UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2287.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.എസ്.ജി.ഡി. കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർവ്വഹണ ചുമതലയിൽ ചാത്തന്നൂർ ഗവണ്മെന്റ് എൽ.പി.എസ്. ന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കി പ്രസ്തുത കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
2288.
ശ്രീ ഒ . ആർ. കേളു
ശ്രീ ഡി കെ മുരളി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ കോർപ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ തനത് വരുമാനത്തെ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2018-19 മുതല്‍ 2022-2023 വരെയുള്ള ഓരോ സാമ്പത്തിക വർഷത്തെയും തനത് വരുമാനത്തിന്റെ വർഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
2289.
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ ലഭ്യതക്കുറവ് ലൈഫ് പദ്ധതിയുടെ നടത്തിപ്പിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് ലഭ്യതയ്ക്കനുസരിച്ച് ചെറുതും വലുതുമായ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിർമ്മിച്ച് കൂടുതല്‍ പേർക്ക് പാർപ്പിടം ഒരുക്കാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( സി )
ഭൂരഹിത ഭവനരഹിതർക്കായി ലൈഫ് പദ്ധതി മുഖേന നാളിതുവരെ നിർമ്മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങളുടെ എണ്ണവും അത് എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി മുഖേന നിലവില്‍ എവിടെയെല്ലാമാണ് ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം നടന്നുവരുന്നതെന്നും അവയുടെ നിർമ്മാണപുരോഗതിയും വെളിപ്പെടുത്തുമോ?
2290.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകൾ തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവുകൾ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2291.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത കർമ്മസേന നടത്തുന്ന മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ രാജ്യമാകെ ചർച്ച ചെയ്യപ്പെടുന്നതായും വരുമാനലബ്ധിക്കപ്പുറം സാമൂഹ്യസേവനത്തിലധിഷ്ഠിതമായ അവരുടെ പ്രവർത്തനം പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതുമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഹരിത കർമ്മസേനയുടെ പ്രവർത്തനത്തെ വരുമാനലബ്ധിക്ക് അപ്പുറം സാമൂഹ്യസേവനത്തിലധിഷ്ഠിതമായ പ്രവൃത്തിയായി പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതായ വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഹരിത കർമ്മസേനയ്ക്ക് 2021-22 വര്‍ഷം മുതൽ നാളിതുവരെയായി എത്ര തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും പ്രസ്തുത കാലയളവിൽ സംസ്കരിക്കപ്പെട്ട അജെെവ മാലിന്യങ്ങളുടെ അളവും അതുവഴി വരുമാനമായി ലഭിച്ച തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2292.
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കർമ്മസേന പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും ഹരിതകർമ്മസേന നിലവില്‍ വരാത്ത എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്നുമുള്ള ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
നിലവില്‍ സംസ്ഥാനത്ത് എത്ര ഹരിത കർമ്മസേനാംഗങ്ങള്‍ ഉണ്ടെന്നും 2021-22 മുതല്‍ 2023-24 വരെ ഹരിത കർമ്മസേന വഴി എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമവും കാലോചിതവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
2293.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ള തുക എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
മുനിസിപ്പാലിറ്റികള്‍, കോർപ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കിട്ടേണ്ട നികുതി കുടിശ്ശികയുടെ വിവരം മുനിസിപ്പാലിറ്റികള്‍, കോർപ്പറേഷനുകൾ എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
നികുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ എണ്ണവും പ്രസ്തുത സ്ഥാപനങ്ങളിൽ നടപടിക്ക് വിധേയമായവയുടെ എണ്ണവും എത്രയാണെന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ തിരിച്ച് വ്യക്തമാക്കാമോ?
2294.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലി ചെയ്യുന്നതിനും വരുമാനം ആർജ്ജിക്കുന്നതിനും നിവർത്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് മാസം തോറും ഇന്‍കം ട്രാന്‍സ്ഫർ സഹായം ചെയ്യുന്നതിന് ഗ്യാപ്പ് ഫണ്ടിനത്തില്‍ 2023-24 വർഷം എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഏതൊക്കെ ആവശ്യങ്ങള്‍ക്കായിട്ടാണ് ചെലവഴിച്ചിട്ടുള്ളതെന്ന് ഇനം തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തുകയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ മുഖേന എത്ര തുകയാണ് നല്‍കി വരുന്നതെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ?
2295.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിലവിൽ എത്രപേർക്ക് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നുവെന്ന് ഗ്രാമപഞ്ചായത്ത്, നഗരസഭ തിരിച്ച് കണക്കുകൾ നൽകാമോ?
2296.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്കണത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നടത്തിയ തെളിനീരൊഴുകും കേരളം ക്യാമ്പയിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പുതിയ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2297.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആക്ടിവിറ്റി ഗ്രൂപ്പുകളുടെ കീഴില്‍ എത്ര ഈവന്റ് മാനേജ്മെന്റ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്; ഓരോ യൂണിറ്റുകളുടെയും പേര് വിവരം, പ്രവ‍ർത്തിക്കുന്ന സ്ഥലം, ഏത് മേഖല എന്നിങ്ങനെ വിശദവിവരം ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഈവന്റ് മാനേജ്മെന്റ് യൂണിറ്റുകള്‍ക്ക് എത്ര സർക്കാർ പരിപാടികളുടെ ഓർഡറുകള്‍ ലഭ്യമായിട്ടുണ്ടെന്നും ആയത് ഏത് യൂണിറ്റുകള്‍ക്കാണെന്നും ഇനം തിരിചുള്ള വിശദവിവരം ലഭ്യമാക്കാമോ?
2298.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാലിന്യ സംസ്കരണം ഫലപ്രദമല്ല എന്ന ആക്ഷേപം സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് ഏതെങ്കിലും വിധത്തിലുള്ള സഹായം എവിടെനിന്നെങ്കിലും ലഭിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിനായി ഏതെങ്കിലും പദ്ധതികളോ/ ഫണ്ടോ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുവദിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
2299.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക്, അജൈവ മാലിന്യങ്ങൾ എന്നിവ ശേഖരിച്ചാലുടൻ തന്നെ നീക്കം ചെയ്യാൻ നിർദ്ദേശം നൽകുമോ;
( ബി )
മാലിന്യങ്ങൾ യഥാസമയം തരംതിരിക്കുന്നതിനും അവ നീക്കം ചെയ്യുന്നതിനും ഹരിത കർമ്മസേനയ്ക്ക് പരിശീലനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
2300.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ നിലവില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
കുടുംബശ്രീ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കുടുംബശ്രീ എത്ര സംരംഭങ്ങള്‍ നാളിതുവരെ തുടങ്ങിയിട്ടുണ്ട്;
( ഡി )
കുടുംബശ്രീയുടെ ഉല്പന്നങ്ങള്‍ എങ്ങനെയാണ് വിപണനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
2301.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഭൂരഹിത, ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ലെെഫ് ഭവന പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ലെെഫ് പദ്ധതിയിന്‍ കീഴില്‍ നാളിതുവരെ എത്ര വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
2302.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തിലെ കേന്ദ്രീയ വിദ്യാലയം റോഡ് നവീകരണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍വ്വഹണ ചുമതലയുള്ള പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാണ്;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിക്ക് അയച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അയയ്ക്കുവാൻ എന്തുകൊണ്ടാണ് ഇത്രയും കാലതാമസം വരുന്നത്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
2303.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.സി.ഡി.എ. ധനസഹായത്തോടെ നിര്‍മ്മിക്കുന്ന വലിയ കടമക്കുടി-ചാത്തനാട് പാലം ഗതാഗതയോഗ്യമാക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തികരിക്കേണ്ടതായിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡ് വളവ് ക്രമീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ; ഇതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പാലം എന്നത്തേക്ക് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2304.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ എവിടെയെല്ലാമാണ് ബഡ്സ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓരോ സെന്ററിലും എത്ര കുട്ടികള്‍ വീതമാണ് നിലവിലുള്ളതെന്നും വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ പ്രസ്തുത സ്കൂളുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ചെലവാക്കിയിട്ടുണ്ടെന്ന് സ്കൂള്‍ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടും ഇതുവരെ പ്രവര്‍ത്തനമാരംഭിക്കാത്ത ബ‍ഡ്സ് സ്കൂളുകള്‍ മണ്ഡലത്തിലുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് കൂടുതല്‍ ബഡ്സ് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
2305.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, പാറശ്ശാല എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലായി 2021 മുതല്‍ നാളിതുവരെ അനുവദിച്ച പി.എം.ജി.എസ്.വൈ.,എസ്.എ.ജി.വൈ. പദ്ധതികളുടെ വിശദവിവരങ്ങള്‍ അറിയിക്കുമോ; പ്രസ്തുത പദ്ധതികൾക്കായി അനുവദിച്ച തുക, പദ്ധതി പുരോഗതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടി പെരുങ്കടവിള, പാറശ്ശാല ബ്ലോക്കുകളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കു വേണ്ടി റോഡുകള്‍ തെരഞ്ഞെടുക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കാമോ?
2306.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം കായംകുളം മണ്ഡലത്തില്‍ അനുവദിച്ച വീടുകള്‍ എത്രയെന്നും ഇതില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നും ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കാമോ?
2307.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ള അതിദരിദ്രരെ സാധാരണ നിലയിലാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് കണ്ടെത്തിയ അതിദരിദ്രർ എത്രയുണ്ടെന്നും ഇതിനോടകം എത്രപേരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി എന്ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
2308.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയിൽ നാളിതുവരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ല്യാശ്ശേരി മണ്ഡലത്തില്‍ നാളിതുവരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( സി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ലൈഫ് പദ്ധതിയിലേക്കുള്ള ലിസ്റ്റില്‍ എത്ര ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ?
2309.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പ് ഇക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
2310.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടപ്പിലാക്കിയ കെ-സ്മാര്‍ട്ട് സംവിധാനത്തിലെ ന്യൂനതകളും അപാകതകളും മുഴുവനായി പരിഹരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; അടുത്തിടെ വന്ന കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പൊതു ഇടങ്ങള്‍, ജലസ്രോതസ്സുകള്‍, ഓടകള്‍ എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, റീ ടാറിംഗ് തുടങ്ങിയ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നുണ്ടോയെന്ന് വിശദമാക്കാമോ; തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള പ്രധാന റോഡുകള്‍ പ്രത്യേക പരിഗണന നല്‍കി ബി.എം. & ബി.സി. നിലവാരത്തില്‍ നിലനിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
കഴക്കൂട്ടത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ; തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വാര്‍ഡുകളിലെ തെരുവ് വിളക്ക് കത്തിക്കല്‍, സ്ഥാപിക്കല്‍, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതം പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ; തിരുവനന്തപുരം നഗരസഭയുടെ ആദ്യത്തെ ബി.എം. & ബി.സി. റോഡായ മുക്കില്‍ക്കട-ആവുക്കുളം-ഇടത്തറ- അനന്ദേശ്വരം റോഡിന്റെ പണികള്‍ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; പ്രസ്തുതു റോഡിന്റെ പണികള്‍ എപ്പോള്‍ ആരംഭിച്ച് എപ്പോള്‍ പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഇ )
തിരുവനന്തപുരം നഗരഭയിലെ 11 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം നഗരസഭ നല്‍കി വരുന്ന സഹായങ്ങള്‍ വിശദമാക്കാമോ; പ്രസ്തുത ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2311.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ഇതുവരെ എത്ര ഫ്ലാറ്റ് സമുച്ചയങ്ങളാണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുളളത്; വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രവ‍ൃത്തി നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഫ്ലാറ്റിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും പ്രവൃത്തി ഏറ്റെടുത്ത കരാര്‍‍‍‍‍‍ കമ്പനി പ്രവൃത്തി നടത്തുന്നില്ല എന്ന കാര്യം പരിശോധിക്കാമോ;
( ഡി )
പ്രസ്തുത ഫ്ലാറ്റിന്റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2312.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം എത്ര തുകയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2313.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
ജി. ഐ. എസ്. സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ഏറ്റവും നവീനമായ സാങ്കേതിക വിദ്യയിലൂടെ ആസ്തി രജിസ്റ്ററിനെ പുതുക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2314.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയായി എന്നുമുള്ള വിശദവിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ?
2315.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പി.എം.ജി.എസ്.വെെ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇലഞ്ഞിക്കാപ്പിള്ളി-മംഗലത്തുനട എല്‍. പി. സ്കള്‍ റോഡിന്റെയും കോട്ടൂര്‍-പുതൃക്ക-വണ്ടിപ്പേട്ട റോഡിന്റെയും നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ?
2316.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി സ്വകാര്യ ഭൂമി വാങ്ങുന്നത് പഞ്ചായത്ത് രാജ് ആക്ടിലെ ഏതെല്ലാം വകുപ്പ് പ്രകാരമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആക്ടില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള നിയമത്തിലെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി വാങ്ങുന്ന ഭൂമി ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് അറിയിക്കാമോ;
( ഡി )
പഞ്ചായത്ത് രാജ് ആക്ടിലെ വസ്തു ആർജ്ജിക്കലും കൈയൊഴിയലും വ്യവസ്ഥ പ്രകാരമല്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് വിശദമാക്കാമോ;
( ഇ )
ഭൂവുടമയുമായി ഉഭയകക്ഷി കരാർ വ്യവസ്ഥയിൽ ബന്ധപ്പെട്ട തഹസിൽദാർ നൽകിയ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് അനുമതി നല്‍കാനാകുമോ; എങ്കില്‍ വിശദമാക്കാമോ?
2317.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ സി. എം. എല്‍. ആര്‍. ആര്‍. പി. പദ്ധതി വഴി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പുതുതായി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2318.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് മാവൂര്‍ പൊന്‍പാറക്കുന്നില്‍ ലഭ്യമായ പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് ആയതിന്റെ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം വരുന്നതിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ കരാറുകാര്‍ ആരാണ്; പ്രസ്തുത പ്രവ‍ൃത്തി എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2319.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ 5 കോടി രൂപ ഉള്‍പ്പെടുത്തി എൽ.എസ്.ജി.ഡി. വഴി നടപ്പിലാക്കുന്ന "ആലത്തൂര്‍ മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് കെട്ടിട നിര്‍മ്മാണം "എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുതു പ്രവൃത്തിക്കായി സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികളെ തെരഞ്ഞെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ‍ഡി.പി.ആര്‍. തയ്യാറാക്കി ഭരണാനുമതി എന്ന് ലഭ്യമാക്കുമെന്നതിന്റെ വിവരവും പ്രവ‍ൃത്തിയുടെ നിര്‍വഹണത്തിനായി അക്രെഡിറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2320.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലെ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ് നിര്‍മ്മാണ പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ലാത്തതിന്റെ മറവില്‍ ശുചിമുറി മാലിന്യം ഉള്‍പ്പെടെ, മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അത്തരം വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചത്;
( ഡി )
മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ നിയമം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2321.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെ-സ്മാർട്ട് പദ്ധതി നടപ്പിലാക്കിയതിന് ശേഷം ആ മേഖലയില്‍ ഉണ്ടായ പുരോഗതി വിശദമാക്കാമോ;
( ബി )
കെ-സ്മാർട്ട് പദ്ധതി ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2322.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡബ്ള്യു.പി.(സി) നം. 12767/2021 ഹര്‍ജിയില്‍ ഹെെക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും ജില്ലാ കളക്ടര്‍മാര്‍ക്കുള്ള അധികാരം അപ്രസക്തമായി എന്ന് നിരീക്ഷിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും അനുവാദം നല്‍കുന്നതിന് നിയമപരമായി തടസ്സമുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ ഇപ്പോഴും കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2323.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എം.എന്‍.ആര്‍.ഇ.ജി.എസ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിലവില്‍ എത്രമാസത്തെ വേതന കുടിശ്ശികയാണ് ലഭിക്കാനുള്ളതെന്നും ഇപ്രകാരം ലഭിക്കാനുള്ള വേതന കുടിശ്ശികയുടെ കൃത്യമായ വിശദാശങ്ങളും ലഭ്യമാക്കാമോ;
( ബി )
2024-25 സാമ്പത്തിക വര്‍ഷത്തെക്കുള്ള ലേബര്‍ ബഡ്ജറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( സി )
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക ലഭ്യമാക്കുന്നതിനും അലോട്ട്മെന്റിനുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് വ്യവസ്ഥാപിത രീതിയുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
2324.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ അനുമതിക്കായുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; ഇതിനായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സോഫ്റ്റ്‍വെയര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇത്തരത്തില്‍ ഏകീകൃത സോഫ്റ്റ്‍വെയര്‍ നടപ്പിലാക്കുന്നത് വഴി ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
2325.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീടുകളിൽ നിന്നും നേരിട്ടെത്തി മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേന വാങ്ങുന്ന യൂസർ ഫീയിൽ നിന്നും എത്ര രൂപയാണ് ഗ്രീൻ കേരളാ മിഷന് ലഭിക്കുന്നത്; ഗ്രീൻ കേരളാ മിഷന് യൂസർ ഫീ വിഹിതമായി നാളിതുവരെ എത്ര രൂപ ലഭിച്ചു;
( ബി )
ഗ്രീൻ കേരള മിഷൻ വേർതിരിച്ച് ശേഖരിച്ച മാലിന്യങ്ങളിൽ നിന്ന് പുനരുപയോഗ യോഗ്യമായവ ഏതെങ്കിലും കമ്പനികൾക്ക് വിൽക്കുന്നുണ്ടോ; എങ്കിൽ ഏതെല്ലാം കമ്പനികള്‍ക്കാണ് വിൽക്കുന്നത്; ഈ ഇനത്തിൽ ഗ്രീൻ കേരള കമ്പനിക്ക് ലഭിച്ച തുക എത്രയാണ്;
( സി )
ഗ്രീൻ കേരള കമ്പനിയിൽ എത്ര കരാർ /താൽക്കാലിക ജീവനക്കാർ സേവനം ചെയ്യുന്നുണ്ട്; ഇവർക്ക് നൽകുന്ന മാസ ശമ്പളം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
2326.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നടപ്പിലാക്കുന്ന ബജറ്റ് പ്രവ‍ൃത്തിയായ ആലത്തൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2327.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ ഉല്പാദനവും വിപണനവും ഒരു വശത്ത് കൂടി നടത്തുകയും മറുവശത്ത് കൂടി യൂസർ ഫീ പിരിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തുമോ; വ്യക്തമാക്കുമോ?
2328.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.എസ്.ജി.ഡി. മുഖേന പൂർത്തീകരിക്കുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് എഫ്.എച്ച്.സി. കെട്ടിട നിർമ്മാണ പുരോഗതി സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണ പൂർത്തീകരണ കാലാവധി സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനാൽ കരാറുകാരനെതിരെ എന്തെങ്കിലും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ ;
( ഡി )
പ്രസ്തുത ആശുപത്രി കെട്ടിട നിർമ്മാണം വൈകുന്നതിനാൽ പൊതുജനങ്ങൾക്കുള്ള പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ ?
2329.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ മണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷണില്‍ 5 കോടി ഉള്‍പ്പെടുത്തി എല്‍.എസ്.ജി.ഡി. വഴി നടപ്പിലാക്കുന്ന ആലത്തൂര്‍ കോര്‍ട്ട് റോ‍ഡ്-ഗാന്ധി ജംഗ്ഷന്‍ -തെക്കുമുറി റോഡ്-നവീകരണവും-സൗന്ദര്യവല്‍ക്കരണവും എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തിയുടെ നടത്തിപ്പിന് അക്ര‍ഡിറ്റ് ഏജന്‍സിയെ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2330.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുനരുപയോഗ യോഗ്യമല്ലാത്ത പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾ / കവറുകൾ എന്നിവയ്ക്ക് നിരോധനം ഉണ്ടോയെന്നറിയിക്കാമോ; ഇത്തരം നിരോധിത പ്ളാസ്റ്റിക്ക് ഉല്പന്നങൾ ഉത്പ്പാദിപ്പിക്കുന്ന കമ്പനികൾ സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത ഉല്പന്നങ്ങൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നത് തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നറിയിക്കാമോ; സർക്കാർ നടപടികൾ ചെറുകിട ഇടത്തരം കച്ചവടക്കാർക്കെതിരെ മാത്രമാക്കാതെ ഇത് നിർമ്മിക്കുകയോ / വൻതോതിൽ സംസ്ഥാനത്തിന് അകത്തേക്ക് കൊണ്ട് വരുന്നവർക്കെതിരെ കൂടി നടപടിയെടുക്കാന്‍ തയ്യാറാകുമോയെന്നറിയിക്കാമോ?
2331.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ കാറ്റാടി വാർഡിൽ ലൈഫ് ഭവനപദ്ധതിയിൽ നിർമ്മിച്ച വീട് ഗുണഭോക്താവ് മറിച്ച് വിറ്റ് വാണിജ്യ കെട്ടിടമാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ ഉൾപ്പെട്ട ലൈഫ് ഗുണഭോക്താവിന്റെ പേരും വിലാസവും വാണിജ്യകെട്ടിടം നിർമ്മിച്ച ഉടമയുടെ പേരും വിലാസവും ലഭ്യമാക്കാമോ; ലൈഫ് വീടിനായി ഗുണഭോക്താവ് ഏത് പഞ്ചായത്തിലാണ് അപേക്ഷ സമർപ്പിച്ചതെന്നും ഏത് പഞ്ചായത്താണ് ഗുണഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ടാക്കിയതെന്നും ആയതിന്റെ പകര്‍പ്പും അനുവദിക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ സർക്കാർതലത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നറിയിക്കാമോ; അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ട് ലഭ്യമാക്കാമോ; പ്രസ്തുത ഫയലിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന തുടർനടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ഡി )
ലൈഫ് ഭവനപദ്ധതിയിൽ നിർമ്മിച്ച വീടിന്റെ മുകളിൽ വാണിജ്യകെട്ടിടം നിർമ്മിക്കാൻ മൂത്തേടം ഗ്രാമപഞ്ചായത്ത് നിർമ്മാണ പെർമിറ്റ് നൽകിയിട്ടുണ്ടോ; എങ്കിൽ പെർമിറ്റിന് അപേക്ഷകൻ സമർപ്പിച്ച രേഖകളുടെ പകർപ്പും പെർമിറ്റ് അനുവദിച്ചതിന്റെ രേഖകളുടെ പകർപ്പും ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത സംഭവത്തിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ; ഇത് പരിശോധിച്ച ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി
2332.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി വഴി ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
2333.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തതെന്നാണെന്ന് അറിയിക്കുമോ?
2334.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ സി.എം.എൽ.ആർ.ആർ.പി. പദ്ധതി പ്രകാരം അനുമതി ലഭ്യമായ പ്രവൃത്തികൾ, അവയ്ക്ക് അനുവദിച്ച തുക എന്നിവ സംബന്ധിച്ച് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
അവയിൽ നാളിതുവരെ നടപ്പിലാക്കാനാകാത്ത പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
2335.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ ‍റീ-ബില്‍ഡ് കേരള പദ്ധതി പ്രകാരം നടത്തിവരുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരണ കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത പ്രവൃത്തികളുണ്ടോ; എങ്കില്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ നീണ്ടു പോകുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
2336.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇന്റഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി വകുപ്പിന്റെ കീഴിലുളള മുഴുവന്‍ ജീവനക്കാരെയും സ്പാര്‍ക്ക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്പാര്‍ക്ക് സംവിധാനം ഇല്ലാത്ത ഒരു വിഭാഗം ജീവനക്കാര്‍ക്ക് പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിച്ച് വരുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പുരോഗതി അറിയിക്കാമോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
2337.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബഡ്ജറ്റിൽ 20% ഫണ്ട് വകയിരുത്തിട്ടുള്ളതും തദ്ദേശ സ്വയംഭരണ വകുപ്പിനെ നിർവ്വഹണ ഏജൻസിയാക്കിയിട്ടുള്ളതുമായ എത്ര പ്രവൃത്തികളാണുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തൂത പ്രവൃത്തികളില്‍ വർക്കല മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
2338.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യശേഖരണ കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ ഗുണഭോക്താക്കള്‍ കൊണ്ടുചെന്ന് എത്തിച്ചാല്‍ പോലും മാലിന്യശേഖരണം നടത്താതെ വീടുകളില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്താന്‍ ഹരിതകര്‍മ്മ സേനയ്ക്കു് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആള്‍ താമസം ഇല്ലാത്ത വീടുകളിലും മാലിന്യം ശേഖരിക്കാത്ത വീടുകളിലും നിന്നും നിര്‍ബന്ധിത പിരിവ് നടത്തുന്ന ഹരിതകര്‍മ്മ സേനയുടെ നടപടി ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2339.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്മാര്‍ട്ട് പദ്ധതി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രത്യേകതകള്‍ വിശദമാക്കുമോ; പദ്ധതി ഏതെല്ലാം രീതിയിലാണ് ഗുണകരമാകുന്നതെന്ന് വ്യക്തമാക്കാമോ?
2340.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിപ്രകാരം അനുമതി ലഭ്യമായ തദ്ദേശ റോഡുകൾ ഏതൊക്കെയാണ്; അവയുടെ പ്രവൃത്തിയ്ക്ക് അനുവദിച്ച തുക എത്രയാണ്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണ്; ടെണ്ടര്‍ നടപടികൾ കഴിഞ്ഞ് ദീർഘനാളായിട്ടും പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കാനാകാത്തതിന്റെ കാരണം വിശദമാക്കാമോ?
2341.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ അവയുടെ പേര്,ദെെര്‍ഘ്യം, വീതി എന്നിവ തരംതിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളില്‍ ഗതാഗത യോഗ്യമല്ലാത്തവ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ നവീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വകയിരുത്തിയിട്ടുള്ളവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
2342.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ട് വിനിയോഗിച്ചുള്ള, ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ടെന്റർ നടപടി പൂർത്തിയാക്കുവാനുള്ളവ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ടെന്റർ നടപടി പൂർത്തിയാക്കി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രവൃത്തികളില്‍ ആരംഭിക്കുവാനായിട്ടുള്ളത് ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ കരാർ ഉറപ്പിച്ചിട്ടുള്ള പ്രവൃത്തികള്‍ യഥാസമയം ചെയ്തു തീർക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2343.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിലവില്‍ അനുവദിച്ച പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത റോ‍ഡുകള്‍ ഏതെല്ലാമാണെന്നും ആയത് പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ബില്ലുകള്‍
2344.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ ബില്ലുകളാണ് മാർച്ച്‌ മാസത്തിൽ ക്യൂവിലേക്ക് മാറ്റിയതെന്ന് വിശദമാക്കാമോ;
( ബി )
2024 മാർച്ച്‌ മാസം ഏതു തീയതി മുതൽ ട്രഷറികളിൽ നൽകിയ ബില്ലുകളാണ് ഇപ്രകാരം മാറ്റി വച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ട്രഷറി നിയന്ത്രണത്താല്‍ 2024 മാർച്ച്‌ മാസത്തിൽ ഏതൊക്കെ ട്രഷറികളാണ് ബില്ലുകൾ സ്വീകരിക്കുകയോ ക്യൂവിൽ ഉൾപെടുത്തുകയോ ചെയ്യാതിരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ക്യൂബില്ലുകൾ 2024-25 സാമ്പത്തിക വർഷത്തിൽ മാറി നൽകിയിട്ടുണ്ടോ;
( ഇ )
2024-25 സാമ്പത്തിക വർഷം പ്രസ്തുത തുക അധിക വിഹിതമായി അനുവദിക്കുമോയെന്നും ഈ സാമ്പത്തിക വർഷത്തെ വിഹിതത്തിൽ നിന്നും കുറവ് ചെയ്യുമോയെന്നും വിശദമാക്കാമോ;
( എഫ് )
ഈ സാമ്പത്തിക വർഷത്തെ അലോട്ട്മെന്റില്‍ കുറവ് ചെയ്താൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികളെ ദോഷകരമായി ബാധിക്കുമോ; വ്യക്തമാക്കുമോ;
( ജി )
ക്യൂവിലാക്കിയ ബില്ലുകൾ പ്രകാരമുള്ള തുക പ്രത്യേക വിഹിതമായി അനുവദിക്കുമോ?
2345.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ജില്ലയില്‍ എത്ര ഫ്ലാറ്റുകളാണ് നിർമ്മിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫ്ലാറ്റുകള്‍ ഏതെല്ലാം സ്ഥലങ്ങളിലാണെന്നും അവയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതിയും വ്യക്തമാക്കാമോ?
2346.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കായി വിഭാവനം ചെയ്ത വഴിയോര വിശ്രമകേന്ദ്രങ്ങളുടെ നടത്തിപ്പ് ഉദ്ദേശ്യലക്ഷ്യമനുസരിച്ചുള്ള രീതിയില്‍ തന്നെയാണോ നടക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പല വിശ്രമകേന്ദ്രങ്ങളും പൂര്‍ണ്ണമായും വാണിജ്യാവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
തിരുവമ്പാടി മണ്ഡലത്തില്‍ യാത്രക്കാര്‍ക്ക് ഇനിയും സൗകര്യമൊരുക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
2347.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീജിയണല്‍ കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കോടി രൂപയാണ് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലെ റോഡ് നിർമ്മാണത്തിനായി അനുവദിച്ചത്; ഇവയുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക കാരണങ്ങളാല്‍ ഇനിയും നിർമ്മാണം ആരംഭിക്കാന്‍ കഴിയാത്തതോ, പാതിവഴിയില്‍ നിർമ്മാണം മുടങ്ങിയതോ ആയ റോഡുകള്‍ ഉണ്ടെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം റോ‍ഡുകളുടെ നിർമ്മാണം ആരംഭിക്കാനും പൂർത്തിയാക്കാതെ കിടക്കുന്ന റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാനും എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
2348.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ റൂൾസ്‌ നിലവിൽ വരുന്നതിന് മുൻപ് സർവീസിലുള്ള ജീവനക്കാരുടെ പ്രൊമോഷൻ, സീനീയോരിറ്റി തുടങ്ങിയവ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്പെഷ്യൽ റൂൾസിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി തസ്തികയിലേക്ക് തസ്തിക മാറ്റം വഴിയുള്ള പ്രൊമോഷന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുതു സ്പെഷ്യൽ റൂൾസ്‌ പ്രാബല്യത്തിൽ വന്നതിന് ശേഷം ഗ്രാമവികസന വകുപ്പിൽ നിന്നും ബിരുദ യോഗ്യതയില്ലാത്ത ജീവനക്കാർക്ക് സെക്രട്ടറി തസ്തികയിലേക്ക് പ്രൊമോഷൻ നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത സ്പെഷ്യൽ റൂൾസുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനം എന്നാണ് നിലവിൽ വന്നതെന്നും ഇതിന്റെ കാലാവധി എന്നാണ് അവസാനിച്ചതെന്നും അറിയിക്കുമോ; ലഭിച്ച പരാതികളിൽ പരാതി പരിഹാര സെൽ സർക്കാരിന് സമർപ്പിച്ച ശിപാർശകളുടെ പകർപ്പ് നൽകുമോ?
2349.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി ആരംഭിച്ചതു മുതല്‍ ഓരോ ജില്ലയിലും അനുവദിച്ച വീടുകളുടെ എണ്ണം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ഓരോ ജില്ലയിലും അനുവദിച്ച വീട്, ഫ്ലാറ്റ് എന്നിവ വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ വീട് അനുവദിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് എന്നത്തേക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാനാകുമെന്ന് വ്യക്തമാക്കാമോ?
2350.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നോ; ഇക്കാര്യത്തില്‍ വകുപ്പിന്റെ അഭിപ്രായം അറിയിച്ചിരുന്നുവോ; കരട് റിപ്പോര്‍ട്ട് പരിശോധിച്ചതിന്‍പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് രേഖപ്പെടുത്തിയ അഭിപ്രായകുറിപ്പിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപന അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നുവോ എന്ന് വെളിപ്പെടുത്തുമോ;
( സി )
തൃശ്ശൂര്‍ ജില്ലയില്‍ ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ ; ജില്ലാ ജോയിന്റ് ഡയറക്ടറുടെ‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
2351.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി സബോര്‍ഡിനേറ്റ് സര്‍വീസിലെ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന രേഖകള്‍ ഏതൊക്കെയാണെന്നും ആയതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കാമോ?
2352.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പൊതു ആവശ്യങ്ങള്‍ക്കായി നടത്തുന്ന കലാ കായിക മത്സരങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി 2023-24 സാമ്പത്തിക വര്‍ഷം ഒഴിവാക്കി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പൂത്തൂര്‍ പള്ളിക്കല്‍ പൗര സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലേക്കായി വിനോദ നികുതി ഒഴിവാക്കുന്നതിന് നല്‍കിയ നിവേദനത്തിന്മേല്‍ ഉത്തരവാകുന്നതിനു വന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ വിഷയം സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ആര്‍.സി. സെക്ഷനിലെ ആര്‍.സി.2/25/24 നമ്പര്‍ ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
2353.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഇതുവരെയുള്ള പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ലൈഫ് പദ്ധതിയുടെ രണ്ടു ഘട്ടങ്ങളിലായി എത്ര ആളുകള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ട്; അവയില്‍ പൂര്‍ത്തിയായവയും പൂര്‍ത്തിയാക്കാനുള്ളവയും ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ഇക്കാലയളവില്‍ എത്ര വീടുകള്‍ അനുവദിച്ചു; അതിനായി എത്ര തുക ചെലവഴിച്ചു; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
2354.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ സി.എം.എൽ.ആര്‍.ആര്‍.പി. പദ്ധതി പ്രകാരം അനുവദിച്ച റോഡുകള്‍ ഏതാെക്കെയെന്ന് അറിയിക്കാമോ;
( ബി )
ഈ റോഡുകളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുടെ കാരണം വിശദമാക്കാമോ?
2355.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കിവരുന്ന സേവനങ്ങള്‍ സീനിയോരിറ്റി പ്രകാരമാണോ തീര്‍പ്പാക്കുന്നത്; ഇല്ലെങ്കില്‍ ഇത്തരം സേവനങ്ങള്‍ സീനിയോരിറ്റി പ്രകാരം തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി നല്‍കിയ വിവിധ അപേക്ഷകള്‍ നിസാര കാരണങ്ങള്‍ കൊണ്ട് യഥാസമയം അപേക്ഷകരെ വിവരം അറിയിക്കാതെ തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷകള്‍ സീനിയോരിറ്റി പ്രകാരം തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2356.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെടുകയും അവയുടെ പുനര്‍നിര്‍മ്മാണത്തിന് കുടുംബശ്രീ മുഖേന ആര്‍.കെ.എല്‍.എസ്. പദ്ധതിപ്രകാരം വായ്പ എടുക്കുകയും ചെയ്ത അപേക്ഷകര്‍ക്ക് സബ്സിഡി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തിലെ ബഷീറാ ബീവി (മീമനാല്‍ വീട്, അടിമാലി)സമര്‍പ്പിച്ച നിവേദനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2357.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽപ്പെട്ട കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളിലും മാറാക്കര, പൊന്മള, എടയൂര്‍, കുറ്റിപ്പുറം, ഇരിമ്പിളിയം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജീവനക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതെല്ലാമാണ്; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ജീവനക്കാരുടെ കുറവ് കോട്ടക്കല്‍ നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും സേവന പ്രവര്‍ത്തനങ്ങളെയും പദ്ധതി പ്രവര്‍ത്തനങ്ങളെയും ഏറെ സാരമായി ബാധിക്കുന്നത് കണക്കിലെടുത്ത് നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ അടക്കം നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
2358.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കോടി പത്ത് ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കി വൈപ്പിന്‍ മണ്ഡലത്തിലെ ‍ഞാറക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഡെസ്റ്റിനേഷന്‍ ചല‍ഞ്ച് പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി പഞ്ചായത്ത് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി അക്രഡിറ്റഡ് ഏജന്‍സികളുമായി കരാര്‍ വെച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഡിപിആര്‍ എന്നത്തേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും പദ്ധതി നടപ്പിലാക്കുന്നതിന് സി.ആര്‍.ഇസഡ് അനുമതി ആവശ്യമാണോയെന്നും എങ്കില്‍ അനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്നും വിശദമാക്കാമോ?
2359.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം ജീവനക്കാരുടെ പെൻഷൻ സാങ്ഷനിംഗ് അതോറിറ്റി ആരാണ്;
( ബി )
പ്രസ്തുത ഏകീകരണത്തെ തുടർന്ന് നഗരസഭകളിൽനിന്നും, കൂട്ടി ചേർത്ത മറ്റ്‌ വകുപ്പുകളിലേക്കും, തിരിച്ചും സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ എപ്രകാരം തയ്യാറാക്കി ആർക്കാണ് അംഗീകാരത്തിനായി ലഭ്യമാക്കേണ്ടതെന്ന് അറിയിക്കാമോ;
( സി )
ഇത്തരത്തിൽ വിരമിച്ച മുൻ നഗരസഭ ജീവനക്കാരായിരുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ കേരള മുനിസിപ്പാലിറ്റി ഡി.സി.ആര്‍.ജി. റൂള്‍സ് 1996 പ്രകാരം സെൻട്രൽ പെൻഷൻ ഫണ്ടിൽ നിന്നാണോ സർക്കാരിന്റെ പൊതുവരുമാനത്തിൽ നിന്നാണോ അനുവദിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഏകീകരണത്തെ തുടർന്ന് ത്രിതല പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും നഗരപാലികാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെൻഷൻ റൂൾസ്‌ ഏകീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ഇ )
ഇല്ലെങ്കിൽ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് 2024 മെയ്‌ 31 ന് സർവീസിൽ നിന്നും വിരമിച്ചവർക്ക്‌ കാലതാമസം വരുത്താതെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുമോ?
2360.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന് ഖരമാലിന്യ ശേഖരണത്തിനായി സ്വന്തമായി സ്ഥലമുണ്ടായിട്ടും പ്രസ്തുത സ്ഥലത്ത് ഖരമാലിന്യ ശേഖരണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തില്‍ എം.സി.എഫ്. പ്രവർത്തനം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
2361.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഏതൊക്കെ ജില്ലകളിൽ എന്തൊക്കെ പദ്ധതികളാണ് അടിയന്തരമായി തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കിയത്;
( ബി )
ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കലക്ടർമാരുടെ അനുമതിയോടെ ടാങ്കർലോറി വഴി ശുദ്ധജല വിതരണം നടത്തിയതെന്നും ഇതിന് പ്രത്യേക ഫണ്ട് അനുവദിച്ചെങ്കിൽ എത്ര തുകയാണ് അനുവദിച്ചതെന്നും എത്ര നാൾ എത്ര ലിറ്റർ ശുദ്ധജല വിതരണം എത്ര പേർക്ക് നൽകിയെന്ന് വ്യക്തമാക്കാമോ;
( സി )
ശുദ്ധജല വിതരണത്തിന് അനുമതി നൽകിയ ലോറികളിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നോ എന്ന് പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത പരിശോധന ആരാണ് നടത്തിയത്; വ്യക്തമാക്കാമോ;
( ഡി )
ശുദ്ധജല വിതരണത്തിന് അനുമതി തേടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അനുമതി നൽകാത്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അനുമതി നൽകാതിരുന്നത് എന്ത് കൊണ്ടാണ് എന്നു വ്യക്തമാക്കാമോ?
2362.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ കാളികാവ് ബ്ലോക്കിന്റെ കൈവശത്തിൽ ഗ്രാമ വികസന വകുപ്പിന്റെ ഉടമസ്ഥതയിൽ കരുവാരക്കുണ്ട് വില്ലേജിലുള്ള ബ്ലോക്ക് നം. 153 ൽ 233/1 സർവ്വേ നമ്പറിലുള്ള 5 മീറ്റർ വീതിയിൽ 36 മീറ്റർ നീളത്തിൽ 30 വർഷത്തിൽ കൂടുതലായി 30 ൽ കൂടുതൽ കുടുംബം പൊതു വഴിയായി ഉപയോഗിക്കുന്ന റോഡ് കരുവാരക്കുണ്ട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഇവയിൽ ഓരോ അപേക്ഷയിലും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
പുന്നക്കാട് ടൗൺ വി.ഇ.ഒ പടി പാടം റോഡിന്റെ തുടക്കം 36 മീറ്റർ നീളം പ്രസ്തുത വഴി ആയതിനാലും 30 കുടുംബങ്ങൾ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, സർക്കാർ ആയുർവേദ ഡിസ്പെൻസറി, പുതുതായി ആരംഭിക്കുന്ന സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള ഏക മാർഗം പ്രസ്തുത പൊതുവഴി ആയതിനാലും ഇവ നിലനിർത്തി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുവാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുമോ; വിശദമാക്കാമോ?
2363.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ നിലവിലെ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2364.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി അനുവദിക്കുന്നതിന് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി അനുവദിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2365.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് ലേര്‍ണിംഗ് സെന്റര്‍ എന്ന പേരില്‍ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുളള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രതീക്ഷിച്ച നേട്ടം ഇതിലൂടെ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
കൂടുതല്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് പ്രസ്തുത പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ?
2366.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയ മാവേലിക്കര മണ്ഡലത്തിൽ ആധുനിക പൊതു ശ്മശാനം എന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
2367.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് 2023-24 വാര്‍ഷിക പദ്ധതിയില്‍ ബജറ്റ് വിഹിതമായി മെയ്ന്റനന്‍സ് ഗ്രാന്റ് (റോഡ്‌ ഇതരം) ഇനത്തില്‍ ലഭിച്ച തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; 2023-24 വര്‍ഷം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് മെയ്ന്റനന്‍സ് ഗ്രാന്റ് (റോഡ്‌ ഇതരം) ഇനത്തില്‍ അനുവദിച്ച ആകെ തുക എത്രയാണ്; ഈ തുക നിശ്ചയിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് 2024-25 വാര്‍ഷിക പദ്ധതിയില്‍ ബജറ്റ് വിഹിതമായി മെയ്ന്റനന്‍സ് ഗ്രാന്റ് (റോഡ്‌ ഇതരം) ഇനത്തില്‍ വകയിരുത്തിയ തുക എത്രയാണ്; പ്രസ്‌തുത തുക നിശ്ചയിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ് വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷം മെയ്ന്റനന്‍സ് ഗ്രാന്റ് (റോഡ്‌ ഇതരം) ഇനത്തില്‍ ലഭിച്ച തുക എത്രയാണ്; പ്രസ്‌തുത തുക നല്‍കുന്നതിന്റെ നിബന്ധനകള്‍ എന്തെല്ലാമാണ് വ്യക്തമാക്കാമോ?
പഞ്ചായത്തുകളുടെ ബഡ്ജറ്റ് വിഹിതം
2368.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷം പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനത്തില്‍ വിവിധ ഹെഡുകളില്‍ ലഭിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ; ആയതില്‍ എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
കൈപ്പമംഗലം മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ
2369.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളില്‍ മെച്ചപ്പെട്ടവ, പോരായ്മകൾ ഉള്ളവ എന്നിങ്ങനെ പഞ്ചായത്ത് തിരിച്ച് തരംതിരിച്ച് നൽകാമോ;
( ബി )
പ്രസ്തുത ഗ്രാമീണ റോഡുകളുടെ നിലവിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
2370.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തിൽ ഹരിത കർമ്മസേന മുഖേന ശേഖരിച്ച മാലിന്യങ്ങളുടെ കണക്ക് ലഭ്യമാക്കാമോ; ഇതിലൂടെ എത്ര കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;
( ബി )
കോങ്ങാട് മണ്ഡലത്തിൽ എത്ര ഹരിത കർമ്മസേനാംഗങ്ങൾ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
2371.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ പ്രളയത്തില്‍ ഒലിച്ച് പോയ വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാക്വോയി പാലത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2372.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളിലായി 2020 മുതൽ 2023 വരെ പെൺകുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യപ്പെട്ട വിവരം പഞ്ചായത്ത്, വർഷം എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
2373.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിലെയും 2 ബ്ലോക്ക് പഞ്ചായത്തുകളിലെയും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ കാരണം ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍, എം.എല്‍.എ. ഫണ്ട്, എം.പി. ഫണ്ട്, ഫ്ലഡ് ഫണ്ട്, മറ്റു വിവിധ സ്കീമുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികള്‍ എന്നിവയുടെ നിര്‍വഹണത്തെ കാര്യമായി ബാധിക്കുന്നതിനാലും നിരവധി കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേല്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തടസ്സം നേരിടുന്നതിനാലും പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2374.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് സ്റ്റാഫ് യൂണിയന്‍ എൽ.എസ്.ജി.ഡി-ഇ.ആര്‍.എ 2/53/2023/എൽ.എസ്.ജി.ഡി. നമ്പരായി നല്‍കിയ നിവേദനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ആയതിന്റെ ഫയല്‍ നോട്ടുകളുടെയും കറന്റ് ഫയലിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
2375.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ അനുവദിച്ച ചാവക്കാട് നഗരസഭ ഓഫീസിനുള്ള പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഇതുവരെ തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി നല്‍കിയിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കെട്ടിട നിര്‍മ്മാണ പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
2376.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷന്റെ കീഴില്‍ പയ്യന്നൂര്‍ നഗരസഭയിലെ കോറോത്ത് അനുവദിച്ച ഫ്ലാറ്റ് സമുച്ചയം പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫ്ലാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; അറിയിക്കാമോ?
2377.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എൽ.എ. യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മിനി മാസ്ററ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കുമോ;
( സി )
മണൽ പളളിയാംമൂലയിൽ മിനി മാസ്ററ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
കൊറ്റാളിയിൽ മിനി മാസ്ററ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
2378.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഏതൊക്കെ കുളങ്ങളുടെയും ക്ഷേത്ര കുളങ്ങളുടെയും നവീകരണ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തികള്‍ക്ക് കോര്‍പ്പറേഷന്റെ അനുമതി ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ; പ്രവൃത്തികൾ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2379.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയില്‍നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാങ്ങുന്ന ഗോപാലകൃഷ്ണക്കുറുപ്പിന് (പെന്‍ഷന്‍ ഐ.ഡി. നമ്പര്‍ 101670229681 ) പെന്‍ഷന്‍ തുക പൂര്‍ണ്ണമായും ലഭ്യമാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ടിയാന് ഏത് മാസം വരെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്നും എത്ര തുകയാണ് നല്‍കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
പെന്‍ഷന്‍ ഐ.ഡി. നമ്പര്‍ 2220012396 പ്രകാരമുള്ള കര്‍ഷകക്ഷേമ പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതിനായി അപേക്ഷ നല്‍കിയിരുന്ന ടിയാന്റെ കര്‍ഷകക്ഷേമ പെന്‍ഷന്‍ റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കിൽ എന്നുമുതല്‍ റദ്ദ് ചെയ്തുവെന്നും പ്രസ്തുത പെന്‍ഷന്‍ ഏത് മാസംവരെ നല്‍കിയെന്നും വ്യക്തമാക്കുമോ;
( ഡി )
കര്‍ഷകക്ഷേമ പെന്‍ഷന്‍ റദ്ദ് ചെയ്തിട്ടുണ്ടങ്കില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഏത് മാസം മുതല്‍ പൂര്‍ണ്ണമായും അനുവദിക്കുമെന്ന് വ്യക്തമാക്കുമോ?
2380.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റ് ആധുനികവല്‍ക്കരണം എന്ന പ്രവൃത്തിയിന്മേല്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ഇംപാക്ട് കേരളയുടെ പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
2381.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നഗരത്തിലെ തട്ടുകടകള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ചില തട്ടുകടകളില്‍ ഭക്ഷണം പാചകം ചെയ്യുവാന്‍ ഗുണനിലവാരം കുറ‍ഞ്ഞ സാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നത് കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനകളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഒട്ടേറെ തട്ടുകടകള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തട്ടുകടകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2382.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) യില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം സാധ്യമാകുന്ന തസ്തികകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ട്രിഡയെ ശാക്തീകരിക്കുന്നതിനുളള പദ്ധതി പരിഗണനയില്‍ ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
മറ്റ് പദ്ധതികളുടെ എസ്.പി.വി. എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഉതകുന്ന തരത്തിലുളള പുതിയ തസ്തികകള്‍ ട്രിഡയില്‍ അനുവദിക്കുന്ന വിഷയം പരിഗണനയില്‍ ഉണ്ടോ എന്ന് അറിയിക്കാമോ?
2383.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് 2016-ലും നിലവിലും ഉള്ള അതിദരിദ്രരുടെ എണ്ണത്തിൽ വന്ന വ്യത്യാസം എത്ര ശതമാനമാണ് എന്നറിയിക്കുമോ;
( സി )
അതിദരിദ്രരെ കണ്ടെത്തുന്നതിന് നടത്തിയ സര്‍വ്വേയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സൂക്ഷ്മവിശകലനം നടത്തി തയ്യാറാക്കിയ പട്ടികയിലെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
2384.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഉണര്‍വ്വ് പദ്ധതി വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര സ്കൂളുകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്;
( സി )
ഓരോ സ്കൂളിനും എത്ര രൂപയാണ് ഉണര്‍വ്വ് പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2385.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്നുൾപ്പെടെയുളള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടേയും അവ വിതരണം ചെയ്യുന്നവരുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിലെ ബോധവൽക്കരണ ജാഗ്രതാ നടപടികൾ ഫലപ്രദമല്ലെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മയക്കുമരുന്നു വിതരണക്കാരുടെ ഉറവിടം കണ്ടെത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
നിരന്തരം മയക്കുമരുന്നു കേസ്സുകളിൽ പ്രതികളാക്കുന്നവരെ നിരീക്ഷിക്കാനും വീണ്ടും കുറ്റകൃത്യം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താനും നടപടി സ്വീകരിക്കുമോ?
2386.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചാവിൻെറയും മയക്കുമരുന്നിൻെറയും വ്യാപനത്തിനെതിരെയും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ഇവ കടത്തിക്കൊണ്ട് വരുന്നതിനെതിരെയും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2387.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ബാർ ഹോട്ടലുകൾ നിലവിലുണ്ട്; 7 സ്റ്റാർ, 5 സ്റ്റാർ, 4 സ്റ്റാർ, 3 സ്റ്റാർ, 2 സ്റ്റാർ പദവികൾ തിരിച്ച് കണക്ക് ലഭ്യമാക്കാമോ; 2017 മുതല്‍ 2024 മെയ് 31 വരെ എത്ര ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയിട്ടുണ്ടെന്നതിന്റെ കണക്ക് വർഷം തിരിച്ച് ലഭ്യക്കുമോ?
2388.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സ്സൈസ് വകുപ്പിൽ സമീപകാലത്ത് നടന്ന ടെമ്പററി പ്രൊമോഷനുകൾ റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികൾ എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ;
( ബി )
മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വ്യാപകമായ സാഹചര്യത്തിൽ ഇതിനെതിരെയുള്ള ഇന്റലിജൻസ് വിവര ശേഖരണത്തിനായി ജില്ലാതലത്തിൽ എക്സ്സൈസ് ഇന്റലിജൻസ് വിഭാഗം ശക്തിപ്പെടുത്തുമോ;
( സി )
മയക്കുമരുന്ന് കേസുകൾ വര്‍ധിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത കേസുകളിൽ പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിനും പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിനുമായി മയക്കുമരുന്ന് കേസുകൾ അന്വേഷിക്കാൻ നിലവിലുള്ള ക്രൈംബ്രാഞ്ച് ജില്ലാ തലത്തിൽ രൂപീകരിക്കുമോ?
2389.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള് വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നമ്മുടെ പരമ്പരാഗത തൊഴില്‍ മേഖല എന്ന പരിഗണന നല്‍കി കള്ള് വ്യവസായരംഗത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
കള്ളിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കള്ള് ചെത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
കള്ള് ചെത്ത് തൊഴിലാളികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പുതിയ ആളുകളെ ഈ തൊഴില്‍ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
2390.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ മദ്യനയത്തിൽ വൻകിട ഡിസ്റ്റിലറികളെ ഒഴിവാക്കി കാർഷിക ഉല്പന്നളിൽ നിന്നും പഴച്ചാറുകളിൽ നിന്നും തദ്ദേശീയമായി വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിച്ചു വിതരണം ചെയ്ത് ചെറുകിട കര്‍ഷകർക്ക് വരുമാന വർദ്ധനവ് ഉണ്ടാകുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന പ്രഖ്യാപനം പരിഗണനയിലുണ്ടോ;
( ബി )
വീര്യം കുറഞ്ഞ മദ്യത്തിൻെറ ഉല്പാദനത്തിനും വിപണനത്തിനും അനുമതി തേടി ബക്കാഡിയ കമ്പനി അപേക്ഷ സമർപ്പിച്ചിരുന്നോ; പ്രസ്തുത അപേക്ഷയിൽ പറയുന്ന വീര്യം കുറഞ്ഞ മദ്യത്തിലെ ആൾക്കഹോൾ അളവ് എത്രയാണ്;
( സി )
പ്രസ്തുത മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം കമ്പനി മുമ്പോട്ട് വച്ചിരുന്നോ; പ്രസ്തുത അപേക്ഷയിൽ സ്വീകരിച്ച നിലപാട് വ്യക്തമാക്കാമോ?
2391.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ്
ശ്രീ ഡി കെ മുരളി
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താകെ മയക്കുമരുന്നിന്റെ ഉപഭോഗവും മയക്കുമരുന്ന് ഉപഭോക്താക്കള്‍ നടത്തിവരുന്ന കുറ്റകൃത്യങ്ങളും അവലോകനം ചെയ്തുവരുന്നുണ്ടോ;
( ബി )
സംസ്ഥാനത്തെ മയക്കുമരുന്നുപയോഗത്തിന്റെയും അതുമൂലമുള്ള കുറ്റകൃത്യങ്ങളുടെയും തോത് വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ആന്റി നാര്‍കോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെയും ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെയും പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ഡി )
'യോദ്ധാവ്' പദ്ധതിയിലൂടെ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ വ്യക്തമാക്കാമോ?
2392.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യയന വര്‍ഷം ആരംഭിക്കുന്ന അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് വിമുക്തി മിഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ രക്ഷകര്‍ത്താക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിമുക്തി മിഷന്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ലഹരി ഉപയോഗത്തിനെതിരെ ജാഗരൂകരാക്കുന്നതിന് എന്തെല്ലാം ബോധവത്ക്കരണ നടപടികളാണ് ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.