാ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
905.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടിക
വർഗ്ഗക്കാർക്ക് മതിയായ ഉപജീവന
മാർഗം ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതികളിലൂടെ ഇവരുടെ ജീവിത
നിലവാരം ഉയർത്തുവാൻ
കഴിഞ്ഞിട്ടുണ്ടോയെന്നു
പരിശോധിച്ചിട്ടുണ്ടോ;
അതിന്റെ വിശദാംശങ്ങൾ നൽകുമോ?
|
|
|
|
|
|
|
|