UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2520.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നോട്ടറി പദവി ലഭിക്കുന്നതിനായി ഒഴിവുകള്‍ നിലവില്‍ ഉണ്ടോ;
( ബി )
നിലവില്‍ പ്രസ്തുത ജില്ലയില്‍ സര്‍ക്കാര്‍ അംഗീകരിച്ച എത്ര നോട്ടറി അഭിഭാഷകര്‍ ഉണ്ട്;
( സി )
2016-ന് ശേഷം എത്ര അഭിഭാഷകര്‍ക്ക് നോട്ടറി അംഗീകാരം വയനാട് ജില്ലയില്‍ നല്‍കിയിട്ടുണ്ട്?
കാസര്‍കോട് ജില്ലയിലെ കോടതികള്‍
2521.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് ജില്ലയില്‍ നിലവില്‍ ഏതൊക്കെ താലൂക്കുകളിലാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ജില്ലയില്‍ 2011 നു ശേഷം നിലവില്‍ വന്ന വെളളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളില്‍ കോടതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
കോടതി ഫീസുകളിൽ വർദ്ധനവ്
2522.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഏതെല്ലാം ഫീസുകളാണ് വർദ്ധിപ്പിച്ചത്;
( ബി )
ഓരോ ഇനത്തിലും വന്നിട്ടുള്ള വർദ്ധനവുകളും വർദ്ധനവിന് മുൻപ് ഉണ്ടായിരുന്ന നിരക്കുകളും എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
ബഡ്ജറ്റ് മുഖേന അല്ലാതെ ഈ വർഷം ഏതെങ്കിലും ഫീസുകളിലോ സ്റ്റാമ്പ് ഡ്യൂട്ടികളിലോ മറ്റിനങ്ങളിലോ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ;
( ഡി )
എങ്കിൽ വർദ്ധന ഉണ്ടായ ഇനങ്ങളുടെയും വർദ്ധനവിന്റെയും വർദ്ധനവിനു മുൻപ് ഉണ്ടായിരുന്ന നിരക്കുകളുടെയും വിശദാംശങ്ങൾ ലഭ്യമാകുമോ;
( ഇ )
നീതി ന്യായ വ്യവസ്ഥയെ കൂടുതൽ ഭയപ്പാടോടെ സമീപിക്കേണ്ട അവസ്ഥയിലേക്ക് ഈ ഫീസ് വർദ്ധനവ് എത്തിക്കാൻ ഇടയാക്കും എന്ന അഭിപ്രായ൦ പരിശോധിക്കുകയുണ്ടായോ;
( എഫ് )
ഫീസ് വർദ്ധനകൾ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾ നീതി തേടി മുന്നോട്ടു വരുന്നതിന് തടസ്സമാകുമെന്ന് കരുതുന്നുണ്ടോ;
( ജി )
എങ്കിൽ കോടതി ഫീസുകളിൽ വരുത്തിയിട്ടുള്ള വർദ്ധനവ് പിൻവലിക്കുന്ന കാര്യം പരിഗണിക്കുമോ?
2523.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡ്വക്കേറ്റ് വെല്‍ഫയര്‍ ഫണ്ടിനായി നിലവില്‍ അനുവദിച്ച തുകയായ 10 ലക്ഷം രുപയില്‍ വര്‍ധന വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ വര്‍ധിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ നിലവില്‍ എത്ര രുപ നിക്ഷേപമാണുളളതന്ന് അറിയിക്കാമോ?
2524.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാവൻകൂർ ടെെറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു വർഷങ്ങളിലെ വിശദമായ കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ട്രവൻകൂർ ടെെറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
2525.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ സിമെന്റ്സ് ലിമിറ്റഡിന്റെ നിലവിലെ ഉല്പാദനവും വിപണനവും ഉൽപ്പാദനശേഷിക്ക് ആനുപാതികമായി വർദ്ധിപ്പിച്ച് പ്രവർത്തനം വിപുലപ്പെടുത്താന്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ
2526.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മേയ് മാസം പ്രാബല്യത്തിൽ സംസ്ഥാനത്ത് ഉണ്ടായിരുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം എത്രയായിരുന്നുവെന്ന് പേരുവിവരം സഹിതം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിലവിൽ സംസ്ഥാനത്ത് എത്ര ​പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടെന്ന് ​പേരുവിവരം സഹിതം ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( സി )
2021 മേയ് മാസത്തിനു ശേഷം പുതിയതായി ആരംഭിച്ചതും പൂട്ടിയതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം പേരുവിവരം സഹിതം ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
ഏതെങ്കിലും സ്ഥാപനം പൂട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്താണെന്നും പുതിയതായി ആരംഭിച്ച സ്ഥാപനത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചും സ്ഥാപനം തിരിച്ചും വ്യക്തമാക്കാമോ; ഈ നിയമനം താൽക്കാലികമാണോ സ്ഥിരമാണോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ എത്ര ജീവനക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചു വിട്ടിട്ടുണ്ടെന്ന് സ്ഥാപനവും ജില്ലയും തിരിച്ചു വ്യക്തമാക്കാമോ; പിരിച്ചു വിടാനുളള കാരണം വിശദമാക്കുമോ?
2527.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടരിക്കോട് കെൽ യൂണിറ്റിലെ തൊഴിലാളികളുടെ ലോങ്ങ് ടേം എഗ്രിമെന്റ് പുതുക്കി നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം കെൽ-ലെ മൊത്തത്തിലുള്ള പ്രശ്നമാണോ അതോ എടരിക്കോട് യൂണിറ്റിൽ മാത്രമുള്ള പ്രശ്നമാണോ എന്ന് വിശദമാക്കാമോ;
( സി )
ഈ പ്രശ്നം എന്നത്തേക്ക് പരിഹരിക്കാനാകും എന്ന് വിശദമാക്കാമോ?
പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനം
2528.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ കീഴിലുളള പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തിനും മൂല്യവർദ്ധിത ഉല്പന്ന നിർമ്മിതിക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഇതിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബഡ്ജറ്റിൽ നീക്കിവച്ച തുക എത്രയാണ്; ഇതിൽ ചെലവഴിച്ച തുക എത്രയാണെന്ന് സ്ഥാപനങ്ങൾ തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആവശ്യത്തിലേക്കായി ഓരോ സ്ഥാപനവും സ്വന്തം നിലയിൽ എത്ര തുക ചെലവഴിച്ചുവെന്നും ഓരോ സ്ഥാപനത്തിനും ഇതുമൂലമുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ
2529.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴില്‍ നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നും ഏത് വര്‍ഷം മുതലാണ് ലാഭകരമായതെന്ന് വ്യക്തമാക്കുമോ?
2530.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പുനരുദ്ധാരണത്തിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിൽ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ലാഭകരമായി പ്രവർത്തിക്കുന്ന പിണറായി യൂണിറ്റിലേക്കും തിരുവല്ല യൂണിറ്റിലേക്കും തൊഴിലാളികളെ പുനക്രമീകരണം നടത്തുന്ന കാര്യം പരിഗണിക്കുവാൻ സാധിക്കുമോ;
( ഡി )
മാനേജ്മെന്റ് സ്റ്റാഫിനും തൊഴിലാളികൾക്കും ശമ്പളയിനത്തിൽ എത്ര കുടിശ്ശികയുണ്ടെന്നും പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
2531.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടരിക്കോട് കെൽ യൂണിറ്റിൽ തൊഴിലാളികൾക്ക് പ്രിവിലേജ് ലീവ് അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് സഹിതം വിശദമാക്കാമോ ?
2532.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ നേരിടുന്ന പ്രതിസന്ധി സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന കാര്യത്തിൽ നിലവിൽ പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കിൽ പ്രതിസന്ധി പരിഹരിച്ച് ശമ്പളം എന്നത്തേക്ക് നൽകാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രവർത്തന മൂലധനം ആവശ്യപ്പെട്ട് കമ്പനി സർക്കാരിനെ സമീപിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സ്ഥാപനത്തിന് പ്രവർത്തന മൂലധനം നൽകുന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാമോ?
2533.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് മുഖേന നിയമന നടപടികൾ ആരംഭിച്ചിട്ടുണ്ടോ; നിയമനങ്ങളിൽ പി.എസ്.സി. പിന്തുടരുന്ന നടപടിക്രമങ്ങൾ തന്നെയാണോ ബോർഡ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള കാര്യങ്ങൾ വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
ബോർഡ് നാളിതുവരെ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏതെല്ലാം സ്ഥാപനങ്ങളിലെ ഏതെല്ലാം തസ്തികകളിലാണ് നിയമനം നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
ബോർഡ് ചെയർമാനും അംഗങ്ങൾക്കും അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും ഓരോ മാസവും പ്രസ്തുത ഓരോ ഇനത്തിലും നാളിതുവരെ ചെലവായ തുക എത്രയാണെന്നും വ്യക്തമാക്കുമോ?
2534.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മീറ്റ് ദി ഇന്‍വെസ്റ്റര്‍ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നോ; ജില്ലാടിസ്ഥാനത്തിലാണോ പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരുന്നത് എന്നറിയിക്കാമോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
മീറ്റ് ദ ഇന്‍വെസ്റ്റേഴ്സ് പരിപാടി മുഖേന എത്ര തുകയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്; നിക്ഷേപ വാഗ്ദാനത്തിന്റെ തുടര്‍ നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ; വാഗ്ദാനം ചെയ്തതില്‍ എത്ര തുക ഏതെല്ലാം മേഖലകളില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
( സി )
വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം ഒഴിവാക്കുന്നതിനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ചുകൊണ്ട് പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2535.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഐ.ഡി.സി. മുഖേന നടത്തുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ എത്ര വ്യവസായ സംരംഭങ്ങളാണ് നിലവില്‍ വന്നിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
എത്ര പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2536.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിഷന്‍ 1000 പദ്ധതിയില്‍ എത്ര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
2537.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ വടക്കാഞ്ചേരി മണ്ഡലത്തില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത നടപടികളുടെ ഭാഗമായി മണ്ഡലത്തില്‍ എത്ര വ്യവസായങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് വ്യക്തമാക്കുമോ;
( സി )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2023-24-ല്‍ മണ്ഡലത്തില്‍ എത്ര സംരംഭം തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്; ലക്ഷ്യം കൈവരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2538.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനുശേഷം സംസ്ഥാനത്ത് പുതുതായി എത്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാനായിട്ടുണ്ടെന്നും അതുവഴി എത്ര പേർക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കാനായിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്ക് ബാങ്കുകള്‍ മുഖാന്തിരം ഇതുവരെ നല്‍കിയ വായ്പയുടെ വിവരങ്ങള്‍ അറിയിക്കാമോ?
2539.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനുശേഷം നാളിതുവരെ നാദാപുരം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിനുവേണ്ടി ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി എത്ര പദ്ധതികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ മുഖേന എത്ര രൂപയുടെ നിക്ഷേപവും തൊഴിലവസരവും ഇതിനകം സൃഷ്ടിക്കാന്‍ സാധിച്ചുവെന്ന് ഗ്രാമ പഞ്ചായത്ത് അടിസ്ഥാനത്തിൽ വിശദാംശം ലഭ്യമാക്കുമോ?
2540.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം നൽകുമോ?
2541.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മൗണ്ട് പാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിൻെറ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുളള നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് നൽകുവാൻ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചും വ്യക്തമാക്കാമോ?
2542.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാമ്പസ് ഇന്‍ഡസ്ട്രിയില്‍ പാർക്ക് പദ്ധതിയില്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെട്ടിട നിര്‍മ്മാണം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നത് എപ്രകാരമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ മിനി ഐ.ടി. പാർക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
വ്യവസായ എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കുന്നതിനുള്ള തുക റീ-ഇമ്പേഴ്സ്മെന്റ് ആയിട്ടാണ്‌ അനുവദിക്കുന്നത് എന്നതിനാല്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഈ പദ്ധതിയ്ക്കായിയുള്ള അടിസ്ഥാന സൗകര്യവികസനത്തിന്റെ തുക എപ്രകാരമാണ് കണ്ടെത്തുന്നത് എന്ന് വ്യക്തമാക്കുമോ?
2543.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകര്‍ക്കായുളള കെ-സ്വിഫ്റ്റ് പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും ലഭിച്ചിട്ടുളള അപേക്ഷകളുടെ എണ്ണം നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; ലഭിച്ച അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
2544.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ വ്യവസായ സൗഹൃദ സൂചിക നിശ്ചയിക്കുന്നതിന് ആധാരമാക്കിയിരിക്കുന്നത് അശാസ്ത്രീയമായ മാനദണ്ഡങ്ങളാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ അശാസ്ത്രീയ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വ്യവസായ സൗഹൃദ പദ്ധതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
2545.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യവസായ സംരംഭകത്വം പദ്ധതിയിൻകീഴിൽ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
2546.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ആരംഭിച്ച വ്യവസായങ്ങളിലൂടെ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വ്യവസായങ്ങൾ ആരംഭിച്ചതിലൂടെ സംസ്ഥാനത്ത് ഉണ്ടായ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഏകജാലക സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2547.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ സംരംഭക വര്‍ഷം 2.0 പദ്ധതിപ്രകാരം നാളിതുവരെ എത്ര സംരംഭങ്ങളാണ് തുടങ്ങിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ജില്ലയില്‍ പദ്ധതി പ്രകാരം എത്ര കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ടെന്നും എത്ര തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2548.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളെ വ്യവസായ സജ്ജരും തൊഴില്‍ ദാതാക്കളാക്കാന്‍ പ്രാപ്തിയുള്ളവരുമാക്കുക എന്നും ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് പുതിയതായി എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
2549.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ കോളേജ് തലങ്ങളിൽ സംരംഭകത്വ വികസന ക്ലബ്ബുകൾ ആരംഭിക്കുന്നതിനും അതിലൂടെ യുവാക്കൾക്കിടയിൽ സംരംഭക സംസ്ക്കാരം വളർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
യുവാക്കളുടെ സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ് സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തങ്ങളുടെ ഉൽപ്പന്നം /സേവനം വിജയകരമായി വികസിപ്പിക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം രൂപവരെ നൽകുന്ന സ്കെയിൽ അപ്പ് സപ്പോർട്ട് എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( ഡി )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കുന്ന നൂതന ആശയങ്ങളുടെ വാണിജ്യപരമായ ഉല്പാദനം , സംരംഭങ്ങൾ തുടങ്ങിയവ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( ഇ )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വ്യവസായ പാർക്കുകളിൽ വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം തൊഴിലിനും അവസരമൊരുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എം. ജി. സർവകലാശാലയിൽ നിന്ന് ഇത്തരത്തിൽ നിർദേശം വ്യവസായ വകുപ്പിന് വന്നിട്ടുണ്ടോ?
2550.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ ഏനാദിമംഗലം കിന്‍ഫ്രാ പാര്‍ക്കില്‍ എത്ര ഭൂമി നിലവിലുണ്ട്; ഏതൊക്കെയാണവ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്കില്‍ നിലവില്‍ എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്നും പുതിയ സ്ഥാപനങ്ങള്‍ പരിഗണനയില്‍ ഉണ്ടോയെന്നും അറിയിക്കാമോ?
2551.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര വിപണിയില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കുന്നതിന് സഹായകരമായ പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ;
( ബി )
ദേശീയ അന്തര്‍ദേശീയ രംഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ ചെറുകിട വ്യവസായ ഉല്പാദകരുമായി ബന്ധപ്പെടാന്‍ സൗകര്യമാെരുക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനത്തിനായി വാണിജ്യ മിഷന്‍ പദ്ധതി പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2552.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ നാളികേര മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ജില്ലയിലെ അംഗീകൃത നാളികേര മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്വകാര്യ/സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ?
2553.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മൂന്ന്മുക്കില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ കേന്ദ്രത്തില്‍ നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും പുതുതായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ; വിശദമാക്കാമോ?
2554.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഒരു കുടുംബം ഒരു സംരംഭം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര സംരംഭകർക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര സംരംഭകർക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ?
2555.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നാളിതുവരെ എത്ര എം.എസ്.എം.ഇ.-കള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതിലൂടെ എത്ര രൂപയുടെ നിക്ഷേപമാണ് ഉണ്ടായിട്ടുളളതെന്നും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചുവെന്നും വ്യക്തമാക്കാമോ?
2556.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരകൗശല വികസന കോർപ്പേറഷനിൽ നിന്നും 01.08.2016 മുതൽ 30.04.2024 വരെയുള്ള കാലയളവിൽ ഓരോ വർഷവും എത്ര തുകയുടെ സമ്മാനങ്ങൾ നൽകിയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ കരകൗശല വികസന കോർപ്പേറഷനിൽ നിന്നും വിൽപ്പന വിലയിൽ 250 രൂപയിൽ കൂടിയ സമ്മാനങ്ങൾ ആർക്കൊക്കെയാണ് നൽകിയതെന്നും ഓരോരുത്തർക്കും ഓരോ വർഷവും എത്ര തുകയുടെ സമ്മാനങ്ങളാണ് നൽകിയതെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( സി )
കരകൗശല വികസന കോർപ്പേറഷന്റെ പ്രധാന വിൽപ്പനശാലയായ എസ്.എം.എസ്.എം. ഇൻസ്റ്റിട്യൂട്ടിൽ നിന്നും 01.08.2016 മുതൽ 30.04.2024 വരെയുള്ള കാലയളവിൽ ഓരോ വർഷവും എത്ര തുകയുടെ സമ്മാനങ്ങൾ, പാരിതോഷികങ്ങൾ എന്നിവ നൽകിയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കാലയളവിൽ, എസ്.എം.എസ്.എം. ഇൻസ്റ്റിട്യൂട്ടിൽ നിന്നും, വിൽപ്പന വിലയിൽ 250 രൂപയിൽ കൂടിയ സമ്മാനങ്ങൾ ഓരോ വർഷവും ആർക്കൊക്കെയാണ് നൽകിയതെന്നും ഓരോരുത്തർക്കും എത്ര തുകയുടെ സമ്മാനങ്ങളാണ് നൽകിയതെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ഇ )
കരകൗശല വികസന കോർപ്പേറഷന്റെ മറ്റ് വിൽപ്പനശാലകളിൽ നിന്നും 01.08.2016 മുതൽ 30.04.2024 വരയുള്ള കാലയളവിൽ ഓരോ വർഷവും, എത്ര തുകയുടെ സമ്മാനങ്ങൾ/പാരിതോഷികങ്ങൾ എന്നിവ ഓരോ വിൽപ്പനശാലയിൽ നിന്നും നൽകിയെന്ന് വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത കാലയളവിൽ, ഓരോ വിൽപ്പനശാലയിൽ നിന്നും വിൽപ്പന വിലയിൽ 250 രൂപയിൽ കൂടിയ സമ്മാനങ്ങൾ ഓരോ വർഷവും ആർക്കൊക്കെയാണ് നൽകിയതെന്നും ഓരോരുത്തർക്കും എത്ര തുകയുടെ സമ്മാനങ്ങളാണ് നൽകിയതെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?
2557.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ നിലവിൽ ഏഴ് പഞ്ചായത്തിലും കൂടി രജിസ്റ്റർ ചെയ്തിട്ടുള്ള എത്ര കുടിൽ വ്യവസായങ്ങൾ ഉണ്ട്; ഈ കുടിൽ വ്യവസായങ്ങളെ സഹായിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്;
( ബി )
സ്വയം തൊഴിൽ സംരംഭകത്വത്തിനായുള്ള സാമ്പത്തിക സഹായത്തിനായി ഏതെല്ലാം ഏജൻസികൾ നിലവിൽ സഹായിക്കുന്നുണ്ട്; വിശദമാക്കുമോ;
( സി )
പുതുതായി പ്രഖ്യാപിച്ച ക്യാമ്പസ് വ്യവസായ പാര്‍ക്ക് പദ്ധതിയില്‍ മണ്ഡലത്തിലെ എം.ഇ.എസ്. അസ്മാബി കോളേജിനെ കൂടി ഉൾപ്പെടുത്തി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
2558.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. രാജ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബാംബു വ്യവസായത്തെ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ;
( ബി )
ഈ മേഖലയില്‍ നിന്ന് തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയിലേയ്ക്ക് കുടിയേറുന്നതായി പറയപ്പെടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്പ്)-ന് കീഴില്‍ കേരള സ്റ്റേറ്റ് ബാംബു മിഷന്‍ രൂപം കൊണ്ടതിനുശേഷം ഈ മേഖലയുടെ ഉന്നമനത്തിനായി നടത്തിയ ഇടപെടലുകള്‍ വിവരിക്കാമോ;
( ഡി )
ബാംബു വ്യവസായത്തില്‍ ആധുനിക ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ബാംബു വ്യവസായത്തിനാവശ്യമായ മുള വ്യാവസായികമായി ഉല്പാദിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
2559.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓങ്കോളജി പാര്‍ക്കിനായി എത്ര കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ?
2560.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച നാടുകാണി അപ്പാരല്‍ പാര്‍ക്കിന്റെ നാളിതുവരെയുളള പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമോ?
2561.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പിറവം മണ്ഡലത്തിൽ പുതിയതായി എത്ര വ്യവസായ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് പിറവത്ത് സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ നിലവിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് പിറവത്ത് ആരംഭിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2562.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചീമേനി വ്യവസായ പാര്‍ക്ക് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ബജറ്റില്‍ നാല് കോടി രൂപ അനുവദിക്കപ്പെട്ടിട്ടും നൂറ് ഏക്കര്‍ ഭൂമി ലഭ്യമായിട്ടും പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതെ വന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
2563.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മുണ്ടേരി വിത്തു കൃഷി തോട്ടത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നോ എന്നറിയിക്കാമോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ സ്ഥല വിസ്തീര്‍ണ്ണമടക്കമുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തോട്ടത്തില്‍ ഏതുതരത്തിലുള്ള വ്യവസായ പാര്‍ക്കാണ് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നും ആയതിന് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും തല്‍സ്ഥിതിയും വിശദമാക്കാമോ; ഇതിനാവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് എവിടെയൊക്കെയാണ് നിലവില്‍ നാളികേര വ്യവസായ പാര്‍ക്കുകള്‍ ഉളളതെന്നും ഓരോ പാര്‍ക്കിന്റെയും ഭൂമിയുടെ വിസ്തീര്‍ണ്ണം അടക്കമുളള വിവരങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കാമോ; ഇവയില്‍ ഏതെല്ലാം നാളികേര വ്യവസായ പാര്‍ക്കുകളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതെന്നും അറിയിക്കാമോ;
( ഡി )
മലപ്പുറം ജില്ലയിലെ മുണ്ടേരി വിത്തുകൃഷി തോട്ടത്തില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
2564.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ, ചിറക്കര വില്ലേജുകളിലുൾപ്പെടുന്ന പ്രദേശങ്ങൾ ഏറ്റെടുത്ത് കിൻഫ്ര വ്യവസായ പാർക്ക് ആരംഭിക്കുന്നതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിലെ തണ്ണീർത്തടങ്ങളായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കി വ്യവസായപാർക്ക് ആരംഭിക്കുന്നതിനും തണ്ണീർത്തട ഭൂമി പ്രയോജനപ്പെടുത്തി കാർഷികാധിഷ്ഠിത വികസനവും വിനോദ സഞ്ചാരവികസന പദ്ധതികൾക്കും രൂപം നൽകുന്നതിനുള്ള നടപടികൾ വ്യവസായ വകുപ്പ് സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2565.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിങ് കോളേജിനെ ക്യാമ്പസ് ഇന്‍ഡസ്ട്രിയില്‍ പാർക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിർദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
25 ഏക്കർ ഭൂമിയുള്ള പ്രസ്തുത കോളേജിനെ ക്യാമ്പസ് ഇന്‍ഡസ്ട്രിയില്‍ പാർക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2566.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയങ്ങളുടെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തില്‍ ഉണ്ടായ പുരോഗതി എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
2021 ജൂണ്‍ മാസം മുതല്‍ ഇതുവരെയായി എത്ര പുതിയ സംരംഭങ്ങള്‍ കുറ്റ്യാടി മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി എത്ര തൊഴിലവസരങ്ങള്‍ ഉണ്ടായി എന്നും അറിയിക്കാമോ;
( സി )
സംരംഭകരെ സഹായിക്കാനായി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെ എന്ന് ബന്ധപ്പെടേണ്ട മേല്‍വിലാസം / ഫോണ്‍ നമ്പര്‍ സഹിതം അറിയിക്കാമോ?
2567.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് ടെക്സ്റ്റൈൽസില്‍ ലേ ഓഫ് പ്രഖ്യാപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള ആനുകുല്യങ്ങൾ വിതരണം ചെയ്യാൻ ബാക്കിയുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനം എന്ന് മുതൽ പൂർണ്ണസജ്ജമായി പ്രവർത്തനം ആരംഭിക്കാൻ സാധിക്കും എന്ന് വിശദമാക്കാമോ?
2568.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ എണ്ണം അറിയിക്കാമോ; പഞ്ചായത്ത് അടിസ്ഥാനത്തില്‍ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മണ്ഡലത്തിൽ എത്ര തുകയുടെ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
2569.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന് എത്ര ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് നല്‍കിയിട്ടുള്ളത്; ഇത് എന്താവശ്യത്തിനായാണ് ഏറ്റെടുത്ത് നല്‍കിയത്; വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രത്യേക ആവശ്യത്തിന് അക്വയര്‍ ചെയ്ത ഭൂമി ഉപയോഗിക്കാത്തതിനാല്‍ ആയത് തിരിച്ച് ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2570.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ സാമ്പത്തിക വര്‍ഷവും എത്ര വ്യവസായ സ്ഥാപനങ്ങളാണ് പുതുതായി ആരംഭിക്കുന്നത് എന്നത് സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുമോ; വ്യവസായ സൗഹൃദമാക്കുന്നതിന് കാലാകാലങ്ങിളില്‍ സ്വീകരിക്കുന്ന നയങ്ങള്‍ ഇവയ്ക്ക് അനുകൂലമാകുന്നുണ്ടോ; വ്യക്തമാക്കുമോ?
2571.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ മേഖലയില്‍ അത്യന്താപേക്ഷിതമായ കരിങ്കല്ല്, എം. സാന്‍ഡ്, മെറ്റല്‍ എന്നിവയുടെ ഉല്പാദനം നിയന്ത്രിച്ചിരിക്കുന്നതുമൂലം സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയും വ്യവസായ മേഖലയും പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്നതുമൂലം സംസ്ഥാനത്തിന് ഭീമമായ വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
2572.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിമെന്റ്, സ്റ്റീൽ, കമ്പി, പി.വി.സി. തുടങ്ങിയ സാധനങ്ങളുടെ വിലക്കയറ്റം സംസ്ഥാനത്തെ കെട്ടിടനിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിർമ്മാണരംഗത്തെ പ്രസ്തുത പ്രതിസന്ധി തരണം ചെയ്യുന്നതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ;
( സി )
കുറഞ്ഞ ചെലവിൽ നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
2573.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ അധീനതയില്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയില്‍, സംരംഭകര്‍ക്ക് വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ടോ;
( ബി )
ഇല്ലെങ്കില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ അത്തരം ഭൂമികള്‍ ഉപയോഗിക്കാമോ?
2574.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വ്യവസായ നയത്തിലൂടെ വ്യവസായ മേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പുതിയ പദ്ധതികളും നയങ്ങളും വിശദമാക്കാമോ;
( ബി )
മേക്ക് ഇന്‍ കേരള സംരംഭത്തിലൂടെ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2575.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കാമോ;
( ബി )
പുതിയ സംരംഭം ആരംഭിക്കുന്നതിന് വനിതാ സംരംഭകര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്ന ധനസഹായങ്ങള്‍ ഏതൊക്കെയാണ്?
2576.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം 2.0 പ്രകാരം ഒറ്റപ്പാലം മണ്ഡലത്തില്‍ എത്ര സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങള്‍ മുഖേന ലഭിച്ച നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും കണക്കുകള്‍ ലഭ്യമാക്കാമോ?
2577.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോംട്രസ്റ്റ് ഫാക്ടറിയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഫാക്ടറിയിലെ തൊഴിലാളികളുടെ പുനരധിവാസത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2578.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മലപ്പുറം ജില്ലയിൽ വ്യവസായ വകുപ്പ് മുഖേന ആരംഭിച്ച പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ജില്ലയിലെ ഓരോ മണ്ഡലത്തിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് ജില്ലയിൽ വനിതകൾക്കായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2579.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വ്യവസായ വകുപ്പ് കാസർകോട് ജില്ലയിൽ നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി ചെലവഴിച്ച തുക എത്രയാണെന്ന് വിശദമാക്കാമോ;
( സി )
വ്യവസായ വകുപ്പ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതുതായി നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
2580.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സെറാമിക്സ് കമ്പനിയിലെ ജീവനക്കാരുടെ 2016 ഏപ്രില്‍ മാസം മുതല്‍ 2021 മാര്‍ച്ച് മാസം അവസാനിക്കുന്ന ശമ്പളക്കരാര്‍ 2021 ജനുവരിയില്‍ ഒപ്പിട്ടിട്ടും കരാറിന് അനുമതി നല്‍കുവാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ. പ്രസ്തുത ശമ്പളക്കരാര്‍ നടപ്പിലാക്കുന്നതിനുളള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ ഡി.എ.യിലെ വര്‍ദ്ധനവ് മൂലം കൂടുതല്‍ ജീവനക്കാര്‍ക്കും ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് കണക്കിലെടുത്ത് പരിധി ഉയര്‍ത്തി സൂപ്പര്‍ സ്പെഷ്യാലിറ്റി ചികില്‍സ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
2581.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയുണ്ടായോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ ആകെ എത്ര പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളതെന്ന് ജില്ലയും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഇക്കാലയളവിൽ പ്രസ്തുത സംരംഭങ്ങൾ മുഖേന സൃഷ്ടിക്കപ്പെട്ട ആകെ തൊഴിലവസരങ്ങൾ എത്രയാണെന്ന് ജില്ലയും വർഷവും തിരിച്ചുള്ള കണക്ക് അറിയിക്കാമോ;
( ഡി )
പ്രസ്തുത സംരംഭങ്ങളിൽ പ്രവര്‍ത്തനം ആരംഭിച്ച ശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ച സംരംഭങ്ങള്‍ എത്രയെണ്ണമാണെന്നും ഇതിലൂടെ നഷ്ടമായ തൊഴിലവസരങ്ങൾ എത്രയാണെന്നും ജില്ലയും വർഷവും തിരിച്ച് അറിയിക്കാമോ;
( ഇ )
ഇക്കഴിഞ്ഞ വർഷം ഏതൊക്കെ വിഭാഗങ്ങളിൽപെട്ട വ്യവസായങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്നും ഓരോ വിഭാഗത്തിലും എത്ര സംരംഭങ്ങൾ വീതമാണ് ആരംഭിച്ചിട്ടുണ്ടെന്നുമുള്ള ജില്ലതിരിച്ച കണക്ക് ലഭ്യമാക്കുമോ?
2582.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വ്യവസായ വകുപ്പ് വ്യവസായ സംഗമങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെയെല്ലാം ചെലവ് സഹിതമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സംഗമങ്ങളിലൂടെ എത്ര തുകയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചുവെന്നും അതിൽ എത്ര തുകയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2583.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാവന്‍കൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്ന വി.എന്‍. ദാമോദരന്‍ സർവീസിലിരിക്കെ മരണപ്പെട്ടതിനെ തുടർന്ന് ആശ്രിതർക്ക് ജോലി ലഭിക്കുന്നത് സംബന്ധിച്ച ടാക്സസ്-ജി2/25/2019-ടാക്സസ് നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
ആശ്രിതനിയമനം സംബന്ധിച്ച് ആശ്രിതർ സമർപ്പിച്ച അപേക്ഷയിൻമേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ നിലവിലെ തടസ്സം എന്താണെന്നും എന്നത്തേക്ക് നിയമനം നല്‍കാന്‍ സാധിക്കുമെന്നും അറിയിക്കാമോ?
2584.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ സംരംഭകത്വ പരിശീലനം നല്‍കുന്നതിന് വ്യവസായ വകുപ്പിന്റെ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?
2585.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ക്വാറിയുടെ എല്‍.ഒ.ഐ (ലെറ്റർ ഓഫ് ഇന്റന്റ്) ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാതെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അപേക്ഷകര്‍ക്ക് മറുപടി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്കായി സമര്‍പ്പിച്ച എത്ര അപേക്ഷകള്‍ വർഷങ്ങളായി കെട്ടികിടപ്പുണ്ടെന്ന് വിശദമാക്കാമോ ?
2586.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കരിങ്കൽ /ചെങ്കൽ ഖനനം (പാറമട ) / മണ്ണ് എടുക്കല്‍ എന്നിവയ്ക്ക് അനുമതി നൽകുന്ന പ്രദേശങ്ങളിലെയും അയൽ പ്രദേശങ്ങളിലെയും വീടുകൾക്കും വസ്തുവകകൾക്കും ഭാവിയിൽ നാശനഷ്ടം ഉണ്ടാകാതിരിക്കാൻ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, അനുമതി നല്‍കുന്ന ഘട്ടത്തിൽ തന്നെ എന്തെല്ലാം നിർദ്ദേശങ്ങളും നടപടികളുമാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം ഖനന പ്രദേശത്തുള്ള വീടുകളും മറ്റ് വസ്തുക്കളും ഭാവിയിൽ കാലവർഷത്തിലോ മറ്റോ ഇടിഞ്ഞ് നാശനഷ്ടം സംഭവിച്ചാല്‍ ഖനനം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് നിലവിൽ എന്തെങ്കിലും വ്യവസ്ഥകളുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഖനനം ചെയ്ത ഭാഗത്ത് വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടകരമായതിനാൽ ആയത് ഒഴിവാക്കുന്നതിന് ഖനനത്തിന് അനുമതി നല്‍കുന്ന ഘട്ടത്തിൽ തന്നെ വ്യവസ്ഥ ചെയ്യുന്നതിന് നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കുമോ?
2587.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട് നിര്‍മ്മാണ ആവശ്യത്തിന് ചെങ്കല്ല് ഖനനം ചെയ്യുന്നതിന് ജില്ലാ ജിയോളജി ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളില്‍ നിയമാനുസരണം അനുമതി നല്‍കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതില്‍ എന്ത് പരിഹാരനടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദീകരിക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവിൽ 2021 മുതല്‍ 31.05.2024 വരെ കോഴിക്കാേട് ജില്ലാ ജിയോളജി ഓഫീസില്‍ വീട് നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ചെങ്കല്ല് ഖനനം ചെയ്യുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കാമോ; എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ വീട് നിര്‍മ്മാണാര്‍ത്ഥം ചെങ്കല്ല് ഖനനം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ;
( ഡി )
വീട് നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ജിയോളജി ഉദ്യോഗസ്ഥന്റെ പേര്, സ്ഥാനപേര് എന്നിവ ലഭ്യമാക്കാമോ?
2588.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനിംഗ് ആന്റ് ജീയോളജി വകുപ്പ് സ്വകാര്യ ഭുമിയില്‍ മണ്ണ് നിക്ഷേപിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്വകാര്യ ഭൂമിയില്‍ മണ്ണ് നിക്ഷേപിക്കുന്നതിനോ, എടുത്തുമാറ്റുന്നതിനോ നല്‍കുന്ന അപേക്ഷകര്‍ക്കു് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകള്‍ സീനിയോരിറ്റി പ്രകാരമാണോ പരിഗണിക്കുന്നത്; ഇല്ലെങ്കില്‍ അപേക്ഷകള്‍ സീനിയോരിറ്റി പ്രകാരം പരിഗണിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2589.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ മുഴുവന്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമർപ്പിക്കേണ്ടത് ഓണ്‍ലൈന്‍ വഴി ആക്കുവാനും സീനിയോറിറ്റി പ്രകാരം അപേക്ഷകര്‍ക്ക് സേവനം ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2590.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം കൈത്തറി വ്യവസായ മേഖലയ്ക്കുവേണ്ടി ബഡ്ജറ്റില്‍ എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്; ഇതില്‍ എത്ര തുക ഏതെല്ലാം ഇനത്തില്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
കൈത്തറി സഹകരണ സംഘങ്ങളുടെ കടബാധ്യത തീര്‍ക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് എത്ര കോടി രൂപ അനുവദിച്ചു; പ്രസ്തുത തുക ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കൈത്തറി തൊഴിലാളി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
2591.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത കെെത്തറി മേഖല നേരിടുന്നതായി പറയപ്പെടുന്ന പ്രതിസന്ധി പരിശോധനാ വിധേയമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കെെത്തറി തൊഴിലാളികളെ പ്രസ്തുത തൊഴില്‍ മേഖലയില്‍ നിലനിര്‍ത്തുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
കെെത്തറി മേഖലയുടെ ആധുനികീകരണത്തിനായി വിഭാവനം ചെയ്ത പദ്ധതികള്‍ വിശദീകരിക്കാമോ;
( ഡി )
കെെത്തറി വസ്ത്രങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും കയറ്റുമതിയ്ക്കുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2592.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൈത്തറി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനും ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2593.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വിട്ടുനല്‍കിയ സ്ഥലത്ത് ഖാദിബോര്‍ഡ് നടത്തിയിരുന്ന ചെറുകിട വ്യവസായസംരംഭങ്ങള്‍ കാലങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതിനും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഖാദിബോര്‍ഡ് മുഖേന നടപ്പാക്കുമോ;
( സി )
ഖാദിബോര്‍ഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനരഹിതമായ അവസ്ഥയിലുള്ള നൂറൂകണക്കിന് സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ വ്യവസായ വകുപ്പ് ആവിഷ്കരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടപ്പാക്കുമോ?
2594.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായങ്ങളിലെ തൊഴില്‍ സംരക്ഷണത്തിനായി 2021 മുതല്‍ ഈ സര്‍ക്കാര്‍ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഖാദി തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കൂടിയ വേതനം നല്‍കുന്നതിനായി ഇന്‍കം സപ്പോര്‍ട്ട് സ്കീമിലേക്ക് കേന്ദ്രസര്‍ക്കാര്‍ വിഹിതമായി തുക അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2595.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി ഗ്രാമം പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
തളിപ്പറമ്പ്, മൊറാഴ, മയ്യില്‍ എന്നീ പ്രദേശങ്ങളില്‍ കൈത്തറി ഗ്രാമം പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കാമോ?
2596.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ മേഖലയില്‍ നടപ്പാക്കുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ മേഖലയില്‍ നടപ്പാക്കിവരുന്ന വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ;
( സി )
കയര്‍ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുനിന്നുള്ള കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടാകുന്നതിന് സഹായകമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
2597.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍ഫെഡ് സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില നല്‍കാന്‍ ബാക്കിയുണ്ടോ; എങ്കിൽ പ്രസ്തുത കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2598.
ശ്രീമതി യു പ്രതിഭ
ശ്രീമതി ഒ എസ് അംബിക
ശ്രീ എം നൗഷാദ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയർ മേഖലയില്‍ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഫലമായി കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വർദ്ധനവുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കയറുല്പന്നങ്ങള്‍ രാജ്യാന്തര ഓൺലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വിപണനം നടത്തുന്നതിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കയർ മേഖലയില്‍ നടപ്പാക്കി വരുന്ന വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2599.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ കയർ ഭൂവസ്ത്രം ഉപയോഗിച്ച് എന്തെല്ലാം പ്രവൃത്തികള്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇതിനായി ചെലവഴിച്ച തുകയെത്രയെന്ന് വിശദമാക്കാമോ?
2600.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ 2023 വരെയുള്ള വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ കയര്‍ വികസന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
കയര്‍ ഉത്പന്നങ്ങളുടെ വിപണത്തിനായി ഷോറൂമുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് വിശദമാക്കാമോ;
( സി )
കയര്‍ഭൂവസ്ത്ര വികസന പരിപാടി എന്തെന്ന് വിശദമാക്കാമോ;
( ഡി )
കയര്‍ സാങ്കേതിക വിദ്യയില്‍ ഗവേഷണവും വികസനവും നടത്തുന്നതിന് 2021 മുതൽ 2023 വരെയുള്ള കാലയളവില്‍ നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2601.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടണ്ടി സംഭരണം ശക്തിപ്പെടുത്തി കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപക്സിന്റെയും ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; തോട്ടണ്ടി സംഭരണത്തിനായി ഈ വര്‍ഷം എത്ര തുകയാണ് വകയിരുത്തിയിട്ടുളളത്; വിശദാംശം ലഭ്യമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.