UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6118.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിരമിച്ച സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കുന്നതിനായി റിട്ട. ജഡ്ജി അദ്ധ്യക്ഷനായ കമ്മീഷനെ നിയമിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കമ്മീഷന്റെ കാലാവധി എത്ര തവണയാണ് നീട്ടി നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( സി )
കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
വിരമിച്ച സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരണം എന്ന് മുതല്‍ നടപ്പിലാക്കുന്നതിനാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ?
6119.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ വകുപ്പ് ആരംഭിച്ച യുവജന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിശദമാക്കാമോ?
6120.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം, ക്ഷാമബത്ത അനുവദിക്കൽ എന്നിവ സംബന്ധിച്ച് ആരെങ്കിലും കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടോ; എങ്കിൽ ഹൈക്കോടതിയിൽ നിന്നും എന്തെങ്കിലും ഉത്തരവ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസ് ആരാണ് ഫയല്‍ ചെയ്തത്; ഹൈക്കോടതി നിർദേശപ്രകാരം ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയാണ് പ്രസ്തുത കമ്മീഷനിലെ അംഗങ്ങൾ; വിശദമാക്കാമോ;
( സി )
ജുഡീഷ്യൽ കമ്മീഷന്‍ റിപ്പോർട്ട് സർക്കാരിനോ പെൻഷൻ ബോർഡിനോ കിട്ടിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ;
( ഡി )
ഈ കമ്മീഷന് വേണ്ടി പെൻഷൻ ബോർഡിൽ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതോടൊപ്പം സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
സഹകരണ പെൻഷൻ ബോർഡിൽ പെൻഷൻകാരുടെ പ്രതിനിധികളെ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ; സഹകരണ പെൻഷൻ പദ്ധതിയിലെ സ്വാശ്രയം എന്ന വിശേഷണം ഒഴിവാക്കി പകരം സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ;
( എഫ് )
പ്രാഥമിക സഹകരണ പെൻഷൻകാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാൻ ഈ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ?
6121.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ഉയര്‍ന്ന നിരക്കിലും താഴ്ന്ന നിരക്കിലുമുള്ള പെന്‍ഷന്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ക്ക് എന്തൊക്കെ ആനൂകൂല്യങ്ങളാണ് നിലവില്‍ നല്‍കി വരുന്നതെന്നു വിശദമാക്കാമോ;
( സി )
ഇവര്‍ക്ക് ക്ഷാമബത്ത അനുവദിച്ചിട്ടുണ്ടായിരുന്നോ; നിലവിൽ ക്ഷാമബത്ത നല്‍കുന്നുണ്ടോ;
( ഡി )
ക്ഷാമബത്ത അനുവദിക്കേണ്ടത് ഉചിതമായിരിക്കും എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കിൽ ക്ഷാമബത്ത അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
മെ‍ഡിസെപ് മാത‍ൃകയില്‍ ഇവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഗണിക്കുമോ; വിശദമാക്കുമോ?
6122.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ നിലവില്‍ ഇ.പി.എഫ്. പെന്‍ഷന്‍ സ്കീമില്‍ തുടരുന്ന പി.എ.സി.എസ്.കളിൽ, 2014-ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരെ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുത്തുവാന്‍ ഇ.പി.എഫ്. തയ്യാറാകാത്തതിനാൽ ഒരു പെന്‍ഷന്‍ സ്കീമിലും ഉള്‍പ്പെടാത്ത ജീവനക്കാരുണ്ട് എന്നുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അത്തരത്തിലുള്ള ജീവനക്കാരെ സ്വശ്രയ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?
6123.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ചൂണ്ടല്‍ പഞ്ചായത്തിലെ മഴുവഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസിയില്‍ ഏതെല്ലാം കോഴ്സുകള്‍ നിലവിലുണ്ടന്നും അവയില്‍ ഓരോന്നിലും എത്ര വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ടെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിന്റെ ഭാഗമായുളള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന്റെ അടങ്കല്‍ തുക എത്രയാണെന്നും കെട്ടിട നിര്‍മ്മാണം എന്ന് ആരംഭിച്ചുവെന്നും എപ്പോൾ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ലഭിക്കുന്ന പുതിയ സൗകര്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നൽകാമോ?
6124.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം എടവണ്ണയിൽ പ്രവര്‍ത്തിച്ചിരുന്ന, നായനാർ സഹകരണ ഹോസ്പിറ്റൽ ഭരണ സമിതി നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത സംഘത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഘം ആശുപത്രി നിര്‍മ്മാണത്തിനായി എറ്റെടുത്ത ഭൂമി ഇപ്പോൾ എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ആശുപത്രി നിര്‍മ്മാണത്തിനായി ലക്ഷ്യമിട്ടിരുന്ന ഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഭൂമി ഇതേ ലക്ഷ്യത്തിനായി മറ്റു സംഘങ്ങൾക്കോ സർക്കാർ സ്ഥാപനങ്ങൾക്കോ നൽകുന്ന കാര്യം പരിഗണനയിലുണ്ടോ?
6125.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയില്‍ എന്തെല്ലാം പദ്ധതികളാണ് സഹകരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ?
6126.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് നേരിട്ട് വിദേശ രാജ്യങ്ങളിലേക്ക് നിലവിൽ കയറ്റുമതി നടത്തിയ കാർഷികോല്പന്നങ്ങളുടെ മൂല്യം എത്രയാണെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം വിദേശരാജ്യങ്ങളിലേയ്ക്കാണ് കാർഷികോല്പന്നങ്ങൾ കയറ്റുമതി നടത്തുന്നത് എന്നറിയിക്കാമോ;
( സി )
വിദേശ രാജ്യങ്ങളിലേക്ക് കാർഷികോല്പന്നങ്ങൾ കയറ്റുമതി നടത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഹകരണ സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
ഏതെല്ലാം കാർഷികോല്പന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിന് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
കാർഷികോല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ കർഷകർക്ക് ലഭ്യമാകുന്ന അധികനേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
6127.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി ദെലീമ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാ-സാംസ്കാരിക രംഗത്തും കായിക രംഗത്തും സഹകരണമേഖല നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് സാസ്കാരിക മ്യൂസിയം സ്ഥാപിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ലൈബ്രറികളുടെ നവീകരണവുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
സഹകരണമേഖലയുടെ ചരിത്രം അടയാളപ്പെടുത്തുന്ന തരത്തില്‍ ചരിത്ര ലേഖന പദ്ധതി പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
കായികമേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
6128.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എത്ര ടൂറിസം സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇവയുടെ പ്രവര്‍ത്തന മികവ് എത്രത്തോളമാണെന്നും വിശദമാക്കാമോ?
6129.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എച്ച്. സലാം
ശ്രീ. കെ.വി.സുമേഷ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം സൂര്യോദയ വ്യവസായങ്ങളില്‍ മുന്നേറാന്‍ തയ്യാറെടുക്കുമ്പോള്‍ സഹകരണ മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട അവസരങ്ങളെ പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വൈവിധ്യവല്‍ക്കരണത്തിലൂടെ ഈ രംഗത്തേക്ക് കടന്നുവരികയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്ന എത്ര സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നു; വിശദമാക്കുമോ;
( സി )
ടൂറിസം രംഗത്തും ഹോസ്പിറ്റാലിറ്റി രംഗത്തും നേട്ടമുണ്ടാക്കുവാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
6130.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സഹകരണ നിയമവും ചട്ടവും പ്രകാരം ആർബിട്രേറ്റർ പുറപ്പെടുവിക്കുന്ന അവാർഡുകളിൽ വിധി തുകയ്ക്കാണോ വായ്പ മുതൽ ബാക്കി നിൽപ്പിനാണോ ഭാവി പലിശ കൊടുക്കാൻ ഉത്തരവാകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സഹകരണ നിയമത്തിലെയും ചട്ടത്തിലെയും ഏത് ചട്ടം പ്രകാരമാണ് ഭാവി പലിശ നൽകാൻ ഉത്തരവാകുന്നതെന്ന് വിശദമാക്കാമോ?
6131.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിന് റിസര്‍വ് ബാങ്ക് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങളെ മറികടക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
6132.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് മുഖേന ഏതെല്ലാം മൂല്യവര്‍ദ്ധിത കാര്‍ഷിക കാര്‍ഷികേതര ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉല്‍പ്പന്നങ്ങള്‍ ഏതെല്ലാം രാജ്യങ്ങളിലേയ്ക്കും സ്ഥലങ്ങളിലേയ്ക്കുമാണ് കയറ്റുമതി ചെയ്യുന്നത്; വിശദമാക്കാമോ;
( സി )
കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6133.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളെ സംഘടിപ്പിക്കാനും മുന്നോട്ടു കൊണ്ടുവരാനും സഹകരണമേഖല നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സഹരണമേഖലയില്‍ സ്ത്രീകള്‍ക്ക് വരുമാനം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
6134.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ എത്ര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6135.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാവുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പൊതുനിയമാവലി നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
വൈപ്പിന്‍ മണ്ഡലത്തിലെ ഓച്ചന്തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 72 ന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ സ്വര്‍ണ്ണക്കട എന്ന നൂതന പദ്ധതി നടപ്പിലാക്കുന്നതിന് സഹകരണ വകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച നിയമാവലി ഭേദഗതി എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നിരസിക്കാനുള്ള കാരണം വിശദമാക്കാമോ?
6136.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഒരേ ആളുകളെ ഡയറക്ടര്‍മാരായി നിയമിക്കുന്നതുമൂലമുളള പ്രശ്നങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ ചില വ്യക്തികള്‍ സഹകരണ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കുന്നത് നിയന്ത്രിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
6137.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി പിറവം മണ്ഡലത്തിൽ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും അവയിൽ എത്രപേർക്ക് ധനസഹായം നൽകിയിട്ടുണ്ടെന്നും എത്ര അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നും വിശദമാക്കാമോ?
6138.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിന് വകുപ്പ് എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
6139.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ അംഗങ്ങള്‍ക്ക് റിസ്ക് ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പരിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
ഏതെല്ലാം വിഭാഗത്തിലാണ് റിസ്ക്ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കുന്നത് എന്നറിയിക്കാമോ;
( സി )
സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത അംഗം മരണമടഞ്ഞാല്‍ ആറ് മാസത്തില്‍ താഴെ കുടിശികയുള്ളവര്‍ക്കുമാത്രമാണ് റിസ്ക്ഫണ്ടില്‍ നിന്നുള്ള ധനസഹായം ലഭിക്കുകയുള്ളൂ എന്ന നിര്‍ദേശം പരിഷ്കരിക്കുന്നതിനും ചുരുങ്ങിയത് ഒരു വര്‍ഷക്കാലമെങ്കിലുമായി മാറ്റം വരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?
6140.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനകീയമായ സംവിധാനം എന്ന നിലയില്‍ സഹകരണ മേഖലയുടെ പങ്കാളിത്തം നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉറപ്പുുവരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വിപണനം, പട്ടികജാതി-പട്ടികവർഗ്ഗം, വനിതാ-സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകൾക്കെല്ലാം പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികള്‍ സഹകരണ മേഖലയില്‍ ‍നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചതിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹകരണ വകുപ്പിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിലധിഷ്ഠിതമായ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍, ചെറുകിട കച്ചവടം എന്നിവയ്ക്ക് സഹകരണ സംഘങ്ങള്‍ സഹായം നല്‍കിട്ടുണ്ടോ; വിശദമാക്കാമോ?
6141.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖല വഴി പ്രാദേശിക സമ്പദ്ഘടനയെ സംരക്ഷിച്ച് ശക്തിപ്പെടുത്തുന്നതിന് സമഗ്ര കർമ്മപരിപാടി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പാർശ്വവൽകൃത ജനവിഭാഗങ്ങൾക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹകരണ മേഖലയെ സജ്ജമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് സഹകരണ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളെ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പുതിയ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തി കൂടുതല്‍ പുതിയകാല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
പ്രാദേശിക ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പുനരുജജീവിപ്പിക്കുന്നതിന് സഹകരണ ബാങ്കുകൾ വഴി നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
6142.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസ്ക് ഫണ്ടിനുള്ള അപേക്ഷ ലഭിച്ചാൽ തുക അനുവദിക്കാൻ നിലവിൽ എത്ര സമയമെടുക്കുമെന്ന് അറിയിക്കാമോ;
( ബി )
എന്നുവരെ ലഭിച്ച അപേക്ഷകളിന്മേലാണ് നിലവിൽ തീരുമാനമെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കണ്ണൂർ ജില്ലയിൽ എത്ര അപേക്ഷകളാണ് നിലവിൽ തീർപ്പ് കൽപ്പിക്കാൻ ബാക്കിയുള്ളതെന്ന് അറിയിക്കാമോ?
6143.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മുന്‍ഗണനാ മേഖലകള്‍ നിശ്ചയിച്ച് നടപ്പാക്കിയ നൂറ് ദിന കർമ്മ പരിപാടികളിലൂടെ സഹകരണ മേഖലയിലുണ്ടായ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഒന്നാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;
( സി )
രണ്ടും മൂന്നും നൂറ് ദിന കർമ്മ പരിപാടികളില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; നാലാം നൂറ് ദിന കർമ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
6144.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പൂഞ്ഞാർ മണ്ഡലത്തില്‍നിന്നും റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിനായി എത്രപേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബാങ്ക് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്രപേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
അവശേഷിക്കുന്ന അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് പ്രസ്തുത ആനുകൂല്യം എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6145.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മെഡിസെപ് മാതൃകയില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്കീം നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
6146.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് നിലവിൽ വന്നതിനുശേഷം നാളിതുവരെ എത്ര ജപ്തി നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും എത്രയെണ്ണത്തിൽ തുടർനടപടി സ്വീകരിച്ചിട്ടുണ്ടെന്നും എത്രയെണ്ണത്തിൽ നടപടി പൂർത്തീകരിച്ച് തുക ഈടാക്കുവാൻ സാധിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
കേരള ബാങ്ക് നാളിതുവരെ എത്ര തുക കിട്ടാക്കടമായി എഴുതി തള്ളിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
6147.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ് ബാങ്ക് കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോൾ വ്യക്തിഗത വായ്പകളുടെ പരിധി കുറഞ്ഞത് പ്രാഥമിക സഹകരണ സംഘങ്ങളെ ബാധിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രാഥമിക സഹകരണ സംഘങ്ങളുടെ വായ്പ ഇടപാടുകളിൽ ഇത് ഏതൊക്കെ രീതിയിൽ പ്രതിഫലിക്കും; വിശദാംശം നൽകുമോ?
6148.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ പ്രവര്‍ത്തനം ജനകീയവത്ക്കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
മറ്റ് പുതുതലമുറ ബാങ്ക് പോലെ കേരള ബാങ്കില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി അക്കൗണ്ട് ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കേരള ബാങ്ക് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
കേരള ബാങ്കിനെ കുടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
6149.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ ബാങ്കിന്റെ റേറ്റിംഗ് 'ബി'യില്‍ നിന്ന് 'സി'യിലേക്ക് തരംതാഴ്ത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിന്നും അറിയിപ്പോ രേഖകളോ ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത രേഖയുടെ പകർപ്പ് ലഭ്യമാക്കാമോ?
6150.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിൽ ലയിപ്പിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ വിവിധ തസ്തികകൾ കേരള ബാങ്കിലെ സമാന തസ്തികകളുമായി ലയിപ്പിക്കുന്നതിനും സോഫ്റ്റ് വെയർ ഏകീകരിക്കുന്നതിനുമുള്ള നടപടികൾ അനിശ്ചിതമായി നീണ്ടു പോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സോഫ്റ്റ് വെയർ ഏകീകരിക്കാത്തതിനാൽ മറ്റു പതിമൂന്ന് ജില്ലകളിലും നൽകിവരുന്ന ആധുനിക സേവനങ്ങൾ മലപ്പുറത്തെ ഇടപാടുകാർക്ക് ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
കേരള ബാങ്കിൽ ലയിച്ച പതിമൂന്ന് ജില്ലകളിലെ ജില്ലാ ബാങ്ക് ജീവനക്കാർക്കും വിരമിച്ച ഒഴിവുകൾ അനുസരിച്ച് സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാർക്ക് രണ്ട് വർഷത്തിലേറെയായി സ്ഥാനക്കയറ്റം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
കേഡർ ലയനം എന്നു മുതൽ പ്രാബല്യത്തില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ ബാങ്ക് മാനേജ്മെന്റിന് നിയമോപദേശം ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
6151.
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥയില്‍ കേരള ബാങ്കിന്റെ സംഭാവന എന്താണ്; വിശദാംശം നല്‍കുമോ;
( സി )
മുന്‍ഗണനാ മേഖലയില്‍ മറ്റു ബാങ്കുകളുടെയും കേരള ബാങ്കിന്റെയും വായ്പാ വിഹിതം താരതമ്യം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കേരള ബാങ്കിന്റെ ഐ.ടി. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
6152.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനെ റിസർവ് ബാങ്ക് സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയത് കാരണം കേരള ബാങ്കിന്റെ പ്രവർത്തനങ്ങളിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വ്യക്തിഗത വായ്പ ഇനത്തിൽ നൽകാവുന്ന പരമാവധി വായ്പയുടെ തുക കുറച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് കുറയുന്നതെന്നും നിലവിൽ പരമാവധി നൽകാവുന്ന വ്യക്തിഗത വായ്പയുടെ പരിധി എത്രയെന്നും വിശദമാക്കാമോ;
( സി )
കുറഞ്ഞ വായ്പ പരിധിക്ക് മുകളിൽ വായ്പ അനുവദിച്ചിട്ടുള്ള എത്ര ലോണുകൾ നിലവിൽ കേരള ബാങ്കിൽ ഉണ്ടെന്നും ഇത്തരം വായ്പകളിലൂടെ ബാങ്കിനുള്ള ആകെ ബാധ്യത എത്രയാണെന്നും വ്യക്തമാക്കുമോ?
6153.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, കേരള ബാങ്കിന്റെ റേറ്റിംഗ് 'ബി'യില്‍ നിന്ന് 'സി'യിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇതിനുള്ള കാരണമെന്താണെന്ന് അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത മാറ്റം കേരള ബാങ്കിന്റെ പ്രവർത്തനങ്ങളെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6154.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസര്‍വ് ബാങ്ക്, കേരള ബാങ്കിന്റെ റേറ്റിംഗ് ബി-യിൽ നിന്നും സി-ലേയ്ക്ക് തരംതാഴ്ത്തിയത് കാരണം ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍, മോര്‍ട്ട്‌ഗേജ് വായ്പകള്‍ എന്നിവയുടെ പരാമവധി പരിധി 40 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായി കുറയുമെന്നു പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത് ബാങ്കിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; എങ്കിൽ ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6155.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്ക് ആയി മാറിയതിനുശേഷം റിസർവ് ബാങ്കിന്റെ, മുൻപ് ബാധകം അല്ലാതിരുന്ന എന്തൊക്കെ നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് ബാധകമായതെന്ന് വിശദമാക്കാമോ;
( ബി )
റിസർവ് ബാങ്കിന്റെ പ്രസ്തുത നിയന്ത്രണങ്ങൾ സംസ്ഥാന സഹകരണ ബാങ്ക് ആയി പ്രവർത്തിച്ചിരുന്നപ്പോൾ നൽകിയിരുന്ന ഏതൊക്കെ സേവനങ്ങളെ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
6156.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരെ പുനർനിയമനം നടത്തുന്നത് സംബന്ധിച്ച് ഈ സർക്കാരിന്റെ നയം വ്യക്തമാക്കാമോ;
( ബി )
കേരള ബാങ്കിൽ നിന്നും 58 വയസ്സ് പൂർത്തിയാക്കി വിരമിച്ച ജീവനക്കാരായ എക്സിക്യൂട്ടീവ് ഡയറക്ടർ സഹദേവൻ, പ്രസിഡന്റിന്റെ പി.എ. അനിൽ വർമ്മ, ജനറൽ മാനേജർ പ്രീത എന്നിവർക്ക് പുനർനിയമനം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ജീവനക്കാർ വിരമിക്കുന്നത് മൂലം കേരള ബാങ്കിൽ ഉണ്ടാകുന്ന ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുവാൻ ആവശ്യമായ നിർദേശം നൽകുമോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
6157.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ് ബാങ്ക് കേരള ബാങ്കിനോട് നാളിതുവരെ എത്ര രൂപയാണ് പിഴയായി ഒടുക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്; ഏതൊക്കെ ഇനങ്ങളിലാണ് പിഴ ഒടുക്കാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
റിസർവ് ബാങ്ക് കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തുവാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ വിഷയത്തിൽ റിസർവ് ബാങ്ക് എന്തെങ്കിലും മുന്നറിയിപ്പുകൾ നൽകിയിരുന്നുവെങ്കിൽ ആയതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
6158.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് രൂപീകരിച്ചത് മുതൽ നാളിതുവരെയുള്ള ലാഭ നഷ്ടക്കണക്കുകള്‍ വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
6159.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ നിലവിലെ നിഷ്ക്രിയ ആസ്തി എത്രയാണെന്ന് വിശദമാക്കാമോ?
6160.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‍വെയര്‍ സംവിധാനം നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6161.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത വ്യക്തി മരണപ്പെടുന്ന സാഹചര്യത്തില്‍ എത്ര തുക വരെയുള്ള വായ്പയുടെ പലിശയാണ് പൂര്‍ണ്ണമായും ഒഴിവാക്കുന്നതെന്ന് വ്യക്തമാക്കാമോ?
6162.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയുടെ എണ്ണം എത്രയാണെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ നിയമനരീതികൾ എപ്രകാരമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യത എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയിലേക്ക് പ്രമോഷൻ നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യത എന്താണെന്ന് വ്യക്തമാക്കാമോ?
6163.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും അനുവദിച്ച കാര്‍ഷിക വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നടപടി സ്വീകരിക്കുന്നവയുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
കാര്‍ഷിക വായ്പ നല്‍കിയ ഇനത്തില്‍ പ്രസ്തുത ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് എത്ര തുക കിട്ടാക്കടമായി നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
6164.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് (നം.984) എം.ഡി.എസ്./ചിട്ടി നടപ്പിലാക്കുന്നുണ്ടോ;
( ബി )
ഈ പദ്ധതിയിൽ ചേർന്നവർക്ക് ലഭിക്കേണ്ട തുക കൃത്യമായി നൽകാൻ കഴിയുന്നുണ്ടോ;
( സി )
പ്രസ്തുത ബാങ്കിന്റെ തത്തിയൂർ ബ്രാഞ്ചിൽ 9/17-10 പ്രകാരം അഞ്ച് ലക്ഷം രൂപയുടെ സ്കീം ഉണ്ടായിരുന്നോ;
( ഡി )
പ്രസ്തുത സ്കീമില്‍ ഉൾപ്പെട്ടവർക്ക് ലഭിക്കേണ്ട തുക നൽകിയിരുന്നോ; ഇല്ലെങ്കിൽ ഇനി എത്ര ​പേർക്ക് നൽകാനുണ്ടെന്ന് വെളിപ്പെടുത്താമോ;
( ഇ )
ഇതിൽ അതുല്യ രാജൻ എന്ന വ്യക്തിക്ക് ലഭിക്കേണ്ട തുകയിൽ ഇതേ വരെ എത്ര തുക നൽകി; ബാക്കി തുക നൽകുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കാമോ;
( എഫ് )
തുക നൽകുന്നതിന് തടസ്സമില്ലെങ്കിൽ ഈ തുക ഒറ്റത്തവണയായി എന്നത്തേക്ക് നൽകാൻ കഴിയുമെന്ന് അറിയിക്കാമോ;
( ജി )
തുക നൽകാൻ കഴിയുന്നില്ലെങ്കിൽ പ്രസ്തുത ബാങ്കിന്റെ ഭരണസമിതിക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
6165.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനായി കേരള ബാങ്ക് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സാമ്പത്തിക സഹായം നൽകുമോ; വ്യക്തമാക്കുമോ;
( സി )
പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
6166.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സർക്കിൾ സഹകരണ യൂണിയനുകൾ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയിൽ എത്രയെണ്ണത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
അഡ്മിനിസ്ട്രേറ്റർ ഭരണസമിതി നിലവിലുള്ള സർക്കിൾ സഹകരണ യൂണിയനുകൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
എത്ര സർക്കിൾ സഹകരണ യൂണിയനുകളിൽ സ്ഥിരം ജീവനക്കാരുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ; സ്ഥിരം ജീവനക്കാർ ഇല്ലാത്തവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
എത്ര സർക്കിൾ സഹകരണ യൂണിയനുകളിൽ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും നടപ്പിലാക്കിയിട്ടില്ലാത്ത യൂണിയനുകള്‍ ഏതെല്ലാമെന്നും നടപ്പിലാക്കാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ;
( ഇ )
സർക്കിൾ സഹകരണ യൂണിയനുകളിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം യൂണിയനുകളെന്നും നടപ്പിലാക്കാത്ത യൂണിയനുകൾ ഏതെല്ലാമെന്നും നടപ്പിലാക്കാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ;
( എഫ് )
ജീവനക്കാർക്ക് ശമ്പളത്തിന് പുറമെ ഏതൊക്കെ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കി വരുന്നുണ്ടെന്ന വിശദാംശവും സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാത്ത സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ; അത് നല്‍കാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ?
6167.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ ബാങ്കിൽ എത്ര കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതിൽ എത്ര പേര്, എത്ര തുകയുടെ നിക്ഷേപം പിൻവലിക്കാനായി അപേക്ഷ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത് മുതൽ നാളിതുവരെ എത്ര പേർക്ക് എത്ര തുക തിരിച്ചു നൽകിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ?
6168.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ്; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തട്ടിപ്പിനിരയായി നിക്ഷേപതുക നഷ്ടപ്പെട്ടവർക്ക് നിക്ഷേപങ്ങൾ തിരിച്ചുനൽകുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടി എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
നഷ്ടപ്പെട്ട തുക നിക്ഷേപകർക്ക് തിരികെ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6169.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സഹകരണ ബാങ്കുകള്‍ എത്ര ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; എത്ര എണ്ണത്തിൽ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ സഹകരണ ബാങ്കുകളിൽ നിന്നും ജപ്തി നോട്ടീസുകൾ ലഭിച്ചതിനെ തുടർന്ന് വായ്പക്കാരോ കുടുംബാംഗങ്ങളോ ആത്മഹത്യ ചെയ്തതായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ;
( സി )
സഹകരണ ബാങ്കുകൾ നിലവിൽ ഏത് നിയമപ്രകാരമാണ് ജപ്തി നടപടികൾ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
കേരള ബാങ്കിന് സർഫാസി നിയമപ്രകാരം അല്ലാതെ ജപ്തി നോട്ടീസുകൾ നല്കാൻ സാധ്യമാണോ; വിശദമാക്കുമോ?
6170.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങൾ സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പകൾ നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വായ്പകൾ തിരിച്ചടയ്ക്കാത്ത സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകിയ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങൾക്കെതിരെ ആദായ നികുതി വകുപ്പ് നടപടികള്‍ സ്വീകരിക്കുന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
6171.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലാ ആശുപത്രി സഹകരണ സംഘത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ എന്‍.സി.ഡി.സി. ലോണ്‍ അനുവദിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത സംഘത്തിന് നാളിതുവരെ ഈ ഇനത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്; ഇനി എത്ര തുക നല്‍കാനുണ്ട്; വിശദാംശം അറിയിക്കാമോ;
( സി )
കെട്ടിടം പണിത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഇനത്തില്‍ സംഘത്തിന് നല്‍കാനുള്ള ബാലന്‍സ് തുക നല്‍കണമെന്ന ആവശ്യത്തിന്മേൽ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
സംഘത്തിന് നല്‍കാനുള്ള ബാലന്‍സ് തുക എന്നത്തേയ്ക്ക് നല്‍കുമെന്ന് അറിയിക്കാമോ?
6172.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനും പുനരു‍ജ്ജീവനത്തിനും എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
6173.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറിക്ക് തറവില ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള കോ-ഓപ്പ് മാർട്ടുകള്‍ സാർവ്വത്രികമാക്കുന്നതിന്റെ ഭാഗമായി അരുവിക്കര മണ്ഡലത്തില്‍ തെരഞ്ഞെടുത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ?
6174.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ സഹകരണ വകുപ്പിന്റെ കീഴില്‍ നിലവില്‍ എത്ര സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചുപോയ സംഘങ്ങള്‍ എത്രയെണ്ണമുണ്ടെന്നും, ഏതെല്ലാമെന്നും, ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്നുവെന്നും, അവയുടെ ആസ്തി- ബാധ്യതകള്‍ എത്രയെന്നും വിശദമാക്കാമോ;
( സി )
പ്രവര്‍ത്തനം നിലച്ചുപോയ സംഘങ്ങളെ ലിക്വിഡേറ്റ് ചെയ്യുന്നതിനോ മറ്റ് സംഘങ്ങള്‍ മുഖാന്തിരം ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനോ നടപടി സ്വീകരിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
6175.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നിയമത്തിൽ പുതിയ ഭേദഗതികൾ വന്നതിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളിലെ സബ് സ്റ്റാഫ് വിഭാഗത്തിൽ നിന്നും ജൂനിയർ ക്ലാർക്ക് വിഭാഗത്തിലേക്കുള്ള പ്രമോഷനുകൾ പ്രതിസന്ധിയിൽ ആയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സബ് സ്റ്റാഫുകളുടെ പ്രമോഷൻ സാധ്യതകൾ പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6176.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ നിലവില്‍ എത്ര പട്ടികജാതി-പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുന്നുണ്ട്; ഗ്രാമപഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
6177.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി കെട്ടിടം ഇല്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങളില്‍ കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിനും ഫര്‍ണിഷിംഗ് നടത്തുന്നതിനും സംഘത്തിന്റെ തുക ചെലവഴിക്കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍മാര്‍ അനുമതി നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്വന്തമായി കെട്ടിടങ്ങളുള്ള സംഘങ്ങളും ബ്രാഞ്ചുകള്‍ ആരംഭിയ്ക്കുന്നത് വാടക കെട്ടിടങ്ങളിലായതിനാല്‍ അത്തരം സംഘങ്ങള്‍ക്കും ഈ തീരുമാനം അത്തരം സംഘങ്ങള്‍ക്കും ബുദ്ധിമുട്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6178.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത സംഘങ്ങളെ ആധുനികവത്കരിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നത് വ്യക്തമാക്കാമോ?
6179.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണസംഘങ്ങള്‍ കുടിശിക രഹിതമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
സഹകരണ സംഘങ്ങളുടെ വായ്പകളില്‍ കുടിശിക വരുത്തുന്നത് പ്രധാനമായും ഏതൊക്കെ മേഖലയിലാണെന്ന് അവലോകനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
6180.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടെന്‍ഡര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ പ്രത്യേക ഇളവ് നല്‍കുന്നുണ്ടോ;
( ബി )
എങ്കില്‍ എന്തൊക്കെ ഇളവുകളാണ് നിലവില്‍ നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഇളവുകള്‍ ലഭിക്കുന്നതിന് നിഷ്കര്‍ഷിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
6181.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർദ്ധിച്ചുവരുന്ന കുടിശികമൂലം സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് സംഘങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകാൻ പദ്ധതി ആവിഷ്കരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
കോ-ഓപ് മാര്‍ട്ട് എന്ന പദ്ധതിയിലെ നിർദേശങ്ങളിലുള്ള പ്രകാരം കാർഷിക ഉല്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് വിപണനം നടത്തുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തിന്റെയോ കൃഷിവകുപ്പിന്റെയോ എന്തെല്ലാം സഹായങ്ങളാണ് ലഭ്യമായിട്ടുള്ളത്; വിശദമാക്കാമോ?
6182.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുമ്പോൾ പ്രതിമാസ ഉപയോഗ ഫീസായി സംഘങ്ങൾ തുക നൽകേണ്ടതുണ്ടോ; എങ്കിൽ എത്ര തുക വീതമാണ് നൽകേണ്ടത്; വിശദാംശം നൽകുമോ;
( ബി )
സഹകരണ സംഘങ്ങളുടെ ഡാറ്റ പ്രസ്തുത സോഫ്റ്റ്‌വെയറിൽ സൂക്ഷിക്കുന്നതിന് പ്രത്യേകം തുക നൽകേണ്ടതുണ്ടോ; എങ്കിൽ എത്ര തുക വീതമാണ് നൽകേണ്ടത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സോഫ്റ്റ്‌വെയർ സംവിധാനം മുഖേന എസ്.എം.എസ്., മൊബൈൽ ബാങ്കിംഗ്, ആർ.ടി.ജി.എസ്. തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങൾ ലഭ്യമാകുന്നതിന് സംഘങ്ങൾ പ്രത്യേകം തുക നൽകേണ്ടിവരുമോ; വിശദമാക്കാമോ?
6183.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ 2021-22, 2022-23, 2023-24 സാമ്പത്തിക വർഷത്തിൽ എത്ര സഹകരണ സംഘങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ലാഭത്തിൽ പ്രവത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പേരുവിവരം ലഭ്യമാക്കാമോ?
6184.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിട്ടി കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിൽ പെരുമ്പറമ്പ് യു.പി.സ്കൂൾ അധ്യാപികയായിരുന്ന ഷീജ സ്ഥിരനിക്ഷേപം നടത്തിയ പതിനെട്ട് ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സമരം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വ്യക്തിക്ക് നിക്ഷേപതുക തിരികെ ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ടിയാള്‍ ഇരിട്ടി അസിസ്റ്റന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിന്മേൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; പരാതിയുടെ പകർപ്പ് ലഭ്യമാക്കുമോ?
6185.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി ഏതെല്ലാം സഹകരണ സംഘങ്ങളിൽ നിന്നും, സർക്കാരിന്റെയും സഹകരണ രജിസ്ട്രാറുടേയും ഇടപെടൽ വഴി പണം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇപ്രകാരം തുക നല്‍കിയിട്ട് എത്ര വർഷമായെന്നും നൽകിയ തുക ഏതെങ്കിലും സംഘത്തിന് മടക്കി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
6186.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിൽ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുമ്പോൾ സാമ്പത്തിക നില ഭദ്രമല്ലാത്ത സഹകരണ സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ സംബന്ധിച്ച ചെലവുകൾ അധിക ബാധ്യത സൃഷ്ടിക്കുമെന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളെ ഇക്കാര്യത്തിൽ സഹായിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
6187.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ മേഖലയിൽ സോഫ്റ്റ്‌വെയർ സേവനങ്ങൾ ലഭ്യമാക്കുന്ന എത്ര സഹകരണ സംഘങ്ങളും സ്വകാര്യ കമ്പനികളും ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നുണ്ടോ; എങ്കിൽ എത്ര സംഘങ്ങൾ പ്രസ്തുത സോഫ്റ്റ്‌വെയർ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
വിവിധ സഹകരണ സംഘങ്ങളിൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ സഹകരണ വകുപ്പ് നിർദ്ദേശിക്കുന്ന നിബന്ധനകൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇന്റർഫേസ് മുഖേന പരസ്പരം ലിങ്ക് ചെയ്ത് അധിക ചെലവുകൾ ഇല്ലാതെ ഏകീകരിക്കുവാൻ സാധിക്കുമോയെന്ന് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഈ രീതിയിൽ അധിക ചെലവുകൾ ഇല്ലാതെ സോഫ്റ്റ്‌വെയറുകൾ ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കാതെ ഏകീകൃത സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിനായി 206 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ച സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; മത്സരാധിഷ്ഠിത ടെൻഡർ കൂടാതെ പ്രസ്തുത പദ്ധതി ഒരു കമ്പനിക്ക് ഏൽപ്പിച്ച് നൽകിയതിന്റെ കാരണം വ്യക്തമാക്കാമോ?
6188.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ, സ്റ്റാഫ് പാറ്റേണ്‍ എന്നിവ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സഹകരണ സംഘങ്ങളുടെ ഓഡിറ്റ് സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം എന്താണ്; ഇതിൽ എന്തെങ്കിലും പരിഷ്കരണം നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഏതുസാഹചര്യത്തിലാണ് ഇപ്രകാരം നടപടി സ്വീകരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
6189.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേപ്പിന്റെ കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്; ഇതില്‍ ആകെ എത്ര ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേപ്പിന് കീഴില്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിച്ച് വരുന്ന പുന്നപ്ര സഹകരണ എന്‍ജിനീയറിംഗ് കോളേജ്, സാഗര സഹകരണ ആശുപത്രി എന്നിവ എന്നാണ് സ്ഥാപിക്കപ്പെട്ടതെന്നും എത്ര ജീവനക്കാരാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നതെന്നും ഇനം തിരിച്ച് വിശദമാക്കാമോ; പ്രസ്തുത സ്ഥാപനങ്ങളുടെ 2016 മുതലുള്ള വാര്‍ഷിക വരവും ചെലവും കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
പുന്നപ്ര സഹകരണ ആശുപത്രിയില്‍ 2016 മുതല്‍ നാളിതുവരെ ചികിത്സ തേടിയ ഒ. പി., ഐ.പി. രോഗികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നശേഷം ഈ രണ്ട് സ്ഥാപനങ്ങളില്‍ പുതുതായി ആരെയൊക്കെ ഏതൊക്കെ തസ്തികകളില്‍ നിയമിച്ചിട്ടുണ്ടെന്നും ഇവരുടെ നിയമന രീതിയും ഇന്റര്‍വ്യൂ നടത്തിയിട്ടുണ്ടെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെയും സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന നിയമനങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിക്കുകയുണ്ടായോ; എങ്കില്‍ പ്രസ്തുത പരാതിയിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നറിയിക്കാമോ;
( എഫ് )
പ്രസ്തുത എഞ്ചിനീയറിംഗ് കോളേജില്‍ നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ എത്ര വര്‍ഷമായി ഇതേ കോളേജില്‍ തന്നെ ജോലി ചെയ്തുവരുന്നുവെന്ന് പേര്, തസ്തിക എന്നിവ സഹിതം വ്യക്തമാക്കാമോ?
6190.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളിലേക്ക് യാനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിലേക്കായി തുറമുഖങ്ങളിലെ മണല്‍ മാന്വല്‍ ഡ്രെഡ്ജിംഗ് മുഖേന നീക്കം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ അതുവഴി ശേഖരിക്കുന്ന മണല്‍ സുതാര്യമായ മാര്‍ഗ്ഗത്തിലൂടെ പൊതുജനങ്ങള്‍ക്ക് പ്രാദേശികമായി വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
6191.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ചരക്കു നീക്കത്തിനുള്ള റെയിൽ പാതയുടെ ഡി.പി.ആര്‍. പ്രകാരം എത്ര കോടി രൂപയാണ് റെയിൽവെ പാത നിർമ്മാണത്തിന് വിനിയോഗിക്കുന്നതെന്ന് വിശദമാക്കാമോ; റെയിൽവെ പാത നിർമ്മാണത്തിനുള്ള തുക സംസ്ഥാന സർക്കാരാണോ വിനിയോഗിക്കുന്നതെന്ന് വിശദമാക്കാമോ?
6192.
ശ്രീ. കെ. ആൻസലൻ
ശ്രീ എം നൗഷാദ്
ശ്രീ ഡി കെ മുരളി
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( സി )
തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങളാണ് പരിഗണനയിലുള്ളത്; വിശദമാക്കുമോ?
6193.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ തുറമുഖങ്ങളിൽ നിന്നും ലക്ഷദ്വീപ്, ഗോവ, മാംഗളൂർ എന്നിവിടങ്ങളിലേക്ക് ചരക്ക്, യാത്രാ കപ്പൽ സർവ്വീസ് എന്നിവ ആരംഭിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇതിനായി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത സർവീസുകൾ എന്നത്തേക്ക് നടപ്പിലാക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
6194.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്തെ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റായി പ്രഖൃാപിക്കുന്നതിനുള്ള നടപടികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
ആയതിനുള്ള പരിശോധനകള്‍ നടന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് വിശദമാക്കാമോ?
6195.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ഫിഷിംഗ് ഹാർബറിൽ മറ്റു മേഖലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനവും വിപണനവും നടത്തുന്നതിന് അനുവദിക്കാത്ത സാഹചര്യം നിലവിലുണ്ടോ;
( ബി )
കൊയിലാണ്ടി മേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ചോമ്പാൽ ഹാർബറിൽ മത്സ്യബന്ധനം, വിപണനം എന്നിവ നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ തർക്കത്തിനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
ചോമ്പാല്‍ ഹാർബറിൽ മത്സ്യത്തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ, ദല്ലാളന്മാര്‍ തുടങ്ങിയവർ തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഇ )
സംഘർഷാവസ്ഥ ഉണ്ടാകുന്നത് തടയുന്നതിനായി ഇവർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
6196.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ ഹൗസ് ബോട്ടുകളില്‍ നിന്നുളള മാലിന്യം നിക്ഷേപിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ടെര്‍മിനലുകളുടെ നിര്‍മ്മാണത്തിന് തുറമുഖ വകുപ്പ് മുന്‍കയ്യെടുക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന വിശദാംശം ലഭ്യമാക്കാമോ?
6197.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മണ്ഡലത്തിലെ അഴുത്തലയിൽ ഫിഷ് ലാൻഡിങ് സെൻറർ നിർമ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഇതിനായി വിദഗ്ധ പഠനങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ; എങ്കിൽ പഠനത്തിലെ കണ്ടെത്തലുകൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
അഴുത്തല ഫിഷ് ലാൻഡിങ് സെൻറർ സംബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സർക്കാരിന് എന്തെങ്കിലും ശിപാർശ നൽകിയിട്ടുണ്ടോ; എന്തായിരുന്നു സമിതിയുടെ ശുപാർശ എന്നും അതിന്മേൽ സർക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ചും അറിയിക്കുമോ?
6198.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ പോർട്ടിലേക്കുള്ള ചരക്കുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് വർക്ക് ഓര്‍ഡര്‍ ലഭിച്ചതാണോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസങ്ങള്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6199.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം എന്നീ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴി പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍നിന്നും എന്തെല്ലാം സഹായങ്ങള്‍ ലഭിക്കുമെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെ തൊഴില്‍ മേഖലയില്‍ സംഭവിക്കാവുന്ന മാറ്റങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
6200.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള ഭൗതിക സാഹചര്യങ്ങൾ പൂർണ്ണമായും വിനിയോഗിച്ചുകൊണ്ട് തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
6201.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെര്‍ക്കന്റെൈല്‍ മറൈന്‍ ഡിപ്പാര്‍ട്ടമെന്റ് ലൈസൻസിന് തുല്യമായ കെ.ഐ.വി ലൈസൻസ് കേരള പി.എസ്.സി മുമ്പാകെ ഹാജരാക്കുന്നതിലേയ്ക്കായി അനുവദിയ്ക്കണമെന്ന് ബോട്ട് സ്രാങ്ക് റാങ്ക് ഹോൾഡേഴ്‌സ് സമർപ്പിച്ചിരുന്ന നിവേദനം കേരള മാരിടൈംബോർഡുമായി ബന്ധപ്പെട്ട് പരിഹരിയ്ക്കുന്നതിനും പ്രസ്തുത ഉത്തരവ് ലഭ്യമാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2010/08 പ്രകാരം ബോട്ട് സ്രാങ്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പ്രസ്തുത തസ്തികയുടെ യോഗ്യത എം.എം.ഡി സർട്ടിഫിക്കറ്റ് ആയിരുന്നുവെന്നതും, എന്നാൽ എം.എം.ഡി സർട്ടിഫിക്കറ്റ് 2011-ൽ നിർത്തലാക്കിയിരുന്നുവെന്നതും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കേരള മാരിടൈം ബോർഡ് നൽകി വരുന്ന ഉൾനാടൻ ജലവാഹനങ്ങളിലെ സ്രാങ്ക് ആയി പ്രവർത്തിക്കുന്നതിനാവശ്യമായ യോഗ്യത സർട്ടിഫിക്കറ്റ് എം.എം.ഡി സർട്ടിഫിക്കറ്റിന് തുല്യമായതിനാൽ കേരള മാരിടൈംബോർഡ് സർട്ടിഫിക്കറ്റുള്ളവരെയും സ്രാങ്ക് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി പരിഗണിക്കാവുന്നതാണ് എന്ന ഉത്തരവ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6202.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ വകുപ്പിന്റെ എറണാകുളം റീജിയണല്‍ ഓഫീസിൽ നിന്നും എന്തെല്ലാം സേവനങ്ങളാണ് നിലവില്‍ നല്‍കികൊണ്ടിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
എറണാകുളം റീജിയണല്‍ ഓഫീസ് ഇവിടെ നിന്നും മാറ്റുന്നതിന് നീക്കം നടക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
ബോട്ടുകളുടെയും മറ്റ് ജലഗതാഗതയാനങ്ങളുടേയും ലൈസന്‍സും മറ്റും പുതുക്കി നല്‍കുന്ന പ്രസ്തുത ഓഫീസ് എറണാകുളത്ത് നിന്നും മാറ്റുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
6203.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വങ്ങളുടെ ഭൂമി, കെട്ടിടം എന്നിവ നാഷണല്‍ ഹെെവേ അതോറിറ്റി ഓഫ് ഇന്‍ഡ്യ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കില്‍ ഇങ്ങനെ ഏതൊക്കെ ദേവസ്വങ്ങളുടെ ഭൂമിയും കെട്ടിടവും ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ ഭൂമി, കെട്ടിടം എന്നിവ ഏറ്റെടുക്കപ്പെട്ടപ്പോള്‍ അതിന് നഷ്ടപരിഹാരം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നഷ്ടപരിഹാരത്തുക അതത് ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണോ അതോ ദേവസ്വം ബോര്‍ഡുകള്‍ക്കാണോ ലഭിച്ചതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തുക അതത് സ്ഥാപനങ്ങള്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഭൂമി സംബന്ധിച്ച രേഖകളുടെ അഭാവത്തില്‍ നഷ്ടപരിഹാര തുക ലഭ്യമാകാതെ പോയ ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രസ്തുത തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6204.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വർഷത്തെ ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തീർഥാടകർക്ക് ശബരിമലയുടെ ഇടത്താവളങ്ങളിലും പന്തളത്തും ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി പിൽഗ്രിം ടൂറിസം ദേശീയ തലത്തിലും അന്തർദേശീയ തരത്തിലും പ്രചരിപ്പിക്കുന്നതിന് വിപുലമായ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
6205.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വം ബോര്‍ഡ് നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
മലബാർ ദേവസ്വം ബോർഡിന് നൽകി വരുന്ന ഗ്രാന്റ് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
6206.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.എസ്.സി റൊട്ടേഷൻ അനുസരിച്ച് സംവരണം മുഖേന നിയമനം നടത്തണമെന്ന 29.02.24- ലെ 794/2024/ആര്‍.ഡി. നമ്പർ സർക്കാർ ഉത്തരവിന്മേൽ സ്വീകരിച്ച തുടർനടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6207.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയിലെ മാമ്പറ്റ വട്ടോളിപ്പറമ്പിലെ പൗരാണിക ദേവീക്ഷേത്രത്തിലെ കുളം നവീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വട്ടോളിപ്പറമ്പ് ക്ഷേത്രക്കുളം നവീകരണം ദേവസ്വം ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഭരണാനുമതി ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
6208.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ എത്ര ദേവസ്വം ബോര്‍ഡുകളാണ് ഉള്ളതെന്നും ഓരോ ദേവസ്വം ബോര്‍ഡിന്റെയും കീഴില്‍ എത്ര വീതം ക്ഷേത്രങ്ങളും മറ്റ് സ്ഥാപനങ്ങളുമാണ് ഉള്ളതെന്നും വിശദമാക്കാമോ; ഈ സ്ഥാപനങ്ങളിലായി എത്ര ജീവനക്കാര്‍ ഓരോ ദേവസ്വം ബോര്‍ഡിലും ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ യാഥാര്‍ത്ഥ്യം എന്തെന്ന് വ്യക്തമാക്കാമോ;
( സി )
ശബരിമലയുള്‍പ്പെടെയുള്ള വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് 2016 മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തിന്റെയും നടപ്പാക്കിയ വിവിധ പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.