UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3495.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വായ്പ നല്‍കി ബോട്ട് ഇന്‍ ലാന്‍ഡ് ആയി മാറിയ ഭൂമി റീ രജിസ്ട്രേഷന്‍ നടത്തുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കുവാനായി കാക്കാടംപൊയില്‍ ശ്രീ. കെ. വി. ജോണ്‍ എന്നയാളുടെ അപേക്ഷ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അപേക്ഷയുടെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കുമോ;
( ബി )
രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3496.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3497.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ന്യായവില വർദ്ധനവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഇനങ്ങളിൽ എന്തു വരുമാനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാലയളവിൽ പ്രസ്തുത ഇനങ്ങളിൽ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്ന തുക എത്രയാണെന്നു വ്യക്തമാക്കുമോ;
( സി )
ഭൂമിയുടെ ന്യായവില ഇരുപതു ശതമാനം വർദ്ധിപ്പിച്ചതിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഇനങ്ങളിൽ വരുമാന വർദ്ധനവ് ഉണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വെളിപ്പെടുത്തുമോ?
3498.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1932-ലെ ഇന്ത്യന്‍ പാര്‍ട്ട്ണര്‍ഷിപ്പ് ആക്ടിലെ വകുപ്പ് 58 (3) ല്‍ പ്രതിപാദിച്ചിട്ടുളള കിംഗ്, ക്യൂന്‍, റോയല്‍ തുടങ്ങിയ നാമങ്ങള്‍ ഒരു പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിന്റെ പേരിന്റെ ഭാഗമാക്കുകയാണെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ പാര്‍ട്ട്ണര്‍ഷിപ്പ് രജിസ്ട്രേഷന്‍ നടത്തുവാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ പ്രസ്തുത ആക്ടിലെ വകുപ്പ് കാലാനുസൃതമായ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3499.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വസ്തുവിന്റെ എലുക, തേട്ടക്രമം, പണത്തിന്റെ സ്രോതസ്സ് തുടങ്ങിയവ രേഖപ്പെടുത്തേണ്ടതില്ലാത്ത ഫോറം സമ്പ്രദായം (ടെംപ്ലേറ്റ്), ആധാരമെഴുത്തില്‍ വരുന്ന തിരുത്തലുകള്‍ രേഖപ്പെടുത്തുന്ന ഫയലിംഗ് ഷീറ്റ് ഒഴിവാക്കല്‍ എന്നിവ പുതിയ രജിസ്ട്രേഷൻ സംവിധാനത്തില്‍ ക്രമക്കേടിന് വഴിവെക്കുമെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നടപടിക്രമങ്ങളില്‍ സുതാര്യതയും ആധാരമെഴുത്ത് മേഖലയില്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിനുമായി പരമ്പരാഗത രീതി തുടരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3500.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ പ്രക്രിയ കൂടുതല്‍ ലളിതമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3501.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്ന ശേഷം രജിസ്ട്രേഷന്‍ വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് പരിഷ്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
1908-ലെ രജിസ്ട്രേഷന്‍ ആക‍്റ്റ് ഭേദഗതി ചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കിൽ ഇതു കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് രജിസ്ട്രേഷന്‍ നടപടിക്രമങ്ങളില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3502.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം മുഴുവൻ സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുമെന്ന പ്രഖ്യാപനപ്രകാരം നിലവിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇ-സ്റ്റാമ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
രജിസ്‌ട്രേഷൻ ആവശ്യത്തിനല്ലാതെ ഒരു ലക്ഷത്തിന് മുകളിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിലവിൽ ഇ-സ്റ്റാമ്പ് മുഖേന മാത്രമേ ഒടുക്കാൻ വ്യവസ്ഥയുള്ളുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ഒരു തവണ ഡൗൺലോഡ് ചെയ്ത ഇ-സ്റ്റാമ്പിന്റെ എത്ര പ്രിന്റ് വേണമെങ്കിലും എടുക്കാൻ കഴിയുമെന്നതിനാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലവിലുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ;
( ഡി )
കോടതിയിൽ നിന്നുള്ള വിൽപ്പന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഇ-സ്റ്റാമ്പ് എടുക്കാൻ ഇതുമൂലം ബുദ്ധിമുട്ടുണ്ട് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
3503.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരങ്ങള്‍ വ്യക്തികള്‍ക്ക് സ്വയം തയ്യാറാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
പ്രസ്തുത സംവിധാനം പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇതു ആർക്കെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത സംവിധാനം സംബന്ധിച്ച് വ്യാപക പ്രചരണം നല്‍കുവാന്‍ എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് അറിയിക്കാമോ?
3504.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ തിരുവള്ളൂർ, വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
3505.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി അനുവദിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രോപ്പസല്‍ അനുവദിക്കുന്നതിന് നിലവിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടം നിര്‍മ്മാണത്തിനായി ഭൂമി ലഭ്യമാക്കാനും ഫണ്ട്‌ അനുവദിക്കാനും അടിയന്തര നടപടി സ്വീകരിക്കുമോ?
3506.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്രയിലെ സബ് രജിസ്ട്രാര്‍ ആഫീസിന്റെ പഴയ കെട്ടിടം താല്‍ക്കാലികമായി പേരാമ്പ്ര കോടതിയ്ക്ക് ലഭ്യമാക്കണമെന്ന അപേക്ഷ കോടതിയില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
3507.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ അനുവദനീയമായ എത്ര ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയാണുള്ളതെന്നും നിലവില്‍ പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകളാണുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
ഈ തസ്തികയില്‍ ദിവസ വേതനം, കരാര്‍, വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3508.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ മാനദണ്ഡം എന്തെന്ന് വിശദമാക്കുമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പില്‍ മാന്വല്‍ സ്ഥലമാറ്റ അപേക്ഷ നിരോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ സാഹചര്യം വ്യക്തമാക്കുമോ;
( സി )
ഈ വര്‍ഷം ജനറല്‍ ട്രാന്‍സ്ഫര്‍ അപേക്ഷ പ്രകാരം സ്ഥലമാറ്റം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ കാര്യാലയത്തില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതലായി സേവനം അനുഷ്ഠിയ്ക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഇ )
സര്‍ക്കാർ സര്‍ക്കുലറുകള്‍ക്ക് വിരുദ്ധമായി ജീവനക്കാരെ 3 മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവ് ഒരു ഓഫീസില്‍ തന്നെ നിലനിറുത്തുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
3509.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര(എ.ആര്‍.3) വകുപ്പ് 2023ല്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്മേലുള്ള ശിപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
01.06.2024 ൽ രജിസ്ട്രേഷൻ ഐ.ജി.യുടെ ഓഫീസിൽ ഒരു മാസത്തിലധികമായി തീർപ്പാക്കാതെ കിടപ്പുള്ള കുടിശ്ശിക ഫയലുകളുടെ എണ്ണവും തല്‍സ്ഥിതി വിവര കണക്കും ലഭ്യമാക്കാമോ?
3510.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ ഓഫീസുകളില്‍ ഏതൊക്കെ അപേക്ഷകളാണ് ഓണ്‍ലൈനായും മാനുവലായും നല്‍കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ അപേക്ഷകള്‍ക്കുമൊപ്പം നല്‍കേണ്ട രേഖകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഓരോ അപേക്ഷകളും തീര്‍പ്പുകല്‍പ്പിക്കുന്നതിന് സമയപരിധി ഉണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
3511.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തിരൂര്‍ ഹജൂര്‍ കച്ചേരിയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഒന്നാം ഘട്ടം നവീകരണത്തിനു ശേഷം സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3512.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ നടന്നുവരുന്ന സംരക്ഷണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
മ്യൂസിയം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
3513.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത്‌ സംരക്ഷിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസൽ പരിഗണനയിലുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശവും നിലവിലെ സ്ഥിതിയും അറിയിക്കാമോ?
3514.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിൽ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്മാരകങ്ങളെ സംബന്ധിച്ചുള്ള വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിൽ പുരാവസ്തു വകുപ്പിന്റെ ഏതെല്ലാം പദ്ധതികൾക്കാണ് ഈ സർക്കാർ വന്ന ശേഷം ഫണ്ട് അനുവദിച്ചു നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
തൃപ്പൂണിത്തുറ ഹിൽപാലസിന്റെ നവീകരണത്തിനായി ഈ സർക്കാർ വന്നശേഷം എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്; വിശദമാക്കാമോ?
3515.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ കിഴക്കുംഭാഗം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ശക്തൻ തമ്പുരാന്റെ ജന്മഗൃഹം സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കൽ ഇപ്പോൾ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംരക്ഷിത സ്മാരകം നശിപ്പിക്കുന്നതിന് ഈയിടെ ഉണ്ടായ ശ്രമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വലിയ തമ്പുരാൻ കോവിലകം സംരക്ഷിത സ്മാരകമായി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ എന്നും വ്യക്തമാക്കാമോ?
3516.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോര്‍പ്പറേഷന്റെ പഴയകെട്ടിടം പൈത‍ൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം മ്യൂസിയം ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.