STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

  
*1.
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് പൊതു വിതരണത്തെ ഏതെല്ലാം തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കാതിരിക്കുകയും എഫ്.സി.ഐ. ഗോഡൗണിലെ നേരിട്ടുള്ള ടെന്‍ഡർ നടപടികളിൽ പങ്കെടുക്കുന്നതില്‍ നിന്നും സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും വിലക്കുകയും ചെയ്തിട്ടുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റ ഇടപെടല്‍ നിമിത്തം സപ്ലെെകോയും കണ്‍സ്യൂമര്‍ഫെഡും മുഖേന കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യം സംജാതമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സാഹചര്യം പൊതുവിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനെ അതിജീവിക്കുവാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
*2.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യ വിതരണം കൂടുതൽ കാര്യക്ഷമമാക്കുക എന്നത് കേരളത്തിന്റെ സാമൂഹികസുരക്ഷാ പദ്ധതിയിലെ സുപ്രധാന ഘടകമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കയാണെന്ന് വിശദമാക്കാമോ;
( സി )
വകുപ്പ് നടപ്പിലാക്കിയ ഏറ്റവും പുതിയ പദ്ധതിയായ ശബരി കെ-റൈസ് ഉൾപ്പെടെയുള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
ഇപ്രകാരം നടപ്പിലാക്കിയ പദ്ധതികളിലൂടെ ഭക്ഷ്യ പൊതുവിതരണ വകുപ്പിനുണ്ടായ മാറ്റങ്ങളെക്കുറിച്ച് വിശദമാക്കാമോ?
*3.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നിലവിലെ സ്റ്റാഫ് പാറ്റേണ്‍ എന്ന് മുതല്‍ പ്രാബല്യത്തിലുള്ളതാണെന്ന് അറിയിക്കാമോ; സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
ഫാമിലി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവയായി ഉയര്‍ത്തിയിട്ടുള്ള നിരവധി ആശുപത്രികള്‍ ഇപ്പോഴും പഴയ സ്റ്റാഫ് പാറ്റേണിലും ബെഡ് കപ്പാസിറ്റിയിലും തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ജനസംഖ്യാവർദ്ധനവും ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനവും കണക്കിലെടുത്ത് കാലാനുസൃതമായി സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*4.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്മേലുള്ള അന്വേഷണത്തിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിൽ സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടികൾ വൈകിപ്പിച്ച് പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ സി.ബി.ഐ. അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*5.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഗവേഷണ കേന്ദ്രത്തെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ആരോഗ്യരംഗത്തെ ഏതെങ്കിലും ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണം, ഗവേഷണം, പൊതുജന ബോധവല്‍ക്കരണം എന്നിവ ഉള്‍ക്കൊളളിക്കുന്നതിനും ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*6.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ പദ്ധതി സംസ്ഥാനത്തെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പര്യാപ്തമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ലൈഫ് മിഷന്റെ ഇതുവരെയുള്ള പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( സി )
ലൈഫ് പദ്ധതിയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നല്‍കി വരുന്ന വിഹിതം സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ചെലവിലേയ്ക്കായി ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുത്തിട്ടുണ്ടോ; എങ്കില്‍ വായ്പാ തിരിച്ചടവ് സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ഇ )
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മുന്‍ഗണനാ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*7.
ശ്രീ. എം. വിൻസെന്റ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, കൊച്ചി, തൃശൂർ, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലെ നഗര പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ബി )
മഴക്കാല പൂർവ്വ ശുചീകരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംഭവിച്ച വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കരുതുന്നുണ്ടോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നഗര പ്രദേശങ്ങളിലെ ഓടകളും കാനകളും സമയബന്ധിതമായി വൃത്തിയാക്കാത്തതും തോടുകളിലെയും ആറുകളിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാത്തതും കൊണ്ടാണ് ഒഴുക്ക് തടസപ്പെട്ട് വെള്ളക്കെട്ട് രൂക്ഷമായതെന്ന് കരുതുന്നുണ്ടോ;
( ഡി )
എങ്കിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*8.
ശ്രീ. എം.വിജിന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ നേട്ടങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനായി നടത്തിവരുന്ന വ്യാജ പ്രചരണങ്ങള്‍ ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഗുണ്ടാരാജ് ആണെന്നുള്ള പ്രതീതി വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ പോലീസ് സേനയുടെ ആത്മവീര്യം തകര്‍ക്കാനും അതുവഴി സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും മയക്കുമരുന്ന് ഇടപാടുകാരെയും കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി ഡി ഹണ്ട്, ആഗ് ഓപ്പറേഷനുകള്‍ വഴി പോലീസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിശദമാക്കാമോ?
*9.
ശ്രീ ഒ . ആർ. കേളു
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ അധികാര വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ചുവടുവയ്പ്പുകളും പഠിക്കുന്നതിനും മാതൃകയാക്കുന്നതിനുമായി കര്‍ണ്ണാടകയിലെ ഉന്നതതല സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉന്നതതല സംഘവുമായി വകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയിരുന്നോ; എങ്കില്‍ ചര്‍ച്ചയുടെ വിശദാംശം നല്‍കാമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങളും നിബന്ധനകളും മൂലം തദ്ദേശസ്ഥാപനങ്ങളുടെ വികസന പദ്ധതികളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പ്രസ്തുത ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തിന്റെ ഏതെല്ലാം പദ്ധതികളാണ് കര്‍ണ്ണാടകയില്‍ മാതൃകാപദ്ധതിയായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രസ്തുത സംഘം അറിയിച്ചിട്ടുള്ളത്; ഇത് സംബന്ധിച്ച് സംസ്ഥാനവുമായി എന്തെങ്കിലും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
*10.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന അവയവ മാഫിയ സംഘത്തിന്റെ വേരുകൾ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്നതായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അന്തർസംസ്ഥാന ബന്ധങ്ങളുള്ള അവയവ മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*11.
ഡോ. എം. കെ. മുനീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ ​കോളേജിൽ നാലുവയസ്സുകാരിയുടെ കൈയിൽ ശസ്ത്രക്രിയ ചെയ്യുന്നതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ശസ്ത്രക്രിയ ചെയ്യുന്നതിൽ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിൽ തുടർച്ചയായി ഇത്തരം ചികിത്സാ പിഴവുകൾ സംഭവിക്കുന്നുവെന്നത് ഗൗരവമായി പരിശോധിക്കുമോ;
( ഡി )
എങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നത് ഉറപ്പു വരുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*12.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും അതിക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ കേരള പോലീസിന്റെ കാപ്പ സെല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കുവാനും അവര്‍ സ്വന്തം ജില്ലയില്‍ കടക്കുന്നില്ലെന്ന് ഉറപ്പാക്കുവാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കാപ്പ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*13.
ശ്രീമതി ശാന്തകുമാരി കെ.
ഡോ. കെ. ടി. ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാനസികാരോഗ്യ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും ചികിത്സകരുടെയും രജിസ്‍ട്രേഷന്‍ നിയന്ത്രിക്കുന്നതിനും മാനസികാരോഗ്യപരിചരണ അതോറിറ്റിയ്ക്ക് വേണ്ടി മെന്റല്‍ ഹെല്‍ത്ത് കെയർ ചട്ടം തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
മാനസികാരോഗ്യപരിചരണ അതോറിറ്റിയുടെ ഘടനയും പ്രവർത്തനങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരുടെ അവകാശലംഘനത്തില്‍ നടപടി എടുക്കുന്നതിന് നിയമപാലകർ, മാനസികാരോഗ്യവിദഗ്ദ്ധര്‍, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
*14.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ജലമെട്രോ അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത ശൃംഖലയായി വികസിച്ചുവരുന്നതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കൊച്ചി ജലമെട്രോയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം റൂട്ടുകളില്‍ എത്ര ബോട്ടുകള്‍ വീതം സര്‍വ്വീസുകള്‍ നടത്തികൊണ്ടാണ് കൊച്ചി ജലമെട്രോ ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
കൊച്ചി ജലമെട്രോയെക്കുറിച്ചു പഠിക്കുന്നതിനും ആയത് നടപ്പിലാക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രതിദിനം എത്ര സര്‍വ്വീസുകള്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
*15.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണം ഈ വര്‍ഷവും പൂര്‍ണ്ണമായും മുടങ്ങിയതിനാൽ ആയത് പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് അനുവദനീയമായ ഇളവ് നല്‍കി നെല്ല് എത്രയും വേഗം സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മഴയും പ്രതികൂല കാലാവസ്ഥയും കാരണം കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശത്തെ നെൽകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
*16.
ശ്രീ. എ. രാജ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാഭാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഹരിത കേരള മിഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത ചട്ട പരിപാലനത്തിനായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ഹരിത ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ ഹരിത സര്‍ട്ടിഫിക്കറ്റിനര്‍ഹമായ സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ജല-ഊര്‍ജ്ജ സംരക്ഷണത്തിലും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*17.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാര്‍ (പി.എ.പി.) നദീതട കരാര്‍ അനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കേണ്ട ജലവിഹിതം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കരാര്‍ പ്രകാരം രൂപീകരിച്ച സംയുക്ത ജല ക്രമീകരണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( സി )
പദ്ധതി പ്രദേശത്തെ സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നതിനും ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം പ്രസ്തുത ബോര്‍ഡ് യോഗം ചേരാറുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇരു സംസ്ഥാനങ്ങളുടെയും പരസ്പര സഹകരണാന്തരീക്ഷം നിലനിര്‍ത്തി കൊണ്ടുതന്നെ പ്രസ്തുത കരാറിലൂടെ കേരളത്തിന് ലഭിക്കേണ്ട ജലവിഹിതം നേടിയെടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത കരാര്‍ അനുസരിച്ച് നടപ്പ് ജലവര്‍ഷം സംസ്ഥാനത്തിന് ലഭിച്ച ജലത്തിന്റെ അളവ് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
*18.
ശ്രീമതി കെ. കെ. രമ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബോംബ് നിർമ്മാണം വ്യാപകമായി നടക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
2024 ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പാനൂരിലും പരിസരപ്രദേശങ്ങളിലും നാടൻബോംബ് നിർമ്മിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് പോലീസിന് ലഭിച്ചിരുന്നോ; എങ്കിൽ പ്രസ്തുത റിപ്പോർട്ട് അവഗണിക്കാനുണ്ടായ കാരണം വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള നാടൻ ബോംബ് നിർമ്മാണം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*19.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് രൂപീകരിച്ച ക്ലീന്‍ കേരള കമ്പനിയുടെ പ്രവർത്തനം വിശദമാക്കാമോ;
( ബി )
ഹരിത കർമ്മസേനയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിർമ്മാണം നടത്തുന്നതിന് ശാസ്ത്രീയമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യം പൊതുനിരത്തില്‍ ഉപേക്ഷിക്കുന്നു എന്ന പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരിശോധിക്കുമോ;
( ഇ )
പ്രസ്തുത കര്‍മ്മസേന അനധികൃതമായി പണപ്പിരിവ് നടത്തുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കുമോ?
*20.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ജലമെട്രോയ്ക്ക് ഇതുവരെ ചെലവായ തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതികവും സാമ്പത്തികവുമായ എന്തെങ്കിലും വിധത്തിലുള്ള സഹായം ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഓഹരികള്‍ എത്ര വീതമാണെന്ന് അറിയിക്കുമോ;
( ഡി )
ജലമെട്രോയ്ക്ക് ആവശ്യമായ ബോട്ടുകള്‍ ഏതെല്ലാം ഏജന്‍സികള്‍ വഴിയാണെന്ന് നിര്‍മ്മിക്കുന്നതെന്ന് വിശദമാക്കാമോ;
( ഇ )
ഈ രംഗത്ത് രാജ്യത്തിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ജല മെട്രോയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പദ്ധതിയുടെ വൈവിധ്യവല്‍ക്കരണത്തിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*21.
ശ്രീമതി ഉമ തോമസ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അന്വേഷണം നടത്തിയിരുന്നോ; വിശദമാക്കാമോ;
( ബി )
പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളില്‍ നിന്നും വന്‍തോതില്‍ രാസമാലിന്യം ഒഴുക്കിവിട്ടതാണ് ഇപ്രകാരം മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമായത് എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മഴ ശക്തി പ്രാപിക്കുമ്പോള്‍ പാതാളം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് മുന്നിൽകണ്ട് എടയാറിലും പരിസര പ്രദേശങ്ങളിലുമുള്ള ഫാക്ടറികള്‍ പുഴയിലേക്ക് മാലിന്യമൊഴുക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
എങ്കില്‍ ഇത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
*22.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും അതിക്രമം വര്‍ദ്ധിച്ചുവരുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഗുണ്ടാ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ട പോലീസുതന്നെ ഗുണ്ടകളുടെ സൽക്കാരത്തിൽ പങ്കെടുക്കുന്ന സംഭവങ്ങൾ പോലീസ് സേനയ്ക്ക് ആകമാനം നാണക്കേട് സൃഷ്ടിച്ചതായി കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
ഗുണ്ടകളുമായി പോലീസുകാര്‍ അവിശുദ്ധകൂട്ടുകെട്ടില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
*23.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനാരോഗ്യമേഖലയെ വർഗീയവൽക്കരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ആരംഭിച്ച ആരോഗ്യകേന്ദ്രങ്ങളുടെ പേര്‌ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോ-ബ്രാൻഡിംഗ് നടത്തിയില്ലെന്ന കാരണത്താൽ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം തടഞ്ഞുവച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ ആശാവർക്കർമാരുടെ ഇൻസെന്റീവ്, സൗജന്യ പരിശോധന, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ്, 108 ആംബുലൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിട്ടുണ്ടോ; വിശദമാക്കാമോ?
*24.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം. എം. മണി
ശ്രീ എം മുകേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എക്സൈസ് വകുപ്പ് നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെയും കര്‍ശനമായ പരിശോധനകളുടെയും നിയന്ത്രണങ്ങളുടെയും ഫലമായി മദ്യ ഉപഭോഗം കുറഞ്ഞു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സര്‍ക്കാരിന്റെ ആകെ വരുമാനത്തില്‍ മദ്യത്തില്‍ നിന്നുളള വിഹിതം ക്രമാനുഗതമായി കുറഞ്ഞു വരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കുമെതിരായി നടത്തി വരുന്ന ബോധവല്‍ക്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും നിയമവും നിബന്ധനകളും കൂടുതല്‍ കര്‍ശനമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*25.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ പകര്‍ച്ചവ്യാധികള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ മഞ്ഞപ്പിത്തരോഗം മൂലം നിരവധിപേര്‍ മരണമടഞ്ഞത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
മഴക്കാലപൂര്‍വ്വ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിയെന്നത് വസ്തുതയാണോ; എങ്കിൽ ഇത് പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*26.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരപ്രദേശങ്ങളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് പ്രസ്തുത സ്ഥലങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനപ്പെടുന്നതാക്കി മാറ്റുുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് പ്രകാരം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
യന്ത്രസഹായത്തോടെ മാലിന്യം നീക്കം ചെയ്ത് അതത് സ്ഥലത്ത് വച്ചു തന്നെ ജൈവ, അജൈവ മാലിന്യങ്ങളായി വേര്‍തിരിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്നതിന് ‍ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ നഗരങ്ങളിലെ ഭൂമി വീണ്ടെടുത്ത് ബയോപാര്‍ക്ക് പോലുള്ള നൂതന ആശയങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*27.
ശ്രീമതി യു പ്രതിഭ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം നടത്തിവരുന്ന ഏതെല്ലാം സര്‍ജറികളും മറ്റ് ചികിത്സാ സംവിധാനങ്ങളുമാണ് പ്രസ്തുത കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
2011 മുതല്‍ 2016 വരെയും 2016 മുതല്‍ നാളിതുവരെയും ആരോഗ്യ വകുപ്പില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാണോ;
( ഡി )
ചികിത്സയ്ക്കെത്തുന്നവര്‍ക്ക് മികച്ച ചികിത്സയോടൊപ്പം സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
*28.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ എം നൗഷാദ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യനയത്തിന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ ദുഷ്‍പ്രചരണങ്ങള്‍ നടത്തിവരുന്നു എന്ന ആരോപണം ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ചില മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളുടെ ഉദ്ദേശവും അതിന്റെ ഉറവിടവും കണ്ടെത്തുന്നതിന് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായി കര്‍ശന നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
*29.
ശ്രീ. കെ. ആൻസലൻ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് തുടര്‍ച്ചയായി നടത്തി വരുന്ന പരിശോധനകളും അനന്തര നടപടികളും ഈ മേഖലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും പര്യാപ്തമാണെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ പരിശോധനകളുടെ ഫലമായി കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രസ്തുത പരിശോധനകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും അതുവഴി ഈടാക്കാന്‍ കഴിഞ്ഞ തുക എത്രയെന്നും അറിയിക്കാമോ?
*30.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ മാസവും ​ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കിയാലുണ്ടാവുന്ന വരുമാന വർദ്ധനവ് എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഡ്രൈ ഡേ എന്ന് മുതൽ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
​ ഈ നടപടി മൂലം മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ;
( ഡി )
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.