UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2992.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ വന്യമൃഗാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വനമേഖലയുമായി അതിർത്തി പങ്കിടുന്ന ജനവാസകേന്ദ്രങ്ങളിൽ സമ്പൂർണ്ണ വന്യമൃഗപ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
2993.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വ്യാപകമായ അഴിമതി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനപരിപാലനത്തിനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകൾ വഴി അനുവദിക്കുന്ന വിവിധ പദ്ധതികളിലെ ക്രമക്കേടുകൾ തടയാൻ സ്വീകരിച്ച നടപടികളെന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
വനം വകുപ്പിന്റെ കാർബൺ ​ക്രെഡിറ്റ് ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേടുകൾ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2994.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ എത്ര ഹെക്ടര്‍ വനപ്രദേശമുള്ളതായി കണക്കാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വനമേഖലയില്‍ നിന്നുമുള്ള കാട്ടുപന്നികള്‍ പരിസര പ്രദേശങ്ങളിലെ കൃഷി നശിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ?
2995.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികള്‍ നാട്ടിലിറങ്ങി കാര്‍ഷികോത്പന്നങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ അവയ്ക്ക് ഇഷ്ടപ്പെട്ട ഫലവൃക്ഷങ്ങള്‍ കാട്ടില്‍ വച്ച് പിടിപ്പിക്കണം എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;
( ബി )
വേനൽകാലത്ത് കാട്ടിനുളളിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
കാടുകളില്‍ നിന്നും വിദേശയിനം വൃക്ഷങ്ങളെ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2996.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്, പ്രത്യേകിച്ച് വയനാട്ടിൽ കടുവ ആക്രമണം രൂക്ഷമായതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
അസുഖം ബാധിച്ചതും പരിക്ക് പറ്റിയതും ഇര തേടാനാവാത്തതുമായ കടുവകളാണ് കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിലുള്ള കടുവകളെ നിരീക്ഷിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
2997.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത കാവുകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും അവ സംരക്ഷിക്കാന്‍ എടുത്ത നടപടികളും വിശദമാക്കാമോ?
2998.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കര്‍ണ്ണാടക വനാതിര്‍ത്തി പങ്കിടുന്ന പാലവയലിലും സമീപ വില്ലേജുകളിലും നിത്യേനയുള്ള വന്യമൃഗാക്രമണം ശാശ്വതമായി പരിഹരിക്കാനും കര്‍ഷകരുടെ സ്വെെര്യ ജീവിതത്തിനും സ്വത്തിനും സംരക്ഷണം നല്‍കാനും പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; 2016 മുതല്‍ നാളിതുവരെ പ്രസ്തുത സ്ഥലത്ത് ഈ ഇനത്തില്‍ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2999.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം സര്‍വ്വേ നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത സര്‍വ്വേ പ്രകാരം സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
സർവ്വേ പ്രകാരമുള്ള സ്വാഭാവിക വനത്തിന്റെയും വച്ചുപിടിപ്പിച്ച വനത്തിന്റെയും കണക്ക് തരം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മരം വച്ചു പിടിപ്പിച്ച ഭാഗം സര്‍വ്വേയില്‍ ഉള്‍പ്പെടുന്നുണ്ടോ; എങ്കില്‍ അതെത്രയാണെന്ന് വ്യക്തമാക്കുമോ?
3000.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിരവനപരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടെ കാർബൺ സംഭരണം മെച്ചപ്പെടുത്തുന്നതിന് കർമ്മ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
അന്തരീക്ഷത്തിലെ കാർബൺ സംയുക്തങ്ങളിൽ നിന്നും ഉയർന്ന അളവിൽ കാർബൺ വേർതിരിക്കുന്നതിനു ശേഷിയുള്ള വൃക്ഷ ഇനങ്ങളെ സംബന്ധിച്ച് സമഗ്ര പഠനങ്ങൾ നടത്തുന്നതിന് മുൻകൈയ്യെടുക്കുമോ; വിശദീകരിക്കുമോ;
( സി )
സാമൂഹ്യവനവല്കരണ പരിപാടിയുടെ ഭാഗമായി ഉയർന്ന അളവിൽ കാർബൺ വേർതിരിക്കുന്നതിനു ശേഷിയുള്ള വൃക്ഷ ഇനങ്ങളെ വലിയതോതിൽ നട്ടു വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും കൂടുതൽ പ്രാമുഖ്യം നൽകുമോ; വിശദീകരിക്കുമോ;
( ഡി )
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ നംബീറ്റ മേഖലയിൽ നടപ്പിലാക്കിയ പദ്ധതിയായ പേയ്മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ സര്‍വീസ്(പി.ഇ.എസ്) മാതൃകയിലുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
3001.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക പ്രാധാന്യമുള്ള സ്വകാര്യ കണ്ടൽക്കാടുകൾ ഉടമസ്ഥരുടെ സമ്മതത്തോടെ ഏറ്റെടുക്കുന്നതിനായി നാളിതുവരെ എത്ര തുക നീക്കിവെച്ചിട്ടുണ്ട്; ഇതിൽ എത്ര തുക നാളിതുവരെ ചെലവഴിച്ചു; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിലവിൽ മരവിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ; പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പദ്ധതി നടപ്പാക്കാൻ അടിയന്തര നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കാമോ ?
3002.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോരഹൈവേ ഉള്‍പ്പെടെയുള്ള വിവിധ റോഡുകളുടെ വികസനാവശ്യങ്ങള്‍ക്കായി വനഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
മലയോരഹൈവേ നിര്‍മ്മാണം, പുതുക്കാട്-മുപ്ലിയം- കോടാലി സ്കൂൾ റോഡ്, പള്ളിക്കുന്ന്-ചിമ്മിനി ഡാം റോഡ് എന്നീ പുതുക്കാട് മണ്ഡലത്തില്‍ ഉൾപ്പെടുന്ന റോഡുകളുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വനഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
3003.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന്യമൃഗാക്രമണം രൂക്ഷമായ വനമേഖലയോട് ചേർന്ന് കിടക്കുന്ന കൃഷിസ്ഥലം, വാസസ്ഥലം എന്നിവ നഷ്‌ടപരിഹാരം നൽകി ഉടമസ്ഥരിൽ നിന്നും വനം വകുപ്പ് ഏറ്റെടുക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിലെ ഏതൊക്കെ മേഖലയിലെ ഭൂമിയാണ് ഈ പദ്ധതി പ്രകാരം ഏറ്റെടുത്തതെന്ന് അറിയിക്കാമോ?
3004.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുറക്കാട് സ്മൃതി വനം എത്ര ഏക്കര്‍ ഭൂമിയാണ്; ഇത് എന്നാണ് വനം വകുപ്പിന് ലഭിച്ചത്;
( ബി )
പ്രസ്തുത ഭൂമിയില്‍ എന്തെങ്കിലും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നോ; എങ്കിൽ അവയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
വലിയ മരങ്ങളുടെ വളർച്ചയ്ക്ക് സാധ്യമല്ലാത്ത പ്രസ്തുത ഭൂമിയില്‍ ടൂറിസം, കായികം, കൃഷി തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വനം വകുപ്പ് മുന്‍കെെയ്യെടുക്കുമോ?
3005.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ഉപജീവന മാർഗ്ഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായും ഏജൻസികളുമായും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിൻ പ്രകാരം 2022, 2023 കാലയളവിൽ കേരളത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് ലഭിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3006.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ നോർത്ത് ഡി. എഫ്. ഒ. യുടെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന വനമേഖലയില്‍ നിന്നും വന്യജീവികള്‍ കൃഷി ഭൂമിയിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ വനംവകുപ്പ് തയ്യാറാക്കിയ 1977ന് മുമ്പുള്ള വനം വകുപ്പിന്റെ കൈവശമുള്ള ഭൂമിയുടെ ഒറിജിനൽ സ്കെച്ച് ഏത് ഓഫീസിലാണ് നിലവിലുള്ളത്; ആയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കാമോ; സ്കെച്ച് തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ 1977 ജനുവരി ഒന്നിന് മുമ്പ് വിളക്കണ്ണൻപാറ, മേരിലാൻഡ്, മലാംകുണ്ട്, പാതാർ, കൂവക്കോൽ, ഭൂദാനം എന്നിവിടങ്ങളിൽ വനം വകുപ്പ് പാറമാർക്കുള്ള അതിരടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ അളവുകൾ സഹിതം, മാസം, വർഷം എന്നിവ രേഖപ്പെടുത്തിയ റിപ്പോർട്ടുകൾ ലഭ്യമാക്കാമോ; ടി മേഖലകളുടെ അതാത് മാസത്തെ സർവേ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ 1977-ന് മുൻപോ ശേഷമോ കർഷകരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് വനപാലക‍ർക്കെതിരെ കൃത്യവിലോപം നടത്തിയെന്ന കുറ്റത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ രേഖകൾ ലഭ്യമാക്കാമോ?
3007.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലുള്ള വനവിസ്തൃതി എത്രയെന്നും ആയത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണോയെന്നും വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ട് ; ഈ സര്‍ക്കാര്‍ നാളിതുവരെ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചെടുത്തു ; നിലവില്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിക്കാനുണ്ട്; വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര കേസുകള്‍ തീര്‍പ്പാക്കാനുണ്ട്; ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിനും കയ്യേറ്റക്കാരെ കര്‍ശന ശിക്ഷയ്ക്ക് വിധേയമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
3008.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയലടയില്‍ ടൂറിസം പ്രദേശത്തേക്ക് കടന്നു പോവുന്ന പ്രധാന റോഡിന്റെ ചെറിയ ഭാഗം വനം വകുപ്പിന്റെ അധീനതയിലായതിനാല്‍ നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വനം വകുപ്പിന്റെ കെെവശമുള്ള പ്രസ്‌തുത റോഡ് നവീകരിക്കുന്നതിന് പനങ്ങാട് ഗ്രാമപഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് അടിയന്തര പരിഗണന നല്‍കാമോ?
3009.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനംവകുപ്പിന്റെ അധീനതയിൽ എത്ര ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഉള്ളത്; ജില്ല തിരിച്ചുള്ള കണക്ക് നൽകാമോ;
( ബി )
2021-22, 2022-23 സാമ്പത്തിക വർഷങ്ങളിൽ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും എത്ര രൂപയുടെ വരുമാനം ലഭിച്ചു എന്നത് സംബന്ധിച്ച ഡിവിഷൻ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; കൂടുതൽ വരുമാനം ലഭിച്ച ഡിവിഷൻ ഏതെന്നു വ്യക്തമാക്കാമോ;
( സി )
ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നു വിശദമാക്കാമോ?
3010.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിന്റെ അധീനതയിലുള്ള ടൂറിസം സെന്ററുകള്‍ ഏതെല്ലാമാണ്;
( ബി )
വനം വകുപ്പിന്റെ ഐ.ബി, റിസോര്‍ട്ട്, റസ്റ്റ് ഹൗസുകള്‍ എന്നിവ നിലവിൽ എവിടെയെല്ലാമുണ്ട്; പ്രസ്തുത സ്ഥലങ്ങളിൽ താമസത്തിനുള്ള ബുക്കിംഗ് ഏതു രീതിയിലാണ്; പ്രസ്തുത ഐ.ബി, റിസോര്‍ട്ട്, റെസ്റ്റ് ഹൗസുകള്‍ എന്നിവയുമായി ബന്ധപ്പെടുവാന്‍ ഫോണ്‍ നമ്പര്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് നല്‍കാമോ;
( സി )
വനം വകുപ്പിന്റെ ഒരോ ടൂറിസം സെന്ററുകളിലും 2023-2024 വർഷത്തിൽ ലഭിച്ച മൊത്തം വരുമാനത്തിന്റെ ഇനവും സെന്ററും തിരിച്ചുള്ള വിവരങ്ങൾ നല്‍കുമോ?
3011.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഇക്കോ ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
3012.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍മാരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ല തിരിച്ചു അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ എത്ര എണ്ണം പി.എസ്.സിയ്ക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു അറിയിക്കാമോ?
3013.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം പുനലൂർ മണ്ഡലത്തിലെ റോസ് മലയിൽ, പുനരധിവാസത്തിനായി ലഭിച്ച ഒന്നാം ഘട്ട തുക കൈപ്പറ്റി താമസിച്ചിരുന്ന വീട് പൊളിച്ചു മാറ്റുകയും ലഭിച്ച തുക കൊണ്ട് പുതിയ ഭൂമിയ്ക്ക് അഡ്വാൻസ് നൽകി കാത്തിരിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് നാളിതുവരെയും രണ്ടാം ഗഡു ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇവർക്ക് രണ്ടാം ഗഡു തുക സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; പ്രസ്തുത തുക എപ്പോള്‍ നല്‍കാനാകും എന്ന് വിശദമാക്കാമോ;
( സി )
ചെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലെ എംപോങ് വനമേഖലയിലെ സ്വകാര്യ ഭൂമിയിൽ താമസിക്കുന്ന പട്ടിക വർഗ്ഗേതര കുടുംബങ്ങളുടെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നത്തിന് നിലവില്‍ തടസ്സങ്ങളുണ്ടോ; ആയത് എപ്പോഴേയ്ക്കു് പരിഹരിയ്ക്കാനാകുമെന്നും വിശദമാക്കാമോ;
( ഡി )
കൈവശഭൂമിയ്ക്ക് പട്ടയം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഉടമസ്ഥാവകാശ സാക്ഷ്യപത്രമോ നിലവിലുള്ള കൈവശാവകാശമോ പരിഗണിച്ച് ഇവരുടെ സ്ഥലത്തിനും കെട്ടിടത്തിനും നഷ്ടപരിഹാരം നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3014.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷം വനം വകുപ്പിന് വിവിധ ബഡ്ജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
3015.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വനത്തിന് സമീപത്തിലെ പാതയോരങ്ങളിലും വനമേഖലയിലും രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ?
3016.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ജീവനക്കാരുടെ ജീവൻ സംരക്ഷിക്കാനും സി.ആർ.പി.എഫ്. പോലുള്ള കേന്ദ്ര സേനയെ ചുമതലപ്പെടുത്തണം എന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ ആവശ്യം സർക്കാർ പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണോ ജീവനക്കാരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചതെന്ന് വ്യക്തമാക്കാമോ?
3017.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗാക്രമണത്തിന് പരിഹാരം കണ്ടെത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതിലേക്കായി നടപ്പുവര്‍ഷം നടത്തുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും ഫണ്ട് വിവരങ്ങളും വ്യക്തമാക്കാമോ?
3018.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ ഊരുകളിൽ വനംവകുപ്പ് നടപ്പിലാക്കുന്ന സ്നേഹഹസ്തം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതി എത്ര കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത്?
3019.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ വനം വിജിലൻസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഏതൊക്കെയാണ്; വിശദാംശങ്ങൾ നല്‍കാമോ;
( ബി )
പ്രസ്തുത ക്രമക്കേടുകളിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
3020.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നാട്ടാനകളുടെ വിവരങ്ങള്‍ അടങ്ങുന്ന എലിഫന്റ് ഡാറ്റാ ബുക്ക് വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോയെന്നും എന്തൊക്കെ വിവരങ്ങളാണ് ഇതില്‍ രേഖപ്പെടുത്തുന്നതെന്നും വിശദീകരിക്കുമോ;
( ബി )
ആനകളുടെ വളര്‍ച്ച സംബന്ധിച്ച എന്തെങ്കിലും വിവരം ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്തുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്ര വര്‍ഷത്തിലൊരിക്കലാണ് പ്രസ്തുത പരിശോധന നടത്തുന്നതെന്നും അറിയിക്കുമോ;
( സി )
നിലവിലുള്ള എലിഫന്റ് ഡേറ്റാ ബുക്കില്‍ ഏതു വര്‍ഷത്തെ അളവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
എലിഫന്റ് ഡേറ്റാ ബുക്കിലെ അളവുകള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കാമോ?
3021.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു വന മേഖലയോട് ചേർന്ന സ്ഥലങ്ങളിലും, ഗ്രാമീണ മേഖലയിലെ കൃഷി സ്ഥലങ്ങളിലും വന്യമൃഗാക്രമണം വർധിച്ചു വരുന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇത്തരം സ്ഥലങ്ങളിൽ സോളാർ വേലികൾ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾചെയ്യുന്നതിനു കർഷകരെ സഹായിക്കുന്ന എന്തൊക്കെ പദ്ധതികളാണ് വനംവകുപ്പിനുള്ളതെന്ന് അറിയിക്കാമോ?
3022.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ ക്ലിയർ ഫെല്ലിംഗ് നടത്തി ഒഴിച്ചിട്ടിരിക്കുന്ന എത്ര തേക്ക്, പള്‍പ്പ് വുഡ് തോട്ടങ്ങൾ ഉണ്ടെന്നും അവ എവിടെയൊക്കെയാണെന്നും ഇനിയും പുനരുജ്ജീവന നടപടി ആരംഭിയ്ക്കാത്ത പ്ലാന്റേഷനുകള്‍ ഉണ്ടെങ്കില്‍ എവിടെയൊക്കെ ആണെന്നും അറിയിക്കുമോ;
( ബി )
പുനലൂര്‍ മണ്ഡലത്തിൽ റൊട്ടേഷൻ പൂർത്തിയായ (മച്വര്‍ ആയ) എത്ര തേക്ക്, പള്‍പ്പ് വുഡ് തോട്ടങ്ങൾ ഉണ്ടെന്നും അവയില്‍ ഇനി ക്ലിയര്‍ ഫെല്ലിങ് നടത്താനുള്ള തോട്ടങ്ങള്‍ എത്ര എണ്ണമെന്നും എവിടെയൊക്കെയാണെന്നും എന്നത്തേയ്ക്ക് ക്ലിയർ ഫെല്ലിങ് നടത്താൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
റൊട്ടേഷന്‍ പൂര്‍ത്തിയാക്കി മുറിക്കാനുള്ള പള്‍പ്പ് വുഡ് തോട്ടങ്ങളില്‍ ഇനിയും വര്‍ക്കിംഗ് പ്ലാന്‍ അംഗീകരിക്കാനുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?
3023.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്തെ വനം വകുപ്പ് ഏറ്റെടുത്ത പട്ടയഭൂമി കൈവശക്കാർക്ക് തിരിച്ചു നൽകാനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?
3024.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞ നാല് വർഷ കാലയളവിൽ സി. ആന്റ്.എ.ജി. നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3025.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം അവസാനമായി പരിശോധന നടത്തിയത് എന്നാണ്; പ്രസ്തുത പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3026.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസ മേഖലയില്‍ വന്യജീവികളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3027.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ മേഖലയിലെ കാട്ടാനസാന്നിധ്യം ഒഴിവാക്കുന്നതിനായി ഈ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിക്കും എത്ര തുക വീതം ചെലവഴിച്ചു; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തിരികെ അയക്കുന്നതിനുള്ള നടപടികൾക്കായി എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?
3028.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തിരികെ കാട്ടിലേക്ക് അയയ്‌ക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്;
( ബി )
മാനന്തവാടിയില്‍ തണ്ണീര്‍ കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച സംഭവത്തിൽ മേല്പറഞ്ഞ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
3029.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം സംരക്ഷിക്കുന്നതിനായി രൂപീകരിച്ച വനസംരക്ഷണ സമിതികളുടെയും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ ഫലപ്രദമാണോ എന്നു വിലയിരുത്തുന്നതിനും വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ഇത് സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടോ;
( ബി )
വനസംരക്ഷണ സമിതികളിൽ നിന്നും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളിൽ നിന്നും 2023 വർഷത്തിൽ സർക്കാരിലേക്ക് ലഭിച്ച തുകയെത്ര; വരവിന്റെ എത്ര ശതമാനമാണ് ലാഭവിഹിതമായി പ്രസ്തുത കമ്മിറ്റികൾക്ക് ലഭിക്കുന്നത്; ഈ തുക പ്രസ്തുത കമ്മിറ്റികളുടെ അക്കൗണ്ടുകളിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സമിതികളുടെ വരവു ചെലവു കണക്കുകളിൽ വ്യാപകമായ ക്രമക്കേടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
3030.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടമ്പുഴ-ബ്ലാവന കടവില്‍ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷയിന്മേല്‍ വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?
3031.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട്, പാലമേല്‍, വള്ളിക്കുന്ന്, താമരക്കുളം ഗ്രാമപഞ്ചായത്തുകളില്‍ കാട്ടുപന്നികളുടെ ആക്രമണവും അതുമൂലമുള്ള കൃഷിനാശവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാട്ടുപന്നികളുടെ ആക്രമണത്തില്‍ നിന്നും ഈ പ്രദേശങ്ങളിലെ ജനങ്ങളെയും കാര്‍ഷികവിളകളെയും സംരക്ഷിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
3032.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ വന്യ ജീവികളുടെ ആക്രമണം, വിഷജീവികളുടെ ആക്രമണം എന്നിവ മൂലം മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത എത്ര പേരുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ആലത്തൂര്‍ മണ്ഡലത്തില്‍ വന്യജീവി ആക്രമണത്തിനുള്ള ധനസഹായം എത്ര പേര്‍ക്ക് നല്‍കിയെന്നും എത്ര രൂപ വിതരണം നടത്തിയെന്നും വിശദമാക്കാമോ; ധനസഹായം ഇനി എത്ര പേര്‍ക്ക് ലഭിക്കാനുണ്ടെന്നുള്ള വിവരം ലഭ്യമാക്കാമോ?
3033.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂയംകുട്ടിയിൽ കാട്ടാന ആക്രമത്തിന് ഇരയായ കൂനത്താൽ ബെന്നി വർഗ്ഗീസിന് നൽകിയ സാമ്പത്തിക സഹായം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ഗുരുതരമായി പരുക്കേറ്റ പ്രസ്‌തുത വ്യക്തിയുടെ ചികിത്സാ ചെലവ് പൂർണ്ണമായും നൽകുന്നതിനും ഇതിനു പുറമേ പ്രത്യേക സാമ്പത്തിക സഹായം നൽകുന്നതിനും നടപടി സ്വീകരിക്കുമോ?
3034.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിൽ കര്‍ണാടക വനാതിര്‍ത്തിയിലുള്ള ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഉമയംചാലില്‍ വന്യമൃഗങ്ങളെ തടയുന്നതിന് സോളാര്‍‍ ഹാംഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് സോളാര്‍ ഹാംഗിംഗ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
3035.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ രൂപീകരിച്ച ദ്രുതകർമ സേനയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായത് ദ്രുതകർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് കൊണ്ടാണെന്ന ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ;
( സി )
ദ്രുതകർമ സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3036.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസമേഖലകളില്‍ വന്യജീവികളുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വനത്തിനുള്ളില്‍ തന്നെ അവ ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യ-വന്യമൃഗ സംഘർഷം ഫലവത്തായും ശാശ്വതമായും ഇല്ലായ്മ ചെയ്യുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3037.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിനു പുറത്ത് വന്യജീവി ആക്രമണത്തിൽ ജീവഹാനി നേരിടുന്നവരുടെ ആശ്രിതർക്ക് വനം വകുപ്പ് നൽകി വരുന്ന നഷ്ടപരിഹാര തുക ഇൻഷുറൻസ് പദ്ധതി മുഖേനയാക്കി നടപ്പിലാക്കുന്നതിന് ശ്രമിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ആശ്രിതർക്ക് നിലവിൽ വിവിധ നഷ്ടപരിഹാര ഇനങ്ങളിലായി എത്ര തുക വിതരണം ചെയ്യാനുണ്ടെന്ന് വിശദമാക്കാമോ; ഇത് എന്നത്തേക്ക് വിതരണം ചെയ്യാനാകും;
( സി )
ഇൻഷുറൻസ് കമ്പനികളെ ഇതിന്റെ നടത്തിപ്പിനായി നിയോഗിച്ചാൽ ക്ലെയിം നൽകുന്നതിനുള്ള നടപടികൾ സങ്കീർണ്ണമാകുമെന്ന് വിലയിരുത്തുന്നുണ്ടോ?
3038.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള പഞ്ചായത്തിലെ ബംബ്രാണ, കൊടിയമ്മ, ആരിക്കാടി എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നി സാന്നിധ്യം കർഷകരും സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് മഞ്ചേശ്വരം എം. എൽ. എ. വനം വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
കാട്ടുപന്നികളുടെ ആവാസ കേന്ദ്രമായ ആരിക്കാടി വില്ലേജിലെ സാമുഹ്യ വനവൽക്കരണ വിഭാഗത്തിന്റെ കാറ്റാടി തോട്ടത്തിലെ പാകമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
3039.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാനും ജനങ്ങളെ സംരക്ഷിക്കുവാനും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി രൂപീകരിച്ച പദ്ധതികൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( ബി )
വന്യജീവികൾ നാട്ടിലിറങ്ങുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിപ്പ് നൽകുന്നതിനായി ഏർപ്പെടുത്തിയ ഏർളി വാർണിംഗ് സിസ്റ്റം കാര്യക്ഷമമാണോയെന്നു് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തികൊണ്ട് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുവാൻ കൂടുതൽ പദ്ധതികൾ രൂപീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.