STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*31.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നികുതി ചോർച്ച തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് നികുതി വരുമാനം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ പുതുതായി നല്കിയിട്ടുള്ള നിർദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; അവ സംസ്ഥാനത്ത് പ്രാവർത്തികമാണോയെന്ന് അറിയിക്കാമോ;
( സി )
കോടതികളിലും ട്രിബ്യൂണലുകളിലുമുള്ള ജി.എസ്.ടി., വാല്യു ആഡഡ് ടാക്സ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ തീർപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
നികുതി കുടിശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ സ്കീമുകൾ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നൽകാമോ?
*32.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
വിവിധ മേഖലകളിലായി വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ നൽകുന്നതിനായി വേണ്ടി വരുന്ന തുക കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത വകയിൽ കൊടുക്കാനുളള തുക എന്നത്തേക്ക് നൽകാൻ കഴിയും; വിശദമാക്കാമോ;
( ഡി )
കോൺട്രാക്ടർമാർക്ക് കുടിശിക നൽകാത്തതിനാൽ മരാമത്തു പണികൾ സ്തംഭിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യം പരിഗണിച്ച് തുക എത്രയും വേഗം അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
*33.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി ഉമ തോമസ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പെന്‍ഷന്‍ മുടങ്ങിയിട്ട് എത്ര മാസമായി എന്നും മുടങ്ങാന്‍ ഉണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
നിലവിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശിക എന്നത്തേക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*34.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരവധി മാസങ്ങളായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നൽകാത്ത സാഹചര്യമുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതടക്കമുള്ള നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടും പെന്‍ഷന്‍ കുടിശിക ആയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ കുടിശിക തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകൾ അതത് മാസത്തില്‍ തന്നെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*35.
ശ്രീ. ഇ കെ വിജയൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച വ്യവസായ നയം 2023-ന് അംഗീകാരം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രാജ്യത്തെ എറ്റവും വികസിതമായ ആധുനിക വ്യവസായങ്ങളുടെ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വ്യവസായ നയം നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച് നവീന ആശയങ്ങൾ വളർത്തി സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ വ്യവസായ നയം 2023 പ്രകാരം മുന്നോട്ടുവയ്ക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായത് കേരളമാണ് എന്ന യാഥാർത്ഥ്യത്തിലൂന്നി സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങള്‍ വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*36.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാകുന്ന തരത്തില്‍ സംസ്ഥാന വിഷയങ്ങളില്‍ നിയമ നിര്‍മ്മാണം നടത്തി അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ സഹകരണ മേഖലയെ ഏതൊക്കെ രീതിയില്‍ ബാധിക്കും എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാരിന് യാതൊരു ഭരണ നിയന്ത്രണവും ഇല്ലാത്ത ഇത്തരം അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ വാണിജ്യ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്‍ദാനം ചെയ്ത് പൊതു ജനങ്ങളില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരുകളുടെ പരിരക്ഷ ലഭ്യമാണോ; വിശദമാക്കുമോ;
( സി )
രൂപീകരിച്ചതിന് ശേഷം വളരെ ചുരുങ്ങിയ കാലയളവില്‍ത്തന്നെ എഴുപത്തിയൊന്ന് അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി സൂചിപ്പിക്കുന്ന കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*37.
ഡോ. എം. കെ. മുനീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പൊതുകടം നിലവിൽ എത്രകോടി രൂപയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുകടവും ആഭ്യന്തര ഉല്പാദനവും തമ്മിലുളള അനുപാതം എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ അനുപാതം വർദ്ധിച്ചതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
( ഡി )
നികുതി, നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിനും പൊതുകടവും ആഭ്യന്തര ഉല്പാദനവും തമ്മിലുളള അനുപാതം കുറച്ചുകൊണ്ടുവരുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*38.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എം. എം. മണി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട വിഹിതം വന്‍തോതില്‍ കുറഞ്ഞതും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥയില്‍ വരുത്തിയ ആഘാതം കുറയ്കക്കുന്നതിനായി ചെലവുകള്‍ കൃത്യമായി നിയന്ത്രിക്കുന്നതിനും തനതു വരുമാനം ഉയര്‍ത്തുന്നതിനും സ്വീകരിച്ച നടപടികള്‍ ഫലപ്രദമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ വിവിധയിനത്തില്‍ ഏകദേശം അന്‍പത്തിയേഴായിരം കോടി രൂപ വെട്ടിക്കുറച്ച നടപടി നേരിടുന്നതിനായി നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിശദമാക്കുമോ;
( സി )
ഇതുസംബന്ധിച്ച് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍, സാമ്പത്തിക അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി നിയമ പോരാട്ടം നടത്തുന്നത് പരിഗണനയുലുണ്ടോ; വിശദമാക്കുമോ?
*39.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുപ്പത് വർഷത്തിനുള്ളിൽ മറ്റേത് രാജ്യത്തെക്കാളും ഊർജം ആവശ്യമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന ഇന്റർനാഷണൽ എനർജി ഏജൻസിയുടെ പഠനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജം ഉല്പാദിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( സി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സബ്സിഡി ഉള്‍പ്പെടെ ഉചിതമായ ആനുകൂല്യങ്ങള്‍ നല്‍കി പുരപ്പുറ സോളാര്‍ പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
വൈദ്യുതി ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ നിലവിലുള്ള ഫോറങ്ങളിൽ സോളാർ ഉപഭോക്താക്കളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലങ്കില്‍ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോ;
( ഇ )
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പുരപ്പുറ സോളാർ പദ്ധതി എത്രത്തോളം പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*40.
ശ്രീ. എ. രാജ
ശ്രീ ഒ . ആർ. കേളു
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ രംഗത്ത് പുത്തനുണര്‍വ്വേകുന്നതിനായി സര്‍ക്കാരിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കുന്നതിനും കൈമാറ്റ നടപടികള്‍ ലളിതമാക്കുന്നതിനും ലക്ഷ്യമിട്ട് ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭേദഗതികള്‍ നടപ്പില്‍ വരുന്നതോടുകൂടി ഈ മേഖലയില്‍ എന്തെല്ലാം തരത്തിലുള്ള പ്രയോജനങ്ങള്‍ സംരംഭകര്‍ക്കുണ്ടാകുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദീകരിക്കാമോ;
( സി )
കൂടുതല്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്ന പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
*41.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സംരംഭകവര്‍ഷം പദ്ധതി ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ലക്ഷ്യമിട്ടിരുന്ന സംരംഭങ്ങള്‍ നിശ്ചയിച്ച കാലയളവിനുള്ളില്‍ ആരംഭിക്കുവാന്‍ ഉതകുന്ന തരത്തില്‍ ഈ മേഖലയുടെ പുരോഗതിക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( സി )
സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*42.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിടുന്നതായി പറയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി കിഫ്ബിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( ബി )
പുതിയ പദ്ധതികൾ ​ഏറ്റെടുക്കുന്നതിനും പണം അനുവദിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ;
( സി )
കിഫ്ബി പദ്ധതികൾക്ക് നിലവിൽ എപ്രകാരമാണ് പണം സ്വരൂപിക്കുന്നത്; പദ്ധതികൾ പൂർത്തീകരിക്കുന്നതിനുളള വിഭവ സമാഹരണം എന്തെല്ലാം മാർഗ്ഗത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*43.
ശ്രീ. പി. വി. അൻവർ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവസംരംഭകർക്ക് കൂടുതല്‍ വിശ്വാസം പകര്‍ന്നു നല്‍കുന്ന തരത്തില്‍ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യ പ്രാപ്തിയിലെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതി തുടങ്ങുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഒ.എല്‍.ഒ.പി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*44.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ടത അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് സമാശ്വാസമായി കെ.എസ്.എഫ്.ഇ.യില്‍ വൺ ടൈം സെറ്റില്‍മെന്റ് നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഇ.യില്‍ ചിട്ടികള്‍ മുടങ്ങിയവര്‍ക്കും ലോണ്‍ തിരിച്ചടവില്‍ മുടക്കം വന്നവര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി സമാശ്വാസം നല്‍കുന്നതിനായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*45.
ശ്രീ. ലിന്റോ ജോസഫ്
ഡോ. കെ. ടി. ജലീൽ
ശ്രീ എം മുകേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു, സ്വകാര്യ, സഹകരണ മേഖലകളില്‍ പരമാവധി വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്ന തരത്തില്‍ പുരോഗതി പ്രാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സഹകരണ മേഖലയിലെ എസ്റ്റേറ്റുകള്‍ക്കും ലഭ്യമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സഹകരണ വ്യവസായ പാര്‍ക്ക്, എസ്റ്റേറ്റ്, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സഹകരണ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
*46.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പേരിനോടൊപ്പം ബാങ്ക് എന്ന് ചേർത്ത് പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമാണെന്ന ആർ.ബി.ഐ.യുടെ നിലപാട് സംസ്ഥാനത്തെ സഹകരണമേഖലയെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സഹകരണ മേഖലയിൽ ഉണ്ടായിട്ടുളള ആശങ്ക പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*47.
ശ്രീ. ടി.ഐ.മധുസൂദനന്‍
ഡോ. കെ. ടി. ജലീൽ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗള്‍ഫ് നാടുകളിലേക്ക് യാത്ര ചെയ്യുന്നതിനായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ പ്രവാസികള്‍ക്ക് മറ്റ് ഏതെല്ലാം തരത്തില്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നതിന് കാലയളവ് നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കി ഈ മേഖലയിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?
*48.
ശ്രീ വി ജോയി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുതകുംവിധം സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നിലവില്‍ വനിത, യുവജന, എസ്.സി., എസ്.ടി., ട്രാന്‍സ്ജെന്‍ഡര്‍, അസംഘടിത തൊഴിലാളി എന്നീ വിഭാഗങ്ങളുടെ സ്വാശ്രയത്വവും സാമൂഹിക, സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ട് ഈ മേഖലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
സഹകരണമേഖല ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആഡിറ്റ് വിഭാഗത്തെ നവീകരിക്കുന്നതിനും നൂതന സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*49.
ശ്രീമതി ദെലീമ
ശ്രീ ഡി കെ മുരളി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന മിഷന്‍ 1000 പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാന വ്യവസായ നയത്തില്‍ ഉള്‍പ്പെട്ട ഏതൊക്കെ മേഖലകള്‍ക്ക് ഈ പദ്ധതി പ്രകാരം മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
കൂടുതല്‍ സംരംഭങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*50.
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ മേഖലകളുടെ മത്സരക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ കര്‍ഷകരുടെ സാമൂഹ്യ, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടും നടപ്പാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത കൃഷിയില്‍, സഹകരണ മേഖലയുമായി ബന്ധപ്പെട്ട് നൂതന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; പദ്ധതി ഘടകങ്ങള്‍ സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഭരണ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൃഷി നടത്തുന്ന പദ്ധതി വിജയകരമാക്കാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനായി സഹകരണ ഗ്രാമീണ മാര്‍ക്കറ്റുകള്‍ ആരംഭിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ഡി )
കാപ്കോസ്, പാപ്കോസ് സംഘങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*51.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും യു.എ.ഇ.യിലേക്ക് യാത്രാക്കപ്പൽ സർവ്വീസ് നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതിനായി ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( സി )
യാത്രാക്കപ്പൽ സർവ്വീസ് എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
*52.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം നൗഷാദ്
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ അനുശാസിക്കുന്ന ഐ.എസ്.പി.എസ്. കോഡ് ലഭ്യമായിട്ടുള്ള തുറമുഖങ്ങളുടെ സമഗ്ര വികസനത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി കൊല്ലം തുറമുഖത്തിന് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് സ്റ്റാറ്റസ് നേടിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നോണ്‍ മേജര്‍ തുറമുഖങ്ങളുടെ പരിധിയില്‍ വരുന്ന ഭൂമിയും മറ്റ് ആസ്തികളും വരുമാനദായകമായ രീതിയില്‍ ഉപയോഗപ്രദമാക്കുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ?
*53.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭരണഘടനാപരമായി ലഭിക്കേണ്ട നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതിലൂടെയും കടമെടുപ്പ് പരിധിയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിലൂടെയും നേരിടുന്ന പ്രതിസന്ധിക്കിടയിലും പൊതു ചെലവുകള്‍ മുടങ്ങാതെ നടത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തുനിന്നും പിരിച്ചെടുക്കുന്ന വരുമാനത്തിന്റെ അറുപത്തി മൂന്ന് ശതമാനം കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കുമ്പോഴും ചെലവിന്റെ അറുപത്തി രണ്ട് ശതമാനം സംസ്ഥാനം വഹിക്കുന്ന സാഹചര്യം നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
ബ്രാന്‍ഡിംഗിന്റെ പേരില്‍ ആരോഗ്യ മേഖലയില്‍ ലഭിക്കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്ത സാഹചര്യം നിലവിലുണ്ടോ; വിശദമാക്കുമോ?
*54.
ശ്രീമതി ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ആഭ്യന്തര സ്വര്‍ണ്ണ ഇടപാടുകളുടെ കൈമാറ്റത്തിന് ഇ-വേ ബില്‍ എടുക്കേണ്ടതുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ആയതിന്റെ പരിധി എത്രയാണ് എന്നും സ്വര്‍ണ്ണത്തിന് ഇ-വേ ബില്‍ വേണമെന്ന ആവശ്യം സംസ്ഥാനം ജി.എസ്.ടി. കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നോ എന്നും വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി കൗണ്‍സില്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയുടെ നിര്‍ദേശാനുസരണം സംസ്ഥാനത്തിനകത്തുള്ള ബിസിനസ് ആവശ്യത്തിന് രണ്ട് ലക്ഷം രൂപ വരെ വരുന്ന സ്വര്‍ണ്ണ ഇടപാടുകള്‍ക്ക് ഇ-വേ ബില്‍ നിഷ്‌കര്‍ഷിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത വിജ്ഞാപനം ഇറക്കിയിട്ടില്ലെങ്കിൽ ആയതിനുള്ള കാരണം അറിയിക്കാമോ?
*55.
ശ്രീ എം മുകേഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനായി സംസ്ഥാനത്തിന്‌ ആവശ്യമുള്ള മുഴുവൻ വൈദ്യുതിയും പുനരുപയോഗ ഊര്‍ജ്ജസ്ത്രോതസ്സുകളില്‍ നിന്നും കണ്ടെത്തുകയെന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാര്‍ബണ്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്കുമോ;
( സി )
കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന് ഊര്‍ജ്ജം പകരുന്നതിനായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ കവറേജ് വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*56.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹില്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത സ്ഥാപനം ഏറ്റെടുക്കാന്‍ താല്പര്യപ്പെടുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍കരിക്കുന്നതിനെതിരെയും അടച്ചുപൂട്ടലിലൂടെയുണ്ടാകുന്ന തൊഴില്‍ നഷ്ടം പരിഹരിക്കുന്നതിനായും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*57.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എം.വിജിന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ മേഖലകളില്‍ സംസ്ഥാനം നേട്ടങ്ങള്‍ കെെവരിച്ചിട്ടും പ്രസ്തുത മേഖലകളിലെ വികസനത്തിനായി സംസ്ഥാനത്തിന് ലഭിക്കേണ്ട ഭരണഘടനാപരമായ സാമ്പത്തിക അവകാശങ്ങള്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള പണത്തിന്റെ ലഭ്യതയിലും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും സംസ്ഥാനം വെല്ലുവിളികള്‍ നേരിടുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സാമ്പത്തിക അവകാശങ്ങളുടെ സംരക്ഷണത്തിനും ആയവ നേടിയെടുക്കുന്നതിനുമായി സംസ്ഥാനം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; ആയത് നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*58.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥയുള്‍പ്പെടെയുളള നീക്കങ്ങള്‍ ഫെഡറലിസത്തിന് എതിരാണെന്ന് കേരളീയത്തിന്റെ ഭാഗമായി നടന്ന ധനകാര്യ സെമിനാറില്‍ സാമ്പത്തിക വിദഗ്ദ്ധന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തിന്റെ ഏതെല്ലാം ആവശ്യങ്ങള്‍ പതിനാറാം ധനകാര്യ കമ്മീഷന്റെ മുമ്പാകെ ഉന്നയിക്കണമെന്ന നിര്‍ദേശങ്ങളാണ് സെമിനാറില്‍ ഉയര്‍ന്നുവന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രതികൂല സാഹചര്യത്തിലും കേരള വികസന മാതൃകയുടെ അടിത്തറയില്‍ നിന്നുകൊണ്ട് വിജ്ഞാന സമ്പദ് വ്യവസ്ഥയിലുള്ള പരിവര്‍ത്തന നടപടികള്‍ക്ക് തുടക്കമിടുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ?
*59.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
നിശ്ചയിച്ച സമയത്തിന് മുമ്പ് തുറമുഖം കമ്മീഷൻ ചെയ്യുവാൻ സാധിക്കുമോ; തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മദർഷിപ്പ് അടക്കം എത്ര കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും തൊഴിൽ മേഖലയിലും ഉണ്ടാകുന്ന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
സംസ്ഥാനത്തെ ഏതെല്ലാം തുറമുഖങ്ങൾക്ക് ഐ.എസ്.പി.എസ്. അംഗീകാരം ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
*60.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർഷങ്ങൾക്ക് മുമ്പ് പ്രവൃത്തി ആരംഭിച്ച് ഇനിയും പൂർത്തീകരിക്കാത്ത വൈദ്യുത പദ്ധതികളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൂർത്തീകരിക്കാൻ ആവശ്യമായ തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
ഇവയുടെ പണി പൂർത്തിയാക്കിയാൽ പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നതിനുളള ചെലവ് കുറയ്ക്കാമെന്നത് പരിഗണിച്ച് അടിയന്തരമായി പ്രസ്തുത പദ്ധതികൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.