STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*241.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ദെലീമ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായല്‍ ടൂറിസത്തിന്റെ നിലവിലുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ സുരക്ഷിതമായ കായല്‍ ടൂറിസത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
ഹൗസ് ബോട്ടുകളുടെ എണ്ണം ക്രമീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അത്തരം ക്രമീകരണത്തിനുള്ള മാനദണ്ഡം അറിയിക്കുമോ;
( സി )
കായലുകളുടെ ക്യാരിയിംഗ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം അറിയിക്കുമോ;
( ഡി )
ഹൗസ് ബോട്ടുകള്‍ മുഖേന കായലില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
*242.
ശ്രീ. റോജി എം. ജോൺ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ വർഷങ്ങളില്‍ പ്ലസ് വണ്‍ -ല്‍ പുതിയ ബാച്ചുകൾ അനുവദിക്കാതെ സീറ്റുകളിൽ മാത്രം വർദ്ധനവ് വരുത്തിയത് വിദ്യാർഥികളുടെ പഠന നിലവാരത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ട് എന്ന് പറയപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വിദ്യാഭാസ നിയമത്തിലും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിലുമടക്കം ഒരു ക്ലാസ്സിൽ 50 വിദ്യാര്‍ത്ഥികളായി നിജപ്പെടുത്തിയിട്ടും കൂടുതല്‍ ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
*243.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിർമ്മാണം നീണ്ടുപോകുന്നത് കാരണം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
2024 മാർച്ചിൽ പ്രസ്തുത നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കും എന്ന ഉറപ്പ് പാലിക്കുവാൻ സാധിക്കാത്തതിന്റ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*244.
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരങ്ങള്‍ സ്വന്തമായി തയ്യാറാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്; വിശദമാക്കാമോ;
( ബി )
ആധാരങ്ങള്‍ സ്വന്തമായി തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തുന്നതിലുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( സി )
മുദ്രവില നിര്‍ണ്ണയം കൂടുതല്‍ സുതാര്യവും നികുതിദായകവുമാക്കാന്‍ ഇ-സ്റ്റാമ്പിംഗ് സംവിധാനം വഴി കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
*245.
ശ്രീ. എം.വിജിന്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈസ്ക്കൂള്‍ തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസ ഏകീകരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ഓരോ ഘട്ടത്തിന്റെയും ഘടന വിശദമാക്കാമോ;
( സി )
പ്രസ്തുത പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനനുസരിച്ച് അധ്യാപക യോഗ്യത പുനഃപരിശോധിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കുന്നതിനുള്ള നടപടി ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
*246.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുനിരത്തുകളോട് ചേർന്നുളള കാനകളിൽ മൂടി നിർബന്ധമായും വേണമെന്നത് കാൽനടക്കാരുടെ അവകാശമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
മൂടിയില്ലാത്തതും പൊട്ടിത്തകർന്ന മൂടികളോടു കൂടിയതുമായ കാനകൾ അപകടങ്ങൾക്ക് കാരണമാകുന്നതായ റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുണ്ടോ;
( സി )
പൊതുനിരത്തുകൾ അപകടരഹിതവും ജനസൗഹൃദവുമാക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*247.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഭാവി കാലത്ത് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണെന്ന അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സിന്റെ സർവേ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ ചെറുപ്പക്കാർക്ക് വിദ്യാഭ്യാസത്തിന്റെയും നൈപുണ്യത്തിന്റെയും അടിസ്ഥാനത്തിൽ തൊഴിൽ ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ;
( സി )
തൊഴിൽ ലഭ്യതക്കുറവ് മൂലം രാജ്യത്തുണ്ടാകുന്ന സാമ്പത്തിക തകർച്ചയുടെ ആഘാതങ്ങൾ കാര്യക്ഷമമായി പ്രതിരോധിക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടോ; എങ്കിൽ അതിനായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ഡി )
നിർമ്മാണ മേഖലയിലും വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിൽ മേഖലയിലും രാജ്യത്തുണ്ടായിട്ടുള്ള തകർച്ച നേരിടുന്നതിന് നടപ്പിലാക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
*248.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് വിദ്യാഭ്യാസ വർഷത്തിൽ സർക്കാർ സ്കൂളുകളിൽ ഉണ്ടാകുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളില്‍ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിന് സ്കൂൾ പി.ടി.എ.കളെ അധികാരപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
പി.ടി.എ. വഴി നടത്തുന്ന നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക-കരാർ നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കുമോ?
*249.
ശ്രീമതി യു പ്രതിഭ
ശ്രീ ഒ . ആർ. കേളു
ശ്രീ. പി. വി. അൻവർ
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈവിധ്യ പൂര്‍ണ്ണമായ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി മാറ്റിയെടുക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്; വ്യക്തമാക്കുമോ;
( ബി )
നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ കായിക വിനോദങ്ങളും ഇത്തരത്തില്‍ വികസിപ്പിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളും ഏതെല്ലാമാണെന്നതു വിശകലനം ചെയ്തിട്ടുണ്ടോ?
*250.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വര്‍ഷം വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങൾ കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സമൂഹത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കി അസമത്വങ്ങളും അനീതികളും വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്ന കേന്ദ്രനയത്തിന് ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിന് സംസ്ഥാനത്തിന്റെ പുതിയ പാഠ്യ പദ്ധതിക്കും പാഠപുസ്തകങ്ങൾക്കും കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പുതുക്കിയ പാഠ്യപദ്ധതിയിൽ അക്കാദമിക മികവുകൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന അധ്യാപക ശാക്തീകരണം വിജയകരമായി പൂർത്തീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
പൊതു വിദ്യാഭ്യാസം പിന്തുടരുന്ന എല്ലാ പാഠപുസ്തകങ്ങളുടെയും തുടക്കത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയിട്ടുള്ളത് കുട്ടികൾ ഭരണഘടന പഠിക്കുന്നതിനും അതിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിനും സഹായകമായിട്ടുണ്ടോ; വിശദമാക്കുമോ?
*251.
ശ്രീ ഒ . ആർ. കേളു
ശ്രീമതി യു പ്രതിഭ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത പദ്ധതികള്‍ വിനോദസഞ്ചാര മേഖലയില്‍ ഗുണപരമായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സ്ത്രീ സൗഹൃദ വിനോദസഞ്ചാര ശൃംഖല സൃഷ്ടിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
സ്ത്രീ സൗഹൃദ വിനോദസഞ്ചാര മൊബെെല്‍ ആപ്പിന്റെ പ്രവര്‍ത്തനം വിവരിക്കാമോ; പ്രസ്തുത ആപ്പിന്റെ ഉപയോഗം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഡി )
വനിതാ യാത്രികർക്ക് വിവിധ സേവനങ്ങളും ഹോംസ്റ്റേയും സുരക്ഷാ ജീവനക്കാരെയും മറ്റും വനിതകളില്‍ നിന്നുതന്നെ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*252.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആധാരങ്ങളുടെ ഡിജിറ്റൈസേഷന്‍ നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഇടപാടുകള്‍ നടത്തുന്ന ഭൂമിയുടെ ഡിജിറ്റല്‍ സ്കെച്ചുകള്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ഒരു ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആ ജില്ലയിലെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് സാധ്യമാക്കുന്നതിനുളള നടപടി പൂർത്തിയായിട്ടുണ്ടോ; ഇക്കാര്യത്തിലുള്ള നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ?
*253.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതി ആരംഭിച്ചതിന്റെ അനുഭവങ്ങൾ വിശകലനം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്തിയതിന്റേയും വികസിപ്പിച്ചതിന്റേയും വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്രങ്ങൾ സ്വകാര്യ, പൊതുമേഖലകളിൽ വിവാഹങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തിയതിന്റെ വിശദാംശവും ഇതിലൂടെ ലഭ്യമായ വരുമാനവും കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
*254.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളും പാലങ്ങളും ഈടുനിൽക്കുന്നതിനായി നവീന പദ്ധതികൾ ഉപയോഗപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
നിർമ്മാണ മേഖലയിൽ ഉപയോഗപ്പെടുത്തുന്ന നവീന സാങ്കേതികവിദ്യകൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏതൊക്കെ റോഡ്-പാലം പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിംഗുകളിൽ നടക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
ഇത്തരം സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; പൂർത്തിയായ പദ്ധതികളിൽ ഇത്തരം സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ വിശകലനം ചെയ്യാൻ നടപടികളുണ്ടോയെന്ന് വ്യക്തമാക്കുമോ?
*255.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനനിലവാരത്തില്‍ പിന്നിലുളള വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കുന്നതിനായി പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിയുടെ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരം വിദ്യാര്‍ത്ഥികളുടെ കഴിവുകളും പരിമിതികളും കണ്ടെത്തുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*256.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര മേഖലകളില്‍ പട്ടയവിതരണത്തിന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും സംയുക്തപരിശോധന നടത്തുന്നതിനും അനുമതി ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
1997ന് മുമ്പ് കുടിയേറിയവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടും പട്ടയം ലഭിക്കാത്തതായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
പരിവേഷ് പോര്‍ട്ടലില്‍ നേരത്തെ പട്ടയത്തിന് അപേക്ഷ നല്‍കിയവര്‍ രേഖയായി എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന വ്യവസ്ഥ ഇളവ് വരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*257.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വില്ലേജുകളുടെ റീസർവേ പ്രവർത്തനങ്ങൾ പൂർത്തിയാക്കി രേഖകൾ റവന്യൂ വകുപ്പിന് കെെമാറിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
റീസർവേ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഡിജിറ്റൽ സർവേ നടത്തിയിട്ടുള്ള വില്ലേജുകളെ റവന്യൂ-രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*258.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതിൽ കൂടുതല്‍ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നതായ കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ അവരുടെ രജിസ്ട്രേഷൻ കൃത്യമായി നടത്തണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് നിലവിലുളള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;
( സി )
വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാർക്കെതിരെ സ്വീകരിച്ചു വരുന്ന നടപടികള്‍ അറിയിക്കുമോ;
( ഡി )
അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*259.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തശേഷം തിരിച്ചടവ് മുടങ്ങുന്നതിനെ തുടർന്നുള്ള ജപ്തി നടപടികളുടെ പേരിൽ ഉണ്ടാകുന്ന സമ്മർദ്ദവും പീഡനങ്ങളും നിമിത്തം ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇത്തരക്കാർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിന് സാവകാശം അനുവദിക്കുന്നതിനും മനുഷ്യത്വപരമായ ഇളവനുവദിക്കുന്നതിനും സർക്കാരിന് അധികാരം ലഭിക്കുന്ന വിധത്തിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
സർക്കാർ ബാധ്യതകളിന്മേൽ റവന്യൂ റിക്കവറി നടപടികൾ പൂർത്തീകരിച്ച വ്യക്തിയുടെ ഭൂമി നിശ്ചിത കാലപരിധിക്കുള്ളിൽ തിരികെ ലഭിക്കുന്നതിന് പ്രസ്തുത നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടോ; വ്യക്തമാക്കുമോ?
*260.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. ആന്റണി ജോൺ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാസാക്ഷരരായ സമൂഹത്തെ സൃഷ്ടിക്കുന്നതിലേക്ക് സ്കൂളുകളിലെ കലാപഠനത്തിന് പ്രത്യേക പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനും പ്രത്യേകമായി വിഷയങ്ങള്‍ നിശ്ചയിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; അതിനായി കലാവിഭാഗം അദ്ധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പരിശീലനത്തിലുപരി ശില്‍പ്പകലയുടെയും ചിത്രകലയുടെയും ദേശീയവും വൈദേശികവുമായ ചരിത്രവും സംസ്കാരവും പഠിപ്പിക്കുന്നതിന് പദ്ധതികളുണ്ടോ; പാഠപുസ്തകം തയ്യാറാക്കുന്നതിന് ഈ രംഗത്തെ വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നോ; വ്യക്തമാക്കാമോ?
*261.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലകളിൽ അപകടമരണങ്ങൾ വർദ്ധിച്ചുവരുന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അപകടമരണങ്ങളുടെ കാരണങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇത്തരത്തിലുള്ള അപകടമരണങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*262.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ കഴിയാത്തവരുടെ പാര്‍പ്പിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പദ്ധതികൾ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദവുമായ കെട്ടിട നിർമ്മാണ രീതികൾക്കൊപ്പം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിതി കേന്ദ്രത്തിന്റെയും സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭവനരഹിതർക്ക് ഭവന നിർമ്മാണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമോ; വിശദമാക്കുമോ;
( ഡി )
നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനുവേണ്ടിയുള്ള ത്രീ ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രചാരം നൽകുവാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*263.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യയന ദിനങ്ങൾ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകർ കൂട്ട അവധി എടുത്തത് മൂലം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
ഈ അധ്യയന വർഷം അധ്യയന ദിനങ്ങൾ വർദ്ധിപ്പിക്കാൻ ഇടയായ സാഹചര്യമെന്തെന്ന് വിശദമാക്കാമോ;
( ഡി )
അധ്യാപകരുടെ കൂട്ട അവധി അപേക്ഷയിന്മേലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ?
*264.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി 2023-24 സാമ്പത്തിക വർഷത്തിൽ എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ ശബരിമല റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചിട്ടുളള തുക എത്രയാണ്; വിശദാംശം നല്‍കുമോ;
( സി )
ശബരിമല റോഡുകള്‍ ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
*265.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. എം.വിജിന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ ഫെയര്‍വാല്യു നിര്‍ണ്ണയം നടത്തിയിട്ട് എത്ര കാലമായെന്ന് വ്യക്തമാക്കുമോ;
( ബി )
കമ്പോള വിലയെക്കാള്‍ വളരെ താഴ്ന്ന നിരക്കിലാണ് നിലവില്‍ ഫെയര്‍ വാല്യു നിർണ്ണയിച്ചിരിക്കുതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഭൂമിയുടെ ഫെയര്‍ വാല്യൂ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കയാണെന്ന് വ്യക്തമാക്കുമോ?
*266.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലങ്ങളുടെയും മേൽപാതകളുടെയും നിർമ്മാണം അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് മാറേണ്ട സാഹചര്യം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പാലങ്ങളും മേൽപാതകളും നിർമ്മിക്കുന്നതിന് അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റിംഗ് സാങ്കേതികവിദ്യ സംസ്ഥാനത്ത് ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*267.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ വി ജോയി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹെല്‍ത്ത് കെയർ ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാനത്തുള്ള അനുകൂല ഘടകങ്ങൾ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ആയുർവേദം, പ്രകൃതി ചികിത്സ, പഞ്ചകർമ്മ, കളരി തുടങ്ങിയ പരമ്പരാഗത ചികിത്സാ സംവിധാനങ്ങള്‍ ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ആവശ്യമായ പഠനങ്ങളും ആസൂത്രണവും നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ആയുർവേദ രംഗത്തെ നൂതന ഉല്പന്നങ്ങള്‍, സേവനങ്ങള്‍, എന്നിവ ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിപണനം ചെയ്യുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ഡി )
പ്രകൃതി ചികിത്സയുടെയും മറ്റ് പാരമ്പര്യ ചികിത്സയുടെയും വിപണന സാധ്യതകള്‍ വിലയിരുത്തി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*268.
ശ്രീ. എ. രാജ
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേ വികസന പദ്ധതിയുടെ സാമ്പത്തികാനുമതി, സാങ്കേതികാനുമതി എന്നിവ ലഭ്യമായതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഓരോ ജില്ലയിലും പൂർത്തിയായതും പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതുമായ ഭാഗങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
മലയോര ഹൈവേയുടെ ഏതെങ്കിലും ഭാഗങ്ങള്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുണ്ടോയെന്നും പ്രസ്തുത പ്രവൃത്തി പൂർണ്ണമായും എപ്പോള്‍ പൂർത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
*269.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒഡെപെക് 2016 ജൂൺ മുതല്‍ ഏതൊക്കെ മേഖലകളില്‍ എത്രത്തോളം വിദേശ റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഒഡെപെക് നടത്തിവരുന്ന പാക്കേജ് ടൂറുകളുടെയും എയർ ടിക്കറ്റിംഗിന്റെയും വിശദാംശം അറിയിക്കാമോ;
( സി )
പരിശീലനത്തിനും വിദേശ പഠന രംഗത്തും ഒഡെപെക് നടത്തി വരുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
ഒഡെപെകിന്റെ നേതൃത്വത്തിലുള്ള ട്രാവല്‍ ഡിവിഷന്‍ നടത്തി വരുന്ന പ്രവർത്തനങ്ങളും അതുവഴി ലഭ്യമായ വരുമാനവും വെളിപ്പെടുത്തുമോ?
*270.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ സ്‌കൂളുകളിൽ പ്ലസ് വണ്‍ സീറ്റുകൾ സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ അധികൃതർ ഹൈക്കോടതിയില്‍ നൽകിയ കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് വ്യക്തമാക്കാമോ;
( ബി )
പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതിയുമായി ഒരു വിദ്യാർത്ഥി പോലും കോടതിയിൽ പോയിട്ടില്ല എന്നത് സീറ്റുകള്‍ ആവശ്യത്തിനുണ്ട് എന്നതിന്റെ തെളിവാണ് എന്ന വാദമാണോ സർക്കാർ കോടതിയിൽ ഉന്നയിച്ചത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വാദം ഹൈക്കോടതി തള്ളി എന്നത് വസ്തുതയാണോ; വിശദാംശം നൽകുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.