UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
306.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം പുതിയ മദ്യനയം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതിയ മദ്യനയത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ടൂറിസം വകുപ്പുമായി ചേർന്ന് സംസ്ഥാനത്ത് മദ്യശാലകൾ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിലുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?
307.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര ബാറുകളുണ്ട്; എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
നിലവിലെ സർക്കാർ ചുമതലയേറ്റശേഷം എത്ര പുതിയ ബാറുകൾ ആരംഭിച്ചിട്ടുണ്ട്; എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
308.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിൽ കണ്ടെത്തുന്ന സാമ്പത്തിക ക്രമക്കേടുകൾക്ക് പിഴ ഈടാക്കുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ടോ; പിഴ തുക കൂടാതെ അതിന്മേൽ 12% പലിശയും ജീവനക്കാരിൽ നിന്നും ഈടാക്കുന്നുണ്ടോ; ഇത്തരത്തിൽ പിഴ ഈടാക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഉദ്യോഗസ്ഥർ തമ്മിലുള്ള വ്യക്തിപരമായ പകപോക്കലിനും ജീവനക്കാരെ മനഃപൂർവം ദ്രോഹിക്കുന്നതിനും ഇത്തരത്തിൽ പിഴ ഈടാക്കുന്ന സംവിധാനം ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
സർവ്വീസ് പെൻഷന് അർഹതയില്ലാത്ത താഴ്ന്ന വിഭാഗം ജീവനക്കാരുൾപ്പെടെയുള്ളവർ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന മുഴുവൻ ആനുകൂല്യവും ഇത്തരത്തിൽ പിഴ ഇനത്തിൽ ഒടുക്കേണ്ടി വരുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളുടെ സ്വഭാവവും ഗുരുതരാവസ്ഥയും സാഹചര്യവും കണക്കിലെടുത്ത് അതിന്മേൽ നീതീകരിക്കത്തക്ക രീതിയിൽ പിഴ ചുമത്തുന്ന തരത്തില്‍ നിലവിൽ പിഴ കണക്കാക്കുന്ന മാനദണ്ഡം പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
309.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പ് ലൈസൻസുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ ; പ്രതിദിനം എത്ര ലിറ്റർ കള്ളാണ് പ്രസ്തുത ഷാപ്പുകൾ വഴി വിറ്റഴിക്കുന്നത് എന്നതിന്റെ ജില്ലതിരിച്ചുള്ള ക്രോഡീകരിച്ച കണക്ക് ലഭ്യമാക്കാമോ; സംസ്ഥാനത്ത് എത്ര തെങ്ങ് /പനയിൽ നിന്നും കള്ള് ചെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട് എന്നതിന്റെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
( ബി )
സംസ്ഥാനത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കള്ള് എത്ര ലിറ്ററാണ് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; സംസ്ഥാനത്തിന് പുറത്തുനിന്നും കള്ള് കൊണ്ടുവന്ന് വിതരണം നടത്തുന്നുണ്ടോ; ഉണ്ടെങ്കിൽ പ്രതിദിനം എത്ര ലിറ്റർ വിതരണം നടത്തുന്നുണ്ട്; വ്യക്തമാക്കുമോ ;
( സി )
കള്ളിൽ അടങ്ങിയിരിക്കുന്ന അനുവദനീയമായ ആൽക്കഹോളിന്റെ അളവ് എത്രയാണ്; ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ വിധിന്യായം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ടി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ സർക്കാർ വിശദീകരണത്തിന്റെ ഭാഗമായി ആൽക്കഹോൾ കണ്ടെന്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാമെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?
310.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (കെ.എസ്.ബി .സി) കോഴിക്കോട് വെയർഹൗസിനു കീഴിലുള്ള കെ.എസ്.ബി .സി ഔട്ട്‍ലറ്റ് ഷോപ്പിലെ ജീവനക്കാരനായിരുന്ന ശ്രീ.ശശികുമാർ.കെ എന്നയാൾ അദ്ദേഹത്തിന്റെ 2023 ജൂൺ മുതലുള്ള ശമ്പളവും അലവൻസുകളും ലഭ്യമാക്കാതെ തടഞ്ഞ് വച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇദ്ദേഹം ജോലി ചെയ്ത കാലയളവിലെ ശമ്പളവും അലവൻസുകളും നൽകാതെ തടഞ്ഞുവച്ചതിന്റെ കാരണവും അതിന് ഉത്തരവിട്ട ഉദ്യോഗസ്ഥന്മാരുടെ പേര് വിവരങ്ങളും ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഉത്തരവിട്ടതെന്നും വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിൽ കെ.എസ്. ബി.സി യിലെ മറ്റേതെങ്കിലും ജീവനക്കാരുടെ ശമ്പളവും അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞ് വയ്ക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവരുടെ പേരും തസ്തികയും ജോലി ചെയ്യുന്ന സ്ഥലവും തടഞ്ഞു വയ്ക്കപ്പെട്ട ആനുകൂല്യങ്ങളും തടഞ്ഞ് വയ്ക്കാനുണ്ടായ കാരണവും വ്യക്തമാക്കാമോ;
( ഡി )
സസ്പെൻഷനിലാകുന്ന ജീവനക്കാർക്ക് പോലും ഉപജീവന ബത്ത നൽകണമെന്ന വ്യവസ്ഥയുള്ളപ്പോൾ ജോലി ചെയ്തിട്ടും ശമ്പളവും അലവൻസുകളും തടഞ്ഞ് വയ്ക്കുന്നതിന് ഉത്തരവിട്ട് അധികാര ദുർവിനിയോഗം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ?
311.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിൽ ഡ്രൈവർമാരുടെ സ്റ്റാഫ് പാറ്റേൺ അവസാനമായി പരിഷ്കരിച്ചതെന്നാണ്; അതിൻപ്രകാരം എത്ര ഡ്രൈവർമാരുടെ തസ്തികകളാണ് നിലവിലുള്ളത്; ഇത് അപര്യാപ്തമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എക്സൈസ് വകുപ്പിൽ നിലവിൽ എത്ര വാഹനങ്ങളാണുള്ളത്; ഔദ്യോഗിക ഡ്രൈവർ തസ്തികയിലല്ലാത്ത ജീവനക്കാരെ വാഹനങ്ങൾ ഓടിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഇത്തരത്തിൽ ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിൽ വിശദാംശം നൽകാമോ;
( സി )
എക്സൈസ് വകുപ്പിൽ ഡ്രൈവറായി നിയമനം ലഭിക്കുന്നതിന് നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ എന്തൊക്കെയെന്നും ഇവർ നിർവഹിക്കേണ്ട ജോലികൾ എന്തൊക്കെയെന്നും വിശദമാക്കുമോ; ഡ്രൈവർമാരുടെ അഭാവത്തിൽ പകരം ഇതിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് മേൽപ്പറഞ്ഞ യോഗ്യതകളുണ്ടെന്ന് ഉറപ്പ് വരുത്താറുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
എക്സൈസ് വകുപ്പിൽ ഡ്രൈവർമാരുടെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കുന്നതിനു വേണ്ട സത്വര നടപടികൾ സ്വീകരിക്കാമോ?
312.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് താലൂക്കിൽ എക്‌സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
313.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ മുന്‍ വര്‍ഷവും ഈ വര്‍ഷം ഇതുവരെയും അനധികൃതമായി മയക്കുമരുന്ന് കൈവശം സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്തവര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത കാലയളവില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
( സി )
സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് നിലവിലുള്ള നിയമ, ശിക്ഷാ നടപടികള്‍ അപര്യാപ്തമായതിനാല്‍ മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ വീണ്ടും ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായി നിലവിലുള്ള നിയമ, ശിക്ഷാ നടപടികള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുമോ?
314.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികള്‍ക്കിടയില്‍ പിടിമുറുക്കുന്ന ലഹരിമാഫിയയെ ഇല്ലായ്മ ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കുമോ?
315.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്ത് മാനദണ്ഡപ്രകാരമാണ് മുക്കത്ത് പുതുതായി ബിവറേജ് ഔട്ട് ലെറ്റ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ ആരെല്ലാം ഔദ്യോഗികമായി പരാതികള്‍ നൽകിയെന്ന് വ്യക്തമാക്കാമോ?
316.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
17/07/2020 ലെ സ. ഉ (കൈ ).നം 106/2020/ ത.സ്വ. ഭ.വ. ഉത്തരവ് പ്രകാരം തസ്തികകൾ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് കൈമാറിയതിന് ശേഷം ഇപ്പോൾ കില സെന്ററുകളിൽ ഉള്ള തസ്തികകളുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
20-05-2023. ലെ സ.ഉ.(സാധാ) നം.1079/2023/എൽ.എസ്.ജി.ഡി. ഉത്തരവ് പ്രകാരം തസ്തികകളിൽ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
മേൽ ഉത്തരവുകൾ അനുസരിച്ച് കേഡർ സ്‌ട്രെങ്ത്ത് പുന:ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
ഏകീകൃത പൊതു സർവീസിൽ ഉൾപ്പെട്ട ഏതൊക്കെ തസ്തികകൾ എത്ര എണ്ണം വീതം കിലയിലും കിലയുടെ സെന്ററുകളിലും ഉണ്ടെന്നറിയിക്കുമോ?
317.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ കൊച്ചി നഗരത്തിനായി മെട്രോപൊളിറ്റൻ ഡെവലപ്പ്മെന്റ് അതോറിറ്റി എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കൊച്ചി കോർപറേഷന് പുറമെ സമീപത്തുള്ള ഏതെല്ലാം തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത് എന്ന് വ്യക്തമാക്കുമോ; ഇതിനെ സംബന്ധിച്ച് പഠനം നടത്താനും തീരുമാനം എടുക്കാനും ഏത് ഏജൻസിയെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് അറിയിക്കുമോ; നിലവിലെ പുരോഗതി വിശദമാക്കുമോ;
( സി )
കൊച്ചി കോർപറേഷൻ പരിധി വർധിപ്പിക്കാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ ?
318.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ. യുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം അനുവദിച്ച് എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗം നിര്‍വ്വഹണം നടത്തുന്ന കണ്ടാണശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടനിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ പ്രവ‍ൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാറുകാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
319.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാവുന്ന വിധത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കൈപുസ്തകമായി തയ്യാറാക്കി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
320.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ പരിപാലന നിയമത്തിൽ (സി‌ആര്‍‌ സെഡ് സോൺ ) ഇളവുകൾ അനുവദിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പൂർണ്ണ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
കേരളത്തിലെ എത്ര പഞ്ചായത്തുകള്‍ /മുന്‍സിപ്പാലിറ്റികള്‍/കോര്‍പ്പറേഷനുകള്‍ ആണ് ഇളവിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിച്ചതെന്നും ആയതിൽ എത്ര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇളവുകൾ ലഭിച്ചു എന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ ആദ്യം ഉൾപ്പെടുത്തിയതിൽ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ഇളവ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
321.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരമേഖലയുടെ വികസനം മുന്‍നിര്‍ത്തി കൊച്ചിയില്‍ മെട്രൊപ്പൊലിറ്റന്‍ പ്ലാനിംഗ് കമ്മിറ്റിയും മെട്രൊപ്പൊലിറ്റന്‍ ഡവലപ്മെന്റ് അതോറിറ്റിയും രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
മെട്രൊപ്പൊലിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച് സമിതിയെ നിയോഗിച്ചിട്ടുണ്ടോ; സമിതിയുടെ ശിപാര്‍ശകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
322.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നാദാപുരം നിയോജക മണ്ഡലത്തിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയായി എന്നുമുള്ള വിശദവിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ?
323.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കെട്ടിടം നിര്‍മ്മിച്ചത് ബില്‍ഡിംഗ് റൂള്‍ പ്രകാരമാണെന്ന ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന പക്ഷം ആയത് പരിഗണിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കുന്നതിന് വ്യവസ്ഥയുണ്ടോ; പൊതുമരാമത്ത് വകുപ്പ് എ‍ഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന പക്ഷം എല്‍.എസ്.ജി.ഡി. എഞ്ചിനീയര്‍ കൂടി പരിശോധന നടത്തേണ്ടതുണ്ടെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
324.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പുണിത്തുറ - കരിമുഗൾ റോഡിലെ ഡീറ്റൈൽഡ് ടൗൺ പ്ലാനിങ്ങ് സ്കീം വേരിയേഷൻ സംബന്ധിച്ച നടപടികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിലെ ആര്‍.ഡി.2/86/2024/എൽ.എസ്.ജി.ഡി. എന്ന ഫയലിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ഫയലിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
325.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭേക്താക്കളുടെ എണ്ണം, പ്രസ്തുത പദ്ധതി ആരംഭിച്ചത് മുതൽ എത്രയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഭവനം ലഭിച്ചവര്‍, എഗ്രിമെന്റ് വച്ചവര്‍ , ഭവനം ലഭ്യമാക്കേണ്ടവര്‍, സ്ഥലം വാങ്ങാന്‍ തുക സ്വരൂപിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവര്‍ എന്നിവരുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സ്ഥലം വാങ്ങാന്‍ തുക സ്വരൂപിക്കാന്‍ സാധിക്കാത്ത ഗുണഭേക്താക്കളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇവര്‍ക്ക് വീട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; മറ്റ് സ്ഥലങ്ങളില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും, പൂര്‍ത്തിയായിട്ടുള്ളതുമായ ഫ്ലാറ്റുകളില്‍ ഇവര്‍ക്ക് വീട് ലഭ്യമാക്കുവാന്‍ സാധിക്കുമോയെന്ന് വിശദമാക്കാമോ?
326.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അനുസരിച്ച് ഒരു ദിവസം ഒരു വ്യക്തി എത്ര മണിക്കൂര്‍ ജോലി ചെയ്യണമെന്നും ഏതെല്ലാം ജോലികളാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കാമോ;
( സി )
തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡത്തില്‍ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതു സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റിൽ പ്രൊപ്പോസല്‍ നൽകിയിട്ടുണ്ടോ; വിശദീകരിക്കാമോ?
327.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുസർവീസ് രൂപീകരണത്തെ തുടർന്ന് സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ അംഗീകരിച്ച് വെരിഫിക്കേഷൻ റിപ്പോർട്ട് പുറപ്പെടുവിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പെന്‍ഷന്‍ ആകുന്ന ജീവനക്കാരുടെ സര്‍വ്വീസ് പുസ്തകം പരിശോധിക്കുന്നതു സംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍, വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച ഫയല്‍ നമ്പര്‍ ഉണ്ടോ; പ്രസ്തുത ആവശ്യത്തിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തെ തുടര്‍ന്ന് മുൻസിപ്പൽ കോമൺ സർവ്വീസില്‍ നിന്ന് ഡെപ്യൂട്ടേഷനിൽ പഞ്ചായത്തുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും സ്ഥലംമാറ്റം ലഭിച്ച് അവിടെ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ എപ്രകാരം തയ്യാറാക്കി ആർക്കാണ് അംഗീകാരത്തിനായി അയയ്ക്കേണ്ടതെന്നും ഇത്തരത്തിൽ വിരമിച്ച ജീവനക്കാരന്റെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനു സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
തദ്ദേശ സ്വയംഭരണ വകുപ്പിൽ മുൻസിപ്പൽ കോമൺ സർവീസിൽ ജോലിയിൽ ഇരിക്കെ 31.5.2024 ൽ വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടോ; ഇത്തരത്തിൽ എത്ര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയിയിട്ടില്ല എന്നും അത് എന്നത്തേക്ക് കൊടുക്കാൻ സാധിക്കുമെന്നും അറിയിക്കുമോ;
( ഇ )
പെൻഷൻപ്പറ്റി ആറുമാസം കഴിഞ്ഞിട്ടും പ്രസ്തുത ജീവനക്കാർക്ക് പെൻഷൻ കിട്ടാത്ത അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുവാൻ നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ; 31-05-2025 ല്‍ പഴയ മുൻസിപ്പൽ കോമണ്‍ സര്‍വ്വിസില്‍ നിന്നും എത്ര പേർ വിരമിക്കുന്നു എന്നറിയിക്കാമോ; ഇവരുടെ പെന്‍ഷന്‍ പേപ്പറുകള്‍ നേരത്തെ പ്രോസ്സസ്സ് ചെയ്തു വരുന്നുണ്ടോ; ഇവരുടെ പി.എഫ് ക്ലോഷര്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ; ആയത് പ്രോസസ്സ് ചെയ്തു നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ; വിശദീകരിക്കാമോ;
( എഫ് )
തദ്ദേശസ്വയംഭരണ പൊതു സർവീസിന്റെ ഭാഗമായിട്ടുള്ള ത്രിതല പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ ജീവനക്കാർ, നഗരപാലിക സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ പെൻഷന്‍ റൂള്‍സ് ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇക്കാരണത്താല്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതു പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച് എൽ.എസ്.ജി.ഡി. ഇയു /2624752, 2870741, 2624752, 2828967, 2633044 എന്നീ ഫയലുകളില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ; ഈ ഫയലുകളുടെ കണ്ടെന്റ് വിശദീകരിക്കാമോ ;
( ജി )
മുനിസിപ്പൽ സർവീസിൽ ഉണ്ടായിരുന്നതും പൊതു സർവീസ് രൂപീകരണത്തിനു ശേഷം തനതു ഫണ്ട്‌ ഇല്ലാത്ത ഓഫീസുകളിൽ നിന്നും റിട്ടയർ ചെയ്തവരുമായ ജീവനക്കാരുടെ ടെർമിനൽ ലീവ് സറണ്ടർ സ്പാർക് സംവിധാനം വഴി അനുവദിക്കാൻ സാധിക്കില്ല എന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനായി സ്പാർക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അടിയന്തര നടപടി സ്വീകരിക്കുമോ?
328.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാൻ മന്ത്രി ഗ്രാമ് സഡക് യോജന -ഫേസ് III (പി.എം.ജി.എസ്.വൈ.) പദ്ധതിയില്‍ പട്ടാമ്പി മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ നവീകരിക്കുന്നതിനായുള്ള ശിപാര്‍ശകളാണ് ഇനി പരിഗണനയിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന ഏതെല്ലാം ഗ്രാമീണ റോഡുകളിലാണ് ജല ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്നും ആയതിന്റെ റീസ്റ്റോറേഷനാവശ്യമായ തുക ഇനിയും ലഭിക്കാത്ത സ്ഥലങ്ങളുണ്ടോയെന്നും അറിയിക്കാമോ;
( സി )
പി.എം.ജി.എസ്.വൈ. റോഡ് നിർമ്മാണത്തിനു മുമ്പായി ഗ്രാമീണ റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നല്‍കിയിട്ടില്ലായെങ്കില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് ഡി.എല്‍.പി. (ഡാറ്റ ലോസ് പ്രിവ൯ഷ൯) പ്രകാരം സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിശോധിക്കുമോ?
329.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച കോട്ടക്കല്‍ ബസ് സ്റ്റാന്റ് നവീകരണ പ്രവൃത്തിയിന്മേല്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ബസ് സ്റ്റാന്റ് നവീകരണം സംബന്ധിച്ച പ്രൊപ്പോസലിന്മേല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
330.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാതില്‍പ്പടി സേവനം സംസ്ഥാനത്തെ എത്ര തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഗുണഭോക്താക്കളിൽ ഭൂരഹിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരഹിതരായ എത്ര പേര്‍ക്ക് ഇതിനോടകം ഭൂമി ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഭവനരഹിതരുടെയും ഇതിനോടകം ഭവനം ലഭ്യമാക്കിയവരുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( എഫ് )
അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്കാണ് ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ജി )
ഈ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം നേരിട്ട് എത്ര തുക വിനിയോഗിച്ചിട്ടുണ്ട് ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്ര തുക വിനിയോഗിച്ചിട്ടുണ്ട് ; പൊതു ജനങ്ങളില്‍ നിന്നുള്ള വിഭവ സമാഹരണത്തിലൂടെ എത്ര തുക കണ്ടെത്തി വിനിയോഗിച്ചിട്ടുണ്ട് ; വിശദമാക്കുമോ?
331.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ എത്ര ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭരണാനുമതി ലഭിക്കുകയും എന്നാല്‍ നിലവില്‍ നിര്‍മ്മാണം ആരംഭിക്കാതിരിക്കുന്നതുമായ പ്രവൃത്തികളുടെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ഡി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉ‍ള്‍പ്പെടുത്തി ഇനി ഭരണാനുമതി നല്‍കുന്നതിനായി പരിഗണനയിലുള്ള റോഡുകളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കാമോ;
( ഇ )
പി.എം.ജി.എസ്.വെെ. പദ്ധതിയില്‍ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തുന്നതിന് നിലവിലുള്ള മാനദണ്ഡം വിശദമാക്കാമോ?
ജില്ലാതല അദാലത്തുകൾ
332.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പു മന്ത്രിയുടെ ജില്ലാതല അദാലത്ത് എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അദാലത്തിൽ എത്ര പരാതികൾ ലഭിച്ചു എന്നും എത്ര പരാതികളിൽ തീർപ്പു കൽപ്പിച്ചു എന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;തൊ;
( സി )
തീർപ്പു കൽപ്പിച്ച പരാതികളുടെ സ്വഭാവം ഏന്തൊക്കെയായിരുന്നുവെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
തീർപ്പു കൽപ്പിക്കാതെ കിടക്കുന്ന പരാതികളിൽ തീരുമാനമാകാത്തതെന്ത് കൊണ്ടാണെന്നും അവയിൽ ഒരിക്കലും തീരുമാനമെടുക്കാൻ കഴിയാത്ത പരാതികൾ എത്രയെണ്ണമുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
അദാലത്തിൽ നിന്ന് ആർജിച്ച അനുഭവത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിൽ ജനജീവിതം സുഗമമാക്കുന്നതിനും സാങ്കേതികത്വം മറികടക്കുന്നതിനും ഉത്തരവുകൾ ഇറക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
333.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ കൊഴുവനാല്‍ പഞ്ചായത്തിൽ മാളോലക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എൻ.ഒ.സി.യ്ക്കായി സമര്‍പ്പിച്ച അപേക്ഷയുടെ (ഇ1/ഡബ്ല്യൂ5പി/688/2024) നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിനു് അടിയന്തരമായി എന്‍.ഒ.സി. ലഭ്യമാക്കി പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
334.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്ര ഒഴിവുകളുണ്ടെന്ന കണക്ക് സ്ഥാപനവും തസ്തികയും തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ എത്ര കാലമായി തുടരുന്നുവെന്ന കണക്ക് സ്ഥാപനവും തസ്തികയും തിരിച്ച് ലഭ്യമാക്കാമോ;
( സി )
ജീവനക്കാരുടെ അഭാവം മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
335.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2024-25 വരെയുള്ള വർഷങ്ങളിലെ ബഡ്ജറ്റുകളില്‍ തൃശൂർ മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിനായി 20 ശതമാനം ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
336.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ബജറ്റില്‍ 20% ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കാനുള്ള പ്രവൃത്തികളുടെ പേര്, തുക എന്നിവ തരം തിരിച്ച് ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
337.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല സംരക്ഷണത്തിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കയര്‍ ഭൂവസ്ത്രമുപയോഗിച്ച്എത്ര തോടുകളില്‍ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; സംസ്ഥാനത്ത് കയര്‍ ഭൂവസ്ത്രമുപയോഗിച്ച് എത്ര കിലോമീറ്റര്‍ സംരക്ഷിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
338.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; ഈ സ്ഥാപനത്തിൽ നിലവിൽ എത്ര ജീവനക്കാരാണുള്ളത്; സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭക്ഷ്യസംസ്കരണ കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിന് കൈമാറാൻ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രത്യേക യോഗത്തിൽ തീരുമാനിച്ചിരുന്നോ; വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ടോ; വിശദമാക്കാമോ?
339.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
340.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കൂസ് മാലിന്യം ജലാശയങ്ങളിലും പാടശേഖരങ്ങളിലും തള്ളുന്നത് സംബന്ധിച്ച പരാതികള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിയ്ക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കക്കൂസ് മാലിന്യം ശാസ്ത്രീമായി സംസ്കരിക്കുന്നതിന് സർക്കാർ/സ്വകാര്യ തലത്തിൽ സംവിധാനങ്ങൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ ഇതിനായി നയം രൂപീകരിക്കുമോ?
341.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് എന്നിവ ക്രമാതീതമായി വർദ്ധിപ്പിച്ചത് കുറയ്ക്കുവാൻ ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ കോർപ്പറേഷനുകൾ, മുൻസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഏത് തരത്തിലുള്ള കുറവുകളാണ് വരുത്തിയെന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത കാലയളവിൽ ഉപഭോക്താക്കളിൽ നിന്നും കൂടുതലായി വാങ്ങിയ തുക തിരിച്ചു കൊടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഉപഭോക്താക്കൾ ഇതിനായി എന്തെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതുണ്ടോയെന്ന് വ്യക്തമാക്കുമോ?
342.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകളുടെ പേരും ദൈര്‍ഘ്യവും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളില്‍ ഗതാഗതയോഗ്യമല്ലാത്തവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ടി റോഡുകള്‍ നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
343.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട്/പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് പൊതുമരാമത്ത് കെട്ടിടങ്ങള്‍ വിഭാഗം, മറ്റ് അംഗീകൃത ഏജന്‍സികൾ എന്നിവ മുഖേന പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും, നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ക്കും, നിലവിലെ കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വന്ന സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും പല സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസോ/പെര്‍മിറ്റോ ലഭിക്കുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇതു പരിഹരിക്കുന്നതിനു വേണ്ടി എന്തൊക്കെ നടപടികളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
344.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലപ്പുഴ മണ്ഡലത്തില്‍ പൊതുകുളങ്ങളുടെ പുനരുദ്ധാരണവും സംരക്ഷണവും വഴി എത്ര പൊതുകുളങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദവിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇനിയും സംരക്ഷിക്കാത്ത എത്ര പൊതുകുളങ്ങള്‍ ഉണ്ടെന്ന വിശദവിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് അറിയിക്കാമോ?
345.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് 2021 മുതല്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് തദ്ദേശവകുപ്പിലേക്ക് അഡ്വൈസ് മെമ്മോ നല്‍കിയിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ ഇതുവരെയായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
346.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയ തരൂര്‍ മണ്ഡലത്തിലെ കോട്ടായി പഞ്ചായത്ത് പി.എച്ച്.സി കെട്ടിട നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
347.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിരുന്ന പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ പൂർത്തീകരിച്ച പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
സാങ്കേതിക കാരണങ്ങളാൽ പൂർത്തീകരിക്കുവാൻ സാധിക്കാത്ത പ്രവൃത്തികളുടെ ഭരണാനുമതി ദീർഘിപ്പിച്ച് നൽകുമോ; വ്യക്തമാക്കാമോ?
348.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി വാർഡുകൾ പുനർവിഭജിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
വാർഡുകളുടെ എണ്ണം നിശ്ചയിക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; 2015-ൽ നിലവിൽ വന്ന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾക്ക് 2011 ലെ സെൻസസ് ആണ് അടിസ്ഥാനമെങ്കിൽ അവയിൽ വീണ്ടും വാർഡ് വിഭജനം നടത്തുന്നുണ്ടോ; എങ്കില്‍ എന്താണ് മാനദണ്ഡമെന്നും ഏതൊക്കെ പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് ഇങ്ങനെ നടപടികൾ വേണ്ടി വരുന്നതെന്നും വിശദമാക്കുമോ;
( സി )
വാർഡുകളുടെ എണ്ണം കൂടേണ്ടതില്ലെന്ന് നിശ്ചയിച്ച പഞ്ചായത്തുകളും നഗരസഭകളും ഏതെല്ലാമെന്നും അതിന് കാരണമെന്തെന്നും അറിയിക്കാമോ; വാർഡുകളുടെ എണ്ണം കുറയുന്ന തദ്ദേശ സ്ഥാപനങ്ങൾ ഉണ്ടോ; എങ്കിൽ കാരണമെന്തെന്ന് വ്യക്തമാക്കുമോ;
( ഡി )
വാർഡ് വിഭജനത്തിനു മുന്‍പായി സംവരണ വാർഡുകളുടെ എണ്ണം നിശ്ചയിച്ചപ്പോൾ നിലവിലുള്ളതിനെ അപേക്ഷിച്ച് എത്ര വീതം വാർഡുകളാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വനിത, പട്ടികജാതി പട്ടികവർഗ്ഗം, പട്ടികജാതി വനിത, പട്ടികവർഗ്ഗ വനിത എന്നീ വിഭാഗങ്ങളിലുമായി ആകെ വർധിച്ചിട്ടുള്ളതെന്നും ഇതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
349.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന (1400 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള) എത്ര വീടുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
അത്തരം വീടുകള്‍ക്ക്(കെട്ടിടങ്ങള്‍ക്ക്) പ്രത്യേക നികുതി ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
350.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ മണ്ഡലത്തില്‍ മാറാക്കര പഞ്ചായത്തിലെ മലയില്‍ഭാഗത്ത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനായുള്ള സ്ഥലം വാട്ടര്‍ അതോറിറ്റിയ്ക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് (ഫയല്‍ നമ്പര്‍: ആർഇ3 /157/2024/എൽ.എസ്‌.ജി. ഡി.) സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മലയില്‍ഭാഗത്ത് കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
351.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍, അവയുടെ ദൈര്‍ഘ്യം എന്നീ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ; ടി റോഡുകളുടെ ആസ്തി വികസന രജിസ്റ്ററിലെ പേരുകള്‍ ലഭ്യമാക്കാമോ?
352.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് അധിഷ്ഠിത ശമ്പള വിതരണ സംവിധാനം നാളിതുവരെ നടപ്പിലാക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്തതിനാല്‍ ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസി പ്രകാരം 5 വകുപ്പുകളിലേക്കും പരസ്പരം സ്ഥലംമാറ്റം ചെയ്യപ്പെട്ട ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്പാര്‍ക്ക് അധിഷ്ഠിത പ്ലാറ്റ്‌ഫോം, ഏകീകൃത പി.എഫ്. എന്നിവ നടപ്പിലാക്കണമെന്ന് 19.05.22-ല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ വ്യക്തമായ ശിപാര്‍ശയിന്മേൽ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നയപരമായ തീരുമാനം കൈക്കൊള്ളുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഈ വിഷയം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തിയ ഫയലിന്റെ കുറിപ്പ് ഫയല്‍ അടക്കമുള്ളവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഈ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ നയപ്രഖ്യാപന രേഖയില്‍ അടക്കം സൂചിപ്പിച്ച ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണത്തിന്റെ കാതലായ ഭാഗം, ഭരണം തുടങ്ങി നാല് വര്‍ഷത്തോടടുക്കുമ്പോഴും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തത് ഗൗരവമമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ?
353.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2024 ജനുവരി മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എത്ര കേസ്സുകൾ എടുത്തിട്ടുണ്ടെന്നും, അവയിൽ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, പ്രസ്തുത കാലയളവിൽ പിഴയിനത്തിൽ എത്ര തുക ഈടാക്കിയിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പിഴത്തുക നിശ്ചയിക്കുന്നതിലെ മാനദണ്ഡം എന്താണെന്നും, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നതെന്നും വ്യക്തമാക്കാമോ?
354.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതി പ്രകാരം അനുവദിച്ചിട്ടുളള റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താമോ; കാലാവധിക്കുളളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
355.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ 2020 -ലെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരഹിത ഭവനരഹിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ലിസ്റ്റിലെ ഭൂമിയുള്ള ഭവനരഹിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഇതിനോടകം ഓരോ ജില്ലയിലും എത്രപേർക്ക് ആനുകൂല്യം നൽകിയിട്ടുണ്ടെന്നുള്ളതിന്റെ ഓരോ ഇനത്തിലുമുളള കണക്ക് തരം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ഹഡ്കോ വായ്പ ആവശ്യപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായി വായ്പാ തുക ലഭ്യമാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
356.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുസ്ഥലംമാറ്റം 2024-മായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; പ്രിൻസിപ്പൽ ഡയറക്ടർ നടത്തിയിട്ടുള്ള സ്ഥലം മാറ്റത്തിൽ ഒരു സ്റ്റേഷനിൽ 3 വർഷം പൂർത്തിയായ ജീവനക്കാരനെ, അതേ സ്റ്റേഷനിലേക്ക് തന്നെ സ്ഥലംമാറ്റം അനുവദിച്ച് സംരക്ഷണം നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ; ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടോ;
( ബി )
ഇൻ സ്റ്റേഷൻ സീനിയോരിറ്റി പ്രകാരം 3 വർഷം കഴിഞ്ഞ സീനിയർ ആയിട്ടുള്ള ജീവനക്കാരെ, അതേ സ്റ്റേഷനിൽ നിലനിർത്തി ജൂനിയേഴ്സിനു സ്ഥലംമാറ്റം അനുവദിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( സി )
ഒരു സ്റ്റേഷനിൽ 3 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിച്ചിട്ട് എത്രനാൾക്കുള്ളിൽ തിരികെ അതേ സ്റ്റേഷനിലേക്ക് മാറ്റം അനുവദിക്കുമെന്ന് അറിയിക്കുമോ; 3 വർഷത്തിലധികമായി ഒരു സ്റ്റേഷനിൽ ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയതിനു ശേഷം, ചട്ടവിരുദ്ധമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ അതേ സ്റ്റേഷനിലേക്ക് മാറ്റം അനുവദിക്കുന്ന നിയമന അധികാരികൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;
( ഡി )
പൊതു സ്ഥലംമാറ്റം-2024 അപ്പീലുകൾ/ആക്ഷേപങ്ങൾ എത്ര ദിവസത്തിനുള്ളിലാണ് തീർപ്പാക്കേണ്ടതെന്നറിയിക്കുമോ; അത് പ്രകാരം 2024 -ലെ അപ്പീലുകൾ/ആക്ഷേപങ്ങൾ തിർപ്പാക്കിയിട്ടുണ്ടോ; ഓരോ തസ്തികയുടെയും അപ്പീലുകൾ/ആക്ഷേപങ്ങൾ തീർപ്പാക്കുന്നത് ഏത് വിഭാഗമാണെന്നറിയിക്കുമോ;
( ഇ )
പ്രിൻസിപ്പൽ ഡയറക്ടർ നടത്തിയിട്ടുള്ള സ്ഥലംമാറ്റങ്ങളിൽ വിടുതൽ ആകാതെ, ഇപ്പോഴും അതേ സ്റ്റേഷനിൽ തുടരുന്ന ജീവനക്കാർ ആരൊക്കെയാണ്; ഇവർ ഇങ്ങനെ തുടരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
357.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി/ബി.ഡി.ഒ/സീനിയർ സൂപ്രണ്ട് തസ്തികകളുടെ 31/12/2022 വരെയുള്ള കരട്/അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; പകർപ്പ് നൽകുമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തിന് മുൻപും ശേഷവുമുള്ള പഞ്ചായത്ത്‌ വകുപ്പിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി-സീനിയർ സെക്രട്ടറി, ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി - സീനിയർ സെക്രട്ടറി, മുനിസിപ്പൽ കോമൺ സർവീസിലെ സെക്രട്ടറി ഗ്രേഡ് -3 സെക്രട്ടറി ഗ്രേഡ് -2, സെക്രട്ടറി ഗ്രേഡ്-1 തസ്തികകളുടെ എണ്ണം വ്യക്തമാക്കുമോ?
358.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ; ഈ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് ഏങ്ങനെയാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
ഏതെല്ലാം പ്രവൃത്തികൾ ആണ് പ്രസ്തുത പദ്ധതിയില്‍ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
359.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഓരോ ഓഫീസിലും ഏതെല്ലാം തസ്തികകള്‍ നിലവിലുണ്ട്; വിശദമാക്കാമോ;
( ബി )
ഓരോ ഓഫീസിലും നിലവില്‍ ഏതെല്ലാം തസ്തികകളില്‍ ജീവനക്കാര്‍ ജോലി ചെയ്തുവരുന്നുണ്ട്; വ്യക്തമാക്കാമോ;
( സി )
ടി സ്ഥാപനങ്ങളില്‍ ഏതെല്ലാം തസ്തികകളിലാണ് സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തത്‌; വിശദമാക്കാമോ;
( ഡി )
ഒഴിവുകളുള്ള തസ്തികകളില്‍ എപ്പോള്‍ നിയമനം നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
360.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുസ്ഥലംമാറ്റം 2024 -മായി ബന്ധപ്പെട്ട് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; പ്രിൻസിപ്പൽ ഡയറക്ടർ നടത്തിയിട്ടുള്ള സ്ഥലം മാറ്റത്തിൽ ഒരു സ്റ്റേഷനിൽ 3 വർഷം പൂർത്തിയായ ജീവനക്കാരനെ അതെ സ്റ്റേഷനിലേക്ക് തന്നെ സ്ഥലം മാറ്റം അനുവദിച്ച് സംരക്ഷണം നൽകിയിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ നൽകുമോ; ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഇൻസ്റ്റേഷൻ സീനിയോറിറ്റി പ്രകാരം 3 വർഷം കഴിഞ്ഞ സീനിയർ ആയിട്ടുള്ള ജീവനക്കാരെ അതേ സ്റ്റേഷനിൽ നിലനിർത്തി ജൂനിയേഴ്സിന് സ്ഥലംമാറ്റം അനുവദിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( സി )
ഒരു സ്റ്റേഷനിൽ 3 വർഷം കഴിഞ്ഞ ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിച്ചിട്ട് എത്രനാൾക്കുള്ളിൽ തിരികെ അതെ സ്റ്റേഷനിലേക്ക് മാറ്റം അനുവദിക്കുമെന്ന് അറിയിക്കുമോ; 3 വർഷത്തിലധികമായി ഒരു സ്റ്റേഷനിൽ ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയതിനു ശേഷം ചട്ടവിരുദ്ധമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ അതേ സ്റ്റേഷനിലേക്ക് ജീവനക്കാർക്ക് മാറ്റം അനുവദിക്കുന്ന നിയമന അധികാരികൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;
( ഡി )
പൊതുസ്ഥലംമാറ്റം-2024 പ്രകാരം അപ്പീലുകൾ/ആക്ഷേപങ്ങൾ എത്ര ദിവസത്തിനുള്ളിലാണ് തീർപ്പാക്കേണ്ടതെന്നറിയിക്കുമോ; 2024 -ലെ അപ്പീലുകൾ/ആക്ഷേപങ്ങൾ തിർപ്പാക്കിയിട്ടുണ്ടോയെന്നും ഓരോ തസ്തികയുടെയും അപ്പീലുകൾ/ആക്ഷേപങ്ങൾ തീർപ്പാക്കുന്നത് ഏത് വിഭാഗമാണെന്നും അറിയിക്കുമോ;
( ഇ )
2024-ൽ പ്രിൻസിപ്പൽ ഡയറക്ടർ നടത്തിയിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ വിടുതൽ ആകാതെ ഇപ്പോഴും അതേ സ്റ്റേഷനിൽ തുടരുന്ന ജീവനക്കാർ ആരൊക്കെയാണ്; ഇവർ ഇങ്ങനെ തുടരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
361.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയിട്ടുള്ള ഏതെല്ലാം പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ?
362.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി നവീകരിക്കുന്നതിന് ആസൂത്രണം ചെയ്തു വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രവര്‍ത്തന മികവിന്റെയും വിവിധ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ നേടുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ഏതെല്ലാം വിഭാഗങ്ങളിലായി എന്തെല്ലാം പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുളളതെന്ന് അറിയിക്കുമോ?
363.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തമ്മാനിമറ്റം തൂക്ക് പാലം 5.37 കോടി രൂപ ചെലവിൽ പുതിയ ഡിസൈൻ റെക്കമെന്റേഷൻ അനുസരിച്ച് പുനർനിർമ്മിക്കുന്നതിനുള്ള സാങ്കേതികാനുമതി ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പുതിയ ഡിസൈൻ അനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പാലത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് തടസങ്ങൾ നിലവിലുണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ പരിഹരിച്ച് പുനർനിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
364.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ഫ്ലഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റികളില്‍ പ്രസ്തുത പ്രവൃത്തിക്കുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ നിലവില്‍ 2023-24 വര്‍ഷത്തെ ഫ്ല‍ഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി മുന്‍സിപ്പാലിറ്റി/പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
365.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പ‍ഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിച്ചവരില്‍ സി.ആ൪.ഇസഡ് (കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍) പരിധിയില്‍ വരുന്ന എത്ര അപേക്ഷകള്‍ പെന്റിംഗില്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതിയ സി.ആ൪.ഇസഡ് (കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍) പരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പരിധി പഞ്ചായത്ത്, നഗരസഭ , കോര്‍പ്പറേഷന്‍ എന്നീ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
366.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്കൂൾ കോമ്പൗണ്ടുകളിൽ വീണ്ടും അധിക നിർമ്മാണം നടത്തുന്നതിനായി നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുമതി ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമൂലം പ്രസ്തുത സ്കൂൾ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് അനുവദിക്കുന്ന ഫണ്ടുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
മലപ്പുറം മണ്ഡലത്തിലെ മൊറയൂർ പഞ്ചായത്ത് പരിധിയിലുള്ള ഒഴുകൂർ ഗവൺമെന്റ് യു.പി. സ്കൂളിലെ കെട്ടിടം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിനുള്ള കവറേജ് പ്രശ്നം പരിഹരിക്കുവാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ 03.10.2023 ലെ ത.സ്വ.ഭ.വ/പി.ഡി./57827/2023-എ.ആർ.1 നമ്പർ കത്തിന്റെയും ജോയിന്റ് ഡയറക്ടറുടെ ത.സ്വ.ഭ.വ./ജെ.ഡി./എം.പി.എം./7078/2023-എഫ്4 നമ്പർ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
367.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തിലെ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിമൻസ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
368.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുനിസിപ്പല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസനവകുപ്പിന്റെ ഐ.ടി.ഐ നിലനില്ക്കുന്ന സ്ഥലം ആരുടെ ഉടമസ്ഥതയില്‍/ കൈവശം ഉള്ളതാണ് എന്ന വിവരം ലഭ്യമാക്കുമോ;
( ബി )
തെക്കേക്കര വില്ലേജ് പരിധിയിലുള്ള ഐ.ടി.ഐയും അതിനോട് ചേര്‍ന്ന് കിടക്കുന്നതും അങ്കണവാടി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതുമായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തദ്ദേശസ്വയംഭരണ വകുപ്പിനാണോയെന്ന് വ്യക്തമാക്കാമോ; വിശദ വിവരം ലഭ്യമാക്കുമോ?
369.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ എത്ര ശതമാനമാണ് 2024-25 സാമ്പത്തിക വർഷം വെട്ടികുറച്ചതെന്നു വിശദീകരിക്കുമോ;
( ബി )
2023-24, 2024-25 വർഷങ്ങളിലെ പെന്റിങ് ബില്ലുകളിൽ ഇനി എത്ര ബില്ലുകൾക്ക് തുക നൽകുവാനുണ്ടെന്നും എത്ര ബില്ലുകളുടെ തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ?
370.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ ഉപയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റേയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ; വിശദമാക്കാമോ?
371.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോര്‍പ്പറേഷനിലെ പീപ്പിള്‍സ് റോഡ് വികസനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഇതിനു ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡിന്റെ അക്വിസിഷന്‍ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
372.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ക്കല മണ്ഡലത്തിലെ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
373.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി ഉൾപ്പെടെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്കും തടസ്സം നേരിടുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ, വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂർ നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിദിനം ലഭ്യമാകുന്ന കെട്ടിട പെർമിറ്റുകളും മറ്റ് അപേക്ഷകളും, മരാമത്ത് പ്രവർത്തികളും ഉൾപ്പെടെയുള്ള ജോലികൾ സുഗമമായി നടപ്പിലാക്കാൻ പ്രയാസം നേരിടുന്നതിനാൽ ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് കാരണം എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നതിനാൽ ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ ?
374.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നഗരസഭാ പരിധിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ള മോഡേൺ ക്രിമറ്റോറിയത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക തടസങ്ങൾ നീക്കി മോഡേൺ ക്രിമറ്റോറിയം നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
375.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ കേന്ദ്രവിഹിതം ഏതെല്ലാം പെന്‍ഷനുകള്‍ക്കാണ് നല്‍കുന്നത് എന്നും എത്ര തുകയാണ് നൽകുന്നത് എന്നും വിശദമാക്കാമോ;
( സി )
നിലവില്‍ പെന്‍ഷന്‍ ഇനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുക ലഭിക്കാനുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത കുടിശിക തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
376.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ്ക്കളുടെ എണ്ണം പെരുകി വരുന്നതും ആക്രമണകാരികൾ ആകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നാട്ടുകാരെ ആക്രമിച്ച നായ്ക്കൾക്ക് പേവിഷ ബാധ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മുഴുവൻ നായ്ക്കൾക്കും സമയബന്ധിതമായി വാക്സിനേഷൻ നൽകുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
377.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ ജലജീവന്‍ പദ്ധതിയുടെ പൈപ്പുകള്‍ ഇടുന്നതിന് എത്ര ഗ്രാമീണ റോഡുകള്‍ കുഴിച്ചിട്ടുണ്ടെന്നും അതില്‍ എത്ര എണ്ണം ഇതുവരെ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വിശദാമാക്കുമോ;
( ബി )
ജലജീവന്റെ പ്രവൃത്തി കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓരോ ഗ്രാമ പഞ്ചായത്തിനും എത്ര പ്രോജക്ടുകള്‍ സ്‌പില്‍ ഓവര്‍ ആക്കി മാറ്റേണ്ടി വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
ഗ്രാമീണ റോ‍ഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് ഓരോ പഞ്ചായത്തുകളിലും സ്വീകരിച്ച നടപടി വിശദമാക്കുമോ?
378.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ ലൈഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകൾ അനുവദിച്ചുവെന്നും ആയതിൽ എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയായി എന്നുമുള്ള വിശദവിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കാമോ?
379.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു സ്ഥലങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് ശാശ്വതമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പൊതു വഴികളിലെയും പൊതു ഇടങ്ങളിലെയും ശുചീകരണം നടത്തുന്നതിന് ശാശ്വതമായ സംവിധാനം നടപ്പിലാക്കുമോ; വിശദമാക്കാമോ;
( സി )
കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള 22 വാര്‍ഡുകളിലെ പബ്ലിക് മാര്‍ക്കറ്റുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
380.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയിലൂടെ നാളിതുവരെ എത്ര വീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
തരൂര്‍ മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ എത്ര വീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്; എത്ര വീടുകള്‍ നിര്‍മ്മാണഘട്ടത്തിലുണ്ട്; വിശദമാക്കുമോ?
381.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരണവുമായി ബന്ധപ്പെട്ട്, നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് റിപ്പോര്‍ട്ട് സർക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്നത് വിശദമാക്കാമോ ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കണ്ടിജന്റ് ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ; കണ്ടിജന്റ് ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്ക് മുഖേനയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഉത്തരവാദിത്വങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
382.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 2 കോടി രൂപ വകയിരുത്തിയിട്ടുള്ള പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസ്. ഹയര്‍ സെക്കണ്ടറി ബ്ലോക്ക് നിര്‍മ്മാണ പ്രവൃത്തിയുടെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് 3 ലക്ഷം രൂപ അനുവദിച്ചതില്‍ എന്തെല്ലാം തുടര്‍നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
383.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ്, ലേ ഔട്ട് പരിശോധനാ ഫീസ് എന്നിവ വർദ്ധിപ്പിച്ച 2023 ഏപ്രിൽ 10 മുതൽ, 2024 ജൂലൈ 30 വരെ എത്ര അപേക്ഷകളാണ് പഞ്ചായത്തുകളിലും നഗരസഭകളിലുമായി ലഭിച്ചത്; ഇവയിലായി എന്ത് തുകയാണ് അപേക്ഷകർ ഫീസായി അടച്ചത്; വിശദമാക്കുമോ;
( ബി )
2024 ഓഗസ്റ്റ് 1 മുതൽ കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് ഇളവു ചെയ്ത ശേഷം പിരിച്ച അധിക ഫീസിനത്തില്‍ എത്ര അപേക്ഷകർക്ക് എന്തു തുകയാണ് തിരിച്ചു നൽകാനുള്ളത്; വിശദമാക്കുമോ;
( സി )
അധിക ഫീസ് തിരിച്ചു നൽകുന്നതിന് എത്ര നാളത്തെ സാവകാശമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്; ഇതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ഡി )
ഫീസ് വർദ്ധിപ്പിച്ചത് കഴിഞ്ഞ സാമ്പത്തിക വർഷവും തിരിച്ചു കൊടുക്കേണ്ടി വരുന്നത് ഈ സാമ്പത്തികവർഷവും ആണെന്നതിനാൽ ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് നടപടികളെ ബാധിക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദമാക്കുമോ;
( ഇ )
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ചപ്പോഴും പിന്നീട് ഇളവ് ചെയ്തപ്പോഴും കേരള പഞ്ചായത്ത്‌രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളുടെ ഭാഗമായ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഇതിനായി ഭേദഗതി വരുത്തിയിരുന്നോ; പ്രസ്തുത ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ ഫീസ് വർദ്ധിപ്പിച്ചത് നിയമവിരുദ്ധമാണെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
384.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര തെക്കേകര ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിക് ക്രിമറ്റോറിയം നിര്‍മ്മിക്കുവാന്‍ ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ക്രിമറ്റോറിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ടി നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
385.
ശ്രീ. കെ. ആൻസലൻ
ശ്രീമതി യു പ്രതിഭ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ നടത്തിയ വിപണനമേളകള്‍ക്ക് പൊതുവിപണിയില്‍ മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
മുന്‍വര്‍ഷങ്ങളില്‍ നിന്നും എന്തെല്ലാം പ്രത്യേകതകളാണ് ഇത്തവണത്തെ വിപണനമേളകളെ കൂടുതല്‍ ആകര്‍ഷകമാക്കിയതെന്ന് വിശദമാക്കുമോ; എത്രകോടിയുടെ വിറ്റുവരവാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ജില്ലാതലത്തില്‍ നടത്തിയ വിപണന മേളകളുടെ എണ്ണത്തിലും, വിറ്റുവരവിലും മുന്‍പന്തിയിലെത്തിയത് ഏതെല്ലാം ജില്ലകളാണെന്ന് അറിയിക്കുമോ;
( ഡി )
ഉത്സവ സീസണുകളിൽ കുടുംബശ്രീയുടെ വിപണനമേളകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?
386.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിന്റെ പഞ്ചായത്ത് വക സ്ഥലം സംബന്ധിച്ച് എല്‍.എസ്.ജി.ഡി./ആര്‍.ഇ1/13/2024 നമ്പർ ഫയലില്‍ അധിക വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്കും കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കും 21-06-24-ല്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
പൊതുവഴിയ്ക്കായി നീക്കിയിട്ടുള്ള സ്ഥലത്തിന്റെ വീതി തിട്ടപ്പെടുത്തി സര്‍വ്വേ നടപടികൾ പൂർത്തീകരിച്ച് റവന്യൂ വകുപ്പ് നല്‍കിയ റിപ്പോർട്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ ഉണ്ടാകുന്ന കാലതാമസം വിശദീകരിക്കാമോ; പൊതുവഴി സംബന്ധിച്ച് കൃഷി വകുപ്പ് എന്‍.സി.എ സെക്ഷന്‍ നല്‍കിയിരിക്കുന്ന ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പോളിടെക്നിക്കിന് സ്ഥലം ഏറ്റെടുത്തപ്പോൾ കിടപ്പാടം നഷ്ടമായ ഡേവിസ് കടുപിത്തറ എന്നയാൾക്ക് മൂന്ന് സെൻറ് സ്ഥലം നല്‍കണമെന്ന ആവശ്യത്തിന്മേൽ തദ്ദേശ സ്വയം ഭരണ വകുപ്പ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;
( ഡി )
ഓരോ സ്ഥാപനത്തിനും കൈമാറേണ്ട ഭൂമിയുടെ വിസ്തീർണ്ണവും സ്ഥാനവും പൊതുവഴിയ്ക്കായി നീക്കിയിട്ടുള്ള സ്ഥലത്തിന്റെ വീതിയും തിട്ടപ്പെടുത്തി സര്‍വ്വേ നടപടികൾ പൂർത്തീകരിച്ച് റവന്യൂ വകുപ്പ് നല്‍കിയ റിപ്പോർട്ട് പ്രകാരം നടപടി സ്വീകരിക്കുന്നതിന് ഉണ്ടാകുന്ന 7 വര്‍ഷത്തെ കാലതാമസം എന്തിനു വേണ്ടിയാണെന്ന് വിശദീകരിക്കാമോ?
387.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സംസ്ഥാന ബജറ്റില്‍ നിന്നും 3 കോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍ക്കോണം-കരുമരക്കോട് റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാലതാമസം നേരിട്ടതിന്റെ കാരണം വിശദമാക്കുമോ?
388.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ നിര്‍മ്മാണങ്ങള്‍ക്കായി 2023-24 ബഡ്ജറ്റില്‍ 20% തുക നീക്കി വച്ച സാഹചര്യത്തില്‍ ഇവയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
കാലതാമസം ഒഴിവാക്കി പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
389.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.സ്വിഫ്റ്റ് (ഓൺലൈൻ സിംഗിൾ വിൻഡോ ക്ലിയറൻസ് മെക്കാനിസം )വഴിയുള്ള അപേക്ഷ പ്രകാരം ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് 3 വര്‍ഷത്തിനുള്ളില്‍ എല്ലാ രേഖകളും ഹാജരാക്കേണ്ടി വരുന്നതിന്റെ ഭാഗമായി പിന്നീട് ബിസിനസ് ആരംഭിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ആരംഭഘട്ടത്തില്‍ തന്നെ സംരംഭകരെ സഹായിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പഞ്ചായത്ത് തലത്തില്‍ (തദ്ദേശ സ്ഥാപനങ്ങള്‍) സംവിധാനമൊരുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
390.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തിലെ എൻമകജെ പഞ്ചായത്തിലെ ബെദ്രം പള് -ബന-ബലത കല്ല് - പട്ളതല റോഡ് നിർമാണ പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
391.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ അലക്കുന്നം മുതൽ പേയാട് വിട്ടിയം ക്ഷേത്രം കലുങ്ക് വരെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് 2010-ൽ ഓട നിർമ്മിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഓട പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരമുള്ള ജോലികളുടെ ഭാഗമായി നീരൊഴുക്ക് പൂർണ്ണമായും തടസ്സപ്പെടുത്തുന്ന രീതിയിൽ അടച്ച് 2024 സെപ്തംബർ മാസത്തിൽ കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ദേശം വ്യക്തമാക്കുമോ;
( ബി )
നീരൊഴുക്കിനായുള്ള പ്രസ്തുത ഓട അടിയന്തരമായി തുറന്നു കൊടുക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ?
392.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷം എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതി പ്രകാരം ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗം നിര്‍വ്വഹണം നടത്തുന്ന മണലൂര്‍ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ. ശിപാര്‍ശ ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടം മണ്ണിടിച്ചിലിന്റെ ഭീഷണിയിലാണെന്നതിനാൽ പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
393.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജനങ്ങൾക്ക് ഏറ്റവും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും പഞ്ചായത്ത് തലത്തിലും വാര്‍ഡ്‌ തലത്തിലും എംപ്ലോയ്മെന്റ് സെല്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
394.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് (ഗ്രാമവികസന വകുപ്പിലെ) ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി /ബി.ഡി.ഒ /സീനിയർ സൂപ്രണ്ട് തസ്തികകളുടെ 31/12/2022 വരെയുള്ള കരട് /അന്തിമ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് നൽകാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തിന് മുൻപും ശേഷവുമുള്ള പഞ്ചായത്ത്‌ വകുപ്പിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി-സീനിയർ സെക്രട്ടറി, ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി-സീനിയർ സെക്രട്ടറി, മുനിസിപ്പൽ കോമൺ സർവീസിലെ സെക്രട്ടറി ഗ്രേഡ് -3 സെക്രട്ടറി ഗ്രേഡ് -2, സെക്രട്ടറി ഗ്രേഡ്-1 തസ്തികകളുടെ എണ്ണം വ്യക്തമാക്കാമോ?
395.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1985-ലെ ശമ്പള പരിഷ്കരണ ഉത്തരവില്‍ പ്രതിപാദിക്കും പ്രകാരം 6 -ല്‍ കൂടുതല്‍ ക്ലര്‍ക്കുമാര്‍ ഉണ്ടായിട്ടും സൂപ്പര്‍വൈസറി തസ്തികയായ ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ അനുവദിക്കാത്ത ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള ഹെഡ്ക്ലര്‍ക്ക് തസ്തിക ജൂനിയര്‍ സൂപ്രണ്ടായി പരിവര്‍ത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
അത്തരം ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള ഹെഡ്ക്ലര്‍ക്ക് തസ്തിക പരിവര്‍ത്തനം ചെയ്ത് ജൂനിയര്‍ സൂപ്രണ്ട് തസ്തികയാക്കുന്നതുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് നല്‍കിയിട്ടും പ്രസ്തുത ഉത്തരവ് നടപ്പിലാക്കാന്‍ എടുക്കുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ അഭിപ്രായം ജില്ലാടിസ്ഥാനത്തില്‍ ആരാഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
മറ്റു വകുപ്പുകളിലെല്ലാം പാലിക്കുന്ന ഇത്തരം തസ്തിക ക്രമീകരണങ്ങള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി ഉണ്ടായിട്ടും തദ്ദേശസ്വയംഭരണ വകുപ്പില്‍ നടപ്പിലാക്കാന്‍ വൈകുന്നത് ഗൗരവമായി പരിശോധിക്കുമോ?
396.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് നവീകരണം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ; നവീകരണത്തിന് നിലവിലുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭരണാനുമതി ഏത് വര്‍ഷത്തില്‍ ആണ് നല്‍കിയതെന്ന് വിശദമാക്കാമോ; ഭരണാനുമതിയുടെ നമ്പര്‍, തീയതി, അനുവദിച്ച തുക എന്നിവ വിശദമാക്കാമോ?
397.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര, മേലടി, പന്തലായനി ബ്ലോക്കുകള്‍ക്ക് കീഴിലെ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരുടെ എത്ര ഒഴിവുകളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
398.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുവാന്‍ ശിപാര്‍ശ ചെയ്തിട്ടുള്ള മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിലെ എ.കെ.ജി നഗര്‍ റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
37 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലുള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
399.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പാറശേരി കൃഷി ഭവന്‍ സബ് സെന്റര്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള അനുമതിക്കായി കോങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടി വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
400.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20% തുക നീക്കിവച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ മുളപ്ര പാലം നിര്‍മ്മാണം പദ്ധതിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കുമോ?
401.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ കുണ്ടറ മണ്ഡലത്തിലേയ്കായി അനുവദിച്ചിട്ടുളള കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുളള സ്ഥലം കണ്ടെത്തുന്നതിന് ഇളംമ്പളളൂര്‍, കുണ്ടറ ഗ്രാമപഞ്ചായത്തുകള്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
402.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലേക്ക് അനുവദിച്ച റീബില്‍ഡ് കേരള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഈ പദ്ധതികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്നും വിശദമാക്കുമോ;
( ബി )
നിലവില്‍ പ്രവൃത്തികൾ തുടങ്ങാന്‍ കഴിയാത്ത പദ്ധതികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
403.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അന്തിമ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
അന്തിമ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍ ആയതിനുളള കാരണം വ്യക്തമാക്കുമോ;ഡാറ്റാബാങ്ക് അന്തിമമായി പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം നിശ്ചയിക്കുമോ?
404.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭ പരിധിയില്‍ പൊതുവിദ്യാലയങ്ങളുടെ സ്ഥലങ്ങൾ കയ്യേറുകയും പഠനാന്തരീക്ഷത്തെ തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ട് ആരാധനാലയങ്ങളുടെ മറവില്‍ ചില സാമൂഹിക വിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നഗരസഭ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
405.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇരുപത്തി രണ്ട് നഗരസഭ വാര്‍ഡുകളിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നഗരസഭാ വാര്‍ഡുകളില്‍ തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കുന്നതിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ അമൃത്-2 പ്രകാരം നടപ്പിലാക്കി വരുന്ന സൗജന്യ കുടിവെള്ള കണക്ഷന്‍ പദ്ധതിയില്‍ ഉപയോഗിക്കുന്ന പൈപ്പുകളുടെ ഗുണനിലവാരം നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
406.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15.08.2022 -ലെ 186/2022/ത.സ്വ.ഭ.വ. ഉത്തരവ് പ്രകാരം അനുമതി ലഭിച്ചിട്ടുളള കൊച്ചി സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതിനായി നാളിതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ; ഇത് എന്നത്തേക്ക് രൂപീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
തദ്ദേശ അദാലത്തുമായി ബന്ധപ്പെട്ട ചട്ട ഭേദഗതികള്‍
407.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ അദാലത്തുമായി ബന്ധപ്പെട്ട് ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ ചട്ടഭേദഗതികള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.