UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1732.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ രൂപീകരിച്ച സ്റ്റേറ്റ് ലെവല്‍ അഡ്വൈസറി കമ്മിറ്റിയിലെ അംഗങ്ങളുടെയും അവരുടെ വിദ്യാഭ്യാസം അടക്കമുള്ള മറ്റു യോഗ്യതകളുടെയും വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ബി.എസ്.സി. ബയോകെമിസ്ട്രിയും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ എച്ച്.എസ്.എ. നാച്ചുറല്‍ സയന്‍സ് ആയി നിയമിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് 16.07.2019-ല്‍ ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലില്‍ വച്ച് നടന്ന നിര്‍വ്വാഹക സമിതിയോഗ തീരുമാനത്തിന്റെ പകര്‍പ്പ് നല്‍കാമോ;
( സി )
മേല്‍ വിഷയവുമായി ബന്ധപ്പെട്ട് ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച പാരാതികള്‍ പരിഹരിക്കാന്‍ രൂപീകരിച്ച സ്റ്റേറ്റ് ലെവല്‍ അഡ്വൈസറി കമ്മിറ്റിയുടെ 21.01.2020-ല്‍ നടന്ന യോഗ തീരുമാനത്തിന്റെ പകര്‍പ്പ് നല്‍കാമോ?
1733.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി കരുതുന്നുണ്ടോയെന്നറിയിക്കാമോ;
( ബി )
കഴിഞ്ഞ 10 വര്‍ഷകാലയളവില്‍ (2013 മുതല്‍ 2023 വരെ) സംസ്ഥാനത്ത് എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഇതരസംസ്ഥാനങ്ങളേയും ഇതര രാജ്യങ്ങളേയും ആശ്രയിച്ചുവെന്നതിന്റെ വിശദാംശം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ?
1734.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഴാം യു.ജി.സി. ശമ്പള പരിഷ്കരണത്തിന്റെ കുടിശിക നൽകുന്നതിനായി കേന്ദ്രസർക്കാരിൽ നിന്നും പണം ലഭിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ; കുടിശിക നൽകുന്നതിന് തുക ലഭിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
1735.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കിവച്ചിട്ടുള്ള തുക എത്രയാണ്; എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
1736.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ-കരിന്തളം സർക്കാർ കോളേജിൽ കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന് ഏതൊക്കെ ഏജൻസികളിൽ നിന്നുള്ള ഫണ്ടുകളാണ് വകയിരുത്തിയതെന്നും ഇവ ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
1737.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍വകലാശാലകളിലും കോളേജുകളിലും നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിന്റെ ഭാഗമായി നിലവിലെ ബിരുദ പഠന മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഏതെല്ലാം കോഴ്സുകളാണ് ആരംഭിക്കുന്നതെന്നും വിശദാംശം നല്കുമോ;
( ബി )
പ്രസ്തുത ബിരുദ കോഴ്സുകള്‍ നടപ്പാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; ആയത് വിദ്യാര്‍ത്ഥികള്‍ക്ക് എത്ര മാത്രം ഗുണകരമാകുമെന്ന് വ്യക്തമാക്കാമോ ?
1738.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 വര്‍ഷം മുതൽ ആർട്സ് & സയൻസ് കോളേജുകളിൽ എത്ര വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഇ - ഗ്രാൻഡ്‌സ് മുഖേന സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇ - ഗ്രാൻഡ്‌സ് ലഭിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കോളേജിൽ സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
2023 - 24 സാമ്പത്തിക വർഷം ഇ - ഗ്രാൻഡ്സ് മുഖേന വിദ്യാർത്ഥികൾക്ക് എത്ര തുക വിതരണം ചെയ്തിട്ടുണ്ട്; ഇനി എത്രപേർക്ക് തുക ലഭിക്കാനുണ്ട്; കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
ഇ - ഗ്രാൻഡ്‌സ് മുഖേന വിദ്യാർത്ഥികൾക്ക് കൃത്യമായി പണം ലഭിക്കുന്നില്ല എന്നത് സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; ആയതിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഇ )
ഇ - ഗ്രാൻഡ് സംബന്ധിച്ചുള്ള പരാതികൾ തീർപ്പാക്കാനും നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും സെക്രട്ടറിയേറ്റിൽനിന്നും അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ വ്യക്തമാക്കാമോ?
1739.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നാക് (എന്‍.എ.എ.സി.) അക്രഡിറ്റേഷൻ ലഭിച്ച സർവ്വകലാശാലകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുത്തുന്ന പരിഷ്കാരങ്ങളെ ഉൾകൊള്ളുന്ന വിധത്തിൽ കോളേജ് അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിധത്തിലുള്ള ട്രെയിനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ടോ;
( ഡി )
വടക്കാഞ്ചേരി മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന കിലയെ ഒരു എജ്യൂക്കേഷണൽ ഹബ്ബാക്കി മാറ്റുന്നതിനായി കെെക്കൊണ്ടിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
1740.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏതൊക്കെ കോളേജുകള്‍ക്ക് നാഷണൽ അസ്സസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നറിയിക്കുമോ;
( ബി )
എ++, എ+, എ എന്നീ വിഭാഗങ്ങളിലായി നിലവില്‍ അംഗീകാരമുള്ള സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ്, ഓട്ടോണമസ് കോളേജുകളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമാക്കാമോ;
( സി )
കോളേജുകളില്‍ ഇത്തരം അംഗീകാര പരിശോധനകളില്‍ ഗ്രേഡുകളുടെ മുന്നേറ്റമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
1741.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് വനിതാ കോളേജില്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിവരുന്ന പ്രവൃത്തികള്‍ ഉണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ എന്തൊക്കെയാണ് ഉള്‍പ്പെട്ടിട്ടുളളതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുളള നടപടികള്‍ സ്വീകരിക്കാമോ?
1742.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പുതുതായി ഏതൊക്കെ പദ്ധതികളാണ് പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1743.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പരിഷ്കരണങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
കോളേജുകളിൽ നാലുവർഷ ഡിഗ്രി പഠനത്തിന്റെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് കരിക്കുലം പരിഷ്കരണ നടപടികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
നാലു വർഷ ഡിഗ്രി പഠനത്തിന്റെ തുടർച്ചയായി പി.ജി. കോഴ്സുകളുടെ ഘടനയും സിലബസും പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാലകൾക്കും അനുമതി നൽകുന്ന കാര്യത്തിൽ നയപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1744.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സയന്‍സ് സിറ്റിയുടെ അവസാനഘട്ട നിര്‍മ്മാണത്തിന് വേണ്ടി 2022-23 സംസ്ഥാന ബഡ്ജറ്റില്‍ കടുത്തുരുത്തി മണ്ഡലത്തിന്റെ പ്രൊപ്പോസല്‍ എന്ന നിലയില്‍ ഒരു കോടി രൂപ വകയിരുത്തിയിരുന്ന പ്രസ്തുത പ്രപ്പോസലിന്മേൽ തുടർ നിർമാണങ്ങൾക്കായി 5 കോടി രൂപ വരെയുള്ള വികസന പദ്ധതി നടപ്പാക്കാനുള്ള ബഡ്ജറ്റ് അനുമതി ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സയന്‍സ് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിയിലെ കാലതാമസം പരിഹരിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ സയന്‍സ് & ടെക്നോളജി മ്യൂസിയം അധികൃതര്‍ തയ്യാറാക്കിയിരിക്കുന്ന റിവൈസ്ഡ് ആക്ഷന്‍ പ്ലാനിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ഇ )
കേരള സയന്‍സ് സിറ്റിയുടെ പൂര്‍ത്തീകരണത്തിന് ഈ വര്‍ഷം എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആയതിന് സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ ചെലവാക്കിയ തുക എത്രയാണെന്ന് അറിയിക്കാമോ; കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്ന 50 കോടി രൂപ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലായെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര കോടി രൂപ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( എഫ് )
കേരളാ സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമാകുന്നതോടെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങള്‍ വിശദമാക്കാമോ?
1745.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ തഴവ ഗവണ്മെന്‍റ് കോളേജിന് കിഫ്‌ബി വഴി കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചത് എന്നാണെന്നും ഭരണാനുമതി നൽകിയ തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത കോളേജിന് കെട്ടിടം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
കാലതാമസം വരുത്താതെ എത്രയും വേഗം സാങ്കേതികാനുമതി നൽകി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്‌തുത നിർമ്മാണ പ്രവൃത്തി എന്ന് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്; കാലതാമസം കൂടാതെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1746.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. മാനദണ്ഡം പാലിച്ചല്ല സംസ്ഥാനത്ത് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലും അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും നിയമനം നടക്കുന്നതെന്ന് അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ട് ചെയ്തിരുന്നോ; ഇക്കാര്യത്തിൽ എ.ജി. റിപ്പോർട്ടിൽ എന്താണ് ചൂണ്ടിക്കാണിച്ചതെന്നും അതിന്മേല്‍ എന്ത് തുടർനടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1747.
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമ്പോൾ അദ്ധ്യാപകര്‍ക്ക് ഉണ്ടാകുന്ന ജോലിഭാരം ക്രമീകരിക്കുന്നതിന് വരുത്താനുദ്ദേശിക്കുന്ന നടപടികളെന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രിൻസിപ്പൽമാരുടെയും കോ-ഓർഡിനേറ്റർമാരുടെയും ജോലിഭാരം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
നാലുവർഷ കോഴ്സുകൾക്ക് ഇന്റേൺഷിപ്പ് ഏർപ്പെടുത്താനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1748.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
13.11.2017ലെ സ.ഉ(സാധാ) നം. 285/2017/ഉ.വി.വ പ്രകാരം ഭരണാനുമതി ലഭിച്ച, തീരദേശ മണ്ഡലമായ വൈപ്പിന്‍കരയിലെ സർക്കാര്‍ ആർട്സ് ആന്റ് സയന്‍സ് കോളേജിന്റെ സ്ഥലമെടുപ്പിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി കിഫ്ബി അംഗീകാരം ലഭ്യമാക്കുന്നതിനായി 19.06.2019 ലെ സര്‍ക്കാര്‍ ഉത്തരവ് നം.173/2019/ഉ.വി.വ. പ്രകാരം നിര്‍വ്വഹണ ഏജന്‍സിയായി നിയമിക്കപ്പെട്ടിരുന്ന കിറ്റ്കോ സ്വീകരിച്ചിരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
എം.എല്‍.എ.യുടെ ആവശ്യപ്രകാരം 07.07.2023 ല്‍ ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗ തീരുമാനപ്രകാരം എറണാകുളം ജില്ലാകളക്ടര്‍, അനുയോജ്യമാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടും പ്രസ്തുത സ്ഥലം ഏറ്റെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതിന് കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത കോളേജിന്റെ സ്ഥലമെടുപ്പിനും അടിസ്ഥാന സൗകര്യവികസനത്തിനും അനുവദിച്ച തുക സമയബന്ധിതമായി വിനിയോഗിക്കാത്തതിനാല്‍ തുക നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇതിന് ഉത്തരവാദി ആരെന്നും പ്രസ്തുത തുക നഷ്ടമാകാന്‍ കാരണമായവര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്നും വ്യക്തമാക്കാമോ?
1749.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി കോളേജിലെ ലേഡീസ് ഹോസ്റ്റൽ നിർമ്മാണ പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ പ്രോജക്ട് സമയബന്ധിതമായി സമർപ്പിച്ച് പ്രവൃത്തി നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ലേഡീസ് ഹോസ്റ്റൽ നിർമ്മാണ പ്രവൃത്തി എന്ന് ആരംഭിക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ?
1750.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ഗവണ്മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നു വരുന്നത്; ഏതെല്ലാം പ്രവൃത്തികളാണ് അവശേഷിക്കുന്നത്; ഓരോ പ്രവൃത്തിയ്ക്കും വകയിരുത്തിയിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
കിഫ്ബി വഴി നടപ്പിലാക്കുന്നതും വകുപ്പിന്റെ പ്ലാന്‍ ഫണ്ട് വഴി നടപ്പിലാക്കുന്നതും മറ്റ് പദ്ധതികള്‍ വഴി നടപ്പിലാക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് ഇനം തിരിച്ച് അറിയിക്കുമോ; അവയില്‍ ഇനി അവശേഷിക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1751.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സർക്കാർ കോളേജിൽ ബി.കോം കോഴ്സിന് എത്ര സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജിൽ ബി.കോം കോഴ്സിനായി ഈ വർഷം എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോളേജിൽ, സർവകലാശാല അനുവദിച്ചിരിക്കുന്ന ബി.കോം സീറ്റുകളുടെ എണ്ണം വ്യക്തമാക്കുമോ;
( ഡി )
ഡിഗ്രി കോഴ്സുകൾക്ക് മതിയായ സീറ്റുകൾ ഇല്ലാത്ത പ്രദേശമെന്ന പരിഗണന നൽകി, ഈ വർഷം പ്രസ്തുത കോളേജിലെ ബി.കോം സീറ്റുകളുടെ എണ്ണം എഴുപത് ആക്കി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത കോളേജിൽ പുതിയ ബി.കോം ബാച്ച് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1752.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ സർക്കാർ ആർട്സ് ആൻഡ്‌ സയന്‍സ് കോളേജ് ഏത് വര്‍ഷമാണ് പ്രവർത്തനം ആരംഭിച്ചതെന്നും പ്രസ്തുത സ്ഥാപനം എത്ര വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജിന്റെ പ്രവർത്തനം അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത് നിന്നും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയ വര്‍ഷവും മാസവും തീയതിയും അറിയിക്കുമോ; പ്രസ്തുത വാടക കെട്ടിടസമുച്ചയത്തിന് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച വാടക എത്രയാണെന്നും കെട്ടിടത്തിന്റെ ഉടമയ്ക്ക് വാടകയിനത്തില്‍ എത്ര തുകയാണ് നല്‍കിയതെന്നും വ്യക്തമാക്കുമോ;
( സി )
കെട്ടിട ഉടമയ്ക്ക് വാടകയിനത്തില്‍ നാളിതുവരെ തുകയൊന്നും ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയം സംബന്ധിച്ച ഫയല്‍ നിലവിൽ ഏത് കാര്യാലയത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫയല്‍ നമ്പര്‍ സഹിതം വ്യക്തമാക്കുമോ;
( ഡി )
വാടകയിനത്തിലെ തുക നല്‍കുന്നതിനായി ശേഷിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നും പ്രസ്തുത തുക എന്നത്തേക്ക് നല്‍കുവാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
1753.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ പുതിയ കാലത്തിനനുസരിച്ചുള്ള തൊഴിൽ അധിഷ്ഠിത ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1754.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സർക്കാർ വനിതാ ആർട്സ് & സയൻസ് കോളേജിന് കിഫ്‌ബിയിൽ ഉൾപ്പെടുത്തി 13.85 കോടി രൂപ അനുവദിച്ച് ധനാനുമതി ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടു വർഷമായിട്ടും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സാങ്കേതിക അനുമതിയ്ക്കുള്ള നടപടികളും ടെണ്ടർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിർമ്മാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
സാങ്കേതിക തടസ്സങ്ങൾ എത്രയും വേഗം പരിഹരിച്ച് കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് വനിതാ കോളേജിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1755.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴയിലെ സർക്കാർ കോളേജ് എന്നാണ് പ്രവർത്തനമാരംഭിച്ചതെന്നും ഏതെല്ലാം കോഴ്സുകളിലായി എത്രപേർ പ്രസ്തുത കോളേജില്‍ പഠിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
യു.ജി.സി. റെഗുലേഷൻ അനുസരിച്ച് പ്രസ്തുത കോളേജിന് പെർമനന്റ് അഫിലിയേഷൻ ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
കോളേജുകൾക്ക് പെർമനന്റ് അഫിലിയേഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ; അതനുസരിച്ച് പ്രസ്തുത കോളേജിന് പെർമനന്റ് അഫിലിയേഷൻ ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ഡി )
പ്രസ്തുത കോളേജിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ഇ )
പ്രസ്തുത കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കെെമാറിയിട്ടുണ്ടോ; പ്രസ്തുത ഭൂമികൈമാറ്റത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
1756.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി ഗവണ്മെന്റ് കോളേജിൽ ഏതൊക്കെ പുതിയ കോഴ്സുകളാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജിൽ ആർട്ടിഫിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കുമോ; വ്യക്തമാക്കാമോ?
1757.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ പത്തിരിപ്പാല സർക്കാർ ആർട്സ് & സയന്‍സ് കോളേജില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
ഡോ.ബി.ആർ. അംബേദ്ക്കർ മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജിലെ നിർമ്മാണ പ്രവൃത്തികള്‍
1758.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ ‍ഡോ.ബി.ആർ. അംബേദ്ക്കർ മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജിന് കിഫ്ബി മുഖേന അനുവദിച്ച 10 കോടിയുടെ നിർമ്മാണ പ്രവൃത്തി ഇപ്പോൾ ഏത് ഘട്ടത്തിലാണ്, വിശദമാക്കാമോ;
( ബി )
പ്രവൃത്തി പൂർത്തീകരിച്ച ഹോസ്റ്റൽ കെട്ടിടം കോളേജിന് കെെമാറാത്തത് കാരണം വിദൂര സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഹോസ്റ്റൽ കോളേജിന് കെെമാറുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
1759.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള ഗ്രൗണ്ട് നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാതിരിക്കാനുള്ള കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1760.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ മുന്‍ വര്‍ഷം വിവിധ കോഴ്സുകളിലായി എത്ര വീതം സീറ്റുകളാണ് ഒഴിവുണ്ടായിരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഏതെല്ലാം കോളേജുകളില്‍ ഏതെല്ലാം കോഴ്സുകളില്‍ എത്ര സീറ്റു വീതം ഒഴിവുണ്ടായിരുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിവരം ലഭ്യമാക്കാമോ;
( സി )
ഐ.എച്ച്.ആര്‍.ഡി. യുടെ കോളേജുകളില്‍ കഴിഞ്ഞ വര്‍ഷം എത്രവീതം സീറ്റുകളാണ് ഒഴിവുണ്ടായിരുന്നതെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലുള്ള അതേ കോഴ്സുകള്‍ക്ക് ഇതരസംസ്ഥാനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പോകാനിടയാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഇ )
സമയബന്ധിതമായും നിബന്ധനകള്‍ ലഘൂകരിച്ചും അഡ്മിഷന്‍ നടത്തിയാല്‍ പ്രസ്തുത സീറ്റൊഴിവുകള്‍ നികത്തുന്നതിനും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെതന്നെ കൂടുതല്‍ അവസരം ഒരുക്കുന്നതിനും സാധിക്കുമോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ?
1761.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവിൽ സർവീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് സെന്ററിൽ നിലവില്‍ ഏതൊക്കെ ബാച്ചുകളാണ് ഉള്ളതെന്നും പ്രസ്തുത ബാച്ചുകളിൽ എത്രപേർ വീതം പരിശീലനം നേടുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിൽ സർക്കാർ, സ്വകാര്യ മേഖലയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ പരിമിതമായെയുള്ളൂവെന്നത് കണക്കിലെടുത്ത് ഡിഗ്രി കഴിഞ്ഞവർക്കും ഡിഗ്രി വിദ്യാർഥികൾക്കും പ്രിലിമിനറി കം മെയിൻ ബാച്ചുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത സെന്ററിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1762.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ യൂണിവേഴ്സിറ്റികളില്‍ നിലവില്‍ സുവോളജി പഠനത്തിനായി എന്തെല്ലാം കോഴ്സുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സുവോളജി പഠന വിദ്യാര്‍ത്ഥികളുടെ കുറവ് കണക്കിലെടുത്ത് പ്രസ്തുത കോഴ്സിന്റെ ഉപരിപഠനത്തിനും ജോലി സാധ്യതയ്ക്കും വേണ്ടി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്; പ്രസ്തുത കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ വ്യക്തമാക്കാമോ?
1763.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന് അടിസ്ഥാനമായി പ്രസ്താവിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
എങ്കിൽ നാലുവര്‍ഷ പ്രോഗ്രാമുകളെ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തുന്നതിനും പിന്നീട് അതേ കോഴ്സിനോ മറ്റ് കോഴ്സുകള്‍ക്കോ ചേരുന്നതിനും വ്യവസ്ഥയുണ്ടോ;
( ഡി )
ഒരേ സമയം ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ കോഴ്സുകളില്‍ ചേരുന്നതിന് സൗകര്യമുണ്ടോ; വിശദാംശം നല്‍കുമോ?
1764.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകളുടെ ഏകീകൃത അക്കാദമിക കലണ്ടര്‍ ഏത് അധ്യയന വര്‍ഷം മുതലാണ് പൂര്‍ണ്ണതോതില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1765.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്റിനറി കോളേജിൽ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; ആയതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ, കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സംഭവുമായി ബന്ധപ്പെട്ട് ആന്റി റാഗിങ്ങ് സെൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1766.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തും ഇതരസംസ്ഥാനങ്ങളിലും ഉപരിപഠനത്തിനായി സേവനം തേടിയെത്തുന്ന വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് അയയ്ക്കുന്നതും ഉള്‍പ്പെടെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതികള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും, ലൈസന്‍സും ഏകീകൃത സേവനനിരക്കും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1767.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത നിലവാരം പുലര്‍ത്തുന്നതും നൂറ് വര്‍ഷം പിന്നിട്ടതുമായ കോളേജുകളെ കോണ്‍സ്റ്റിറ്റുവന്റ് കോളേജുകളായി ഉയര്‍ത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
( ബി )
ആദ്യ ഘട്ടത്തില്‍ ഏതെല്ലാം കോളേജുകളെയാണ് കോണ്‍സ്റ്റിറ്റുവന്റ് കോളേജുകളായി ഉയര്‍ത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കോളേജുകള്‍ക്ക് കോണ്‍സ്റ്റിറ്റുവന്റ് പദവി നല്‍കുന്നതിലൂടെ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുമോ?
1768.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എത്ര സ്ഥാപനങ്ങൾ ഉണ്ടെന്നും അവ ഏതെല്ലാമെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എത്ര അംഗീകൃത സ്ഥാപങ്ങൾ ഉണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?
1769.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റപ്പാലം മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അനുവദിച്ച ഫണ്ടുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ തുക വകുപ്പില്‍ നിന്ന് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1770.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്രാക്ലേശം അനുഭവിക്കുന്ന കൂത്തുപറമ്പ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് ബസ്സ്‌ വാങ്ങുന്നതിന് 2023-24 വര്‍ഷത്തെ എം. എൽ. എ. ആസ്തിവികസന പദ്ധതി പ്രകാരം 30 ലക്ഷം രൂപ അനുവദിക്കുകയും 30-12-2023-ന് ധനകാര്യ വകുപ്പില്‍ നിന്നും ഭരണാനുമതി ലഭ്യമാവുകയും ചെയ്തെങ്കിലും ബസ്സ്‌ വാങ്ങാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, വിശദമാക്കുമോ;
( ബി )
ടെണ്ടര്‍ ഇല്ലാതെ വാഹനം വാങ്ങാവുന്ന ജെം-പോര്‍ട്ടലില്‍ നിന്നും പ്രമുഖ കമ്പനികളെല്ലാം പിന്മാറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ ;
( സി )
എൈഷർ കമ്പനിയുടെ വില കണക്കാക്കിയാണ് നേരത്തെ തുക വകയിരുത്തിയതെങ്കിലും ജെം- പോര്‍ട്ടലില്‍ നിന്നും പ്രസ്‌തുത കമ്പനി പിന്മാറിയതോടെ പദ്ധതി നിര്‍വ്വഹണം അനശ്ചിതത്വത്തിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
1771.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് എൻജിനീയറിങ് കോളേജ് നിലവിലില്ലാത്ത മലപ്പുറം ജില്ലയിൽ ഒരു പുതിയ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് തിരൂരങ്ങാടി എടരിക്കോട് പഞ്ചായത്തിലെ ഗവൺമെന്റ് വനിത പോളിടെക്നിക്ക് കോളേജിന്റെ ശേഷിക്കുന്ന ഭൂമിയിലോ തെന്നല ഗ്രാമപഞ്ചായത്തിലെ കോഴിച്ചെന ദേശീയപാതയുടെ വശത്തുള്ള പി.ഡബ്ല്യു.ഡി.യുടെ കൈവശമുള്ള ഭൂമിയിലോ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പുതിയ സർക്കാർ എൻജിനീയറിങ് കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയാണെന്നും മേൽപ്പറഞ്ഞ രണ്ട് പ്രദേശങ്ങളിലും പുതിയ എൻജിനീയറിങ് കോളേജ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും വിശദമാക്കാമോ ;
( സി )
മലപ്പുറം ജില്ലയിൽ പുതിയ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് സ്ഥാപിക്കുന്നത് പരിഗണനയിൽ ഉണ്ടോയെന്നും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
1772.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എച്ച്. സലാം
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബി.ടെക് കോഴ്സുകളുടെ കരിക്കുലം കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വിദ്യാർത്ഥികളിൽ തൊഴിൽ നെെപുണ്യം വർദ്ധിപ്പിക്കുന്നതിനും ഗവേഷണാഭിമുഖ്യം വളർത്തുന്നതിനും പുതിയ കരിക്കുലം വിഭാവനം ചെയ്യുന്നുണ്ടോ; എങ്കിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നതെന്നുള്ള വിശദാംശം നൽകുമോ;
( സി )
പ്രാദേശിക വികസനത്തിനായുള്ള വിവിധ പ്രോജക്ടുകളിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനും അതിലൂടെ വിദ്യാർത്ഥികളില്‍ സാമൂഹ്യബോധവും തൊഴിൽ ആഭിമുഖ്യവും വളർത്തുന്നതിനും ഉതകുന്ന പദ്ധതികൾ ആരംഭിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?
1773.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പഠനരംഗത്തെ പോരായ്മകള്‍ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ;
( ബി )
ഭൂരിപക്ഷം എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും ബി-ടെക് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ പ്ലേസ്മെന്റ് കിട്ടാതെ തൊഴില്‍രഹിതരായി തുടരുന്ന സാഹചര്യം വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
എഞ്ചിനീയറിംഗ് പഠന നിലവാരമുയര്‍ത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1774.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ല്‍ ഭരണാനുമതി നല്‍കിയ മുക്കം ഗവണ്‍മെന്റ് പോളിടെക‍്നിക് ആരംഭിക്കുന്നതിന് നിലവില്‍ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പോളിടെക്നിക് തുടങ്ങുന്നതിന് ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ?
1775.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം പോളിടെക്നിക്കുകളിലാണ് ടെക്സ്റ്റയില്‍ ടെക്നോളജി ഡിപ്ലോമ കോഴ്സ് ഉള്ളതെന്നും ഓരോ കോളേജിലും പ്രസ്തുത കോഴ്‌സിന് എത്ര സീറ്റുകൾ വീതമാണുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഏതെങ്കിലും കോളേജില്‍ ടെക്സ്റ്റയില്‍ ടെക്നോളജി ബി.ടെക് കോഴ്സ് ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്നിക്കിലെ സൗകര്യങ്ങള്‍കൂടി പ്രയോജനപ്പെടുത്തി സമീപത്തുള്ള ഏതെങ്കിലും എഞ്ചിനീയറിംഗ് കോളേജില്‍ ടെക്സ്റ്റയില്‍ ടെക്നോളജി ബി.ടെക് കോഴ്സ് ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ?
1776.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ സർക്കാർ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടർ തസ്തികയില്‍ സേവനത്തിലിരിക്കെ മരണപ്പെട്ട അബി കെ. അലിയാരുടെ ഭാര്യ ശ്രീമതി. ജാസ്‍മോള്‍ എ.എം., ആശ്രിത നിയമനത്തിനായി സമർപ്പിച്ച അപേക്ഷയിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത വ്യക്തിയ്ക്ക് ഇതുവരെ നിയമനം നല്‍കിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂർത്തീകരിച്ച് ടിയാന് നിയമനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1777.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക കലാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
2023-24 വർഷത്തില്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ രൂപീകരിച്ച സ്റ്റേറ്റ് പ്ലേസ്‍മെന്റ് സെല്ലിന്റെ പ്രവർത്തനം വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ നിന്നും 2023-24 വർഷത്തില്‍ എത്ര വിദ്യാർത്ഥികള്‍ക്ക് പ്ലേസ്‍മെന്റ് ലഭിച്ചുവെന്ന് ജില്ല, കോളേജ് എന്നിവ തിരിച്ച് വിശദമാക്കാമോ?
1778.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ ടി.എച്ച്.എസ്. കോമ്പൗണ്ടിൽ പുതിയ പോളിടെക്‌നിക് അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?
1779.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.06.1991 മുതൽ 31.05.2024 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് സർക്കാർ/എയ്ഡഡ്/സ്വകാര്യ മേഖലകളിൽ അനുവദിച്ച പോളിടെക്നിക്കുകളുടെയും, ഗവൺമെന്റ് പോളിടെക്നിക്കുകളിൽ പുതുതായി അനുവദിച്ച വിവിധ കോഴ്‌സുകൾ/പ്രോഗ്രാമുകൾ/ബ്രാഞ്ചുകൾ എന്നിവയുടെയും വിശദാംശങ്ങൾ, അനുവദിച്ച വർഷം, മാസം എന്നിങ്ങനെ തരംതിരിച്ച് ജില്ല അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
1780.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പുതിയ പോളിടെക്നിക്ക് ആരംഭിക്കുന്നതിന് പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പോളിടെക്നിക് ഈ വർഷം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
1781.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിലേക്ക് കുടിവെള്ളവും വൈദ്യുതിയും ലഭിക്കാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
1782.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട എടരിക്കോട് പഞ്ചായത്തിലെ ഗവൺമെന്റ് വനിത പോളിടെക്നിക്ക് കോളേജ് കെട്ടിട നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാരണങ്ങൾ സഹിതം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടും പ്രവൃത്തി നടക്കാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്; പ്രസ്തുത പ്രവൃത്തിയില്‍ ഇനി എന്തെങ്കിലും നടപടികൾ പൂർത്തീകരിക്കാനുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ?
1783.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിനോട് ചേര്‍ന്ന് പോളിടെക്നിക് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് നല്‍കിയ പ്രൊപ്പോസലിന്മേല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കുറ്റിപ്പുറത്ത് പുതിയ പോളിടെക്നിക് കോളേജ് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ എ.ഐ.സി.ടി.ഇ. ലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1784.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ടി‌.കെ‌.എം. എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സെയിദ് അബൂബക്കര്‍ പൂക്കോയ തങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് സംബന്ധിച്ച വിഷയത്തിന്മേൽ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ട്രേറ്റില്‍ നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിലേയ്ക്ക് അയച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1785.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനറ്റേറിയം കെട്ടിടത്തിന്റെ മകുടത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ചോര്‍ച്ച പരിഹരിച്ച് പ്ലാനറ്റോറിയം എന്നത്തേക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1786.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ 09.11.2023-ലെ ജെ2/62/2023 നമ്പര്‍ കത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ മറുപടി നൽകിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സ്ട്രക്ചർ ആൻഡ് അഗ്രികൾച്ചറല്‍ വാല്യു എന്നാല്‍ എന്താണ്; ഇതുകൂടി പ്രസ്തുത സ്ഥലത്തിന്റെ വിലനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ആയതിന് ഭരണാനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്ട്രക്ചർ ആൻഡ് അഗ്രികൾച്ചറല്‍ വാല്യു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
ഇതുസംബന്ധിച്ച് ഈ സാമ്പത്തിക വർഷം പ്രസ്തുത സ്ഥലം ഏറ്റെടുക്കലിന് വേണ്ടി വരുന്ന തുക കൂടി കണക്കാക്കി ശിപാർശ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥലം ഏറ്റെടുക്കലിന് ആവശ്യമായ ഫണ്ട് അർത്ഥനാധികാരി റവന്യു വകുപ്പിന് കൈമാറാനുള്ള കാലതാമസത്തിന് കാരണം എന്താണെന്നും കാലതാമസം ഒഴിവാക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കാമോ?
1787.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. കൊമേഴ്സ് പരീക്ഷയില്‍ പുതിയ വിഷയമായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) ഉള്‍പ്പെടുത്തണമെന്ന അപേക്ഷയില്‍ (10740/എച്ച്.ഇഡിഎന്‍./2023/എം (എച്ച്.ഇഡിഎന്‍.&എസ്.ജെ) തീയതി 09.11.2023) സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് & റിസര്‍ച്ച്, കളമശ്ശേരി എസ്.ഐ.റ്റി.റ്റി.റ്റി.ആര്‍. എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ എസ്.ഐ.റ്റി.റ്റി.റ്റി.ആര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഡി.സി.എ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാഹചര്യമൊരുക്കുന്നവിധം കെ.ജി.റ്റി.ഇ. പരീക്ഷയില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത വിഷയത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1788.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും നാലുവർഷ ബിരുദ ​കോഴ്സുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
യു.ജി.സി. മാനദണ്ഡങ്ങൾ പലതും ഒഴിവാക്കിയതും ഏകീകൃത സ്വഭാവമില്ലാത്തതും പ്രസ്തുത കോഴ്സുകളുടെ പഠന രീതിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
നാലുവർഷ ബിരുദ കോഴ്സുകളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുളള ആശങ്കകൾ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1789.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ആയി ഗോപിനാഥ് രവീന്ദ്രന് നിയമനം നൽകിയതുൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ സർവ്വകലാശാലകളിലെ നിയമനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലെ നിയമ നടപടികൾക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ?
1790.
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഉപരിപഠനാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് ഇത്തരം സര്‍വകലാശാലകള്‍ ഉപകാരപ്പെടുമോ; വിശദാംശം വ്യക്തമാക്കാമോ;
( സി )
സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് സഹായിക്കുമോയെന്ന് വ്യക്തമാക്കാമോ?
1791.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജുകളിൽ ക്രൂരമായ റാഗിംഗിന് വിധേയമായി വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കോളേജുകളിൽ റാഗിംഗിനായി ഇടിമുറികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
കോളേജുകളിൽ റാഗിംഗ് തടയാനും ഇടിമുറികൾ ഇല്ലാതാക്കാനും അതിക്രമങ്ങൾ തടയാനും കാര്യക്ഷമമായ ഇടപെടൽ നടത്തുമോ; വിശദമാക്കാമോ?
1792.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം സര്‍വ്വകലാശാലകളിലാണ് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലെ ഓട്ടണോമസ് കോളേജുകളില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1793.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-2025 അക്കാദമിക വര്‍ഷത്തോടെ സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ യൂണിവേഴ്സിറ്റികളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതുവഴി ഉന്നതവിദ്യാഭ്യാസ രംഗത്ത് എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?
1794.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ പുതുതായി ആരംഭിക്കുന്ന ഫോര്‍ ഇയര്‍ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാംസ്, മൂ​ന്നോ നാലോ കോഴ്സുകൾ മാത്രമുളള ചെറിയ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ വിഷയങ്ങൾ തെരഞ്ഞെടുക്കാനുളള അവകാശത്തെ ബാധിക്കുമോ; എങ്കിൽ വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാൻ എന്ത് നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മറ്റ് പല വിഷയങ്ങളിലും ബിരുദത്തിന് അനുവദിച്ചിട്ടുളള സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സോഷ്യോളജി പോലുളള വിഷയങ്ങൾ പഠിക്കുവാനുളള സൗകര്യങ്ങൾ കുറവാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കണ്ണൂർ സർവകലാശാലയുടെ കീഴിലുളള ഒരു കോളേജിൽ പോലും സോഷ്യോളജിയിൽ ബിരുദമില്ലാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; കണ്ണൂർ സർവകലാശാലയിൽ സോഷ്യോളജി ബോർഡ് ഓഫ് സ്റ്റഡീസ് നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ എപ്പോഴാണ് നിലവിൽ വന്നതെന്നും പ്രസ്തുത ബോർഡ്, പുതുക്കിയ മാതൃകയിൽ എത്ര പേപ്പറിന്റെ സിലബസ് തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ഉത്തര മലബാറിലെ കോളേജുകളിൽ കോഴ്സുകളുടെ എണ്ണക്കുറവിനും വൈവിധ്യക്കുറവിനും കാരണമെന്താണെന്ന് വ്യക്തമാക്കാമോ; അതിലേയ്ക്കായി സ്വീകരിക്കാനുദ്ദേശിക്കുന്ന പരിഹാരനടപടികൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവിലുളള സോഷ്യോളജി കോളേജ് അധ്യാപക ലിസ്റ്റിൽ നിന്ന് എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( എഫ് )
നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് പി.ജി. പഠിക്കാതെ നേരിട്ട് ഗവേഷണ ബിരുദം ചെയ്യാനുളള സൗകര്യം പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോ; എങ്കിൽ പല കോളേജുകളിലും പ്രത്യേകിച്ച് കണ്ണൂർ സർവകലാശാലയുടെ കീഴിലുളള കോളേജുകളിൽ മതിയായ സെന്ററുകൾ ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് പ്രസ്തുത പദ്ധതിയുടെ സൗകര്യം ലഭ്യമല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ റിസർച്ച് ​സെന്ററുകൾ ആരംഭിക്കാനുളള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1795.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോ. എസ്. നസീബിന് യു.ജി.സി. ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി പ്രൊമോഷൻ നൽകാൻ ഐ.ക്യു.എ.സി.(ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍) ശിപാർശ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രൊമോഷൻ നൽകുന്നതിന് പ്രസ്തുത വ്യക്തി സംസ്‌കൃത സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവ് കൂടി കണക്കിലെടുക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത കാലയളവ് യു.ജി.സി. ചട്ടപ്രകാരം പരിഗണനാർഹമാണോ;
( ഡി )
പ്രസ്തുത കരാർ നിയമന കാലയളവ് പ്രസ്തുത വ്യക്തിക്ക് അസിസ്റ്റന്റ് പ്രൊഫസറുടെ ഹയർ ഗ്രേഡ് അനുവദിച്ചപ്പോൾ കണക്കിലെടുത്തിരുന്നോ; വ്യക്തമാക്കാമോ?
1796.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം പി എഫ്. ലോണ്‍, പെൻഷൻ ആനുകൂല്യങ്ങളായ കമ്മ്യൂട്ടേഷൻ, പി.എഫ്., ഡി.സി.ആർ.ജി. എന്നിവ ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് ഒഴിവാക്കുന്നതിന് സർവ്വകലാശാല എന്തെല്ലാം അടിയന്തര നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
കേരള സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിൽ എംപ്ലോയ്മെന്റ് എക്സേഞ്ച് മുഖേനയല്ലാതെ തുടക്കത്തിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് താല്ക്കാലിക നിയമനം നേടിയ അദ്ധ്യാപകർ ഇപ്പോഴും അനധികൃതമായി തുടർന്ന് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കരാർ വ്യവസ്ഥയിൽ വിവിധ പഠന വകുപ്പുകളിൽ ഇപ്പോൾ ജോലി തുടർന്നുവരുന്ന താല്ക്കാലിക അദ്ധ്യാപകരുടെ പേരുവിവരങ്ങൾ, ആദ്യമായി സർവ്വകലാശാലയിൽ താല്ക്കാലിക നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച തീയതി, നിലവിലെ കരാർ വ്യവസ്ഥ അവസാനിക്കുന്ന തീയതി, പ്രതിമാസ ശമ്പളം, ഈയിനത്തിൽ സർവ്വകലാശാലയ്ക്ക് മൊത്തത്തിൽ പ്രതിവർഷം ചെലവാകുന്ന തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കേരള സർവ്വകലാശാലയിൽ 2019-ന് ശേഷം വിവിധ പഠന വകുപ്പുകളിൽ റഗുലർ വ്യവസ്ഥയിൽ സ്ഥിര നിയമനം നേടി ഇപ്പോൾ തുടർന്നു വരുന്ന റഗുലർ അദ്ധ്യാപകരുടെ പേരുവിവരങ്ങൾ, ജോലിയിൽ പ്രവേശിച്ച തീയതി എന്നീ വിവരങ്ങൾ പഠനവകുപ്പുകൾ തിരിച്ച് വിശദമാക്കാമോ;
( ഇ )
കേരള സർവ്വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് ജീവനക്കാരുടെ പി.എഫ്. ലോൺ, റിട്ടയർമെൻറ് ആനുകൂല്യങ്ങൾ മുതലായവ യഥാസമയം വിതരണം ചെയ്യുന്നതിലേക്കായി അത്യാവശ്യമല്ലാത്ത താൽക്കാലിക, കരാർ നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കർശന സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ സർവകലാശാലയ്ക്ക് നിർദേശം നൽകുമോ; വ്യക്തമാക്കുമോ?
1797.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് പരമാവധി അഞ്ചുവർഷം കഴിഞ്ഞിട്ടും ഹോസ്റ്റൽ സൗകര്യം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അത്തരത്തില്‍ അഞ്ചുവർഷം കഴിഞ്ഞിട്ടും എത്ര വിദ്യാർത്ഥികൾ ഇപ്പോള്‍ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്;
( സി )
അഞ്ചുവർഷം കഴിഞ്ഞ ഗവേഷകരെ ഗവേഷണം പൂർത്തിയായില്ലെങ്കിലും ഹോസ്റ്റൽ മുറി ഒഴിപ്പിച്ച് പുതുതായി ഗവേഷണം ചെയ്യുവാൻ വന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് താമസിക്കുവാൻ സൗകര്യം ഏർപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
1798.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍വകലാശാലയില്‍ സാമ്പത്തിക പ്രതിസന്ധി മൂലം പി.എഫ്.ലോണ്‍, പെന്‍ഷന്‍ ആനുകൂല്യങ്ങളായ കമ്മ്യൂട്ടേഷന്‍, പി.എഫ്., ഡി.സി.ആര്‍.ജി. എന്നീ തുകകള്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
2020 മുതല്‍ കേരള സര്‍വകലാശാലയില്‍ നിലവിലുണ്ടായിരുന്ന എം.ഫില്‍. കോഴ്സ് നിര്‍ത്തലാക്കിയിട്ടും അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ ഫാക്കല്‍റ്റികളുടെ കീഴിലുള്ള ഗവേഷക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുവരുത്തി യഥാക്രമം 4,8,10 എന്ന് നിജപ്പെടുത്തി അധ്യാപകരുടെ സ്ഥിരം നിയമനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും വിവിധ പഠന വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നേടിയ അധ്യാപകര്‍ ഇപ്പോഴും തുടര്‍ന്നു വരുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കരാര്‍ വ്യവസ്ഥയില്‍ വിവിധ പഠന വകുപ്പുകളില്‍ ഇപ്പോള്‍ ജോലിചെയ്തു വരുന്നവരുടെ ജോലിയില്‍ പ്രവേശിച്ച തീയതി, നിലവിലെ കരാര്‍ വ്യവസ്ഥ അവസാനിക്കുന്ന തീയതി, പ്രതിമാസ ശമ്പളം, ഈയിനത്തില്‍ സര്‍വകലാശാലയ്ക്ക് പ്രതിവര്‍ഷം ചെലവാകുന്ന തുക എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കേരള സര്‍വകലാശാലയില്‍ 2019 നുശേഷം വിവിധ പഠന വകുപ്പുകളില്‍ റഗുലര്‍ വ്യവസ്ഥയില്‍ സ്ഥിരനിയമനം നേടിയ അധ്യാപകരുടെ പേരുവിവരങ്ങള്‍, ജോലിയില്‍ പ്രവേശിച്ച തീയതി എന്നീ വിവരങ്ങള്‍ പഠനവകുപ്പുകള്‍ തിരിച്ച് വിശദമാക്കാമോ;
( ഇ )
മേല്‍ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ പഠന വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ അനധികൃതമായി തുടര്‍ന്നുവരുന്ന താല്ക്കാലിക അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?
1799.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ നിലവില്‍ ഒഴിവുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നിലവിലെ മുഴുവന്‍ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ലഭിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് സ്വീകരിക്കുമോ?
1800.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം സർവ്വകലാശാലകളില്‍ അധ്യാപക ഒഴിവ് നിലവിലുണ്ട്; ഏതെല്ലാം വിഷയങ്ങള്‍ക്കാണ് നിലവില്‍ ഒഴിവുകളുള്ളതെന്ന് തരംതിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
അധ്യാപക നിയമനത്തിന് സർക്കാർ ഉദാര സമീപനം സ്വീകരിച്ചിട്ടുണ്ടോ; ആയത് അധിക സാമ്പത്തിക ബാദ്ധ്യത സര്‍വ്വകലാശാലകള്‍ക്ക് നല്കുിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ ലോ കോളേജുകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പുതുതായി എല്‍.എല്‍.എം കോഴ്സുകളും, ഡിപ്ലോമോ കോഴ്സുകളും, ഗവേഷണങ്ങളും നടത്തുന്നതിന് വേണ്ടി അവസരം ഒരുക്കുമോ; ഇതിനായി എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ഏതെല്ലാം ലോ കോളേജുകളിലാണ് എല്‍.എല്‍.എം കോഴ്സുകള്‍ നിലവിലുള്ളത് എന്ന് അറിയിക്കാമോ;
( ഇ )
സംസ്ഥാനത്ത് നിയമ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1801.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ശാലയിലെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഭൂമി വാങ്ങുന്നതിന് ആകെ ചെലവായ തുകയെത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
അഡ്‍മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
1802.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ രാജിവെച്ചതിനെ തുടർന്ന് യു.ജി.സി. ചട്ടപ്രകാരവും യൂണിവേഴ്സിറ്റി നിയമപ്രകാരവും വി.സി. യോടൊപ്പം കോ- ടെർമിനസായി നിശ്ചയിച്ചിട്ടുള്ള പ്രൊ വൈസ് ചാൻസലർ ഇപ്പോഴും പദവിയിൽ തുടരുന്നുണ്ടോ; തുടരുന്നുവെങ്കിൽ തുടരാൻ അനുവദിക്കുന്നതിന്റെ നിയമ സാധുത എന്താണെന്നറിയിക്കാമോ;
( ബി )
ആയതിന് സമാനമായി വി.സി.യുടെ നിയമനം അസാധുവാക്കിയ കാലടി സംസ്കൃത സർവകലാശാലയിലെ പ്രൊ വൈസ് ചാൻസലർ പദവിയിൽ തുടരുന്നുണ്ടോയെന്നറിയിക്കാമോ?
1803.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവകലാശാലയിലെ വി.സി. ആയിരുന്ന ഡോ.സിസാ തോമസ് എന്നാണ് സർവ്വീസിൽനിന്നും വിരമിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഡോ.സിസാ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും പ്രസ്തുത നടപടി തുടരുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നോയെന്നും അതിനെതിരെ സർക്കാർ ബഹു. സുപ്രീംകോടതിയിൽ അപ്പീൽ നല്കിയിരുന്നോയെന്നും വ്യക്തമാക്കുമോ;
( ഡി )
ഡോ.സിസാ തോമസിന് പെൻഷൻ അനുവദിച്ചിട്ടുണ്ടോ; അനുവദിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ?
1804.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഓരോ സർവകലാശാലയും വിവിധ കോടതികളിലായുള്ള കേസ് നടത്തിപ്പിനായി ചുമതലപ്പെടുത്തിയ അഭിഭാഷകർക്ക് 2015 വര്‍ഷം മുതൽ ഫീസ്, യാത്രാബത്ത എന്നീ ഇനത്തില്‍ എത്ര രൂപ വീതമാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കൗൺസില്‍മാരായി നിയമിച്ചിരുന്നത് ആരെയൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
സർവകലാശാലകളുടെ സുപ്രീംകോടതിയിലുള്ള കേസുകള്‍ വാദിക്കുന്നതിന് ചുമതലപ്പെടുത്തിയത് ആരെയാണെന്ന് അറിയിക്കാമോ; ആയതിന് കോടതി ചെലവ്, വക്കീല്‍ ഫീസ് എന്നീ വകയിൽ ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ചാൻസിലറുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് വൈസ്ചാൻസിലറുമാര്‍ കോടതിയിൽ ഫയൽ ചെയ്ത കേസുകൾക്ക് സർവകലാശാല ഫണ്ടിൽ നിന്നും വക്കീൽ ഫീസ്, കോടതി ചെലവ് എന്നിവ നൽകിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ ആർക്കാണ് നൽകിയതെന്ന് വ്യക്തമാക്കാമോ;
( ഇ )
ചാൻസിലറെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത ഹർജികൾക്കുള്ള കോടതി ചെലവ് സർവകലാശാല നൽകുന്നതിനുള്ള കാരണം അറിയിക്കാമോ?
1805.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.1985 മുതൽ 31.05.2024 വരെയുളള കാലയളവിൽ കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ നടന്ന വിവിധ അധ്യാപക തസ്തികകളിലേയ്ക്കുളള സ്ഥിരനിയമനത്തിന് അവലംബിച്ച സംവരണ റൊട്ടേഷൻ ചാർട്ടിന്റെ പകർപ്പുകൾ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മേൽ കാലയളവിലുള്ള ഏതെങ്കിലും സംവരണ റൊട്ടേഷൻ ചാർട്ടിന്റെ പകർപ്പുകൾ ലഭ്യമല്ലായെങ്കിൽ അത്തരം തസ്തികകളുടെ വിശദാംശങ്ങളും അവ ലഭ്യമല്ലാത്തതിന്റെ കാരണങ്ങളും വ്യക്തമാക്കാമോ?
1806.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാല പഠനവകുപ്പുകളിലും സർവകലാശാലകൾ നേരിട്ട് നടത്തുന്ന സെന്ററുകളിലും വിവിധ കോഴ്സുകളിലും 2022-23, 2023-24 അധ്യായന വർഷങ്ങളിൽ പഠനം നടത്തിയ വിദ്യാർത്ഥികളുടെ എണ്ണം കോഴ്സ്, പഠനവകുപ്പ് എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പഠനവകുപ്പുകളിലും സെന്ററുകളിലും വിവിധ പ്രോഗ്രാമുകളിലും 2022-23, 2023-24 അധ്യായന വർഷങ്ങളിൽ കോഴ്സുകള്‍ക്ക് സ്ഥിരമായി ലഭ്യമായ സീറ്റുകളുടെ എണ്ണം കോഴ്സ്, പഠനവകുപ്പ് എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പഠനവകുപ്പുകളിലും സെന്ററുകളിലും നിലവിലുളള സ്ഥിരം അധ്യാപകരുടെ എണ്ണവും താത്കാലിക അധ്യാപകരുടെ എണ്ണവും വിഷയം, പഠനവകുപ്പ്, തസ്തിക എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിലുളള സ്ഥിരം അനധ്യാപക ജീവനക്കാരുടെയും താത്കാലിക അനധ്യാപക ജീവനക്കാരുടെയും എണ്ണം, സര്‍വകലാശാല, തസ്തിക എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
1807.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നിയമിക്കപ്പെടുന്ന വൈസ് ചാൻസലർമാരുടെ വേതനവും മറ്റ് സേവന വ്യവസ്ഥകളും നിശ്ചയിക്കാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കാമോ;
( ബി )
വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്ക് വേണ്ടിവരുന്ന ചെലവുകൾ സർവകലാശാല ഫണ്ടിൽ നിന്നും അനുവദിച്ച് നൽകുവാൻ ഏതെങ്കിലും സർവ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത ഇനത്തിൽ നാളിതുവരെ അനുവദിച്ച തുകയെത്രയെന്ന് വിശദമാക്കാമോ;
( സി )
വൈസ് ചാൻസലർമാരുടെ നിയമനവുമായോ മറ്റോ ബന്ധപ്പെട്ട് വേണ്ടിവരുന്ന പ്രസ്തുത ചെലവുകൾ സർവകലാശാല ഫണ്ടിൽ നിന്നും അനുവദിച്ച് നൽകുവാൻ സർവ്വകലാശാല സിന്‍ഡിക്കേറ്റുകൾക്ക് അധികാരമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കേരള, കണ്ണൂർ, കാലിക്കറ്റ് എന്നീ സർവ്വകലാശാലകളിൽ 01.07.2020 മുതൽ വൈസ് ചാൻസലർമാരായി ചുമതല വഹിച്ചവരുടെ വേതനവും മറ്റ് സേവന വ്യവസ്ഥകളും നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
1808.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് എത്ര ശതമാനം വീതമാണ് സീറ്റ് വര്‍ദ്ധനവ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1809.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.1985 മുതൽ 31.05.2024 വരെയുളള കാലയളവിൽ കാലിക്കറ്റ് സർവകലാശാലയിലെ വിവിധ അധ്യാപക തസ്തികകളിലേയ്ക്കു നടന്ന സ്ഥിരനിയമനങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്ററിന്റെ പകർപ്പുകൾ തസ്തിക തിരിച്ചു ലഭ്യമാക്കാമോ;
( ബി )
മേൽ കാലയളവിലെ പ്രസ്തുത എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്ററിന്റെ ഏതെങ്കിലും പകർപ്പുകൾ ലഭ്യമല്ലെങ്കിൽ, ഏതെല്ലാം തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്റ്ററിന്റെ പകർപ്പുകളാണ് ലഭ്യമല്ലാത്തതെന്ന് തസ്തിക തിരിച്ചുള്ള വിവരവും അവ ലഭ്യമല്ലാത്തതിന്റെ കാരണങ്ങളും വിശദാംശങ്ങളും പ്രത്യേകമായി വ്യക്തമാക്കാമോ?
1810.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിന് കെട്ടിടം പണിയുന്നതിനായി പാട്ടത്തിന് അനുവദിച്ച ചാലക്കുടി താലൂക്കിലെ പേരാമ്പ്ര വില്ലേജിലെ സര്‍വ്വെ നം. 83 ല്‍പ്പെട്ട 0.4148 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് എൻ.സി.ടി.ഇ. നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ പ്രകാരമുള്ള കെട്ടിടം പണിയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?
1811.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ എൻട്രൻസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് മണ്ഡലത്തിലെ തനത് വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഉപവിഭാഗമായ സുമേധയുമായി കൂടിച്ചേർന്ന് നീറ്റ് /കീം പരീക്ഷാ പരിശീലനം നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കാമോ;
( ബി )
പ്ലസ് ടു വിദ്യാലയങ്ങളുമായി കൂടിച്ചേർന്നു കൊണ്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നീറ്റ് പ്രവേശന പരിശീലന ബോധവൽക്കരണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1812.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ വെന്നിയൂരിൽ അസാപ്പ് സ്കിൽ പാർക്കിന്റെ പൈലറ്റ് പ്രൊജക്റ്റായി ഉദ്ഘാടനം ചെയ്ത പദ്ധതി പൂർത്തീകരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാരണങ്ങൾ സഹിതം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് വെന്നിയൂരിൽ തീരുമാനിച്ച സ്ഥലത്ത് അസൗകര്യങ്ങൾ ഉള്ളതിനാൽ ആവശ്യമായ സ്ഥലം ലഭ്യമായിട്ടുള്ള കോട്ടക്കൽ ഗവൺമെന്റ് വനിതാ പോളിടെക്നിക്ക് കോളേജിലേക്ക് മാറ്റി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
അസാപ്പ് സ്കിൽ പാർക്ക് കോട്ടക്കൽ ഗവൺമെന്റ് വനിതാ പോളിടെക്നിക്ക് കോളേജില്‍ നിർമ്മിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1813.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ വിജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അക്കാദമിക തലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത്;
( ബി )
വിദ്യാഭ്യാസ വിവര ശേഖരണത്തിനായി പുതിയ സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( സി )
പുതുതലമുറ കോഴ്സുകളും നൂതന പഠന വകുപ്പുകളും ആരംഭിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1814.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിൽ അസാപ് കേരള നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ?
സാമൂഹ്യക്ഷേമ പദ്ധതികൾ
1815.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവയുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ; ഓരോ പദ്ധതിയിലും നിലവിൽ എത്ര ഗുണഭോക്താക്കൾക്ക് എത്ര രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ?
1816.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കിവച്ചിട്ടുള്ള തുക എത്രയാണ്; എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
1817.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കി വരുന്ന സഹായങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ടോ; ഇല്ലെങ്കില്‍ ഇന്‍സുലിന്‍ പമ്പ് വാങ്ങുന്നതിനുളള സാമ്പത്തിക സഹായം അനുവദിക്കുമോ;
( സി )
'മിഠായി പദ്ധതി' സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ഡി )
ഇടുക്കി ജില്ലയിലെ ടൈപ്പ്-1 പ്രമേഹരോഗ ബാധിതരായ കുട്ടികളുടെ എണ്ണം മണ്ഡലം തിരിച്ച് നല്‍കാമോ?
1818.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്നവരും സംരക്ഷണത്തിന് ആരുമില്ലാത്തവരുമായ സ്ത്രീകളെ പാര്‍പ്പിക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം അംഗീക‍ൃത സ്ഥാപനങ്ങളാണുള്ളത്; ആയവ ഏതെല്ലാം സ്ഥലങ്ങളിലാണെന്ന് വിശദമാക്കാമോ?
1819.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയില്‍ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് മുഖാന്തിരം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടോയെന്നും പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുന്നുണ്ടോയെന്നുമുള്ള വിശദാംശം നല്‍കാമോ?
1820.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതി നിലവിലുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വിതരണം ചെയ്തുവരുന്ന ധനസഹായം എത്ര രൂപയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഏത് വര്‍ഷം വരെയുളള തുകയാണ് നിലവില്‍ നല്‍കിയിട്ടുളളത്;
( ഡി )
കുടിശ്ശികയുളള തുക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1821.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതെല്ലാമാണെന്നും അവയ്ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നും അവയ്ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ ഉണ്ടോയെന്നും വ്യക്തമാക്കുമോ?
1822.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായവർക്ക് വേണ്ടി നടപ്പിൽ വരുത്തിയ വി-കെയര്‍ പദ്ധതി പ്രകാരം തീർപ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ?
1823.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്കുന്ന ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം മുടങ്ങിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എത്ര മാസക്കാലത്തെ കുടിശ്ശികയാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ആശ്വാസ കിരണം പദ്ധതിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ആശ്വാസകിരണം പദ്ധതിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് സംസ്ഥാനത്ത് നിര്‍ത്തിവെച്ചിട്ടുണ്ടോ?
1824.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതിയില്‍ ഏത് തീയതി വരെ അപേക്ഷ നല്‍കിയവര്‍ക്കാണ് നിലവില്‍ ധനസഹായം നല്‍കിവരുന്നത്;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര മാസത്തെ ധനസഹായം കുടിശ്ശികയുണ്ടെന്ന് വിശദമാക്കാമോ?
1825.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ഭിന്നശേഷി ഗ്രാമം പദ്ധതി ആരംഭിക്കുന്നതിനുള്ള ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ തടസ്സമെന്താണ്; കൈമാറിയിട്ടുണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടിനായി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് 50 സെന്റ് ഭൂമി കൂടി വാങ്ങുന്നതിന് അനുമതി ലഭ്യമായിട്ടുളളതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രോജക്ട് ഈ വര്‍ഷം തന്നെ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1826.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എസ്.എം. വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് 2023-24-ല്‍ ബജറ്റില്‍ വകയിരുത്തിയ തുകയുടെയും, കെ.എസ്.എസ്.എം. ന് അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
2023-24-ല്‍ കെ.എസ്.എസ്.എം. ന് അനുവദിച്ച തുകയില്‍ പൂര്‍ണ്ണമായും തുക ചെലവഴിക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണന്നും അതിനുള്ള കാരണവും വിശദമാക്കുമോ?
1827.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അവസാനമായി വര്‍ദ്ധിപ്പിച്ചതെന്നാണെന്നും എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുളളതെന്നും വിശദമാക്കാമോ;
( സി )
അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനോടൊപ്പം ഏതെങ്കിലും തരത്തിലുളള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; നടപ്പിലാക്കിയിട്ടില്ലായെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ?
1828.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ കുടിശ്ശികയായ സാഹചര്യമുണ്ടോ; ഉണ്ടെങ്കിൽ എന്ന് മുതലുള്ള കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അങ്കണവാടി ജീവനക്കാരുടെ വേതനവിതരണത്തിനും തടസ്സം നേരിടുന്നുണ്ടോ; ഇത് കുടിശ്ശികയായിട്ടുണ്ടെങ്കിൽ വിശദാംശം നൽകുമോ;
( സി )
അങ്കണവാടി ജീവനക്കാരുടെ കുടിശ്ശികയായ വേതനവും പെൻഷൻ ആനുകൂല്യങ്ങളും എന്നത്തേക്ക് പൂർണ്ണമായി വിതരണം നടത്താനുകുമെന്ന് അറിയിക്കുമോ; ഇവരുടെ ആനുകൂല്യങ്ങൾ എത്രയും വേഗം കൊടുത്തു തീർക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
1829.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ഭിന്നശേഷിക്കാര്‍ ഉണ്ടെന്നുളള വിവരം ലഭ്യമാണോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന യു.ഡി.ഐ.ഡി കാര്‍ഡിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
അര്‍ഹരായ എല്ലാ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി കാര്‍ഡ് നല്‍കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
വാമനപുരം മണ്ഡലത്തില്‍ നിലവില്‍ എത്ര ഭിന്നശേഷിക്കാര്‍ ഉണ്ടെന്നും അതില്‍ എത്ര പേര്‍ പ്രസ്തുത കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് അവ ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
സർക്കാർ നിയമനങ്ങളിലെ ഭിന്നശേഷി സംവരണം
1830.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് നാല് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുളള 31.10.2019-ലെ സ.ഉ. നം.12/2019/സാ.നീ.വ. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിയമനങ്ങൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയുളള നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് നാല് ശതമാനം സംവരണം അനുവദിക്കുന്നതിനും ആയതിനനുസൃതമായി കെ.എസ്.&എസ്.എസ്.ആർ-ല്‍ ഭേദഗതി വരുത്തുന്നതിനും സ്വീകരിച്ച തുടർനടപടികൾ വിശദമാക്കാമോ;
( സി )
ഒരു സമുദായത്തിന്റെയും സംവരണ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതെ നാലു ശതമാനം ഭിന്നശേഷിസംവരണം ഉറപ്പാക്കാൻ നാളിതുവരെ സർക്കാർ സ്വീകരിച്ച തുടർനടപടികൾ രേഖകളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കാമോ;
( ഡി )
ആയത് പരിഹരിക്കുന്നതിന് നാളിതുവരെ കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ; സംവരണ സമുദായങ്ങളുടെ നഷ്ടം നികത്തുന്നതിനുതകുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമോ;
( ഇ )
നിയമനങ്ങളിലെ ഭിന്നശേഷി സംവരണം ഹോറിസോണ്ടൽ രീതിയിലാണ് നടപ്പിലാക്കേണ്ടതെന്ന ഇന്ദ്രാ സാഹ്നി Vs യൂണിയന്‍ ഓഫ് ഇന്‍ഡ്യാ കേസിലെ സുപ്രീം കോടതി വിധിക്കനുസൃതമായാണോ സംസ്ഥാനത്തെ നിയമനങ്ങളിൽ സംവരണം അനുവദിക്കുന്നതെന്ന് വിശദമാക്കാമോ;
( എഫ് )
ഔട്ട് ഓഫ് ടേൺ ആയി ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങൾക്കും പൊതുവിഭാഗത്തിനും ഒരേപോലെ നഷ്ടം സംഭവിക്കുന്നതിനും ഭിന്നശേഷി വിഭാഗങ്ങൾക്കുൾപ്പെടെ ആകെ സംവരണം 50 ശതമാനത്തിൽ കവിയുന്ന സാഹചര്യം ഉടലെടുക്കുന്നതും സർക്കാറിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ?
1831.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്കായുള്ള ദുരിതാശ്വാസ നിധി പദ്ധതിയില്‍ കുടുംബ വാര്‍ഷിക വരുമാനം എത്ര രൂപയില്‍ താഴെയുള്ളവര്‍ക്കാണ് (ഗ്രാമങ്ങളില്‍ /നഗര പ്രദേശങ്ങളില്‍) ധനസഹായത്തിന് അപേക്ഷിക്കാന്‍ കഴിയുക എന്ന് വ്യക്തമാക്കാമോ?
1832.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
1833.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
16.08.1999 മുതല്‍ 31.12.2003 വരെയുള്ള കാലയളവില്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന താല്കാലികമായി ജോലി ചെയ്തിരുന്ന ഭിന്നശേഷി ജീവനക്കാരില്‍ നിന്നും 2013-ല്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പുനര്‍നിയമിച്ചത് എത്രപേരെയാണ്; അവരെ ഏതെല്ലാം വകുപ്പുകളിലേക്കാണ് വിന്യസിച്ചതെന്ന് വകുപ്പ്, ജീവനക്കാരുടെ എണ്ണം എന്നിവ തിരിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ; ഇപ്രകാരം നിയമിച്ച എത്രപേരാണ് നിലവില്‍ ജോലിയില്‍ തുടരുന്നതെന്ന് വകുപ്പുകള്‍ തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
2013-ല്‍ പുനര്‍നിയമനം നല്‍കി പത്ത് വര്‍ഷമായെങ്കിലും പ്രസ്തുത ജീവനക്കാരെ ഇതുവരെ റഗുലറെെസ് ചെയ്യാതിരിക്കുന്നതിന്റെ കാരണം വിശദമാക്കാമോ; മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രൊമോഷനോ ഗ്രേഡോ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ഇവരെ റഗുലറെെസ് ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാരുടെ സര്‍വ്വീസ് ആനുകൂല്യങ്ങളും റഗുലറെെസേഷനും അനുവദിച്ച് കിട്ടുന്നതിന് വേണ്ടിയുള്ള സാമൂഹ്യനീതി (ബി) വകുപ്പിന്റെ ബി1-25-2021-എസ്.ജെ.ഡി. നമ്പര്‍ ഫയലിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികളും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ഡി )
പതിനാലാം കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ക്ഷേമം സംബന്ധിച്ച സമിതി (2019-21)യുടെ പത്താമത് റിപ്പോര്‍ട്ടില്‍ (തീയതി 02.07.2019) സൂപ്പര്‍ ന്യൂമററിയായി പുനര്‍നിയമനം നല്‍കിയ ഭിന്നശേഷി ജീവനക്കാര്‍ക്ക് എല്ലാ സര്‍വ്വീസ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ശിപാര്‍ശകളുണ്ടോ; എങ്കില്‍ പ്രസ്തുത ശിപാര്‍ശകളിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയാണ്; ഇതു സംബന്ധിച്ച് ഏതെല്ലാം വകുപ്പുകളിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ജീവനക്കാര്‍ പത്ത് വര്‍ഷമായി ഉന്നയിക്കുന്ന സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്കും റഗുലറെെസേഷനുമായുള്ള ന്യായമായ ആവശ്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1834.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഭിന്നശേഷിക്കാർക്കായി ആരംഭിച്ച സഹജീവനം സഹായ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഭിന്നശേഷിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി സഹജീവനം സഹായ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ച് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
1835.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തില്‍ മുളക്കുളം ഗ്രാമപഞ്ചായത്തിലെ കാരിക്കോട് കരയില്‍ പഞ്ചായത്ത് വിട്ടു നല്‍കിയ സ്ഥലത്ത് കോട്ടയം ജില്ലാ വൃദ്ധസദനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയ തുകയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനം കൂടുതല്‍ വയോജന സൗഹൃദമാക്കുന്നതിന് രണ്ടാംഘട്ട നിര്‍മ്മാണ സാധ്യതകള്‍ പരിശോധിച്ച്‌ വിശദമായ റിപ്പോര്‍ട്ടും പ്പ്ലാനും പൊതുമരാമത്ത്‌ വകുപ്പുമായി ചര്‍ച്ച നടത്തുകയും പ്ലാനിന്റെ പ്രായോഗികത പരിശോധിച്ച് വിശദമായ എസ്റ്റിമേറ്റ്‌ തയ്യാറാക്കി ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയിൽ എന്തെല്ലാം ഇനങ്ങളാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് സാമൂഹ്യനീതി വകുപ്പ് പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ടതായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് സ്ഥലം എം.എല്‍.എ. യുടെ സാന്നിധ്യത്തില്‍ ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഇ )
കോട്ടയം ജില്ലാ വൃദ്ധസദനം കടുത്തുരുതിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലെന്ന് വിശദമാക്കാമോ?
1836.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മോഡേണ്‍ ചെെല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി പുതിയ തസ്‌തികകൾ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.