UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1142.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 കാലയളവില്‍ കടല്‍ മത്സ്യ സമ്പത്തില്‍ കുറവ് വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വിലയിരുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഏതെല്ലാം മത്സ്യ ഇനങ്ങളുടെ അളവിലാണ് കുറവ് സംഭവിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
കള്ളക്കടല്‍ പ്രതിഭാസം മത്സ്യസമ്പത്തിന്റെ കുറവിന് കാരണമാകുന്നുണ്ടോ; വ്യക്തമാക്കാമോ?
1143.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ വര്‍ഷം കഴിയുന്തോറും മത്സ്യലഭ്യതയില്‍ ഇടിവുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2019-20 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്തുനിന്നും എത്ര ടണ്‍ മത്സ്യമാണ് ലഭിച്ചത്; വ്യക്തമാക്കുമോ;
( സി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ ചെറുമീനുകളെയടക്കം പിടിച്ച് സംസ്ഥാനത്തെ മത്സ്യസമ്പത്തിന് ശോഷണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
1144.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ ക്ഷോഭവും മറ്റു കാലാവസ്ഥ വ്യതിയാനവും മൂലം കഷ്ടത അനുഭവിക്കുന്നതും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടതുമായ എല്ലാവര്‍ക്കും കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1145.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം, കടൽക്ഷോഭം, മത്സ്യലഭ്യതക്കുറവ് തുടങ്ങിയ പ്രതികൂല കാരണങ്ങളാൽ മത്സ്യത്തൊഴിലാളി സമൂഹം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രതികൂല കാലാവസ്ഥ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിനു ആശ്വാസം നൽകാൻ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്ന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിനായി ധനസഹായം നൽകുമോ; വിശദമാക്കാമോ?
1146.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിൽ എത്ര രൂപയാണ് നിലവിൽ കുടിശികയുള്ളതെന്നും എന്നു മുതലുള്ള തുകകളാണ് ഇപ്രകാരം കുടിശ്ശികയായുള്ളതെന്നുമുള്ള കണക്കുകൾ ഇനവും കോഴ്സും വർഷവും തിരിച്ച് ലഭ്യമാക്കുമോ;
( ബി )
2023 -24 അധ്യയന വർഷത്തിൽ ഈ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് ആകെ എത്ര രൂപയാണ് ആവശ്യമായിരുന്നതെന്നും ഇതിലേക്കായി 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിലും സപ്ലിമെന്ററി ഡിമാന്റുകളിലുമായി നീക്കിവെച്ചതും റീഅപ്രോപ്രിയേഷൻ വഴി അനുവദിച്ചതുമായ ആകെത്തുക എത്രയാണെന്നുമുള്ള ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ മെഡിക്കൽ പി.ജി. വിദ്യാര്‍ത്ഥികളായ മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ചു തടഞ്ഞു വയ്ക്കുന്നതായി ഉള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ?
1147.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ പുനര്‍ഗേഹം പദ്ധതിയിലൂടെ എത്ര കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ട്രോളിംഗ് നിരോധന സമയത്ത് വിദേശ ട്രോളുകളും അന്യസംസ്ഥാന യാനങ്ങളും സംസ്ഥാനതീരത്ത് മത്സ്യബന്ധനം നടത്തുന്നത് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1148.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പിന് വിവിധ ബജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
1149.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ മണ്ഡലത്തിൽ മത്സ്യബന്ധനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ബോട്ടുകളുടെ എണ്ണം എത്രയാണ്;
( ബി )
രജിസ്റ്റർ ചെയ്യാത്ത ബോട്ടുകൾ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചതിന്റെ പേരിൽ സ്വീകരിച്ച നടപടികളുടെ വിവരം വിശദമാക്കുമോ;
( സി )
രജിസ്റ്റർ ചെയ്ത ബോട്ടുകളിൽ എഞ്ചിന്റെ കാര്യക്ഷമത, ഫിറ്റ്നസ് എന്നിവ തൃപ്തികരം അല്ലാത്തതിനാൽ മത്സ്യബന്ധനത്തിന് അനുമതി നിഷേധിച്ച ബോട്ടുകളുടെ വിവരം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
1150.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ നടപ്പിലാക്കിയിട്ടുളള ഫിഷറീസ് പദ്ധതികള്‍ ഏതൊക്കെയെന്നും ആയതിനായി അനുവദിച്ചിട്ടുളള തുകയെത്രയാണെന്നും ആയതിന്റെ നിലവിലുള്ള പ്രവര്‍ത്തന പുരോഗതി എന്തെന്നും വിശദമാക്കാമോ?
1151.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ട്രോളിംഗ് നിരോധനം വന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( സി )
ട്രോളിംഗ് സമയത്ത് തീര പ്രദേശത്തു സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
മത്സ്യത്തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസമായി സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1152.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഇതര ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
2024 ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം കുറ്റമറ്റതായി നടപ്പിലാക്കുന്നതിന് മത്സ്യബന്ധനവകുപ്പ് എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ?
1153.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2023-24-ല്‍ പ്രതിഭാതീരം പദ്ധതി പ്രകാരം പുതിയ ഭരണാനുമതി നല്‍കി ഏതൊക്കെ ലൈബ്രറികള്‍ക്കാണ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
1154.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിയില്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ പുനര്‍ഗേഹം പദ്ധതി വഴി വീട് ലഭിച്ചവരുടെ പേരു വിവരങ്ങള്‍ ലഭ്യമാക്കാമോ?
1155.
ശ്രീ വി ജോയി
ഡോ. കെ. ടി. ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര ഗുണഭോക്താക്കളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതില്‍ എത്ര പേര്‍ക്ക് വ്യക്തിഗത ഭവനം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
ഫ്ലാറ്റുകളുടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ?
1156.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി കെ. കെ. രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെയുള്ള വിവിധ ബജറ്റുകളിൽ, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച വിവിധ പാക്കേജുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വിവിധ ബജറ്റുകളിൽ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പാക്കേജുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
കാലാവസ്ഥ വ്യതിയാനം, കടൽ ക്ഷോഭം, മത്സ്യലഭ്യതക്കുറവ് അടക്കമുള്ള പ്രതികൂല കാരണങ്ങൾ മൂലം മത്സ്യത്തൊഴിലാളി സമൂഹം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുടങ്ങിക്കിടക്കുന്ന പാക്കേജുകൾ നടപ്പാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നൽകാനുള്ള നടപടി സ്വീകരിക്കുമോ?
1157.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 2024-25 സാമ്പത്തിക വർഷത്തില്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;
( ബി )
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടവിധം, അതിന്റെ മാനദണ്ഡങ്ങള്‍ എന്നിവ അറിയിക്കാമോ;
( സി )
യൂണിറ്റിന് അഞ്ച് ലക്ഷം രൂപയ്ക്കുമേല്‍ ഗ്രാന്റ് അനുവദിക്കുന്ന പദ്ധതികള്‍ (സംരംഭങ്ങള്‍) ഉണ്ടോ; വിശദാംശം അറിയിക്കാമോ?
1158.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളസദസ്സിൽ ലഭിച്ചതും ഫിഷറീസ് വകുപ്പ് പരിഹാരം കാണേണ്ടതുമായ ഹർജികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത ഹർജികളിൽ ഹർജിക്കാരന് അനുകൂലമായി തീരുമാനം കൈക്കൊണ്ട ഹർജികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇനിയും പരിഹാരമുണ്ടാകേണ്ട ഹർജികളുടെ എണ്ണം എത്രയെന്നും; ഏതൊക്കെ ഓഫീസുകളിലാണ് അവ തീർപ്പുകല്പിക്കാതെ ഉള്ളതെന്നും; പരിഹാരം കാണുന്നതിന് കാലതാമസ്സമുണ്ടാകുന്നതിന്റെ കാരണ൦ എന്തെന്നും വിശദമാക്കാമോ?
1159.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം അരൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് വഴി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചെന്ന് വിശദമാക്കാമോ?
1160.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലാനോട് ഫിഷ് ഹാച്ചറിയുടെ രണ്ടാം ഘട്ട വിപുലീകരണ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്നറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ;
( ബി )
രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ കല്ലാനോട് ഫിഷ് ഹാച്ചറിയില്‍ നിന്നും എത്ര ജില്ലകള്‍ക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
1161.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഫിഷറീസ് മേഖലയ്ക്കായി നീക്കിവെച്ച തുക, അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ എത്രയെന്ന് വിശദമാക്കാമോ?
1162.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത മത്സ്യബന്ധന യാനങ്ങള്‍ കടലില്‍വെച്ച് അപകടത്തില്‍ പെട്ടാല്‍ നഷ്ടപരിഹാരം നല്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
1163.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ നീർക്കടവില്‍ ഫിഷ്‍ലാന്റിംഗ് സെന്റർ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
സാധ്യതാപഠനം നടത്തുന്ന ഏജന്‍സിയെ സംബന്ധിച്ചുള്ള വിവരം അറിയിക്കാമോ;
( സി )
പ്രസ്തുത സാധ്യതാപഠനം വളരെ വേഗം പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1164.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഫിഷറീസ് വകുപ്പിലെ പദ്ധതി ചെലവുകൾക്കായി നീക്കിവെച്ചിരുന്ന തുക എത്രയാണ്; ഇതിൽ എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?
1165.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനുമായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
കാലാവസ്ഥ വ്യതിയാനം മൂലം മത്സ്യസമ്പത്ത് കുറയുന്നതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതുമായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1166.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ ലിറ്ററിന് ഇരുപത്തിയഞ്ച് രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്തു വിതരണം ചെയ്യുന്നതിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കുവാൻ കേന്ദ്ര സർക്കാരില്‍ സമ്മർദ്ദം ചെലുത്തുമോ; വിശദമാക്കുമോ;
( സി )
ബോട്ടുകളിൽ മണ്ണെണ്ണ എഞ്ചിന് പകരം മറ്റ് ഇന്ധനം ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ നൽകാമെന്ന് മത്സ്യത്തൊഴിലാളികൾക്ക് വാഗ്‌ദാനം നൽകിയിട്ടുണ്ടോ; എങ്കിലത് നടപ്പാക്കാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1167.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ വിവാഹിതരായ പെൺമക്കൾക്കുള്ള വിദേശ വിദ്യാഭ്യാസ ആനുകൂല്യം തടഞ്ഞുവയ്ക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അവർക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനായി ഹാജരാക്കേണ്ട മത്സ്യത്തൊഴിലാളികളുടെ മകൾ എന്ന സർട്ടിഫിക്കറ്റ് മത്സ്യത്തൊഴിലാളി ക്ഷേമനിധി, പ്രാദേശിക മത്സ്യ ഭവൻ ഓഫീസുകൾ നിരസിക്കുന്നുവെന്ന പരാതികൾ പരിശോധിച്ചിട്ടുണ്ടോ;
( സി )
മത്സ്യത്തൊഴിലാളിയുടെ മകൻ/മകൾ എന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനായി സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
ഇല്ലെങ്കിൽ പ്രസ്തുത ഓഫീസുകൾ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നത് ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; പ്രശ്നപരിഹാരത്തിനായി വ്യക്തവും വിശദവുമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ?
1168.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യക‍ൃഷി വികസിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ ഉപ്പുവെളളം കയറല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മുലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ടോ; എങ്കില്‍ അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ?
1169.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ നഗരസഭയിലെ പുക്കുളം സുനാമി പാർപ്പിട സമുച്ചയത്തിലെ കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കുന്നതിന് കേരള തീരദേശ വികസന കോർപ്പറേഷന്റെ നിർവ്വഹണ ചുമതലയിൽ കെട്ടിടങ്ങളുടെ മുകളിൽ റൂഫിങ് ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
1170.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യമേഖലയേയും മത്സ്യത്തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
അശാസ്ത്രീയവും അമിതതോതിലുമുള്ള മത്സ്യബന്ധനവും വഴി സംസ്ഥാന തീരത്തെ മത്സ്യസമ്പത്ത് കുറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവയുടെ നിയന്ത്രണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1171.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം മുതലപ്പൊഴി ഹാർബറിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കാൻ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഹാർബറിൽ രൂപപ്പെട്ടിരിക്കുന്ന മണല്‍ത്തിട്ടകൾ ഡ്രഡ്ജ് ചെയ്ത് നീക്കി മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം സുഗമമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1172.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജാനൂർ ഫിഷിംഗ് ഹാർബർ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികളും പൂർത്തീകരിക്കാനുള്ള നടപടികളും വിശദമാക്കാമോ?
1173.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്റെ ഇരുവശങ്ങളിലും കടലാക്രമണം ചെറുക്കുന്നതിന് പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നടപടികൾ ഏതു ഘട്ടത്തിലാണ് എന്നറിയിക്കാമോ; വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഹാർബർ നിർമ്മാണത്തിന് ശേഷം ഹാർബറിന്റെ ഇരുവശങ്ങളിലും പ്രത്യേകിച്ച് വലതുവശത്ത് രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്നത് പ്രതിരോധിക്കുവാൻ പുലിമുട്ടുകൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നുമുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്റെ വശങ്ങളിൽ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
ഈ പ്രവൃത്തി സംബന്ധിച്ച് ഫയൽ നിലവിൽ ഉണ്ടോ; എങ്കിൽ ഫയൽ നമ്പർ സഹിതം വിശദീകരിക്കാമോ?
1174.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ നഗരസഭയില്‍ പെരിങ്ങത്തൂര്‍ ടൗണ്‍ മുതല്‍ നാലുതെങ്ങുവരെയുള്ള തീരദേശ റോഡിന്റെ നിലവാരമുയര്‍ത്തുന്ന പ്രവൃത്തിയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത തീരദേശ റോഡിന്റെ ഒന്നാം ഘട്ട പ്രവൃത്തി 236.776 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചെങ്കിലും പുഴയോര ഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ റോഡ്‌ ഏത് നിമിഷവും ഇടിഞ്ഞു വീഴുമെന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1175.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോട് ജില്ലയിലെ തീരദേശ റോഡുകൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ പതിനഞ്ചു വർഷം പ്രസ്തുത റോഡുകളുടെ പുന:രുദ്ധാരണത്തിനു അനുവദിച്ച തുക റോഡ് തിരിച്ചു വ്യക്തമാക്കാമോ;
( സി )
അനുവദിച്ച തുക ഉപയോഗിച്ചു ബന്ധപ്പെട്ട പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പൂർത്തീകരിക്കാത്തതും ആരംഭിക്കാത്തതുമായ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് റോഡു തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
പൂർത്തീകരിക്കാത്തതിന്റെയും പ്രവൃത്തി ആരംഭിക്കാത്തതിന്റെയും കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഒരു റോഡ് തീരദേശ റോഡായി പരിഗണിക്കപ്പെടുന്നത് ഏതെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ?
1176.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തില്‍ അനുവദിച്ച ഫിഷറീസ് റോഡുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത റോഡുകളുടെ പ്രവൃത്തി പുരോഗതി അറിയിക്കാമോ?
1177.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തിപ്പച്ച മൊബൈല്‍ ഫിഷ്‍മാർട്ട് പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
നിലവില്‍ പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടുള്ളത് ഏതൊക്കെ ജില്ലകളിലാണ്; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്വകാര്യ സംരംഭകരെ ഉള്‍പ്പെടുത്തി ഇടുക്കി പോലുള്ള ജില്ലകളില്‍ കൂടി ഈ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1178.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തിലെ മായം കണ്ടെത്താന്‍ വികസിപ്പിച്ച സ്‍ട്രിപ്പുകള്‍ പൊതു വിപണിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വാണിജ്യാടിസ്ഥാനത്തില്‍ ഇവയുടെ ഉല്പാദനത്തിന് നേരിടുന്ന തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ?
1179.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ജലസംഭരണികളില്‍ നടപ്പാക്കിവരുന്ന കൂട് മത്സ്യകൃഷി പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ ജലസംഭരണികളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1180.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ദൈനംദിന ആവശ്യത്തിന് വേണ്ടുന്ന മത്സ്യത്തിന്റെ അളവും, സംസ്ഥാനത്ത് നിന്നുള്ള മത്സ്യ ലഭ്യതയുടെ അളവും എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ദിനം പ്രതി സംസ്ഥാനത്ത് എത്തുന്ന മത്സ്യത്തിന്റെ അളവ് എത്ര; സംസ്ഥാനത്ത് എത്തുന്ന മത്സ്യങ്ങളിലെ മായം ചേര്‍ക്കല്‍ തടയുവാന്‍ ഫിഷറീസ് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ മായം ചേര്‍ക്കലുമായി ബന്ധപ്പെട്ട് നിലവിലെ സര്‍ക്കാര്‍ വന്നതിനുശേഷം നാളിതുവരെ എത്ര തോതിലുള്ള മത്സ്യം നശിപ്പിച്ചുവെന്നും എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും എത്ര പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് മത്സ്യ ഉപഭോഗത്തിനനുസൃതമായി മത്സ്യ ഉല്പാദനം നടത്തുവാനുതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
എങ്കില്‍ മത്സ്യ ഉല്പാദനത്തില്‍ / ലഭ്യതയില്‍ സംസ്ഥാനം എപ്പോള്‍ സ്വയംപര്യാപ്തത കൈവരിക്കും എന്നാണ് കരുതുന്നത്; വിശദാംശം നൽകുമോ?
1181.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ ബയോഫ്ലോക്ക്, അക്വാപോണിക്സ്, പടുതാക്കുളം എന്നിവ പ്രകാരം എത്ര മത്സ്യകർഷകർ കൃഷി ചെയ്യുന്നുണ്ട്; ഇവരുടെ കണക്ക് നൽകാമോ; പ്രസ്തുത മത്സ്യകർഷകർക്ക് മത്സ്യവിപണനത്തിനുള്ള എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മത്സ്യകർഷകർക്ക് ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി ആവശ്യമുള്ളതിനാല്‍ ഉയര്‍ന്ന വൈദ്യുതി ബില്ല് വരുന്നത് ഒഴിവാക്കുന്നതിനായി അനെർട്ട് പദ്ധതിയിൽ നിന്ന് സോളാർ പാനലുകൾ വയ്ക്കാനുള്ള സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാമോ?
1182.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ വെള്ളയില്‍ ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1183.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ചൂട്ടാട് മഞ്ച ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള 5.55 കോടി രൂപയുടെ പദ്ധതിക്ക് പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വെെ.) പദ്ധതിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
1184.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വഹണ ഏജന്‍സിയായി, കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന നിലയ്ക്കാമുക്ക് മാര്‍ക്കറ്റ് നവീകരണം എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1185.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കിഫ്‌ബി വഴി കുലശേഖരപുരം മാർക്കറ്റ് ആധുനികവൽക്കരണം നടത്തുന്നതിന് ഭരണാനുമതി ലഭിച്ചത് എന്നാണ് എന്ന് വ്യക്തമാക്കാമോ; എത്ര തുകയ്ക്കാണ് ഭരണാനുമതി നൽകിയതെന്ന് വ്യക്തമാക്കാമോ;
( ബി )
മാർക്കറ്റ് ആധുനിക വൽക്കരണം നടത്തുന്നതിന് സാങ്കേതികാനുമതി ലഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
കാലതാമസം വരുത്താതെ എത്രയും വേഗം സാങ്കേതിക അനുമതി നൽകി പ്രവൃത്തി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നിർമ്മാണ പ്രവർത്തനം എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്; കാലതാമസം ഇല്ലാതെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
പാറശ്ശാല നിയോജക മണ്ഡലത്തിലെ ഫിഷറീസ് വകുപ്പിന്റെ പ്രവൃത്തികള്‍
1186.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫിഷറീസ് വകുപ്പ് മുഖേന പാറശ്ശാല മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭരണാമനുമതിയ്ക്കായി ലഭിച്ചിട്ടുള്ള പ്രൊപ്പോസലുകള്‍ എത്രയെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
പനച്ചമൂട് മത്സ്യ മാര്‍ക്കറ്റിന്റെ നവീകരണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; ഇതിന്റെ ഭാഗമായി നടത്തുന്ന പ്രവൃത്തികള്‍ എന്തൊക്കെയെന്നും പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്നും അറിയിക്കാമോ?
1187.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജകമണ്ഡലത്തിൽ നിലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ അനുവാദം ലഭിച്ചിട്ടുള്ള പുനലൂര്‍ ശ്രീരാമപുരം ആധുനിക മത്സ്യ മാര്‍ക്കറ്റ്, അഞ്ചല്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ തടസ്സങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; അവ പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വിശദമാക്കാമോ?
1188.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ തുക അനുവദിച്ച് കോന്നി മണ്ഡലത്തില്‍ നിര്‍മ്മാണം ആരംഭിച്ച കൂടല്‍ ആധുനിക ഫിഷ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
1189.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ തേവര മത്സ്യ മാർക്കറ്റിന്റെ നിലവിലെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ മാർക്കറ്റിന്റെ നവീകരണത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ പദ്ധതിക്കായി വകയിരുത്തിയ തുക എത്ര ; വിശദാശം വെളിപ്പെടുത്തുമോ?
1190.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മത്സ്യഭവന്‍ ജീര്‍ണ്ണാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പൊളിച്ചുമാറ്റി പുതിയ മത്സ്യഭവന്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1191.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി സംസ്ഥാനം വക കൊള്ളിച്ചിട്ടുള്ള പദ്ധതി വിഹിതത്തിന്റെ വിശദാംശം വ്യക്തമാക്കാമോ?
1192.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിൽ മത്സ്യസമ്പത്ത് നശിച്ചതിന്റെ വിശദാംശം ശേഖരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ മത്സ്യകർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമോ?
1193.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുതലപ്പൊഴിയിൽ എത്ര മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും അതില്‍ എത്ര പേർക്ക് മരണം സംഭവിച്ചിട്ടുണ്ടെന്നുംവ്യക്തമാക്കുമോ;
( ബി )
ഇതിൽ എത്ര കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകിയിട്ടുണ്ട്; ഓരോരുത്തർക്കും നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശം അറിയിക്കാമോ; ണ്ട് ;
( സി )
ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത എത്ര പേരുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
മുതലപ്പൊഴി സംരക്ഷണത്തിനായി ഈ സർക്കാരിന്റെ കാലയളവിൽ ഓരോ ബജറ്റിലും എത്ര രൂപ നീക്കിവെച്ചിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
1194.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിലെയും പരിസര ജലാശയങ്ങളിലെയും മത്സ്യക്കൂടുകളിലും മീൻവളർത്തൽ ഫാമുകളിലുമുണ്ടായിരുന്ന മത്സ്യസമ്പത്ത് നശിച്ച സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
മത്സ്യസമ്പത്ത് നശിക്കാനുണ്ടായ കാരണങ്ങൾ എന്തെല്ലാമാണ് എന്നു കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യക്കൂട് കൃഷി നടത്തിയവർക്കുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
നഷ്ടം സംഭവിച്ച മത്സ്യകർഷകർക്ക് എന്തെല്ലാം സഹായങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1195.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
മത്സ്യകർഷകർക്ക് നഷ്ടപരിഹാരം
1196.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മത്സ്യസമ്പത്തിനുണ്ടായ നാശത്തെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ, നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നല്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1197.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അൻവർ സാദത്ത്
ശ്രീമതി ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഫിഷറീസ് വകുപ്പ് പഠനം നടത്തിയിരുന്നോ; വിശദമാക്കാമോ;
( ബി )
പെരിയാറിന്റെ തീരങ്ങളിലുള്ള ഫാക്ടറികളില്‍ നിന്നും വന്‍തോതില്‍ രാസമാലിന്യം ഒഴുക്കിവിട്ടതാണ് പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ നഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1198.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ആവിക്കല്‍തോട് നവീകരണ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി നടപ്പിലാകുന്നതിൽ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടപടി സ്വീകരിക്കുമോ?
1199.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി ഹാര്‍ബർ നിര്‍മ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് സി.ഡബ്ല്യൂ.പി.ആര്‍.എസ് (സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍) പഠനം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1200.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം വഴി നടപ്പിലാക്കുന്ന പാലയാട് തുരുത്തിപ്പാലം പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
1201.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ നടത്തിയ നവകേരള സദസ്സില്‍ കടലുണ്ടി കടവ് ബോട്ട് ജെട്ടി നീളം കൂട്ടി നിര്‍മ്മിക്കുന്നതിന് നല്‍കിയ നിവേദനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി തയ്യാറാക്കിയ 134 ലക്ഷം രൂപയുടെ (പ്രൈസ് ഐ.ഡി - 782/23) എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
1202.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം പൂർണതോതിൽ സജ്ജമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് കാരണം മത്സ്യത്തൊഴിലാളികൾ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടുന്നത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത തുറമുഖം പൂർണ്ണതോതിൽ സജ്ജമാക്കാൻ എന്തൊക്കെ അടിസ്ഥാന ഭൗതിക സൗകര്യങ്ങളാണ് ആവശ്യമുള്ളത് എന്നറിയിക്കാമോ;
( ഡി )
ഇത് ഒരുക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത തുറമുഖം പൂർണ്ണതോതിൽ സജ്ജമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികളുടെ വിശദവിവരങ്ങൾ, പ്രവർത്തന പുരോഗതി എന്നിവ വിശദമാക്കുമോ?
1203.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള പ്രദേശങ്ങളില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടന്നു വരുന്ന റോഡ് പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
1204.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വാടനപ്പള്ളിയിലെ വാര്‍ഡ് 8-ലെ തൃത്തല്ലൂര്‍ ഹെല്‍ത്ത് സെന്റര്‍ റോഡ്, മേപ്രങ്ങാട്ട്-ഗണേശമംഗലം റോഡ് എന്നിവ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നിർമ്മിക്കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ; വിശദാംശം നല്‍കുമോ?
1205.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നവീകരിക്കുന്നതിനായി തുക അനുവദിച്ചിട്ടുള്ള റോഡുകളുടെ എണ്ണവും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ഓരോ റോഡ് നവീകരണ പ്രവൃത്തിയുടെയും നിലവിലെ പൂരോഗതി വ്യക്തമാക്കുമോ?
1206.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഫിഷറീസ് സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രം നിര്‍മ്മിക്കുന്നതിനായി കുണ്ടറ ടെക്നോപാര്‍ക്കിനോട് ചേര്‍ന്ന പത്തേക്കര്‍ ഭൂമിയും കെട്ടിടത്തിനുളള തുകയും അനുവദിച്ചിട്ട് പ്രസ്തുത കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടാനുളള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത കേന്ദ്രം, കുണ്ടറ നിയോജക മണ്ഡലത്തിലെ പേരയം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് താല്‍ക്കാലികമായി ആരംഭിക്കുന്നതിനായി ഫിഷറീസ് സര്‍വകലാശാല അധികൃതർ കെട്ടിട പരിശോധന നടത്തിയതിനു ശേഷം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രം നിര്‍മ്മിക്കുന്നതിനായി തീരുമാനിച്ചിട്ടുളള കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം എത്രയാണെന്നും കെട്ടിടത്തിനുളളില്‍ സജീകരിക്കുവാനായി തീരുമാനിച്ചിട്ടുളള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ.?
1207.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ച ലളിതാംബിക സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനുള്ള അന്തിമാനുമതി നല്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
പദ്ധതിയുടെ അടങ്കല്‍ തുക എത്രയെന്ന് അറിയിക്കാമോ; എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
1208.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഇതിനായി ആര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്; വിശദമാക്കാമോ;
( സി )
നിലവില്‍ സംസ്ഥാനത്ത് എത്ര പേര്‍ക്കാണ് കലാകാര പെന്‍ഷന്‍ ലഭിച്ചു വരുന്നത്; വിശദമാക്കാമോ?
1209.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ഥലം ലഭ്യമായ നിയോജക മണ്ഡലങ്ങളില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ആവശ്യമായ സ്ഥലമടക്കമുള്ളവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇത്തരത്തില്‍ എവിടെയൊക്കെയാണ് സർക്കാർ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ സ്ഥാപിക്കുന്നതെന്ന് ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ; മലപ്പുറം ജില്ലയില്‍ എവിടെയൊക്കെയാണ് സർക്കാർ മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
നിലമ്പൂർ നിയോജകമണ്ഡലത്തില്‍ സൗജന്യമായി സ്ഥലം ലഭ്യമാക്കിയാല്‍ മള്‍ട്ടിപ്ലക്സ് തീയേറ്റർ സമുച്ചയം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?
1210.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതിരുന്നിട്ടും മന്ത്രിസഭയുടെ അംഗീകാരത്തോടെ സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പുകൾ നടപ്പാക്കിയിട്ടുള്ള പദ്ധതികൾ, പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ ഇവ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നു; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായതായി കണക്കാക്കുന്നു; വിശദാംശം നൽകാമോ?
1211.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കൃഷ്ണപുരം തോപ്പില്‍ ഭാസി സ്മാരക ആഡിറ്റോറിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
1212.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ ഏറനാട്‌ താലൂക്കില്‍ നവോത്ഥാന നായകന്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ നാമധേയത്തില്‍ 39.67 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത് എവിടെയാണ്; പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
സാംസ്കാരിക സമുച്ചയത്തിന് അര ഏക്കർ ഭൂമി കൂടി കൈമാറുന്ന കാര്യത്തിൽ റവന്യൂ വകുപ്പിന്റെ അഭിപ്രായം ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ; ഇല്ലെങ്കിൽ നാലര ഏക്കറിൽ തന്നെ പദ്ധതി ആരംഭിക്കുവാൻ നിർദേശം നൽകുമോ;
( സി )
മണ്ഡലത്തില്‍ മോയിൻകുട്ടി വൈദ്യർ സ്മാരക സ്‌കൂള്‍ ഓഫ്‌ മാപ്പിള ആര്‍ട്സ്‌ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കാമോ?
1213.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ നിയോജക മണ്ഡലത്തില്‍ സാംസ്കാരികകാര്യ വകുപ്പ് മുഖേന ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ സംഘടനകള്‍ക്കാണ് സാംസ്കാരികകാര്യ വകുപ്പില്‍ നിന്നും ഗ്രാന്റ് ഇനത്തില്‍ ധനസഹായം നല്‍കിയിട്ടുളളതെന്ന് തുകയടക്കമുള്ള വിശദവിവരം ലഭ്യമാക്കാമോ?
1214.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാകവി മോയിന്‍കുട്ടി മാപ്പിള കലാ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രം, മിനി ഓഡിയോ വിഷ്വല്‍ തിയേറ്റര്‍ എന്നിവ സ്ഥാപിക്കുന്നതിന് വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി ബാക്കി തുക ലഭ്യമാക്കുവാന്‍ അക്കാദമി നല്‍കിയ നിവേദനത്തിന്മേൽ അടിയന്തര നടപടി സ്വീകരിക്കുമോ ?
1215.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?സ്ഥിതി ?
1216.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രവിവര്‍മ്മ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി കിളിമാനൂരില്‍ ആരംഭിച്ച ആര്‍ട്ട് ഗ്യാലറിയുടെ അറ്റകുറ്റപണികള്‍ക്ക് കാലതാമസം നേരിടുന്നത് ചിത്രാസ്വാദനത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അറ്റകുററപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
1217.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പയ്യന്നൂര്‍ തിയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
ഇന്റീരിയര്‍ വര്‍ക്കുകളുടെയും സംബ് ടാങ്ക് നിര്‍മ്മാണത്തിന്റെയും ടെണ്ടര്‍ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1218.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സിനിമ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
2016 മുതല്‍ പുതിയ സിനിമാശാലകള്‍ ആരംഭിക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; എവിടെയൊക്കെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
സിനിമയുടെ വിവിധ മേഖലകളിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1219.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി. പേരാമ്പ്രയില്‍ ആരംഭിക്കാനുദ്ദേശിച്ച മള്‍ട്ടിപ്ലക്സ് തിയറ്ററിന്റെ നിര്‍മ്മാണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
തീയറ്റര്‍ നിര്‍മ്മാണത്തിന് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച സ്ഥലം കെ.എസ്.എഫ്.ഡി.സിയ്ക്ക് കൈമാറിയോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; സ്ഥലം ഏറ്റെടുക്കുന്നതിലെ പുരോഗതി വ്യക്തമാക്കാമോ?
1220.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കലാകാരന്മാര്‍ക്ക് കേരള സംഗീത നാടക അക്കാദമി വഴി നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ചികിത്സാചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് ഇപ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വെട്ടിക്കുറയ്ക്കുവാനുണ്ടായ സാഹചര്യം വിശദമാക്കുമോ;
( സി )
2023 വര്‍ഷത്തില്‍ ഇപ്രകാരം എത്ര തുകയാണ് ഇന്‍ഷ്വറന്‍സ് പ്രീമിയമായി അടച്ചതെന്നും ആയത് എത്ര ഗുണഭോക്താക്കള്‍ക്കു വേണ്ടിയായിരുന്നുവെന്നും അറിയിക്കാമോ; 2024 വര്‍ഷത്തില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് എന്തു തുക പ്രീമിയമായി അടച്ചുവെന്നും വ്യക്തമാക്കുമോ?
1221.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജനകാര്യ വകുപ്പ് മുഖാന്തരം യുവജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.