UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
802.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി കുടുംബങ്ങള്‍ക്ക് കുറ‍ഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കും എന്ന വാഗ്ദാനം നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭൂമി നല്‍കുന്നതിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ?
803.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ നിലവിൽ ഭൂരഹിതരായിട്ടുള്ള പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെയും ഭവനരഹിതരായിട്ടുള്ള കുടുംബങ്ങളുടെയും എണ്ണം ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
2016 ജൂൺ മുതൽ നാളിതുവരെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വീട്, ഭൂമി എന്നിവ അനുവദിച്ചത് സംബന്ധിച്ചുള്ള വിവരങ്ങൾ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
804.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി തുടങ്ങിയതിനു ശേഷം നാളിതുവരെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിപ്പെട്ട വീടില്ലാത്ത എത്ര പേർക്ക് വീടും ഭൂമി ഇല്ലാത്ത എത്ര പേർക്ക് ഭൂമിയും വീടും നൽകിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
ലൈഫ് ഭവന പദ്ധതി മുഖേന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകി വരുന്ന ധനസഹായം അപര്യാപ്തമാണെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഭവന ധനസഹായം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ?
805.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ഭൂരഹിതരും ഭവന രഹിതരുമായ പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങള്‍ എത്രയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; ഇവർക്ക് ഭൂമിയും ഭവനവും ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സേഫ് പദ്ധതിയുടെ ഭാഗമായി മാവേലിക്കര മണ്ഡലത്തില്‍ നിന്നും 2021 മുതല്‍ നാളിതുവരെ എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ; നിലവില്‍ പ്രസ്തുത ആനുകൂല്യത്തിന് അർഹത ലഭിച്ചവർക്ക് എത്ര ഗഡു ധനസഹായം ലഭ്യമാക്കിയിട്ടുണ്ടന്നും പദ്ധതിക്കായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ?
806.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ നിലവില്‍ വന്ന ശേഷം പാറശ്ശാല മണ്ഡലത്തിൽ നിന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ ഭൂരഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ഭൂമി വാങ്ങുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; അതിൽ എത്ര പേര്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞു; പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
ഈ കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഭവനങ്ങളിൽ നിർമ്മാണം ഭാഗികമായവയുടെ പൂര്‍ത്തീകരണം, ദുര്‍ബലമായവയുടെ നവീകരണം, പഠന മുറികളുടെ നിര്‍മ്മാണം എന്നിവക്കായി എത്ര അപേക്ഷകള്‍ ലഭിച്ചു; അതിൽ എത്രയെണ്ണം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്; പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
807.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്ക് എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?
808.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗക്കാര്‍ക്ക് സ്ഥലം ലഭ്യമാക്കി വീട് നിർമ്മിച്ച് നല്‍കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത്; വിശദാംശം നല്‍കാമോ;
( സി )
2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളില്‍ പ്രസ്തുത പദ്ധതികളിലൂടെ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത എത്ര പേർക്ക് വീട് നിർമ്മിച്ച് നല്‍കിയിട്ടുണ്ട്; പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
809.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ആദിവാസികള്‍ അടക്കമുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ എണ്ണം എത്രയെന്നും പ്രസ്തുത വിഭാഗങ്ങളിലെ ജനസംഖ്യ എത്രയെന്നും പുരുഷൻ/സ്ത്രീ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇതില്‍ സ്വന്തമായി പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത വിഭാഗങ്ങളിലെ എത്ര കുടുംബങ്ങള്‍ക്ക് മുന്‍ സര്‍ക്കാര്‍ പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കിയെന്നും ഈ സര്‍ക്കാര്‍ നാളിതുവരെ എത്ര കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കിയെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വിഭാഗങ്ങളിലെ അവശേഷിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുന്നതിന് ആവശ്യമായ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങള്‍ക്ക് വീട്
810.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി മുഖേന നാളിതുവരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതി വഴി 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ എത്ര കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ട്; ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
811.
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതി പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നാളിതുവരെ എത്ര വീടുകള്‍ നവീകരിച്ച് നൽകിയിട്ടുണ്ട്; വിശദമക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും മുഴുവന്‍ അപേക്ഷകളിലും തീരുമാനമെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( സി )
സേഫ് പദ്ധതിയുടെ ധനസഹായ വിഹിതം ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
812.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പട്ടിക വിഭാഗക്കാർക്കുള്ള രണ്ടാം ഘട്ട ഭൂമി വിതരണത്തിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അപേക്ഷകരുടെ പേര്, വിലാസം, പഞ്ചായത്ത്, ഊര് എന്നിവ തിരിച്ചു വിശദമാക്കാമോ;
( ബി )
നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിന് മുമ്പില്‍ ശ്രീമതി ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഭൂസമരം ഒത്തുതീർപ്പാക്കുന്നതിന് രേഖാമൂലം വ്യവസ്ഥകള്‍ ഒപ്പുവെച്ചിട്ടുണ്ടോ; ഒത്തു തീർപ്പ് വ്യവസ്ഥ പ്രകാരം ഭൂരഹിതരായ പട്ടികവർഗ്ഗക്കാരുടെ ലിസ്റ്റ് ബിന്ദു വൈലാശേരി മലപ്പുറം ജില്ല കളക്ടർക്ക് കൈമാറിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്ക് നല്‍കാന്‍ മലപ്പുറം ജില്ലയില്‍ സർക്കാരിന്റെ കൈവശം ഇനി എത്ര ഭൂമി ഉണ്ടെന്ന് വില്ലേജ്, ഭൂമിയുടെ അളവ്, പ്ലോട്ടുകള്‍ എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
813.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തില്‍ ഭൂരഹിതരും ഭവനരഹതിതരുമായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ വന്ന ശേഷം ഇവര്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 1997-ല്‍ കളക്ടറുടെ ഉത്തരവ് പ്രകാരം ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി വാങ്ങിയതും വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതുമായ 1.87 ഏക്കര്‍ ഭൂമി ഉപയോഗയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
814.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ പട്ടയം നൽകിയിട്ടുള്ള സ്ഥലം ഉടമകളുടെ രേഖകൾ അസാധുവാക്കുന്നതിന് ഉദ്ദേശിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉടമകള്‍ക്ക് അനുവദിച്ച സ്ഥലവും പട്ടയവും റദ്ദ് ചെയ്യുന്നതിന് എതിരെ എത്രപേർ പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്നും ആയതിന് ഏതുതരത്തിലുള്ള പരിഹാരം മാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത മേഖലയിൽ പുതുതായി ഭൂമി നൽകുന്നതിന് അർഹതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ നടപടികളുടെ പുരോഗതി വിശദമാക്കാമോ?
815.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ എത്ര കോളനികളെയാണ് അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്; ഓരോ കോളനിക്കും എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഈ കോളനികളുടെ നവീകരണം സംബന്ധിച്ച പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ?
816.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം മണ്ഡലത്തിലെ ഗോശാലിക്കുന്ന് കോളനി നവീകരണത്തിന് ഭരണാനുമതി ലഭ്യമാക്കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ചത് ആരെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നത് വൈകുന്നതിന് ഇടയാക്കിയ കാരണമെന്താണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അനുമതിയ്ക്കായി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത് എന്നാണെന്നറിയിക്കാമോ;
( ഇ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവൃത്തിക്ക് അനുമതി ലഭ്യമാക്കുന്നതില്‍ നിരന്തര കാലതാമസം വരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
817.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കുറ്റ്യാടി മണ്ഡലത്തില്‍ പട്ടികജാതി കോളനികളുടെ വികസനത്തിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം, കുളിക്കുന്ന് പട്ടികജാതി കോളനികള്‍, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് കോളനി എന്നിവയുടെ വികസനത്തിനായി അനുവദിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
818.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനു ശേഷം ഏറനാട് മണ്ഡലത്തിലെ ആദിവാസി കോളനിയിലെ റോഡ്, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നുമുള്ള വിശദാംശം വെളിപ്പെടുത്തുമോ;
( സി )
ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയം ആദിവാസി കോളനിയിലേക്കുള്ള റോഡ് നിര്‍മ്മാണം മുടങ്ങി ‌‌വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഫണ്ട് അനുവദിക്കാത്തത് മൂലം പ്രദേശവാസികള്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ വളരെയധികം പ്രയാസപ്പെടുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റോഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ഡി )
പ്രസ്തുത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ വര്‍ക്കിങ് കമ്മിറ്റി ശുപാര്‍ശ ചെയ്ത് എത്ര തവണ പട്ടികവര്‍ഗ്ഗ ഡയറക്ടറേറ്റില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
819.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത കോളനികൾ ഏതൊക്കെയാണ്; പ്രസ്തുത കോളനികളിലെ നിര്‍മ്മാണ പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലയളവിൽ തെരഞ്ഞെടുത്ത കോളനികളിലെ പ്രവ‍ൃത്തികള്‍ ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
820.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2022-23, 2023-24 വര്‍ഷത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പ്രവൃത്തികള്‍ അനുവദിച്ച പട്ടികജാതി കോളനികള്‍ ഏതൊക്കെ ആണെന്ന് വിശദമാക്കുമോ;
( ബി )
ഓരോ കോളനിക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ അവസ്ഥ വിശദമാക്കാമോ?
821.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാര്‍ അധികാരമേറ്റശേഷം അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ടനുവദിച്ച ആലപ്പുഴ ജില്ലയിലെ കോളനികളുടെ പട്ടിക മണ്ഡലം അടിസ്ഥാനത്തില്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കോളനികളില്‍ ഓരോന്നിന്റെയും നിര്‍വ്വഹണ ചുമതല ഏത് ഏജന്‍സിക്കാണ് നല്‍കിയിട്ടുള്ളത്; ഓരോ കോളനിയുടെയും നിര്‍മ്മാണ പുരാഗതി അറിയിക്കാമോ; ശേഷിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവ എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കാമോ?
822.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം അരുവിക്കര മണ്ഡലത്തില്‍ അനുവദിച്ച പൊടിയം, മൊട്ടമൂട് എന്നീ സെറ്റില്‍മെന്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
കാലതാമസം കൂടാതെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
823.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക അനുവദിച്ച് പ്രവൃത്തി ആരംഭിച്ച കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ പാടം-ഇരുട്ടുതറ ലക്ഷംവീട് കോളനി, പ്രമാടം പഞ്ചായത്തിലെ കൈതക്കര പട്ടികവര്‍ഗ്ഗ കോളനി, അരുപാപുലം പഞ്ചായത്തിലെ കാട്ടാത്തി കോട്ടാംപാറ പട്ടിക വര്‍ഗ്ഗ കോളനി എന്നിവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
824.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമ സമഗ്രവികസന പദ്ധതി പ്രകാരം ആറ്റിങ്ങല്‍ മണ്ഡലത്തിലെ ചാക്കുടി-കടമ്പ്രവാരം കോളനിയില്‍ ആരംഭിച്ച പ്രവൃത്തി ഏത് ഘട്ടത്തിലാണ്; എന്തെല്ലാം പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ട്; പൂര്‍ത്തീകരണത്തിന് എത്ര സമയം വേണ്ടിവരും; വിശദമാക്കാമോ?
825.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൊളക്കോട് പട്ടികജാതി കോളനിയുടെ പ്രവ‍ൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
826.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികജാതി കോളനികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനികളില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
827.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം ആദിവാസി കോളനികളിലാണ് മതിയായ പാര്‍പ്പിട സൗകര്യമി ല്ലാത്തതെന്ന് കണ്ടെത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( ബി )
ഈ കോളനികളില്‍ മതിയായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
കോളനികളുടെ നവീകരണ പ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി
828.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് അടിസ്ഥാനസൗകര്യം ലക്ഷ്യമിട്ടുള്ള കോളനി നവീകരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അംബേദ്‌കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുള്ള നിര്‍വഹണ ഏജന്‍സികള്‍ കാര്യക്ഷമമായും സമയബന്ധിതമായും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നില്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം ഗ്രാമപഞ്ചായത്തിലെ അമ്മാറമ്പ് കോളനിയിലെ പ്രസ്തുത പദ്ധതിയെക്കുറിച്ച് ജില്ലാ വികസന സമിതിയില്‍ പരാതികള്‍ ഉന്നയിക്കപ്പെട്ടിട്ടും കാര്യക്ഷമമായ നിലയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ അംബേദ്‌കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
829.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതി മുഖേന കോളനികള്‍ നവീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നത് പരിശോധിച്ചിട്ടുണ്ടോ; ഈ കാലതാമസം ഒഴിവാക്കാനും പ്രവൃത്തികള്‍ അതാത് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവൃത്തികള്‍ എം.എല്‍.എ. മാര്‍ ആവശ്യപ്പെടുന്നത് പ്രകാരം ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളെ ഇംപ്ലിമെന്റിംഗ് ഏജന്‍സികളായി ചുമതലപ്പെടുത്താമോ?
830.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2022-23-ലെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സി.ആര്‍.എല്‍.-പീച്ചിങ്ങച്ചിറ കോളനിയിലെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനിയില്‍ എന്തെല്ലാം നിര്‍മ്മാണ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
831.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മതുവല്ലൂർ, വാഴക്കാട്, ചീക്കോട് പഞ്ചായത്തുകളിൽ ഏതെല്ലാം കോളനികളുടെ നവീകരണത്തിനാണ് അനുമതി ലഭിച്ചതെന്നും ഇതിന്റെ ഭരണാനുമതി അടക്കമുള്ള ഇപ്പോഴത്തെ പ്രവർത്തന പുരോഗതി സംബന്ധിച്ചും വിശദാംശം ലഭ്യമാക്കുമോ?
832.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്ക‍‍ര്‍ ഗ്രാമ പദ്ധതിയുടെ നിർവഹണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിങ് വിഭാഗത്തെയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇത്തരത്തില്‍ എത്ര അംബേദ്ക‍‍ര്‍ ഗ്രാമം പദ്ധതികളുടെ നിർവഹണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം ഏറ്റെടുത്തിട്ടുണ്ടെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കാമോ;
( സി )
ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനിയറിംഗ് വിഭാഗം അംബേദ്കർ ഗ്രാമം പദ്ധതി ഏറ്റെടുക്കാന്‍ വിമുഖത അറിയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ?
833.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2020-21-ലെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂലേക്കുഴി കോളനിയിലെ റോഡ് നിര്‍മ്മാണത്തിനായി ഗ്രാമവാസികളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനിയില്‍ എന്തെല്ലാം നിര്‍മ്മാണ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
834.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ അംബേദ്‌കര്‍ ഗ്രാമം പദ്ധതിയില്‍ കഴിഞ്ഞ 5 വര്‍ഷമായി എത്ര പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പങ്കിമല, കുമാരപുരം എസ്.സി. കോളനികളിലെ അംബേദ്‌കര്‍ ഗ്രാമം പദ്ധതി വേഗത്തിലാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കുമോ?
835.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം എത്ര കോളനികളുടെ നവീകരണത്തിന് തുക അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ?
836.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി കോളനികളില്‍ നിലവില്‍ പ്രവൃത്തി പൂര്‍ത്തിയായവ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
അംബേദ്കര്‍ ഗ്രാമം പദ്ധതി ആരംഭിച്ചതു മുതല്‍ നാളിതുവരെ പേരാമ്പ്ര മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിക്കായി ചിലവഴിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിന്‍കീഴില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
837.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ചാലക്കുടി മണ്ഡലത്തിൽ അംബേദ്കർ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം തെരഞ്ഞെടുത്ത കോളനികൾ ഏതൊക്കെയാണ്; പ്രസ്തുത കോളനികളിലെ നിര്‍മ്മാണ പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( ബി )
പൂര്‍ത്തിയാകാത്ത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
838.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കായക്കൊടി ഗ്രാമ പഞ്ചായത്തിലെ നവോത്തു എസ്.സി. കോളനി നവീകരണത്തിന് വകുപ്പ് അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കാന്‍ സാങ്കേതിക തടസ്സമുണ്ടോയെന്നു വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
839.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ അടുപ്പില്‍ കോളനി (എസ് .റ്റി.) നവീകരണത്തിന് വകുപ്പ് അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കാമോ ?
840.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മലയോര മേഖലയായ വാണിമേല്‍ -ചെക്ക്യാട് ഗ്രാമപഞ്ചായത്തിലെ എസ്.റ്റി.കോളനിയിലേക്കുള്ള ചിറ്റാരി കണ്ടി വാതുക്കല്‍ റോഡ്‌ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ കോളനി നിവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്‌തുത റോഡ്‌ പുന:സ്ഥാപിക്കാന്‍ എന്ന് ഫണ്ട് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
841.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാരശ്ശേരി പഞ്ചായത്തിലെ കുവ്വപ്പാറ എസ്.സി. കോളനിയിലെ പ്രവൃത്തികള്‍ ഇനിയും ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
842.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ നടപ്പാക്കി വരുന്ന അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി വഴിയുള്ള കോളനി നവീകരണ പ്രവർത്തികളുടെ പുരോഗതികൾ വെളിപ്പെടുത്തുമോ; വിശദാംശം നൽകാമോ;
( ബി )
ചെറുപറമ്പ്, മലയത്തൊടി കോളനികളുടെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണമെന്താണ് ;
( സി )
പ്രസ്തുത പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ; സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
843.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ വണ്ടൂർ മണ്ഡലത്തിലെ ഏതെല്ലാം കോളനികള്‍ക്കാണ് അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രസ്തുത കോളനികൾക്ക് അനുവദിച്ച തുക തരംതിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത കോളനികളുടെ പ്രവർത്തന പുരോഗതി എന്താണെന്ന് വിശദമാക്കാമോ?
844.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം ഗ്രാമപഞ്ചായത്തില്‍ മുണ്ടയോട് കോളനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അംബേദ്‌കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ഒരു കോടി രൂപ റോഡുകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് അനുവദിച്ചിട്ടുണ്ടോ വിശദമാക്കുമോ;
( ബി )
ഊരുകൂട്ടത്തിന്റെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെതുടര്‍ന്ന് പ്രസ്തുത പ്രവൃത്തിക്ക് നിര്‍മ്മിതി കേന്ദ്രം മുഖേന ഡി.പി.ആര്‍. തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നോണ്‍ പി.എം.സി വ്യവസ്ഥ പ്രകാരം നിര്‍മ്മിതി കേന്ദ്രത്തിന് പ്രവൃത്തി ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിര്‍മ്മിതി കേന്ദ്രത്തിന് പ്രത്യേക അനുമതി നല്‍കിയോ അല്ലെങ്കില്‍ മറ്റ് നടപടികളിലൂടെയോ മുണ്ടയോട് - കടവില്‍ റോഡ്‌ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
845.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ അരൂ‍ർ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം അനുവദിച്ച കോളനികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളനികളില്‍ പ്രവൃത്തികള്‍ നടത്തുന്ന ഏജന്‍സികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കോളനികളിലെ പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചെന്ന് വ്യക്തമാക്കാമോ; പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ഡി )
2023-ല്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈക്കാട്ടുശ്ശേരി പ‍ഞ്ചായത്തിലെ ചുടുകാട്ടുപുരം കോളനിയുടെ നിര്‍മ്മാണ ചുമതല സില്‍ക്ക് കണ്ണൂര്‍ എന്ന സ്ഥാപനത്തെ ഏല്പിക്കണമെന്ന നിര്‍ദേശത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
846.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികവര്‍ഗ്ഗ സങ്കേതങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
ഓരോ പദ്ധതിയിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
847.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ കാട്ടുവയല്‍, ഗാന്ധി കോളനി എന്നിവ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഒന്നിച്ചു താമസിക്കുന്ന ഇരുപത്തിയഞ്ച് കുടുംബങ്ങളില്‍ കുറവുളള പട്ടികജാതി കോളനികളുടെ വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
848.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ൽ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ണമ്പ്ര കൊന്നഞ്ചേരി കിഴക്കുമുറി പട്ടികജാതി കോളനിയുടെ പ്രവൃത്തി പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
849.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാവകാശരേഖ ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുളള അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള അപേക്ഷകളില്‍ തീര്‍പ്പാകാതെ ശേഷിക്കുന്ന അപേക്ഷകളുടെ എണ്ണവും പ്രസ്തുത അപേക്ഷകളിന്‍മേല്‍ എടുത്ത തീര്‍പ്പാക്കല്‍ നടപടികളുടെ വിശദാംശങ്ങളും പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
850.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് നല്കുന്ന ലംപ്സം ഗ്രാന്റിന്റെ അർഹതാ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ നിർണ്ണയിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്ലസ് ടു, കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളില്‍ മെരിറ്റില്‍ അഡ്മിഷന്‍ ലഭിച്ചവർക്ക് മാത്രമായി പ്രസ്തുത ഗ്രാന്റ് നല്കുന്നത് നിജപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ച ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് നിലവില്‍ ലംപ്സം ഗ്രാന്‍റ് നല്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
അഡ്മിഷന്റെ രീതി മാനദണ്ഡമാക്കാതെ പ്രസ്തുത വിഭാഗങ്ങളിലെ എല്ലാ വിദ്യാർത്ഥികള്‍ക്കും ലംപ്സം ഗ്രാന്‍റ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
851.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കേന്ദ്ര സഹായ ഫണ്ട് വിനിയോഗിച്ച് 1987 ല്‍ ആരംഭിച്ച പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സയന്‍സ് സെന്ററില്‍ ഇപ്പോള്‍ വിവിധ കോഴ്സുകളിലായി ആകെ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട എത്ര പേര്‍ക്കാണ് പ്രവേശനം അനുവദിച്ചു വരുന്നത്; വ്യക്തമാക്കാമോ;
( സി )
ഇതേ രീതിയില്‍ മറ്റ് ജില്ലകളില്‍ ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍,എന്നുമുതല്‍ പട്ടിക വിഭാഗങ്ങള്‍ക്കായി ഇത്തരം കോഴ്സുകള്‍ നടത്തി വരുന്നുവെന്നും,അവിടെയെല്ലാം നഴ്സിംഗ് ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വ്യക്തമാക്കാമോ?
852.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സെന്റര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ അദ്ധ്യാപകര്‍, മറ്റു സാങ്കേതിക ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സ്വീകരിച്ച തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
853.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി, എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്കുളള സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് നടപ്പിലാക്കിയ പദ്ധതികള്‍ വിലയിരുത്താമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് കേരളത്തില്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്നും ഏതെല്ലാമെന്നും വ്യക്തമാക്കാമോ?
854.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ പഠന മുറി സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുള്ള ചെലവിനുള്ള തുക മാറി ലഭിക്കാത്ത എത്ര സാമൂഹ്യ പഠന മുറികൾ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എത്ര പഠന മുറികളിൽ കമ്പ്യൂട്ടര്‍, ടെലിവിഷൻ എന്നിവ പ്രവർത്തനരഹിതമാണെന്ന് വ്യക്തമാക്കുമോ;
( സി )
പഠന മുറികളുടെ പ്രവർത്തനം എല്ലാ മാസവും സർക്കാർ തലത്തിൽ വിലയിരുത്തുന്ന കാര്യം പരിഗണിക്കുമോ?
855.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ട്രെയിനിംഗ് സെന്ററിന് അനുവദിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
856.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നാളിതുവരെ എത്ര വിദ്യാർത്ഥികൾക്ക് എത്ര തുക ഇ-ഗ്രാന്റ്സ് ഇനത്തിൽ കുടിശ്ശിക നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇ-ഗ്രാന്റ്സ് അവസാനമായി വിതരണം ചെയ്തത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇ-ഗ്രാന്റ്സ് കാലതാമസം കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
857.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാബു വിജയനാഥ് കമ്മീഷൻ ശിപാർശ പ്രകാരം സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ കാലാകാലം പരിഷ്കരിച്ച് നൽകിവരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മീഷന്റെ ശിപാർശ പ്രകാരം ഏത് കാലയളവിലാണ് ഏറ്റവും ഒടുവിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ പരിഷ്കരിച്ച് ഉത്തരവിറക്കിയത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
സ്വാശ്രയ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകിവരുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ട, സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളിൽ പ്രവേശനം നേടുന്നവർക്കും ഇതരസംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നവർക്കും ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ടോ; എങ്കിൽ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ട, വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
858.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-ഗ്രാന്റ്സ് വിതരണത്തിൽ നിലവിൽ എത്ര രുപ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇ-ഗ്രാന്റ്സ് വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത തുക അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
859.
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗത്തിലെ പുതുതലമുറയുടെ പുരോഗതി വിദ്യാഭ്യാസ വ്യാപനത്തിലൂടെ സാധ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്ന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
മുൻ വർഷങ്ങളില്‍ പഠനം പൂർത്തീകരിച്ചിട്ടും പരീക്ഷ എഴുതാന്‍ കഴിയാതെ സ്കൂൾ വിട്ടുപോയിട്ടുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഓരോ വർഷവും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും സ്കൂളിൽ ചേരേണ്ട കുട്ടികളുടെ വിവരം ഊര്, സെറ്റിൽമെന്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലും തിരികെ വീട്ടിലും എത്തിക്കാൻ വേണ്ടി ആരംഭിച്ച 'വിദ്യാവാഹിനി പദ്ധതി' കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
860.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ പട്ടികജാതി,പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് നീറ്റ് പോലുള്ള പ്രവേശന പരീക്ഷാ പരിശീലനങ്ങൾ നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പിൽ നിന്നും എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ദൂരസ്ഥലങ്ങളിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ പഠിക്കുന്ന ഈ വിദ്യാർഥികൾക്ക് കൊടുങ്ങല്ലൂർ പോലുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ പരിശീലന സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
861.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഏതൊക്കെയാണെന്നും അവയിൽ ഓരോന്നിലും എത്ര വിദ്യാർത്ഥികൾ വീതം ഉണ്ടെന്നും അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് പുതുതായി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കിൽ അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
862.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
863.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ആൻസലൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ പഠനം പര്‍ത്തിയാക്കുന്നതിന് മുമ്പ് സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞ് പോകുന്നത് പൂര്‍ണ്ണമായും തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കൊഴിഞ്ഞു പോകുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നടത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലുളള സ്കൂളുകളില്‍ പ്രത്യേക പഠന പരിപോഷണ പരിപാടികള്‍ സംഘടിപ്പിച്ച് പഠന നിലവാരം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി
864.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാഠശാലകളില്‍ നിന്നും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത വിദ്യാര്‍ത്ഥികളുടെ വീടുകള്‍ തോറും സന്ദര്‍ശനം നടത്തി വിവര ശേഖരണം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോങ്ങാട് മണ്ഡലത്തിലെ കരിമ്പ, കാഞ്ഞിരപ്പുഴ, തച്ചമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലെ ട്രെെബല്‍ സെറ്റില്‍മെന്റുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ ഭവന സന്ദര്‍ശനം നടത്തി വിവരം ശേഖരിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?
865.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ക്ക് കീഴിലുള്ള ഐ.ടി.ഐ. കളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കാലാനുസൃതമായി പുതിയ ട്രേഡുകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ;
( ബി )
ചിറയിന്‍കീഴ് മണ്ഡലത്തിലെ കോരാണി ഇടയ്ക്കോട് ഐ.ടി.ഐ.യില്‍ പുതിയ ട്രേഡ‍ുകള്‍ ആരംഭിക്കുന്നതിനും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സ്വീകരിച്ച നടപടിയിലെ നിലവിലെ പുരോഗതി വിശദമാക്കാമോ?
866.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി വെങ്ങര ഐ.ടി.ഐ. യില്‍ പൂര്‍ത്തിയായ പുതിയ കെട്ടിടത്തില്‍ ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
867.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്തും പിണവൂര്‍കുടിയിലും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
രണ്ട് ഹോസ്റ്റലുകളുടെയും നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
868.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ അനുവദിച്ചിട്ടുള്ള, അഴീക്കോട് പ്രീ-മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പുതിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് എസ്.സി. ഡെവലപ്മെന്റ് ഡയറക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ടോ; ലഭിച്ചതിനുശേഷം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
869.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം പൂച്ചെടിവിളയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ അപേക്ഷകരുടെ എണ്ണം വർഷംതോറും വർദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഹോസ്റ്റലില്‍ അഡ്മിഷന്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
870.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഒ . ആർ. കേളു
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിദേശത്തുള്‍പ്പെടെ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
എയി‍ഡഡ് വിദ്യാഭ്യാസ മേഖലകളിലെ തൊഴിലുകളില്‍ പട്ടികജാതി - പട്ടിക ഗോത്ര വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥിര വരുമാനമുള്ള തൊഴില്‍ ലഭ്യമാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടികജാതി- പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലം താഴെത്തട്ടില്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പദ്ധതികള്‍ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടി സംബന്ധിച്ച് വ്യക്തമാക്കാമോ?
871.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച ഉന്നതി സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ഒരേ സമയം തൊഴില്‍ സംരംഭകരും, തൊഴില്‍ ദാതാക്കളുമാക്കുന്നതിനായി ആരംഭിച്ചിട്ടുളള കേരള എംപവര്‍മെന്റ് സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( സി )
നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ചുകൊണ്ട് കേരള എംപവര്‍മെന്റ് സൊസൈറ്റിക്ക് എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ഡി )
സര്‍ക്കാര്‍ വകുപ്പുകളുടെ പിന്തുണയോടുകൂടി , പൊതുകമ്പോളത്തിലെ ഏജന്‍സികളുമായി മല്‍സരിക്കുന്നതിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതീയുവാക്കളെ പ്രാപ്തരാക്കുവാന്‍ സൊസൈറ്റി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
872.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി., എംപ്ലോയ്മെന്റ് എക്സചേഞ്ച് മുഖേന അല്ലാതെ ദിവസ വേതന/ കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ നടക്കുന്ന നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ സംവരണതത്വം പാലിക്കപ്പെടുന്നുവെന്ന് വകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിയമനങ്ങളിൽ സംവരണതത്വം പാലിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
873.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ അനുവദിച്ച എസ്.സി, എസ്.റ്റി., കോര്‍പ്പസ് ഫണ്ടുകളുടെ വിവരങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പേരും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
874.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ പാറശ്ശാല മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം 2016 മുതല്‍ പാറശ്ശാല മണ്ഡലത്തിലെ വിവിധ കോളനികളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ?
875.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ അനുവദിച്ച എസ്.സി.,എസ്.ടി. കോര്‍പ്പസ് ഫണ്ടുകളുടെ വിവരങ്ങള്‍ നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഓരോ പ്രവൃത്തിയുടെയും പേരും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
876.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ പട്ടികജാതി കോളനികളുടെ വികസനത്തിനായി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
877.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ എറണാകുളം ജില്ലയില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പണി പൂര്‍ത്തീകരിച്ചവയും പൂര്‍ത്തീകരിക്കാനുള്ളവയും ഏതെല്ലാമെന്നും ഇതിനായി അനുവദിച്ച തുക എത്രയെന്നും വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( സി )
വേലിയേറ്റ സമയത്ത് വീടുകളില്‍ വെള്ളം കയറുന്ന വെെപ്പിന്‍കരയിലെ പട്ടികജാതി കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കോര്‍പ്പസ് ഫണ്ട് അനുവദിക്കുമ്പോള്‍ പ്രത്യേക പരിഗണന നൽകുമോ;
( ഡി )
ഈ സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കുന്നതിനായി വെെപ്പിന്‍,ഇടപ്പള്ളി ബ്ലോക്കുകളില്‍ നിന്നും പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കാമോ ?
878.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ 2022-23,2023-24 എന്നീ സാമ്പത്തിക വർഷങ്ങളിലും 2024 ഏപ്രിൽ മാസം മുതൽ നാളിതുവരെയും വകുപ്പ് മന്ത്രിയുടെ ചികിത്സാ നിധിയിൽ നിന്നുള്ള ധനസഹായത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്രപേർ ധനസഹായത്തിന് അർഹരായിട്ടുണ്ടെന്നും എത്രപേർക്ക് ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്നുമുള്ള വിവരം അറിയിക്കാമോ;
( ബി )
കുടുംബത്തിന്റെ ഏക വരുമാന ദാതാവ് മരണപ്പെട്ട് നിരാശ്രയമായ പട്ടികജാതി കുടുംബങ്ങൾക്ക് പട്ടികജാതി വികസന വകുപ്പ് ആശ്വാസ ധനസഹായമായി നിലവിൽ എത്ര രൂപയാണ് നൽകുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനായി ഈ സർക്കാറിന്റെ കാലത്ത് നാളിതുവരെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; അതിൽ എത്രപേർക്ക് ആശ്വാസ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്; ഇനി ധനസഹായം ലഭിക്കാനുള്ളവർ എത്ര; അവരുടെ പേര് വിവരങ്ങൾ എന്തെല്ലാം; എന്നിവ വിശദമാക്കാമോ;
( ഡി )
മേൽപ്പറഞ്ഞ രണ്ട് ധനസഹായ പദ്ധതികളിൽ നിന്നും ധനസഹായം ലഭിക്കാൻ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത്‌ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
879.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതിരുന്നിട്ടും മന്ത്രിസഭയുടെ അംഗീകാരത്തോടെ പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ,പ്രവർത്തനങ്ങൾ,തീരുമാനങ്ങൾ ഇവ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റീമാർക്ക്സ് എന്തായിരുന്നു;ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായതായി കണക്കാക്കുന്നു;വിശദാംശം നൽകാമോ?
880.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രമക്കേടുകൾ കണ്ടെത്തിയ എത്ര സംഭവങ്ങൾ മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ക്രമക്കേടുകളുടെ വിശദാംശം കണ്ടെത്തിയ ഏജൻസി ഏതെന്നും ഈ കാര്യത്തിൽ വകുപ്പ് സ്വീകരിച്ച തുടർ നടപടികൾ എന്തെന്നും വ്യക്തമാക്കുമോ?
881.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1996 ൽ പാർലമെന്റ് പാസാക്കിയ പെസ നിയമം (Provisions of the Pachayats (Extension to the Scheduled Areas) Act) കേരളത്തിൽ നടപ്പാക്കാന്‍ തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ കാരണം അറിയിക്കുമോ;
( ബി )
2016-21, 2021-2026 സർക്കാരുകള്‍ പ്രസ്തുത നിയമം നടപ്പാക്കുന്നതിന് വേണ്ടി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ഇതുസംബന്ധിച്ച നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
882.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാവാഹിനി പദ്ധതി മുഖേന നാളിതുവരെ എത്ര രൂപ അനുവദിക്കാനുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത തുക വിതരണം ചെയ്യുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സമുണ്ടോ; ഇല്ലെങ്കിൽ തുക അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
883.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട പെൺകുട്ടികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ വാത്സല്യനിധി ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷ സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുടങ്ങിക്കിടക്കുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
വാത്സല്യനിധി പദ്ധതി മുടങ്ങിക്കിടക്കുന്നതു മൂലം ഈ വിഭാഗത്തില്‍പ്പെട്ട പെൺകുട്ടികള്‍ക്ക് പ്രസ്തുത പദ്ധതിയില്‍ നിന്നും ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങളും രക്ഷിതാവ് മരിച്ചാലുള്ള ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ഇൻഷുറൻസ് പദ്ധതിക്ക് പ്രചരണം കുറവായതിനാലാണ് അപേക്ഷകളുടെ എണ്ണം വർദ്ധിക്കാത്തത് എന്നതിനാല്‍ ഈ ന്യൂനത പരിഹരിച്ച് പദ്ധതി കാര്യക്ഷമതയോടെ നടപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയിൽ ചേരുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( എഫ് )
എല്ലാ സ്കൂളുകളിലും പ്രസ്തുത പദ്ധതിയുടെ പ്രചരണം വർദ്ധിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ?
884.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നതിന്റെ പഞ്ചായത്തടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
എത്ര അപേക്ഷകളിന്മേല്‍ ഇനി തീർപ്പുകല്‍പ്പിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
885.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തില്‍ ഭൂരഹിതരായ എത്ര പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുണ്ടെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തില്‍ ഭൂമിയുള്ളതും ഭവനരഹിതരുമായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് അറിയിക്കാമോ;
( സി )
2016 മുതല്‍ നാളിതുവരെ തളിപ്പറമ്പ് മണ്ഡലത്തില്‍ എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കാലയളവില്‍ എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
886.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (ഡി.ആര്‍.എഫ്.) നിന്ന് വാമനപുരം മണ്ഡലത്തിലെ വാമനപുരം, നെടുമങ്ങാട് ബ്ലോക്കുകളിലുള്‍പ്പെടുന്ന 9 പഞ്ചായത്തുകളില്‍ നാളിതുവരെ നല്‍കിയിട്ടുള്ള ധനസഹായത്തിന്റെ വിവരങ്ങള്‍, എണ്ണം, തുക എന്നിവ പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
എത്ര അപേക്ഷകള്‍ ഇനി തീര്‍പ്പാക്കാനുണ്ടെന്ന വിവരം പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
887.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര രൂപ ചെലവഴിച്ചു; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കൊയിലാണ്ടി മണ്ഡലത്തിലെ അപേക്ഷകര്‍ക്ക് എത്ര രൂപ അനുവദിച്ചു;
( സി )
പഞ്ചായത്തടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
888.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണമ്പ്ര ക്രാഫ്റ്റ് വില്ലേജിനായുളള സ്ഥലമേറ്റെടുപ്പിന് ആവശ്യമായ അനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
889.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പെട്ട ഏക വരുമാന ദായകന്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനമായി എത്ര രൂപയാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തില്‍ ഏത് തീയതി വരെ അനുവദിച്ച തുകയാണ് വിതരണം ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കാമോ; കുടിശ്ശികയുളള തുക എപ്പോള്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
890.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ ഉപപദ്ധതികൾക്കായുള്ള പ്രത്യേക കേന്ദ്ര പദ്ധതി പുനർനാമകരണം ചെയ്തതിന്റെ ഫലമായി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് സഹായം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ; വിശദാംശം നല്‍കാമോ ;
( ബി )
ഈ പ്രതിസന്ധി മറികടക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
891.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം, അംബേദ്കര്‍ സെറ്റില്‍മെന്റ് ഗ്രാമം എന്നീ പദ്ധതികളുടെ നിര്‍വഹണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ഭരണാനുമതി ലഭിക്കുകയും എന്നാല്‍ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കാത്തതുമായ പദ്ധതികളുടെ നിര്‍വഹണം നേരത്തെയുളള ഏജന്‍സികളില്‍ നിന്ന് മാറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
892.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വികസന വകുപ്പ് എന്തെല്ലാം വ്യക്തിഗത ആനുകൂല്യങ്ങൾക്ക്‌ വേണ്ടി പണം അനുവദിച്ചു എന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ച ചികിത്സാ ധനസഹായത്തിന്റെ ജില്ലാ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
893.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്ന ഏതൊക്കെ ആനുകൂല്യങ്ങള്‍ക്കാണ് കേന്ദ്ര സഹായമുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഏതെങ്കിലും ആനുകൂല്യങ്ങള്‍ക്ക് 2016-നു ശേഷം കേന്ദ്രസഹായം നിര്‍ത്തലാക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതികളില്‍ കേന്ദ്രസഹായത്തില്‍ വന്ന കുറവു കാരണം ഏതെങ്കിലും പദ്ധതി മുടങ്ങി പോവുകയോ നിര്‍ത്തലാക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
894.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിലെ പദ്ധതി ചെലവുകൾക്കായി നീക്കിവച്ചിരുന്ന തുക എത്രയാണെന്നും ഇതിൽ എത്ര തുക ചെലവഴിച്ചുവെന്നും വിശദാംശം നല്‍കുമോ?
പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകൾക്കുള്ള ബജറ്റ് വിഹിതം
895.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് വേണ്ടി ഉൾക്കൊള്ളിച്ചിട്ടുള്ള  ബഡ്ജറ്റ് വിഹിതം സംബന്ധിച്ച വിശദാംശം നൽകുമോ; പ്രസ്തുത ഫണ്ടിന്റെ എത്ര ശതമാനം തുക വിനിയോഗിച്ചിട്ടുണ്ട്; ഇത് ഏതെല്ലാം മേഖലയിലാണ് എന്നതിന്റെ വിശദവിവരം നൽകുമോ;
( ബി )
പ്രസ്തുത സാമ്പത്തിക വർഷത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകൾക്ക് ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് ലഭ്യമായിട്ടുള്ളത്; പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക, ചെലവഴിച്ച തുക എന്നിവയുടെ വിശദാംശം നൽകുമോ?
896.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ സേഫ് പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്താക്കളുടെ പേര് വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഭവന നിര്‍മ്മാണം സംബന്ധിച്ച പുരോഗതി അറിയിക്കാമോ?
897.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ പുനലൂര്‍ മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവർഗ്ഗ ഭൂരഹിതർ എത്രയുണ്ടെന്ന വിവരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭൂരഹിതരുടെ പേരുവിവരം, മേല്‍വിലാസം എന്നിവ ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തില്‍ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ എത്ര ഭവന രഹിതരുണ്ടെന്ന കണക്കുകൾ ലഭ്യമാക്കാമോ; അവരുടെ പട്ടിക പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ?
898.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പ്രയോജനപ്പെടുത്തി കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ കം പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററും ആധുനിക നിലവാരത്തില്‍ ഒരു ഓഡിറ്റോറിയവും ഒരു കളിസ്ഥലവും നിർമ്മിക്കുന്നത് സംബന്ധിച്ച് എം.എല്‍.എ. നല്കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർ ധാരാളമായി താമസിക്കുന്നതും നിർദ്ദിഷ്ട ശബരിമല എയർപോർട്ടിന് വളരെ അടുത്തുള്ളതും ആയ വകുപ്പിന്റെ സ്വന്തം സ്ഥലം എന്നത് കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്കി പ്രസ്തുത പദ്ധതികള്‍ യാഥാർത്ഥ്യമാക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്താമോ?
899.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന കടല്‍കണ്ടം പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
നിർമ്മാണം പൂര്‍ത്തീകരിച്ച് പ്രസ്തുത പാലം എന്നത്തേക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
900.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വികസന വകുപ്പ് നടത്തി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതിയുടെയും പുരോഗതി സംബന്ധിച്ച വിവരവും വ്യക്തമാക്കാമോ?
901.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ് നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
902.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2011 മുതൽ നാളിതുവരെ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പ്രവൃത്തികളാണ് ഉൾക്കൊളളിച്ചിട്ടുളളതെന്നും അവയുടെ തുക എത്രയാണെന്നും പദ്ധതി, കോളനി എന്നിവ തരംതിരിച്ചു വിശദമാക്കാമോ;
( സി )
ഇതില്‍ പൂർത്തീകരിച്ചതും പൂർത്തീകരിക്കാനുളളതും പ്രവൃത്തി ആരംഭിക്കാത്തതുമായ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതികൾ പൂർത്തീകരിക്കാത്തതിന്റെയും പ്രവൃത്തി ആരംഭിക്കാത്തതിന്റെയും കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
പൂർത്തീകരിച്ച പദ്ധതികളിൽ എസ്റ്റിമേറ്റിൽ പറഞ്ഞ പ്രവൃത്തികളെല്ലാം ചെയ്തിട്ടുണ്ടോ എന്ന് പദ്ധതി തിരിച്ചു വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( എഫ് )
പ്രവൃത്തികളുടെ കരാറുകാർ ആരൊക്കെയാണെന്നും അവർക്കു നൽകാനുളള തുക നൽകിയോ എന്നും പദ്ധതി തിരിച്ചു വ്യക്തമാക്കാമോ?
903.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ ട്രൈബല്‍ സെറ്റില്‍മെന്റുകളിലേക്കുളള റോഡുകളില്‍ പുനരുദ്ധാരണം നടത്തേണ്ട റോഡുകളുടെ പേര് വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
ഓരോ റോഡുകളുടെയും പുനരുദ്ധാരണത്തിനായി വേണ്ടിവരുന്ന തുക, റോഡിന്റെ നീളം എന്നിവ സംബന്ധിച്ച വിവരങ്ങളും നല്‍കാമോ?
904.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ കെല്‍പാം മോഡേണ്‍ റൈസ് മില്ലിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാനാകും; വ്യക്തമാക്കാമോ?
905.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് വിവിധ ബജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
906.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പാലക്കാട് ആരംഭിച്ച മെഡിക്കല്‍ കോളേജില്‍ 31.03.2024 വരെ ആകെ എത്ര കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്നും ഇതില്‍ എത്ര കോടി രൂപ പട്ടികജാതിക്കാര്‍ക്ക് നീക്കിവെച്ച പ്ലാന്‍ ഫണ്ടില്‍ നിന്നും വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സ് എന്നീ ഇനങ്ങളില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുക വ്യക്തമാക്കാമോ?
907.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി എരുത്വാപ്പുഴ മലവേടർ പട്ടികവർഗ്ഗ കോളനി, തുമരംപാറ പട്ടികവര്‍ഗ്ഗ കോളനി എന്നീ കോളനികളിൽ അംബേദ്കര്‍ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
908.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർവ്വഹണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
909.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന ഏതൊക്കെ പ്രവൃത്തികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും അവയുടെ നിലവിലെ സ്ഥിതിയും പ്രവൃത്തികള്‍ക്ക് ചെലവഴിക്കുന്ന തുകയെ സംബന്ധിച്ചും വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സേഫ് പദ്ധതി പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭവന പുനരുദ്ധാരണത്തിനായി ആലപ്പുഴ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( സി )
പട്ടികജാതി വികസന വകുപ്പില്‍ നിന്നുളള ഫണ്ടുകള്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമാക്കിയ സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സമയബന്ധിതമായി ഫണ്ട് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
910.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി മേഖലയിലെ ആദിവാസി ഊരുകളിൽ ഗതാഗത സംവിധാനങ്ങൾ കുറവായതിനാൽ അരിവാൾ രോഗപരിശോധന നടക്കുന്നില്ലെന്നുതും തന്മൂലം രോഗികൾ മരണപ്പെടുന്നതും വകുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത ആദിവാസി മേഖലയിൽ എത്രപേർ അരിവാൾ രോഗം മൂലം മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ; രോഗം മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
911.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വികസന വകുപ്പ് മുഖാന്തിരം ചികിത്സാ ധനസഹായം അനുവദിക്കുന്നതിന് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേർക്ക് ധനസഹായം അനുവദിച്ചുവെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?
912.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുന്ന പദ്ധതികൾ നിലവിലുണ്ടോ; എങ്കില്‍ ഏതൊക്കെ പദ്ധതികളാനുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ ഈ വിഭാഗങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
913.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ അട്ടപ്പാടിയില്‍ എത്ര ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ; ഓരോന്നിലും മരണകാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
ശിശു മരണങ്ങൾ ഒഴിവാക്കുന്നതിന് വകുപ്പ് പ്രസ്തുത കാലയളവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
914.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകള്‍ ഏതൊക്കെ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്; എല്ലാ ജില്ലകളിലും ഓഫീസുകള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
915.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗങ്ങളില്‍ മുഖ്യധാരയിൽ എത്തിക്കുന്നതിന് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികളും ഫണ്ടും വിനിയോഗിക്കുന്നുവെങ്കിലും നിലവില്‍ ഇവരുടെ പിന്നാക്കാവസ്ഥ മാറാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ; ഇവര്‍ക്കായി ചെലവഴിക്കുന്ന തുക കൃത്യമായി ഇവരിലേക്ക് എത്തിച്ചേരുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
വനത്തിനുള്ളിൽ താമസിക്കുന്നവരുടെയും പ്രാക്തന ഗോത്ര വിഭാഗങ്ങളുടെയും സമഗ്ര വികസനത്തിനായി പ്രത്യേകം പദ്ധതികളുണ്ടോ; വ്യക്തമാക്കാമോ?
916.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി പ്രകാരം എത്ര വീടുകള്‍ക്കാണ് തുക അനുവദിച്ചത്; വിശദമാക്കാമോ?
917.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ട്രൈബൽ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
കഴിഞ്ഞവർഷം പ്രസ്തുത സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി എത്ര കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂളുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
918.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുള്ള എരുമേലി മാസ്റ്റർ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ ?
919.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ പ്രവൃത്തികള്‍ക്കായി വിവിധ ദേവസ്വം ബോർഡുകള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
ദേവാങ്കണം ചാരു ഹരിതം പദ്ധതി ആകെ എത്ര ക്ഷേത്രങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്;
( സി )
പ്രസ്തുത പദ്ധതി മുഖേന എത്ര കാവുകളും കുളങ്ങളും നവീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
920.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ദേവസ്വം നിര്‍മ്മിച്ചു നല്‍കുന്ന ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം എന്നേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
921.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് 2023-24 വര്‍ഷത്തില്‍ ഗ്രാന്റിനത്തില്‍ ബജറ്റില്‍ എത്ര തുകയാണ് നീക്കിവെച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ആയതില്‍ എത്ര തുക പ്രസ്തുത ദേവസ്വം ബോര്‍ഡിന് നല്‍കിയെന്ന് വ്യക്തമാക്കാമോ?
922.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡ് സ്കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങളില്‍ സംവരണം ഉറപ്പുവരുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
2018-ലെ യു.ജി.സി. റെഗുലേഷന്‍ പ്രസ്തുത സംവരണം നടപ്പിലാക്കാന്‍ തടസ്സം സൃഷ്ടിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
923.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉളളത്; പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് എന്നിങ്ങനെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതൊക്കെ തസ്തികകളിലാണ് നിലവില്‍ ഒഴിവുകള്‍ ഉളളതെന്ന വിവരം ലഭ്യമാക്കാമോ;
( സി )
ഒഴിവുളള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
അധ്യാപക തസ്തികകളില്‍ ഏതൊക്ക വിഷയങ്ങളിലാണ് ഒഴിവുളളതെന്ന് വ്യക്തമാക്കാമോ?
924.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മാടായി തിരുവര്‍ക്കാട്ട് കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
925.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രമായ പള്ളിയറകാവ് നാഗരാജക്ഷേത്രക്കുളം വളരെ ശോച്യാവസ്ഥയിലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ക്ഷേത്ര കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ച് സംരക്ഷണ ഭിത്തിയും, കല്‍പ്പടവുകളും നിര്‍മ്മിച്ച് പുനരുദ്ധാരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
926.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ദേവസ്വം ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ വ്യക്തമാക്കാമോ?
927.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് മുമ്പായി സംസ്ഥാനത്തെ ക്ഷേത്ര പരിസരങ്ങളും കാവും കുളങ്ങളും വൃത്തിയാക്കി പൂച്ചെടികളും വൃക്ഷങ്ങളും വെച്ച് പിടിപ്പിക്കുന്ന ദേവാങ്കണം ചാരുഹരിതം പദ്ധതിയെ കുറിച്ച് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതൊക്കെ ദേവസ്വത്തിന്റെ കീഴിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ചെലവിന് ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
928.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കുളത്തൂര്‍, കാരോട്, ചെങ്കല്‍, തിരുപുറം, അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തും ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് പേര് സഹിതം വിശദമാക്കുമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളില്‍ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ നവീകരണ പ്രവൃത്തികള്‍ക്ക് എത്ര തുകയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാമോ?
929.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതു തലമുറയ്ക്ക് ജനാധിപത്യ മൂല്യങ്ങള്‍ പകര്‍ന്ന് ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനായി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമോ;
( ബി )
സ്റ്റുഡന്റ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണ നിര്‍വ്വഹണം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.