UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
കടൽ സുരക്ഷാസേനയ്ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നടപ്പാക്കാൻ നടപടി
4729.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടലിൽ മുങ്ങിപ്പോകുന്നവര്‍ക്കായി രക്ഷാപ്രവർത്തനം നടത്തുന്ന കടൽ സുരക്ഷാസേനയിൽ നിലവിൽ എത്ര മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; രക്ഷാപ്രവർത്തനത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തുന്ന ഇവരുടെ സേവന വേതന വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
കടൽ സുരക്ഷാസേന നൽകുന്ന സേവനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഇവർക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടം പരിഹരിക്കുന്നതിന് നടപടി
4730.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളതീരത്ത് മത്സ്യലഭ്യത കുറയുന്നതിനെ സംബന്ധിച്ച് വകുപ്പ് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
കാലവർഷം ശക്തിപ്പെട്ടതോടെ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടം പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ
4731.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
യുവാക്കളെയും പുതു തലമുറയെയും ആകര്‍ഷിക്കുന്നതിന് സ്വയംതൊഴില്‍ എന്ന നിലയില്‍ സ്വാഭാവിക കുളങ്ങളിലും, കൃത്രിമ കുളങ്ങളിലും വിദേശ രാജ്യങ്ങളില്‍ ആവശ്യക്കാരുള്ള ശുദ്ധജല മത്സ്യങ്ങളെയും, ഞണ്ടുകളെയും മറ്റും വളര്‍ത്തി കയറ്റി അയക്കുന്ന പദ്ധതികളോ സര്‍ക്കാര്‍ സഹായങ്ങളോ നിലവിലുണ്ടോ, ഇല്ലെങ്കില്‍ ആയത് പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ. ;
( സി )
മത്സ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് പരമ്പരാഗത രീതികളില്‍ നിന്നും മാറി വിദേശ വിപണി ലക്ഷ്യം വെച്ച് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ യുവ സംരംഭകര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്കിവരുന്നതെന്ന് വ്യക്തമാക്കുമോ?
ചാത്തന്നൂർ മണ്ഡലത്തിലെ മാർക്കറ്റുകളുടെ നവീകരണം .
4732.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം എന്നിവിടങ്ങളിലെ മാർക്കറ്റുകൾ കിഫ്‌ബി ധനസഹായത്തോടെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതിയെന്താണ്; ഓരോ മാർക്കറ്റിന്റെയും നവീകരണ പ്രവൃത്തികളുടെ പുരോഗതി പ്രത്യേകം വ്യക്തമാക്കാമോ?
വേമ്പനാട്ടു കായലിലെ മത്സ്യസമ്പത്ത്
4733.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കായലില്‍ അനിയന്ത്രിതമായി അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍മണ്ണും ചെളിയും മാറ്റി മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
മാനദണ്ഡങ്ങൾ ലംഘിച്ച് ട്രോളിംഗ്
4734.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ട്രോളിംഗ് നടത്തിയ എത്ര യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾ ഫിഷറീസ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും എത്ര ബോട്ടുകൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും ഈ ഇനത്തിൽ എത്ര തുക ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
ട്രോളിംഗ് നിയന്ത്രണങ്ങൾ ആവർത്തിച്ചു ലംഘിച്ച എത്ര ബോട്ടുകൾ ഉണ്ടെന്നും ഇവർക്കെതിരെ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
അലങ്കാര മത്സ്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍
4735.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് അലങ്കാര മത്സ്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതിന് വേണ്ടി പൊതു അക്വേറിയങ്ങള്‍, മത്സ്യഹാച്ചറികള്‍, റീ സര്‍ക്കുലേറ്റിംഗ് അക്വാകള്‍ച്ചര്‍ സംവിധാനങ്ങള്‍ എന്നിവ സംസ്ഥാനത്ത് എവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിന് മത്സ്യബന്ധന വകുപ്പ് പ്രോജക്റ്റ് സമര്‍പ്പിച്ചിട്ടുണ്ടോ?
അലങ്കാര മത്സ്യകൃഷി യൂണിറ്റുകള്‍
4736.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര അലങ്കാര മത്സ്യകൃഷി യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത യൂണിറ്റുകള്‍ കൃത്യമായി ലൈസന്‍സ് പുതുക്കാറുണ്ടോ; വിശദമാക്കുമോ;
( സി )
മത്സ്യഫാമുകളുടെയും ഹാച്ചറികളുടെയും രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത യൂണിറ്റുകള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
സി.ആർ.ഇസഡ്. നിയമപ്രകാരമുള്ള അനുമതികൾ
4737.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സി.ആർ.ഇസഡ്. നിയമപ്രകാരമുള്ള അനുമതികൾ ലഭിക്കാത്തതിനാൽ ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളായ എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാൻ സാധിക്കാതെ വന്നിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
ആനങ്ങാടി-കടലുണ്ടി നഗരം ഫിഷറീസ് കോളനിയിലെ പട്ടയ വിതരണം
4738.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളളിക്കുന്ന്, അരിയല്ലൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട ആനങ്ങാടി-കടലുണ്ടി നഗരം ഫിഷറീസ് കോളനിയിലെ 18 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനായി കോളനിയിലെ കുടുംബങ്ങളിലെ ഓരോ അംഗത്തിനും പ്രത്യേകം എന്‍.ഒ.സി. തയ്യാറാക്കി സമര്‍പ്പിക്കുന്നതിനായി തിരൂരങ്ങാടി തഹസില്‍ദാര്‍ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത 18 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
കാലാവസ്ഥാ മുന്നറിയിപ്പ് മൂലം കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം
4739.
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ മുന്നറിയിപ്പു കാരണം കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗ്ഗം തടസ്സപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന് എന്തെങ്കിലും പരിഹാര മാർഗ്ഗം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
കടലിൽ പോകുന്നതിന് നിയന്ത്രണമുള്ള ദിവസങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍
4740.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സിലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി മണ്ഡലത്തില്‍ തീരദേശവികസന കോര്‍പ്പറേഷന്‍ മുഖേനയുള്ള പ്രവൃത്തികള്‍
4741.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ തീരദേശവികസന കോര്‍പ്പറേഷന്‍ വഴി നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെങ്കിലും പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തീരദേശകോര്‍പ്പറേഷന്‍ മുഖേന ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള ക്ഷേമപദ്ധതികള്‍
4742.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. എച്ച്. സലാം
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പാക്കി വരുന്ന പദ്ധതികള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക വിവരശേഖരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വ്വേ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്; ഈ സര്‍വ്വേയുടെ ഭാഗമായി എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
സര്‍വ്വേയിലൂടെയുള്ള വിവരശേഖരണം ഏതെല്ലാം രൂപത്തില്‍ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ്
4743.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നല്‍കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റിന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ 2024-25 വർഷം എന്തെല്ലാം പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
വകുപ്പിനു കീഴിലുള്ള പരിശീലന കേന്ദ്രങ്ങള്‍ എല്ലാം പൂർണ്ണതോതില്‍ പ്രയോജനപ്പെടുത്തുന്നതിനായി എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ; ഇവിടങ്ങളിലെ സംവിധാനങ്ങള്‍ ഇതര വകുപ്പുകള്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്നതിന് നടപടി കൈകൊള്ളുമോ?
കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട്
4744.
ശ്രീ. എം. വിൻസെന്റ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തോടനുബന്ധിച്ചു സംഭവിച്ച തീരശോഷണം പഠിക്കാന്‍ നിയോഗിച്ച കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്തൊക്കെയാണ്; പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര പൊഴിയൂര്‍ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കായി പുനര്‍ഗേഹം പദ്ധതി
4745.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തില്‍ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി നെയ്യാറ്റിന്‍കര പൊഴിയൂര്‍ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് ഇതിനായി അനുവദിച്ചതെന്ന് വിശദമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ കല്ലുമ്മക്കായ -കടല്‍മത്സ്യ വിത്തുല്പാദന കേന്ദ്രം
4746.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ആരംഭിച്ച കല്ലുമ്മക്കായ - കടല്‍മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന്റെ പ്രവൃത്തി എപ്പോഴേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
അക്വാകള്‍ച്ചര്‍ ഡെവലപ്മെന്റിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍
4747.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഞാറക്കല്‍ ഫാമിലെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം അക്വാകള്‍ച്ചര്‍ ഡെവലപ്മെന്റിനായി അഡാക്കിന് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ എന്നാണ് സ്ഥലം അനുവദിച്ചതെന്നും ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥലത്ത് അക്വാകള്‍ച്ചര്‍ ഡെവലപ്മെന്റിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
പ്രതിഭാതീരം പദ്ധതി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസം
4748.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ലെെബ്രറികള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 28.10.2020-ന് മത്സ്യബന്ധന വകുപ്പ് ഭരണാനുമതി നല്‍കി ആവിഷ്കരിച്ച പ്രതിഭാതീരം പദ്ധതി എന്നത്തേയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ലെെബ്രറികള്‍ ഏതൊക്കെയെന്നും വെെപ്പിന്‍ മണ്ഡലത്തിലെ ഏതൊക്കെ ലെെബ്രറികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
അമ്പലപ്പുഴ മണ്ഡലത്തില്‍ പുനര്‍ഗേഹം പദ്ധതി
4749.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വെളിപ്പെടുത്താമോ; എത്ര കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതി പ്രകാരം വീടുകള്‍ നിർമ്മിക്കുന്നത്; ഇതിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
മത്സ്യബന്ധനത്തിനിടയിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍
4750.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ മത്സ്യബന്ധനത്തിനിടയിൽ സംസ്ഥാനത്ത് നിന്നുള്ള എത്ര മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്; എത്ര മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയിട്ടുണ്ട്; എത്രപേർ മരണപ്പെട്ടിട്ടുണ്ട്; ഇനിയും കണ്ടെത്താൻ കഴിയാത്ത എത്രപേരുണ്ട്; വിശദാംശം ജില്ലതിരിച്ച് വ്യക്തമാക്കുമോ?
മുതലപ്പൊഴിയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ നടത്തിയ സിറ്റിങ്
4751.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴിയിൽ അപകടങ്ങൾ ആവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടുകളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
മുതലപ്പൊഴിയിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നതിൽ അദാനി പോർട്സിന്റെ ഭാഗത്തുനിന്നും ഉണ്ടായ എന്തൊക്കെ വീഴ്ചകളാണ് റിപ്പോർട്ടുകളിൽ പരാമര്‍ശിച്ചിട്ടുള്ളത്; പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
പുതുവെെപ്പിനില്‍ അക്വാപാര്‍ക്ക് ആരംഭിക്കാന്‍ നടപടി
4752.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പുതുവെെപ്പിനില്‍ ഫിഷറീസ് വകുപ്പിന് 15.12.2007-ല്‍ കെെമാറി കിട്ടിയ 50 ഏക്കര്‍ ഭൂമിയില്‍ അക്വാ പാര്‍ക്ക് ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് 03.01.2024-ന് മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ എന്തെല്ലാമെന്നും പ്രസ്തുത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
കാവനാട് ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണത്തിന്റെ നിലവിലുളള അവസ്ഥ
4753.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കാവനാട് ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ അറിയിയ്ക്കാമോ; പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകിയതിന്റെ കാരണം വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ വിധവകള്‍ക്കുള്ള പെന്‍ഷന്‍
4754.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിരുന്നവരുടെ വിധവകള്‍ക്ക് നിലവില്‍ എത്ര രൂപയാണ് പെന്‍ഷന്‍ നല്‍കി വരുന്നത്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തുക നിലവില്‍ കുടിശികയായിട്ടുള്ളത് എത്ര മാസമാണെന്നും കുടിശിക നല്‍കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദവിവരം ലഭ്യമാക്കാമോ?
മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം സംബന്ധിച്ച്
4755.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പാരിസ്ഥിതിക കാരണങ്ങളാൽ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മത്സ്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുള്ളതിനാൽ, ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനായി പുഴയിലും മറ്റു ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്ന മത്സ്യകുഞ്ഞുങ്ങളുടെ അളവ് കൂട്ടാനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ഇത്തരത്തില്‍ നിക്ഷേപിക്കുന്നത് ഏതെല്ലാം ഇനം മത്സ്യകുഞ്ഞുങ്ങളെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളിൽ കരിമീൻ പോലുള്ള തദ്ദേശീയ ഇനം മത്സ്യങ്ങളെ കൂടുതലായി ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
തീരക്കടലിലെ മത്സ്യലഭ്യത വർദ്ധിപ്പിക്കാൻ പദ്ധതി
4756.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരക്കടലിലേക്ക് അമിതമായ രീതിയിൽ രാസമാലിന്യങ്ങൾ ഒഴുകി ഇറങ്ങുന്നതും തീരപ്രദേശത്തെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും തീരക്കടലിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യലഭ്യത വൻതോതിൽ കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഈ പ്രദേശങ്ങളിലെ മത്സ്യലഭ്യത വർദ്ധിപ്പിക്കുവാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ ഗ്രാന്റ്
4757.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ ഗ്രാന്റിന് പ്രതിവര്‍ഷം എത്ര രൂപയാണ് ചെലവിടുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഗ്രാന്റ് ഏതൊക്കെ കോഴ്സുകള്‍ക്കാണ് നല്‍കി വരുന്നതെന്ന് ഇനം തിരിച്ച് തുകയുടെ വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഗ്രാന്റിന്റെ കുടിശ്ശിക നല്‍കുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടിയെക്കുറിച്ച് വിശദമാക്കാമോ?
മുതലപ്പൊഴി തുറമുഖത്തിലെ പുലിമുട്ടിൽ ഉണ്ടാകുന്ന അപകടങ്ങൾ
4758.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി തുറമുഖത്തിൽ പുലിമുട്ടിലെ ടെട്രാപോഡുകളും പാറകളും ഒഴുകി കടലിൽ എത്തിയതു അപകടം സൃഷ്ടിക്കുന്നു എന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
മുതലപ്പൊഴി തുറമുഖത്തിൽ നിന്നും മണലും കല്ലും നീക്കി ആഴം കൂട്ടാനുള്ള ചുമതല അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനാണോ നല്‍കിയിട്ടുള്ളത്; അറിയിക്കുമോ;
( സി )
പ്രസ്തുത കമ്പനി പ്രസ്തുത ചുമതല കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
തെക്കേക്കടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററിനു പകരം സംവിധാനം
4759.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പുതുവെെപ്പിനില്‍ തെക്കേക്കടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററിനു പകരം സംവിധാനം ഒരുക്കുന്നതിനും ആര്‍.എം.പി. തോടിന്റെ പുനരുദ്ധാരണത്തിനുമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് ഫിഷറീസ് വകുപ്പും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡും 03.08.2019, 23.06.2023 തീയതികളില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ എന്തെല്ലാമെന്നും പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസം കണക്കിലെടുത്ത് സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുന്നതിനായി 05.12.2023-ന് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
ആലപ്പുഴ ജില്ലയില്‍ അനുവദിച്ച പ്രവൃത്തികള്‍
4760.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പിൻ കീഴിൽ ആലപ്പുഴ ജില്ലയില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിവരം വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ ഇത്തരം പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
വകുപ്പിന് കീഴിലെ പ്രായിക്കര- അച്ചന്‍കോവിലാർ റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചുവെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍
4761.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കി വരുന്നതും പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
മത്സ്യലഭ്യതയിലെ കുറവ്
4762.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനതീരത്തെ വർധിച്ചുവരുന്ന ചൂട് മത്സ്യലഭ്യതയില്‍ കുറവ് വരുത്തുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ?
മീനിന്റെ വില വർദ്ധനവ്
4763.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞത് മൂലം മത്തി അടക്കമുള്ള മീനുകളുടെ വിലവർദ്ധനവ് മത്സ്യത്തൊഴിലാളി സമൂഹത്തെ എപ്രകാരമാണ് ബാധിച്ചതെന്ന് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിലവര്‍ദ്ധനവ് പ്രസ്തുത സമൂഹത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
( ബി )
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള പദ്ധതികൾ
4764.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
കർഷകർക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനും പരിപാലനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും സംവിധാനം നിലവിലുണ്ടോ; എങ്കിൽ വിവരങ്ങൾ അറിയിക്കാമോ?
മത്സ്യത്തിലെ മായം കണ്ടെത്താൻ നടപടി
4765.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു വിൽപ്പന നടത്തുന്ന മത്സ്യത്തിൽ പലപ്പോഴും മാരകമായ വിഷം കലർത്തി വരുന്നതായുള്ള പരാതികൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി അറിയിക്കുമോ;
( സി )
മത്സ്യത്തിലെ വിഷാംശം കണ്ടെത്തുന്നതിന് നിലവിലുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ; അതിനുള്ള സംവിധാനങ്ങൾ പൊതു മാർക്കറ്റിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
മത്സ്യ മാർക്കറ്റുകളുടെ നവീകരണം
4766.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യ മാർക്കറ്റുകളുടെ നവീകരണത്തിന് 2016 മുതലുള്ള കാലയളവിൽ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ: വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം മാർക്കറ്റുകൾ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്; പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ;
( സി )
കൊണ്ടോട്ടി മത്സ്യമാർക്കറ്റ് നവീകരണത്തിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കുമോ?
കുണ്ടറ മണ്ഡലത്തിലെ ആലുംമൂട് ഫിഷ് മാര്‍ക്കറ്റ്
4767.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശ വികസന കോര്‍പ്പറേഷനെ നിര്‍വ്വഹണ എജന്‍സിയാക്കി ഇളമ്പളളൂര്‍ ആലുംമൂട്ടിൽ ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണത്തിനായി അനുമതി ലഭിച്ചതെന്നാണെന്നും ആയതിനായി എത്ര തുകയാണ് അനുവദിച്ചിട്ടുളളതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടത്തുന്നതിനായി കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
പയ്യന്നൂർ നഗരസഭയിൽ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ്
4768.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ നഗരസഭയിൽ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ് നിർമ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തി നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് മത്സ്യമാർക്കറ്റ് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ മത്സ്യ മാർക്കറ്റുകളുടെ നവീകരണം
4769.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ മാങ്കാംകുഴി, നൂറനാട്, താമരക്കുളം, പുതിയകാവ് മത്സ്യ മാർക്കറ്റുകളുടെ നവീകരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ?
കൊല്ലം മണ്ഡലത്തിലെ ഫിഷ് മാർക്കറ്റ് നവീകരണ പ്രവൃത്തികൾ
4770.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന കൊല്ലം മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഫിഷ് മാർക്കറ്റ് നവീകരണ പ്രവൃത്തികളുടെ നിർവ്വഹണപുരോഗതി അറിയിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
നെയ്യാറ്റിന്‍കര നഗരസഭയിലെ ടൗണ്‍മാര്‍ക്കറ്റ് നിര്‍മ്മാണം
4771.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭയിലെ ‍ടൗണ്‍മാര്‍ക്കറ്റ് നിര്‍മ്മാണത്തിനുവേണ്ടി എത്ര കോടിയുടെ ഡി.പി.ആര്‍. ആണ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മാര്‍ക്കറ്റ് നവീകരണത്തിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാന്‍ നടപടി
4772.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
മത്സ്യമാർക്കറ്റുകളുടെ നവീകരണം
4773.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശോചനീയാവസ്ഥയിലുള്ള മത്സ്യമാർക്കറ്റുകൾ നവീകരിക്കുന്നതിനും ചെറുകിട മത്സ്യവില്പനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
മുതലപ്പൊഴി അപകടങ്ങളിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ്
4774.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴിയിൽ അപകടങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ അപകടങ്ങളിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം
4775.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എത്ര മത്സ്യബന്ധന തൊഴിലാളികളാണ് കടലില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടിട്ടുള്ളതും കാണാതായിട്ടുള്ളതുമെന്നും വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ എത്ര മത്സ്യബന്ധനയാനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തെല്ലാം തരത്തിലുള്ള നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ടെന്ന് വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; ഇനി എന്തെല്ലാം നഷ്ടപരിഹാരം എത്ര പേര്‍ക്ക് നല്‍കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ?
കാസർഗോഡ് ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ കടൽക്ഷോഭ സുരക്ഷ മുൻകരുതൽ
4776.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൺസൂൺ കാല കടൽക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിൽ കടലിൽ രക്ഷ ഒരുക്കാൻ ഫിഷറീസ് വകുപ്പ് കാസർഗോഡ് ജില്ലയിൽ എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കുയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ഫിഷറീസ് വകുപ്പിന് ജില്ലയിൽ സ്വന്തമായുളള സാമഗ്രികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഫിഷറീസ് വകുപ്പിന് സംസ്ഥാനത്ത് എത്ര മറൈൻ ആംബുലൻസുകളാണുളളതെന്നും ഇവ എവിടെയൊക്കെയാണ് ഉളളതെന്നും വ്യക്തമാക്കാമോ;
( ഡി )
മറൈൻ ആംബുലൻസുകൾ ഇല്ലാത്ത ജില്ലകളിൽ ദുരന്തം നടന്നാൽ രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്ന് വിശദമാക്കാമോ;
( ഇ )
കാസർഗോഡ് ജില്ലക്ക് എഫ്.ആർ.പി. തോണികൾ അനുവദിച്ചിട്ടുണ്ടോയെന്നും ഈ തോണികളുടെ പ്രത്യേകത എന്താണെന്നും വ്യക്തമാക്കാമോ;
( എഫ് )
കാസർഗോഡ് ജില്ലയിൽ സ്ഥിരമായി മറൈൻ ആംബുലൻസ് വേണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനകം സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപെട്ടവര്‍ക്കുള്ള നഷ്ട പരിഹാരം
4777.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരവും അവർ അപകടത്തിൽപ്പെടാനുണ്ടായ കാരണവും ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മത്സ്യബന്ധനത്തിനിടയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവര്‍ക്കും സർക്കാർ നൽകിയ സമാശ്വാസ നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
കൊല്ലം മണ്ഡലത്തില്‍ ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികൾ
4778.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൊല്ലം മണ്ഡലത്തിന്റെ പരിധിയിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിൽ പദ്ധതി/ പദ്ധതിയേതര വിഭാഗങ്ങളിലായി ഭരണാനുമതി ലഭിച്ചതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികളുടെ നിർവ്വഹണ പുരോഗതി അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
കല്ല്യാശ്ശേരി മണ്ഡലത്തില്‍ തീരദേശ റോഡുകളുടെ നിര്‍മ്മാണ പുരോഗതി
4779.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഹാര്‍ബര്‍ എ‍‍ഞ്ചിനീയറിംഗ് വകുപ്പ് മുഖേന നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തീരദേശ റോഡുകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
കോട്ടിക്കുളം ഹാര്‍ബര്‍ നിര്‍മ്മാണം
4780.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടിക്കുളം ഹാര്‍ബര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഏതെല്ലാം അനുമതികള്‍ ഇനി ലഭിക്കാനുണ്ട്;
( സി )
പ്രസ്തുത ഹാര്‍ബര്‍ എന്ന് മുതല്‍ പൂര്‍ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിശദമാക്കാമോ?
ഫിഷറീസ് സർവകലാശാലയിലെ ഹോസ്റ്റലുകൾ
4781.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫിഷറീസ് സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹോസ്റ്റലുകളുടെ ഭരണനിർവഹണത്തിനും മറ്റു പ്രവർത്തനങ്ങൾക്കും അനുവദിക്കപ്പെട്ട തസ്തികകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഹോസ്റ്റലുകളിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
ഹോസ്റ്റലുകളുടെ പ്രവർത്തനം, ഭക്ഷണം, റാഗിംഗ് എന്നിവ സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സർവകലാശാലയ്ക്കോ സർക്കാരിനോ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പരാതികളിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ?
കാസർകോട് മാപ്പിള സാഹിത്യ ഗവേഷണ കേന്ദ്രം
4782.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാപ്പിള കവി ടി. ഉബൈദിന്റെ സ്മാരകമായി കാസർഗോഡ് മാപ്പിള സാഹിത്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സാംസ്ക്കാരിക വകുപ്പ് ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ ഏതു വർഷം എത്ര രൂപയാണ് അനുവദിച്ചതെന്ന് അറിയിക്കാമോ;
( ബി )
ഇതിനു വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കിയോയെന്നും ഏതെല്ലാം കാര്യങ്ങളാണ് എസ്റ്റിമേറ്റിൽ ഉൾ​ക്കൊളളിച്ചിട്ടുളളത് അല്ലെങ്കിൽ ഉൾക്കൊളളിക്കാൻ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തിൽ ഇതുവരെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ വിശദാംശം നൽകാമോ; ഇല്ലെങ്കിൽ എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നറിയിക്കാമോ;
( ഡി )
ജില്ലയിൽ ഈ പ്രവൃത്തിയുടെ നിർവഹണ ഉദ്യോഗസ്ഥൻ ആരാണെന്ന് വ്യക്തമാക്കാമോ?
പാരമ്പര്യകലകളുടെ സംരക്ഷണവും പ്രോത്സാഹനവും
4783.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരമ്പര്യകലകളുടെ സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശവും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏതൊക്കെ സ്ഥാപനങ്ങള്‍ മുഖേനയാണ് നടപ്പാക്കിവരുന്നതെന്നും എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പാരമ്പര്യകലകളുടെ വ്യാപനം സാധ്യമാകുമോയെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ; നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാംസ്കാരിക സമുച്ചയങ്ങള്‍ ഈ ആവശ്യത്തിനുകൂടി ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ദേശീയ, അന്തര്‍ദേശീയ വേദികളില്‍ കേരളത്തിന്റെ പാരമ്പര്യകലകള്‍ അവതരിപ്പിക്കുന്നതിന് പ്രാപ്തമാക്കുന്ന വിധത്തില്‍ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് പദ്ധതി രൂപീകരിക്കുമോ;
( ഡി )
പാരമ്പര്യകലകളുടെ പ്രോത്സാഹനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
പാരമ്പര്യകലകളുടെയും ശാസ്ത്രീയകലകളുടെയും സ്വീകാര്യത അന്താരാഷ്ട്രതലത്തില്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഒരു സാംസ്കാരിക സർവകലാശാലയ്ക്ക് രൂപം കൊടുക്കുമോ?
വജ്രജൂബിലി ഫെല്ലോഷിപ്പ്
4784.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയെ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളുടെ പരിധിയിലുള്ള എത്രപേരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
നാട്ടരങ്ങ് പദ്ധതി
4785.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന്റെ നാട്ടരങ്ങ് എന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലേക്കായി വട്ടിയൂർക്കാവ് മണ്ഡലത്തില്‍ തിരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങള്‍ ഏതൊക്കെയെന്നും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
വാഴേങ്കട കുഞ്ചു നായര്‍ സ്മാരകം
4786.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഥകളി ആചാര്യന്‍ വാഴേങ്കട കുഞ്ചു നായരുടെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മനാടായ ആലിപ്പറമ്പില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി സാസ്കാരിക കേരളവും അദ്ദേഹത്തിന്റെ നാടും ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
വര്‍ക്കല പകല്‍ക്കുറി കലാഭാരതി കഥകളി അക്കാദമിയുടെ വാര്‍ഷിക ഗ്രാന്റ്
4787.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല പകല്‍ക്കുറി കലാഭാരതി കഥകളി അക്കാദമിയുടെ വാര്‍ഷിക ഗ്രാന്റ് വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഗ്രാന്റ് വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
നവോത്ഥാന നായകരുടെ ചരിത്ര സ്മാരകങ്ങളും ശില്പങ്ങളും
4788.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നവോത്ഥാന നായകരുടെ ചരിത്ര സ്മാരകങ്ങളും ശില്പങ്ങളും നിർമ്മിക്കാനായി നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര സമുദായ സംഘടനകൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കായി ആവർത്തന/അനാവർത്തന വിഭാഗത്തിൽ തുക അനുവദിച്ചിട്ടുണ്ട്; കണക്കുകൾ ലഭ്യമാക്കാമോ;
( സി )
ഏതെങ്കിലും സമുദായ സംഘടനകൾക്ക് സാംസ്കാരിക പ്രവർത്തനം നടത്താനായി അനാവർത്തന വിഭാഗത്തിൽപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടോ;
( ഡി )
എങ്കിൽ 2024-2025 സാമ്പത്തിക വർഷവും സാമ്പത്തിക സഹായം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ വിശദമാക്കാമോ?
പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായര്‍ സ്മാരക കഥകളി മ്യൂസിയം
4789.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായര്‍ സ്മാരക കഥകളി മ്യൂസിയം പകല്‍ക്കുറിയില്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി വിശദമാക്കാമോ?
എം.എസ്.വിശ്വനാഥന്‍ സ്മാരകത്തിന്റെ നിര്‍മ്മാണം
4790.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയ എം.എസ്.വിശ്വനാഥന്‍ സ്മാരകത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
എം.എസ്.വിശ്വനാഥന്റെ ജന്മസ്ഥലമായ മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളിയില്‍ പ്രസ്തുത സ്മാരകം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
കെ.എസ്.എഫ്.ഡി.സി. മുഖേന നിര്‍മ്മിക്കുന്ന ചേറ്റുവയിലെ സിനിമ തിയറ്ററിന്റെ നിര്‍മ്മാണം
4791.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ചേറ്റുവയില്‍ കെ.എസ്.എഫ്.ഡി.സി. മുഖേനയുള്ള സിനിമ തിയറ്റര്‍ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സിനിമാ തിയറ്റര്‍ നിര്‍മ്മാണത്തിനായി ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; എന്തെല്ലാം സൗകര്യങ്ങളാണ് പ്രസ്തുത തിയറ്ററില്‍ വിഭാവനം ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കാമോ?
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ബോധവത്കരണം
4792.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായ ബോധവത്ക്കരണം നടത്തുന്നതിന് യുവജനകാര്യവകുപ്പ് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?
വെർച്വൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പദ്ധതി
4793.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജന കമ്മീഷൻ നടത്തുന്ന വെർച്വൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
യുവജനങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ വളർത്തിയെടുക്കാനും യുവ വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും കഴിവുകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( സി )
കേരളത്തിലെ യുവാക്കള്‍ക്ക് കായികക്ഷമതയും ആരോഗ്യവും കൈവരിക്കുന്നതിനായി വകുപ്പിന്റെ കീഴിൽ കായികക്ഷമതാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വെർച്വൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് പദ്ധതിയുടെ ഭാഗമായ ജോബ് ഫെസ്റ്റ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
ക്ലബ്ബുകൾക്കും വായനശാലകൾക്കും കലാകായിക സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായം
4794.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകായിക, സാഹിത്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത യുവജനങ്ങളിൽ ഒരു വിഭാഗം വർഗ്ഗീയതയിലേക്കും ലഹരിയിലേക്കും എത്തിപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം യുവജനങ്ങളെ പൊതുധാരയിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി നാട്ടിലെ ക്ലബ്ബുകൾക്കും വായനശാലകൾക്കും കലാകായിക സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ എന്തെല്ലാം സഹായങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
യുവജനക്ഷേമ ബോര്‍ഡിന്റെ കതിര്‍, അവളിടം ക്ലബ്ബുകള്‍
4795.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ ബോര്‍ഡിന്റെ പ്രധാന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര കതിര്‍, അവളിടം ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെ ജില്ലകളിലെ ഏതൊക്കെ പ്രദേശങ്ങളിലാണെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് യുവജന നയം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
മലപ്പുറം മണ്ഡലത്തിൽ യുവജനകാര്യവകുപ്പ് വഴി നടപ്പാക്കി വരുന്ന പദ്ധതികള്‍
4796.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലപ്പുറം മണ്ഡലത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വഴി നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ;
( ബി )
നിലവില്‍ നടപ്പാക്കിവരുന്ന ഓരോ പദ്ധതിയുടെയും പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം യുവജനകാര്യ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും കുറ്റകൃത്യങ്ങളുടെ എണ്ണവും കുറയ്ക്കുന്നതിനും, യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയും ജില്ലാ തലത്തിൽ പ്രത്യേക പ്രോഗ്രാമുകൾ സംഘടിപ്പിക്കുമോ?
യുവജനക്ഷേമത്തിനുള്ള പദ്ധതികള്‍
4797.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യുവജനക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
യുവജനക്ഷേമ ബോര്‍ഡ് വഴി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.