UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
321.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ട് ഉപയോഗിച്ച് മുൻ വർഷങ്ങളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിൽ നിലവിൽ ബാക്കിയുള്ള ടെൻ‍ഡർ സേവിംഗ്സ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
322.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ജനറല്‍ വിഭാഗങ്ങളിലായി നാളിതുവരെ അനുവദിച്ച വീടുകളുടെ എണ്ണം അറിയിക്കാമോ;
( ബി )
ഇതില്‍ പൂര്‍ത്തിയായിട്ടുളളതും പൂര്‍ത്തിയാക്കാനുളളതുമായ വീടുകളുടെ വിവരം പട്ടികജാതി, പട്ടികവര്‍ഗ്ഗ, ജനറല്‍ വിഭാഗങ്ങള്‍ തിരിച്ച് നല്‍കാമോ;
( സി )
പുതുതായി തയ്യാറാക്കപ്പെട്ട ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ നിന്നുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലായെന്നും ഓരോ ഗ്രാമപഞ്ചായത്തിലും എത്ര പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ഡി )
ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായം ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
323.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ സ്മാര്‍ട്ട് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ചിട്ടുള്ള പരിശീലന പരിപാടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കെ-സ്മാര്‍ട്ട് സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള കാലപരിധി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാമോ;
( സി )
കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അക്ഷയകേന്ദ്രം മാതൃകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇ-സേവ കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ?
324.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള എല്ലാ സേവനങ്ങളും സുതാര്യവും അതിവേഗത്തിലും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്‌മാർട്ട്‌ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ മാതൃകയിൽ സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നതിനായി സമീപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർ മുതൽ വകുപ്പ് മന്ത്രിക്ക് വരെ ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനും ആയതിന്മേൽ സ്വീകരിച്ച നടപടി യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനുമുള്ള സംവിധാനം ഈ പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിപുലമായ ഓൺലൈൻ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാർട്ട് മൊബൈൽ ആപ് പുറത്തിറക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
325.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന വിവിധയിനം ക്ഷേമപെൻഷനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളുടെയും പരാതികളുടെയും എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇങ്ങനെ ലഭിച്ച അപേക്ഷകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ക്ഷേമപെൻഷൻ അനുവദിച്ച് ലഭ്യമായവരുടെ ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കാമോ?
326.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ നിലനിൽക്കുന്ന ഒഴിവുകൾ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഈ ഒഴിവുകൾ വിവിധ സ്കീമുകളിലെ പദ്ധതികളുടെ നിർവ്വഹണത്തെ ബാധിക്കുന്നതിനാൽ ആയവ അടിയന്തരമായി നികത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
327.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷ നല്‍കുന്ന സമയത്ത് തറയുടെ നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ ആയത് പെര്‍മിറ്റ് എടുക്കാതെയുള്ള നിര്‍മ്മാണ ഇനത്തില്‍പ്പെടുത്താമോ;
( ബി )
അങ്ങനെയെങ്കില്‍ ആയതിന് ഫൈന്‍ ഒടുക്കേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ അതെങ്ങനെയാണ് കണക്കാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഫൈന്‍ ഇനത്തിലല്ലാതെ ക്രമപരമായ ഇനത്തിലാണ് തുക കണക്കാക്കുന്നതെങ്കില്‍ പൊതുവേ ഏകീകരിച്ച മാനദണ്ഡങ്ങളുണ്ടോ ; വിശദമാക്കാമോ;
( ഡി )
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും പ്രത്യേകം പ്രത്യേകം തുകയോ ഫൈനോ തീരുമാനിക്കാമോ ?
328.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീടും സ്ഥലവും ഇല്ലാത്ത എത്ര പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും നിലവില്‍ എല്ലാ അപേക്ഷകര്‍ക്കും വീട് ലഭ്യമാക്കാന്‍ കഴിയുമോ എന്നും വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ നിലവില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര വീടുകള്‍ നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
329.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ മേലേപ്പുറം ശ്രീനാരായണ ഗുരു വായനശാലയ്ക്ക് പുതിയ കെട്ടിടം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് വിശദമാക്കാമോ?
330.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം ക്ഷേമ പെൻഷനുകളാണ് നിലവിലുള്ളതെന്നും ഇവയില്‍ ഓരോന്നിലും കേന്ദ്ര വിഹിതം എത്രവീതമാണെന്നും വ്യക്തമാക്കുമോ;
( ബി )
പെന്‍ഷന്‍ ഇനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുക കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ പെന്‍ഷന് എത്ര രൂപ വീതമാണ് കുടിശ്ശികയുള്ളത്; വിശദമാക്കാമോ;
( സി )
കേന്ദ്രം നല്‍കാനുള്ള തുക ഉള്‍പ്പെടെയാണോ സംസ്ഥാനം പെന്‍ഷനായി വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
331.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തന്മാനിമറ്റം തൂക്ക് പാലം പുനര്‍നിര്‍മ്മിക്കുന്നതിനായി സിവില്‍/മെക്കാനിക്കല്‍ പ്രവൃത്തികളുടെ സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
തകര്‍ന്ന തൂക്ക് പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
332.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ള മലമ്പുഴ മണ്ഡലത്തിലെ പുതുപ്പതിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസ്. ഹയര്‍ സെക്കണ്ടറി ബ്ലോക്ക് നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
333.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ ലെെഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കാമോ?
334.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023 ജൂലെെ 30-ന് മുമ്പായി ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താനാകാത്തവർക്ക് ഡിസംബറില്‍ മസ്റ്ററിംഗിന് അവസരം നല്‍കിയത് പ്രകാരം മസ്റ്ററിംഗ് നടത്തിയവര്‍ക്ക് മുന്‍ മാസങ്ങളിലെ അര്‍ഹതപ്പെട്ട പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
335.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, സ്‌ക്രൂട്ടിനി ഫീസ് എന്നിവ ഉയര്‍ത്തിക്കൊണ്ട് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫീസ് വർദ്ധനവ് കാരണം പാവപ്പെട്ട ജനങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനും നിലവിലുള്ള വീടുകളില്‍ മുറികള്‍ കൂട്ടിയെടുക്കുന്നതിനും സാധിക്കാതെയായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ചട്ടങ്ങളിലെ ഭേദഗതി പ്രകാരം നിലവിലുള്ള വീടുകളില്‍ പുതിയ മുറി കൂട്ടി ചേർക്കുമ്പോഴോ മറ്റു ബില്‍ഡിങ്ങുകള്‍ പണിയുമ്പോഴോ നിലവിലുള്ള ബില്‍ഡിങ്ങിന്റെ വിസ്തീര്‍ണത്തിന്റെ കൂടി അടിസ്ഥാനത്തില്‍ അധിക ഫീസ് നല്‍കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കാമോ?
336.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തിയ മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ കുന്നംപാറ വാതക ശ്മശാന നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എ‍ഞ്ചിനീയറുടെ ഓഫീസ്, ചീഫ് എഞ്ചിനീയറുടെ ഓഫീസ് എന്നിവിടങ്ങളിലെ ഫയല്‍ നമ്പര്‍ ലഭ്യമാക്കാമോ?
337.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ് പരിപാടിയുടെ നടത്തിപ്പിനായി എത്ര തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഫണ്ട് അനുവദിച്ചിട്ടുണ്ട്; ഫണ്ട് അനുവദിച്ച തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേര്, ഓരോ സ്ഥാപനവും അനുവദിച്ച ഫണ്ട് എത്ര, ഏത് ഇനത്തിൽ വകയിരുത്തിയ തുകയിൽ നിന്നാണ് ഫണ്ട് അനുവദിച്ചത് എന്നീ വിവരങ്ങൾ ഓരോ ജില്ലയിലെയും പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ അടിസ്ഥാനത്തിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ ആകെ അനുവദിച്ച ഫണ്ട് എത്രയാണ്; എത്ര സ്ഥാപനങ്ങൾ അനുവദിച്ച ഫണ്ട് തിരിച്ചടച്ചിട്ടുണ്ട്; ഏതൊക്കെ തദ്ദേശഭരണ സ്ഥാപനങ്ങൾ അനുവദിച്ച ഫണ്ടാണ് തിരിച്ചടയ്ക്കേണ്ടി വന്നത്; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം നടപടി ഉണ്ടായത്; വിശദമാക്കാമോ?
338.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റിനായി ഉപയോഗിച്ചിരുന്ന പഴയ സോഫ്റ്റ്‍വെയര്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
339.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ ഉളള സ്ഥാപനങ്ങ​ൾ, ത്രിതല പഞ്ചായത്തുകളടക്കം, ഏതൊ​ക്കെയാണെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങ​ളില്‍ അനുവദിച്ചിട്ടുള്ള തസ്തികകൾ എത്രയാണെന്ന് ഓഫീസും തസ്തികയും തിരിച്ചു വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങ​ളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ എത്രയാണെന്നും എത്ര കാലമായി പ്രസ്തുത തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും ഓഫീസും തസ്തികയും തിരിച്ചു വ്യക്തമാക്കുമോ;
( ഡി )
ഒഴിഞ്ഞു കിടക്കുന്ന ഈ തസ്തികകൾ നികത്താത്തതെന്തുകൊണ്ടാണെന്നും ഇവ എപ്പോൾ നികത്തുമെന്നും വ്യക്തമാക്കുമോ?
340.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ കെ-സ്മാര്‍ട്ട് പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങളാണ് ഉപഭോക്താവിന് ലഭിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിപ്രകാരം ഉപഭോക്താവിന് സേവനങ്ങള്‍ ലഭിക്കുന്നത് അപേക്ഷ നല്കുന്നതിന്റെ സീനിയോരിറ്റി പ്രകാരമാണോ ; അല്ലെങ്കില്‍ അപേക്ഷ പരിഗണിക്കുന്നത് സീനിയോരിറ്റി പ്രകാരമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
അപേക്ഷകൾ തീര്‍പ്പാക്കുന്നതിനും സേവനങ്ങള്‍ നൽകുന്നതിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
341.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപഭോക്താവിന് കെട്ടിട നികുതി അഡ്വാന്‍സായി അടയ്ക്കാന്‍ നിലവില്‍ സംവിധാനം ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ നിശ്ചിത വര്‍ഷത്തേയ്ക്ക് കെട്ടിട നികുതി അ‍ഡ്വാന്‍സ് തുകയായി സ്വീകരിക്കുന്നതിനുള്ള സംവിധാനം പുതുതായി വന്ന സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമോ; അപ്രകാരം ഒടുക്കുന്ന ഉപഭോക്താവിന് സബ്സിഡി അനുവദിക്കുമോ?
342.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പദ്ധതി പൂര്‍ത്തീകരിച്ച് ഫ്ലാറ്റ് എപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
343.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ എം. എല്‍. എ. ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, അവയുടെ നിലവിലെ സ്ഥിതി, ചെലവഴിക്കുന്ന തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം മുഖേന മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, ചെലവഴിക്കുന്ന തുക, നിലവിലെ സ്ഥിതി എന്നിവയുടെ വിശദവിവരം ലഭ്യമാക്കാമോ ?
344.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് അധിഷ്ഠിത ശമ്പള വിതരണ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പിന് നല്‍കിയ ERA3/84/2022-LSGD നമ്പർ ഫയലിന്മേൽ അന്തിമ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ധനകാര്യ വകുപ്പുമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിന്റെ പ്രാധാന്യം ധനകാര്യ വകുപ്പിനെ ബോധ്യപ്പെടുത്തുവാന്‍ സാധിക്കാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
തദ്ദേശസ്വയംഭരണ ഏകീകൃത പൊതു സര്‍വ്വീസും ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസിയും നടപ്പിലാക്കിയ സാഹചര്യത്തില്‍ നിലവിലുള്ള വ്യത്യസ്ത പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഏകോപിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ഇ )
ഇന്റര്‍ ട്രാന്‍സ്ഫര്‍ പോളിസിയുടെ ഭാഗമായി മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പഞ്ചായത്ത്/ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ നിന്നും വിരമിക്കുമ്പോള്‍ നല്‍കേണ്ട പെന്‍ഷന്‍, മറ്റു സര്‍വ്വീസ് ആനൂകൂല്യങ്ങള്‍ എന്നിവ എപ്രകാരം അനുവദിക്കുമെന്ന് വ്യക്തമാക്കാമോ?
345.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആവര്‍ത്തന സ്വഭാവമുള്ള കൃഷിപ്പണികളായ ഞാറു നടല്‍, കൊയ്ത്ത് എന്നീ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കുമോ?
346.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കുന്നതിനും പുതിയ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും രൂപീകരിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വിഭജിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഗ്രാമപഞ്ചായത്ത് വിഭജിച്ച് പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ?
347.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസിന്റെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച രേഖയുടെ പകർപ്പ് നൽകുമോ;
( ബി )
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് ഭരണ സമിതികൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാർക്കുള്ള അധികാരങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
ഭരണ സമിതിയുടെ അംഗീകാരം ഇല്ലാതെ ഫണ്ട് വിനിയോഗിക്കുവാൻ സെക്രട്ടറിമാർക്ക് സാധ്യമാണോ; ആണെങ്കിൽ ഇത് സംബന്ധിച്ച ചട്ടം ഏതാണെന്ന് വ്യക്തമാക്കുമോ;
( ഇ )
ഭരണ സമിതിയുടെ അംഗീകാരം ഇല്ലാതെ ഫണ്ട് വിനിയോഗം നടത്തിയതിന് ഈ സർക്കാരിന്റെ കാലയളവിൽ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നൽകുമോ?
348.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലും നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതെല്ലാമാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
ഈ തസ്തികകൾ നികത്തുന്നതിന് വേണ്ടി നിയോജകമണ്ഡലം എം.എൽ.എ. നൽകിയ കത്തുകളിന്മേല്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഓരോ തസ്തികകളിലും ജീവനക്കാരെ എന്നത്തേക്ക് നിയമിക്കാനാകുമെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
349.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ഒക്ടോബർ മാസം പതിനേഴാം തീയതി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് സ്വവർഗ്ഗ വിവാഹത്തെ സംബന്ധിച്ച് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ അത്തരത്തിലുള്ള വിവാഹങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ എത്ര എണ്ണമാണെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ഇത് സംബന്ധിച്ച വിവരശേഖരണത്തിനായി നടപടി സ്വീകരിക്കുമോ?
350.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തിൽ ബഡ്ജറ്റിൽ അനുവദിച്ച തൃശ്ശൂരിലെ വില്ലടം സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
351.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര പേർക്ക് ലൈഫ് പദ്ധതി പ്രകാരം തുക അനുവദിച്ചു നൽകിയിട്ടുണ്ട് ; കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര ഗുണഭോക്താക്കൾക്ക് ഭാഗികമായി തുക അനുവദിച്ചു നൽകിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിൽ ഭാഗികമായി തുക അനുവദിച്ചതുമൂലം വീട് പണി പൂർത്തീകരിക്കാൻ കഴിയാത്തവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ വീട് അനുവദിച്ചവർക്കെല്ലാം തുക പൂർണമായും നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?
352.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ മുന്‍സിപ്പൽ കോർപ്പറേഷനുകൾ, മൂനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ എച്ച്.സി.,ആർ.ഐ., ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫീസർ, റവന്യൂ ഓഫീസർ, കൗൺസിൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകളിൽ ഗ്രാമവികസനം, പഞ്ചായത്ത്, അർബൻ അഫയേർസ് , തദ്ദേശ സ്വയംഭരണ എൻജിനീയറിങ് എന്നീ വകുപ്പുകളിൽ നിന്നും എത്ര ജീവനക്കാരെ പ്രമോഷൻ, സ്ഥലംമാറ്റം എന്നിവ മുഖേന നിയമിച്ചിട്ടുണ്ട്; ആയവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
ഗ്രാമവികസനം, പഞ്ചായത്ത്, അർബൻ അഫയേർസ്,തദ്ദേശ സ്വയം ഭരണ എൻജിനീയറിങ് എന്നീ വകുപ്പുകളിൽ എച്ച്.സി., ആർ.ഐ, ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, അസിസ്റ്റൻറ് സെക്രട്ടറി, സെക്രട്ടറി എന്നീ തസ്തികകളിൽ കെ.എം.സി.എസ് -ൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മൂനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നിന്നും എത്ര ജീവനക്കാരെ പ്രമോഷൻ, സ്ഥലംമാറ്റം എന്നിവ മുഖേന നിയമിച്ചിട്ടുണ്ട്; ആയവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( സി )
2022 മെയ് മുതൽ 2024 ജനുവരി വരെ മുനിസിപ്പൽ സർവീസിൽ എത്ര ഡെപ്യൂട്ടി സെക്രട്ടറി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്; ആയതിലേക്ക് നാളിതുവരെ ഉദ്യോഗക്കയറ്റം നല്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള കാരണം ലഭ്യമാക്കാമോ; മുന്‍സിപ്പല്‍ സര്‍വ്വീസിൽ നിന്നും 2022 ജനുവരി മുതൽ എത്ര ജീവനക്കാരാണ് വിരമിച്ചിട്ടുള്ളത്; ആയവ സംബന്ധിച്ച വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ; മുന്‍സിപ്പല്‍ സര്‍വ്വീസിൽ 2022 ജനുവരി മുതൽ നല്കിയിട്ടുള്ള ഉദ്യോഗക്കയറ്റങ്ങൾ മുൻസിപ്പൽ കോമൺ സർവീസ് സീനിയോറിറ്റി ലിസ്റ്റിലെ ക്രമനമ്പർ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
മുന്‍സിപ്പല്‍ സര്‍വ്വീസിൽ 6 അക്കൌണ്ട്സ് ഓഫീസർ, 93 അക്കൗണ്ട് അസിസ്റ്റൻറ് എന്നീ തസ്തികകൾ സൃഷ്ടിച്ചതിന്മേൽ നാളിതുവരെ നടത്തിയിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ; നിയമനങ്ങൾ നടത്തിയിട്ടില്ലായെങ്കിൽ ടി വിഷയത്തിൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ഇ )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണം മൂലം പഞ്ചായത്തുകളിലേക്കും ജെ.ഡി ഓഫീസിലേക്കും ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കും സ്ഥലം മാറ്റം ലഭിച്ചിട്ടുള്ള ജീവനക്കാരുടെ ശബളത്തിൽ നിന്നും റിക്കവറി നടത്തുന്ന പി. എഫ്. തുക അവരുടെ അക്കൗണ്ടിലേക്കും മറ്റും അടയ്ക്കുന്നതിന് നാളിതുവരെ സംവിധാനങ്ങൾ ഒന്നും വന്നിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കൂടാതെ കാൻസർ പോലെ മാരകമായ രോഗങ്ങളുള്ള ജീവനക്കാർക്ക് ആറുമാസം കൂടുമ്പോൾ ലോൺ എടുക്കാൻ പറ്റാത്ത ഒരു സാഹചര്യം നിലവിലുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നോ; എങ്കിൽ ആയവ പരിഹരിക്കുന്നത്തിനു സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( എഫ് )
തദ്ദേശ സ്വയംഭരണ പൊതു വകുപ്പിൽ സ്പെഷ്യൽ റൂൾ പ്രകാരം മുൻസിപ്പൽ കോമൺ സെർവീസിലെ ജീവനക്കാർക്ക് മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് – III തസ്തികയിലേക്ക് ബൈ-ട്രാൻസ്ഫർ നിയമനം വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര പേർക്ക് നിയമനം നല്കിയിട്ടുണ്ട് എന്നത് വിശദമാക്കാമോ; ഇല്ലെങ്കിൽ ആയത് നടത്തുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; നിലവിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ മുൻസിപ്പൽ സെക്രട്ടറി ഗ്രേഡ് 3 തസ്തികയിലെ 60 ശതമാനം ബൈ ട്രാൻസ്ഫർ നിയമനം ഏതൊക്കെ വകുപ്പിലെ ജീവനക്കാർക്ക് അർഹതപ്പെട്ടതാണെന്ന് വിശദമാക്കാമോ;
( ജി )
തദ്ദേശസ്വയംഭരണ പൊതു സർവീസസ് നിലവിൽ വന്നതിനു ശേഷം മുൻസിപ്പൽ കോമൺ സർവീസിന്റെ ഭാഗമായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ ഓഫീസര്‍/കൗണ്‍സില്‍ സെക്രട്ടറി/സെക്രട്ടറിയുടെ പി.എ. / അക്കൗണ്ട്സ് ഓഫീസര്‍, റവന്യൂ ഓഫീസര്‍ II എന്നീ തസ്തികകളിലേക്ക് ഉദ്യോഗക്കയറ്റം എന്നാണ് അവസാനമായി നടത്തിയിട്ടുള്ളത്; നിലവിൽ തദ്ദേശസ്വയംഭരണ പൊതു സർവീസ് സ്പെഷ്യൽ റൂൾ നിലവിൽ വന്നതിനുശേഷം ബൈ ട്രാൻസ്ഫർ നിയമനം നൽകി ഒഴിവുകൾ നികത്താം എന്നിരിക്കെ മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് 3 തസ്തികയിൽ പ്രൊവിഷണൽ സെക്രട്ടറിമാർ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; തദ്ദേശ സ്വയംഭരണ പൊതു വകുപ്പിൽ സ്പെഷ്യൽ റൂൾ നിലവിൽ വന്നിട്ടുള്ളതിനാൽ പ്രൊവിഷണൽ സെക്രട്ടറിമാരായി തുടരുന്ന ജീവനക്കാരുടെ നിയമനം പുന പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
353.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാര്‍ സബ്സിഡി സമയബന്ധിതമായി ലഭിക്കാത്തതു മൂലം എത്ര ജനകീയ ഹോട്ടലുകള്‍ പൂട്ടിപ്പോയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
ഏറനാട് മണ്ഡലത്തില്‍ നിലവില്‍ എത്ര ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുതുതായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്നും അറിയിക്കാമോ;
( ഡി )
ഏറനാട് മണ്ഡലത്തില്‍ കീഴുപറമ്പ് പ്രവര്‍ത്തിക്കുന്ന ശിശിരം, അരീക്കോട് പ്രവര്‍ത്തിക്കുന്ന ഹരിതശ്രീ എന്നീ ജനകീയ ഹോട്ടലുകള്‍ക്ക് നിലവില്‍ എത്ര തുക സബ്സിഡി ഇനത്തില്‍ കുടിശിക ഉണ്ടെന്നും ആയത് എപ്പോള്‍ നല്കുമെന്നും അറിയിക്കുമോ;
( ഇ )
ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി ഇനത്തിൽ കുടിശികയുള്ള തുക നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
354.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിതി ആയോഗ് പ്രസിദ്ധപ്പെടുത്തിയ മള്‍ട്ടി ഡയമെന്‍ഷനല്‍ ദാരിദ്ര സൂചികയില്‍ ഏറ്റവും കുറഞ്ഞ അതിദരിദ്രരുള്ള സംസ്ഥാനമായി കേരളത്തെ കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് പ്രായോഗികമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും അതുവഴി എത്രപേരെ കണ്ടെത്താന്‍ സാധിച്ചുവെന്നും വെളിപ്പെടുത്താമോ;
( സി )
ഇത്തരത്തിൽ കണ്ടെത്തിയ അതിദരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിവരിക്കാമോ;
( ഡി )
ഇതുവരെ കണ്ടെത്തിയവരുടെ അതിദാരിദ്ര്യം തുടച്ചുനീക്കി അതിദരിദ്ര മുക്ത സ്വയംഭരണ സ്ഥാപനമായി മാറുന്നതിന് ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഇ )
സംസ്ഥാനത്തെ അതിദരിദ്രമുക്തമാക്കുന്നതിനായുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
355.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം ഇതുവരെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിചെലവ് എത്രയായി എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ തുക പിന്നീട് അനുവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കടുത്ത ട്രഷറി നിയന്ത്രണവും ബജറ്റ് വിഹിതം അനുവദിക്കാത്തതും മൂലം തദ്ദേശസ്ഥാപനങ്ങളിൽ ഭരണപ്രതിസന്ധി ഉണ്ടായിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് എപ്രകാരം തരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
356.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കിയ മാതൃകാ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സുതാര്യമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കുമോ?
357.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി ലൈഫ് പദ്ധതി പ്രകാരം നല്കിയ വീടുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചവ, എഗ്രിമെന്റ് വച്ചവ, ഇനി പൂര്‍ത്തീകരിക്കാനുള്ളവ എന്നിവയുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
358.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ സമ്പൂര്‍ണ്ണ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഭിന്നശേഷി സൗഹ‍ൃദമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ?
359.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പദ്ധതി നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ; പി.എം.ജി.എസ്.വൈ. പദ്ധതിയിലേക്കുള്ള പ്രപ്പോസലുകള്‍ മുന്‍ഗണന നിശ്ചയിച്ച് കേന്ദ്ര മന്ത്രാലയത്തില്‍ സമര്‍പ്പിക്കേണ്ടത് ആരാണെന്ന് അറിയിക്കാമോ; പദ്ധതിയുടെ ഫണ്ട് വിനിയോഗ അനുപാതം വിശദമാക്കാമോ; 100 ശതമാനം കേന്ദ്ര ഫണ്ട് വിനിയോഗിച്ച് സംസ്ഥാനത്ത് പ്രവൃത്തികള്‍ നിര്‍വ്വഹിക്കാറുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നതിന്റെ നടപടിക്രമങ്ങള്‍ അറിയിക്കാമോ; സംസ്ഥാനത്തെ ലോക് സഭാ എം.പി.മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികളാണോ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ പരിഗണിക്കുകയെന്നത് വ്യക്തമാക്കാമോ; കേന്ദ്ര മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കുന്ന പ്രവൃത്തികളുടെ മുന്‍ഗണന നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ എന്നറിയിക്കാമോ;
( സി )
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലയില്‍ ഏതെല്ലാം പ്രവൃത്തികളാണ് പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ നിര്‍വ്വഹിക്കുന്നതെന്നും ഓരോ പ്രവൃത്തിക്കും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി എത്ര രൂപ വീതമാണ് വിനിയോഗിക്കേണ്ടതെന്നും ബ്ലോക്ക് തിരിച്ച് വിശദമാക്കാമോ;
( ഡി )
2019, 2020, 2021, 2022, 2023 എന്നീ വര്‍ഷങ്ങളില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നീ നിയോജക മണ്ഡലങ്ങളില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ നടപ്പാക്കിയതും അനുമതി ലഭിച്ചതുമായ പ്രവൃത്തികളുടെ തുക സഹിതമുള്ള വിവരങ്ങള്‍ ബ്ലോക്ക് തിരിച്ച് ലഭ്യമാക്കുമോ; മേല്‍ വര്‍ഷങ്ങളിലെ പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി എത്ര തുകയാണ് അനുവദിച്ചതെന്നും അറിയിക്കാമോ?
360.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് ഭവന പദ്ധതി ഒന്നാംഘട്ടം(2017) ലിസ്റ്റില്‍ ഭൂമിയുള്ളവരും ഭൂരഹിതരും ആയ എത്ര ഭവനരഹിതരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന വിവരം ലഭ്യമാക്കുമോ; ഇതില്‍ എത്ര പേര്‍ക്കാണ് ആനുകൂല്യം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ലെെഫ് പദ്ധതി 2020-ല്‍ ഭൂമിയുള്ളവരും ഭൂരഹിതരുമായ എത്ര ഭവനരഹിതരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കാനായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ആനുകൂല്യം നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് എപ്പോള്‍ നല്‍കാനാകുമെന്ന് അറിയിക്കാമോ ?
361.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഏറ്റെടുത്ത് നിര്‍വ്വഹിക്കാത്ത എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ടെന്നും അവ ഏതെല്ലാമെന്നും വിശദമാക്കാമോ?
362.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പദ്ധതികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനാല്‍ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂർണമാകുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം റോഡുകൾ പുനർനിർമ്മിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
363.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതിയില്‍ നാശം സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പടുത്തി 2018 മുതല്‍ നാളിതുവരെ ഭരണാനുമതി ലഭിച്ച കോങ്ങാട് മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം പ്രവ‍ൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളില്‍ പുനരുദ്ധാരണ പ്രവൃത്തി നടത്തേണ്ടതായ റോഡുകള്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ ?
364.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ?
365.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ പ‍ഞ്ചായത്തുകൾക്ക് 2023-24 വര്‍ഷം പ്ലാന്‍-നോണ്‍പ്ലാന്‍ ഇനത്തില്‍ വിവിധ ഹെഡുകളില്‍ ലഭിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ; ആയതില്‍ നിന്നും എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നുള്ള വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
366.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കിഴക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
367.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാന്ധിജി വിഭാവനം ചെയ്ത രീതിയില്‍ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഗ്രാമീണ ലൈബ്രറികള്‍, യൂത്ത് ക്ലബ്ബുകള്‍, ആരോഗ്യ പരിപാലന സേന, ജീവകാരുണ്യ യുവജന സേന തുടങ്ങിയ പദ്ധതികള്‍ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സാമൂഹിക തിന്മകള്‍ക്കെതിരെ യുവജനങ്ങളെ അണിനിരത്താന്‍ കര്‍മ്മ സേനയെ നിയോഗിക്കുയും മുതിര്‍ന്ന പൗരന്മാരുടെ ശുശ്രൂഷക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
368.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കേരളശ്ശേരി ഗ്രാമപഞ്ചായത്തിൽ നാളിതുവരെ ബിൽഡിംങ് പെർമിറ്റ് നൽകിയതിൽ റീട്ടെയിനിംഗ് വാള്‍ ഉൾപ്പെടുത്തിയിട്ടുള്ള എത്ര പെർമിറ്റുകൾ ഉണ്ട്; അവ ഏതെല്ലാം; അഡ്രസ്സ് സഹിതം വ്യക്തമാക്കാമോ;
( ബി )
കേരളശ്ശേരി പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ/ഓവർസിയർ സ്ഥലം പരിശോധിച്ച ശേഷമാണോ ബിൽഡിങ് പെർമിറ്റ് നൽകുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
വീടിന്റെ തറയിൽ നിന്നും എത്ര മീറ്റർ അകലെയുള്ള മൺതിട്ടകൾക്കാണ് റീട്ടെയിനിംഗ് വാള്‍ എന്ന സംവിധാനം കേരളശ്ശേരി പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നത്;
( ഡി )
വീടിനോട് ചേർന്ന് മൺതിട്ടകൾ ഉളള എത്ര പേർക്ക് പ്രസ്തുത പഞ്ചായത്തില്‍ ബിൽഡിംങ് പെർമിറ്റ് നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; നൽകിയിട്ടില്ലെങ്കിൽ അവിടെ ഓവർസിയർ സ്ഥലപരിശോധന നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ?
369.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ കേരളശ്ശേരി ഗ്രാമപഞ്ചായത്തിൽ 2006 മുതൽ നാളിതുവരെ പുതിയ വീട് നിർമ്മിക്കുന്നതിനുള്ള എത്ര ബിൽഡിംങ് പെർമിറ്റുകൾ നൽകിയിട്ടുണ്ട്; ആയത് ആർക്കെല്ലാമെന്ന് മേൽവിലാസം സഹിതം വർഷം തിരിച്ച് ലഭ്യമാക്കാമോ?
370.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ചെങ്കൽ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനം നടപ്പിലാക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ;
( സി )
മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് പൂര്‍ത്തീയാക്കാനവശേഷിക്കുന്ന നടപടിക്രമങ്ങള്‍ ഏന്തൊക്കെയെന്ന് വിശദമാക്കാമോ?
371.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ വൺ ഗ്രേഡിൽപ്പെട്ട പഞ്ചായത്തുകളില്‍ മൂന്ന് സെൻറ് സ്ഥലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരവും മറ്റ് ഭവന പദ്ധതികൾ പ്രകാരവും നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് വീട്ടുനമ്പർ ലഭിക്കുന്നതിന് പലവിധ കാരണങ്ങളാല്‍ തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാൻ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
372.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവ. പോളിടെക്നിക്ക് കോളേജിന്റെ കൈവശമുണ്ടായിരുന്നതും ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങിയതുമായ 19 ഏക്കർ 39.147 സെന്റ് സ്ഥലത്തിൽ ഓരോ സ്ഥാപനത്തിനും കൈമാറേണ്ട ഭൂമിയുടെ വിസ്തീർണ്ണവും സ്ഥാനവും പൊതുവഴിക്കായി നീക്കിയിട്ടുള്ള സ്ഥലത്തിന്റെ വീതിയും തിട്ടപ്പെടുത്തി സര്‍വ്വേ നടപടികൾ പൂർത്തീകരിച്ച് റവന്യൂ വകുപ്പ് നല്‍കിയ റിപ്പോർട്ട് പഞ്ചായത്തിൽ നിന്നും സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമിയിൽ നിന്നും ഓരോ സ്ഥാപനത്തിനും കൈമാറേണ്ട ഭൂമിയുടെ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ട് പഞ്ചായത്തിൽ നിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് , പോളിടെക്നിക്കിലേക്കുള്ള വഴിയും പോളിടെക്നിക്കും പഞ്ചായത്ത് വക സ്ഥലങ്ങളും അളന്ന് തിട്ടപ്പെടുത്തി ടി സർവെ സ്കെച്ച് വിഷൻ & മിഷൻ പോർട്ടലിൽ അപ് ലോഡ് ചെയ്തിട്ടുള്ള വിവരം പഞ്ചായത്തു് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( സി )
കടുത്തുരുത്തി ഗവ. പോളിടെക്നിക്ക് കോളേജിന്റെ പഞ്ചായത്ത് വക സ്ഥലം സംബന്ധിച്ച് എല്‍.എസ്.ജി.ഡി./ആര്‍.സി.4/137/2017 & കമ്പ്യൂട്ടര്‍ നം..469030 നമ്പര്‍ ഫയലില്‍ കഴിഞ്ഞ 7 വര്‍ഷമായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
373.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 3 കോടി രൂപ വകയിരുത്തിയ മലമ്പുഴ മണ്ഡലത്തിലെ ചന്ദ്രാപുരം - കോഴിപ്പാറ റോഡ്എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട തദ്ദേശഭരണവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരുടെ ഓഫീസുകളിലെ ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരം ലഭ്യമാക്കാമോ?
374.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ത്രിതലപഞ്ചായത്തുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുകൂടി ലക്ഷ്യം വച്ച് ഉല്പാദന മേഖലയില്‍ എന്തൊക്കെ കർമ്മപദ്ധതികള്‍ക്കാണ് രൂപം നല്കിയിട്ടുള്ളത്; ഇതിനായി തയ്യാറാക്കിയിട്ടുള്ള മാർഗ്ഗരേഖകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്കുന്ന ഘട്ടത്തില്‍ അവയുടെ പ്രായോഗികതയും നിയമപരമായ നിലനില്‍പ്പും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
മാർഗ്ഗരേഖകളിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പദ്ധതികള്‍ക്ക് അംഗീകാരം നല്കിയത് ഓഡിറ്റിംഗില്‍ കണ്ടെത്തുന്ന ഘട്ടത്തില്‍ ചുമത്തുന്ന ശിക്ഷാനടപടിക്ക് അതത് പദ്ധതികള്‍ക്ക് അംഗീകാരം നല്കുന്ന ജില്ലാതല സമിതിക്കും ബാധ്യതയുണ്ടോ; ഇല്ലെങ്കിൽ ഏർപ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
ത്രിതലപഞ്ചായത്തുകളുടെ പദ്ധതിരൂപീകരണത്തില്‍ അതത് സ്ഥാപനങ്ങള്‍ക്ക് വരുമാനദായകമായ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കാനും അതിലൂടെ തദ്ദേശ സ്ഥാപനങ്ങളെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്ന വിധത്തില്‍ മാർഗ്ഗനിർദേശങ്ങള്‍ പരിഷ്കരിക്കാമോ;
( ഇ )
എം. എല്‍. എ., /എം. പി. ഫണ്ട്, മറ്റ് ബാഹ്യഫണ്ടുകള്‍ എന്നിവ മുഖേന പൂർത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുനല്കുന്ന പദ്ധതികളുടെ ഗ്യാരണ്ടി കാലാവധി കഴിഞ്ഞുള്ള പരിപാലനത്തിന് അതത് സ്ഥാപനങ്ങള്‍ വൈമുഖ്യം കാണിക്കുന്നുണ്ടെങ്കിൽ ആയതിന് പരിഹാരം കണ്ടെത്തുമോ; വിട്ടുകിട്ടിയ ആസ്തികള്‍ കൃത്യമായി പരിപാലിക്കുന്നത് നിർബന്ധമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( എഫ് )
തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും പരിഹാരത്തിനായി സ്ഥിരം അദാലത്ത് സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
മേപ്പയ്യൂര്‍ ടൗണ്‍ വികസനം
375.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ബഡ്ജറ്റില്‍ മേപ്പയ്യൂര്‍ ടൗൺ വികസനത്തിന് വേണ്ടി അനുവദിച്ച 2 കോടി രൂപ പി.ഡബ്ല്യൂ.ഡി ഹെഡ്ഡില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹെഡ്ഡിലേയ്ക്ക് കെെമാറി കിട്ടിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
376.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭ ചെല്ലമംഗലം വാര്‍ഡില്‍ ടി.സി 8/3425(2) പ്രണവ, വട്ടവിള, ശ്രീകൃഷ്ണപുരം, പൗഡിക്കോണത്ത് താമസക്കാരിയായ മാലു എല്‍ മധു വിന്റെ വീട്ടുനമ്പര്‍ മറ്റൊരു വ്യക്തിക്ക് അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിക്ക് നല്‍കിയ E-7650385 എന്ന പരാതിയില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത പരാതിയിലെ ടി.സി 8/3425 എന്ന വീട് യഥാര്‍ത്ഥത്തില്‍ അസ്സസ്സ്മെന്റ് രജിസ്റ്റര്‍ പ്രകാരം ആരുടേതാണ്; ഈ വീടിന്റെ ഓണര്‍ഷിപ്പ് മാറിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് മാറിയത്; ഈ വീട് റിനവേറ്റ് ചെയ്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാലപ്പഴക്കം എത്രയാണ്; പ്രസ്‌തുത വീടിന്റെ അസ്സസ്സ്മെന്റ് രജിസ്റ്റര്‍ പ്രകാരമുള്ള വിവരണം ലഭ്യമാക്കാമോ;
( സി )
2019 മുതല്‍ ടി.സി. 8/3425(2) നമ്പര്‍ പ്രകാരം പുതിയ വീട് നിര്‍മ്മിച്ച് 2022 വരെയുള്ള കരം ഒടുക്കിക്കൊണ്ടിരിക്കുകയും കെ.ഡബ്ലിയു.എ., കെ.എസ്.ഇ.ബി കണക്ഷന്‍ ലഭിക്കുന്നതിനായി ടി സ്ഥാപനങ്ങള്‍ക്ക് ഓണര്‍ഷിപ്പ് രേഖ നല്‍കുകയും ചെയ്ത വീടിന്റെ നമ്പറില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഈ നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്‌തുത പരാതിയിലെ വീട്ടുനമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കിയത് എന്നാണ്; കമ്പ്യൂട്ടറില്‍ എന്നാണ് മാറ്റം വരുത്തിയത്; ഈ കാലയളവിലെ റവന്യൂ ഇന്‍സ്പെക്ടര്‍ ആരാണ്; മാലു എല്‍ മധുവിന് നമ്പര്‍ അനുവദിച്ച് അസ്സസ്സ്മെന്റ് രജിസ്റ്ററിലും കമ്പ്യൂട്ടറിലും രേഖപ്പെടുത്തല്‍ നടത്തിയ തീയതി വ്യക്തമാക്കാമോ; ഈ നമ്പര്‍ ആദ്യം അനുവദിച്ചത് ആര്‍ക്കാണെന്ന് അറിയിക്കാമോ;
( ഇ )
മാലു എല്‍ മധുവിന് വീട്ട് നമ്പര്‍ ലഭിച്ച ഒറ്റ നില വീടിന് രണ്ട് നമ്പര്‍ അനുവദിച്ചിട്ടുണ്ടോ; ആദ്യം അനുവദിച്ച നമ്പര്‍ അഡ്രസ് പ്രൂഫ് ആയി രേഖകളില്‍ എല്ലാം ഉപയോഗിച്ച ടിയാൾക്ക് തുടര്‍ന്നും ആ നമ്പര്‍ തന്നെ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; നഗരസഭ അസ്സസ്സ്മെന്റ് രജിസ്റ്ററില്‍ ടി.സി. 8/3425, ടി.സി. 8/3425(1), ടി.സി. 8/3425(2) ഭാഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
377.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോളിഡ്‌വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നഗരസഭയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ചങ്ങനാശ്ശേരി നഗരസഭയുടെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാലന പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;
( സി )
നഗരസഭയിലെ വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഐ.പി.ഇ. ഗ്ലോബല്‍ l എന്ന ടെക്നിക്കല്‍ സര്‍വീസ് കണ്‍സള്‍ട്ടന്‍സി പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ?
378.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയില്‍ സാനിട്ടേഷന്‍ വര്‍ക്കറായിരിക്കെ 2006-ല്‍ അന്തരിച്ച ഗോപിയുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഭാര്യ സുലോചന സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
അവകാശിക്ക്‌ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
ഈ വിഷയം സംബന്ധിച്ച് അവസാനമായി നടത്തിയിട്ടുള്ള കത്തിടപാടുകളുടെ വിവരങ്ങൾ നല്‍കാമോ?
379.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15.08.2022-ലെ 186/2022/തസ്വഭവ ഉത്തരവു പ്രകാരം അനുമതി ലഭിച്ചിട്ടുള്ള കൊച്ചി സുസ്ഥിര നഗര പുനര്‍ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതിനായി നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇതിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെയാണ് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
വൈപ്പിന്‍ കരയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ തരിശുഭൂമി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോജിസ്റ്റിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനും മറ്റ് ടൂറിസം പദ്ധതികള്‍ക്കും ഉപയോഗിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
380.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'മനസ്സോടിത്തിരിമണ്ണ് 'ക്യാമ്പയിനിലൂടെ ഭൂരഹിത -ഭവനരഹിതര്‍ക്ക് വീട് വയ്ക്കാനായി ഇതുവരെ എത്ര ഭൂമി ലൈഫ് മിഷന് ലഭിച്ചുവെന്ന് വിശദമാക്കാമോ; ഇപ്രകാരം ലഭിച്ച ഭൂമി എത്ര പേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞുവെന്ന് വിശദമാക്കാമോ; പാലക്കാട് ജില്ലയില്‍ ഇതിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ?
381.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ ഏതൊക്കെയാണന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും റിസോഴ്സ് റിക്കവറി സെന്ററുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് വികേന്ദ്രീകൃത മാലിന്യ സംസ്കരണ മേഖലയില്‍ ഹരിതകര്‍മ്മ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
സംസ്ഥാനത്ത് വികേന്ദ്രീകൃത മാലിന്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകരുടെ എണ്ണം എത്രയെന്നും ഇവര്‍ക്ക് പ്രതിമാസം ശരാശരി എത്ര രൂപയുടെ വേതനം ലഭികുന്നുവെന്നും ഇവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ?
382.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ക്യാംപെയ്നുമായി ബന്ധപ്പെട്ട് മാവേലിക്കര മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
383.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര പേര്‍ക്ക് വീട് വച്ച് നല്‍കിയിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് നല്‍കാമോ;
( ബി )
ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ?
384.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയുടെ നിയമാവലി പ്രകാരം ഡയറക്ടര്‍ ജനറലിന്റെ ഉയര്‍ന്ന പ്രായപരിധി എത്രയെന്ന് അറിയിക്കുമോ;
( ബി )
നിലവിലുള്ള ഡയറക്ടര്‍ ജനറലിന്റെ പ്രായം എത്രയാണെന്നും പ്രായപരിധി പിന്നിട്ടുവെങ്കില്‍ പദവിയില്‍ തുടരുന്നത് ഏത് ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വിശദമാക്കുമോ;
( സി )
പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്; നാളിതുവരെ സ്വീകരിച്ച നടപടികള്‍ രേഖകള്‍ സഹിതം വെളിപ്പെടുത്തുമോ?
385.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അബ്കാരി മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനും,വിമുക്തി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളും മറ്റും ഫലപ്രദമായി നടപ്പിലാക്കുന്നതിനും,ദൈനംദിന ആവശ്യങ്ങള്‍ക്കും എക്സൈസ് റെയിഞ്ച് ഓഫീസുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പലതും പഴകിയതാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എക്സൈസ് റെയിഞ്ച് ഓഫീസുകളില്‍ ഉപയോഗിക്കുന്ന പഴയ വാഹനങ്ങള്‍ മാറ്റി പുതിയവ നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
2025 ജനുവരിയില്‍ 15 വര്‍ഷം കാലാവധി പൂര്‍ത്തിയാവുന്ന കൂത്തുപറമ്പ് എക്സൈസ് റെയിഞ്ചിലെ പഴകിയ വാഹനം മാറ്റി പുതിയത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
386.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിക്ക് അടിമപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് ; വിശദമാക്കാമോ?
387.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള എക്സെെസ് ഇന്‍സ്പെക്ടര്‍ തസ്തികയിലേയ്ക്കുള്ള പി.എസ്.സി ലിസ്റ്റില്‍ നിന്നും എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
388.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെയും കോളേജുകളിലെയും ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
389.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നമംഗലം എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 10 സെന്റ് സ്ഥലം റവന്യൂ വകുപ്പ് വിട്ടു നല്‍കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്ഥലം വിട്ടുനല്‍കികൊണ്ടുള്ള ഉത്തരവ് ലഭിച്ചത് എന്നാണെന്നു വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് തയ്യാറാക്കി സമര്‍പ്പിച്ച പ്രൊപ്പോസലിന് ഭരണാനുമതി ലഭ്യമാക്കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ?
390.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ലെ സര്‍ക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് എത്ര ബാറുകൾ പ്രവര്‍ത്തിച്ചിരുന്നുവെന്നും പ്രസ്തുത സർക്കാരിന്റെ കാലാവധി പൂർത്തീയായപ്പോൾ സംസ്ഥാനത്ത് എത്ര ബാറുകൾ പ്രവര്‍ത്തിച്ചിരുന്നുവെന്ന തിന്റെയും കണക്ക് ലഭ്യമാക്കാമോ; ;
( ബി )
സംസ്ഥാനത്ത് നിലവിൽ എത്ര ബാറുകൾ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ കണക്ക് ലഭ്യമാക്കുമോ; ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ബാറുകളാണ് അനുവദിച്ചിട്ടുള്ളത് എന്നതിന്റെ ജില്ലാ അടിസ്ഥാനത്തിനുള്ള വിശദാംശം നൽകുമോ?
391.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ഗുരുവായൂര്‍ റേഞ്ച് ഓഫീസ്, ചൂണ്ടലിലെ കുന്നംകുളം റേഞ്ച് ഓഫീസ് എന്നീ സ്ഥാപനങ്ങള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്തുത കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കൊടുക്കുന്നതിനായി കെട്ടിട ഉടമകള്‍ ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
392.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ബിവറേജസ് ഔട്ട്‍ലെറ്റുകൾ പ്രവൃത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തു പുതിയ ബിവറേജസ് ഔട്ട്‍ലെറ്റുകൾ ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇടുക്കി ജില്ലയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് അനുവദിച്ചിട്ടുള്ളതെന്നു വിശദമാക്കാമോ?
393.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എക്സൈസ് വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ എത്ര പേരെയാണ് നിയമിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ലാസ് IV ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം മുഖേന എത്ര പേര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും അവരുടെ പേര്, തസ്തിക എന്നിവ തരം തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
ഏക്സൈസ് വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
394.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര അമരവിളയില്‍ എക്സൈസ് കോംപ്ലക്സിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനായി നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നതില്‍ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടം പൊളിച്ച് മാറ്റി സ്ഥലം പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗത്തിന് എപ്പോള്‍ കൈമാറാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
395.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ കര്‍ണ്ണാടക അതിര്‍ത്തികളില്‍ നിന്നും വ്യാപകമായ തോതില്‍ മദ്യവും മയക്കുമരുന്നും സംസ്ഥാനത്തേക്ക് വരുന്നത് തടയുന്നതിന് എക്സെെസ് ചെക്ക് പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ശക്തമായ പരിശോധന സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടികളുണ്ടാകുമോ; വിശദമാക്കാമോ?
396.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 നെ അപേക്ഷിച്ച് 2023-24-ല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും കോസ്റ്റല്‍ ടൂറിസം മേഖലകളിലും മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പരിശോധന ശക്തമാക്കുന്നതുൾപ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.