UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6209.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലുൾപ്പെടുന്ന വനാതിർത്തിയുടെ ഡിജിറ്റൽ സർവ്വേ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
6210.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വന ഡിവിഷനിലെ പാലോട് റേഞ്ചിൽ 2019-20, 2020-21 എന്നീ വർഷങ്ങളിൽ നിർമ്മിച്ച ജണ്ടകളിൽ വെരി ബാഡ്, ബാഡ്, മാനേജബിൾ എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര ജണ്ടകൾ ഉണ്ടെന്നും അവയുടെ പുനർനിർമ്മാണത്തിന് എത്ര തുക വേണ്ടിവരുമെന്നാണ് വനം വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ പാലോട് റേഞ്ചിൽ ജണ്ട നിർമ്മിച്ചതിന് ബില്‍ തയ്യാറാക്കി തുക കോൺട്രാക്ടർക്ക് നൽകിയതിൽ, എത്ര ജണ്ടകൾ വനം വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തുവാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുമോ;
( സി )
കണ്ടെത്തുവാൻ കഴിയാത്ത ജണ്ടകൾ ഏതെല്ലാം അടങ്കൽ പ്രകാരം ചാർജ് ചെയ്തവയാണെന്നും അവ ബന്ധപ്പെട്ട റേഞ്ച് ഓഫീസർ, ഡി.എഫ്.ഒ. എന്നിവർ പരിശോധിച്ചിരുന്നോയെന്നും വ്യക്തമാക്കുമോ;
( ഡി )
കണ്ടെത്തുവാൻ കഴിയാത്ത ജണ്ടകളുടെ നിർമ്മാണത്തിന് എത്ര തുകയുടെ ബില്‍ തയ്യാറാക്കിയാണ് കോണ്‍ട്രാക്ടര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തുക നൽകിയതെന്ന് വെളിപ്പെടുത്താമോ?
6211.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിനുവേണ്ടി ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അടിയന്തരമായി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6212.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിലവിലെ ചുമതലകൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
സർക്കാരിൽ നിന്നും വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ ചുമതലകൾ അംഗീകരിച്ച് സർക്കാർ പുറപ്പെടുവിച്ച 25/7/2022-ലെ സ.ഉ.(കൈ)നമ്പർ 52/2023/ജി.എ.ഡി. ഉത്തരവിലെ വ്യവസ്ഥകൾ വകുപ്പിൽ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ പ്രസ്തുത ഉത്തരവ് നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6213.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലുള്‍പ്പെടുന്ന വനഭൂമിയുടെ ഡിജിറ്റല്‍ സര്‍വ്വേ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?
6214.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വന ഡിവിഷനിലെ പാലോട് റെയിഞ്ചിൽ വനം വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്‌ പ്രകാരം ഗുണമേന്മ ഇല്ലെന്നു കണ്ടെത്തിയ ജണ്ടകളുടെ പുനർനിർമാണത്തിന് എത്ര കോടി രൂപയാണ് വേണ്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജണ്ട നിർമ്മാണത്തിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയതിന് ഉത്തവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വെളിപ്പെടുത്തുമോ?
6215.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കണ്ടൽ വനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
സ്വകാര്യ വ്യക്തികളുടെ പക്കലുള്ള കണ്ടൽ വനത്തിന്റെ വിസ്തൃതി എത്രയാണെന്ന് അറിയിക്കാമോ;
( സി )
സർക്കാരിന്റെ കൈവശമുള്ള കണ്ടൽ വനങ്ങളുടെ വിസ്തൃതി എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
കണ്ടൽ വനങ്ങളായി ലിസ്റ്റ് ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ ബഫർ സോൺ ആയി പ്രഖ്യാപിച്ചവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഇ )
കണ്ടൽ കാടുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളുമായും അനുമതികളുമായും ബന്ധപ്പെട്ട ഉത്തരവുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( എഫ് )
സംസ്ഥാനത്തെ കണ്ടൽക്കാടുകളിൽ നിലവിൽ 5000 ചതുരശ്ര അടിക്ക് മുകളിലുള്ള നിർമ്മിതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ജി )
സംസ്ഥാനത്ത് കണ്ടൽ ലാൻഡ് ബാങ്ക് രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6216.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനഭൂമി കയ്യേറ്റത്തിന്റെ കണക്ക് വനം വകുപ്പ് എടുത്തിട്ടുണ്ടോ; എങ്കിൽ ഇതനുസരിച്ച് എത്ര ഹെക്ടർ വനഭൂമി കയ്യേറിയിട്ടുണ്ട് എന്നതിന്റെ വനം ഡിവിഷൻ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
കേരള ലാൻഡ് കൺസർവൻസി ആക്ട് 1957 പ്രകാരം നോട്ടീസ് നൽകി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതനുസരിച്ച് എത്ര ഹെക്ടർ ഭൂമി ഒഴിപ്പിച്ചിട്ടുണ്ട് എന്നതിന്റെ വനം ഡിവിഷൻ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
6217.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
6218.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവൻ വനപ്രദേശങ്ങളുടെയും അതിർത്തി നിർണ്ണയം പൂർത്തീകരിച്ചിട്ടുണ്ടോ; ഏതൊക്കെ മേഖലകളിലാണ് ഇനിയും അതിർത്തി നിർണ്ണയം പൂർത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വനാതിർത്തി നിർണ്ണയം പൂർത്തീകരിക്കുന്നതിനും ആയതിന് ഡിജിറ്റൈസേഷൻ നടപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
6219.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇടുക്കി ജില്ലയിലെ വനവിസ്തൃതി വർദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ബി )
ഇപ്രകാരം റിസർവ്വ് വനമായി പ്രഖ്യാപിച്ച് ഇറക്കിയിട്ടുള്ള ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഗസറ്റ് വിജ്ഞാപനത്തിലൂടെ റിസർവ്വ് വനമായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പഞ്ചായത്തും, വിസ്തൃതിയും തിരിച്ച് ലഭ്യമാക്കാമോ?
6220.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും ആശുപത്രികളിലും ലഭ്യമായ സ്ഥലങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ; എങ്കില്‍ അതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 
( ബി )
ചെടികള്‍ വച്ച് പിടിപ്പിക്കുന്നതോടൊപ്പം അതിന്റെ പരിപാലനത്തിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുമോ; വ്യക്തമാക്കുമോ? ?
6221.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വനം കയ്യേറ്റം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്നും ഇനി എത്ര ഹെക്ടര്‍ ഒഴിപ്പിക്കാനുണ്ടെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
6222.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിനു കീഴിലെ ഏണിയാടി-പടുപ്പ് ഫോറസ്റ്റ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് തുക അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ?
6223.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ.എച്ച്-85 ന്റെ ഭാഗമായ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വനം വകുപ്പിന്റെ നിലപാട് എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിന് അനുകൂലമായ വിധി ലഭിച്ചതിനെതിരെ വനം വകുപ്പ് അപ്പീലിന് പോകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പല കോടതി വിധികള്‍ക്കെതിരെയും വനം വകുപ്പ് അപ്പീല്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പൊതുജന താത്പര്യ കോടതി വിധികള്‍ക്കെതിരെയും സർക്കാർ തീരുമാനങ്ങള്‍ക്കെതിരെയും വനം വകുപ്പ് അപ്പീല്‍ പോകാനിടയാകുന്ന സാഹചര്യം വിശദീകരിക്കാമോ?
വയലട ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിന്റെ നവീകരണം
6224.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയലട ടൂറിസം കേന്ദ്രത്തിലേക്ക് പോകുന്ന റോഡിന്റെ 500 മീറ്ററോളം ഭാഗം വനം വകുപ്പിന്റെ ഉടമസ്ഥതയിലായതിനാല്‍ ഗ്രാമപഞ്ചായത്തിന് റോഡ് നവീകരിക്കാന്‍ കഴിയുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡില്‍ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാഗം നവീകരിക്കുന്നതിന് അനുമതി നല്‍കുമോ; വിശദമാക്കാമോ?
6225.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയലട ടൂറിസം കേന്ദ്രത്തിലേക്കുള്ള വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡ് നവീകരിക്കുന്നതിന് പനങ്ങാട് ഗ്രാമ പഞ്ചായത്തിന് അനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
പനങ്ങാട് ഗ്രാമ പഞ്ചായത്തിന് പ്രസ്തുത റോഡ് നവീകരിക്കുന്നതിന് അനുമതി നല്‍കാന്‍ എന്താണ് തടസ്സമെന്ന് അറിയിക്കാമോ?
6226.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതിന് കാലതാമസം വരുന്നതിനാല്‍ ടൂറിസം വകുപ്പിന്റെ പല പദ്ധതികളും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 
( ബി )
വനംവകുപ്പിന്റെ നടപടികള്‍ ലഘൂകരിക്കാത്തതുമൂലം ടൂറിസത്തിന്റെ അനന്തസാദ്ധ്യതകള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; 
( സി )
പത്ത്കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് പെര്‍മിസീവ് സാംങ്ഷന്‍ നല്‍കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ഡി.എഫ്.ഒ.മാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6227.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പുതുവൈപ്പ്, വളപ്പ് ബീച്ചുകളില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി എറണാകുളം സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
6228.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജാനകിക്കാട് ഇക്കോ-ടൂറിസം സെന്ററിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ;
( ബി )
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പ്രസ്തുത ഇക്കോ-ടൂറിസം സെന്റര്‍ വികസിപ്പിക്കുന്നതിന് വകുപ്പ് മുഖാന്തരം പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കിൽ പ്രസ്തുത ഇക്കോ-ടൂറിസം സെന്ററിന്റെ വികസനത്തിന് പദ്ധതി തയ്യാറാക്കുന്നതിന് നിർദേശം നൽകാൻ നടപടി സ്വീകരിക്കാമോയെന്ന് അറിയിക്കാമോ?
6229.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സ‍ർക്കാർ അധികാരമേറ്റതിന് ശേഷം വനം വകുപ്പില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന എസ്.സി./ എസ്.ടി. വിഭാഗത്തില്‍പ്പെട്ട എത്ര പേർക്ക് നിയമനം നല്‍കിയിട്ടുണ്ട്; ആയതിന്റെ തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം നടത്തുന്നതിനായി ഒഴിവുകള്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
6230.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിൽ എത്ര താല്ക്കാലിക ജീവനക്കാരുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ക്ക് നൽകുന്ന വേതനം എത്രയാണെന്നും എത്രകാലമായി ഇവർ ജോലിയിൽ തുടരുന്നുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാർ പിരിഞ്ഞു പോകേണ്ടത് അല്ലെങ്കിൽ ഇവരെ പിരിച്ചു വിടുന്നത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ഡി )
56 വയസ്സ് പൂർത്തിയായ താല്ക്കാലിക ജീവനക്കാർ പിരിഞ്ഞു പോകണമെന്ന് വനം വകുപ്പിന്റേതായി മാത്രമുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; വ്യക്തമാക്കാമോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
56 വയസ്സ് കഴിഞ്ഞാൽ പിരിഞ്ഞു പോകുന്ന താല്ക്കാലിക ജീവനക്കാർക്കായി എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകാനുള്ള പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കിൽ അതിനായി നടപടി സ്വീകരിക്കുമോ?
6231.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ നിലവിൽ എത്ര താത്കാലിക/കരാർ ജീവനക്കാരുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കപ്പെട്ടവര്‍ എത്രപേരാണെന്ന് അറിയിക്കാമോ;
( സി )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെയുള്ള നിയമനങ്ങൾ മറ്റ് ഏതെല്ലാം രീതിയിലാണ് നടത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
6232.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ ഏതെല്ലാം വിദ്യാലയങ്ങൾക്കാണ് 2020 മുതൽ നാച്ചുറൽ ക്യാമ്പുകൾ നൽകിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം ഉളവാക്കുന്ന നാച്ചുറൽ ക്യാമ്പ് നിയോജക മണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്കും നൽകുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
6233.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പ് സെൻസസ് നടത്തി വരുന്നതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാം; വിശദമാക്കാമോ;
( ബി )
വനംവകുപ്പ് നടത്തിവരുന്ന സെൻസസുകൾ തമ്മിലുള്ള ഇടവേള എത്ര വർഷമാണ് എന്ന് വിശദമാക്കാമോ;
( സി )
എങ്കിൽ ഏറ്റവും അവസാനം നടത്തിയ രണ്ട് സെൻസസുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
ഏറ്റവും അവസാനം നടത്തിയ സെൻസസ് പ്രകാരം വന്യജീവികളുടെ എണ്ണത്തിൽ കുറവുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
എങ്കിൽ വന്യ ജീവികളുടെ എണ്ണത്തിൽ കുറവു വരുവാനുണ്ടായ കാരണങ്ങളെ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6234.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21 സാമ്പത്തിക വർഷങ്ങളില്‍ പാലോട് റെയിഞ്ചിൽ നിർമ്മിച്ച ജണ്ടകളുടെ ഗുണനിലവാരമില്ലായ്മ സംബന്ധിച്ച് തിരുവനന്തപുരം എഞ്ചീനീയറിങ്ങ് കോളേജിലെ വിദഗ്ധ സമിതി നേരിട്ട് ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
( ബി )
എങ്കില്‍ പ്രസ്തുത റിപ്പോർട്ട് എന്ന് ലഭിച്ചുവെന്നും അതിന്മേൽ സ്വീകരിച്ച തുടർ നടപടികളും വിശദീകരിക്കാമോ; ലഭിച്ചിട്ടില്ലെങ്കിൽ പ്രസ്തുത റിപ്പോർട്ട്‌ സമർപ്പിക്കുന്നതിൽ കാലതാമസത്തിന് ഇടയാക്കിയ കാരണങ്ങൾ വിശദീകരിക്കാമോ;
( സി )
ഗുണ നിലവാരമില്ലാത്ത ജണ്ട നിർമ്മിച്ചതിലൂടെ ഉടമ്പടി ലംഘനം വരുത്തിയ കോൺട്രാക്ടർമാരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി അവരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
6235.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവർക്ക് അട്ടപ്പാടിയിലെ മുള്ളി വഴി ഊട്ടിയിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയിലെ മുള്ളി ചെക്ക് പോസ്റ്റ് കഴിഞ്ഞ മൂന്ന് വർഷമായി തമിഴ്‌നാട് വനം വകുപ്പ് അടച്ചിട്ടതിനാല്‍ യാത്രാതടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ട് പ്രസ്തുത ചെക്ക് പോസ്റ്റ് തുറക്കുവാൻ സർക്കാർ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിശദാംശം ലഭ്യമാക്കുമോ?
6236.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.കെ.ഡി.പി. പ്രകാരം വനാതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി വനം വകുപ്പ് നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയാണ് ഇത്തരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത്; വിശദമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
6237.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ വനം വകുപ്പിന്റെ അധീനതയിലുളള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ വനംവകുപ്പ് തന്നെ നേരിട്ട് ഏതെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
മറ്റ് വകുപ്പുകള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും പ്രസ്തുത ഭൂമി വിട്ടുകൊടുക്കുവാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; അത്തരം പ്രൊപ്പോസലുകള്‍ മറ്റ് വകുപ്പുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
6238.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം മലപ്പുറം മണ്ഡലത്തില്‍ വകുപ്പ് മുഖാന്തരം നടപ്പിലാക്കിയിട്ടുളള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഈ സാമ്പത്തിക വർഷം ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകുമോ?
6239.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ദേശീയപാതയുടേയും പൊതുമരാമത്ത് റോഡുകളുടേയും മറ്റ് ഗ്രാമീണ റോഡുകളുടേയും അരികിലായി വനഭൂമിയില്‍ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുവേണ്ടി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
മരങ്ങള്‍ സമയബന്ധിതമായി മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6240.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനങ്ങളിലുള്ള കടുവകളുടെ സെൻസസ് അവസാനമായി നടന്നത് ഏത് വർഷമാണെന്ന് അറിയിക്കാമോ;
( ബി )
നിലവിൽ സംസ്ഥാനത്തെ കടുവകളുടെ എണ്ണം എത്രയാണ് എന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ വന വിസ്തൃതിക്ക് അനുസൃതമായ അനുപാതത്തിലാണോ വനങ്ങളിലെ കടുവകളുടെ എണ്ണം എന്ന വിവരം ലഭ്യമാക്കാമോ; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ വനങ്ങളിൽ നിന്ന് കടുവകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
6241.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി എത്ര ആര്‍.ആര്‍.ടി. യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ഏതൊക്കെ ജില്ലകളിലാണ് അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
വന്യമൃഗശല്യം രൂക്ഷമായ കാസർഗോഡ് ജില്ലയില്‍ ആര്‍.ആര്‍.ടി. യൂണിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
6242.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള പാലപ്പിള്ളി, വെള്ളിക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളില്‍ വന്യജീവി സാന്നിദ്ധ്യവും ആക്രമണവും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സൗരോര്‍ജ്ജവേലി, കിടങ്ങുകള്‍ എന്നിവയുടെ നിര്‍മ്മാണം, വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കുളങ്ങളുടെ നിര്‍മ്മാണം, വനമേഖലയ്ക്കുള്ളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍, ആര്‍.ആര്‍.ടി.യുടെ കാര്യക്ഷമമായ പ്രവര്‍ത്തനം തുടങ്ങിയ വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ പ്രസ്തുത മേഖലയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6243.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് 1979 പ്രകാരം വ്യക്തികള്‍ ആനകളെ പരിപാലിക്കുന്നതിന് എന്തൊക്കെ വ്യവസ്ഥകളാണ് നിര്‍ദ്ദേശിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; 
( ബി )
ആനകളെ കൈമാറ്റം ചെയ്യുന്നതിന് നിലവില്‍ വൈല്‍ഡ് ലൈഫ് ആക്റ്റ് പ്രകാരമുളള വ്യവസ്ഥകള്‍ ഉണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ നല്‍കുമോ; 
( സി )
വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നാട്ടാനകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ നാളിതുവരെ ആകെ എത്ര ആനകളെ കൈമാറ്റം ചെയ്തിട്ടുണ്ടെന്നുളള വിശദാംശങ്ങള്‍ നല്‍കുമോ; പ്രസ്തുത ലിസ്റ്റ് പ്രകാരമുളള ഉടമസ്ഥരുടെ കൈവശം തന്നെയാണോ ഈ ആനകള്‍ ഇപ്പോഴും ഉളളതെന്ന് വ്യക്തമാക്കുമോ; അല്ലെങ്കില്‍ അവയുടെ പുതിയ ഉടമസ്ഥരുടെ പേരും മേല്‍വിലാസവും ആനകളെപ്പറ്റിയുളള വിവരങ്ങളും ലഭ്യമാക്കുമോ?
6244.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയൊക്കെയാണ് പുതിയ റാപിഡ് റെസ്പോണ്‍സ് ടീം ആരംഭിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിൽ പുതിയ റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുള്ളത് എവിടെയെല്ലാമാണെന്നും അവയുടെ പ്രവർത്തന രീതി എങ്ങനെയാണെന്നും അവയുടെ ആസ്ഥാനം എവിടെയാണെന്നും വിശദമാക്കുമോ?
6245.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മഞ്ചേരി മണ്ഡലത്തിലെ ഇടപ്പറ്റ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ വന്യമൃഗങ്ങളായ ആന, കടുവ എന്നിവ സ്വകാര്യഭൂമികളിലേക്കിറങ്ങി മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ഉണ്ടാക്കുന്ന അപകടങ്ങളിൽനിന്നും അവരെ സംരക്ഷിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കാമോ;
( ബി )
വന്യമൃഗങ്ങളായ ആന, കടുവ എന്നിവ മനുഷ്യജീവന് ആപത്തുണ്ടാക്കുന്നതും കാട്ടുപന്നി, ആന എന്നിവ വ്യാപകമായി കൃഷിയിടങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ കൃഷിക്കാർക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച അടിയന്തര നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
6246.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള ദീർഘകാല പദ്ധതികൾ കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിക്കായി ഏതെങ്കിലും ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
6247.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ പാമ്പ് കടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കും പാമ്പ് കടിയേറ്റ് ചികിത്സയിലുളളവര്‍ക്കുമുള്ള ധനസഹായത്തിന് അപേക്ഷിച്ചവരില്‍ ഏത് തീയതിവരെ അപേക്ഷിച്ചവര്‍ക്ക് ധനസഹായം വിതരണം ചെയ്തിട്ടുണ്ട്;
( ബി )
ലഭിച്ച അപേക്ഷകളില്‍ ഇനി എത്ര പേര്‍ക്ക് ധനസഹായം വിതരണം ചെയ്യാനുണ്ട്; വ്യക്തമാക്കാമോ?
6248.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിര്‍ത്തികളില്‍ താമസക്കാര്‍ നേരിടേണ്ടി വരുന്ന വന്യജീവി ആക്രമണവും കൃഷി നശിപ്പിക്കലും ശ്രദ്ധയില്‍പ്പെട്ടുവോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനും ഒപ്പം വന്യജീവികളെ സംരക്ഷിക്കാനുമായുളള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും എത്ര വന്യജീവി ആക്രമണങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും എത്ര പേര്‍ വന്യജീവി ആക്രമണത്തിന് ഇരയായെന്നും എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നും വ്യക്തമാക്കാമോ?
6249.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘർഷത്തിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും നൽകിവരുന്ന നഷ്ടപരിഹാരത്തിൽ സംസ്ഥാന സർക്കാർ വിഹിതം എത്രയെന്നും ആയതിനായി കേന്ദ്ര സർക്കാർ വിഹിതം ലഭിക്കുന്നുണ്ടെങ്കിൽ എത്രയെന്നും അറിയിക്കുമോ; വിശദമാക്കാമോ;
( ബി )
വന്യജീവി ശല്യം മൂലം കൃഷിനാശം സംഭവിക്കുന്നവർക്ക് നിലവിൽ നൽകിവരുന്ന നഷ്ടപരിഹാര തുക അവസാനമായി പരിഷ്കരിച്ചത് എന്നാണ്; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
വനമേഖലയോട് ചേർന്ന് കൃഷി ചെയ്യുന്ന വിളകൾക്ക് കാർഷിക ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമോ; വിശദമാക്കാമോ; വന്യജീവി ആക്രമണമുണ്ടാകുമ്പോള്‍ അടിയന്തരമായി ഉപയോഗിക്കേണ്ട എസ്.എഫ്.ഡി.എ. ഫണ്ട് ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഉപയോഗിക്കാവുന്ന തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിയ്ക്കുമോ; വിശദമാക്കുമോ;
( ഡി )
കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ പുനലൂർ, തെന്മല, അച്ചൻകോവിൽ, തിരുവനന്തപുരം വനം ഡിവിഷനുകളിലായി വന്യജീവി ശല്യം മൂലം കൃഷിനാശം സംഭവിച്ചവർക്ക് എത്ര തുക നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ടെന്നും വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കുമായി എത്ര തുക നൽകിയിട്ടുണ്ടെന്നും വിശദമാക്കുമോ;
( ഇ )
പുനലൂർ, തെന്മല, അച്ചൻകോവിൽ, തിരുവനന്തപുരം ഡിവിഷനുകളുടെ കീഴിൽ വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഫോറസ്റ്റ് വാച്ചർമാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാര്‍ക്ക് വേതന കുടിശിക നല്‍കാനുണ്ടോ; എങ്കില്‍ അത് സമയബന്ധിതമായി നൽകാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( എഫ് )
പ്രസ്തുത വനം ഡിവിഷനുകളുടെ കീഴിൽ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ വന്യജീവി ആക്രമണങ്ങളിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേർ മരണപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കുമോ; പ്രസ്തുത കാലയളവിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ വളർത്തുമൃഗങ്ങളുടെ കണക്കെടുത്തിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;
( ജി )
പ്രസ്തുത ഡിവിഷനുകളില്‍ ഈ കാലയളവില്‍ മനുഷ്യ-വന്യജീവി സംഘർഷത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വന്യമൃഗങ്ങളുടെ എണ്ണം അറിയിക്കുമോ?
6250.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന ഏതെല്ലാം വിളകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
നഷ്ടപരിഹാരം നല്‍കുന്ന വിളകളില്‍ മാവുകളെ കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6251.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ വാഹനങ്ങളിൽ ഇടിച്ചുണ്ടാകുന്ന മരണങ്ങൾ തുടർക്കഥയാകുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
മലപ്പുറം എടവണ്ണയില്‍ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അരീക്കോട് സ്വദേശി മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിലും, വന്യമൃഗങ്ങൾ വാഹനങ്ങളിൽ ഇടിച്ചും ആളുകൾ മരണപ്പെടുന്നതു തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
6252.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ വികസനത്തിനായി നടന്നുവരുന്ന ഒന്നാംഘട്ട പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എത്ര ഘട്ടമായിട്ടാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന വിവരം അറിയിക്കുമോ;
( ബി )
തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും തുകയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമോ?
6253.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ വനസംരക്ഷണ ഭേദഗതി ബില്ലിന്റെ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തി നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക് വിപുലീകരിക്കാന്‍ കഴിയുമോ എന്ന വിവരം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.