UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3047.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡില്‍ 2023 ല്‍ നിലവില്‍ വന്ന പ്രോജക്ട് ഓഫീസര്‍ തസ്തികയിലേയ്ക്ക് എത്ര പേരെ ഇതുവരെ നിയമിച്ചിട്ടുണ്ട്; ഈ തസ്തികയില്‍ എത്ര ഒഴിവുകള്‍ പി. എസ്.സി ക്കു് റിപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്; റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളും നികത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3048.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യലഭ്യതയിൽ കുറവ് വരുന്നുണ്ടെന്ന വിഷയം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് മത്സ്യ വില നിശ്ചയിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങൾ നിലവിലുണ്ടോ;
( സി )
മത്സ്യത്തിന്റെ അമിതവില നിയന്ത്രിക്കുന്നതിന് വിപണിയിൽ ഇടപെടലുകൾ നടത്തുന്നുണ്ടോ;
( ഡി )
ആഴക്കടൽ മത്സ്യബന്ധനത്തിലൂടെയല്ലാതെ നദികളിൽ നിന്നും കായലുകളിൽ നിന്നും മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികൾ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാനത്ത് ശുദ്ധജല മത്സ്യകൃഷി നടത്തുന്ന യൂണിറ്റുകൾ എത്രയെണ്ണം ഉണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( എഫ് )
ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ?
3049.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യ മേഖല മെച്ചപ്പെടുത്തുന്നതിനു നിയോഗിച്ച മുരാരി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ എന്തെല്ലാമാണ് എന്നറിയിക്കാമോ;
( ബി )
മുരാരി കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
3050.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളി വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി പ്രകാരം ഈ സർക്കാരിന്റെ കാലയളവിൽ എത്രപേർക്ക് നാളിതുവരെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
3051.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ആകെ എത്ര തുക വകയിരുത്തിയിരുന്നുവെന്നും എത്ര തുക ചെലവഴിച്ചുവെന്നുമുള്ള വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ?
3052.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം 2024 -2025 അക്കാദമിക് വർഷത്തിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുവാൻ എത്ര കോടി രൂപയാണ് ആവശ്യമായി വരുന്നതെന്നും എത്ര കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരിത്തിയിരിക്കുന്നതെന്നും വിശദമാക്കുമോ;
( ബി )
മെഡിക്കൽ പി.ജി. പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഫീസാനുകൂല്യം അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരിക്കുന്ന പരാതികള്‍ പരിഹരിക്കുവാനായി നാളിതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ വിവാഹിതരായ പെൺകുട്ടികൾക്ക് വിദേശ ധനസഹായ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ ആനൂകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നുവെന്ന പരാതി പരിഹരിക്കുവാൻ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
വിവാഹിതരായ പെൺകുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷിക്കുവാൻ മത്സ്യത്തൊഴിലാളിയുടെ മകളെന്ന സർട്ടിഫക്കറ്റ് മത്സ്യത്തൊഴിലാളി ക്ഷേമനിധി-പ്രാദേശിക മത്സ്യഭവൻ ഓഫിസുകൾ നിരസിക്കുന്നത് സർക്കാർ നിർദേശം നല്കിയിട്ടാണോയെന്ന് വ്യക്തമാക്കാമോ; അല്ലെങ്കില്‍ അനധിക്യതമായി സർട്ടിഫിക്കറ്റ് നിരസിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളികളുടെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് തലത്തിലുള്ള മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം 2023-2024 അധ്യയന വർഷത്തില്‍ എത്ര വിദ്യാർത്ഥികൾക്കാണ് മത്സ്യബന്ധന വകുപ്പ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; അതിൽ പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രത്യേകമായി നല്‍കാമോ?
3053.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ഇവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
മത്സ്യവിപണനമേഖലയിലെ സ്റ്റാഫ് യൂണിറ്റുകളുടെ പ്രവർത്തനം വിശദമാക്കാമോ; യൂണിറ്റുകളുടെ പ്രവർത്തനം മൂലം എന്തെല്ലാം പ്രയോജനങ്ങളാണ് മത്സ്യമേഖലയ്ക്ക് ഉണ്ടാകുന്നതെന്ന് വിശദമാക്കാമോ?
3054.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ആൻസലൻ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളി വനിതകളെ സ്വകാര്യ ധനമിടപാടുകാരുടേയും കൊളളപ്പലിശക്കാരുടേയും ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
അതിൽ ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ (എന്‍.ബി.സി.എഫ്.ഡി.സി./എന്‍.എം.ഡി.എഫ്.സി.) സഹായത്തോടുകൂടിയുളള പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യം നേരിട്ട് മത്സ്യഫെഡ് സംഭരിക്കുന്നത് വഴി മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനുളള സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കാമോ?
3055.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ വിശദാംശവും നിര്‍വ്വഹണ പുരോഗതിയും വ്യക്തമാക്കുമോ;
( ബി )
കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നിര്‍വ്വഹിക്കുന്ന വീയപുരം ജി.ജി.എച്ച്.എസ്.എസ്, കാര്‍ത്തികപ്പള്ളി ജി.യു.പി.എസ്. എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് നിര്‍ണ്ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കാമോ?
3056.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് മുഖേന ഭവന നിർമ്മാണത്തിനായി 2011 മുതൽ 2016 വരെയുള്ള ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുകയും നിര്‍മ്മിച്ചു നൽകിയ വീടുകൾ എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
ലൈഫ് പദ്ധതിയിൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നൽകിയെന്നും ഈ ഇനത്തിൽ ഓരോ വർഷവും എത്ര തുക ചെലവായിയെന്നും വ്യക്തമാക്കുമോ;
( സി )
ഫിഷറീസ് വകുപ്പ് മുഖേനയുള്ള ഭവന നിർമ്മാണ പദ്ധതി നിർത്തലാക്കിയതിനു ശേഷം ലൈഫ് മിഷനിലേക്ക് വകുപ്പ് തുക കൈമാറുന്നുണ്ടോ; ഉണ്ടെങ്കിൽ ഓരോ സാമ്പത്തിക വർഷവും എത്ര തുക കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3057.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രോളിംഗ് നിരോധന കാലയളവുകളിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിനായി സർക്കാർ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുകയും എത്ര തുക ഏതൊക്കെ ഇനത്തില്‍ ചെലവഴിച്ചുവെന്നും എത്രപേർക്ക് എത്ര ദിവസത്തെ ഉപജീവനം നൽകുവാൻ സാധിച്ചുവെന്നും വർഷം തിരിച്ചു വ്യക്തമാക്കാമോ?
3058.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങള്‍ ജോലി സംബന്ധമായി വാഹന അപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്ന സമയത്ത് പ്രസ്തുത അംഗത്തിന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായിരുന്നു എന്ന കാരണത്താല്‍ ആനുകൂല്യം നിഷേധിക്കുന്നത് ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കുടുംബങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3059.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അപകടത്തിൽപ്പെട്ട് തകരുന്ന മത്സ്യബന്ധന യാനങ്ങൾ പുനർനിർമ്മിക്കുന്നതിന് സർക്കാർ വായ്പ അനുവദിക്കാറുണ്ടോ; ഉണ്ടെങ്കിൽ എന്തൊക്കെ മാനദണ്ഡപ്രകാരമാണ് വായ്പ അനുവദിക്കുന്നത് എന്ന് വ്യക്തമാക്കുമോ; ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ എത്രപേർക്ക് ഇത്തരത്തിലുള്ള സഹായം അനുവദിച്ചിട്ടുണ്ടെന്ന വിശദാംശം ലഭ്യമാക്കാമോ?
3060.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി ഭവനങ്ങളുടെ പുനരുദ്ധാരണത്തിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വര്‍ഷവും അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രപേർക്ക് സഹായം നൽകിയെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ?
3061.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീര സദസ്സ് പദ്ധതിയുടെ നേട്ടങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; ഇതിൽ എത്രയെണ്ണം തീർപ്പാക്കിയിട്ടുണ്ട്; ബാക്കിയുള്ള അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തി വരുംവർഷങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് സഹായകമായ ഇത്തരം സദസ്സുകൾ സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
3062.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ ഏതൊക്കെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനാണ് ഇതുവരെ ഫണ്ട് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടപ്പള്ളി ഹാര്‍ബര്‍ വികസനത്തിന് രൂപം നല്‍കിയിട്ടുണ്ടോ; എന്തൊക്കെ വികസന പദ്ധതികളാണ് ഇതില്‍ വിഭാവനം ചെയ്തിട്ടുള്ളത് എന്നറിയിക്കാമോ; എത്ര രൂപയുടെ ഡി.പി.ആര്‍. ആണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്; പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പദ്ധതിയുടെ നാളിതുവരെയുള്ള പുരോഗതി വ്യക്തമാക്കാമോ?
3063.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മുനിസിപ്പാലിറ്റിയിലെ കോടിമതയില്‍ മത്സ്യസംഭരണ വിതരണ കേന്ദ്രം (ബേസ് സ്റ്റേഷൻ) തുടങ്ങുന്നതിന് മത്സ്യബന്ധന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് എന്തെങ്കിലും പ്രവർത്തനം നടത്തിയിട്ടുണ്ടോയെന്നും എങ്കിൽ എത്ര രൂപ ചെലവഴിച്ചുവെന്നും ഏത് സ്ഥാപനത്തിനാണ് പ്രവൃത്തി നൽകിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മുനിസിപ്പാലിറ്റിയിൽ ബേസ് സ്റ്റേഷന് വേണ്ടി സ്ഥലം അനുവദിക്കുന്നതിന് മത്സ്യഫെഡ് കോട്ടയം മുനിസിപ്പാലിറ്റിക്ക് കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ബേസ് സ്റ്റേഷന് മത്സ്യഫെഡിന്റെ ഫണ്ട് ഉപയോഗിച്ച് പ്രാരംഭ പ്രവർത്തനം നടത്തിയ കോട്ടയം മുനിസിപ്പാലിറ്റിയുടെ സ്ഥലം മത്സ്യഫെഡിന് കൈമാറ്റം ചെയ്ത് കിട്ടിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ബേസ് സ്റ്റേഷൻ സംബന്ധിച്ച് ഉദ്യോഗസ്ഥർ എന്തെങ്കിലും റിപ്പോർട്ട് നൽകിയിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ട് ലഭ്യമാക്കാമോ;
( ഇ )
മത്സ്യഫെഡിലെ ഏത് ഉദ്യോഗസ്ഥന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ബേസ് സ്റ്റേഷന്റെ പ്രവൃത്തിക്ക് തുക ചെലവഴിച്ചിട്ടുള്ളത്; ശിപാർശയുടെ പകർപ്പ് ലഭ്യമാക്കാമോ?
3064.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും സാമ്പത്തിക, സാമൂഹ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഏതൊക്കെ പദ്ധതികളിലൂടെയാണ് ധനസഹായം നൽകി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
കടൽ രക്ഷാ പ്രവർത്തനങ്ങൾ സുഗമവും കാര്യക്ഷമവുമാക്കുന്നതിനും കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള യാനങ്ങളുടെ വിവരങ്ങൾ അറിയുന്നതിനും വകുപ്പ് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
3065.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് സ്പെഷ്യൽ കോംപണന്റ് പ്ലാൻ (എസ്.സി.പി.), ട്രൈബൽ സബ് പ്ലാൻ (ടി.എസ്.പി.) എന്നിവയുടെ മാതൃകയിൽ പ്രത്യേക പ്ലാൻ നിലവിലുണ്ടോ;
( ബി )
ഇല്ലെങ്കിൽ മത്സ്യത്തൊഴിലാളികൾക്കായി പ്രസ്തുത മാതൃകയിൽ പ്രത്യേക പ്ലാൻ രൂപീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3066.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ആദിവാസി ഊരുകളില്‍ ഫിഷറീസ് വകുപ്പ് മുഖേന ഏതെങ്കിലും മാതൃകാ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ പേരും വിശദാംശങ്ങളും ചെലവഴിക്കുന്ന തുകയും നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മത്സ്യഭവന് കീഴില്‍ മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി കോളനിയില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് ഫിഷറീസ് വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണ് നല്‍കിയതെന്ന് അറിയിക്കാമോ; മത്സ്യം വളര്‍ത്തല്‍ പദ്ധതി പട്ടികവര്‍ഗ്ഗ വകുപ്പുമായി സംയോജിച്ചാണോ ചെയ്യുന്നതെന്നും ഫണ്ട് നല്‍കുന്നതിന്റെ വകുപ്പുകളുടെ അനുപാതം എത്രയാണെന്നും അറിയിക്കാമോ;
( സി )
ജില്ലയിലെ ഉള്‍വനങ്ങളിലെ ആദിവാസി ഊരുകളോടനുബന്ധിച്ചുളള പുഴകളിലും ജലാശയങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
3067.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്;
( ബി )
പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിന് ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്നറിയിക്കാമോ;
( സി )
ഈ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വച്ച് നല്‍കുന്നതില്‍ എത്രമാത്രം പുരോഗതി കെെവരിച്ചിട്ടുണ്ട്;
( ഡി )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; പദ്ധതി നടപ്പാക്കുന്നതിനുളള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുളളത്;
( ഇ )
പദ്ധതി നടത്തിപ്പിനായി എന്തെല്ലാം തയ്യാറെടുപ്പുകള്‍ ഭരണതലത്തില്‍ നടത്തിയിട്ടുണ്ട് എന്ന്‌ വിശദമാക്കാമോ?
3068.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാനത്തിന്റെ തീരമേഖലയില്‍ എത്ര മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെട്ടതെന്ന് വിശദമാക്കാമോ;
( ബി )
ഇക്കാലയളവിൽ മുതലപ്പൊഴിയില്‍ മത്സ്യബന്ധന അപകടങ്ങളില്‍പ്പെട്ടു എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് കണക്കു ലഭ്യമാക്കാമോ;
( സി )
മുതലപ്പൊഴിയിലെ മത്സ്യബന്ധന അപകടങ്ങളെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
മത്സ്യബന്ധന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കാമോ?
3069.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൽസ്യബന്ധന/വിതരണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേമനിധിയിൽ മത്സ്യത്തൊഴിലാളി/അനുബന്ധ ​തൊഴിലാളികൾ അംഗങ്ങളാകണ​മെങ്കിൽ ആരുടെ സർട്ടിഫിക്കറ്റാണാവശ്യമുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ക്ഷേമനിധി ബോർഡിൽ അംഗമാകാൻ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ അധിവസിക്കുന്ന തൊഴിലാളികൾക്ക് സാധിക്കുമോയെന്നറിയിക്കാമോ;ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഡി )
മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറിമാർക്ക് സാക്ഷ്യപത്രം നൽകാൻ അനുമതി നൽകാത്തതാണ് കാരണമെങ്കിൽ ഇത് പരിഹരിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളി /അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുളളത്; ക്ഷേമനിധി ബോർഡിൽ അംഗമായ എല്ലാ തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
തൊഴിൽ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന നടപ്പിലാക്കുന്ന തണൽ പദ്ധതി എപ്പോഴാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ; ഇതുവരെ എന്തെല്ലാം ആനുകൂല്യങ്ങൾ ഏതെല്ലാം മേഖലയിലെ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടെന്നും ഇപ്പോൾ ഈ പദ്ധതി നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ?
3070.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫിഷറീസ് വകുപ്പ് പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പൂഞ്ഞാർ മണ്ഡലത്തിലെ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3071.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യബന്ധന മത്സ്യസംസ്കരണ മേഖലകളിൽ സാധ്യമായ എല്ലാ സ്രോതസ്സുകളും പ്രയോജനപ്പെടുത്തി തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പുതിയ പദ്ധതികൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
മത്സ്യത്തെ ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ ആരോഗ്യപരമായ ചുറ്റുപാടുകളിൽ സംസ്കരിച്ച് വിപണനം നടത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( സി )
മത്സ്യസംസ്കരണ മേഖലയിൽ പ്രത്യേകിച്ച് പീലിംഗ് ഷെഡുകളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ തൊഴിൽ സാഹചര്യം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത മേഖലയിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഒരു നൂതന വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
3072.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യബന്ധനം നടത്താൻ ഏതുതരത്തിലുള്ള യാനങ്ങൾക്കാണ് അനുമതി നൽകിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
അനുമതിയില്ലാത്ത യാനങ്ങൾ ട്രോളിംഗ് നിരോധനം ലംഘിച്ചുകൊണ്ട് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ അപ്രകാരം മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( ഡി )
മത്സ്യബന്ധന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ അവർക്കായി എന്തെങ്കിലും സമാശ്വാസ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3073.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും എന്തെല്ലാം സഹായ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കി മത്സ്യത്തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിന് നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികള്‍ എന്തെല്ലാം; വിശദീകരിക്കുമോ?
3074.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പൊന്നാനി ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയില്‍ വിഭാവനം ചെയ്തിട്ടുള്ള വെല്‍നെസ് സെന്ററിനായി കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3075.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യത്തിന്റെ പ്രധാന സ്രോതസ്സായ പുഴകളിലേയും കായലുകളിലേയും ആവാസ വ്യവസ്ഥയിലുണ്ടായിട്ടുള്ള തകര്‍ച്ച പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഉള്‍നാടന്‍ മത്സ്യകൃഷി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മത്സ്യ രോഗങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള ജലജീവി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
3076.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യതൊഴിലാളി സമൂഹത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യതൊഴിലാളികളുടെ വായ്പകൾക്ക് മോറട്ടോറിയം അനുവദിക്കാൻ സർക്കാർ ഇടപെടൽ നടത്തുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( സി )
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യതൊഴിലാളി സ്ത്രീകൾക്ക് സ്വയം തൊഴിലിനായി പ്രത്യേക സഹായം ലഭ്യമാക്കുമോ?
3077.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് വഴി ഭരണാനുമതി നൽകിയ പദ്ധതികൾ ഏതെല്ലാമാണെന്നും നിലവിൽ അവയുടെ പ്രവർത്തന പുരോഗതിയും വിശദീകരിക്കാമോ?
3078.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാതീരം പദ്ധതിയിലൂടെ കടലോര മേഖലയില്‍ നിന്ന് എത്ര പേരെ ഡോക്ടറാക്കാൻ കഴിഞ്ഞുവെന്നും ആയതിന് ചെലവായ തുകയെത്രയാണെന്നും അറിയിക്കാമോ?
3079.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുളളത്;
( ബി )
ട്രോളിംഗ് കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം വർദ്ധിപ്പിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
3080.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമ്മാണത്തിനായി വകുപ്പ് മുഖേന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമ്മാണത്തിനായി വകുപ്പ് നടത്തി വന്നിരുന്ന പദ്ധതിയെ ലൈഫ് ഭവന പദ്ധതിയിൽ ലയിപ്പിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ ഇതു കാരണം മത്സ്യത്തൊഴിലാളികൾക്ക് മുൻകാലങ്ങളിൽ നൽകികൊണ്ടിരുന്നയത്രയും വീടുകൾ പോലും നൽകാൻ സാധിക്കുന്നില്ല എന്ന അക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; എങ്കിൽ അതു പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
3081.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന യാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
അപകടങ്ങൾ മൂലം തകരുന്ന യാനങ്ങൾ നന്നാക്കുന്നതിന് സഹായം ലഭ്യമാക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
മണ്ണെണ്ണയിൽ ഓടുന്ന യാനങ്ങൾക്ക് പകരം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യാനങ്ങൾ നൽകാൻ തയ്യാറാകുമോ; വിശദമാക്കുമോ?
3082.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ ഫിഷ് ലാന്റിംഗ് സെന്ററിനായുള്ള ഒന്നാഘട്ട സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കി സ്ഥലം ഏറ്റെടുത്ത് ഒന്നാഘട്ട വികസനം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫിഷ് ലാന്റിംഗ് സെന്ററിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3083.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കെ.എസ്.പുരം ഫിഷറീസ് ഓഫീസിന്റെ പ്രവർത്തന പരിധി വിശദമാക്കാമോ;
( ബി )
എല്ലാ പ്രവൃത്തി ദിവസങ്ങളിലും തുറന്ന് പ്രവർത്തിച്ചിരുന്ന കെ. എസ് .പൂരം ഫിഷറീസ് ഓഫീസ് നിലവിൽ അത്തരത്തിൽ പ്രവർത്തിക്കാത്തതിനുള്ള കാരണം അറിയിക്കുമോ;
( സി )
പ്രസ്തുത ഓഫീസ് എല്ലാ പ്രവൃത്തി ദിവസവും പ്രവർത്തിക്കാത്തത് കാരണം കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്ന തൊഴിലാളികൾ സേവനം കിട്ടാതെ തിരികെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഓഫീസ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവർത്തിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
3084.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എം.എഫ്. ആര്‍. ആക്ട് പ്രകാരം സംസ്ഥാന, ജില്ല, ഗ്രാമ തലങ്ങളില്‍ ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ നൽകാമോ;
( സി )
കൗണ്‍സില്‍ തീരദേശ മേഖലയ്ക്ക് എന്തെല്ലാം ഗുണങ്ങളാണ് ഉണ്ടാക്കുകയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3085.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന നടപടികൾ വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ലോൺ അനുവദിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കായി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങൾ ആരംഭിക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കുമോ; വ്യക്തമാക്കുമോ?
3086.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫയര്‍ സെന്റര്‍ ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്റെ അപേക്ഷ ഫിഷറീസ് വകുപ്പിന് ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ സെന്റര്‍ ആരംഭിക്കുന്നതിന് എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3087.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന തീരദേശ സംരക്ഷണത്തിനായി ആവിഷ്കരിച്ച ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ടോ; പദ്ധതി ഫലം കണ്ടുവോ; വിശദമാക്കാമോ;
( ബി )
പരീക്ഷണം വിജയകരമാണെങ്കിൽ സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ; എങ്കിൽ അതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3088.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുവാന്‍ ഒരു സമിതിയെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3089.
ശ്രീ വി ജോയി
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനും ഊന്നല്‍ നല്‍കി നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
3090.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിലെ പരവൂർ ചില്ലക്കൽ ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണത്തിനായുള്ള സി.ആർ.ഇസെഡ്‌. അനുമതി ലഭിച്ചിട്ടുണ്ടോ; പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുമോ; എങ്കിൽ കാരണങ്ങൾ വ്യക്തമാക്കാമോ?
3091.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ആനങ്ങാടി ഫിഷ്‌ ലാന്റിംഗ് സെന്ററിനോട്‌ ചേര്‍ന്ന് ഒരു മിനിഹാര്‍ബര്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കടലുണ്ടി, ആനങ്ങാടി പ്രദേശങ്ങളിലെ രണ്ടായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇരുന്നൂറോളം വരുന്ന ബോട്ടുകള്‍ക്കും ഉപകാരപ്രദമാകും വിധത്തില്‍ മിനിഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3092.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതി പ്രകാരം ആലപ്പുഴ മണ്ഡലത്തില്‍ 2020 മുതല്‍ നാളിതുവരെ ഭരണാനുമതി ലഭിച്ച റോഡുകളും അവയുടെ നിലവിലെ സ്ഥിതിയും ഭരണാനുമതി ലഭിക്കാനുള്ള റോഡുകളുടെയും വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഏതൊക്കെ റോഡുകളാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി വകുപ്പിന്റെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ?
3093.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ മത്സ്യഫെഡ് ഏതൊക്കെ മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്; അവ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആപ്ലിക്കേഷനുകൾ തയ്യാറാക്കിയത് വകുപ്പിലെ ജീവനക്കാരാണോ കമ്പനികൾ ആണോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ആപ്ലിക്കേഷനുകൾ തയ്യാറാക്കുവാനായി എത്ര രൂപ മത്സ്യഫെഡിന് ചെലവായി; ആയത് സംബന്ധിച്ച കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
നിലവിൽ എത്ര ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുണ്ട്; പ്രവർത്തനരഹിതമായ ആപ്ലിക്കേഷനുകൾ എത്രയെണ്ണം; അവ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
3094.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ മത്സ്യബന്ധന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
മത്സ്യഫെഡ് വഴി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
3095.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെള്ളയില്‍ മത്സ്യഭവന്‍ സ്ഥാപിക്കുന്നതിനു പദ്ധതിയുണ്ടോ;
( ബി )
ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
( സി )
പദ്ധതി നടത്തിപ്പിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത് എന്നറിയിക്കാമോ;
( ഡി )
പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3096.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കീരമ്പാറ പഞ്ചായത്തിലെ കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ-ഹാച്ചറിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഹാച്ചറി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3097.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യകര്‍ഷകര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സേവനങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സേവനം ലഭ്യമാക്കിയിട്ടുള്ള മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ?
3098.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍ട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഫിഷറീസ് ഇന്‍ സെലക്ടട് റിസര്‍വോയേഴ്സ് ഓഫ് കേരള പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഡാമില്‍ നടപ്പിലാക്കി വരുന്ന മത്സ്യകൃഷിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എത്ര പേര്‍ക്ക് വരുമാനമാർഗമാകും എന്നാണ് കണക്കാക്കുന്നത്; വിശദമാക്കാമോ?
3099.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യലഭ്യത അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്ന ഉദ്ദേശ്യത്തോടെ എന്തെങ്കിലും പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
3100.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കരീപ്പുഴ ഫിഷ് മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
3101.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ നഗരസഭയിലെ വലിയകുളം മത്സ്യ മാര്‍ക്കറ്റ്, പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂര്‍ മത്സ്യ മാര്‍ക്കറ്റ് എന്നിവയുടെ നിര്‍മ്മാണത്തിന് പണം അനുവദിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളത്; ഓരോയിടത്തും എന്തൊക്കെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പുന്നപ്ര ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ നിലവിലെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പ്രവര്‍ത്തന സജ്ജമാക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
3102.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപയോഗത്തിനാവശ്യമായ മത്സ്യം തദ്ദേശീയമായി ലഭിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിൽ പങ്കാളികളാക്കാനുളള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( സി )
മത്സ്യബന്ധനവും മത്സ്യത്തിന്റെ സംസ്കരണവും വിപണനവും ഉൾപ്പെടെ ആദായകരമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3103.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ അടുത്തകാലത്തായി തുടർച്ചയായുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കില്‍ ഇത്തരം സന്ദർഭങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുകയോ മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
എങ്കില്‍ ഇപ്രകാരം നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
3104.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ബോട്ടപകടങ്ങളില്‍ പെട്ട് മരണമടഞ്ഞാല്‍ എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത് ;വ്യക്തമാക്കാമോ;
( ബി )
കപ്പൽച്ചാൽ ലംഘിച്ച് വന്ന കപ്പലിടിച്ച് പൊന്നാനിയില്‍ മരണമടഞ്ഞ രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;വ്യക്തമാക്കാമോ;
( സി )
നിയമവിരുദ്ധമായി കപ്പൽച്ചാൽ ലംഘിച്ചതിനാൽ കപ്പല്‍ കമ്പനിക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന വിവരം ലഭ്യമാക്കാമോ?
3105.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പടുത്തിയ കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി പാലക്കോട് അഴിമുഖത്തെ പുലിമുട്ട് നിർമ്മാണത്തിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
3106.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ ശ്രീനാരായണഗുരു നവോത്ഥാന സാംസ്കാരിക സമുച്ചയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനുമായി കാര്യനിര്‍വ്വഹണ സമിതി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
സാംസ്കാരിക സമുച്ചയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമാകുന്ന ഘട്ടത്തില്‍ ടി സ്ഥാപനത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് സഹായകരമായി ഭരണ നിര്‍വ്വഹണ സംവിധാനം രൂപപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
3107.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളില്‍ സാംസ്കാരിക അവബോധം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സാംസ്കാരികകാര്യ വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക വിനിമയ പരിപാടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
3108.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംഗീത നാടക അക്കാദമി വഴി കലാകാരന്മാർക്ക് നൽകിവന്നിരുന്ന ഏതൊക്കെ അവാർഡുകൾ ആണ് മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ നിർത്തലാക്കിയിട്ടുള്ളതെന്ന വിശദാംശം നൽകുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ അവാർഡുകളും നിർത്തലാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
കലാകാരന്മാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് നിർത്തലാക്കിയിട്ടുണ്ടോ വിശദാംശം നൽകുമോ ;
( ഡി )
പാവപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുന്നതിനുള്ള നാമമാത്രമായ സഹായങ്ങൾ നിർത്തലാക്കിയ മേല്പറഞ്ഞ നടപടികൾ പിൻവലിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം നൽകുമോ ?
3109.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തുവാൻ   ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3110.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിൽ സ്ഥാപിക്കുന്ന പൂവച്ചൽ ഖാദർ സ്മാരക പാർക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
സാങ്കേതികാനുമതി ലഭിച്ച പ്രസ്തുത പ്രവൃത്തിയുടെ തുടർ നടപടികൾ ത്വരിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3111.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള പൂരക്കളി അക്കാദമിക്ക് ഏതെങ്കിലും വിഭാഗത്തില്‍പ്പെടുത്തി പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2024-2025 സാമ്പത്തിക വര്‍ഷം കേരള പൂരക്കളി അക്കാദമിക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
3112.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഉപ കേന്ദ്രത്തില്‍ നാട്ടരങ്ങ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3113.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസ‍‍ർഗോഡ് ജില്ലയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന എത്ര സാംസ്കാരിക സ്ഥാപനങ്ങളുണ്ട്; അറിയിക്കാമോ;
( ബി )
തുളു അക്കാദമി, ഗോവിന്ദപൈ സ്മാരകം, യക്ഷഗാന അക്കാദമി എന്നീ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ നൽകിയ സാമ്പത്തിക സഹായം എത്രയാണെന്ന് അറിയിക്കാമോ;
( സി )
ഇവയുടെ ഭാവി പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമോ; വ്യക്തമാക്കാമോ?
3114.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സാംസ്ക്കാരിക രംഗത്ത് നടപ്പാക്കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളിലെ സംസ്ഥാന വിഹിതം എത്രയാണ്; വ്യക്തമാക്കാമോ?
3115.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നഡ മഹാകവി കയ്യാർ കിഞ്ഞണ്ണറൈയ്ക്കു സ്മാരകമായി കാസർഗോഡ് കന്നഡ അക്കാദമി സ്ഥാപിക്കുന്നതിന് ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ ഏത് വർഷം എത്ര രൂപയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനു വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കിയോ എന്നും ഏതെല്ലാം കാര്യങ്ങളാണ് എസ്റ്റിമേറ്റിൽ ഉൾ​ക്കൊളളിച്ചിട്ടുളളതെന്നും അല്ലെങ്കിൽ ഉൾക്കൊളളിക്കാൻ ഉദ്ദേശിക്കുന്നതെന്നതെന്നും വിശദമാക്കാമോ;
( സി )
ഇക്കാര്യത്തിൽ ഇതുവരെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ വിശദാംശം നൽകാമോ; ഇല്ലെങ്കിൽ പ്രവർത്തനത്തിനു എപ്പോൾ തുടക്കം കുറിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
ജില്ലയിൽ ഈ പ്രവൃത്തിയുടെ നിർവഹണ ഉദ്യോഗസ്ഥൻ ആരാണെന്ന് വ്യക്തമാക്കാമോ?
3116.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ സാംസ്കാരികകാര്യ വകുപ്പ് മുഖേന ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ സംഘടനകള്‍ക്കാണ് സാംസ്കാരികകാര്യ വകുപ്പില്‍ നിന്നും ഗ്രാന്റ് ഇനത്തില്‍ ധനസഹായം നല്‍കിയിട്ടുളളതെന്ന് തുകയടക്കമുളള വിശദവിവരം ലഭ്യമാക്കാമോ?
3117.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിനു വന്ന ചെലവുകളുടെ വിശദാംശങ്ങള്‍ ഇനം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
കേരളീയത്തില്‍ നടത്തിയ കലാപരിപാടികള്‍ക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ചു നല്‍കാമോ;
( സി )
കേരളീയത്തില്‍ പരിപാടി നടത്തിയ കാലാകാരന്മാര്‍ക്ക് പ്രതിഫലം ലഭിക്കാത്തതിനാല്‍ ലോക കേരള സഭയോട് അവര്‍ സഹകരിക്കില്ല എന്ന തീരുമാനം അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3118.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാഡമിക്ക് 2023-24 സാമ്പത്തിക വർഷത്തിൽ നോൺ പ്ലാൻ ഗ്രാന്റ് ഇനത്തിൽ എത്ര തുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാമ്പത്തിക വർഷത്തിൽ നോൺ പ്ലാൻ ഗ്രാന്റില്‍ നിന്നും എത്ര തുക എത്ര തവണകളായി നൽകിയെന്ന് വ്യക്തമാക്കാമോ;
( സി )
അക്കാഡമിക്ക് 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാംസ്കാരിക കാര്യ (എ) വകുപ്പിൽ നിന്നും തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത തുക ഇതുവരെ അക്കാഡമിക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഇ )
മാപ്പിള കലാ അക്കാഡമിക്ക് മുമ്പ് ലഭിച്ചതിൽ നിന്ന് ബജറ്റ് വീതം കുറയുകയും അനുവദിച്ച വിഹിതം തന്നെ മുഴുവൻ നൽകാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് അക്കാഡമിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വാർത്ത സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( എഫ് )
എങ്കിൽ 2023-24 വർഷത്തെ ബാക്കി തുക കൂടി അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
3119.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കടയില്‍ ലെനിന്‍ രാജേന്ദ്രന്‍ സ്മാരക തിയേറ്റര്‍ കോംപ്ലക്സും, സാംസ്കാരിക കേന്ദ്രവും നിര്‍മ്മിക്കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; അതിന്റെ വിശദാംശം ലഭ്യമാക്കാമോ?
3120.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാട്യം ഗ്രാമ പഞ്ചായത്തില്‍ വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് സാംസ്ക്കാരിക വകുപ്പ് മുഖേന സ്വീകരിച്ച നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത സാംസ്കാരിക കേന്ദ്രത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ;
( സി )
പ്രസ്തുത സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണം അനന്തമായി നീണ്ടുപോകുന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ; എങ്കില്‍ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
3121.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിനിമ സെസ് ഏർപ്പെടുത്തിയത് എന്ന് മുതലാണെന്നും ഇത് ഏതു നിരക്കില്‍ എപ്രകാരമാണ് ഈടാക്കി വരുന്നതെന്നും അറിയിക്കാമോ;
( ബി )
സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിലേക്ക് കൈമാറുന്നതിന് വേണ്ടിയാണോ ഈ തുക ഈടാക്കുന്നതെന്നും എങ്കിൽ ഇത് കൈമാറുന്നത് എപ്രകാരമാണെന്നും വ്യക്തമാക്കുമോ;
( സി )
സിനിമ സെസ് ഈടാക്കി തുടങ്ങിയത് മുതൽ നാളിതുവരെ ആകെ എത്ര തുകയാണ് പിരിച്ചെടുത്തിട്ടുള്ളതെന്നും ഇതിൽ എത്ര രൂപയാണ് ക്ഷേമ നിധിയിലേക്ക് കൈമാറിയതെന്നും വ്യക്തമാക്കാമോ;
( ഡി )
സിനിമ സെസ് പിരിച്ചെടുത്ത ശേഷം ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നതിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് കുടിശ്ശിക വരുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഇ )
സെസ് തുക അടക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നതിന് തീരുമാനം എടുക്കുകയുണ്ടായോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3122.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ, അളഗപ്പനഗര്‍ പഞ്ചായത്തിലെ ആമ്പല്ലൂരില്‍ കിഫ്ബി ധനസഹായത്തോടുകൂടി കെ.എസ്.എഫ്.ഡി.സി നിര്‍മ്മിക്കുന്ന തീയറ്റര്‍ പ്രോജക്ടിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രസ്തുത തീയറ്റര്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ഡി )
പ്രസ്തുത തടസ്സങ്ങള്‍ നീക്കുന്നതിനും നിര്‍മ്മാണത്തിനുണ്ടായിട്ടുള്ള കാലതാമസം അവസാനിപ്പിച്ച് ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3123.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിൽ കൊടുങ്ങല്ലൂരിന്റെ അനശ്വര കലാകാരൻ ബഹുദൂറിന്റെ പേരിൽ സിനിമ തിയേറ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ഗവണ്മെ‍ന്റിന്റെ കാലത്തും ഇപ്രാവശ്യവും കത്തുകൾ നൽകിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പ്രദേശത്തിന്റെ പ്രാധാന്യവും സാംസ്കാരിക തനിമയും കണക്കിലെടുത്ത് ബഹദൂറിന്റെ പേരിൽ സിനിമാ തിയേറ്റർ സ്ഥാപിക്കാനുള്ള നടപടിയെടുക്കുമോയെന്ന് വ്യക്തമാക്കുമോ?
3124.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിച്ചിട്ടുള്ള സൗണ്ട് മിക്സിംഗ് ലാബ് നിലവില്‍ പ്രവര്‍ത്തനക്ഷമമാണോ; അല്ലെങ്കില്‍ എത്രകാലമായി ഈ ലാബ് തകരാറിലാണെന്ന് അറിയിക്കാമോ;
( ബി )
എത്ര തുക മുടക്കിയാണ് പ്രസ്തുത ലാബ് സ്ഥാപിച്ചിട്ടുള്ളത്;
( സി )
തകരാറ് പരിഹരിച്ച് ലാബ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
3125.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 സർക്കാരിന്റെ കാലത്ത് ആരംഭിച്ചതും കേരള സംഗീത നാടക അക്കാദമി വഴി കലാകാരന്മാർക്ക് നൽകിയിരുന്നതുമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഈ സർക്കാർ വെട്ടി കുറച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ; ഇൻഷുറൻസ് പരിരക്ഷയിൽ എത്ര രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളതെന്ന വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളായ കലാകാരന്മാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ടോ; 2011-16 സർക്കാറിന്റെ കാലത്ത് എത്ര പേർക്കാണ് നൽകിയിരുന്നതെന്നും നിലവിൽ എത്രപേർക്കാണ് നൽകുന്നതെന്നും വിശദമാക്കാമോ; ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
കലാകാരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വെട്ടിക്കുറച്ച നടപടി പിൻവലിക്കുന്നതിനും അർഹതപ്പെട്ട മുഴുവൻ കലാകാരന്മാർക്കും ആനുകൂല്യം നൽകുന്നതിനും നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
3126.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പളളിച്ചല്‍ പഞ്ചായത്തിലെ മുളയ്ക്കലിൽ ചട്ടമ്പിസ്വാമികളുടെ സ്മാരകം നിര്‍മ്മിക്കുന്നതിനുളള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; അതിനുള്ള അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3127.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാര പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദ് കുട്ടി.പി (മാവണ്ടിയൂര്‍ മൗലവി), പുതുക്കുടി വീട്, അധികാരപ്പടി, എടയൂര്‍ നോര്‍ത്ത്, മലപ്പുറം എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയുടെ (എ4/1887/23/സാം.വ) നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
അപേക്ഷയിന്‍മേല്‍ സാംസ്കാരിക വകുപ്പ് ഡയറക്ട്രേറ്റ് സ്വീകരിച്ച നടപടി വിശദമാക്കുമോ; പ്രസ്തുത അപേക്ഷ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ;
( സി )
അപേക്ഷകന് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3128.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വഴി നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണ്; വിശദീകരിക്കാമോ;
( ബി )
നിലവില്‍ നടപ്പാക്കിവരുന്ന ഓരോ പദ്ധതിയുടെയും പുരോഗതി വിശദമാക്കാമോ;
( സി )
കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം പ്രസ്തുത മണ്ഡലത്തില്‍ യുവജനകാര്യ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികളും പ്രോഗ്രാമുകളും ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ വന്‍തോതിലുളള ഉപയോഗവും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായും യുവജനങ്ങളെ ബോധവത്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
3129.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ യുവജനങ്ങളുടെ എണ്ണം ഏകദേശം എത്രയാണെന്ന കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് തൊഴില്‍ രഹിതരായ എത്ര യുവജനങ്ങളുണ്ടായിരുന്നു; ഇവരില്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ തേടി അന്യസംസ്ഥാനങ്ങളിലേയ്ക്കോ വിദേശത്തേയ്ക്കോ പോയ യുവജനങ്ങളുടെ കണക്കുകള്‍ സൂക്ഷിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.