UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2245.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ എത്ര ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്, ഇതിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന എത്രയെണ്ണമുണ്ട്; ഇവയിൽ 2023 ഒക്ടോബറിൽ, സബ്സിഡി നിരക്കിൽ നൽകുന്ന 13 ഉല്പന്നങ്ങളും ഉള്ളവ എത്രയെണ്ണം ഉണ്ടായിരുന്നു; നിലവിൽ സബ്സിഡി ഉൽപന്നങ്ങളിൽ ഏതൊക്കെ സ്റ്റോക്കുണ്ട്;
( ബി )
സപ്ലൈകോയ്ക്ക് ഭക്ഷ്യസാധനങ്ങളും എഫ്. എം. സി. ജി. ഉല്പന്നങ്ങളും നൽകിയ വിതരണക്കാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ എത്ര തുകയാണ് ബിൽ പ്രകാരം കുടിശികയുള്ളത്; ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഏത്ര തുകയാണ് കുടിശിക; വിതരണക്കാരുടെയും കുടിശിക തുകയുടെയും പട്ടികയുൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാമോ;
( സി )
ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് തുക നൽകിയത്; തുക നൽകിയതിൽ മുൻഗണനാക്രമം തെറ്റിച്ചു എന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് ഏതെങ്കിലും കോടതികളിൽ കേസുണ്ടോ; കോടതികൾ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
സപ്ലൈകോയ്ക്ക് എതിരെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ടോ; ഇതിനുള്ള നോട്ടിസിന് സപ്ലൈകോ മറുപടി നൽകിയോ; എങ്കിൽ എന്ത് മറുപടിയാണ് നൽകിയത്; സപ്ലൈകോ കമ്പനിയാണോ അതോ പൊതുമേഖലാ സ്ഥാപനമാണാേ; വ്യക്തമാക്കുമോ?
2246.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നതും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കൃത്യമായ വിപണി ഇടപെടല്‍ നടത്തുന്നതിനും വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
സിവിൽ സപ്ലൈസ് കോർപ്പറേഷന് നല്‍കുവാനുണ്ടായിരുന്ന കുടിശിക പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ടോ വ്യക്തമാക്കാമോ?
2247.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പേരിൽ വ്യാജ കമ്പനിയുണ്ടാക്കി ആരെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ; എങ്കിൽ എത്ര രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് വ്യക്തമാക്കാമോ?
2248.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താൻ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിലുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാന്‍ നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാന്‍ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
2249.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ്. പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ പൊതുവിതരണ രംഗത്തെ കൂടുതല്‍ ശാക്തീകരിക്കുവാൻ സാധിക്കുമോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ അതിനുളള സാധ്യതകള്‍ വിശദമാക്കുമോ?
2250.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ സിവിൽ സപ്പ്ലൈസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കിയ പദ്ധതി വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ ?
2251.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസത്തില്‍ എത്ര കിലോ അരിയും ഗോതമ്പുമാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭിക്കുന്നത്; വ്യക്തമാക്കാമോ?
2252.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒപ്പം പദ്ധതി പ്രകാരം മാവേലിക്കര മണ്ഡലത്തിൽ എത്ര ഗുണഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നല്കുന്നുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ വിശദമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരമേറ്റ ശേഷം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മാവേലിക്കര മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കുമോ?
2253.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന ഒപ്പം പദ്ധതി വിജയകരമായി നടന്നുവരുന്നുണ്ടോ; അതുവഴി എത്ര ഗുണഭോക്കാക്കള്‍ക്ക് റേഷന്‍ വിഹിതം വീടുകളില്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2254.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ മറ്റുള്ളവര്‍ അനര്‍ഹമായി കെെപ്പറ്റുന്ന സാഹചര്യം ഒഴിവാക്കി അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണനയിലുള്ള അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് പൊതു വിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് നല്‍കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മീഷൻ പൂര്‍ണമായും വിതരണം ചെയ്തുകഴിഞ്ഞോയെന്ന് വിശദമാക്കാമോ?
2255.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നിലവിൽ എത്ര റേഷൻ കടകളാണുള്ളത്; 2021-ലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എത്ര റേഷൻ കടകളുടെ ലൈസൻസികളെ സസ്പെൻഡ് ചെയ്തു; ഇതിൽ എത്ര പേർക്ക് ലൈസൻസ് പിന്നീടു തിരികെ നൽകി;
( ബി )
ഒന്നിൽ കൂടുതൽ റേഷൻ കടകൾ കൈവശം വച്ചുവരുന്ന എത്ര ലൈസൻസികളുണ്ട്; ഇവരുടെ പേരുവിവരങ്ങളും എന്നു മുതല്‍, ഏതൊക്കെ കാരണങ്ങളാലാണ് ലൈസൻസ് അനുവദിച്ചു നൽകിയതെന്നുമുള്ള വിവരവും ഉൾപ്പെടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
താൽക്കാലികമായി ലൈസൻസ് സസ്പെൻഡ് ചെയ്ത റേഷൻകടകൾ നിലവിലെ കടകളിലേക്ക് അറ്റാച്ച് ചെയ്തു പ്രവർത്തിച്ചു വരുന്നുണ്ടോ; എങ്കിൽ അവ ഏതൊക്കെ, എവിടെയൊക്കെ, എന്നുമുതൽ എന്നീ വിവരങ്ങൾ ജില്ല തിരിച്ച് നൽകാമോ;
( ഡി )
2021-നു ശേഷം എത്ര റേഷൻ കടകളുടെ ലൈസൻസികളാണ് സ്വമേധയാ സേവനം അവസാനിപ്പിച്ചത്; നഷ്ടം കാരണമാണ് ഇവർ സേവനം അവസാനിപ്പിച്ചതെന്ന് വകുപ്പിനെ അറിയിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ചു അന്വേഷണമോ പഠനമോ നടത്തിയിട്ടുണ്ടോ; 600-ൽ താഴെ റേഷൻ കാർഡുകളുള്ള ഏതെങ്കിലും ലൈസൻസികൾ നിലവിലുണ്ടോ;
( ഇ )
റേഷൻ കട ലൈസൻസികൾക്ക് ക്ഷേമനിധി പദ്ധതി നിലവിലുണ്ടോ; എങ്കിൽ എന്തൊക്കെ അനുകൂല്യങ്ങളാണ് നൽകുന്നത്; ആനുകൂല്യങ്ങൾ കുടിശികയായിട്ടുണ്ടോ;
( എഫ് )
ലൈസൻസികൾക്കുള്ള വേതന പാക്കേജ് നിലവിൽ വന്നത് എങ്ങനെയാണ്; ഈ പാക്കേജ് പ്രകാരം വിവിധ സ്ലാബുകളിലായി ലഭിക്കുന്ന ആനൂകൂല്യങ്ങളും അതു ലഭിക്കുന്നവരുടെ എണ്ണവും വിശദമാക്കാമോ?
2256.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവിൽ വന്നതിന് ശേഷം നിര്‍ധനര്‍ക്കും പാവങ്ങള്‍ക്കുമായി എന്തെല്ലാം പദ്ധതികളാണ് ഭക്ഷ്യ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്;
( ബി )
ഈ സര്‍ക്കാര്‍ ഉദുമ മണ്ഡലത്തില്‍ പുതിയ റേഷന്‍ ഷോപ്പുകള്‍ ആരംഭിക്കാനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ നിലവിൽ വന്നതിന് ശേഷം ഉദുമ മണ്ഡലത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ എത്ര കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ?
2257.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് മുന്‍ഗണന ആനുകൂല്യം ലഭിക്കുന്ന റേഷന്‍ കാര്‍ഡുകൾ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2258.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ത്തികപ്പളളി താലൂക്കില്‍ പുതുതായി മുന്‍ഗണനാകാര്‍ഡുകള്‍ നല്‍കുന്നതിനുവേണ്ടി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
താലൂക്കിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണനാകാര്‍ഡുകള്‍ നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2259.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍കാര്‍ഡുകളുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കാര്‍ത്തികപ്പളളി താലൂക്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര അപേക്ഷകളാണ് നിലവില്‍ പരിഗണനയില്‍ ഉളളതെന്ന് വിശദമാക്കാമോ?
2260.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി വടകര താലൂക്കില്‍ എത്ര മുന്‍ഗണനാ കാര്‍ഡ് (ബി.പി.എൽ.) അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
2023-24 കാലയളവില്‍ വടകര താലൂക്കില്‍ അനധികൃതമായി കെെവശം സൂക്ഷിച്ച എത്ര ബി. പി. എൽ കാര്‍ഡുകള്‍ വകുപ്പ് കണ്ടെത്തി ഫൈന്‍ ഈടക്കിയിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
അര്‍ഹരായ ആളുകളെ കണ്ടെത്തി ബി. പി. എൽ. കാര്‍ഡ് നല്‍കുന്നതിനു വകുപ്പ് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ ?
2261.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ കെ-സ്റ്റോര്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള റേഷന്‍ കട നം. 114-ല്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കെ-സ്റ്റോര്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാവുന്നതോടെ എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാവുന്നതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
2262.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ചാത്തന്നൂർ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുതുതായി റേഷൻ കടകൾ ആരംഭിക്കുന്നതിന് അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം പ്രദേശങ്ങളിൽ റേഷൻ കടകൾ ആരംഭിക്കുന്നതിനാണ് അപേക്ഷകൾ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളതെന്നും പുതിയ റേഷൻ കടകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വകുപ്പിന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കാമോ?
2263.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോറുകള്‍ ആക്കി മാറ്റുന്നതിനായി തെര‍‍ഞ്ഞെടുക്കപ്പെട്ട നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ റേഷന്‍ ഷോപ്പുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ കൂടുതല്‍ കെ -സ്റ്റോറുകള്‍ അനുവദിക്കുന്നതിനുവേണ്ടിയുളള എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നും എവിടെയൊക്കെയെന്നും പഞ്ചായത്തുകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( സി )
കെ-സ്റ്റോറുകള്‍ വഴി നല്‍കുന്ന സേവനങ്ങളും ഉല്പന്ന വിതരണങ്ങളുടെയും വിശദാംശം അറിയിക്കാമോ;
( ഡി )
വനത്തോടു ചേര്‍ന്ന പട്ടികവര്‍ഗ്ഗ ആവാസ മേഖലകളില്‍ കെ-സ്റ്റോറുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2264.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി നിലവില്‍ ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്; പ്രസ്തുത പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2265.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ തുടങ്ങുന്നതിന് എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട്; അവ ഏതൊക്കെയാണ്; അവയില്‍ ഏതൊക്കെ അനുവദിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പൊന്മള ഗ്രാമപ‍ഞ്ചായത്തിലെ ചൂനൂര്‍ വാര്‍ഡില്‍ റേഷന്‍കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ചുനൂര്‍ പ്രദേശത്തെ ജനങ്ങള്‍ നിലവില്‍ ഏറെ ദൂരം യാത്ര ചെയ്തു കാടാമ്പുഴ, തലക്കാപ്പ്, മണ്ണഴി, ഇന്ത്യനൂര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് പൊന്മള പഞ്ചായത്തിലെ ചൂനൂര്‍ വാര്‍ഡില്‍ പുതിയ റേഷന്‍ കട അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2266.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ നൽകി വരുന്നുണ്ടോ; ഇതിന് സബ്സിഡിയുണ്ടോ; പൊതുവിപണി വിലയുമായി വില വ്യത്യാസം എത്രയാണ്; 2021 മുതൽ റേഷൻ മണ്ണെണ്ണ വിലയിൽ ഉണ്ടായ വ്യത്യാസത്തിന്റെ പട്ടിക ലഭ്യമാക്കാമോ; റേഷൻ മണ്ണെണ്ണ വില നിശ്ചയിക്കുന്നതിന് ഏതെല്ലാം നികുതികളും സെസ് നിരക്കുകളുമാണ് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ചുമത്തുന്നതെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്രം റേഷൻ മണ്ണെണ്ണ ക്വോട്ട അനുവദിക്കുന്നത് ഏന്തു മാനദണ്ഡപ്രകാരമാണ്; 2001 മുതൽ ഈ ക്വോട്ടയിൽ വ്യത്യാസം വരുത്തിയത് എപ്രകാരമാണെന്നും ഇ തിനെതിരെ സംസ്ഥാനം എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ; സബ്‌സിഡി മണ്ണെണ്ണ വിതരണം നിർത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടോ; ഉത്സവങ്ങൾ ഉ‍ൾപ്പെടെ വിശേഷ അവസരങ്ങളിലും പ്രകൃതിദുരന്തങ്ങളിലും പ്രത്യേക മണ്ണെണ്ണ ക്വോട്ട ലഭിക്കാറുണ്ടോ; എങ്കിൽ കേരളത്തിന് 2021 മുതൽ എത്ര തവണ ഇത് ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
2021 മുതൽ ഓരോ വിഭാഗം റേഷൻ കാർഡിനും എത്ര അളവ് മണ്ണെണ്ണയാണ് നൽകിയിരുന്നത്; ഇതിൽ മാറ്റം വന്നിട്ടുണ്ടോ; 2021 മുതൽ കേന്ദ്രം അനുവദിച്ച മണ്ണെണ്ണ വിഹിതം മുഴുവൻ സംസ്ഥാനം എടുത്തിട്ടുണ്ടോ; അതാത് ക്വാർട്ടറുകളിൽ മണ്ണെണ്ണ വിട്ടെടുത്തില്ലെങ്കിലും വിതരണം ചെയ്തില്ലെങ്കിലും അത് ലാപ്സാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ നിബന്ധനകൾ എന്തെല്ലാമാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതം കേരളം ലാപ്സാക്കാൻ കാരണമെന്താണെന്നും വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് 2021 മുതൽ നിലവിലുണ്ടായിരുന്ന മണ്ണെണ്ണ മൊത്തവിതരണ ലൈസൻസികളിൽ എത്ര പേരാണ് നിലവിൽ അവശേഷിക്കുന്നത് ; ഇവരുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളെന്തെങ്കിലും നിലവിലുണ്ടോ; എങ്കിൽ ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രത്യേക റേഷൻ മണ്ണെണ്ണ ക്വോട്ട അനുവദിക്കാറുണ്ടോ; എങ്കിൽ ഇപ്രകാരം മണ്ണെണ്ണ ക്വോട്ട ലഭിക്കുന്ന എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ടെന്നും ഓരോരുത്തർക്കും ലഭിക്കുന്ന അളവെത്രയെന്നും ഇതിൽ കുടിശിക വരുത്തിയിട്ടുണ്ടോയെന്നും ജില്ലാ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
റേഷൻ കട ഉടമകൾക്ക് മണ്ണെണ്ണ വിതരണത്തിന് ഏതെല്ലാം ലൈസൻസും പെർമിറ്റുമാണ് വേണ്ടത്; സ്റ്റോക്കെടുക്കാൻ കൂടുതൽ ചെലവുള്ളതായി റേഷൻ വ്യാപാരികളുടെ പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഒരു ലീറ്റർ മണ്ണെണ്ണ വിതരണം ചെയ്യുമ്പോൾ എത്രയാണ് വ്യാപാരികൾക്ക് കമ്മിഷൻ നൽകുന്നതെന്നും ഈ നിരക്ക് നിശ്ചയിച്ചത് എന്നാണെന്നും ഇത് പുതുക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?
2267.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
എങ്കിൽ അതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് റേഷന്‍ വിതരണത്തിന് ആവശ്യമായ അരി, ഗോതമ്പ്, പഞ്ചസാര എന്നിവ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( ഇ )
കേന്ദ്രത്തില്‍ നിന്നും കൃത്യമായി റേഷന്‍ വിഹിതം ലഭിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2268.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ വിതരണ, സംഭരണ മേഖലയിൽ സ്മാർട് പി.ഡി.എസ്. എന്ന കേന്ദ്ര പദ്ധതി നടപ്പാക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ; പദ്ധതിയുടെ വിശദാംശങ്ങളും കേന്ദ്ര–സംസ്ഥാന വിഹിതവും സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി കേരളം ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; എങ്കിൽ ധാരണാപത്രത്തിലെ വിശദാംശങ്ങൾ നൽകാമോ; കേരളത്തിന്റെ അഭ്യർഥനപ്രകാരം പ്രസ്തുതപദ്ധതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നറിയിക്കാമോ;
( സി )
സ്മാർട് പി.ഡി.എസ്. പദ്ധതിക്കായി പുറമേ നിന്നുള്ള ഐ.ടി. വിദഗ്ധരെ ഉൾപ്പെടെ ഭക്ഷ്യപൊതുവിതരണ വകുപ്പിൽ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടോയെന്നും ഇവരെ തിരഞ്ഞെടുത്തത് ഏത് ഏജൻസി വഴിയാണെന്നും അറിയിക്കാമോ; ഭക്ഷ്യപൊതുവിതരണ വകുപ്പിലെ ഐ.ടി. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ജീവനക്കാരെ നിയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
സ്മാർട് പി.ഡി.എസ്. പദ്ധതി നടപ്പാക്കുമ്പോൾ കേരളത്തിന് ഉണ്ടാകുന്ന പ്രത്യേക മാറ്റങ്ങൾ എന്തൊക്കെയാണ്; സംസ്ഥാനത്തെ റേഷൻ വിഹിതം, വിതരണം, സംഭരണം എന്നിവയിൽ കുറവ് വരുമോ; കേന്ദ്ര വിഹിതം ഏതൊക്കെ രംഗത്താണ് കുറയുക; വിശദാംശം നൽകുമോ?
2269.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിലെ നിലവിലെ ജീവനക്കാരില്‍ താൽക്കാലികം, ദിവസവേതനം, സ്ഥിരം, കരാർ അടിസ്ഥാനം, ഡപ്യൂട്ടേഷന്‍ എന്നീ വിഭാഗങ്ങളിലായി എത്ര വീതം ജീവനക്കാരുണ്ടെന്ന് അറിയിക്കാമോ; 2022 സാമ്പത്തിക വർഷത്തിന്റെ അവസാനം സപ്ലൈകോയിൽ പ്രസ്തുത വിഭാഗങ്ങളിലായി ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരോ ഭക്ഷ്യപൊതുവിതരണ വകുപ്പോ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി തുക നീക്കിവച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2270.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പൊതുവിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( സി )
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ എതെല്ലാം രീതിയിൽ ഇട​പെടുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
2271.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിസ്റ്റോര്‍, സപ്ലൈകോ, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ലാഭം മാര്‍ക്കറ്റുകള്‍ തുടങ്ങിയവയില്‍ നിത്യോപയോഗ സാധനങ്ങളുടെ അപര്യാപ്തത നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സ്ഥാപനങ്ങളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്; അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകാനുള്ള കാരണം വിശദമാക്കുമോ;
( സി )
അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കുന്ന സാധനങ്ങളുടെ വില പൊതുമാര്‍ക്കറ്റിലേതിനെക്കാള്‍ കുറവാണെന്ന് ഉറപ്പു വരുത്താറുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
കാലപ്പഴക്കംമൂലം സാധനങ്ങള്‍ പാഴായിപ്പോകാറുണ്ടോയെന്ന് വ്യക്തമാക്കുമോ?
2272.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്സിഡി നിരക്കിലുളള നിത്യോപയോഗ സാധനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാകുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
നിത്യോപയോഗ സാധനങ്ങളുടെ വിതരണം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2273.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാർക്ക് സപ്ലൈകോ നൽകാനുളള തുക കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കുടിശിക നൽകാത്തത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( സി )
സബ്സിഡി നിരക്കില്‍ സാധനങ്ങൾ വിതരണം ചെയ്യുന്നത് സപ്ലൈകോയുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?
സപ്ലൈകോയുടെ ഇ-മെയിൽ ഐഡി. ദുരുപയോഗപ്പെടുത്തി നടത്തിയ പർച്ചേസിൽ വകുപ്പുതല അന്വേഷണം
2274.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തി സപ്ലൈകോയുടെ ലെറ്റർ ഹെഡ്, സീൽ എന്നിവ വ്യാജമായി നിർമ്മിച്ച് സപ്ലൈകോ ഇ-മെയിൽ ഐഡി. ഉപയോഗിച്ച് മുംബൈ ജീവ ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, എസ്‌.എസ്‌. എമ്പയർ, രാജസ്ഥാനിലെ പട്ടോഡിയ ബ്രദേഴ്സ് എന്നീ മൂന്ന് സ്ഥാപനങ്ങൾക്ക് ഏഴ് കോടി രൂപയുടെ ചോളത്തിന് ഓർഡർ നൽകിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങൾ സപ്ലൈകോയുടെ ഓർഡർ എന്ന് കരുതി സപ്ലൈകോയെ സമീപിച്ചിരുന്നോ; വ്യക്തമാക്കാമോ;
( സി )
സപ്പ്ലൈകോയുടെ ഇ-മെയിൽ അടക്കം ദുരുപയോഗപ്പെടുത്തി നടത്തിയ ഈ പർച്ചേസിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;കുറ്റക്കാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ? ;
( ഡി )
ഈ പർച്ചേസിന്റെ ബില്ലുകൾ സപ്ലൈകോയുടെ ജി.എസ്.ടി. പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ;?
2275.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണോയെന്ന് വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധി കാരണം മെയ് മാസത്തെ ശമ്പളം മുടങ്ങിയ സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമായ ഇടപെടൽ നടത്തുമോയെന്ന് വിശദമാക്കാമോ?
2276.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം സപ്ലൈകോയ്ക്ക് വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിയാത്ത സാഹചര്യമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
വിലക്കയറ്റം പിടിച്ചു നിർത്താനും ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2277.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി സബ്സിഡിയായി നൽകിവരുന്ന 5 കിലോ അരി 10 കിലോയാക്കി ഉയർത്തി നൽകുവാൻ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( ബി )
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കാമോ;
( സി )
സപ്ലൈകോയിൽ സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് കുടിശിക തുക നൽകുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
2278.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ പുതുതായി സപ്ലൈകോ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
സപ്ലൈകോ സ്ഥാപനങ്ങള്‍ വഴി കാര്യക്ഷമമായി വിപണി ഇടപെടല്‍ നടത്തുന്നതിന് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ മാവേലി സ്റ്റോറുകള്‍ അനുവദിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ?
2279.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയായ കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചു കുട്ടനാട്ടില്‍ കൂടുതല്‍ സിവില്‍ സപ്ലൈസ് സ്റ്റോറുകൾ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വള്ളങ്ങളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രത്യേക നിര്‍ദേശം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2280.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെങ്കിലും സ്ഥലത്ത് പുതുതായി മാവേലി സ്റ്റോറുകളോ സപ്ലൈകോ ഔട്ട്‍ലെറ്റുകളോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മണ്ഡലത്തിലെ ഏതെങ്കിലും മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; നിലവില്‍ മണ്ഡലത്തില്‍ എത്ര സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ; കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
സംസ്ഥാനത്തെ സപ്ലൈകോ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി വിവിധ വിഭാഗങ്ങളിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ് എന്നുള്ള വിവരം ഇനം തിരിച്ചു ലഭ്യമാക്കാമോ?
2281.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇതുവരെ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
2282.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 കാലയളവില്‍ സപ്ലൈകോ മുഖേന എത്ര മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്; നെല്ലിന്റെ നിലവിലെ സംഭരണ വില എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സമയബന്ധിതമായി നെല്ല് സംഭരണം ആരംഭിക്കുന്നതിനും യഥാസമയം കര്‍ഷകര്‍ക്ക്‌ വില ലഭ്യമാക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
2283.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനു കീഴില്‍ അനുവദിച്ച മാനന്തവാടിയിലെ പെട്രോള്‍ ബങ്ക് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പെട്രോള്‍ ബങ്കിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2284.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ വകുപ്പിന്റെ കീഴില്‍ ഇതുവരെ എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആരംഭിച്ചതിന് ശേഷം വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന സുഭിക്ഷ ഹോട്ടലുകളുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകള്‍ക്കായി ഇതുവരെ ചെലവാക്കിയ തുക എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം മണ്ഡലങ്ങളിലാണ് സുഭിക്ഷ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( ഇ )
ഒരു നിയോജക മണ്ഡലത്തില്‍ ഒന്നിലധികം സുഭിക്ഷ ഹോട്ടലുകള്‍ അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ?
2285.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി പൊതുവിപണിയില്‍ എന്തെല്ലാം ഇടപെടലുകളാണ് നടത്താനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങളുടെ വിഹിതം വെട്ടിക്കുറച്ച നടപടി സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനായി മുൻസര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?
2286.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള അവകാശങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്താൻ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഇത്തരത്തിലുള്ള ബോധവൽക്കരണപരിപാടികൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഉപഭോക്തൃതർക്ക പരിഹാരവുമായി ബന്ധപ്പെട്ട കേസുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.