STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

പ്ലസ് വൺ കോഴ്സിന് സ്വന്തം താലൂക്കില്‍ അഡ്മിഷന്‍ ലഭിക്കാന്‍ നടപടി
*391.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച നിരവധി വിദ്യാർത്ഥികൾക്ക് പ്ലസ് വൺ കോഴ്സിനുള്ള മൂന്നാമത്തെ അലോട്ട്‍മെന്റിന് ശേഷവും ഇഷ്ട വിഷയവും സ്വന്തം താലൂക്കിലുള്ള സ്കൂളില്‍ അഡ്മിഷനും ലഭിക്കാത്ത സാഹചര്യം മലബാറിൽ ഉള്‍പ്പെടെയുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
വിനോദസഞ്ചാര കേന്ദ്രങ്ങൾ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാൻ നടപടി
*392.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഓരോ വിനോദസഞ്ചാര കേന്ദ്രവും സുരക്ഷിതവും വൃത്തിയുള്ളതുമായി സൂക്ഷിക്കുന്നതിന് എന്തെല്ലാം നടപടികൾ പുതുതായി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അന്തർദേശീയ നിലവാരമുള്ള ശൗചാലയങ്ങളും കഫെറ്റീരിയകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്വീകരിച്ച നടപടി
*393.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
2023-24-ല്‍ സ്കൂളുകളില്‍ നിന്ന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഏകദേശം നാനൂറ്റി അറുപതോളം വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിച്ചുവെന്നത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
സ്മാര്‍ട്ട് റോഡുകള്‍
*394.
ഡോ. കെ. ടി. ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര റോഡുകളിലെ ഗതാഗത പ്രശ്നങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ട് വരുന്നത്; വിശദമാക്കുമോ;
( സി )
നഗര റോ‍ഡുകള്‍ വികസിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ഡി )
ഏതെല്ലാം നഗര റോഡുകളാണ് സ്മാര്‍ട്ട് റോഡുകളായി മാറിയിട്ടുള്ളതെന്നും ഏതെല്ലാം റോ‍ഡുകളുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ടെന്നും അറിയിക്കുമോ?
ലേബർ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ
*395.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിഥി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ലേബർ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ക്യാമ്പുകളിൽ ഉൾക്കൊളളാവുന്നതിലധികം പേ​രെ പാർപ്പിച്ചിരിക്കുന്നതായും മതിയായ ശുചിമുറി സൗകര്യം ഇല്ലായെന്നും കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
സാഹസിക വിനോദസഞ്ചാരം പ്രൊത്സാഹിപ്പിക്കാൻ നടപടി
*396.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാഹസിക വിനോദസഞ്ചാരം ​പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ദേശീയ, അന്തർദേശീയ നിലവാരമുളളതാക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
പ്ലസ് വണ്‍ കോഴ്സിന്റെ കമ്മ്യൂണിറ്റി സീറ്റുകളിലേക്കുള്ള പ്രവേശനം
*397.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ കോഴ്സിനുള്ള മെറിറ്റ് സീറ്റ് അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് കമ്മ്യൂണിറ്റി സീറ്റുകളിലേക്കുള്ള പ്രവേശനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രസ്തുത നടപടി മൂലം മറ്റ് സ്കൂളുകളിലേക്ക് മാറാൻ അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട് എന്നത് വസ്തുതയാണോ;
( സി )
എങ്കിൽ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ്
*398.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ കോഴ്സിലേക്കുള്ള മൂന്നാമത്തെ അലോട്ട്മെന്റിനുശേഷവും മലബാർ മേഖലയിൽ പതിനായിരത്തിലധികം പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട് എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
ഈ സാഹചര്യം പരിഹരിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ?
ഡെസ്റ്റിനേഷന്‍ ചലഞ്ച്
*399.
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെസ്റ്റിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് വികസിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഇത്തരം വലിയ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാൻ പദ്ധതി
*400.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. രാജ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അവര്‍ക്ക് വിതരണം ചെയ്യുന്നതിന് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഏതെങ്കിലും ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കിയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?
ജിയോ സെൽ ടാറിംഗ്
*401.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യത്തിൽ ദീർഘകാലം ഈട് നിൽക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതുമായ നൂതന സാങ്കേതികവിദ്യകൾ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കേണ്ട സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജിയോ സെൽ സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച റോഡുകളുടെ ഈടും ഉറപ്പും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അടിമണ്ണ് ഉറപ്പില്ലാത്ത തീരദേശ മേഖലയിലെ റോഡ് നിർമ്മാണത്തിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രസ്തുത സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് നടത്തി വരുന്ന സേവനങ്ങള്‍
*402.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ ശാലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് നടത്തി വരുന്ന സേവനങ്ങള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളുടെ സുരക്ഷിതത്വവും തൊഴിലാളികളുടെ ക്ഷേമവും പരിപാലിക്കപ്പെടുന്നുവെന്ന് വകുപ്പ് ഉറപ്പുവരുത്തുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
ഫാക്ടറികളുടെ മികവ് പരിശോധിക്കാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ കീഴില്‍ നിലവില്‍ സംവിധാനങ്ങളുണ്ടോയെന്ന് അറിയിക്കുമോ?
വാട്ടർ സ്ട്രീറ്റ് പദ്ധതി
*403.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയിൽ വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോയെന്ന് അറിയിക്കുമോ; ഇത്തരം പദ്ധതികളുടെ സാധ്യതകൾ പഠന വിധേയമാക്കിയിട്ടുണ്ടോയെന്നും അതിന് അനുയോജ്യമായ എന്തെല്ലാം ഘടകങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം പ്രദേശങ്ങളിലാണ് വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പാക്കി വരുന്നത്; വിശദാംശം നൽകുമോ;
( സി )
വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും എങ്കിൽ ഏത് പദ്ധതിയ്ക്കാണ് ഇത്തരത്തിൽ അന്താരാഷ്ട്ര അംഗീകാരം ലഭ്യമായിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
ഓട്ടിസം പാർക്ക്
*404.
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ രംഗം സാങ്കേതിക സൗഹൃദ വിദ്യാലയങ്ങളായി മാറുമ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ പാർശ്വവല്‍ക്കരിക്കപ്പെടാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഓട്ടിസം പാർക്ക് ആരംഭിച്ചിട്ടുണ്ടോ; എവിടെയെല്ലാമാണ് ഇത്തരത്തിലുളള പാർക്കുകള്‍ ആരംഭിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
ഓട്ടിസം പാർക്കിന്റെ പ്രവർത്തന ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ?
ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ
*405.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യ-മയക്കുമരുന്ന് മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
ഫയല്‍ അദാലത്തുകള്‍
*406.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകള്‍ മുതല്‍ ഡയറക്ടറേറ്റ് വരെ കാലങ്ങളായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്നിരുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഫയല്‍ അദാലത്തുകള്‍ മുഖേന കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫയല്‍ അദാലത്തുകളില്‍ നിലവില്‍ നടന്നു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി നിലവില്‍ വന്ന സാഹചര്യത്തില്‍ ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് ത്വരിതപ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം
*407.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ ജീവിതത്തെ എക്സ്പീരിയന്‍ഷ്യല്‍ ടൂറിസവുമായി ബന്ധപ്പടുത്തുന്നതിന് പ്രായോഗിക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കരകൗശല വിദഗ്ധരെയും കര്‍ഷകരെയും ചെറുകിട സംരംഭകരെയും എക്സ്പീരിയന്‍ഷ്യല്‍ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിന് പദ്ധതികള്‍ വികസിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ മേഖലയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ പാക്കേജുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിന് ഓണ്‍ലെെന്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ പൂര്‍ത്തീകരണം
*408.
ശ്രീ എം മുകേഷ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം അനുസരിച്ച് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളാണ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇവയില്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവ ഏതൊക്കെയാണ്; വിശദമാക്കാമോ;
( ഡി )
ആർ.ബി.ഡി.സി.കെ.-യും കെ.ആർ.ഡി.സി.എൽ.-ഉം നിര്‍മ്മിക്കുന്ന റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
ഫാം ടൂറിസം മേഖലയിൽ മിൽമ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ
*409.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ ഫാം ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നടപ്പിലാക്കിയിട്ടുള്ള നൂതന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
ടൂറിസം വകുപ്പുമായി സഹകരിച്ച് സഹകരണ സ്ഥാപനമായ മിൽമ ഫാം ടൂറിസം രംഗത്ത് പുതിയ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ഫാം ടൂറിസം മേഖലയിൽ മിൽമ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് ടൂറിസം വകുപ്പിന്റെ എന്തെല്ലാം വിധത്തിലുള്ള സഹായങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ഡി )
ഡയറി ഫാമുകളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ ടൂറിസം പാക്കേജുകൾ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
രജിസ്ട്രേഷന്‍ വകുപ്പിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം
*410.
ശ്രീ. മുരളി പെരുനെല്ലി
ഡോ. കെ. ടി. ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകള്‍ ആക്കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
എത്ര രജിസ്ട്രാർ ഓഫീസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
വിനോദസഞ്ചാര മേഖലയിലെ മാനവ വിഭവശേഷി വികസനം
*411.
ശ്രീമതി യു പ്രതിഭ
ശ്രീ എം രാജഗോപാലൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയിലെ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏതൊക്കെ സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വിനോദസഞ്ചാര മേഖലയിലെ മാനവശേഷി വികസനം ലക്ഷ്യമിട്ട് നടന്നു വരുന്ന പ്രധാന കോഴ്സുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കിറ്റ്സ് എന്നീ സ്ഥാപനങ്ങൾ വിനോദസഞ്ചാര രംഗത്ത് നൽകി വരുന്ന സേവനങ്ങൾ വിശദമാക്കാമോ?
പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം
*412.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പുറമ്പോക്കുകളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്ന കാര്യം പരിശോധിക്കുമോ;
( സി )
ഇത്തരം താമസക്കാര്‍ക്ക് കുടിവെള്ളവും വൈദ്യുതി കണക്ഷനും ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ നടപടി
*413.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പുകളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും വിശദാംശം നൽകാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന എല്‍.എസ്.എസ്., യു.എസ്.എസ്. ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ കുടിശികയുണ്ടോ; വിശദമാക്കുമോ;
( സി )
എങ്കിൽ അവ അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
ഡിജിറ്റല്‍ ‍ഡോക്യുമെന്റ് എക്സിക്യൂഷന്‍ പ്ലാറ്റ്ഫോം
*414.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ വി ജോയി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23-ലെ ബജറ്റ് എസ്റ്റിമേറ്റില്‍ പ്രതീക്ഷിച്ച തുകയേക്കാള്‍ ഉയര്‍ന്ന വരുമാനം രജിസ്ട്രേഷന്‍ ഇനത്തില്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
2022-23-ല്‍ ഡോക്യുമെന്റ് രജിസ്ട്രേഷന്‍ ഫീസിനത്തില്‍ പിരിച്ചെടുത്ത തുകയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാമ്പത്തിക കരാറുകള്‍ നടപ്പാക്കുന്നതിന് ഡിജിറ്റല്‍ ‍ഡോക്യുമെന്റ് എക്സിക്യൂഷന്‍ പ്ലാറ്റ്ഫോം ആരംഭിച്ചതിന്റെ ഗുണഫലങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനം
*415.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷവും മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച നിരവധി വിദ്യാർത്ഥികൾക്ക് സീറ്റ്‌ ലഭിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
സപ്ലിമെന്ററി അലോട്ട്മെന്റ് ബാക്കി നിൽക്കെ പ്ലസ് വൺ പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
സാങ്കേതികവിദ്യാധിഷ്ഠിത പാഠ്യപദ്ധതി
*416.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാലയങ്ങളിലെ ക്ലാസ്‍ മുറികള്‍ സാങ്കേതികവിദ്യ സൗഹൃദമായെങ്കിലും സാങ്കേതികവിദ്യാ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് സാധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ആവശ്യകത വിശകലനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ നവീകരിച്ച പാഠ്യപദ്ധതിയില്‍ സാങ്കേതികവിദ്യാ വിഷയങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായവും ശേഷിയും പ്രദാനം ചെയ്യാന്‍ പ്രത്യേക പദ്ധതികള്‍ ആവശ്യമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിനായി ആവിഷ്കരിച്ച പദ്ധതികള്‍ വിശദമാക്കുമോ?
കാര്‍ഷിക ടൂറിസം
*417.
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ആൻസലൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാനത്ത് ലഭ്യമായ സാധ്യതകള്‍ എന്തൊക്കെയാണെന്ന് അവലോകനം ചെയ്തിട്ടുണ്ടോ;
( ബി )
എങ്കില്‍ കാര്‍ഷിക മേഖലയെ സമ്പൂര്‍ണ്ണമായി ടൂറിസവുമായി ബന്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അത്തരം പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ;
( സി )
കാര്‍ഷിക ടൂറിസം പ്രാവര്‍ത്തികമാക്കിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശകലനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ക്ഷയിച്ചു പോയേക്കാവുന്ന പരമ്പരാഗത കാര്‍ഷിക രീതികളെയും ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയെയും നിലനിര്‍ത്താന്‍ കാര്‍ഷിക ടൂറിസം പര്യാപ്തമാണോയെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരം
*418.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരവും ദീര്‍ഘസേവന കാലയളവും ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയില്‍ സംസ്ഥാന ഹെെവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കെെവരിച്ച പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
റോഡ് വികസനവുമായി ബന്ധപ്പെട്ട് മികവിന്റെ കേന്ദ്രമായി മാറ്റുവാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
സീനിയർ സിറ്റിസൺ ഹോംസ്
*419.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസംഖ്യാനുപാതികമായി മുതിർന്ന പൗരന്മാരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വൃദ്ധജനങ്ങളെ ഒരുമിച്ച് താമസിപ്പിച്ച് അവർക്ക് ആവശ്യമായ സഹായങ്ങളും സംരക്ഷണവും നൽകുന്നതിനായി സീനിയർ സിറ്റിസൺ ഹോംസ് നിർമ്മിക്കുന്നതിന് ഭവന നിർമ്മാണ ബോർഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്വകാര്യ മേഖലയിലുള്ള റിട്ടയർമെന്റ് ഹോംസ് നടത്തിപ്പുകാർ ഉപഭോക്താക്കളെ അമിത ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ ന്യായമായ നിരക്കിൽ മുതിർന്ന പൗരന്മാരെ ഒരുമിച്ച് താമസിപ്പിക്കുന്നതിന് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഭവന നിർമ്മാണ ബോർഡ് വഴി ഈ തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനോ നിയമനിർമ്മാണം നടത്തുന്നതിനോ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
തീരദേശ ഹൈവേയുടെ നിര്‍മ്മാണം
*420.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയുടെ ഭാഗമായി പണി പൂര്‍ത്തീകരിച്ച റീച്ചുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൂര്‍ത്തീകരിച്ച റീച്ചുകളെ നേരത്തെ നല്‍കിയ വാഗ്ദാനമനുസരിച്ച് സൈക്കിള്‍ ട്രാക്കോടു കൂടി ഡിസൈന്‍ ചെയ്ത റോഡായി വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തിയായ പ്രദേശങ്ങളെ വിലയിരുത്തി തീരദേശത്ത് ഭാവിയില്‍ ഉണ്ടാകാവുന്ന വികസനങ്ങള്‍ വിശദമാക്കാമോ;
( ഡി )
തീരദേശ ഹൈവേ നിര്‍മ്മാണത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവില്‍ ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ച റീച്ചുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.