UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

758.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെയും ഇനി അവശേഷിക്കുന്ന പ്രവൃത്തികളുടെയും വിവരങ്ങള്‍ നല്കാമോ; തുറമുഖത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാമോ;
( ബി )
തുറമുഖത്ത് ആദ്യം അടുക്കുന്ന വാണിജ്യ കപ്പലിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടോ; ഈ തുറമുഖത്ത് ഒരേ സമയം എത്ര വാണിജ്യ കപ്പലുകള്‍ അടുപ്പിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ;
( സി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ ചെലവും കേന്ദ്ര-സംസ്ഥാന വിഹിതവും സംബന്ധിച്ച വിവരങ്ങള്‍ നല്കാമോ;
( ഡി )
തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടുകൂടി സംസ്ഥാന സമ്പദ് വ്യസ്ഥയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ഇ )
തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുളള സാമ്പത്തിക സഹായങ്ങള്‍ വിശദമാക്കാമോ;
( എഫ് )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുബന്ധമായി എന്തൊക്കെ സംരംഭങ്ങളാണ് നിലവില്‍ വരുന്നതെന്ന് വിശദമാക്കാമോ?
759.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമായും എന്തെല്ലാം പ്രവൃത്തികളാണ് ഇതുവരെ പൂർത്തിയായിട്ടുള്ളതെന്നും ഇനി എന്തെല്ലാം പ്രവൃത്തികള്‍ പൂർത്തിയാക്കാനുണ്ടെന്നും വിശദമാക്കാമോ;
( ബി )
തുറമുഖ നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ എത്ര തുക തുറമുഖ കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായി വിഴിഞ്ഞം തുറമുഖം എന്ന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
760.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം അനുബന്ധ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; ഇതോടെ വലിയ കപ്പലുകൾക്ക് (മദർഷിപ്‌) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറുമോ; വിശദമാക്കാമോ;
( സി )
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖനഗരങ്ങളിലൊന്നാക്കി വിഴിഞ്ഞത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടോ; മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങൾക്കുകൂടി വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പശ്ചാത്തല സൗകര്യ വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ (ഒ.എ.ജി.സി.) പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
761.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനിയില്‍ മള്‍ട്ടി പര്‍പ്പസ് തുറമുഖം സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനമനുസരിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
762.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ മൈനര്‍ തുറമുഖങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ച തുകയുടെ വിശദാശം നൽകാമോ;
( ബി )
പ്രസ്തുത തുക ഉപയോഗിച്ച് അഴീയ്ക്കല്‍ തുറമുഖത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( സി )
ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ; വിശദാംശം അറിയിക്കാമോ?
763.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ മേഖലയിലെ ബേപ്പൂര്‍, പൊന്നാനി, അഴീക്കല്‍ എന്നീ ചെറുതുറമുഖങ്ങളിൽ വലിയ കപ്പലുകള്‍ അടുക്കുന്നതിനായി ആഴം കൂട്ടുന്നതിന് നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ;
( ബി )
നിലവില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം കൂട്ടല്‍ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
764.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ വകുപ്പ് മുഖേന വിതരണം ചെയ്തിരുന്ന ജലയാനങ്ങളുടെ ലൈസന്‍സ്, റീ വാലി‍ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമിത ഫീസ് വാങ്ങുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ ലൈസന്‍സുള്ളവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരുമായ ബോട്ട് സ്രാങ്ക്, ബോട്ട് ഡ്രൈവര്‍, ലാസ്കര്‍ എന്നിവരുടെ ലൈസന്‍സ് റീവാലിഡേറ്റ് ചെയ്യുന്നതിന് കോഴ്സിന്റെ ദൈര്‍ഘ്യം കുറച്ച് സൗജന്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
765.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൗസ്സ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളെന്താണെന്നു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹൗസ്സ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ ഇത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം ലൈസന്‍സ് ലഭ്യമാകാത്ത ഹൗസ്സ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ലൈസന്‍സ്സുകള്‍ ഇല്ലാതെതന്നെ ഹൗസ്സ് ബോട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
766.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗള്‍ഫ് പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന കേരള-ഗള്‍ഫ് യാത്ര കപ്പല്‍ സർവ്വീസ് യാഥാർത്ഥ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങള്‍ നല്‍കാമോ?
767.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീണ്ടകരയില്‍ പ്രവര്‍ത്തനം ആരംഭിച്ച മാരി‍ടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് മാരിടൈം ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( ബി )
മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി നടത്താനുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുന്ന കെട്ടിടം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
768.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും ഓൺലൈൻ പൊതു സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന പൊതുഭരണ വകുപ്പിന്റെ 25.02.2017-ലെ ജി.ഒ.(പി) 3/2017 നമ്പർ ഉത്തരവ് ഇറങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും സഹകരണ വകുപ്പിൽ ഓൺലൈൻ പൊതു സ്ഥലംമാറ്റം നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സഹകരണ വകുപ്പിൽ ഓൺലൈൻ പൊതു സ്ഥലംമാറ്റം 30.04.2024-ന് മുമ്പ് നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഒ.എ. നം.20/2024 & 404/2024 നമ്പർ കേസുകളുടെ വിധി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിലെ നക്ഷത്രചിഹ്നം ഇടാത്ത 2891-ാം നമ്പർ ചോദ്യത്തിന് 13.12.2022-ലും പത്താം സമ്മേളനത്തിലെ നക്ഷത്രചിഹ്നം ഇടാത്ത 2845-ാം നമ്പർ ചോദ്യത്തിന് 13.02.2024-ലും സഹകരണ വകുപ്പ് നൽകിയ മറുപടികളിൽന്മേൽ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
സഹകരണ പുനരുദ്ധാരണ പാക്കേജില്‍ പറഞ്ഞിരുന്ന പ്രകാരം സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
769.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാറിന്റെ കാലത്ത് സഹകരണ മേഖലയെ ശാക്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്ന എന്തെല്ലാം ആനുകൂല്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ തടയുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം നൽകാമോ?
770.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സഹകരണ മേഖലയില്‍ ഉണ്ടായിട്ടുളള മാറ്റം വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരള ബാങ്ക് നിക്ഷേപ - വായ്പകളില്‍ ഉണ്ടായ മാറ്റം വിശദമാക്കാമോ;
( സി )
ആഡിറ്റും പരിശോധനകളും കാര്യക്ഷമമാക്കുന്നതിന് സഹകരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
സഹകരണ വകുപ്പില്‍ പ്രമോഷനുകള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
771.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്തിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സഹകരണ യൂണിവേഴ്സിറ്റി പാറശ്ശാല മണ്ഡലത്തിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിക്മ ക്യാമ്പസിൽ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
772.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയുടെ കീഴിൽ എത്ര വിദ്യാഭ്യാസ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ള ജില്ല തിരിച്ചുള്ള വിവരം പേരും സ്ഥാപിത വർഷവും സഹിതം ലഭ്യമാക്കാമോ; ഇവയിൽ ഏതെല്ലാം സംഘങ്ങളാണ് നിലവിൽ ലാഭകരമായി പ്രവർത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര സഹകരണ വിദ്യാഭ്യാസ സംഘങ്ങളാണ് സക്രിയമായി പ്രവർത്തിച്ചു വരുന്ന സഹകരണ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നതെന്നും അവ ഏതെല്ലാമെന്നും ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ;
( സി )
സഹകരണ വിദ്യാഭ്യാസ മേഖലയിലുളള സംഘങ്ങള്‍ നടത്തുന്നതും വിജയകരമായി പ്രവർത്തിച്ച് വരുന്നതുമായ ഏതെങ്കിലും കോളേജുകൾ സർവ്വകലാശാലാ അഫിലിയേഷൻ ലഭിക്കുന്നതിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടോ; സഹകരണ കോളേജുകൾക്ക് സർവകലാശാല അഫിലിയേഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ഡി )
കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഇത്തരം സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണനയും അംഗീകാരവും നല്കാൻ സർക്കാർ സന്നദ്ധമാകുമോ; വിശദമാക്കാമോ?
773.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലത്ത് പുതിയ ജെ.ഡി.സി./എച്ച്.ഡി.സി. സഹകരണ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സഹകരണ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
774.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്ന് ലോണെടുക്കുകയും മരണപ്പെടുകയും ചെയ്തവരുടെ അനന്തരാവകാശികള്‍ക്ക് റിസ്ക് ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഗുരുതരരോഗം ബാധിച്ചതുമൂലം ലോൺ കുടിശ്ശികയായവര്‍ക്ക് നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
775.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം സഹകരണ മേഖലയുടെ വളർച്ചയ്ക്കും പുരോഗതിക്കുമായി എന്തൊക്കെ നൂതന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാന സഹകരണ നിക്ഷേപ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
776.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവയിൽ എത്ര അപേക്ഷകളിന്മേൽ ധനസഹായം അനുവദിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
777.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിൽ അഴിമതി വർധിച്ച് വരുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ മേഖലയിലെ അഴിമതി സംബന്ധിച്ച എത്ര കേസുകൾ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( സി )
സഹകരണ വിജിലൻസ് വിഭാഗം രൂപീകരിച്ച ശേഷവും അഴിമതികൾ കൂടുന്നതിനാൽ ഈ മേഖലയിൽ കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ: വിശദമാക്കാമോ;
( ഡി )
സഹകരണ മേഖലയിലെ അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിന് ഓഡിറ്റ് ഡയറക്ടറേറ്റ് മുൻ വർഷങ്ങളിൽ നൽകിയ നിർദേശങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
778.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ഉല്പന്നങ്ങളെ ബ്രാന്‍ഡിംഗ് ചെയ്യുന്നതിനും അവയുടെ വിപണനം മെച്ചപ്പെടുത്തുതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
വനിതാ സഹകരണ സംഘങ്ങങ്ങളുടെ ഉല്പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വൈവിദ്ധ്യവല്ക്കരിക്കുന്നതിനും അവയ്ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനും വനിതാ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
സഹകരണ മേഖലയിലെ ഭക്ഷ്യ ഉല്പ്പന്നങ്ങളെ സുരക്ഷിത ഭക്ഷണമെന്ന ബ്രാന്‍ഡിംഗ് ചെയ്ത് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിന് പദ്ധതി നടപ്പാക്കുമോയെന്ന് വ്യക്തമാക്കാമോ?
779.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഇന്ത്യന്‍ കോഫീ ഹൗസ് സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി റവന്യൂ വകുപ്പില്‍ നിന്ന് സഹകരണ വകുപ്പിന് സമര്‍പ്പിച്ച ഫയലില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ആയതിനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കാമോ;
( സി )
റവന്യു(എല്‍)വകുപ്പിലെ എല്‍-18/2023 ഫയല്‍ പ്രകാരം എന്‍.ഒ.സി. ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
780.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ആൻസലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ നേട്ടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
'ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്'-ന്റെ ഉച്ചകോടിയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ പങ്കെടുത്തിരുന്നോ; പ്രസ്തുത ഉച്ചകോടിയില്‍ ഏതൊക്കെ മേഖലകളിലെ നേട്ടങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്; വിശദാംശം നല്‍കുമോ;
( സി )
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അതോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതിനും സംസ്ഥാനത്തെ സഹകരണ മേഖല നല്‍കിയ സംഭാവനകള്‍ പ്രസ്തുത സമ്മേളനത്തിൽ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
781.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിൽ താലൂക്ക് തല അസിസ്റ്റൻറ് ഡയറക്ടർ (ഓഡിറ്റ്) ഓഫീസുകൾ നിലവിലില്ലാത്ത താലൂക്കുകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകൾ നിലവിലില്ലാത്ത താലൂക്കുകളിൽ ഇവ തുടങ്ങുന്നതിലേക്കായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
സഹകരണ ഓഡിറ്റിന്റെ ഏറ്റവും താഴെത്തട്ടിലുള്ള താലൂക്ക്തല ഓഫീസുകൾ എല്ലാ താലൂക്കുകളിലും നിലവിലില്ലാത്തത് സഹകരണ ഓഡിറ്റിങ്ങിനെ ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എല്ലാ താലൂക്കുകളിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട അസിസ്റ്റൻറ് ഡയറക്ടർ (ഓഡിറ്റ് ) ഓഫീസുകൾ എപ്പോഴാണ് പൂർണമായും ആരംഭിക്കുവാൻ കഴിയുന്നതെന്ന് വിശദമാക്കാമോ?
782.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ റിസ്ക് ഫണ്ട് അനുവദിക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഇനിയും എത്ര പേര്‍ക്കാണ് ഫണ്ട് അനുവദിക്കാനുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
റിസ്ക് ഫണ്ട് അനുവദിക്കുന്നതില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകള്‍ മുഖേന റിസ്ക് ഫണ്ട് ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷകളില്‍ ഫണ്ട് ലഭിക്കാത്തവരുടെ വിശദവിവരം ലഭ്യമാക്കാമോ?
783.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നാളിതുവരെ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും എത്ര കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ട്; ഏതൊക്കെ ഇനങ്ങളിലാണ് വായ്പ എടുത്തിട്ടുള്ളതെന്നും ഓരോ വായ്പയുടെയും പലിശ നിരക്ക് എത്രയാണെന്നും തിരിച്ചടവ് കാലാവധി എപ്രകാരമാണെന്നും വിശദമാക്കുമോ;
( ബി )
ഏതെങ്കിലും വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയോ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ: പ്രസ്തുത വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്ന പക്ഷം ആയത് കൺസോർഷ്യത്തിൽ ഉൾപ്പെട്ട സഹകരണ സ്ഥാപനങ്ങളുടെ തകർച്ചയിലേക്ക് നയിക്കാതിരിക്കാൻ എന്തൊക്കെ മുന്‍കരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
784.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും നാളിതുവരെ എത്ര തുക വായ്പ അനുവദിച്ചിട്ടുണ്ട്; വായ്പയുടെ പലിശയും തിരിച്ചടവ് കാലാവധിയും നാളിതുവരെയുള്ള വായ്പ തിരിച്ചടവിന്റെ വിശദാംശങ്ങളും വ്യക്തമാക്കുമോ?
785.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാരുടെ ആശ്രയവും അത്താണിയുമായ സഹകരണ സംഘങ്ങളിൽ നിന്ന് അഞ്ച് സെന്റ് ഭൂമിയില്‍ താഴെയുള്ളവർക്കും ലോൺ കൊടുക്കാവുന്നതാണെന്നുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ പല സഹകരണ സംഘങ്ങളും വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ചവര്‍ക്ക് സഹകരണ സംഘങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
786.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് കാർഷിക കടം എഴുതി തള്ളിയ വകയില്‍ തുക ലഭിക്കാനുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് എത്ര തുക വീതം സർക്കാരില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുക ലഭിക്കുന്നതിനായി സഹകരണ വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് വിശദമാക്കാമോ?
787.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർക്ക് എന്തെങ്കിലും ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
788.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുന്നേറ്റത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
( ബി )
അർബന്‍ ബാങ്കുകള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കണമെന്ന റിസർവ്വ് ബാങ്ക്ഓഫ് ഇന്ത്യ നിർദ്ദേശം സഹകരണ മേഖലയ്ക്ക് പ്രയോജനകരമാകുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
789.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ നിന്നും 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
790.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ റിസ്ക് ഫണ്ട് അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഇനി എത്ര പേര്‍ക്ക് ഫണ്ട് അനുവദിക്കാനുണ്ടെന്ന് വിശദമാക്കാമോ;
( ബി )
റിസ്ക് ഫണ്ട് ലഭിക്കുന്നതിനായി വെെപ്പിന്‍ മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകള്‍ മുഖേന സമര്‍പ്പിച്ച അപേക്ഷകളില്‍ ഫണ്ട് അനുവദിക്കാത്തവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
റിസ്ക് ഫണ്ട് അനുവദിക്കുന്നതില്‍ നേരിടുന്ന കാലതാമസം പരിഹരിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
791.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോര്‍ഡില്‍ എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകരില്‍ എത്രപേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
792.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ അർബന്‍ ബാങ്കുകളില്‍ കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച മുന്നേറ്റമുണ്ടാക്കിയ ബാങ്കുകള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ തരണം ചെയ്ത് മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രസ്തുത ബാങ്കുകളെ പ്രാപ്തമാക്കിയ ഘടകങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
793.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്തവര്‍ മരണപ്പെട്ടാല്‍ അനുവദിക്കുന്ന റിസ്ക് ഫണ്ട് പാസ്സായി വരുന്നതില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റിസ്ക് ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കന്നതിനും അപേക്ഷകള്‍ ഓണ്‍ലെെന്‍ മുഖേന സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കാമോ?
794.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി എത്ര കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയതെന്ന് വിശദമാക്കാമോ; എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ എന്തെങ്കിലും സോഫ്റ്റ്‌വെയർ വാഗ്ദാനം ചെയ്തിരുന്നോ; എങ്കിൽ പ്രസ്തുത സോഫ്റ്റ്‌വെയർ സൗജന്യ നിരക്കിൽ നൽകുമെന്നാണോ കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയിരുന്നത്; വ്യക്തമാക്കാമോ;
( സി )
ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി ടെൻഡർ വിളിച്ചിരുന്നോ; എങ്കിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തതെന്നും ഓരോ സ്ഥാപനവും ക്വാട്ട് ചെയ്ത തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ടെൻഡറിന്റെ പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ എന്തൊക്കെയായിരുന്നു; ഇതിൽ മാറ്റം വരുത്തിയിരുന്നോ; വിശദാംശം നൽകാമോ;
( ഇ )
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ കരാർ കമ്പനിക്ക് യൂസേജ് ഫീ നൽകണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ; എങ്കിൽ എത്ര തുകയെന്നു വ്യക്തമാക്കാമോ;
( എഫ് )
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി കരാർ ലഭിച്ച സ്ഥാപനവുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
795.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് പ്രോജക്ട് (ഐ.സി.ഡി.പി.) സംവിധാനം തൃശൂര്‍ ജില്ലയിലെ സഹകരണ സംഘങ്ങളുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭരണാനുമതി ലഭിക്കാന്‍ വൈകുന്നതുമൂലം അപേക്ഷ സമര്‍പ്പിച്ച സഹകരണ സംഘങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( സി )
ഐ.സി.ഡി.പി. പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സഹകരണ സംഘങ്ങളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദമാക്കാമോ?
796.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സൊസൈറ്റികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സൊസൈറ്റികളുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
797.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ സഹകരണ വകുപ്പിന്റെ കീഴില്‍ നിലവില്‍ എത്ര സഹകരണ സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വിവിധ കാരണങ്ങളാല്‍ പ്രവർത്തനം നിലച്ചുപോയ സംഘങ്ങള്‍ എത്രയെണ്ണമുണ്ടെന്നും അവ ഏതെല്ലാമാണെന്നും ഇവ ഏതേതെല്ലാം വിഭാഗത്തില്‍ പെടുന്നുവെന്നും അവയുടെ ആസ്തി ബാധ്യതകള്‍ എത്രയാണെന്നും വിശദമാക്കാമോ;
( സി )
പ്രവർത്തനം നിലച്ചുപോയ സംഘങ്ങളെ ലിക്വിഡേറ്റ് ചെയ്യുന്നതിനോ മറ്റ് സംഘങ്ങള്‍ മുഖാന്തിരം ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതിനോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
798.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിലവിൽ എത്ര കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ട്; 2021-22 മുതൽ ഓരോ സാമ്പത്തിക വർഷവുമുളള പ്രസ്തുത സൊസൈറ്റിയിലെ സ്ഥിരനിക്ഷേപത്തിന്റെ കണക്ക് വ്യക്തമാക്കുമോ;
( ബി )
ഊരാളുങ്കൽ സൊസൈറ്റി സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് എത്രയാണ്; പ്രസ്തുത സൊസൈറ്റിക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുവാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
799.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വായ്പാ കുടിശ്ശിക കുറയ്ക്കുന്നതിനും വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ദുര്‍ബല സഹകരണ സംഘങ്ങളെ കണ്ടെത്തുന്നതിനും അവയെ പുനരുജ്ജീവിപ്പിക്കുന്നതിനും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ആലപ്പുഴ ജില്ലയില്‍ ടൂറിസം മേഖലയില്‍ നിലവില്‍ എത്ര സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ച് വരുന്നുണ്ട്; താലൂക്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ആലപ്പുഴ ജില്ലയിലെ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗ സഹകരണ സംഘങ്ങളുടെ വിശദാംശങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; പ്രസ്തുത സംഘങ്ങളുടെ പുനരുജ്ജീവനത്തിനും പ്രോത്സാഹനത്തിനും നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ?
800.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പൊക്കാളി നെല്‍കര്‍ഷകരുടെ നെല്ല് ന്യായവിലയ്ക്ക് സംഭരിക്കുന്നതിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് സംബന്ധിച്ച സി2/298/2022 നമ്പര്‍ ഫയലില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് നടന്ന സെക്രട്ടറിതല മീറ്റിംഗിന്റെ മിനിട്സ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മീറ്റിംഗിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
801.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കേപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പ്രയോജനപ്പെടുത്തി സഹകരണമേഖലയിൽ നഴ്സിംഗ് കോളേജ് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ നടപടി പുരോഗതി ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച പ്രകാരം വടക്കാഞ്ചേരി ജില്ലാ ആശുപത്രി പാരന്റ് ആശുപത്രിയായി നിശ്ചയിച്ച് സഹകരണ നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.